ഇന്ന് അറിയുവാന്‍ - ഡിസംബര്‍


ഡിസംബര്‍ മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad


♛♛♛♛♛♛♛♛♛   01-12-2018   ♛♛♛♛♛♛♛♛♛♛

ലോക എയ്ഡ്സ് ദിനം 

എയ്ഡ്സ് എന്ന മഹാവിപത്തിന് അടിമപ്പെടാതിരിക്കുന്നതിനും രോഗം ബാധിച്ചവര്‍ക്ക് പര്യാപ്തമായ ചികിത്സ നല്‍കുന്നതിനെ കുറിച്ച് ലോകത്തെ ബോധാവാന്മാരാക്കുന്നതിനും വേണ്ടിയാണ് ലോകാരോഗ്യസംഘടന ഓരോ വര്‍ഷവും ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. എച്ച് ഐ വി പ്രതിരോധത്തിന്  ഓരോ പൗരനും മുൻകൈ എടുക്കണം എന്നതാണ് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ 27-മത് വാര്‍ഷികദിനമായ ഇന്ന് ലോകം പിന്തുടരുന്ന ആശയം.

എയ്ഡ്സ് എന്ന ഭീകരതയെ നേരിടാന്‍ മനുഷ്യരാശിയെ പ്രാപ്തരാക്കുന്നതിനും എയ്ഡ്സ് വ്യാപകമാകുന്നത് തടയുന്നത് ലക്ഷ്യമിട്ടും 1988-ലാണ് ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കാന്‍ ലോകാരോഗ്യസംഘടനയും, ഐക്യരാഷ്ട്രസഭയും മുന്നോട്ട് വന്നത്. ഹ്യുമൻ ഇമ്മ്യൂണോ വൈറസ് (എച്ച്.ഐ.വി)  ശരീരത്തിലേക്ക് കടക്കുന്നത്‌ വഴി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുന്ന ഭീതികരമായ അവസ്ഥയാണ് അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ്. അക്വയേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം എന്നതിന്റെ ചുരുക്കരൂപമാണ് എയ്ഡ്സ്.

1984-ല്‍ അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ഗാലോയാണ് എയ്ഡ്സ് രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്. 100 നാനോമീറ്റർ മാത്രം വലിപ്പമുള്ള ഇവയാണ് HIV വൈറസ് എന്നറിയപ്പെട്ടത്. ഇവയെ കാണണമെങ്കിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ആവശ്യമാണ്. അതായത് ഒരു സൂചിക്കുത്ത് സ്ഥലത്ത് ലക്ഷകണക്കിന് എച്ച് ഐ വി കൾ. നമ്മുടെ രോഗപ്രതിരോധ ശേഷിയെ അപ്പാടെ നശിപ്പിച്ച് വിവിധ രോഗങ്ങൾക്ക് അടിമയാക്കി ക്രമേണ മരണത്തിലേക്ക് തള്ളിവിടുന്നു ഈ വൈറസ്. 1981 -ൽ അമേരിക്കൻ യുവാക്കളിലാണ് ഈ രോഗം ആദ്യം വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അനാരോഗ്യകരമായ ലൈംഗികവേഴ്ചകൾ, കുത്തിവെയ്പ് സൂചികൾ ശരിയായി ശുചീകരിക്കാതെ വീണ്ടുമുപയോഗിക്കുക, വൈറസ് ഉള്ള രക്തം മറ്റൊരാളിലേയ്ക്ക് എത്തുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് ഈ രോഗം പടരുന്നത്. മനുഷ്യരാശിയ്ക്ക് ഭീഷണിയായ എച്ച്.ഐ.വി. വൈറസ് ബാധിച്ച് ലോകത്ത് നാല് കോടിയോളം പേര്‍ ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതിയ കണക്ക്. ഇവരില്‍ 2.4 ലക്ഷം പേര്‍ കുട്ടികളാണ്. കൂടാതെ എയ്ഡ്സ് ബാധിതരിലെ 80 ശതമാനവും 15 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ് എന്നതാണ് ഈ മാരകരോഗം ഇന്ന് ലോകത്തിനുണ്ടാക്കിയ ദുരവസ്ഥ. അതേസമയം, കൃത്യ സമയത്തെ രോഗനിര്‍ണ്ണയവും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളും 2005 മുതല്‍ 2013 വരെ എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവ് വരുത്താനും സാധിച്ചിട്ടുണ്ട് എന്നതും നേട്ടമാണ്.

എയ്ഡ്‌സ് പകരുന്ന വഴികള്‍, അവയ്ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് ലോക ജനതയ്ക്ക് അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് എയ്ഡ്സ് ദിനാചരണത്തിന്‍റെ ലക്ഷ്യങ്ങള്‍. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക കൂടി ഈ ദിനം ലക്ഷ്യമിടുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അതിർത്തിരക്ഷാസേന
BORDER SECURITY FORCE

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അർദ്ധസൈനിക വിഭാഗമാണ് അതിർത്തി രക്ഷാ സേന(ബി.എസ്.എഫ്.). പ്രധാനമായും ഇന്ത്യയുടെ അതിർത്തികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നത് തടയുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അതിർത്തി രക്ഷാ സേനക്കുള്ളത്.186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ഡിസംബർ 1നാണ് സ്ഥാപിതമായത്.ഇത് ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനകളിൽ ഒന്നാണ്.1947 മുതൽ 1965 വരെ ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിച്ചിരുന്നത് അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് ആയിരുന്നു.വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.1965 ലെ ഇന്തോ-പാക് യുദ്ധത്തിൽ ഇതു വളരെ വ്യക്തമാകുകയും ശക്തമായ ഒരു അതിർത്തി സേനയുടെ ആവശ്യം ബോധ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ബി.എസ്.എഫ്. രൂപീകരിക്കപ്പെട്ടത്.കെ.എസ്.റുസ്തൊംജി ആയിരുന്നു രൂപീകരണ സമയത്ത് ബി.എസ്.എഫ്. ഡയറക്ടർ ജനറൽ.1971ൽ നടന്ന ഇന്തോ-പാക് യുദ്ധത്തിൽ ബി.എസ്.എഫ് അതിന്റെ ശേഷി തെളിയിക്കുകയുണ്ടായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   02-12-2018   ♛♛♛♛♛♛♛♛♛♛

ഹെർനാൻ കൊർതസ് (ചരമദിനം)

യൂറോപ്യന്മാർ പുതുതായി കണ്ടെത്തിയ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ സ്പെയിൻ സാമ്രാജ്യത്തിന്റെ ആധിപത്യമുറപ്പിക്കാൻ നിർണ്ണായക പങ്കു വഹിച്ച നാവികനും സൈനികനും രാജപ്രതിനിധിയുമായിരുന്നു ഹെർനാൻ കൊർതസ് (ജനനം1485- മരണം ഡിസംബർ 2, 1547). സാഹസികനും, ബുദ്ധിമാനും,നയതന്ത്രജ്ഞനുമൊക്കയായിരുന്ന കൊർതസ്.

1492 ൽ ക്രിസ്റ്റഫർ കൊളംബസ് അബദ്ധവശാൽ കണ്ടുപിടിച്ച അമേരിക്ക ഭൂഖണ്ഡങ്ങളെ പുതുലോകം (new world) എന്ന് യൂറോപ്യന്മാർ വിശേഷിപ്പിച്ചിരുന്നു. പുതുലോകത്തേക്ക് പോയിവന്നവർ അവിടുത്തെ സമ്പത്തിനെക്കുറിച്ചും അപാര സാധ്യതകളെക്കുറിച്ചും വർണ്ണിച്ചുകേട്ടു ഹരം പൂണ്ട യുവതലമുറയായിരുന്നു കൊർതസ്സിന്റേത്. താമസിയാതെ 20ആം വയസ്സിൽ കൊർതസ്സും പുതുലോകത്തേക്ക് കപ്പൽ കയറി. ആദ്യം വെസ്റ്റ് ഇൻഡീസ്സിലെ ഹിസ്പാനിയോള കോളനിയിൽ തങ്ങി. അവിടുന്നാണ് ആറുവർഷങ്ങൾക്ക് ശേഷം ഭൂഖണ്ഡത്തിൽ (mainland Americas) കാലുകുത്തുന്നത്. ക്യൂബ, മെക്സിക്കൊ പ്രദേശത്തിന്റെ സ്പാനിഷ് അധിനിവേശവും സ്പെയിന്റെ സാമ്രാജത്ത്യ സംസ്ഥാപനവുമാണ് കൊർതസ്സിനെ ചരിത്ര പുരുഷനാക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ(1810) മെക്സികൊയും , അവസാന ദശകങ്ങളിൽ ക്യൂബയും സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതുവരെ കോളനിവാഴ്ച തുടർന്നിരുന്നു.500 വർഷങ്ങൾക്ക് ശേഷം ഇന്നും ഈ രാജ്യങ്ങളിലെ പ്രധാന ഭാഷ സ്പാനിഷായി തുടരുന്നു.

കോളനിവൽക്കരണം മാത്രമല്ല, അമേരിക്കകളുടെ ക്രൈസ്തവ വൽക്കരണവും തന്റെ നിയോഗമായി കൊർതസ് കരുതിയിരുന്നു. ഭൂഖണഡാദിവാസികളുടെ (amerindians, Red indians) അടിമത്തവൽക്കരണം, അവർക്ക് യൂറോപ്യന്മാരിൽ ഉണ്ടായ മിശ്രജനതയുടെ (മെസ്റ്റിസൊ mestizo) സ്ഥാപക പിതാവ് എന്നീ നിലകളിലും കൊർതസ് സ്മരിക്കപ്പെടുന്നു.

ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ 63ആം സ്ഥാനം ഹെർനാൻ കൊർതസസിനാണ്. റുവാണ്ടയും, സ്പയിനും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   03-12-2018   ♛♛♛♛♛♛♛♛♛♛

ഖുദീരാം ബോസ് (ജന്മദിനം)

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ബംഗാളിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഖുദിറാം ബോസ് (3 ഡിസംബർ 1889 - 19 ഓഗസ്റ്റ് 1908). ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യുവനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 1900 തുടക്കത്തിൽ അരബിന്ദോയും, സിസ്റ്റർ നിവേദിതയും തുടർച്ചയായി മിഡ്നാപ്പൂർ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തുമായിരുന്നു. ഖുദിരാമുൾപ്പടെയുള്ള യുവാക്കൾ കൂടുതലായി ദേശീയപ്രസ്ഥാനങ്ങളോട് അടുത്തു. തന്റെ ഗുരുവായ സത്യേന്ദ്രനാഥ് ബോസിൽ നിന്നും, ബോസ് തന്റെ വിപ്ലവചിന്തകൾ കൂടുതലായി ഉൾക്കൊണ്ടു. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പ്രധാനമായും ബംഗാളിന്റെ വിഭജനത്തിനെതിരായിരുന്നു. തന്റെ പതിനാറാമത്തെ വയസ്സിൽ സ്വാതന്ത്ര്യസമരത്തിലേക്ക് ഇദ്ദേഹം എത്തി. ഈ പ്രായത്തിൽ തന്നെ പോലീസുകാരെ വധിക്കുക എന്ന ഉദ്ദേശത്തോടെ പോലീസ്സ്റ്റേഷനിൽ ഖുദീരാം ബോംബുകൾ സ്ഥാപിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം മുസഫ്ഫനഗർ എന്ന സ്ഥലത്ത് കിങ്സ്ഫോ‍ഡിനേയും വഹിച്ചുകൊണ്ടുള്ള വാഹനം പുറത്തേക്കു വന്നപ്പോൾ ഖുദീരാം ഒരു കൈയ്യിൽ തോക്കും ചൂണ്ടിക്കൊണ്ട് വാഹനത്തിനുനേരെ ബോംബെറിഞ്ഞു. വാഹനം കത്തിയെരിഞ്ഞു, എന്നാൽ ഖുദീരാം പ്രതീക്ഷിച്ചതുപോലെ അതിൽ കിങ്സ്ഫോഡ് ഉണ്ടായിരുന്നില്ല. മുസ്സാഫർപൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ബാരിസ്റ്റർ കെന്നിയുടെ ഭാര്യയും കുഞ്ഞുമായിരുന്നു ആ വാഹനത്തിലുണ്ടായിരുന്നത് ബോംബ് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.

വിചാരണക്കുശേഷം, ജഡ്ജി ഖുദീറാമിന് വധശിക്ഷ വിധിച്ചു. ഒരു പുഞ്ചിരിയോടെയാണ് ഖുദീറാം തന്റെ വിധി വായിച്ചു കേട്ടത്. തനിക്കു കുറച്ചു കൂടി സമയം ലഭിച്ചാൽ ജഡ്ജിയെ ബോംബു നിർമ്മാണം പഠിപ്പിക്കാൻ കഴിഞ്ഞേനെ എന്നാണ് വിധിക്കു ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനുത്തരമായി ഖുദീറാം പ്രതികരിച്ചത്. നിയമപ്രകാരം ഏഴു ദിവസത്തിനുള്ളിൽ അപ്പീൽ നൽകുവാൻ  കഴിയുമായിരുന്നിട്ടും, ആ പ്രത്യേകാവകാശം ഖുദീറാം ആദ്യം വേണ്ടെന്നു വെക്കുകയായിരുന്നു.

