Discussion - Coin Cleaning (July 2021)



സ്കൂളിൽ പഠിക്കുന്ന സമയത്ത് നാണയങ്ങൾ Clean ചെയ്യുന്നതിൻ്റെ ദോഷഫലങ്ങളെ കുറിച്ചൊന്നും വലിയ ധാരണയില്ലായിരുന്നു. അന്ന് എൻ്റെ കൈയ്യിലുള്ള എല്ലാ കോയിൻസും മിക്കവാറും ഇടക്കിടക്ക് Clean ചെയ്തു വെക്കുമായിരുന്നു. അന്ന് കൂടുതലും പുളി ഉപയോഗിച്ചായിരുന്നു പ്രധാനമായും Clean ചെയ്തിരുന്നത്. Clean ചെയ്യുന്ന സമയത്ത് നല്ല തിളക്കമായിരിക്കും. പിന്നീട് ഒന്നു രണ്ടാഴ്ച കഴിയുമ്പോൾ പഴയ പോലെ നിറം മങ്ങിയിട്ടുണ്ടാകും. അങ്ങനെ ആദ്യ കാലത്തു ഉണ്ടായിരുന്ന അലൂമിനിയം നാണയങ്ങൾ വരെ കേടായി പോയിട്ടുണ്ട്. അതുപോലെ വിനാഗിരിയിൽ ഒരു ദിവസം മുക്കി വെച്ചിട്ട് Clean ചെയ്താലും നല്ല രീതിയിൽ വ്യത്തിയായി കിട്ടും.

പിന്നീട് Collection നുമായി ബന്ധപ്പെട്ട പല Group കളിൽ Join ചെയ്തതിനു ശേഷവും, Expert ആയ Collectors ൻ്റെ ഒക്കെ അഭിപ്രായങ്ങളും എല്ലാം അറിഞ്ഞതിനു ശേഷം ഇപ്പോൾ കുറെ വർഷങ്ങളായിട്ട് Clean ചെയ്യാറില്ല. നല്ല അഴുക്കുണ്ടങ്കിൽ ചില നാണയങ്ങൾ സാദാ വെള്ളത്തിൽ കുറച്ചു നേരം മുക്കിയിട്ട് തുടച്ച് എടുക്കാറുണ്ട്. വേറൊന്നും ഇപ്പോൾ ചെയ്യാറില്ല.

- Manesh Mavelikkara




വില കുറഞ്ഞ നാണയങ്ങൾ, പ്രത്യേകിച്ച് ചെമ്പു് നാണയങ്ങൾ വലിയ പ്രശ്നം കൂടാതെ വൃത്തിയാക്കുന്നതിന് ഒലീവ് എണ്ണ ഉപയോഗിക്കാം. വില കൂടുതൽ ആണ്. 100 ml .കുപ്പിക്ക് 200 രുപ വില ഉണ്ടെന്നാണ് തോന്നുന്നത്.

ടൂത്ത് പേസ്റ്റും ഉപയോഗിക്കാം. ഈയ്യിടെ ഞാൻ ഒരു നാണയം അങ്ങിനെ വൃത്തിയാക്കി. എൻ്റെ പ്രതീക്ഷക്കുമപ്പുറം സംഗതി വൃത്തിയായി.വെളുപ്പിക്കാനായി എന്ത് മാരക വസ്തുവാണ് ഉപയോഗിക്കുന്നത് എന്ന് അറിയില്ല. ലോഹത്തിൽ ഇത്ര ശക്തമായി പ്രവർത്തിക്കുന്ന സാധനമാണല്ലോ എന്നും പല്ലു തേക്കാൻ ഉപയോഗിക്കുന്നത് എന്ന് ഞെട്ടലോടെ ഞാൻ ചിന്തിച്ചു പോയി.

-Muraleekumar Ambalapuzha




ഒരു സ്വർണ പണിക്കാരൻ ആണ് എനിക്ക് ഈ liquid പരിചയപ്പെടുത്തിയത്... ഇതൊരു പരുത്തിയിൽ തടവി നന്നായി തുടച്ചപ്പോൾ തന്നെ പഴകിയ കറ പിടിച്ച coins കൾ പുത്തനായി... തിളങ്ങി നിൽക്കുന്നു.... പുതുമയോടെ കാണുന്നത് ഇഷ്ടമായത് കാരണം... ഇപ്പൊ lock down ൽ coins clear ചെയ്യലാണ്... പണി.... ഗ്രൂപ്പിൽ ഇങ്ങനൊരു ചർച്ച കണ്ടപ്പോൾ പോസ്റ്റിയതാണ്.

