ഇന്ന് അറിയുവാന്‍ - ഫെബ്രുവരി മാസം


ഫെബ്രവരി മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad


♛♛♛♛♛♛♛♛♛   February- 01   ♛♛♛♛♛♛♛♛♛♛

കൽപന ചാവ്‌ല (ചരമദിനം)

ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചാവ്‌ല,1962 മാർച്ച് 17 - 2003 ഫെബ്രുവരി 1) ഹരിയാനയിലെ കർണാലിലാണ് കൽപന ജനിച്ചത്. കർണാലിലെ ടഗോർബാൽ നികേതനിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1982ൽ പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്ന് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തന്റെ കോളജിൽ നിന്ന് ഈ വിഷയത്തിൽ ബിരുദമെടുത്ത ഒരേയൊരു വനിതയായിരുന്നു കൽപന.1982 ല്‍ മൂന്നാം റാങ്കോടെയാണ് കല്‍പന എഞ്ചിനീയറിങ് പാസാകുന്നത്. ആ കോളേജിലെ ആദ്യത്തെ വനിത എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറും കല്‍പനയായിരുന്നു. നല്ല അക്കാദമിക് റെക്കോഡ്, കല്‍പനയ്ക്ക് ബിരുദാനന്തര ബിരുദം നേടുന്നതിന് അമേരിക്കയിലെ ടെക്‌സാസ് സര്‍വകലാശാലയില്‍ പ്രവേശനം എളുപ്പമാക്കി. വീട്ടുകാരുടെ അനുവാദം വാങ്ങുന്നതിനായിരുന്നു ഏറെ ബുദ്ധിമുട്ടിയത്. അതിനാല്‍ പഠനം തുടങ്ങി മാസങ്ങള്‍ക്കുശേഷമാണ് കല്‍പനയ്ക്ക് ക്ലാസിലെത്താന്‍ സാധിച്ചത്. അവിടെവച്ച് വൈമാനിക പരിശീലകനായ ജീന്‍ പിയറി ഹാരിസണുമായി പ്രണയത്തിലായി. 1983ല്‍ ഇരുവരും വിവാഹിതരായി. വിമാനം പറത്തേണ്ടതെങ്ങനെയെന്ന് കല്‍പനയെ പഠിപ്പിച്ചത് ജീന്‍ ആയിരുന്നു. 1988 ല്‍ കൊളറാഡോ സര്‍വകലാശാലയില്‍ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിങില്‍ ഡോക്ടറേറ്റ് നേടി. അതേവര്‍ഷം തന്നെ നാസയുടെ എംസ് റിസര്‍ച്ച് സെന്ററില്‍ ജോലിയില്‍ പ്രവേശിച്ചു. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും അവര്‍ പഠിച്ചിറങ്ങിയ സ്‌കൂളുകളും കോളേജുകളുമായി ബന്ധം നിലനിര്‍ത്തിയിരുന്നു.  1997 നവംബറിലായിരുന്നു കല്‍പനയുടെ ആദ്യ ബഹിരാകാശ യാത്ര. 376 മണിക്കൂറും 34 മിനിട്ടുമാണ് അന്ന് അവര്‍ ബഹിരാകാശത്ത് ചിലവഴിച്ചത്. 6.5 ദശലക്ഷം മൈല്‍ യാത്ര ചെയ്യുകയും ചെയ്തു. നാസയുടെ എസ്ടിഎസ്-87 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ആ യാത്ര. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന ബഹുമതി അതോടെ കല്‍പനയ്ക്ക് സ്വന്തമായി. 2003 ജനുവരി 16 നായിരുന്നു രണ്ടാം വട്ടം കല്‍പന ബഹിരാകാശത്തെക്ക് പറന്നുയര്‍ന്നത്. 17 ദിവസത്തെ ഗവേഷണ ദൗത്യത്തിന് ശേഷം ഫെബ്രുവരി ഒന്നിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിട്ടുകള്‍ ശേഷിക്കെ യാത്ര നടത്തിയ കൊളംബിയ പൊട്ടിത്തിറച്ചു. കല്‍പനയ്‌ക്കൊപ്പം ആറുപേരായിരുന്നു കൊളംബിയയില്‍ ഉണ്ടായിരുന്നത്. അവരെല്ലാവരും തന്നെ ആ ദുരന്തത്തിന്റെ ഇരകളായി തീര്‍ന്നു.വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബാറ്റിസ്റ്റ്യൂട്ട (ജന്മദിനം)

ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട ഒരു മുൻ അർജന്റീൻ ഫുട്ബോൾ താരമാണ്. (1 ഫെബ്രുവരി 1969) ബറ്റിഗോൾഎന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ സ്ട്രൈക്കർഎൺപതുകളിലെ മറഡോണയുഗത്തിനും അതിനുശേഷം അവതരിച്ച മെസ്സിക്കും ഇടയിലുള്ള തൊണ്ണൂറുകളിൽ അർജന്റീനിയൻ ഫുട്ബാളിൽ അവതരിച്ച മിശിഹായുടെ മുഖമുള്ള ദൈവദൂതനായിരുന്നു ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട എന്ന ബാറ്റിസ്റ്റ്യൂട്ട'. 

അർജെന്റീനയിലെ സാന്റ ഫെ പ്രോവിന്സിലെ ഒരു അറവു ശാലയിൽ ജോലി ചെയ്തിരുന്ന ഒമർ ബാറ്റിസ്റ്റ്യൂട്ടയ്ക്കും ഭാര്യ ഗ്ലോറിയ സില്ലിക്കും ആദ്യ കുഞ്ഞായി ഗബ്രിയേൽ ജനിക്കുന്നത് 1969 ഫെബ്രുവരി ഒന്നിനാണ്. കുട്ടിക്കാലത്ത് കുഞ്ഞു ബാറ്റിക്ക് ഫുട്ബാളിതര കളികളോടായിരുന്നു താല്പര്യം. നല്ല ഉയരമുണ്ടായിരുന്നതിനാൽ ബാസ്കറ്റ്ബാളിലാണ് ബാറ്റിസ്റ്യൂട്ട കൂടുതൽ സമയം ചിലവിട്ടത്. 1978 ൽ അർജെന്റീന ഫുട്ബോൾ ലോക ചാമ്പ്യന്മാരാകുന്നത് വരെയേ അതൊക്കെ നീണ്ടുനിന്നുള്ളൂ. ഫൈനലിൽ ഇരട്ട ഗോളുകൾ നേടി രാജ്യത്തിന്റെ ഹീറോ ആയിരുന്ന മരിയോ കെമ്പ്സിന്റെ കടുത്ത ആരാധകനായി ബാറ്റി മാറി. അതോടെ ശ്രദ്ധ മുഴുവനും ഫുട്ബാളിലായി. കൂട്ടുകാരുമായി തെരുവിൽ പന്ത് തട്ടി നടന്ന ബാറ്റി പതുക്കെ ചെറിയ വലിയ മത്സരങ്ങളിൽ പന്ത് തട്ടാൻ തുടങ്ങി. 1988ൽ നാട്ടിലെ അറിയപ്പെടുന്ന പ്രൊഫഷണൽ ക്ലബ് ആയ ന്യൂവെൽ ഓൾഡ്‌ ബോയ്സുമായി കരാറിലായി.പിൽകാലത്ത് ദേശീയ ടീമിന്റെ കോച്ചായിരുന്ന മാർസലൊ ബിയെൽസ ആയിരുന്നു അവിടത്തെ കോച്ച്. 1989 ഓടെ ബാറ്റിസ്ട്ട്യൂട്ടയെ അർജെന്റീനയിലെ ഏറ്റവും വലിയ ക്ലബ് ആയ റിവർപ്ലേറ്റ് സ്വന്തമാക്കി. 17 ഗോളുകളോടെ ആ സീസണിൽ മിന്നി നിൽകുമ്പോൾ അയാൾ ടീമിൽ നിന്ന് തക്കതായ കാരണമൊന്നുമില്ലാതെ പുറത്താകുന്നു. പിന്നെ ബൊക്ക ജൂനിയേർസിൽ.
1991 ൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട അർജന്റീനയുടെ ദേശീയ ടീമിൽ ഇടം നേടി. 
ഫയൊരെന്റീന, റോമ എന്നീ ഇറ്റാലിയൻ ക്ലബ്ബുകൾക്ക് വേണ്ടിയാണ് ബാറ്റിസ്റ്റ്യൂട്ട ഏറ്റവും കൂടുതലായി കളിച്ചത്. 430 ക്ലബ് മത്സരങ്ങളിൽ നിന്ന് 245 ഗോളുകൾ ആരാധകരുടെ ബാറ്റിഗോൾ നേടി. 78 മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി കളിച്ച ബാറ്റി നേടിയത് 54 ഗോളുകളാണ്. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ റിക്കോർഡ് ഈയിടെയാണ് മെസ്സി മറികടന്നത്. രണ്ട് ലോകകപ്പ് ടൂർണമെന്റുകളിൽ ഹാട്രിക് നേടിയ ചരിത്രത്തിലെ ഒരേയൊരു താരവും ബാറ്റി മാത്രം. കളിക്കുന്ന കാലത്ത് ഒരു മികച്ച സ്ട്രൈകറായി കളംനിറഞ്ഞ് കളിച്ചിരുന്ന ബാറ്റിസ്റ്റ്യൂട്ട ഒരു തലമുറയുടെ ആവേശമായിരുന്നു. വളർന്നു വന്നിരുന്ന താരങ്ങളുടെ സ്വപ്നമായിരുന്നു. 

ആരാധകർക്കും, അർജന്റീന ഫുട്ബാളിനും ഫുട്‌ബോൾ ചരിത്രത്തിനും ഒരിക്കലും മറക്കാനാകാത്ത, ഒഴിച്ച് കൂടാനാകാത്ത ബാറ്റിസ്റ്റ്യൂട്ട. ആരാധകരുടെ സ്വന്തം 'ബാറ്റിഗോൾ' തന്റെ ക്ലബ്ബ് ഫുട്ബോളിൽ ഭൂരിഭാഗവും കളിച്ചത് ഇറ്റലിയിലെ എസിഎഫ് ഫിയോറെന്റക്കായാണ്. ഇറ്റാലിയൻ സീരി എയിൽഏറ്റവുമധികം ഗോളുകൾ നേടിയ എട്ടാമത്തെ കളിക്കാരൻ ഇദ്ദേഹമാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 02   ♛♛♛♛♛♛♛♛♛♛

രാജകുമാരി അമൃതകൗർ (ജന്മദിനം)

ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രിയാണ്‌ രാജകുമാരി അമൃതകൗർ (2 ഫെബ്രുവരി 1889 – 2 ഒക്ടോബർ 1964). സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയായിരുന്നു. രാജാ ഹർണാംസിങ്ങിന്റെ ഏക പുത്രിയായി ലഖ്‌നൗവിലെ കപൂർത്തല രാജവംശത്തിൽ 1889 ഫെ. 2-ന് അമൃതകൌർ ജനിച്ചു. രാഷ്ട്രീയസാമൂഹികരംഗങ്ങളിൽ ബാല്യം മുതൽ സജീവമായ പങ്ക് ഇവർ വഹിച്ചിട്ടുണ്ട്. കപൂർത്തല രാജകുടുംബത്തിൽ പിറന്ന അവർ മാതാപിതാക്കളോടൊപ്പം ക്രിസ്തുമത വിശ്വാസിയായി. ഇംഗ്ളണ്ടിൽ ഉപരിവിദ്യാഭ്യാസം നേടി ഇന്ത്യയിൽ തിരിച്ചെത്തിയശേഷം സാമൂഹിക സേവനത്തിലാണ് ഇവരുടെ ശ്രദ്ധ തിരിഞ്ഞത്. അഖിലേന്ത്യാ വനിതാസമ്മേളനം തുടങ്ങിയ കാലം (1927) മുതൽ അതിൽ അംഗമായിരുന്നു അമൃതകൌർ. 1933-ൽ ബ്രിട്ടിഷ് പാർലമെന്റിന്റെ സെലക്ട് കമ്മറ്റി മുൻപാകെ ഈ സംഘടനയ്ക്കുവേണ്ടി ഇവർ തെളിവു നല്കുകയുണ്ടായി. ഗാന്ധിജിയുടെ സെക്രട്ടറി എന്ന നിലയിൽ 16 കൊല്ലം ഇവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്വിറ്റിന്ത്യാ പ്രക്ഷോഭണത്തെത്തുടർന്ന് ജയിൽ വാസം അനുഭവിച്ചു. 1946-ൽ യുനെസ്കോ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തിന്റെ ഉപനേതാവായിരുന്നു ഇവർ. 1947-ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയായ ഇവർ 1957 വരെ തത്സ്ഥാനം വഹിച്ചു. 1964 വരെ രാജ്യസഭാംഗമായിരുന്നു. 1950-ൽ ലോകാരോഗ്യസംഘടനയുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ റെഡ്ക്രോസ് സംഘടനയുടേയും അധ്യക്ഷയായിരുന്നിട്ടുണ്ട്. അഖിലേന്ത്യാ സ്പോർട്സ് കൌൺസിലിന്റെ അധ്യക്ഷയായും ഇവർ സേവനം അനുഷ്ഠിച്ചിരുന്നു.ബഹുഭാര്യാത്വവും പാരമ്പര്യ സ്വത്ത് അവകാശത്തിലെ അനീതിയും പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ കാഴ്ച വെയ്ക്കുന്ന നടപടിയും നിരോധിക്കണമെന്ന് അമൃത് കൗര്‍ ആവശ്യപ്പെട്ടിരുന്നതായി കാണാം.

ഇന്ത്യ സ്വതന്ത്ര്യയായതിന് ശേഷം രൂപം കൊണ്ട ആദ്യ മന്ത്രിസഭയിലെ ഏക വനിതയായിരുന്നു രാജ്കുമാരി അമൃത് കൗര്‍. രാജ്യത്തെ ആദ്യ ആരോഗ്യ മന്ത്രി കൂടിയായ അവര്‍ ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍, സെന്‍ട്രല്‍ ലെപ്രസി ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്,  രാജ്കുമാരി അമൃത്കൗര്‍ കോളേജ് ഓഫ് നഴ്‌സിങ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ക്ക് അടിത്തറ പാകി. 1964 ഫെ. 6-ന് അമൃതകൌർ നിര്യാതയായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

രാജകുമാരി അമൃതകൗർ (ജന്മദിനം)

ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രിയാണ്‌ രാജകുമാരി അമൃതകൗർ (2 ഫെബ്രുവരി 1889 – 6 ഫെബ്രുവരി 1964). സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയായിരുന്നു. രാജാ ഹർണാംസിങ്ങിന്റെ ഏക പുത്രിയായി ലഖ്‌നൗവിലെ കപൂർത്തല രാജവംശത്തിൽ 1889 ഫെ. 2-ന് അമൃതകൌർ ജനിച്ചു. രാഷ്ട്രീയസാമൂഹികരംഗങ്ങളിൽ ബാല്യം മുതൽ സജീവമായ പങ്ക് ഇവർ വഹിച്ചിട്ടുണ്ട്. കപൂർത്തല രാജകുടുംബത്തിൽ പിറന്ന അവർ മാതാപിതാക്കളോടൊപ്പം ക്രിസ്തുമത വിശ്വാസിയായി. ഇംഗ്ളണ്ടിൽ ഉപരിവിദ്യാഭ്യാസം നേടി ഇന്ത്യയിൽ തിരിച്ചെത്തിയശേഷം സാമൂഹിക സേവനത്തിലാണ് ഇവരുടെ ശ്രദ്ധ തിരിഞ്ഞത്. അഖിലേന്ത്യാ വനിതാസമ്മേളനം തുടങ്ങിയ കാലം (1927) മുതൽ അതിൽ അംഗമായിരുന്നു അമൃതകൌർ. 1933-ൽ ബ്രിട്ടിഷ് പാർലമെന്റിന്റെ സെലക്ട് കമ്മറ്റി മുൻപാകെ ഈ സംഘടനയ്ക്കുവേണ്ടി ഇവർ തെളിവു നല്കുകയുണ്ടായി. ഗാന്ധിജിയുടെ സെക്രട്ടറി എന്ന നിലയിൽ 16 കൊല്ലം ഇവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്വിറ്റിന്ത്യാ പ്രക്ഷോഭണത്തെത്തുടർന്ന് ജയിൽ വാസം അനുഭവിച്ചു. 1946-ൽ യുനെസ്കോ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തിന്റെ ഉപനേതാവായിരുന്നു ഇവർ. 1947-ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയായ ഇവർ 1957 വരെ തത്സ്ഥാനം വഹിച്ചു. 1964 വരെ രാജ്യസഭാംഗമായിരുന്നു. 1950-ൽ ലോകാരോഗ്യസംഘടനയുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ റെഡ്ക്രോസ് സംഘടനയുടേയും അധ്യക്ഷയായിരുന്നിട്ടുണ്ട്. അഖിലേന്ത്യാ സ്പോർട്സ് കൌൺസിലിന്റെ അധ്യക്ഷയായും ഇവർ സേവനം അനുഷ്ഠിച്ചിരുന്നു.ബഹുഭാര്യാത്വവും പാരമ്പര്യ സ്വത്ത് അവകാശത്തിലെ അനീതിയും പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ കാഴ്ച വെയ്ക്കുന്ന നടപടിയും നിരോധിക്കണമെന്ന് അമൃത് കൗര്‍ ആവശ്യപ്പെട്ടിരുന്നതായി കാണാം.

ഇന്ത്യ സ്വതന്ത്ര്യയായതിന് ശേഷം രൂപം കൊണ്ട ആദ്യ മന്ത്രിസഭയിലെ ഏക വനിതയായിരുന്നു രാജ്കുമാരി അമൃത് കൗര്‍. രാജ്യത്തെ ആദ്യ ആരോഗ്യ മന്ത്രി കൂടിയായ അവര്‍ ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍, സെന്‍ട്രല്‍ ലെപ്രസി ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്,  രാജ്കുമാരി അമൃത്കൗര്‍ കോളേജ് ഓഫ് നഴ്‌സിങ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ക്ക് അടിത്തറ പാകി. 1964 ഫെ. 6-ന് അമൃതകൌർ നിര്യാതയായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   February- 03   ♛♛♛♛♛♛♛♛♛♛

ചൗധരി റഹ്മത്ത് അലി (ചരമദിനം)

ചൗധരി റഹ്മത്ത് അലി (1895 നവംബര്‍ 16-1951 ഫെബ്രുവരി 3) ഒരു പഞ്ചാബി ദേശീയവാദിയായിരു്ന്നു. ഇന്ത്യന്‍ പഞ്ചാബിലെ ഹോഷിയപൂര്‍ ജില്ലയിലെ ബാലാചൗര്‍ പട്ടണത്തില്‍ ഗോര്‍സി ഗോത്രത്തിലുള്ള ഒരു പഞ്ചാബി ഗുജ്ജാര്‍ കുടുംബത്തിലാണ് അലി പിറന്നത്. 1918ല്‍ ലാഹോറിലെ ഇസ്ലാമിയ മദ്രസയില്‍ നിന്നും ബിരുദം നേടിയ അലി, പഞ്ചാബ് സര്‍വകലാശാലയില്‍ നിയമപഠനത്തിന് പോകുന്നതിന് മുമ്പ് കുറച്ചുകാലം ലാഹോറിലെ എയ്ച്ചിസണ്‍ കോളേജില്‍ അദ്ധ്യാപകനായി പണിയെടുത്തിരുന്നു. 1930ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോവുകയും 1931ല്‍ ഇമ്മാനുവല്‍ കോളേജില്‍ ചേരുകയും ചെയ്തു. 1933ല്‍, പാകിസ്ഥാന്‍ എന്ന വാക്ക് രൂപപ്പെടുത്തിക്കൊണ്ട് ഇപ്പോള്‍ അല്ലെങ്കില്‍ ഒരിക്കലുമില്ല എന്ന ലഘുലേഖ അദ്ദേഹം പ്രസിദ്ധീകരിച്ചു. കൂടാതെ അതേ വര്‍ഷം തന്നെ അദ്ദേഹം ഇംഗ്ലണ്ടില്‍ പാകിസ്ഥാന്‍ ദേശീയ പ്രസ്ഥാനത്തിന് രൂപം കൊടുത്തു. 1933ല്‍ തന്നെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ബിഎ ബിരുദം നേടിയ അദ്ദേഹം 1940ല്‍ എംഎ ബിരുദവും കൈക്കലാക്കി. ജീവനക്ഷമവും സ്വതന്ത്രവുമായ ഒരു സമൂഹമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ വളരുന്നതിന് അവര്‍ രാഷ്ട്രീയമായി പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഇസ്ലാമിക ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം, ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ കാലഘട്ടത്തില്‍ ഇസ്ലാമിക ചരിത്രത്തിലെന്നപോലെ ഇന്ത്യന്‍ മുസ്ലീങ്ങളും സംഘടിച്ചാലേ അവര്‍കക്ക് അതിജീവിക്കാനാവൂ എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. അങ്ങനെ നോക്കുമ്പോള്‍, മുഹമ്മദ് ഇഖ്ബാലിനെ പോലുള്ളവരോടൊപ്പം അലിയുടെ എഴുത്തകളാണ് പാകിസ്ഥാന്‍ രൂപീകരണത്തിന് രാസത്വരകമായി പ്രവര്‍ത്തിച്ചതെന്ന് പറയാം. ബംഗാളിലെ മുസ്ലീം മാതൃദേശത്തിന് ‘ബംഗിസ്ഥാന്‍’ എന്നും ഡക്കാനിലെ മുസ്ലീം പിതൃരാജ്യത്തിന് ‘ഒസ്മാനിസ്ഥാന്‍’ എന്നും അദ്ദേഹം നാമകരണം ചെയ്തു. വിവിധ മതങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ ഏഷ്യയ്ക്ക് ദിനിയ എന്ന പേരും അദ്ദേഹം നിര്‍ദ്ദേശിച്ചു.

1947ല്‍ പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ട ശേഷം, കാശ്മീര്‍ പ്രശ്‌നത്തില്‍ അതിനു വേണ്ടിയും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ അവകാശത്തിന് വേണ്ടിയും അദ്ദേഹം ഐക്യരാഷ്ട്ര സഭയില്‍ വാദങ്ങള്‍ ഉന്നയിച്ചു. കൂട്ടക്കൊലപാതകങ്ങള്‍ക്കും കൂട്ടപലായനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഇന്ത്യ-പാക് വിഭജനം അദ്ദേഹത്തെ മോഹവിമുക്തനാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ പ്രദേശങ്ങള്‍ വിഭജിച്ചതില്‍ അദ്ദേഹം അസംതൃപ്തനായിരുന്നു. അതാണ് കുഴപ്പങ്ങളുടെ മൂലകാരണമെന്ന് അദ്ദേഹം വിശ്വസിച്ചു. പാകിസ്ഥാന്‍ സൃഷ്ടിക്കപ്പെട്ട ശേഷം, ആ രാജ്യത്ത് തുടര്‍ന്ന് ജീവിക്കാമെന്ന മോഹത്തോടെ അദ്ദേഹം 1948ല്‍ അവിടെയെത്തി. പക്ഷെ രാജ്യം വിട്ടുപോകാന്‍ അദ്ദേഹത്തോട് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടപ്പെട്ടു. വെറും കൈയോടെയാണ് 1948 ഒക്ടോബറില്‍ അലി ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. 1951 ഫെബ്രുവരി മൂന്നിന് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതീകശരീരം കേംബ്രിഡ്ജിലെ ന്യൂമാര്‍ക്കറ്റ് റോഡ് ശ്മശാനത്തില്‍ ഫെബ്രുവരി 20ന് അടക്കം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ശവമടക്കിന്റെ ഉത്തരവാദിത്വം വഹിക്കാന്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍, കേംബ്രിഡിജിലെ അദ്ദേഹത്തിന്റെ അദ്ധ്യാപകനാണ് 1951 ഫെബ്രുവരി 20ന് നടന്ന ശവസംസ്‌കാരത്തിന്റെ ചുമതലകള്‍ നിര്‍വഹിച്ചത്. പാക്കിസ്ഥാൻ പുറത്തിറക്കിയ തപാൽ സ്റ്റാംപ്...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

എലിസബത്ത് ബ്ലാക്ക്വെൽ (ജന്മദിനം)

യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയാണ് എലിസബത്ത് ബ്ലാക്ക്വെൽ(3 ഫെബ്രുവരി 1821– 31 മെയ് 1910). ബ്ലാക്ക്വെൽ ബ്രിട്ടീഷ് ഡോക്ടർ ആയിരുന്നു . അമേരിക്ക, യുണൈറ്റഡ് കിങ്ഡംഎന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളാണ് എലിസബത്ത് ബ്ലാക്ക്വെൽ.

സാമുവൽ ബ്ലാക്ക്വെല്ലിനും ഭാര്യ ഹെന്ന ബ്ലാക്ക്വെല്ലിനും മൂന്നാമത്തെ മകളായാണ് 3 ഫെബ്രുവരി 1821 ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റൽ ൽ എലിസബത്ത് ബ്ലാക്ക്വെൽ ജനിച്ചത്. 1832 ൽ എലിസബത്ത് ബ്ലാക്ക്വെലിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. തന്റെ പതിനേഴാം വയസ്സിൽ പിതാവിന്റെ മരണശേഷം എലിസബത്ത് ബ്ലാക്ക്വെൽ അധ്യാപികയായി സേവനമാരംഭിച്ചു. തന്റെ കൂട്ടുകാരി രോഗാവസ്ഥയിൽ തുടരുകയും പുരുഷ ഡോക്ടർമാരെ സമീപിക്കാൻ വിസമ്മതിക്കുകയും ചൈയ്ത സാഹചര്യമാണ് ഒരു വനിതാ ഡോക്ടർ എന്ന ആശയം എലിസബത്ത് ബ്ലാക്ക്വെല്ലിൽ ഉണ്ടാക്കിയത്. 1847 ഒക്ടോബർ എലിസബത്ത് ബ്ലാക്ക്വെൽ ന്യൂയോർക്കിലെ ഹൊബാർട്ട് കോളേജിൽ വൈദ്യശാസ്‌ത്ര വിദ്യാർത്ഥിന്യായി പഠനമാരംഭിച്ചു. 1849 ൽ എലിസബത്ത് ബ്ലാക്ക്വെൽ അമേരിക്കയിൽ വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയായി.

1850 ന്റെ മദ്ധ്യത്തിൽ എലിസബത്ത് ബ്ലാക്ക്വെൽ ദരിദ്രരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ന്യൂയോർക്ക് ഡിസ്പെസറി എന്ന പേരിൽ ഒരു പ്രയോഗിക വൈദ്യചികിത്സാലയം ന്യൂയോർക്കിൽ ആരംഭിച്ചു.1857 ൽ തന്റെ സഹോദരിയും ഡോക്ടറുമായ എമിലി ബ്ലാക്ക്വെല്ലിന്റേയും സഹപ്രവർത്തകരുടേയും സഹായത്തോടെ നിർദ്ധനരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ന്യൂയോർക്ക് ഇൻഫേർമെറി എന്ന ആശുപത്രി ആരംഭിച്ചു. നൂറുവർഷത്തിൽ കൂടുതൽ ഈ ആശുപത്രി നിലനിന്നിരുന്നു. 1861 ൽ നിലവിൽ വന്ന യു. എസ്. സാനിറ്ററി കമ്മീഷൻ രൂപീകരിക്കുവാൻ പ്രധാനപങ്കുവഹിച്ചവരിൽ പ്രധാനിയാണ് എലിസബത്ത് ബ്ലാക്ക്വെൽ. 1860 കളുടെ അവസാനത്തിൽ വനിതകൾക്കുവേണ്ടി ഒരു വൈദ്യശാസ്‌ത്രവിദ്യാലയം ന്യൂയോർക്കിൽ ആരംഭിച്ചു. പിന്നീട് ലണ്ടനിലേക്ക് മടങ്ങിയ എലിസബത്ത് ബ്ലാക്ക്വെൽ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൺ എന്ന വൈദ്യശാസ്‌ത്രവിദ്യാലയത്തിൽ അധ്യാപികയായും സേവനമനുഷ്ടിച്ചു. 31 May 1910 ന് എലിസബത്ത് ബ്ലാക്ക്വെൽ ലണ്ടനിൽ വെച്ച് മരണമടഞ്ഞു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 04   ♛♛♛♛♛♛♛♛♛♛

ലോക അർബുദദിനം 

എല്ലാ വർഷവും ഫെബ്രുവരി നാല്​ ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു. അർബുദ  രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കുമായി 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ‘ദി ഇൻറർനാഷനൽ യുണിയൻ എഗൈൻസ്​റ്റ്​ കാൻസർ’ (The International Union Against Cancer: UICC), ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഓരോ വര്‍ഷവും 12 ദശലക്ഷം ജനങ്ങള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നു എന്നാണ് കണക്ക്. 7.6 ദശലക്ഷം ആളുകളാണ് കാന്‍സര്‍ മൂലം മരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 7ലക്ഷം പേര്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുണ്ട്.