ഓഗസ്റ്റ് 19, 1908 ആറുമണിക്ക് ബോസിനെ തൂക്കിക്കൊല്ലുകയുണ്ടായി. പ്രസന്നവദനായാണ് ഖുദീറാം കൊലമരത്തിലേക്ക് നടന്നു കയറിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അമൃതബസാർ പത്രിക എന്ന പത്രം റിപ്പോർട്ടു ചെയ്യുകയുണ്ടായി. പതിനെട്ടു വയസ്സും, എട്ടുമാസവും, എട്ടു ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഖുദിറാമിനെ തൂക്കിലേറ്റിയത്. ബംഗാളി കവിയായിരുന്നു കാസി നസ്രുൾ ഇസ്ലാം, ഈ അത്ഭുത ബാലന്റെ ബഹുമാനാർത്ഥം ഒരു കവിത രചിച്ചിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നന്ദലാൽ ബോസ് (ജന്മദിനം)

ഭാരതത്തിലെ പ്രസിദ്ധരായ കലാകാരന്മാരിൽ അഗ്രഗണ്യരുടെ കൂട്ടത്തിൽ പെട്ട ചിത്രകാരനാണ് നന്ദലാൽ ബോസ്  (3 December 1882 – 16 April 1966).ഇദ്ദേഹം മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ അനന്തരവനായ പ്രസിദ്ധ ചിത്രകാരൻ അവനീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യനായിരുന്നു . ബംഗാളിത്തനിമ നിലനിർത്തിക്കൊണ്ട് ചിത്രകലയെ ഉപാസിച്ചുപോന്ന അദ്ദേഹം തന്റെ കൃതികളിൽ സ്വീകരിച്ച ഇന്ത്യൻ ശൈലികൊണ്ട് ഖ്യാതി നേടി. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം. ഇന്ത്യയിലെ പുരാണ-ഐതിഹ്യ കഥാപാത്രങ്ങളും, ഗ്രാമീണജീവിതവും അവിടത്തെ സ്ത്രീകളും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.അദ്ദേഹത്തിന്റെ കൃതികൾ പുരാവസ്തുക്കളല്ലാതിരുന്നിട്ടുകൂടി, 1976-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, മറ്റ് ഒമ്പതു കലാകാരന്മാരുടെ കൃതികൾക്കൊപ്പം, ഇന്ത്യൻകലയിലെ "അമൂല്യനിധികൾ" ആയി പ്രഖ്യാപിക്കുകയുണ്ടായി.

ഉപ്പുസത്യാഗ്രഹകാലത്ത് ഗാന്ധിജി ഒരു വലിയ വടിയും പിടിച്ച് നടക്കുന്ന ഒരു ചിത്രം അദ്ദേഹം തയ്യാറാരാക്കിയത്‌ പില്ക്കാലത്ത്‌ സത്യാഗ്രഹപ്രസ്ഥാനത്തിന്റെ അടയാളചിത്രമായി മാറി. 1922-ൽ അദ്ദേഹം ശാന്തിനികേതനിലെ കലാവിഭാഗത്തിൽ ( സ്കൂൾ ഓഫ് ആർട്സ്‌) പ്രിൻസി‍പ്പലായി. ഭാരതരത്നം, പദ്മശ്രീ തുടങ്ങിയ ഭാരതസർക്കാർ അവാർഡുകളിൽ ചേർക്കാൻ അനുയോജ്യമായ ചിത്രങ്ങൾ തയ്യാറാക്കാൻ ജവഹർലാൽ നെഹ്‌റു നന്ദലാൽ ബോസിനേയാണ് കണ്ടെത്തിയത്. ദൽഹിയിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ‍ ആർട്സിൽ നന്ദലാൽ ബോസിന്റെ‍ ഏഴായിരത്തിലധികം കൃതികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂട്ടത്തിൽ പ്രസിദ്ധമായ ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ ചിത്രവുമുണ്ട്‌. തിരുവനന്തപുരത്തെ ശ്രീ ചിത്ര ആർട് ഗാലറിയിലും അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്.

1966 ഏപ്രിൽ 16-നു കൽക്കത്തയിൽ വച്ച് അദ്ദേഹം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക വികലാംഗ ദിനം

അംഗവൈകല്യം ബാധിച്ചരെ ഓര്‍ക്കാന്‍, അവരുടെ ജീവിതത്തിന്‍റെ അപൂര്‍ണ്ണതകളെയും അശരണാവസ്ഥയെയും ഓര്‍ക്കാന്‍ ലോകം സമര്‍പ്പിച്ച ദിവസമാണ് ഡിസംബര്‍ 3, ലോക വികലാംഗ ദിനം.ഐക്യരാഷ്ട്രസഭ 1992 മുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിനാചരണമാണ് അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം (International Day of People with Disabiltiy) അഥവാ ലോക വികലാംഗ ദിനം. എല്ലാ വർഷവും ഡിസംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നു.
1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. 1992മുതലാണ് ഡിസംബർ 3 വികലാഗ ദിനമായി ആചരിക്കുവാൻ തുടങ്ങിയത്.
വികലാഗംരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും അവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ, സാമൂഹ്യ ,സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിൽ അവർക്ക് ഉണ്ടാകേണ്ട നേട്ടങ്ങൾ ഏകോപിപ്പിച്ച് അവയെക്കുറിച്ച് അവബോധമുണ്ടാക്കുവാനും ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നു .വൈകല്യത്തിന്റെ ഏകാന്തകളും, സഹനങ്ങളും മറികടന്ന് കരുത്തോടെ ജീവിക്കുന്ന ഒരു പാട് പേരുണ്ടെങ്കിലും ഭൂരിപക്ഷവും തിരസ്‌കാരത്തിന്റെയും, പരിഹാസത്തിന്റെയും അവഗണനയുടേയും, ദുഷ്ടലാക്കില്‍ അകപ്പെട്ടവരാണ്. ശാരീരിക യോഗ്യതയുള്ള കൗശലക്കാരുടെ സമയലോകങ്ങള്‍ക്കും, തീരുമാനങ്ങള്‍ക്കും വിധേയരായി ജീവിക്കാന്‍ നിര്‍ബന്ധിതരാവുകയാണിവര്‍.
വികലാംഗരുടെ സ്വതന്ത്രമായ തീരുമാനങ്ങളും, ജീവിതശൈലിയും കണ്ടറിഞ്ഞ് പെരുമാറാനും, പരിചയിക്കാനുമുള്ള ഉന്നതിയില്‍ സാമൂഹ്യ-രാഷ്ട്രീയ നിലവാരത്തില്‍ സകലാംഗരായ പുരോഗമന-നവീന-രാഷ്ട്രീയ പരിഷ്‌ക്കാര സമൂഹം എത്തിയിട്ടില്ല എന്നുതന്നെ പറയാം.ഇന്ത്യയിൽ ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 എന്നാണ്  അറിയപ്പെടുന്നത്. 2017 ഏപ്രിൽ 19 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. ഭിന്നശേഷിക്കാരുടെ വിവിധ അവകാശങ്ങൾ പ്രതിപാദിക്കപ്പെടുന്ന ഈ നിയമത്തിൽ വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴിൽ ലഭ്യമാക്കൽ, അവകാശങ്ങളെ സംബന്ധിച്ചുള്ള ബോധവത്കരണം എന്നിവ കൂടാതെ നാലാമതായി ശാരീരിക-മാനസിക വൈകല്യങ്ങളുള്ള ഒരു വിഭാഗത്തെക്കൂടി ഭിന്നശേഷിക്കാരുടെ പട്ടികയിൽ പെടുത്തുകയുണ്ടായി. മൾട്ടിപ്പിൾ ഡിസ്ഓർഡർ വിഭാഗമാണവർ. ഇതനുസരിച്ച് നിലവിലുള്ള മൂന്നുവിഭാഗങ്ങളെ കൂടാതെ മസ്കുലർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ സ്കീളോറോസിസ്, ഹ്രസ്വകായത്വം, പഠനവൈകല്യം, സംസാര-ഭാഷാവൈകല്യം, ബുദ്ധിപരമായ വെല്ലുവിളി, മാനസികരോഗം, ഓട്ടിസം, കുഷ്ഠരോഗ വിമുക്തത, ഹീമോഫീലിയ, തലാസീമിയ, അരിവാൾ സെൽ രോഗം, സെറിബ്രൽ പാൾസി, ഹാർഡ് ഓഫ് ഹിയറിങ്, ആസിഡ് ആക്രമണ വിധേയർ, പാർക്കിൻസൺസ് രോഗം തുടങ്ങിയവയിൽ പെടുന്നവർ പുതുതായി തീരുമാനിച്ച ബഹുവൈകല്യത്തിൽ (multiple disabilities) പെടും.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   04-12-2018   ♛♛♛♛♛♛♛♛♛♛

ഘണ്ഡശാല വെങ്കിടേശ്വര റാവു (ജന്മദിനം)

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, തുളു, ഹിന്ദി എന്നീ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചലച്ചിത്രപിന്നണിഗായകനും സംഗീതഞ്ജനുമായിരുന്നുഘണ്ഡശാല എന്ന ഘണ്ഡശാല വെങ്കടേശ്വരറാവു ( 4 ഡിസംബർ 1922 - 11 ഫെബ്രുവരി 1974). 1942 ൽ ക്വിറ്റ് ഇൻഡ്യാ മൂവ്മെന്റിൽ പങ്കെടുത്ത് ആലിപ്പൂർ ജയിലിലടയ്ക്കപ്പെട്ടു. ജയിൽ‌വാസത്തിനു ശേഷമാണ് ആകാശവാണിയിലും എച്ച്.എം.വി യിലുമായി നിരവധി ഗാനങ്ങൾ ആലപിക്കുന്നത്. ‘സീതാരാമ ജനനം‘ എന്ന ചിത്രത്തിൽ കോറസ് പാടിയാണ് സിനിമാഗാനരംഗത്തേക്ക് പ്രവേശം. അതിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് ‘ബാലരാജു‘, കീലുഗുറ് റം ‘ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളോടെ പ്രശസ്തനായി. ഓരോ ചിത്രത്തിലെ നായകനു വേണ്ടിയും വ്യത്യസ്ത ആലാപന രീതികൾ സൃഷ്ടിച്ച് ഘണ്ഡശാല ശ്രോതാക്കളെ അൽഭുതപ്പെടുത്തി. നായകൻ തന്നെയാണ് പാടുന്നതെന്ന തോന്നൽ കാണികളെയും അൽഭുതപ്പെടുത്തി.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആദ്യ ആസ്ഥാനഗായകനായിരുന്നു . മലയാളത്തിൽ അദ്ദേഹം ‘ജീവിതനൗക’, ‘അമ്മ’,’ആത്മസഖി’, ലോകനീതി’‘ആശാദീപം’, ‘നാട്യതാര’ എന്നീ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പി ലീലയ്ക്ക് തെലുങ്കിൽ ധാരാളം അവസരങ്ങൾ നൽകിയത് ഘണ്ഡശാലയാണ്.

പത്മശ്രീ ലഭിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭാസ്ഥാനത്ത് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് സർക്കാർ 1970 ൽ സിൽ‌വർ ജൂബിലി സെലിബ്രേഷൻസ് ഓഫ് ഘണ്ഡശാല ഹൈദരാബാദിലെ ലാൽബഹദൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച് അദ്ദേഹത്തെ ആദരിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം 1974 ഫെബ്രുവരി 11-ന് അമ്പത്തിയൊന്നാം വയസ്സിൽ മദിരാശിയിൽ വച്ച് അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ,ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഒമർഖയ്യാം (ചരമദിനം)

പേർഷ്യൻ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ഖിയാസ് അൽ-ദിൻ അബു അൽ-ഫാത്ത് ഒമർ ഇബ്ൻ ഇബ്രാഹിം ഖയ്യാം നിഷാബുരി. (ജനനം. മെയ് 18, 1048,  മരണം. ഡിസംബർ 4, ) തമ്പ് നിര്‍മാതാക്കളുടെ ഗോത്രത്തല്‍ ജനിച്ചതുകൊണ്ട് ഖയ്യാം എന്നറിയപ്പെട്ടു. ഒമർ അൽ-ഖയ്യാമി എന്നും അദ്ദേഹത്തിന്റെ പേര് അറിയപ്പെടാറുണ്ട്.

ജീവിതകാലത്ത് ഒമർഖയ്യാം ഒരു കവിയായി അറിയപ്പെട്ടിരുന്നില്ല. പാണ്ഡിത്യം കൊണ്ടായിരുന്നു അദ്ദഹം പ്രസിദ്ധനായത്. എന്നാൽ കഴിഞ്ഞ ആയിരം വർഷമായി ലോകം അദ്ദേഹത്തെ ഓർക്കുന്നത് വിഖ്യാതമായ ‘റുബാഇയ്യാത്തി’ന്റെ കർത്താവെന്ന നിലയിലാണ്.ലോകത്തിലെ വിവിധഭാഷകളിൽ ഈ കൃതിക്ക് വിവർത്തനങ്ങളുമുണ്ടായി. സ്വതന്ത്ര ചിന്തയാണ് ഈ കാവ്യത്തിന്റെ ആകർഷണത്തിന്റെ പിന്നിലുള്ളത്. ഭിന്നരുചികളുള്ള ആസ്വാദകർ തങ്ങൾക്കുവേണ്ടത് കണ്ടെത്തുന്നു. സർവ്വകാലങ്ങളിലുമുള്ള മനുഷ്യന്റെ വിചാരഗഹനതകളും നിഗമനങ്ങളും ചോദ്യങ്ങളും ന്യായീകരണങ്ങളും നിസ്സംഗതകളും ഈ കവിതയിൽ മാറി മാറി നിഴലിക്കുന്നു.

