ഇന്ന് അറിയുവാന്‍ - സെപ്റ്റംബര്‍


സെപ്റ്റംബര്‍  മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad



♛♛♛♛♛♛♛♛♛   01-09-2018   ♛♛♛♛♛♛♛♛♛♛

ചെമ്പൈ വൈദ്യനാഥ ഭാഗവതർ (ജന്മദിനം)

ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. ഇരുപതാം നൂറ്റാണ്ടിൽ സംഗീതലോകത്തിന് കേരളം നൽകിയ അമൂല്യമായ സംഭാവനയാണു. ”ഘന ചക്രതാന സുബ്ബയ്യർ“ എന്ന നാമത്തിൽ പ്രസിദ്ധനായിരുന്ന സുബ്ബയ്യഭാഗവതരുടെ പുത്രനായ അനന്തൻ ഭാഗവതരുടെയും പാർവതി അമ്മാളുടെയും മകനായി ആയിരത്തിയെണ്ണൂറ്റി തൊണ്ണൂറ്റാറു സെപ്തംബർ ഒന്നാം തിയതി ഭരണി നക്ഷത്രത്തിൽ ജനിച്ചു. പിതാവ് തന്നെയാണ് ചെമ്പൈയുടെ സംഗീതഗുരു. ജന്മനായുള്ള സംഗീതജ്ഞാനവും സംഗീതവിദ്വാനായ പിതാവിൻറെ കീഴിൽ കർശനമായ അഭ്യസനവും പിതാവിനെ കാണാൻ ഇടയ്ക്കിടെ വീട്ടിലെത്തുന്ന സംഗീതജ്ഞന്മാരുമായുള്ള സഹവാസവും ചെമ്പൈയെ മികച്ച ഗായകനാക്കി. അനുപമമെന്നും അത്യുത്തമമെന്നും വിശേഷിപ്പിയ്ക്കുന്നതും ഗംഭീരത്തിലധിഷ്ഠിതവുമാണ് ചെമ്പൈയുടെ വെങ്കലനാദം. നാദോപാസനയിൽ അനിഷേധ്യനായി മാറിയ ചെമ്പൈക്ക് ലഭിച്ച അംഗീകാരങ്ങൾ അനവധിയാണ്. ആയിരത്തിതൊള്ളായിരത്തി മുപ്പത്തേഴിൽ മൈസൂർ രാജാവ് ആസ്ഥാനവിദ്വാൻ പദവി നൽകി. അമ്പത്തെട്ടിൽ ദേശീയ അവാർഡിന് അർഹനായി. എഴുപത്തൊന്നിൽ മദ്രാസ് മ്യൂസിക് അക്കാഡമി സംഗീതകലാനിധിബിരുദം, എഴിപത്തിരണ്ടിൽ പത്മഭൂഷൻ, തഞ്ചാവൂരിൽ നിന്ന് സംഗീത സമ്രാട്ട്, ബാംഗളരിൽ നിന്ന് ഗാനഗന്ധർവ്വ, തിരുന്വാടുതുറയിൽ നിന്ന് ആസ്ഥാന വിദ്വാൻ, ഗുരുവായൂരിൽ നിന്ന് അഭിനവത്യാഗബ്രഹ്മം, ഇവയൊക്കെ ആ ബഹുമതിപ്പട്ടികയിൽപ്പെടുന്നു. സംഗീതത്തിന് വേണ്ടി ജീവിച്ച ചെമ്പൈ ശിഷ്യന്മാർക്ക് ഒരു വടവൃക്ഷമായി തണലേകിയിരുന്നു. ജാതിയോ മതമോ കുലമഹിമയോ ദരിദ്രനെന്നോ സമ്പന്നനെന്നോ നോക്കാതെ ശിഷ്യന്മാരെ സ്വീകരിച്ചു. ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താൻ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പിൽക്കാലത്ത് അതി പ്രശസ്തരായ കെ.ജെ. യേശുദാസ്, ജയവിജയന്മാർ, പി. ലീല എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെടുന്നു. ചെറുപ്പത്തിൽ ചെമ്പൈക്ക് ശബ്ദതടസ്സം നേരിട്ടു. ചികിത്സയ്ക്കുശേഷം ശബ്ദതടസ്സം നീങ്ങിക്കിട്ടുകയും ചെയ്തു. ശബ്ദതടസ്സം നീങ്ങി കിട്ടിയത് ഗുരുവായൂരപ്പൻറെ കാരുണ്യത്താലാണെന്ന വിശ്വസം ചെമ്പൈയെ ഗുരുവായൂർ ഏകാദശി ദിവസം ഗുരുവായൂരിൽ ചെന്ന് കച്ചേരി നടത്തുന്ന പതിവിലേയ്ക്ക് എത്തിച്ചു. ചെമ്പൈ 1974 ഒക്ടോബർ 16-ആം തിയതി ദിവംഗതനായി. അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി ഗുരുവായൂർ ദേവസ്വം ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവം വർഷം തോറും നടത്തിവരുന്നു. സർക്കാർ ഉടമയിലുള്ള പാലക്കാട്ടെ സംഗീതകോളേജ് ആയിരത്തി തൊള്ളായിരത്തി എൺപത്തിയൊന്ന് ജൂൺ ഒന്ന് മുതൽ ‘ചെമ്പൈ സ്മാരക സംഗീത കോളേജ്’ എന്ന പേരിൽ അറിയപ്പെടുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് 1 സെപ്റ്റമ്പർ 1956-ൽ സ്ഥാപിതമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 9 ലക്ഷം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള ഈ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം.ഭാ‍രതസർക്കാരി‌ന്റെ ഏകദേശം 24.6% ചെലവുകൾക്ക് ധനസഹായം നൽകുന്നു

1956 ല്‍ പാര്‍ലമെന്റ് പാസാക്കിയ ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഇന്‍ഷുറന്‍സ് വ്യവസായം ദേശസാല്‍ക്കരിക്കുകയും 245 ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒന്നായി ചേര്‍ന്ന് രൂപീകരിക്കുകയും ചെയ്ത സ്ഥാപനമാണ് ലൈ­ഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന് ഒറ്റവാചകത്തില്‍ പറയാം.

എന്നാല്‍ നമ്മുടെ രാഷ്ടത്തെ സംബന്ധിച്ചിടത്തോളം ഈ ഒരു വാചകത്തില്‍ ഒതുക്കാവുന്ന ഒരു സ്ഥാപനമല്ല എല്‍ഐസി. അത് ഇന്ത്യയുടെ ധമനികളില്‍ പുരോഗതിയുടെ പുതുരക്തമൊഴിക്കിയ ഹൃദയത്തിന്റെ സ്ഥാനം അലങ്കരിക്കുന്നു. 1818 ല്‍ കല്‍ക്കത്തയില്‍ സ്ഥാപിതമായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ ഇന്ത്യയിലെ ആദ്യ സ്ഥാപനം. അവര്‍ പ്രധാനമായും ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരെ ഉദ്ദേശിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. ഇന്ത്യക്കാര്‍ക്ക് വളരെ ഉയര്‍ന്ന പ്രീമിയം നിരക്കാണ് അവര്‍ ഈടാക്കിയത്. ഈ വിവേചനത്തിനെതിരെ രവീന്ദ്രനാഥ ടാഗോറിന്റെ മരുമകന്‍ വിശ്വഭാരതിയുടെ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച സുരേന്ദ്രനാഥ ടാഗോറാണ് ഹിന്ദുസ്ഥാന്‍ ഇന്‍ഷുറന്‍സ് സൊസൈറ്റി എന്ന ഒരു ഇന്‍ഷുറന്‍സ് സ്ഥാപനം ഇന്ത്യക്കാര്‍ക്കായി സ്ഥാപിച്ചത്. ഈ സ്ഥാപനമാണ് പിന്നീട് എല്‍ഐസി ആയി പരിണമിച്ചത്. അതുപോലെ തന്നെ ബോംബെയില്‍ ബോംബെ മ്യൂച്വല്‍ ലൈഫ് ഇന്‍ഷുറന്‍സ് സൊസൈറ്റി എന്ന പേരില്‍ ഒരു സ്ഥാപനം 1870 ല്‍ ഇന്ത്യാക്കാരാല്‍ സ്ഥാപിതമായി.

1884 ഫെബ്രുവരി ഒന്നിന് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, 1896 ല്‍ ഭാരത് ഇന്‍ഷുറന്‍സ് കമ്പനി, 1906 ല്‍ യുണൈറ്റഡ് ഇന്ത്യ, അതേവര്‍ഷം തന്നെ നാഷണല്‍ ഇന്ത്യന്‍, നാഷണല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളും സ്ഥാപിതമായി. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


♛♛♛♛♛♛♛♛♛   02-09-2018   ♛♛♛♛♛♛♛♛♛♛

ലോക നാളികേര ദിനം

ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വര്‍ഷം തോറും സെപ്റ്റംബര്‍ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്. ഇന്ത്യയിൽ നാളികേരം ദിനം ആചരിയ്ക്കുന്നത് പ്രധാനമായും നാളികേര വികസന ബോർഡാണ്. 2015 ലെ പ്രധാന ആഘോഷ പരിപാടികൾ ഇന്ത്യയിൽ വിജയവാഡയിലാണ് നടന്നത്. ‘Coconut for Family Nutrition, Health and Wellness’ എന്നതായിരുന്നു പ്രധാന സന്ദേശം. ഇന്തോനേഷ്യയിലെ ജക്കാർത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏഷ്യൻ ആൻഡ് പസിഫിക് കമ്മ്യൂണിറ്റിയുടെ (APCC) നിർദ്ദേശ പ്രകാരമാണ് സപ്തംബർ 2 ലോക നാളികേര ദിനമായി ആഘോഷിക്കുന്നത്. സപ്തംബർ 2 നാണ് ഈ സംഘടന സ്ഥാപിതമായത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    വിവേകാനന്ദ പാറ

ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണ്, വിവേകാനന്ദപ്പാറ. വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. വിവേകാനന്ദ സ്വാമികളുടെ സ്മരണാർത്ഥം ശ്രീ മന്നത്ത് പത്മനാഭൻപ്രസിഡണ്ടും ശ്രീ ഏകാനാഥ റാനഡെസെക്രട്ടറിയുമായുള്ള വിവേകാനന്ദപ്പാറ സ്മാരകസമിതിയാണ് സ്മാരക നിർമ്മാണത്തിനായി പ്രയത്നിച്ചത്. 1970 സെപ്റ്റംബർ 2 ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ വി.വി. ഗിരി ഈ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചു..കടലിൽ അഞ്ഞൂറു മീറ്ററിലേറെ ഉള്ളിലായുള്ള രണ്ടു കൂറ്റൻ പാറകൾക്കു മീതെയായി ഇവിടെ വിവേകാനന്ദസ്മാരകം പണികഴിപ്പിച്ചത്.വിശാലമായ ആറേക്കർ സ്ഥലത്ത് 17 മീറ്റർ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ മണ്ഡപമാണ് മുഖ്യാകർഷണം . സന്ദർശകർക്ക് ധ്യാനിച്ചിരിക്കാനുള്ള ധ്യാന മണ്ഡപവും ഇതിനോടനുബന്ധിച്ചുണ്ട്. ധ്യാനമണ്ഡപം ഇന്ത്യയിലെ വിവിധ ക്ഷേത്രനിർമ്മാണ രീതി സമന്വയിപ്പിച്ച് ഉണ്ടാക്കിയതാണ്. ബംഗാൾ ഉൾക്കടലും, അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണി സമുദ്രസംഗമം ഇവിടെനിന്നും ദർശിക്കാവുന്നതാണ്. വിവേകാനന്ദ മണ്ഡപം, ശ്രീപാദ മണ്ഡപം എന്നിവയാണ് പാറയിലുള്ള മുഖ്യമായ രണ്ട് നിർമ്മിതികൾ. ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസ്സനുഷ്ടിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറ വിവേകാനന്ദപ്പാറയിലാണുള്ളത്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നു.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഹോ ചി മിൻ (ചരമദിനം)

വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര് വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്നു.ഹോ ചി മിൻ ( മേയ് 19 , 1890 – സെപ്റ്റംബർ 2, 1969).ജീവിച്ചിരിക്കെത്തന്നെ സ്വന്തം ജനതയുടെ ഇതിഹാസ പുരുഷനായ അപൂർവ വ്യക്തിത്വം. 1964ൽ അമേരിക്കൻ ആക്രമണത്തിനെതിരെ ഹോ ചി മിന്റെ നേതൃത്വത്തിൽ വിയറ്റ്‌നാം ജനത നടത്തിയ വിജയകരമായ ചെറുത്തുനിൽപ് ചരിത്രമാണ്. വിയറ്റ്നാം സ്വാതന്ത്ര്യത്തിനായി ഫ്രഞ്ച്– ജാപ്പനീസ് ശക്തികൾക്കുമെതിരായും അദ്ദേഹം പോരാടി. ഹോ ചി മിന്റെ ജീവിതം ആധുനിക വിയറ്റ്നാമിന്റെ ചരിത്രം കൂടിയാണ്.

പടയോട്ടങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും തുടർക്കഥയാണു വിയറ്റ്‌നാമിനുളളത്. ക്രിസ്‌തുവിനു മുൻപേ ആരംഭിച്ച് ആയിരം വർഷം നീണ്ട ചൈനീസ് അധിനിവേശത്തിനുശേഷം കുറേക്കാലം സ്വദേശി രാജാക്കൻമാർ ഭരിച്ചു. 1850കൾക്കു ശേഷം ഫ്രാൻസ് വിയറ്റ്നാം ആക്രമിക്കുകയും രാജ്യം ഫ്രഞ്ച് കോളനിയാവുകയും ചെയ്തു. ഈ കാലഘട്ടത്തിൽ 1890 മേയ് 19ന് മധ്യവിയറ്റ്നാമിലെ  കർഷക കുടുംബത്തിലായിരുന്നു ഹോയുടെ ജനനം. എൻഗൂയൻ സിൻ കുങ് എന്നായിരുന്നു പേര്.  ഫ്രഞ്ച് വിരുദ്ധ പ്രവർത്തനങ്ങളുമായി പ്രക്ഷോഭരംഗത്തെത്തിയ അദ്ദേഹം അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ 1912ൽ നാടുവിട്ടു. 1913–18 കാലയളവിൽ വ്യാപാരക്കപ്പലുകളിൽ ജോലിക്കാരനായി. 1918–ൽ പാരിസിലെത്തിയതോടെ കമ്യൂണിസത്തിൽ ആകൃഷ്ടനായി. ഇക്കാലത്ത് റഷ്യൻ വിപ്ലവശേഷമുണ്ടായ രാഷ്ട്രീയാവേശം ദേശീയവാദിയാക്കി. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച് കൊളോണിയലിസത്തിനെതിരെ ആഞ്ഞടിച്ചു. 1924ൽ അഞ്ചാം കമ്യൂണിസ്റ്റ് ഇന്റർനാഷനലിൽ പങ്കെടുത്തു. ചൈനയിലെത്തിയ അദ്ദേഹം ഫ്രഞ്ച് ആധിപത്യത്തിനെതിരെ വിദേശത്തുളള വിയറ്റ്നാമുകാരെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവസംഘടന രൂപീകരിച്ചു. 1931ൽ അറസ്റ്റിലായി രണ്ടു വർഷം തടവിൽ.ഡെമോക്രാറ്റിക് റിപബ്ലിക്ക് ഒാഫ് വിയറ്റ്നാം പ്രഖ്യാപിച്ച അദ്ദേഹം രാജ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി. ഫ്രഞ്ച് പട്ടാളം മടങ്ങിയെത്തി രാജ്യം തിരിച്ചുപിടിക്കാൻ ശ്രമിച്ചു. ഹോയുടെ നേതൃത്വത്തിൽ വിയറ്റ്നാം ഫ്രാൻസുമായി എട്ടു വർഷം ഏറ്റുമുട്ടി. 1954ൽ ഫ്രാൻസ് പരാജയം സമ്മതിച്ചു. ജനീവ ഉടമ്പടിപ്രകാരം വിയറ്റ്നാം തെക്കും വടക്കുമായി രണ്ടു രാജ്യങ്ങളായി. 1955ൽ ഹോ ചി മിൻ ഉത്തര വിയറ്റ്നാം പ്രസിഡന്റായി.അസാധാരണമായ ധിഷണയും സമാനതകളില്ലാത്ത നേതൃപാടവും സമന്വയിച്ച ഹോ ചി മിൻ ലളിതമായ ജീവിതശൈലിക്ക് ഉടമയായിരുന്നു. രാജ്യഭരണാധികാരി എന്ന നിലയിൽ ലഭിക്കേണ്ട ഹാനോയിലെ കൊട്ടാരം ഒാഫിസ് ജോലികൾക്കായി വിട്ടുകൊടുത്തു കൊട്ടാരവളപ്പിലെ ജോലിക്കാർക്കുള്ള ചെറിയ മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ബഹുഭാഷാപണ്ഡിതനും കവിയുമായിരുന്നു ഹോചിമിൻ. ഹോ അമ്മാവൻ എന്നാണ് ജനങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവം വിശേഷിപ്പിച്ചിരുന്നത്.1955 ൽ ആരോഗ്യപരമായ കാരണങ്ങളാൽ അധികാരത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രം രൂപീകരിക്കുവാനുള്ള യുദ്ധത്തെ മുന്നിൽ നിന്നു നയിച്ചു. യുദ്ധാനന്തരം ഹോ ചി മിനോടുള്ള ആദരപൂർവ്വം റിപ്ലബിക്ക് ഓഫ് വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോൺ, ഹോ ചി മിൻ നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു. സെപ്തംബർ രണ്ട് 1969 ഹോ ചിമിൻ അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ ശവശരീരം ഇന്നും കേടുകൂടാതെ ഹോ ചിമിൻ നഗരത്തിലെ മുസോളിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മൃതശരീരം ദഹിപ്പിച്ചുകളയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം . ഹോ ചിമിന്റ മരണവിവരം ഏതാണ്ട് 48 മണിക്കൂറോളം പൊതുജനങ്ങളിൽ നിന്നും മറച്ചുവെച്ചിരുന്നു. ഇന്ന് വിയറ്റ്നാമിൽ കറൻസിയിൽ ഹോ ചിമിന്റെ ചിത്രം ആണുള്ളത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   03-09-2018   ♛♛♛♛♛♛♛♛♛♛

ഉത്തം കുമാര്‍ (ജന്മദിനം)

ബംഗാളി സിനിമയിലെ എക്കാലത്തെയും വലിയ അഭിനേതാവും താരവുമായിരുന്നു ഉത്തംകുമാര്‍.(3  സെപ്തംബർ1926 – 24 ജൂലൈ 1980)  (ബംഗാളികള്‍ ഒരിക്കലും മറക്കാത്ത താരജോഡികളാണ് ഉത്തംകുമാറും സുചിത്ര സെന്നും - നിരവധി ഹിറ്റ് ചിത്രങ്ങള്‍ അവരുടേതായിട്ടുണ്ട്). മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടിയ ആദ്യത്തെയാള്‍ ബംഗാളിയായ ഉത്തം കുമാര്‍ ആണ്.ചിരിയാഘാന,ആന്‍റണി ഫ്രിഞ്ചീ എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിനായിരുന്നു പുരസ്ക്കാരം.1967ല്‍ പതിനഞ്ചാമത്തെ ദേശീയ അവാര്‍ഡ്‌ വേദിയിലാണ് ആദ്യമായി മികച്ച നടനുള്ള പുരസ്ക്കാരം നല്‍കുന്നത്.ഭരത് അവാര്‍ഡ്‌ എന്നറിയപ്പെട്ടിരുന്ന ഈ പുരസ്ക്കാരം രജതകമലം എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.ഇരുപത് ഭാഷകളിലെ സിനിമകളില്‍ നിന്നാണ് മികച്ച നടനെ തിരഞ്ഞെടുക്കുന്നത്. സിനിമാ താരത്തിന്റെ ജീവിതം ആസ്പദമാക്കി സത്യജിത് റേ 'നായക്' എന്ന പടം സംവിധാനം ചെയ്തപ്പോള്‍ അതിലെ പ്രധാന കഥാപാത്രമായി ഉത്തം കുമാറിനെയാണ് തെരഞ്ഞെടുത്തത്. റേയുടെ സ്ഥിരം അഭിനേതാവായ സൗമിത്രാ ചാറ്റര്‍ജിയ്ക്ക് പകരം ഉത്തംകുമാറിനെ ഉള്‍പ്പെടുത്തിയത് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിമര്‍ശകര്‍ക്കും ജിജ്ഞാസുക്കള്‍ക്കുമുള്ള റേയുടെ മറുപടി ''നായകനായി മറ്റൊരു നടനെയും സങ്കല്‍പ്പിക്കാനാവില്ല'' എന്നായിരുന്നു. സത്യജിത് റേ ചിത്രത്തില്‍ അങ്ങിനെ ഉത്തം കുമാര്‍ ആദ്യമായി അഭിനയിക്കുകയും അതൊരു അവിസ്മരണീയമായ 'റോള്‍' ആയി മാറുകയും ചെയ്തു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഖത്തർ സ്വാതന്ത്യദിനം

സഊദി അറേബ്യയ്ക്കും, യു.എ.ഇക്കും ഇടയിലായി അറേബ്യൻ ഗൾഫിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യം. 1971 സെപ്റ്റംബർ 3 നാണു ഖത്തർ സ്വതന്ത്ര്യം നേടുന്നത്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം കോളനികൾ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യപിക്കാൻ തുടങ്ങിയതോടെ തിരിച്ചടി നേരിട്ട ബ്രിട്ടൻ, പെട്രോളും പ്രകൃതി വിഭവങ്ങളും കൈവിടാൻ ഒരുക്കമല്ലാതെ 1971 വരെ ഖത്തറിനെ അധീനപ്പെടുത്തി.

കുറഞ്ഞത് 7,500 വർഷക്കാലം മനുഷ്യർ ഖത്തറിൽ താമസിക്കുമായിരുന്നു. ആദ്യകാല നിവാസികൾ, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഖത്തരികളെ പോലെ, അവരുടെ ജീവിതത്തിന് കടലിൽ ആശ്രയിച്ചു. മെസൊപ്പൊട്ടേമിയ, ഫിഷ് ബോണുകൾ,  ഫ്ലിന്റ് ഉപകരണങ്ങൾ എന്നിവയിൽ നിന്നും വരച്ച ചായം പൂശിയ മൺപാത്രങ്ങൾ ഇവിടെയുണ്ട്. 1700-കളിൽ അറബ് കുടിയേറ്റക്കാർ ഖത്തറിന്റെ തീരത്ത് മുത്തുചേർന്നു. ഖത്തർ വഴി തെക്കൻ ഇറാഖിൽ നിന്നുള്ള തീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ബാനി ഖാലിദ് കുടുംബം അവരെ ഭരിച്ചു. സാനി എന്ന തുറമുഖം ബാനി ഖാലിദിനുള്ള പ്രാദേശിക തലസ്ഥാനമായും, ചരക്കുകളുടെ പ്രധാന ട്രാൻസിറ്റ് പോർട്ടിലുമായി. 

ബഹ്റൈനിൽ നിന്നുള്ള ഖലീഫ കുടുംബം ഖത്തറിൽ നിന്ന് 1783 ലാണ് ബാനി ഖാലിദ് ഉപദ്വീപിൽ നഷ്ടപ്പെട്ടത്. പേർഷ്യൻ ഗൾഫിലെ പൈറസിയിലേക്കുള്ള ഒരു കേന്ദ്രമായിരുന്നു ബഹ്റൈൻ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥരെ രോഷാകുലരാക്കി. 1821 ൽ ബ്രിട്ടീഷ് ഷിപ്പിംഗിൽ ബഹ്റൈൻ ആക്രമണത്തിന് പ്രതികാരമായി ദോഹായെ നശിപ്പിക്കാൻ ബെയ്ക്ക് ഒരു കപ്പൽ അയച്ചു. ബ്രിട്ടീഷ് പട്ടാളക്കാർ എന്തിനാണ് ബോംബാക്രമണം നടത്തിയതെന്ന് അറിയില്ല, പെട്ടെന്നു അവർ ബഹ്റൈനി ഭരണത്തിനെതിരെ ഉയർന്നു. ഒരു പുതിയ പ്രാദേശിക ഭരണകുടുംബം, തനി വംശവും.

1867 ൽ ഖത്തറും ബഹ്റൈനും യുദ്ധത്തിലേർപ്പെട്ടു. ഒരിക്കൽ കൂടി, ദോഹ നാശം വിതച്ചു. ബഹ്റൈനിൽ നിന്ന് ഒരു സെറ്റിൽമെന്റ് ഉടമ്പടിയിൽ ഖത്തറിനെ വേർതിരിച്ചുകൊണ്ട് ബ്രിട്ടൻ ഇടപെട്ടു. 1878 ഡിസംബർ 18-ന് ഒരു ഖത്തരി ഭരണകൂടം സ്ഥാപിക്കുന്നതിനുള്ള ആദ്യപടിയാണ് ഇത്. എന്നാൽ ഇടവേളയിൽ, 1871 ൽ ഖത്തർ ഒട്ടോമൻ തുർകിഷ് ഭരണത്തിൻ കീഴിലായി. ശൈഖ് ജാസിം ബിൻ മുഹമ്മദ് അൽ താനി നയിക്കുന്ന ഒരു സൈന്യത്തിന് ഓട്ടമൻ സേനയെ പരാജയപ്പെടുത്തിയതിനെത്തുടർന്ന് ചില സ്വയംഭരണാവകാശം കൈവരിച്ചു. ഖത്തർ പൂർണമായും സ്വതന്ത്രമല്ല, എന്നാൽ അത് ഓട്ടോമാൻ സാമ്രാജ്യത്തിൽ ഒരു സ്വയംഭരണ രാഷ്ട്രമായി മാറി.

ഒന്നാം ലോകമഹായുദ്ധസമയത്ത് ഓട്ടോമാൻ സാമ്രാജ്യം തകർന്നപ്പോൾ ഖത്തർ ഒരു ബ്രിട്ടീഷ് സംരക്ഷകനായി. 1916 നവംബർ 3 മുതൽ ബ്രിട്ടൻ, മറ്റ് എല്ലാ ശക്തികളിൽ നിന്നും ഗൾഫ് രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി ഖത്തറിന്റെ വിദേശബന്ധം നടത്തുന്നു. 1935-ൽ, ആഭ്യന്തര ഭീഷണികൾക്കെതിരെ ഷെയ്ഖ് ഒപ്പുവെച്ചു. വെറും നാലു വർഷത്തിനു ശേഷം, ഖത്തറിൽ എണ്ണ കണ്ടെത്തി, എന്നാൽ രണ്ടാം ലോകമഹായുദ്ധം വരെ അത് സമ്പദ്ഘടനയിൽ ഒരു പ്രധാന പങ്കു വഹിക്കുകയില്ല. ബ്രിട്ടീഷ് ഗൾഫിന്റെ പിടി, അതുപോലെ സാമ്രാജ്യത്തിന്റെ താൽപര്യവും, 1947 ൽ ഇന്ത്യയുടെയും പാകിസ്താന്റെയും സ്വാതന്ത്ര്യത്തോടെ മങ്ങാൻ തുടങ്ങി. 1968 ൽ ഖത്തർ ഒമ്പത് ചെറിയ ഗൾഫ് രാജ്യങ്ങളിൽ അംഗമായിരുന്നു. ഖത്തർ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

♛♛♛♛♛♛♛♛♛   04-09-2018   ♛♛♛♛♛♛♛♛♛♛

ദാദാഭായ് നവറോജി (ജന്മദിനം)


ഇന്ത്യയുടെ ‘വന്ദ്യവയോധികന്‍’, ‘ഭാരതീയ രാഷ്ടതന്ത്രത്തിന്‍റെയും ധനതത്ത്വ ശാസ്ത്രത്തിന്‍റെയും പിതാവ്’ ഇങ്ങനെയൊക്കെ അറിയപ്പെടുന്ന ദാദാഭായ് നവറോജി (1825 സെപ്തംമ്പർ 4-1917ജൂൺ30) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടന രൂപികരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് ഇംഗ്ലണ്ടില്‍ മത്സരിച്ചു ജയിച്ച ആദ്യ ഇന്ത്യക്കാരനാണ് നവറോജി. 1906: ഇന്ത്യയില്‍ സ്വാതന്ത്രൃസമരം ശക്തി പ്രാപിച്ചു വരുന്ന കാലം. സ്വാതന്ത്രൃസമരത്തിന്‍റെ ശക്തി കുറക്കാനായി ബ്രിട്ടീഷുകാര്‍ പല സൂത്രങ്ങളും പ്രയോഗിച്ചു. സമരപ്രക്ഷോഭങ്ങളില്‍ ഒറ്റകെട്ടായിക്കൊണ്ടിരുന്ന ബംഗാളിനെ അവര്‍ രണ്ടായി വിഭജിച്ചു.

