ചര്‍ച്ച - ശേഖരം വിക്ഞാനപ്രദമാക്കാന്‍ സഹായിച്ച പുസ്തകങ്ങള്‍.
The books that helped to enlighten the hobby of collection
- Augest 2021
📕📗📘📙📒📕📗📘📙📒📕📗📘📙📒📕📗📘📙📒
Abdul Rafeeq Ramapuram
ശേഖരണവുമായി ബന്ധപ്പെട്ട് ഞാന്‍ വായിച്ച പുസ്തകങ്ങള്‍:-
ഹോബി മാസികകളുടെയും പുസ്തകങ്ങളുടെയും ഒരു അമേരിക്കൻ പ്രസാധകനാണ് ക്രൗസ് പബ്ലിക്കേഷൻസ് (Krause Publications).
ദേശീയ - സംസ്ഥാന - മുനിസിപ്പാലിറ്റി - സ്വകാര്യ കമ്പനികൾ എന്നിവ പുറത്തിറക്കിയ പ്രത്യേക സ്വഭാവമുള്ള ലോക ബാങ്ക് നോട്ടുകൾ ഉൾക്കൊള്ളുന്ന ഏറ്റവും വലുതും സമഗ്രവുമായ കാറ്റലോഗാണ്. സ്റ്റാൻഡേർഡ് കാറ്റലോഗ് ഓഫ് വേൾഡ് പേപ്പർ മണി.
ക്രോസ് പബ്ലിക്കേഷൻ കാറ്റലോഗിൽ അവതരിപ്പിച്ചിരിക്കുന്ന ഓരോ നാണയത്തിനും സവിശേഷമായ ഒരു സീരിയൽ നമ്പർ നൽകുന്നു.
ഉദാ : KM # 9
(KM = Krause-Mishler)
ക്രോസിന്റെയും ദീർഘകാല ജീവനക്കാരനായ ക്ലിഫോർഡ് മിഷ്‌ലറി (Clifford Mishler) ന്റെയും പേരിലാണ് നമ്പറുകൾ.
ഓണ്‍ലൈനായി ശേഖരിച്ച വിവരങ്ങള്‍ എഡിറ്റ് ചെയ്ത് പുസ്തകങ്ങളാക്കി സൂക്ഷിക്കുന്നു
കാറ്റലോഗ് കിട്ടിയാല്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തിരിച്ച് കൊടുക്കും. പിന്നീട് ബൈന്‍റിംഗ്
📕📗📘📙📒📕📗📘📙📒📕📗📘📙📒📕📗📘📙📒
Mahesh Mavelikkara
Hi Friends...
ഞാൻ നാണയങ്ങളും, കറൻസികളുമാണ് പ്രധാനമായും കളക്ട് ചെയ്യുന്നത്.ആദ്യകാലത്ത് പ്രത്യേകിച്ച് കാറ്റലോഗുകളെ കുറിച്ച് ഒന്നും വലിയ അറിവില്ലായിരുന്നു. പിന്നീട് ഇൻ്റർനെറ്റ് ഉപയോഗിച്ചു തുടങ്ങിയതിനു ശേഷമാണ് ഓരോ നാണയങ്ങളുടെയും ഡീറ്റയിൽസ് അറിയുയാൻ സാധിച്ചത്. റെഫറൻസിനായി ബുക്കുകളെകാട്ടിലും ഞാൻ കൂടുതൽ ഉപയോഗിച്ചത് " Numista" എന്ന വെബ്സൈറ്റ് ആണ്. കൂടാതെ കുറച്ചു പ്രധാനപ്പെട്ട ബുക്കുകൾ ഇതുമായി ബന്ധപ്പെട്ടത് വാങ്ങിക്കുകയും ചെയ്തു.
കളക്ട് ചെയ്യുന്നവർ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം കാറ്റലോഗുകളുടെ വലിയ വില തന്നെ ആയിരിക്കും. എന്നാലും പല ബുക്കുകളുടെയും pdf ഫയൽസ് ഇപ്പോൾ ലഭ്യമാണ്. എൻ്റെ കൈവശവും അത്യാവശ്യം കുറച്ച് പ്രധാന ബുക്കുകളുടെ pdf ഫയൽസ്ഉണ്ട്. കളക്ഷനുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ചതാണ് അവ.
കാറ്റലോഗുകൾ വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് എന്നെ പേർസണലായി കോണ്ടാക്ട് ചെയ്താൽ എൻ്റെ കൈവശമുള്ളവ ഞാൻ അയച്ചു തരുന്നതായിരിക്കും. (World Coins, World Paper Money, British India - Republic Indian Coins...etc എന്നീ കാറ്റലോഗുകൾ ആണ് എൻ്റെ കൈവശം ഉള്ളത്, File size കൂടുതൽ ആയതു കാരണം whats app വഴി അയക്കുവാൻ കഴിയില്ല, Telegram app വഴിയാണ് send ചെയ്യുന്നത്)
Thanks to All
1701_1800
1801_1900
1901_2000
2001_2012 ...എന്നീ 5 വേർഷൻ എന്റെ കയ്യിൽ ഉണ്ട്......... ഇതിൽ...
ഇന്ത്യയുടെ മുഗൾ നാണയങ്ങൾ അടക്കം... അതിനു ശേഷവും....upto date ഇതിൽ വിവരിക്കുന്നുണ്ട്.......
പക്ഷേ....sulthanate നാണയങ്ങൾ അതിൽ വിവരിക്കുന്നില്ല.....
ഡൽഹി...ഗുജറാത്ത്....കാശ്മീർ....ജുവാൻപുർ..... ബംഗാൾ.....തുടങ്ങിയവ...
പുരാതന റോമൻ നാണയങ്ങൾ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്..... |
തിരുവിതാംകൂർ നാണയങ്ങൾ....... |
സിക്ക് നാണയങ്ങൾ..... |
പ്രസ്തുത പുസ്‌തകത്തിലെ content s |