ഇന്ന് അറിയുവാന്‍ - മാര്‍ച്ച് മാസം


മാര്‍ച്ച് മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad



♛♛♛♛♛♛♛♛♛   March - 01   ♛♛♛♛♛♛♛♛♛♛

പി.എൻ. പണിക്കർ (ജന്മദിനം)

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പി.എൻ.പണിക്കർ. ജനനം 1909 മാർച്ച് 1നീലമ്പേരൂർ. മരണം 1995 ജൂൺ 19 (പ്രായം 86). 1926 ൽ അദ്ദേഹം തന്റെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും .


♛♛♛♛♛♛♛♛♛   march - 02   ♛♛♛♛♛♛♛♛♛♛

സരോജിനി നായിഡു (ചരമദിനം)

ഇന്ത്യയുടെ നൈറ്റിംഗേല്‍' എന്നറിയപ്പെട്ടിരുന്ന സരോജിനി നായിഡു ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളിയും കവിയുമായിരുന്നു(ഫെബ്രുവരി 13,1879 - മാർച്ച് 2,1949). ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയായ ആദ്യ വനിതയും ഉത്തര്‍ പ്രദേശിന്റെ ഗവര്‍ണറായ ആദ്യ വനിതയുമാണ് അവര്‍. അഗോര്‍ നാഥ് ചതോപാദ്ധ്യായയുടെയും ബരാദ സുന്ദരി ദേവിയുടെ മകളായി ഹൈദരാബാദിലാണ് സരോജിനി നായിഡു ജനിച്ചത്.
13- ാം വയസില്‍ ലേഡി ഓഫ് ദി ലേക്ക് എന്ന കവിതയെഴുതിയാണ് സരോജിനി നായിഡു കാവ്യവിഹായസിലേക്ക് പറന്നത്. 
1905 ല്‍ ബംഗാള്‍ വിഭജനം നടന്നപ്പോഴാണ് സരോജിനി നായിഡു രാഷ്ട്രീയത്തിലേക്കും സ്വാതന്ത്ര്യസമരത്തിലേക്കും എത്തിയത്. 1919ല്‍ റൗലത്ത് നിയമത്തിനെതിരെ സരോജിനി നായിഡു മഹാത്മാഗാന്ധിയോടൊപ്പം സമരരംഗത്തേക്കിറങ്ങി. അക്കൊല്ലം ഹോം റൂളിന്‍റെ അംബാസിഡറായി അവര്‍ ഇംഗ്ളണ്ടിലെത്തി. 

1929 ല്‍ കിഴക്കന്‍ ആഫ്രിക്കയില്‍ ഇന്ത്യന്‍ കോണ്‍ഗ്രസില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രതിനിധിയായി അവര്‍ പങ്കെടുത്തു. 1928ല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗമായി. 31-ല്‍ ഗാന്ധിജിയോടൊപ്പം അറസ്റ്റിലായി ദീര്‍ഘനാള്‍ ജയിലില്‍ കഴിഞ്ഞു. 

ആഭരണങ്ങളും പട്ടുസാരികളും സരോജിനിനായിഡുവിന്‍റെ ആകര്‍ഷണങ്ങളായിരുന്നു. സ്വാതന്ത്ര്യസമരച്ചൂടില്‍ അവയെല്ലാം അവര്‍ ഉപേക്ഷിച്ചു. 

നര്‍മ്മവും കുസൃതിയുമായിരുന്നു നെഹ്റുവും ഗാന്ധിജിയുമായി അവരെ അടുപ്പിച്ച് നിര്‍ത്തിയ സവിശേഷ സ്വഭാവം. ഗാന്ധിജിയെ മിക്കി മൗസ് എന്ന് അവര്‍ ഇരട്ടപ്പേര് വിളിക്കുമായിരുന്നു. 1930ല്‍ ദണ്ഡിയാത്രയില്‍ പുരുഷന്‍മാരെ മാത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ഗാന്ധിജി തന്റെ നിലപാട് മാറ്റുന്നത് സ്ത്രീപക്ഷവാദിയായ സരോജിനി നായിഡുവിന്റെ ശക്തമായ ഇടപെടല്‍ കാരണമായിരുന്നു. തുടര്‍ന്ന് സ്ത്രീകളും ദണ്ഡിയാത്രയുടെ ഭാഗമായി. ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി സൂററ്റ് ജില്ലയിലെ ദര്‍ശനയിലുള്ള ഉപ്പ് പണ്ടകശാല സമാധാനപരമായി കൈവശപ്പെടുത്താന്‍ ഗാന്ധിജിയും കൂട്ടരും ശ്രമിച്ചിരുന്നു. പക്ഷേ ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കിയത് സരോജിനി നായിഡുവായിരുന്നു.ദേശീയ പ്രസ്ഥാനത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സരോജിനി നായിഡു സാഹിത്യം, സ്ത്രീ വിമോചനം, സാമൂഹിക പരിഷ്‌കരണം എന്നീ നിലകളില്‍ നായിഡു വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനത്താല്‍ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു.

പദ്യഗദ്യ സാഹിത്യരംഗത്തെ സംഭാവനകള്‍ മാനിച്ച് ഗാന്ധിജിയാണ് നായിഡുവിന് ഭാരതകോകിലം എന്ന് പേര് സമ്മാനിച്ചത്. നായിഡുവിന്റെ ആദ്യകാല കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നത് ദി ഇന്ത്യന്‍ ലേഡീസ് മാഗസീനിലായിരുന്നു. ആദ്യ കവിതാ സമാഹാരമായ ദ ഗോള്‍ഗന്‍ ത്രെഷോള്‍ഡ് 19050 ല്‍ പ്രസിദ്ധീകരിച്ചു. ഒടിഞ്ഞ ചിറക്, പുലരിയുടെ തൂവലുകള്‍, ബേഡ് ഓഫ് ദ ടൈം എന്നിവയാണ് നായിഡുവിന്റെ പ്രസിദ്ധ കവിതാസമാഹാരങ്ങള്‍.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   March - 03   ♛♛♛♛♛♛♛♛♛♛

അലക്സാണ്ടർ ഗ്രഹാം ബെൽ (ജന്മദിനം)

ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ ( മാർച്ച് 3 , 1847 - ഓഗസ്റ്റ് 2, 1922). സ്കോട്ട്‌ലാന്റിലെ എഡിൻബറോയിലാണ് ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകൾ ബെല്ലിന്റെ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു.  ബെല്ലിന്റെ അമ്മ അദ്ദേഹത്തിന് 12 വയസ്സായപ്പോ മുതൽ കേൾവിശക്തി കുറഞ്ഞു തുടങ്ങിയായിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതെ ബാധിച്ച ഒരു പ്രശ്നമായിരുന്നു. അദ്ദേഹം കൈ കൊണ്ടുള്ള ഒരു ഭാഷ പഠിച്ചിട്ടു അമ്മയുടെ അടുത്തിരുന്നു അവിടെ നടക്കുന്ന സംഭാഷണങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു'മാത്രമല്ല, അമ്മയുടെ നെറ്റിയിൽ സംസാരിക്കാനുള്ള ഒരു വിദ്യയും അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇങ്ങനെ സംസാരിക്കുമ്പോൾ അവർക്ക് അത്യാവശ്യം നല്ല രീതിയിൽ കേൾക്കാമായിരുന്നു. അമ്മയുടെ കേൾവികുറവിനോടുള്ള വ്യഗ്രതയാണ് അദ്ദേഹത്തെ അകുസ്ടിച്സ് (ശബ്‌ദക്രമീകരണശാസ്‌ത്രം) പഠിക്കാൻ പ്രേരിപ്പിച്ചു കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു.ഇന്ത്യൻ പോസ്റ്റൽ റിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജംഷഡ്ജി ടാറ്റ (ജന്മദിനം)

ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജംഷഡ്ജി ടാറ്റ. (മാർച്ച് 3, 1839 - മേയ് 19, 1904). ഗുജറാത്തിലെപുരാതനനഗരങ്ങളിലൊന്നായ നവ്‌സാരിയിലാണ്‌ അദ്ദേഹം ജനിച്ചത്.പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കുവന്ന പാർസികളുടെ വംശപരമ്പരയാ‍ണ് ടാറ്റാ കുടുംബം.ഈ താവഴിയിലെഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരുസ്വീകരിക്കുന്നത്. പിതാവു നുസ്സർവാൻജി ടാറ്റ, മാതാവ് ജീവൻബായി ടാറ്റ.. ഇന്ത്യൻ വ്യവസായത്തിന്റെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.വ്യവസായതൽ‌പ്പരനായ നുസ്സർവാൻ‌ജിക്ക് പതിനെട്ടാം വയസ്സിലുണ്ടായ പുത്രനാണ് ഇന്ത്യൻ വ്യവസായ സാ‍മ്രാജ്യത്തിന്റെ അടിത്തറപാകിയ ജംഷഡ്ജി നുസ്സർവാൻ‌ജി ടാറ്റ.

1839 മാർച്ച് 3 നാണ്‌ ജംഷഡ്ജി ജനിച്ചത്. സൂററ്റിനടുത്ത നവസാരിയാണ്‌ ജന്മദേശം. എൽഫിൻസ്റ്റൺ കോളേജിൽ പഠനം തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് വ്യാപാര കാര്യങ്ങളിൽ മുഴുകി. 20 വയസ്സുള്ളപ്പോൾ അച്‌ഛൻ നുസ്സർവാൻജിയുടെ ചൈനയുമായുള്ള വ്യാപാരം ഏറ്റെടുത്തു നടത്താൻ ആരംഭിക്കുന്നു. തുടർന്ന് ബ്രിട്ടൻ,ഹോങ്കോങ്ങ് എന്നിവിടങ്ങളിൽ താമസിക്കുന്നു. ബ്രിട്ടീഷ് സൈന്യവുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ ടാറ്റയ്ക്ക് നേട്ടമായി ഭവിക്കുന്നത് ഈ കാലയളവിലാണ്‌. 1859-ൽ വ്യാപാര ചുമതല അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. 1872 ൽ തന്നെ മുംബെയിൽ അലക്സാന്ദ്രാ മിൽസ് എന്ന നൂൽ കമ്പനി തുടങ്ങി.തുടർന്ന് 1877 ൽ നാഗ്പ്പൂരിൽ എമ്പ്രസ് മിൽ എന്ന തുണീക്കമ്പനി തുടങ്ങി. തൊഴിലാളികൾക്കേർപ്പെടുത്തിവന്ന ആനുകൂല്യങ്ങൾ ജംഷഡ്ജിയെ വ്യത്യസ്തനായ മുതലാളിയാക്കി. മുംബെയിൽ സ്ഥിരതാമസം തുടങ്ങിയവേളയിൽ ദാദാഭായ് നവറോജി, ഫിറോസ് ഷാ മേത്ത എന്നിവരുമായി സൗഹൃദത്തിലായി. 1883 ൽ മേത്തയോടൊന്നിച്ച് റിപ്പൺ ക്ലബ് എന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കി. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വദേശി തുണിമിൽ സ്ഥാപിച്ചത് ജംഷഡ്ജി ടാറ്റയാണ്‌. 1904 മെയ് 19 ന്‌ ജർമ്മനിയിലെബാഡ്ന്യൂഹോമിൽ വെച്ചാണ്‌ ജെ. എൻ. ടാറ്റ അന്തരിച്ചത്. ലണ്ടനിലെ ബ്രൂക്ക് വുഡ് ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   March - 04   ♛♛♛♛♛♛♛♛♛♛

നോർമൻ ബെത്യൂൺ (ജന്മദിനം)

കാനേഡിയൻ ഫിസിഷ്യനും ശ്രദ്ധേയനായ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകനുമായിരുന്നു നോർമൻ ബെത്യൂൺ (മാർച്ച് 4, 1890 – നവംബർ 12, 1939; സ്പാനിഷ് അഭ്യന്തരയുദ്ധത്തിനുശേഷംജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സർജന്മാരിൽ മുൻനിരയിൽനിന്നതുമുതലാണ് ഇദ്ദേഹം ജനശ്രദ്ധയാർജ്ജിച്ചത്. രണ്ടാം ചൈനാ-ജപ്പാൻ യുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് എട്ടാം റൂട്ട് ആർമിയുടെ(ബാ ലൂ ജുൺ) ഭാഗമായി ചെയ്ത സേവനങ്ങൾക്കാണ് ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്. പട്ടാളക്കാരെ സേവിക്കുന്നതുപോലെതന്നെ അസുഖം ബാധിച്ച ഗ്രാമീണരെയും ശുശ്രൂഷിച്ച് ഗ്രാമീണ ചൈനയിൽ ഇദ്ദേഹം ആധുനികവൈദ്യസേവനമെത്തിച്ചു. ചൈനയിൽ പരമപ്രസിദ്ധനായ ഇദ്ദേഹത്തിന്റെ ശവസംസ്കാരസമയത്ത് ചെയർമാൻ മാവോ സേതൂങ് നടത്തിയ ചരമപ്രസംഗം വിദ്യാർത്ഥികൾക്ക് കാണാപ്പാഠം പഠിക്കേണ്ടിയിരുന്നു. ചൈന പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..



♛♛♛♛♛♛♛♛♛   march - 05   ♛♛♛♛♛♛♛♛♛♛

ജോസഫ് സ്റ്റാലിൻ (ചരമദിനം)

1879ഡിസംബര്‍ 21 ന്ജോര്‍ജ്ജിയയിലാണ് ജോസഫ് ജുഗാഷ് വിലി വിസാരിയോനോവിച്ച് എന്ന സ്റ്റാലിന്‍റെ ജനനം. ഉരുക്കു മനുഷ്യന്‍ എന്നര്‍ത്ഥം വരുന്ന പേര് പിന്നിട് സ്വീകരിച്ചതാണ്. സ്റ്റാലിൻ സോവിയറ്റ് യൂണിയനിൽ ഒരു കേന്ദ്രീകൃത സാമ്പത്തികനയം നടപ്പിലാക്കി. ലെനിന് ശേഷമുള്ള സോവിയറ്റ് യൂണീയന് തന്‍റെ ഭരണ പടവം കൊണ്ട് സ്റ്റാലിന്‍ വ്യക്തമായ ഒരു വികസന ദിശാബോധം നല്‍കിയിരുന്നു. കാർഷിക രാജ്യമായ സോവിയറ്റ് യൂണിയനിൽ ഇദ്ദേഹം നിർബന്ധിത വ്യവസായവൽക്കരണം നടപ്പിലാക്കി. ആദ്യകാലങ്ങളിൽ പാർട്ടിയുടെ പല സെക്രട്ടറിമാരിൽ ഒരാളായിരുന്നപ്പോൾ സ്റ്റാലിന്റെ അധികാരങ്ങൾ പരിമിതമായിരുന്നു. എന്നാൽ ക്രമേണ ശക്തിനേടിയ സ്റ്റാലിൻ പാർട്ടിയുടെ ഔദ്യോഗിക നേതാവും സോവിയറ്റ് യൂണിയന്റെ അനിഷേധ്യനായ ഭരണാധികാരിയുമായി സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ രണ്ടാം ലോകമഹായുദ്ധത്തിലെ (1939–1945) നാസികളുടെ പരാജയത്തിൽ സോവിയറ്റ് യൂണിയൻ പ്രധാന പങ്ക് വഹിച്ചു. സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ട് ശക്തികേന്ദ്രങ്ങളിൽ ഒന്നായിമാറി. ആ പദവി ഏകദേശം നാല് പതിറ്റാണ്ട് കാലത്തേക്ക് സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ നിലനിന്നു 1953 മാർച്ച് 5 73 വയസ്സിലാണ് സ്റ്റാലിൽ അന്തരിച്ചത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഗംഗുബായ് ഹംഗൽ (ജന്മദിനം)

ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നുഗംഗുബായ്‌ ഹംഗൽ  (മാർച്ച് 5 1913 – ജൂലൈ 21 2009). കർണ്ണാടകയിലെ ധാർവാഢിൽജനിച്ച ഹംഗൽ, കിരാന ഘരാനയിലെ സവായി ഗന്ധർവ്വയുടെ പ്രഥമശിഷ്യയായിരുന്നു കർണ്ണാടകയിലെ ധാർവാഢിൽ ഒരു സാധാരണ കർഷകന്റെ മകളായാണ് ഹംഗൽ ജനിച്ചത്. ഹംഗലിന്റെ അമ്മ ഒരു കർണ്ണാടിക് സംഗീതജ്ഞയാണ്. പേര്, അംബാബായ്. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള ഹംഗലും തന്റെ കുടുംബവും 1928-ൽ കർണ്ണാടകയിലെ ഹൂബ്ലിയിലേക്ക് താമസം മാറുകയുണ്ടായി.

യഥാസ്ഥിക കുടുംബപശ്ചാത്തലത്തിൽ നിന്നും പൊരുതി സംഗീതലോകത്ത് തന്റേതായ ഒരു സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു ഹനഗൽ.ഹുബ്ലിയിലെ പ്രാദേശിക സംഗീതാദ്ധ്യാപകരായ എച്.കൃഷ്ണാചാര്യ,ദത്തോപാന്ത് ദേശായി തുടങ്ങിയവരായിരുന്നു ആദ്യഗുരുക്കന്മാർ.കിരാന ഖരാനയുടെ ഉപജ്ഞാതാവായ ഉസ്താദ് അബ്ദുൾ കരീം ഖാനുമായുള്ള കണ്ടുമുട്ടലാണ് ദീർഘവും നിരന്തരവുമായ സംഗീതാഭ്യസനത്തിലേക്ക് നയിച്ചത്.പതിമൂന്നുവർഷം ഹുബ്ലിക്കും കുണ്ടഗോളിനും ഇടയിൽ സഞ്ചരിച്ച് അഭ്യസിച്ചാണ് അരങ്ങേറ്റം നടത്തുന്നത്.ഭൈരവി,അസാവരി തോടി,ഭീം‌പലാശ്, തുടങ്ങിയ ചിലപ്രത്യേകരാഗങ്ങളിലെ പ്രാഗല്ഭ്യമാണ് ഇവരെ പ്രശസ്തയാക്കിയത്.അനേകദിവസങ്ങൾ എടുത്താണ് ഒരു പദം തന്നെ ഗുരു ഇവരെ പഠിപ്പിച്ചിരുന്നത്.ഈ സംഗീതാഭ്യസനത്തെ പറ്റി ഇവർ ഇപ്രകാരം പറയുന്നു. "ഒരു പിശുക്കൻ പണം പങ്കുവെക്കുന്നതുപോലേയാണ് ,അത്ര സൂക്ഷ്മതയോടേയാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത്." നന്നാ ബടുകിന ഹാദു ആണ് ആത്മകഥ.ദ് സോങ് ഓഫ് മൈ ലൈഫ്(The Song Of My Life) എന്ന ഇഗ്ലിഷ് തർജ്ജമയും ഇതിനുണ്ട്. നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.2006ൽ തന്റെ ഔദ്യോഗികജീവിതത്തിന്റെ 75ആം വാർഷികത്തിലാണ് അവസാനമായി കച്ചേരി അവതരിപ്പിക്കുന്നത്. 2002-ൽ പത്മവിഭൂഷൺ, 1973-ൽ സംഗീതനാടക അക്കാദമി പുരസ്‌കാരം, 1971-ൽ പത്മഭൂഷൺ, 1962-ൽ കർണ്ണാടക സംഗീത നൃത്ത അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബിജു പട്‌നായിക് (ജന്മദിനം)

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഉത്തുംഗശീർഷനായി നിറഞ്ഞുനിന്ന ഒരു നേതാവിന്റെ ജന്മദിനമാണ് മാർച്ച് 5. ആധുനിക ഒഡിഷയുടെ ശില്പി എന്ന വിശേഷണത്തിന് തികച്ചും അർഹനായ ബിജു പട്‌നായിക്കിന്റെ ജീവിതം സമാനതകളില്ലാത്ത സാഹസികതയുടെയും ദീർഘവീക്ഷണത്തിന്റെയും കഥ പറയുന്നു. ഒരേ സമയം രാഷ്ട്രീയ നേതാവായും വ്യവസായിയായും വൈമാനികനായും സുരക്ഷാ വിദഗ്ദ്ധനായും തിളങ്ങിയ ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിലെ വേറിട്ട വഴികളിൽ നടന്ന പ്രായോഗികവാദിയായ രാഷ്ട്രീയ നേതാവായിരുന്നു ബിജു പട്‌നായിക്. 1916 മാർച്ച് 5-ന് ലക്ഷ്മിനാരായണന്റെയും ആശാലത പട്‌നായിക്കിന്റെയും മകനായി ജനിച്ച ബിജു പട്‌നായിക്കിന്റെ കോളേജ് വിദ്യാഭ്യാസം കട്ടക്കിലെ റാവൻഷാ കോളേജിലായിരുന്നു. എങ്കിലും ബിജുവിന്റെ മനസ്സ് വിമാനങ്ങളിൽ കേന്ദ്രീകരിച്ചതോടെ അദ്ദേഹം വൈമാനികനാകാനുള്ള പരിശീലനം നേടി.

രണ്ടാം ലോകമഹായുദ്ധകാലത്ത് റോയൽ ഇന്ത്യൻ എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ച ബിജു പട്‌നായിക്കിന്റെ രാഷ്ട്രീയ പ്രവർത്തനമാരംഭിക്കുന്നത് ആസാദ് ഹിന്ദ് ഫൗജിന് ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ടാണ്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് അരുണാ അസഫ്അലി, ജയപ്രകാശ് നാരായൺ, റാംമനോഹർ ലോഹ്യ എന്നിവരെ തന്റെ വിമാനത്തിൽ രഹസ്യമായി വിവിധ സ്ഥലങ്ങളിലെത്തിച്ചു. ഈ കുറ്റത്തിന് അദ്ദേഹത്തെ സർവീസിൽനിന്ന് നീക്കം ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. 1947-ൽ പാകിസ്താന്റെ കശ്മീർ അധിനിവേശ കാലത്ത് ശ്രീനഗർ വിമാനത്താവളത്തിൽ ആദ്യമായി പട്ടാളക്കാരെ എത്തിക്കുന്നതിൽ വൈമാനികനെന്ന നിലയിൽ നിസ്തുലമായ പങ്കുവഹിച്ചു. അതേവർഷംതന്നെ ഡച്ച് അധിനിവേശത്തിനെതിരേയുള്ള ഇന്തോനേഷ്യൻ പോരാട്ടത്തിൽ ഇന്ത്യയോട് സഹായമഭ്യർഥിച്ച പ്രസിഡന്റ് സുക്കാർണോയെ അദ്ദേഹം നെഹ്‌റുവിന്റെ നിർദേശപ്രകാരം സംരക്ഷിച്ചു. ഇന്തോനേഷ്യയിലേക്ക് വിമാനം പറത്തിയ ബിജു, ഇന്തോനേഷ്യൻ പ്രധാനമന്ത്രി ഷഹ്‌ര്യാർ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹട്ടാ എന്നിവരെ ഡച്ച് തടങ്കലിൽനിന്ന് രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അസാമാന്യമായ ആ ധീരതയ്ക്ക് ഇന്തോനോഷ്യ ‘ഭൂമിപുത്ര’ പുരസ്‌കാരവും ‘ബിൻതൻ ജസാ ഉത്തമ’ എന്ന പരമോന്നത സിവിലിയൻ പുരസ്‌കാരവും നൽകി ആദരിച്ചു. റഷ്യക്കാർക്ക് രണ്ടാം ലോകമഹായുദ്ധകാലത്ത് ആയുധങ്ങളെത്തിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. ജപ്പാനെതിരേയുള്ള ഈ മുന്നേറ്റങ്ങൾക്ക് പോരാട്ടത്തിന്റെ അൻപതാം വർഷത്തിൽ റഷ്യ അദ്ദേഹത്തിന് ധീരതയ്ക്കുള്ള മെഡൽ നൽകി ആദരിച്ചു. 1941-42 കാലത്ത് ബർമ (ഇന്നത്തെ മ്യാൻമറിൽ) യിൽനിന്ന് സേനാംഗങ്ങളെ രക്ഷിക്കുന്നതിൽ ധീരമായ പങ്കുവഹിച്ചു. 1962-ലെ ചൈനീസ് അധിനിവേശസമയത്ത് ജവഹർലാൽ നെഹ്‌റുവിന് സുരക്ഷയെ സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകുന്നതിലും ഇന്ത്യൻ ഭടന്മാർക്ക് ഭക്ഷണമെത്തിക്കാൻ തന്റെ നിയന്ത്രണത്തിലുള്ള കലിംഗ ഏയർലൈൻസ് ഉപയോഗിക്കുന്നതിലും ദേശീയ താത്‌പര്യമായിരുന്നു ബിജു പട്‌നായിക്കിനെ നയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയെ സന്ദർശിച്ച് ഈ വിഷയത്തിൽ ഇന്ത്യയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കാൻ പ്രേരണനൽകി ബിജു. 1965-ൽ ഇന്തോ-പാക് യുദ്ധകാലത്ത് തന്റെ സ്വാധീനമുപയോഗിച്ച് സുക്കാർണോയെ പാകിസ്താന് യുദ്ധക്കപ്പൽ നൽകുന്നതിൽനിന്ന് പിന്തിരിപ്പിച്ചു അദ്ദേഹം. ഇന്ത്യൻ രാഷ്ട്രീയത്തിൽ അതികായനായി നിറഞ്ഞുനിന്ന ബിജുവിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത് കോൺഗ്രസിനൊപ്പമാണ്. വടക്കൻ കട്ടക്ക്, ജഗന്നാഥ് പ്രസാദ്, സുരഭ തുടങ്ങിയ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച അദ്ദേഹം 1961-ൽ 45-ാമത്തെ വയസ്സിൽ ഒഡിഷയുടെ മുഖ്യമന്ത്രിയായി അവരോധിതനായി. 1969-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇന്ദിരാഗാന്ധിയുമായി കലഹിച്ച ബിജു ഉത്കൽ കോൺഗ്രസ് എന്ന പ്രാദേശിക പാർട്ടി രൂപവത്കരിച്ചു. 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ ബിജു പട്‌നായിക് 1977-ൽ ജയിൽ മോചിതനായി. കേന്ദ്രപ്പാറ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ച് വിജയിച്ച ബിജു പട്‌നായിക് കേന്ദ്രമന്ത്രിസഭയിൽ ഉരുക്ക്-ഖനി മന്ത്രിയായി. 1989-ൽ വി.പി.സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായതിന്റെ പിന്നിൽ പ്രവർത്തിച്ച നേതാക്കളിലൊരാൾ ബിജു പട്‌നായിക്കായിരുന്നു. 1990-ൽ സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ അദ്ദേഹം വീണ്ടും ഒഡിഷയുടെ മുഖ്യമന്ത്രിയായി.