ഈ തീരുമാനത്തിനെതിരെ ഇന്ത്യയിലെങ്ങും പ്രതിക്ഷേധങ്ങളുണ്ടായി ബ്രിട്ടീഷുകാരോടുള്ള സമരം ശക്തമാക്കണമെന്നും സ്വാതന്ത്രൃം ലഭിക്കാതെ നാം അടങ്ങിയിരിക്കരിതെന്നും കോണ്‍ഗ്രസ്സിന്‍റെ കുറേ നേതാക്കള്‍ ആവശ്യപ്പെട്ടു. ബാലഗംഗാധരതിലകനും ബിപിന്‍ ചന്ദ്രപാലും സമരരീതി മാറ്റണമെന്ന അഭിപ്രായക്കാരായിരുന്നു. ഭരണത്തില്‍ പങ്കാളിത്തം നേടുകയാണ് ആദ്യത്തെ ആവശ്യമെന്ന് ചിലര്‍ പറഞ്ഞു. ആ സമയത്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം കൊല്‍ക്കത്തയില്‍ കൂടാന്‍ തീരുമാനിച്ചത്. സമ്മേളനത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് സമ്മേളനം നിയന്ത്രിക്കാന്‍ സര്‍വ്വസമ്മതനായ ഒരാള്‍ വേണമെന്ന് പലര്‍ക്കും തോന്നി. അക്കാലത്ത് ഇംഗ്ലണ്ടിലായിരുന്ന നവറോജിയുടെ പേരാണ് എല്ലാവരും നിര്‍ദ്ദേശിച്ചത്. വൈകാതെ കോണ്‍ഗ്രസ്സുകാരുടെ ക്ഷണം സ്വീകരിച്ച് എണ്‍പതിലധികം വയസ്സു പ്രായമുള്ള ആ കോണ്‍ഗ്രസ് നേതാവ് ഇന്ത്യയിലെത്തി. അദ്ദേഹം കൊല്‍ക്കത്തയിലെ സമ്മേളനത്തിന്‍റെ അധ്യക്ഷനായി. സമ്മേളനത്തില്‍ വൃദ്ധനായ ആ നേതാവ് പറഞ്ഞു: ”സ്വയം ഭരണമാണ് നമ്മുടെ ആവശ്യം. സ്വരാജാണ് നമ്മുടെ ലക്ഷ്യം!” സമ്മേളനപ്പന്തലില്‍ നീണ്ട കരഘോഷമുയര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ എല്ലാവിഭാഗം ആളുകള്‍ക്കും സ്വീകാര്യമായിരുന്ന ആശയമായിരുന്നു അത്. അങ്ങനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ഉണ്ടാകുമായിരുന്ന വലിയൊരു ചേരിപ്പോര് ഒഴിവാകുകയും ചെയ്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ലക്ഷ്യം പൂര്‍ണസ്വാതന്ത്രൃമാണെന്ന് ആദ്യമായി പ്രഖ്യാപിച്ച സമ്മേളനമായിരുന്നു അത്. സ്വാതന്ത്രൃസമര ചരിത്രത്തില്‍ ഇടം നേടിയ ‘സ്വരാജ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചതും ദാദാഭായ് നവറോജി തന്നെ. ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഈ ദേശ സ്നേഹി 1917-ല്‍ അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സ്റ്റീവ് ഇര്‍വിന്‍ (ചരമദിനം)

‘ദ ക്രോക്കൊഡൈല്‍ ഹണ്ടര്‍’ എന്ന അപരനാമത്തില്‍ പ്രസിദ്ധനായ സ്റ്റീവ് ഇര്‍വിന്‍,(ജനനം22 ഫെബ്രുവരി 1962 മരണം4 സെപ്റ്റംബർ 2006) ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍, ജന്തുശാസ്ത്രജ്ഞന്‍, ഹെര്‍പ്പറ്റോളജിസ്റ്റ് എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. ജന്തുക്കള്‍ക്കും ഉരഗങ്ങള്‍ക്കുമിടയിലുള്ള ഇര്‍വിന്റെ ജീവിതം ലോകത്തിനു മുന്‍പില്‍ പ്രകൃതിയുടെയും അതിലെ ജീവജാലങ്ങളുടെയും മാസ്മരികത തുറന്നു കാട്ടി.1992 ല്‍ ഒരു ഓസ്ട്രേലിയന്‍ ടെലിവിഷനു വേണ്ടി അവതാരകനായി ദൃശ്യമാധ്യമലോകത്തെത്തിയ സ്റ്റീവ് വൈകാതെ അമേരിക്കന്‍ ടെലിവിഷനിലൂടെ ലോകപ്രശസ്തനായി. ഡിസ്കവറി, നാഷണല്‍ ജിയോഗ്രഫിക് , ബിബിസി തുടങ്ങിയ പ്രമുഖ ചാനലുകള്‍ സ്റ്റീവിന്‍റെ പരിപാടികള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു. പല ചാനലുകളും അവരുടെ ഒരു ദിവസം തന്നെ സ്റ്റീവിന്‍റെ പരിപാടികള്‍ക്കായി മാറ്റിവയ്ക്കാന്‍ തയ്യാറായി. പാമ്പിനെയും മുതലയെയുമെല്ലാം ഓടിച്ചിട്ടു പിടിക്കുന്ന കാട്ടിലെ കാണ്ടാമൃഗത്തിന്‍റെ വായില്‍ തലയിടുന്ന ഇര്‍വിന് ആരാധകര്‍ ദിനംപ്രതി വര്‍ദ്ധിച്ചു. ഒടുവില്‍ തന്‍റെ പ്രവര്‍ത്തികള്‍ അനുകരിക്കരുതെന്ന് ഓരോ തവണയും മുന്നറിയിപ്പു നല്‍കേണ്ട സ്ഥിതിയുമുണ്ടായി സ്റ്റീവിന് .20 വയസ്സായപ്പോഴേക്കും ഓസ്ട്രേലിയയിലെ അറിയപ്പെടുന്ന വ്യക്തിത്വമായി സ്റ്റീവ് മാറിയിരുന്നു. മനുഷ്യവാസമുള്ള പ്രദേശത്തു കുടുങ്ങിപ്പോകുന്ന ജീവികളെ നിഷ്പ്രയാസം രക്ഷപ്പെടുത്തുന്ന ആളെന്ന നിലയിലാണ് സ്റ്റീവ് പ്രശസ്തനായത്.വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളെപ്പറ്റിയും വനനശീകരണത്തെപ്പറ്റിയും ഉള്ള തന്റെ ആകുലതകൾ ജനങ്ങളെ അറിയിക്കുന്നത് അദ്ദേഹത്തിന്റെ പ്രധാന ദൗത്യങ്ങളിൽ ഒന്നായിരുന്നു. ഡിസ്കവറിക്കു വേണ്ടി ഓഷ്യന്‍സ് ഡെഡ്‌ലിയസ്റ്റ് എന്ന പരിപാടി ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ഇര്‍വിന്‍റെ അന്ത്യം. തിരണ്ടിയുടെ ഒരു നിമിഷത്തെ നീക്കം മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയ സ്റ്റീവിന്‍റെ ഹൃദയത്തിലേക്ക് തിരണ്ടിവാല്‍ തുളച്ചു കയറി. കരയിലെത്തിക്കും മുന്‍പുതന്നെ സ്റ്റീവ് മരിച്ചു കഴിഞ്ഞിരുന്നു. 2007 ജനുവരിയില്‍ സ്റ്റീവിന്‍റെ അവസാന പരിപാടി ഡിസ്കവറി ടെലികാസ്റ്റ് ചെയ്തു. സ്റ്റീവിന്‍റെ മരണ ദൃശ്യങ്ങള്‍ പരിപാടിയിൽ നിന്നൊഴിവാക്കിയിരുന്നു. മരിച്ചു വർഷങ്ങൾ പിന്നിട്ടിട്ടും സ്റ്റീവ് ഇന്നും ജീവിക്കുന്നു... എല്ലാവരുടെയും ഓർമ്മകളിൽ. സാവോ ടോം മും,  ഗിനിയായും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡോ.ആൽബർട്ട് ഷ്വൈറ്റ്സർ (ചരമദിനം)

തത്ത്വചിന്തകൻ, ദൈവശാസ്ത്രജ്‌ഞൻ, മെഡിക്കൽ ഡോക്ടർ, മിഷനറി എന്നീ നിലകളിൽ ഏറെ പ്രശസ്തനായ ഒരു മനുഷ്യസ്നേഹിയാണു ഡോ.ആൽബർട്ട് ഷ്വൈറ്റ്സർ ( 1875 ജനുവരി 14  -  1965 സെപ്റ്റംബർ 4). പ്രോട്ടസ്റ്റന്റ് മതപാരമ്പര്യത്തിൽ ജർമനിയിൽ ജനിിച്ചു വളർന്ന അദ്ദേഹം വിദ്യാഭ്യാസത്തിലും സംഗീതത്തിലും ഏറെ മുൻപന്തിയിലായിരുന്നു. 1899ൽ ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം അടുത്തവർഷം തിയോളജിയിൽ മാസ്റ്റർ ബിരുദവും സമ്പാദിച്ചു. അപ്പോഴേക്കും മതപുരോഹിതൻ എന്ന രീതിയിൽ അദ്ദേഹം സേവനം ആരംഭിച്ചിരുന്നു.

1901 മുതൽ 1912 വരെ സ്ട്രാസ്ബുർഗിലുള്ള തിയോളജിക്കൽ കോളജായിരുന്നു അദ്ദേഹത്തിന്റെ സേവനരംഗം. അതിനിടെയാണു ആഫ്രിക്കയിൽ മിഷനറിയായി പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചത്. മിഷൻപ്രവർത്തനത്തോടൊപ്പം രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടി മെഡിസിനിൽ ഡോക്ടർ ബിരുദവും സമ്പാദിച്ചതിനുശേഷമായിരുന്നു 1913ൽ അദ്ദേഹം ആഫ്രിക്കയിലേക്കു യാത്രതിരിച്ചത്.

വെസ്റ്റ് സെൻട്രൽ ആഫ്രിക്കയിലുള്ള ഗാബൺ ആയിരുന്നു ഷ്വൈറ്റ്സറുടെ പ്രവർത്തനമേഖല. അവിടെ അദ്ദേഹം സ്‌ഥാപിച്ച ആശുപത്രി അധികം താമസിയാതെ വലിയൊരു സംരംഭമായി മാറുകയുണ്ടായി. 1918ൽ ജർമനിയിൽ തിരിച്ചെത്തിയ അദ്ദേഹം അവിടെ താമസിച്ചതിനുശേഷം 1924ൽ വീണ്ടും ആഫ്രിക്കയിലെത്തി ആശുപത്രിയുടെ ചുമതല ഏറ്റെടുത്തു. അതോടൊപ്പം ഡോക്ടർ, സർജൻ, പാസ്റ്റർ, ഗ്രന്ഥകാരൻ, സംഗീതജ്‌ഞൻ എന്നീ നിലകളിൽ അദ്ദേഹം തന്റെ സേവനം തുടർന്നു. ആഫ്രിക്കയിൽ ദീർഘകാലം വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹത്തിനു നിരവധി അവാർഡുകളും ഓണററി ഡോക്ടർബിരുദങ്ങളും ലഭിക്കുകയുണ്ടായി. 1952ൽ അദ്ദേഹത്തിനു നൊബേൽ സമ്മാനവും ലഭിച്ചു. അന്നു സമ്മാനത്തുകയായി ലഭിച്ച 33,000 ഡോളർകൊണ്ട് അദ്ദേഹം ആഫ്രിക്കയിൽ ഒരു കുഷ്ഠരോഗാശുപത്രി സ്‌ഥാപിക്കുകയുണ്ടായി.ഡോ.ഷ്വൈറ്റ്സർ ജർമനിയിൽനിന്ന് ആഫ്രിക്കയിലേക്കു പോയതുതന്നെ അവിടെയുള്ള പാവങ്ങളെ സഹായിക്കാനായിരുന്നു. പ്രത്യേകിച്ചും അവർക്കു വൈദ്യശുശ്രൂഷ നൽകാനായിരുന്നു. അതിനുവേണ്ടിയാണ് തനിക്കു കോളജിൽ സ്‌ഥിരമായ ഒരു ജോലി ഉണ്ടായിരുന്നിട്ടും അതുപേക്ഷിച്ചു മെഡിസിനിൽ ഡോക്ടർ ബിരുദത്തിന് അദ്ദേഹം പഠിച്ചത്. അക്കാലത്ത് അദ്ദേഹം ദൈവശാസ്ത്രരംഗത്തും സംഗീതത്തിലും ഏറെ പ്രശോഭിച്ചുനിന്നിരുന്നു. എന്നാൽ, അതൊക്കെ മാറ്റിവച്ചാണ് അദ്ദേഹം മെഡിസിൻ പഠനത്തിലേക്കും അതിനുശേഷം ആഫ്രിക്കയിലെ സേവനത്തിലേക്കും തിരിഞ്ഞത്. അവിടെ അദ്ദേഹം ചെയ്ത ദീർഘകാല സേവനത്തിലൂടെ ധാരാളം ആളുകളുടെ ജീവിതഭാരം ലഘൂകരിക്കാൻ അദ്ദേഹത്തി നു സാധിച്ചുവെന്നതു ചരിത്രസത്യം.ലോകം മുഴുവൻ അറിയപ്പെട്ടവനായിക്കഴിഞ്ഞിരുന്ന ഷ്വൈറ്റ്സർക്ക് 1952-ൽ ലഭിച്ച സമാധാനത്തിനുള്ള നോബേൽ സമ്മാനമടക്കം പല പുരസ്കാരങ്ങളും ലഭിച്ചു. ജീവിതാവസാനം വരെ കർമ്മനിരതനായിരുന്ന അദ്ദേഹം വാർദ്ധ്യക്യത്തിൽ, ആൽബർട്ട് ഐൻസ്റ്റീൻ, ബെർട്രാൻഡ് റസ്സൽ ‍എന്നിവർക്കൊപ്പം അണുവായുധങ്ങളുടെ പ്രചാരണത്തിനെതിരായുള്ള പ്രതിഷേധത്തിന്റെ മുൻ‌നിരയിൽ നിന്നു. 1965 സെപ്റ്റംബർ 4-ന് ഷ്വൈറ്റ്സർ ലാംബറീനിൽ അന്തരിച്ചു. അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   05-09-2018   ♛♛♛♛♛♛♛♛♛♛

സലിൽ ചൗധരി (ചരമദിനം)

ഇന്ത്യയിലെ അനുഗൃഹീത സംഗീത സംവിധായകരിൽ പ്രമുഖനായിരുന്നു സലിൽ ചൌധരി (1922-1995). പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം ബോംബേ സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി. 1922 നവംബർ 19-ന്‌ ബംഗാളിൽ ആയിരുന്നു സലിൽ ചൌധരിയുടെ ജനനം. അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതഞ്ജനായിരുന്നു. പടിഞ്ഞാറൻ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു. സലിൽ ചൌധരിയുടെ പിതാവിനു പടിഞ്ഞാറൻ ക്ലാസ്സിക്കൽ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു.

1940 കളിലെ ബംഗാളിലെ അരക്ഷിതമായ രാഷ്ട്രീയാവസ്ഥയും രണ്ടാം ലോക മഹായുദ്ധവും സലിലിന്റെ ജീവിതത്തെ സ്വാധീനിച്ചു. തന്റെ സാമൂഹിക ഉത്തരവാദിത്തത്തെ കുറിച്ച് അദ്ദേഹം തിരിച്ചറിയുകയും ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിൽ ഒരു അംഗമാവുകയും ചെയ്തു. ഈ സമയം ധാരാളം ഗാനങ്ങൾ എഴുതി ജന ഹൃദയങ്ങളിൽ നല്ല ഒരു സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യൻ ഗ്രാമങ്ങളിലൂടെ ഈ ഗാനങ്ങളുമായി ഐ പി ടി എ സഞ്ചരിച്ചു. ബംഗാൾ ജനതയുടെ ഹൃദയത്തിൽ പുതിയ ഒരു സമരാവേശം സൃഷ്ടിച്ചവ ആയിരുന്നു ഈ ഗാനങ്ങൾ. യേശുദാസിനെ ഹിന്ദിയിൽ അവതരിപ്പിച്ചതും, മന്നാഡേ( മാനസ മൈനേ വരൂ) ലത (കദളീ ചെങ്കദളീ) തലത് മെഹമൂദ് (കടലേ നീലക്കടലേ) സബിതാ ചൗധരി (വൃശ്ചികപ്പെണ്ണേ ) തുടങ്ങിയവരെ മലയാളത്തിൽ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. 27 മലയാള ചിത്രങ്ങൾക്കായി ഏകദേശം 106 മലയാളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങൾക്കു വേണ്ടി പശ്ചാത്തല സംഗീതം നിർവഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. ലളിതമനോഹരമായ ഈണത്തിൽ ശ്രവണസുഖമുള്ള ഗാനങ്ങൾ സമ്മാനിച്ച ഇന്ത്യൻ സംഗീതലോകത്തെ ഏറ്റവും പ്രഗത്ഭരായ സംഗീതജ്ഞന്മാരിൽ ഒരാളായി നിന്ന സലീൽ ചൗധരി 1995 സെപ്റ്റംബർ അഞ്ചിനാണ് അന്തരിക്കുന്നത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡോ .സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ (ജന്മദിനം)

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ .സര്‍വേപ്പള്ളി രാധാകൃഷ്ണന്‍.(സെപ്റ്റംബർ 5, 1888 - ഏപ്രിൽ 17, 1975).  സ്വന്തം ധൈഷണികവും തത്വചിന്താപരവുമായ ഔന്നത്യം കൊണ്ടാണ് ആ പരമപദം അലങ്കരിക്കാന്‍ സര്‍വഥാ യോഗ്യനായത്. ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക്പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയനേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദർശനമാണ്‌.

1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ അദ്ദേഹം ഭാരതത്തിന്‍റെ രാഷ്ട്രപതിയായിരുന്നു. അദ്ധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജ-ീവിതം തുടങ്ങിയത്.അദ്ധ്യാപകന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായത്. അദ്ദേഹത്തിന്‍റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നു. അധ്യാപകര്‍ സദാ പ്രകാശിച്ച് കൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനധ്വാനിയും വിശാലമനസ്കനും ആകണം. കെട്ടിനില്‍ക്കുന്ന ജലാശയത്തിന് പകരം ഒഴുകുന്ന അരുവിയാകണം. വാക്കുകള്‍ കൊണ്ടു മാത്രമല്ല ജീവിതം കൊണ്ടും അത് തെളിയിച്ച അധ്യാപകനായിരുന്നു ഡോ സര്‍വ്വേപള്ളി രാധാകൃഷ്ണന്‍. വിദ്യാഭ്യാസം തൊഴിലോ പദവിയോ നേടാനുള്ളതല്ല, സ്വയം തിരിച്ചറിയാനുള്ളതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

1888 സെപ്റ്റംബര്‍ അഞ്ചിന് അന്നത്തെ മദ്രാസ് സംസ്ഥാനത്തെ തിരുത്തണിയിലാണ് ഡോ രാധാകൃഷ്ണന്‍ ജനിച്ചത്.ഇന്ത്യന്‍ തത്വചിന്തയെ പശ്ഛാത്യ ഐഡിയലിസ്റ്റിക് തത്വചിന്തര്‍ക്കു പരിചയപ്പെടുത്തുകയും മനസ്സിലാക്കി ക്കൊടുക്കുകയും അങ്ങനെ ഇന്ത്യന്‍ ദര്‍ശനങ്ങളൂടെ മഹിമ ഉദ് ഘോഷിക്കുകയും ചെയ്തു എന്നതാണ് രാധാകൃഷ്ണന്‍റെ ഏറ്റവും മികച്ച സംഭാവന. ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യന്‍ ഫിലോസഫി എന്നിവയാണ് പ്രധാന കൃതികള്‍ . തത്വചിന്തകന്‍ അദ്ധ്യാപകന്‍,നയതന്ത്രജ-്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സാംസ്കാരിക നായകന്‍ എന്നീ നിലകളീല്‍ അദ്ദേഹത്തിന്‍റെ സേവനം വില മതിക്കാനാവത്തതാണ്. 

വസുധൈവ കുടുംബകം - ലോകം ഒരു കുടുംബം - എന്നതായിരുന്നു രാധാകൃഷ്ണന്‍റെ കാഴ്ചപ്പാട്. വിദ്യാഭ്യാസം തൊഴിലോ പദവിയൊ നേടാനുള്ളതല്ല തന്നിലെ ആത്മീയതയെ തിരിച്ചറിയാനുള്ളതാണ് എന്നദ്ദേഹം ഒര്‍മ്മിപ്പിച്ചു.1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വി.ഒ. ചിദംബരം പിള്ള (ജന്മദിനം)

തമിഴ്നാട്ടിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു വി.ഒ.സി എന്നറിയപ്പെട്ടിരുന്ന വി.ഒ. ചിദംബരം പിള്ള  (1872 സെപ്റ്റംബർ 5 -  1936 നവംബർ 8 ).കടൽ വ്യാപാരത്തിൽ ബ്രിട്ടീഷുകാരുടെ കുത്തക അവസാനിപ്പിക്കാൻ ശ്രമിച്ച് സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി (എസ്എസ്എൻ‌സി) ആരംഭിച്ച സ്വാതന്ത്ര്യസമര സേനാനിയായാണ് രാജ്യം അദ്ദേഹത്തെ പ്രധാനമായും അറിയുന്നത്.കപ്പലോട്ടിയ തമിഴൻ എന്നും അറിയപ്പെടുന്നു. ബ്രിട്ടീഷ് കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വി.ഒ ചിദംബരം പിള്ള (വി.ഒ.സി), തമിഴ് പണ്ഡിതനും സമർത്ഥനായ എഴുത്തുകാരനുമായിരുന്നു. തിരുക്കുറൽ , ശിവാഗ്ന പോതം എന്നിവയ്ക്ക് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്

സെപ്റ്റംബർ 05 ന് ഒരു പ്രശസ്ത അഭിഭാഷകനായ ഒലഗനാഥൻ പിള്ളയുടെയും പരമീ അമ്മിയുടെയും മകനായി ജനിച്ചു. തൂത്തുക്കുടിയിലെ കാൾഡ്‌വെൽ കോളേജിൽ നിന്നാണ് വി‌ഒ‌സി ബിരുദം നേടിയത്. നിയമപഠനം ആരംഭിക്കുന്നതിനുമുമ്പ് അദ്ദേഹം താലൂക്ക് ഓഫീസ് ഗുമസ്തനായി ഹ്രസ്വകാലം ജോലി ചെയ്തു. ജഡ്ജിയുമായുള്ള അദ്ദേഹത്തിന്റെ തർക്കം 1900 ൽ തൂത്തുക്കുടിയിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. 1905 മുതൽ പ്രൊഫഷണൽ, പത്രപ്രവർത്തന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഊർജ്ജം ചെലവഴിച്ചുസ്വാതന്ത്ര്യസമരത്തിലേക്ക്‌ നീങ്ങിയ വി‌ഒ‌സി തിലകന്റെ പ്രത്യയശാസ്ത്രത്തിൽ സ്വാധീനം ചെലുത്തി. സുബ്രഹ്മണ്യ ശിവ, ഭാരതീയാർ എന്നിവർക്കൊപ്പം മദ്രാസ് പ്രസിഡൻസിയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രധാന മുഖങ്ങളിലൊന്നായി അദ്ദേഹം ഉയർന്നു. 1905 ൽ ബംഗാൾ വിഭജനത്തെത്തുടർന്ന് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ലാൽ, ബാൽ, പാൽ മൂവരുടെയും നേതൃത്വത്തിലുള്ള തീവ്രവാദ വിഭാഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. വിജയകരമായ ഒരു സംരംഭകനായ യുവനേഷ് പ്രചാർ സഭ, ദേശാഭാമനസം, മദ്രാസ് ആംഗ്ലോ ഇൻഡസ്ട്രിയൽ സൊസൈറ്റി ലിമിറ്റഡ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഷിപ്പിംഗ് സേവനം സ്ഥാപിക്കുക എന്നതാണ്.

ആ ദിവസങ്ങളിൽ ബ്രിട്ടീഷുകാർക്ക് ഷിപ്പിംഗ് സേവനങ്ങളിൽ ഒരു കുത്തക ഉണ്ടായിരുന്നു, പ്രത്യേകിച്ചും ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനി, ഇന്ത്യയിൽ നിന്നുള്ള എല്ലാ സേവനങ്ങളും നടത്തി. ഇന്ത്യയുടെ ഷിപ്പിംഗ് മേഖലയിലെ ബ്രിട്ടീഷുകാരുടെ കഴുത്ത് ഞെരിച്ച് 1906 ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ സ്വദേശി ഷിപ്പിംഗ് കമ്പനി ആരംഭിച്ചു. 10 ലക്ഷം രൂപയുടെ മൂലധനത്തോടെ വി‌ഒ‌സി 1906 ഒക്ടോബറിൽ സ്വദേശി ഷിപ്പിംഗ് രജിസ്റ്റർ ചെയ്തു, സംവിധായകൻ പാണ്ഡി തുരായ് തേവർ, പ്രദേശത്തെ സ്വാധീനമുള്ള സമീന്ദറും മധുര തമിഴ് സംഘത്തിന്റെ സ്ഥാപകനുമായിരുന്നു. തുടക്കത്തിൽ കമ്പനിക്ക് സ്വന്തമായി ഒരു കപ്പലുകളും ഇല്ലായിരുന്നു, മാത്രമല്ല അവ ഷാലൈൻ സ്റ്റീമറുകളിൽ നിന്ന് പാട്ടത്തിന് എടുക്കുകയും ചെയ്തു. പാട്ടം റദ്ദാക്കാൻ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം ഷാലൈനിൽ സമ്മർദ്ദം ചെലുത്തിയപ്പോൾ, വി‌ഒ‌സിക്ക് സ്വന്തമായി ഒരു കപ്പൽശാലയുടെ ആവശ്യകത മനസ്സിലായി.

ഇന്ത്യയിലുടനീളം സഞ്ചരിച്ച അദ്ദേഹം കമ്പനിയുടെ ഓഹരികൾ വിറ്റ് കപ്പലുകൾക്കായി പണം സ്വരൂപിച്ചു. “ഞാൻ കപ്പലുകളുമായി മടങ്ങിവരും, അല്ലാത്തപക്ഷം ഞാൻ കടലിൽ നശിക്കും” അദ്ദേഹം സത്യം ചെയ്തു ഒടുവിൽ ഫ്രാൻസിൽ നിന്ന് എസ്എസ് ഗാലിയയെയും പിന്നീട് എസ്എസ് ലാവോയെയും വാങ്ങാൻ കഴിഞ്ഞു. ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം തന്റെ സ്ഥാപനത്തെ വെട്ടിക്കുറയ്ക്കാൻ ശ്രമിച്ചു, തലയ്ക്ക് ഒരു രൂപ നിരക്കിൽ വാഗ്ദാനം ചെയ്തെങ്കിലും, വിഒസി 50 പി (8 അന്നാസ്) നിരക്ക് വാഗ്ദാനം ചെയ്ത് തിരിച്ചടിച്ചു. ബ്രിട്ടീഷുകാർ തന്റെ കമ്പനി വാങ്ങാൻ ശ്രമിച്ചു, എന്നിരുന്നാലും അദ്ദേഹം ഈ കരാർ നിഷേധിച്ചു, താമസിയാതെ തൂത്തുക്കുടിക്കും കൊളംബോയ്ക്കും ഇടയിൽ ആദ്യത്തെ ഇന്ത്യൻ ഷിപ്പിംഗ് സേവനം ആരംഭിച്ചു.

1908 ഫെബ്രുവരി 23 ന് തൂത്തുക്കുടിയിലെ കോറൽ മില്ലിലെ തൊഴിലാളികൾ പണിമുടക്കിയപ്പോൾ, സുബ്രഹ്മണ്യ ശിവയ്‌ക്കൊപ്പം VOC അവരുടെ പിന്തുണയോടെ ഒരു പ്രസംഗം നടത്തി, ഉയർന്ന വേതനം, മികച്ച തൊഴിൽ സാഹചര്യങ്ങൾ എന്നിവ ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നൽകി. മാനേജ്മെന്റ് ഒടുവിൽ ആവശ്യങ്ങൾ അംഗീകരിച്ചു, അരബിന്ദോ തന്റെ വന്ദേമാതരം ദിനപത്രത്തിൽ ചിദംബരത്തെയും ശിവനെയും പ്രശംസിച്ചു. വി‌ഒ‌സിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് ഇപ്പോൾ ബ്രിട്ടീഷുകാർക്ക് ആശങ്കയുണ്ടായിരുന്നു, ഒരു രാഷ്ട്രീയ ഉദ്യോഗസ്ഥനും വിഞ്ച് അദ്ദേഹത്തോട് ഒരു രാഷ്ട്രീയ കലാപത്തിലും പങ്കെടുക്കില്ലെന്ന് ഉറപ്പ് നൽകാൻ ആവശ്യപ്പെട്ടു. വി‌ഒ‌സി വിസമ്മതിച്ചപ്പോൾ 1908 മാർച്ച് 12 ന് ശിവയ്‌ക്കൊപ്പം അറസ്റ്റു ചെയ്യപ്പെടുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തു. വി‌ഒ‌സിയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് തിരുനെൽ‌വേലി പൊട്ടിപ്പുറപ്പെട്ടു, സ്കൂളുകളും കടകളും കോളേജുകളും അടച്ചുപൂട്ടി, തൂത്തുക്കുടിയിൽ വൻ പണിമുടക്ക് നടന്നു. പോലീസ് വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു, വി‌ഒ‌സിയുടെ അറസ്റ്റിനെ അപലപിച്ച് റാലികൾ പുറത്തെടുത്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ 1908 ജൂലൈ മുതൽ 1910 ഡിസംബർ വരെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചു. വിധി വ്യാപകമായി അപലപിക്കപ്പെട്ടു, ബ്രിട്ടീഷ് മാധ്യമങ്ങൾ പോലും ഇത് അനീതിയാണെന്ന് അവകാശപ്പെട്ടു. തുടർന്നുള്ള അപ്പീലിൽ, ശിക്ഷ 4 വർഷം തടവും 6 വർഷം പ്രവാസവുമാണ്.കോയമ്പത്തൂരിലും പിന്നീട് കണ്ണനൂരിലും താമസിച്ചിരുന്ന വി‌ഒ‌സിയെ ഒരു രാഷ്ട്രീയ തടവുകാരനായി കണക്കാക്കിയിരുന്നില്ല, പകരം അദ്ദേഹത്തെ കുറ്റവാളിയായി കണക്കാക്കി കഠിനാധ്വാനം ചെയ്തു. കാളകളുടെ സ്ഥാനത്ത് ഓയിൽ പ്രസ്സിൽ ചേർന്നിരുന്ന അദ്ദേഹത്തെ ചൂടുള്ള വെയിലിൽ ജോലിചെയ്യുകയും തല്ലുകയും ചെയ്തു. ജയിലിൽ അദ്ദേഹം അനുഭവിച്ച കഠിനാധ്വാനവും പീഡനവും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. 1912 ഡിസംബറിൽ പുറത്തിറങ്ങിയ വി‌ഒ‌സിയുടെ ജീവിതം പൂർണ്ണമായും നശിച്ചു.ഒടുവിൽ 1936 നവംബർ 18 ന് വി‌ഒ‌സിദാംബരം പിള്ള ആപേക്ഷിക അവ്യക്തതയോടെ അന്തരിച്ചു. ബ്രിട്ടീഷുകാരെ ധിക്കരിച്ചയാൾ ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിംഗ് സേവനം ആരംഭിച്ചു. എന്നിരുന്നാലും കപലോത്തിയ തമിസാൻ, ചെക്കിലുത്ത ചെമ്മൽ എന്നിങ്ങനെ തമിഴ് ജനതയുടെ ഹൃദയത്തിൽ അദ്ദേഹം ജീവിക്കുന്നു - തന്റെ ജനത്തിനുവേണ്ടി ഓയിൽ പ്രസ്സ് വലിച്ച മഹാനായ മനുഷ്യൻ. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം തൂത്തുക്കുടി തുറമുഖം നാമകരണം ചെയ്തിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രതിമകൾ ചെന്നൈ, തിരുനെൽവേലി, തൂത്തുക്കുടി എന്നിവിടങ്ങളിൽ ഉണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ താപാൽ സ്റ്റാം പും, ആദ്യ ദിന കവറും.


♛♛♛♛♛♛♛♛♛   06-09-2018   ♛♛♛♛♛♛♛♛♛♛

അകിര കുറൊസാവ (ചരമദിനം)


'അകിര കുറൊസാവ   (1910 മാർച്ച് 23 – 1998 സെപ്റ്റംബർ 6) ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്നു.1943 മുതൽ 1993 വരെയുള്ള അൻ‌പതു നീണ്ടവർഷങ്ങളിൽ മുപ്പതോളം സിനിമകൾ കുറോസോവ സംവിധാനം ചെയ്തു. ഒരു ചിത്രകാരൻ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം 1936ലാണ്‌ കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളിൽ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുൻ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയൻ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ദേയനായ യുവ സംവിധായകരിൽ ഒരാൾ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുൻ തന്നെ അഭിനയിച്ച് 1950ൽ ടോകിയോവിൽ പ്രദർശിപ്പിച്ച റാഷോമോൻ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ സുവർണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടർന്ന് യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകൾ ജപ്പാനീസ്‌ സിനിമക്ക് തുറന്നു കൊടുക്കുകയും കെൻചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവർക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വർഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക്‌ സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികൾ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത്‌ നിർമ്മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്റെ അവസാന കാലങ്ങളിൽ, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാൻ(Ran-1985) എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങൾ നേടികൊടുത്തു.സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ൽ "ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവർത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്" ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി . മരണാനന്തരം, അമേരിക്കയിലെ ഏഷ്യൻ വീക്ക്‌ മാസികയും സി.എൻ.എന്നും "കല, സാഹിത്യം, സംസ്കാരം" വിഭാഗത്തിലെ "നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി" തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടിൽ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ അഞ്ചുപേരിൽ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ശരത് ചന്ദ്ര ബോസ്  (ജന്മദിനം)

ശരത് ചന്ദ്രബോസ് (6 സെപ്റ്റംബർ 1889 - ഫെബ്രുവരി 20, 1950) ഒരു ബാരിസ്റ്ററും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു. ജാനകിനാഥ് ബോസിന്റെമകനും സുഭാഷ് ചന്ദ്ര ബോസിന്റെ മൂത്ത സഹോദരനുമായിരുന്നു അദ്ദേഹം.1936 മുതൽ 1947 വരെ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. 1946 മുതൽ 1947 വരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമായിരുന്നു. 1946 മുതൽ 1947 വരെ ബോസ് സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കോൺഗ്രസ് പ്രതിനിധി സംഘത്തെ നയിച്ചു. സുഭാഷ് ബോസ് ഇന്ത്യൻ കരസേനയുടെ രൂപവത്കരണത്തെ ശക്തമായി പിന്തുണച്ചു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽസജീവമായി പങ്കെടുക്കുകയും ചെയ്തു. 1945 -ൽ സഹോദരന്റെ മരണത്തെ തുടർന്ന്, ഐ.എൻ.എ. ഡിഫൻസ് ആന്റ് റിലീഫ് കമ്മിറ്റിയുടെ സഹായത്തോടെ ഐ.എൻ.എ.യുടെ കുടുംബങ്ങൾക്ക് ആശ്വാസവും സഹായവും നൽകാൻ ബോസ് ശ്രമിച്ചു. 1946 -ൽ ജവഹർലാൽ നെഹ്രുവിന്റെയും സർദാർ വല്ലഭായി പട്ടേലിന്റെയുംനേതൃത്വത്തിൽ ഒരു ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലെ മന്ത്രിയും, ഇന്ത്യയുടെ വൈസ്രോയിയുടെ അദ്ധ്യക്ഷനുമായിരുന്നു.ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ബോസ് തന്റെ സഹോദരന്റെ ഫോർവേർഡ് ബ്ലോക്ക് നയിക്കുകയും സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി രൂപപ്പെടുത്തുകയും ബംഗാളും ഇന്ത്യയും ഒരു സോഷ്യലിസ്റ്റ് സമ്പ്രദായത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. 1950-ൽ കൽക്കട്ടയിൽഅദ്ദേഹം അന്തരിച്ചു.