ഗ്രീക് ഭാഷയിൽ ഞണ്ട് എന്ന അർത്ഥം വരുന്ന കാർസിനോസ് എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്. കാർന്നുതിന്നുന്ന വൃണങ്ങളെ സൂചിപ്പിയ്ക്കാനാണ് 17ആം നൂറ്റാണ്ടിൽ ഇത് ഉപയോഗിച്ചത്. ഹിപ്പോക്രാറ്റസ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ വിവരിച്ചിരുന്നു.ക്യാൻസർ രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും പ്രതിപാദിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഓങ്കോളജി. ഇതിൽ കാൻസർഗവേഷണവും ചികിത്സയും ഉൾപ്പെടുന്നു ബി.സി 3000നും 2500നും മദ്ധ്യേയുള്ള കാലഘട്ടത്തിൽ ചുട്ടുപഴുത്ത കമ്പികൾ ഉപയോഗിച്ചാണ് ചികിത്സ നടത്തിയിരുന്നത്. 1829ൽ മറ്റുശരീര ഭാഗങ്ങളിലേയ്ക്ക് ഇത് വ്യാപിയ്ക്കും എന്ന് മനസ്സിലാക്കി. 1838ൽ മുള്ളർ ആണ് അർബുദകോശങ്ങളെപ്പറ്റിയുള്ള സൂക്ഷ്മ വിവരണം നൽകിയത്. സ്ഥായിയായ പ്രകോപനം സം‍ഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഏതൊരു കലയേയും അർബുദം ബാധിച്ചേയ്ക്കാം എന്ന് ആദ്യമായി ആവിഷ്കരിച്ചതും സിദ്ധാന്തിച്ചതുംറൂഡോൾഫ് വിർഷൊ ആണ്. അനിയന്ത്രിതമായ കോശവിഭജനവും വളര്‍ച്ചയുമാണ് കാന്‍സര്‍. ഇത്തരത്തിലുള്ള കോശങ്ങള്‍ പെരുകി രക്തത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അതിനാലാണ് കാന്‍സര്‍ ഒരു മാരക രോഗമാകുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   February- 05   ♛♛♛♛♛♛♛♛♛♛

മോഡേൺ ടൈംസ് 

ഇംഗ്ലീഷ് ഹാസ്യ അഭിനേതാവും സംവിധായകനുമായചാർളി ചാപ്ലിൻ നിർമിച്ച ആക്ഷേപ ഹാസ്യ സിനിമയായിരുന്നു മോഡേൺ ടൈംസ്. 1936 ഫെബ്രുവരി 5ന് പുറത്തിറങ്ങി. വ്യവസായവിപ്ലവത്തിന്റെ രൂക്ഷ മുഖം ചാപ്ലിൻ ഇതിലൂടെ വരച്ചു കാട്ടി. ചാപ്ലിൻ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തിന്റെ സംവിധാനവും ചാപ്ലിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സിനിമാ നിരൂപകർ മുക്തകണ്ഡം പുകഴ്ത്തിയ ചിത്രമാണിത്. യന്ത്രവൽകൃത ലോകത്തിൽ മനുഷ്യനും യന്ത്രങ്ങളായി മാറുന്ന രംഗം തികച്ചും ഹാസ്യാത്മകമായി അവതരിപ്പിക്കാൻ ചാപ്ലിൻ ഇതിലൂടെ ശ്രമിച്ചു.പ്രസംഗങ്ങളിലൂടെയല്ലാ സൂക്ഷ്മമായ മനുഷ്യവികാരങ്ങളെ നിര്‍മ്മമത്വവും നര്‍മ്മവും കലര്‍ന്ന ജീവിത വീക്ഷണത്തിലൂടെ അഭിവ്യഞ്ജിപ്പിച്ചാണ് ചാപ്ലിന്‍ തന്റെ കലാജീവിതം സമ്പുഷ്ടമാക്കിയത്.

ഈ കാലയളവില്‍ അമേരിക്കന്‍ സിനിമയില്‍ വര്‍ദ്ധിച്ചുവന്നിരുന്ന ലൈംഗിക അതിപ്രസരവും അശ്ലീതയും, മതമേലദ്ധ്യക്ഷന്മാരുടേയും ചില യാഥാസ്ഥിതിക സാമൂഹ്യ പരിഷ്കര്‍ത്താക്കളുടേയും അപ്രീതിക്കു പാത്രമായിരുന്നു. ‘പ്രൊഡക്ഷന്‍ കോഡ് അഡ്മിനിസ്ട്രേഷന്‍’ (പി സി ഏ) എന്ന ഒരു സെമി ഗവണ്‍മെന്റ് സംഘടന സിനിമയുടെ സദാചാരം കാത്തുസൂക്ഷിക്കാനായി നിലവില്‍ വന്നിരുന്നു. കമ്യൂണിസത്തേയും ഇടതുപക്ഷചിന്താഗതികളേയും അവര്‍ സെന്‍സര്‍ ചെയ്തിരുന്നു. അവര്‍ നിര്‍ദ്ദേശിച്ച അഞ്ചു ‘കട്ടു’ കള്‍ ഏര്‍പ്പെടുത്തിയതിനുശേഷം മാത്രമെ ചാപ്ലിന് ‘മോഡേണ്‍ ടൈംസ്’ റിലീസ് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ക്രിസ്റ്റ്യാനോ റൊണാൾഡോ (ജന്മദിനം)

ഒരു പോർച്ചുഗീസ് ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ,(5 ഫെബ്രുവരി 1985) നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും യുവന്റസിനു വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്.

ജന്മനാടായ പോർച്ചുഗലിലെ​ ക്ലബായ സ്​​േപാർട്ടിങിൽനിന്ന്​ അലക്​സ്​ ഫൊർഗൂസ​​​െൻറ മാഞ്ചസ്​റ്റർ യുനൈറ്റഡിലേക്ക്​  ​ക്രിസ്​റ്റ്യാനോ റൊണാൾഡോ​ ചേക്കേറുന്നത്​ ത​​​െൻറ 18ാം വയസ്സിലാണ്​, 2003 ൽ. പിന്നീടുണ്ടായതെല്ലാം ചരിത്രം. ഒാൾഡ്​ട്രാഫോഡിലെ പുൽനാമ്പുകളെയും ഇരമ്പിയാർത്ത ജനസാഗരത്തെയും ഒരുപോലെ കോരിത്തരിപ്പിച്ച്​​ തുടങ്ങിയ ആ പന്തുകളിച്ചന്തം​ ഒന്നരപതിറ്റാണ്ടിനിപ്പുറവും ജനമായിരങ്ങളെ ആവേശപ്പരകോടിയിൽ എത്തിക്കുന്നു.ഫുട്​ബാളിൽ ഒരു താരത്തിന്​ നേടാനാവുന്നതെല്ലാം റൊണോൾഡോ ഇതിനകം സ്വന്തംപേരിലാക്കി. യൂറോപ്പിലെ അഞ്ച്​ മുൻനിര ലീഗുകളിൽ മൂന്നിലും വിത​ച്ചതെല്ലാം പൊന്നാക്കി വിളയിച്ചെടുത്തു അയാൾ. പല ഇതിഹാസ താരങ്ങളെയും പോലെ ലോകകപ്പ്​ കിട്ടാകനിയാണെങ്കിലും ശരാശരിക്കാരായ സഹകളിക്കാരെ ഒപ്പംകൂട്ടി​ രാജ്യത്തിനായി യൂറോ കപ്പും യുവേഫ നാഷൻസ്​ ലീഗും സമ്മാനിച്ചു. ഒരു തവണ യൂറോകപ്പിൽ റണ്ണറപ്പുമായി. അഞ്ച്​ തവണ ഫിഫയുടെ ലോക കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. അത്രയും തവണ ബാലൺ ഡി ഒാറും നേടി. കളിച്ച മൂന്ന്​ ലീഗിലും ലീഗ്​ ടൈറ്റിലും ​​​െപ്ലയർ ഒാഫ്​ ദ ഇയർ പുരസ്​കാരവും സ്വന്തം പേരിലാക്കിയ അത്യപൂർവ നേട്ടം. പൊതുവെ മുപ്പതിനും നാൽപതിനും ഇടയിലുള്ള യൗവനം ഒരാളുടെ ജീവിതത്തിലെ ഏറ്റവും ചടുലമായ കാലമാണെന്നാണ്​ പറയാറുള്ളത്​. ഫുട്​ബാളിൽ പക്ഷേ, മുപ്പതുകളിൽ ഒരാൾ വയസ്സനാകും! ലോകത്തെ മുൻനിര ക്ലബുകളുടെ ആദ്യ ഇലവൻ നോക്കിയാൽ ഇത്​ കൃത്യമായി മനസ്സിലാകും. 20 കളിൽ പ്രായമുള്ള താരങ്ങളാകും കൂടുതലും. ദേശീയ ടീമുകളുടെ സ്​ഥിതിയും മറിച്ചല്ല. 30 ന്​ മുകളിൽ പ്രായമുള്ള കളിക്കാരുടെ എണ്ണം തുലോം കുറവായിരിക്കും. 35 ന്​ മുകളിലുള്ളവർ അത്യപൂർവവും. ഒരു ഫുട്​ബാൾ കളിക്കാര​​​െൻറ കരിയറിലെ ഏറ്റവും മികച്ച സമയം 22 മുതൽ 27 വയസ്സ്​ വരെയാണ്​ എന്നാണ്​ പറയാറുള്ളത്​. ബുദ്ധിയും വേഗവും കരുത്തുമെല്ലാം ഒരുപോലെ കളിക്കാര​​​െൻറ കാലിൽ വന്നുചേരുന്ന ബെസ്​റ്റ്​ ടൈം. മറഡോണയും പെലെയും യൊഹാൻ ക്രൈഫും ലയണൽ മെസ്സിയും അടക്കം കാൽപന്ത്​ലോകത്തെ ത്രസിപ്പിച്ചുനിർത്തിയ ഇതിഹാസ താരങ്ങളെല്ലാം ഇൗ പ്രായത്തിൽ ഉയരങ്ങളുടെ കൊടുമുടികളിൽ എത്തിയവരാണ്​. റൊണാൾഡോയും അങ്ങനെതന്നെ.  ബി.ബി.സി പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം ഒരു ഫുട്​ബാൾ താരത്തി​​​െൻറ കരിയറിലെ പീക്ക്​ ടൈം 27 വയസ്സ്​ ആണ്​​. 29 വരെ അത്​ നീളാം. ​1930 മുതൽ 2010 വരെയുള്ള ലോകകപ്പുകളും അതിൽ കളിച്ച താരങ്ങളുടെ പ്രായവും പഠിച്ചാണ് അവർ​ ഇൗ നിഗമനത്തിൽ എത്തുന്നത്​. എന്നാൽ, ഇൗ കണക്കുകളെയും ധാരണകളെയും അപ്രസക്​തമാക്കുന്ന കരിയറാണ്​ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെത്​. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 06   ♛♛♛♛♛♛♛♛♛♛

ബോബ് മാർലി (ജന്മദിനം)

ഒരു ജമൈക്കൻ സംഗീതഞ്ജനാണ് ബോബ് മാർലി നെസ്റ്റ റോബർട്ട് ബോബ് മാർലിഎന്നാണ് ബോബ്മാർലിയുടെ മുഴുവൻ പേര്.(ജനനം 1945 ഫെബ്രുവരി 6, മരണം 1981 മേയ് 11 ) ഗിറ്റാറിസ്റ്റും ഗാനരചിയിതാവും സംഗീതഞ്ജനുമായിരുന്നു ഈ അപൂർവപ്രതിഭ. ജമൈക്കയിലെരാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ബോബ്മാർലി സംഗീതത്തിന് വിഷയമാക്കി. പ്രതിരോധത്തിന്റെ സംഗീതമായിരുന്നു ബോബ് മാര്‍ലിയുടെ പ്രത്യേകത. റഗ്ഗെ എന്ന നാടോടി സംഗീതത്തെ പ്രതിരോധത്തിന്റെ വാള്‍മുനയാക്കിയ ബോബ് മാര്‍ലി മരിച്ചത് 1981 ലെ മെയ് 11-ന് തന്റെ 36-ാമത്തെ വയസിലാണ്. കറുത്ത വര്‍ഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും ജനിച്ചതിന്റെ പേരില്‍ പരിഹാസമേറ്റു വാങ്ങിയ ബോബ് മാര്‍ലി, തന്നെ ഒരു കറുത്ത ആഫ്രിക്കന്‍ വംശജനായി കണ്ടാല്‍ മതിയെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് തന്റെ സമരത്തിന് തുടക്കം കുറിച്ചു. കത്തോലിക്ക മതവിശ്വാസിയായി വളര്‍ത്തപ്പെട്ടുവെങ്കിലും ക്രമേണ 1930-ല്‍ ജമൈക്കയില്‍ ആരംഭിച്ച റസ്തഫാരിയിസമെന്ന ആത്മീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 'പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക' എന്നതായിരുന്നു റസ്തഫാരിയുടെ പ്രധാന ലക്ഷ്യം. 

സാമൂഹികമായ പിന്നോക്കാവസ്ഥയിലുണ്ടായിരുന്ന ജമൈക്കയുടെ സംഗീതം ലോകം മുഴുവന്‍ എത്തിച്ചവനാണ് ബോബ് മാര്‍ലി. പ്രതിരോധത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും സംഗീതമാണ് ബോബ് മാര്‍ലിയെ ലോകത്തിന് മുന്നില്‍ പോരാളിയാക്കിയത്. കലയെങ്ങിനെയാണ് വ്യവസ്ഥിതികളോട് കലഹിക്കുവാനും പ്രതിരോധിക്കുവാനുമുള്ള മാര്‍ഗമായിത്തീരുന്നതെന്ന് ബോബ് മാര്‍ലിയുടെ ഗാനങ്ങള്‍ പറഞ്ഞുതരും. ബഫല്ലോ സോള്‍ജിയര്‍, ഗെറ്റ് അപ് സ്റ്റാന്റ് അപ് തുടങ്ങിയവയെല്ലാം ലോകത്തെമ്പാടുമുള്ളവര്‍ പാടിനടന്നു. കൊച്ചു കേരളത്തില്‍ വരെ ബോബ് മാര്‍ലിയുടെ സംഗീതത്തിനും ബോബ് മാര്‍ലിക്കും ആരാധകരുണ്ടായി. ജമൈക്കയിലെ ഒരു ജനത അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിന്റെയും ദുരന്തങ്ങളുടെയും നേര്‍ക്കുള്ള പ്രതിഷേധത്തിന്റെ സ്വരമായിരുന്നു ബോബ് മാര്‍ലിയുടെ സംഗീതം.

1984ൽ ഇറങ്ങിയ ‘ലെജൻഡ്’ എന്ന ആൽബസമാഹാരത്തിൻെറ രണ്ടുകോടി അമ്പതുലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. 1999-ൽ ടൈം മാസികഅദ്ദേഹത്തിന്റെ 'എക്‌സോഡസ്' എന്ന ആൽബം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ആൽബമായി തെരഞ്ഞെടുത്തു. പിന്നീട് ഗ്രാമി അവാർഡ് അദ്ദേഹത്തെ തേടിയെത്തി . ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജോസഫ് പ്രീസ്റ്റ്ലി (ചരമദിനം)

ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ  ഒരൊറ്റ മൂലകത്തിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് ജോസഫ് പ്രീസ്റ്റ്ലി എന്ന ഇംഗ്ലീഷ് വൈദികനാണ്.(13 മാർച്ച് 1733-1804 ഫെബ്രുവരി 06).നമ്മുടെ ശരീരത്തിലെ സകലപ്രക്രിയകൾക്കും കാരണഹേതുവായ രണ്ട് ആറ്റങ്ങളടങ്ങിയ ഓക്സിജൻ എന്ന വാതകമാണ് ആ മൂലകം.

താരതമ്യേന സമ്പന്നരായ തുണിക്കച്ചവടക്കാരുടെ മകനായി 1733 മാർച്ചിൽ ഇംഗ്ലണ്ടിലെ യോർക്ഷയറിലാണ് പ്രീസ്റ്റ്ലിയുടെ ജനനം. ശാസ്ത്രം, തത്ത്വചിന്ത എന്നിവയിൽ മികച്ച വിദ്യാഭ്യാസം ലഭിച്ച പ്രീസ്റ്റ്ലി ജീവിതത്തിലാകെ യുക്തിചിന്തയെ മാറോടു ചേർത്തുവെച്ചു. 1752-ൽ നോർത്താംപ്ടൻഷെയറിലെ ഡാവന്റിലെ അക്കാദമിയിൽ നിന്ന് മതപഠനം പൂർത്തിയാക്കി. 1755 മുതൽ ആറുവർഷത്തോളം സഫോൾക്ക്, ചെഷയർ എന്നിവിടങ്ങളിൽ പുരോഹിതനായി തുടർന്നു. ഈയവസരത്തിലാണ് ഇംഗ്ലീഷ് വ്യാകരണപഠനത്തിനായി തന്റെ പ്രശസ്തമായ 'ദ റുഡിമെൻസ് ഓഫ് ഇംഗ്ലീഷ് ഗ്രാമർ' എന്ന കൃതി രചിക്കുന്നത്. ഈ പുസ്തകം പ്രീസ്റ്റ്ലിക്ക് അധ്യാപകനെന്ന നിലയിൽ വലിയ കീർത്തി നേടിക്കൊടുത്തു. ഇംഗ്ലണ്ടിലെ ക്രൈസ്തവസഭയിൽ നിന്ന് വേറിട്ട് നിലനിന്നിരുന്ന വിഭാഗക്കാരുടെ സർവകലാശാലയായ വാറിങ്ടൺ അക്കാദമിയിൽ പ്രീസ്റ്റ്ലിക്ക് അധ്യാപകനായി 1761 ൽ ക്ഷണം ലഭിച്ചു. പ്രീസ്റ്റ്ലിയുടെ ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. വൈദ്യുതിയിൽ നടത്തിയ ശ്രദ്ധേയമായ പഠനങ്ങൾ പ്രീസ്റ്റ്ലിക്ക് ലണ്ടനിലെ റോയൽ സൊസൈറ്റിയിൽ 1766-ൽ അംഗത്വം നേടിക്കൊടുത്തു.1767ൽ ലീഡ്സിലെ മിൽഹിൽ സെമിനാരിയിൽ ചേർന്ന പ്രീസ്റ്റ്ലി ഊർജ്ജതന്ത്രത്തിൽ അടിസ്ഥാന ഗവേഷണങ്ങളിലേർപ്പെട്ടു. 1772 മുതൽ 1790 വരെ വാതകങ്ങളുടെ വിവിധ സ്വഭാവസവിശേഷതകളെക്കുറിച്ച് ആറോളം പ്രസിദ്ധീകരണങ്ങൾ നടത്തി. വിവിധതരം 'വായുവിനെ' കുറിച്ച് ഒരു ഡസനോളം ലേഖനങ്ങൾ റോയൽ സൊസൈറ്റിയുടെ മാസികയിൽ പ്രസിദ്ധീകരിച്ചു. തന്റെ സിദ്ധാന്തത്തിന് 'ഫ്ളോജസ്റ്റിയോൺ' എന്ന് പേരിട്ടു. പത്തോളം പുതിയ വാതകങ്ങൾ കണ്ടെത്തിയ പ്രീസ്റ്റ്ലിക്ക് വിഖ്യാതമായ റോയൽ സൊസൈറ്റിയുടെ പുരസ്കാരം 'കോപ്ലി മെഡൽ' ലഭിച്ചു.

എല്ലാ വാതകങ്ങളുടെയും കണ്ടെത്തലിനെ അപ്രസക്തമാക്കിയ കണ്ടെത്തൽ എന്നത് മെർക്കുറിക് ഓക്സൈഡ് ചൂടാക്കുമ്പോൾ ലഭിക്കുന്ന നിറമില്ലാത്ത ആ വാതകമായിരുന്നു. ഒരു എലിക്ക് ശ്വസിക്കാൻ കഴിയുന്ന, മെഴുകുതിരിയെ കത്താൻ സഹായിക്കുന്നതായിരുന്നു ആ 'പുതിയ' വാതകം. പ്രീസ്റ്റ്ലിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷണങ്ങൾ നടത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ലാവോസിയർ ജ്വലനത്തിനും, ശ്വസനത്തിനും ഓക്സിജന്റെ പങ്ക് ശാസ്ത്രീയമായി തെളിയിക്കുകയും 'ഓക്സിജന്' ഇന്ന് നാം അറിയപ്പെടുന്ന പേര് നൽകുകയും ചെയ്തു.1765 ൽ ജോസഫ് പ്രീസ്റ്റ്ലിക്ക് വിഖ്യാതമായ എഡിൻബർഗ് സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.അമേരിക്കയുടെ മൂന്നാമത്തെ രാഷ്ട്രപതിയായ തോമസ് ജെഫേഴ്സണുമായി അഗാധമായ സൗഹൃദം കാത്തുസൂക്ഷിച്ച ജോസഫ് പ്രീസ്റ്റലി 1804 ഫെബ്രവരി ആറിന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   February- 07   ♛♛♛♛♛♛♛♛♛♛

ചാൾസ് ഡിക്കെൻസ് (ജന്മദിനം)

ചാൾസ് ജോൺ ഹഫാം ഡിക്കൻസ്  (ഫെബ്രുവരി 7 1812– ജൂൺ 9 1870), തൂലികാനാമം"ബോസ്" വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായി കരുതുന്ന ഡിക്കൻസ് തന്റെ ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങൾക്കും പ്രശസ്തനാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകമാസകലം വമ്പിച്ച ജനപ്രിയത ഡിക്കെൻസിനു ലഭിച്ചുഒളിവര്‍ ട്വിസ്റ്റ്(1838), നിക്കോലാസ് നിക്കിള്‍ബി (1839), എ ക്രിസ്മസ് കരോള്‍(1843), ഡേവിഡ് കോപ്പര്‍ഫീല്‍ഡ് (1850), ബ്ലീക് ഹൗസ് (1853), ഹാര്‍ഡ് റ്റൈംസ് (1854), എ റ്റെയ് ല്‍ഒഫ് റ്റു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷന്‍സ്(1861) എന്നീ കൃതികളിലൂടെ അദ്ദേഹം ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്തു‍. ജനപ്രീതിയുടെ കാര്യത്തിലും, കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വ സാഹിത്യ കൃതികളുടെ മുന്‍നിരയിലാണ് ഡിക്കെന്‍സ് കൃതികളുടെ സ്ഥാനം. നോവലിസ്റ്റെന്ന നിലയില്‍ ഡിക്കെന്‍സിന്റെ മഹത്ത്വം ഇദ്ദേഹത്തിന്റെ ജനപ്രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിയപ്പെടുന്ന പ്രഭാഷകനും നടനും കൂടിയായിരുന്ന ഡിക്കെന്‍സ് തന്റെ കൃതികളുമായി ജനമധ്യത്തിലേക്കിറങ്ങിയെന്നത് ശ്രദ്ധേയമാണ്. ഇദ്ദേഹം ഒരിക്കലും ഒരു ശുദ്ധ കലാ വാദിയായിരുന്നില്ല, തന്റെ കൃതികളുടെ വായനക്കാരില്‍ നിന്നും ശ്രോതാക്കളില്‍ നിന്നും നേരിട്ടു ശക്തി സംഭരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി. സാമൂഹികമായ പ്രതിബദ്ധതയും തജ്ജന്യമായ ആക്ഷേപ ഹാസ്യവുമാണ് ഡിക്കെന്‍സ് കൃതികളുടെ മുഖമുദ്ര. പരിഷ്കരണ വാദിയായ ഡിക്കെന്‍സ് പ്രഭു വര്‍ഗത്തിന്റെ സവിശേഷാവകാശങ്ങള്‍ എടുത്തു മാറ്റുകയും മധ്യവര്‍ക്കാരുടെ അവകാശങ്ങള്‍ അധോവര്‍ഗക്കാര്‍ക്കും കൂടി അനുഭവ യോഗ്യമാക്കിത്തീര്‍ക്കുകയും ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു. തന്റെ തന്നെ കയ്പേറിയ ജീവിതാനുഭവങ്ങളുടെ കണ്ണാടിയായി ഇദ്ദേഹം സ്വന്തം കൃതികളെ കണ്ടിരുന്നു. ഏകാന്തതയുടെ തടവറയില്‍ ബാല്യം ഹോമിക്കാന്‍ വിധിക്കപ്പെട്ട കുട്ടികളുടെ ദീന ചിത്രം ഡിക്കെന്‍സിന്റെ പല കൃതികളിലും കടന്നു വന്നിട്ടുണ്ട്. ഇദ്ദേഹം സ്വയം ഇത്തരം അനുഭവത്തിലൂടെ കടന്നുവന്നയാളാണെന്നതുതന്നെയാണ് ഇതിനു കാരണം.

ദ് വില്ലേജ് കോക്വെറ്റ്സ്(1836), ദ് സ്ട്രെയിഞ്ച് ജെന്റില്‍മാന്‍ (1837), ദ് ലാംപ് ലൈറ്റര്‍ (1879) തുടങ്ങിയ ചില നാടകങ്ങള്‍ കൂടി ഡിക്കെന്‍സിന്റെ സംഭാവനയായുണ്ട്. പിക്ചേഴ്സ് ഫ്രം ഇറ്റലി (1846), എ ചൈല്‍ഡ്സ് ഹിസ്റ്ററി ഒഫ് ഇംഗ്ളണ്ട് (3 വാല്യം, 1852-54), ദി അണ്‍ കമേഴ്സ്യല്‍ ട്രാവലര്‍ (1861) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു ഗദ്യകൃതികളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു. 1870 ജൂണ്‍  9-ന് ഡിക്കെന്‍സ് അന്തരിച്ചു.




♛♛♛♛♛♛♛♛♛   February- 08   ♛♛♛♛♛♛♛♛♛♛

തുങ്കു അബ്ദുൽ റഹ്മാൻ (ജന്മദിനം)

മലേഷ്യയുടെ ആദ്യത്തെപ്രധാനമന്ത്രിയായിരുന്നു തുങ്കു അബ്ദുൽ റഹ്മാൻ 1903 ഫെബ്രുവരി 8-ന് കെഡാസുൽത്താനായ അബ്ദുൽ ഹമീദ് ഹലീംഷായുടെ ഏഴാമത്തെ പുത്രനായി ജനിച്ചു. തുങ്കു (രാജകുമാരൻ) എന്നത് ഇദ്ദേഹത്തിന്റെ സ്ഥാന പേരാണ്1955-ൽ അബ്ദുൽ റഹ്മാൻ മലയൻ ഫെഡറേഷന്റെ പ്രധാനമന്ത്രിയായി. മലയയുടെ സ്വാതന്ത്ര്യ സമ്പാദനത്തിന് മലയൻ പാർട്ടികളുടെ ഏകീകരണം അത്യാവശ്യമാണെന്നു ബോധ്യംവന്ന ഇദ്ദേഹം സ്വന്തം പാർട്ടിക്കാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട്, 1961 - ൽ മലയൻ ചൈനീസ് അസോസിയേഷനുമായും 1955 - ൽമലയൻ ഇന്ത്യൻ കോൺഗ്രസ്സുമായും യോജിപ്പുണ്ടാക്കി. അക്കൊല്ലം നടന്ന പൊതു തെരഞ്ഞെടുപ്പിൽഅലയൻസ് പാർട്ടി വിജയം കരസ്ഥമാക്കി. അബ്ദുൽ റഹ്മാൻ വീണ്ടും പ്രധാനമന്ത്രിയായി. 1956-ൽ അലയൻസ് പാർട്ടി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബ്രിട്ടിഷ് ഗവൺമെന്റുമായി മലയൻ സ്വാതന്ത്ര്യത്തിനുവേണ്ടി കൂടിയാലോചന നടത്തി. മലയയ്ക്കു ഉടൻ തന്നെ സ്വയംഭരണം നൽകാനും 1957 ആഗസ്റ്റിൽ പൂർണ സ്വാതന്ത്ര്യമനുവദിക്കാനും ബ്രിട്ടിഷ്ഗവൺമെന്റ് സമ്മതിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിന്റെയും സംഘടനാ പാടവത്തിന്റെയും ഫലമായിട്ടാണ് മലയ സ്വതന്ത്രമായത്. 1957 ആഗസ്റ്റ് 31-ന് മലയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ അബ്ദുൽ റഹ്മാൻ സ്വതന്ത്ര മലയയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി. വിവിധ വർഗക്കാർ അധിവസിക്കുന്ന മലയയുടെ സ്വാതന്ത്ര്യം ഇത്രവേഗം കൈവന്നതും, സ്വതന്ത്ര മലയയ്ക്ക് പൊതുവിൽ സ്വീകാര്യമായ ഒരു ഭരണ ഘടന നിർമ്മിക്കാൻ സാധിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വവും വ്യക്തി മഹത്ത്വവും മൂലമാണ്.

1959 ആഗസ്റ്റ് 9-ലെ തെരഞ്ഞെടുപ്പുകളെ തുടർന്നു അബ്ദുൽ റഹ്മാൻ രണ്ടാം പ്രാവശ്യവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിദേശസർവകലാശാലകൾ ഡോക്ടറേറ്റ് ബിരുദങ്ങൾ നൽകി ഇദ്ദേഹത്തെ ബഹുമാനിച്ചു. 1963 സെപ്റ്റംബറിൽ മലേഷ്യൻ ഫെഡറേഷൻ നിലവിൽ വന്നപ്പോൾ അതിന്റെ പ്രധാനമന്ത്രി ആയതും അബ്ദുൽ റഹ്മാൻ തന്നെയായിരുന്നു. 1964 ഏപ്രിലിലെ പാർലമെന്ററി തെരഞ്ഞെടുപ്പിലും വിജയിച്ച് മൂന്നാം പ്രാവശ്യവും ഇദ്ദേഹം പ്രധാനമന്ത്രിയായി. 1965 ആഗസ്റ്റിൽ സിംഗപ്പൂർ മലേഷ്യയിൽനിന്നു വിട്ടു പോകുന്ന അവസരത്തിൽ അബ്ദുൽ റഹ്മാൻ കാണിച്ച നയതന്ത്രജ്ഞതയുടെ ഫലമായിസിംഗപ്പൂർ ഇന്നും മലേഷ്യയുമായി ഉറ്റ ബന്ധത്തിൽ കഴിയുന്നു. മലേഷ്യ പുറത്തിറക്കിയ ത പാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡോ. സാക്കിര്‍ ഹുസൈൻ (ജന്മദിനം)

ഇന്ത്യയിലെ ആദ്യ മുസ്‌ലിം  രാഷ്ട്രപതിയും,രാജ്യസഭാംഗമായ ശേഷം രാഷ്ട്രപതിയായ ആദ്യവ്യക്തിയുമാണ് സാക്കിർ ഹുസൈൻ (ഫെബ്രുവരി 8, 1897 - മേയ് 3 1969) രണ്ടുവര്‍ഷം മാത്രമാണ് ഇദ്ദേഹം അധികാരത്തിലിരുന്നത്. അലിഗഢ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു. 1967 മെയ് മുതല്‍ 1969 മെയ് വരെയാണ് ഇദ്ദേഹം രാഷ്ട്രപതിയായിരുന്നത്

സാക്കീർ ഹുസൈൻ ജനിച്ചത് ഇന്ത്യയിലെ ഹൈദരബാദിൽ ആയിരുന്നു.ഫിദാ ഹുസ്സൈൻ ഖാന്റേയും നസ്നിൻ ബീഗത്തിന്റേയും ഏഴു മക്കളിൽ മൂന്നാമനായിരുന്നു സാക്കിർ. പിന്നീട് അദ്ദേഹത്തിന്റെ പിതാവ് ഫിദാ ഹുസ്സൈൻ ഖാൻ അവിടെ നിന്നും ഉത്തർ പ്രദേശിലേക്ക്പുനരധിവസിക്കുകയും പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഉത്തർപ്രദേശിലുമായിരുന്നു.

അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഇറ്റാവയിലെഇസ്ലാമിയ സ്കൂൾ,മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, തുടർപഠനത്തിനായി സാക്കിർ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജിൽ ചേർന്നു.സാക്കിർ ഒരു ഡോക്ടറായി തീരാൻ അദ്ദേഹത്തിന്റെ സഹോദരൻ ആഗ്രഹിച്ചിരുന്നു. ഇതിനാൽ സാക്കിർ ലക്നൗ ക്രിസ്ത്യൻ കോളേജിൽ വൈദ്യ വിദ്യാഭ്യാസത്തിനായി ചേർന്നു. എന്നാൽ അവിടെ വെച്ചുണ്ടായ കടുത്ത രോഗപീഡകൾ മൂലം വൈദ്യവിദ്യാഭ്യാസം തുടരാൻ സാക്കീറിനായില്ല. തിരികെ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. ഇംഗ്ലീഷ് സാഹിത്യവും, സാമ്പത്തികശാസ്ത്രവും ഐഛികവിഷയമായെടുത്ത് സാക്കിർ 1918 ൽ ബിരുദം കരസ്ഥമാക്കി. വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സാക്കിർ നല്ലൊരു നേതൃപാടവം കാണിച്ചിരുന്നു.1926 ൽ ബെർലിൻ സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചു.1927 ൽ വിദേശത്തുനിന്നും  സാക്കിർ ഹുസ്സൈൻ ഇന്ത്യയിലേക്ക് തിരിച്ചുവരികയും അടച്ചുപൂട്ടുന്ന സ്ഥിതിയിലായ ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്വപദവിയിലേക്ക് എത്തിച്ചേരുകയുംപ്രതിമാസം നൂറ് ഇന്ത്യൻ രൂപ ശമ്പളത്തിൽ  20 വർഷം ആ സ്ഥാനത്ത് തന്നെ അദ്ദേഹം തുടർന്നു.1948-1956 കാലഘട്ടത്തിൽ അലിഗഢ് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ പദവിയിൽ തുടർന്ന അദ്ദേഹത്തിന് 1956 ൽ ഇന്ത്യൻ പാർലമെന്റിലേക്ക് ക്ഷണം ലഭിച്ചു. 1957 ൽ അദ്ദേഹം ബീഹാർ ഗവർണ്ണർ പദവിയിലേക്ക് എത്തുകയും ചെയ്തു.1957 മുതൽ 1962 വരെ ബീഹാർ ഗവർണ്ണർ പദവിയിൽ ഇരുന്ന ശേഷം അദ്ദേഹം പിന്നീട് 1962ൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1967 വരെ ഉപരാഷ്ട്രപതിയായിരുന്ന അദ്ദേഹം മേയ് 131967 ൽ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.രാഷ്ട്രപതിപദവിയിൽ തുടരവേ 1969 മേയ് 3-ന് തന്റെ 72ആം വയസ്സിൽ സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയാഘാതമായിരുന്നുമരണകാരണം. പദവിയിലിരിയ്ക്കേ അന്തരിച്ച ആദ്യ രാഷ്ട്രപതിയായിരുന്നു അദ്ദേഹം ഇന്ത്യയിലെ പരമോന്നത പരമോന്നത ബഹുമതിയായ ഭാരതരത്ന 1963 ൽ അദ്ദേഹത്തിനു ലഭിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   February- 09   ♛♛♛♛♛♛♛♛♛♛

    ബോയിംഗ് 747

1931 ഫെബ്രുവരി 10 നു ന്യൂഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി. 1577 മുതൽ 1911 വരെ കൊൽക്കത്തയായിരുന്നു വിമാനങ്ങളെക്കുറിച്ചും ഏവിയേഷന്‍ ശാഖയെ കുറിച്ചും അല്‍പമെങ്കിലും താല്പര്യമുള്ള ഏതൊരാളെയും ഏത് ഉറക്കത്തില്‍ വിളിച്ച് കാണിച്ച് കൊടുത്താലും തിരിച്ചറിയുന്ന വിമാനം... ആ ബഹുമതി ബോയിംഗ് 747-ന് അവകാശപ്പെട്ടത് തന്നെയാണ്. സ്വതസിദ്ധമായ രൂപഭംഗി കൊണ്ട് ലോകമെമ്പാടുമുള്ള വിമാനപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരിക്കുന്നു, ഈ ആകാശഭീമന്‍. അമേരിക്കന്‍ പ്രസിഡന്റിന്‍റെ ഔദ്യോഗികവിമാനങ്ങളായ, “പറക്കും വൈറ്റ്ഹൗസ്” എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് എയര്‍ ഫോഴ്സ് വണ്‍ വിമാനങ്ങള്‍, സ്പേസ് ഷട്ടില്‍ കാരിയര്‍ ആയി നാസ ഉപയോഗിച്ചിരുന്ന രണ്ട് വിമാനങ്ങള്‍, തുടങ്ങി ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും എയര്‍ ഇന്ത്യ വണ്‍ ഉള്‍പ്പെടെ ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രത്തലവന്മാരും തങ്ങളുടെ ഔദ്യോഗികയാത്രകള്‍ക്കുപയോഗിക്കുന്ന വിമാനങ്ങളെല്ലാം തന്നെ ബോയിംഗ് 747-ന്‍റെ വിവിധ ഇനങ്ങളാണ്.

അല്‍പം ഉയര്‍ന്ന അപ്പര്‍ഡെക്ക് തന്നെയാണ് 747-നെ മറ്റെല്ലാ എയര്ക്രാഫ്റ്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. “ദി മോസ്റ്റ്‌ റെക്കഗ്നൈസബിള്‍ എയര്ക്രാഫ്റ്റ്” ആയി ലോകത്ത് ഇന്നും 747 നിലനില്‍ക്കുന്നതിന്‍റെ കാരണവും അത് തന്നെ. 37 കൊല്ലത്തോളം ഏറ്റവും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനം എന്ന റെക്കോര്‍ഡ് 747-ന്‍റെ പേരിലായിരുന്നു. 1963-ല്‍, അമേരിക്കന്‍ വ്യോമസേന കൂടുതല്‍ ശക്തിവത്തായ, ഒരു യാത്രാവിമാനത്തെ കുറിച്ച് ആലോചിച്ചതില്‍ നിന്നാണ് 747 ജന്മമെടുക്കുന്നത്. നിലവില്‍ ഉപയോഗിച്ചിരുന്ന ലോക്ക്ഹീഡ് സി 1 സ്റ്റാര്‍ ലിഫ്റ്റര്‍ എന്ന വിമാനത്തിന്, മാറിയ കാലഘട്ടത്തിനസുരിച്ച് അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍, കൂടുതല്‍ അളവില്‍ കൂടുതല്‍ വേഗത്തോട് കൂടി യാത്രക്കാരെയും സാമഗ്രികളും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുന്ന ഒരു എയര്ക്രാഫ്റ്റ് രൂപകല്‍പന ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. പക്ഷെ, നിലവിലെ ഒരു ബോയിംഗ് ഫാക്ടറിക്കും ഈ ഭീമനെ രൂപകല്‍പന ചെയ്തെടുക്കാനുള്ള സൗകര്യമില്ലായിരുന്നു. കൂടിയാലോചനകള്‍ക്ക്  ശേഷം, അമ്പതോളം നഗരങ്ങളുടെ നീണ്ട പട്ടികയില്‍ നിന്ന് ബോയിംഗ്, അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ വാഷിംഗ്‌ടണ്ണിലെ സീറ്റിലിനടുത്ത്, 50 കിലോമീറ്റര്‍ വടക്ക് മാറി എവെറെറ്റില്‍ ജൂണ്‍ 1966-ല്‍, 780 ഏക്കറോളം വരുന്ന സ്ഥലത്ത് പുതിയ പ്രൊഡക്ഷന്‍ പ്ലാന്റ്‍ നിര്‍മിച്ചു. ഇന്നും ലോകത്തിലെ ഏറ്റവും കൂടുതല്‍ വ്യാപ്തം ഉള്ള കെട്ടിടം ആയി നിലകൊള്ളുന്നത്, ഒരു മിനിസിറ്റി പോലെ തോന്നിക്കുന്ന ഈ പ്ലാന്‍റ് തന്നെ. ഏകദേശം 30 ലക്ഷം മീറ്ററോളം ഭൂമിയാണ്‌ ഇതിനു വേണ്ടി ശരിപ്പെടുത്തിയത്...1969 ഫെബ്രുവരി ഒമ്പതിന് ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്ക് പറന്ന ഒരു പാന്‍ അമേരിക്കന്‍ വേള്‍ഡ് എയര്‍വേസ് വിമാനമായിരുന്നു ജറ്റിന്റെ ആദ്യത്തെ വാണിജ്യാധിഷ്ടിത സഞ്ചാരം.

ആദ്യ പറക്കലോടെ തന്നെ 747 ഒരു ബിംബ സമാനനില കൈവരിക്കുകയും എയര്‍പോര്‍ട്ട് 1975, എയര്‍പ്പോര്‍ട്ട് 77 ദുരന്ത ചിത്രങ്ങള്‍, എയര്‍ ഫോഴ്‌സ് വണ്‍, ഡൈ ഹാര്‍ഡ്-2, എക്‌സിക്യൂട്ടീവ് ഡിസിഷന്‍ എന്നിവ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. 300ല്‍ ഏറെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട 747 ഏറ്റവും കൂടുതല്‍ ചിത്രീകരിക്കപ്പെട്ട യാത്രാവിമാനമായി കണക്കാക്കപ്പെടുന്നു. സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ ബിംബങ്ങളില്‍ ഒന്നായാണ് ഇതിനെ പരിഗണിക്കുന്നത്. 1962ലും 1972ലും നിര്‍മ്മിച്ച ബോയിംഗ് 707 വിമാനങ്ങളിലാണ് നിരവധി അമേരിക്കന്‍ പ്രസിഡന്റുമാര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ജോര്‍ജ്ജ് എച്ച് ഡബ്ലിയു ബുഷ് ആയിരുന്നു പുതിയ വിമാനത്തില്‍ സഞ്ചരിച്ച ആദ്യ യുഎസ് പ്രസിഡന്റ്: പ്രത്യേകമായി സംവിധാനങ്ങള്‍ ഒരുക്കിയ 747. നാഷണല്‍ എയറനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ രണ്ട് 747-100 വിമാനങ്ങളെ ഒരു ഷട്ടില്‍ ക്യാരിയര്‍ വിമാനമാക്കി മാറ്റുകയായിരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ദേശീയ സെൻസസ് ദിനം

1951 ഫെബ്രുവരി 9 ൽ ഇന്നേ ദിവസമാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് തുടങ്ങിയത്.ഭാരതത്തില്‍ പുരാതന കാലം മുതലേ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടില്‍ മൗര്യചക്രവര്‍ത്തിയായിരുന്ന അശോകന്റെ ഭരണകാലത്തും ഗുപ്ത ഭരണകാലത്തും ഭാരതത്തില്‍ ജനസംഖ്യയുടെ കണക്കെടുപ്പുകള്‍ നടന്നിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 10 കോടി ജനങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.

ബ്രിട്ടീഷ് ഇന്ത്യയില്‍ 1865 നും 1872 നും ഇടയ്ക്ക് പല പ്രദേശങ്ങളിലായി പല സമയങ്ങളില്‍ കാനേഷുമാരി (കാനേഷുമാരി എന്ന വാക്ക് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണു വന്നത്. ഈ വാക്കിന്റെ വാച്യാര്‍ത്ഥം വീട്ടുനമ്പര്‍ എന്നു മാത്രമാണ്‌. പേര്‍ഷ്യന്‍ ഭാഷയില്‍ ഖനേ(Khaneh) എന്നാല്‍ വീട് എന്നാണര്‍ത്ഥം. ഷൊമാരേ(Shomareh) എന്നാല്‍ എണ്ണം എന്നര്‍ത്ഥം. പിന്നീട് ഈ രണ്ടു പദങ്ങളും യോജിച്ച്‌ കാനേഷുമാരി എന്നായി.) നടന്നു. 1881 ല്‍ നടന്ന ആദ്യത്തെ ദശവത്സര കാനേഷുമാരിയുടെ വിവരങ്ങള്‍ 1885-87 കാലത്ത് പ്രസിദ്ധീകരിച്ച ഇമ്ബീരിയല്‍ ഗസറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ആദ്യകാലത്ത് ജനസംഖ്യക്കൊപ്പം ജാതി, മതം തുടങ്ങിയ വിവരങ്ങള്‍ കൂടി ശേഖരിച്ചിരുന്നു. പിന്നീട് ആയൂര്‍ദൈര്‍ഘ്യം, ശിശുമരണം, മാതൃമരണം, സാക്ഷരത, ജനസാന്ദ്രത, സ്ത്രീ-പുരുഷ അനുപാതം തുടങ്ങിയ വിവരങ്ങളും കാനേഷുമാരിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   February- 10   ♛♛♛♛♛♛♛♛♛♛

    ന്യൂഡൽഹി

1931 ഫെബ്രുവരി 10 നു ന്യൂഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി. 1577 മുതൽ 1911 വരെ കൊൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം. എന്നാൽ ഇതിനു മുൻപുതന്നെ പുരാതന ഇന്ത്യയിലെ രാജാക്കന്മാരുടെ രാഷ്ട്രീയമായും തന്ത്രപരമായും .പ്രാധാന്യമുള്ള നഗരമായിരുന്നു ദില്ലി. 1900-മാണ്ടുകളുടെ ആദ്യപാദത്തിലാണ്‌ കൊൽക്കത്തയിൽ നിന്നും തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ബ്രിട്ടീഷ് ഭരണാധികാരികൾ മുന്നോട്ടു വച്ചത്. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൊൽക്കത്തയെ അപേക്ഷിച്ച് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റുന്നത് ഭരണനിർ‌വഹണത്തിന്‌ കൂടുതൽ അനുയോജ്യമായതിനാലാണ്‌ ഇത് ചെയ്തത്. ദില്ലിയുടെ ചരിത്രപരമായും സാംസ്കാരികവുമായുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് അഞ്ചാമൻ കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതായുള്ള പ്രഖ്യാപനം നടത്തി. ന്യൂ ഡെൽഹി എന്നത് എൻ.ഡി.എം.സി. പ്രദേശത്തെയാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും, മുഗൾ ചക്രവർത്തിയായ ഷാജഹാൻ സ്ഥാപിച്ച ഓൾഡ് ഡെൽഹി (പഴയ ദില്ലി) ഒഴികെയുള്ള ദില്ലിയിലെ എല്ലാ പ്രദേശങ്ങളേയും ന്യൂ ഡെൽഹി എന്നു പരാമർശിക്കാറുണ്ട്.ജന്തർ മന്തർ, ഹുമയൂണിന്റെ ശവകുടീരം എന്നിങ്ങനെ പല ചരിത്രസ്മാരകങ്ങളും ന്യൂ ഡെൽഹി പ്രദേശത്താണ്‌.

എഡ്വിൻ ല്യൂട്ടൻസ് എന്ന ബ്രിട്ടീഷ് വാസ്തുശില്പ്പിയാണ്‌ ന്യൂ ഡെൽഹി നഗരം വിഭാവനം ചെയ്തത്. അതു കൊണ്ടുതന്നെ ല്യൂട്ടന്റെ ഡെൽഹി എന്നും ന്യൂ ഡെൽഹി അറിയപ്പെടുന്നു.നഗരത്തിന്റെ ഹൃദയഭാഗത്ത് രാഷ്ട്രപതി ഭവൻ നിലകൊള്ളുന്നു. വൈസ്രോയിയുടെ ഭവനം എന്നായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത്.റായ്സിന കുന്നിനു മുകളിലാണ്‌ രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുള്ള പാതയാണ്‌ രാജ്‌പഥ്. ഹെർബെർട്ട് ബേക്കർ രൂപകല്പ്പന ചെയ്ത പാർലമെന്റ് മന്ദിരം നോർത്ത് ബ്ലോക്കിന് വടക്കു-കിഴക്ക് വശത്തായാണ്‌ സ്ഥിതി ചെയ്യുന്നത്.1947-ൽ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ദില്ലിക്ക് ക്ലിപ്തമായ സ്വയംഭരണാവകാശം ലഭിച്ചു.ഇന്ത്യാഗവണ്മെന്റ് നിയമിക്കുന്ന ഒരു ചീഫ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഭരണം. 1956-ൽ ദില്ലി ഒരു കേന്ദ്രഭരണപ്രദേശമായി. ചീഫ് കമ്മീഷണർക്കു പകരം ലെഫ്റ്റനന്റ് ഗവർണർ ഭരണനിർ‌വഹണം നടത്തി.. ഇന്ത്യൻ ഭരണഘടനയുടെ 69-ആമത് ഭേദഗതിപ്രകാരം, 1991-ൽ കേന്ദ്രഭരണപ്രദേശം എന്ന നിലയിൽ നിന്ന്‌ ദില്ലി ദേശീയ തലസ്ഥാനപ്രദേശം (National Capital Territory of Delhi) എന്ന പദവി ലഭിച്ചു. ഇതോടൊപ്പം നിലവിൽ വന്ന പുതിയ ഭരണരീതിയിൽ, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനമന്ത്രിസഭക്ക് ക്രമസമാധാനച്ചുമതല ഒഴികെയുള്ള അധികാരങ്ങൾ ലഭിച്ചു. ക്രമസമാധാനച്ചുമതല ഇപ്പോഴും കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്.

വടക്കേ ഇന്ത്യയിൽ സിന്ധു-ഗംഗാതടത്തിലാണ്‌ ന്യൂ ഡെൽഹി സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ഇന്ത്യഗേടും ഇവിടെ തന്നെ.ഇന്ത്യാ ഗേറ്റ് – ഒന്നാം ലോകമഹായുദ്ധത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ച ബ്രിട്ടീഷുകാരും ഇന്ത്യക്കാരുമായ സൈനികരുടെ സ്മരണക്കായി പണിതീർത്തതാണ്‌ 42 മീറ്റർ ഉയരമുള്ള ഇന്ത്യ ഗേറ്റ് എന്ന സ്മാരകം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിൽഹെം കോൺറാഡ് റോൺട്ജൻ (ചരമദിനം)

എക്സ് റേ കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ്‌ വിൽഹെം റോണ്ട്ജൻ.(27 മാർച്ച് 1845-10 ഫെബ്രുവരി 1923)വാതകങ്ങളുടെ വിശിഷ്ടതാപം (Specific Heat), പരലുകളുടെ (Crystal) താപചാലകശേഷി, തുടങ്ങി ഒട്ടേറ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തിയെങ്കിലും ഏറെ ശ്രദ്ധേയമായത് എക്സ്-റേയുടെ കണ്ടുപിടിത്തമാണ്.

1895 നവംബര്‍ 8 വുര്‍ത്‌സ്‌ബെര്‍ഗ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര മേധാവിയായി റോണ്‍ട്ജന്‍ സേവനമനുഷ്ഠിക്കുന്ന കാലം. കാഥോഡ് രശ്മികളെപ്പറ്റി ഗവേഷണം നടത്തുന്നു. പെട്ടെന്നാണ് ഒരു അപൂര്‍വപ്രകാശം പരന്നത്. ആ പ്രകാശം സ്‌ക്രീനില്‍ പതിയുന്നു. ആ പ്രകാശദിശയിലേക്ക് റോണ്‍ട്ജന്‍ തന്റെ കൈ ഉയര്‍ത്തിക്കാട്ടി. പക്ഷേ, പതിഞ്ഞത് കൈപ്പത്തിക്കു പകരം കൈയിലെ അസ്ഥിയുടെ നിഴലായിരുന്നു- ഒരു പ്രേതചിത്രം.    ഒരു ശാസ്ത്രജ്ഞന്‍ തന്റെ കണ്ടുപിടിത്തമുപയോഗിച്ച് കൈയുടെചിത്രമെടുത്തപ്പോള്‍ ആളുകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞത് "ചെകുത്താന്റെ വിദ്യ "  എന്നാണ്. കാരണമെന്തെന്നല്ലേ? കൈപ്പത്തിയിലെ എല്ലുകള്‍ മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. എക്‌സ്റേ എന്ന അദൃശ്യരശ്മികളെ ശാസ്ത്രത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ വില്‍ഹെം കോണ്‍റാഡ് റോണ്‍ട്ജന്‍ എന്ന മഹാനായ ശാസ്ത്രജ്ഞന് കഴിഞ്ഞു.ആ രശ്മികള്‍ക്ക് റോണ്‍ട്ജന്‍ അജ്ഞാതരശ്മികള്‍ എന്ന അര്‍ഥത്തില്‍ ഒരു പേരു നല്‍കി-  "എക്‌സ്‌റേ രശ്മികള്‍  ".            പദാര്‍ഥങ്ങളെ തുളച്ചു കടന്നുപോവാനുളള അതിന്റെ കഴിവ് വൈദ്യശാസ്ത്രരംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചു.   മനുഷ്യരുടെ ആന്തരികാവയവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹത്തിന് മനസ്സിലായി. 

എക്‌സ്‌റേയുടെ കണ്ടുപിടിത്തം റോണ്‍ട്ജന് വലിയ ബഹുമതികള്‍ നേടിക്കൊടുത്തു. 1901ല്‍ ഭൗതികശാസ്ത്രത്തിലുള്ള ആദ്യ നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.  ശാസ്ത്രനേട്ടങ്ങള്‍ മാനവരാശിയുടെ നന്മയ്ക്കുവേണ്ടിയാവണമെന്നും ശാസ്ത്രനേട്ടങ്ങളുടെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാവണമെന്നുമുള്ള പക്ഷക്കാരനായിരുന്നു റോണ്‍ട്ജന്‍. രാജകീയ സമ്മാനങ്ങള്‍ മാത്രമല്ല, പേറ്റന്റിലൂടെ ലഭിക്കാവുന്ന വന്‍ സാമ്പത്തിക ലാഭവും അദ്ദേഹം ഉപേക്ഷിച്ചു. താന്‍ കണ്ടെത്തിയ അദ്ഭുത രശ്മികള്‍ക്ക് റോണ്‍ട്ജന്റെ പേര് നല്‍കാമെന്നു പലരും നിര്‍ബന്ധിച്ചിട്ടും അതിനും അദ്ദേഹം തയ്യാറായില്ല. ആ കിരണങ്ങള്‍ എക്‌സ്‌റേ എന്നുതന്നെ ഇപ്പോഴും അറിയപ്പെടുന്നു. പേരും പ്രശസ്തിയും പണവുമൊന്നും ആ നിസ്വാര്‍ഥനായ ശാസ്ത്രജ്ഞനെ സ്വാധീനിച്ചതേയില്ല. നൊബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആ തുക മുഴുവന്‍ അദ്ദേഹം വുര്‍ത്‌സ്‌ബെര്‍ഗ് സര്‍വകലാശാലയ്ക്ക് സമ്മാനിച്ചു.

റോണ്‍ട്ജന്റെ അന്ത്യദിനങ്ങള്‍ ദാരിദ്ര്യത്തിലും പരാധീനതകള്‍ക്കും നടുവിലായിരുന്നു. താന്‍ സൃഷ്ടിച്ച കണ്ടുപിടിത്തത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി അദ്ദേഹം അറിഞ്ഞതുമില്ല. അതിനാല്‍ എക്‌സ്-റേ രശ്മികള്‍ മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും മറ്റു കഷ്ടതകളും റോണ്‍ട്ജന് അനുഭവിക്കേണ്ടിവന്നു അതു വഴി മരണവും, ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 11   ♛♛♛♛♛♛♛♛♛♛

    ഹകീം അജ്മൽ ഖാൻ (ജന്മദിനം)

ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ , അഖിലേന്ത്യാ ഖിലാഫത്ത്‌ പ്രസ്ഥാനം തുടങ്ങിയ മൂന്ന് ദേശീയ പ്രസ്ഥാനത്തിന്റെയും അഖിലേന്ത്യാ പ്രസിഡന്റ്‌ പദവി വഹിച്ച ഒരേ ഒരു വ്യക്തിയാണ് ഹകീം അജ്മൽ ഖാൻ.  ഇദ്ദേഹത്തിന്റെ 151 മത്ജന്മദിനമാണ്‌ ഇന്ന്. കേന്ദ്ര സർക്കാർ ഈ ദിവസത്തെ ദേശീയ യുനാനി ദിവസമായി ആഘോഷിക്കുകയാണ്‌.

മുഹമ്മദ്‌ അജ്‌മൽ ഖാൻ പേര് സൂചിപിക്കുന്നത്‌ പോലെ “ഹക്കിം” (ചികിത്സകൻ) എന്ന വാക്കിന്റെ എല്ലാ ഗുണങ്ങളും കഴിവും ഒത്തുചേർന്ന അപൂർവവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഡൽഹിയിൽ അറിയപെടുന്ന യുനാനി ചികിത്സകനായ ഇദ്ദേഹത്തെ അദ്ദേഹത്തിന്റെ രോഗ നിർണ്ണയശേഷിയും ചിക്തിസയുടെ ഫലവും കാരണം മസീഹുൽ മുൽക്ക്‌ (രാജ്യത്തിന്റെ ചികിത്സകൻ ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
1868 ഫെബ്രവരി 11 ന് ജനിച്ച ഹക്കിം അജ്‌മൽ ഖാന്റെ കുടുംബം ബാബർ മുഗൾ സാമ്രാജം ഭരിക്കുന്ന കാലത്ത്‌ ഇന്ത്യയിലേക്ക്‌ കുടിയേറിയ വൈദ്യ കുടുംബമാണ്‌. അദ്ദേഹത്തിന്റെ കുടുംബത്തിലെ മുതിർന്ന എല്ലാവരും പാരമ്പര്യ യുനാനി ചിക്ത്സകരായിരുന്നു . അദ്ദേഹത്തിന്റെ പിതാവിന്റെ പിതാവ് ഹക്കിം ശരീഫ്‌ഖാൻ “ഷാഹ്‌ ആലം” മുഗൾ സാമ്രാജ്യം ഭരിക്കുന്ന കാലത്ത്‌ കൊട്ടാരത്തിലെ മുഖ്യ ചികിത്സകനായിരുന്നു.

ബാല്യത്തിൽതന്നെ പേർഷ്യൻ ഭാഷ, അറബി വ്യാകരണം, ഖുർആൻ, തർക്കശാസ്ത്രം എന്നിവയിൽ അവഗാഹം നേടിയ ഇദ്ദേഹം പില്ക്കാലത്ത് ഉറുദുവിൽ പാണ്ഡിത്യം സമ്പാദിച്ചു. വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങൾ പിതാവിൽനിന്നും ഉയർന്ന രീതിയിലുള്ള വൈദ്യ വിദ്യാഭ്യാസം ജ്യേഷ്ഠസഹോദരൻമാരിൽ നിന്നും സമ്പാദിച്ചു. 1904-ൽ മൊസൊപ്പെട്ടേമിയയും തുർക്കി, അറേബ്യ എന്നീ രാജ്യങ്ങളും 1911-ൽ യൂറോപ്പും സന്ദർശിക്കുകയുണ്ടായി. ഡൽഹിയിൽ താൻ സ്ഥാപിക്കാനുദ്ദേശിച്ച കോളേജിന്റെ നടത്തിപ്പിനെപ്പറ്റി ആവശ്യമായ വിവരങ്ങൾ ഈ യാത്രയിൽ ഇദ്ദേഹം നേടി..1892 ൽ പഠനം പൂർത്തിയാക്കിയ ഇദ്ദേഹം റാംപൂർ നവാബിന്റെ മുഖ്യ ചികിത്സകനായി മാറുകയാണ്‌ ഉണ്ടായത്‌. തന്റെ പൂർവികരിൽ നിന്ന് സ്വായത്തമാക്കിയ രോഗിയെ ഒന്ന് കണ്ടാൽ രോഗം മനസിലാക്കുന്ന ഇദ്ദേഹത്തിന്റെ ശേഷി കൂടുതൽ പ്രശസ്തനാക്കി.