-ഇബ്രാഹിം കളനാട്.




ഞാനും കോയിൻ ക്ലീൻ ചെയ്യാൻ ഈ liquid ആണ് ഉപയോഗിക്കുന്നത്/ 200ml @ ₹.90/-

-രാജീവ് ഭാസ്കർ ഗുരുവായൂർ




എന്ത് കൊണ്ട് clean ചെയ്താലും കോപ്പർ നാണയങ്ങൾ ആണെങ്കിൽ പിന്നീട് സോപ്പ് വെള്ളം കൊണ്ട് കഴുകി അതിനു ശേഷം പച്ചവെള്ളം കൊണ്ട് കഴുകി നല്ല വണ്ണം ഉണക്കി സൂക്ഷിക്കുക. ഓയിൽ നൈസായിട്ട് ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ കോപ്പറിന് ...chemical reaction ഉണ്ടാവാനുള്ള സാധ്യത കൂടുതൽ ആണ്. cleaning പാടില്ല എന്ന് പറയുന്നില്ല. നല്ലവണ്ണം ക്ലാവ് വന്ന കോപ്പർ നാണയങ്ങൾ എത്രയും പെട്ടന്ന് ക്ലീൻ ചെയ്യൽ ആണ് ഉചിതം. പച്ച നിറത്തിലുള്ള ക്ലാവ് (copper oxide)നീക്കിയില്ലെങ്കിൽ പിന്നീട് ആ നാണയം പെട്ടെന്ന് കേടു വരുന്നതാണ് കാണുന്നത്. എന്തായാലും സ്വാഭാവികകളറിന് അപ്പുറത്തേക്ക് കോപ്പർ നാണയം വെളുപ്പിക്കൽ നല്ലതല്ല എന്ന പക്ഷ കാരണാണ് ഞാൻ.

-അബ്ബാസ് പാലക്കല്‍ മഞ്ചേരി




പ്രാചീന ഗ്രീക്ക് (Greek Archeache) നാണയം,റോമൻ നാണയം etc എൻ്റെ ശേഖരത്തിൽ ഉണ്ട്. ഇതേ പറ്റി കൂടുതൽ അറിവ് കിട്ടിയപ്പോൾ, അതിന് ശേഷം Mild soap /detergents മാത്രം ഉപയോഗിച്ച് മാത്രം വൃത്തി ആക്കി coin Holder ഇല് ഇട്ട് fevibond ഉപയോഗിച്ച് വായു കടക്കാത്ത വിധം ഒട്ടിച്ചു വയ്ക്കുന്നു.ഒരുതരത്തിലും ഉള്ള chemicals / ആസിഡ് ഉപയോഗിച്ചാൽ അതിൻ്റെ വീര്യം അനുസരിച്ച് metal ൻ്റെ coating നഷ്ടപ്പെടും . പ്രത്യേകിച്ച് പഴയ നാണയങ്ങൾ .. അതിൻ്റെ സൂക്ഷ്മ അടയാളങ്ങൾ ,ലിഖിതം എന്നിവ ഇതോടെ നഷ്ടപ്പെടുകയും അതോടൊപ്പം മൂല്യവും നഷ്ടപ്പെടുന്നു (ലോഹ വില മാത്രം). വെളുപ്പിച്ചു വച്ച നാണയങ്ങൾ അറിയാവുന്ന ഒരു numismatist ( studied) വങ്ങുകയില്ല. ആദ്യകാലത്ത് എനിക്കും ഇത്തരം അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് . വെളുപ്പിച്ചു കഴിഞ്ഞ പലരും എങ്ങനെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാം എന്ന ഗവേഷണത്തിൽ ആണ്. ഒരു Archeological mind /vision ആണ് ഇക്കാര്യത്തിൽ അവലംമ്പിക്കേണ്ടത് . സോഫ്റ്റ് brush (സ്വർണ പണിക്കാരുടെ) ഉപയോഗിച്ച് സാവധാനം brush ചെയ്തു( mildsoap/ detergents ഇട്ടു വച്ച നാണയം )അതിൻ്റേ അഴുക്കുകൾ നീക്കാം മണ്ണെണ്ണ യില് ഇട്ട് ക്ലാവ് (ഗ്രീൻ pattina), oil based dirts എന്നിവ മാറ്റാം.ഇതിൽ ഒന്നും ശെരി ആകുന്നില്ല എങ്കിൽ അതേപടി ഇരിക്കട്ടെ(കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കി കളയണ്ട) നല്ലപോലെ ശുദ്ധജലത്തിൽ കഴുകി എടുത്ത ശേഷം നാണയo നല്ലത് പോലെ ഈർപ്പം മാറ്റി ഒലിവ് എണ്ണ പുരട്ടി (മസ്സാജ്) ചെയ്തു തുടച്ച് ഹോൾഡറിൽ ആദ്യം പറഞ്ഞപോലെ ഒട്ടിച്ചു വയ്ക്കാം . വായു കടക്കാത്തതിനാൽ ചെമ്പ് /വെളളി /പിത്തള നാണയങ്ങൾ ഭാവിയിൽ കൂടുതൽ ക്ലാവ് പിടിക്കാതെ ഇരിക്കും .Stapler pin അടിച്ചാൽ തുരുമ്പ് പിടിക്കും ,air tight ആകുകയും ഇല്ല. ഇത് എൻ്റെ അഭിപ്രായം ആണ്. മറ്റുള്ളവർക്ക് സ്വീകാര്യം ആവണമെന്നില്ല... വാദ പ്രതിവാദം അല്ലാ.