♛♛♛♛♛♛♛♛♛   07-09-2018   ♛♛♛♛♛♛♛♛♛♛

വാൻ ഇൻഹെൻഹൂസ് (ചരമദിനം)

ഡച്ച്‌ ജീവശാസ്ത്രജ്ഞ്ജനും രസതന്ത്രജ്ഞനും ആയിരിന്നു വാൻ ഇൻഹെൻഹൂസ് (ജനനം ഡിസംബർ 8, 1730 ബ്രഡ, നെതർലന്റ്സ്; മരണം സെപ്റ്റംബർ 7, 1799). പ്രകാശസംശ്ലേഷണം കണ്ടെത്തിയതും സസ്യങ്ങളിലും ജന്തുക്കളിലെതുപോലെ കോശശ്വസനം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതുമാണ് പ്രധാന നേട്ടങ്ങൾ. പ്രകൃതിയിലെ കാർബൺ ചക്രത്തെക്കുറിച്ച് ആദ്യമായി സൂചന നൽകിയതും ഇദ്ദേഹമാണ്. നെതർലാൻൻറിലെ ബ്രെഡ എന്ന സ്ഥലത്ത് 1730 ഡിസംബർ 8 നാണ് വാൻ ഇൻഹെൻഹൂസ് ജനിച്ചത്. 1752 ൽ വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തു. 1764 ൽ എന്ഗ്ലാണ്ടിൽ പോയി വസൂരി രോഗത്തിന് കുത്തിവയ്ക്കുന്നതിൽ വിദഗ്ദനായിത്തീർന്നു. അങ്ങനെ ഓസ്ട്രിയയുലെ മരിയതെരേസ രാജ്ഞിക്ക് കുത്തിവയ്ക്കെണ്ടിവന്നപ്പോൾ ഇൻഹെൻഹൂസ് ആസ്ത്രിയയിലെക്ക് പോയി. രാജ്ഞിയുടെ സ്വകാര്യ വൈദ്യനായി കുറെന്നാൽ അവിടെ കഴിഞ്ഞു. പിന്നീട് 1779 ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ വാൻ ഇൻഹെൻഹൂസ് റോയൽ സൊസൈറ്റിയിൽ അംഗമായി. അതേവർഷം തന്നെ സസ്യങ്ങളുടെ ഉപാപചയത്തെക്കുറിച്ചുള്ള പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചു. പ്രീസ്റ്റ്ലിയുടെപരീക്ഷണങ്ങൾ ആവർത്തിച്ച ഇൻഹെൻഹൂസ് സസ്യങ്ങൾ സൂര്യപ്രകാശത്തിൻറെ സാനിധ്യത്തിൽ മാത്രമേ ഓക്സിജൻ പുറത്തുവിടുന്നുള്ളൂ എന്നും രാത്രിയിൽ ജന്തുക്കളെപ്പോലെ കാർബൺ ഡയോക്സൈഡ് ആണ് പുറത്തുവിടുന്നതെന്നും മനസ്സിലാക്കി. നെതർലാന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഗോപിനാഥ് കവിരാജ് (ജന്മദിനം)

സംസ്കൃത തന്ത്ര പണ്ഡിതനും ഇന്തോളജിസ്റ്റുംചിന്തകനുമായിരിന്നു ഗോപിനാഥ് കവിരാജ്(7 September 1887-12 June 1976 ) ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ധാമ്രായി എന്ന ഗ്രാമത്തിൽ 1987 സപ്തംബർ 7 ന് ഗോപിനാഥ് ജനിച്ചു. ധാമ്രായിയിലും ധാക്കയിലുമായിരിന്നു പ്രാഥമിക വിദ്യാഭ്യാസം. ബാഗ്ച്ചി എന്നായിരിന്നു കുടുംബനാമം. കവിരാജ് എന്ന ബഹുമതി പേരിനൊപ്പം ചേർക്കപ്പെട്ടതാണ്. 1906 ൽ ജെയ്പൂരിലെക്ക് താമസം മാറിയ ഗോപിനാഥ് ജയ്പൂർ മഹാരാജാ കോളേജിൽ നിന്നും ബി.എ. ബിരുദം നേടി. പിന്നീട് അലഹബാദ്സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.

ഗോപിനാഥിൻറെ വിദ്യാഭ്യാസത്തിൻറെ അവസാനഘട്ടം വാരാണസി ഗവർമെന്റ് സംസ്കൃത കോളേജിൽ ആയിരിന്നു. 1914 മുതൽ 1920 വരെ അവിടെ ഒരു ലൈബ്രേറിയൻ ആയി പ്രവർത്തിച്ചു. ഈ കാലയളവിലാണ് അദ്ദേഹത്തിന് തന്ത്രയിൽ  (പ്രാചീന ഭാരതത്തിൽ ഉടലെടുത്ത ഒരു തരം ധ്യാനമാർഗ്ഗമാണ് തന്ത്രം അഥവാ തന്ത്ര. ഇത് ഭാരതത്തിൽ ഏ ഡി അഞ്ചാം നൂറ്റാണ്ടിന് മുനുപ് രൂപംകൊണ്ടതാണെന്ന് ചരിത്രരേഖകൾ കാണിക്കുന്നത്. ഈ ധ്യാനമാർഗ്ഗം ഹിന്ദു, ബുദ്ധ, ജൈന വിശ്വാസധാരകളിൽ ആചരിക്കപ്പെടുന്നു. എന്നാൽ തന്ത്രം അതിൻറെ പൂർണതയിൽ നിലനിൽക്കുന്നത് കേരളത്തിലാണ് )ഗവേഷണം ചെയ്യാൻ അവസരം ലഭിച്ചത്.

1924 ൽ ഗോപിനാഥ് കവിരാജ് വാരാണസി ഗവർമെന്റ് സംസ്കൃത കോളേജിൻറെ പ്രിൻസിപ്പാൾ ആയി. 1936 ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ച ഗോപിനാഥ് പിന്നീടുള്ള ജീവിതം പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും നീക്കിവച്ചു.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1964), പത്മവിഭൂഷൺ (1964), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1971) എന്നീ ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

1900 ൽ ബംഗാളിലെ ഒരു സംസ്കൃത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും കുസുമം കുമാരിയെ വിവാഹം ചെയ്തു. 1976 ജൂൺ 12 ന് വാരണാസിയിൽ വച്ച് ഗോപിനാഥ് കവിരാജ് അന്തരിച്ചു.. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഇന്റെർപോൾ

കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണമുൻടാക്കുവാനായി സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റർപോൾ.ദ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവൻ പേര്. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സംഘടനയാണിത്. 188 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്. വിയന്ന ആസ്ഥാനമാക്കി 1923 സെപ്തംബർ 7 നാണ് ഈ സംഘടന നിലവിൽ വന്നത്.

യൂറൊപ്യൻ അംഗരാജ്യങ്ങളിലെ കുറ്റകൃത്യങ്ങൾ തടയിടാനായിയാണ് ഇതു പ്രാരംഭഘട്ടത്തിൽ ഈ സംഘടന ശ്രമിച്ചത്. The International Criminal Police Commission എന്നായിരുന്നു സംഘടനയുടെ പേര്. 1946 ൽ ഇത് പുനസംഘടിപ്പിക്കപ്പെട്ടു.തുടർന്ന് ആസ്ഥാനം പാരീസിലേക്കു മാറ്റി. 1956 ൽ ആണ് സംഘടന ഇന്നു കാണുന്ന പേരു സ്വീകരിച്ചത്. അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ പ്രവർത്തിക്കുന്നത്.ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സി.ബി.ഐ.ആണ്. യു.എന്നും ഫുഡ്‌ബോൾ അസ്സോസിയേഷനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഇന്റെർപോൾ. 1923 സെപ്തംബർ 7-ൽ സ്ഥാപിതമായ സംഘടനയുടെ ടെലിഗ്രാഫ് മേൽവിലാസമായിരുന്നു ഇന്റെർപോൾ. പിന്നീടത് സംഘടനയുടെ പേര് തന്നെയായി മാറി. അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയാൻ സംയുക്തമായി ശ്രമിക്കുകയും കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക, കള്ളക്കടത്ത്, ആയുധ കൈമാറ്റം തുടങ്ങിയവ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കുക എന്നിവയാണ് പ്രധാന ദൌത്യങ്ങൾ.
ജനറൽ അസംബ്ലിയാണ് ഭരണം നടത്തുന്നത്. അസംബ്ലിയിലെ ഓരോ അംഗത്തിനും ഓരോ വോട്ടുണ്ട്‌.അസ്സംബ്ലി പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഒരു പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു.ഇന്റർപോൾ ആസ്ഥാനത്തെ ജനറൽ സെക്രട്ടറിയേറ്റ് എന്നു വിളിക്കുന്നു.ഫ്രാൻസിലെ ലിയോൺസ് ആണ് ഇതിന്റെ ആസ്ഥാനം. വർഷത്തിൽ ഒരു ദിവസം പോലും അവധിയില്ലാതെ പ്രവർത്തിക്കുന്ന ഓഫീസായി ഇന്റർപോളിന്റേത്.

അംഗരാജ്യങ്ങളുടെ പൊലീസ് വിഭാഗങ്ങളെ സഹായിക്കുക എന്നതാണ് ഇന്റർപോളിന്റെ ഉത്തരവാദിത്വം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തെരഞ്ഞെടുത്തിരിക്കുന്ന സമർത്ഥരായ പൊലീസുകാരാണ് ഇന്റർപോളിൽ പ്രവർത്തിക്കുന്നത്. ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ അംഗരാജ്യങ്ങളിലാണ് പ്രതിയെങ്കിൽ പിടികൂടാൻ അതാത് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ സഹായിക്കും.

നാട്ടുപോലീസിന്റെയും ഭരണകൂടത്തിന്റേയും കണ്ണ് വെട്ടിച്ച് മുങ്ങുന്ന ക്രിമിനലുകളുടെ പേടി സ്വപ്‌നമാണ് രാജ്യാന്തര പോലീസ് അഥവാ ഇന്റര്‍പോള്‍. രാജ്യങ്ങളുടെ അതിരുകള്‍ക്കപ്പുറം കുറ്റവാളികളെ അന്വേഷിച്ച് പിടിച്ച് അതത് രാജ്യങ്ങള്‍ക്ക് കൈമാറുന്ന ഇന്റര്‍പോളിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.അന്യരാജ്യത്തേക്ക് കടക്കുന്ന കുറ്റവാളികളെ തേടി കഴുകന്‍ കണ്ണുകളുമായി ഈ രാജ്യാന്തര പോലീസ് സദാ ജാഗരൂകരായിരിക്കും. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സി.ബി.ഐ.ആണ്, ഇന്റർ‌പോൾ അതിന്റെ ഉത്തരവ് നിറവേറ്റുന്നതിൽ രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കാൻ ശ്രമിക്കുന്നു , കാരണം ഇത് ഒരു രാഷ്ട്രീയ, സൈനിക, മത, വംശീയ സ്വഭാവത്തിന്റെ ഇടപെടലുകളിൽ നിന്നോ പ്രവർത്തനങ്ങളിൽ നിന്നോ അല്ലെങ്കിൽ അത്തരം കാര്യങ്ങളിൽ തർക്കങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു.അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ നാല് ഭാഷകളിൽ ഏജൻസി പ്രവർത്തിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   08-09-2018   ♛♛♛♛♛♛♛♛♛♛

സാക്ഷരതാദിനം

ഇന്ന് സർവ്വദേശിയ സാക്ഷരതാ ദിനം എഴുത്തിന്റേയും വായനയുടേയും പ്രസക്തി ലോകജനതയെ മനസ്സിലാക്കി കൊടുക്കുവാനും സാക്ഷര ലോകം സൃഷ്ടിക്കുവാനും പുതിയ സമൂഹം സാക്ഷരതയിലൂടെ വളര്‍ത്തിയെടുക്കുവാനും യുനൈസ്‌കോയുടെ ആഭിമുഖ്യത്തില്‍ ഒരു ദിനാചരണം വാര്‍ഷികമാണ് സെപ്റ്റംബര്‍ എട്ട്. 1965 നവംബര്‍ 17 ന് സാക്ഷരതയുടെ വളര്‍ച്ച ലക്ഷ്യമാക്കി ലോകജനതയുടെ ഇടയില്‍ ഇതിന്റെ പ്രസക്തി ആഗോളതലത്തില്‍ ബോധവത്ക്കരണത്തിലൂടെ നടത്തണമെന്ന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചതിന്റെ ഫലമാണ് ലോക സാക്ഷര ദിനം രുപീകൃതമായത്. മനുഷ്യന്‍ ഇന്ന് തന്റെ വൈജ്ഞാനിക ശക്തിയിലൂടെ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ കൈവരിക്കുകയും നിലച്ചു പോയ ജീവനെ വീണ്ടും പുനരുജ്ജീവിപ്പിക്കാനും, ഹൃദയശസ്ത്രക്രിയ, എന്തിന് ശസ്ത്രക്രിയയിലൂടെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള തലമാറ്റം വരെ നടത്തുവാനുള്ള കണ്ടുപിടുത്തങ്ങള്‍ നേടി. ഇതിന്റെയെല്ലാം അടിസ്ഥാനം എഴുത്തിന്റേയും വായനയുടേയും ലോകം മനുഷ്യന്‍ കീഴടക്കിയതിന്റെ പരിണിത ഫലമാണ് എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ പറ്റില്ല. അത്രമാത്രം നേട്ടങ്ങളാണ് മനുഷ്യന്‍ സാക്ഷരതയിലൂടെ കൈവരിച്ചത്. സാക്ഷരത മികവിലൂടെ മനുഷ്യന്‍ ഒരു ഭാഗത്ത് വളര്‍ച്ചയുടെ കൊടുമുടി നേടിയപ്പോള്‍ നിരക്ഷരരായ ഒരു വിഭാഗം ജനങ്ങളും ഇന്ന് ലോകത്ത് ജീവിക്കുന്നു. ഏകദേശം 775 മില്യണ്‍ ജനങ്ങള്‍ ഇന്നും അക്ഷരങ്ങള്‍ എന്താണെന്നും, എഴുത്തും, വായനയും എന്താണെന്നും അറിയാതെ ജീവിക്കുന്നു. അഞ്ചില്‍ ഒരാള്‍ക്ക് എഴുത്തിന്റേയും വായനയുടെയും അറിവ് ലഭിച്ചിട്ടില്ലെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു. ഇതില്‍ മൂന്നില്‍ രണ്ടുപേരും സ്ത്രീകളാണ്. 60.7 മില്യണ്‍ വരുന്ന കുട്ടികള്‍ നാളിതു വരെ സ്‌കൂളുകളുടെ പരിസരത്ത് വരെ പോയിട്ടില്ല എന്ന് പറയുമ്പോള്‍ സാക്ഷരതയുടെ ലോകം എവിടെ വരെ എത്തിനില്‍ക്കുന്നു എന്ന് മനസ്സിലാക്കാം. ഏഷ്യാ സാക്ഷരതാ മിഷന്‍ 1988 ല്‍ രൂപീകരിച്ചതിന് ശേഷം 10-ാം പഞ്ചവല്‍സര പദ്ധതി അവസാനിച്ചപ്പോള്‍ 127.45 മില്യണ്‍ ജനങ്ങള്‍ക്കും സാക്ഷരത നേടാന്‍ കഴിഞ്ഞു. രാജ്യത്ത് 2001 സെന്‍സസ് പ്രകാരം 304.10 മില്യണ്‍ ജനങ്ങള്‍ നിരക്ഷരരായി ഉണ്ടായിരുന്നപ്പോള്‍ 2011 ആയപ്പോള്‍ 282.70 മില്യണായി നിരക്ഷരരുടെ ലോകം കുറഞ്ഞു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   09-09-2018   ♛♛♛♛♛♛♛♛♛♛

ലിയോ ടോൾസ് റ്റോയ് (ജന്മദിനം)

ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയ്‌ (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യന്‍ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരില്‍ ടോള്‍സ്റ്റോയിയുടെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയില്‍, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തില്‍ അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. അഹിംസാമാര്‍ഗ്ഗം പിന്തുടര്‍ന്ന മഹാത്മാ ഗാന്ധി,മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങിയവര്‍, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവയാണ് അദ്ദേഹത്ത്തിറെ ഏറ്റവും പ്രശസ്തമായ കൃതികള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോള്‍സ്റ്റോയി  യുദ്ധവും സമാധാനവും എന്ന കൃതിയിലൂടെ ചെയ്യുന്നത്. മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ആദ്യ രചനയായ  ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു. സാധാരണ വായനക്കാര്‍‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയില്‍ എഴുതപ്പെട്ട കഥകളാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കൽക്കി കൃഷ്ണമൂർത്തി (ജന്മദിനം)

സ്വാതന്ത്ര്യസമരസേനാനിയും തമിഴ് കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ പ്രധാന എഴുത്തുകാരിൽ ഒരാളുമായിരുന്നു രാമസ്വാമി അയ്യർ കൃഷ്ണമൂർത്തി എന്ന കൽക്കി കൃഷ്ണമൂർത്തി(9 സപ്തം: 1899, തഞ്ചാവൂർ– 5 ഡിസം: 1954- ചെന്നൈ). കൽക്കി അപരനാമധേയത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.പത്നിയായ കല്യാണിയുടെയുടെയും തന്റെ പേരിന്റെയും ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് കൽക്കി എന്ന തൂലികാനാമം അദ്ദേഹം രൂപികരിച്ചത്.120 ചെറുകഥകളും, പത്തു നീണ്ടകഥകളും അഞ്ചു നോവലുകളും, മൂന്നു ചരിത്രാഖ്യായികളും അദ്ദേഹം രചിച്ചു.കൂടാതെ രാഷ്ട്രീയ ലേഖനങ്ങളും സംഗീതനിരൂപണങ്ങളും അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട്ട്ടു. അദ്ദേഹം രചിച്ച ചരിത്ര നോവലാണ് പൊന്നിയിൻ ശെൽവൻ. 2400 പേജുകളുള്ള ഈ നോവൽ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചോളസാമ്രാജ്യത്തിലെരാജാവായിരുന്ന അരുൾമൊഴിവർമ്മനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ നോവൽ. ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്.ഒരു തമിഴ് വാരികയായിരുന്ന കൽക്കി കൃഷ്ണമൂർത്തിയാണ് സ്ഥാപിച്ചത്. കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൽ ശെൽവൻ, ശിവകാമിയിൻ ശപഥം എന്നീ നോവലുകൾ ആദ്യമായി അച്ചടിച്ചു വന്നത് കൽക്കി വാരികയിലാണ്.കൃഷ്ണമൂർത്തി തന്നെയായിരുന്നു ഈ വാരികയുടെ ആദ്യ എഡിറ്റർ. ചെന്നൈയിൽ നിന്നാണ് കൽക്കി പ്രസിദ്ധീകരിച്ചിരുന്നത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ,ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മാവോ സേതുംങ്ങ് (ചരമദിനം)

ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ല യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ് ചിന്തകൻ എന്നിനിലകളിൽ പ്രശസ്തനാണ് മാവോ സേതുംങ്ങ് (1893 ഡിസംബർ 26-1976 സെപ്തംബർ 9 ) ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനും, ജനകീയ ചൈനയുടെ സ്ഥാപകനും, മുൻ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം. മാർക്സിസം ലെനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു.ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നു

രണ്ടാം സിനോ- ജപ്പാൻ യുദ്ധത്തിന്റെ ജപ്പാൻ കടന്ന ക്രമണത്തിനെതിരെ ഒരു ലോംഗ് മാർച്ച് ആഹ്വാനം ചെയ്തു കൊണ്ടാണ് മാവോ രാഷ്ടീയ രംഗത്ത് തന്റെ വരവറിയിച്ചത്. കുവോമിൻ താംഗ് രാഷ്ടീയ പാർട്ടിയും ചേർന്ന് രണ്ടാം ഐക്യം കക്ഷി രൂപികരിച്ച് ജപ്പാൻ ആക്രമണത്തെ നേരിടാം എന്നദ്ദേഹം വിചാരിച്ചു. എന്നിട്ട് ചൈനീസ് അഭ്യന്തര യുദ്ധത്തിൽ ചിയംഗ് കൈ ഷെക്കിന്റെ കുവോമിൻ താംഗ് പാർട്ടിക്കെതിരെ വിജയം നേടിയ കമ്മ്യൂണിസ്റ്റ് പാർട്ട് ഓഫ് ചൈനയെ നയിച്ചത് മാവോ ആയിരുന്നു.പുതിയ ഭൂപരിഷ്കരണം മാവേ, ചൈനയിൽ നടപ്പിലാക്കി അന്യമായി കണക്കിലധികം ഭൂമികൈവശം വെച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ ഉന്മൂലനം ചെയ്തു. അവരുടെ ഭുമി പിടിച്ചെടുത്തു കർഷകരായ ആളുകൾക്ക് ഈ ഭൂമി വിതരണം ചെയ്തു.മാവോ ചൈനയുടെ നേതാവായിരുന്ന കാലത്ത് ഒട്ടേറെ വികസനങ്ങൾ നടപ്പിലാക്കി സാക്ഷരത വർദ്ധിപ്പിച്ചു, സത്രീകളുടെ അവകാശങ്ങൾ മുമ്പത്തേക്കാളധികം സംരക്ഷിക്കപ്പെട്ടു. തൊഴിലില്ലായ്മി കുറഞ്ഞു വന്നു. പണപ്പെരുപ്പം കുറഞ്ഞു ചുരുക്കത്തിൽ ജീവിതത്തോടുള്ള ജനങ്ങളുടെ പ്രതീക്ഷ വർദ്ധിച്ചു.ഇക്കാലയളവിൽ ചൈനയുടെ ജനസംഖ്യയിലും ക്രമാതീതമായ വർദ്ധനവ് രേഖപ്പെടുത്തി. ഇക്കാരണങ്ങൾ കൊണ്ടെക്കെ തന്നെ മാവോ ഇപ്പോഴും ചൈനയുടെ എക്കാലെത്തെയും മികച്ച രാഷ്ട്രതന്ത്രജ്ഞനും, സൈനീക ബുദ്ധിശാലിയും ,ദേശത്തിന്റെ രക്ഷകനുമായി കണക്കാക്കപ്പെടുന്നു: മാവോയിസുകാർ അദ്ദേഹത്തെ അതിലുപരിയായി താത്വികാചാര്യനും, ദീർഘദർശിയുമെക്കെയായി കണക്കാക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവർ ഇത്തരം പുകഴ്ത്തലുകൾ തള്ളികളയുന്നു. ആധുനിക ലോക ചരിത്രത്തിലെ വളരെ പ്രശസ്തമായ ഒരു വ്യക്തിത്വം കൂടിയാണ് മാവേയുടേത്. ടൈം മാഗസിൻ കണ്ടെത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ,സ്വാധീനം ചെലുത്തിയ 100 വ്യക്തികളിൽ എന്ന പട്ടികയിൽ മാവോ സ്ഥാനം പിടിക്കുകയുണ്ടായി. മാവോ സേതൂങ്ങിന്റെ പ്രസംഗങ്ങൾ, രചനകൾ തുടങ്ങിയവയിൽ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച കൃതിയാണ് ചെയർമാൻ മാവോയുടെ വചനങ്ങൾ  പാശ്ചാത്യ ലോകത്ത് ഈ കൃതി ചുവന്ന ചെറിയ പുസ്തകം (ദി ലിറ്റിൽ റെഡ് ബുക്ക്) എന്ന പേരിൽ അറിയപ്പെടുന്നു.ചുവന്ന പുറംചട്ടയോടുകൂടി, കയ്യിലൊതുങ്ങാവുന്ന വലിപ്പത്തിൽ 1964 ൽ ചൈനീസ് ഗവൺമെന്റ് അച്ചടിച്ച് പ്രസിദ്ധീകരിച്ച മാവോ വചനങ്ങൾ, ലോകത്ത് ഏറ്റവുമധികം അച്ചടിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.33 വിഭാഗങ്ങളിലായി മാവോയുടെ 427 ഉദ്ധരണികൾ സമാഹരിച്ച് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് നിലപാടുകളായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. വിപ്ലവപ്രയോഗങ്ങളുടെ വിശദീകരണത്തിനുപുറമേ, രാജ്യസ്നേഹം, അച്ചടക്കം, സ്ത്രീവിവേചനം തുടങ്ങി സാമൂഹ്യ - രാഷ്ട്രീയ ജീവിതത്തിന്റെ വിവിധവശങ്ങളെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് ഇതിലുള്ളത്. "അധികാരം തോക്കിൻ കുഴലിലൂടെ" തുടങ്ങിയ മാവോയുടെ പ്രസിദ്ധമായ പ്രസ്താവനകളും ഈ പുസ്തകത്തിലടങ്ങിയിരിക്കുന്നു.സാസ്കാരികവിപ്ലവകാലത്ത് മാവോ വചനങ്ങൾ ചൈനയിൽ ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടു. ഈ പുസ്തകം കൈവശമില്ലാത്തവരെ പാർട്ടിവിരുദ്ധരായി കാണുന്ന പതിവും അക്കാലത്തുണ്ടായിരുന്നു.ആധുനിക ചൈനയുടെ സ്രഷ്ടാവ് എന്ന രീതിയിൽ മാവോ ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അനുഭാവികൾക്കിടയിലും, ഒരു വലിയ വിഭാഗം ജനങ്ങൾക്കിടയിലും ആദരിക്കപ്പെടുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   10-09-2018   ♛♛♛♛♛♛♛♛♛♛

രഞ്ജിത് സിങ്ജി (ജന്മദിനം)

രഞ്ജിത് സിങ്ജി (10 സെപ്റ്റംബർ 1872 – 2 ഏപ്രിൽ 1933) ഇന്ത്യൻ രാജകുമാരനും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഒരു ക്രിക്കറ്റ് കളിക്കാരനുമാണ്. അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലക്ക് വേണ്ടി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റും സസക്സിനു വേണ്ടി കൗണ്ടി ക്രിക്കറ്റും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായാണ് രഞ്ജി വിലയിരുത്തപ്പെടുന്നത്. പരമ്പരാഗത ശൈലിയിൽ നിന്നും മാറി ചിന്തിച്ചതിനാലും അതിവേഗ ചലനങ്ങളാലും ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും പുതിയൊരു ബാറ്റിംഗ് ശൈലി അവലംബിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മുൻകാലങ്ങളിൽ ബാറ്റ്സ്മാന്മാർ മുന്നോട്ടാഞ്ഞുകൊണ്ടാണ് ഷോട്ടുകൾ കളിച്ചിരുന്നത്. എന്നാൽ ഇദ്ദേഹം അക്കാലത്ത് പുരോഗമിച്ചു വന്നിരുന്ന പിച്ചുകളുടെ സാധ്യത മുതലെടുക്കുകയും ബാക്ക് ഫുട്ടിൽ ആക്രമണാത്മക ഷോട്ടുകൾ കളിക്കുകയും ചെയ്തു. ലേറ്റ് കട്ട് എന്ന ഷോട്ട് കളിക്കുന്നതിൽ അദ്ദേഹം വിദഗ്ദനായിരുന്നു. അതുപോലെത്തന്നെ ലെഗ് ഗ്ലാൻസ് എന്ന ഷോട്ട് കണ്ടെത്തുകയും പ്രശസ്തമാക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിനോടുള്ള ബഹുമാനസൂചകമായിട്ടാണ്, ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് പരമ്പരക്ക് രഞ്ജി ട്രോഫി എന്ന പേരു നൽകിയത്. പാട്യാലയിലെ മഹാരാജ ഭുപീന്ദർ സിങ്ങാണ് 1935 ൽ ഈ പരമ്പര ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വക്കം അബ്ദുൾ ഖാദർ (ചരമദിനം)

10-ാം ക്ലാസിൽ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി തിരുവിതാംകൂർ സ്വതന്ത്ര സമരത്തിന്റെ മുന്നണിയിൽ പ്രവർത്തിച്ച വ്യക്തിയാണ് വക്കം അബ്ദുൾ ഖാദർ.(ജനനം 25 മെയ് 1917- മരണം 10 സെപ്തംബർ 1943)ക്ഷേത്രപ്രവേശന ചടങ്ങിനെത്തിയ മഹാത്മജിയെ സ്പർശിച്ച രാഷട്രീയാവേഷം പിന്നെ തിരുവിതാംകൂറിലെ ദല്ലാൾ ഭരണത്തിനെതിരും, ജന്മിത്ത പീഡനങ്ങൾക്കെതിരെയും വളർന്നു. അങ്ങനെ സർസിപി ഗവർമെന്റിന്റെ അഞ്ചു രൂപാ പോലീസും, ചോറ്റുപട്ടാളത്തിന്റെയും നിരന്തര ഭീഷണികൾക്കും പാത്രമാകുന്ന ഒരു ദേശീയവാധിയായി രൂപപ്പെട്ടവൻ. സ്വാതന്ത്രസമരത്തോടുള്ള മകന്റെ അടുപ്പം കൂടികൂടി വരുന്നത് പിതാവ് വാവകുഞ്ഞ് അവനെ കേസുകളിലേക്കും, ജയിൽവാസത്തിലേക്കും എത്തിക്കുമെന്ന് തിരിച്ചറിഞ്ഞു ജോലിക്കായി മലായിലോക്ക് അയച്ചു.മ​​​​ല​​​​യ​​​​യി​​​​ൽ എ​​​​ത്തി​​​​യ അബ്ദുൾ ഖാ​​​​ദ​​​​ർ അ​​​​വി​​​​ടു​​​​ത്തെ ഇ​​​​ന്ത്യ​​​​ൻ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പോ​​​​രാ​​​​ളി​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​ഡി​​​​പെ​​​​ൻ​​​​ഡ​​​​ൻ​​​​സ് ലീ​​​​ഗി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി. ജ​​​​ന​​​​റ​​​​ൽ മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രൂ​​​​പം കൊ​​​​ണ്ടി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ ആ​​​​ർ​​​​മി​​​​യി​​ലും താ​​​​മ​​​​സി​​​​യാ​​​​തെ ചേ​​​​ർ​​​​ന്നു.ഐ​​​​എ​​​​ൻ​​​​എ​​​​യു​​​​ടെ ​​ര​​​​ഹ​​​​സ്യ സ​​​​ർ​​​​വീ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു വ​​​​ക്കം അബ്ദുൾ ഖാ​​​​ദ​​​​റി​​​​നു ചു​​​​മത​​​​ല കി​​​​ട്ടി​​​​യ​​​​ത്. പെ​​​​നാം​​​​ഗി​​​​ലെ സ്വ​​​​രാ​​​​ജ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കു വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി ആ​​​​ത്മ​​​​ഹ​​​​ത്യാ സ്ക്വാ​​​​ഡു​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ച് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ച്ച് അ​​​​വ​​​​രെ​​​​ക്കൊ​​​​ണ്ട് രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്ത് ബ്രി​​​​ട്ടീ​​​​ഷ് വി​​​​രു​​​​ദ്ധ വി​​​​പ്ല​​​​വ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ര​​​​ഹ​​​​സ്യ സ​​​​ർ​​​​വീ​​​​സ് കൊ​​​​ണ്ട് ഉ​​​​ദ്ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. അതിന്റെ ഭാഗമായി 1942 സെപ്റ്റംബർ 18 നു അദ്ദേഹം ജപ്പാൻ കപ്പലിൽ ഇന്ത്യയിലേക്ക് തിരിച്ചു. താനൂരിനടുത്ത് നങ്കൂരമിട്ട കപ്പലിൽ നിന്നും ഡിങ്കിയിൽ ( വായു നിറച്ച ചെറു വഞ്ചി) കയറി അദ്ദേഹമുൾപ്പെടെയുള്ള അഞ്ചു പേർ കടപ്പുറത്തിറങ്ങി.

എന്നാൽ ഈ ധീരദേശാഭിമാനികളെ നയവഞ്ചകരായ ചിലർ പിടികൂടി മലബാർ സ്പെഷ്യൽ പൊലീസിൽ ഏൽപ്പിച്ചു. കഠിനമായ മർദ്ദനങ്ങൾക്കും ക്രൂരതകൾക്കും ശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലിട്ടു. ഖാദറിന്റെ ശരീരത്ത് മർദ്ദനമേറ്റ് നുറുങ്ങാത്ത ഒരിഞ്ചു പോലുമുണ്ടായിരുന്നില്ല. കോടതിയിൽ വധശിക്ഷ വിധിച്ച ജഡ്ജിയോട് ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ മാതൃഭൂമിക്കു വേണ്ടി പ്രവർത്തിക്കും എന്ന് പറയുകയല്ല അലറുകയായിരുന്നു ആ ധീരദേശാഭിമാനി.

ഒടുവിൽ 1943 സെപ്റ്റംബർ 10 ന് വക്കം അബ്ദുൾ ഖാദറെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി . ഭാരത് മാതാ കീ ജയ് വിളിച്ച് വന്ദേമാതര ഗാനം പാടി ആ യുവകോമളൻ അനശ്വരനായി ..കേരളത്തിന്റെ ഭഗത് സിംഗായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയതാപാൽ സ്റ്റാംപും, അദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   11-09-2018   ♛♛♛♛♛♛♛♛♛♛

സുബ്രഹ്മണ്യ ഭാരതി (ചരമദിനം)

ഇന്ത്യയിലെ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി, അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനാണ് സുബ്രഹ്മണ്യ ഭാരതി (ജനനം:ഡിസംബർ 11, 1882 - മരണം: സെപ്തംബർ 11,1921). അദ്ദേഹം രചിച്ച കൃതികൾ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്. എഴാം വയസ്സിൽത്തന്നെ കവിതകൾ രചിക്കാൻ തുടങ്ങി. 11 വയസ്സാവുമ്പോഴേക്കും വിദ്യാദേവി സരസ്വതിയുടെ മറ്റൊരു പേരായ “ഭാരതി” എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. പതിനഞ്ചാം വയസ്സിൽ ചെല്ലമ്മാളെ വിവാഹം ചെയ്തു, വിവാഹസമയത്ത് ചെല്ലമ്മാൾക്ക് ഏഴു വയസ്സായിരുന്നു പ്രായം. 29 ഇന്ത്യൻ ഭാഷകളും, 3 വിദേശ ഭാഷകളും ഉൾപ്പെട്ടെ, 32 ഭാഷകൾ ഭാരതി സ്വായത്തമാക്കിയിരുന്നു . കോൺഗ്രസ്സിലൂടെയാണ് ഭാരതി രാഷ്ട്രീയപ്രവേശനം നടത്തുന്നത്. 1908 ൽ അദ്ദേഹത്തിനെതിരേ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും, അതേതുടർന്ന് ഭാരതി പോണ്ടിച്ചേരിയിലേക്കു പലായനം ചെയ്യുകയുമായിരുന്നു. 1918 വരെയുള്ള പത്തു വർഷക്കാലം ഭാരതി ജീവിച്ചത് പോണ്ടിച്ചേരിയിലായിരുന്നു.