ബ്രിട്ടീഷ്‌ ഇന്ത്യയിൽ ഇന്ത്യയിലെ പാരാമ്പ്യര്യ ചികിത്സകളെ തീർത്തും ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഡൽഹിയിൽ സ്ഥാപിച്ച കോളേജാണ്‌ ആയുർവേദ & യുനാനി തിബിയ കോളേജ്‌. തിബിയ കോളേജ്‌ ഉദ്ഘാടനം ചെയ്തത്‌ മഹാത്മാ ഗാന്ധിയാണ്‌. യുനാനി വൈദ്യ പഠനത്തിൽ ആധുനിക വൈദ്യശാസ്ത്ര അറിവുകൾ കൂടെ ഉൾപ്പെടുത്തണം എന്ന് നിർദ്ദേശം വെച്ച അദ്ദേഹത്തിന്റെ അഭിപ്രായത്തെ അന്ന് ലഖ്‌നോവിലെ മറ്റു യുനാനി ഹകീമുകൾ തള്ളുകയായിരുന്നു. എന്നാലും അദ്ദേഹം ആ കാലത്തെ പ്രശസ്തനായ കെമിസ്റ്റായ സലീമുസ്മാൻ സിദീഖിയെ തന്റെ കോളേജിൽ യുനാനി വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളുടെ ഗവേഷണത്തിന്‌ കൂടെ കുട്ടുകയും അത്‌ പ്രകാരം വിപ്ലവകരമായ മാറ്റം മരുന്നിൽ വരുത്തുകയും ചെയ്‌തു.

വൈദ്യമേഖലക്ക്‌ പുറമേ അദ്ദേഹത്തിന്റെ കൂടെ മേൽനോട്ടത്തിൽ സ്ഥാപിച്ച യൂണിവേയ്സിറ്റിയാണ്‌ പ്രശസ്തമായ “ജാമിയമില്ലിയ ഇസ്ലാമിയ”. ഇന്നും മലയാളികൾ ഉൾപെടെ ആയിരക്കണക്കിന്‌ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ യുണിവേയ്സിറ്റിയുടെ ആദ്യ ചാൻസലറയി തെരഞ്ഞടുത്തത് ഹക്കിം അജ്‌മൽ ഖാനെ തന്നയാണ്‌. 1928 ൽ മരിക്കുന്നത്‌ വരെ അദ്ദേഹം ആയിരുന്നു അതിന്റെ ചാൻസിലർ .ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഘണ്ടശാല വെങ്കടേശ്വര റാവു (ചരമദിനം)

പ്രശസ്തനും ജനപ്രിയനുമായ പാട്ടുകാരനും സംഗീതസംവിധായകനുമായിരുന്നു ഘണ്ടശാല വെങ്കടേശ്വര റാവു. പ്രധാനമായും തെലുഗുചിത്രങ്ങളായിരുന്നു കർമ്മമണ്ഡലമെങ്കിലും തമിഴ്, മലയാളം, തുളു, കന്നഡ ഭാഷകളിലും അദ്ദേഹം പ്രവർത്തിച്ചു. തെലുഗുസിനിമയിലെ ആദ്യകാല പിന്നണിഗായകരിലൊരാളായ അദ്ദേഹം കാൽനൂറ്റാണ്ട് കാലത്തോളം തെലുഗുചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നൂറിൽപ്പരം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. അതിലേറേ ഗാനങ്ങൾ തെലുങ്ക്, തമിഴ്, മലയാളം, തുളു, ഹിന്ദി ഭാഷകളിൽ പാടി.   സീതാരാമ ജനനം‘ എന്ന ചിത്രത്തിൽ കോറസ് പാടിയാണ് അഭിനയിച്ചാണ് സിനിമാഗാനരംഗത്തേക്ക് പ്രവേശനം. ആദ്യമായി സംഗീതം നൽകിയത് ‘ ലക്ഷമ്മ’ എന്ന ചിത്രത്തിനു വേണ്ടിയാണെങ്കിലും ഒരു ചിത്രത്തിലെ എല്ലാ ഗാനത്തിനും സംഗീതം നൽകുന്നത്  ‘മനദേശം’ എന്ന ചിത്രത്തിനാണ്. ‘അമ്മ’ എന്ന സിനിമയിലെ ‘ഉടമയും എളിമയും’ എന്ന ഗാനം പാടിയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ജീവിതനൗക’, ‘അമ്മ’,’ആത്മസഖി’, ലോകനീതി’‘ആശാദീപം’, ‘നാട്യതാര’ എന്നീ മലയലാള ചിത്രങ്ങളിൽ ഘണ്ഡശാല ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

1922 ഡിസംബർ നാലിനു് ആന്ധ്രപ്രദേശിലെ കൃഷ്ണാ ജില്ലയിലെ ചൗടപ്പള്ളിയെന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ശൂരയ്യ ചെറുപ്പത്തിലെ അന്തരിച്ചതിനെത്തുടർന്ന് അമ്മാവനായ പിച്ചി രാമയ്യയുടേ സംരക്ഷണയിൽ വളർന്നു.  പത്രായണി സീതാരാമശാസ്ത്രിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു.  വീട്ടിലറിയാതെ തന്നെ അദ്ദേഹം വിജയനഗരത്തിലെ "മഹാരാജാ ഗവണ്മന്റ് കോളേജ് ഓഫ് മ്യൂസിക് ആന്റ് ഡാൻസി"-ൽ പഠനം നടത്തി.

ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചതിനു ശേഷമാണു് ആകാശവാണിയിൽ ഗായകനായി തുടക്കം. സീതാരാമ ജനനം എന്ന സിനിമയിൽ പിന്നണിഗായനായും ഒപ്പം അഭിനേതാവായും അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലഭിനയിക്കുന്ന നടന്റെ ശബ്ദത്തിനനുസരിച്ച് ശ്രുതി വ്യത്യാസപ്പെടുത്തി ഗാനമാലപിയ്ക്കുന്ന രീതി അദ്ദേഹമാണു് തുടങ്ങിവച്ചത്. ആദ്യമായി ഒരു ഗാനത്തിനു സംഗീത സംവിധാനം ചെയ്തതു ലക്ഷ്മമ്മയെന്ന ചിത്രത്തിലായിരുന്നെങ്കിലും എൻ.ടി.രാമറാവുവിന്റെ കന്നിച്ചിത്രമായ മനദേശം ആണു് എല്ലാ പാട്ടുകളും അദ്ദേഹം തന്നെ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യ ചിത്രം. മൂന്നു ദശാബ്ദത്തോളം തുടർച്ചയായി മികച്ച തെലുഗുഗായകനുള്ള അവാർഡ് ലഭിച്ചു. 

ഇന്ത്യാ ഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രീ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
1974 ഫെബ്രുവരി പതിനൊന്നിനു് അന്തരിച്ചു. അവസാനനാളുകളിൽ പുറത്തിറക്കിയ ഭഗവദ്ഗീതാലാപനം ഏറെ ജനപ്രീതി നേടിയിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   February- 12   ♛♛♛♛♛♛♛♛♛♛

    എബ്രഹാം ലിങ്കൺ (ജന്മദിനം)

അമേരിക്കൻ ഐക്യനാടുകളുടെ 16  -ആംപ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. (ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865). അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെഅടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം. 1860 ൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെസ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്നു ലിങ്കൺ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്‌ 1863-ലെ വിമോചന വിളം‌ബരംഅഥവ Emancipation Proclamation.അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളം‌ബരം.

1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്, നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ചാൾസ് ഡാർവിൻ (ജന്മദിനം)

ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ (ഫെബ്രുവരി 12, 1809 - ഏപ്രിൽ 19, 1882).

1831 ഡിസംബർ 27ന് റോബർട്ട് ഫിറ്റ്സ്റോയ് എന്ന കപ്പിത്താന്റെ നേതൃത്വത്തിൽ എച്ച്.എം.എസ്.ബീഗിൾ എന്ന കപ്പലിൽ ഇംഗ്ലണ്ടിലെ പ്ലിമത്തിൽനിന്നു യാത്രതിരിച്ച അപ്രശസ്തനായ ചാൾസ് റോബർട്ട് ഡാർവിൻ എന്ന ഇരുപത്തിരണ്ടുകാരൻ, 1836-ൽ ഇംഗ്ലണ്ടിൽ തിരിച്ചെത്തിയപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സത്യാന്വേഷികളിലൊരാളായി മാറി. യാതൊരുവിധ ഔദ്യോഗിക ആനുകൂല്യങ്ങളും സ്വീകരിക്കാതെ നടത്തിയ യാത്രയായിരുന്നു ഡാർവിന്റേത്. തനിക്കു ലഭിക്കുന്ന വിവരങ്ങൾ പരമാവധി സ്വന്തമായി ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. 1825-ൽ ഇംഗ്ലണ്ടിലെ വിഖ്യാതമായ എഡിൻബർഗ് സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാൻ ചേർന്ന ഡാർവിൻ കൂടുതൽ സമയം ചെലവഴിച്ചത് ജോൺ എഡ്മൺസ്റ്റൺ എന്ന മുൻകാല അടിമയിൽനിന്ന് 'ടാക്സിഡെർമി' പഠിക്കാനാണ്.

അച്ഛൻ റോബർട്ട് ഡാർവിൻ മകനെ പുരോഹിതനാക്കുക എന്ന ഉദ്ദേശ്യത്തോടെ കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളേജിൽ ചേർത്തു. 1831-ൽ ബിരുദം നേടിയ ഡാർവിൻ അവിടെവെച്ചാണ് ജോൺ ഹെൻസ്ലോ എന്ന പ്രൊഫസറുടെ നിർദേശപ്രകാരം തെക്കേ അമേരിക്കയിലെ മുനമ്പായ തിയേറ ദെൽ ഫിഗോയിലേക്ക് കപ്പലിൽ പോകാൻ തീരുമാനിക്കുന്നത്. ചാൾസ് ലയൽ എന്ന സ്കോട്ടിഷ് ജീവശാസ്ത്രജ്ഞന്റെ 'പ്രിൻസിപ്പിൾസ് ഓഫ് ജിയോളജി' എന്ന കൃതിയും തനിക്കൊപ്പം കരുതിയിരുന്നു ഡാർവിൻ. യാത്രയിൽ ലഭിക്കുന്ന നിരവധി അസ്ഥിപഞ്ജരങ്ങൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മാർഗങ്ങളും ലണ്ടനിലെ മൃഗശാലയിലുള്ള വിദഗ്ദ്ധരിൽനിന്നു മനസ്സിലാക്കിയ ശേഷമായിരുന്നു യാത്ര. കേപ്വെർദെ, റിയോ ഡി ജനൈറോ, സെന്റ് ഹെലേന, ഫാക്ലൻഡ് ദ്വീപുകൾ, മൗറീഷ്യസ്, കേപ് ഓഫ് ഗുഡ് ഹോപ്പ്, കീലിങ് ദ്വീപുകൾ ഇവയൊക്കെ സന്ദർശിച്ചായിരുന്നു അഞ്ചുവർഷം നീണ്ടുനിന്ന യാത്ര. ഈ യാത്രയിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രദേശമാണ് ശാന്തസമുദ്രത്തിലെ ഗലാപ്പഗസ് ദ്വീപുകൾ. ഭീമൻ ആമകളും ഇഗ്വാനകളും അഗ്നിപർവതത്താൽ സൃഷ്ടിക്കപ്പെട്ട ഈ ദ്വീപിനെ വ്യത്യസ്തമാക്കി. വിവിധ ദ്വീപുകളിൽ കാണപ്പെട്ട കുരുവികളുടെ ചുണ്ടുകളിലെ വൈവിദ്ധ്യം ഒരൊറ്റ ജീവിക്ക് സാഹചര്യങ്ങൾക്കനുസൃതമായ നിലനില്പിനുവേണ്ടിയുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ ഡാർവിനെ സഹായിച്ചു. തിയേറ ദെൽ ഫിഗോയിൽ കണ്ടെത്തിയ മനുഷ്യരെ മുൻനിർത്തി ഡാർവിനെഴുതി- ''സാംസ്കാരികമായി വികസിച്ച മനുഷ്യരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തേക്കാൾ വലുതാണ്''. 1838-ൽ പ്രസിദ്ധീകരിച്ച 'സുവോളജി ഓഫ് ദ വോയേജ് ഓഫ് എച്ച്.എം.എസ്. ബീഗിൾ' എന്ന കൃതി ഡാർവിനെ ലണ്ടൻ ഉപരിവർഗത്തിന്റെ പ്രിയങ്കരനാക്കി.

1838-ൽ അവതരിപ്പിച്ച തോമസ് മാൽത്തൂസിന്റെ ജനസംഖ്യാസിദ്ധാന്തം ഡാർവിന് തന്റെ സിദ്ധാന്തം ആവിഷ്കരിക്കാനുള്ള വഴികാട്ടിയായി. ജനസംഖ്യ ഗുണനരീതിയിലാണ് വർധിക്കുന്നതെങ്കിലും ഭക്ഷ്യോത്പാദനം സങ്കലനരീതിയിലാണ് വർധിക്കുന്നതെന്ന ആശയം കടമെടുത്ത ഡാർവിൻ, തന്റെ വിപ്ലവകരമായ സിദ്ധാന്തത്തിന് 'പ്രകൃതിനിർദ്ധാരണം അഥവാ നാച്വറൽ സെലക്ഷൻ' എന്ന പേരു നൽകി. തന്റെ ആശയം അവതരിപ്പിക്കുന്നത് രൂക്ഷമായ വിവാദങ്ങൾക്കിടയാക്കുമെന്ന് ഡാർവിൻ ഭയന്നു. കൂടുതൽ പഠനങ്ങൾക്കായി സമയം ചെലവിട്ട ഡാർവിന്, കടൽജീവികളുടെ പരിണാമത്തെക്കുറിച്ചു നടത്തിയ കണ്ടെത്തലിന് 1853-ലെ റോയൽ സൊസൈറ്റിയുടെ മെഡൽ ലഭിച്ചു.

1851-ൽ മകൾ ആനിയുടെ മരണം ഡാർവിനെ കടുത്ത ശാസ്ത്രചിന്തയിലേക്കു നയിച്ചു. 1859 നവംബർ 22ന് പുരോഗമനാത്മകമായ നവീന ഇംഗ്ലണ്ടിൽ 'ഒറിജിൻ ഓഫ് സ്പീഷിസ്' പ്രസിദ്ധീകരിച്ചു. മനുഷ്യർ മൃഗങ്ങളുടെ വികസിതരൂപമെന്ന ആശയം വിപ്ലവകരമായിരുന്നു. തോമസ് ഹക്സിലി എന്ന ജീവശാസ്ത്രജ്ഞൻ ഡാർവീനീയൻ ആശയത്തിന്റെ ഏറ്റവും വലിയ പ്രയോക്താവായി. 

രോഗബാധിതനായ ഡാർവിൻ ഭാര്യ എമ്മാ ഡാർവിന്റെ പരിചരണത്തിൽ ഡൗൺ ഹൗസിൽ കഴിഞ്ഞു. 1882 ഏപ്രിൽ 19ന് ചാൾസ് ഡാർവിൻ അന്തരിച്ചു. ഇംഗ്ലണ്ടിലെ വിഖ്യാതമായ വെസ്റ്റ് മിനിസ്റ്റർ പള്ളിയിൽ ഐസക് ന്യൂട്ടന്റെ ശവക്കല്ലറക്കു സമീപം അദ്ദേഹത്തെ അടക്കംചെയ്തു. കഠിനാധ്വാനത്തിന്റെ ആൾരൂപമായിരുന്നു ഡാർവിൻ. നാല്പതോളം കൃതികൾ, ലക്ഷക്കണക്കിനു താരതമ്യ ജന്തുപഠനങ്ങൾ, അവയൊക്കെ ക്രോഡീകരിച്ചു. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറ്റവും വായിക്കപ്പെട്ട രണ്ടാമത്തെ ഗ്രന്ഥമത്രെ 'ഒറിജിൻ ഓഫ് സ്പീഷിസ്' 'ഒരു മണിക്കൂർ നഷ്ടമാക്കുന്ന മനുഷ്യൻ, ജീവിതത്തിന്റെ മൂല്യമറിയുന്നില്ല' എന്ന ഡാർവിന്റെ വാക്കുകൾ മനുഷ്യരാശിക്ക് ആ അതികായൻ നൽകിയ സംഭാവനകളുടെ വ്യാപ്തി തെളിയിക്കുന്നുബ്രിട്ടീഷ് സർക്കാർ  ഇറക്കിയ രണ്ടു പൗണ്ടിന്റെ വിശിഷ്ട നാണയത്തിൽ ഡാർവിൻ ഒരു വലിയ ആൾക്കുരങ്ങിനു നേർക്കുനേർ നിൽക്കുന്നതായി ചിത്രീകരിച്ചിട്ട് അതിനു താഴെ 1809 ഡാർവിൻ 2009 എന്നും, വിളുമ്പിൽ വംശോല്പത്തി - 1859 എന്നും രേഖപ്പെടുത്തിയിരിക്കുന്നു. നാണയശേഖകർക്ക് കൂടിയ വിലക്ക് മുൻകൂർ ലഭ്യമാകുന്ന ഈ നാണയം 2009-ൽ പുറത്തിറങ്ങി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 13   ♛♛♛♛♛♛♛♛♛♛

    സരോജിനി നായിഡു (ജന്മദിനം)

‘ഇന്ത്യയുടെ നൈറ്റിംഗേല്‍’ എന്നറിയപ്പെട്ടിരുന്ന സരോജിനി നായിഡു ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളിയും കവിയുമായിരുന്നു.  1879 ഫെബ്രുവരി 13ന്, അഗോര്‍ നാഥ് ചതോപാദ്ധ്യായയുടെയും ബരാദ സുന്ദരി ദേവിയുടെ മകളായി ഹൈദരാബാദിലാണ് സരോജിനി നായിഡു ജനിച്ചത്.

സരോജിനി നായിഡുവിന്റെ ആദ്യ കവിത സമാഹാരമായ ‘ദ ഗോള്‍ഡന്‍ ത്രിഷോള്‍ഡ്’ 1905ല്‍ പുറത്തിറങ്ങി. തുടര്‍ന്ന് 1912ല്‍ ‘ദ ബേര്‍ഡ് ഓഫ് ടൈം’ 1917ല്‍ ‘ദ ബ്രോക്കണ്‍ വിംഗ്’ എന്നീ കവിത സമാഹാരങ്ങള്‍ പുറത്തുവന്നു. ‘ദ അംബാസിഡര്‍ ഓഫ് ഹിന്ദു-മുസ്ലീം യൂണിറ്റി’ എന്ന പേരില്‍ മുഹമ്മദലി ജിന്നയുടെ ജീവചരിത്രം അവര്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് പുറത്തുവന്നവയില്‍ ശ്രദ്ധേയമായ കവിത സമാഹാരങ്ങള്‍ ‘ദ വിസാഡ് മാസ്‌ക്’ ‘ദ ട്രഷറി ഓഫ് പോയംസ്’ എന്നിവയാണ്. പാടാനും സാധിക്കുന്ന മനോഹരവും താളാത്മകവുമായ വരികളുടെ പേരില്‍ അവര്‍ക്ക് ‘ഭാരത കോകില’ എന്ന പേര് ലഭിച്ചു.സ്ത്രീകൾക്ക് വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം 1917-ൽ മൊണ്ടേഗുവിന് സമർപ്പിച്ച പ്രതിനിധി സംഘത്തെ നയിച്ചത് സരോജിനിയായിരുന്നു. ദണ്ഡിയാത്രയിൽ പുരുഷന്മാരെ മാത്രം ഉൾപ്പെടുത്താനാണ് ഗാന്ധിജി ആദ്യം തീരുമാനിച്ചതെങ്കിലും സ്ത്രീപക്ഷവാദിയായ സരോജിനിയുടെ ശക്തമായ ഇടപെടൽ മൂലമായിരുന്നു സ്ത്രീകളെക്കൂടി ഉൾപ്പെടുത്തുവാൻ ഗാന്ധിജി തയ്യാറായത്. ഉപ്പ് സത്യാഗ്രഹത്തിന്‍റെ ഭാഗമായി സൂററ്റ് ജില്ലയിലെ ദർശനയിലുള്ള ഉപ്പ് പണ്ടകശാല സമാധാനപരമായി കൈവശപ്പെടുത്തുവാൻ ഗാന്ധിജി നിശ്ചയിച്ചെങ്കിലും മാർച്ചിന് മുൻപ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. തുടർന്ന് സമരത്തിന് നേതൃത്വം നല്കിയത് നായിഡുവാണ്.

1930-ല്‍ ഗാന്ധിജിയുടെ കൂടെ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നല്‍കി. 1842-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഗാന്ധിജിയുടെ വലംകൈയായിരുന്നു. 1925-ലെ കാണ്‍പൂര്‍ സമ്മേളനത്തിലാണ് സരോജിനി നായിഡു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷയായത്. ഐഎന്‍സിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തിയ ആദ്യ ഭാരതീയ വനിത എന്ന ബഹുമതി സരോജിനി നായിഡുവിന് സ്വന്തമാണ്. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഗവര്‍ണ്ണര്‍ എന്ന പദവിയും ലഭിച്ച വ്യക്തിയും സരോജിനി നായിഡുവാണ്. (1947 മുതല്‍ മരണം വരെ യുണൈറ്റഡ് പ്രോവിന്‍സിന്റെ ഗവര്‍ണര്‍) കാണ്‍പൂര്‍ സമ്മേളനത്തെത്തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിലേക്ക് സരോജിനി എത്തിപ്പെടുകയായിരുന്നു. സൈമണ്‍ കമ്മിഷന് എതിരായ പ്രക്ഷോഭം തുടങ്ങിയ അക്കാലത്തെ സജീവ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. 1915-ല്‍ ബോംബെയില്‍ കൂടിയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ”ഉണരുക” എന്ന കവിത ചൊല്ലി ശ്രോതാക്കളുടെ പ്രശംസ സരോജിനി പിടിച്ചുപറ്റി. സത്യഗ്രഹ സമരത്തില്‍ അവര്‍ പലപ്രാവശ്യം അറസ്റ്റു ചെയ്യപ്പെട്ടു. ജാലിയന്‍ വാലാബാഗ് ദുരന്തത്തെപ്പറ്റി അവര്‍ പ്രസംഗിക്കുമ്പോള്‍ സ്ത്രീജനങ്ങള്‍ പൊട്ടിക്കരയുമായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ അവരുടെ പ്രസംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി.1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് അവരെ ഉത്തര്‍പ്രദേശിന്റെ ഗവര്‍ണറായി നിയമിച്ചു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറാകുന്ന ആദ്യ വനിതയാണവര്‍.  ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക റേഡിയോ ദിനം

സംഗീത പ്രേമികളുടെ മനസ്സിൽ പാട്ടിന്റെ കുളിർമഴ പെയ്യിച്ച റേഡിയോക്കുമുണ്ട് ഒരു ദിനം ഇന്ന് ലോക റേഡിയോ ദിനം. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്‍റെ ആദരവ് സൂചകമായാണ് ഇന്ന് റേഡിയോ ദിനമായി ആഘോഷിക്കുന്നത്.കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ സന്ദേശങ്ങള്‍ കൈമാറാനും ലോകത്തിലുള്ള ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനും ഉള്ള ഏറ്റവും വിലകുറഞ്ഞ ഒരു ഉപകരണമായിരുന്നു റേഡിയോ. അടിയന്തരാവസ്ഥക്കാലത്തും മറ്റ് പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്ന കാലത്തും ജനങ്ങളുടെ ഇടയില്‍ ഈ വിവരങ്ങള്‍ എത്തിക്കുവാനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുവാനും റേഡിയോ അഭിവാജ്യമായ സ്ഥാനമാണ് വഹിച്ചത്.ദൃശ്യ മാധ്യമങ്ങളുടെ കടന്നുവരവോടെ ഇന്നത്തെ തലമുറയ്ക്ക് റേഡിയോ എന്ന ഉപകരണം അന്യമായിരിക്കുകയാണെങ്കിലും റേഡിയോയിലെ വാര്‍ത്ത കേള്‍ക്കുന്നത് കൗതുകമായി കാണുന്ന ഒരു തലമുറയെ ഇന്നും സമൂഹത്തിൽ കാണാൻ സാധിക്കും.സാംസ്‌കാരിക പുരോഗതിയില്‍ ചരിത്രത്തിനു ശാസ്ത്രം നല്‍കിയ വലിയ സംഭാവന ആയിരുന്നു റേഡിയോയുടെ കണ്ടു പിടുത്തം .റേഡിയോയുടെ പിതാവായി അറിയപ്പെടുന്നത് മാര്‍ക്കോണിയാണ്‌ .എന്നാല്‍ 1920ല്‍ ബ്രിട്ടിഷ് ശാസ്ത്രഞ്ഞനായ അംബ്രോസ് ഫ്ലെമിംഗ് താപ അയോണിക വാല്‍വ് കണ്ടുപിടിച്ചതോടെ, പ്രഭാഷണങ്ങള്‍ വ്യക്തമായി പ്രക്ഷേപണം ചെയ്യാന്‍ സാധിച്ചതിലൂടെ ഒരു വിജ്ഞാന ഉപാധിയായി റേഡിയോക്ക് വളരാന്‍ സാധിച്ചു.1920ല്‍ എസെക്സിലെ ചെംസ്ഫോര്‍ഡില്‍ മാര്‍ക്കോണി വര്‍ക്സില്‍ നിന്നും വിശ്വ പ്രസിദ്ധ ഗായകന്‍ ആയിരുന്ന ഡയിംനെല്ലിമെല്‍ബ യുടെ പാട്ട് പ്രക്ഷേപണം ചെയ്യുകയും അത് അവിടെ തടിച്ച് കൂടിയ ശ്രോതാക്കള്‍ക്ക് ഒരു പുതിയ അനുഭവമായി തീരുകയും 1922ല്‍ ആദ്യത്തെ പ്രക്ഷേപണ നിലയം ലണ്ടനില്‍ ആരംഭിക്കുകയും ചെയ്തു.ആദ്യകാലത്ത് വൻപ്രചാരത്തിലുണ്ടായിരുന്നത് ക്രിസ്റ്റൽ റേഡിയോ ആയിരുന്നു. അത് പ്രവർത്തിക്കാൻ വൈദ്യുതിയോ ബാറ്ററിയോ വേണ്ടിയിരുന്നില്ല. പിന്നീടാണ് ട്രാൻസിസ്റ്റർ റേഡിയോകൾ വന്നത്. വ്യക്തികൾക്ക് സ്വന്തമായി റേഡിയോ പ്രക്ഷേപണം നടത്താനുളള അമെച്വർ റേഡിയോ എന്നറിയപ്പെടുന്ന ഹാം റേഡിയോയും പിന്നീട് വന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 14   ♛♛♛♛♛♛♛♛♛♛

    വാലൻന്റൈൻ ദിനം

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനംആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജെയിംസ് കുക്ക് (ചരമദിനം)

ഒരു ഇംഗ്ലീഷ് പര്യവേക്ഷകനും നാവികനും ഭൂപട നിർമാതാവുമായിരുന്നു ക്യാപ്റ്റൻ ജെയിംസ് കുക്ക്.ലോക സഞ്ചാരികളിലെ ഇതിഹാസനാമമാണ് ജെയിംസ് കുക്കിന്റേത്. പുതിയ ലോകം കണ്ടെത്താനും അവ ഭാവിതലമുറയ്ക്കായി അടയാളപ്പെടുത്താനും ജീവിതം മാറ്റിവെച്ച കുക്ക് വധിക്കപ്പെട്ടത് 1779 ഫെബ്രുവരി 14നാണ്. എന്നാൽ തന്റെ മരണത്തിന് മുമ്പ് അറിയപ്പെടാത്ത നിരവധി ലോകങ്ങൾ നമുക്കായി അദ്ദേഹം കണ്ടെത്തി.