ഒമർ ഖയ്യാമിന്റെ കവിത1858-ൽ ഓക്‌സ്‌ഫോർഡ് സർവ്വകലാശാല ലൈബ്രറിയിൽനിന്ന് എഡ്വേർഡ് ഫിറ്റ്‌സിജെറാള്‍ഡ് എന്ന കവിയാണ് കണ്ടെടുത്ത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. 1882ല്‍ ഒമര്‍ ഖയ്യാമിന്റെ ഇരുനൂറ്റി അന്‍പത്തി ‘റുബാഇയ്യത്‌’ എഡ്വേഡ്‌ വിന്‍ഫീല്‍ഡ്‌ വിവര്‍ത്തനം ചെയ്തു. അടുത്തവര്‍ഷം ഇത്‌ അഞ്ഞൂറാക്കി. ഖയ്യാമിന്റെ വാക്കുകളില്‍ വിന്‍ഫീല്‍ഡ്‌ ഫിറ്റ്സ്ജെറാള്‍ഡിനെക്കാളധികം മാറ്റങ്ങല്‍ വരുത്തി. 1889ല്‍ ജസ്റ്റിന്‍ മക്കാര്‍ത്തി നാനൂറ്റി അറുപത്താറ്‌ ‘റുബാഇയ്യത്‌’ വിവര്‍ത്തനം ചെയ്തു.
മഹാകവി ജി. ശങ്കരക്കുറുപ്പാണ്‌ ഈ രചനകളുടെ മലയാളവിവര്‍ത്തനം നിര്‍വഹിച്ചത്‌.സ്വാഭാവികമായും പാശ്ചാത്യ വിവര്‍ത്തകരുടെ ചുവടു പിടിച്ചല്ലേ മലയാളത്തിന്റെ മഹാകവിക്കും രചന നിര്‍വഹിക്കാന്‍ കഴിയൂ.’വിലാസലഹരി’എന്ന ശീര്‍ഷകം വ്യക്തമാക്കുന്നത്‌ മറ്റൊന്നല്ലല്ലോ.മധ്യകാല ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനായിരുന്ന ഒമർഖയ്യാം യൗവനകാലത്ത് സൂഫികളുടേയും മതപണ്ഡിതന്മാരുടേയും വീക്ഷണങ്ങള്‍ക്കായി അവരുമായി നിരന്തരബന്ധം സ്ഥാപിച്ചിരുന്നു. ചെറുപ്പത്തിലേ തത്വശാസ്ത്ര പഠനത്തിൽ തല്‍പരനായിരുന്ന ഒമർ 17 വയസ്സായപ്പോഴേക്കും ഗണിതം, തത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ അറിവ്‌നേടി. ഇസ്ഫഹാനിൽ സുൽത്താൻ മലിക്ഷായുടെ കൊട്ടാരത്തിൽ ആസ്ഥാന ജ്യോതിശ്ശാസ്ത്രപണ്ഡിതനായി നിയമിക്കപ്പെട്ട അദ്ദേഹം പഞ്ചാംഗം പരിഷ്‌കരിക്കാന്‍ നിയോഗിച്ച സമിതിയിൽ അംഗമായിരുന്നു ഒമർഖയ്യാമിന്റെ ഗണിതശാസ്ത്ര സംഭാവനകളിൽ പ്രധാനം അക്കഗണിതത്തിലെ (ആൾജിബ്ര) പ്രശ്നങ്ങൾക്കുള്ള ഒരു പ്രബന്ധം എന്ന സിദ്ധാന്തമായിരുന്നു. ഇതിൽ ഖന സൂത്രവാക്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനായി ഒരു ഹൈപ്പർബോളയെ വൃത്തം കൊണ്ട് ഖണ്ഡിക്കുന്ന ഒരു ജ്യാമിതീയ സമ്പ്രദായം ഒമർ ഖയ്യാം അവതരിപ്പിക്കുന്നു. കലൺടർ പരിഷ്കാരങ്ങൾക്കും ഒമർ ഖയ്യാം സംഭാവനകൾ നൽകിയിട്ടുണ്ട്.

ഒരു സൗരവർഷത്തിന്റെ ദൈർഘ്യം 365.242198 ദിവസങ്ങളാണെന്ന് സൂക്ഷ്മമായി ഗണിച്ച് നിര്‍ണ്ണയിച്ചത് ഒമർഖയ്യാമായിരുന്നു. ‘മുഷ്‌കിലാത് അൽ ഹിസാബ്’ (ഗണിതശാസ്ത്രത്തിലെ പ്രയാസങ്ങൾ), ഗണിതശാസ്ത്ര വീക്ഷണത്തിലൂടെ സംഗീതത്തെ നിർവചിക്കുന്ന ‘കിതാബ് അല്‍ മൂസിക്കി ‘എന്നീ രചനകളും ബീജഗണിതത്തിലുൾപ്പെടെ അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളും മധ്യകാല ശാസ്ത്രലോകത്തിന് വിലപ്പെട്ട സംഭാവനകളായിരുന്നു. 1123 ഡിസംബര്‍ 4ന് അദ്ദേഹം അന്തരിച്ചു. ദുബൈ, അൽബേനിയയും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നാവിക സേനാ ദിനം

അയ്യായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇന്ത്യയുടെ നാവിക പാരമ്പര്യം. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നാവികസേനയാണ് ഇന്ത്യയുടേത്.1612ലാണ് നാവികസേനയുടെ തുടക്കം. ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാവികസേനക്ക് രൂപം കൊടുത്തത്. റോയല്‍ ഇന്ത്യന്‍ നേവി എന്നായിരുന്നു ആദ്യത്തെ പേര്. സ്വാതന്ത്ര്യത്തിന് ശേഷം 1950 ജനുവരി 26നാണ് ഇന്ത്യന്‍ നേവി എന്ന പേര് സ്വീകരിച്ചത്.

ഇന്ത്യന്‍ നാവികസേനയുടെ സ്ഥാപക ദിനമല്ല ഡിസംബര്‍ 4. 1971ല്‍ പാകിസ്ഥാനിലെ കറാച്ചിയിലെ നാവികസേന ആസ്ഥാനം ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു.ഓപ്പറേഷന്‍ ട്രൈഡന്‍റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വിജയത്തിന്‍റെ ആദരസൂചകമായാണ് നാവികസേന ദിനം സ്ഥാപിച്ചത്.1971ല്‍ പാകിസ്ഥാനെതിരെ ഉപരോധം സൃഷ്ടിക്കാന്‍ നാവികസേനക്ക് കഴിഞ്ഞു. എയര്‍ക്രാഫ്റ്റ് ബോംബിങ്, ക്രൂസ് മിസൈല്‍ സ്ട്രൈക്കുകള്‍ എന്നിവയും നടത്തി. ആന്‍റി-ഷിപ്പ് ക്രൂസ് മിസൈലുകളാണ് ഇതിന് ഉപയോഗിച്ചത്. ശക്തിയറിയിച്ച ഒരു ദൗത്യമായിരുന്നു അത്.പാകിസ്ഥാന്‍ കപ്പലുകള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടാക്കിയെങ്കിലും ഇന്ത്യയ്ക്ക് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയില്ല. ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യന്‍ നേവി നാല് പാകിസ്ഥാന്‍ കപ്പലുകള്‍ മുക്കുകയും കറാച്ചി തുറമുഖത്തെ ഇന്ധന നിലയങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ഇന്ധ്യന്‍ നേവിയുടെ ഐഎന്‍എസ് നിപത്, ഐഎന്‍എസ് നിര്‍ഘട്, ഐഎന്‍എസ് വീര്‍ എന്നീ മൂന്ന് യുദ്ധക്കപ്പലുകളാണ് ഓപ്പറേഷനില്‍ പ്രധാന വഹിച്ചത്.വിജയകരമായ പ്രവര്‍ത്തനത്തിന് പങ്കാളികളായ നിരവധി ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ ധീരമായ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ സായുധ സേനയുടെ ഭാഗമാണ് ഇന്ത്യന്‍ നേവി. ഇന്ത്യയുടെ പ്രസിഡന്റ് ആണ് ഇന്ത്യന്‍ നേവിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ്. മറാത്ത ചക്രവര്‍ത്തി ഛത്രപതി ശിവാജി ബോസ്ലെയാണ് ഇന്ത്യന്‍ നാവിക സേനയുടെ പിതാവായി കണക്കാക്കപ്പെടുന്നത്.

സമുദ്രാതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ മറ്റു രാജ്യങ്ങളുമായി ബന്ധം നിലനിര്‍ത്താനും മാനുഷിക ദൗത്യങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രാവര്‍ത്തികമാക്കാനും വേണ്ടിയാണ് ഓരോ വര്‍ഷവും നാവിക ദിനം രാജ്യത്ത് ആചരിക്കുന്നത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...



♛♛♛♛♛♛♛♛♛   05-12-2018   ♛♛♛♛♛♛♛♛♛♛

മൊസാർട്ട് (ചരമദിനം)

സംഗീതത്തിലെ ക്ലാസിക്ക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു സംഗീതരചയിതാവായിരുന്നു ജൊഹാന്ന് ക്രിസോസ്തോം വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട്  എന്ന പൂർണ്ണനാമമുള്ള വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട്(27 ജനുവരി 1756 – 5 ഡിസംബർ 1791) ഓസ്ട്രിയയിലെ സാൽസ്ബർഗിൽ സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച മൊട്ട്സാർട്ട് വളരെ ചെറുപ്പം മുതലേ നല്ല സംഗീതപാടവം പ്രകടിപ്പിച്ചിരുന്നു. അഞ്ചു വയസ്സായപ്പോഴെ അദ്ദേഹം സംഗീതം വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. അതുപോലെ നന്നായി കീബോഡും വയലിനും വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ശൈശവ ബാല്യകാലങ്ങൾ ഏറെയും യൂറോപ്പിലെ രാജകുടുംബങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ ചെലവഴിച്ചു. 1773ൽ 17ആം വയസ്സിൽ സാൽസ്ബർഗിലെ കോർട്ട് സംഗീതജ്ഞന്റെ ഉദ്യോഗം സ്വീകരിച്ചെങ്കിലും താഴ്ന്ന ശമ്പളം അദ്ദേഹത്തെ അസന്തുഷ്ടനാക്കി. തുടർന്നുള്ള എട്ടുവർഷക്കാലം മെച്ചപ്പെട്ട ഉദ്യോഗം അന്വേഷിക്കുന്നതിൽ വ്യാപൃതനായിരുന്ന അദ്ദേഹം ഇക്കാലത്ത് അനേകം രചനകളും നടത്തി. 1781ൽ വിയന്നയിലേയ്ക്കുള്ള സന്ദർശനവേളയിൽ അദ്ദേഹത്തെ പിരിച്ചുവിടുന്നതുവരെ ഈ നില തുടർന്നു.

വിയന്നയിൽ തങ്ങാൻ തീരുമാനിച്ച അദ്ദേഹം തന്റെ ശേഷജീവിതം അവിടെയാണ്‌ കഴിച്ചുകൂട്ടിയതും താരതമ്യേന മെച്ചപ്പെട്ട പ്രശസ്തിയാർജ്ജിച്ചതും. എന്നാൽ അദ്ദേഹത്തിന്റെ സാമ്പത്തികനില സുസ്ഥിരമായിരുന്നില്ല. രണ്ട് പിയാനോ ഉപയോഗിച്ച് വായിക്കാവുന്ന ഒട്ടേറെ സംഗീതം എഴുതിയുണ്ടാക്കി.

മൊസാര്‍ട്ടിന്‍റേത് ദുരിതംപിടിച്ചൊരു ജീവിതമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്‍റെ ജോലിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല. കിട്ടിയ പണമാകട്ടെ അദ്ദേഹം ദൂര്‍ത്തടിച്ച് നശിപ്പിക്കുകയും ചെയ്തു. ക്രമേണ അദ്ദേഹത്തിന്‍റെ ആരോഗ്യം നഷ്ടപ്പെട്ടു. കുത്തഴിഞ്ഞ ജീവിതം നയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സിഫിലിസ് എന്ന ലൈംഗിക രോഗമുണ്ടായി. അതിനുള്ള ചികിത്സ നടത്തുന്നതിനിടെ ഉണ്ടായ രസവിഷബാധ മൂലമാണ് അദ്ദേഹം മരിച്ചത്.  വ്യക്തി ജീവിതം എന്തായിരുന്നാലും മൊസാര്‍ട്ടിന്‍റെ സംഗീത ജീവിതം എക്കാലത്തും ഓര്‍മ്മിക്കുന്ന ഒന്നായിരിക്കും. ഇന്ന് ലോകമെങ്ങും വായിക്കുന്ന സംഗീത ശകലങ്ങളില്‍ പലതും മൊസര്‍ട്ടിന്‍റേതാണ്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നാവികരുടെ കുലപതി കൊളംബസ്

ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ സഞ്ചാരിയുടെ ഓർമകളുണർത്തുന്നു ഡിസംബർ 5. 527 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിനത്തിലാണ് ക്രിസ്റ്റഫർ കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായ ഹിസ്പാനിയോളയിൽ കാൽകുത്തിയത്. ഇറ്റലിക്കാരനായ കൊളംബസിന്റെ രംഗപ്രവേശത്തോടെ ആ ഭൂപ്രദേശം യൂറോപ്പിന്റെ കോളനിയായി മാറി. അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ കൊളംബസ് നടത്തിയ നാല് യാത്രകൾ അദ്ദേഹത്തിന് നേടിക്കൊടുത്തത് കാലാതീതമായ ഖ്യാതിയാണ്. 