രാഷ്ട്രീയം, മതം, സാമൂഹികം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഭാരതി കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യരചനകൾ ഇപ്പോഴും, സിനിമകളിലും, കർണ്ണാടകസംഗീതത്തിലും ഉപയോഗിച്ചു വരുന്നുണ്ട്. സുബ്രഹ്മണ്യ ഭാരതി കൃഷ്ണനെക്കൂടാതെ, അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി കൃതികൾ രചിച്ചു. കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.ഇന്ത്യൻ ഭാഷകൾ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. മഹാകവി സുബ്രഹ്മണ്യ ഭാരതിയോളം തലയെടുപ്പുള്ള മറ്റൊരു കവി തമിഴില്‍ ഇന്നുമില്ല. അദ്ദേഹത്തിണ്റ്റെ കവിതയെ മറികടക്കുന്ന കവിതകളും ഉണ്ടായിട്ടില്ല. കവിതയാണ്‌ എണ്റ്റെ തൊഴില്‍ എന്ന്‌ ഒരു കവിയും പ്രഖ്യാപിച്ചിട്ടുമില്ല. 
കവി, ദേശസ്നേഹി, സ്വാതന്ത്യസമരസേനാനി, പ്രകൃതിയുടെ ആരാധകന്‍, പത്രപ്രവര്‍ത്തകന്‍, കഥാകാരന്‍, വിവര്‍ത്തകന്‍, സ്നേഹവാനായ ഗൃഹനാഥന്‍, ഭക്തന്‍, ഭ്രാന്തന്‍ ഇങ്ങനെ ഏതു പേരിലും ഭാരതിയെ നമുക്ക്‌ തിരിച്ചറിയാന്‍ കഴിയും. ദേശഭക്തിഗാനങ്ങള്‍, ഈശ്വരസ്തുതികള്‍, ലഘു കാവ്യങ്ങള്‍ ഇത്തരം രചനകള്‍ എണ്ണത്തില്‍ കുറവായിരുന്നു. എന്നാല്‍ അതില്‍ വെളിപ്പെടുന്നത്‌ വിശ്വരൂപദര്‍ശനം തന്നെ.

1921 സെപ്റ്റംബർ 11-ന് തന്റെ 39-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ദിവസവും ദർശനത്തിന് പോയിരുന്ന തിരുവള്ളിക്കേണി പാർത്ഥസാരഥിക്ഷേത്രത്തിൽ വച്ച് ഒരു കൊമ്പനാനയുടെ അടിയേറ്റതായിരുന്നു മരണകാരണം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും



♛♛♛♛♛♛♛♛♛   12-09-2018   ♛♛♛♛♛♛♛♛♛♛

ജെസ്സി ഓവൻസ് (ജന്മദിനം)

ജെയിംസ് ക്ലീവ്ലാൻഡ് 'ജെസ്സി' ഓവെൻസ് ' (സെപ്റ്റംബർ 12, 1913 – മാർച്ച് 31, 1980) ഒരു അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് കായിക താരമായിരുന്നു. 1936-ൽ ജർമ്മനിയിലെ ബർലിൻ ഒളിമ്പിക്സിൽ നാല്‌ സ്വർ‌ണ്ണ മെഡലുകൾ കരസ്ഥമാക്കുക വഴി അദ്ദേഹം ലോക പ്രശസ്തനായി മാറി. 100 മീറ്റർ, 200 മീറ്റർ, ലോങ് ജമ്പ്, 4x100 മീറ്റർ റിലേ എന്നിവയിലാണ്‌ ആ നാലു സ്വർ‌ണ്ണ മെഡലുകൾ. 1913 സെപ്റ്റംബർ 13-ന് അലബാമയിലെ ലോറൻസ് കൗണ്ടിയിൽ ഹെൻറി ഓവൻസിന്റെയും എമ്മയുടെയും മകനായി ജെസ്സി ഓവെൻസ് ജനിച്ചു. 100 മീറ്റർ 10.3 സെക്കൻഡ് കൊണ്ടും 200 മീറ്ററിൽ 20.7 സെക്കൻഡ് കൊണ്ടും ഒന്നാമതായെത്തിയ ഓവൻസ് ലോങ്ജമ്പിലും 8.06 മീറ്റർ ചാടി സ്വർണ്ണ്ണമണിഞ്ഞു. 39.8 സെക്കൻഡ് കൊണ്ട് 4 x 100 മീറ്റർ റിലേയിൽ ലോക റെക്കോഡ് സൃഷ്ടിച്ച അമേരിക്കൻ ടീമിലെ അംഗമെന്ന നിലയിലായിരുന്നു നാലാം സ്വർണം.

100 മീറ്ററീൽ നാട്ടുകാരനായ മെറ്റ്കാൽഫിനെ കീഴടക്കിയ ഓവൻസ് തൊട്ടടുത്ത ദിവസം ലോങ്ജമ്പിൽ ജർമ്മനിയുടെ ലുസ്ലോംഗിനെ പിന്തള്ളിയാണ് റെക്കോഡിലെത്തിയത്. സ്വപ്നസദൃശ്യമായ നേട്ടങ്ങൾ കൊയ്ത ഓവൻസിന്റെ ജീവിതം പക്ഷേ എന്നും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. കൊച്ചു നാളിലേ കഠിന ജോലികൾ ചെയ്യേണ്ടിവന്നു. ബർലിൻ ഒളിമ്പിക്സോടെ നാട്ടിൽ വീരപുരുഷനായി മാറിയെങ്കിലും ജീവിക്കാൻ വേണ്ടി പിന്നെയും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഒരിക്കൽ 2000 ഡോളർ വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ ഓവൻസ് ഒരു കുതിരയ്ക്കൊപ്പം മത്സരിച്ചോടാൻ തയ്യാറായി. ഒരു ഒളിമ്പിക് ചാമ്പ്യൻ ഇത്തരം വിനോദങ്ങൾക്ക് തയ്യാറാവുന്നത് നാണക്കേടാണെന്നു പറഞ്ഞ കൂട്ടുകാരോട്, ഒളിമ്പിക് മെഡൽ കൊണ്ട് വിശപ്പടക്കാനാവില്ലല്ലോ എന്നായിരുന്നു ഓവൻസ് ചോദിച്ചത്. 1980ൽ ശ്വാസകോശ അർബുദം മൂലമാണ് ഓവൻസ് മരിച്ചത്. ഒരൊറ്റ ഒളിമ്പിക്സിലേ അദ്ദേഹം മെഡൽ നേടിയിട്ടുള്ളു. പക്ഷേ, ബർലിൻ ഒളിമ്പിക്സിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം ജെസി ഓവൻസിന്റെ നേട്ടങ്ങളെ കൂടുതൽ മഹത്തരമാക്കുന്നു.1980 മാർച്ച് 31-ന്, 66-ആം വയസിൽ‍ അരിസോണയിൽ വച്ച് അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സ്റ്റീവ് ബികോ (ചരമദിനം)

ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധമായ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടിയ മനുഷ്യാവകാശപ്രവർത്തകനായിരുന്നു സ്റ്റീഫൻ ബെന്ദു ബികോ എന്ന സ്റ്റീവ് ബികോ(18 ഡിസംബർ 1946 – 12 സെപ്തംബർ 1977).കറുത്ത വർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ബ്ലാക്ക് കോൺഷ്യസ്നസ്സ് മൂവ്മെന്റ് എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടി മരിച്ച ഒരു രക്തസാക്ഷിയായിരുന്നു സ്റ്റീവ്.

നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും, വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത്. വൈദ്യപഠനത്തിനായി സ്റ്റീവ് നടാൽ സർവ്വകലാശാലയിൽ ചേർന്നു. യൂറോപ്യൻ വംശജരല്ലാത്തവർക്കു വേണ്ടിയുള്ള വിഭാത്തിലാണ് സ്റ്റീവിന് പ്രവേശനം ലഭിച്ചത്. സർവ്വകലാശാല പഠനകാലഘട്ടത്തിൽ നാഷണൽ യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് എന്ന സംഘടയിൽ ചേർന്നു പ്രവർത്തിക്കാനാരംഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ഏഷ്യൻവംശജർക്കും, കറുത്തവർഗ്ഗക്കാർക്കും വേണ്ടി ഒരു സംഘടന വേണമെന്ന് സ്റ്റീവിനു തിരിച്ചറിയുകയും സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ എന്ന വിദ്യാർത്ഥിസംഘടന കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു.1968 ൽ സ്റ്റീവ് സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു അപ്പാർത്തീഡ് നിയമത്തിനെതിരേ നടന്ന ദർബൻ മുന്നേറ്റത്തിലെ മുൻനിര നേതാവായി മാറി സ്റ്റീവ്. സ്റ്റീവിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം അദ്ദേഹത്തെ നടാൽ സർവ്വകലാശാലയിൽ നിന്നും അധികൃതർ പുറത്താക്കി. 1973 ൽ തന്റെ പ്രവിശ്യയായ കിങ്ടൗണിൽ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനോ, ഒന്നിലധികം ആളുകളുമായി ഒരേ സമയം സംസാരിക്കുന്നതിനോ അപ്പാർത്തീഡ് ഭരണം സ്റ്റീവിനെ വിലക്കി. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും, എഴുതി പ്രസിദ്ധീകരിക്കുന്നതിനും ഈ വിലക്ക് ബാധകമായിരുന്നു. സ്റ്റീവിന്റെ പ്രസംഗങ്ങൾ മറ്റുള്ളവർ പരാമർശിക്കുന്നതുപോലും, സർക്കാർ നിരോധിച്ചിരുന്നു 1977 ഓഗസ്റ്റ് 18ന് യോഗം കഴിഞ്ഞ് വീട്ടിലേക്കു പോയ സ്റ്റീവിനേയും സുഹൃത്ത് പീറ്റർ സിറിൽ ജോൺസിനേയും വഴിയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തീവ്രവാദപ്രവർത്തനങ്ങൾ നടത്തി എന്നതായിരുന്നു പോലീസ് സ്റ്റീവിനെതിരേ ചുമത്തിയ കുറ്റം. പോലീസ് സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ സ്റ്റീവിനെ പോലീസ് ക്രൂരമർദ്ദനത്തിനിരയാക്കി. ഇരുപതു ദിവസത്തോളം സ്റ്റീവ് പോലീസ് കസ്റ്റഡിയിലായിരുന്നു. കഠിനമായ മർദ്ദനത്തിന്റെ ഫലമായി, സെപ്തംബർ ആറിന് സ്റ്റീവിന്റെ തലച്ചോറിന് ക്ഷതം സംഭവിച്ചു. തലച്ചോറിന് മുറിവു പറ്റി എന്നറിഞ്ഞിട്ടു പോലും, മർദ്ദനം നിറുത്താൻ പോലീസ് തയ്യാറായില്ല. അവർ സ്റ്റീവിനെ സ്റ്റേഷന്റെ ജനൽ കമ്പികളിൽ കെട്ടിയിട്ടു. സ്റ്റീവിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായ സമയത്ത്, പോലീസ് ഡോക്ടർമാരെ വരുത്തി. സ്റ്റീവിനെ ഉടനടി തന്നെ ആശുപത്രിയിലേക്കു മാറ്റാന ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും പോലീസ് ആ ആവശ്യം നിരാകരിച്ചു. സ്റ്റീവിനെ 700 കിലോമീറ്റർ അകലെയുള്ള പ്രിട്ടോറിയ ജയിലിലേക്കു മാറ്റുവാനാണ് തീരുമാനിച്ചത്. സെപ്തംബർ 11ന് സ്റ്റീവിനെ ഒരു കാറിന്റെ പുറകിൽ കയറ്റി, വിദഗ്ദരായ ഡോക്ടർമാരുടെ അകമ്പടി പോലുമില്ലാതെ പ്രിട്ടോറിയ ജയിലിലെത്തിച്ചു. ജയിലിലേക്കുള്ള നീണ്ട് 12 മണിക്കൂർ യാത്രയിൽ അബോധാവസ്ഥയിലായിരുന്നു സ്റ്റീവ്. 1977 സെപ്തംബർ 12 ന് സ്റ്റീവ്, ജയിലിലെ കല്ലു പാകിയ തറയിൽ കിടന്ന് അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.


♛♛♛♛♛♛♛♛♛   13-09-2018   ♛♛♛♛♛♛♛♛♛♛

ഷെയ്ൻ വോൺ

ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ ആണ്‌ ഷെയ്ൻ കെയ്ത്ത് വോൺ(ജനനം: സെപ്റ്റംബർ 13 1969). കളിക്കളത്തിലെ മാന്ത്രികനായിരുന്നു ഷെയ്ൻ വോൺ. പന്ത് കൊണ്ട് ഇന്ദ്രജാലം തീർത്ത മാന്ത്രികൻ. നൂറ്റാണ്ടിലെ പന്തെന്ന് പറഞ്ഞാൽ ക്രിക്കറ്റ് പ്രേമികൾ ഓർത്തിരിക്കുന്നത് ഷെയ്ൻ വോണിന്റെ മാന്ത്രിക ബൗളിങ് പ്രകടനമായിരിക്കും. മൈക്ക് ഗാറ്റിങ്ങിനെതിരെ പുറത്തെടുത്ത മായാജാലം എന്താണ് സംഭവിച്ചതെന്ന് അറിയാതെ ബാറ്റ്സ്മാനും അമ്പയറും മുഖത്തോട് മുഖം നോക്കിയിരുന്ന ആ അപൂർവ്വ നിമിഷം. അങ്ങനെെയാരു നിമിഷം പിറന്നു കഴിഞ്ഞ ദിവസം ബാറ്റ്സ്മാനും അമ്പയറുമെല്ലാം മുഖത്തോടും മുഖം നോക്കി നിന്നു പോയ അത്യപൂർവ്വ നിമിഷം.

1992-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി. 2007 ഡിസംബർ 3-ന്‌ ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ ഈ റെക്കോർഡ് തകർക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ലോക റെക്കോർഡായിരുന്നു. വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ,ടെസ്റ്റിലും,എകദിനത്തിലും കൂടി, ആകെ 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോൺ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക ചോക്ലേറ്റ് ദിനം

ലോക ചോക്ലേറ്റ് ദിനമാണിന്ന് പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന ഈ മധുരത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. മിഠായിയായോ ഡെസേര്‍ട്ടോ ഷെയ്ക്കോ സ്മൂത്തിയോ അങ്ങിനെ ഏത് രൂപത്തിലും ചോക്ലേറ്റിനു മാറ്റ് പത്തു തന്നെ.ചോക്ലേറ്റ് എന്നാണ് ആദ്യമായി ഉണ്ടാക്കിയെതെന്നു വ്യക്തമല്ല. ആദ്യകാലങ്ങളിൽ ചോക്ലേറ്റ് ഒരു പാനീയം എന്ന നിലയി ലാണത്രെ ഉപയോഗിച്ചിരുന്നത്. ഏതാണ്ട് രണ്ടായിരം വർഷ ങ്ങൾക്കു മുൻപു മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങ ളിൽ കൊക്കോയുടെ വിത്തുകളിൽ നിന്നെടുത്ത പൊടി, മറ്റു ചില വസ്തുക്കളുമായി ചേർത്ത് പ്രത്യേകതരം പാനീയമുണ്ടാ ക്കി കുടിച്ചിരുന്നതായി വിശ്വസിക്കുന്നു. മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത പാത്രങ്ങൾ 1750 ബിസി കാലത്തേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ ചോക്ലേറ്റിന്റെ ആദ്യരൂപം ഉണ്ടാക്കാൻ ഉപയോഗിച്ചതാണെന്നു കരുതുന്നു. മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത ഇത്തരം പാത്രങ്ങളുടെ കാലപ്പഴക്കത്തിൽ നിന്നു ചോക്ലേറ്റിനു പ്രാചീന പെരുമ വിളിച്ചോതുന്നു. സാങ്കേതിക മികവു കൈവന്നതോടെ ഇവ കുഴമ്പു പരുവത്തിലും പിന്നീടു ഖര രൂപത്തിലുമായി. പിന്നീടു ഗുണവും മണവും രുചിയും നിറവും നൽകാൻ പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കപ്പെട്ടു. ഇതിന്റെ ഫലമായി ചോക്ലേറ്റ് ചേർത്ത വിവിധയിനം കേക്കുകൾ, ബിസ്ക്കറ്റുകൾ, ഐസ്ക്രീമുകൾ, പുഡ്ഡിങ്ങുകൾ, മിഠായികൾ, കാപ്പികൾ, ജ്യൂസുകൾ എന്നിവയും പിറവിയെടുത്തു.ഓരോ നാട്ടിലെയും രുചികള്‍ക്കൊപ്പം ഇടകലര്‍ന്നും കയ്പു കലര്‍ന്ന ആ രുചി കൈമോശം പോകാതെയും ചോക്ലേറ്റ് പ്രിയപ്പെട്ട മധുരമായി തുടര്‍ന്നു.

രുചി മാത്രമല്ലായിരുന്നു ചോക്ലേറ്റിനു കടന്നുചെല്ലുന്നിടത്തെല്ലാം പ്രിയം നേടികൊടുക്കാന്‍ സഹായിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ചോക്ലേറ്റ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറെ സഹായകരമാണ് ചോക്ലേറ്റ്. പഞ്ചസാരയോ മറ്റു പദാര്‍ത്ഥങ്ങളോ ചേര്‍ക്കാത്ത ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയഭിത്തികള്‍ക്ക് ഏറെ നല്ലതാണ്. മിതമായ രീതിയില്‍ ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജതീന്ദ്രനാഥ് ദാസ് (ചരമദിനം)

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, വിപ്ലവകാരിയും ആയിരുന്നു ജതിൻദാസ് എന്നറിയപ്പെട്ടിരുന്ന ജതീന്ദ്രനാഥ് ദാസ് (ഒക്ടോബർ 27, 1904 - സെപ്റ്റംബർ 13, 1929) രാഷ്ട്രീയ തടവുകാരെ അനീതിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി 63 ദിവസത്തെ നീണ്ട നിരാഹാരത്തിനിടയിൽ ഇദ്ദേഹം മരണമടഞ്ഞു.

 ജതീന്ദ്രനാഥ് കൊൽക്കത്തയിൽ ജനിച്ചു. ബംഗാളിലെ ഒരു വിപ്ലവ കൂട്ടായ്മയായ അനുശീലൻ സമിതിയിൽ ചേർന്ന അദ്ദേഹം ചെറുപ്പത്തിൽ 1921- ൽ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു.
1925 നവംബറിൽ കൽക്കത്തയിലെ ബംഗാബസി കോളേജിൽ ബി.എ.യിൽ പഠിക്കുന്നതിനിടെ ദാസ് തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി അറസ്റ്റുചെയ്യുകയും മൈമെൻസിംഗ് സെൻട്രൽ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. അവിടെ തടവിൽ കഴിയുകയായിരുന്ന അദ്ദേഹം രാഷ്ട്രീയ തടവുകാരുടെ മോശമായ ചികിത്സയെ എതിർക്കാൻ നിരാഹാര സമരം ചെയ്തു.. ഇരുപത് ദിവസം ഉപവാസം കഴിഞ്ഞ് ജയിൽ സൂപ്രണ്ട് ക്ഷമാപണം നടത്തിയതിനെത്തുടർന്ന് ഉപവാസം ഉപേക്ഷിച്ചു

 ലാഹോർ ഗൂഢാലോചനക്കേസിൽ വിചാരണ നടത്താൻ ദാസിനെ ലാഹോർ ജയിലിൽ ജയിലിലടയ്ക്കപ്പെട്ടു.ലാഹോർ ജയിലിൽ ദാസ്, യൂറോപ്പിൽ നിന്നുള്ള രാഷ്ട്രീയ തടവുകാർക്ക് തുല്യത ആവശ്യപ്പെട്ടുകൊണ്ട് വിപ്ലവ പോരാളികളുമായി ഒരു നിരാഹാരം തുടങ്ങി. ജയിലിലെ ഇന്ത്യൻ നിവാസികളുടെ സ്ഥിതി മോശമായിരുന്നു. ഇന്ത്യൻ തടവുകാർ ജയിലിൽ ധരിക്കേണ്ട യൂണിഫോം ഏതാനും ദിവസങ്ങൾ കഴുകിയിരുന്നില്ല. എലികൾ, പാറ്റകൾ എന്നിവ അടുക്കള ഭാഗത്ത് ഭക്ഷണം കഴിക്കാൻ കഴിയാത്ത രീതിയിൽ മോശമാക്കിയിരുന്നു.. ഇന്ത്യൻ തടവുകാർക്ക് പത്രങ്ങൾ, വായിക്കാൻ നൽകിയിരുന്നില്ല. ഇതേ ജയിലിൽ ബ്രിട്ടീഷ് തടവുകാരുടെ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു.
1929 ജൂലൈ 13 നാണ് ദാസ് നിരാഹാരം ആരംഭിച്ചത്. ജയിൽ അധികൃതർ അദ്ദേഹത്തെ നിർബന്ധിതമായി ഭക്ഷണം നൽകാനുള്ള നടപടികൾ കൈക്കൊണ്ടു. ഒടുവിൽ, ജയിൽ കമ്മിറ്റി നിരുപാധികം വിട്ടയയ്ക്കാൻ ശുപാർശ ചെയ്തു. പക്ഷേ, സർക്കാർ ഈ നിർദ്ദേശം നിരസിച്ചു.നിരാഹാര സമരം നടത്തിയിരുന്ന ദാസ്  ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം ലാഹോറിൽ മൃതദേഹം റെയിൽ‌വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിനാൽ ആളുകൾ ധാരാളം തടിച്ചുകൂടി. വിപ്ലവ നേതാവ് ദുർഗാ ഭാഭി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ട്രെയിൻ നിർത്തിയ ഇടങ്ങളിലെല്ലാം ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളിൽ കാത്തുനിൽക്കുന്നു.കൊൽക്കത്തയിൽ, ശവപ്പെട്ടി സ്വീകരിക്കാൻ ഹൗറ റെയിൽ‌വേ സ്റ്റേഷനിൽ സുഭാഷ് ചന്ദ്രബോസ് മുന്നോട്ട് വന്നപ്പോൾ, വലിയ ഘോഷയാത്രയുടെ അവസാനം പോലും കാണാനായില്ല. ചില കണക്കുകൾ പ്രകാരം ഏഴ് ലക്ഷത്തിലധികം ആളുകൾ നഗരത്തിലെ ശ്മശാന ഘോഷയാത്രയിലുണ്ടായിരുന്നു.  സുഭാസ് ചന്ദ്ര ബോസ് ദാസിനെ "young Dadhichee of India"" എന്നാണ് വിശേഷിപ്പിച്ചത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   14-09-2018   ♛♛♛♛♛♛♛♛♛♛

ഹിന്ദി ദിനം

എല്ലാ വര്‍ഷവും സെപ്തംബര്‍ 14 ദേശീയ ഹിന്ദി ദിനമായി ആചരിച്ചു വരികയാണല്ലോ? എന്തുകൊണ്ടാണ് ഈ ദിനത്തെ ഹിന്ദി ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഭാരതം 1947 ആഗസ്ത് 15ന് സ്വാതന്ത്ര്യം നേടിയെങ്കിലും സ്വന്തമായി ഒരു ഭരണഘടനയില്ലാത്തതുകൊണ്ട് നിലനിന്ന നിയമങ്ങളെയും കൊണ്ട് താല്‍ക്കാലികമായി ഭരണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാല്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാസമിതിയുടെ പ്രവര്‍ത്തനഫലമായി ഭരണഘടന തയ്യാറാകുകയും 1950 ജനുവരി 26ന് ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1949 സെപ്തംബര്‍ 14ന് ഭരണഘടനാസമിതി ദേവനാഗരി ലിപിയിലെഴുതപ്പെടുന്ന ഹിന്ദിയെ ഭാരതത്തിന്റെ ഭരണഭാഷ (Official Language)യായി സ്വീകരിക്കാന്‍ തിരുമാനിച്ചു. ഇതിന് പൂര്‍ണ്ണ പ്രാബല്യം വരുന്നത് ഭാരതത്തിന്റെ ഭരണഘടന പാസ്സാക്കപ്പെടുന്നതോടെയാണെങ്കിലും ഭരണഘടനാസമിതി ഭരണഭാഷയായി സ്വീകരിക്കാന്‍ തീരുമാനിച്ച തീയ്യതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അങ്ങനെയാണ് സെപ്തംബര്‍ 14 ഹിന്ദി ദിനമായി ഭാരതമൊട്ടുക്കും ആചരിക്കാന്‍ തുടങ്ങിയത്.

ഭാരതത്തിന്റെ ഭരണഭാഷയാകാന്‍ ഏറ്റവും യോജിച്ച ഭാഷയായി ഹിന്ദി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കാരണം ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നതും ഏറ്റവും കൂടുതല്‍ പേര്‍ ആശയവിനിയമയത്തിന് ഉപയോഗിച്ചിരുന്നതും ഹിന്ദിയായിരുന്നു. ഇതിന് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട ഭാഷകളായ ബംഗാളിയും തെലുങ്കും ഹിന്ദിയെ അപേക്ഷിച്ച് വളരെ ചെറുതായിരുന്നു. 15 വര്‍ഷം കൊണ്ട് ഹിന്ദിയെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ യൂനിയന്റെ ഭരണഭാഷാപദവിയിലേക്ക് ഉയര്‍ത്തണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ലക്ഷ്യത്തിലെത്താത്തതിനാലും ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും ഒരേപോലെ ഹിന്ദിയെ ഭരണകാര്യങ്ങള്‍ക്കും ഇടപാടുകള്‍ക്കും സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാലും ഹിന്ദിയുടെ കൂടെത്തന്നെ സഹ ഭരണഭാഷ എന്ന് വിളിക്കപ്പെടാവുന്ന രീതിയില്‍ ഇംഗ്ലീഷിനെയും ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കപ്പെടുകയായിരുന്നു.

ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണ്, ഹിന്ദി മാത്രമാണ് ഭാരതത്തിന്റെ രാഷ്ട്രഭാഷ എന്നൊക്കെ പറയുന്നത് ശരിയല്ല. കാരണം ഭരണഘടന പ്രകാരം ഭാരതത്തിന് രാഷ്ട്രഭാഷയില്ല. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ സ്ഥാനം നേടുന്ന ഭാഷകളെല്ലാം ദേശീയപ്രാധാന്യമുള്ള ഭാഷകളാവുന്നു. അപ്രകാരം എട്ടാം പട്ടികയില്‍ അവസാനമായി കൂട്ടിച്ചേര്‍ക്കപ്പെട്ട നാല് ഭാഷകളടക്കം ഇപ്പോള്‍ 22 ഭാഷകളുണ്ട്. ഈ ഭാഷകളെയൊക്കെ ഒരര്‍ത്ഥത്തില്‍ രാഷ്ട്രഭാഷകളെന്ന് വിളിക്കാവുന്നതാണ്. എന്നാല്‍ ഭരണഘടനയില്‍ അങ്ങനെയൊരു പ്രയോഗമില്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഏതായാലും ഹിന്ദി ഭാരതം എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഭാഷയാണ് എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രാധാന്യം. അല്ലാതെ രാഷ്ട്രഭാഷയെന്നതല്ല. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍, ഹിന്ദി അധ്യാപകര്‍ പോലും ഇത് വേണ്ടരീതിയില്‍ മനസ്സിലാക്കാത്തതിനാല്‍ ഭാരതത്തിന്റെ ഒരേയൊരു രാഷ്ട്രഭാഷയാണ് ഹിന്ദി അതിന്റെ പേരിലാണ് ഹിന്ദി ദിനം ആചരിക്കുന്നത് എന്നൊക്കെ അന്ധമായി വിശ്വസിക്കുന്നു.ഏതായാലും ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും ഹിന്ദിയെ ഭരണകാര്യങ്ങള്‍ക്ക് സ്വീകരിക്കാത്തതിനാല്‍ ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ നിന്ന് പോയി ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും ഹിന്ദിയുടെ കൂടെ ഇംഗ്ലീഷും നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.

ലോകത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഹിന്ദി ഇതുവരെയും ഐക്യരാഷ്ട്രസഭയുടെ ഭരണഭാഷയായില്ല എന്നതും ദുഃഖകരമായ വസ്തുതയാണ്. എന്നാല്‍ ഹിന്ദിയെക്കാള്‍ ചെറിയ 5 ഭാഷകള്‍ ഐക്യരാഷ്ട്രസഭയുടെ ഭരണഭാഷാപദവി നേടിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഭരണഭാഷകളില്‍ ഹിന്ദിയെക്കാള്‍ വലിയ ഭാഷയായുള്ളത് ചൈനീസ് ഭാഷയായ മന്ദാരിന്‍ മാത്രമാണ്. ചൈനീസ് അടക്കം 6 ഭാഷകള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ ഭരണഭാഷാ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   15-09-2018   ♛♛♛♛♛♛♛♛♛♛

അഗതാ ക്രിസ്റ്റി (ജന്മദിനം)

അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റി 1890 സെപ്റ്റംബര്‍ 15ന് ജനിച്ചു. അഗത മേരി ക്ലാരിസ മില്ലര്‍ ക്രിസ്റ്റി എന്നായിരുന്നു മുഴുവന്‍ പേര്. പതിനാറു വയസുവരെ വീട്ടില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം. വായനയില്‍ അതീവ തത്പരയായിരുന്നു. സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ ഷെര്‍ലക്ക് ഹോംസ് അഗതയെ ഏറെ ആകര്‍ഷിച്ചു.

1914ല്‍ ആര്‍ച്ചീബാള്‍ഡ് എന്ന രാജസേനാംഗത്തെ അഗതാ ക്രിസ്റ്റി വിവാഹം ചെയ്തു. 1915ല്‍ ആദ്യ നോവലായ സ്റ്റൈല്‍സിലെ ദുരന്തം എഴുതിയെങ്കിലും 1920ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ആദ്യനോവലില്‍ അവതരിപ്പിച്ച ബെല്‍ജിയന്‍ ഡിറ്റക്ടടീവായ ഹെര്‍ക്യൂള്‍ പെയ്റോട്ട് വായനക്കാരുടെ ഹൃദയം കവര്‍ന്നു. 1922ല്‍ രണ്ടാമത്തെ ഡിറ്റക്ടീവ് നോവല്‍ രഹസ്യ പ്രതിയോഗി( the secret adversary) പ്രസിദ്ധീകരിക്കപ്പെട്ടു. ബഹുഭൂരിപക്ഷം കുറ്റാന്വേഷണ നോവലിസ്റ്റുകളും പുരുഷന്മാരെ ഡിറ്റക്ടീവുകളായി അവതരിപ്പിച്ചപ്പോള്‍ ഒരു സ്ത്രീ ഡിറ്റക്ടീവായി മിസ്മാര്‍പ്പിളിനെ അഗതാ ക്രിസ്റ്റി അവതരിപ്പിക്കുകയുണ്ടായി. വായനക്കാര്‍ ഏറെ ആവേശത്തോടെയാണ് മിസ് മാര്‍പ്പിളിനെ സ്വീകരിച്ചത്. 1928ല്‍ ആര്‍ച്ചീബാള്‍ഡുമായുളള വിവാഹബന്ധം തകരുകയും, പിന്നീട് 1930ല്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ മാക്സ് മല്ലോവനെ വിവാഹം ചെയ്യുകയും ചെയ്തു.