ഇംഗ്ളണ്ടിലെ യോർക്ക് ഷെയറിന് സമീപമുള്ള മാർട്ടണിൽ 1728 ഒക്ടോബർ 28നാണ് ജെയിംസ് കുക്ക് ജനിച്ചത്. പന്ത്രണ്ടാമത്തെ വയസ്സിൽ ഒരു കടലോരഗ്രാമത്തിലെ പലചരക്ക് കടയിൽ പ്രവർത്തിക്കാൻ കിട്ടിയ അവസരം കടലിനോടും കപ്പലിനോടുമുള്ള അദ്ദേഹത്തിന്റെ ആദ്യ ചങ്ങാത്തമായി. എന്നാൽ തന്റെ ഹൃദയത്തോട് താദാത്മ്യം പ്രാപിക്കാത്ത പുതിയ തൊഴിലിനോട് നീതി പുലർത്താൻ കുക്കിനായില്ല. ഇൗയവസരത്തിലാണ് ജോൺ, ഹെന്റി വാക്കർ സഹോദരന്മാരുടെ കപ്പലിൽ തൊഴിൽ ലഭിക്കുന്നത്. വിറ്റ്ബി നഗരത്തിലെ പ്രമുഖ കൽക്കരി വ്യാപാരികളായിരുന്നു അവർ. ടൈൻ, ലണ്ടൻ എന്നീ പട്ടണങ്ങളെ ബന്ധിപ്പിച്ച് യാത്ര നടത്തിയിരുന്ന 'ഫ്രീലവ്' എന്ന കപ്പലിൽ പ്രവർത്തിക്കാനവസരം ലഭിച്ചത് കുക്കിന്റെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ മാറ്റി മറിച്ചു. എട്ടുവർഷത്തെ തൊഴിൽ ജീവിതം നൽകിയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് റോയൽ നേവിയിൽ സീമാനായി കുക്ക് ജോലിയിൽ പ്രവേശിച്ചു. 1757ൽ എച്ച്.എം.എസ്.സോൾബേ എന്ന രാജകീയ നൗകയിൽ റോബർട്ട് ക്രെയ്ഗിന്റെ സഹകപ്പിത്താനായി പ്രവർത്തിക്കാൻ കുക്കിന് അവസരം ലഭിച്ചു. ഗണിത ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ശാഖകളായ ആൾജിബ്ര, ജ്യാമിതി എന്നിവയിലും ജ്യോതിശാസ്ത്രത്തിലും നേടിയ അറിവുകൾ റോബർട്ട് കുക്കിന് ഗുണകരമായി. സെന്റ് ലോറൻസ് നദീമുഖത്തെ കൃത്യമായി രേഖപ്പെടുത്തിയ കുക്കിന്റെ ഭൂപടത്തെ അടിസ്ഥാനമാക്കി ഫ്രഞ്ച് സേനയെ മേജർ ജെയിംസ് വുൾഫ് എന്ന ഇംഗ്ളീഷ് സൈനികത്തലവൻ പരാജയപ്പെടുത്തുകയും ക്യൂബക് പട്ടണം പിടിച്ചെടുക്കുകയും ചെയ്തു. 1760ൽ ന്യൂഫൗണ്ട് ലാൻഡ് തീരം കൃത്യമായി അടയാളപ്പെടുത്തിയ ജെയിംസ് കുക്ക് ശുക്രസംതരണം കാണാനായി റോയൽ സൊസൈറ്റിയുടെ നിർദ്ദേശപ്രകാരം 1768 ആഗസ്റ്റ് 26ന് ശാന്തസമുദ്രത്തിലൂടെ ഫ്രഞ്ച് പോളിനേഷ്യയിലെ തഹീതി ദ്വീപിലെത്തി. ഈ യാത്രയെത്തുടർന്ന് ന്യൂസിലാന്റിന്റെയും ഓസ്ട്രേലിയയുടേയും സമുദ്രതീരങ്ങൾ രേഖപ്പെടുത്തി. ഓസ്ട്രേലിയയിലെ ആദിവാസികളെ കണ്ടെത്തിയത് പുതിയ ലോകത്തിന്റെ വലിയ അനുഭവമായി. ഈ കണ്ടെത്തലുകൾ ജെയിംസ് കുക്കിനെ ഇംഗ്ളണ്ടിന്റെ വീരപുരുഷനാക്കി. 1772 ജൂലായിൽ തന്റെ രണ്ടാം ശാന്തസമുദ്രയാത്രയിൽ 'റിസൊലൂഷൻ' 'അഡ്വഞ്ച്വർ' എന്നീ കപ്പലുകളെ അദ്ദേഹം നയിച്ചു. 'ടെറാ ആസ്ട്രാലിസ്' എന്ന അദ്ഭുത ലോകം കണ്ടെത്താനായിരുന്നു ആ യാത്ര. ക്രോണോമീറ്ററിന്റെ ഉപയോഗം കൃത്യമായ രേഖാംശം ലഭിക്കാൻ അദ്ദേഹത്തെ സഹായിച്ചു. അന്റാർട്ടിക്ക എന്ന ധ്രുവപ്രദേശം മാത്രമേയുള്ളു എന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ 'ടെറാ ആസ്ട്രാലിസ്' എന്ന പ്രദേശം ഒരു സ്വപ്നഭൂമിയാണെന്ന നിഗമനത്തിലെത്തിച്ചു. സഹയാത്രികരുടെ ആരോഗ്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്ന കുക്ക് വൃത്തിയിലും, ഭക്ഷണത്തിലും നിതാന്തശ്രദ്ധ പുലർത്തി. ഓറഞ്ചിന്റെ ഉപയോഗം കപ്പൽയാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന 'സ്കർവി' എന്ന രോഗത്തെ തടയാൻ സഹായിച്ചു. സ്കർവിക്കെതിരെയുള്ള ഈ പോരാട്ടത്തിന് 1776ൽ ലണ്ടൻ റോയൽ സൊസൈറ്റിയുടെ വിഖ്യാതമായ ശാസ്ത്ര പുരസ്കാരം 'കോപ്ലി മെഡൽ' അദ്ദേഹത്തിന് ലഭിച്ചു. ആ രോഗത്തെക്കുറിച്ച് അഗാധമായ ഒരു പഠന റിപ്പോർട്ട് അവതരിപ്പിച്ചതിനായിരുന്നു ബഹുമതി. തന്റെ മൂന്നാമത്തെ ശാന്തസമുദ്രയാത്രയിൽ കുക്ക് തഹീതിയിൽ നിന്നെത്തിയിരുന്ന 'ഒമായ്' എന്ന ആദിവാസിയെ തിരിച്ചെത്തിച്ചു. 1776ൽ തുടങ്ങിയ ആ യാത്ര ഹവായ് ദ്വീപ് കണ്ടെത്തുന്നതിന് കാരണമായി. 'റിസൊലൂഷൻ' എന്ന കപ്പലിൽ യാത്ര ചെയ്ത കുക്കിനോടൊപ്പം ചാൾസ് ക്ളർക്ക് 'ഡിസ്കവറി' എന്ന കപ്പലിന്റെ കപ്പിത്താനായി അനുഗമിച്ചു. ബെറിങ് കടലിടുക്ക് രേഖപ്പെടുത്താനും അലാസ്കയുടെ പ്രദേശം കണ്ടെത്താനും ഈ യാത്ര കുക്കിനെ സഹായിച്ചു. 1779ൽ ജെയിംസ് കുക്ക് ഹവായ് ദ്വീപിലെത്തി. കപ്പലിന്റെ കേടുപാടുകൾ പരിഹരിക്കാനായി 'കേലകേക്കുവാ' എന്ന പ്രദേശത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന്റെ ചെറിയ ലൈഫ് ബോട്ടുകൾ കാണാതായത്, പ്രദേശവാസികൾ തമ്മിലുള്ള സംഘർഷത്തിനിടയാക്കി. ഹവായ്യിലെ രാജാവിനെ ബന്ദിയാക്കിയ ജെയിംസ് കുക്ക് തന്റെ ബോട്ട് തിരിച്ച് നൽകാൻ ആവശ്യപ്പെട്ടു. ഇൗയവസരത്തിൽ അപ്രതീക്ഷിതമായി തലയ്ക്കടിയേറ്റ് വീണ കുക്കിനെ മൂർച്ചയേറിയ കത്തികൊണ്ട് ആക്രമിക്കുകയും കുക്ക് മരണമടയുകും ചെയ്തു. അദ്ദേഹത്തോടൊപ്പം ആദ്യയാത്രയിൽ അനുഗമിച്ച ജോസഫ് ബാങ്ക്സ് സസ്യശാസ്ത്രത്തിലെ നിരവധി പുതിയ വർഗ്ഗങ്ങൾ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു. പുതിയ കപ്പിത്താൻമാരെ പരിശീലിപ്പിക്കാനും കുക്കിന്റെ യാത്രകൾ വഴിയൊരുക്കി. സമുദ്ര പര്യവേക്ഷണ ചരിത്രത്തിലെ എക്കാലത്തേയും വലിയ നായകന്മാരിൽ ഉൾപ്പെടുന്നു ജെയിംസ് കുക്ക് എന്ന പേര്. ''എന്റെ ആഗ്രഹം മറ്റൊരു മനുഷ്യനും എത്താത്ത ദൂരത്ത് എത്തുക എന്നതുമാത്രമല്ല, ഒരു മനുഷ്യന് എത്താവുന്ന പരമാവധി ദൂരത്ത് എത്തുക എന്നതാണ്''. പുതിയ ലോകം കണ്ടെത്തിയ ഒരു വലിയ സഞ്ചാരിയുടെ സത്യസന്ധമായ വാക്കുകൾ അർത്ഥവത്താക്കിയ ജീവിതമായിരുന്നു കുക്കിന്റേത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 15   ♛♛♛♛♛♛♛♛♛♛

    മിർസ ഖാലിബ് (ചരമദിനം)

പത്തൊമ്പതാം നൂറ്റാണ്ടിൽ ദില്ലിയിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഉർദു കവിയും ഗസൽ രചയിതാവും സൂഫിയുമാണ് ഗാലിബ്എന്നപേരിൽ അറിയപ്പെടുന്ന മിർസ അസദുല്ല ഖാൻഅഥവാ മിർസ നൗഷ  മിർസ ഗാലിബ് എന്നും അറിയപ്പെടുന്നു.(ജനനം1797 ഡിസംബർ 27, മരണം1869 ഫെബ്രുവരി 15) ഗസലുകളുടെ പിതാവ്എന്നറിയപ്പെടുന്നു.

ഉർദു ഗസലുകളുടെ ചരിത്രവഴിയിൽ ഗാലിബ് ഒരു അടയാളശിലയാണ്, നഷ്ടപ്രണയങ്ങളുടെ ആണിയിൽ മാത്രമായിചുറ്റിത്തിരിഞ്ഞിരുന്ന ഉർദു ഗസൽ എന്ന സാഹിത്യരൂപത്തെ ആവിഷ്കാര വൈവിധ്യങ്ങളുടെ അനന്തവിഹായസ്സിലേക്ക് ഒരു പട്ടത്തെ നൂലറുത്തു വിടുന്ന സാഹസത്തോടെ പറത്തിവിട്ട വാക്കുകളുടെ മായാജാലക്കാരനെ അടയാളപ്പെടുത്തുന്ന ഒന്ന്. ഗാലിബിന്റെ ഗസലുകളിൽ പ്രണയം പദാർത്ഥലോകത്തിനപ്പുറമുള്ള ഒന്നാണ്. തിയോളജിയും തത്വചിന്തയും സ്വതന്ത്രചിന്തയുമെല്ലാം സമന്വയിച്ച  ഗഹനമായ ആശയപ്രപഞ്ചങ്ങൾ ഒളിപ്പിച്ച മൊഴിമുത്തുകൾ.ഗാലിബിന്റെ വ്യക്തിജീവിതം വളരെ കുത്തഴിഞ്ഞ നിലയിലായിരുന്നു. മദ്യപാനവും വ്യഭിചാരവും ചൂതുകളിയുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചൂതുകളിച്ചതിന്റെ പേരിൽ അദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തരം സ്വഭാവദൂഷ്യങ്ങളിലൂടെയുള്ള ജീവിതാനുഭവങ്ങൾ ഒരു കവിക്ക് അത്യാവശ്യമാണെന്നായിരുന്നു ഗാലിബിന്റെ ഭാഷ്യം.

ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന ഡെൽഹി കോളേജിൽ പേർഷ്യൻ അദ്ധ്യാപകനായി ഗാലിബിന് ജോലി ലഭിച്ചെങ്കിലും, ഇംഗ്ലീഷുകാർ തന്റെ പ്രഭുത്വത്തെ ബഹുമാനിക്കുന്നില്ലെന്ന പരാതിയിൽ അദ്ദേഹം അത് സ്വീകരിച്ചില്ല.ഇംഗ്ലീഷില്‍ ഷേക്സ്പിയര്‍ എന്ന പോലെ ഉറുദു സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ്. മുഗള്‍ കാലഘട്ടത്തിലെ അവസാനത്തെ മഹാകവിയായി കണക്കാക്കപ്പെടുന്ന ഖാലിബ്, ദാബിര്‍-ഉല്‍മുല്‍ക്, നജം-ഉദ്ദൗല തുടങ്ങിയ പട്ടങ്ങള്‍ നല്‍കി ആദരിക്കപ്പെട്ടിരുന്നു. 

ഒട്ടേറെ മികച്ച ഗസലുകള്‍ സമ്മാനിച്ച ഖാലിബ്, വളരെ വിലയേറിയ കത്തുകളും സാഹിത്യ ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. പല കത്തുകളിലും മുഗള്‍ കാലഘട്ടത്തിലെ രാഷ്ട്രീയ-സാം സ്ക്കാ രിക-സാമൂഹിക വിഷയങ്ങളെ കുറിച്ചുള്ള കാഴ്ചപാടുകള്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊന്‍പത്തില്‍ മരണപ്പെട്ട ഖാലിബിന്റെ ഡല്‍ഹിയിലെ വസതി ഇപ്പോള്‍ "ഖാലിബ് കി ഹവേലി" എന്ന പേരിലുള്ള ചരിത്ര സ്മാരകമാണ്.ഇന്ത്യയും, പാക്കിസ്ഥാനും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കൃഷ്ണദേവരായർ (ചരമദിനം)

വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്നു കൃഷ്ണദേവരായർ. തുളുവ രാജവംശത്തിന്റെ സ്ഥാപകനായ അദ്ദേഹം 1509 ൽ 21-ാം വയസ്സിൽ രാജാവായി. 20 വർഷം രാജ്യം ഭരിച്ച അദ്ദേഹം ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായി അറിയപ്പെട്ടു. ''സമ്പൂർണനായ രാജാവ്, മഹാനായ ഭരണാധികാരി, നീതിമാനായ മനുഷ്യൻ'' - കൃഷ്ണദേവരായരെപ്പറ്റി അക്കാലത്ത് വിജയനഗരം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി ഡോമിം ഗോസ് പേയസ് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ജനക്ഷേമതത്പരനായ ഭരണകർത്താവ്, ധീരനായ യോദ്ധാവ്, വിദഗ്ധനായ സൈന്യാധിപൻ, കലകളിലും സാഹിത്യത്തിലും ഒരുപോലെ പണ്ഡിതൻ, തികഞ്ഞ കലാസ്വാദകൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തിയാർജിച്ചു. എല്ലാ മതവിഭാഗങ്ങൾക്കും തുല്യപരിഗണന നൽകിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ മതനയം ഏറെ ശ്രദ്ധപിടിച്ചുപറ്റിസംസ്കൃതം, കന്നഡ, തെലുഗു ഭാഷകളിൽ പണ്ഡിതനായിരുന്ന കൃഷ്ണദേവരായർ തെലുങ്കിലും സംസ്കൃതത്തിലും ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട്.

തെലുഗു, കന്നഡ ഭാഷകൾക്ക് നൽകിയ പ്രോത്സാഹനം മാനിച്ച് അദ്ദേഹത്തെ 'ആന്ധ്രാഭോജൻ' എന്ന സ്ഥാനപ്പേരിനാൽ വിശേഷിപ്പിച്ചിരുന്നു. തെനാലിരാമൻ കഥകളിലൂടെ പ്രശസ്തനായ തെനാലിരാമൻ ഉൾപ്പെടെ എട്ട് ആസ്ഥാനകവികൾ അടങ്ങിയ അഷ്ടദിഗ്ഗജങ്ങൾ എന്ന കവിസദസ്സ് കൃഷ്ണദേവരായരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു.. വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും പ്രഭാവകാലത്ത് ഏഴുലക്ഷത്തിലധികം കാലാൾപ്പടയും ഒരുലക്ഷത്തിലധികം കുതിരപ്പടയും അഞ്ഞൂറിലധികം ആനകളും ഉൾപ്പെട്ട ഒരു വൻ സൈനികവ്യൂഹം ഉണ്ടായിരുന്നു. സൈന്യങ്ങൾക്കും ആനകൾക്കും കുതിരകൾക്കുമൊക്കെ ഒരുക്കിയ വൻ സന്നാഹങ്ങൾ ഹംപിയിലെ നശിപ്പിക്കപ്പെട്ട കൊട്ടാരസമുച്ചയങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്നും കാണാവുന്നതാണ്1529-ൽ കൃഷ്ണദേവരായർ മരണപ്പെട്ടത്തോടെ വിജയനഗര സാമ്രാജ്യത്തിന്റെ പ്രഭാവം മങ്ങിത്തുടങ്ങി. ദുർബലരായ പിൻഗാമികൾക്ക് ഒരു മഹത്തായ സാമ്രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള മെയ്വഴക്കം ഇല്ലാതെപോയി.  ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   February- 16   ♛♛♛♛♛♛♛♛♛♛

    ദാദാസാഹിബ് ഫാൽക്കെ (ചരമദിനം)

ചലച്ചിത്രനിർമ്മാതാവ്, സം‌വിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ.ഭാരതീയ  ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ്‌(30 ഏപ്രിൽ 1870 - 16 ഫെബ്രുവരി 1944). ഫാൽക്കെ മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു പുരോഹിത കുടുംബത്തിലാണ് ജനിച്ചത്. ജെ.ജെ. സ്കൂൾ ഒഫ് ആർട്‌സിലും ബറോഡയിലെ കലാഭവനിലും പഠിച്ചു. പിന്നീട് ആർക്കിടെക്ചറും അഭ്യസിച്ചു. പെയിന്റിങ്ങിലും നാടകാഭിനയത്തിലും മാജിക്കിലും താത്പര്യം. അച്ചടിശാല തുടങ്ങിയ ഫാൽക്കെ സിനിമയിലേക്കു തിരിഞ്ഞു. പ്രഥമ ഇന്ത്യൻ കഥാചിത്രം രാജാ ഹരിശ്ചന്ദ്ര (1913) നിർമിച്ചു. ഭസ്മാസുരമോഹിനി, ഗംഗാവതാരം, സാവിത്രി, ലങ്കാദഹൻ, ശ്രീകൃഷ്ണജന്മ, സേതുബന്ധനം തുടങ്ങി നൂറോളം ചിത്രങ്ങൾ. ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു.1913 ൽ ഇറങ്ങിയ "രാജാ ഹരിശ്ചന്ദ്ര" എന്ന ചിത്രമാണ്‌ അദ്ദേഹത്തിന്റെ കന്നിസം‌രംഭം. ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചർ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു. 95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും പത്തൊമ്പതുവർഷക്കാലയളവിലെ ചലച്ചിത്രജീവതത്തിൽ ഫാൽക്കെ സംഭാവനചെയ്തു. 1969 ൽ ഭാരതസർക്കാർ ദാദാസാഹിബ് ഫാൽക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്കാരമാണ്‌ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം. ഈ പുരസ്കാരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്കാരമാണ്. ഭാരതീയ ചലച്ചിത്രത്തിന്‌ നൽകപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ്‌ ഈ അവാർഡ് നൽകുന്നത്.  ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   February- 17   ♛♛♛♛♛♛♛♛♛♛

    വാസുദേവ് ബൽവന്ത് ഫഡ്‌കെ (ചരമദിനം)

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും ആയിരുന്നു വാസുദേവ് ബൽവന്ത് ഫഡ്കെ (4 നവംബർ 1845 - 17 ഫെബ്രുവരി 1883).1875-ൽ ബ്രിട്ടീഷുകാർ ബറോഡയിലെ ഗെയ്ക്‌വാദ് ഭരണം പിടിച്ചെടുത്തതോടെ ഫാഡ്കെ ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. കടുത്ത ഭക്ഷ്യക്ഷാമവും, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിസ്സംഗതയും , ഡെക്കാൺ പ്രദേശത്ത് പര്യടനം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ജനങ്ങൾ സ്വതന്ത്ര റിപ്പബ്ലിക്കിനായി പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മഹാരാഷ്ട്രയിലെ കോലി, ഭീൽ, ധൻഗർ സമുദായങ്ങളുടെ സഹായത്തോടെ വാസുദേവ് റമോഷി എന്ന പേരിൽ ഒരു വിപ്ലവ സംഘത്തിന് രൂപം നൽകി , വാൾപ്പയറ്റ്, തോക്കിന്റെ പ്രയോഗം തുടങ്ങിയവ അദ്ദേഹം സ്വയം പരിശീലിച്ചു.പൂനെയിലെ ശിരൂർ, ഖേഡ് താലൂക്കുകൾ എന്നിവിടങ്ങളിലെ ഫാഡ്‌കെ നിരവധി ആക്രമണങ്ങൾ നടത്തി. ബ്രിട്ടീഷ് സേനയുടെ ആശയവിനിമയങ്ങൾ മുറിച്ചുമാറ്റി ട്രഷറികൾ കൊള്ളയടിച്ച് ക്ഷാമം അനുഭവിക്കുന്ന കർഷകർക്ക് ഭക്ഷണം കൊടുക്കുക എന്നതാതായിരുന്നു ഈ ആക്രമണങ്ങളുടെ പൊതുരീതി.ബല്‍വന്തും സംഘവും ഗറില്ലാ ശൈലിയില്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. സൈന്യത്തില്‍ അറുനൂറോ എഴുന്നൂറോ ഗിരിവര്‍ഗക്കാരാണുണ്ടായിരുന്നത്. അവര്‍ ആറായിരത്തിന്റെ ശക്തി കാട്ടി.  പൊലീസിനും പട്ടാളത്തിനും ഫാത്‌കെയെ പിടിക്കാന്‍ കഴിഞ്ഞില്ല. ഒരു മിന്നല്‍പ്പിണര്‍ കണക്കെ പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷമാകാനും മിടുക്കുള്ള സേനാമേധാവിയായദ്ദേഹം തിളങ്ങി. ഒളിപ്പോരില്‍ അതിസമര്‍ഥനായിരുന്ന അദ്ദേഹം ‘രണ്ടാം ശിവജി’ എന്ന സ്ഥാനത്തിനുമര്‍ഹനായി.ഹൈദരാബാദിനടുത്ത് ഒരു കുഗ്രാമത്തിലെ ക്ഷേത്രവളപ്പില്‍ ക്ഷീണിതനായി ഗാഢനിദ്രയിലാണ്ടിരുന്ന അദ്ദേഹത്തെ പൊലീസ് വ്യൂഹം വളഞ്ഞുപിടിച്ചു. ചെറുത്തുനില്‍ക്കാനാവാതെ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ചു. കോടതിയിലെ വിചാരണയ്ക്ക് ശേഷം ജീവപര്യന്തം തടവും നാടുകടത്തലുമാണ് വിധിച്ചത്. അക്കാലത്ത് നാടുകടത്തല്‍ ആന്തമാന്‍ ദ്വീപിലേക്കായിരുന്നു. എന്നാല്‍ ആപത്കാരിയായ കുറ്റവാളി എന്ന നിലയില്‍ അദ്ദേഹത്തെ അറേബ്യയുടെ മുനമ്പിലുള്ള മറ്റൊരു കോളനിയായ ഏഡനിലേക്കയച്ചുജയിലില്‍ ഇരുപത്തിനാല് മണിക്കൂറും ചങ്ങലയിട്ട് ബന്ധിപ്പിച്ച് ഒരു മൃഗത്തെപോലെ അദ്ദേഹത്തെ പീഡിപ്പിച്ചു. ആഹാരക്കുറവും വെളിച്ചവും വായുവുമില്ലാത്ത തടവറയും അദ്ദേഹത്തെ ക്ഷീണിതനാക്കി. കൂടാതെ ക്ഷയരോഗബാധയും. തന്റെ മോചകന്‍ മരണം മാത്രമാണെന്നദ്ദേഹം തിരിച്ചറിഞ്ഞു. അവസാന നാളുകളില്‍ സ്വന്തം ഡയറിയില്‍ ഇങ്ങനെ കുറിച്ചു. ”എന്റെ ലക്ഷ്യം ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബ്രിട്ടീഷുകാരെ പറിച്ചുമാറ്റി, ഭാരതത്തെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറ്റുക എന്നതായിരുന്നു. അതിനുള്ള യത്‌നത്തില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. എന്റെ നാട്ടുകാരേ ഞാനതിന് ക്ഷമ ചോദിക്കുന്നു.”

”ഇന്ത്യന്‍ റിപ്പബ്ലിക്” എന്ന ആശയം ആദ്യമായി സങ്കല്‍പത്തില്‍ കണ്ട രാജ്യസ്‌നേഹിയായിരുന്നു ബല്‍വന്ത് ഫാത്‌കെ. മറ്റൊരു സവിശേഷത കൂടി അദ്ദേഹത്തിനുണ്ടായിരുന്നത് എടുത്തുപറയേണ്ടതാണ്. വിദേശ നിര്‍മിത വസ്തുക്കള്‍ക്കെതിരെ ഇന്ത്യയില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയത് സാഹസികനായ ഈ ദേശസ്‌നേഹിയാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മൈക്കൽ ജോർദാൻ (ജന്മദിനം)

അമേരിക്കൻ മുൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരനും നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ (എൻ‌ബി‌എ) ഷാർലറ്റ് ഹോർനെറ്റ്സിന്റെ പ്രധാന ഉടമയുമാണ് മൈക്കൽ ജെഫ്രി ജോർദാൻ.  (ജനനം‌ -ഫെബ്രുവരി17, 1963) എൻ‌ബി‌എയിൽ എക്സ്എൻ‌എം‌എക്സ് സീസണുകൾ കളിച്ച അദ്ദേഹം ചിക്കാഗോ ബുൾസിനൊപ്പം ആറ് ചാമ്പ്യൻഷിപ്പുകൾ നേടി. തന്റെ തലമുറയിലെ ഏറ്റവും ഫലപ്രദമായി വിപണനം ചെയ്ത കായികതാരങ്ങളിൽ ഒരാളായ അദ്ദേഹം ലോകമെമ്പാടുമുള്ള എൻ‌ബി‌എയെ എക്സ്എൻ‌യു‌എം‌എക്സ്, എക്സ്എൻ‌യു‌എം‌എക്സ് എന്നിവയിൽ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ബാസ്കറ്റ്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ കളിക്കാരൻ എന്ന ഖ്യാതി നേടി. കരിയറിലെ ഏറ്റവും ഉയർന്ന സീസൺ സ്‌കോറിംഗ് ശരാശരി (ഗെയിമിന് 30.12 പോയിന്റുകൾ), കരിയറിലെ ഏറ്റവും ഉയർന്ന പ്ലേ ഓഫ് സ്‌കോറിംഗ് ശരാശരി (ഒരു ഗെയിമിന് 33.45 പോയിന്റുകൾ) എന്നിവയ്ക്കുള്ള എൻ‌ബി‌എ റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. നെയ്‌സ്മിത്ത് മെമ്മോറിയൽ ബാസ്‌ക്കറ്റ്ബോൾ ഹാൾ ഓഫ് ഫെയിമിൽ രണ്ടുതവണ പ്രവേശിച്ചയാളാണ് ജോർദാൻ. 2015 ലെ FIBA ​​ഹാൾ ഓഫ് ഫെയിമിൽ അംഗമായി. ഉൽപ്പന്ന അംഗീകാരങ്ങൾക്കും ജോർദാൻ അറിയപ്പെടുന്നു. 1984- ൽ അവതരിപ്പിച്ച നൈക്കിന്റെ എയർ ജോർദാൻ സ്‌നീക്കറുകളുടെ വിജയത്തിന് അദ്ദേഹം ഇന്ധനം നൽകി. 2014 ൽ, എൻ‌ബി‌എ ചരിത്രത്തിലെ ആദ്യത്തെ ശതകോടീശ്വരനായ കളിക്കാരനായി ജോർദാൻ മാറി. മൈക്കിള്‍ ജോര്‍ദാന്‍ പറഞ്ഞ  വാക്കുകള്‍ "പറയുന്നതില്‍ കാര്യമുണ്ടെന്ന് ജീവിതം കൊണ്ട് ഇദ്ദേഹം തെളിയിക്കുന്നു. മൈക്കിള്‍ ജോര്‍ദാന്‍ ചെറിയ പ്രായത്തില്‍ എല്ലാ ബാസ്‌ക്കറ്റ് ബോള്‍ ടീമുകളില്‍ നിന്നും പുറത്താക്കപ്പെട്ടു. ഉയരക്കുറവായിരുന്നു പ്രശ്‌നം. എല്ലാവരും തഴഞ്ഞിട്ടും ബാസ്‌ക്കറ്റ് ബോള്‍ എന്ന സ്വപ്‌നം സ്വന്തമാക്കാന്‍ കഠിനാധ്വാനം നടത്തി തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേര്‍ന്ന കഥയാണ് അദ്ദേഹത്തിന്റേത്.ജീവിതാനുഭവങ്ങളില്‍ നിന്ന് മികച്ച സന്ദേശങ്ങള്‍ നല്‍കാനും മടി കാണിക്കാത്ത വ്യക്തിയാണ് മൈക്കിള്‍. ”പതിനായിരത്തോളം ഷോട്ട്‌സ് എനിക്ക് മിസായിട്ടുണ്ട്. മുന്നൂറ് കളികളോളം ഞാന്‍ നഷ്ടപ്പെടുത്തി. ജയം ഉറപ്പായ 26 അവസരം ഞാന്‍ പാഴാക്കി. ഇങ്ങനെ എത്രയോ പ്രാവശ്യം ഞാന്‍ തോറ്റു. പക്ഷേ ജീവിതത്തില്‍ ഞാന്‍ തോറ്റില്ല. കാരണം, ഞാനൊരു പാഠം പന്തില്‍ നിന്നും പഠിച്ചു. എവിടെ തട്ടിയാലും അതിവേഗത്തില്‍ തിരിച്ചു വരിക പന്തിന്റെ സ്വഭാവമാണല്ലോ. അതുപോലെ എന്തു പ്രശ്‌നമുണ്ടായാലും പന്തിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ തിരിച്ചെത്താന്‍ ഞാന്‍ പഠിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 18   ♛♛♛♛♛♛♛♛♛♛

    പ്ലൂട്ടോ  

സൗരയൂഥത്തിലെ ഒരു കുള്ളൻഗ്രഹമാണ്‌ പ്ലൂട്ടോ. കൈപ്പർ വലയത്തിൽ ആദ്യമായി കണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ. 1930 ഫെബ്രുവരി 18-- ന്അമേരിക്കകാരനായ ക്ലൈഡ്‌ ടോംബോഗ് ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്‌.1929ൽ ക്ലൈഡ് ടോംബാഗ് എന്ന യുവശാസ്ത്രജ്ഞൻരാത്രികാല ആകാശത്തിന്റെ ചിത്രങ്ങളെടുത്തു പരിശോധിച്ചുകൊണ്ടായിരുന്നു തുടക്കം. ഈ ഫോട്ടോഗ്രാഫുകളിലെ ഖഗോളവസ്തുക്കളുടെ സ്ഥാനചലനങ്ങളും തിളക്കവ്യതിയാനങ്ങളും അദ്ദേഹം പഠനത്തിനു വിധേയമാക്കി. 1930 ഫെബ്രുവരി18ന് ജനുവരി 23, 29 തിയ്യതികളിലെ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടയിൽ ഒരു വസ്തുവിന്റെ സവിശേഷമായ സ്ഥാനചലനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. പിന്നീട് കൂടുതൽ ചിത്രങ്ങൾ വിശകലനം ചെയ്തുകൊണ്ട് ഇറ്റിന്റെ ആധികാരികത ഉറപ്പുവരുത്തി. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌. വെനിഷ്യ ബെർണി എന്ന 11 വയസുകാരിയാണ്  പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്.ഈ പേരു നിർദ്ദേശിച്ച വെനീഷ്യ ബർണിക്ക് 5പവൻ സമ്മാനമായി നൽകുകയും ചെയ്തു.