1996-ൽ കട്ടക്ക്, അസ്‌ക്ക എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച അദ്ദേഹം 1997 ഏപ്രിൽ 17-ന് നിര്യാതനായി. ആധുനിക ഒഡിഷയുടെ സുവർണരേഖകളായ പാരദീപ് തുറമുഖം, ഭുവനേശ്വർ വിമാനത്താവളം, നാൽകോ, താൽചെർ തെർമൽ പവർ സ്റ്റേഷൻ, ഇന്ത്യൻ ഏയർലൈൻസിൽ ലയിച്ച കലിംഗ എയർലൈൻസ്, യുനെസ്‌കോ നൽകിവരുന്ന ശാസ്ത്രസാങ്കേതിക രംഗത്തെ സംഭാവനകൾക്കുള്ള കലിംഗ പ്രൈസ്, ഫുട്‌ബോളിലെ കലിംഗ കപ്പ് തുടങ്ങിയവയൊക്കെ ദീർഘദർശിയായ ഈ ഭാരതീയന്റെ കാലാതീതമായ സംഭാവനകളാണ്. അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അസംഖ്യം നേതാക്കൾക്കിടയിൽ നൂറ്റാണ്ടുകൾക്കു മുൻപേ നടന്നുപോയ പ്രതിഭയുടെ സമാനതകളില്ലാത്ത പേരാകുന്നു ബിജു പട്‌നായിക്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   march - 06   ♛♛♛♛♛♛♛♛♛♛

മൈക്കെലാഞ്ജലോ (ജന്മദിനം)

മികലാഞ്ചെലോ എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്ന മികലാഞ്ചെലോ ദ ലോദൊവിചൊ ബ്വൊനറൊത്തി സിമോനി ( മാർച്ച് 6, 1475 - മാർച്ച് 18, 1564) ഇറ്റാലിയൻ ശിൽ‌പിയും ചിത്രകാരനും കവിയും നിർമ്മാണവിദഗ്ദ്ധനും ആയിരുന്നു. കലയുടെ ലോകത്തിനപ്പുറത്ത് കാര്യമായി വ്യാപരിക്കാതിരുന്നിട്ടും, താൻ തെരഞ്ഞെടുത്ത മേഖലയുടെ വിവിധ ശാഖകളിൽ പ്രകടിപ്പിച്ച പ്രതിഭാവൈവിദ്ധ്യവും തികവും കണക്കിലെടുത്ത്, അദ്ദേഹത്തെ സമകാലീനവും എതിരാളിയും മറ്റൊരു ഇതാലിയക്കാരനുമായിരുന്ന ലിയൊനാർദൊ ദ വിഞ്ചി, തികവുറ്റ രണ്ടു നവോത്ഥാനനായകന്മാരിൽ ഒരാളായി പരിഗണിച്ചുവരുന്നു. അദ്ദേഹത്തിന്റെ രണ്ട് ഏറ്റവും പ്രശസ്തസൃഷ്ടികളായ പ്യേത്താ, ദാവീദ് എന്നിവ, മുപ്പതുവയസ്സ് തികയുന്നതിനുമുൻപ് പൂർത്തിയാക്കപ്പെട്ടവയാണ്. ചിത്രകലയെക്കുറിച്ച് കാര്യമായ മതിപ്പ് പ്രകടിപ്പിക്കാതിരുന്ന മികലാഞ്ചെലോ, റോമിലെ സിസ്റ്റൈൻ ചാപലിന്റെ മച്ചിന്മേൽ ബൈബിളിലെ സൃഷ്ടിയുടെ കഥയും, ചുവരിന്മേൽ ക്രൈസ്തവസങ്കല്പത്തിലെ അന്ത്യവിധിരംഗങ്ങളും വരച്ചുചേർത്ത് അനശ്വരനായി. പാശ്ചാത്യകലയുടെ ചരിത്രത്തെഏറ്റവുമേറെ സ്വാധീനിച്ച രണ്ടുചുവർചിത്രങ്ങളാണവ. മികലാഞ്ചെലോ500-മത് ജന്മദിനത്തോടനുബന്ധിച്ച്ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും.ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


വലൻറീന തെരസ് കോവ (ജന്മദിനം)

വലൻറീന തെരസ് കോവ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ്1937 മാര്‍ച്ച് ആറിനാണ് വലന്റീന തെരസ്‌കോവ ജനിച്ചത്. 1963 ജൂണ്‍ 16നായിരുന്നു ബഹിരാകാശ യാത്ര.മധ്യ റഷ്യയിലെ മസലെനിക്കോവ് എന്ന ഗ്രാമത്തിലാണ് തെരസ്‌കോവ ജനിച്ചത്. തെരസ്‌കോവയുടെ അച്ഛന്‍ ട്രാക്ടര്‍ ഡ്രൈവറായിരുന്നു. അമ്മ തുണിമില്ലില്‍ ജോലി ചെയ്തിരുന്നു. എട്ടു വയസുള്ളപ്പോള്‍ തെരസ്‌കോവ സ്‌കൂളില്‍ ചേര്‍ന്നു. 16 വയസുള്ളപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു. പിന്നീട് വിദൂര വിദ്യാഭ്യാസം വഴി പഠനം തുടര്‍ന്നു.

പാരച്യൂട്ടുപയോഗത്തിലും സ്‌കൈഡൈവിങ്ങിലും തെരസ്‌കോവ വൈദഗ്ധ്യം നേടി. തുണിമില്ലില്‍ ജോലി ചെയ്യുന്ന അവസരത്തിലാണ് ഇവയില്‍ പരിശീലനം നേടിയത്. 1961 ല്‍ യൂറി ഗഗാറിന്‍ ആദ്യമായി ബഹിരാകാശത്തേക്ക് പോയതിനു ശേഷം ഒരു വനിതയെ ബഹിരാകാശത്തേക്കയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. 400 അപേക്ഷകരില്‍ അഞ്ച് പേരെ തെരഞ്ഞെടുത്തു. അതില്‍ തെരസ്‌കോവയുമുണ്ടായിരുന്നു. 1963 മെയ് 23ന് നടന്ന യോഗത്തിൽ ബഹിരാകാശത്തേക്ക് യക്കുന്നത് തെരസ്കോ വയാണെന്ന് തീരുമാനിച്ചു. 1963 ജൂണ്‍ 16ന് വോസ്‌ക് 6 ല്‍ ബഹിരാകാശ യാത്ര നടത്തി ചരിത്രം സൃഷ്ടിച്ചു. മൂന്നു ദിവസം ബഹിരാകാശത്ത് ചെലവഴിച്ച തെരസ്‌കോവ് ഭൂമിയെ 48 പ്രാവശ്യം വലംവച്ചു. യാത്രയ്ക്ക് ശേഷം എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് കോസ്മനോട്ട് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. 1977 ല്‍ പിഎച്ച്ഡിയും നേടി. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായിരുന്ന തെരസ്‌കോവ 1963 നവംബര്‍ മൂന്നിന് ആന്‍ഡിയന്‍ നികോലലാവിനെ വിവാഹം കഴിച്ചു. 1964 ല്‍ മകള്‍ ജനിച്ചു. 1982 ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. രണ്ടാമത് വിവാഹം കഴിച്ച യൂലിണി ഷാപോഷിനിക്കോവ് 1999 ല്‍ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   march - 07   ♛♛♛♛♛♛♛♛♛♛

ജി.ബി. പന്ത് (ചരമദിനം)

ഗോവിന്ദ് വല്ലഭ് പന്ത് (1887 ആഗസ്റ്റ് 30 - 1961 മാർച്ച് 7 ) സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്നു. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചു.

1909ൽ നിയമബിരുദം നേടിയ അദ്ദേഹം അടുത്ത വർഷം അൽമോറയിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1921-ൽ ഗാന്ധിജിയുടെ അഹിംസാമാർഗ്ഗങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങി. യുണൈറ്റെഡ് പ്രൊവിൻസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നൈനിത്താളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിനിടയിൽ 1930-ലും 1933-ലും 1940ൽ സത്യാഗ്രഹസമരത്തിൽ പങ്കെടുത്തതിനും 1942-ലും (ക്വിറ്റ് ഇന്ത്യാ സമരം) അറസ്റ്റ് വരിച്ചു. 1937-ലും 1946-ലും യുണൈറ്റെഡ് പ്രൊവിൻസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു.

സർദാർ വല്ലഭായി പട്ടേലിന്റെ നിര്യാണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായിത്തീർന്നു 1957-ൽഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചു.ഇന്ത്യൻ പോസ്റ്റൽ റിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


പരമഹംസ യോഗാനന്ദൻ (ചരമദിനം)

നിരവധി പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന കൃതിയിലൂടെ ക്രിയ യോഗയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കിക്കൊടുത്ത ഒരു ഋഷിവര്യനും യോഗിയുമായിരുന്നു പരമഹംസ യോഗാനന്ദൻ (ജനുവരി 5, 1893–മാർച്ച് 7, 1952)1893 ജനുവരി അഞ്ചിന് ഉത്തരപ്രദേശിലെഗോരഖപുരത്ത് , ഒരു ബംഗാളി ക്ഷത്രിയ കുടുംബത്തിൽ ജനിച്ച ശ്രീ മുകുന്ദലാൽ ഘോഷ്, ഭാരതീയ യോഗിവര്യന്മാരിൽ പ്രമുഖനായ ശ്രീ യുക്തേശ്വരജിയുടെ ശിഷ്യനായി. അദ്ദേഹത്തിൽ നിന്നു യോഗദീക്ഷ നേടി പരമഹംസയോഗാനന്ദനെന്ന പേരിൽ ലോകസേവനം ചെയ്ത് അന്താരാഷ്ട്രപ്രശസ്തനായി. മനുഷ്യന്റെ ബോധസത്തയുടെ സൌന്ദര്യവും ശ്രേഷ്ഠതയും യഥാർത്ഥദൈവികതയും സക്ഷാത്കരിക്കുവാനും തങ്ങളുടെ ജീവിതത്തിൽ അവ സ്പഷ്ടമായി പകർത്തുവാനും വിവിധ വർഗ്ഗ ,ഗോത്ര ,മത വിശ്വാസികളായ ആളുകളെ സഹായിക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ഭാരതത്തിന്റെ പുരാതന ധ്യാനമാർഗ്ഗമായ ക്രിയായോഗം ലോകമാകെ പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൌത്യമെന്ന് ഗുരുവായ ശ്രീ യുക്തേശ്വരൻ പ്രവചിച്ചിരുന്നു.

ബോസ്റ്റണിലെ ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് റിലീജിയസ് ലിബറൽസിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനുള്ള ക്ഷണം സ്വീകരിച്ച് 1920 ൽ അദ്ദേഹം അമേരിക്കയിലേക്കു പോയി.ജനസഹസ്രങ്ങളെ ആകർഷിച്ച നിരവധി പ്രസംഗങ്ങൾ ചെയ്യുന്നതിന് അദ്ദേഹത്തിന് അവസരം ലഭിച്ചു. ധാരാളം ശിഷ്യരും അദ്ദേഹത്തിനുണ്ടായി. തന്റെയും ഗുരുപരമ്പരയുടെയും ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം , യോഗദാ സത് സംഗ സൊസൈറ്റി / സെൽഫ് റിയലൈസേഷൻ ഫെല്ലോഷിപ്പ് എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടു. ഭാരതത്തിലും യൂറോപ്പിലും അമേരിക്കയിലും പ്രസംഗപര്യടനങ്ങൾ നടത്തിയും, ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ചും, ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചും യോഗമാർഗ്ഗത്തിന്റെ ദർശനങ്ങളും ധ്യാനരീതിയും സാമാന്യജനത്തിനു പരിചയപ്പെടുത്തി.നിരവധി ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ പ്രധാന രചന, സ്വന്തം ജീവിത കഥ തന്നെ. അതിൽ തന്റെ ഗുരുപരമ്പരയുടെ ദർശനവും ജീവിതവുമെല്ലാം സ്വാഭാവികമായി ഉൾച്ചേർന്നിരിക്കുന്നു. വിവിധഭാഷകളിൽ പ്രസിദ്ധം ചെയ്തിട്ടുള്ള ഈ ഗ്രന്ഥംലോകമെമ്പാടും നിരവധി പേരെ ആഴത്തിൽ സ്വാധീനിച്ചു. വിശിഷ്ടവും അമൂല്യവുമായ ഈ പുസ്തകം ഒരു യോഗിയുടെ ആത്മകഥ എന്ന പേരിൽ മലയാളത്തിൽ ലഭ്യമാണ്. 1952 ൽ അദ്ദേഹം ലോസ് ആഞ്ജലിസിലെ ആശ്രമത്തിൽ വച്ച് അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ' ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   march - 08   ♛♛♛♛♛♛♛♛♛♛

അന്താരാഷ്ട്ര വനിതാദിനം 
International WomensDay

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്‌ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു . ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത് ശ്രീലങ്കപുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


വനിതാ ദിനം ഇന്ന് ഒരു ആഘോഷമായി മാറുമ്പോള്‍ സ്വന്തം തൊഴിലിടത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ വിപ്ലവ ചരിത്രമുണ്ട് ഈ ദിനത്തിനെന്നത് പലര്‍ക്കും അന്യമാണ്. അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ വനിതാ ദിനത്തിന്റെ പ്രസക്തി ഏറുകയാണ്.1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനുംമുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല. 1910ല്‍ ജര്‍മനിയിലെ വനിതാ നേതാവും രാഷ്ട്രീയപ്രവര്‍ത്തകയുമായ ക്ലാരാ സെറ്റ്കിന്‍ ആണ് അന്താരാഷ്ട്ര തലത്തില്‍ വനിതാദിനത്തിന്റെ പ്രാധാന്യം എന്ന ആശയം ആദ്യമായി ലോകത്തിനുമുമ്പില്‍ കൊണ്ടുവന്നത്. 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇത്തരമൊരു ആശയം അവതരിപ്പിക്കപ്പെട്ടത്. ആ സമ്മേളനത്തില്‍ത്തന്നെ അതിന് അംഗീകാരവും ലഭിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം 1911ല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ ദിനം ആചരിച്ചു. 1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. ഇന്നും വര്‍ഷം തോറും വനിതാ ദിനം ആഘോഷിക്കപ്പെടുകയാണ്. പക്ഷെ ഇത് ഒരു ആഘോഷമല്ല, സ്ത്രീപ്രശ്‌നങ്ങള്‍ സമൂഹത്തിലേക്ക് എടുത്തിടേണ്ട അവസരമായാണ് ഇതിനെ കാണേണ്ടത്. 2011 മാർച്ച്‌ എട്ടിന്, ലോകമെമ്പാടുമായി, 1600 സ്ഥലങ്ങളിൽ, അന്താരാഷ്ട്രവനിതാദിനം ഔദ്യോഗികമായി ആചരിക്കപ്പെട്ടു.ചൈന , റഷ്യ, വിയെറ്റ്നാം, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ ദേശീയ അവധി അനുവദിക്കപ്പെട്ടു ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   march - 09   ♛♛♛♛♛♛♛♛♛♛

വേലുത്തമ്പി ദളവ (ചരമദിനം)

1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9 ). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്. അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമർശിക്കുന്നവരും ഉണ്ട്. 7 വർഷത്തെ അദ്ദേഹത്തിന്റെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടമായി ചിത്രീകരിക്കുന്നുണ്ട്. തമ്പി രാജ്യത്തോട്ടാകെ കണ്ടെഴുത്ത് നടത്തിയതും തലയോലപ്പറമ്പിലും ചങ്ങനാശ്ശേരിയിലും ചന്തകൾ സ്ഥാപിച്ചതും കൊല്ലം ആലപ്പുഴ എന്നിവടങ്ങളിൽ പട്ടണം വികസിപ്പിച്ചതുമാണ്‌ പ്രധാനമായും അതിനായി ചൂണ്ടിക്കാണിക്കുന്നത് 'ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


ബാർബി

ബാർബി ലോക പ്രശസ്തമായ ഒരു പാവയാണ്.1959 മാർച്ച് 9-ലാണ് ബാർബി പാവകൾ നിർമ്മിക്കാൻ തുടങ്ങിയത്.മാട്ടേൽ എന്ന അമേരിക്കൻകമ്പനിയാണ് ബാർബി പാവകൾ നിർമ്മിച്ച് ലോകത്തെ കളിപ്പാട്ട വിപണിയെ കീഴടക്കിയത്. ബാർബി പാവയുടെ പിന്നിലുള്ള ആശയം വ്യവസായി ആയ റൂത്ത് ഹാൻഡ്‌ലർഎന്ന സ്ത്രീയാണ് രൂപപെടുത്തിയത്, അതിനവർക്ക് പ്രചോദനമായത് ഒരു ജർമ്മൻപാവയായ ബിൽഡ് ലില്ലി ആയിരുന്നു.ഹാരോൾഡ് മാട്‌സൺ, റൂത്ത് ഹാൻഡ്‌ലർ,റൂത്ത് ഹാൻഡ്‌ലറുടെ ഭർത്താവ് ഏലിയറ്റ് ഹാൻഡ്‌ലർഎന്നിവർ ചേർന്ന് 1945 ൽ സ്ഥാപിച്ച മാട്ടേൽ കമ്പനി കോടികളുടെ ലാഭമാണ് ബാർബിയുടെ നിർമ്മാണത്തിലൂടെ നേടിയത്. 50 കൊല്ലത്തിലധികമായി പാവകളുടെ വിപണിയിലെ പ്രധാന സാന്നിധ്യമാണ് ബാർബി പാവ. ലോകത്തിൽ ഓരോ മൂന്ന് മിനുട്ടിലും ഒരു ബാർബി പാവവീതം വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.ആദ്യ ബാർബി പാവയുടെ വേഷം കറുപ്പും വെള്ളയും വരകളുള്ള നീന്തൽ വസ്ത്രം ആയിരുന്നു. മൂന്ന് ഡോളർ ആയിരുന്നു ഈ പാവയുടെ വില. ബാർബിക്ക് സ്വീകാര്യത ഏറിയതോടെ അവളുടെ വേഷവിധാനങ്ങൾ, സുഹൃത്തുക്കൾ എന്നിവയൊക്കെ കമ്പനി നിർമ്മിച്ചു തുടങ്ങി. എണ്ണമറ്റ വിവാദ വിഷയങ്ങളാണ് തന്റെ ചെറിയ വസ്ത്രങ്ങളിലൂടെയും തന്നെകുറിച്ചുള്ള അനുകരണങ്ങളിലൂടെയും ബാർബി പാവക്കുള്ളത്. 2017ൽ ഹിജാബ് ധരിച്ച ബാർബി വിപണിയിൽ എത്തിയിരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


ദേവികാറാണി (ചരമദിനം)

ഇന്ത്യൻ സിനിമയിലെ ആദ്യ വനിത എന്നറിയപ്പെടുന്ന വ്യക്തിയാണ് ആദ്യ ഫാൽകെ പുരസ്കാരം നേടിയ, ദേവികാറാണി എന്ന് അറിയപ്പെടുന്ന ദേവിക റാണി ചൗധരി..ബോളിവുഡിന്റെ ആദ്യത്തെ സ്വപ്നസുന്ദരി യായി വിശേഷിക്കപ്പെടുന്ന വ്യക്തിയും ദേവിക റാണിയാണ്

1933ലാണ് ഇന്ത്യന്‍ സിനിമയിലെ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച ആ 'വിശ്വ  വിഖ്യാതമായ മുത്തം' പിറന്നത്.  കര്‍മ്മ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ദേവികാ റാണിയുടെ  ആ 'സാഹസം'. ജെ.എല്‍.ഫ്രീര്‍ ഹണ്ട് സംവിധാനം ചെയ്ത കര്‍മ്മയ്ക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍‌ ചിത്രം എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഹിമാന്‍ഷു റായ് നിര്‍മ്മിച്ച ചിത്രത്തില്‍  നായകനും അദ്ദേഹം തന്നെയായിരുന്നു.  അരങ്ങേറ്റ ചിത്രത്തിനെത്തിയ ദേവികയ്ക്കു മുന്നില്‍ ഹിമാന്‍ഷു വെച്ച ആദ്യ നിബന്ധന ഒരു  'കിസ്സിംഗ് സീനില്‍' അഭിനയിക്കുക എന്നതായിരുന്നു. അതും ഒരു ഞൊടിയിടയ്ക്കു വേണ്ടിയായിരുന്നില്ല, നാലു മിനിട്ട് നീണ്ടു നില്‍ക്കുന്ന ചുബന രംഗം. ഒരു രാജകുമാരനും  രാജകുമാരിയും തമ്മിലുള്ള പ്രണയ രംഗത്തിന്‍റെ പൂര്‍ണതയ്ക്കു വേണ്ടിയായിരുന്നു ആ രംഗം.വിവാദ രംഗവുമായി മേയില്‍ റിലീസിനെത്തിയ കര്‍മ്മയെ പക്ഷേ അന്നത്തെ  സദാചാര വാദികള്‍ വെറുതേ വിട്ടില്ല.  മേല്‍പ്പറ‍ഞ്ഞ രീതിയില്‍ കര്‍മ്മയ്ക്കും ഒപ്പം ദേവികാ റാണിക്കും നേരെ പലരും വാളോങ്ങി. എന്തു  പറയാന്‍, ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. പക്ഷേ അവിടം കൊണ്ടും തീര്‍ന്നില്ല. ഒരു നായകനെ  പരസ്യമായി ചുംബിക്കാന്‍ സാഹസം കാണിച്ച നായികയെ കുപ്രസിദ്ധരുടെ പട്ടികയിലേക്കുയര്‍ത്തി  ഇന്ത്യന്‍ സമൂഹം.

കാലം മായ്ക്കാത്ത മുറിവുകളില്ലായെന്ന് പറയുന്നത് വെറുതെയാണെന്നു കരുതേണ്ടിയിരിക്കുന്നു.  കാലം പിന്നെയും കടന്നു പോയി. ഇന്ത്യന്‍ സിനിമ വിപ്ലവകരമായ പലമാറ്റങ്ങള്‍ക്കും വേദിയായി.  നായക-നായികാ സങ്കല്‍പ്പങ്ങള്‍ മാറി. ദേവിക ബാക്കി വെച്ചു പോയ താരറാണി പട്ടം ഹേമമാലിനിയിലേക്കും പിന്നെ മറ്റു പലരിലേക്കും കൈമാറിയെത്തി. പക്ഷേ നേട്ടങ്ങളും  അംഗീകാരങ്ങളും പലരെയും തേടിയെത്തിയെങ്കിലും ആദ്യ ചുംബന നായികയെന്ന വിളിപ്പേരും, അവിടെത്തുടങ്ങിയ വിവാദ വിപ്ലവങ്ങളും കാലങ്ങളോളം നിന്നു.   അവര്‍ വിടപറഞ്ഞ 1994 മാര്‍ച്ച് 9നും അതിനും എത്രയോ കാലങ്ങള്‍ക്കു ശേഷവും ചുംബന  നായികയെന്ന പേര് ഒരു വിശേഷണമായോ അവമതിപ്പിന്‍റെ പ്രതീകമായോ ഇന്ത്യന്‍ സിനിമയില്‍  നിറഞ്ഞു നില്‍ക്കുക തന്നെ ചെയ്തു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, മാക്സിം കാർഡും.