ഇറ്റലിയിലെ ജെനോവയിൽ 1451-ൽ ജനിച്ച ക്രിസ്റ്റഫർ കൊളംബസിന്റെ ജീവിതം നിഗൂഡതകൾ നിറഞ്ഞതാണ്. അദ്ദേഹം ജനിച്ചത് സ്പെയിനിലോ പോർച്ചുഗലിലോ ആണെന്ന് കരുതുന്ന ചരിത്രകാരന്മാർ നിരവധിയാണ്. പോർച്ചുഗലിലെ ഒരു കപ്പലിൽ ജോലി ലഭിച്ച കൊളംബസ് തന്റെ സഹോദരൻ ബാർത്തലോമിയോയ്ക്കൊപ്പം ഭൂപട നിർമാതാവായി പ്രവർത്തിച്ചു. എന്നാൽ, കടൽയാത്രയോടുള്ള ഭ്രമവും സഞ്ചാരിയായി പണവും കീർത്തിയും നേടാനുള്ള മോഹവും കൊളംബസിനെ കപ്പൽയാത്രയിലേക്ക് വഴി നടത്തി. 

പോർച്ചുഗലിലെ നഗരമായ ലിസ്ബൺ കേന്ദ്രമാക്കിയായിരുന്നു കൊളംബസിന്റെ പ്രവർത്തനങ്ങൾ. അത്ഭുതങ്ങളുടെ ലോകമായ 'ഇൻഡീസ്' കണ്ടെത്താനുള്ള ശ്രമമാണ് കൊളംബസിനെ അമേരിക്കയിലെത്തിച്ചത്. പശ്ചിമതീരം വഴി ഇൻഡീസിലെത്താനാണ് കൊളംബസ് ശ്രമിച്ചത്. പ്രശസ്തമായ പട്ടുപാത (സിൽക്ക് റൂട്ട്) ഉപക്ഷേിച്ച് കടൽമാർഗം കണ്ടെത്താനുള്ള പരിശ്രമം യൂറോപ്പിൽ വ്യാപകമാകവേയാണ് കൊളംബസ് തന്റെ പദ്ധതി പോർച്ചുഗീസ് ചക്രവർത്തിയായ ജോൺ രണ്ടാമന് മുന്നിൽ അവതരിപ്പിക്കുന്നത്. എന്നാൽ, തണുത്ത പ്രതികരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ബാർത്തലോമിയോ ഡയസിന്റെ യാത്രയും അദ്ദേഹം കണ്ടെത്തിയ ഗുഡ്ഹോപ്പ് മുനമ്പും കിഴക്കൻ തീരം ലക്ഷ്യമാക്കി ഇൻഡീസ് ഉൾപ്പെടുന്ന ഏഷ്യയിലേക്ക് കടൽ മാർഗം തുറക്കാനുള്ള ശ്രമത്തിന് വേഗം നൽകി. തന്റെ ശ്രമത്തിന് പിന്തുണ ലഭിക്കാനായി ഇംഗ്ലീഷ് ചക്രവർത്തിയായ ഹെന്റി ഏഴാമനെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു. 

സിസിലിയിലെ ചക്രവർത്തിയായ ഫെർഡിനാന്റ് രണ്ടാമനും പത്നിയായ കാസ്റ്റെലിലെ (ഇന്നത്തെ സ്പെയിൻ) റാണി ഇസബെല്ലയും കൊളംബസിന്റെ ഉദ്യമത്തിന് പിന്തുണ നൽകി. ഏഷ്യയിലേക്കുള്ള ദൂരം കണക്കാക്കിയതിൽ കൊളംബസിന് പറ്റിയ പിശകാണ് അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ ലഭിക്കാതിരുന്നതിന്റെ പ്രധാന കാരണം. ഏകദേശം 4,000 കിലോമീറ്റർ ദൂരം എന്നതായിരുന്നു കൊളംബസിന്റെ കണക്ക്. യഥാർത്ഥത്തിൽ 20,000 കിലോമീറ്റർ ദൂരമുണ്ടായിരുന്ന യാത്രയ്ക്ക് കൊളംബസ് കണക്കാക്കിയിരുന്ന ദൂരം വളരെ കുറവെന്ന് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. എന്ത് തന്നെയായാലും 1492 ഓഗസ്റ്റ് 3 ന് ഫെർഡിനാന്റിന്റെ പിന്തുണയോടെ കൊളംബസ് തന്റെ ആദ്യയാത്ര ആരംഭിച്ചു. പോർച്ചുഗൽ സമാന്തരമായി നടത്തിയിരുന്ന ശ്രമങ്ങളാകാം സ്പാനിഷ് ചക്രവർത്തിയായ ഫെർഡിനാന്റിന് യുക്തിരഹിതമായ ഏഷ്യൻ യാത്രയ്ക്ക് സഹായം നൽകാൻ പ്രേരണയായത് എന്നു അനുമാനിക്കാം. വാണിജ്യവാതങ്ങളെക്കുറിച്ചുള്ള അറിവാണ് പശ്ചിമതീരം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്ക് കൊളംബസിനെ പ്രേരിപ്പിച്ചത്. അമേരിക്കൻ കോളനിവത്കരണത്തിന്റെ ചരിത്രത്തിലെ യൂറോപ്യൻ വിജയഗാഥയ്ക്ക് തുടക്കമിട്ട യാത്രയെന്ന നിലയിൽ ശ്രദ്ധേയമായിരുന്നു കൊളംബസിന്റെ സഞ്ചാരം.

എന്നാൽ, അമേരിക്കയിലെത്തിയ ആദ്യ സഞ്ചാരി എന്ന ഖ്യാതി ലഭിക്കേണ്ടത് ഐസ്ലൻഡിൽ നിന്നുള്ള ലെയ്ഫ് എറിക്സണ്ണിനാണ്. പതിനൊന്നം നൂറ്റാണ്ടിൽ വടക്കേഅമേരിക്കയിൽ എറിക്സൺ എത്തി എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. സാന്റാക്ലാര, പിന്റ, സാന്റ മരിയ എന്നീ മൂന്ന് കപ്പലുകളിലായി നടത്തിയ യാത്രയിൽ പിൻസോൺ സഹോദരന്മാരും അനുഗമിച്ചിരുന്നു. കൊളംബസിന്റെ കീർത്തിക്ക് കാരണമായ യാത്രയിൽ കപ്പലിലെ കലാപങ്ങൾ നിയന്ത്രിക്കുന്നതിലും, ജീവനക്കാരിൽ ആത്മവിശ്വാസം വളർത്തുന്നതിലും മാർട്ടിൻ പിൻസോണും വിൻസെന്റ് പിൻസോണും വഹിച്ച പങ്ക് നിസ്തുലമാണ്. കാനറി ദ്വീപിലെത്തിയ കൊളംബസ് യാത്ര തുടർന്ന് ഒക്ടോബർ 12-ന് ഗുനാനി എന്ന ദ്വീപിൽ തന്റെ കപ്പലടുപ്പിച്ചു. അവിടെ കണ്ട നിഷ്കളങ്കരായ അരവാക്ക് ജനസമൂഹത്തിന്റെ സൗഹൃദഭാവം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. 

യാത്ര തുടർന്ന കൊളംബസ് ഒക്ടോബർ 28 ന് ക്യൂബയുടെ വടക്ക് കിഴക്ക് ഭാഗത്തെത്തി. കിഴക്കോട്ട് യാത്ര തുടർന്ന് കൊളംബസിന്റെ കപ്പൽ 1492 ഡിസംബർ 5-ന് ഹിസ്പാനിയോള (ഇന്നത്തെ ഹെയ്തി)യിലെത്തി. അവിടെവച്ച് തകർന്ന തന്റെ സാന്റമരിയ എന്ന കപ്പലിനെ ഉപേക്ഷിച്ചെങ്കിലും അതിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് 'ലാ നാവിദാദ്' എന്ന ആദ്യ യൂറോപ്യൻ കോളനി സ്ഥാപിച്ചു. തന്റെകൂടെ യാത്ര ചെയ്ത 39 പേരെ അവിടെ നിലനിർത്തിയായിരുന്നു മടക്കയാത്ര. 

തിരികെ യാത്രയാരംഭിച്ച കൊളംബസ് 1493 മാർച്ച് പതിനഞ്ചിന് സ്പെയിനിലെ ബാർസിലോണയിലെത്തി. ഹെയ്തിയിലെ ആദിവാസികളിൽ നിന്നും ലഭിച്ച കുറച്ച് സ്വർണം, പൈനാപ്പിൽ തുടങ്ങിയ പഴങ്ങൾ ഇവയായിരുന്നു ചക്രവർത്തിക്ക് നൽകിയത്. എന്നാൽ ഇൻഡീസിന്റെ പുകൾപെറ്റ സുഗന്ധവ്യജ്ഞനങ്ങൾ അവയിലുണ്ടായിരുന്നില്ല. തന്റെ ആദ്യ യാത്രയ്ക്കുശേഷം 1493, 1498, 1502 എന്നീ വർഷങ്ങളിൽ കൊളംബസ് വീണ്ടും ഹെയ്തിയിലെത്തി. താൻ കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം സ്പെയിൻ തനിക്ക് നൽകണമെന്ന നിർദേശം അവതരിപ്പിച്ച കൊളംബസ് അതിനുവേണ്ടി കോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. 

കീർത്തിയോടൊപ്പം കൊളംബസ് വിവാദങ്ങൾക്കും വഴി മരുന്നിട്ടു. പ്രദേശവാസികളെ കൊന്നൊടുക്കിയും അടിമവ്യാപാരത്തിന് തുടക്കം കുറിച്ചും സ്വേച്ഛാധിപത്യ പ്രവണത പുലർത്തിയും കൊളംബസ് വിവാദനായകനായി. യൂറോപ്പിലേക്ക് പല രോഗങ്ങളും എത്തിക്കുന്നതിൽ കൊളംബസിന്റെ സഹയാത്രികർ കാരണമായി. സ്വർണവും സമ്പത്തും അന്വേഷിച്ചുള്ള യാത്രയിൽ കാലത്തിനൊപ്പം ഒഴുകിയ മനുഷ്യനായിരുന്നു കൊളംബസ്. പക്ഷേ മനുഷ്യചരിത്രത്തിലെ എക്കാലത്തെയും ധീരനായ നാവികനെന്ന പേര് 'ഇൻഡീസ്' കണ്ടെത്താനായില്ലെങ്കിലും കൊളംബസിന് സ്വന്തം. ചുരുക്കിപ്പറഞ്ഞാൽ ആധുനിക അമേരിക്കയുടെ സൃഷ്ടിയിൽ ആർക്കും ഒഴിവാക്കാനാവാത്ത കൈയൊപ്പ് ചാർത്തിയാണ് കൊളംബസ് 1506 മെയ് 20-ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നാവികരുടെ കുലപതി കൊളംബസ്

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ നെൽസൺ മണ്ടേല ( 1918 ജൂലൈ 18 :2013 ഡിസംബർ 5).തുടർന്ന് വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു.  ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ.

എപാർറ്റൈഡ് (Apartheid) എന്നറിയപ്പെട്ടിരുന്ന വർണവിവേചനമായിരുന്നു ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്നത്. നീതിരഹിതമായ ആ ഇരുട്ടിൽനിന്നാണ് മഹാത്മാഗാന്ധി എന്ന തേജസ് ഉദിച്ചുയർന്നത്. ഗാന്ധിജിയുടെ പാതയിലാണു മണ്ടേല സഞ്ചരിച്ചത്. അങ്ങനെ അദ്ദേഹം വിശ്വശാന്തിയുടെ പ്രതീകമായി, അനുരഞ്ജനത്തിന്റെ പ്രവാചകനായി. 1993ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ഡിക്ലർക്കുമായി അദ്ദേഹം പങ്കിട്ടു. ലോകമെങ്ങുമുള്ള പൗരാവകാശപ്രവർത്തകരുടെ അടങ്ങാത്ത ആവേശമായി മാറി മണ്ടേല. ഡിക്ലർക്കിനെ പിന്തുടർന്ന് സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി. അഞ്ചു കൊല്ലം മാത്രമാണ്  അദ്ദേഹം ആ  പദവി വഹിച്ചത്. 

ഇന്ത്യയിലെ ബ്രിട്ടിഷുകാർ ഗാന്ധിജിയെ മനസ്സിലാക്കിയതു പോലെ ആയിരുന്നില്ല, ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാർ മണ്ടേലയെ മനസ്സിലാക്കിയത്. മണ്ടേലയുടെ വിപ്ലവപ്പോരാട്ടത്തെ അവർ ഭീകരപ്രവർത്തനമായി കണ്ടു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ തീവ്രമുഖമായിരുന്നു മണ്ടേലയുടേത്. അതുകൊണ്ട് അദ്ദേഹത്തിന് 27 വർഷം ജയിലിൽ കഴിയേണ്ടിവന്നു. അതിൽ 18 വർഷം റോബൻ ദ്വീപിലായിരുന്നു. ‘സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര’ എന്നാണ് മണ്ടേലയുടെ ആത്മകഥയുടെ പേര്. സ്വാതന്ത്ര്യയാത്രികർക്ക് ആവേശം പകരുന്ന പാഥേയമാണ് മണ്ടേലയുടെ ജീവിതവും ജീവിതകഥയും. 