70ഒാളം ഡിറ്റക്ടീവ് നോവലുകളും നൂറിലധികം കഥകളും എഴുതി. പതിനാലു നാടകങ്ങള്‍ രചിച്ചതില്‍ എലിക്കെണി (the mouse trap)എന്ന നാടകം ലണ്ടനില്‍ മുപ്പതു വര്‍ഷത്തോളം തുടര്‍ച്ചയായി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മേരി വെസ്റ്റ് മാക്കോട്ട് എന്ന തൂലികാ നാമത്തില്‍ ആറ് റൊമാന്‍റിക്ക് നോവലുകളും അവര്‍ എഴുതി. അഗതാ ക്രിസ്റ്റി മല്ലോവന്‍ എന്ന പേരില്‍ മറ്റു നാലു കൃതികള്‍ കൂടി ഇവരുടെതായിട്ടുണ്ട്. 1976ജനുവരി 12ന് അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിശ്വേശ്വരയ്യ (ജന്മദിനം)

ഭാരതം കണ്ടിട്ടുളള ഏറ്റവും കഴിവുറ്റ എന്‍ജിനീയര്‍മാരില്‍ ഒരാളാണ്‌ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ. (ജനനം:1860 സെപ്റ്റംബർ 15, മരണം: 1962 ഏപ്രിൽ 14). മൈസൂര്‍ രാജ്യത്തിന്റെ ദിവാന്‍ പദവിവരെ അലങ്കരിച്ച വിശ്വേശ്വരയ്യയുടെ കയ്യൊപ്പുപതിഞ്ഞ ഒട്ടേറെ പ്രശസ്‌ത സ്ഥാപനങ്ങള്‍ ഇന്നും മികവിന്റെ പ്രതീകങ്ങളായി നില്‍ക്കുന്നു. മികച്ച ഉദാഹരണം കൃഷ്‌ണരാജസാഗര്‍ അണക്കെട്ടും അനുബന്ധമായി നിര്‍മ്മിച്ചതും വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രവും കൂടിയായ വൃന്ദാവന്‍ ഉദ്യാനവും തന്നെ.കൃഷ്‌ണരാജസാഗര്‍ അണ ക്കെട്ടിന്റെയും വൃന്ദാവന്‍ ഗാര്‍ഡന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്‌പിയായി പില്‌ക്കാലത്ത്‌ വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത്‌ മൈസൂരിലെ ദിവാന്‍ പദവിയായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രിയുടെ പദവിക്ക്‌ തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാന്‍ പദവി അസാധരണ വൈഭവം ഉളള എന്‍ജിനീയര്‍, കഴിവുറ്റ ഭരണാധികാരി ദീര്‍ഘവീക്ഷണമുളള രാഷ്‌ട്ര തന്ത്രജ്ഞന്‍, വ്യവസായ വല്‍ക്കരണത്തിന്‌ നിസ്‌തുല സംഭവാനകള്‍ നല്‍കിയ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്കര്‍ഹനായ വിശ്വേശ്വരയ്യ ജനിച്ചത്‌ മൈസൂര്‍ സംസ്ഥാനത്തെ മുദനഹളളി ഗ്രാമത്തിലായിരുന്നു. അച്ഛന്‍ ശ്രീനിവാസ ശാസ്‌ത്രി സംസ്‌കൃതപണ്ഡിതനും ആയുര്‍വേദചികില്‍സകനുമായിരുന്നു, അമ്മ വെങ്കടലക്ഷമ്മ. എം. വിശ്വേശ്വരയ്യയുടെ പൂര്‍വ്വസൂരികളെല്ലാം ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ മോക്ഷഗുണ്ടം പ്രദേശത്തില്‍ നിന്നുളളവരായിരുന്നു. അതുകൊണ്ട്‌ ഇദ്ദേഹത്തിന്റെ പേരിനൊപ്പവും മോക്ഷഗുണ്ടം എന്ന പേര്‌ ചേര്‍ക്കപ്പെട്ടു. രാജ്യത്ത്‌ ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരില്‍ ഒരു പോളിടെക്‌നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന്‌ ലോകപ്രസിദ്ധമായ മൈസൂര്‍ സോപ്പ്‌ഫാക്‌ടറിയും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്‌ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തില്‍ വിശ്വേശ്വരയ്യ എന്ന എന്‍ജിനീയര്‍ ഉയര്‍ത്തിപിടിച്ചു.ഇന്ത്യ കണ്ട മികച്ച എഞ്ചിനീയർമാരിൽ ഒരാളും ആധുനിക മൈസൂരിന്റെ ശില്പിയുമായ വിശ്വേശ്വരയ്യയുടെ ഓർമ്മ പുതുക്കുന്നതിനൊടോപ്പം എഞ്ചിനീയറിംഗ് ലോകത്ത് സക്രിയരായവർക്ക് തങ്ങളുടെ ജോലിയോടുള്ള അർപ്പണ ബോധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇന്ന് എഞ്ചിനിയേഴ്സ് ദിനം ആചരിക്കുന്നു.1955-ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചു. പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍നെഹ്‌റുവിനും ഇദ്ദേഹ ത്തോടൊപ്പമാണ്‌ ഭാരതരത്‌ന ലഭിച്ചതെന്നത്‌ പ്രതിഭയുടെ മാറ്റുകൂട്ടുന്നു. 101 വര്‍ഷവും 6 മാസവും നീണ്ടജീവിതകാലം 1962 ഏപ്രില്‍ 12 ന്‌ അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എന്‍ജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്‌തുലമായ സേവനങ്ങള്‍ രാജ്യം ഇന്നും സ്‌മരിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മാർക്കോ പോളോ (ജന്മദിനം)

പതിമൂന്നാം നൂറ്റാണ്ടിൽ കപ്പലിൽ ലോകം ചുറ്റിയ വെനീസുകാരനായ കപ്പൽ സഞ്ചാരിയായിരുന്നു മാർക്കോ പോളോ.(15 സെപ്റ്റംബർ 1254- 8 ജനുവരി 1322) ലോകം കണ്ട സഞ്ചാരികളുടെ പട്ടികയിൽ ആഗ്ര ഗണ്യനാണ് .ഇന്നത്തെ ഇറ്റലിയിലെ വെനീസ് നഗരത്തിലെ ഒരു ധനിക വ്യാപാരികുടുബങ്ങമായിരുന്നു അദ്ദേഹം .അദ്ദേഹത്തിന്റെ പിതാവ് നിക്കോളോ പോളോയുംഅമ്മാവൻ മാഫിയോ പോളോയും ചൈനയിലേക്ക് പുരാതന സിൽക്ക് റൂട്ട് വഴി സഞ്ചരിക്കുകയും വ്യാപാരത്തിലൂടെ അത്യന്തം ധനികരായിത്തീരുകയും ചെയ്തു ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മാർക്കോപോളോയും പിതാവും അമ്മാവനും രണ്ടാമതൊരു ചൈന യാത്ര നടത്തുന്നത് .ഇരുപത്തിനാലുവര്ഷം നീണ്ടുനിന്ന ആ യാത്ര ലോക ചരിത്രത്തെ തന്നെ സ്വാധീനിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല .അദ്ദേഹമാണ് ഇന്ത്യയിലെയും ചൈനയിലെയും സമ്പത്തിനെ പറ്റി ഒരു ആധികാരിക വിവരണം എഴുതി മധ്യകാല യൂറോപ്പിൽ പ്രചരിപ്പിച്ചത് .അദ്ദേഹത്തിന്റെ വിവരണങ്ങളാണ് പിന്നീടുള്ള എല്ലാ യൂറോപ്യൻ പര്യവേക്ഷണങ്ങൾക്കും കോളനിവത്കരണങ്ങൾക്കും വിത്തുപാകിയത്.

പിതാവിനോടും അമ്മാവനോടും ഒപ്പം ചൈനയിലേക്ക് യാത്ര തിരിക്കുമ്പോൾ പോളോ ഇരുപതുകളിലേക്ക് കടന്നിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനായിരുന്നു. ചൈന അക്കാലത്തു മംഗോൾ അധിനിവേശത്തിനു കീഴിലായിരുന്നു. പ്രതാപിയായിരുന്ന കുബ്ലൈ ഖാൻ ആയിരുന്നു ചൈനയിലെ ചക്രവർത്ത . ചെങ്കിസ് ഖാന്റെ പൗത്രൻ ആയിരുന്നു കുബ്ലൈ ഖാൻ.അധിനിവേശ ഭരണമായിരുന്നു എങ്കിലും ചൈന വളരെ സമ്പന്നമായിരുന്നു. ഉദാരമതിയും സഹിഷ്ണുവുമായിരുന്നു കുബ്ലൈ ഖാൻ അദ്ദേഹം ചൈനയെയും അവരുടെ സംസ്കാരത്തെയും കീഴ്വഴക്കങ്ങളെയും മാനിച്ചിരുന്നു. മാർക്കോയുടെ അറിവിലും കഴിവുകളിലും മതിപ്പുതോന്നിയ കുബ്ലൈ ഖാൻ മാർക്കോയെ തന്റെ അടുത്ത അനുചരരിൽ ഒരാളാക്കി. കുബ്ലൈ ഖാനോടൊപ്പം മാർക്കോ ചൈനയിൽ സഞ്ചരിച്ചു. കച്ചവടത്തിലൂടെ ധാരാളം ധനമുണ്ടായേക്കി .ഇരുപതുകൊല്ലത്തിലധികം കുബ്ലൈ ഖാന്റെ അനുചരണും ഉദ്യോഗസ്ഥനായി കഴിഞ്ഞശേഷം ഖാൻ മാർക്കോപോളോയെ കടൽ മാർഗം ഒരു ദൗത്യത്തിനയച്ചു. ആ ദൗത്യം പൂർത്തിയാക്കിയതിനുശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള അനുമതിയും നൽകി. ആ യാത്രക്കിടയിലാണ് മാർക്കോപോളോ ഇന്ത്യയുടെ പശ്ചിമതീരം സന്ദർശിക്കുന്നതും വിവരങ്ങൾ രേഖപെടുത്തുന്നതും. മാർക്കോപോളോ ഇന്ത്യയിലൂടെ വിശദമായ ഒരു യാത്ര നടത്തിയില്ല. പക്ഷെ ഇന്ത്യയുടെ പശ്ചിമ തീരം മുഴുവനും സഞ്ചരിച്ച പോളോ അക്കാലത്തെ ഇന്ത്യയുടെ ഒരു പരിച്ഛേദം ദർശിച്ചു എന്നത് യാഥാർഥ്യമാണ്. പൂർവ ചൈനയിലെ ഹോംഗ് ചോ തുറമുഖത്തുനിന്നുമാണ് മാർക്കോ പോളോ തന്റെ കടൽ യാത്ര ആരംഭിക്കുന്നത്. അക്കാലത്തു ഏറ്റവും വലിയ ജലയാനങ്ങൾ നിർമിച്ചിരുന്നത് ചൈനയായിരുന്നു അതിനാൽ പോളോയുടെ യാത്ര വലിയ ദുഷ്കരമായിരിക്കാൻ സാധ്യതയില്ല. പരിചയസമ്പന്നരായ നാവികരും വഴികാട്ടികളും കുറച്ചു പടയാളികളും അടങ്ങുന്നതായിരുന്നു സംഘം .തിരിച്ചു വെനീസിലേക്ക് പോകേണ്ടിയിരുന്നതിനാൽ പോളോയും സംഘവും അവരുടെ സമ്പാദ്യവും കൂടെ എടുത്തിരുന്നു .

പോളോയുടെ വിവരണത്തിന്റെ സിംഹഭാഗവും ചൈനയെപ്പറ്റിയാണ്. അദ്ദേഹം തനിക്കു കാണാൻ കഴിഞ്ഞ ഇന്ത്യയെപ്പറ്റി നടത്തിയ വിവരണമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം. ചൈനയിൽ നിന്നുള്ള യാത്രാമധ്യേ ജാവയിൽ പോളോ ഏതാനും നാൾ താങ്ങുന്നു. ജാവയെപ്പറ്റി അദ്ദേഹം ഒരു ചെറു വിവരണം നൽകുന്നു. ജാവയിൽനിന്നും മലാക്ക കടലിടുക്കുവഴി ബംഗാൾ ഉൾക്കടൽ താണ്ടി ശ്രീലങ്കൻ (അന്നത്തെ സിലൻ) തീരത്തെത്തുകയാണ് പോളോയും സംഘവും ചെയ്തത്. ഇടക്കവർ ആഗമാൻ (ആൻഡമാൻ ?) എന്ന ദ്വീപും സന്ദർശിച്ചു. 

’’ Taking departure from island of agaman (Andaman ?) steering west a thousand miles the island of Zeilan( Cyelon) presents itself’’—Quote from Millions Marco polo’’s epic book
സിലോണിനെ പറ്റി പോളോ വിശദമായി വിവരിക്കുന്നു . ജനങ്ങളുടെ രീതികൾ. കച്ചവടം രാജാവിന്റെ അധികാരങ്ങൾ എല്ലാം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെടുന്നു. ഒറ്റമുണ്ടും ,അരിഭക്ഷണവും ,ചോറും ,ദ്വീപിന്റെ ഭൂമിശാസ്ത്രവുമെല്ലാം അദ്ദേഹം വിവരിക്കുന്നു. പിന്നീട പോളോ കണ്ടത് ''THE KINGDOM OF KOULAM '' ആണ് ഇത് നമ്മുടെ കൊല്ലം ആകാനെ തരമുള്ളൂ .അക്കാലത്തു കൊല്ലം സുപ്രധാന തുറമുഖവും നഗരവും ആയിരുന്നു .''മുറുക്കൽ '' ആണ് പോളോ കൊല്ലത്തു കണ്ടതായി രേഖപ്പെടുത്തുന്ന ഒരു പ്രത്യേകത .വെറ്റിലയും ,പാക്കും ,ചുണ്ണാമ്പുമെല്ലാം ചേർത്ത് മുറുക്കി തുപ്പി നടക്കുന്ന ആൾക്കാരെയാണ് കൊല്ലത് പോളോ കണ്ടത് .കൊല്ലവും മലബാറും തമ്മിൽ അത്ര നല്ല ബന്ധം ഇല്ലായിരുന്നു എന്നും പോളോയുടെ വിവരണത്തിൽ നിന്നും അനുമാനിക്കാം. കൊല്ലത്തിനടുത്ത കൊമാരി (KOMARI ) എന്ന രാജ്യത്തെ പറ്റിയും പോളോ സൂചിപ്പിക്കുന്നുണ്ട് .കന്യാ കുമാരി പ്രദേശം ആകാം ഈ കൊമാരി.

മലബാറിനെ വലിയ പ്രാധാന്യത്തോടെ പോളോ വിവരിക്കുന്നു. ''Malabaar is an extensive kingdom of greater india ,situated towards the west ,concerning which I must not omit to relate’’-- Quote from Millions മലബാർ അക്കാലത്തു നാലോ അതിലധികമോ രാജാക്കൻ മാരുടെ കീഴിലായിരുന്നു എന്നാണ് പോളോയുടെ വിവരണത്തിൽ നിന്ന് വ്യക്തമാകുന്നത് ഇവിടുത്തെ കുരുമുളകിന്റെയും മറ്റു സുഗന്ധ വ്യഞ്ജനങ്ങളെയും പറ്റി അദ്ദേഹം വിവരിക്കുന്നു .ഇവിടുത്തെ ഒറ്റമുണ്ടുടുത്ത ഒരു രാജാവിന്റെ മാലയിലെ രന്തങ്ങൾകൊണ്ട് ഒരു യൂറോപ്യൻ നഗരം വിലക്ക് വാങ്ങാം എന്നും പോളോ അനുമാനിക്കുന്നു ..കച്ചവടത്തിന് മലബാർ തീരത്തു തമ്പടിച്ചിരുന്ന അറബികളെപ്പറ്റിയും പോളോ സൂചന നൽകുന്നു . മലബാറിലെ ഒരു നഗരമായ ''kael'' നെ പറ്റിയും പോളോ പരാമർശിക്കുന്നു ഏതാണ് ആ നഗരം എന്ന് വ്യക്തമല്ല.സാമ്പത്തികമായി ഭദ്രവും സമൃദ്ധവുമെങ്കിലും സാമൂഹ്യമായി അസ്ഥിരവും അശാന്തവുമായ ഒരു ചിത്രമാണ് മലബാറിനെപ്പറ്റി പോളോ നൽകുന്നത് .

മലബാറിന് ശേഷം ''ദി കിങ്ഡം ഓഫ് ഗുസാരാട് (KINGDOM OF GUZZERAT) '' നേപറ്റിയാണ് പോളോയുടെ മറ്റൊരു പ്രമുഖ വിവരണം ‘’The kingdom of Guzzerat which is bounded on the western side by the indian sea ,is governed by its own kinf ,and has its own language’’-- Quote from Millions ഈ പ്രദേശത്തുള്ള കടൽ കൊള്ളക്കാരുടെ ശല്യം അദ്ദേഹം പ്രത്യേകിച്ച് വിവരിക്കുന്നു .എന്നാലും ഈ പ്രദേശം വളരെ വാണിജ്യ പ്രാധാന്യമുള്ളതായിരുന്നു എന്ന അദ്ദേഹം രേഖ പെടുത്തുന്നു.

ഇന്ത്യയുടെ പശ്ചിമതീരത്തുള്ള മറ്റു സ്ഥലങ്ങളെപ്പറ്റിയും അദ്ദേഹം വിവരിക്കുന്നുണ്ട്. ഏഷ്യയിലേക്കുള്ള ചരിത്രപ്രസിദ്ധമായ യാത്ര ആരംഭിച്ചു 24 വർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ മർക്കോ പോളോയെ കാത്തിരുന്നതു ജയിലയിരുന്നു. നാട്ടിൽ ആഭ്യന്തരകലാപം നടക്കുകയായിരുന്നു അപ്പോൾ. അവിടെ വെച്ച് അദ്ദേഹം തന്റെ അനുഭവങ്ങളും യാത്ര വിവരണങ്ങളും എഴുതാൻ ആരംഭിച്ചു.1322-ൽ എഴുപതാമത്തെ വയസ്സിൽ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   16-09-2018   ♛♛♛♛♛♛♛♛♛♛

ലോക ഓസോൺ ദിനം 

സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയൽ ഉടന്പടി ഒപ്പുവച്ചു. ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി . സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയെർ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.

ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്. നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ്(N2O), ഹൈഡ്രോക്സിൽ(OH), അറ്റോമിക ക്ലോറിൻ(Cl), ബ്രോമിൻ(Br) എന്നിവ ഓസോൺ പാളിയുടെ നാശനത്തിനു കാരണമാകുന്നു. മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. അടുത്തായി ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ ഇനത്തിൽ വരുന്ന വസ്തുക്കളും ഓസോൺ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ, മനുഷ്യരുടെ മറ്റു ചില പ്രവൃത്തികളും ഓസോൺ ഉണ്ടാവാൻ കാരണമാകുന്നുണ്ട്. നൈട്രജന്റെ ഓക്സൈഡുകൾ, കാർബൺ മോണോക്സൈഡ്, മീഥേൻ പോലത്തെ എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന ചില ജൈവരാസവസ്തുക്കൾ എന്നിവ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ പ്രതിപ്രവർത്തിക്കുന്പോഴാണ് ഓസോണുണ്ടാകുന്നത്. പ്രധാനമായി നഗരപ്രദേശങ്ങളിലാണ് ഇത്തരം രാസവസ്തുക്കൾ ഉണ്ടാകുന്നത്. എങ്കിലും, കിലോമീറ്ററുകൾ ദൂരെ വരെ ഇവ എത്തിച്ചേരാറുണ്ട്. ഇങ്ങനെയുണ്ടാകുന്ന ഓസോൺ “ഫോട്ടോക്കെമിക്കൽ സ്മോഗ്” (photochemical smog) എന്ന പേരിലറിയപ്പെടുന്ന വായുമലിനീകരണത്തിന് കാരണമാകാറുണ്ട്. ഓസോൺ ഒരു ഹരിതഗൃഹവാതകവുമാണ്. കൂടുതൽ ഓസോൺ അടങ്ങിയ വായു ശ്വസിക്കുന്നത് ശ്വാസകോശരോഗങ്ങൾക്ക് കാരണമാകാം. ആസ്ത്മ ഉള്ളവർക്ക് അസുഖം അധികരിക്കാൻ സാദ്ധ്യതയുണ്ട്. രക്തധമനികൾക്കും ഹൃദയത്തിനുപോലും പ്രശ്നങ്ങളുണ്ടാകാൻ ഇത് കാരണമാകാമത്രെ. ‘സൂര്യനു കീഴിലുള്ളവക്കെല്ലാം സംരക്ഷണം’ എന്നതാണ് 2018-ലെ ലോക ഓസോൺ ദിനാചരണ ആശയം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ ഇന്നലെകളിലെ, ഇന്ന്അറിയുവാൻ വായിക്കാൻ സന്ദർശിക്കുക.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

എം.എസ്. സുബ്ബുലക്ഷ്മി (ജന്മദിനം)

നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബുലക്ഷ്മി (സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004) എന്ന പേരിൽ അറിയപ്പെട്ടിരുന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി.അവർ ആലപിച്ച ശ്രീവെങ്കടേശ സുപ്രഭാതത്തിലൂടെഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കിയ സുബ്ബുലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. ചലച്ചിത്ര പിന്നണിഗാനമേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. 'വൃന്ദാവനത്തിലെ തുളസി'എന്നായിരുന്നു മഹാത്മജിയുടെ സംബോധന. പതിമൂന്നാം വയസ്സില്‍ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച്‌ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടി. പണ്ഡിറ്റ്‌ നാരായണ റാവു വ്യാസിന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും ഇതിനിടയില്‍ വശമാക്കിയിരുന്നു. പതിനേഴാം വയസ്സില്‍ മദ്രാസ്‌ സംഗീത അക്കാദമിയിലെ കച്ചേരിയോടെ സുബ്ബലക്ഷ്മി പൊതുരംഗത്ത്‌ അറിയപ്പെടാന്‍ തുടങ്ങി. ഇവിടന്നങ്ങോട്ട്‌ ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്‌, മലയാളം, തെലുങ്ക്, സംസ്കൃതം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും അവര്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു.

സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും രാജാജിയുടെ അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത്‌ സുബ്ബലക്ഷ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. 1936-ലായിരുന്നു ഇത്‌. എം എസില്‍ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാന്‍ ഈ ബന്ധം നിമിത്തമായി. 1940-ല്‍ ഇവര്‍ വിവാഹിതരായി. ഭര്‍ത്താവു മാത്രമല്ല ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം.

സദാശിവവുമായുള്ള ബന്ധം ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി,സ്ത്രീകൾക്കുവേണ്ടി വായിക്കാൻ പക്കമേളക്കാർ തയാറാകാതിരുന്ന കാലത്ത് രാജ്യത്തെ ഏറ്റവും മികച്ച സംഗീതജ്ഞയായി അവർ വളർന്നു. ആർക്കും അടിയറ വയ്ക്കാത്ത ഇച്ഛാശക്തിയും സമർപ്പണവും മൂലം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സാംസ്കാരിക മുഖമായി. രാജ്യം കണ്ട ഏറ്റവും പ്രശസ്‌തയായ കർണാടക സംഗീതജ്‌ഞ, ഇന്ത്യയിൽനിന്നു മഗ്‌സസേ പുരസ്‌കാരം നേടിയ ആദ്യ മ്യുസിഷ്യൻ, സംഗീതരംഗത്തെ ആദ്യ ഭാരതരത്നം... വിശേഷണങ്ങൾ അവസാനിക്കില്ല.ഒട്ടേറെ പുരസ്കാരങ്ങളും സുബ്ബലക്ഷ്മിയെ തേടിയെത്തി. 1998-ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി രാഷ്ട്രം അവരെ ആദരിച്ചു. 1975-ൽ പത്മവിഭൂഷൺ, 1974-ൽ മാഗ്സസെ അവാർഡ്,1985-ൽ സ്പിരിറ്റ്‌ ഓഫ് ഫ്രീഡം അവാർഡ്‌ 1988-ൽ കാളിദാസ സമ്മാൻ, 1990-ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം എന്നിവ സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ബഹുമതികളാണ്‌.
1997-ൽ ഭർത്താവ്‌ സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളിൽ പാടുന്നത്‌ അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവർത്തനവും ന്യുമോണിയയും മൂലം 2004 ഡിസംബർ 11-ന്‌ ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയത് തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   17-09-2018   ♛♛♛♛♛♛♛♛♛♛

നരേന്ദ്ര മോദി (ജന്മദിനം)

ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും, ബി.ജെ.പിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി (ഗുജറാത്തി:નરેંદ્ર દામોદરદાસ મોદી, ജനനം സെപ്റ്റംബർ 17, 1950).1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്നു. നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി ഒരു പ്രമുഖ ശക്തിയാവുന്നതിൽ പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെവാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഹൈന്ദവതയെ മാറ്റി നിർത്തി സാമ്പത്തിക വികസനത്തിൽ ഊന്നൽ നൽകാനാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചത്. ഗുജറാത്തിനെ വികസനത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിൽ മോദിക്ക് വിശ്വ ഹിന്ദു പരിഷത്, ഭാരതീയ കിസാൻ സംഘ തുടങ്ങിയ സംഘപരിവാറിന്റെ സംഘടനകളെ വരെ പിണക്കേണ്ടി വന്നു. ഗോർദ്ധാൻ സദാഫിയയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുക വഴി തന്റെ സുഹൃത്തായ പ്രവീൺ തൊഗാഡിയയുമായി മോദി അകന്നു. ഗാന്ധിനഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന 200 ഓളം ക്ഷേത്രങ്ങളെ പൊളിക്കാനുള്ള തീരുമാനമെടുക്കുക വഴി വിശ്വഹിന്ദു പരിഷത്തുമായും മോദിക്ക് അകലേണ്ടിവന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകൻ ആയിരുന്ന നരേന്ദ്രമോദിയെ മാധ്യമങ്ങളും, 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ദേശീയവും, അന്തർദ്ദേശീയവുമായി നരേന്ദ്രമോദി ധാരാളം വിമർശിക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ഭരണകാലത്ത്, മനുഷ്യാവകാശലംഘനങ്ങൾ നടന്നു എന്നു പറയുമ്പോൾ തന്നെ അദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ കൊണ്ട് ഗുജറാത്തിൽ വികസനങ്ങൾ ഉണ്ടായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കള്ളപ്പണം തടയാനും ഭീകരവാദികൾ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള  നടപടിയുടെ ഭാഗമായി 2016 നവംബർ 8 ന്  500 രൂപ,1000 രൂപ നോട്ടുകൾ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം നടത്തി. അത് രാജ്യത്ത് വൻ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കി. മാൽഡീവ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഇ  വി രാമസ്വാമി (ജന്മദിനം)

ഇന്ത്യയുടെ ചരിത്രത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വ്യക്തിത്വമാണ് യുക്തിവാദിയും, സാമൂഹികപരിഷ്കർത്താവും കൂടിയായ ഇ  വി രാമസ്വാമി നായ്ക്കർ(ജനനം - സെപ്റ്റെംബർ 17, 1879 മരണം -  ഡിസംബർ 24, 1973)പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ജനിച്ചു. ജാതീയമായി ഉന്നതമായിരുന്ന നായ്കർ സമുദായത്തിൽ പിറന്ന രാമസ്വാമി വളരെച്ചെറിയ പ്രായത്തിൽ തന്നെ മതകാര്യങ്ങളിൽ വ്യാപൃതനായിരുന്നു. ആ സമയത്തു തന്നെ അദ്ദേഹം അവയിലെ വൈരുധ്യങ്ങളെ ചോദ്യം ചെയ്യാനാരംഭിച്ചു. വളർന്നപ്പോൾ, ജാതിയുടെ പേരിൽ അവർണ്ണരായ ഒരുകൂട്ടം ജനതയെ.. ഉന്നത ജാതീയർ ചൂഷണം ചെയ്യുന്നത് കണ്ട്, അന്ധവിശ്വാസങ്ങളെപ്പറ്റിയും അതു വളർത്തുന്നവരെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ വ്യാപൃതനായി. മികച്ച സാമൂഹിക പരിഷ്കർത്താവ് യുക്തിവാദി, എന്നീ നിലയിൽ പ്രസിദ്ധനായിരുന്ന അദ്ദേഹം ശ്രീ. അണ്ണാദുരയ്ക്കൊപ്പം ദ്രാവിഡ മുന്നേറ്റ കഴകം എന്ന സംഘടനയ്ക്ക് രൂപം നൽകി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ളഅദ്ദേഹത്തിന്റെ പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. സാധാരണക്കാരയ ജനങ്ങൾക്ക് അദ്ദേഹം 'അണ്ണ' ആയിരുന്നു. അക്കാലയളവിലാണ് അദ്ദേഹം മിശ്രവിവാഹം എന്ന ആശയത്തിന് രൂപം നൽകിയത്. ഒരു പുതിയ സാമൂഹ്യ വിപ്ലവമായിരുന്നു അത്..ഒരിക്കൽ ഗാന്ധിജിയുമായി അദ്ദേഹം വഴക്കുണ്ടാക്ക. കോൺഗ്രസ് നേതൃത്വം നൽകിയ തമിഴ്‌നാട്ടിലെ ഒരു ഗുരുകുലത്തിൽ ബ്രാഹ്മിൺ വിദ്യാർത്ഥികൾക്കും ബ്രാഹ്മണന്മാരല്ലാത്ത വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ഊണുമുറികൾ ഏർപ്പെടുത്തിയതിനാണ് അദ്ദേഹം ഗാന്ധിജിയുമായി വഴക്കുണ്ടാക്കിയത്. ഈ വ്യവസ്ഥിതിയെ പെരിയോർ എതിർത്തു. എന്നാൽ ആരുമായി ഇരുന്നു ഭക്ഷണം കഴിക്കണമെന്നത് ഓരോരുത്തരുടെ ഇഷ്ടമാണെന്ന് പറഞ്ഞ ഗാന്ധിജി അതിനെ അനുകൂലിച്ചു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് ഗാന്ധിജിയുമായി തെറ്റിപ്പിരിഞ്ഞ രാമസ്വാമി കോൺഗ്രസിൽ നിന്നും 1925ൽ രാജിവെച്ചു. പിന്നീട് ജസ്റ്റിസ് പാർട്ടിയുമായി സഹകരിക്കുകയും സ്വാഭിമാന പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും ചെയ്തു. ഇത് ബ്രാഹ്മണന്മാരുടെ മേൽക്കോയ്മയെ ചോദ്യം ചെയ്തു. 1924ൽ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം പങ്കെടുത്തു. വൈക്കം ക്ഷേത്രത്തിനു മുന്നിലുള്ള റോഡ് ഉപയോഗിക്കാൻ താണജാതിക്കാർക്കും അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ആ സമരത്തിൽ ഭാര്യയുമൊത്താണ് നായ്ക്കർ പങ്കെടുത്തത്. രണ്ട് പ്രാവശ്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വൈക്കം ഹീറോ എ്ന്നും അദ്ദേഹം അറിയപ്പെട്ടു. വൈക്കം ക്ഷേത്രത്തിനു മുന്നിൽ ഇപ്പോഴും അദ്ദേഹത്തിന്റെ പ്രതിമ കാണാം. സമൂഹത്തിലേക്കിറങ്ങി സ്വന്തം നിലയിൽ പ്രവൃത്തിച്ചു തുടങ്ങി. തമിഴ് ജനത അദ്ദേഹത്തെ ബഹുമാനപുരസരം 'പെരിയാർ' എന്ന നാമകരണം ചെയ്തു. തമിഴിനു പുറമെ.. മറ്റ് ദ്രാവിഡഭാഷകളായ തെലുഗു കന്നട എന്നീ ഭാഷകളിലും.. അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു . സ്വാഭിമാന പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവു കൂടിയാണ് അദ്ദേഹം. വണ്ണാൻ, ക്ഷുരകൻ, മറ്റ് കീഴ്ജാതികളിൽപ്പെട്ടവർക്ക്. തങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരാണ് എന്ന ദുരഭിമാനബോധം ഇല്ലാതെയാക്കി. അവർക്കിടയിൽ ഒരു സാമൂഹ്യ സമഭാവ അവബോധം സൃഷ്ടിക്കുന്നതിൽ അദ്ദേഹം വിജയിച്ചു എന്ന് പറയാം. 1973 ഡിസംബർ 24-ന് ആ കറകളഞ്ഞ മനുഷ്യസ്നേഹി ഈലോകത്തോട് വിടപറഞ്ഞു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   18-09-2018   ♛♛♛♛♛♛♛♛♛♛

ഗഗനേന്ദ്രനാഥ് ടാഗൂർ (ജന്മദിനം)

ഒരു ബംഗാളി ചിത്രകാരനാണ് ഗഗനേന്ദ്രനാഥ് ടാഗൂർ. നാടകാഭിനയവും പുസ്തക പാരായണവുമായി കഴിഞ്ഞ ഇദ്ദേഹം ഇളയസഹോദരൻ അബനീന്ദ്രനാഥ ടാഗൂർ ചിത്രകാരനെന്ന നിലയിൽ പ്രശസ്തനായശേഷമാണ് ഈ രംഗത്തേയ്ക്കു കടന്നു വന്നത്. സ്വദേശിവാദത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഇദ്ദേഹം ഭാരതീയമായ ചിത്രകലാശൈലിയുടെ ആരാധകനും പ്രയോക്താവുമാകാനാണ് ആഗ്രഹിച്ചത്. 1867 സെപ്റ്റംബർ 18-ന് കൊൽക്കത്തയിൽ ജനിച്ചു. വിഖ്യാത കലോപാസകനായ ഗുണേന്ദ്രനാഥ ടാഗൂറാണ് പിതാവ്. അദ്ദേഹത്തിന്റെ മരണത്തോടെ (1881) ഗഗനേന്ദ്രന്റെ വിദ്യാഭ്യാസം നിലച്ചു. ഹരിനാരായൺ ബാനർജിയിൽ നിന്ന് പാശ്ചാത്യ ജലച്ചായ ചിത്രരചനാരീതി വശമാക്കി. 1905 മുതൽ ജലച്ചായത്തിൽ ഇദ്ദേഹം വരച്ച ബംഗാൾ പ്രകൃതിദൃശ്യങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി.