♛♛♛♛♛♛♛♛♛   march - 10   ♛♛♛♛♛♛♛♛♛♛

സാവിത്രി ഫൂലെ (ചരമദിനം)

മഹാരാഷ്ട്രയിൽ അധഃസ്ഥിതരുടെ വിമോചനത്തിനായി നിരന്തരം ഇടപെട്ട സാമൂഹ്യ പ്രവർത്തകയായിരുന്നു സാവിത്രി ഫൂലെ. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും ഉന്നതിക്കായും സധീരം പോരാടിയ ഇവർ ജ്യോതിറാവു ഫൂലെയുടെ പത്‌നിയാണ്. 1831 ജനുവരി 3-ന് സാവിത്രി ഭായി എന്ന സാവിത്രി ഫൂലെ മഹാരാഷ്ട്രയിൽ ജനിച്ചു. 9 വയസ്സുള്ളപ്പോൾ 13കാരനായ ജ്യോതിറാവു ഫൂലെയുമായുള്ള വിവാഹം നടന്നു. ജ്യോതിറാവുവിന്റെ പ്രോൽസാഹനം നിമിത്തം സ്‌കൂളിൽ പോയി പഠിച്ച് സ്‌കൂൾ അധ്യാപികയായി. 1848 ആഗസ്തിൽ ബുധവാർ പേട്ടയിലെ ഭിഡെവാഡയിൽ, വിദ്യാഭ്യാസം ചെയ്യാനവകാശമില്ലാതിരുന്ന ചമാർ, മഹർ, മാംഗ് തുടങ്ങിയ അസ്പൃശ്യ ജാതികളിൽപെട്ടവർക്കുമായി അവർ സ്വന്തമായി സ്‌കൂൾ ആരംഭിച്ചു. സാമ്പത്തിക കാരണങ്ങളാൽ സാവിത്രി ഫൂലെയ്ക്ക് സ്‌കൂൾ പൂട്ടേണ്ടിവന്നു സ്ത്രീകൾ വീടിനു പുറത്തിറങ്ങുന്നത് പോലും കടുത്ത അപമാനമായി കണ്ടിരുന്ന അക്കാലത്ത് യാഥാസ്ഥികരിൽ നിന്നും കനത്ത എതിർപ്പ് ഇവർ നേരിട്ടു. കല്ലും ചളിയും തുടങ്ങി ചാണകം വരെ അവർക്കെതിരെ എറിയപ്പെട്ടു. ഇതിൽ ഭയന്ന് പിന്മാറാതെ മാറ്റിയുടുക്കാൻ മറ്റൊരു സാരി കയ്യിൽ കരുതി. ശക്തമായ എതിർപ്പുകളെ തുടർന്നു ദമ്പതികളെ വീട്ടിൽ നിന്ന് പുറത്താക്കി.

1852 നവംബർ 16 : ബ്രിട്ടീഷ് ഗവണ്മെന്റ് ഫുലെയെ ആദരിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് “മികച്ച അദ്ധ്യാപിക”(best teacher) ആയി സാവിത്രിബായ് പ്രഖ്യപിക്കപെട്ടു.

പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ആ പ്രദേശങ്ങളിൽ ചെന്ന് മുന്നിൽനിന്ന് പ്രവർത്തിക്കുകയും രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് രോഗം ഭേദമാകുംവരെ പരിചരിക്കുകയും ചെയ്തു. അങ്ങനെ രോഗം പകർന്നാണ് 1897 മാർച്ച് 10ന് സാവിത്രി ഫൂലെ അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


♛♛♛♛♛♛♛♛♛   march - 11   ♛♛♛♛♛♛♛♛♛♛

ഉപ്പ് സത്യാഗ്രഹം

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന്‌ നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12ന് -ന്‌ ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്‌ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്.മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ്പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള സ്വാതന്ത്ര്യ സമരസേനാനികള്‍ ഈ യാത്രയില്‍ പങ്കുകൊണ്ടു. പങ്കുകൊള്ളാന്‍ കഴിയാത്തവര്‍ അതത്‌ സംസ്ഥാനങ്ങളില്‍ കടപ്പുറത്തേക്ക്‌ മാര്‍ച്ച്‌ നടത്തി കടല്‍വെള്ളം കുറുക്കി ഉപ്പുണ്ടാക്കി. ഗാന്ധിജിയും 78 സ്വാതന്ത്ര്യസമര സേനാനികളും മാര്‍ച്ച്‌ 12 ന്‌ തുടങ്ങിയ യാത്ര ഏപ്രില്‍ ആറിന്‌ ദണ്ഡി കടപ്പുറത്തെത്തി. അപ്പോഴവിടെ ആയിരക്കണക്കിന്‌ ആളുകളും നൂറു കണക്കിന്‌ പൊലീസുകാരും നില്‍പ്പുണ്ടായിരുന്നു. ഗാന്ധിജിയും സമരഭടന്മാരും കടലില്‍ ഇറങ്ങി കുളിച്ച്‌ കടല്‍ത്തീരത്ത്‌ മണല്‍ത്തിട്ട കെട്ടി അതില്‍ ഉപ്പ്‌ കുറുക്കിയെടുത്തു.ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം. ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അലക്സാണ്ടർ ഫ്ലെമിങ്  (ചരമദിനം)

പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ് (ഓഗസ്റ്റ് 6, 1881 - മാർച്ച് 11, 1955). ഇരുപതാം നൂറ്റാണ്ടിലെ 100 മഹദ്വ്യക്തിത്വങ്ങളിൽ ഒരാളായി ടൈം മാസിക തിരഞെടുത്തത് ഫ്ലമിങ്ങിനെ ആണ്. 1945-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അദ്ദേഹം അർഹനായി. 1928 -ൽ മെഡിക്കൽ ഗവേഷണ കൗൺസിലിൻറെ പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധം തയാറാക്കാനുള്ള പ്രവൃത്തിലായിരുന്നു ഫ്ലെമിങ്. സ്റ്റെഫലോകോക്കസ് എന്നയിനം ബാക്ടീരിയയെ കുറിച്ചാണ് ലേഖനമെഴുതേണ്ടത്. ധാരാളം രോഗങ്ങൾക്കു കാരണമായ ബാക്റ്റീരിയയാണ് സ്റ്റെഫലോകോക്കസ്. പരീക്ഷണങ്ങൾക്കായി അദ്ദേഹം അത്തരം ബാക്ടീരിയകളെ വളർത്തിയെടുക്കാൻ തുടങ്ങി. ഒരു ദിവസം ഈ പാത്രങ്ങളിലൊന്ന് അടച്ചുവെക്കാൻ മറന്നുപോയി. ജനാലക്കരികിലിരുന്ന ഈ പാത്രത്തിൽ ഒരുതരം പൂപ്പൽ വളർന്നിരിക്കുന്നതായി ഫ്ലെമിങ്ങിൻറെ ശ്രദ്ധയിൽപ്പെട്ടു. പൂപ്പൽ ബാധിച്ച ബാക്ടീരിയൽ കൾച്ചർ എടുത്തുകളയുന്നതിനു പകരം അദ്ദേഹം അതു നിരീക്ഷിക്കുകയാണു ചെയ്തത്. ചുറ്റുമുള്ള ബാക്ടീരിയകൾ നശിച്ചുപോയതായി അദ്ദേഹം കണ്ടു. ബാക്ടീരിയെ നശിപ്പിച്ച പൂപ്പലിനെ കൂടുതൽ പരിശോധനക്കായി വേർതിരിച്ചെടുത്തു. പെൻസിലിയം ഇനത്തിൽപ്പെട്ട (Pencillium notatium) ഒന്നായിരുന്നു ഈ പൂപ്പൽ അവയിൽനിന്നു വേർതിരിച്ചെടുത്ത പദാർത്ഥങ്ങൾക്ക് ബാക്ടീരിയകളുടെ വളർച്ച തടയാനുള്ള ശേഷിയുള്ളതായി അദ്ദേഹം മനസ്സിലാക്കി. പുതിയ പദാർഥത്തിന് പെൻസിലിൻ എന്ന പേരുനൽകി. സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധം ആണ് പെനിസിലിൻ.ജീവിതത്തിലുടനീളം എളിമയും ഉന്നത മൂല്യങ്ങളും വച്ചുപുലർത്തിയിരുന്ന ആളായിരുന്നു അലക്സാണ്ടർ ഫ്ലെമിങ്. തന്റെ കണ്ടെത്തൽ കച്ചവട താൽപര്യത്തിനായി ഉപയോഗിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ജീവൻരക്ഷാ ഔഷധങ്ങൾ ലാഭേച്ഛ കൂടാതെ വിനിമയം നടത്തണം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. 1945ൽ അമേരിക്കയിലെ മരുന്ന് നിർമ്മാണ കമ്പനികളുടെ സംഘടന അദ്ദേഹത്തിന് പുരസ്കാരമായി നൽകിയ ഒരു ലക്ഷം അമേരിക്കൻ ഡോളർ താൻ പഠിച്ച ഗവേഷണ സ്ഥാപനമായ സെന്റ് മേരീസ് മെഡിക്കൽ സ്കൂളിന് സംഭാവന ചെയ്യുകയാണുണ്ടായത്.  1955 മാർച്ച് 11നു ഹൃദയാഘാതത്തെത്തുടർന്ന് അലക്സാണ്ടർ ഫ്ലെമിങ് മരണമടഞ്ഞു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   march - 13   ♛♛♛♛♛♛♛♛♛♛

വള്ളത്തോൾ നാരായണമേനോൻ (ചരമദിനം)

മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ.

ജനനം: 1878 ഒക്ടോബർ 16,  തിരൂർ, കേരളം
മരണം: 1958 മാർച്ച് 13 (പ്രായം 79)

ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം 'ബാപ്പുജി' പ്രശസ്തമാണ്. വിവർത്തനംകൊണ്ട് 'കേരള വാല്മീകി'യെന്നും കഥകളിയുടെ സമുദ്ധർത്താവ് എന്ന നിലയിൽ 'കേരള ടാഗോർ' എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു 1908-ൽ ഒരുരോഗബാധയെതുടർന്ന് ബധിരനായി. ഇതേത്തുടർന്നാണ് ' ബധിരവിലാപം ' എന്ന കവിത അദ്ദേഹം രചിച്ചത്.

1948-ൽ മദ്രാസ് സർക്കാർ വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. അഞ്ചുവർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. 1954-ലാണ് മഹാകവിക്ക് പദ്മഭൂഷൺ ബഹുമതി ലഭിച്ചത്. ഇന്ത്യൻ പോസ്റ്റൽ റിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽസ്റ്റാമ്പും.ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജോസഫ് പ്രീസ്റ്റ്ലി (ജന്മദിനം)

ഒരു ബ്രിട്ടിഷ് ദൈവശാസ്ത്രജ്ഞനും പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്നു ജോസഫ് പ്രീസ്റ്റ്ലി. ജോസഫ് പ്രീസ്റ്റ്ലി (ജനനം13 മാർച്ച് 1733മരണം1804 ഫെബ്രുവരി 06 ) ഓക്സിജൻ കണ്ടെത്തിയ വ്യക്തിയായി സാധാരണ കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്.ഫ്രഞ്ച് വിപ്ലവത്തേയും അമേരിക്കൻ സ്വാതന്ത്ര്യസമരത്തെയും അനുകൂലിച്ചതിനു ജന്മനാട് വിട്ട് ഓടിപ്പോകേണ്ടിവന്ന ഒരു ശാസ്ത്രജ്ഞനാണ് ജോസഫ് പ്രീസ്റ്റ്ലി. മതപാഠശാലയിലായിരുന്നു ജോസഫിന്റെ വിദ്യാഭ്യാസം. പഠനശേഷം 1755-ൽ പ്രസ്ബിറ്റേറിയൻ സഭയുടെ പുരോഹിതനായിരസതന്ത്രമായിരുന്നു പ്രിസ്റ്റ്ലിയുടെ പ്രിയവിഷയം. ശാസ്ത്ര, സാമൂഹിക,മത വിഷയത്തിൽ 150 ഓളം പുസ്തകങൾ രചിച്ചിട്ടുണ്ട്. 1772-ൽ ലൈബ്രറിയനായി ജോലി അനുഷ്ഠിചുണ്ട്. കൂടാതെ വൈദ്യുതിയിടെ ചരിത്രം എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ചതും പ്രിസ്റ്റ്ലിയാണ്. മെർക്കുറിയുടെ ഓക്സൈഡിനെ സൂര്യപ്രകാശംകൊണ്ട് ‍ ചൂടാക്കിയപ്പോഴാണ് പ്രാണവായുവായ ഓക്സിജൻ വേർതിരിഞ്ഞു വന്നത്. കത്താൻ സഹായിക്കുന്ന ഈ വാതകം ശ്വസിച്ചാൽ നവോന്മേഷം കൈവരുമെന്ന് പ്രിസ്റ്റ്ലി കണ്ട്ത്തി. ഡിഫ്ളോജിസ്റ്റിക്കേറ്റഡ് എയർ എന്നാണ് (Dephlogisticated air) പ്രിസ്റ്റ്ലി ഇതിനു പേരിട്ടത്. 1774-ലാണ് പ്രിസ്റ്റ്ലി ഇതുകണ്ടുപിടിച്ചത്. പിന്നീട് ശാസ്ത്രജ്ഞനായ അന്ത്വാൻ ലാവോസിയെയാണ് ഇതിനു ഓക്സിജൻഎന്നപേരിട്ടത്. കാർബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ക്ലോറൈഡ്, നൈട്രിക് ഒക്സൈഡ് ,ഹൈഡ്രജൻ സൾഫൈഡ്, തുടങ്ങി ഒട്ടേറെ വാതകങ്ങൾ പിന്നീട് അദ്ദേഹം കണ്ടെത്തി. അമേരിക്കയിൽ വെച്ച് 1804-ൽ ജോസഫ് പ്രിസ്റ്റ്ലി (71 വയസ്) അന്തരിച്ചത്. അമേരിക്കയും, മാൽഡീവും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

യുറാനസ്

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ്‌യുറാനസ്. 1781 മാർച്ച് 13-ന് വില്യം ഹെർഷൽആണ്‌ യുറാനസ് കണ്ടെത്തിയത്. സൂര്യനിൽനിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹം.ഗ്രീക്കുപുരാണങ്ങളിൽ ആകാശത്തിന്റെ ദേവനായ യുറാനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്‌. യുറാനസിന് കുറഞ്ഞത്‌ 27 ഉപഗ്രഹങ്ങൾ ഉണ്ടെന്നുകണ്ടെത്തിയിട്ടുണ്ട്‌. മിറാൻഡ എന്ന ഉപഗ്രഹമാണ് ഇതിൽ ഏറ്റവും പ്രധാനം.

84 ഭൂവർഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന യുറാനസ്‌, 17 മണിക്കൂർകൊണ്ടു അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് യുറാനസിനനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്‌.

റോമൻ മിഥോളജിയിലെ ദേവീദേവന്മാരുടെ പേരുകളാണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നതെങ്കിൽ ഗ്രീക്ക് മിഥോളജിയിൽനിന്നാണ് യുറാനസിന്റെ പേര് വന്നതെന്ന പ്രത്യേകതയുണ്ട്. ആകാശത്തിന്റെ ഗ്രീക്ക് ദേവനായ ഔറാനോസിന്റെ നാമമാണ് ഈ ഗ്രഹത്തിന് നൽകിയിരിക്കുന്നത്. മറ്റു വാതകഭീമന്മാരെപ്പോലെ യുറാനസിനു ചുറ്റും വലയങ്ങളും, കാന്തികമണ്ഡലവും, ധാരാളം ഉപഗ്രഹങ്ങളുമുണ്ട്. യുറാനസിന്റെ അച്ചുതണ്ട് വശത്തേക്കാണെന്ന പ്രത്യേകതയുണ്ട്. മറ്റു മിക്ക ഗ്രഹങ്ങളുടെയും മദ്ധ്യരേഖയ്ക്കടുത്താണ് യുറാനസിന്റെ ഉത്തരധ്രുവവും ദക്ഷിണധ്രുവവും.1986-ൽ വോയേജർ 2-ൽനിന്നു ലഭിച്ച ചിത്രങ്ങ‌ൾ കാണിച്ചത് യുറാനസിന്റെ ഉപരിതലത്തിൽ എടുത്തുകാണാനാവുന്ന പ്രത്യേകതകളൊന്നുമില്ലയെന്നാണ്. മറ്റു വാതകഭീമന്മാർക്ക് തണുത്ത നാടകളും വലിയ കൊടുങ്കാറ്റുകളും മറ്റും ദൃശ്യമാണെങ്കിലും യുറാനസിൽ അത്തരമൊന്നും കാണപ്പെട്ടില്ല.ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ ഋതുഭേദങ്ങളും കാലാവസ്ഥാമാറ്റങ്ങളും കാണപ്പെട്ടിട്ടുണ്ട്.

യുറാനസ് ഇക്വിനോക്സിനോട്അടുക്കുന്നതിനോടനുബന്ധിച്ചാണീ മാറ്റങ്ങൾ കാണപ്പെട്ടു തുടങ്ങിയത്. ഇവിടെ കാറ്റിന്റെ വേഗത സെക്കന്റിൽ 250 മീറ്റർ വരെയാകാം . ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   march - 14   ♛♛♛♛♛♛♛♛♛♛

കാൾ മാർക്സ് (ചരമദിനം)

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ പ്രമുഖനാണ് മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായ കാൾ മാർക്സ് (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്. കാൾ ഹെൻറിച്ച് മാർക്സ് എന്നാണ്‌ പുർണ്ണനാമം. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദനായി കാൾ മാർക്സ് അറിയപ്പെടുന്നു. അദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്. 1881 ൽ മാർക്സിന്റെ ഭാര്യ ജെന്നി അന്തരിച്ചു. മാർക്സിന്റെ ജീവിതത്തിന്റെ അവസാന മാസങ്ങൾ അദ്ദേഹം രോഗാതുരനായിരുന്നു. ഇത് ക്രമേണ ബ്രോങ്കൈറ്റിസ് എന്ന രോഗമായി പരിണമിക്കുകയും 1883 മാർച്ച് 14 ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും കൂടി മൃതദേഹം ലണ്ടനിലുള്ള ഹൈഗേറ്റ് സെമിത്തേരിയിൽ അടക്കം ചെയ്തു. ഏതാണ്ട് പത്തോളം ആളുകൾ മാത്രമേ അദ്ദേഹത്തിന്റെ ശവസംസ്കാരചടങ്ങുകൾക്കായി ഉണ്ടായിരുന്നുള്ളു ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ആൽബർട്ട് ഐൻസ്റ്റൈൻ (ജന്മദിനം)

ആൽബർട്ട് ഐൻസ്റ്റൈൻ1879 മാർച്ച് 14 – 1955 ഏപ്രിൽ 18) ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. . ആധുനിക ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ ആപേക്ഷികതാ സിദ്ധാന്തം ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ ലോക പ്രശസ്തനാക്കി.

ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ളസമവാക്യമായ E = mc2 (ഇത് ലോക‌ത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്.ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1921-ൽ ഇദ്ദേഹം ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി.1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധം ചെയ്തു. അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു (Theory of Relativity). അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.1933ൽ ഹിറ്റ്‌ലറുടെ ക്രൂരതകൾ മൂലം അദ്ദേഹം യൂറോപ്പ് വിട്ടു. അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാല അദ്ദേഹത്തിനൊരു ഉയർന്നസ്ഥാനം നൽകി. 1940ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു.അമേരിക്കന്‍ പൗരത്വം നേടിയ ഐന്‍സ്റ്റൈന്‍ ജര്‍മനിയിലേക്ക് തിരികെ വരില്ലെന്നു മനസിലാക്കിയ നാസികള്‍ അദ്ദേഹത്തിന്റെ വസതികൈയേറുകയും ലൈബ്രറി നശിപ്പിക്കുകയും ചെയ്തു. ജീവനോടെയോ അല്ലാതെയോ ഐന്‍സ്റ്റൈനെ പിടിച്ചു കൊടുക്കുന്നയാള്‍ക്ക് ആയിരം ഡോളര്‍ പ്രതിഫലമായി നാസികള്‍ പ്രഖ്യാപിച്ചു. എന്റെ തലയ്ക്ക് ഇത്രയും വിലയുണ്ടോയെന്നാണ് വാര്‍ത്ത അറിഞ്ഞ ഐന്‍സ്റ്റൈന്‍ പ്രതികരിച്ചത്.പ്രകാശത്തിന്റെ വേഗതയെ മറികടക്കാന്‍ പ്രപഞ്ചത്തിലെ ഒരു വസ്തുവിനും സാധിക്കില്ലെന്ന് ഐന്‍സ്റ്റൈന്‍ ആദ്യത്തെ ലേഖനത്തില്‍ കുറിച്ചു. പില്‍ക്കാലത്ത് ലോകത്തിന്റെ പലഭാഗത്തും ഐന്‍സ്റ്റൈന്റെ പ്രവചനത്തെ മറികടക്കാനുള്ള പരീക്ഷണങ്ങള്‍ അരങ്ങേറി. സേണ്‍ ലാബില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന പരീക്ഷണത്തില്‍ ന്യൂട്രിനോകള്‍ പ്രകാശത്തെ മറികടക്കുമെന്ന് ആയിരത്തിലേറെ തവണ നടത്തിയ പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രലോകംഅവകാശപ്പെട്ടിരുന്നു .ഒരു നൂറ്റാണ്ടു കാലത്തോളം തകരാതെ കൊണ്ടുനടന്നിരുന്ന വിശ്വാസം തകര്‍ന്നെന്നാണ് അന്ന് ശാസ്ത്രലോകം കണക്കു കൂട്ടിയത്. എന്നാല്‍ ഒടുവില്‍ ശാസ്ത്രം ഇങ്ങനെ വിധി എഴുതി- ഐന്‍സ്‌റ്റൈന്‍ പറഞ്ഞതാണ് ശരി.പ്രകാശത്തിനാണ് ഏറ്റവും വേഗം....ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണ്ണമായ സമസ്യകൾക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു. സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1955ൽ ഈ മഹാപ്രതിഭ പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജോര്‍ജ് ഈസ്റ്റ്മാന്‍ (ചരമദിനം)

ഫോട്ടോഗ്രഫി രംഗത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ മഹാനാണ് ജോര്‍ജ് ഈസ്റ്റ്മാന്‍.(ജൂലൈ 12, 1854 – മാർച്ച് 14, 1932)‍. ഫിലിം റോളിന്റെ കണ്ടുപിടുത്തത്തിലൂടെ ഫോട്ടോഗ്രഫിയെ അദ്ദേഹം മുഖ്യധാരയിലെത്തിച്ചു. മനുഷ്യസ്‌നേഹിയായ സംരംഭകന്‍ കൂടിയായിരുന്നു ഈസ്റ്റ്മാന്‍. ലാഭവിഹിതം തൊഴിലാളികള്‍ക്കു നല്‍കണമെന്ന ആശയം പ്രാവര്‍ത്തികമാക്കിയത് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് റോച്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി, മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്‌നോളജി എന്നിവയുടെ വികസനത്തിനു മാറ്റിവെച്ചെന്നതും മറ്റൊരു മഹനീയ കാര്യം. 75 കോടി ഡോളര്‍ പല കാര്യങ്ങള്‍ക്കുമായി ഈസ്റ്റ്മാന്‍ സംഭാവന ചെയ്തിട്ടുണ്ടെന്നാണ് വയ്പ്പ്. 1854ല്‍ ന്യൂയോര്‍ക്കിലായിരുന്നു ജോര്‍ജ് ഈസ്റ്റ്മാന്‍ ജനിച്ചത്.