1964ൽ റിവോണിയയിൽ നടന്ന പ്രസിദ്ധമായ വിചാരണയിൽ, തടവുകാരനായ മണ്ടേല നടത്തിയ പ്രസംഗം, പ്രതിക്കൂട്ടിൽനിന്നു കാസ്‌ട്രോ നടത്തിയ പ്രസംഗംപോലെ ലോകമെങ്ങുമുള്ള സ്വാതന്ത്ര്യപ്പോരാളികൾക്ക് ആവേശം പകരുന്നതായിരുന്നു. അവർ നിർഭയം പറഞ്ഞതുപോലെ, ചരിത്രം അവരെ കുറ്റവിമുക്തരാക്കി. വാഷിങ്ടനിൽ മാർട്ടിൻ ലൂഥർ കിങ് നടത്തിയ സ്വപ്‌നഭാഷണത്തിനു സമാനമായ വികാരമാണ് റിവോണിയയിലെ മണ്ടേലയുടെ പ്രസംഗം സൃഷ്ടിച്ചത്. സ്വതന്ത്രമായ ജനാധിപത്യസമൂഹത്തെക്കുറിച്ചുള്ള ചിന്തയും പ്രതീക്ഷയുമാണ് മണ്ടേല അവതരിപ്പിച്ചത്. വിപ്ലവകാരിയുടെ മാനവികതയാണ് ആ പ്രസംഗത്തിൽ നിറഞ്ഞുനിന്നത്. ചരിത്രം രചിക്കപ്പെടുന്ന അപൂർവ സന്ദർഭമായിരുന്നു അത്. 
ന്യൂനപക്ഷമായ വെള്ളക്കാർ ഭൂരിപക്ഷത്തെ കീഴ്‌പെടുത്തി ഭരിച്ചിരുന്ന അവസ്ഥയായിരുന്നു എപാർറ്റൈഡ്. അമേരിക്കയിലെ വർണവിവേചനത്തെക്കാൾ ദൂഷിതമായിരുന്നു അത്. അതിനെതിരെയുള്ള പോരാട്ടമായിരുന്നു മണ്ടേലയുടേത്. എപാർറ്റൈഡ് അവസാനിക്കുകയും ജനാധിപത്യത്തിലൂടെ ഭൂരിപക്ഷമായ കറുത്തവർഗത്തിന്റെ ഭരണം സ്ഥാപിതമാവുകയും ചെയ്തപ്പോൾ മണ്ടേല പ്രതികാരത്തിന്റെ വഴിയേ പോയില്ല. അദ്ദേഹത്തിന് തീർക്കാനോ കൂട്ടാനോ കണക്കുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അനുരഞ്ജനത്തിന്റെ വഴിയിലൂടെയാണ് അദ്ദേഹം തന്റെ ജനതയെ നടത്തിയത്. ഈ മനോഭാവമാണ് അദ്ദേഹത്തെ ചരിത്രത്തിലെ വേറിട്ട വിപ്ലവകാരിയാക്കിയത്. വിപ്ലവം വിപ്ലവത്തിന്റെ സന്തതികളെ തിന്നൊടുക്കുമെന്ന ഫ്രാൻസിലെ വിപ്ലവപാഠം അദ്ദേഹം പഠിച്ചിരുന്നിരിക്കാം.
അസാധ്യമായതിനെ സാധ്യമാക്കുകയും പൊരുത്തപ്പെടാത്തവയെ പൊരുത്തപ്പെടുത്തുകയും ചെയ്തു അദ്ദേഹം. ചരിത്രത്തിലെ അവിസ്മരണീയരായ മഹാരഥന്മാരുടെ നീണ്ട നിരയാൽ സമൃദ്ധമായ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു നെൽസൻ മണ്ടേല. അടിമത്തത്തിന്റെ കൂരിരുട്ടിൽ മാനവികതയുടെ നക്ഷത്രം തെളിയുമെന്ന പ്രതീക്ഷയാണ് മണ്ടേലയെ നിലനിർത്തിയത്.2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   06-12-2018   ♛♛♛♛♛♛♛♛♛♛

നെൽസൺ മണ്ടേല (ചരമദിനം)

ഭാരതീയ തത്ത്വചിന്തയും ദര്‍ശനങ്ങളും അത് അര്‍ഹിക്കുന്ന പ്രൗഢിയോടെയും ഗൗരവത്തോടെയും അവതരിപ്പിച്ച വിശ്രുത ചിന്തകനും ഗ്രന്ഥകാരനുമാണ് ഫ്രെഡറിക് മാക്‌സ് മുള്ളര്‍. (6 ഡിസംബർ1823 – 28 ഒക്ടോബർ 1900) വേദാന്തികളില്‍ വേദാന്തിയാണ് മാക്‌സ് മുള്ളര്‍ എന്നാണ് സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത്. വേദങ്ങളും ഉപനിഷത്തുകളും സംശോധനം ചെയ്ത് പ്രസിദ്ധീകരിച്ചു എന്നതാണ് അദ്ദേഹം നല്‍കിയ മഹത്തായ സേവനം. ഭാരതീയ തത്ത്വചിന്തയെയും ദര്‍ശനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന അതിബൃഹത്തായ 50 വാല്യങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചത്. പില്‍ക്കാലത്ത് ഭാരതവിജ്ഞാനീയം അഥവാ ഇന്‍ഡോളജി എന്ന പേരില്‍ വലിയൊരു വിജ്ഞാനശാഖയായി വളര്‍ന്ന ജ്ഞാനമേഖലയ്ക്ക് ശക്തമായ അടിത്തറയിട്ടത് മാക്‌സ് മുള്ളറാണ്. ജര്‍മനിയിലെ ദസ്സോയില്‍ ജനിച്ചു വളര്‍ന്ന മാക്‌സ് മുള്ളര്‍ക്ക് ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തോട് പ്രതിപത്തിയുണ്ടായിരുന്നു. ജര്‍മനിയിലുണ്ടായിരുന്ന സംസ്‌കൃത പണ്ഡിതന്മാരെ ചെന്നു കണ്ട് സംസ്‌കൃതം പഠിച്ച മാക്‌സ് മുള്ളര്‍ക്ക് ഇടക്കാലത്ത് തത്ത്വചിന്തയില്‍ കമ്പം കയറി. കാന്റിനെയും ഹെഗലിനെയും പോലുള്ള ജര്‍മന്‍ തത്ത്വചിന്തകരുടെ കൃതികള്‍ പഠിക്കാന്‍ കഠിന പരിശ്രമം നടത്തിയ മാക്‌സ്മുള്ളര്‍ക്ക് ഭാരതീയ വിജ്ഞാനങ്ങളെക്കുറിച്ചും തത്ത്വചിന്തയെക്കുറിച്ചും അറിയാനുള്ള ജിജ്ഞാസയുണ്ടായത് സ്വാഭാവികം മാത്രമായിരുന്നു. ഭാരതീയ വിജ്ഞാനങ്ങളുടെ കൂട്ടത്തില്‍ ആദ്യത്തേത് ഋഗ്വേദമാണെന്ന് അറിയാമായിരുന്ന മുള്ളര്‍ അതിനൊരു സംശോധിത പാഠം ഉണ്ടാക്കാനും ഋഗ്വേദം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യാനുമാണ് ശ്രമിച്ചത്. ലഭ്യമായിരുന്ന നിരവധി സംസ്‌കൃത പാഠങ്ങള്‍ പരിശോധിച്ച് ഒരൊറ്റ അക്ഷരത്തെറ്റു പോലുമില്ലാതെ പകര്‍പ്പ് എഴുതിയുണ്ടാക്കി സംസ്‌കൃതത്തിലും ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഋഗ്വേദത്തിന് മാക്‌സ് മുള്ളര്‍ തയ്യാറാക്കിയ വിപുലമായ ഇംഗ്ലീഷ് വ്യാഖ്യാനമാണ് ഇന്ത്യന്‍ വിജ്ഞാനങ്ങളുടെ മഹത്ത്വത്തെക്കുറിച്ച് ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തത്. ഒരു വിഭാഗം ബ്രാഹ്മണരുടെ ആചാരപരതയുടെ ഭാഗം മാത്രമായി ഒതുങ്ങിപ്പോയിരുന്ന വേദവിജ്ഞാനങ്ങളുടെ മഹത്വം ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയതും മാക്‌സ് മുള്ളറുടെ ജ്ഞാനപരിശ്രമങ്ങള്‍ തന്നെയാണ്. വേദങ്ങള്‍ വീണ്ടെടുത്ത അവതാരത്തിനു തുല്യമായ സ്ഥാനത്തിനര്‍ഹനാണ് മാക്‌സ് മുള്ളര്‍ എന്നു വേണമെങ്കില്‍ പറയാം. വേദങ്ങളെയും ഭാരതീയ തത്ത്വചിന്തയെയും കുറിച്ചു പഠിക്കുമ്പോള്‍ത്തന്നെ അവയിലെ തത്ത്വചിന്താപരമായ ദര്‍ശനങ്ങളടങ്ങിയ ഉപനിഷത്തുകളോട് അദ്ദേഹത്തിന് പ്രത്യേകിച്ചൊരു താത്പര്യമുണ്ടായിരുന്നു. പില്‍ക്കാലത്ത് ഉപനിഷത്തുകള്‍ എന്ന പേരില്‍ മുള്ളര്‍ തയ്യാറാക്കിയ ബൃഹദ്ഗ്രന്ഥം ഉപനിഷത്തുകളുടെ മഹിമാതിരേകത്തെക്കുറിച്ചു ലോകത്തിനു ബോധ്യമേകി. സംസ്‌കൃതസാഹിത്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സംസ്‌കൃതസാഹിത്യ ചരിത്രവും ഭാരതവിജ്ഞാനീയത്തിന് അടിത്തറയേകി. മഹത്തായൊരു തത്ത്വചിന്തയും സാഹിത്യലോകവും അതിവിപുലമായ സംസ്‌കാര സവിശേഷതകളും  വിദ്യാഭ്യാസ കാലത്തെയും ഓക്‌സ്‌ഫോര്‍ഡിലെ ജീവിതത്തിന്റെ തുടക്കക്കാലത്തെയും അനുഭവങ്ങളാണ് മുഖ്യമായുംപറയുന്നത്. അക്കൂട്ടത്തില്‍ നമുക്ക് ഏറ്റവും കൗതുകം തോന്നുക ഋഗ്വേദവ്യാഖ്യാനത്തിന്റെയും സംശോധനത്തിന്റെയും തിരക്കുകളില്‍ മുഴുകി ചെലവഴിച്ച കാലത്തെക്കുറിച്ച് വിശദമാക്കുന്ന ഓര്‍മകളാണ്. ക്ലാസ്സിക്കല്‍ വിക്ടോറിയന്‍ ജ്ഞാന ദര്‍ശനങ്ങള്‍ പുലര്‍ത്തിയിരുന്നയാളാണ് മാക്‌സ് മുള്ളര്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡോ. അംബേഡ്കർ (ചരമദിനം)

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേഡ്കർ (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേഡ്കർ. മഹാരാഷ്ട്രയിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേഡ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക്എതിരേ പോരാടുന്നതിനും ഹിന്ദുതൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേഡ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.അധ:കൃതവിഭാഗത്തിൽ പെട്ടവർക്കായി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ  മുൻകൈയെടുക്കുകയും വായനശാലകളും ഗ്രന്ഥശാലകളും ഹോസ്റ്റലുകളും സ്ഥാപിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകീകരിക്കുവാനായി പീപ്പിൾ എഡ്യൂകേഷൻ സൊസൈറ്റിയും സ്ഥാപിച്ചു. 1945ൽ ബോംബെയിൽ സിദ്ധാർഥ കോളേജ് സ്ഥാപിച്ചു. അനാചാരങ്ങളോട് പോരാടുക എന്ന ലക്ഷ്യത്തോടെ മൂകനായക് എന്ന പത്രം ആംരഭിക്കുകയും 1927 ഏപ്രിൽ മൂന്നിന് ബോംബെയിൽനിന്ന് ബഹിഷ്കൃതഭാരതം എന്നപേരിൽ ഒരി വാരികയും അദ്ദേഹം ആരംഭിച്ചു. 1927 ൽ ബോംബെ നിയമസഭയിലേക്ക് അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടു. 1930,32,33 വട്ടമേശസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുത്തു. 1935 ന് ബോംബെ ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി.