ഈ പേരു് തെരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയ ഒരു കാരണം PLUTO എന്നതിലെ ആദ്യത്തെ രണ്ടക്ഷരം Percival Lowell എന്നതിനെ പ്രതിനിധീകരിക്കുന്നു എന്നതാണ്.  കുള്ളൻ ഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് പ്ലൂട്ടോക്കുള്ളത്. .സൂര്യനിൽ നിന്ന് ശരാശരി 590 കോടി കിലോമീറ്റർഅകലെയാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം കൈപ്പർ വലയംഎന്നറിയപ്പെടുന്നു.248 ഭൗമ വർഷങ്ങൾ വേണം പ്ലൂട്ടോയ്ക്ക് ഒരു തവണ സൂര്യനെ പ്രദക്ഷിണം വെയ്ക്കാൻ.2360 കിലോമീറ്റർ ആണ് ഇതിന്റെ വ്യാസം. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെആറിലൊന്നാണ് പ്ലൂട്ടോയ്ക്കുള്ളത്. പാറകളും ഐസുമാണ് ഇതിൽ പ്രധാനമായുമുള്ളത്. ചന്ദ്രന്റെ വലിപ്പത്തിന്റെ മൂന്നിലൊന്നും പിണ്ഡത്തിന്റെ ആറിലൊന്നും മാത്രമാണിതിനുള്ളത്. 248 ഭൂവർഷം കൊണ്ട്‌ സൂര്യനെ ഒരു പ്രാവശ്യം വലം വെക്കുന്ന പ്ലൂട്ടോ 6 ദിവസം 9 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ശ്രീരാമകൃഷ്ണ പരമഹംസന്‍ (ജന്മദിനം)

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്‍മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസന്‍  
(ഫെബ്രുവരി 18, 1836 - ഓഗസ്റ്റ് 16, 1886). സ്വന്തം പേരുപോലും അക്ഷരത്തെറ്റുകൂടാതെ എഴുതാൻ കഴിയാതിരുന്നിട്ടും തന്റെ അതുല്യ പ്രതിഭാവിലാസംകൊണ്ട് ഉന്നത ബിരുദ ധാരികളെപ്പോലും അതിശയിപ്പിച്ച യോഗീശ്വരനാണ് ശ്രീരാമകൃഷ്ണ പരമ ഹംസർ. എല്ലാ മതതത്ത്വങ്ങളിലും കുടികൊള്ളുന്നവ ഒരേധർമത്തിന്റെ വിഭിന്ന ഭാവങ്ങളാണെന്ന് തിരിച്ചറിഞ്ഞ ആധ്യാത്മികാചാര്യനായിരുന്നു അദ്ദേഹം.

ഗദാധരൻ എന്നായിരുന്നു രാമകൃഷ്ണന്റെ കുട്ടിക്കാലത്തെ പേര്. ബംഗാളിൽ ഹുഗ്ലിജില്ലയിൽ കമാർ പുക്കുർ എന്ന ഗ്രാമത്തിൽ 1836 ഫെബ്രുവരി 18-നായിരുന്നു ജനനം. ബ്രാഹ്മണ ദമ്പതിമാരായിരുന്ന ക്ഷുദ്രിരാമനും ചന്ദ്രമണിയുമായിരുന്നു മാതാപിതാക്കൾ. സ്കൂളിൽ പോയി പഠിക്കാൻ കൂട്ടാക്കാതിരുന്ന ഗദാധരൻ ചിത്രരചനയിലും മണ്ണുകൊണ്ട് ദൈവ പ്രതിമകൾ നിർമിക്കുന്നതിലും സന്തോഷം കണ്ടെത്തി. ഈശ്വര പൂജയും പുരാണേതിഹാസങ്ങളുടെ പാരായണവുമായിരുന്നു ഇഷ്ടം. 16 വയസ്സ് കഴിഞ്ഞപ്പോൾ ജീവിതവൃത്തിക്കായി ജ്യേഷ്ഠനോടൊപ്പം കൽക്കത്തയിലെ വിവിധ കുടുംബങ്ങളിൽ പൂജാരിയായി ജോലിനോക്കി. ഏറെ താമസിയാതെതന്നെ ദക്ഷിണേശ്വരത്തെ കാളീക്ഷേത്രത്തിൽ ഗദാധരൻ മുഖ്യ പൂജാരിയായിത്തീർന്നു. ഉന്മാദത്തോളം വളർന്ന ഭക്തി! ദക്ഷിണേശ്വരത്തെ കാളിക്ഷേത്രത്തിൽ പൂജയാരംഭിച്ചതോടെ ഗദാധരന്റെ ആരാധനാശ്രമങ്ങളിലും സ്വഭാവങ്ങളിലും പ്രകടമായ മാറ്റം കണ്ടുതുടങ്ങി. സമയക്രമം നോക്കാതെ അദ്ദേഹം സ്വയംമറന്ന് കാളീപൂജയിൽ മുഴുകി. പലപ്പോഴും രാത്രികാലങ്ങളിൽ സമീപപ്രദേശമായ പഞ്ചവടിയിലെ വനപ്രദേശത്തുചെന്ന് ഏകാന്തധ്യാനത്തിലിരിക്കുക പതിവായി. ഈശ്വര സാക്ഷാത്കാരത്തിനായി പലപ്പോഴും ശരീരത്തെ മറന്നും, പരിസരബോധമില്ലാതെ കാളീദേവിയോട് ദീനദീനം കരഞ്ഞും തന്റെ ഭക്തി ഉന്മാദത്തോളമെത്തിനിൽക്കുന്ന സ്ഥിതിയിലായി. ഊണും ഉറക്കവും ഉടുതുണിപോലും വെടിഞ്ഞുള്ള ഗദാധരന്റെ ഭക്തി എല്ലാ സീമകളും അതിലംഘിച്ച് വളർന്നു. ക്ഷേത്രപൂജയുടെ സമയക്രമമെല്ലാം താളംതെറ്റി. ഭക്തിയുടെ പാരമ്യതയിൽ ഒരുദിവസം ദേവിക്കുമുൻപിൽ സ്വയം ബലിയർപ്പിക്കാനായി വാളെടുത്ത് സ്വയം ശിരസ്സ് ഛേദിക്കാനൊരുങ്ങിയപ്പോൾ കണ്ടുനിന്നവരാരോ തടഞ്ഞെന്നും ആ നിമിഷത്തോടെ ഗദാധരന് ദേവീദർശനം സാധ്യമായി എന്നുമാണ് കഥ. ഇതോടെ അദ്ദേഹം രാമകൃഷ്ണൻ എന്ന പേരിൽ അറിയപ്പെടാൻ ഇടയായി.ഇസ്ലാമിക- ക്രൈസ്തവ വഴികളിലൂടെ ശ്രീരാമകൃഷ്ണൻ ഒരു മുസ്ലിം സൂഫി ഫക്കീറുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതദർശനങ്ങൾ സ്വായത്തമാക്കി. കുറച്ചു കാലം അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ഇസ്ലാമിക രീതികളും വസ്ത്രവിധാനങ്ങളുമൊക്കെ സ്വീകരിച്ചു. ക്രിസ്തുമതത്തിലൂടെ ഈശ്വര സാക്ഷാത്കാരം നേടാനുള്ള മോഹം ശ്രീരാമകൃഷ്ണനിൽ നിറഞ്ഞതോടെ അദ്ദേഹം കൊൽക്കത്തയിൽ ശംഭുചരൺ മല്ലിക് എന്ന മഹാനിൽ നിന്ന് ക്രിസ്തുമത ദർശനങ്ങളും പഠിച്ചു.1886 ഓഗസ്റ്റ് 16-ന് ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായി. ശ്രീരാമകൃഷ്ണ പരമഹംസരുടെ ആശയാഭിലാഷങ്ങൾ പ്രാവർത്തികമാക്കാൻ സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ ഗംഗാനദിയുടെ പടിഞ്ഞാറെ തീരത്ത് ബേലൂരിൽ രാമകൃഷ്ണമഠം എന്ന പേരിൽ ഒരു സന്ന്യാസി സംഘം തുടങ്ങി.അയ്യായിരം വര്‍ഷത്തിലേറെയുള്ള ഭാരതീയ ആത്മീയപൈതൃകം കേവലം അന്‍പതു വര്‍ഷംകൊണ്ടു ജീവിച്ചുകാണിച്ചു തന്ന മഹാത്മാവാണു ശ്രീരാമകൃഷ്ണ പരമഹംസരെന്നാണു ഗാന്ധിജിയുടെ അഭിപ്രായം. കേരളത്തിലും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ആത്മീയോദ്ധാരണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ശ്രീരാമകൃഷ്ണ സന്ദേശത്തിനു കഴിഞ്ഞു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   February- 19   ♛♛♛♛♛♛♛♛♛♛

    ബൽ‌വന്ത്റായ് മേത്ത (ജന്മദിനം)

ഭാരതത്തിലെ ഗുജറാത്ത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ബൽ‌വന്ത്റായ് മേത്ത (ഫെബ്രുവരി 19,1899-സെപ്റ്റംബർ 19,1965).സ്വാതന്ത്ര്യസമര പോരാളി,സാമുഹിക പ്രവർത്തകൻ,പഞ്ചായത്തീ രാജിന്റെ പിതാവ് എന്ന നിലയിലെല്ലാം ഭാരത ജനത ഇദ്ദേഹത്തെ ഓർക്കുന്നു.1899, ഫെബ്രുവരി 19 ന്‌ ഗുജറാത്തിലെ ബവ്നഗറിൽ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിലാണ്‌ ബൽ‌വന്ത്റായ് മേത്തയുടെ ജനനം. ബി.എ.വരെ പഠിച്ചെങ്കിലും വിദേശ സർക്കാരിൽ നിന്ന് ബിരു‍ദം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.പഠനത്തിലുള്ള അർപ്പണ മനോഭാവം,കഠിനദ്ധ്വാന ശീലം,മാന്യത പുലർത്തുന്ന സ്വഭാവം എന്നീ ഗുണങ്ങളാൽ ബൽ‌വന്ത്റായ് മേത്ത അദ്ധ്യാപകരുടെ ആദരവ് പിടിച്ചുപറ്റി. 1920 ൽ ബ‌ൽവന്ത്റായ് ദേശീയ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു.1930 മുതൽ 1932 വരെ സിവിൽ ഡിസൊബീഡിയൻസ് പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവർത്തിച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്‌ മൂന്ന് വർഷക്കാലം ജയിൽ‌വാസവും അനുഭവിച്ചു.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റിയിൽ ബൽ‌വന്ത്റായ് അംഗത്വം നേടി. പണ്ഡിറ്റ് നെഹ്റുഅഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കുമ്പോൾ ബൽ‌വന്ത്റായ് മേത്ത ജനറൽ സെക്രട്ടറിയായി തിരഞെടുക്കപ്പെട്ടു.1957 ൽ അദ്ദേഹം ലോകസഭാംഗമായി. മഹാത്മാഗാന്ധി ,ലാലാ ലജ്പത് റായ് എന്നിവരുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തെ ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിൽ ചേരാൻ ഇടവരുത്തി.ബർദോളി സത്യാഗ്രഹത്തിന്റെ ഒരു പടയാളികൂടിയായിരുന്നു ബൽ‌വന്ത്റായ് മേത്ത. ഭാരതത്തിലെ നാട്ടു രാജ്യങ്ങളിലെ ജനങ്ങളുടേ സ്വയംഭരണത്തിന്‌ അദ്ദേഹം നൽകിയ സംഭാവന മഹത്തരമായി കണക്കാക്കുന്നു.ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണത്തിൽ അദ്ദേഹത്തിന്റെ നാമം എന്നും സ്മരിക്കപ്പെടുന്നു.ത്രിതല പഞ്ചായത്ത് സം‌വിധാനം ഇന്ത്യയിൽ തുടക്കമിടുന്നതിന്‌ അടിത്തറയായ റിപ്പോർട്ട് തയ്യാറാക്കിയ "പ്ലാൻ പ്രൊജക്ട് കമ്മിറ്റി"യുടെ അധ്യക്ഷനായിരുന്നു ബൽ‌വന്ത്റായ് മേത്ത.അതിനാൽ ബൽ‌വന്ത്റായ് പഞ്ചായത്തി രാജിന്റെ പിതാവ് ആയി ഗണിക്കപ്പെടുന്നു.ബൽ‌വന്ത്റായ് മേത്ത പഞ്ചായത്ത് രാജിന്‌ നൽകിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തിൽ പഞ്ചായത്ത് രാജ് ദിനമായി 2012 വർഷം വരെ ആചരിച്ചു വന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും '



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നിക്കോളസ് കോപ്പർനിക്കസ് (ജന്മദിനം)

നുറ്റാണ്ടുകൾ നീണ്ട വിശ്വാസപ്രമാണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് ഭുമിയാണ് സൂര്യനെ ചുറ്റുന്നതെന്നുള്ള സങ്കല്പം മുന്നോട്ടുവെച്ച അധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവെന്ന റീയപ്പെടുന്ന പോളിഷ് ശാസ്ത്രജ്ഞനാണ് നിക്കോളാസ് കോപ്പർനിക്കസ് (ഫെബ്രുവരി 19, 1473 – മേയ് 24, 1543) .ഭുമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നത്, ഭുമിയും മറ്റ് ഗ്രഹങ്ങളും സൂര്യനു ചുറ്റും നിശ്ചിത ഭ്രമണപഥങ്ങളിലൂടെ പ്രദക്ഷിണം ചെയ്യുകയാണ് എന്ന സിദ്ധാന്തം യുക്തിയുക്തമായി അദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞനും അദ്ദേഹമാണ്. AD 15 43-ൽ ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധികരിച്ചതോടെ പ്രപഞ്ചത്തെപ്പറ്റിയുള്ള മനുഷ്യന്റെ കാഴ്ചപ്പാടിൽ വമ്പിച്ചൊരു വിപ്ലവം തന്നെ നടന്നു എന്നു പറയാം. അതുവഴി വന്ന വൈജ്ഞാനിക വിപ്ലവത്തിന് അദ്ദേഹം തിരികൊളുത്തി. കുട്ടിയായ കോപ്പർനിക്കസിൽ ബിഷപ്പായ അമ്മാവൻ ചെലുത്തിയ സ്വാധീനത്തിന്റെ ഭാഗമായി വളർത്തിയ ചിന്തകളാണ് ഭുമിയാണ് പ്രപഞ്ച കേന്ദ്രമെന്നും, സൂര്യനും മറ്റ് ആകശഗോളങ്ങളുമെല്ലാം ഭൂമിയെ ചുറ്റുകയാണെന്നുമുള്ള അരിസ്റ്റോട്ടിലിന്റെയും, ട്ടോളമി യുടേയും പ്രപഞ്ച സങ്കല്പത്തെ മാറ്റിമറിക്കാൻ കോപ്പർനിക്കസിനെ പിൽക്കാലത്ത് പ്രാപ്തനാക്കിയത്.1533- ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി എന്ന വിഖ്യാത പുസ്തകം എഴുതി പൂർത്തിയാക്കി '.ഗ്രന്ഥത്തിന്റെ ആദ്യ പ്രതി കൈയ്യിലെത്തുമ്പോൾ തന്നെ കോപ്പർനിക്കസ്മരണവുമായി മല്ലിട്ട് കൊണ്ട് രോഗശയ്യയിലായിരുന്നു.അധികം നാൾ കഴിയും മുമ്പ് 1543-മെയ് 24ന് അദ്ദേഹം അന്തരിച്ചു.ഇന്ത്യൻപോസ്റ്റൽ ഡിപ്പാർട്ട്മെന്റും, ചില രാജ്യങ്ങളും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 20   ♛♛♛♛♛♛♛♛♛♛

    ശരത് ചന്ദ്ര ബോസ് (ചരമദിനം)

ശരത് ചന്ദ്രബോസ് (6 സെപ്റ്റംബർ 1889 - ഫെബ്രുവരി 20, 1950) ഒരു ബാരിസ്റ്ററും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു. ജാനകിനാഥ് ബോസിന്റെമകനും സുഭാഷ് ചന്ദ്ര ബോസിന്റെ മൂത്ത സഹോദരനുമായിരുന്നു അദ്ദേഹം.1936 മുതൽ 1947 വരെ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. 1946 മുതൽ 1947 വരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമായിരുന്നു. 1946 മുതൽ 1947 വരെ ബോസ് സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കോൺഗ്രസ് പ്രതിനിധി സംഘത്തെ നയിച്ചു. സുഭാഷ് ബോസ് ഇന്ത്യൻ കരസേനയുടെ രൂപവത്കരണത്തെ ശക്തമായി പിന്തുണച്ചു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽസജീവമായി പങ്കെടുക്കുകയും ചെയ്തു. 1945 -ൽ സഹോദരന്റെ മരണത്തെ തുടർന്ന്, ഐ.എൻ.എ. ഡിഫൻസ് ആന്റ് റിലീഫ് കമ്മിറ്റിയുടെ സഹായത്തോടെ ഐ.എൻ.എ.യുടെ കുടുംബങ്ങൾക്ക് ആശ്വാസവും സഹായവും നൽകാൻ ബോസ് ശ്രമിച്ചു. 1946 -ൽ ജവഹർലാൽ നെഹ്രുവിന്റെയും സർദാർ വല്ലഭായി പട്ടേലിന്റെയുംനേതൃത്വത്തിൽ ഒരു ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലെ മന്ത്രിയും , ഇന്ത്യയുടെ വൈസ്രോയിയുടെ അദ്ധ്യക്ഷനുമായിരുന്നു.ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ബോസ് തന്റെ സഹോദരന്റെ ഫോർവേർഡ് ബ്ലോക്ക് നയിക്കുകയും സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി രൂപപ്പെടുത്തുകയും ബംഗാളും ഇന്ത്യയും ഒരു സോഷ്യലിസ്റ്റ് സമ്പ്രദായത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. 1950-ൽ കൽക്കട്ടയിൽഅദ്ദേഹം അന്തരിച്ചു.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അമൃതബസാർപത്രിക


ഇന്ത്യയിൽ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു പഴയ ദിനപത്രമായിരുന്നുഅമൃതബസാർപത്രിക. ഇത് തുടങ്ങിയത് 20 ഫെബ്രുവരി 1868 നാണ്. ബ്രിട്ടീഷ് ഇന്ത്യയിലെബംഗാൾ പ്രവിശ്യയിലെ ഒരു ധനിക വ്യാപാരിയായിരുന്ന ഹരിനാരായൺ ഘോഷിന്റെ മക്കളായ ശിശിർ ഘോഷ്, മോതി ലാൽ ഘോഷ് എന്നിവരാണ് ഇത് തുടങ്ങിയത്. ഇന്ത്യൻ സ്വാതന്ത്യസമരത്തെ ധീരമായി പിന്തുണയ്ക്കുകയും, സ്വാതന്ത്ര്യാനന്തര വികസനപ്രവർത്തനങ്ങളെ ക്രിയാത്മകമായി സഹായിക്കുകയും ചെയ്ത പ്രമുഖദേശീയ ദിനപത്രമായിരുന്നു ഇത് . ഉത്തരപൂർവേന്ത്യയിലെ ജനശബ്ദവും, ദേശീയ പത്രരംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ഈ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു പോയെങ്കിലും ഒരു നൂറ്റാണ്ടുകാലം നിർഭയമായും നിഷ്പക്ഷമായും പത്രധർമം നിറവേറ്റി പൂർവ ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യേകിച്ചും മൂന്ന് നാല് തലമുറകളിൽപെട്ട ബംഗാളികളുടെ, ചിന്തയെയും ജീവിതവീക്ഷണത്തെയും കലാബോധത്തെയും സ്വാധീനിച്ച ഈ പത്രത്തിന് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്.

1868-ൽ ബംഗാളിവാരികയായി പ്രസിദ്ധീകരിച്ച് തുടങ്ങുകയും, 1888-ൽ ഇംഗ്ളീഷ് വാരികയായി രൂപപ്പെടുകയും ചെയ്ത അമൃതബസാർ പത്രിക 1891-ലാണ് ദിനപത്രമായത്.1871-ൽ ഇതിന്റെ പ്രസിദ്ധീകരണം കൊൽക്കത്തയിലേക്ക് മാറ്റി. വിദേശീയാധിപത്യത്തെ നിശിതമായി വിമർശിക്കുകയും, ദേശീയബോധത്തെജ്വലിപ്പിക്കുകയും ചെയ്ത പത്രികയെ നിരോധിക്കാൻ അധികാരികൾ വെമ്പൽകൊണ്ടെങ്കിലും ഇംഗ്ളീഷ് പത്രങ്ങളെ നിരോധിക്കാൻ അന്ന് നിയമം ഇല്ലാതിരുന്നതിനാൽ അത് നടന്നില്ല. 1891-മുതൽ ദേശീയതയുടെ സമർഥമായ ജിഹ്വയും, നവോത്ഥാനത്തിന്റെ സജീവശബ്ദവും ആയിരുന്നു പത്രിക. സ്വാതന്ത്യ്രലബ്ധിക്കുശേഷവും ഇന്ത്യൻ ഭരണാധികാരികളുടെ ഭരണത്തെ വിമർശനാത്മകമായി വിലയിരുത്തുകയും പദ്ധതി പ്രവർത്തനങ്ങളെയും, സാമൂഹ്യസാംസ്കാരികമുന്നേറ്റങ്ങളെയും കലവറ കൂടാതെ പിന്തുണയ്ക്കുകയും ചെയ്യുന്നു നയം പത്രിക പിന്തുടർന്നു.  ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   February- 21   ♛♛♛♛♛♛♛♛♛♛

    ഫ്രെഡെറിക് ബാന്റിങ്ങ് (ജന്മദിനം)

ഫ്രെഡെറിക് ബാന്റിങ്ങ് (November 14, 1891 – February 21, 1941) കാനഡക്കാരനായ മെഡിക്കൽ ശാസ്ത്രജ്ഞനും ശരീരശാസ്ത്രവിദഗ്ദ്ധനും ച്ത്രകാരനും നോബൽ സമ്മാന ജേതാവും ആകുന്നു. അദ്ദേഹമാണ് ആദ്യമായി ഇൻസുലിൻമനുഷ്യനിൽ ഉപയോഗിച്ചത്.

ഫ്രെഡെറിക് ബാന്റിങ്ങ് ഒണ്ടേറിയോയിലെഅലിസ്റ്റണിൽ വില്ല്യം തോമ്പ്സൺ ബാന്റിങ്ങിന്റെയും മാർഗരെറ്റ് ഗ്രാന്റിന്റെയും മകനായി 1891 നവംബർ 14നാണു ജനിച്ചത്. തന്റെ സ്കൂൾ ജീവിതത്തിനു ശേഷം ടൊറോൺടോസർവകലാശാലയ്ക്കു കീഴിലുള്ള വിക്ടോറിയ കോളജിൽ ജനറൽ ആർട്സ് പ്രോഗ്രാമിനു ചേർന്നു. ആദ്യവർഷം തന്നെ അതിനു പരാജയപ്പെട്ടതിനാൽ അദ്ദേഹം വൈദ്യശാസ്ത്രബിരുദത്തിനു ചേരാൻ അപേക്ഷ നൽകുകയും അത് അനുവദിക്കുകയും ചെയ്തു. 1913ൽ അദ്ദേഹം തന്റെ വൈദ്യശാസ്തപഠനം തൂടങ്ങി. 1914ൽ കരസേനയിൽ ചേരാൻ രണ്ടുപ്രാവശ്യൻ ശ്രമിച്ചെങ്കിലും തന്റെ കാഴച്ചശക്തിയുടെ കുറവുമൂലം അതിൽ പരാജയപ്പെട്ടു. പക്ഷെ, 1915ൽ അദ്ദേഹത്തിനു കരസേനയിൽ ചേരാനായി. യുദ്ധസമയമായതിനാൽ സൈന്യത്തിൽ കൂടുതൽ ഡോക്ടർമാരെ ആവശ്യമായതിനാൽ ആ വർഷം ക്ലാസ്സുകൾ വളരെവേഗം നടത്തിയതിന്റെ ഫലമായി അടുത്തവർഷം തന്നെ ബിരുദം നേടാൻ സാധിച്ചു. ആ വർഷം (1916) ഡിസംബറിൽ തന്നെ സൈന്യത്തിൽ അദ്ദേഹത്തിനു റിപ്പോർട്ടു ചെയ്യാൻ കഴിഞ്ഞു. 1918ൽ കാംബ്രൈ യുദ്ധത്തിൽ അദ്ദേഹത്തിനു മുറിവേൽക്കുകയും അതു വകവൈക്കാതെ അടുത്ത 16 മണിക്കൂറോളം മറ്റൊരു ഡോക്ടർ നിർത്താൻ ആവശ്യപ്പെടും വരെ മറ്റുള്ളവരെ ശുശ്രൂഷിക്കുകയും ചെയ്തു. തന്റെ ധീരതയ്ക്ക് 1918ൽ അദ്ദേഹത്തിന് മിലിട്ടറി ക്രോസ്സ് ലഭിക്കുകയും ചെയ്തു.1923ൽ ആയിരുന്നു ബാന്റിങ്ങ് ജോൺ ജെയിംസ് റിക്കാർൺ മക്ലിയോഡുമായി ചേർന്ന് നോബൽ സമ്മാനം കരസ്തമാക്കിയത്. ബാന്റിങ്ങ് തന്റെ സമ്മാനത്തുക തന്റെ സഹപ്രവർത്തകൻ ചാൾസ് ബെസ്റ്റുമായി പങ്കുവച്ചു. വൈദ്യശാസ്ത്തിൽ നോബൽസമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അദ്ദേഹം. 32 വയസ്സിലാണദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചത്. 2004ൽ ഏറ്റവും മഹാനായ കനേഡിയാക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു, ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ശിവരാത്രി


ലോകത്തെവിടെയുമുളള ശിവഭക്തര്‍ക്ക് വിശേഷദിനമാണ് മഹാശിവരാത്രി. ശിവരാത്രിദിനത്തിലുളള ശിവപൂജയും ആരാധനയും വ്രതാനുഷ്ഠാനവും രാത്രിയിലെ ഉറക്കമൊഴിഞ്ഞ് ശിവമന്ത്രാക്ഷരി ഉരുവിടുന്നതും എല്ലാം ഈ ദിനത്തെ ഭക്തിസാന്ദ്രമാക്കുന്നു. ശിവരാത്രി മാഹാത്മ്യത്തിനു പിന്നില്‍ നിരവധി കഥകളുണ്ട്.പാലാഴിമഥന സമയത്ത് ഉയര്‍ന്നു വന്ന കൊടുംവിഷം, കാളകൂടത്തെപ്പറ്റിയുളള ആശങ്കകള്‍ക്കു വിരാമമിട്ടുകൊണ്ട് മഹാദേവന്‍ സ്വന്തം ഇഷ്ടപ്രകാരം അതുപാനം ചെയ്തു. ഭയചകിതയായ മഹാദേവി ദേവന്റെ കഴുത്തില്‍ മുറുകെപ്പിടിച്ചതിനാല്‍ വിഷം ഉദരത്തിലെത്താതെ കണ്ഠത്തില്‍ തങ്ങിനിന്നു.ഭഗവാന്‍ മാരകവിഷത്തിന്റെ ഫലമായി നീലകണ്ഠനായി. ലോകരക്ഷക്കായി കൊടും വിഷം ഏറ്റുവാങ്ങിയ ദേവന്റെ മഹാമനസ്‌ക്കത കണ്ടുവണങ്ങിയ ദേവഗണങ്ങള്‍ അദ്ധേഹത്തിനു വിഷബാധയേല്‍ക്കാതിരിക്കാനായി ഉറക്കം വെടിഞ്ഞ് പ്രാര്‍ത്ഥനയോടെ വ്രതമനുഷ്ഠിച്ചു. ഈ സംഭവത്തിന്റെ ഓര്‍മ്മക്കായി ഭക്തര്‍ ശിവരാത്രി വ്രതം എടുക്കുന്നതെന്നു പറയപ്പെടുന്നു. ദേവന്‍തന്നെയാണ് വ്രതത്തോടെ മഹാശിവരാത്രി ആചരിക്കാന്‍ പറഞ്ഞതെന്നും വിശ്വാസമുണ്ട്. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം ഭക്തര്‍ നടത്തുന്ന വ്രതാനുഷ്ഠാനം എന്നനിലയിലും ഈ ദിനം വിശേഷപ്പെട്ടതാകുന്നു.തനുജ്യോതിരൂപം പ്രകടമാക്കിയ ദിനമാണ് വിശ്വാസപ്രകാരം മഹാശിവരാത്രി. ലിംഗരൂപത്തില്‍ ശിവന്‍പ്രത്യക്ഷനായതും മഹാശിവരാത്രിയുടെ പുണ്യമുഹൂര്‍ത്തത്തിലാണെന്നത് മറ്റൊരു മറ്റൊരു വിശ്വാസം. പുണ്യമേറിയ മുഹൂര്‍ത്തമാണ് എല്ലാം കൊണ്ടും ശിവരാത്രി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 22   ♛♛♛♛♛♛♛♛♛♛

    ബേഡൻ പവ്വൽ (ജന്മദിനം)

പവ്വൽസ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ (1857 ഫെബ്രുവരി 22 - 1941 ജനുവരി 8 ). ടൺബ്രിഡ്ജ് വെൽസ്-റോസ്‍ഹിൽ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, പ്രമുഖ പബ്ളിക് സ്കൂളായ ചാർട്ടർഹൗസിൽ ചേർന്നു. ഈ കാലഘട്ടത്തിൽ അടുത്തുള്ള കാടുകളിൽ നടത്തിയ നായാട്ടൂം, തുറസ്സുകളിലെ പാചകവുമെല്ലാം അദ്ദേഹത്തെ സ്കൗട്ട്-ജീവിതരീതിയോട് അടുപ്പിച്ചു. ഇരു കൈകൾ കൊണ്ടും ഒരുപോലെ എഴുതിയിരുന്ന അദ്ദേഹം പിയാനോ, വയലിൻ മുതലായവ വായിക്കുന്നതിലും, നാടകാഭിനയത്തിലും താത്പര്യം കാണിച്ചിരുന്നു. ഒഴിവുകാലങ്ങളിൽ സഹോദരൻമാരുമൊത്ത് യാച്ചിംഗ്, കാനോയിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ആസ്വദിച്ചിരുന്നു .ലണ്ടൻ നഗരത്തിലെ, ചാർട്ടർഹൗസ് സ്‍കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ബ്രിട്ടീഷ് കരസേനയിൽ ചേർന്ന ബി-പി 1876 മുതൽ 1910 വരെ ഇന്ത്യയിലും ആഫ്രിക്കയിലുമായി പലയിടങ്ങളിൽ സേവനമനുഷ്ടിച്ചു. 1899-ലെ രണ്ടാം ബൂവർ യുദ്ധത്തിലെ മെഫകിങ്ങ് ഉപരോധസമയത്തെ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, യുവാക്കളുടെയും കുട്ടികളുടെയും പരിശീലത്തിനും വ്യക്തിത്വ വികസനത്തിനുമായി ഒരു സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു ബോധ്യപ്പെട്ടൂ. 1907-ൽ ബ്രൗൺസീ ദ്വീപിൽ അദ്ദേഹം സംഘടിപ്പിച്ച ക്യാംപ്, ലോകത്തിലെ ആദ്യ സ്‍കൗട്ട് ക്യാംപ് ആയി കണക്കാക്കുന്നു. 1907-ൽ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച സ്‍കൗട്ടിംഗ് കുട്ടികൾക്ക് (Scouting for Boys) എന്ന പുസ്തകം സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ ആധികാരിക ഗ്രന്ഥം ആണ്.