ഒകാകുറ, തയ്ക്ക്വാൻ തുടങ്ങിയ ജാപ്പനീസ് ചിത്രകാരന്മാരുമായുണ്ടായ ചങ്ങാത്തം പിന്നീട് ഇദ്ദേഹത്തെ 'സ്വദേശിശൈലി'യിൽ നിന്നു വഴിമാറുന്നതിനു പ്രേരിപ്പിച്ചു. രവീന്ദ്രനാഥ ടാഗൂറിന്റെ ജീബൻസ്മൃതിയ്ക്കുവേണ്ടി (1912) ഇദ്ദേഹം വരച്ച ചിത്രങ്ങൾ ഇതിനുദാഹരണമാണ്. 1910 മുതൽ 21 വരെയുള്ള ഇദ്ദേഹത്തിന്റെ സംഭാവനകളിൽ മികച്ചവ ഹിമാലയൻ സ്കെച്ചുകൾ ആണ്. ഈ ചിത്രങ്ങളുടെ പരമ്പര അത്ഭുത് ലോക് (1915), വിരൂപ് വജ്ര (1917) നയാ ഹുല്ലോഡ് ഓർ റിഫോം സ്ക്രീംസ് (1921) എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാർട്ടൂൺ രചനയിലും ഗഗനേന്ദ്രനാഥ് പ്രശസ്തനായിരുന്നു. 1920-നുശേഷം ഇദ്ദേഹത്തിന്റെ രചനകളിൽ ഫ്രഞ്ച് ക്യൂബിസത്തിന്റെ സ്വാധീനമുണ്ടായി. ക്യൂബിസത്തെ അനുകരിക്കുകയായിരുന്നില്ല, സ്വാംശീകരിക്കുകയായിരുന്നു ഇദ്ദേഹം. അപ്പോഴും റിയലിസത്തോട് പൂർണമായി വിട പറഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. ജീവിതാന്ത്യത്തിൽ മരണത്തെക്കുറിച്ചും, അഭൗമജീവിതത്തെക്കുറിച്ചുമുള്ള ഏതാനും രചനകളും ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

ഛായാചിത്രങ്ങൾ, നാടോടി ചിത്രങ്ങൾ എന്നിവ രചിക്കുന്നതിലും ഭാരതീയ ശൈലിയിലുള്ള ഗൃഹോപകരണങ്ങൾ രൂപകല്പന ചെയ്യുന്നതിലും ഗഗനേന്ദ്രനാഥ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 1916-ൽ സ്ഥാപിച്ച ബംഗാൾ ഹോം ഇൻഡസ്ട്രീസിന്റെ സെക്രട്ടറിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്ടിലെ എല്ലാ ഉപകരണങ്ങളും രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്. നാടക സംവിധായകൻ, നടൻ എന്നീ നിലകളിൽക്കൂടി ഇദ്ദേഹത്തിന്റെ കലാസപര്യ വ്യാപിച്ചുകിടക്കുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ഫാൽഗുനി അവതരിപ്പിക്കുകയും അതിൽ രാജാവിന്റെ വേഷം അഭിനയിക്കുകയും ചെയ്തു.പാരീസ്, ലണ്ടൻ, ഹാംബർഗ്, ബർലിൻ എന്നിവിടങ്ങളിലും ഏതാനും ദക്ഷിണാമേരിക്കൻ നഗരങ്ങളിലും 1914-നും 27-നുമിടെ ഇദ്ദേഹത്തിന്റെ ചിത്രപ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഔർ ഇന്നർ ഗാർഡൻ, കാഞ്ചൻ ജംഗ, പദ്മ, പുരി ടെംപിൾ, ഗാർഡൻ പാർട്ടി അറ്റ് ആൻ ഇൻഡ്യൻ ഹൗസ്, കൂലീസ് ഫ്യൂണെറൽ, സ്ലീപ്പി ഓൾഡ് മാൻ പണ്ഡിറ്റ്സ്, ചൈതന്യാസ് ഇനിഷിയേഷൻ, പാലസ് ഒഫ് സ്നോ, ഫെയറി ലാൻഡ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വിഖ്യാതചിത്രങ്ങൾ. 1938-ൽ ഗഗനേന്ദ്രനാഥ് അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക മുളദിനം

സസ്യഭുക്കുകളായ ജീവികളുടെ നിലനില്‍പ്പിന്റെ ആധാരവും മുള ഉള്‍പ്പെട്ട പുല്‍മേടുകളാണ്. മനുഷ്യന്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍, പ്രത്യേകിച്ച് നിയമം ലംഘിച്ചുള്ള മുളവെട്ടല്‍, കാട്ടുതീ, വനശീകരണം തുടങ്ങിയവയൊക്കെ മുളങ്കാടുകളെ കൂട്ടമായി നശിപ്പിക്കാറുണ്ട്. ആഹാരം, ഔഷധം, നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍, വന്‍കിട വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലൊക്കെ അനിവാര്യമായ മുളകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കാനാണ് സെപ്തംബര്‍ 18 "ലോക മുളദിന"മായി ആചരിക്കുന്നത്. മുള ഉല്‍പ്പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കാനും കൂടുതല്‍ മെച്ചപ്പെട്ട ഇനങ്ങള്‍ രൂപപ്പെടുത്താനും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് റിസര്‍ച്ച് സെന്റര്‍, പീച്ചിയിലെ ബാംബൂ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉള്‍പ്പടെയുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു.പുല്‍വര്‍ഗത്തില്‍പ്പെടുന്ന സസ്യങ്ങളാണ് മുളകള്‍. ഏറ്റവും വലിയ പുല്ലും മുളയാണ്. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് മുളകള്‍ അതിവേഗം വളരാറുണ്ട്.

നമുക്ക് വളരെ പരിചിതങ്ങളായ ഗോതമ്പ്, നെല്ല്, ബാര്‍ളി തുടങ്ങിയവ ഉള്‍പ്പെടുന്ന പോയേസീ  എന്ന സസ്യകുടുംബത്തില്‍പ്പെട്ടവയാണ് മുളകള്‍. സംസ്കൃതത്തില്‍ വേണു, വംശരോചന, ശംശ, വംശവിദള, വംശാലേഖ എന്നിങ്ങനെ പല പേരുകളും മുളയ്ക്കുണ്ട്. ബാംബുസ അരുണ്‍ഡിനേസിയ വിന്‍ഡ് എന്നാണ് മുളയുടെ ശാസ്ത്രനാമം. മുളയുടെ ഇടതൂര്‍ന്നു പടര്‍ന്നിറങ്ങുന്ന വേരുപടലങ്ങളും മരങ്ങളെക്കാള്‍ 35 ശതമാനത്തിലധികം ഓക്സിജന്‍ പുറത്തുവിടാനുള്ള ഇലകളുടെ കഴിവും പരിസ്ഥിതിക്ക് ഏറെ ഗുണകരമാണ്. അണുബോംബ് ദുരന്തത്തിനുശേഷം മലിനീകരണം കുറയ്ക്കാനായി ഹിരോഷിമയില്‍ ആദ്യം നട്ടുപിടിപ്പിച്ച സസ്യവും മുളകളാണ്. വിവിധ തരം മുളകള്‍പുല്‍വര്‍ഗങ്ങളെക്കുറിച്ചുള്ള പഠനത്തിന് "അഗ്രോസ്റ്റോളജി' എന്നാണ് പറയുക.ലോകത്ത് ഏറ്റവും കൂടുതല്‍ മുള ഉല്‍പ്പാദിപ്പിക്കുന്നത് ചൈനയിലാണ്. അവിടുത്തെ മുളങ്കാടുകളില്‍നിന്ന് 50 ലക്ഷത്തോളം ടണ്‍ മുളകളാണ് ഒരുവര്‍ഷം ലഭിക്കുന്നത്. 26 തരത്തില്‍പ്പെടുന്ന മുന്നൂറോളം വര്‍ഗങ്ങള്‍ ചൈനയിലുണ്ട്. മുളകൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും ചൈനയാണ് മുന്നില്‍. ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയും മുളസമ്പത്തുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്. ചൈനയും, നോർത്ത് കൊറിയയും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   19-09-2018   ♛♛♛♛♛♛♛♛♛♛

വില്യം ഗോൾഡിംഗ് (ജന്മദിനം)

വില്യം ഗോൾഡിംഗ് (ജനനം - 1911 സെപ്റ്റംബർ 19, മരണം - 1993 ജൂൺ 19) ബ്രിട്ടീഷ് നോവലിസ്റ്റും നാടകകൃത്തും കവിയും 1983-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമാണ്. ‘ഈച്ചകളുടെ തമ്പുരാൻ‘ (ലോർഡ് ഓഫ് ദ് ഫ്ലൈസ്) എന്ന കൃതിയിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് 'റൈറ്റ്സ് ഓഫ് പാസ്സേജ്’ എന്ന കൃതിക്ക് 1980-ലെ ബുക്കർ സമ്മാനം ലഭിച്ചു ഗോൾഡിംഗിന്റെ സാഹിത്യം ഉപമകൾ നിറഞ്ഞതാണ്. പലപ്പോഴും സാഹിത്യത്തിൽ ക്ലാസിക്കൽ സാഹിത്യം, പുരാണങ്ങൾ (മിഥോളജി), ക്രിസ്ത്യൻ പ്രതീകാത്മകത (സിംബോളിസം) എന്നിവയോട് ഗോൾഡിംഗിന്റെ സാഹിത്യം ഉപമിക്കുന്നു. ഗോൾഡിംഗിന്റെ എല്ലാ കൃതികളും തമ്മിൽ ബന്ധപ്പെടുത്തുന്ന കണ്ണികൾ ഇല്ല എങ്കിലും പ്രധാ‍നമായും കൃതികൾ തിന്മ എന്ന സങ്കല്പത്തെ കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ കൃതികളിൽനിന്ന് ഒരുതരം ഇരുണ്ട ശുഭാപ്തിവിശ്വാസം ഊറിവരുന്നു എന്നു പറയാം. ഗോൾഡിംഗിന്റെ ആദ്യത്തെ പുസ്തകം (ലോഡ് ഓഫ് ദ് ഫ്ലൈസ് - 1954, 1963-ലും 1990-ലും സിനിമ ആയി നിർമിച്ചു) മനുഷ്യരാശിയിൽ അന്തർലീനമായ തിന്മയും മനുഷ്യവംശത്തിന്റെ സംസ്കാരവും തമ്മിലുള്ള യുദ്ധത്തെ കാണിക്കുന്നു. തിന്മ മനുഷ്യരാശിയിൽ പുറത്തുനിന്നുള്ള ഒരു സ്വാധീനമല്ല, മറിച്ച് മനുഷ്യനിൽ അന്തർലീനമാണ് എന്ന സന്ദേശമാണ് ഈ പുസ്തകം നൽകുന്നത്. അവകാശികൾ (ദ് ഇൻ‌ഹറിറ്റേഴ്സ് - 1955) ചരിത്രാതീത കാലത്തോളം പിന്നോട്ടുപോയി എങ്ങനെ മനുഷ്യൻ തിന്മകൊണ്ടും ചതികൊണ്ടും നിഷ്കളങ്കരായ സമൂഹത്തിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുന്നു എന്നു കാണിക്കുന്നു. പിൻ‌ചർ മാർട്ടിൻ (1956), ഫ്രീ ഫാൾ (1959) എന്നീ കൃതികളിൽ നിലനില്പിന്റെ മൂലപ്രശ്നങ്ങൾ - മനുഷ്യ സ്വാതന്ത്ര്യം, നിലനിൽപ്പ് തുടങ്ങിയവ - സ്വപ്നാടനത്തിലൂടെയും തിരനോട്ടങ്ങളിലൂടെയും വിശകലനം ചെയ്യുന്നു. ഗോപുരം (ദ് സ്പൈർ (1964)) എന്ന കൃതി മുഖ്യകഥാപാത്രത്തിന്റെ ഭവിക്ഷ്യത്തുകൾ ആലോചിക്കാതെയുള്ള പള്ളി ഗോപുരം പണിയുവാനുള്ള അദമ്യമായ അഭിനിവേശം ബിംബാത്മകമായി കാണിക്കുന്നു. ഗോൾഡിംഗിന്റെ പിൽക്കാല നോവലുകൾക്ക് ആദ്യകാല നോവലുകൾക്കു ലഭിച്ച അതേസ്വീകരണം ലഭിച്ചില്ല. അവസാന നോവലുകളിൽ കാണപ്പെടുന്ന അന്ധകാരം‍ (1979), ലോകത്തിന്റെ അറ്റംവരെ എന്ന പുസ്തക ത്രയം എന്നിവ ഉൾപ്പെടുന്നു. 

അദ്ദേഹത്തിന് 1988-ൽ സർ പദവി ലഭിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം 1993 ജൂൺ 19-ന് ഇംഗ്ലണ്ടിലെ സ്വഭവനത്തിൽ വെച്ച് അന്തരിച്ചു. ഗ്രനഡ പുറത്തിറക്കിയ തപാൽ സ്റ്റാംപ്.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബൽ‌വന്ത്റായ് മേത്ത (ചരമദിനം)

ഭാരതത്തിലെ ഗുജറാത്ത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ബൽ‌വന്ത്റായ് മേത്ത (ഫെബ്രുവരി 19,1899-സെപ്റ്റംബർ 19,1965).സ്വാതന്ത്ര്യസമര പോരാളി,സാമുഹിക പ്രവർത്തകൻ,പഞ്ചായത്തീ രാജിന്റെ പിതാവ് എന്ന നിലയിലെല്ലാം ഭാരത ജനത ഇദ്ദേഹത്തെ ഓർക്കുന്നു.ബർദോളി സത്യാഗ്രഹത്തിന്റെ ഒരു പടയാളികൂടിയായിരുന്നു ബൽ‌വന്ത്റായ് മേത്ത. ഭാരതത്തിലെ നാട്ടു രാജ്യങ്ങളിലെ ജനങ്ങളുടേ സ്വയംഭരണത്തിന്‌ അദ്ദേഹം നൽകിയ സംഭാവന മഹത്തരമായി കണക്കാക്കുന്നു.ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണത്തിൽ അദ്ദേഹത്തിന്റെ നാമം എന്നും സ്മരിക്കപ്പെടുന്നു.ഗുജറാത്തിലെ ബവ്നഗറിൽ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിലാണ്‌ ബൽ‌വന്ത്റായ് മേത്തയുടെ ജനനം. ബി.എ.വരെ പഠിച്ചെങ്കിലും വിദേശ സർക്കാരിൽ നിന്ന് ബിരു‍ദം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.പഠനത്തിലുള്ള അർപ്പണ മനോഭാവം,കഠിനദ്ധ്വാന ശീലം,മാന്യത പുലർത്തുന്ന സ്വഭാവം എന്നീ ഗുണങ്ങളാൽ ബൽ‌വന്ത്റായ് മേത്ത അദ്ധ്യാപകരുടെ ആദരവ് പിടിച്ചുപറ്റി. 1920 ൽ ബ‌ൽവന്ത്റായ് ദേശീയ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു.1930 മുതൽ 1932 വരെ സിവിൽ ഡിസൊബീഡിയൻസ് പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവർത്തിച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്‌ മൂന്ന് വർഷക്കാലം ജയിൽ‌വാസവും അനുഭവിച്ചു.1957 ൽ അദ്ദേഹം ലോകസഭാംഗമായി. മഹാത്മാഗാന്ധി ,ലാലാ ലജ്പത് റായ് എന്നിവരുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തെ ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിൽ ചേരാൻ ഇടവരുത്തി.രണ്ട് പ്രാവശ്യം ബൽ‌വന്ത്റായ് മേത്ത പാർലമെന്റിലേക്ക്തിരഞെടുക്കപ്പെട്ടു.പാർലമെന്റിലെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.ത്രിതല പഞ്ചായത്ത് സം‌വിധാനം ഇന്ത്യയിൽ തുടക്കമിടുന്നതിന്‌ അടിത്തറയായ റിപ്പോർട്ട് തയ്യാറാക്കിയ "പ്ലാൻ പ്രൊജക്ട് കമ്മിറ്റി"യുടെ അധ്യക്ഷനായിരുന്നു ബൽ‌വന്ത്റായ് മേത്ത.അതിനാൽ ബൽ‌വന്ത്റായ് പഞ്ചായത്തി രാജിന്റെ പിതാവ് ആയി ഗണിക്കപ്പെടുന്നു.ബൽ‌വന്ത്റായ് മേത്ത പഞ്ചായത്ത് രാജിന്‌ നൽകിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തിൽ പഞ്ചായത്ത് രാജ് ദിനമായി 2012 വർഷം വരെ ആചരിച്ചു വന്നു. 2012 മുതൽ ഏപ്രിൽ 24 ആണ് പഞ്ചായത്ത് രാജ് ദിനം, ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   20-09-2018   ♛♛♛♛♛♛♛♛♛♛

ശ്രീനാരായണ ഗുരു (ചരമദിനം)

കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്ക്ർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു. (ജനനം: 1856 ഓഗസ്റ്റ് 20, ചെമ്പഴന്തി ; മരണം: 1928 സെപ്റ്റംബർ 20) ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.

“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. "മതമേതായാലുംമനുഷ്യ൯ നന്നായാൽ മതി"എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം ഇന്ത്യയം, ശ്രീലങ്കയും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ആനി ബസന്റ് (ചരമദിനം)

ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്‍പതു വര്‍ഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച  ആംഗ്ലോ-ഐറിഷ് വനിതയായിരുന്നു ആനി ബസന്റ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായിരുന്ന ആനി ബസന്റ് ഹോംറൂള്‍ ലീഗ് പ്രസ്ഥാനം സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ വനിതയായിരുന്നു.

1847 ഒക്ടോബര്‍ ഒന്നിന് ഇംഗ്ലണ്ടിലായിരുന്നു ജനനം. 19-ാം വയസ്സില്‍ ഫ്രാങ്ക് ബസന്റിനെ വിവാഹം കഴിച്ചു. എന്നാല്‍ പിന്നീട് അവര്‍ വിവാഹബന്ധം വേര്‍പെടുത്തി. ആനി ബസന്റ് പിന്നീട് നാഷണല്‍ സെക്യൂലാര്‍ സൊസൈറ്റിയുടെ അറിയപ്പെടുന്ന പ്രാസംഗികയും എഴുത്തുകാരിയുമായി മാറി. നിരീശ്വരവാദിയും, രാഷ്ട്രീയ പ്രവര്‍ത്തകനുമായി ചാള്‍സ് ബ്രാഡ്‌ലോയുടെ അടുത്ത സുഹൃത്തായിരുന്നു ആനി ബസന്റ്.ഭാരതത്തിന് പണ്ടുണ്ടായിരുന്ന സാംസ്‌കാരിക പാരമ്പര്യവും സ്വാതന്ത്ര്യവും വീണ്ടെടുത്ത് കൊടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു 1893ല്‍ ഈ രാജ്യത്ത് വന്ന് സ്വന്തം നാടാക്കി മാറ്റുമ്പോള്‍ എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം'- ഈ വാക്കുകള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റും തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന ആനിബസന്റിന്റെതാണ്. ബ്രിട്ടീഷ് ഭരണകാലത്തെ ഭാരതീയരുടെ പല പ്രശ്‌നങ്ങളിലും ഇടപെടുന്നതിനും ലഘൂകരിക്കുന്നതിനും തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച മഹദ് വനിതയായിരുന്നു അവർ . സ്ത്രീ സമത്വത്തിനും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ഇടപെടുന്നതോടൊപ്പം ഹോംറൂള്‍ പ്രസ്ഥാനത്തിന് വളരെ സഹായസഹകരണങ്ങള്‍ ചെയ്ത ധീരവനിതയായിരുന്നു അവര്‍. ഈ മഹതി ഒരു നല്ല പ്രാസംഗികയും എഴുത്തുകാരിയും കൂടിയായിരുന്നു. ''ഭാരതീയരെ ഗാഢനിദ്രയില്‍ നിന്ന്  ഉണര്‍ത്തിയ വനിത'' എന്ന് മഹാത്മജി അവരെ വിശേഷിപ്പിച്ചു.അഡയാറിലെ തിയോസഫിക്കല്‍ സൊസൈറ്റിയോട് ചേര്‍ന്ന സ്ഥലം ആനിബസന്റിന്റെ പേരില്‍ ''ബസന്റ് നഗര്‍'' എന്നറിയപ്പെടുന്നു. അതിരുകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും പ്രതീകമായ ആനിബസന്റിന്റെ സ്മരണ ഓരോ വനിതയ്ക്കും പ്രചോദനമാകേണ്ടതാണ്..തന്‍റെ ജീവിതത്തിന്‍റെ നല്ലൊരു പങ്ക് ഇന്ത്യയില്‍ ചെലവിടുകയും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും , സ്വന്തം ജന്മ നാടായ ബ്രിട്ടനോട് പൊരുതുകയും ചെയ്തു ഈ മഹതി.1933 സെപ്റ്റംബര്‍ 20 ന് മദ്രാസിലാണ് അന്തരിച്ചത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   21-09-2018   ♛♛♛♛♛♛♛♛♛♛

എച്ച്.ജി. വെൽസ് (ജന്മദിനം)

ഇംഗ്ലീഷ് നോവലിസ്റ്റ്, അദ്ധ്യാപകൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ, നോവൽ, സാഹിത്യം, രാഷ്ട്രീയം, സാമൂഹികവിവരണം, പാഠപുസ്തകങ്ങൾ, യുദ്ധനിയമങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായ ഇംഗ്‌ളീഷ് എഴുത്തുകാരനായിരുന്നു ഹെർബെർട്ട് ജോർജ്ജ് "എച്ച്. ജി." വെൽസ് (21 സെപ്റ്റംബർ 1866 – 13 ഓഗസ്റ്റ് 1946). ശാസ്ത്രകഥയുടെ പിതാവ് എന്ന് ജൂൾസ് വേണിനോടും ഹ്യൂഗോ ഗേർൺസ്ബാക്കിനുമൊപ്പം അറിയപ്പെടുന്ന ഇദ്ദേഹം ശാസ്ത്രകഥകളുടെ പേരിലാണ് പ്രശസ്തനായത്. മനുഷ്യഭാവനയുടെ സീമകൾതേടിയ എഴുത്തുകാരനായിരുന്നു എച്ച് ജി വെൽസ്. ശാസ്ത്രത്തിന്റെ സാധ്യതകളും ഭാവനയും സംയോജിപ്പിച്ച് അദ്ദേഹം രചിച്ച കൃതികൾ ഇന്നും വിസ്മയങ്ങളായി നില കൊള്ളുന്നു. .പിതാവ്: പൂന്തോട്ട സംരക്ഷകനും ക്രിക്കറ്റ് കളിക്കാരനുമായ ജോസഫ് വെല്സ്. 1874 ല് ഒരു അപകടത്തെ തുടര്ന്ന് വെല്സ് കിടപ്പിലായി. അതോടെ ലൈബ്രറിയില്നിന്നും പിതാവ് കൊണ്ടുവന്നിരുന്ന പുസ്തകങ്ങള് വായിക്കലായി ജോര്ജ് വെല്സിന്റെ ജോലി. ഇത് അദ്ദേഹത്തെ മറ്റൊരു ലോകത്തെയും ജീവിതത്തെയും പരിചയപ്പെടുത്തി. പിന്നീട് അദ്ദേഹം തോമസ് മോര്ളി കമേഴ്സ്യല് അക്കാദമിയില് വിദ്യാര്ഥിയായി ചേര്ന്നു. സാമ്പത്തിക ബുദ്ധിമുട്ടുകാരണം 1880 മുതല് 1883 വരെ തുണിക്കടയില് അപ്രന്റീസായി ജോലി ചെയ്യേണ്ടിവന്നു. അതില് പരാജയപ്പെട്ട എച്ച് ജി വെല്സ് ഉപ്പാര്ക്കില് താമസമാക്കി. അവിടത്തെ വലിയ ലൈബ്രറിയില് അദ്ദേഹം സമയം ചെലവിട്ടു. ജീവശാസ്ത്രത്തിലായിരുന്നു വെല്സിന് സവിശേഷ പ്രാവീണ്യം ലഭിച്ചത്. ആദ്യം മുതല്ക്കുതന്നെ ഒരു നിഷ്കപടനായ സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം. സയന്സ് ഫിക്ഷന്റെ പേരിലാണ് വെല്സ് അറിയപ്പെട്ടത്. അതോടൊപ്പം ചരിത്രം, രാഷ്ട്രീയം, സാമൂഹ്യവിമര്ശനം, ടെക്സ്റ്റ് ബുക്കുകള്, യുദ്ധനിയമങ്ങള് എന്നീ മേഖലകളിലും അദ്ദേഹം നിരവധി കൃതികള് രചിച്ചു. ദി വാർ ഓഫ് ദി വേൾഡ്സ്, ദി റ്റൈം മെഷീൻ, ദി ഇൻവിസിബിൾ മാൻ, ദി ഐലൻഡ് ഓഫ് ഡോക്ടർ മൊറ്യു എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോകസമാധാന ദിനം

യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനായി ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി ആചരിക്കുന്നു. 1981-ല്‍ 36/37 വോട്ടിന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു ദിനം ആചരിക്കണം എന്ന തീരുമാനം. പിന്നീട് 2001 ല്‍ 55/282 വോട്ടിന് ജനറല്‍ അസംബ്ലിയില്‍ സെപ്തംബര്‍ 21 ാം തീയതി എല്ലാ വര്‍ഷവും സമാധാന ദിനം ആചരിക്കുവാന്‍ തീരുമാനിച്ചു. ഈ തീരുമാനം ഒരൊറ്റ ദിവസം കൊണ്ട് ഐക്യരാഷ്ട്ര സഭയുടെ നടപടിക്രമങ്ങളില്‍ ഉരുത്തിരിഞ്ഞ സംഭവമല്ല. ലോക രാജ്യങ്ങള്‍ തമ്മില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ചെറുതും വലുതുമായ യുദ്ധങ്ങള്‍ രുപപ്പെടുകയും, യുദ്ധങ്ങള്‍ക്ക് വേണ്ടി രാജ്യങ്ങള്‍ തമ്മില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുവാന്‍ മത്സരിച്ചു. തല്‍ഫലമായി കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ യാതൊരുവിധ കാരണവും കൂടാതെ മരണത്തിന് ഇരയാവുകയും സ്വസ്തമായി ജീവിക്കുവാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. ആയതുകൊണ്ടാണ് ലോകസമാധാനം ജനങ്ങളുടെ ഇടയില്‍ എത്തിക്കുവാന്‍ ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്. ലോകത്തിന് സമാധാനം സൃഷ്ടിക്കുവാന്‍വേണ്ടിയാണ് എന്നും പറഞ്ഞ് രാജ്യങ്ങള്‍ നിര്‍മ്മിച്ച ആണവായുധങ്ങളുടെ കണക്ക് ഒന്ന് പരിശോധിക്കുമ്പോള്‍ മനുഷ്യരാശിയുടെ ഉള്ള സമാധാനം പോലും നഷ്ടപ്പെടും. പതിനാറായിരത്തോളം വരുന്ന ആറ്റം ബോംബുകളാണ് ലോക രാജ്യങ്ങളുടെ കൈയിലുള്ളത്. ഇവയില്‍ ഒരു ബോംബ് മാത്രം മതി ഈ ഭുമിയെ പത്ത് തവണ നശിപ്പിക്കുവാന്‍. ഇത്തരത്തില്‍ നമ്മള്‍ ആലോചിക്കുമ്പോള്‍ വരും തലമുറക്ക് എങ്ങനെ സ്വസ്തമായി ജീവിക്കുവാന്‍ സാധിക്കും.സസ്റ്റെയ്‌നബിള്‍ ഡെവലെപ്‌മെന്റ് ഗോള്‍സ് ( SDG ) അഥവാ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന് നാമകരണം നല്‍കി പതിനേഴ് വിഷയങ്ങെളാണ് ലോകരാജ്യം നേരിടുന്ന പ്രതിസന്ധികളായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ശുദ്ധജലം, ജീവിക്കുവാന്‍ സാധിക്കുന്ന ഭൂമി, ഭൂമിയുടെ സംരക്ഷണം, സാമ്പത്തിക വളര്‍ച്ച മറ്റും ജോലി, പട്ടിണി , ആരോഗ്യം,ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, സാമുഹിക നീതി മറ്റും സമാധാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് 15 വര്‍ഷത്തിനുള്ളില്‍ പരിഹാര മാര്‍ഗ്ഗം കണ്ടെത്തുവാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ലോകം ഇന്ന് സമാധാന ദിനം ആചരിക്കുന്നത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   22-09-2018   ♛♛♛♛♛♛♛♛♛♛

മൈക്കേൽ ഫാരഡെ (ചരമദിനം)

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ(1791 സെപ്റ്റംബർ 22 - 1867 ഓഗസ്റ്റ് 25). വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങൾക്കും നാന്ദി കുറിച്ചത് എന്നു പറയാം. വൈദ്യുതകാന്തികത്, വൈദ്യുതരസതന്ത്രം എന്നീ മേഖലകളിൽ ഇദ്ദേഹം ധാരാ‌ളം സംഭാവനകൾ നൽകിയിട്ടുണ്ട്. വൈദ്യുത കാന്തിക ഇൻഡക്ഷൻ, ഡയാമാഗ്നറ്റിസം, ഇലക്ട്രോലൈസിസ് എന്നീ മേഖലകളിലെ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ എടുത്തുപറയാവുന്നവയാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും ചരിത്രത്തിലും ശാസ്ത്രത്തിലും ഏറ്റവും സ്വാധീനം ചെലുത്തിയ ചില കണ്ടുപിടുത്തങ്ങൾ നടത്തിയ വ്യക്തിയാണിദ്ദേഹം.ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരീക്ഷണവിദഗ്ദ്ധൻ ഇദ്ദേഹമാണെന്ന് പറയാവുന്നതാണ്. ഡയറക്റ്റ് കറണ്ട് പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള വൈദ്യുതകാന്തിക ഫീൽഡിനെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ് വൈദ്യുത കാന്തിക ക്ഷേത്രം എന്നതുസംബന്ധിച്ച ധാരണ തന്നെ ഊർജ്ജതന്ത്രത്തിൽ ഉണ്ടാവാൻ കാരണം.