തന്റെ കർമശേഷി മുഴുവൻ രാഷ്ട്രസേവനത്തിനായി അർപ്പിക്കണമെന്ന് തീരുമാനിച്ച അദ്ദേഹം 1938ൽ രാജിവച്ചു. തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽ അദ്ദേഹം അംഗമായി.ഒരു ഇന്ത്യക്കാരന് ചെന്നെത്താൻ കഴിയുന്ന പരമോന്നത പദവിയായിരുന്നു അത്. തുടർന്ന് ഭരണഘടനാ നിർമാണത്തിനു വേണ്ടിയുള്ള കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബംഗാളിൽനിന്ന് അദ്ദേഹം മത്സരിച്ചു ജയിച്ചു. ഇന്ത്യയുടെ ഭരണഘടനാ നിർമാണക്കമ്മറ്റി രൂപീകൃതമാവുകയും അതിന്റെ ചെയർമാനായി അംബേദ്കർ തിരഞ്ഞെടുക്കുപ്പെടുകയും ചെയ്തു. കഠിനപ്രയ്ത്നം കൊണ്ടാണ് ആ ദൗത്യം അംബേദ്കറും കൂട്ടുരും പൂർത്തിയാക്കിയത്. 1950 ന് പുതിയ ഭരണഘടന നടപ്പാകുകയും ഇന്ത്യ റിപ്പബ്ലിക്കാവുകയും ചെയ്തു. 1950 ൽ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. ഹിന്ദു കോഡ് പൂർണമായി പാസാക്കാൻ സാധിക്കില്ലെന്ന് തോന്നിയതോടെയാണ് നെഹ്റു മന്ത്രിസഭയിൽനിന്ന് അദ്ദേഹം രാജിവയ്ക്കുന്നത്. 1952 ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എങ്കിലും ബോംബെ നിയമസഭയിൽനിന്ന് അദ്ദേഹം രാജ്യസഭാംഗമായി.1956 ഒക്ടോബർ പതിന്നാലിന് മഹർ സമുദായത്തിലെ തന്റെ അനുയായികളുടെ സമ്മേളനം അദ്ദേഹം വിളിച്ചു കൂട്ടുകയും അവരോട് ബുദ്ധമതം സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മഹർസമുദായത്തിലെ ബഹുഭൂരിപക്ഷവും അങ്ങനെ ബുദ്ധമതാനുയായികളായി. അയിത്തങ്ങളും അനാചാരങ്ങളുമില്ലാതെ ഈശ്വരാരാധനയ്ക്ക് ഒരു കവാടം തുറന്നുകിട്ടിയതിൽ മഹർ സമുദായം കൃതാർഥരായി. 1956 ഡിസംബർ ആറിനാണ് ആ സുവർണതാരകം അന്തരിച്ചത്. നിദ്രയിലെപ്പോഴോ മരണം അദ്ദേഹത്തെ ഒപ്പം കൂട്ടുകയായിരുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിശുദ്ധ നിക്കോളാസ് ദിനം

വിശുദ്ധ നിക്കോളാസ് പെരുന്നാൾ എന്നും വിളിക്കപ്പെടുന്ന വിശുദ്ധ നിക്കോളാസ് ദിനം ഡിസംബർ 6 അല്ലെങ്കിൽ ഡിസംബർ 5 ന് പടിഞ്ഞാറൻ ക്രിസ്ത്യൻ രാജ്യങ്ങളിലും ഡിസംബർ 19 ന് കിഴക്കൻ ക്രിസ്ത്യൻ രാജ്യങ്ങളിലും പഴയ പള്ളി കലണ്ടർ ഉപയോഗിച്ച് ആചരിക്കുന്നു. സമ്മാനങ്ങൾ നൽകുന്നയാൾ എന്ന ഖ്യാതി കണക്കിലെടുത്ത് മൈറയിലെ നിക്കോളാസിന്റെ പെരുന്നാൾ ദിനമാണിത്.

എ.ഡി. മൂന്നോ നാലോ നൂറ്റാണ്ടുകളിൽ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറ (Pattara) യിലെ ലിസിയ (Lycia)യിൽ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്താക്ളോസ് എന്ന ഇതിഹാസമായി മാറിയത്. സെന്റ് നിക്കോളാസി (Saint Nikolas) നെ ഡെച്ചുകാർ സിന്റർ ക്ലോസ് (Sinterklose) എന്നാണ് പറഞ്ഞിരുന്നത്. പിന്നെ അത് സാന്റിക്ലോസ് (Santiklose) എന്നും തുടർന്ന് സാന്താക്ളോസ് (Santa Clause) എന്നുമായി മാറി. നിക്കോൾസൻ (Nicholson), കോൾസൻ,കോളിൻ തുടങ്ങിയ പേരുകൾ വിശുദ്ധ നിക്കോളാസിന്റെ പേരിൽനിന്നും ഉത്ഭവിച്ചവയാണ്. വിശുദ്ധ നിക്കോളാസ് റഷ്യയുടേയും ഗ്രീസിന്റേയും പരിത്രാണ പുണ്യവാളനാണ്പത്തൊമ്പത് വയസ്സുള്ളപ്പോൾ അദ്ദേഹം വൈദികനായി. യുവാവായ നിക്കോളാസ് പാലസ്തീനിലും ഈജിപ്തിലും ഒട്ടേറെ സഞ്ചരിക്കുകയുണ്ടായി. ലിസിയയിൽ തിരിച്ചെത്തിയ നിക്കോളാസ് പത്താറയ്ക്കു സമീപമുള്ള മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു. റോമാസാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിമാർ ക്രിസ്ത്യാനികൾക്കു നേരെ നിഷ്ഠൂരമായ മർദ്ദനങ്ങൾ അഴിച്ചുവിട്ട് അവരെ അടിച്ചമർത്തുന്ന കാലമായിരുന്നു അത്. വിശക്കുന്നവരിലും പീഡനങ്ങൾ ഏൽക്കുന്നവരിലുമെല്ലാം നിക്കോളാസ് മെത്രാൻ യേശുവിന്റെ പ്രതിരൂപം കണ്ടു. അവർക്കു വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തെ; ക്രൂരതയ്ക്ക് പേരു കേട്ട ഡയക്ലീഷൻസ് ചക്രവർത്തിയുടെ കാലത്ത് വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലാക്കി. പിന്നീട് റോമിലെ ഭരണാധികാരിയായി വന്ന കോൺസ്റ്റാന്റിൻ ചക്രവർത്തി മതപീഡനങ്ങൾ അവസാനിപ്പിച്ചു. അദ്ദേഹം ക്രിസ്ത്യാനിയായി തീരുകയും റോമിലെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെ അംഗീകരിക്കുകയും ചെയ്തു. തടവിലാക്കപ്പെട്ട ക്രിസ്ത്യാനി കളൊടൊപ്പം നിക്കോളാസ് മെത്രാനും മോചിപ്പിക്കപ്പെട്ടു.

ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള അവശരേയും ദരിദ്രരേയും കയ്യും കണക്കുമില്ലാതെ അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങൾ കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ദരിദ്രനായ ഒരാൾക്ക് മൂന്ന് പെൺമക്കളുണ്ടായിരുന്നു. വിവാഹ പ്രായമെത്തിയിട്ടും, സ്ത്രീധനം കൊടുക്കുവാനുള്ള പണം ഇല്ലാത്തതിനാൽ അവരെ വിവാഹം ചെയ്യാൻ ആരും വന്നില്ല. ഇതറിഞ്ഞ നിക്കോളസ് മെത്രാൻ പണം നിറച്ച മൂന്ന്‌ സഞ്ചികൾ അവരുടെ വാതിലിലൂടെ അകത്തേക്കിട്ടു കൊടുത്തുവത്രെ. ആ പെൺകുട്ടികൾക്കു പണമുണ്ടായി എന്നറിഞ്ഞപ്പോൾ അവരെ വിവാഹം കഴിക്കാൻ ചെറുപ്പക്കാർ വന്നു. അദ്ദേഹത്തിന്റെ മരണാനന്തരവും പലർക്കും അനുഗ്രഹങ്ങൾ ഉണ്ടായതായി ഐതിഹ്യങ്ങൾ പറയുന്നു. മൂന്ന് ഉദ്യോഗസ്ഥർ കോൺസ്റ്റന്റിൻ ചക്രവർത്തിയുടെ കാലത്ത് മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു് ജയിലിൽ കഴിയുകയായിരുന്നു. അവരുടെ പ്രത്യേക പ്രാർത്ഥനയാൽ ചക്രവർത്തിക്ക് സ്വപ്നത്തിലൂടെ മെത്രാൻ ദർശനമരുളുകയും മരണശിക്ഷയിൽ നിന്നും അവർ രക്ഷപ്പെടുകയും ചെയ്തുവെന്നു ഐതിഹ്യം. ഒരിക്കൽ ലിസിയാ തീരത്ത് അപകടത്തിൽപ്പെട്ട നാവികരെ അദ്ദേഹം രക്ഷിക്കുകയുണ്ടായത്രെ. മിറയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു കപ്പേള ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടിൽ ഈ കപ്പേള പരക്കെ അറിയപ്പെട്ടു തുടങ്ങി. 1087 ൽ ഇറ്റാലിയൻ നാവികർ അദ്ദേഹത്തിന്റെ ഭൌതിക ശരീരം തുർക്കിയിൽ നിന്നും ഇറ്റലിയിലെ ബാരി (Bari)യിലേക്കു് കൊണ്ടു വന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ അനുഗ്രഹം നേടാൻ ഭക്തർ ബാരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. തീർത്ഥാടന കേന്ദ്രമായ ബാരിയിലെ സെന്റ് നിക്കോളസ് ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങൾ (തിരുശേഷിപ്പുകൾ) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ തിരുന്നാൾ കൊണ്ടാടുന്നത്. ഈ തിരുന്നാൾ തലേന്ന് സായാഹ്നത്തിൽ നിക്കോളസ് പുണ്യവാൻ ഓരോ വീട്ടിലും എത്തി നല്ലവരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുമെന്നാണ് വിശ്വാസം.

ക്രിസ്മസ് ഫാദറായും ന്യു ഇയർ ഫാദറായും വിശുദ്ധ നിക്കോളാസ് ആദ്യമായി അറിയപ്പെടുന്നത് ജർമ്മനിയിലാണ്. വിശുദ്ധ നിക്കോളാസിന്റെ തിരുന്നാൾ ജർമ്മനിയിൽ പുതുവത്സര ദിനത്തിലാണ്. ഡച്ച് കുടിയേറ്റക്കാരാണ് അമേരിക്കയിൽ അദ്ദേഹത്തിന്റെ തിരുന്നാൾ ആഘോഷിച്ചു തുടങ്ങിയത്. ആ തിരുന്നാൾ അമേരിക്കൻ പാരമ്പര്യത്തിന്റെ ഒരു ഭാഗമായി തീർന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ താപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   07-12-2018   ♛♛♛♛♛♛♛♛♛♛

പേൾ ഹാർബർ ആക്രമണം

ഹവായ് ദ്വീപസമൂഹത്തിലെ ഒവാഹു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു തുറമുഖമാണ് പേൾ ഹാർബർ. പ്രധാനമായും അമേരിക്കൻ ഐക്യനാടുകളുടെ ഒരു നാവികത്താവളമാണിത്.

രണ്ടാംലോക മഹായുദ്ധത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴി വച്ച പേള്‍ ഹാര്‍ബര്‍ ആക്രമണം നടന്നത് 1941 ഡിസംബര്‍ ഏഴിനാണ്.
ഇംപീരിയല്‍  ജാപ്പനീസ് നേവിയുടെ 353 വിമാനങ്ങള്‍ ഹവായ് ദ്വീപിലെ അമേരിക്കന്‍ നാവികസേനാ താവളമായ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചു. രാവിലെ 7.55ന് തുടങ്ങിയ ആക്രമണം രണ്ട് മണിക്കൂറോളം നീണ്ടു. 2,335 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 1143 പേര്‍ക്ക് പരിക്കേറ്റു. 68 സിവിലയന്മാര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 65 ജാപ്പനീസ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാളെ യുഎസ് സേന പിടികൂടി.

അമേരിക്കയെ യുദ്ധരംഗത്ത് നിന്ന് മാറ്റിനിര്‍ത്താനും വിറപ്പിച്ച് നിര്‍ത്താനും വേണ്ടി തയ്യാറാക്കിയ പദ്ധതി തിരിച്ചടിച്ചു. പേള്‍ ഹാര്‍ബര്‍ ആക്രമണത്തോടെ അമേരിക്ക യുദ്ധരംഗത്തെത്തി. നമ്മള്‍ എന്നും അപമാനത്തോടെ ഓര്‍ക്കുന്ന ദിവസമായിരിക്കും ഡിസംബര്‍ ഏഴെന്ന് പ്രസിഡന്‌റ് ഫ്രാങ്ക്‌ളിന്‍.ഡി.റൂസ്‌വെല്‍റ്റ് പറഞ്ഞു. ഡിസംബര്‍ എട്ടിന് അമേരിക്ക ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. പിന്നീട് രണ്ടാംലോകമഹായുദ്ധത്തിന്‌റെ അവസാനം 1945 ഓഗസ്റ്റ് ആറ്, ഒമ്പത് തീയതികളില്‍ അണുബോംബ് ഇടുന്നതിന് അമേരിക്കയെ പ്രേരിപ്പിച്ചതില്‍ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് വലിയ പങ്കുണ്ട്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കുംഭമേള

മൂന്നു വര്‍ഷത്തിൽ ഒരിക്കലാണ് കുംഭമേള നടക്കുന്നത്. ഹരിദ്വാര്‍ (ഗംഗാ നദി), പ്രയാഗ് (ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം), ഉജ്ജയിനി (ക്ഷിപ്ര നദി), നാസിക് (ഗോദാവരി നദി) എന്നിവയില്‍ ഒരു സ്ഥലമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.നദികളിലെ സ്നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്. 2017 ഡിസംബർ 7 ന് UNESCO പൈതൃക പട്ടികയിൽ കുംഭമേളയും ഉൾപ്പെടുത്തി.12 വര്‍ഷത്തിലൊരിക്കല്‍ ഓരോ സ്ഥലവും തെരഞ്ഞെടുക്കപ്പെടും.ഏതാണ്ട് 5 കോടി വിശ്വാസികളാണ് ഓരോ തവണയും അര്‍ത്ഥ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇത് ഒരു ദിവസത്തെ കണക്കാണെന്നോര്‍ക്കണം.ഓരോ കുംഭമേളയിലും 15 കോടിയിലേറെ ആൾക്കാരാണ് പങ്കെടുക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആൾക്കാര്‍ ഒത്തുചേരുന്ന മേളയാണിത്.കുഭമേള നടക്കുന്ന സമയത്ത് അതാത് നദികളിലെ വെള്ളം അമൃതാകും എന്നാണ് വിശ്വാസം. ഓരോ വര്‍ഷവും വ്യാഴം, സൂര്യൻ. ചന്ദ്രൻ എന്നിവയുടെ സ്ഥാനത്തിനനുസരിച്ചാണ് ദിവസം തീരുമാനിക്കുന്നത്.ഭഗവത് പുരാണം, വിഷ്ണുപുരാണം പോലെയുള്ള ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളിൽ ദൈവങ്ങളുടെ ശക്തിവീണ്ടെടുക്കനായി നടത്തിയ പാലാഴിമഥനവുമായാണ് കുംഭമേളയെ ബന്ധപ്പിച്ചിരിക്കുന്നത്.