പിന്നീട് ഒലീവ് സെന്റ് ക്ളെയർ സോംസുമായുള്ളവിവാഹശേഷം, ഇരുവരും അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ്സ് ബേഡൻ പൗവ്വലുമായി ചേർന്ന്, പെൺകുട്ടികൾക്കായി ഗേൾ-ഗൈഡ് പ്രസ്ഥാനം രൂപീകരിച്ചു. റോയൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിച്ചിരുന്ന അദ്ദേഹം ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ., കെ.സി.ബി.തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്. സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ ലോക ചീഫ് സ്‍കൗട്ട് ആയ അദ്ദേഹം ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്നു.ബേഡൻ പൗവൽ കെനിയയിലെ ന്യേരിയിൽ തന്റെ വിശ്രമ ജീവിതം നയിക്കവേ 1941-ൽ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കസ്തൂര്‍ബാ ഗാന്ധി (ചരമദിനം)


മഹാത്മാ ഗാന്ധിയുടെ പത്‌നിയും പ്രമുഖ ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കസ്തൂര്‍ബാ ഗാന്ധി 1869 ഏപ്രില്‍ 11ന് പോര്‍ബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുല്‍ദാസ് നകഞ്ചിയുടെയും വിരാജ് ജുന്‍വറിന്റേയും മകളായി ജനിച്ചു. പതിമൂന്നാമത്തെ വയസില്‍ ഗാന്ധിജിയുമായുള്ള വിവാഹം നടന്നു.

വിവാഹശേഷമാണ് കസ്തൂര്‍ബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. നിയന്ത്രണങ്ങളില്‍ കെട്ടപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ, നിശ്ശബ്ദമായി അവര്‍ സഹിച്ചു. ഗാന്ധിജിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തൊട്ടുകൂടായ്മ പോലെയുള്ള വിശ്വാസങ്ങള്‍ അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു.പോരാട്ടവഴികളിൽ ഗാന്ധിജിക്കു കരുത്തായി നിന്ന അവരെ ‘ബാ’ ചേർത്തു രാജ്യം വിളിച്ചു. ഗുജറാത്തിയിൽ ബാ എന്നാൽ അമ്മ. ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ച കസ്തൂർ കപാഡിയ അങ്ങനെ കസ്തൂർബാ ആയി. ഗാന്ധിജിയേക്കാൾ അഞ്ചുമാസം പ്രായക്കൂടുതലുണ്ട് കസ്തൂർബായ്ക്ക്. കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന സൗഹൃദബന്ധം വിവാഹത്തിനു വഴിയൊരുക്കി. ഒരേനാട്ടിൽ ജനിച്ച ഇരുവരും പതിമൂന്നാം വയസ്സിൽ വിവാഹിതരായി. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ വേളയിൽ ഗാന്ധിജി കസ്തൂർബായെയും ഒപ്പം കൂട്ടിയിരുന്നു. ഭാര്യയുടെ സമരവീര്യം അദ്ദേഹം മനസ്സിലാക്കുന്നത് അവിടെവച്ചാണ്. ഇന്ത്യൻ തൊഴിലാളികൾക്ക് ഒന്നിച്ചു താമസിക്കാൻ ഡർബനു സമീപം ഗാന്ധിജി സ്ഥാപിച്ച ഫീനിക്സ് ഫാമിലാണു കസ്തൂർബായിലെ പോരാളി ജനിക്കുന്നത്.  സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സ്ത്രീകളെ അണിനിരത്തുന്നതിൽ കസ്തൂർബാ വലിയ പങ്കു വഹിച്ചു. പലകുറി ഇത് ബ്രിട്ടിഷുകാർക്ക് തലവേദനയായി. കസ്തൂർബായുടെ സമരവീര്യത്തെ ബ്രിട്ടിഷുകാർ ഭയപ്പെട്ടിരുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ്, തുടർച്ചയായി അവർ അനുഭവിച്ച ജയിൽവാസങ്ങൾ. ഒരിക്കൽ ഗുജറാത്തിലെ ബർദോളിയിൽ സമരം നയിക്കാൻ കസ്തൂർബാ പോയെന്നറിഞ്ഞ ഗാന്ധിജി ഇങ്ങനെ പ്രതികരിച്ചു: ‘അറുപതാം വയസ്സിൽ അവർക്ക് കഠിന തടവുശിക്ഷ ലഭിച്ചാലും അദ്ഭുതപ്പെടാനില്ല’! വർഷങ്ങൾ നീണ്ട ജയിൽവാസങ്ങൾ കസ്തൂർബയുടെ ആരോഗ്യത്തെ വേട്ടയാടി. ആരോഗ്യം ക്ഷയിച്ചപ്പോഴും പക്ഷേ, സമരവഴിയിൽ നിന്ന് അവർ മാറി നടന്നില്ല.ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ ഗാന്ധിജി അറസ്റ്റിലായി. വിവരമറിഞ്ഞു ജനക്കൂട്ടം അദ്ദേഹം താമസിച്ചിരുന്ന ബോംബെയിലെ ബിർളാ ഹൗസിലേക്ക് ഒഴുകി. അന്ന് വൈകിട്ടുള്ള  പൊതുസമ്മേളനത്തെ ഗാന്ധിജിയാണ് അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം അറസ്റ്റിലായതിനു പിന്നാലെ കസ്തൂർബാ പ്രഖ്യാപിച്ചു – സമ്മേളനത്തെ ഞാൻ അഭിസംബോധന ചെയ്യും. എന്നാൽ, സമ്മേളന സ്ഥലത്തേക്കു പോകുംവഴി അവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന അനുയായി സുശീലയോടു കസ്തൂർബാ പറഞ്ഞു: ‘ഇനിയൊരു മടങ്ങിവരവുണ്ടാവില്ല; ഇത്തവണ ഇവർ എന്നെ ജീവനോടു പുറത്തുവിട്ടേക്കില്ല’.

അർതർ റോഡ് ജയിലിലേക്കാണു കസ്തൂർബായെ കൊണ്ടുപോയത്. ശോചനീയ സാഹചര്യങ്ങളിലെ ജയിൽവാസം അവരെ തളർത്തി. ആരോഗ്യം തീർത്തും മോശമായപ്പോൾ ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന പുണെയിലെ ആഗാഖാൻ കൊട്ടാരത്തിലേക്ക് അവരെ മാറ്റാൻ ബ്രിട്ടിഷ് അധികൃതർ തീരുമാനിച്ചു. അതിതീവ്രമായ ശാരീരിക വേദനകൾ ഒടുവിൽ അവരെ കീഴ്പ്പെടുത്തി; 1944 ഫെബ്രുവരി 22ന് കസ്തൂർബാ വിടചൊല്ലി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 23   ♛♛♛♛♛♛♛♛♛♛

    മധു ബാല (ചരമദിനം)

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സ്വപ്‌നസുന്ദരിയാണ് മധുബാല. അമ്പതുകളിലും അറുപതുകളിലും മധുവിനോട് അനുരാഗബദ്ധരാവാത്തവരുണ്ടാവില്ല നടന്മാരിലും സിനിമാപ്രേമികളിലും. ബോളിവുഡിന്റെ മെര്‍ലിന്‍ മണ്‍റോ, ദുരന്ത നായിക, ഇന്ത്യന്‍ സിനിമയുടെ വീനസ്, ഹിന്ദി സിനിമയുടെ അനാര്‍ക്കലി... സിനിമാലോകം വിശേഷണങ്ങള്‍ പലതും ചാര്‍ത്തിക്കൊടുത്ത മധുബാല

1933 ഫെബ്രുവരി 14നായിരുന്നു മുംതാസ് ജെഹാന്‍ ബീഗം ദെഹല്‍വി എന്ന മധുബാലയുടെ ജനനം. മുംബൈ ടാക്കീസ് എന്ന വിഖ്യാത സ്റ്റുഡിയോയ്ക്ക് സമീപത്തെ ഒരു ചേരിയിലായിരുന്നു വളര്‍ന്നത്. ഒന്‍പതാം വയസ്സില്‍ ബേബി മുംതാസ് എന്ന പേരില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. പതിനാലാം വയസ്സില്‍ മധുബാല എന്ന പേരില്‍ നീല്‍കമലില്‍ നായികയായി. രാജ് കപൂറായിരുന്നു നായകന്‍. പിന്നീടുള്ളത് ഏറെ പറയുകയും അതിലേറെ പറയാതെ പോവുകയും ചെയ്ത ചരിത്രം. താരതമ്യങ്ങളില്ലാത്ത സൗന്ദര്യവും അഭിനയപാടവവും കൊണ്ട് മധു ക്ഷണത്തില്‍ ബോളിവുഡിന്റെ താരസിംഹാസനം പിടിച്ചെടുക്കുന്നതാണ് അമ്പതുകളിലും അറുപതുകളിലും കണ്ടത്.വെള്ളിത്തിരയി കാണുന്ന മിന്നിത്തിളക്കമേ മധുവിനുണ്ടായിരുന്നുള്ളൂ. സങ്കടത്തില്‍ ചാലിച്ചെഴുതിയതായിരുന്നു ആ ജീവിതം. നാല് സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തിന്റെ ഭാരമത്രയും മധുവിന്റെ തോളിലായിരുന്നു. വെള്ളിത്തിരയില്‍ കാണുന്ന ഗ്ലാമറിനപ്പുറം കഠിനാധ്വാനവും വേദനയും നിറഞ്ഞതായിരുന്നു മധുവിന്റെ സിനിമാജീവിതം. കാമുകരാല്‍ വലയം ചെയ്യപ്പെട്ട മകളെ ലക്ഷ്മണരേഖ വരച്ച് നിയന്ത്രിച്ചു നിര്‍ത്തി അച്ഛന്‍. ബോളിവുഡിന്റെ റൊമാന്റിക് ഹീറോ ദിലീപ് കുമാറുമായി പ്രണയം തരാനുള്ള കാരണവും ഇതുതന്നെ. ബോളിവുഡിലെ ഏറ്റവും ചെലവേറിയ, ഏറ്റവും വലിയ പണംവാരി പടങ്ങളില്‍ ഒന്നാം മുഗള്‍ ഇ അസമിലെ നായകനെ വരിക്കാന്‍ അച്ഛന്‍ മധുവിനെ അനുദവിച്ചില്ല. അച്ഛന്‍ മുന്നോട്ടുവച്ച കച്ചവട വ്യവസ്ഥകളില്‍ തട്ടി ആ ബന്ധം ഉലഞ്ഞു. ദിലീപ് കുമാറുമായി മാത്രമല്ല, അക്കാലത്തെ ഒട്ടുമിക്ക നായകന്മാരുമായും മധുവിന്റെ പേര് കൂട്ടിവായിക്കപ്പെട്ടിരുന്നു അന്ന്. പ്രണയങ്ങളെ ഒരു തമാശയായിട്ടാണ് അന്ന് മധു കണ്ടതെന്ന് ദേവാനന്ദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജീവിതത്തില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു മധുവിന്. അതുകൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഏറെക്കുറേ ഒറ്റപ്പെട്ട ജീവിതമായിരുന്നു. ഏറെ വൈകും മുന്‍പ് തന്നെ മധു ഹൃദ്രോഗബാധിതയായി. ബഹുത് ദിൻ ഹുവേയുടെ സെറ്റിൽ വച്ചാണ് മധുബാല ഹൃദ്രോഗിയാണെന്ന കാര്യം തിരിച്ചറിയപ്പെടുന്നത്. വിവാഹ ശേഷം ലണ്ടനിൽ ചികിൽസയ്ക്കായി പോയെങ്കിലും വലിയ മാറ്റം ഉണ്ടായിരുന്നില്ല. ഒൻപതു വർഷങ്ങൾ കൂടി അവർ പിന്നീട് ജീവിച്ചിരുന്നു. 23 ഫെബ്രുവരി 1969ൽ 36-ാം വയസ്സിൽ അവർ ജീവിതത്തോടും സിനിമയയോടും വിട പറയുമ്പോൾ അവസാന ചിത്രം ചാലക് ചിത്രീകരണം പോലും പൂർത്തിയായിരുന്നില്ല. രോഗത്തിന്റെ തീവ്രത മറച്ചുവച്ചു തന്നെ മധുബാല ഗായകനും നടനുമായി കിഷോര്‍ കുമാറിനെ വിവാഹം കഴിച്ചു. അത്ര സുഖകരമായിരുന്നില്ല ആ ബന്ധം. ആദ്യ നായകന്‍ രാജ്കപൂറിനൊപ്പമുള്ള ചാലക്കിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പോലും കഴിഞ്ഞില്ല. 22 കൊണ്ട് കൊണ്ട് എഴുപതോളം ചിത്രങ്ങളില്‍ വേഷമിട്ട മധു മുപ്പത്തിയാറാം വയസ്സില്‍ ജീവിതവേഷം അഴിച്ച് യാത്രയാവുകയും ചെയ്തു. മധുവിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപ്കുമാര്‍ വന്നിരുന്നില്ല.

എന്നാല്‍, മരണത്തിനുശേഷം സങ്കടകരമായ മറ്റൊരു ആന്റി ക്ലൈമാക്‌സും പ്രണയത്തിന്റെ രാജകുമാരിയെ തേടിയെത്തി. മുഹമ്മദ് റഫി, പര്‍വീണ്‍ ഭാഭി, തലത്ത് മഹമൂദ്, നൗഷാദ്, സാഹിര്‍ ലുധിയന്‍വി എന്നിവര്‍ക്കൊപ്പം മധുബാലയുടെയും ഖബര്‍ ഇടിച്ചുനിരത്തുകയായിരുന്നു പള്ളി അധികാരികള്‍. പുതിയ ഖബറിന് വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. ഒരുകാലത്ത് വശ്യസൗന്ദര്യം കൊണ്ട് സിനിമാലോകത്തെ കീഴടക്കിയ മധുബാലയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ന് എവിടെയാണെന്ന വിവരം പോലും അഞ്ജാതമാണ് ഇന്ന്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡോ. മഹേന്ദ്രലാൽ സിർക്കാർ (ചരമദിനം)


ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരമാർഗം ആധുനിക ശാസ്ത്രഗവേഷണമാണെന്ന് വിശ്വസിച്ച ഒരു ക്രാന്തദർശി പത്തൊൻപതാം നൂറ്റാണ്ടിൽ കൊൽക്കത്തയിലുണ്ടായിരുന്നു-ഡോ. മഹേന്ദ്രലാൽ സിർക്കാർ.( 2 നവംബർ 1833, 23 ഫെബ്രുവരി 1904) 1876-ൽ അദ്ദേഹം ആരംഭിച്ച സ്ഥാപനമാണ് 'ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസ്' (ഐ.എ.സി.എസ്.). ഉദാരമതികൾ നൽകിയ സംഭാവന ഉപയോഗിച്ച് കൊൽക്കത്തയിലെ ബോ ബസാർ സ്ട്രീറ്റിൽ സാമാന്യം വിശാലമായ ഒരു ആസ്ഥാനമന്ദിരവും ആധുനിക ഉപകരണങ്ങളുള്ള ലാബും സജ്ജമാക്കപ്പെട്ടു. 

പൊതുജനങ്ങൾക്കായി ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുകയാണ് മഹേന്ദ്രലാൽ ആദ്യം ചെയ്തത്. സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ ശാസ്ത്രതത്പരരായ യുവാക്കൾ ഇന്ത്യൻ അസോസിയേഷനിലേക്ക് ആകർഷിക്കപ്പെടുമെന്നും അവർ അതൊരു മഹത്തായ ഗവേഷണസ്ഥാപനമാക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷൻപോലെ ലോകപ്രശസ്ത ദേശീയ ശാസ്ത്രകേന്ദ്രമായി ഇന്ത്യൻ അസോസിയേഷൻ വളരുന്നത് അദ്ദേഹം സ്വപ്നംകണ്ടു. വർഷങ്ങൾ കഴിഞ്ഞു, ആരും വന്നില്ല. താൻ കണ്ടതൊക്കെ പാഴ്സ്വപ്നമായിരുന്നോ എന്ന നിരാശയിലാണ് 1904-ൽ എഴുപത്തിയൊന്നാം വയസ്സിൽ മഹേന്ദ്രലാൽ വിടവാങ്ങുന്നത്!

യഥാർഥത്തിൽ മഹേന്ദ്രലാലിന്റേത് പാഴ്സ്വപ്നമായിരുന്നില്ല. ആ സ്ഥാപനത്തെ ലോകപ്രശസ്തമാക്കാനുള്ള യുവഗവേഷകൻ തമിഴ്നാട്ടിൽനിന്ന് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നും ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെത്തന്നെ ആദ്യ ഭൗതികശാസ്ത്ര നൊബേൽ ലഭിക്കാനുള്ള കണ്ടുപിടിത്തം ഇന്ത്യൻ അസോസിയേഷനിലാണ് നടക്കാൻ പോകുന്നതെന്നും ആ പുരസ്കാരം നേടുക ചന്ദ്രശേഖര വെങ്കട്ടരാമൻ എന്ന സി.വി. രാമൻ ആയിരിക്കുമെന്നും 'രാമൻ പ്രഭാവം' എന്നറിയപ്പെട്ട ആ കണ്ടെത്തൽനടന്ന ഫെബ്രുവരി 28 ആയിരിക്കും ഭാവിയിൽ ഇന്ത്യയുടെ ദേശീയ ശാസ്ത്രദിനം എന്നും അറിയാനുള്ള യോഗം മഹേന്ദ്രലാലിനുണ്ടായില്ല. അതൊന്നുമറിയാതെ അദ്ദേഹം ചരിത്രത്തിൽ മറഞ്ഞു.  ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   February- 24   ♛♛♛♛♛♛♛♛♛♛

    ഇബ്‌നു ബത്തുത്ത (ജന്മദിനം)

മൊറോക്കയിലെ ടാന്‍ജിയര്‍ എന്ന നഗരത്തില്‍ സാധാരണ കുടുംബത്തിലാണ് അബൂ അബ്ദുല്ല മുഹമ്മദ് ബിന്‍ ബത്തൂത്ത 1304 ഫിബ്രുവരിയില്‍ പിറന്നത്. ഇസ്‌ലാമിക നിയമ പണ്ഡിതനായ ഇബ്‌നു ബത്തൂത്ത ഒരു ന്യായാധിപനാണെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായിട്ടാണ് അറിയപ്പെടുന്നത്. തന്റെ മുപ്പത് വര്‍ഷത്തെ സാഹസികമായ സഞ്ചാരത്തിനിടയില്‍ ഏകദേശം 1,17000 കി.മീ താണ്ടുകയുണ്ടായി. ആ കാലത്തെ എല്ലാ ഇസ്‌ലാമിക രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്തുള്ള രാജ്യങ്ങള്‍, കിഴക്കന്‍ യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യാ ഉപഭൂഖണ്ഡം, മദ്ധ്യേഷ്യ, ദക്ഷിണപൂര്‍വ്വേഷ്യ, ചൈന തുടങ്ങിയ പ്രദേശങ്ങള്‍ സഞ്ചരിച്ച ഇബ്‌നു ബത്തൂത്ത സമകാലീനനായ മാര്‍ക്കോ പോളോ സഞ്ചരിച്ചതിലും കൂടുതല്‍ ദൂരം യാത്ര ചെയ്യുകയുണ്ടായി.

1325-ലാണ് ഇബ്‌നു ബത്തൂത്ത തന്റെ യാത്രക്ക് തുടക്കം കുറിക്കുന്നു. കോണ്‍സ്റ്റാന്‍ഡിനോപ്പിള്‍, തുനീഷ്യ, അലക്‌സാന്‍ഡ്രിയ, ട്രിപ്പോളി, ഈജിപ്ത്, ഫലസ്തീന്‍, സിറിയ, ഡമസ്‌കസ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. പിന്നീട് തന്റെ യാത്ര സംഘത്തോട് വിടപറഞ്ഞ് ടൈഗ്രീസ് നദി കടന്ന് ബസറയിലേക്ക് പോയി. മൊസപ്പെട്ടോമിയയിലെ നജഫ്, ബസറ, മൊസൂള്‍, ബഗ്ദാദ്, ആഫ്രിക്കയിലെ മോഗഡിഷു, മൊംബാസ്സ, സന്‍സിബാര്‍, കില്‍വ തുടങ്ങിയ സന്ദര്‍ശിച്ചതിന് ശേഷം വീണ്ടും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. വിവിധ ഭാഷകള്‍ പഠിക്കുന്നതിനും വിശ്രമത്തിനുമായി രണ്ട് വര്‍ഷത്തോളം മക്കയില്‍ ചിലവഴിച്ചു.മൂന്നാം ഘട്ടം:1332-ല്‍ ആരംഭിച്ച ഈ യാത്ര യമന്‍, ഒമാന്‍, ബഹ്‌റൈന്‍, സിറിയ, ഏഷ്യാമൈനര്‍, ഇന്ത്യ, മാലദ്വീപ്, സിലോണ്‍, കിഴക്കന്‍ ഏഷ്യ ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം വീണ്ടും ഇന്ത്യ, പേര്‍ഷ്യ, മെസപ്പെട്ടോമ്യ, സിറിയ, ഈജിപ്ത് വഴി ടാന്‍ജിയയില്‍ മടങ്ങിയെത്തി. വീണ്ടും ആഫ്രിക്കന്‍ യാത്ര തിരിച്ച ഇബ്‌നു ബത്തൂത്തയെ മൊറോക്കോ സുല്‍ത്താന്‍ ഉയര്‍ന്ന ബഹുമതികള്‍ നല്‍കി തന്റെ അതിഥിയായി അവിടെ താമസിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാലാണ് ഇബ്‌നു ബത്തൂത്ത രിഹ്‌ല എന്ന ഗ്രന്ഥം രചിച്ച് തുടങ്ങിയത്.ഡല്‍ഹി സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്താണ് അഫ്ഗാനിസ്ഥാനിലെ ബലൂചിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. മുസ്‌ലിം ലോകത്തെ പുതിയ രാജ്യമായിരുന്ന ഡല്‍ഹിയില്‍ തന്റെ ഭരണം ദൃഢമാക്കുന്നതിന് തുഗ്ലക്ക് പല ഇസ്‌ലാമിക പണ്ഡിതരേയും ഡല്‍ഹിയിലേക്ക് വരുത്തിയിരുന്ന കാലമായിരുന്നു അത്. ഇബ്‌നു ബത്തൂത്തയുടെ പാണ്ഡിത്യത്തെയും ലോകപരിചയത്തെയും മാനിച്ച് അദ്ദേഹത്തിന് തുഗ്ലക്ക് ന്യായാധിപസ്ഥാനം നല്‍കി.1342-ല്‍ ചൈനയിലേക്കുള്ള സ്ഥാനപതിയായി നിയമിതനായ ഇബ്‌നു ബത്തൂത്ത അവിടേക്കുള്ള യാത്ര മദ്ധ്യേ ഗ്വാളിയോര്‍, ചന്ദ്രഗിരി, ഉജ്ജയിന്‍, സഹാര്‍, സന്താപ്പൂര്‍, ഹോണാവര്‍, ബാര്‍ക്കൂര്‍, മംഗലാപുരം വഴി കേരളത്തിലെത്തി. അന്ന് കോഴിക്കോട്, കൊല്ലം തുറമുഖങ്ങളില്‍ നിന്ന് മാത്രമേ ചൈനയിലേക്ക് കപ്പലുകള്‍ പുറപ്പെട്ടിരുന്നുള്ളൂ. 1342 ഡിസംബര്‍ 29-ന് ഇബ്‌നു ബത്തൂത്ത ഏഴിമലയിലും, 1343 ജനുവരി 1-ന് പന്തലായനിയും, 1343 ഡിസംബര്‍ 31-ന് ധര്‍മ്മടവും, 1344 ജനുവരി 2-ന് കോഴിക്കോടും, 1344 ഏപ്രില്‍ 7-ന് കൊല്ലത്തും സന്ദര്‍ശിച്ചു.

ഇബ്‌നു ബത്തൂത്ത കണ്ട കേരളം;മുലൈബാര്‍ എന്നാണ് കേരളത്തെ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്. നിറയെ വൃക്ഷങ്ങളെ കൃഷിയും ഉള്ള ഒരു പ്രദേശമെന്നാണ് ഇബ്‌നു ബത്തൂത്ത കേരളത്തെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികളെ ആതിഥ്യമര്യാദയോടെ ഇവിടത്തെ ജനങ്ങള്‍ സ്വീകരിച്ചിരുന്നുവത്രേ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 25   ♛♛♛♛♛♛♛♛♛♛

    കുവൈറ്റ് ദേശീയ ദിനം

പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്തെ ജനാധിപത്യ രാജഭരണ രാജ്യമായ കുവൈറ്റ്  ദേശീയ ദിനം ഫെബ്രുവരി 25ന് ആഘോഷിക്കുന്നു. കടൽ തീരത്തെ കോട്ട എന്നർഥം വരുന്ന അൽ കൂത്ത് എന്ന അറബി വാക്കിൽ നിന്നാണ് കുവൈറ്റ് എന്ന പേരു ലഭിച്ചത്ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള ഒരു ഭരണഘടനാപരമായ രാജഭരണമാണ് കുവൈറ്റിലേത്. 1961 ല്‍ ബ്രിട്ടനില്‍ നിന്നും സ്വതന്ത്രമായതിന്റെ ഓര്‍മ്മ പുതുക്കുകയാണ് ദേശീയ ദിനത്തിലൂടെ കുവൈറ്റ് ജനത. പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രം കൂടിയാണ് കുവൈറ്റ്. ഇറാഖ് അധിനിവേശത്തില്‍ തകര്‍ന്ന രാജ്യം ഇന്ന് പ്രതിഭാധനരായ ഭരണകൂടത്തിന്റെ കീഴില്‍ പുരോഗതി കൈവരിച്ചിരിക്കുന്നു. 19 ജൂണ്‍ 1961 വരെ നിലനിന്ന ബ്രിട്ടീഷ് സംരക്ഷണാധികാരപദവി ഒഴിവാക്കി കുവൈറ്റ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായത്തിനു ശേഷം ജൂണ്‍ 19 നായിരുന്നു ദേശീയ ദിനമായി ആചരിച്ചിരുന്നത്. ജൂണിലെ തീവ്രമായ ചൂട് കാലാവസ്ഥയെ കണക്കിലെടുത്താണ്  1963 മുതല്‍ ആഘോഷം ഫെബ്രുവരി 25 ലേക്ക് മാറ്റി. അന്ന് മുതല്‍ ഫെബ്രുവരി 25 ആണ് കുവൈറ്റ് ദേശീയ ദിനമായി ആഘോഷിക്കുന്നത്.കുവൈറ്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡൊണാൾഡ് ബ്രാഡ്മാൻ (ചരമദിനം)


സുപ്രസിദ്ധനായ ഓസ്ട്രേലിയൻ ക്രിക്കറ്റ്കളിക്കാരനായിരുന്നു ഡൊണാൾഡ് ബ്രാഡ്മാൻ എന്നറിയപ്പെടുന്ന സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ(ജനനം:ഓഗസ്റ്റ് 27 1908 – ഫെബ്രുവരി 25 2001). ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന്.ഇദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു

ബ്രാഡ്മാൻ, ടെസ്റ്റ് ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 99.94 എന്ന അതുല്യ ബാറ്റിങ് ശരാശരി മൂലമാണ് ഏറ്റവും മികച്ച ബാറ്റ്സ്മാനായി ബ്രാഡ്മാൻ വാഴ്ത്തപ്പെടുന്നത്.ഒരു ടെസ്റ്റ് ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ശരാശരിയായ ഇത് ഇക്കാലമത്രയും മറ്റാർക്കും തിരുത്തിക്കുറിക്കാനായിട്ടില്ല.