ഫോട്ടോഗ്രാഫിക്കാവശ്യമായ സാധനങ്ങൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഇദ്ദേഹം ജലാറ്റിൻ ഡ്രൈപ്ലേറ്റുകൾ നിർമ്മിക്കുന്നതിനുള്ള സങ്കേതം വികസിപ്പിച്ചെടുത്തു. ഇദ്ദേഹം സ്ഥാപിച്ച ഈസ്റ്റ്മാൻ ഡ്രൈപ്ലേറ്റ് ആൻഡ് ഫിലിം കമ്പനി (1884) ആദ്യത്തെ `കൊഡാക്' ക്യാമറ വിപണിയിലിറക്കി (1888). 1892-ൽ കമ്പനിയുടെ പേര് ഈസ്റ്റ്മാൻ കൊഡാക് കമ്പനി എന്നാക്കി. 1900-ൽ കുട്ടികൾക്കു വേിയുള്ള ഒരു ഡോളർ മാത്രം വിലയുള്ള, ബ്രൗണീ ക്യാമറയും വിപണിയിലിറക്കി. 1927-ൽ ഫോട്ടോഗ്രാഫിക് വ്യവസായത്തിന്റെ യു.എസിലെ കുത്തക ഇദ്ദേഹം കൈവശത്താക്കി.ഒരുകാലത്ത് അമേരിക്കന്‍ ഫോട്ടോഗ്രാഫിക് വ്യവസായത്തിന്റെ കുത്തക തന്നെ ഈസ്റ്റ്മാന്‍ പിടിച്ചെടുത്തു. ഇദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ വലിയ പങ്ക് റോച്ചെസ്റ്റർ യൂനിവേഴ്‌സിറ്റി, മസ്സാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി എന്നിവയുടെ വികസനത്തിനു സംഭാവനചെയ്തു. രോഗബാധിതമായ നട്ടെല്ല് നല്‍കിയ കടുത്ത വേദന താങ്ങാനാവാതെ 1932ല്‍ സ്വയം ജീവനൊടുക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   march - 15   ♛♛♛♛♛♛♛♛♛♛

ലോക ഉപഭോക്തൃ അവകാശ ദിനം 
World_Consumer_rights_day

എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനം (World Consumer rights day) ആയി ആചരിക്കുന്നു. സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗിക്കുമ്പോഴും അവ ന്യായമായ വിലയിലും ഗുണമേന്മയിലും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള അവകാശം ഉപയോക്താവിനുണ്ട്. അങ്ങനെ ലഭിച്ചില്ലെങ്കിൽ അതു നിയമം വഴി നേടിയെടുക്കുന്നതിനുള്ള സംവിധാനങ്ങൾ പല രാജ്യങ്ങളിലുമുണ്ട്. ഇതിനായി ഇന്ത്യയിൽ നിലവിലുള്ള ഒരു നിയമമാണ് 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കു ബോധവൽക്കരണം നൽകുന്നതിനായി 1983 മുതൽ എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിച്ചുവരുന്നു. 1962 മാർച്ച് 15-ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി അമേരിക്കൻ പാർലമെന്റിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി പ്രസംഗിച്ചു. ഈ വിഷയം കൈകാര്യം ചെയ്ത ആദ്യ നേതാവായിരുന്നു കെന്നഡി. ഈ പ്രസംഗം നടത്തിയ ദിവസമാണ് പിന്നീട് ഉപഭോക്തൃ അവകാശദിനമായത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിനകവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സെന്റ് നിക്കോളസ് (ജന്മദിനം)

എ.ഡി. മൂന്നോ നാലോ നൂറ്റാണ്ടുകളിൽ തുർക്കിയിലെതുറമുഖ പട്ടണമായ പത്താറയിലെ ലിസിയ യിൽ ജനിച്ച നിക്കോളാസ്എന്ന വിശുദ്ധനാണ് സാന്താക്ളോസ്(ജനനം15 മാർച്ച് 270 – മരണം 6 ഡിസംബർ 342) (സമ്മാനങ്ങൾ നൽകുന്നയാൾ എന്നർത്ഥം വരുന്ന സെയ്ന്റ് നിക്കോളാസ് എന്ന ഡച്ച് വാക്കിൽ നിന്നാണ് സാന്താക്ലോസ് എന്ന വാക്കിന്റെ ഉദ്ഭവം)എന്ന ഇതിഹാസമായി മാറിയത്. സെന്റ് നിക്കോളാസിനെ ഡെച്ചുകാർ സിന്റർ ക്ലോസ് എന്നാണ് പറഞ്ഞിരുന്നത്. പിന്നെ അത് സാന്റിക്ലോസ്  എന്നും തുടർന്ന് സാന്താക്ളോസ് എന്നുമായി മാറി. നിക്കോൾസൻ കോൾസൻ  കോളിൻ തുടങ്ങിയ പേരുകൾ വിശുദ്ധ നിക്കോളാസിന്റെ പേരിൽനിന്നും ഉത്ഭവിച്ചവയാണ്. വിശുദ്ധ നിക്കോളാസ് റഷ്യയുടേയും ഗ്രീസിന്റേയുംപരിത്രാണ പുണ്യവാള നാണ്. പത്തൊമ്പത് വയസ്സുള്ളപ്പോൾ അദ്ദേഹം വൈദികനായി. യുവാവായ നിക്കോളാസ് പാലസ്തീനിലുംഈജിപ്തിലും ഒട്ടേറെ സഞ്ചരിക്കുകയുണ്ടായി. ലിസിയയിൽ തിരിച്ചെത്തിയ നിക്കോളാസ് പത്താറയ്ക്കു സമീപമുള്ള മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു. റോമാസാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിമാർ ക്രിസ്ത്യാനികൾക്കു നേരെ നിഷ്ഠൂരമായ മർദ്ദനങ്ങൾ അഴിച്ചുവിട്ട് അവരെ അടിച്ചമർത്തുന്ന കാലമായിരുന്നു അത്. വിശക്കുന്നവരിലും പീഡനങ്ങൾ ഏൽക്കുന്നവരിലുമെല്ലാം നിക്കോളാസ് മെത്രാൻ യേശുവിന്റെ പ്രതിരൂപം കണ്ടു. അവർക്കു വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തെ; ക്രൂരതയ്ക്ക് പേരു കേട്ട ഡയക്ലീഷൻസ് ചക്രവർത്തിയുടെ കാലത്ത് വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലാക്കി. പിന്നീട് റോമിലെ ഭരണാധികാരിയായി വന്ന കോൺസ്റ്റാന്റിൻ ചക്രവർത്തി മതപീഡനങ്ങൾ അവസാനിപ്പിച്ചു. അദ്ദേഹം ക്രിസ്ത്യാനിയായി തീരുകയും റോമിലെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെഅംഗീകരിക്കുകയും ചെയ്തു. തടവിലാക്കപ്പെട്ട ക്രിസ്ത്യാനി കളൊടൊപ്പം നിക്കോളാസ് മെത്രാനും മോചിപ്പിക്കപ്പെട്ടു.

ബിഷപ്പിന്റെ വസ്ത്രങ്ങൾ ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നതെങ്കിലും ആധുനിക സാന്റാക്ലോസ് ചുവന്ന കോട്ടും വെളുത്ത കോളറും കഫും ചുവന്ന ട്രൗസറും കറുത്ത തുകൽ ബെൽറ്റും ബൂട്ടും ധരിച്ച, തടിച്ച്, വെള്ളത്താടിയുള്ള സന്തോഷവാനായ ഒരാളായാണ് ചിത്രീകരിക്കപ്പെടുന്നത്. രാഷ്ട്രീയ കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റിന്റെ സ്വാധീനം മൂലം 19-ആം നൂറ്റാണ്ടിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഈ രൂപം പ്രശസ്തമായി. യുണൈറ്റഡ് കിങ്ഡത്തിലും യൂറോപ്പിലുംഇദ്ദേഹത്തിന്റെ രൂപം അമേരിക്കൻ സാന്റക്ക് സമാനമാണെങ്കിലും ഫാദർ ക്രിസ്തുമസ് എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്.

ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള അവശരേയും ദരിദ്രരേയും കയ്യും കണക്കുമില്ലാതെ അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങൾ കൊടുത്തിരുന്നു. 1087 ൽ ഇറ്റാലിയൻ നാവികർ അദ്ദേഹത്തിന്റെ ഭൌതിക ശരീരം തുർക്കിയിൽ നിന്നും ഇറ്റലിയിലെ ബാരിയിലേക്കു് കൊണ്ടു വന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ അനുഗ്രഹം നേടാൻ ഭക്തർ ബാരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. തീർത്ഥാടന കേന്ദ്രമായ ബാരിയിലെ സെന്റ് നിക്കോളസ് ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങൾ  പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.സെന്റ്-നിക്കോളാവോസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള പരിശുദ്ധ സഭയിലെ ഏക ദേവാലയമാണ് പാമ്പാക്കുട സെന്റ് ജോൺസ് വലിയപള്ളി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

എമിൽ വോൺ ബെയ്റിങ് (ജന്മദിനം)

എമിൽ വോൺ ബെയ്റിങ് (15 മാർച്ച് 1854 – 31 മാർച്ച്1917) 1901ൽ നോബൽ സമ്മാനം ലഭിച്ച ജർമ്മൻ ശരീരശാസ്ത്രജ്ഞനായിരുന്നു. ശരീരശാസ്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. ഡിഫ്തീരിയാ(തൊണ്ടമുള്ള്) രോഗത്തിനു പ്രതിരോധമരുന്ന് കണ്ടുപിടിച്ചതിനായിരുന്നു നൊബേൽ സമ്മാനിതനായത്. ശിശുമരണത്തിനു കാരണമായിരുന്ന ഡിഫ്തീരിയായ്ക്കു പ്രതിരോധ മരുന്നു കണ്ടുപിടിച്ച അദ്ദേഹത്തെ ശിശുക്കളുടെ രക്ഷകൻ എന്നാണു പേരു വിളിച്ചിരുന്നത്.

കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗംബാധിച്ചവരുടെ തൊണ്ടയിൽ കാണുന്നവെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടയ്ക്ക് മൃഗങ്ങളുടെ തോലുമായുള്ള സാമ്യത്തിൽ നിന്നാണ് ഈവാക്കിന്റെ ഉദ്ഭവം. 1878ൽ വിക്ടോറിയാരാജ്ഞിയുടെ മകളായ ആലീസ് രാജകുമാരി മരിച്ചത് ഡിഫ്തീരിയ മൂലമായിരുന്നു. രോഗത്തിനെതിരെ പൊരുതാൻ ആയുധങ്ങളില്ലാതിരുന്ന ആ കാലഘട്ടത്തിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ആൾക്കാർ രോഗത്തിന് ഇരയായിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോൺ ബെറിംഗ്  .എക്സോടോക്സിൻ ഗിനിപ്പന്നികളിൽ കുത്തിവെചച്ചു നടത്തിയ പരീക്ഷണങ്ങളാണ് പിൽക്കാലത്ത് ചികിത്സയിൽ നിർണ്ണായകമായ ആന്റി ഡിഫ്തീരെടിക് സീറം വികസിപ്പിക്കുന്നതിനു സഹായിച്ചത്.അതു വരെ ഈ രോഗം തടയാനോ വന്നാൽ ഫലപ്രദമായി ചികിൽസിക്കാനോ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ, വൈദ്യശാസ്ത്രത്തിലെ മികച്ച സംഭാവനക്ക് നോബൽ സമ്മാനം ഏർപ്പെടുത്തിയപ്പോൾ അവാർഡ് നിർണ്ണയസമിതിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. 1901 ൽ വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽസമ്മാനം ലഭിച്ചത് ബെറിംഗിനായിരുന്നു. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, “ഈ വാക്സിൻ കൊണ്ട് ഡിഫ്തീരിയയെ നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാൽ ഡിഫ്തീരിയക്കെതിരായ യുദ്ധം ഇനി മുമ്പത്തെപ്പോലെ ഏകപക്ഷീയമായിരിക്കില്ല. ചുരുങ്ങിയത് ഇന്ന് പൊരുതാൻ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്”.

ആ വാക്സിൻ ഉപയോഗിച്ചുതുടങ്ങിയപ്പോൾ ഉണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   march - 16   ♛♛♛♛♛♛♛♛♛♛

പി.എസ്. വാര്യർ (ജന്മദിനം)

പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെസ്ഥാപകനാണ് വൈദ്യരത്നം എന്നറിയപ്പെടുന്ന പി.എസ്. വാര്യർ (പന്നീമ്പള്ളി ശങ്കരവാര്യർ) (  ജനനം1869 മാർച്ച്  16-മരണം ജനുവരി 30). പ്രശസ്തനായ ആയുർവ്വേദവൈദ്യനായിരുന്ന അദ്ദേഹത്തിന് അലോപ്പതിയിലും പ്രവീണ്യമുണ്ടായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ പലതിലും ആകൃഷ്ടനായിരുന്ന വാര്യരുടെ മഹത്വം കാണുന്നത് സമ്പാദിക്കുന്ന ധനം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണമെന്നും അയിത്തത്തിന്റെ പേരില്‍ മനുഷ്യരെ അകറ്റിനിര്‍ത്തരുതെന്ന ചിന്താഗതിയിലുമാണ്. മലബാറിനെ പിടിച്ചുകുലുക്കിയ മാപ്പിളകലാപകാലത്ത് ഒറ്റയാന്‍പട്ടാളത്തെപ്പോലെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും രക്ഷയ്ക്ക് നിലകൊണ്ടത് പി.എസ്. വാര്യരായിരുന്നു. 1902-ൽ, ജന്മനാടായ കോട്ടയ്ക്കലിൽ, വൈദ്യരത്നം പി.എസ്. വാര്യർ സ്ഥാപിച്ച ആയുർവ്വേദ ചികിത്സാകേന്ദ്രമാണ് കോട്ടയ്ക്കൽ ആര്യ വൈദ്യശാല.ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌  ഇത്. ലാഭേച്ഛയേക്കാള്‍ തുച്ഛമായ തുകയിലൂടെ ആരോഗ്യം വീണ്ടെടുക്കുകയാണ് ലക്ഷ്യമായി അദ്ദേഹം കണ്ടത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന അക്കാലത്തും ജാതിക്കും മതത്തിനും അതീതമായ എല്ലാ മനുഷ്യരെയും തുല്യരായിക്കണ്ട് ചികിത്സ നല്‍കുന്ന സ്ഥാപനമായിരുന്നു ആര്യവൈദ്യശാല.  വെറും ആയുര്‍വേദ സ്ഥാപനവും ആശുപത്രിയും മാത്രമല്ല, നാനാജാതി മതസ്ഥരെ ഒന്നിച്ചുനിര്‍ത്താനും കേരളത്തിലെ കലാസാംസ്കാരികരംഗത്തിനും അളവറ്റ സംഭാവന നല്‍കാനും പി.എസ്.വാര്യര്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ്. ആധുനിക ഗവേഷണശാലകളും, മരുന്നു നിർമ്മാണ സംവിധാനങ്ങളുമുള്ള ആര്യ വൈദ്യശാലയ്ക്ക് കോട്ടയ്ക്കൽ, ഡെൽഹി, കൊച്ചി എന്നിവിടങ്ങളിൽ ശാഖകളുണ്ട് .ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും ഗാന്ധിജിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരുപക്ഷേ ഗാന്ധിജിക്ക് ഒരു ആയൂര്‍വേദസ്ഥാപനം ആദ്യമായി മരുന്ന് അയച്ചുകൊടുത്തതും അതിന് നന്ദിപറഞ്ഞുകൊണ്ട് മഹാത്മാവ് കത്ത് അയച്ചതും കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയ്ക്കായിരിക്കും.മലയാളത്തിലെ ആദ്യത്തെ വൈദ്യമാസികയായ ധന്വന്തരി അദ്ദേഹം ആരംഭിച്ചു. ചികിത്സാസംബന്ധിയായ വിവിധ ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ പ്രധാനപ്പെട്ടതാണ് ചികിത്സാസംഗ്രഹം, ബൃഹച്ഛാരീരം, അഷ്ടാംഗസംഗ്രഹം തുടങ്ങിയവ. പി.എസ്.വി. നാട്യസംഘം എന്ന കഥകളിസംഘവും അദ്ദേഹം നടത്തിയിരുന്നു.1944 ജനുവരി 30-ന് തന്റെ 75-ആം വയസ്സിൽ പി.എസ്. വാര്യർ അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   march - 17   ♛♛♛♛♛♛♛♛♛♛

മുജീബുര്‍ റഹ്മാന്‍ (ജന്മദിനം)

ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയില്‍ ഗോപാല്‍ഗഞ്ചിലെ തുന്‍ഗിപാറ ഗ്രാമത്തില്‍ 1920 മാര്‍ച്ച് 17 നാണ് മുജീബുര്‍ റഹ്മാന്‍ ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ സജീവം. 1940 ല്‍ ഓള്‍ ഇന്ത്യ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷനിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം. 1943 ല്‍ ബംഗാള്‍ മുസ്ലിം ലീഗില്‍ അംഗമായി. 1946 ല്‍ ഇസ്ലാമിക കോളേജ് സ്റ്റുഡന്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. പാര്‍ട്ടിക്കുള്ളിലെ അതികായനായി . ഭാരത-പാക് വിഭജനം പൂര്‍ത്തിയായതോടെ കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് കുടിയേറി. യൂണിവേഴ്‌സിറ്റി ഒഫ് ധാക്കയില്‍ നിയമപഠനം ആരംഭിച്ചു. ഈസ്റ്റ് പാക്കിസ്ഥാന്‍, മുസ്ലിം സ്റ്റുഡന്റ് ലീഗ് എന്ന സംഘടന രൂപീകരിച്ചു. ഇക്കാലത്താണ് ഉറുദു ഔദ്യോഗിക ഭാഷയാക്കി പാക് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും ബംഗ്ലയാണ് തങ്ങളുടെ ഭാഷയെന്നും ഇദ്ദേഹം വാദിച്ചു. ഇതിനെതിരേ നടന്ന സമരം അദ്ദേഹത്തെ എത്തിച്ചത് ജയിലിലാണ്. തുടര്‍ന്ന് അദ്ദേഹത്തെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനെതിരേയുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ അദ്ദേഹം തയാറായില്ല. അവാമി മുസ്ലിം ലീഗ് രൂപീകരിച്ച് 1949 പാര്‍ട്ടിയുടെ ജോയിന്റ് സെക്രട്ടറിയായി. കിഴക്കന്‍ പാക്കിസ്ഥാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അധികം വൈകാതെ മന്ത്രിസ്ഥാനം തേടിയെത്തി. എന്നാല്‍ സര്‍ക്കാരിനെ പാക്കിസ്ഥാന്‍ പിരിച്ചുവിട്ടു. ഇതോടെ പടിഞ്ഞാറന്‍ പാക്കിസ്ഥാനെതിരേ പരസ്യ നിലപാടുമായി മുജീബുര്‍ റഹ്മാന്‍ രംഗത്തെത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെങ്കിലും സര്‍ക്കാരിനെതിരായ പ്രക്ഷോഭം കെട്ടടങ്ങിയില്ല. സമരം ശക്തമായി. കിഴക്കന്‍ പാക്കിസ്ഥാനിലെ സമ്പത്ത് മുഴുവന്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ കൊള്ളയടിക്കുകയാണെന്നും ഇവിടെ ദാരിദ്ര്യവും പട്ടിണിയും മാത്രമാണുള്ളതെന്നും മുജീബുര്‍ റഹ്മാന്‍ പറഞ്ഞു. അധികാരത്തില്‍ തുല്യ പങ്കാളിത്തം ബംഗ്ലാദേശികള്‍ക്ക് ഉറപ്പാക്കിയില്ലെങ്കില്‍ സ്വതന്ത്ര്യരാജ്യം വേണമെന്ന ആവശ്യം ശക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്. ഭരണഘടന സസ്‌പെന്‍ഡ് ചെയ്ത പാക്കിസ്ഥാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇതോടെ മുക്തിബാഹിനിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് വിമോചനത്തിനായി സമരം ശക്തമായി. ഇവരെ പിടിക്കാന്‍ പാക്കിസ്ഥാന്‍ ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ് നടത്തിയത് പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കി. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിന്റെ വിമോചനത്തിന് സഹായം തേടി മുജീബുര്‍ റഹ്മാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമീപിച്ചത്. എല്ലാവിധ സഹായവും ഇന്ദിര വാഗ്ദാനം ചെയ്തു. 1969 ഡിസംബര്‍ അഞ്ചിനാണ് ബംഗ്ലാദേശ് എന്ന ആവശ്യം അദ്ദേഹം ആദ്യം പ്രഖ്യാപിച്ചത്. ഈ ആവശ്യം പാക് സര്‍ക്കാര്‍ തള്ളി. ഇതിനിടെ രാജ്യത്തെ പിടിച്ചുലച്ച കൊടുങ്കാറ്റ് ഉണ്ടായത്. പതിനായിരക്കണക്കിന് പേരാണ് ഈ കൊടുങ്കാറ്റില്‍ മരിച്ചത്. നിരവധി പേര്‍ ഭവനരഹിതരായി. ഇവരെ രക്ഷിക്കാനോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാക്കിസ്ഥാന്‍ തയാറായില്ല. എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായിരുന്നു ഈ സംഭവം. ഈ സംഭവത്തെ മുജിബുര്‍ റഹ്മാന്‍ വേണ്ട വിധം ഉപയോഗിച്ചു. തുടര്‍ന്ന് നടന്ന പ്രക്ഷോഭവും ഇന്ത്യന്‍ സൈനിക നടപടിയുമാണ് ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കാന്‍ സഹായിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം രണ്ടു വട്ടം അദ്ദേഹം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി.. തീവ്രത നിറഞ്ഞ പ്രസംഗങ്ങളും നിശ്ചയദാര്‍ഢ്യവുമായിരുന്നു, ജനങ്ങള്‍ സ്‌നേഹത്തോടെ വിളിച്ച ബംഗബന്ധുവെന്ന മുജിബുര്‍ റഹ്മാനെ നായകനാക്കിയത്. എന്നാല്‍ അപ്രതീക്ഷിതമായി 1975 ഓഗസ്റ്റ് 15 ന് ഉണ്ടായ സൈനിക അട്ടിമറിയില്‍ ബംഗ്ലാദേശിന്റെ വിമോചന നായകന് മരണത്തെ പുല്‍കേണ്ടി വന്നു. ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി പിന്നീട് തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് ഹസീന ഒഴികെ മറ്റെല്ലാവരെയും സൈന്യം വകവരുത്തി. ബംഗ്ലദേശ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡോ.വി.വി. ഗുണ്ടപ്പ (ജന്മദിനം)

ഡി.വി.ജി’എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ഡോ.വി.വി. ഗുണ്ടപ്പ 1887 മാർച്ച് 17 ന് കർണാടകയിലെ കോലാർ ജില്ലയിലെ മുൽബാഗലിൽ ജനിച്ചു.
ഡിവിജി, തന്റെ ജീവിതകാലത്ത് പത്രപ്രവർത്തകൻ, പത്രാധിപർ, ജീവചരിത്രകാരൻ, കവി, ബുദ്ധിജീവി, സാഹിത്യകാരൻ എന്നീ നിലകളിൽ വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് എന്നിരുന്നാലും ഉള്ളിന്റെയുള്ളിൽ അദ്ദേഹം വിനയത്തിന്റെ മൂർത്തിഭാവമായിരുന്നു എന്നുള്ളത് എക്കാലവും സുവർണലിപികളിൽ രേഖപ്പെടുത്തേണ്ട വസ്തുതയാണ്.

ഔപചാരിക വിദ്യാഭ്യാസം സെക്കൻഡറി സ്കൂൾ തലത്തിൽ അവസാനിച്ചു വെങ്കിലും, അദ്ദേഹം വേദങ്ങൾ, കന്നഡ, സംസ്കൃതം, തെലുങ്ക്, ഇംഗ്ലീഷ്, സംഗീതം, നൃത്തം, സ്വാമി വിവേകാനന്ദൻ, കോൺഗ്രസ് പ്രസിഡന്റുമാർ എന്നിവരുടെ പ്രസംഗങ്ങളെ ക്കുറിച്ചും അവഗാഹം നേടി.

1907-ൽ അദ്ദേഹം പത്രങ്ങളിലേക്കും ജേണലുകളിലേക്കും ലേഖനങ്ങൾ സംഭാവന ചെയ്യാൻ തുടങ്ങി. മൈസൂർ ന്യൂസ് പേപ്പേഴ്സ് റെഗുലേഷനെതിരായ പ്രതികരണങ്ങൾ (1907) ‘ദി പ്രസ് ഗാഗ്’ സമാഹരിക്കാൻ അദ്ദേഹം സഹായിച്ചു.

സർ എം വിശ്വേശ്വരയ്യയുമായി പരിചയമുള്ള അദ്ദേഹം ബാംഗ്ലൂർ മുനിസിപ്പൽ കൗൺസിൽ അംഗമായി 1912ൽ തിരഞ്ഞെടുക്കപ്പെട്ടു. പ്രാദേശിക സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ആശങ്കാകുലനായ അദ്ദേഹം ഈ വിഷയത്തിൽ നിരവധി ലഘുലേഖകൾ പ്രസിദ്ധീകരിച്ചു. മൈസൂരിലെ ഭരണഘടനാ പരിഷ്കരണ സമിതിയിലും (1939) മൈസൂർ ലെജിസ്ലേറ്റീവ് കൗൺസിലിലും (1926-1940) അംഗമായിരുന്നു അദ്ദേഹം ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഫയേഴ്‌സിന്റെ ജേണലായ ‘ദി കർണാടക’, ‘ദി റിവ്യൂ ഓഫ് റിവ്യൂസ്’, ‘പബ്ലിക് അഫയേഴ്‌സ്’ എന്ന ദ്വി-ആഴ്ചപ്പതിപ്പ് അദ്ദേഹം ആരംഭിച്ചു. കർണാട സാഹിത്യ പരിഷത്തിന്റെ ഹൗസ് ജേണലിന്റെയും ‘കർണാടക ജന ജീവാന മാട്ടു അർത്ഥസാധക പത്രിക്കിന്റെയും പ്രവർത്തനങ്ങളുടെയും സ്ഥിരത അദ്ദേഹം ഉറപ്പിച്ചു.

തന്റെ ജീവിതത്തിലുടനീളം ഡിവിജി, അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന വിശിഷ്ടാതിഥികളിൽ നിന്ന് വ്യക്തിപരമായ ഒരു സഹായവും എടുത്തില്ല,  അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും പകർപ്പവകാശം നൽകിയിട്ടുണ്ട്
1975 ഒക്ടോബറിൽ ‘ഡി.വി.ജി’, പത്രപ്രവർത്തകൻ, രാഷ്ട്രീയ ചിന്തകൻ, മാൻ ഓഫ് ലെറ്റേഴ്‌സ്, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഫയേഴ്‌സിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും സ്ഥാപകനും സംഘാടകനു മായിരുന്ന അദ്ദേഹം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   march - 18   ♛♛♛♛♛♛♛♛♛♛

റുഡോൾഫ് ഡീസൽ (ജന്മദിനം)

ഡീസൽ എഞ്ചിന്റെ കണ്ടുപിടിത്തം കൊണ്ട് പ്രസിദ്ധനായ ഒരു ജർമൻ മെക്കാനിക്കൽ എഞ്ചിനീയറുംസംരംഭകനും ആയിരുന്നു റുഡോൾഫ് ക്രിസ്ത്യൻ ഡീസൽ (ജനനം18 മാർച്ച്1858- മരണം 29 സെപ്റ്റംബർ1913).1890-ൽഅമോണിയ വാതകം ഉപയോഗിച്ച് ആവിയന്ത്രം ഉണ്ടാക്കാന്നുള്ള ശ്രമത്തിനിടയിൽ അതുപൊട്ടിത്തെറിക്കുകയും ഗുരുതരമായ പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ടിവരികയും തൽഫലമായി ആരോഗ്യത്തിനും കാഴ്ചയ്ക്കും കുറവ് ഉണ്ടാവുകയും ചെയ്തു.