1824ൽ കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ബ്രോമൈഡ്, ക്ലോറിൻ എന്നീ വാതകങ്ങളെ മർദ്ദം ഉപയോഗിച്ച് ദ്രാവകരൂപത്തിലാക്കാനുള്ള സംവിധാനം കണ്ടെത്തി. രാസപ്രവർത്തനം കൊണ്ട് തുരുമ്പിക്കാത്ത ഇരുമ്പ് ഫാരഡേയുടെ കണ്ടുപിടിത്തമാണ്. ആദേശരാസപ്രവർത്തനവും (Substitution Reaction) അതുവഴി കാർബണിന്റേയുംക്ലോറിന്റേയും സംയുക്തങ്ങൾ ആദ്യമായി(1820) നിർമ്മിച്ചതും ഫാരഡേയാണ്. 1825-ൽ ബെൻസീൻ കണ്ടുപിടിച്ചത് ഫാരഡേയാണ്. വൈദ്യുതിയുടെ രസതന്ത്രം കൂടുതൽ വെളിപ്പെടുത്തിയത് ഫാരഡേയാണ്. കാഥോഡ്, ആനോഡ്, അയണീകരണം തുടങ്ങി ഒട്ടനവധി വാക്കുകളും ഫാരഡേ ലോകത്തിനു സംഭാവന ചെയ്തിരിക്കുന്നു. ഫാരഡേയുടെ 158 പ്രബന്ധങ്ങളിൽ അമ്പതെണ്ണവും രസതന്ത്രത്തെ സംബന്ധിച്ചവയായിരുന്നു. മൈക്കേല്‍ ഫാരഡെ 1867 ആഗസ്റ്റ്‌ 25 നു 75 ആമത്തെ വയസ്സില്‍ ലണ്ടനില്‍ വച്ച് ദിവംഗ തനായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഗുരു നാനാക്ക് സമാധി

സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമാണ് ഗുരു നാനാക്ക് ) (1469 ഏപ്രിൽ 15 – 1539 സെപ്റ്റംബർ 22)ഇന്നത്തെ പാകിസ്താന്റെ ഭാഗമായ ഷെയ്ഖ്പുര ജില്ലയിലെ റായി ബോയി ദി തൽവാന്ദി എന്ന സ്ഥലത്താണ് ഗുരുനാനാക്ക് ജനിച്ചത്. അന്ന് ചുറ്റുപാടും ഉള്ളവര്‍ എല്ലാവരും ഹിന്ദു മതത്തിലും ഇസ്ലാം മതത്തിലും പെട്ടവര്‍ ആയി രുന്നു. ആദ്യം മുതലേ ആധ്യാത്മിക കാര്യങ്ങളില്‍ ആകൃഷ്ടനായ നാനാക്ക് ഹിന്ദു മതത്തിലെ അനേക ദൈവ വിശ്വാസത്തിലും ജാതി വ്യവസ്ഥ യിലും ദു:ഖിതനും ആയിരുന്നു, ഇസ്ലാമിലെ ഏക ദൈവ വിശ്വാസം അദ്ദേഹത്തിന് ആകര്ഷമായി തോന്നി. എന്നാല്‍ ഇസ്ലാമിലെയും മറ്റു പല രീതി കളോടും അദ്ദേഹത്തിന് അനുകൂലിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മറ്റു ഏഴ് പേരും കൂടിയായിരുന്നു സിഖു മതത്തിന്റെ ആധികാര പ്രമാണങ്ങള്‍ എഴുതി ഉണ്ടാക്കിയത് . അങ്ങനെ പുരാതനമായ സനാതന ധര്‍മ്മം പാലിച്ചിരുന്ന ഹിന്ദു മതത്തിനും ബുദ്ധമതത്തിനും പുറമേ ഭാരതത്തില്‍ പുതിയ ഒരു മതം കൂടി ഉണ്ടായി. സിഖു ഗുരുക്കന്മാര്‍ എഴുതിയുണ്ടാക്കിയ ഗുരു ഗ്രന്ധസാഹിബ് ആണ് ഗുരുദ്വാരകളില്‍ വായിക്കുന്നത് , അവര്‍ ആരാധി ക്കുന്നതും അത് തന്നെ. മറ്റു ആചാരങ്ങള്‍ ഒന്നും പതിവില്ല. സിഖു ആയി സ്വീകരിക്കപ്പെട്ട ഒരാള്‍ ഗുരു ഗ്രന്ഥ സാഹിബിലെ നിര്‍ദേശങ്ങള്‍ അനു സരിച്ച് ജീവിക്കണം . അഞ്ചു ’ക’ കള്‍ ശരിയായ സിഖുകാര്‍ ധരിച്ചിരിക്കണം എന്നാണു. കേശ് (മുറിക്കാത്ത മുടി ) , കര (ഇരുമ്പ് വള), കിര്‍പ്പന്‍ എന്ന കഠാര, തലയില്‍ കെട്ടുന്ന കച്ച / കചെരാ, തല ചീകാന്‍ ഉപയോഗിക്കുന്ന കാംഗ എന്ന മരം കൊണ്ടുള്ള ചീപ്പ്, എന്നിവയാണ് ശരിയായ സിഖിനു എപ്പോഴും കൂട്ടായിരിക്കെണ്ടത് .ഗുരുദ്വാരാകളില്‍ ധനികനും നിര്‍ദ്ധനനും ഒരു പോലെ ആയി കണക്കാക്കപ്പെടുന്നു., സിഖു മതത്തില്‍ ജാതി വ്യവസ്ഥയില്ല മറ്റാചാരങ്ങള്‍ക്ക് അവിടെ ഇടമില്ല. എല്ലാ സൃഷ്ടികളിലും കുടികൊള്ളുന്ന പരമമായ സത്യമായ ഏകദൈവത്തിന്റെ സന്ദേശം ജനങ്ങളിലേയ്ക്കെത്തിച്ചുകൊണ്ട് ഗുരുനാനാക്ക് ധാരാളം യാത്രകൾ ചെയ്തു. തുല്യത, സാഹോദര്യം, സ്നേഹം, നന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ആത്മീയ, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനമാണ് ഇദ്ദേഹം പടുത്തുയർത്തിയത്. കബീർ ദാസ്ന്റെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം നേടിയ മഹാനായിരുന്നു ഗുരു നാനാക്ക്. സദാചാരനിഷ്ഠയും മതസഹിഷ്ണുതയുമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്.

പിന്നീട് ഗുരുക്കന്മാരായ ഒൻപത് പേർക്കും ഗുരുവിന്റെ ദിവ്യത്വം പകർന്നുകിട്ടി എന്നത് സിഖ് വിശ്വാസത്തിന്റെ ഭാഗമാണ്.(ഗുരു നാനാക്കിന്റെ സമാധി സ്ഥലമായ ഗുരുദ്വാര ദർബാർ സാഹിബ് സ്റ്റാംപിൽ ചിത്രീകരിച്ചിരിക്കുന്നു.)ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   23-09-2018   ♛♛♛♛♛♛♛♛♛♛

സിഗ്മണ്ട് ഫ്രോയിഡ് (ചരമദിനം)

ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനാണ്‌ സിഗ്മണ്ട് ഫ്രോയിഡ് (മേയ് 6, 1856 - സെപ്റ്റംബർ 23, 1939).ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.മനസ്സിന്‌ അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ്‌ ഫ്രോയിഡ്.മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്‌. മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഹിസ്റ്റീരിയ ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ ഹിപ്നോട്ടിസം ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്‌. സ്വപ്നങ്ങളുടെ വ്യാഖ്യാനവും അപഗ്രഥനവും മാനസികാപഗ്രഥനത്തിൽ സഹായകമാണെന്ന് അദ്ദേഹം കണ്ടെത്തി. 1895 ൽ ജോസഫ് ബ്രോയറുമായി ചേർന്ന് സ്റ്റഡീസ് ഇൻ ഹിസ്റ്റീരിയ എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു,അടിച്ചമർത്തപ്പെട്ട വികാരങ്ങൾ എങ്ങനെ ശാരീരിക രോഗങ്ങളായി പരിണമിക്കുന്നു എന്നതായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യം.മനോ വിശ്ലേഷണത്തിലെ പ്രഥമകൃതിയായി ഇത് വിലയിരുത്തപ്പെടുന്നു.ബ്രോയറുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച ഫ്രോയിഡ് പിന്നീട് സ്വന്തമായൊരു മാനസികാപഗ്രഥനരീ‍തിയും സിദ്ധാന്തവും രൂപപ്പെടുത്തുകയുണ്ടാ‍യി. സ്വപ്നങ്ങളുടെ വ്യാഖ്യാനം (Interpretation of Dreams) എന്ന കൃതി അതിൽനിന്നുണ്ടായതാണ്.ഈ കൃതി മനുഷ്യപ്രകൃതിയെപ്പറ്റിയുണ്ടാക്കിയ സിദ്ധാന്തങ്ങൾ സമൂഹത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.മനസ്സിനു അബോധം എന്ന തലമുണ്ടെന്നു മാത്രമല്ല ഗൂഢമായ മാനസികപ്രവത്തനങ്ങളാണ് മനുഷ്യസ്വഭാവത്തെനിർണ്ണയിക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു.അബോധത്തിലെ വിലക്കപ്പെട്ട ആഗ്രഹം, ശിശുലൈംഗികത, ഷണ്ഡീകരണഭീതി, ഈഡിപ്പസ് കോം‌പ്ലെക്സ് , തുടങ്ങിയ ആശയങ്ങൾ ചിന്തകസമൂഹം ഗൌരവമായി നോക്കിക്കണ്ടു.ഇവയിൽ പല ആശയങ്ങളും വിവാദമായെങ്കിലും ഫ്രോയിഡിന് വിശ്വസ്തരായ അനുയായികളുണ്ടായി.1920-1930 കാലത്ത് ഫ്രോയിഡ് മുൻപോട്ടു വെച്ച ഇദ് (Id),ഈഗോ(Igo) , സൂപ്പർ ഈഗോ(Super Igo) എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശാസ്ത്രത്തിലും കലയിലും പ്രതിഫലനമുണ്ടാക്കി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ചണ്ഡീഗഢ് റോക്ക് ഗാർഡൻ

ചണ്ഡീഗഡിൽ ഉള്ള ഒരു ഉദ്യാനമാണ് ചണ്ഡീഗഢ് റോക്ക് ഗാർഡൻ ഇത് ഉണ്ടാക്കിയ നെക് ചന്ദിന്റെ പേരിൽ ഇതിനെ നെക് ചന്ദിന്റെ റോക്ക് ഗാർഡൻ എന്നും വിളിക്കാറുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം രഹസ്യമായി തന്റെ ഒഴിവു സമയത്ത് 1957 -ൽ ഉണ്ടാക്കിയ ഉദ്യാനമാണിത്. ഇന്ന് ഇതിന് 40 എക്കർ വിസ്താരമുണ്ട്. പൂർണ്ണമായും വ്യവസായങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഉപേക്ഷിക്കുന്ന അവശിഷ്ടവസ്തുക്കൾ കൊണ്ടാണ് ഇവിടെയുള്ള ശിൽപ്പങ്ങളെല്ലാം ഉണ്ടാക്കിയിരിക്കുന്നത്.

ഉപയോഗം കഴിഞ്ഞ് ബാക്കിയാകുന്ന വസ്തുക്കള്‍ ഉപേക്ഷിക്കാന്‍ വഴിതേടുന്ന സമൂഹത്തില്‍ അതില്‍നിന്ന് ശില്‍പ്പം തീര്‍ക്കാന്‍ വഴിതേടുകയായിരുന്നു നേക്ചന്ദ്. ആര്‍ക്കുംവേണ്ടാത്ത അവശിഷ്ടങ്ങളില്‍ സൗന്ദര്യംകണ്ടെത്തി ഈ പ്രതിഭ. നിര്‍മാണം കഴിഞ്ഞ് ബാക്കിവന്ന കല്ലുകളും പൊട്ടിപ്പൊളിഞ്ഞ വീട്ടുപകരണങ്ങളും ശേഖരിച്ചു. റോഡ് നിര്‍മാണത്തൊഴിലാളികള്‍ ഉപേക്ഷിച്ചുപോയ കല്ലുകളില്‍ ഒളിച്ചിരിക്കുന്ന ശില്‍പ്പങ്ങളെ അദ്ദേഹം കൊത്തിയെടുത്തു. കഠിനാധ്വാനവും കലയും ഒത്തുചേര്‍ന്നപ്പോള്‍ നേക്ചന്ദിന്റെ റോക്ക് ഗാര്‍ഡനുകള്‍ വിസ്മയങ്ങളായിമാറി.ആരുടെയും ശിഷ്യത്വം സ്വീകരിക്കാതെയായിരുന്നു ശില്‍പ്പകല സ്വായത്തമാക്കിയത്. അദ്ദേഹത്തിന്റെ കരവിരുതാണ് ലോകത്തെമ്പാടുമുള്ള സന്ദര്‍ശകര്‍ നിത്യേന സന്ദര്‍ശിക്കാനെത്തുന്ന ചണ്ഡീഗഡിലെ റോക്ക് ഗാര്‍ഡന്‍ ഉള്‍പ്പടെയുള്ളവ. പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായെത്തിയതാണ് അദ്ദേഹത്തെ ശില്‍പ്പങ്ങളുടെ ലോകത്തേക്ക് വഴിപിടിച്ചു നടത്തിയത്്.രാജ്യത്തെ ആദ്യ ആസൂത്രിത നഗരമായ ചണ്ഡീഗഡ് നിര്‍മിക്കുന്ന ഘട്ടത്തി ലായിരുന്നു അദ്ദേഹം പൊതുമരാ മത്ത് വകുപ്പില്‍ റോഡ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്. നഗരനിര്‍മാണത്തില്‍ ഭാവനാത്മകമായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിനായി.ഇടവേളകളില്‍ ചന്ദ്് വിശ്രമിച്ചില്ല. നഗരനിര്‍മാണത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങളെ ചേര്‍ത്ത് ശില്‍പ്പം തീര്‍ക്കാനുള്ള ശ്രമമായിരുന്നു രാവുംപകലും. രണ്ട് പതിറ്റാണ്ടിലെ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തിയാണ് റോക്ക് ഗാര്‍ഡന്‍. സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും എതിര്‍പ്പ് റോക്ക് ഗാര്‍ഡന്റെ നിര്‍മാണഘട്ടത്തില്‍ നേരിട്ടു. ഗാര്‍ഡന്‍ തുറന്നശേഷവും എതിര്‍പ്പുണ്ടായി. ശില്‍പ്പങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയും. തന്റെ വിയര്‍പ്പില്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങളും ഉദ്യാനവും സംരക്ഷിക്കാന്‍ അദ്ദേഹം പാറപോലെ ഉറച്ചുനിന്നു. ഇതിനായി ശമ്പളത്തിന്റെ നല്ലൊരു പങ്ക് ചെലവഴിക്കേണ്ടിവന്നു.റോക്ക് ഗാര്‍ഡന്‍ എണ്‍പതുകളോടെ ജനപ്രീതിയാര്‍ജിച്ചു. ശില്‍പ്പിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1983 സെപ്തംബർ 23--ൽ  ഇന്ത്യൻ സ്റ്റാംപിൽഈ ഗാർഡൻ പ്രത്യക്ഷപ്പെട്ടു.ഗാര്‍ഡന്‍ കാണാനെത്തിയ വിദേശികളും ശില്‍പ്പിയെക്കുറിച്ച് അന്വേഷിച്ചുതുടങ്ങി. അങ്ങനെ അദ്ദേഹത്തിന്റെ ശില്‍പ്പങ്ങള്‍ വിദേശമണ്ണിലും സ്ഥാനം നേടി. പിന്നീട് ചന്ദ് സ്ഥാപിച്ച ഫൗണ്ടേഷന്‍ ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള ശില്‍പ്പികള്‍ക്കാവശ്യമായ സഹായങ്ങളും ബോധവല്‍കരണപ്രവര്‍ത്തനങ്ങളും നല്‍കിവരികയാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    സൗദി അറേബ്യ ദേശീയ ദിനം

1932- സെപ്തംബർ 23-ഇതുപോലൊരു ദിവസമാണ് അറേബ്യൻ ഉപദീപിലെ അന്തഛിദ്രതയ്ക്കു അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപുരുഷൻ അബ്ദുൽ അസീസ്  രാജാവ് രാജൃത്തെ ഒരു കുടക്കീഴിൽ ഒന്നിപ്പിച്ചത്.1953 ൽ മരണം വരെ അദ്ദേഹം രാജാവായി തുടർന്നു. സൗദി അറേബ്യയുടെ രാഷ്ട്രപിതാവായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു.ഇരുപതാം നൂറ്റാണ്ടിൽ ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിൽ ഈ രാജ്യം അറിയപ്പെടുന്നു

സൗദി അറേബ്യയുടെ സ്ഥാപകൻ ആയി അറിയപ്പെടുന്ന അബ്‌ദുൽ അസീസ്‌ അഥവാ ഇബ്നു സൗദ്  ആണ് ആധുനിക സൗദി അറേബ്യയുടെ പ്രഥമ രാജാവ്. 1926-ൽ നജദിലെ രാജാവായി ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചു. 1927 മെയ് 20-ന് ജിദ്ദയിൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932-ൽ ആധുനിക സൗദി അറേബ്യ പിറന്നു.
വിവിധ നാടൻ കലാരൂപങ്ങൾ ഈ ദിവവത്തിൽ അവതരിപ്പിക്കുന്നു.നാടോടി നൃത്തം,ഗാനങ്ങൾ തുടങ്ങി നാടൻ ഉത്സവപരിപാടികൾ ഈ ആഘോഷത്തിൻറെ ഭാഗമായി നടത്താറുണ്ട്.റോഡുകളും കെട്ടിടങ്ങളും സൗദി അറേബ്യയുടെ പതാകയുപയോഗിച്ച് അലങ്കരിച്ചും സൗദി അറേബ്യൻ വസ്ത്രങ്ങളെടുത്തും ആഘോഷ പരിപാടികൾ നടന്നുവരുന്നു.

സൗദി അറേബ്യയുടെ പാരമ്പര്യത്തെ കുറിച്ചും ആചാരങ്ങളെയും മനസ്സിലാക്കാനുള്ള അവസരമായിട്ടാണ് സൗദി ഭരണകൂടം ഈ ദിവസത്തെ കാണുന്നത്.പാരമ്പര്യത്തെ അവതരിപ്പിക്കുന്നതോടൊപ്പം രാജ്യത്തിൻറെ ഭംഗിയും അഭിമാനവും ഉയർത്തുകയും സമ്പുഷ്ടമായ ചരിത്രം ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം അബ്ദുൽ അസീസ് രാജാവിൻറെ പ്രവർത്തനങ്ങളെ കുറിച്ചും പഠിക്കാനുള്ള അവസരമായി ഈ ദിവസത്തെ കാണുന്നു. സൗദി അറേബ്യ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...

♛♛♛♛♛♛♛♛♛   24-09-2018   ♛♛♛♛♛♛♛♛♛♛

ആയത്തുല്ല ഖുമൈനി (ജന്മദിനം)

യഥാർത്ഥനാമം ആയത്തുല്ല സയ്യിദ് മൂസവി ഖുമൈനി (24 സെപ്തംബർ 1902 - 3 ജൂൺ 1989). ഇറാനിയൻ മതപണ്ഢിതനും രാഷ്ട്രീയ നേതാവും. ഇമാം ഖുമൈനി എന്നറിയപ്പെടുന്നു. മുഹമ്മദ് രിസാപഹ്ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമികവിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യൻ. വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളായി കണക്കാക്കപ്പെടുന്നു. ടൈം മാഗസിൻ 1979-ലെ മാൻ ഓഫ് ദ ഇയർ ആയി തെരെഞ്ഞടുത്തിരുന്നു. 

1902 സെപ്റ്റംബർ 24ന് ഇറാനിലെ മർക്കസി പ്രവിശ്യയിലെ ഖുമൈൻ പട്ടണത്തിലാണ് ഇമാം റൂഹുല്ലാഹ് ഖുമൈനി ജനിച്ചത്. 5 മാസം പ്രായമായിരിക്കേ പിതാവ് കൊല്ലപ്പട്ടു. ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ മാതാവ് ഹാജിയ ആഗാ ഘാനെം ഏറെ സഹനതകൾ സഹിച്ചാണ് വളർത്തിയത്. മതപരമായി യാഥാസ്ഥിതിക പശ്ചാത്തലമുളള ഒരു കുടുംബമായിരുന്നു ഇമാമിൻ്റേത്. കുടുംബപരമായ വേരുകൾ ഇന്ത്യയിലെ ഉത്തർ പ്രദേശ് സംസ്ഥാനത്തേക്ക് നീളുന്നു. പഴയ പേർഷ്യയിലെ നൈസാബൂരിൽ നിന്നും ഇന്ത്യയിലേക്ക് വന്നതാണ് അദ്ദേഹത്തിൻ്റെ പൂർവ്വീകർ. പിന്നീട് ബ്രിട്ടീഷ് ഭരണത്തിൻ്റെ ആരംഭത്തോടെ സ്വദേശത്തേക്ക് മടങ്ങി. 'ഹിന്ദികൾ' എന്നായിരുന്നു ആ കുടുംബം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ പൈതൃകത്തോടുളള ബഹുമാനാർത്ഥം ഇമാം തൻ്റെ അനേകം ഗസലുകളിൽ തൂവൽ നാമമായി 'ഹിന്ദി' എന്ന് ചേർക്കുമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഷിയാ സെമിനാരി (ഹൗസ )യിൽ ചേർന്ന ഖുമൈനി ആറാം വയസിൽ തന്നെ ഖുർആൻ പഠനമാരംഭിച്ചു. അറബി - പേർഷ്യൻ ഭാഷകളിൽ ഗാഡമായ പാണ്ഡിത്യം നേടിയ അദ്ദേഹം തൻ്റെ രാഷ്ട്രീയ മത കാഴ്ചപ്പാടുകൾ ഹൗസയിൽ നിന്നും തന്നെ രൂപപ്പെടുത്തിയിരുന്നു.

അറാക്ക് പട്ടണത്തിലെ പ്രസിദ്ധനായ പണ്ഡിതവര്യൻ ആയത്തുല്ലാ അബ്ദുൽ
കരീം ഹഈരിയുടെ ശിഷ്യത്വം സ്വീകരിച്ച ഖുമൈനി പണ്ഡിതന്മാരുടെ നഗരമായ ഖൂമ്മിലേക്ക് ഉപരിപഠനത്തിന് പോയി. ഇസ്ലാമിക ഷരീഅത്ത് നിയമത്തിലും ഫിഖ്ഹിലും (കർമ്മശാസ്ത്രം) അവഗാഹം നേടിയ അദ്ദേഹം തത്ത്വചിന്തയിലും പഠനം നടത്തി. അരിസ്റ്റോട്ടിലിൻ്റെയും പ്ലേറ്റോയുടെയും ഇബ്നുസീനയുടെയും ഇബ്നുൽ അറബിയുടെയുമൊക്കെ തത്ത്വചിന്തകൾ ഖുമൈനിയെ ഏറെ സ്വാധീനിച്ചിരുന്നു. വിദ്യാഭ്യാസനന്തരം ഷിയാ പുണ്യനഗരമായ ഖുമ്മിലെ ഒരു ഇസ്ലാമിക വിദ്യാലയത്തിൽ അധ്യാപകനായ അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്കിറങ്ങിയതോടെ ഖുമൈനി ശാ ഭരണകൂടത്തിൻറെ കടുത്ത വിമർശകനായി. ഇറാൻ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


    ആരതി സാഹ (ജന്മദിനം)

ഇന്തക്കാരിയായ ദീർഘദൂര നീന്തൽ താരമായിരുന്നു ആരതി സാഹ. ( 24 സെപ്തംബർ 1940 – 23 ആഗസ്ത് 1994) ഒരു ബംഗാളി മദ്ധ്യവർഗ്ഗ കുടുംബത്തിലാണ് 1940 ൽ ആരതി ജനിച്ചത്.നാലു വയസ്സുള്ളപ്പോൾ അമ്മാവനോടൊപ്പം ചാമ്പതല നദിയിൽ കുളിക്കുവാൻ പോയിരുന്നു. അവിടെ വച്ച് അവൾ നീന്തൽ പഠിച്ചു. കൊച്ചു ആരതിയുടെ നീന്തൽ കണ്ട് അച്ഛൻ പാഞ്ചുഗോപാൽ സാഹ അവളെ 1946 ൽ ഹഡ്ഖോല നീന്തൽ ക്ലബ്ബിൽ ചേർത്തു. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഷൈലേന്ദ്ര സ്മാരക നീന്തൽ മത്സരത്തിൽ 110 യാർഡ് ഫ്രീസ്റ്റൈൽ ഇനത്തിൽ ജയിച്ചു. അതായിരുന്നു ആരതിയുടെ നീന്തൽ ജീവിതത്തിന്റെ തുടക്കം.   1946 നും 1956 നും ഇടയിൽ ആരതി നിരവധി നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തു. 1945 നും 1951 നും ഇടയിൽ പശ്ചിമ ബംഗാളിൽ 22 സംസ്ഥാനതല മത്സരങ്ങളിൽ വിജയിച്ചു. 100 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയായിരുന്നു അവളുടെ പ്രധാന ഇവന്റുകൾ.1952 ലെ സമ്മർ ഒളിമ്പിക്സിൽ ബോംബെ സ്വദേശിയായ ഡോളി നസീറിനൊപ്പം അവർ ഇന്ത്യയെ പ്രതിനിധീകരിച്ചു.  പങ്കെടുത്ത നാല് വനിതകളിൽ ഒരാളും ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്നു അവർ. ഒളിമ്പിക്സിൽ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് മത്സരത്തിൽ പങ്കെടുത്തു.1959 ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യത്തെ ഏഷ്യൻ വനിതയായി. മിഹിർ സെന്നായിരുന്നു പ്രചോദനം.1960 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. പദ്മശ്രീ ലഭിക്കുന്ന ആദ്യത്തെ വനിതാ നീന്തൽ താരമായിരുന്നു ആരതി.മഞ്ഞപ്പിത്തവും എൻസെഫലൈറ്റിസും ബാധിച്ച് കൊൽക്കത്തയിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിച്ചിരുന്ന അവർ 1994 ഓഗസ്റ്റ് 23 ന്  മരിച്ചു, ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   25-09-2018   ♛♛♛♛♛♛♛♛♛♛

ദീനദയാൽ ഉപാദ്ധ്യായ (ജന്മദിനം)

ഭഗവതീ പ്രസാദ്‌ ഉപാദ്ധ്യായയുടെയും രാമപ്യാരി ദേവിയുടെയും പുത്രനായി 1916 സെപ്‌തംബർ 25 ജനിച്ചു .ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയും ആയിരുന്നു ' ദീനദയാൽ ഉപാദ്ധ്യായ. ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടു. എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. പഠിത്തത്തിൽ പിന്നോക്കമായ സഹപാഠികളെ സഹായിക്കാനായി സീറോഅസോസ്യേഷൻ എന്ന ഒരു സംഘടനയുണ്ടാക്കി. ഇന്റർ മീഡിയറ്റ്‌ പരീക്ഷ പാസായി. പിന്നീട്‌ ബി.എയ്‌ക്കു ചേർന്നു.
ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടു. കോളജില്‍ പഠിക്കുന്ന കാലത്ത് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ദീനദയാല്‍ ജി അതിലൂടെ ആദര്‍ശ ജീവിതത്തിന്‍റെ പ്രതിപുരുഷനായി മാറി. ആര്‍.എസ്.എസ്. പ്രചാരകനായി പ്രവര്‍ത്തിക്കുമ്പോഴാണ് 1942 ല്‍ സര്‍സംഘചാലകനായിരുന്ന ഗുരുജി ഗോല്‍വള്‍ക്കറുടെ നിര്‍ദ്ദേശപ്രകാരം രഷ്ട്രീയ രംഗത്തേക്ക് വന്നത്.
ജനസംഘം സ്ഥാപകനായ ഡോ.ശ്യാമപ്രസാദ് മുഖര്‍ ജിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ദീനദയാല്‍ ഈ പുതിയ നിയോഗം ഏറ്റെടുത്തത്. അതോടെ ദേശീയ രാഷ്ട്രീയ രംഗത്ത് വഴിത്തിരിവാകുകയായിരുന്നു. 1951 ല്‍ ജ-നസംഘത്തിന്‍റെ കാര്യദര്‍ശിയായി. 1952 ല്‍ അഖിലേന്ത്യാ ജ-നറല്‍ സെക്രട്ടറിയായി. 1967 ലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ജ-നസംഘം ഭാരതത്തിലെ രണ്ടാമത്തെ രാഷ്ട്രീയ കക്ഷിയായി വളര്‍ന്നതില്‍ ദീനദയാല്‍ ജിയുടെ പങ്ക് അത്രത്തോളം വലുതായിരുന്നു. ഏഴു സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ജ-നസംഘത്തിന് പങ്കാളിത്തവും ലഭിച്ചു. എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്വസംഹിതയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഭരിക്കുന്ന പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങൾ ചിട്ടപ്പെടുത്തിയതിനു പിന്നിൽ ദീന ദയാലിന്റെ അശ്രാന്ത പരിശ്രമവുമുണ്ട് രാഷ്ട്രത്തിന്റെ സ്വരൂപം ഏകജനതയുടെ സാമൂഹ്യമായ മൂല പ്രകൃതിയാണ് നിർണയിക്കുന്നതെന്ന് പ്രസിദ്ധമായ ഏകാത്മമാനവദർശനം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു .ചിതി എന്നു പേരായ ഈ മൂലപ്രകൃതി കാലദേശാവസ്ഥകൾക്കനുസരിച്ച് എന്ത് മാറ്റങ്ങൾ വന്നാലും മാറാതെ നിലനിൽക്കുമെന്ന് അദ്ദേഹം സമർത്ഥിച്ചു . ഏത് ആദർശങ്ങൾക്ക് വേണ്ടിയാണോ രാഷ്ട്രം ആവിർഭവിച്ചത് ആ ആദർശങ്ങളോട് നീതി പുലർത്തുന്നിടത്തോളം കാലം ചിതി നിലനിൽക്കുകയും രാഷ്ട്രത്തിന്റെ ചൈതന്യം ക്ഷയിക്കാതിരിക്കുകയും ചെയ്യും .

പുരാതന ഗ്രീസിനെ നശിപ്പിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഭാരതത്തെ ഭാരതമായി നിലനിർത്തുന്നതും അതാതു രാഷ്ട്രങ്ങളു’ടെ ചിതി തന്നെയാണ്. വ്യക്തിയുടെ ആത്മബോധം രാഷ്ട്രത്തിന്റെ ആത്മബോധമായി പരിവർത്തനം ചെയ്യപ്പെട്ട് മാനവികമായ പ്രപഞ്ചത്തിന്റെ ആത്മബോധം സൃഷ്ടിക്കപ്പെടുന്നുവെന്നും അദ്ദേഹം ദർശിച്ചു. 1967 ഡിസംബറില്‍ കോഴിക്കോട്ടെ ദേശീയ സമ്മേളനത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത് 41 ദിവസമാണ് അദ്ദേഹം അകാലമൃത്യുവിന് ഇരയായത്. 1968 ഫെബ്രുവരി 11ന് മുഗള്‍സരായ് റയില്‍വേ സ്റ്റേഷനടുത്ത് അദ്ദേഹം തീവണ്ടിയില്‍ മരിച്ചുകിടന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഈ വധം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകളും, ആദ്യ ദിന കവറും...





♛♛♛♛♛♛♛♛♛   26-09-2018   ♛♛♛♛♛♛♛♛♛♛

ദേവ് ആനന്ദ് (ജന്മദിനം)


ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖനടനായിരുന്നു ദേവ് ആനന്ദ് എന്ന പേരിൽ അറിയപ്പെടുന്ന ധരംദേവ് പിഷോരിമൽ ആനന്ദ് . (ജനനം സെപ്റ്റംബർ 26, 1923, മരണം ഡിസംബർ 6, 2011). നടനെ കൂടാതെ നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും പ്രസിദ്ധനാണ് ദേവാനന്ദ്‌ 1923 സെപ്തംബര്‍ 26ന് പഞ്ചാബിലെ ഗുര്‍ദാസ്പൂരിലാണ് ജനിച്ചത്. ലാഹോര്‍ ഗവണ്‍മെന്റ് കോളജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയതിനുശേഷം ചലച്ചിത്രമോഹവുമായി മുംബൈയിലെത്തിയ ആനന്ദിന്റെ ആദ്യ ചിത്രം ഹം എക് ഹേയാണ്. ഹിന്ദി സിനിമയിലെ ആദ്യകാല സൂപ്പർതാരങ്ങളിലൊരാളായി അദ്ദേഹം അതിവേഗം ഉയർന്നു. ഗൈഡ്, "പേയിങ് ഗസ്റ്റ്", "ബാസി", "ജുവൽ തീഫ്", "ജോണി മേരാ നാം", "ഹരേ രാമ ഹരേ കൃഷ്ണ", "അമീർ ഗരീബ്" തുടങ്ങി നൂറുകണക്കിനു ചിത്രങ്ങളിൽ ദേവാനന്ദ് വേഷമിട്ടു. 19 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 13 ചിത്രങ്ങൾക്ക് കഥ എഴുതുകയും ചെയ്തിട്ടുണ്ട്. സിനിമകളിൽ സംഗീതത്തിന് വലിയ പ്രാധാന്യം നൽകിയ ദേവാനന്ദിന്റെ ചിത്രങ്ങളിലെ പാട്ടുകൾ മിക്കവയും ഹിറ്റാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ റൊമാൻസിംഗ് വിത്ത് ലൈഫ് 2007 ൽ പുറത്തിറങ്ങി. 2005ൽ പുറത്തിറങ്ങിയ "പ്രൈം മിനിസ്റ്റ"റാണ് അവസാന ചിത്രം. മരിക്കുന്നതിനുമുമ്പും "ചാർജ്ജ് ഷീറ്റ് "എന്ന പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ജോലികളിലായിരുന്നു അദ്ദേഹം. 1949 ൽ ദേവാനന്ദ് സ്ഥാപിച്ച നവ്‌കേതൻ മൂവീസ് 35 ഓളം സിനിമകൾ നിർമിച്ചിട്ടുണ്ട്. ഏതു പ്രായത്തിലും പ്രണയ രംഗങ്ങൾ ചെയ്യാമെന്ന് തെളിയിച്ച ദേവ് ആനന്ദ് ഹിന്ദിയിലെ "നിത്യഹരിതം നായകനായി" വിശേഷിപ്പിക്കപ്പെടുന്നു നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ഇതിഹാസതാരത്തെ പത്മഭൂഷണും ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

   ലോകബധിര ദിനം
    World deaf day

സെപ്തംബര്‍ 26 ലോക ബധിര ദിനമാണ്. കേള്‍ക്കാനാവാത്തവര്‍ക്ക് അനുഭവങ്ങളുടെയും അറിവിന്റേയും ഒരു ലോകമാണ് നഷ്ടപ്പെടുന്നത്. വാക്കുകളിലൂടെയും ഭാഷയിലൂടെയും ലഭിക്കുന്ന അറിവാണ് ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ഭാഷ കേള്‍ക്കാതെ വരുമ്പോള്‍ സംസാരിക്കാനും കഴിയാതെ വരുന്നു. പറയാനേറെയുണ്ടെങ്കിലും ജന്മനാ കേള്‍ക്കാനാവാത്തവര്‍ക്ക് സംസാരിക്കാന്‍ കഴിയാതെ പോകുന്നത് അതുകൊണ്ടാണ്. ലോക ബധിര ദിനത്തിന്റെ ചരിത്രം ജന്മനാ തന്നെ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഗുണങ്ങളുണ്ടാകും. ഏത് അവയവത്തിനാണോ വൈകല്യമുള്ളത്, മറ്റ് അവയങ്ങള്‍ കൊണ്ട് അത് പരിഹരിക്കപ്പെടുന്നു. ലോക ബധിര ദിനത്തിന്റെ ചരിത്രവും അതാണ് കാണിക്കുന്നത്. അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ 1871ലാണ് ഗ്രാന്‍വില്ല റിച്ചാര്‍ഡ് സെയ്മര്‍ എന്ന വ്യക്തിയുടെ ജനനം. നന്നെ ചെറുപ്പത്തിലുണ്ടായ കടുത്ത പനിയാണ് അദ്ദേഹത്തിന്റെ കേള്‍വി ശക്തിയെ ഇല്ലാതാക്കിയത്. എന്നാല്‍ കുടുബം അദ്ദേഹത്തോടൊപ്പം നിന്നു. ബധിരര്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. ഉന്നത പഠനവും അദ്ദേഹത്തിനങ്ങനെ ലഭിച്ചു. കേള്‍സവി നഷ്ടമായിരുന്നെങ്കില്‍ പ്രത്യേക കഴിവുകളാല്‍ സമ്പന്നനായിരുന്നു ഗ്രാന്‍വില്ല. നന്നായി ചിത്രം വരയ്ക്കുമായിരുന്ന അദ്ദേഹം പിന്നീട് എത്തിച്ചേര്‍ന്നത് സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ പ്രശസ്തമായ കാലിഫോര്‍ണിയ സ്‌കൂള്‍ ഓഫ് ഡിസൈന്‍സിലായിരുന്നു. സാധരണക്കാരെ പോലെ തന്നെ കഴിവ് പ്രകടിപ്പിച്ച അദ്ദേഹത്തെ അനുസ്മരിച്ചാണ് ലോകം ബധിര ദിനം ആചരിച്ചു തുടങ്ങിയത്. ലോക ബധിര ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം ലോക ബധിരത്തില്‍ ജനങ്ങള്‍ പങ്കെടുക്കുന്നത് കേവലം കേള്‍വിയില്ലാത്തവര്‍ക്ക് വേണ്ടി മാത്രമല്ല. പകരം പുതിയ ടെക്‌നോളജികളിലൂടെ വളര്‍ത്തിയെടുക്കുന്നതിനാണ്. അത്തരത്തിലുള്ള അവസരങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ അവരുടെ ജീവിത ശൈലിയില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനാണ് പ്രധാന്യം നല്‍കുന്നത്. റാലികള്‍, സെമിനാറുകള്‍, ബധിരതയെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ ഈ ദിനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   27-09-2018   ♛♛♛♛♛♛♛♛♛♛

ലോക വിനോദ സഞ്ചാര ദിനം 

ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക ഘടനയില്‍ത്തന്നെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയ വിനോദ സഞ്ചാര വ്യവസായം, ഈ മേഖലയിലെ വളർച്ചയെ മുൻനിറുത്തി സെപ്തംബര്‍ 27 ‘വേൾഡ് ടൂറിസം ഡേ അഥവാ ലോക വിനോദ സഞ്ചാര ദിന’മായി ആചരിക്കുന്നു. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ – സാംസകാരിക – രാഷ്ട്രീയ – സാമ്പത്തിക മേഖലയിലെ മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വളർത്തിയെടുക്കാനാണ് ഇത് ആഘോഷിച്ചു വരുന്നത്

വിനോദസഞ്ചാരമേഖലയിൽ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ 1925-ൽ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടർന്ന് 1947-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ൽ ഇതിൽ അംഗമായി. ഇതാണ് പിന്നീട് ‘യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ’ എന്ന സംഘടനയായി മാറിയത്. സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതൽ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു.