ബ്രഹ്മാവിന്‍റെ ഉപദേശപ്രകാരം ദേവന്മാര്‍ അസുരന്മാരുമായി ചേര്‍ന്ന് അമ‍‍ൃത് കടഞ്ഞെടുത്തു. എന്നാല്‍ അത് കിട്ടിക്കഴിഞ്ഞാല്‍ അസുരന്മാരുമായി പങ്കുവെക്കുന്നതിന് പകരം സ്വന്തമായി ഉപയോഗിക്കാനാണ് ദേവന്മാരുടെ തീരുമാനം എന്ന് മനസിലാക്കിയ അസുരന്മാര്‍ പ്രതികരിക്കാൻ തീരുമാനിച്ചു. ഇത്തരത്തില്‍ 12 ദിവസങ്ങളായി നടന്ന ഓട്ടത്തിനം പിന്തുടര്‍യ്ക്കുമിടയില്‍ മേലെ പറഞ്ഞ നാല് നദികളിലായി അമൃത് വീണു എന്നാണ് ചരിത്രം. കുംഭമേള സമയത്ത് പുണ്യനദിയില്‍ സ്നാനം ചെയ്യുന്നവര്‍ക്ക് ദൈവീകാനുഗ്രഹം ലഭിക്കുമെന്നാണ് ഹിന്ദു വിശ്വാസം. ചെയ്ത പാപങ്ങളെല്ലാം മാറി മോക്ഷത്തിലേക്ക് അടുക്കാൻ ഇത് സഹായകമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സായുധ സേനാ പതാക ദിനം

ഇന്ന് ഡിസംബർ 7, അവസാന ശ്വാസത്തിലും ഇന്ത്യ എന്ന വികാരം ഹൃദയത്തോട് ചേർത്തു വച്ച ഇന്ത്യൻ സൈനികരുടെ ധീരസ്മരണകൾക്ക് മുന്നിൽ രാജ്യം നമിക്കുന്ന ദിനം, സായുധസേന പതാക ദിനം. പാകിസ്ഥാനു മുന്നിൽ ഇന്ത്യ വെല്ലിവിളിയാകാനുള്ള പ്രധാനകാരണം അതീവബുദ്ധിയും,അതിനൊത്ത കരുത്തുമുള്ള ഇന്ത്യൻ സായുധസേന വിഭാഗങ്ങൾ തന്നെയാണ്.നിബിഡമായ വനാന്തരങ്ങളെന്നോ, ചെങ്കുത്തായ പ്രദേശങ്ങളിലെന്നോ,അതിശൈത്യമെന്നോ,അപകട വ്യത്യാസമില്ലാതെയാണ് അതിർത്തി കടന്നെത്തുന്ന ഭീകരർക്ക് മുന്നിൽ ഇന്ത്യയുടെ ഓരോ സൈനികനും നിലയുറപ്പിക്കുന്നത്. ശത്രുരാജ്യത്തിനെതിരെ പോരാടി സ്വന്തം ജീവൻ ഭാരതത്തിനായി സമർപ്പിക്കുന്ന വേളയിൽ, തങ്ങളുടെ ജീവനറ്റ ശരീരത്തിൽ ഇന്ത്യൻ പതാക പുതപ്പിക്കുമ്പോൾ സ്വന്തം കുടുംബം വിതുമ്പുകയല്ല മറിച്ച് അഭിമാനം കൊള്ളുകയാണ് വേണ്ടതെന്നു പറയുന്നവരാണ് ഇന്ത്യൻ സായുധ സേനയുടെ കരുത്ത്. ഇത്തരത്തിലുള്ള ഇന്ത്യൻ സൈനികരെയും,അവരുടെ കുടുംബാഗങ്ങളെയും ഓർക്കാനും,ആദരിക്കാനുമായി 1949 മുതലാണ് ഇന്ത്യ സായുധസേനാ പതാക ദിനം ആചരിക്കാൻ തുടങ്ങിയത്.ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഉടനെ, പ്രതിരോധ സേനയുടെ ക്ഷേമത്തിനുവേണ്ടി സാമ്പത്തിക സംവരണം ആവശ്യമായി വന്നിരുന്നു. 1949 ഓഗസ്റ്റ് 28 ന് പ്രതിരോധ മന്ത്രിസഭയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഒരോ വർഷവും ഡിസംബർ 7 ന് പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ഒരു പതാക ദിനം ആചരിക്കുന്നതിനു പിന്നിലുള്ള ആശയം പൊതുജനങ്ങൾക്ക് ചെറിയ പതാകയുടെ മാതൃകകൾ വിതരണം ചെയ്യുകയും അതിലൂടെ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ സംഭാവനകൾ ശേഖരിക്കുക എന്നതുമായിരുന്നു. രാജ്യത്തിനു വേണ്ടി പോരാടുന്ന സായുധ സേനയിലെ കുടുംബാംഗങ്ങളെയും ആശ്രിതരെയും സംരക്ഷിക്കാനുള്ള ഇന്ത്യയുടെ സാധാരണ ജനങ്ങളുടെ ഒരു ഉത്തരവാദിത്തമായാണ് അത് പരിഗണിക്കപ്പെടുന്നത് രാഷ്ട്ര സുരക്ഷയ്ക്കായി ജീവിതത്തിന്‍റെ നല്ല കാലം ഹോമിച്ച വിമുക്തഭടന്മാരുടെയും മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ ധീരമായി പൊരുതുന്ന മുഴുവന്‍ സൈനികരെയും ഓര്‍ക്കാന്‍ ഈ ദിനം സഹായിക്കുന്നു. അവശരായ വിമുക്ത ഭടന്മാരോടും അവരുടെ ആശ്രിതരോടും ഓരോരുത്തരോടും കൃതജ്ഞത കാണിക്കാനുള്ള ഒരവസരമാണ് സായുധസേനാ പതാകദിനം.

കേന്ദ്ര സൈനിക ബോര്‍ഡാണ് ഈ ക്ഷേമ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്നത്.പതാകകൾ വിതരണം ചെയ്തുകൊണ്ട് സായുധ സേനാ പതാക ദിനാചരണത്തിന്റെ അനുസ്മരണവും ഫണ്ടുകളുടെ ശേഖരണവും നടത്തുന്നു.
പതാക ദിനത്തിൽ ഇന്ത്യൻ സേനയുടെ മൂന്നു വിഭാഗങ്ങളായ ഇന്ത്യൻ കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന സംയുക്തമായി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിപാടികൾ, നാടകങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം മൂന്നു സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ചുവന്ന, ആഴത്തിലുള്ള നീല, ഇളം നീല നിറങ്ങളിലുള്ള ചെറിയ പതാകകളും, കാർ പതാകകളും കൊടുത്ത് തിരികെ സംഭാവനകൾ സ്വീകരിക്കുന്നു.1997ൽ ഇന്ത്യൻ സായുധസേനയുടെ 50-ാം ആഘോഷിക്കുന്നതിനായി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   08-12-2018   ♛♛♛♛♛♛♛♛♛♛

ജോണ്‍ എച്ച് ഗ്ലെന്‍ (ചരമദിനം)

ബഹിരാകാശത്ത് ഭൂമിയെ ജോണ്‍ ഗ്ലിന്‍വലംവെച്ച ആദ്യ അമേരിക്കക്കാരനാണ് ജോണ്‍ ഗ്ലിന്‍.(18 ജൂലൈ 1921-8 ഡിസംബർ 2016),1962 ഫെബ്രുവരി 20നു ഫ്രണ്ട്സ്ഷിപ് 7 എന്ന വാഹനത്തിൽ ബഹിരാകാശത്തെത്തിയത്. അമേരിക്കക്കരുടെ പേര് വാനോളമുയര്‍ത്തിയ ഗ്ലിന്‍ പിന്നീട് ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയെന്ന പദത്തിന് അര്‍ഹനായി. 1998ലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്രയും മറ്റൊരു ചരിത്രമായിരുന്നു. ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായമേറിയ അമേരിക്കന്‍ സഞ്ചാരിയെന്ന പദവിയായിരുന്നു ഇതിലൂടെ സ്വന്തമാക്കിയത്. 1962 ലെ ബഹിരാകാശ യാത്രയില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് മൂന്ന് തവണയാണ് അദ്ദേഹം ഭൂമിയ വലംവെച്ചത്. 95വയസുള്ള ഗ്ലിന്‍ പ്രായധിക്യത്താലുള്ള നിരവധി രോഗങ്ങളും പിടികൂടിയിരുന്നു. അമേരിക്കന്‍ യുദ്ധവിമാനത്തിലെ പൈലറ്റായി സേവനമനുഷ്ടിച്ച ഗ്ലിന്‍ രണ്ടാംലോക മഹായുദ്ധത്തിലും കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 1974 ഒഹിയോവില്‍ നിന്നും സെനറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ അമേരിക്കയിലെ പരമോന്നത പുരസ്കാരമായ പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ അദ്ദേഹത്തിന് നല്‍കി ആദരിച്ചു.1980ൽ ഡമോക്രാറ്റ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടിരുന്നു.

അണ്വായുധങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത ഗ്ലെന്നാണ്, 1998ൽ അണുപരീക്ഷണം നടത്തിയ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്താൻ കാരണമായ നിയമം എഴുതിയത്.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഉദയ് ശങ്കർ (ജന്മദിനം)

ഭാരതീയ നൃത്തകലയ്ക്കു പുതിയ പരിപ്രേക്ഷ്യം ചമച്ച നർത്തകനാണ് ഉദയ് ശങ്കർ(8 ഡിസം 1900 – 26  സെപ്റ്റം: 1977).പാശ്ചാത്യ നൃത്തകലയെ ഭാരതീയ സങ്കേതങ്ങളുമായി സംയോജിപ്പിച്ച് നൃത്തത്തിനു പുതിയ മാനങ്ങൾ കണ്ടെത്തുന്നതിനു ഉദയ് ശങ്കറിനു സാധിച്ചു. ലോക ഭൂപടത്തിൽ ഭാരതീയ നൃത്തത്തിനു പ്രത്യേക പ്രാധാന്യം ഇതോടെ കൈവന്നു.1962 ൽ സംഗീത നാടക അക്കാദമി അവാർഡ് ഉദയ് ശങ്കറിനു ലഭിച്ചിട്ടുണ്ട്.1971 ൽ ഭാരത സർക്കാർ പദ്മവിഭൂഷൺ ബഹുമതി നല്കി അദ്ദേഹത്തെ ആദരിയ്ക്കുകയുണ്ടായി. ഉദയ് ശങ്കർ ഇന്ത്യൻ നൃത്തത്തിന് വിദേശത്ത് വലിയ ബഹുമാനം നേടുകയും 1930 കളിൽ ലോക ഭൂപടത്തിൽ ഇടം നേടുകയും ചെയ്തപ്പോൾ, അതോടൊപ്പം തന്നെ, ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ പുനരുജ്ജീവനവും ഇന്ത്യയിൽ ഉണ്ടായി.