കാർനട്ട് സൈക്കിൾ തത്ത്വമുപയോഗിച്ച് ഒരു യന്ത്രം രൂപകൽപ്പന ചെയ്യാനുള്ള പണികൾ അദ്ദേഹം ആരഭിക്കുകയും 1886 -ൽ മോടോർ വാഹനം ഉണ്ടാക്കിയ കാൾ ബെൻസിന് 1893 -ൽ ഇതിന്റെ പേറ്റന്റ് നൽകുകയും ചെയ്തു. ആവിയന്ത്രത്തിനു പകരമായി പുതിയൊരു യന്ത്രം ഉണ്ടാക്കുന്നതിനെപ്പറ്റി ഒരു ഗവേഷണപ്രബന്ധം ഡീസൽ പുറത്തിറക്കുകയും പിന്നീട് ഡീസൽയന്ത്രം വികസിപ്പിച്ചെടുക്കുകയും ചെയ്തു. ആവിയന്ത്രങ്ങളിൽ ഇന്ധനത്തിന്റെ 90% ശേഷിയും നഷ്ടമാകുമെന്ന് അറിയുന്ന ഡീസലിന് താപഗതികത്തെക്കുറിച്ചും പ്രായോഗികമായി ഇന്ധനക്ഷമത ഉപയോഗപ്പെടുത്തുന്നതിന്റെ പരിമിതികളെപ്പറ്റിയും നല്ല അറിവുണ്ടായിരുന്നു. കൂടുതൽ കാര്യക്ഷമതയുണ്ടാക്കാനായാണ് ഡീസൽ പരീക്ഷണങ്ങൾ നടത്തിയത്. 1893 മുതൽ 1897 വരെ പരീക്ഷണങ്ങൾ നടത്താൻ മാൻ ഏജിയിൽ അദ്ദേഹത്തിന് അവസരം ലഭിച്ചു.അമേരിക്കയിലും ജർമ്മനിയിലും അടക്കം പലരാജ്യങ്ങളിലും ഡീസലിനു പേറ്റന്റ് ലഭിച്ചു. ഡിസലിന്റെ കാലശേഷം ഡിസൽ എഞ്ചിനിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുകയും ആവിയന്ത്രങ്ങൾക്ക് പകരക്കാരനാവുകയും ചെയ്തു. പെട്രോൾ എഞ്ചിനേക്കാൾ ഭാരവും ബലവും വേണ്ട നിർമ്മിതി ആയതിനാൽ വിമാനങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. എന്നാൽ സ്ഥിരമായി ഇരിക്കുന്ന യന്ത്രങ്ങളിലും, അന്തർവാഹിനികളിലും, കപ്പലുകളിലും, വാഹനങ്ങളിലും, ലോറികളിലും ആധുനികവണ്ടികളിലുമെല്ലാം ഡീസൽ യന്ത്രം ഉപയോഗിച്ചു തുടങ്ങി. വേഗതയെക്കാൾ കരുത്ത് വേണ്ടിടത്താണ് ഡിസൽ യന്ത്രങ്ങൾ കാര്യമായി ഉപയോഗിക്കുന്നത്. കരുത്തും ശക്തിയും ഉള്ളതിനാൽ വലിയ ട്രക്കുകളിൽ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. പുതിയ രൂപകൽപ്പനപ്രകാരം വന്ന മാറ്റങ്ങളിൽ വിമാനങ്ങാളിലും ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുന്നു. അവയിൽ ഡീസലോ ജറ്റ് ഇന്ധനമോ ഉപയോഗിക്കുന്നു. പെട്രോളിനേക്കാൾ ഇന്ധനക്ഷമത ഡിസലിനാണ്. 1942 -ൽ ഇറങ്ങിയ ഡീസൽ എന്ന ചലച്ചിത്രം ഇദ്ദേഹത്തെക്കുറിച്ചുള്ളതാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   march - 19   ♛♛♛♛♛♛♛♛♛♛

E.M.S. നമ്പൂതിരിപ്പാട്  (ചരമദിനം)

ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ ( ജൂൺ 13, 1909 പെരിന്തൽമണ്ണ - മാർച്ച് 19 , 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ  തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ് കോളജ്‌ പഠനകാലത്ത്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കേടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. ഇക്കാലത്ത് രാജഗോപാലാചാരിയുമായും ജമൻലാൽ ബജാജുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. സാമൂഹ്യപരിഷ്കരണപ്രസ്ഥാനത്തിൽ സജീവമായിരുന്നുവെങ്കിലും പഠനത്തിൽ ഒട്ടും തന്നെ പുറകിലായിരുന്നില്ല 1998 മാർച്ച് 19-ന് രണ്ടുശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായഹൃദയാഘാതംമൂലംതിരുവനന്തപുരത്തെ സ്മോപൊളിറ്റൻ ആശുപത്രിയിൽവച്ചാണ് ഇ.എം.എസ്. അന്തരിച്ചത്. 89 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് (ചുവടെ)


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ആര്‍തര്‍.സി. ക്ലാര്‍ക്ക്‌ (ചരമദിനം)

ശാസ്‌ത്രകല്‍പിത കഥാ ലോകത്തിലെ (Science fiction) അതുല്യ പ്രതിഭ ആര്‍തര്‍. സി.ക്ലാര്‍ക്ക്‌   (ഡിസംബർ 16, 1917 – മാർച്ച് 19 2008)ഭാവിയുടെ അനന്ത സാധ്യതകള്‍ കഥയായും നോവലായും ലേഖനങ്ങളായും എഴുതി വായനക്കാരെ ഒരേ സമയം രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ആര്‍തര്‍. സി.ക്ലാര്‍ക്കിന്റെ രചനാ ലോകം വിപുലമായിരുന്നു. എഴുപതോളം നോവലുകള്‍, അഞ്ഞൂറിലേറെ ചെറുകഥകളും ലേഖനങ്ങളും. ഇവയില്‍ പലതും ബെസ്റ്റ്‌ സെല്ലര്‍ പട്ടികയില്‍ ഇടം തേടി.1946-ൽതന്നെ ബഹിരാകാശത്തിന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടുന്ന പ്രസിദ്ധ സയൻസ് ഫിക്ഷൻ നോവലിസ്റ്റ് ആർതർ സി. ക്ലാർക്ക് ഭൂസ്ഥിര ഉപഗ്രഹങ്ങളുപയോഗിച്ച് വാർത്താവിനിമയം സാധ്യമാകുമെന്ന് തന്റെ കൃതികളിൽ വിവരിച്ചിരുന്നു. അക്കാലങ്ങളിൽ അദ്ദേഹത്തെ പലരും കളിയാക്കിയെങ്കിലും വെറും പത്തുവർഷങ്ങൾക്കിപ്പുറം ക്ലാർക്കിന്റെ പ്രവചനങ്ങൾ യാഥാർഥ്യമാകുന്നത് ജനങ്ങൾ അനുഭവിച്ചറിഞ്ഞു.

നാളെയെകുറിച്ചുള്ള സ്വപ്‌നങ്ങള്‍ മനുഷ്യനെ എക്കാലവും വിസ്‌മയിപ്പിച്ചുട്ടുണ്ട്‌. ഈ സ്വപ്‌നങ്ങള്‍ യഥാര്‍ത്ഥ്യമാകുമ്പോള്‍ മനുഷ്യന്‍ സന്തോഷിക്കാറുമുണ്ട്‌. ഇത്തരത്തില്‍ ഒട്ടേറെ യഥാര്‍ത്ഥ്യമായ പ്രവചനങ്ങള്‍ നടത്തിയ ആര്‍തര്‍. സി. ക്ലാര്‍ക്കിന്‌ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത ബഹുമതിയും ലഭ്യമായിട്ടുണ്ടെന്നത്‌ സയന്‍സ്‌ ഫിക്ഷന്‍ ചെപ്പിലൊളിപ്പിച്ചു വച്ച കൗതുകമാകാം. 1945 ല്‍ വയര്‍ലെസ്‌ വേള്‍ഡ്‌ എന്നി പ്രസിദ്ധീകരണത്തില്‍ "terrestrial relays"എന്ന പേരില്‍ ഭൂസ്ഥിര വാര്‍ത്താ വിനിമയ ഉപഗ്രഹത്തെ കുറിച്ച്‌, അതിന്റെ സാധ്യതകളെ കുറിച്ച്‌ ആര്‍തര്‍. സി. ക്ലാര്‍ക്ക്‌ ഗഹനമായ ഒരു ലേഖനമെഴുതി. ചിത്രങ്ങളുടെയും ശാസ്‌ത്രീയ അനുമാനങ്ങളുടെയും സൂത്രവാക്യങ്ങളുടെയും പിന്‍ ബലത്തോടെയാണ്‌ വസ്‌തുതകള്‍ അവതരിപ്പിച്ചത്‌. ഭൂമിയിലെ വാര്‍ത്താ വിനിമയത്തിന്‌ ബഹിരാകാശത്തെ ഉപകരണത്തെ ആശ്രയിക്കുന്നത്‌ അന്ന്‌ ഭ്രാന്തന്‍ ആശയമായിരുന്നു. ആദ്യത്തെ കൃത്രിമോപഗ്രഹം സ്‌ഫുട്‌നിക്‌ റഷ്യ ഭ്രമണപഥത്തിലെത്തിച്ചത്‌ 1958 ല്‍ മാത്രമാണെന്ന്‌ ഓര്‍ക്കണം. നാല്‌പതുകളില്‍ തന്നെ ഈ ആശയം വ്യക്തമായി അവതരിപ്പിക്കുക മാത്രമല്ല ഭൂമിയില്‍ നിന്നും 36,000 കി.മി. അകലെയാണ്‌ ഇതിന്റെ സ്ഥാനം എന്ന്‌ ചിത്രത്തിന്റെ സഹായത്തെടെ സ്‌പഷ്‌ടമാക്കുക കൂടി ചെയ്‌തു. 1979 മുതല്‍ 2002 വരെ ശ്രീലങ്കയിലെ മൊറാത്‌വാ (Moratuwa) ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ ചാന്‍സലര്‍, സര്‍ ബഹുമതി, യുനസ്‌കോ നല്‍കുന്ന കലിംഗ പുരസ്‌കാരം, മാര്‍ക്കോണി ഇന്റര്‍നാഷണല്‍ ഫെല്ലോഷിപ്പ്‌, ഫ്രാങ്ക്‌ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഗോള്‍ഡ്‌ മെഡല്‍, ശ്രീലങ്ക സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ശ്രീലങ്കാഭിമാന്യ' 2005 ല്‍ പ്രസിഡന്റ്‌ ശ്രീമതി ചന്ദ്രിക കുമാരതുംഗെയില്‍ നിന്നും ലഭിച്ചു. ഒട്ടേറേ വിദേശ സര്‍വകലാശാലകളില്‍ നിന്നും ബഹുമതി ഡോക്‌ടറേറ്റുകള്‍.ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ ഭൂമിയില്‍ നിന്നും 36,000 കി.മി അകലെയുള്ള സഞ്ചാര പഥത്തിന്‌ 'ക്ലാര്‍ക്ക്‌സ്‌ ഓര്‍ബിറ്റ്‌' എന്ന്‌ പേര്‌ നല്‌കി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച്‌ ലാബോറട്ടറിയില്‍ വിക്രം സാരാഭായി പ്രൊഫസര്‍ പദവി. ബാഹ്യാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായി ഐക്യരാഷ്‌ട്രസഭയിലടക്കം നിരവധി പ്രഭാഷണങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്‌. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   march - 20   ♛♛♛♛♛♛♛♛♛♛

ലോക അങ്ങാടിക്കുരുവി ദിനം 
 World_House_Sparrow_Day

അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക അങ്ങാടിക്കുരുവി ദിനം. 2011 മുതൽ മാർച്ച് 20-നാണ് ഈ ദിനം ആചരിക്കുന്നത്. നേച്ചർ ഫോർ എവർ എന്ന സംഘടനയാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്.

കീടനാശിനികളുടെ ഉപയോഗം, മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ, ആവാസവ്യവസ്ഥയുടെ തകർച്ച എന്നീ പ്രധാന കാരണങ്ങളാലാണ് ഇന്നിവ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകളാണ് അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, മാക്സിം കാർഡും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലെവ് യാഷിൻ (ജന്മദിനം)

സോവിയറ്റ് റഷ്യയിൽ ജനിച്ച ഒരു ഫുട്ബോൾകളിക്കാരനായിരുന്നു ലെവ് ഇവാനോവിച്ച് യാഷിൻ(ജനനം: 22 ഒക്ടോ:1929 -1990 മാർച്ച് 20) ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ഫുട്ബോൾ ഗോളികളിലൊരാളാണ്. ‘കരിഞ്ചിലന്തി ‘(The Black Spider) എന്ന പേരിലും അദ്ദേഹം കായികലോകത്ത് അറിയപ്പെട്ടിരുന്നു . അതിവേഗതയും, കായികക്ഷമതയും, റിഫ്ലക്സുകളും യാഷിന്റെ പ്രത്യേകതയായിരുന്നു. ലോകത്ത് പകരം വെയ്ക്കാനാളില്ലാത്ത ഗോളി. ഫിഫയുടെ നൂറ്റാണ്ടിലെ ടീമില്‍ സ്ഥാനം കണ്ടെത്തിയ ഒരേയൊരു ഗോളി. മികച്ച കളിക്കാരനുള്ള ബലോണ്‍ ഡി ഓര്‍ അതിന്‍റെ ചരിത്രത്തിലിന്നേ വരെ സ്വന്തമാക്കിയ ഒരേയൊരു ഗോള്‍ കീപ്പര്‍. റഷ്യയുടെ ആദ്യത്തെ യൂറോപ്യന്‍ ലീഗ് കീരീടത്തില്‍ (ഇന്നത്തെ യൂറോ കപ്പ്) അവരെയെത്തിച്ചയാള്‍. റഷ്യയുടെ ഏറ്റവും വലിയ പ്രകടനമായ വേള്‍ഡ് കപ്പ് സെമി വരെ അവരെ നയിച്ചയാള്‍. 150ലേറെ പെനാല്‍റ്റികള്‍ സേവ് ചെയ്ത ഒരുപക്ഷേ ലോകത്തിലെ ഒരേയൊരു ഗോള്‍ കീപ്പര്‍. 270 കളികളില്‍ ഒറ്റഗോള്‍ വഴങ്ങാതെ വല കാത്തവന്‍. ഗോളിയെന്നത് വലയ്ക്കു താഴെ പന്തിനായി കാത്തിരിക്കുന്ന ഒരാളല്ലെന്നും പെനാല്‍റ്റി ബോക്‌സിനു പുറത്തെ പുല്‍മേടുകള്‍ അയാളെ കാത്തിരിക്കുന്നുവെന്നും ലോകത്തെ കാട്ടിക്കൊടുത്ത ലോകത്തിലെ ആദ്യത്തെ സ്വീപ്പര്‍ കീപ്പര്‍. എന്തിനേറെ പന്ത് കൈയിലൊതുക്കലാണ് ഗോളിയുടെ ജോലിയെന്നു വിശ്വസിച്ച അന്നത്തെ ലോകത്തിനു മുന്നിലേക്ക് പന്തു കുത്തിയകത്തുന്നത് ആദ്യമായി കാട്ടിക്കൊടുത്തതും യാഷിനായിരുന്നു. അയാള്‍ പ്രതിരോധക്കാരുമായി നിരന്തരമായി സംവദിച്ചു. മൈതാനത്ത് പ്രതിരോധക്കാരോട് നിരന്തരം അലറി വിളിച്ചു. കുതിച്ചു കയറുന്ന ഫോര്‍വേഡുകളെ പ്രതിരോധിക്കാന്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്ന് ഇറങ്ങി വന്നു. അയാള്‍ ഗോള്‍കീപ്പറിന്റെ റോളിനെ പുനര്‍നിര്‍വചിച്ചു. ഫാക്ടറികളില്‍ പണിയെടുക്കുകയും റേഷന്‍കടകളില്‍ ക്യൂ നില്‍ക്കുകയും ചെയ്ത ഒരു ജനതയുടെ ആശയും ആവേശവുമായി. തെരുവുകള്‍ അയാള്‍ക്കു വേണ്ടി ഇരമ്പിയാര്‍ത്തു. ശീതയുദ്ധത്തിന്‍റെ കാലത്ത് സോവിയറ്റ് യൂണിയന്‍റെ അഭിമാനമുയര്‍ത്തിയ യൂറി ഗഗാറിനെപ്പോലെ ലെവ് യാഷിനും അവരുടെ അഭിമാനസ്തംഭമായി.1956ല്‍ യാഷിന്‍റെ ഉജ്ജ്വല പ്രകടനത്തിന്‍റെ സഹായത്തോടെ സോവിയറ്റ് യൂണിയന്‍ ഒളിപിംക് ഫുട്‌ബോള്‍ സ്വര്‍ണം നേടി. 1957ല്‍ രാജ്യം ആദ്യഉപഗ്രഹം സ്പുട്‌നിക്ക് വിക്ഷേപിച്ചു. 1958 ലോകകപ്പില്‍ രാജ്യം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. 1959 ല്‍ അവര്‍ ചന്ദ്രഭ്രമണപഥത്തില്‍ ലൂണാ 2വിനെ എത്തിച്ചു. 1960 ല്‍ യാഷിന്‍റെ കരുത്തില്‍ സോവിയറ്റ് യൂണിയന്‍ ആദ്യത്തെ യൂറോകപ്പ് സ്വന്തമാക്കി. 1961ല്‍ രാജ്യം ബഹിരാകാശത്ത് ആദ്യത്തെ മനുഷ്യനെ - യൂറി ഗഗാറിന്‍- എത്തിച്ചു. 1962 ല്‍ യാഷിന്‍റെ കൈയബദ്ധത്തില്‍ റഷ്യ ലോകകപ്പ് ക്വാര്‍ട്ടറില്‍ പുറത്തായി. യാഷിന്‍ വിരമിക്കണമെന്ന് രാജ്യമെമ്പാടും ആവശ്യമുയര്‍ന്നു. അതേവര്‍ഷം ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ പേരില്‍ സോവിയറ്റ് യൂണിയനും അമേരിക്കയും ഒരു യുദ്ധത്തിന്‍റെ വക്കിലെത്തി. 1990 ല്‍ യാഷിന്‍ മരിക്കുമ്പോള്‍ സോവിയറ്റ് യൂണിയന്‍ ചിതറിത്തെറിച്ച രാജ്യങ്ങളുടെ അവസാന ശ്വാസമായി മാറിയിരുന്നു.1962ലെ ലോകകപ്പ് പ്രകടനം യാഷിന്‍റെ ജീവിതത്തിലെ കറുത്ത ഏടായിരുന്നു. കൊളംബിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ വഴങ്ങിയ ഒളിംപിക് ഗോളടക്കം (കോര്‍ണറില്‍ നിന്നു നേരിട്ടു കയറുന്ന ഗോള്‍) അബദ്ധങ്ങളുടെ പരമ്പര. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ ഭാഷയില്‍ വന്ന ഏക പത്ര റിപ്പോര്‍ട്ട് പരാജയത്തില്‍ യാഷിനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു. ദുരിതപര്‍വങ്ങള്‍ അയാളെ കളിക്കാലത്തും അലട്ടിക്കൊണ്ടേയിരുന്നു. കടുത്ത ഉദരവേദനയുടെ രൂപത്തില്‍. അത് അര്‍ബുദമായി. തുടര്‍ച്ചയായ പുകവലി മൂലം ഒരു കാല്‍ ഛേദിക്കേണ്ടി വന്നു. 1990 ല്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് 60 വയസേ ഉണ്ടായിരുന്നുള്ളൂ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   march - 21   ♛♛♛♛♛♛♛♛♛♛

ഡി.എസ്. സേനാനായകെ (ചരമദിനം)

ശ്രീലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഡി.എസ്. സേനാനായകെ എന്ന ഡോൺ സ്റ്റീഫൻ സേനാനായകെ ( 1883 ഒക്ടോബർ 21 – 1952 മാർച്ച് 22). ബ്രിട്ടനിൽ നിന്ന് ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ഇദ്ദേഹമാണ് നേതൃത്വം നൽകിയത്. 1948-ൽ രാജ്യം സ്വതന്ത്രമായപ്പോൾ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇദ്ദേഹം 1952-ൽ മരിക്കുന്നതു വരെയും ആ പദവിയിൽ തുടർന്നു. പ്രധാനമന്ത്രി പദത്തിനു പുറമെ പ്രതിരോധം, വിദേശകാര്യം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അനുരാധപുരം പോലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് ശ്രീലങ്ക കോമൺവെൽത്തിൽ അംഗമാകുന്നത്. 1952 മാർച്ച് 22-ന് തന്റെ 68-ആം വയസ്സിൽ പക്ഷാഘാതത്തെ തുടർന്ന് ഡി.എസ്. സേനാനായകെ അന്തരിച്ചു ശ്രീലങ്ക പുറത്തിറക്കിയ തപാൽ സ്റ്റാമ്പും ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക വനദിനം

എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തിൽ നിന്നും വനങ്ങളെസംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയുടെ 2012 നവംബർ 28ലെ തീരുമാനം അനുസരിച്ചാണ്. 

 ഈ സംഭവം ആഘോഷിക്കുന്നത്, എല്ലാതര കാടുകളുടേയും കാടിനു പുറത്തുള്ള മരങ്ങളുടേയും പ്രാധാന്യവും ഇപ്പോഴത്തേയും ഭാവിയിലേയും തലമുറയ്ക്കുള്ള ഗുണങ്ങളേയും പറ്റി ബോധവൽക്കരണം നടത്തുന്നതിനാണ്.അന്താരാഷ്ട്ര വന ദിനത്തിൽ മരത്തൈകൾ നടൽ തുടങ്ങിയ സംഘടിതപ്രവർത്തനങ്ങൾ മരത്തേയും കാടുകളേയും ഉൾപ്പെട്ടുള്ള പ്രാദേശിക, ദേശീയ, അന്തരാഷ്ട്ര പരിപാടികൾ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു .ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

റൊണാൾഡീഞ്ഞോ (ജന്മദിനം)


റോണാൾഡോ ഡി അസീസ് മോറിറ ഒരുബ്രസീലിയൻ ‍ ഫുട്ബോൾ താരമാണ്.  2002 ൽ ഫുട്ബോൾ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. ആക്രമിച്ചു കളിക്കുന്ന മദ്ധ്യനിരക്കാരനായ റൊണാൾഡീഞ്ഞോ ദേശീയ ടീമിന് വേണ്ടി 84 കളികളിൽ നിന്ന് 32 ഗോളുകൾ നേടിയിട്ടുണ്ട്. എ.സി.മിലാന് വേണ്ടി ഇതു വരെ 18 കളികളിൽ നിന്ന് 7 ഗോളുകളും നേടിയിട്ടുണ്ട്. 2002 ൽ ഫുട്ബോൾ ലോകകപ്പിൽ ക്വാട്ടർ ഫൈനലിൽ ഇഗ്ലണ്ടിനെതിരെ ഇല പോഴിയും കിക്കിലൂടെ ഗോൾ നേടിയതിലൂടെയാണ് പ്രശസ്തനായത്.2004 ലെ ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായി.

2002 ലോകകപ്പിൽ ഷിസുവോക്ക സ്റ്റേഡിയത്തിലെ ബ്രസീൽ–ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മൽസരം. മൈക്കൽ ഓവന്റെ ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിനു ആദ്യ പകുതിയിലെ ഇൻജുറി ടൈമിൽ മുറിവേറ്റു.