ചില പ്രാചീന നാണയങ്ങൾ... എന്ത് ചെയ്താലും ക്ലാവ് പിടിച്ചു കാണപ്പെടുന്നു...Eg Pandya.. low quality copper, Ancient North Indian etc ചിലത് പൊടിഞ്ഞ് പോകുന്നു. ഇത് അക്കാലത്തെ ലോഹത്തിൻ്റെ ദൗർലഭ്യം ...low quality metals, ...eg Tin, Zinc ,billon etc..

- വേണു കിളിമാനൂര്‍




Copper sulfide ആണ് ക്ലാവ്. ക്ലീന്‍ ചെയ്‌താല്‍ Weight കുറയും.

- Dr. Sreedhar Kumar




പുരാതന നാണയങ്ങളുടെ ക്‌ളീനിംഗ് എന്നത് ഒരു കലയാണ്. അതിന്റെ തിയറി അറിഞ്ഞാലും എല്ലാവർക്കും അത് ചെയ്യാൻ കഴിയുന്നതല്ല. അതുകൊണ്ട് വിലകൂടിയ നാണയങ്ങൾ കിട്ടിയ അവസ്ഥയിൽ വയ്ക്കുന്നതാണ് ഉചിതം.ക്‌ളീൻ ചെയ്തു അതിന്റെ പാറ്റിന പോയാൽ പിന്നെ അതിന് ഒരുവിലയും ഇല്ലാതെവരും. നാച്ചുറൽ പാറ്റീന പോകാതെ ഞാൻ ക്‌ളീൻ ചെയുന്നത് എങ്ങിനെ എന്ന് പറയാം. ഒലിവ് ഓയിലിൽ നാണയതെ ഒന്നോ രണ്ടോ മാസം ഇട്ടു വയ്ക്കും. പിന്നീടു പുറത്തെടുത്തു ബേബി സോപ്പ് വെള്ളത്തിൽ കലക്കി അതിൽ ഒരാഴ്ച ഇട്ടുവയ്ക്കും. അതിന് ശേഷം മുളയുടെ കമ്പു കുർപ്പിച്ചു പെൻസിൽ പോലെയാക്കി നാണയം അതു കൊണ്ട് സൂക്ഷിച്ചു വൃത്തിയാക്കുന്നു. പിന്നീട് കോട്ടൻ കൊണ്ട് ഉരച്ചു നല്ല വെള്ളത്തിൽ കുറേവട്ടം കഴുകി വെയിലിൽ വച്ചു ഉണക്കി കയ്കൊണ്ടു നേരിട്ട് തൊടാതെ (ഗ്ലൗസോ, കോട്ടനോ ഉപയോഗിക്കാം)നല്ല ക്വാളിcറ്റി ഉള്ള ഹോൾഡറിൽ(ഞാൻ ഉപയോഗിക്കുന്നത് Lindner coin ഹോൾഡർ ) വച്ചു ഒട്ടിക്കുന്നു. പിന്നീട് ആ നാണയതിന് ലോഹനാശനം ഉണ്ടാകുന്നതല്ല.

- Shaju Kesheri