കാലവസ്ഥാ വ്യതിയാനവും ടൂറിസത്തിന്‍റെ മറവിലുള്ള സെക്സ് വ്യാപാരവും പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ടൂറിസത്തിന്‍റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും അമിതമായ നഗരവത്കരണവും കാലാവസ്ഥ വ്യത്യാനത്തിന് ഇട നല്‍ക്കുമെന്നും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടൂറിസം വ്യവസായത്തിന് തിരിച്ചടിയാകുമെന്നും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടൂറിസത്തെ പരിസ്ഥിതിയുമായി യോജിച്ചു പോകുന്ന വ്യവസായമായി വളര്‍ത്തിയെടുക്കുക എന്ന ചര്‍ച്ച സജീവമായിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയുമായി താതാത്മ്യം പ്രാപിച്ചുള്ള ഇക്കോ- ടൂറിസം പദ്ധതി, ഹോം സ്റ്റേകള്‍ ഉൾപ്പെടെയുള്ള വികേന്ദ്രീകൃത ടൂറിസം പദ്ധതികള്‍ തുടങ്ങിയവയിലൂടെ ഇതിന് ഒരു ബദല്‍ വികസന മാതൃക കേരളം പോലെയുള്ള സ്ഥലങ്ങളില്‍ വിജയകരമായി നടപ്പിലാക്കി വരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രകൃതിക്ക് ഹാനികരമാകാത്ത വിധത്തില്‍ ഊര്‍ജ്ജവിഭവങ്ങള്‍ കാര്യക്ഷമായി വിനിയോഗിക്കുകയും പരിസ്ഥിതി മലിനീകരണം ഒഴിവാക്കുകയും ചെയ്യുന്ന ഇടങ്ങളായി മാറ്റാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പ്രോത്സാഹനവും പിന്തുണയും നല്‍കണം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


    രാജാ റാം മോഹൻ റോയ് (ചരമദിനം)

ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.( മേയ് 22, 1772 – സെപ്റ്റംബർ 27, 1833).'ആധുനിക ഇന്ത്യയുടെ പിതാവ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് .ബംഗാളിലെ രാധാനഗറിൽ 1772,മേയ് 22 ന് രാമാകാന്ത റോയിയുടെയും താരിണി ദേവിയുടെയും മകനായി ജനനം. . പാർസി, അറബി ഭാഷകളിൽ ബാല്യകാലത്ത് തന്നെ അറിവ് നേടി.വളരെ ചെറുപ്പത്തില്‍ തന്നെ വിഗ്രഹാരാധന, മതാനുഷ്ഠാനങ്ങള്‍ എന്നിവയില്‍ നിന്നും അകന്നു നിന്നു 12ആം വയസ്സിൽ വേദാന്തവും ഉപനിഷത്തും പഠിക്കാൻ തുടങ്ങി.

സ്വാതന്ത്ര സമര കാലഘട്ടത്തിൽ നടന്ന നവോത്ഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള നവോത്ഥാനപ്രക്രിയകൾ മുഖ്യ പങ്കു വഹിച്ചിരുന്നു. അത്തരത്തിൽ ഉള്ള നവോത്ഥാന നായകരിൽ പ്രമുഖൻ ആയിരുന്നു രാജാറാം മോഹൻ റോയ്.33- ാം വയസില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ ഉദ്യോഗസ്ഥനായ റോയി കുറച്ചു കൊല്ലങ്ങള്‍ക്കു ശേഷം ജോലി രാജിവച്ച് മതപരിഷ്കരണത്തില്‍ മുഴുകി. സതിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് റോയി നടത്തിയത്. സമൂഹത്തില്‍ നിലനിന്ന ഈ ദുരാചാരത്തിന്‍റെ തിക്തഫലങ്ങള്‍ ജനങ്ങളെ മനസിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹം ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രിസ്ഥനമാണ് ബ്രഹ്മ സമാജം. 1828 ൽ രാജാറാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ എന്നിവരുടെ നേതൃത്തത്തിൽ കൊൽക്കത്തയിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു. സതി (ആചാരം) നിർത്തലാക്കുന്നതിൽ ബ്രഹ്മ സമാജം കാര്യമായ പങ്കു വഹിച്ചു, കൂടാതെ വിധവാ പുനർ വിവാഹം, ബാലാ വിവാഹ നിരോധനം എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു , നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും 1829 ൽ ബ്രട്ടീഷ് ഗവർണർ ജനറൽ വില്യം ബെൻറിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു. പാശ്ചാത്യ ആധുനികത്വവും പാരമ്പര്യാധിഷ്ഠിത പൗരസ്ത്യവാദവും തമ്മില്‍ രൂക്ഷമായ ആശയ സംഘട്ടനങ്ങള്‍ക്ക് ഭാരതത്തില്‍ തുടക്കമിട്ടത് റാം മോഹന്‍ റോയിയായിരുന്നു.1833 ൽ രാജാറാം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   28-09-2018   ♛♛♛♛♛♛♛♛♛♛

ലത മങ്കേഷ്കർ  (ജന്മദിനം)

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയാണ്‌ ലത മങ്കേഷ്കർ ജനനം സെപ്റ്റംബർ 28, 1929).ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ്‌ ലത മങ്കേഷ്കർ. സംഗീതത്തിനുള്ള ഏതാണ്ടെല്ലാ പുരസ്കാരവും ലഭിച്ചിട്ടുണ്ട് പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.കുടുംബം പോറ്റാൻവേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളർന്നു. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്. ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്‌മീറി സംവിധാനം ചെയ്ത മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ്‌ പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്.  നേര്‍ത്ത ശബ്ദമാണെന്ന് 1948ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് മടക്കി അയക്കുകയാണുണ്ടായത്. ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്. റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ 15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്.
  
പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്. Sao Tome and Príncipe പുറത്തിറക്കിയ തപാൽ സ്റ്റാംപ്..


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ലോക പേവിഷബാധദിനം
World Rabies Day

പേവിഷ ബാധയ്ക്കെതിരെ പ്രതിരോധ കുത്തി വയ്പ്  (വാക്സിന്‍) കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ലൂയീസ് പാസ്ചറുടെ ചരമ വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായാണ് സെപ്തംബര്‍ 28 എല്ലാ വര്‍ഷവും ലോക "പേവിഷബാധദിനം' ആയി ആചരിക്കുന്നത്  പേപ്പട്ടി വിഷബാധയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചാണ് ഈ ദിനം ആചരിക്കുന്നത് . പല രാജ്യങ്ങളിലും പേപ്പട്ടി വിഷബാധ ഒരു ആരോഗ്യ പ്രശ്നമായി നിലനില്‍ക്കുന്നു. വിഷബാധയേറ്റ നായ്ക്കളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ക്കും വിഷബാധയേല്‍ക്കുന്നത്.പേ വിഷബാധയെ പറ്റിയുള്ള നീണ്ട കാലത്തെ ഭീതിയ്ക്ക് പരീഹാരം ഉണ്ടായത് 1855-ൽ ലൂയി പാസ്റ്റർ വിഷബാധയ്ക്ക് കാരണമായ റബ്ബിസ് വൈറസിനെ നിയന്ത്രിക്കാൻ കഴിയുന്ന വാക്സിൻ കണ്ടെത്തിയതിലൂടയാണ്.പേ വിഷത്തിനെതിരായി ലൂയി കണ്ടു പിടിച്ച വാക്സിൻ പല പാർശ്വഫലങ്ങളും ഉള്ളതായിരുന്നു. പശുവിന്റെ തലച്ചോറിൽ പേവിഷം കടത്തി റബിസ് ബാധിച്ച തലച്ചോറിൽ നിന്നെടുക്കുന്നവയായിരുന്നു പേവിഷ വിരുദ്ധ കുത്തിവെപ്പിനുപയോഗിക്കുന്ന മരുന്ന്. അവശേഖരിച്ച് ഉണക്കി അണുക്കളെ നീർവീര്യമാക്കി വാക്സിനുകൾ ഉപയോഗിച്ച് പോന്നു.ആദ്യകാലത്ത് ഉത്പാദിപ്പിച്ചിരുന്ന വാക്സിനുകൾ attenuted എന്ന സുഷുപ്താവസ്ഥയിത് ഉള്ളതാണ് അവയ്ക്ക് പല പാർശ്വഫലങ്ങളും ഉണ്ടായിരുന്നു. പേവിഷ ബാധിച്ചവരിൽ പൊക്കിൾ കൊടിക്ക ചുറ്റുമായിരുന്നു കുത്തിവെപ്പ് എന്നാൽ പുതുതായി ഉപയോഗിക്കുന്ന മരുന്ന് ജീനോ വിഭാഗത്തിലും, സീറോ വിഭാഗത്തിലും പ്പെടുന്നു. പാർശ്വഫലങ്ങൾ കുറവുള്ള 100 ശതമാനത്തിനടുത്ത് ഫലം തരുന്ന ആധുനിക മരുന്ന് സാധാരണ കുത്തിവെപ്പിലൂടെയാണ് ഇന്ന് രോഗികൾക്ക് നൽകുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..



♛♛♛♛♛♛♛♛♛   29-09-2018   ♛♛♛♛♛♛♛♛♛♛

ലോക ഹൃദയ ദിനം 

ഹൃദ്രോഗം ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുകയാണ്‌. 2020 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറിക്കഴിയുമെന്ന് സമീപകാല പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു. ഹൃദയത്തെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കാനായി വേൾഡ്‌ ഹാർട്ട്‌ ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയുംസംയുക്തമായാണ്‌എല്ലാ വർഷവും സെപ്റ്റംബർ29 ന്  ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്‌.

ലോകത്ത്‌ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക്‌ ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്‌. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളിൽ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെ ഗ്രാമവാസികളിൽ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നിൽ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരിൽ ഹൃദ്രോഗ നിരക്ക്‌ 4 ശതമാനത്തിൽ കുറവാണ്.
ഉയര്‍ന്ന രക്ത മര്‍ദ്ദം ,പൊണ്ണത്തടി ,പ്രമേഹം,പുകവലി തുടങ്ങിയവകൊണ്ട് ഉണ്ടാകാവുന്ന കാര്‍ഡിയോ വസ്കുലര്‍ രോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യം.ഹൃദ്രോഗത്തിന് ഇരയാവുന്നവരില്‍ 80 ശതമാനവും താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഉള്ളവരാണ്.

ഈ ദിവസം സൌജന്യ ഹൃദയ പരിശോധന, വ്യായാമ പരിശീലനം, പ്രഭാഷണം, ശാസ്ത്രീയ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, കായികമത്സരങ്ങള്‍ ഭ‍ക്ഷ്യ ഉത്സവങ്ങള്‍ എന്നിവ ലോകത്തെമ്പാടും നടക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ. ‌





♛♛♛♛♛♛♛♛♛   30-09-2018   ♛♛♛♛♛♛♛♛♛♛

അണ്ണാമലച്ചെട്ടിയാർ (ജന്മദിനം)

അണ്ണാമലൈ സർവകലാശാലയുടെ സ്ഥാപകനാണ് ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാർ (1881-1948). 1881 സെപ്റ്റംബർ 30ന് മുൻ രാമനാട് ജില്ലയിലുള്ള കാനാട്ടുകാത്താൻ എന്ന ദേശത്ത് എസ്.ആർ.എം.എം. മുത്തയ്യച്ചെട്ടിയാർ എന്ന ബാങ്കറുടെ മകനായി ജനിച്ചു. ധനസ്ഥിതികൊണ്ടും ദാനകർമങ്ങൾകൊണ്ടും പ്രശസ്തിനേടിയ ഒരു വലിയ കുടുംബം ആയിരുന്നു ചെട്ടിയാരുടേത്. സ്വദേശത്തെ പാഠശാലകളിൽനിന്നു ലഭിച്ച വിദ്യാഭ്യാസത്തിനുശേഷം അണ്ണാമലച്ചെട്ടിയാർ കുടുംബബിസിനസ്സായ ബാങ്ക് നടത്തിപ്പിൽ വ്യാപൃതനായി. സിലോൺ (ശ്രീലങ്ക), ബർമ (മ്യാൻമർ), വിദൂരപൂർവദേശങ്ങൾ എന്നീ സ്ഥലങ്ങളിലുള്ള ശാഖാപ്രവർത്തനങ്ങൾ നേരിട്ടു പരിശോധിക്കയും 1910-ൽ യൂറോപ്പു സന്ദർശിച്ച് വ്യാപാരസാധ്യതകൾ കൂടുതൽ വികസിപ്പിക്കാനുള്ള മാർഗങ്ങൾ മനസ്സിലാക്കുകയും ചെയ്തു. 1916-ൽ മദ്രാസ് ലെജിസ്ളേറ്റീവ് കൌൺസിൽ അംഗമായി. 1920-ൽ കൌൺസിൽ ഒഫ് സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചു. ധനപരമായ കാര്യങ്ങളിൽ അണ്ണാമലച്ചെട്ടിയാർ ഒരു ക്രാന്തദർശി ആയിരുന്നു. ഇന്ത്യൻ ബാങ്കിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന ഇദ്ദേഹം, 1921-ൽ ഇമ്പീരിയൽ ബാങ്ക് ആരംഭിച്ചപ്പോൾ അതിന്റെ ഒരു ഗവർണറായും നിയമിതനായി.

പണം ഉണ്ടാക്കുവാൻ മാത്രമല്ല, നല്ല കാര്യങ്ങൾക്കായി ധാരാളം ദാനം ചെയ്യാനും കഴിഞ്ഞിരുന്നു അണ്ണാമലച്ചെട്ടിയാർക്ക്. തന്റെ ജൻമദേശത്തു സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഒരാശുപത്രി സ്ഥാപിക്കുവാൻ ഒരു വലിയ തുക ഇദ്ദേഹം സംഭാവന ചെയ്തു. നഗരശുചീകരണത്തിലും വിദ്യാഭ്യാസത്തിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തി. ഉപരിവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാത്ത സ്ഥലത്ത് ഒരു കോളജ് സ്ഥാപിക്കണമെന്ന് ഇദ്ദേഹം ആഗ്രഹിച്ചു. അതിന്റെ സാക്ഷാത്കാരമാണ് ചിദംബരത്ത് 1920-ൽ സ്ഥാപിതമായ മീനാക്ഷി കോളജ്. അണ്ണാമലച്ചെട്ടിയാരുടെ അമ്മ (മീനാക്ഷി)യുടെ സ്മരണയെ നിലനിർത്തുവാനാണ് കോളജിന് ആ പേർ നല്കിയത 1923-ൽ അണ്ണാമലച്ചെട്ടിയാർക്ക് ബ്രിട്ടിഷ് ഗവൺമെന്റ് 'സർ' സ്ഥാനം നല്കി. ചില സർവകലാശാലകൾ 'ഡോക്ടർ' ബിരുദം നല്കി ഇദ്ദേഹത്തെ ബഹുമാനിച്ചു. തമിഴ് സംസ്കാരത്തിനും സാഹിത്യത്തിനും മുൻഗണന കൊടുക്കണമെന്നത് മീനാക്ഷി കോളജിന്റെ പ്രത്യേക ലക്ഷ്യം ആയിരുന്നു. എങ്കിലും ശാസ്ത്രപഠനം അവഗണിക്കപ്പെട്ടില്ല. 1926-ൽ സയൻസിനുള്ള വകുപ്പുകൾ ആരംഭിച്ചു. ഈ വിദ്യാകേന്ദ്രമാണ് 1929-ൽ അണ്ണാമലൈ സർവകലാശാലയായി രൂപംകൊണ്ടത്. 200 ഏക്കർ വിസ്തൃതിയുള്ള ആ പരിസരം ഒരു സർവകലാശാല കേന്ദ്രമാക്കി പരിവർത്തനം ചെയ്യാൻ വീണ്ടും 20 ലക്ഷം രൂപ ചെട്ടിയാർ സംഭാവന ചെയ്തു. മരിക്കുന്നതുവരെയും ഇദ്ദേഹം സർവകലാശാലയുടെ പ്രോചാൻസലർ ആയിരുന്നു. സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം പ്രവർത്തിച്ചു വിജയം കൈവരിച്ച രാജാ അണ്ണാമലച്ചെട്ടിയാർ, 1948 ജൂൺ 15ന് നിര്യാതനായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിനകവും...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ഋഷികേശ് മുഖർജി (ജന്മദിനം)

ചലച്ചിത്രസംവിധായകൻ, ചിത്രസം‌യോജകൻഎന്നീ നിലകളിൽ പ്രശസ്തനാണ് ഋഷികേശ് മുഖർജി (സെപ്റ്റംബർ 30, 1922 – ഓഗസ്റ്റ് 27, 2006). കല്‍ക്കത്തയില്‍ ജനിച്ച ഋഷികേശ് മുഖര്‍ജി ആദ്യം അധ്യാപകനായും പിന്നീട് ആകാശവാണിയിലെ ഫ്രീലാന്‍സ് കലാകാരനുമായാണ് ജീവിതം ആരംഭിച്ചത്.ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്ത ഇദ്ദേഹം 15 ചിത്രങ്ങളുടെ ചിത്രസം‌യോജകനായും പ്രവർത്തിച്ചു. ഹിന്ദി ചലച്ചിത്രരംഗത്ത് ലാളിത്യത്തിന്റെ വക്താവായിരുന്നു ഇദ്ദേഹം. ഒച്ചപ്പാടും ബഹളവും നിറഞ്ഞ ചലച്ചിത്രങ്ങൾ ഹിന്ദി ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന കാലത്ത് ശുദ്ധിയും നന്മയുമുള്ള കൊച്ചുകൊച്ചു ചിത്രങ്ങളിലൂടെ വലിയ സം‌വിധായകനായി മാറി. സ്വതന്ത്രസം‌വിധായകനാവുന്നതിനുമുൻപ് ദോ ബിഗ സമീൻ, മധുമതി എന്നീ ചലച്ചിത്രങ്ങളുടെ ചിത്രസം‌യോജകനായിരുന്നു. 1957ൽ മുസാഫിർഎന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്രസം‌വിധായകനായി. സാമ്പത്തികപരാജയം നേരിട്ട ഈ ചലച്ചിത്രത്തിനു ശേഷമാണ് അനാഡി എന്ന ചിത്രം 1959ൽപുറത്തിറങ്ങിയത്. രാജ്‌കപൂറും നൂതനുംപ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത ഈ ചിത്രം വിജയമായിരുന്നു. 1960ൽ ഇറങ്ങിയ അനുരാധഎന്ന ചിത്രം രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന് അർഹമായി.1972ൽ ഇറങ്ങിയ ആനന്ദ് (ഹിന്ദി ചലച്ചിത്രം) എന്ന ചിത്രം മികച്ച ചിത്രം,മികച്ച കഥ എന്നിവയ്ക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥ്മാക്കി. ഗോൽമാൽ, ചുപ്‌കെ ചുപ്‌കെഎന്നീ ഹാസ്യചിത്രങ്ങളും സം‌വിധാനം ചെയ്തു. 1998ൽ ഝൂഠ് ബോലെ കൗആ കാട്ടേ ആണ് അവസാനമായി സം‌വിധാനം ചെയ്തത്.

മലയാളചലച്ചിത്രലോകത്ത് രാമു കാര്യാട്ട്സം‌വിധാനം നിർവ്വഹിച്ച ചെമ്മീൻ, നെല്ല് എന്നീ ചിത്രങ്ങളുടെ ചിത്രസം‌യോജകനായി പ്രവർത്തിച്ചു.
1991ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരംലഭിച്ചു. ഭാരതീയ ചലച്ചിത്രലോകത്ത് ഇദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ പത്മവിഭൂഷൺ നൽകി ആദരിയ്ക്കപ്പെട്ടു. കൂടാതെ ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിന്റേയും നാഷണൽ ഫിലിം ഡവലപ്‌മെന്റ് കോർപറേഷന്റേയും അദ്ധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.ഹിന്ദി സിനിമാലോകം വേണ്ടവിധത്തില്‍ പരിഗണനകൊടുക്കാതെ പോയ ഋഷികേശ് മുഖര്‍ജി തന്റെ ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് ഹിന്ദി സിനിമാ പ്രേക്ഷകരുടെ മുഖത്ത് തന്നെക്കുറിച്ചുള്ള ഓര്‍മ്മകളുടെ മാന്യമായൊരു പുഞ്ചിരി അവശേഷിപ്പിച്ചിട്ടാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, പ്രൈവറ്റ് മാക്സിം കാർഡും..



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ജലാലുദ്ദീൻ റൂമി (ജന്മദിനം)

പതിമൂന്നാം നൂറ്റാണ്ടില്‍ അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് പ്രവിശ്യയില്‍ ജനിച്ച് മനുഷ്യ ചരിത്രത്തിലെ എക്കാലത്തേയും അതികായനായി നിലകൊള്ളുന്ന ആദ്ധ്യാത്മിക കവിയാണ് മൗലാനാ ജലാലുദ്ദീന്‍ മുഹമ്മദ് റൂമി.  (30 സെപ്തംബർ 1207-17 ഡിസംബർ 1273) മനുഷ്യാവസ്ഥയുടെ പൂര്‍വാപര വൈരുദ്ധ്യത്തെ അതിന്റെ അഗാധവും തീവ്രവുമായ തലങ്ങളില്‍ വിശകലനം ചെയ്യുകയും അസ്തിത്വ ദുഖങ്ങളുടെ കാര്‍മേഘങ്ങളില്‍ നിന്ന് സ്ഥായിയായ ചിദാനന്ദത്തിന്റെ അമൃതവര്‍ഷം  ധാരയായി പ്രവഹിപ്പിക്കുകയും ചെയ്ത മഹാത്മാവാണ് അദ്ദേഹം.

 പതിനാലാം വയസ്സില്‍ പിതാവ് ലോകത്തോട് വിട പറയുന്നത് വരെ റൂമിയുടെ പഠനം പിതാവില്‍ നിന്ന് തന്നെയായിരുന്നു. ആദ്ധ്യാത്മിക മണ്ഡലത്തില്‍ ജ്വലിച്ചു നിന്നിരുന്ന പിതാവില്‍ നിന്ന് തന്നെയാണ് തസവ്വുഫിന്റെ ആദ്യ പാഠങ്ങള്‍ നുകര്‍ന്നെടുക്കുന്നത്. ബഹാഉദ്ദീന്‍ വലാദിന്റെ മആരിഫ് എന്ന ഗ്രന്ഥം സൂഫീ ചിന്തയിലെ അനര്‍ഘങ്ങളായ മൊഴിമുത്തുകളാല്‍ സമ്പന്നമാണ്. അല്‍പ കാലത്തിനു ശേഷം മാതാവു കൂടി ഇഹലോകവാസം വെടിയുന്നതോടെ വിരഹത്തിന്റെ മൂന്ന് തീവ്രാനുഭവങ്ങള്‍ കൗമാരത്തില്‍ തന്നെ അദ്ദേഹത്തെ ആശ്ലേഷിക്കുകയുണ്ടായി. ശേഷം പിതാവിന്റെ ശിഷ്യനായിരുന്ന ബുര്‍ഹാനുദ്ദീന്‍ മുഹഖ്ഖിഖ് തിര്‍മിദിയുടെ ശിഷ്യത്വം സ്വീകരിച്ച റൂമിയെ അദ്ദേഹം ഉപരിപഠനാര്‍ഥം അലപ്പോയിലേയും ദമസ്‌കസിലേയും പണ്ഡിതന്മാരുടെയടുത്തേക്ക് അയച്ചു. അവിടെ വെച്ചാണ് ഹനഫീ കര്‍മശാസ്ത്രം, ഖുര്‍ആന്‍, ഹദീസ്, ദൈവശാസ്ത്രം എന്നിവയില്‍ റൂമി അവഗാഹം നേടുന്നത്. 1237ല്‍ ബുര്‍ഹാനുദ്ദീന്റെ അടുക്കലേക്ക് വീണ്ടു തിരിച്ചുവന്ന് ശിഷ്യത്വം സ്വീകരിക്കുകയും കൂടുതല്‍ വിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടുകയും ചെയ്തു. അവസാനം ബുര്‍ഹാന്‍ റൂമിയോട് പറഞ്ഞു മോനേ, രണ്ടു സൂര്യന്മാര്‍ ഒരാകാശത്ത് ആവശ്യമില്ല.എന്റെ നിര്‍ദേശം നിനക്കിനി ആവശ്യമില്ല. അതോടെ കൊന്‍യയിലെ പ്രഭാഷണ പീഠങ്ങളിലെയും വിജ്ഞാന സദസ്സുകളിലെയും നിറസാന്നിധ്യമായി റൂമി മാറി. പുത്രന്‍ സുല്‍ത്താന്‍ വലദ് സാക്ഷ്യപ്പെടുത്തുന്നത് പോലെ സനാഇയുടെയും അത്താറിന്റെയും ആദ്ധ്യത്മിക പാരമ്പ്യത്തില്‍ കടന്നുവന്ന റൂമിയെ ആദ്ധ്യാത്മികതയുടെ സാര്‍വലൗകിക പ്രവാചകനായി ലോകം വാഴ്ത്തുകയുണ്ടായി. വിഖ്യാത സൂഫി കൃതിയായ ‘ഹഫ്ത് ഔറംഗി’ ന്റെ കര്‍ത്താവ് പേര്‍ഷ്യന്‍ കവി നൂറുദ്ദീന്‍ ജാമി ‘മൗലാന’യെ വര്‍ണിക്കുന്നത് ‘ അദ്ദേഹം പ്രവാചകനല്ലെങ്കിലും വിശുദ്ധ ഗ്രന്ഥം നല്‍കപ്പെട്ട മഹാത്മാവാണെന്നാണ്.’ ക്രിസ്തീയ പാരമ്പര്യത്തിലെ ആദ്ധ്യാത്മിക ധൈഷണികത (mystical intellctual) യുടെ മുടിചൂടാ മന്നനായ ജര്‍മന്‍ തത്വ ചിന്തകന്‍ മെയിസ്റ്റര്‍ എക്കാര്‍ട്ട്  ലോകത്തെ എക്കാലത്തെയും വലിയ വിശുദ്ധരില്‍ വിശുദ്ധനായാണ് റൂമിയെ വിശേഷിപ്പിക്കുന്നത് തന്റെ (metaphysical sonnets) കളിലൂടെ വിശ്രുതനായ ആംഗലേയ കവി ജോണ്‍ ഡണ്‍ അമേരിക്കന്‍ കവി വാള്‍ട്ട് വിറ്റ്മാന്‍ തുടങ്ങി അനേകം പാശ്ചാത്യ ദാര്‍ശനികരുടെ ചിന്തകളെ റൂമി സ്വാധീനിച്ചിട്ടുണ്ടെന്ന് സമകാലിക താരതമ്യപഠനങ്ങള്‍ സൂചിപ്പിക്കുന്നു.ആധുനിക ഇസ്‌ലാമിക തത്വചിന്തയുടെ പുനരുദ്ധാരണത്തിന് അമൂല്യ സംഭാവനകള്‍പ്പിച്ച അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ദാര്‍ശനിക പ്രപഞ്ചത്തിന്റെ ചക്രവാളങ്ങളില്‍ തെളിയുന്നതും ‘മൗലാന’ യുടെ മസ്‌നവി തന്നെയായിരുന്നു. ഇസ്‌ലാമിക മതചിന്തയുടെ പുന:സംരചന (Reconstruction of Religious Thoughts in Islam ) എന്ന ഗ്രന്ഥത്തില്‍ മനുഷ്യാത്മാവിന്റെ പുരോയാന ഘട്ടങ്ങള്‍ സമ്മാനിക്കുന്ന അനിഷേധ്യമായ അനുഭൂതി പ്രപഞ്ചത്തെ വിവരിക്കുന്നത് മസ്‌നവിയില്‍ ഊന്നി നിന്നു കൊണ്ടാണ്. പ്രമുഖ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് എ.ജെ ആര്‍ബറി (1905-1969) നിരീക്ഷിക്കുന്നത് പാശ്ചാത്യലോകത്തെ അതിന്റെ ആസന്നമായ വിനാശത്തില്‍ നിന്ന് രക്ഷിക്കുവാന്‍ മൗലാന റൂമിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ്. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങള്‍ ‘മസ്‌നവി’യില്‍ മാത്രം നിക്ഷിപ്തമായിക്കാണാന്‍ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. ആധുനിക ക്ലാസിക്കായി അറിയപ്പെടുന്ന പൗലോ കൊയ്‌ലോയുടെ ‘ആല്‍ക്കമിസ്റ്റ്’ എന്ന പ്രഖ്യാത നോവല്‍ ‘മസ്‌നവി’ യിലെ ” ബഗ്ദാദില്‍ കൈറോയുടെ സ്വപ്‌ന ദര്‍ശനം, കൈറോയില്‍ ബഗ്ദാദിന്റെ സ്വപ്‌ന ദര്‍ശനം’ എന്ന കവിതയുടെ പ്രചോദനത്താല്‍ ജന്മമെടുത്തതാണ് എന്ന് പലരും നിരീക്ഷിക്കുന്നുണ്ട്.  ജാമിയുടെ ഹഫ്ത് ഔറന്‍ഗി’ലെ ‘സുലൈഖയും യൂസുഫും’  എന്ന ഭാഗവും മസ്‌നവിയുടെ സ്വാധീന വലയത്തില്‍ നിന്ന് രൂപമെടുത്തതാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...