സ്വന്തം പകുതിയിൽ നിന്നു കിട്ടിയ പന്തുമായി മുടിയുലച്ച് നൃത്തച്ചുവടുകളുമായി റൊണാൾഡീഞ്ഞോ ഇംഗ്ലീഷ് അതിർത്തി കടന്നു. തടയാനെത്തിയ ആഷ്‌ലി കോളിനെ പന്ത് കാലുകൾ പന്തിനു വട്ടം ചുറ്റി കബളിപ്പിച്ചു. പെനൽറ്റി ഏരിയക്കു മൂലയിൽ വച്ച് റിവാൾഡോയ്ക്കു പാസ്. ആ ഗോളിൽ ബ്രസീൽ ഒപ്പം. രണ്ടാം പകുതിയിൽ അതാ വരുന്നു മഹാത്‌ഭുതം. 40 വാര അകലെ നിന്ന് ഫ്രീകിക്കെടുക്കുമ്പോൾ റൊണാൾഡീഞ്ഞോ ഇംഗ്ലിഷ് ഗോൾ പോസ്റ്റിലേക്കൊന്നു പാളി നോക്കി. ഗോൾകീപ്പർ ഡേവി‍ഡ് സീമാൻ മുന്നോടു കയറി നിൽക്കുന്നു. ക്രോസ് ബാറിനു മുകളിലൂടെ പുറത്തു പോകുമെന്നു കരുതിയ പന്ത് കരിയില പോലെ ഗോളിലേക്കു താഴ്ന്നിറങ്ങി. ബ്രസീൽ ജയിച്ചു. റൊണാൾഡീഞ്ഞോ വരവറിയിച്ചു.രണ്ടു വട്ടം ലോക ഫുട്ബോളർ പുരസ്കാരവും റൊണാൾഡീഞ്ഞോയെ തേടിയെത്തി. സാന്തിയാഗോ ബെർണബ്യൂവിലെ ഒരു എൽ ക്ലാസിക്കോയിൽ റയലിനെതിരെ രണ്ടു ഗോൾ നേടിയ റൊണാൾഡീഞ്ഞോയെ ഒന്നിച്ചു എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് റയൽ ആരാധകർ ബഹുമാനിച്ചത്. മറഡോണയ്ക്കും ശേഷം അപൂർവമായ ആ സ്നേഹം കിട്ടുന്ന താരമായി റൊണാൾഡീഞ്ഞോ.സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബലോൻ ദ് ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. 2018ലാണ് ഫുട്ബോളിൽനിന്ന് വിരമിച്ചത്. മൊസാമ്പിക്കും, സോളമൻ ഐലൻഡും പുറത്താക്കിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   march - 22   ♛♛♛♛♛♛♛♛♛♛

ജെമിനി ഗണേശൻ (ചരമദിനം)

തമിഴ് ചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ജെമിനി ഗണേശൻ. (നവംബർ 17, 1920 – മാർച്ച് 22 , 2005). കാതൽ മന്നൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വൈകാരികത കൂടുതലുള്ള വേഷങ്ങളിൽ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു. ആദ്യമായി സിനിമ സംബംദ്ധിയായ ജോലി ചെയ്യുന്നത് 1947 ൽ ജെമിനി സ്റ്റുഡിയോസിന്റെ കീഴിലാണ്. ഈ സ്ഥാപനത്തിന്റെ പേരിലാണ് അദ്ദേഹം തന്റെ പേരിന്റെ മുൻപിൽ ജെമിനി എന്ന് ചേർത്തത്. 1953 വരെ അധികം ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും സിനിമയിൽ ചെയ്യാൻ ഗണേശനു കഴിഞ്ഞില്ല. തായ് ഉള്ളം എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചത് ജനശ്രദ്ധ ആ‍കർഷിച്ചു. അതിനടൂത്ത വർഷം അദ്ദേഹം നായകനായി മനം പോൽ മംഗല്യം എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിനു ശേഷം ഒട്ടനവധി മികച്ച ചിത്രങ്ങളിൽ നായകനായി അദ്ദേഹം അഭിനയിച്ചു. അദ്ദേഹത്തിന്റെ വൈകാരികമായ നായക വേഷങ്ങൾ കോണ്ട് അദ്ദേഹത്തെ ജനങ്ങൾ കാതൽ മന്നൻ (King of Romance) എന്ന് വിളിച്ചു. 1971 ൽ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി ലഭിച്ചു. വിവിധ രോഗങ്ങൾ മൂലം 2005 മാർച്ച 22 ന് അദ്ദേഹം തന്റെ 85 ആം വയസ്സിൽ അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോകജലദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനംആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.ഇന്ന് ലോക ജലദിനം. ‘ശുദ്ധജലത്തിന് വേണ്ടിയാകും അടുത്ത ലോക മഹായുദ്ധം’ എന്ന യാഥാര്‍ത്ഥ്യം തുടിക്കുന്ന പ്രവചനം നമ്മുടെ മുന്നിലുള്ളപ്പോള്‍ കടന്നു വരുന്ന ലോക ജല ദിനത്തെ എങ്ങനെ ആഘോഷിക്കണം എന്ന് തീരുമാനിക്കുന്നത് ഹൃദയം കൊണ്ടാകണം. ആ യുദ്ധം ഒഴിവാകണം എന്ന ബോധത്തോടെയാകണം.

വായുപോലെ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ജലം. പഞ്ച ഭൂതങ്ങളിലൊന്ന്. ഭൂമിയുടെ 70 % വും നിറഞ്ഞു നില്‍ക്കുന്നതും ജലമാണ്. ഇതില്‍ 97 % കടലിലെ ഉപ്പുവെള്ളമാണ്. ഇത് പ്രൊസസ്സിങ്ങിലൂടെ ശുദ്ധജലമാക്കുന്നുണ്ടെങ്കിലും വളരെ ചിലവേറിയ പ്രവര്‍ത്തിയാണ്. ബാക്കി 2% ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളില്‍ മഞ്ഞുപാളികളായാണ് കാണപ്പെടുന്നത്. ഇത് മനുഷ്യര്‍ക്ക് എത്തിപ്പെടാനും ഉപയോഗിക്കാനും കഴിയുന്നതിനുമപ്പുറമാണ്. ഇനിയുള്ള 1% മാത്രമാണ് മനുഷ്യര്‍ക്ക് ഉപയോഗ യോഗ്യമായ ശുദ്ധ ജലം. നമ്മള്‍ കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു വരുന്ന ജലം.
ഭൂമിയിലെ ആകെ ജലത്തിന്റെ ഒരു ശതമാനം മാത്രം ഉപയോഗിച്ചുവരുന്നത് ലോകത്തിലെ കോടിക്കണക്കിന് മനുഷ്യരാണ്. പ്രകൃതി ദത്തമായ ഈ സമ്പത്ത് മനുഷ്യനിര്‍മ്മിതമാകുന്ന കാലം എത്തിയിട്ടില്ലാത്തതുകൊണ്ടുതന്നെ, മനുഷ്യവാസം സാധ്യമാക്കിക്കൊണ്ട് ഭൂമിയെ ഉര്‍വ്വരയാക്കുന്ന ജല സംഭരികളെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയല്ലേ…

ലോകത്തെ 10 ല്‍ 8 പേര്‍ ജല ദൗര്‍ലഭ്യം അനുഭവിക്കുന്നവരാണ്. കാതങ്ങള്‍ താണ്ടി കുടിവെള്ളം ശേഖരിക്കേണ്ടി വരുന്നവര്‍. ഇനിയൊരു യുദ്ധമുണ്ടെങ്കില്‍ അത് ജലത്തിന് വേണ്ടിയാകുമെന്ന മുന്‍വിധി ചിന്തകര്‍ പങ്കുവെക്കുന്നതും അതുകൊണ്ടുതന്നെയാണ്. സംരക്ഷിക്കാം, കാത്തുവെയ്ക്കാം, ജീവന്റെ ഹേതുവായ ജലത്തെ പുതുതലമുറയ്ക്കായ്…
1993 മാര്‍ച്ച് 22 നാണ് ഐക്യരാഷ്രസഭ ലോക ജല ദിനം ആഘോഷിച്ച് തുടങ്ങുന്നത്. 1.5 ബില്യണ്‍ ആളുകളാണ് ജലവുമായി ബന്ധപ്പെട്ട മേഖലകളില്‍ തൊഴിലെടുക്കുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   march - 23   ♛♛♛♛♛♛♛♛♛♛

ഭഗത് സിംഗ് ( ചരമദിനം )

ഇന്ത്യൻ സ്വാതന്ത്രസമരഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ് (28 സെപ്റ്റംബർ 1907] – 23 മാർച്ച് 1931 ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കി. ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികൾ വെടിയേറ്റുവീണ സംഭവം ഈ ചെറുപ്പക്കാരനിൽ ദേശഭക്തി ആളിക്കത്തിച്ചു. പിറ്റേ ദിവസം ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി.

തന്റെ ബാല്യകാലം മുതൽതന്നെ ഭഗത് സിംഗ്, ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോടും മാർക്സിസത്തോടും അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിലൊരാളായും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ് ഇന്ത്യൻ പോസ്റ്റൽ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക കാലാവസ്ഥ ദിനം

കൊടിയ ഉഷ്ണത്തിത്തിന്റെ വറുതിയിലാണ് നമ്മള്‍ കേരളീയര്‍ ലോക കാലാവസ്ഥാ ദിനം ( World Meteorological Day ) ആചരിക്കുന്നത്. വേനലിന്റെ പാരമ്യത്തിലാണ് മാര്‍ച്ച് 23 ന് കാലാവസ്ഥാദിനം വരുന്നതെന്ന് വേണമെങ്കില്‍ ആശ്വസിക്കാം. പക്ഷേ, വര്‍ഷംതോറും രൂക്ഷത ഏറിവരുന്ന ഉഷ്ണത്തിന്റെ കണക്കുകള്‍ക്ക് മുന്നില്‍ അത്തരം ആശ്വാസങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ലെന്ന് മാത്രം.

മനുഷ്യന്റെ ചെയ്തികളാണ് ഭൂമിയെ ചൂടുപിടിപ്പിക്കുന്നതെന്ന് ശാസ്ത്രീയപഠനങ്ങള്‍ പറയുന്നു. കാര്‍ബണ്‍ഡൈയോക്‌സയിഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതാണ് ഭൂമിയെ ചൂടുപിടിപ്പിക്കുന്ന ആഗോളതാപനത്തിന് മുഖ്യകാരണം. മുന്‍ പിന്‍ നോക്കാതെയുള്ള വനനശീകരണവും നഗരവത്ക്കരണവും വാഹനപ്പെരുപ്പവുമെല്ലാം ഈ പ്രക്രിയയ്ക്ക് ആക്കംകൂട്ടുന്നു.ലോക കാലാവസ്ഥ സംഘടന വര്‍ഷംതോറും അതിന്റെ സ്ഥാപകദിനമായ മാര്‍ച്ച് 23ന് ലോക കാലാവസ്ഥാ ദിനം ആചരിച്ചുവരുന്നു. കാലം തെറ്റിയെത്തുന്ന കാലാവസ്ഥയുടെ കാലത്ത് പ്രകൃതിസംരക്ഷണത്തിലൂടെ എങ്ങനെ കാലാവസ്ഥയെ സംരക്ഷിച്ചു നിര്‍ത്താമെന്ന സന്ദേശമാണ് ഓരോ കാലാവസ്ഥദിനത്തിലൂടെയും ഉദ്ദേശിക്കുന്നത്.വെള്ളത്തിനാലും മഞ്ഞ് പാളികളാലും രൂപപെടുന്ന ഒരുപാട് മേഘങ്ങള്‍ നമ്മുടെ അന്തരീക്ഷത്തിലുണ്ട്. കാലാവസ്ഥാ പ്രവചനത്തിനും മുന്നറിയിപ്പുകള്‍ക്കും മേഘങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാലാവസ്ഥാ വ്യതിയാന പഠനങ്ങളില്‍ മേഘങ്ങളുടെ പങ്ക് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് മേഘങ്ങളെ അടുത്തറിയാനുള്ള ദൗത്യവുമായി ലോക കാലാവസ്ഥ സംഘടന രംഗത്തുവരുന്നത്. മേഘങ്ങള്‍ എങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്നെന്നും കാലാവസ്ഥാ വ്യതിയാനം എങ്ങനെ മേഘങ്ങളെ ബാധിക്കുന്നുവെന്നതും ശാസ്ത്ര ലോകത്തെ ദീര്‍ഘനാളത്തെ ചര്‍ച്ചകളില്‍ പെട്ടതാണ്. ഭൂമിയിലെ ജലവിഭവങ്ങളുടെ ആഗോള വിതരണം രൂപപെടുത്തുന്നതിലും ഭൂമിയുടെ ഊര്‍ജ സന്തുലനത്തിനും മേഘങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. മേഘങ്ങളെ അടുത്തറിയലും അവയെക്കുറിച്ച് പഠിക്കലും കാലാവസ്ഥാ പ്രവചനത്തിന് ഏറെ ഉപകരിക്കും. അതുവഴി കാലാവസ്ഥക്ക് യോജ്യമായ മുന്‍കരുതലുകളെടുക്കാനും സാധിക്കും. 1950ലാണ് ലോക കാലാവസ്ഥ സംഘടന രുപീകരിക്കപെട്ടത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ശിവറാം രാജ്ഗുരു (ചരമദിനം)

ഹരി ശിവറാം രാജ്ഗുരു (1908 August 24- മാർച്ച് 23, 1931) പ്രസിദ്ധനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ലാലാ ലജ്പത് റായിയുടെമരണത്തിന് പകരം വീട്ടാൻ വേണ്ടി ഭഗത് സിംഗിന്റെയും, സുഖ്ദേവിന്റെയും ഒപ്പം ഒരു ബ്രിട്ടിഷ് പോലിസ് ഓഫിസറെ  വധിച്ച സംഭവത്തിൽ ജയിലിലായി. ഇതിന്റെ പേരിൽ ഇവർ മൂവരേയും 1931 മാർച്ച് 23 ന് ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയരാക്കി.ഇന്ത്യൻ മണ്ണിലെ ഇതിഹാസം ധീര ദേശാഭിമാനികളുടെ കൂട്ടത്തില് കുറച്ച് കാലം മാത്രം ജീവിച്ച് താൻ സ്നേഹിച്ചു നെഞ്ചിലേറ്റിയ നാടിന്റെ സ്വാതന്ത്ര്യം കാണാൻ കഴിയാതെ മാതൃരാജ്യത്തിനു വേണ്ടി ധീര രക്തസാക്ഷിയായ മഹാൻ 1908 ആഗസ്റ്റ് 24നാണ് മഹാരാഷ്ട്രയിലെ ഒരു യഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചത്.അദ്ദഹം നമ്മുടെ നാട് കണ്ട എക്കാലത്തെയും വലിയ വിപ്ലവകാരിയായ ഇന്ത്യയുടെ ധീരപുത്രന് ഭഗത് സിംങ്ങിനെയും, യുവ വിപ്ലവത്തിന്റെ കെടാത്ത കൈത്തിരിയായിരുന്ന സുഖ്ദേവിനെയും സന്തത സഹചാരിയായണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. 1928-ൽ ബ്രിട്ടിഷ് പോലിസ് ഓഫിസറായിരുന്ന ജെപി സോണ്ടഴ്‌സിനെ വധിച്ചും കൊണ്ട് മഹാനായ ലാല ലജ്പത് റായിയുടെ മരണത്തിനു നിർദ്ദാക്ഷണ്യം പ്രതികാരം ചെയ്തതിൽ പിടിയിലായ മൂവർ സംഘത്തിലെ പ്രമുഖനായിരുന്നു രാജ്ഗുരു.അമിതമായ ദേശഭക്തി പ്രഘോഷിച്ച്ച് മറ്റുള്ളവരിലും അത് കുത്തിവയ്ക്കാന്‍ നടക്കുന്നവരും ഇന്ത്യയുടെ ഈ ധീര ബാലിദാനികളുടെ ജീവിതവും ആശയസംഹിതകളും നെഞ്ചിലേറ്റാന്‍ തയാറായാല്‍ രാജ്യത്ത് വിവിധ വിഭാഗങ്ങളുടെ ഇടയില്‍ സാഹോദര്യ-സമത്വ ഭാവനകള്‍ വിളയാടും എന്ന കാര്യം തീര്‍ച്ചയാണ്.തൂക്കിലേറ്റപ്പെട്ട ഭഗത് സിംഗ്, ശിവ്റാം രാജ്ഗുരു, സുഖ്ദേവ് ഥാപ്പര്‍ എന്നീ ക്രാന്തികാരികള്‍ ഇന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമര വിഹായസ്സിലെ അഗ്നിനക്ഷത്രങ്ങളായി നിലകൊള്ളുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   march - 24   ♛♛♛♛♛♛♛♛♛♛

ലോക ക്ഷയരോഗ ദിനം 
World_Tuberculosis_Day

മാർച്ച് 24 ലോക ക്ഷയരോഗദിനം . 1992 മുതൽ ഈ ദിനം ആചരിക്കുന്നു. ചുമയ്ക്കുന്ന പ്ലേഗ് എന്ന പേരായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് പടര്‍ന്നു പിടിച്ച പുതിയയിനം രോഗാവസ്ഥയെ ആ കാലത്തെ ‘ഭിഷഗ്വരന്മാര്‍ വിളിച്ചിരുന്നു. ക്ഷയം ആയിരുന്നു ആ അസുഖം. ക്ഷയരോഗം മൂലം നിരവധിയാളുകള്‍ മരണത്തിന് കീഴടങ്ങി. ഇന്നും അവികസിത രാജ്യങ്ങളില്‍ ക്ഷയം ഭീഷണിയാണ്. ചരിത്രാതീതകാലം തൊട്ടെ മാനവരാശിയെ ഗ്രസിച്ചിരുന്ന ഒരു രോഗമാണ് ക്ഷയം .1882-ൽ Dr Robert Kochക്ഷയരോഗം ഉണ്ടാക്കുന്ന അണുക്കളെ കണ്ടെത്തിയ ദിവസമാണ് മാർച്ച് 24അമ്പതുകൊല്ലത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്. .എന്നാൽ ഇന്നും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നിലനിൽക്കുന്നു. . 2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ൽ ചേർന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്‌ഷ്യമിട്ടിരുന്നു. പക്ഷേ ഈ ലക്‌ഷ്യം നേടാൻ കഴിഞ്ഞില്ല. 2010ൽ 1.45 മില്യൺ ക്ഷയരോഗ മരണങ്ങൾ ഉണ്ടായി. പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽക്കൂടി ലോക ജനതയുടെ മൂന്നിൽ ഒരു വിഭാഗം ആളുകളെ ക്ഷയരോഗ ബാക്ടീരിയ ബാധിച്ചിട്ടുണ്ട്. അവരിൽ പലർക്കും തീവ്ര രോഗം ഉണ്ടായേക്കാം. ക്ഷയരോഗ ബാധയാലാണ് മിക്ക എച് .ഐ. വീ ബാധിതരും മരണമടയുന്നത്. ഏകദേശം 350,000 എച് .ഐ. വീ. ബാധിതരാണ് 2010ൽ ഇത് മൂലം മരണമടഞ്ഞത്. ക്ഷയരോഗ-എച് .ഐ. വീ കൂട്ടുകെട്ടും ക്ഷയരോഗ അണുക്കൾ മരുന്നിനെതിരെ പ്രതിരോധ ശക്തി നേടിയതുമാണ്‌ ലോക ക്ഷയരോഗ ഉന്മൂലനത്തിനുള്ള തടസ്സങ്ങൾ. ലോകാരോഗ്യ സംഘടനയുടെ പദ്ധതിയായ നേരിട്ടുള്ള നിരീക്ഷണത്തിലൂടെയുള്ള ചികിൽസാ രീതി ( Directly Observed Treatment Schedule : DOTS :ഡോട്ട്സ്) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


ക്ഷയരോഗത്തിന് ഹേതുവായ ബാക്ടീരിയകളെ കണ്ടെത്തിയതിന്റെ ഓര്‍മക്കായി രാജ്യാന്തര തലത്തില്‍ ആചരിക്കുന്നതാണ് ഈ ഒരു ദിനം. എന്നാല്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ മാത്രം നാല് ലക്ഷത്തോളം പേരുടെ ജീവന്‍ അപഹരിക്കുന്ന ഈ മാരകരോഗത്തിന് മരുന്ന് കണ്ടുപിടിച്ച് 137വര്‍ഷം പിന്നിട്ടിരിക്കുന്നു. 19-ാം നൂറ്റാണ്ട് വരെ ലോകത്ത്”ഏഴില്‍ ഒരാളുടെ മരണത്തനിടയാക്കിയ ചുമ’യുടെ കാരണം തേടിയുള്ള വൈദ്യശാസ്ത്രത്തിന്റെ അന്വേഷണത്തിനൊടുവില്‍ 1882 മാര്‍ച്ച് 24 നാണ് ക്ഷരോഗത്തിന് കാരണമായ മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയകളെ കണ്ടെത്തുന്നത്. പ്രമുഖ ജര്‍മന്‍ ശാസ്ത്രജ്ഞനായ സര്‍ റോബര്‍ട്ട് കോക്കിന്റെ നേതൃത്വത്തിലുള്ള ഭിഷഗ്വര സംഘമാണ് ഈ മഹത്തായ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

വൈദ്യശാസ്ത്ര മേഖലയില്‍ വന്‍ പുരോഗതിക്ക് വഴിയൊരുക്കിയ സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ച ലെന്നക്ക്, ഇംഗ്ലീഷ് കാല്‍പ്പനിക കവി ജോണ്‍ കീറ്റസ്, ഇംഗ്ലീഷ് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജോര്‍ജ് ഓര്‍വല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായികയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ ഭാര്യയുമായ കമലാ നെഹ്‌റു, ഇന്ത്യയിലെ പ്രഥമ ഭിഷഗ്വര ആനന്ദി ബായി, പ്രമുഖ റഷ്യന്‍ ഭിഷഗ്വരന്‍ ആന്റണ്‍ ചെക്കോവ്, ഫ്രഞ്ച് വിദ്യാഭ്യാസ വിചക്ഷണന്‍ ലൂയിസ് ബ്രൈയിലി, ചെറുപ്രായത്തിലേ വേദപണ്ഡിതനായ വിചിത്ര വീര്യന്‍ തുടങ്ങിയവരുടെയെല്ലാം ജീവനെടുത്തത് ഈ മഹാമാരിയായിരുന്നു. ലോക ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ ക്ഷയരോഗാണുബാധിതനാണ്. ഇക്കൂട്ടത്തില്‍ പത്ത് ശതമാനം പേരെ രോഗം വളരെ പെട്ടെന്ന് കീഴടക്കുന്നു. പ്രമേഹം, പുകവലി, വായു സഞ്ചാരമില്ലാത്ത ഇടുങ്ങിയ പാര്‍പ്പിടം, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ് രോഗാണുബാധിത അവസ്ഥയില്‍ നിന്ന് ഇക്കൂട്ടരെ ഈ നിത്യരോഗത്തിലേക്ക് തള്ളിവിടുന്നത്. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിന് കാരണമാകുന്ന അണുക്കള്‍ വായുവിലൂടെയാണ് പകരുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന പകര്‍ച്ചവ്യാധിയും ക്ഷയരോഗം തന്നെയാണ്. ഓരോ രോഗിയും വായു വഴി രോഗാണു പകര്‍ത്തുന്നതിലൂടെ പ്രതിദിനം 10 മുതല്‍ 15 വരെ പുതിയ ക്ഷയരോഗികളെ സൃഷ്ടിക്കുകയാണ്. ഇതുപ്രകാരം ലോകത്താകെ പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം പുതിയ രോഗികള്‍ ഉണ്ടാകുകയും ഇതില്‍ പതിനെട്ട് ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 18 ലക്ഷം പേര്‍ പുതുതായി രോഗബാധിതരാകുമ്പോള്‍ ഇതില്‍ നാല് ലക്ഷം പേരാണ് മരിക്കുന്നത്. എന്നാല്‍ രാജ്യത്തെ 40 ശതമാനം പേരും ക്ഷയരോഗാണുബാധിതരാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന വിവരം. 1992 മുതലാണ് ലോകാരോഗ്യ സംഘടന ക്ഷയരോഗ ദിനം ആചരിക്കുന്നത്. ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണെങ്കിലും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നിലനിൽക്കുന്നു.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   march - 25   ♛♛♛♛♛♛♛♛♛♛

ഇന്ന് ഓശാന പെരുന്നാൾ....

കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവുമരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, 'ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന' എന്നു പാടി ജനക്കൂട്ടം വരവേറ്റുവെന്നു ഐതീഹ്യം. ഹിബ്രു ഭാഷയില് ഓശാന എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘രക്ഷ അടുത്തിരിക്കുന്നു’, ‘ ഇപ്പോള് ഞാന് രക്ഷ നേടും’ എന്നൊക്കെയാണ്. ഓശാന പെരുന്നളിനോട് അനുബന്ധിച്ച് വിശ്വാസികള്
ദേവാലയങ്ങളില് കുരുത്തോലയുമായി പ്രദക്ഷിണം നടത്തുന്നു. ദൈവപുത്രന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിക്കുന്നതാണിത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫൈസൽ രാജാവ് (ചരമദിനം)

1906ല്‍ സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ്‌ രാജാവിന്‍റെ മൂന്നാമത്തെ മകനായി റിയാദില്‍ ജനനം.(ജനനം14 ഏപ്രിൽ 1906 
മരണം25 മാർച്ച് 1975) ചെറുപ്പത്തിലേ അമ്മ മരിച്ചു. അമ്മയുടെ അച്ഛന്‍റെ കീഴിലായിരുന്നു വിദ്യാഭ്യാസം. മതപരമായ അറിവിനൊപ്പം ആയോധന കലയിലും മികവ്‌ പുലര്‍ത്തി. പതിമൂന്നാം വയസില്‍ പിതാവും സൗദി രാജാവുമായ അബ്ദുല്‍ അസീസിനെ പ്രതിനിധീകരിച്ച്, ബ്രിട്ടണ്‍ സന്ദര്‍ശിച്ചു. 1925ല്‍ ഫൈസല്‍ രാജകുമാരന്‍റെ കീഴില്‍ ഹിജാസ് പ്രവിശ്യ കീഴടക്കി സൗദിയോടൊപ്പം ചേര്‍ത്തു. 1926 ല്‍ ഹിജാസ് മേഖലാ ഗവര്‍ണര്‍ സ്ഥാനത്തേക്ക്. നയതന്ത്രമികവും സാമ്പത്തികകാര്യത്തില്‍ അഗാധ പാണ്ഡിത്യവും ഫൈസല്‍ രാജകുമാരന്‍ സ്വായത്തമാക്കിയിരുന്നു. 1931ല്‍ ശൂറെ ഡെപ്യൂട്ടി കൗണ്‍സില്‍ അധ്യക്ഷനായി സ്ഥാനമേറ്റു. ഫലസ്തീന്‍ ജനതയുടെ ദുരിതം വിവരിച്ചുകൊണ്ട് നടത്തിയ 1948ലെ പ്രസംഗം ലോകശ്രദ്ധയാകര്‍ഷിച്ചു.