കുട്ടിക്കാലത്ത് ബ്രാഡ്മാൻ ക്രിക്കറ്റ് സ്റ്റമ്പുംഗോൾഫ് കളിക്കാനുപയോഗിക്കുന്ന പന്തുമുപയോഗിച്ച് ഏകനായി പരിശീലിച്ചിരു ന്നുവെന്നൊരു ഓസ്ട്രേലിയൻ കഥയുണ്ട്. വെറും രണ്ട് വർഷങ്ങൾ കൊണ്ടാണ്‌ പടർപ്പുകളിലെ ക്രിക്കറ്റിൽ നിന്നും ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിൽ ബ്രാഡ്മാൻ ഇടം നേടിയത്. തന്റെ ഇരുപത്തിരണ്ടാം ജന്മദിനത്തിനു മുൻപ് തന്നെ ടെസ്റ്റിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കാൻ ബ്രാഡ്മാനു കഴിഞ്ഞിരുന്നു, അവയിൽച്ചിലത് ഇതു വരെ തകർക്കപ്പെട്ടിട്ടുമില്ല. ഓസ്ട്രേലിയൻ കായിക ലോകത്തിന്റെ ആരാധനാമൂർത്തിയും, ഓസ്ട്രേലിയൻ ജനങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കിയ വ്യക്തിത്വത്തിന് ഉടമയും കൂടിയായിരുന്നു ബ്രാഡ്‌മാൻ.

തന്റെ 20 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ബ്രാഡ്മാനു കഴിഞ്ഞിട്ടുണ്ട്. മുൻ ഓസ്ട്രേലിയൻനായകനായ ബിൽ വുഡ്ഫുൾ ബ്രാഡ്മാനെ പറ്റി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്‌, ബ്രാഡ്മാൻ എന്ന ഒരാൾ മറ്റു മൂന്ന് ബാറ്റ്സ്മാന്മാരുടെ ഫലം ചെയ്യും. കായികലോകത്തെ ഏറ്റവും വിവാദപരമായ തന്ത്രങ്ങളിലൊന്നായ ബോഡിലൈൻ രീതി ഇംഗ്ലീഷ് കളിക്കാർ കൊണ്ടുവന്നത് ബ്രാഡ്മാന്റെ റൺസ് നേട്ടം പ്രതിരോധിക്കാനായിരുന്നു. ഒരു നായകനെന്ന നിലയിലും കാര്യനിർ‌വാഹകനെന്ന നിലയിലും തികച്ചും ആക്രമണോത്സുകനായിരുന്നു അദ്ദേഹം. തന്റെ പ്രകടനങ്ങൾ കൊണ്ട് തന്നെ ബ്രാഡ്മാന്‌ വിമർശകരുടെയെല്ലാം വായ് മൂടാൻ കഴിഞ്ഞു. തുടർച്ചയായ പ്രശംസകളെ ബ്രാഡ്മാൻ ഇഷ്ടപ്പെട്ടിരുന്നില്ല, അതുകൊണ്ടായിരിക്കണം മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ ഇത് ബാധിച്ചതും. തന്റെ വ്യക്തിപരമായ പ്രകടനങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തത് മറ്റുള്ള കളിക്കാരുമായി സ്പർദ്ദ വളർത്താൻ കാരണമായി. കാര്യനിർ‌വാഹകർക്കും, സഹകളിക്കാർക്കും, മാധ്യമ പ്രവർത്തകർക്കും അദ്ദേഹം ഒരു അന്തർമുഖനാണെന്ന തോന്നലുണ്ടാക്കി. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ഏകദേശം ആറ് വർഷക്കാലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കേണ്ടതായും വന്നു. പക്ഷേ യുദ്ധം കഴിഞ്ഞ് നാടകീയമായി തിരിച്ചു വരവ് ബ്രാഡ്മാൻ നടത്തി, ഈ കാലത്ത് ബ്രാഡ്മാന്റെ നായകത്വത്തിലുള്ള ഓസ്ട്രേലിയഇംഗ്ലണ്ടിനെതിരെ തുടർച്ചയായി വിജയിച്ചു റെക്കോഡ് സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ടീം അറിയപ്പെട്ടത് അപരാജിതർ എന്നായിരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 26   ♛♛♛♛♛♛♛♛♛♛

വിക്ടർ  യൂഗോ (ജന്മദിനം)

വിക്ടർ യൂഗോ(ഫെബ്രുവരി 26 1802 — മെയ് 22 1885) ഒരു ഫ്രഞ്ച്കവിയും നോവലിസ്റ്റും നാടകകൃത്തുംഉപന്യാസകാരനും ദൃശ്യകലാകാരനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു. ഫ്രാൻസിലെ കാല്പനികതാ പ്രസ്ഥാനത്തിലെഏറ്റവും പ്രബലനായ വക്താവും വിക്ടർ യൂഗോ ആയിരുന്നു.ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. യൂഗോയുടെ പല  വാല്യങ്ങളിലായുള്ള കവിതകളിൽ ലെ കൊണ്ടമ്പ്ലേഷൻസ്, ലാ ലെജാന്റ് ദെ സീക്ലിസ് എന്നിവ നിരൂപകരുടെ ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ലേ മിസറാബ്ലെ' (പാവങ്ങൾ), നോത്ര്ദാം ദ് പറീ (ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇംഗ്ലീഷിൽ ഈ പുസ്തകത്തിന്റെ തർജ്ജിമ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം എന്ന് അറിയപ്പെടുന്നു). അദ്ദേഹം പാവങ്ങൾ എഴുതിയതിനെപ്പറ്റി രസകരമായ ഒരു കഥ പറഞ്ഞു കേൾക്കുന്നത്, ഇത് എഴുതുമ്പോൾ അദ്ദേഹം പൂർണ നഗ്നനായാണ് എഴുതിയത്. ശ്രദ്ധ മറ്റെവിടേക്കും പോകാതിരിക്കാനായിരുന്നു ഇത്. യുവാവായിരുന്ന കാലത്ത് വളരെ യാഥാസ്ഥിതികനായിരുന്ന യൂഗോ വർഷങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷത്തേക്ക്  നീങ്ങി. റിപ്പബ്ലിക്കനിസത്തിനെ യൂഗോ ശക്തമായി പിന്താങ്ങി. യൂഗോയുടെ കൃതികൾ പ്രധാനമായും രാ‍ഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും ആ കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 27   ♛♛♛♛♛♛♛♛♛♛

എലിസബത്ത് ടൈലര്‍ (ജന്മദിനം)

വയലറ്റ് കണ്ണുകളും കറുകറുത്ത തലമുടിയുമുള്ള ഹോളിവുഡിലെ സൗന്ദര്യധാമം. ലോകത്തിലെ അതിസുന്ദരിമാരിലെ ഒരാളായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇവര്‍ അഭിനയ നൈപുണ്യം കൊണ്ട് ലോകജനതയുടെ മുഴുവന്‍ ആദരവും പിടിച്ചുപറ്റിയിട്ടുണ്ട്.

1932 ഫെബ്രുവരി 27 ന് ഇംഗ്ലണ്ടില്‍ ആയിരുന്നു ടെയ്ലറുടെ ജനനം. ഫ്രാന്‍സിസ് ലെന്‍ ടടൈലറുടേയും സാറാ വയലാ വാംബ്രോഡ്റ്റിന്‍റെയും മകളായിട്ടാണ് ടൈലര്‍: ലണ്ടനിലെ ഹാംപ്സ്റ്റെഡില്‍ ജനിച്ചത്. ടെയ്ലറുടെ അമ്മ ഒരു മുന്‍കാല നടിയായിരുന്നു. സാറാ സോതേണ്‍ എന്നായിരുന്നു കലാരംഗത്ത് അവരുടെ പേര്.മൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ ടൈലര്‍ക്ക് ബാലെ പോലുള്ള കലാരൂപങ്ങളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഇംഗ്ളണ്ട് ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് യുദ്ധകെടുതിയില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി ടൈലരും കുടുംബവും അമേരിക്കയിലേക്ക് പോയി. കാലിഫോര്‍ണിയായിലെ ലോസ് ഏഞ്ചലസ്സിലാണ് അവര്‍ താമസം തുടങ്ങിയത്.

ഒന്‍പതാം വയസ്സിലാണ് ആദ്യമായി ടൈലര്‍: ഒരു ചലച്ചിത്രത്തില്‍ അഭിനയിച്ചത്. തുടര്‍ന്ന് മെട്രോ-ഗോള്‍ വൈന്‍-മെയര്‍ സ്റ്റുഡിയോയുടെ ലെസ്സ് കം ഹോം എന്ന ചിത്രത്തില്‍ അഭിനയിച്ചു. വളരെയേറെ ജനശ്രദ്ധ ആകര്‍ഷിച്ച ചിത്രമായിരുന്നു അത്. 1944 ലെ നാഷണല്‍ വെല്‍വറ്റ് എന്ന ചിത്രത്തിലൂടെയാണ് പ്രാധാന്യമുള്ള ബാലതാരത്തിന്‍റെ പദവിയിലേക്ക് ടെയ്ലര്‍ ഉയര്‍ന്നത്. വളരെയധികം ഹിറ്റായിമാറിയ നാഷണല്‍ വെല്‍വറ്റ് നാല്‍പത് ലക്ഷം ഡോളറാണ് കളക്ഷന്‍ നേടിയത്.ടെയ്ലര്‍ 1960 ലും 1966 ലും നല്ലനായികയ്ക്കുള്ള അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ബട്ടര്‍ ഫീല്‍ഡ് 8 (1960), ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജ-ിനിയ വുള്‍ഫ് (1966) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചതിനായിരുന്നു അത്.1963 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഒരു നായികയായി ടൈലര്‍: മാറി. ആ വര്‍ഷം തന്നെ ടെയ്ലര്‍ അഭിനയിച്ച ക്ളിയോപാട്ര എന്ന ചിത്രത്തിലെ നായകനായിരുന്ന റിച്ച് ബര്‍ട്ടണെ ആയിരുന്നു ടെയ്ലര്‍ പിന്നീട് വിവാഹം കഴിച്ചത്. ടൈലര്‍എട്ടു പ്രാവശ്യം വിവാഹം കഴിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് മാത്രമല്ല ടെലിവിഷനിലെയും ഒരു പ്രമുഖ താരമായിരുന്നു ടൈലര്‍ പാഷന്‍, വൈറ്റ് ഡയമണ്ട്സ് എന്നീ പേരുകളില്‍ ഒരു സുഗന്ധലേപനവും ടെയ്ലര്‍ വിപണിയിലെത്തിച്ചിരുന്നു. വാര്‍ഷിക വിറ്റുവരവ് 20 കോടി ഡോളര്‍ നേടിയ ഉല്‍പ്പന്നങ്ങളായിരുന്നു ഇവ. 

എയ്ഡ്സ് രോഗ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും അതിനുവേണ്ട തുക ശേഖരിക്കുന്നതിനുമായി വളരെയധികം സമയം ടൈലര്‍ചിലവഴിച്ചിട്ടുണ്ട്. അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്സ് റിസര്‍ച്ച് എന്ന സംഘടന സ്ഥാപിക്കുന്നതില്‍ ടൈലർ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. എയ്ഡ്സ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അവര്‍ സ്വന്തമായി ഒരു സംഘടനയും സ്ഥാപിച്ചു. 1999 ഓടെ ഈ രോഗത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ 5 കോടി ഡോളര്‍ അവര്‍ സ്വരൂപിച്ചു.

1992 ല്‍ ജ-ീന്‍ ഹെര്‍ഷോള്‍ട്ട് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും 1993 ല്‍ എ.എഫ്.ഐ ലൈഫ് അച്ചീവ്മെന്‍റ് അവാര്‍ഡും ലഭിച്ചു. 1999 ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ-്ഞി 'ഡെയിം കമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍' പദവി നല്‍കി ടെയ്ലറെ ആദരിച്ചു. അതിനുശേഷം ഡെയിം എലിസബത്ത് എന്നാണ് അവര്‍ അറിയപ്പെടുന്നത്. 2011 മാർച്ച് 23 - ന് എലിസബത്ത് ടൈലർ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതയായി.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ധ്രുവക്കരടി ദിനം


ധ്രുവക്കരടികള്‍ക്കായും ഒരു ദിനം എന്നു കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. രാജ്യാന്തര ദിനാചരണങ്ങളുടെ കൂട്ടത്തില്‍ അത്ര അറിയപ്പെടാത്ത ഈ ദിനം ഫെബ്രുവരി 27 ആണ്. ധ്രുവക്കരടികളുടെ സംരക്ഷണം ലക്ഷ്യമാക്കുന്ന ‘പോളാര്‍ ബിയര്‍ ഇന്റര്‍നാഷനല്‍’ എന്ന സംഘടനയാണ് ദിനാചരണത്തിന് ആഹ്വാനം നല്‍കുന്നത്. ധ്രുവക്കരടികള്‍, അവ കാണപ്പെടുന്ന ആര്‍ട്ടിക് പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ നേരടയാളമായി കണക്കാക്കപ്പെടുന്നു.

ആര്‍ട്ടിക് മേഖലയില്‍ ജീവിക്കുന്ന വലിയ കരടിയാണ് ധ്രുവക്കരടി. കരടിവര്‍ഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുമാണ് ധ്രുവക്കരടി. വെള്ളക്കരടി എന്നും ഇവ അറിയപ്പെടുന്നു. പ്രധാനമായും റഷ്യ,കാനഡ,ഡെന്മാര്‍ക്ക്,നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. ഇവയുടെ ത്വക്കിന് കറുത്ത നിറമാണ്.ഇത് രോമകൂപങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സാധാരണ കരടികളിളെ അപേക്ഷിച്ച് ഇവയ്ക്ക് നീളം കൂടിയ കാലുകളും നീണ്ട വണ്ണം കുറഞ്ഞ കഴുത്തും ആണ് ഉള്ളത്. 2530 വര്‍ഷമാണ് ഇവയുടെ സാധാരണ ആയുര്‍ദൈഘ്യം.സീലുകളും മത്സ്യവുമാണ് ഇവയുടെ പ്രധാന ആഹാരം. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു ധ്രുവക്കരടി 150 മുതല്‍ 300 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും.ഇന്ന് വളരെയധികം വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ് ഇത്. മാംസത്തിനായും രോമകൂപങ്ങള്‍ക്കായും ഇവ ധാരളമായി വേട്ടയാടപ്പെടുന്നു. കരയില്‍ ജീവിക്കുന്ന മാംസഭോജികളില്‍ ഏറ്റവും വലുപ്പമുള്ളവയാണ് ധ്രുവക്കരടി. കരടികളുടെ കൂട്ടത്തില്‍ ഏറ്റവും വലിയവയും ഇവ തന്നെ. 8 മുതല്‍ 11 അടിവരെയാണ് ധ്രുവക്കരടിയുടെ നീളം! പിന്‍കാലുകളില്‍ എണീറ്റുനില്‍ക്കുന്ന സ്വഭാവമുള്ളതുകൊണ്ട് ഇത്ര പൊക്കമുള്ള ഒരു കരടിയെ വേറെ കണ്ടുകിട്ടുക പ്രയാസമാണ്. ഭാരം ഏകദേശം 700 കിലോഗ്രാം വരും. ആണ്‍ കരടികളാണ് ഇത്ര ഭീമന്മാര്‍. പെണ്‍കരടിക്ക് വലുപ്പവും ഭാരവും കുറവാണ്. ആണും പെണ്ണും തമ്മില്‍ ഇത്ര പ്രകടമായ വ്യത്യാസമുള്ള സസ്തനിവര്‍ഗം വേറെയില്ല. എന്നാല്‍, ഈ വലിപ്പക്കൂടുതലിലും വൈചിതര്യത്തിലും അതിശയിക്കേണ്ടതില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്മണ്‍മറഞ്ഞ ഇവയുടെ പൂര്‍വികര്‍ക്ക് ഇതിലും വലിപ്പമുണ്ടായിരുന്നത്രേ! ശരീരത്തിന്റെ അസാമാന്യമായ ഈ വലിപ്പം കാരണം ധ്രുവക്കരടികളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പൊതുവേ ഒരു മന്ദതയുണ്ട്. മണിക്കൂറില്‍ ആറു കിലോമീറ്ററില്‍ താഴെ ദൂരമേ സഞ്ചരിക്കാറുള്ളൂ. ഓട്ടം അപൂര്‍വമാണ്. അഥവാ ഓടിയാല്‍ പെട്ടെന്ന് ക്ഷീണിക്കും. നീന്തലും മെച്ചമല്ല. എത്ര മടിയനും ഒരു കാര്യത്തില്‍ വാശിയുണ്ടാവും; ആഹാരം കഴിക്കുന്നതില്‍. ഇത് അതിലുമില്ല! എട്ടു മാസംവരെ ആഹാരം കഴിക്കാതിരിക്കാനും ഇവയ്ക്ക് കഴിയും. രാജ്യാന്തര പ്രകൃതി സംരക്ഷണ സംഘടന 2006ല്‍ ധ്രുവക്കരടികളെ വംശനാശസാധ്യതയുള്ള ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. വംശനാശ ഭീഷണിയുള്ള ജീവികളില്‍ രണ്ടാം സ്ഥാനത്താണ് ധ്രുവക്കരടിയുടെ സ്ഥാനം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   February- 28   ♛♛♛♛♛♛♛♛♛♛

ദേശീയ ശാസ്ത്ര ദിനം 
National Science Day

1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത് . ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28 , ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.

1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. ശാസ്ത്രദിനം ആകാനുള്ള കാരണവും കൂട്ടുകാര്‍ക്കറിയാം. രാമന്‍ പ്രഭാവം (Raman Effect) എന്നറിയപ്പെടുന്ന കണ്ടെത്തല്‍ സി വി രാമനും കെ എസ് കൃഷ്ണനും രാമനാഥനും ചേര്‍ന്നു നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തി പ്രഖ്യാപിച്ചത് 1928 ഫെബ്രുവരി 28നാണ് സി വി രാമന് നൊബേല്‍ സമ്മാനം നേടിക്കൊടുത്തത് (1930) ആ കണ്ടെത്തലാണ്. ഒരിന്ത്യക്കാരന് ഇതുവരെ ലഭിച്ച 'ശാസ്ത്രത്തിനുള്ള' ഏക നൊബേല്‍ സമ്മാനവും അതാണ്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മറ്റു മൂന്നുപേര്‍ കൂടി നൊബേല്‍ ജേതാക്കളായി ഉണ്ടെങ്കിലും അവരാരും സമ്മാനം കിട്ടുമ്പോള്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നില്ല. 

രാമനോളം തന്നെ മികവുള്ള കണ്ടെത്തലുകള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ നമുക്ക് ആ കാലത്തുണ്ടായിരുന്നു. എം എന്‍ സാഹ, എസ് എന്‍ ബോസ്, ജെ സി ബോസ്, പി സി റേ, മഹലനോബിസ്, ഹോമി ഭാഭ എന്നിവരായിരുന്നു അതില്‍ പ്രമുഖര്‍. ശാസ്ത്രദിനത്തില്‍ ഇവരെയും നാം ആദരിക്കണം ചില രാജ്യങ്ങൾ സി.വി. രാമനെ ആദരിച്ചുകൊണ്ടു പുറത്തിറക്കിയതപാൽ സ്റ്റാമ്പുകൾ (ചുവടെ)


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ചാർലീസ് നിക്കോൾ (ചരമദിനം)

ചാർലീസ് നിക്കോൾ നോബൽ സമ്മാനിതനായഫ്രഞ്ച് ബാക്ടീരിയ വിജ്ഞാനിയാണ്. പേനുകളാണ് ടൈഫസ് രോഗ സംക്രമണകാരകങ്ങൾ എന്ന കണ്ടെത്തലാണ് നോബൽ സമ്മാനത്തിന് ഇദ്ദേഹത്തെ അർഹനാക്കിയത്.

1866 സെപ്റ്റംബർ 21-ന് ഫ്രാൻസിലെ റൂനിൽ ജനിച്ചു. ഭിഷഗ്വരനായ പിതാവിൽ നിന്നു ജീവശാസ്ത്രത്തിൽ ശിക്ഷണം ലഭിച്ച നിക്കോൾ മെഡിക്കൽ കോളജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജനനേന്ദ്രിയ സംബന്ധമായ ഒരിനം സാംക്രമിക രോഗത്തെ കുറിച്ചു നടത്തിയ പഠനങ്ങൾക്ക് (റിസർച്ചസ് ഓൺ സോഫ്റ്റ് ഷാങ്കെർ) എം.ഡി ബിരുദം ലഭിച്ചു. തുടർന്ന് റൂണിൽ തിരികെ എത്തിയ നിക്കോൾ റൂൺ മെഡിക്കൽ കോളജിൽ അധ്യാപകനായി ചേരുകയും 1896-ൽ അവിടുത്തെ ഡയറക്ടറായി നിയമിതനാവുകയും ചെയ്തു. 1903 വരെ ഈ പദവിയിൽ തുടർന്ന ഇദ്ദേഹം പിന്നീട് ടൂണിസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് തലവനായി നിയമിതനായി. ഡിഫ്തീരിയയുടെ പ്രതിസിറം ഉത്പാദനത്തിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് നിക്കോൾ തന്റെ ഗവേഷണജീവിതം ആരംഭിക്കുന്നത്. തുടർന്നുള്ള 33 വർഷക്കാലംകൊണ്ട് ഇദ്ദേഹത്തിന്റെ സാരഥ്യത്തിൽ ടൂണിസ് പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, ബാക്ടീരിയോളജിക്കൽ ഗവേഷണകേന്ദ്രം എന്ന നിലയിൽ ആഗോളപ്രശസ്തി നേടി. സാംക്രമിക രോഗങ്ങൾക്കുള്ള സിറവും വാക്സിനുകളും നിർമ്മിക്കുന്ന ഒരു പ്രധാന കേന്ദ്രവുമായി ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നതിലും നീക്കോൾ കാരണഭൂതനായി.ഈ കാലഘട്ടത്തിലാണ് ടൈഫസ് രോഗം കൊടുംഭീതി പരത്തിക്കൊണ്ട് വ്യാപകമായി പടർന്നു പിടിച്ചത്. രോഗബാധിതരായ വ്യക്തികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശരീരം കഴുകി വൃത്തിയാക്കുകയും വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്താൽ രോഗം സംക്രമിക്കുന്നില്ലെന്നു മനസ്സിലാക്കിയതോടെ ടൈഫസ് രോഗകാരകം തൊലിപ്പുറത്തോ വസ്ത്രത്തിലോ ആണെന്ന് നിക്കോൾ തിരിച്ചറിഞ്ഞു. ഈ അറിവ് രോഗകാരകം നിർണയിക്കുന്നതിലെ വഴിത്തിരിവായി. അങ്ങനെ മനുഷ്യനുൾപ്പെടുന്ന മൃഗശരീരത്തിലെ പേനുകൾ (പെഡിക്കുലസ് ഹ്യുമാനസ്) ആണ് ടൈഫസ് വിപത്തിനു കാരണമെന്ന് കുരങ്ങുകളിൽനടത്തിയ പരീക്ഷണങ്ങളിൽ നിന്ന് നീക്കോൾ തെളിയിച്ചു (1909).ഈ ദിശയിൽ നടത്തിയ തുടർ പഠനങ്ങളിലൂടെ എലികളിലെ ചെള്ളുകൾ പടർത്തുന്ന മ്യൂറൈൻ ടൈഫസും പേൻ പടർത്തുന്ന ടൈഫസും തമ്മിൽ വേർതിരിച്ചറിയുന്നതിനുള്ള വഴിയൊരുക്കുന്നതിനും നിക്കോളിനു സാധിച്ചു. ടൈഫസിന്റെ സംക്രമണരീതിയെകുറിച്ചുള്ള നിക്കോളിന്റെ കണ്ടെത്തലുകളാണ് 1914-18, 1939-45 ലോകയുദ്ധങ്ങളിൽ ടൈഫസ് സംക്രമണം പ്രതിരോധിക്കുന്നതിനു സഹായകമായത്. ബ്രൂസെല്ലോസിസ് (Brucellosis), മീസിൽസ്, ഡിഫ്തീരിയ, ക്ഷയം തുടങ്ങിയ രോഗങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ അറിവ് ലഭ്യമാക്കുന്നതിലും നിക്കോളിന്റെ സംഭാവനകൾ ഗണ്യമാണ്. 1936 ഫെബ്രുവരി 28-ന് ട്യൂണിസിൽ ഇദ്ദേഹം നിര്യാതനായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   February- 29   ♛♛♛♛♛♛♛♛♛♛

മൊറാർജി ദേശായി (ജന്മദിനം)

മൊറാർജി ദേശായി (ഫെബ്രുവരി 29, 1896 - ഏപ്രിൽ 10, 1995) ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു.പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81-)മത്തെ വയസ്സിൽ).ചരിത്രപുരുഷന്‍ എന്ന പദംതന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ഉചിതം. . അദ്ദേഹം ആ സ്ഥാനത്തിരിക്കുമ്പോള്‍, ഒരു ഗവണ്‍മെന്റിന്റെ തലവനായ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തികൂടിയായിരുന്നു. മൂത്രചികിത്സയുടെ പേരിലാണ് പില്‍ക്കാലത്ത് ഏറെപ്പേരും മൊറാര്‍ജിയെ ഓര്‍ത്തുവന്നിരുന്നത്. ഈ പൊതുവിജ്ഞാനത്തിനപ്പുറം മറ്റൊരു മൊറാര്‍ജി ദേശായിയുണ്ട്. ത്യാഗത്തിന്റെയും സഹനത്തിന്റെയും ആദര്‍ശനിഷ്ഠയുടെയും പേരില്‍ സ്മരിക്കപ്പെടേണ്ടുന്ന മൊറാര്‍ജി. ആ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ. The Story of My Life.., നെഹ്റു മന്ത്രിസഭയില്‍ ധനകാര്യമടക്കമുള്ള പ്രധാന വകുപ്പുകള്‍ കൈകാര്യംചെയ്യുകയും പിന്നീട് ഇന്ദിരാ ഗവണ്‍മെന്റില്‍ ഉപപ്രധാനമന്ത്രിയുമായിരിക്കുകയുംചെയ്ത വ്യക്തിയാണ് അടിയന്തരാവസ്ഥയില്‍ പതിനെട്ടുമാസം ഏകാന്ത തടവിലടയ്ക്കപ്പെട്ടത്. പിന്നീടദ്ദേഹം പ്രധാനമന്ത്രിയുമായി.  ദരിദ്രനായ ഒരു സ്കൂള്‍ അധ്യാപകന്റെ മകനായാണ് മൊറാര്‍ജി ദേശായി ജനിച്ചത്. എട്ടു മക്കളില്‍ മൂത്തയാള്‍. പഠിക്കാന്‍ സമര്‍ഥനായിരുന്നു. സ്കൂള്‍വിദ്യാഭ്യാസത്തിനുശേഷം മുംബൈയിലെ വില്‍സണ്‍ കോളേജില്‍ ഫിസിക്സ് ബിരുദപഠനത്തിന് ചേര്‍ന്നു. സ്കോളര്‍ഷിപ്പോടെയാണ് പഠനം. സ്കോളര്‍ഷിപ് പ്രതിമാസം പത്തുരൂപ. ഭക്ഷണവും താമസവും സൗജന്യം. സ്കോളര്‍ഷിപ്പുതുക ഏതാണ്ട് പൂര്‍ണമായിത്തന്നെ അയാള്‍ അച്ഛന് അയച്ചുകൊടുത്തിരുന്നു.പഠനത്തിനുശേഷം പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി. അഹമ്മദാബാദില്‍ ഡെപ്യൂട്ടി കമീഷണറായി ചുമതലയേറ്റു. വര്‍ഗീയകലാപങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഗോധ്രയില്‍ കലക്ടറായിരിക്കെ ജോലി രാജിവച്ച് ഗാന്ധിജിയുടെ സിവില്‍ നിയമലംഘന പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. അങ്ങനെ സ്വാതന്ത്ര്യസമര സേനാനിയായി.മഹാത്മാഗാന്ധിയെ പിന്‍പറ്റിയുള്ള ജീവിതം സ്വാഭാവികമായും ജീവിതസുഖങ്ങളുടേതായിരിക്കില്ലല്ലോ. അറസ്റ്റും ജയില്‍വാസവും അതില്‍ അനിവാര്യം. ജയിലിലടയ്ക്കപ്പെട്ട മൊറാര്‍ജിക്ക് "എ' ക്ലാസ് സൗകര്യങ്ങള്‍ അനുവദിക്കപ്പെട്ടു. എന്നാല്‍, സാധാരണ തടവുകാര്‍ക്ക് ലഭിക്കാത്ത ഒരാനുകൂല്യവും തനിക്ക് വേണ്ടെന്ന് മൊറാര്‍ജി വാശിപിടിച്ചു. കലക്ടറായി ജോലിനോക്കിയിരുന്ന ഒരാള്‍ക്ക് "എ' ക്ലാസ് സൗകര്യം നല്‍കണമെന്നത് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിയമമാണെന്ന് ജയിലുദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല.ലളിതവും മനോഹരവുമായ ഭാഷയാണ് മൊറാര്‍ജിദേശായിയുടേത്.ഏറ്റവും കരുത്തനായ വ്യക്തി തെറ്റു കാണിച്ചാല്‍ ഏറ്റവും ദുര്‍ബലനായ വ്യക്തിക്കു ചൂണ്ടിക്കാണിക്കാവുന്നവിധം നിര്‍ഭയരായിത്തീരാന്‍ ജനങ്ങളെ സഹായിക്കണമെന്ന ചിന്തയാണു പ്രധാനമന്ത്രിയായിരിക്കുമ്പോഴും ശ്രീ ദേശായി വച്ചുപുലര്‍ത്തിയിരുന്നത്. ‘ഒരാളും, എന്നു വച്ചാല്‍ പ്രധാനമന്ത്രി പോലും നിയമത്തിന് അതീതരായിരിക്കരുതെ’ന്ന് അദ്ദേഹം ആവര്‍ത്തിക്കുമായിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...