സൗദി കിരീടാവകാശിയായി 1951ല്‍ നിയമിതനായി. 1954ല്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദവി ഏറ്റെടുത്ത ഫൈസല്‍ രാജകുമാരന്‍, വിദേശകാര്യത്തിന്‍റെ ചുമതലയും വഹിച്ചു. ഫൈസല്‍ രാജകുമാരന്‍ പ്രധാനമന്ത്രിയായിരിക്കെ തുടക്കമിട്ട ഭരണപരിഷ്‌കാരങ്ങളും സാമ്പത്തിക അച്ചടക്ക നയങ്ങളും സൗദിയുടെ പിന്നീടുള്ള പുരോഗതിക്കുള്ള ചവിട്ടുപടികളായി. 1964ല്‍ സൗദി അറേബ്യയുടെ ഭരണാധികാരിയായി ചുമതലയേറ്റു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, വിദ്യാഭ്യാസ രംഗത്ത് സൗദി വന്‍ കുതിച്ചുചാട്ടം നടത്തിയത് തുടര്‍ന്നുള്ള കാലയളവിലാണ്. ഇന്ന് കാണുന്ന നിയമസംവിധാനങ്ങള്‍ രാജ്യത്തിന് പരിചയപ്പെടുത്തിയതും ഫൈസല്‍ രാജാവിന്‍റെ ഭരണനേട്ടമാണ്. 1963ല്‍ രാജ്യത്തെ ആദ്യ ആദ്യ ടെലിവിഷന്‍ സ്റ്റേഷന്‍ തുടക്കം കുറിച്ചു. രാജ്യത്തിനകത്ത് നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ചര്‍ച്ചകളിലൂടേയും മറ്റും എതിര്‍പ്പ് മാറ്റി 1965ല്‍ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങി.വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്ത് സിനിമാപ്രദര്‍ശനത്തിന് അനുമതി നല്‍കിയപ്പോഴും ഫൈസല്‍ രാജാവിനെ സൗദി ഓര്‍മിച്ചു. ഫൈസല്‍ രാജാവിന്‍റെ ജീവിതകഥ പറയുന്ന സിനിമക്ക് പ്രദര്‍ശനാനുമതി ലഭിച്ചുകഴിഞ്ഞു. അറബ് ലോകത്തിലെ ഐക്യത്തിനായി പ്രവര്‍ത്തിച്ച ഫൈസല്‍ രാജാവ്, ആഗോള തലത്തില്‍ പൊതുവേദിക്കായി നിരന്തരം പരിശ്രമിച്ചു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം 1969 ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോര്‍പറേഷന്‍ രൂപീകരിച്ച് ഇസ്രയേല്‍ വിരുദ്ധ നീക്കം ശക്തമാക്കി. പശ്ചാത്യ രാജ്യങ്ങളുടെ ഫലസ്തീന്‍ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് 1973ല്‍ ആ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി നിര്‍ത്തലാക്കിയാണ് ഫൈസല്‍ രാജാവ് പ്രതിഷേധിച്ചത്‌. 1975ല്‍ തന്‍റെ അര്‍ധ സഹോദരന്‍ ഫൈസല്‍ മുസൈദ് പോയിന്‍റ് ബ്ലാങ്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നത് വരെ കര്‍മനിരതമായിരുന്നു ആ ജീവിതം. ആധുനിക സൗദി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച ഫൈസല്‍ രാജാവിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ കിങ് ഫൈസല്‍ ഇന്‍റര്‍നാഷണല്‍ പ്രൈസ് ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന പുരസ്‌കാരമാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   march - 26   ♛♛♛♛♛♛♛♛♛♛

പോളിയോവാക്സിൻ

ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിൽ  ഉൾപ്പെടുത്തിയ ആരോഗ്യ വ്യവസ്ഥയ്ക്ക് ആവശ്യമായ ഏറ്റവും പ്രധാനമായ മരുന്നാണ് പോളിയോ വാക്സിൻ.1955 മാർച്ച് 26-ന് ഔഷധഗവേഷകനും വൈറോളജിസ്റ്റുമായിരുന്ന ജോനസ് സാൽക്നിർജീവ പോളിയോ വൈറസുകളുപയോഗിച്ചാണ് ആദ്യ പോളിയോ വാക്സിൻ ഉണ്ടാക്കിയത്.ലോകത്തിലെ അന്നത്തെ ഏറ്റവും വലിയ ആരോഗ്യപ്രശ്നമായ പോളിയോ ജനങ്ങളെ വിറപ്പിച്ച 1957- ലായിരുന്നു സാൽക് വാക്സിൻ പുറത്തിറങ്ങുന്നത്. 1952- ലെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയായ പോളിയോ ദുരന്തത്തിൽ ആ വർഷം 58,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3,145 പേർ മരിച്ചു, 21,269 പേർ ഒറ്റപ്പെട്ടു. അതിൽ കൂടുതലും കുട്ടികളായിരുന്നു. അതിനെകുറിച്ച് ജനങ്ങൾ പറഞ്ഞത് അത് പ്ലേഗാണത്രേ എന്നാണ് ചരിത്രകാരൻ ബിൽ ഓ നിയൽ പറയുന്നത്. പട്ടണത്തിലുള്ളവർ എല്ലാ വേനൽക്കാലത്തും ഈ പേടിസ്വപ്നം കടന്നു വരുമ്പോൾ 2009-ലെ പി.ബി.എസ് ഡോക്കുമെന്ററിക്കനുഗണമായി അവിടെ ആറ്റംബോംബിനേക്കാൾ ഭയന്നിരുന്നത് പോളിയോ രോഗത്തേയായിരുന്നു. സൈന്റിസ്റ്റുകൾ അപ്പോൾ രോഗത്തിനെതിരെയുള്ള മരുന്നുകണ്ടുപിടിക്കാനായി ഭ്രാന്തമായി അലയുകയായിരുന്നു. അന്നത്തെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിവുള്ള ലോകത്തിലെ ഓരേയൊരു വ്യക്തി. അദ്ദേഹം തന്നെയാണ് പോളിയോ മരുന്നിനായുള്ള ഫണ്ട് നിക്ഷേപിക്കാനായി മാർച്ച് ഓഫ് ഡൈസ്ഫൗണ്ടേഷൻ നിർമ്മിച്ചതും.

1947 സാൽക്ക്, പിറ്റ്സ്ബർഡ് സ്ക്കൂൾ ഓഫ് മെഡിസിൻ യൂണിവേർസിറ്റിക്ക്അപ്പോയന്ഡ്മെന്റ് അംഗീകരിച്ചു. 1948-ൽ അദ്ദേഹം നാഷ്ണൽ ഫൗണ്ടേഷൻ ഫോർ ഇൻഫാന്ഡിൽ പാലൈസിന്റെ എത്രതരം പോളിയോ വൈറസ് ഉണ്ട്, എന്ന് കണ്ടുപിടിക്കാനായി ഒരു പ്രോജക്റ്റ് ഏറ്റെടുത്തിരുന്നു. അതിൽ സാൽക്ക് പോളിയോയെതിരെയുള്ള മരുന്ന് വികസിപ്പിച്ചെടുക്കാനായുള്ള ഒരു അവസരമായി വലിച്ച് നീട്ടാമെന്ന് തീരുമാനിച്ചു. പിന്നീട്, കഴിവുള്ള മറ്റു റിസർച്ചർമാരെ അണിനിരത്തി സാൽക്ക് മരുന്നിനായി ഏഴ് വർഷം ഉഴിഞ്ഞുവച്ചു. അങ്ങനെയത് പരീക്ഷിക്കാനായുള്ള സമയമായി. അതായിരുന്നു അമേരിക്ക ചരിത്രത്തിന്റെ ഏറ്റവും വിശാലമായ ഒരു പരിപാടി. 20,000 ഫിസീക്ഷ്യൻമാരും, പബ്ലിക്ക് ഹെൽത്ത് ഓഫീസർമാരും, 64,000 സ്ക്കൂൾ ഉദ്ദ്യോഗസ്ഥന്മാരും, പിന്നെ 220,000 വളണ്ടിയന്മാരും, ഏകദേശം 1,800,000 കുട്ടികളും ആ പരിപാടിയിൽ പങ്കെടുത്തു. 1955 ഏപ്രിൽ 12-നായിരുന്നു മരുന്ന് വിജയിച്ചെന്ന വാർത്ത പുറത്തിറങ്ങുന്നത്. പിന്നീട് സാൽക്കിനെ അത്ഭുത വിദ്യക്കാരൻ എന്ന് എല്ലാവരും ആശംസിച്ചു. ആ ദിവസം രാജ്യമൊട്ടാകെ പൊതു ഒഴിവായിരുന്നു. ലോകം മൊത്തം, പെട്ടെന്നുള്ള മരുന്ന് നൽകൽ നടന്നു. കാനഡ, സ്വീഡൻ, ഡെന്മാർക്ക്, നോർവ്വെ, വെസ്റ്റ് ജെർമനി, നെതർലാന്റ്, സ്വിറ്റ്സർലാന്ഡ്, ബെൽജിയവുമൊക്കേയും സാൽക്ക് വാക്സിൻ ഉപയോഗിക്കാൻ തുടങ്ങി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   march - 27   ♛♛♛♛♛♛♛♛♛♛

യൂറി ഗഗാറിൻ (ചരമദിനം)

ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിൻ1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഗഗാറിൻബഹിരാകാശത്തെത്തിൽ എത്തിചരിത്രം കുറിച്ചു. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ഒരു മണിക്കൂറും 48 മിനുട്ടും ബഹിരാകാശത്ത് സഞ്ചരിച്ചു. ഒറ്റ ദിവസം കൊണ്ട് 27കാരനെ ലോകമറിഞ്ഞു.1962-ൽ സുപ്രിം സോവിയറ്റിൻ ഡെപ്യൂട്ടിയായ് ഗഗാറിൻ ഉയർത്തപ്പെട്ടു. പിന്നിട്ട് കോസ്മനട കേന്ദ്രമായ " സ്റ്റാർ സിറ്റിയാൽ " പുനരുപയോഗ ബഹിരാകാശ വാഹനത്തിന്റെ രൂപകൽപ്പനയിൽ ഏർപ്പെട്ട ഗഗാറിൻ 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന്അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിൽഹെം കോൺറാഡ് റോൺട്ജൻ (ജന്മദിനം)

എക്സ് റേ കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ്‌ വിൽഹെം റോണ്ട്ജൻ.(ജനനം 27 മാർച്ച് 1845 മരണം 10 ഫെബ്രുവരി 1923) വാതകങ്ങളുടെ വിശിഷ്ടതാപം (Specific Heat), പരലുകളുടെ (Crystal) താപചാലകശേഷി, തുടങ്ങി ഒട്ടേറ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തിയെങ്കിലും ഏറെ ശ്രദ്ധേയമായത് എക്സ്-റേയുടെ കണ്ടുപിടിത്തമാണ്.ഭാര്യയായ അന്നാ ബെര്‍ത്തയുടെ കൈപ്പത്തിയായിരുന്നു ആദ്യ എക്സ്-റേ ഫോട്ടോ.  1895 ഡിസംബറില്‍ അദ്ദേഹം എക്സ്-രശ്മികളെക്കുറിച്ചുള്ള തന്റെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1901 ല്‍ ഭൌതികശാസ്ത്രത്തിനുള്ള ആദ്യ നോബേല്‍ സമ്മാനമാണ് ഈ കണ്ടെത്തലിലൂടെ റോണ്‍ജനെ തേടിയെത്തിയത്. ചികിത്സാരംഗത്ത് വന്‍ വിപ്ലവമാണ് എക്സ്-റേ സൃഷ്ടിച്ചത്. റോണ്‍ജണ്‍ തന്റെ പ്രബന്ധം അവതരിപ്പിച്ച് അധികകാലം കഴിയും മുന്‍പേ എക്സ്-റേ ചികിത്സാരംഗത്ത് ഉപയോഗിച്ചു തുടങ്ങി.പ്രകാശത്തേക്കാള്‍ ഊര്‍ജ്ജമടങ്ങിയതും അതേസമയം പ്രകാശത്തേക്കാള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞതുമായ വൈദ്യുതകാന്തിക തരംഗമാണ് എക്‌സ് റേ. പ്രകാശത്തിന് ഒരു വസ്തുവിന്റെ ആന്തരികഭാഗങ്ങളിലേക്കിറങ്ങിച്ചെല്ലാനാവില്ല. എന്നാല്‍ എക്‌സ് റേ കിരണങ്ങള്‍ ഇതില്‍നിന്നു വിഭിന്നമാണ് ഈ സ്വഭാവ സവിശേഷതയാണ് എക്‌സ് റേയെ രോഗനിര്‍ണയോപാധിയില്‍ മുന്‍ നിരയിലാക്കിയതും. പ്രകാശം ഗ്ളാസിലൂടെ കടന്നു പോകുന്നത് പോലെ എക്സ് റേയ്ക്ക് നമ്മുടെ ശരീരത്തിലൂടെ കടന്നു പോകാൻ കഴിയും. അതായത് എക്സ് റേയെ സംബന്ധിച്ചിടത്തോളം നമ്മുടെ ശരീരം അർദ്ധതാര്യമായ ഒരു സംഭവമാണ്. ഒരു സാദാ തുണി, ശക്തിയുള്ള ഒരു എക്സ് റേക്ക് സുതാര്യമെങ്കിൽ റ്റംഗ്സ്റ്റൺ, ലെഡ് തുടങ്ങിയ വസ്തുക്കൾ എക്സ് റേയ്ക്ക് അതാര്യമാണ് അസ്ഥിചികിത്സാരംഗത്ത് വളരെ മികച്ച നിര്‍ണ്ണയം നടത്താന്‍ എക്സ്-റേ ഇന്ന് സഹായിക്കുന്നു.എക്സ്-റേ' സംവിധാനം രോഗ നിര്‍ണ്ണയത്തിന് ഏറെ സഹായകരമായ ഒരു സാങ്കേതിത വിദ്യയാണ്. മനുഷ്യ ശരീരത്തിനുള്ളിലെ നേര്‍ത്ത മാറ്റങ്ങള്‍ പോലും ഈ സംവിധാനം ഉപയോഗിച്ച്‌ കണ്ടെത്തുവാനാകും എന്നത് കൊണ്ട് തന്നെ ഈ സാങ്കേതിക വിദ്യ വളരെ പ്രചാരത്തിലാണുള്ളത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സയ്യിദ് അഹമ്മദ് ഖാൻ (ചരമദിനം)

സർ സയ്യിദ് എന്ന് പരക്കെ അറിയപ്പെട്ട സർ സയ്യിദ് അഹമ്മദ് ഖാൻ ബഹദൂർ, ജി.സി.എസ്.ഐ. (സയ്യിദ് അഹമ്മദ് ഖാൻ എന്നും അറിയപ്പെടുന്നു) ഒക്ടോബർ 17 1817 – മാർച്ച് 27 1898) ഒരു ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ നേതാവും, ഇസ്ലാമിക പരിഷ്കർത്താവും നവോത്ഥാന വാദിയുമായിരുന്നു. പിൽക്കാലത്ത് അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി ആയി പരിണമിച്ച മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജ് സ്ഥാപിക്കുന്നതു വഴി സർ സയ്യിദ് ആണ് ഇന്ത്യയിലെ മുസ്ലീം സമുദായത്തിൽ ആധുനിക വിദ്യാഭ്യാസം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ഒരു പുതിയ തലമുറ മുസ്ലീം ചിന്തകരും രാഷ്ട്രീയക്കാരും രൂപപ്പെട്ടു, ഇന്ത്യയിലെ മുസ്ലീങ്ങളുടെ രാഷ്ട്രീയ ഭാവി ഉറപ്പിക്കുന്നതിനുള്ള അലിഗഡ് പ്രസ്ഥാനം അദ്ദേഹമാണ് ആരംഭിച്ചത്. 1875 ൽ് മുഹമ്മദന് ആംഗ്ലോ ഓറിയന്റല് കോളജ് സ്ഥാപിച്ചുകൊണ്ടായിരുന്നു സർ സയ്യിദിന്റെ തുടക്കം. മുസ്ലിംങ്ങൾക്കിടയില് അഭിമാന, സ്വാശ്രയത്വ ബോധം വളര്ത്താനും പാശ്ചാത്യ- പൗരസ്ത്യ വിജ്ഞാനങ്ങൾ സമന്വയിപ്പിക്കുന്ന കേന്ദ്രമാക്കി കോളജിനെ മാറ്റാനും സർ സയ്യിദ് പരിശ്രമിച്ചു. ഓരോ ജില്ലയിലും ഒരു സ്കൂളെങ്കിലും സ്ഥാപിക്കണമെന്ന് അദ്ദേഹം അഭിലഷിച്ചു. അലിഗഢ് എന്ന ഭൂപ്രദേശത്തു മാത്രം ഒതുങ്ങിനില്ക്കുന്ന സ്ഥാപനമായിരുന്നില്ല സർ സയ്യിദ് വിഭാവനം ചെയ്തത്. ഇന്ത്യയിലുടനീളം മുസ്ലിം സമുദായത്തിന്റെ കരങ്ങളാൽ ഒരു വിദ്യാഭ്യാസശൃംഖല സ്ഥാപിച്ചെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈയൊരു വീക്ഷണത്തോടെ 1886ല് മുഹമ്മദന് എജ്യുക്കേഷനല് കോണ്ഫറന്സ് സ്ഥാപിച്ചു. വ്യത്യസ്ത ദേശങ്ങളിലെ മുസ്ലിംകള്ക്ക് തങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ള വേദിയായി കോണ്ഫറന്സ് മാറി. അലിഗഢിലെ മുഹമ്മദന് ആംഗ്ലോ ഓറിയന്റല് കോളജ് സ്ഥാപിക്കുന്നതിന് ആവശ്യമായ പണം സ്വരൂപിക്കാന് ജാതിമതഭേദമില്ലാതെ എല്ലാവരുടെയും മുന്നില് സർ സയ്യിദ് കൈനീട്ടി. ചില കേന്ദ്രങ്ങളിൽ നിന്നു പരിഹാസം കേള്ക്കേണ്ടിവന്നു. ‘ഇത് എനിക്കുവേണ്ടിയല്ല; ഇന്ത്യയിലെ മുഴുവൻ് മുസ്ലിംങ്ങൾക്കും വേണ്ടിയാണ്. അതുകൊണ്ടുതന്നെ എനിക്കു ലജ്ജ തോന്നുന്നില്ല’ എന്ന് അദ്ദേഹത്തിനു പരസ്യമായി പറയേണ്ടിവന്നു. എത്ര പിരിച്ചിട്ടും ഫണ്ട് തികയാതെ വന്നപ്പോൾ പുത്രന്റെ വിവാഹസല്ക്കാരത്തിനായി കരുതിവച്ച 500 രൂപ സ്വപ്ന ഉദ്യമത്തിനെടുത്തു. ചിത്രപ്രദര്ശനം നടത്തിയും പുസ്തകം വിറ്റും പാട്ടുപാടിയുമൊക്കെയാണ് സർ സയ്യിദ് പണം സ്വരൂപിച്ചത്. മുഹമ്മദന് ആംഗ്ലോ ഓറിയന്റല് കോളജ് സര്വകലാശാലയായി ഉയര്ത്തണമെന്ന സ്വപ്നം പൂവണിയാതെയാണ് സർ സയ്യിദ് അഹമ്മദ് ഖാന് 1898ല് കഥാവശേഷനാകുന്നത്. അദ്ദേഹത്തിന്റെ മക്കളും സുഹൃത്തുക്കളും ആ സ്വപ്നസാക്ഷാത്കാരത്തിനായി നടത്തിയ ത്യാഗനിര്ഭരതയുടെ ചരിത്രം ഇന്നും ആ പാതയോരങ്ങളില് ചിരന്തനമായി കിടക്കുന്നുണ്ട്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   march - 28   ♛♛♛♛♛♛♛♛♛♛

മാക്സിം ഗോർക്കി (ജന്മദിനം)

ഒരു റഷ്യൻ എഴുത്തുകാരനും, സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യ രൂപത്തിന്റെ സ്ഥാപകനും, രാഷ്ട്രീയപ്രവർത്തകനുമായിരുന്നു മാക്സിം ഗോർക്കി (28 March1868 – June 1936) എന്നറിയപ്പെടുന്ന് അലക്സി മാക്സിമോവിച്ച് പെഷ്കോവ് .അമ്മ എന്ന നോവൽ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സൃഷ്ടികളിലൊന്നാണ്.

വോൾഗ തീരത്തെ നിഴ്നി നൊവ്‌ഖൊറോദ് എന്ന പട്ടണത്തിലെ ഒരു തൊഴിലാളി കുടുംബത്തിൽ 1868 മാർച്ച് 28നാണ് മാക്സിം ഗോർക്കിയുടെ ജനനം.വളരെ ചെറുപ്പത്തിൽ അതായത് അഞ്ചു വയസ്സുള്ളപ്പോൽ അച്‌ഛനും ഒൻപതു വയസ്സിൽ അമ്മയും മരിച്ച ഗോർക്കി അനാഥത്വമറിഞ്ഞാണ് വളർന്നത്.ചിത്തഭ്രമം ബാധിച്ച മുത്തച്ഛനോടും ,മുത്തശ്ശിയോടും ഒപ്പമായിരുന്നു ബാല്യകാലം.പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗോർക്കി തെരുവിലേക്കിറങ്ങുകയാണുണ്ടാ‍യത്. തുടർന്ന് ചെരുപ്പുകുത്തിയായും , പോർട്ടറായും , കപ്പലിലെ തൂപ്പുകാരനായുമൊക്കെ അദ്ദേഹം ജോലിനോക്കി.രാത്രികാലങ്ങളിൽ ധാരാളം വായിക്കുന്നത് അദ്ദേഹം ശീലമാക്കിയിരുന്നു.പുഷ്കിന്റെ കഥകളും മഹാന്മാരുടെ ജീവചരിത്രവുമൊക്കെ ഇതിൽ‌പ്പെടുന്നു.

24ആം വയസ്സിൽ പത്രപ്രവർത്തവൃത്തിയിലും സാഹിത്യവൃത്തിയിലും അദ്ദേഹം വ്യാപൃതനായി. ഫോമോ ഗോർദയേവ് എന്ന ആദ്യനോവൽ പുറത്തു വരുന്നത് 1899 ൽ ആണ്.ലെനിൻ, ആന്റ്റൺ ചെഖോവ് , ടോൾസ്റ്റോയ് എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് കക്ഷിയുടെ ധനസാമാഹരണത്തിനായി 1906 ൽ അദ്ദേഹം അമേരിക്കയിൽ ചെല്ലുകയുണ്ടായി.ഈ സമയത്താണ് അമ്മ എന്നകൃതി രചിക്കുന്നത്. 1936 ജൂൺ പതിന്നാലിന് 68 വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.





۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

എസ്. സത്യമൂർത്തി (ചരമദിനം)

സുന്ദര ശാസ്ത്രി സത്യമൂർത്തി (ഓഗസ്റ്റ് 19, 1887  - 28 മാർച്ച് 1943) ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു. മദ്രാസ്പ്രസിഡൻസിയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻനിര രാഷ്ട്രീയക്കാരിൽ ഒരാളായ എസ്. ശ്രീനിവാസ അയ്യങ്കാർ , സി. രാജഗോപാലാചാരി , ടി. പ്രകാശ്എന്നിവർക്കൊപ്പം അദ്ദേഹത്തിന്റെ പ്രസംഗപാടവത്തിന് അദ്ദേഹം പ്രശംസ പിടിച്ചുപറ്റിയിരുന്നു. 1919- ൽ മോണ്ടേഗു ചെംസ്ഫോർഡ് പരിഷ്കരണവും റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസിന്റെ പ്രതിനിധി ജോയിന്റ് പാർലമെൻററി കമ്മിറ്റിക്ക് അയച്ചുകൊടുത്തുകൊണ്ട് 32 വർഷം പഴക്കമുള്ള സത്യമൂർത്തി ഒരു പ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ടു.  ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ലണ്ടൻ കറസ്പോൺടന്റ് ആയ ദ ഹിന്ദു വിൽ ലേഖകനായി പ്രവർത്തിക്കുന്നതിനിടയിൽ വെറും പത്ത് ദിവസത്തെ അവധി മാത്രമെടുത്തിട്ടുള്ള ഒരു യഥാർത്ഥ ലേഖകന്റെ സ്ഥാനം അദ്ദേഹം അലങ്കരിച്ചിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, വംശീയവും വർഗ്ഗീയവും മതപരവുമായ മതസങ്കല്പം, തുല്യത, ഇന്ത്യയിലെ ഭരണഘടനാപരമായ ഭരണകൂടത്തിലും പാർലമെന്ററി ജനാധിപത്യത്തിലും അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസം എന്നിവ അറിയപ്പെടുന്നവയാണ്.ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന് അടിത്തറ പാകിയ സ്മാരക പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രകാശകരിൽ ഒരാളാണ് സത്യാമൂർത്തി.ദേവദാസി സമ്പ്രദായം ഇല്ലാതാക്കുവാനുള്ള പ്രസ്ഥാനത്തിന്റെ ശ്രദ്ധേയമായ എതിരാളികളിൽ ഒരാളായിരുന്നു സത്യമൂർത്തി. ക്ഷേത്രത്തിൽ നിന്നും ദേവദാസികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രാഹ്മണരല്ലാത്തതും അല്ലാത്തതുമായ ദേവാലയങ്ങൾ നീക്കംചെയ്യുമെന്ന് അദ്ദേഹം വാദിച്ചു. 1954 മുതൽ 1963 വരെ സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി കാമരാജ് രാഷ്ട്രീയ വഴികാട്ടിയായി ഇന്ന് സത്യമൂർത്തിയെ ഓർമ്മിക്കുന്നു. സത്യമൂർത്തിയോടുള്ള തന്റെ ശക്തമായ ഭക്തി കാരണം, കാമരാജ് പൂണ്ടി റിസർവോയറിന് സത്യമൂർത്തിയുടെ പേർ നൽകുകയുണ്ടായി. തമിഴ്നാട്ടിലെ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സത്യമൂർത്തി ഭവനിലായിരുന്നു. തമിഴ്നാട് കോൺഗ്രസിനു വേണ്ടി നടത്തിയ പ്രവർത്തനത്തിനും പാർലമെന്ററി ജനാധിപത്യത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യത്തിനും അദ്ദേഹം അംഗീകാരം നൽകി.മദ്രാസിലെ ജനറൽ ആശുപത്രിയിൽ 1943 മാർച്ച് 28 ന് (1945 ഓഗസ്റ്റ് 15) 1947 ഓഗസ്റ്റ് 15-നു ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് നാലുവർഷം മുമ്പേ അദ്ദേഹം മരണത്തിനു കീഴടങ്ങി.  ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



♛♛♛♛♛♛♛♛♛   march - 29   ♛♛♛♛♛♛♛♛♛♛

ഉത്പൽ ദത്ത് (ജന്മദിനം)

ബംഗാളി നാടകസംവിധായകനും ചലച്ചിത്രനടനും ആണ് ഉത്പൽ ദത്ത്.ബംഗാളി. 1929 മാർച്ച് 29-ന് അസമിലെ ഷില്ലോങ്ങില്‍ ജനിച്ചു. സെന്റ് സേവിയേഴ്സ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം നടത്തി. വിദ്യാഭ്യാസത്തിനുശേഷം ബംഗാളി നാടകവേദിയില്‍ പ്രവേശിച്ചു. 1940-കളുടെ തുടക്കത്തില്‍ ജെഫ്രികെന്‍ഡലിന്റെ ഷെയ്ക്സ്പിയര്‍ നാടകങ്ങളിലൂടെ നാടകരംഗത്ത് എത്തി. പിന്നീട് ലിറ്റില്‍ തിയെറ്റര്‍ ഗ്രൂപ്പിനുവേണ്ടി ഷെയ്ക്സ്പിയര്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. 1949-ല്‍ സ്വന്തം നാടകസമിതി തുടങ്ങിയ ഇദ്ദേഹം അടുത്തവര്‍ഷം മുതല്‍ 'ഇപ്റ്റ' (IPTA-ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റര്‍ അസോസിയേഷന്‍)യുടെ ബംഗാളി ഘടകവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതു മുതല്‍ ഇദ്ദേഹം ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായിത്തീരുകയായിരുന്നു. തെരുവു നാടകങ്ങളായിരുന്നു അക്കാലത്ത് പ്രധാനമായി ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ അതിശക്തമായ കടന്നാക്രമണങ്ങള്‍ അഴിച്ചുവിട്ട ചാര്‍ജ് ഷീറ്റ് (1950) തുടങ്ങിയ നാടകങ്ങളിലൂടെ ദത്ത് നാടകത്തെ അക്ഷരാര്‍ഥത്തില്‍ ഒരു സമരായുധമാക്കി മാറ്റുകയാണു ചെയ്തത്. ഈ നാടകത്തിന്റെ ആദ്യാവതരണംതന്നെ നിരോധിക്കപ്പെട്ടു. പക്ഷേ, അടുത്തദിവസം നാടകം ഹസ്രാപാര്‍ക്കില്‍ അവതരിപ്പിക്കുകയുണ്ടായി. 1961-ല്‍ ഇദ്ദേഹം സംവിധാനം ചെയ്ത ഉത്തര്‍പ്പരയും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥയ്ക്കെതിരെ ദുസ്വപ്നേര്‍ നഗരി എന്ന നാടകവുമായി ഉത്പല്‍ ദത്ത് വീണ്ടും രംഗത്തുവന്നു. ഇതിനിടെ ഇന്ത്യന്‍ നാടകചരിത്രത്തില്‍ ശ്രദ്ധേയമായ ഒട്ടനവധി രംഗനാടകങ്ങള്‍ ഇദ്ദേഹം തയ്യാറാക്കിക്കഴിഞ്ഞിരുന്നു. അവയില്‍ പ്രധാനപ്പെട്ടവയാണ് ആങ്ഗര്‍ (1959), കല്ലോല്‍ (1965), ദിന്‍ ബാദലര്‍ പല (1967), തിനേര്‍ തല്‍വാര്‍ (1970), ബാരിക്കേഡ് (1972) തുടങ്ങിയവ. നാടോടി പുരാവൃത്തങ്ങളില്‍നിന്ന് അതിശക്തമായ പുരോഗമന പുരാവൃത്തങ്ങളിലേക്ക് നാടകത്തിലൂടെ എത്തിച്ചേരുക എന്ന പിസ്കേറ്ററുടെ നാടകസമീപനം ഇന്ത്യയില്‍ ഇദംപ്രഥമമായി പരീക്ഷിച്ചു വിജയിപ്പിച്ച നാടകകൃത്താണ് ഉത്പല്‍ ദത്ത്. 1969-ല്‍ ഇദ്ദേഹം ബംഗാളിലെ 'ജാത്ര'യെ അവലംബിച്ചുകൊണ്ടു നടത്തിയ നാടകപരീക്ഷണങ്ങള്‍ പില്ക്കാലത്ത് ഒരു നവീന നാടകസരണിയായി മാറി. ഇതിന്റെ മികച്ച ഉദാഹരണമാണ് റൈഫിള്‍ എന്ന നാടകം. 

19-ാം ശ.-ത്തിലെ ബംഗാളി നാടകാചാര്യനായിരുന്ന മൈക്കേല്‍ മധുസൂദനെക്കുറിച്ചു നിര്‍മിച്ച മൈക്കേല്‍ മധുസൂദന്‍ എന്ന ബംഗാളി ചിത്രത്തിലൂടെ ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തി. തുടര്‍ന്ന് മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോമില്‍ അഭിനയിച്ചു. പിന്നീട് ഹിന്ദിയിലെ കച്ചവടസിനിമകളില്‍ പലതിലും ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. സത്യജിത് റേയുടെ ആഗന്തുക്, ഹിരാക് രജര്‍ ദേശ് തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം വേഷമണിഞ്ഞു. ഗുഡ്ഡി, ഗോല്‍മാല്‍, നരം ഗരം, ഷൗകീന്‍ എന്നിവ ദത്തിന്റെ ഹാസ്യചിത്രങ്ങളില്‍ ചിലവയാണ്. ബംഗാളിലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്)യുടെ സാംസ്കാരിക വേദികളില്‍ ജീവിതാന്ത്യംവരെ ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. 1982-ല്‍ ആത്മകഥ പ്രകാശിപ്പിക്കപ്പെട്ടു.

1993 ആഗ.-19-ന് ഇദ്ദേഹം കൊല്‍ക്കത്തയില്‍ അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



♛♛♛♛♛♛♛♛♛   march - 30   ♛♛♛♛♛♛♛♛♛♛

ദുഃഖവെള്ളിയാഴ്ച 

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകളിൽ ഈ ദിവസം വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ്‌ ഫ്രൈഡേ (Great Friday) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും വിളിക്കുന്നു.

ചില രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാമ്പുകൾ താഴെ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിൻസന്റ് വാൻഗോഗ് (ജന്മദിനം) 

വിൻസെന്റ് വില്ലെം വാൻ‌ഗോഗ്, (മാർച്ച് 30, 1853 - ജൂലൈ 29, 1890) ഒരു ഡച്ച്ചിത്രകാരനായിരുന്നു. വാൻ‌ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ്ണവൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായകസ്വാധീനം ചെലുത്തി.പാശ്ചാത്യ കലാരംഗത്തെ ഏറ്റവും പ്രശ്‌സ്തനും സ്വാധീനശക്തിയുമുള്ള ആളായാണ് കണക്കാക്കപ്പെടുന്നത്. വെറും ഒരു ദശാബ്ദത്തിനുള്ളില്‍ തന്നെ അദ്ദേഹം 860 എണ്ണച്ചായ ചിത്രങ്ങള്‍ ഉള്‍പ്പെടെ 2100 ഓളം ചിത്രങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതില്‍ ഏറെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന രണ്ടുവര്‍ഷങ്ങളിലായിരുന്നു. അവയില്‍ പ്രകൃതി ദൃശ്യങ്ങളും നിശ്ചല ജീവിതങ്ങളും, ഛായാചിത്രങ്ങളും സ്വന്തം ഛായചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. ആധുനിക ചിത്രകലയ്ക്ക് അടിത്തറപാകുന്ന വിധത്തില്‍, കടുത്ത, പ്രതീകാത്മകമായ വര്‍ണങ്ങളുടെയും നാടകീയവും ഉദ്ദീപിപ്പിക്കുന്നതും പ്രകാശനാത്മകവുമായ വരകളുടെയും സങ്കലനമായിരുന്നു അവയെല്ലാം. ഇന്ന്, വാന്‍ഗോഗ് ഒരു അസാമാന്യ ധിഷണാശാലിയായി വാഴ്ത്തപ്പെടുകയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ റെക്കോഡുകള്‍ തകര്‍ക്കുന്ന വിലകള്‍ക്ക് വിറ്റുപോവുകയും ചെയ്യുന്നു. പക്ഷെ, അദ്ദേഹം ജീവിച്ചിരുന്ന സമയത്ത്, പീഢിപ്പിക്കപ്പെടുന്ന കലാകാരന്മാരുടെ പ്രതിബിംബമായിരുന്ന അദ്ദേഹത്തിന്റെ ഒറ്റ ചിത്രം മാത്രമാണ് വിറ്റുപോയത്.തന്റെ സ്വന്തം രൂപം തന്നെ അദ്ദേഹം ഒരുപാട് തവണ വരച്ചിട്ടുണ്ട്. ഒരുപക്ഷെ ഇത്രയേറെ സെൽഫ് പോർട്രെയ്റ്റ് ചെയ്ത മറ്റൊരു ചിത്രകാരനും ഉണ്ടാവില്ല.. പ്രകൃതിയോടുള്ള സ്നേഹവും, മഞ്ഞ നിറത്തോടും സൂര്യകാന്തി പൂക്കളോടുമുള്ള പ്രണയവും അദ്ദേഹത്തിന്റെ വരകളിൽ ഉടനീളം കാണാനാവും. ഒരുവേള സൂര്യകാന്തി പൂക്കൾക്ക് ഇത്രയേറെ മനോഹാരിതയുണ്ടെന്ന് നമ്മെ കാണിച്ചു തന്നത് വാൻഗോഗിന്റെ ചിത്രങ്ങളായിരിക്കാം. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻ‌ഗോഗിനെ വേട്ടയാടിയിരുന്നു . 37- മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്യേണ്ടി വന്നു അദ്ദേഹത്തിന്.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ശ്യാംജി കൃഷ്ണ വർമ്മ (ചരമദിനം)

ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനായിരുന്നു ശ്യാംജി കൃഷ്ണ വർമ്മ(ജനനം 4 ഒക്ടോബർ 1857 - മരണം 30 മാർച്ച് 1930). ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെടുന്ന ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി, ലണ്ടനിലെ ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ശ്യാംജി. ഓക്സ്ഫഡ് സർവകലാശാലയിലെ ബലിയോൾ കോളേജിൽ നിന്നും ബിരുദം നേടിയ ശ്യാംജി, ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളിൽ ദിവാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദേശീയപ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിലൂന്നിയ ദയാനന്ദസരസ്വതിയുടെ രചനകൾ വായിച്ചാണ് ശ്യാംജി കൃഷ്ണ വർമ്മയും ദേശീയപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. ലോകമാന്യ തിലകന്റെ പ്രവർത്തനങ്ങളിലും ശ്യാംജി വളരെയധികം ആകൃഷ്ടനായിരുന്നു. അതേ സമയം തന്നെ പരാതികളിലും, പ്രാർത്ഥനകളിലും, നിസ്സഹകരണത്തിലും ഊന്നിയുള്ള കോൺഗ്രസ്സിന്റെ സമരരീതികളോട് ശ്യാംജിക്ക് എതിർപ്പായിരുന്നു.

1905 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഒരു ദേശീയ പ്രസ്ഥാനത്തിനു തുടക്കമിടാൻ ശ്യാംജി തീരുമാനിക്കുകയുണ്ടായി. ഇന്ത്യൻ സോഷ്യലിസ്റ്റ് എന്ന തന്റെ ഇംഗ്ലീഷ് മാസിക പുറത്തിറക്കിക്കൊണ്ടാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു പ്രവേശിച്ചത്. ബ്രിട്ടീഷ് ഭരണത്തിനെതിരേ ഒരു ജനകീയ പ്രക്ഷോഭം തന്നെ സൃഷ്ടിക്കുക എന്നതായിരുന്നു ഈ മാസികയുടെ ഉദ്ദേശം. നിരവധി നേതാക്കൾ ഈ മാസികയിലൂടെ ആകൃഷ്ടരായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കു വരുകയുണ്ടായി.

ഇന്ത്യൻ സോഷ്യാളജിസ്റ്റ് എന്ന തന്റെ പത്രത്തിലെഴുതിയ ഒരു ലേഖനത്തെച്ചൊല്ലി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ അഭിഭാഷകജോലി തടയുകയുണ്ടായി. നൊട്ടോറിയസ് കൃഷ്ണവർമ്മ എന്നാണ് ദ ടൈംസ് അദ്ദേഹത്തെക്കുറിച്ചെഴുതിയത്. ശ്യാംജി ബ്രിട്ടീഷ് പോലീസിന്റെ നോട്ടപ്പുള്ളിയായി, തന്നെ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം ബ്രിട്ടനിൽ 'നിന്നും പലായനം ചെയ്തു ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിസ്സ് സർക്കാർ നടപ്പിലാക്കിയ രാഷ്ട്രീയപ്രവർത്തന നിരോധനങ്ങൾ കാരണം, അദ്ദേഹത്തിന് തന്റെ പ്രവർത്തനങ്ങൾ വിചാരിച്ച രീതിയിൽ തുടരാൻ കഴിഞ്ഞില്ല. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   march - 31   ♛♛♛♛♛♛♛♛♛♛

ഈഫൽ ഗോപുരം 

1889 മാർച്ച് 31ന് ഫ്രാൻസിലെ ഈഫൽ ഗോപുരം ഉദ്ഘാടനം ചെയ്തു. 1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത 1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ(Exposition Universelle) എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച്,പാരീസിലെത്തിച്ച്,കൂട്ടിയോജിപ്പിക്കുകയായിരുന്നു . രണ്ടാം ലോകമഹായുദ്ധത്തിൽ ഈഫൽ ഗോപുരം നിർണായക പങ്ക് വഹിച്ചിരുന്നു.റെഡിയോടെലഗ്രാഫ് സ്റ്റേഷനായിമാറി. ശത്രുരാജ്യങ്ങളുടെ റെഡിയോ ടെലിഗ്രാഫ് സന്ദേശങ്ങൾ ചോർത്താൻ ഫ്രാൻസിന് സാധിച്ചു. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ഹിറ്റ്ലർ ഈഫൽ ടവർ നശിപ്പിക്കാൻ ഉത്തരവിട്ടു. പക്ഷെ ആക്ടിങ് ജനറൽ ഈ ഉത്തരവ് നടപ്പാക്കിയില്ല.

1889-ൽ ഗോപുരം നിർമ്മിയ്ക്കപ്പെട്ടപ്പോൾ മുകളിൽ സ്ഥാപിച്ചിരുന്ന പതാകയടക്കം 312.27 മീറ്റർ ഉയരമുണ്ടായിരുന്നു. 1991-ൽ റേഡിയോ സം‌പ്രേക്ഷണത്തിനുള്ള ആന്റിന സ്ഥാപിച്ചപ്പോൾ ഉയരം 317.96 . 2000-ലെ കണക്കനുസരിച്ച് ഈഫൽ ഗോപുരത്തിന്റെ ഉയരം 324 മീറ്ററാണ് 2006-ലെ കണക്കനുസരിച്ച്,1889-2006 കാലഘട്ടത്തിൽ 6,719,200 ആളുകൾ ഈഫൽ ഗോപുരം സന്ദർശിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ താഴെ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സര്‍ ഐസക് ന്യൂട്ടണ്‍ (ചരമദിനം)

ഭൂമിയെ പറ്റിയും അന്തരീക്ഷത്തെപ്പറ്റിയുംചലനത്തെപ്പറ്റിയും ഒട്ടേറെ പഠനങ്ങള്‍ നടത്തുകയും തത്വങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്ത ശാസ്ത്രജ്ഞനായിരുന്നു സര്‍ ഐസക് ന്യൂട്ടണ്‍.  (1642 ഡിസംബര്‍ 25 - 1726 മാര്‍ച്ച് 31). ഭൂഗുരുത്വാകര്‍ഷണത്തിന്‍റെ ഉപജ്ഞാതാവ് കൂടിയായിരുന്നു അദ്ദേഹം. ന്യൂട്ടന്‍റെ പ്രശസ്തമായ മറ്റൊരു കണ്ടു പിടിത്തമായിരുന്നു ഭൂമിയുടെ ആകര്‍ഷണത്തെക്കുറിച്ചുള്ളത് . ഭൂമി എല്ലാ വസ്തുക്കളെയും അതിന്‍റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്ന് ന്യൂട്ടണ്‍ വിശദീകരിച്ചു. 

പ്രകാശത്തെക്കുറിച്ചുള്ള പഠനമാണ് ന്യൂട്ടനെ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത്. സൂര്യപ്രകാശം ഏഴു നിറങ്ങള്‍ കൂടിച്ചേര്‍ന്നതാണെന്ന് പരീക്ഷണങ്ങളിലൂടെ ന്യൂട്ടണ്‍ തെളിയിച്ചു.,1665 ലെ കുപ്രസിദ്ധമായ പ്ലേഗ് മൂലം കോളേജുകളെല്ലാം നിര്‍ത്തിവച്ചപ്പോള്‍ ലിങ്കന്‍ഷയറില്‍ അമ്മയുടെ കൃഷിയിടത്തിൽ വെച്ചാണ് ആപ്പിള്‍ താഴേക്ക് വീഴുന്നതിന്റെ ശാസ്തത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. പരീക്ഷണങ്ങള്‍ ആപ്പിളിനെ താഴേക്ക് വീഴാന്‍ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തില്‍ പിടിച്ച് നിര്‍ത്തുന്നത് എന്ന ആലോചനയായി. കാരണം, അന്ന് വരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങള്‍ക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ട് തരം നിയമങ്ങള്‍ അനുസരിക്കുന്നതായി അരിസ്റ്റോട്ടില്‍ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കള്‍ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങള്‍ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടന്‍ ചിന്തിച്ചപ്പോള്‍ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ 1666 ല് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണ നിയമം പ്രഖ്യാപിച്ചു.,അവസാന കാലത്ത് ഈയത്തില്‍നിന്നും രസത്തില്‍ നിന്നും സ്വര്‍ണ്ണമുണ്ടാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുകയും വര്‍ഷങ്ങളോളം അതിന് ചെലവഴിക്കുകയുമുണ്ടായി.ന്യൂട്ടന്‍ 1687-ല്‍ പുറത്തിറക്കിയ ഭൂഗുരുത്വാകര്‍ഷണം, ചലനനിയമങ്ങള്‍ എന്നിവയെ വിശദീകരിക്കുന്ന പ്രിന്‍സിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. 1725 മുതല്‍ തികച്ചും രോഗഗ്രസ്തനായ ന്യൂട്ടന്‍ തന്റെ 85-ആം വയസ്സില്‍; 1727 മാര്‍ച്ച് 31ന്‌ ഇഹലോകവാസം വെടിഞ്ഞു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


ജെസ്സി ഓവെൻസ് (ചരമദിനം)

ജെയിംസ് ക്ലീവ്ലാൻഡ് 'ജെസ്സി' ഓവെൻസ് '(സെപ്റ്റംബർ 12, 1913 – മാർച്ച് 31, 1980) ഒരു അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് കായിക താരമായിരുന്നു. 1936-ൽ ജർമ്മനിയിലെ ബർലിൻ ഒളിമ്പിക്സിൽ നാല്‌ സ്വർ‌ണ്ണ മെഡലുകൾകരസ്ഥമാക്കുക വഴി അദ്ദേഹം ലോക പ്രശസ്തനായി മാറിവർണവിവേചനം കത്തിനിന്നിരുന്ന കാലത്ത് അതിനെ അതിജീവിച്ച് കായികലോകത്ത് വൻകുതിപ്പ് സൃഷ്ടിച്ച മഹാനായ ഒരു കായികപ്രതിഭയായിരുന്ന ഓവൻസ് . 1936-ലെ ബെർലിൻ ഒളിമ്പിക്സിന്റെ താരം എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജെസ്സി ഓവൻസ്. ആര്യവർഗ ഉത്കർഷവാദിയും ലോകത്തെ കിടുകിടെ വിറപ്പിക്കുകയും ചെയ്ത ഹിറ്റ്ലറെന്ന സ്വേച്ഛാധിപതിയെ ട്രാക്കിലെ ഉജ്ജ്വല പ്രകടനം കൊണ്ട് ലജ്ജിപ്പിച്ച ഓവൻസ് ചരിത്രത്തിൽ തന്നെ ഇടം നേടുകയായിരുന്നു. അടിച്ചമർത്തപ്പെട്ട കറുത്ത വർഗക്കാരുടെ മുഴുവനും അഭിമാനമായിരുന്നു ജെസ്സി ഓവൻസ് എന്ന കായികപ്രതിഭാസം.

ഒരു കറുത്തവര്‍ഗക്കാരന്റെ മുമ്പില്‍ ഹിറ്റ്‌ലറുടെ തല കുനിയാന്‍ ഇടയായതാണ് വിജയേതിഹാസ കഥ. അമേരിക്കയില്‍ നിന്നുള്ള ജെസ്സി ഓവന്‍ എന്ന കറുത്ത മുത്താണ് ഹിറ്റ്ലറുടെ മേധാവിത്വത്തെ സ്വര്‍ണനേട്ടംകൊണ്ടു മറികടന്നത്. 

നാലിനങ്ങളിലായി നാലു സ്വര്‍ണ മെഡലുകളാണ് ജെസ്സി ഓവന്‍സ് ബെര്‍ലിന്‍ മേളയില്‍ സ്വന്തമാക്കിയത്. 100 മീ., 200 മീ., ലോംഗ്‌ജമ്പ്, 4 * 100 മീറ്റര്‍ റിലേ എന്നിവയിലാണ് ഓവന്‍സ് സ്വര്‍ണം നേടിയത്. രണ്ട് ഒളിമ്പിക്സ് റെക്കോര്‍ഡുകളും ഒരു ലോകറെക്കോര്‍ഡും ഓവന്‍സ് സ്വന്തമാക്കിയിരുന്നു. 39.8 സെക്കന്‍ഡ്കൊണ്ട് 4 x 100 മീറ്റര്‍ റിലേയില്‍ ഓടി യെത്തിയാണ് ഓവന്‍സ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

ഒളിമ്പിക്സില്‍ സ്വര്‍ണനേട്ടത്തോടെ നാട്ടുകാരുടെ വീരപുരുഷനായെങ്കിലും പലപ്പോഴും ഓവന്‍‌സിന് വര്‍ണവിവേചനങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നു. ദാരിദ്യത്തെ തുടര്‍ന്ന് ചെറുപ്പത്തിലേ കഠിന ജോലികള്‍ ചെയ്യേണ്ടി വന്ന ഓവന്‍സിന്റെ ജീവിതം ഒളിമ്പിക്സ് നേട്ടത്തിന് ശേഷവും വ്യത്യാസമായിരുന്നില്ല. 2000 ഡോളര്‍ വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ ഓവന്‍സ് ഒരു കുതിരയ്ക്കൊപ്പം മത്സരിച്ചോടാന്‍ വരെ തയ്യാറായി. ഒരു ഒളിമ്പിക് ചാമ്പ്യന്‍ ഇത്തരം മത്സരത്തില്‍ പങ്കെടുക്കുന്നത് നാണക്കേടാണെന്നു കൂട്ടുകാര്‍ പറഞ്ഞപ്പോള്‍, ഒളിമ്പിക് മെഡല്‍ കൊണ്ട് വിശപ്പടക്കാനാവില്ലല്ലോ എന്നായിരുന്നു ഓവന്‍സ് മറുപടി നല്‍കിയത്

ജീവിതകാലം മുഴുവൻ പുകവലിശീലമാക്കിയതിനെത്തുടർന്ന് അവസാനകാലത്ത് അതിഗുരുതരമായ ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഓവൻസ്, 1980 മാർച്ച് 31-ന്, 66-ആം വയസിൽ‍ അരിസോണയിൽ വച്ച് അന്തരിച്ചു.അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചത് ഇപ്രകാരമായിരുന്നു: 'ഓവൻസിനെപ്പോലെ സമൂഹത്തിലെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിച്ച ഒരു കായികതാരം ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...