ഉദയ് ശങ്കർ ഒരു പ്രതിഭയായിരുന്നു.  ക്ലാസിക്കൽ നൃത്തത്തിന്റെ ഒരു സ്കൂളിലും അദ്ദേഹത്തിന് ഔപചാരിക പരിശീലനം ഉണ്ടായിരുന്നില്ല.  അദ്ദേഹത്തിന്റെ നൃത്തങ്ങൾ സർഗ്ഗാത്മകമായിരുന്നു.  വിവിധ നൃത്ത പാരമ്പര്യങ്ങളിൽ നിന്നും സാങ്കേതികതകളിൽ നിന്നും സാരാംശം എടുത്ത് തന്റെ നൃത്തം - നാടകങ്ങൾ നൃത്തം ചെയ്യാൻ അവ ഉപയോഗിച്ചു.  ഒരു പ്രത്യേക തീം ആശയവിനിമയം നടത്താൻ അനുയോജ്യമായ ശൈലിയും രൂപവും കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള വെല്ലുവിളിക്കുള്ള അദ്ദേഹത്തിന്റെ സൃഷ്ടിപരമായ ഉത്തരത്തിലാണ് അദ്ദേഹത്തിന്റെ സംഭാവന.  പരമ്പരാഗത നൃത്തരൂപങ്ങളുമായി പരിചയമുണ്ടായിരുന്നിട്ടും, അദ്ദേഹം അവയെല്ലാം മുറിച്ചുമാറ്റി, അങ്ങനെ ഒരു സംയോജിത രചന അവതരിപ്പിക്കാനായി.  അതിൽ അവൻ അത്ഭുതകരമായി വിജയിച്ചു. അദ്ദേഹത്തിന്റെ സൃഷ്ടിപരമായ സൃഷ്ടികളിൽ അദ്ദേഹത്തിന്റെ ബഹുമുഖ കഴിവുകൾ തിളങ്ങി.  യൂറോപ്യൻ, അമേരിക്കൻ പര്യടനങ്ങളുടെ രൂപവത്കരണ വർഷങ്ങളിൽ അദ്ദേഹത്തിന്റെ സൃഷ്ടിപരമായ നൃത്തങ്ങൾക്കായി സംഗീത രചനയിലെ പരീക്ഷണങ്ങളിൽ നിന്ന് അദ്ദേഹം നേടിയ അനുഭവം അൽമോറ സെന്ററിൽ പൂർണ്ണമായും ഉപയോഗപ്പെടുത്തി.  ഉസ്താദ് അല്ലുദ്ദീൻ ഖാൻ, വിഷ്ണുദാസ് ഷിരാലി (പണ്ഡിറ്റ് വിഷ്ണു ദിഗംബറിന്റെ മുൻ വിദ്യാർത്ഥി) എന്നിവരോടൊപ്പം ഉദയ് ശങ്കറും പാരീസിൽ തന്റെ സോളോകൾ, ഡ്യുയറ്റുകൾ, ബാലെകൾ എന്നിവയ്ക്കായി ക്രിയേറ്റീവ് സംഗീതം പരീക്ഷിച്ചു.അദ്ദേഹത്തിന്റെ രചനകളുടെയും നൃത്തങ്ങളുടെയും സംഗീതത്തിന് അസാധാരണമായ ഒരു രസം നൽകിയ ഇന്ത്യൻ സംഗീതോപകരണങ്ങൾ മാത്രം ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്, അദ്ദേഹത്തിന്റെ പല പുതുമകളും ഇന്ന് നമ്മുടെ സമകാലീന സംഗീത പ്രവണതകളെ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ കൃതികൾക്ക് മികച്ച അടിത്തറയുണ്ടായിരുന്നു.  അൽമോറ സെന്ററിലെ അദ്ദേഹത്തിന്റെ പരിശീലനരീതിയിൽ അത് പ്രകടമായിരുന്നു, അത് അദ്ദേഹം നിർമ്മിച്ച ബാലെകൾക്കായി നർത്തകരെ ഒരുക്കി. പരിശീലനം എല്ലാം സ്വീകരിച്ചു.  നൃത്തത്തിന്റെ സാങ്കേതികത, നാടോടി നൃത്തങ്ങൾ, മെച്ചപ്പെടുത്തൽ, സ്റ്റേജ്, കോസ്റ്റ്യൂം ഡിസൈൻ, മേക്കപ്പ്, പ്രാഥമിക ശാരീരിക വ്യായാമങ്ങൾ, ആവിഷ്‌കൃത ചലനങ്ങൾ, ശരീരത്തിന്റെ സംവേദനക്ഷമത വികസിപ്പിക്കൽ, ഏകാഗ്രത, ഭാവന, ഗ്രൂപ്പ് വികാരവും നിരീക്ഷണവും, ഘട്ടങ്ങളെക്കുറിച്ചുള്ള അറിവ്, ചലനങ്ങളുടെ മനശാസ്ത്രം  , നിറത്തിന്റെയും വരയുടെയും അവബോധം, നാടകവുമായുള്ള നൃത്തത്തിന്റെ ബന്ധം. ഇതിനെല്ലാം പുറമേ, അദ്ദേഹത്തിന്റെ മികച്ച പ്രകടനവും പരിപൂർണ്ണതയ്ക്ക് emphas ന്നലും നൽകി.  തന്റെ പ്രേക്ഷകരെ കൂടുതൽ വിശപ്പകറ്റാൻ അദ്ദേഹത്തിന് അറിയാമായിരുന്നു.  വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നൃത്തങ്ങൾ അവതരിപ്പിച്ച ശ്രദ്ധേയമായ ഒരു സമ്മാനം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, അവർ മായാത്ത മുദ്ര പതിപ്പിച്ചു.  വിവിധ ഇന്ത്യൻ ദേവീദേവന്മാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സദസ്സിനു മുന്നിൽ അവതരിപ്പിച്ചു.  ഇന്ദ്രൻ, കാർത്തികേയ, ശിവൻ എന്നിവരുടെ സോളോകൾ കണ്ടവർ, അദ്ദേഹം സൃഷ്ടിച്ച കലാപരമായ മിഥ്യാധാരണകളും പ്രേത ചിത്രങ്ങളും വളരെ നൊസ്റ്റാൾജിയയോടെ ഓർമ്മിക്കുന്നു.  സ്റ്റേജിൽ, അവന്റെ ശാരീരിക സൗന്ദര്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു.  ഇത് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകരിൽ ഒരു അക്ഷരത്തെറ്റ് ഇടുന്നു.  തനിപ്പകർപ്പാക്കാൻ കഴിയാത്ത വ്യക്തിഗതവും അപൂർവവുമായ ഗുണമായിരുന്നു ഇത്.  അതിന്റെ മെമ്മറി മാത്രം നിലനിൽക്കുന്നു.അദ്ദേഹത്തിന്റെ വിദ്യാർത്ഥി ശാന്തി ബർദാൻ മറ്റൊരു ക്രിയേറ്റീവ് നർത്തകിയായിരുന്നു.  ഉദയ് ശങ്കറിന്റെ മറ്റ് പരിശീലകർക്കും അനുയായികൾക്കും ഇടയിൽ, നരേന്ദ്ര ശർമ്മ, സച്ചിൻ ശങ്കർ, അമല ശങ്കർ, ഉദയ് ശങ്കറിന്റെ മകൾ മമത ശങ്കർ, മകൻ ആനന്ദ ശങ്കർ എന്നിവർ അദ്ദേഹത്തിന്റെ പാരമ്പര്യം തുടരുകയാണ്, കൂടാതെ സമകാലീന ആധുനിക നൃത്ത രംഗം അവരുടെ കൃതികളാൽ സമൃദ്ധമാണ്.  ഇന്ത്യയിലെ ക്രിയേറ്റീവ് ഡാൻസ് പ്രസ്ഥാനം അതിന്റെ വളർച്ചയ്ക്ക് ഉദയ് ശങ്കറിനോട് കടപ്പെട്ടിരിക്കുന്നു.  പാരമ്പര്യത്തെ അദ്ദേഹം അന്ധമായി പിന്തുടർന്നില്ല.  എന്നാൽ അസാധാരണമായ സമ്മാനങ്ങളിലൂടെ അദ്ദേഹം പരമ്പരാഗത രൂപങ്ങളെ ഏറ്റവും അസാധാരണമായ അവിസ്മരണീയമായ കൃതികളാക്കി മാറ്റി.  ഉദയ് ശങ്കറിനെപ്പോലുള്ള കലാകാരന്മാർ ഒരു നൂറ്റാണ്ടിലൊരിക്കൽ വരുന്നു.  അവരുടെ മഹത്വം തനിപ്പകർപ്പാക്കാൻ കഴിയില്ല.  അവർക്ക് ഒരു പ്രചോദനവും വഴികാട്ടിയും മാത്രമേ പ്രവർത്തിക്കൂ.ഇന്ന്, ക്ലാസിക്കൽ നൃത്തരൂപങ്ങൾ നന്നായി സ്ഥാപിക്കപ്പെടുമ്പോൾ, അവയെ പ്രാവീണ്യം നേടാൻ ഒരാൾക്ക് വർഷങ്ങളോളം സമഗ്രമായ പരിശീലനം നൽകേണ്ടതുണ്ട്.  നർത്തകർക്ക് ഒരു വലിയ വെല്ലുവിളി നേരിടേണ്ടിവരും, കാരണം അവർക്ക് ഒരു ആധികാരികത പുന സൃഷ്‌ടിക്കണം അല്ലെങ്കിൽ ഈ ഫോമുകളിൽ നിന്ന് പിന്മാറണം.  അതിനാൽ, ഭാരത നാട്യം, കഥകാലി, ഒഡീസി അല്ലെങ്കിൽ കഥക് പോലുള്ള ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ വിഭവങ്ങളിൽ നിന്ന് ആകർഷിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഇംപ്രഷനിസ്റ്റ് ശൈലി സൃഷ്ടിക്കുന്നത് ഒരു നർത്തകിക്ക് അസാധ്യമാണ്.  ഉദയ് ശങ്കറിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നവർ തിരയുന്നു, പിടിക്കുന്നു, ചിലപ്പോൾ അവർ നഷ്‌ടപ്പെടും.  എന്നാൽ നൃത്തം ഒരു ചലനാത്മക കലയായി മാറുന്നത് പുതിയ രൂപങ്ങൾ എടുക്കുന്നു, ലോകമെമ്പാടുമുള്ള ക്രിയേറ്റീവ് ആർട്ടിസ്റ്റുകൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലനങ്ങളിലൂടെ അവരുടെ ഉല്ലാസവും വേദനയും പ്രതിഫലിപ്പിക്കുന്നു.

ലോകത്തിന്റെ മറ്റു ഭാഗങ്ങൾ ഇന്ത്യൻ നൃത്തം മറന്ന നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉദയ് ശങ്കർ ചെയ്തതിനേക്കാൾ വലിയ സേവനം ഇന്ത്യയിലെ മറ്റൊരു നർത്തകിയും നൽകിയിട്ടില്ല.  ഇന്ത്യൻ നൃത്തത്തിന് സ്ഥലത്തിന്റെ അഭിമാനം നൽകിയതിന്, നൃത്ത ലോകം അദ്ദേഹത്തിന്റെ പയനിയറിംഗ് പ്രവർത്തനത്തിന് അനശ്വരമായ നന്ദിയുണ്ട്.  അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് വലിയ പ്രാധാന്യവും പ്രാധാന്യവുമുണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ശിവറാം കാരന്ത് (ചരമദിനം)

കോട ശിവറാം കാരന്ത്  ജ്ഞാനപീഠപുരസ്കാരം നേടിയ കന്നട സാഹിത്യകാരനും, സാമൂഹിക പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. (ഒക്ടോബർ 10, 1902 - ഡിസംബർ 9, 1997)1968-ലെ പത്മഭൂഷൺ അവാർഡ് നൽകപ്പെട്ടിരുന്നെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം ആ അവാർഡ് തിരിച്ചുനൽകുകയുണ്ടായി. ഒരു യക്ഷഗാന കലാകാരൻ കൂടിയായിരുന്ന ശിവറാം കാരന്തിന്‌ , മൂകജ്ജിയ കനസുഗളു എന്ന കൃതിയാണ്‌ ജ്ഞാനപീഠപുരസ്കാരം നേടിക്കൊടുത്തത്. കന്നഡയിലെ ജ്ഞാനപീഠ ജേതാക്കളിൽ കാരന്ത് മൂന്നാമത്തെ ആളാണ്. അറിയപ്പെട നോവലിസ്‍റ്റും പരിസ്ഥിതി പ്രവർത്തകനും ആയതിനാൽ പ്രശസ്ത പത്ര പ്രവർത്തകൻ രാമചന്ദ്ര ഗുഹ കാരന്തിനെ സ്വാതത്ര്യാനന്തര ഇന്ത്യയിലെ രവീന്ദ്രനാഥ ടാഗോരെന്നു വിശേഷിപ്പിച്ചു.

ശിവരാമ കാരന്ത് 1902ന് ഉഡുപ്പിയിലെ സാലിഗ്രാമത്തിന് അടുത്തുള്ള കോട്ടായിലെ കന്നഡ കുടുമ്പത്തിൽ ജനിച്ചു.ശേഷ കാരന്ത-ലക്ഷ്മമ്മ ദമ്പതികളൂടെ അഞ്ചാമത്തെ മകനായിരുന്നു ശിവരാമ കാരന്ത്. അദ്ദേഹം കുന്ദാപുരത്തും മംഗലാപുരത്തുമായി തൻറെ പ്രാഥമിക വിദ്യാഭ്യാസം പുർത്തിയാക്കി. ഇളയ പ്രായത്തിൽ തന്നെ കാരന്ത് ഗാന്ധിയൻ തത്ത്വങ്ങളോട് ആകൃഷ്ടനായി. കാരന്ത് കോളജ് പഠനകാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ആയതിനാൽ കാരന്ത് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. ഖാദി, സ്വദേശി തുടങ്ങിയ ഗാന്ധിയൻ ആശയങ്ങൾക്ക് വേണ്ടി അഞ്ചു വർഷം പ്രചരണം നടത്തി.ഏതാണ്ട് അക്കാലത്ത് ശിവരാമ കാരന്ത് നോവലുകളും നാടകങ്ങളും രചിച്ച് തുടങ്ങിയിരുന്നു.കർണാടകയുടെ നാടൻ കലാരൂപങ്ങൾക്കും സംസ്കാരത്തിനും ഒട്ടനവധി സംഭാവനകൾ നൽകിയ ഒരു ബുദ്ധിജീവിയും പരിസ്ഥിതിവാദിയും ആയിരുന്നു കാരന്ത്.കന്നഡയിലെ മികവുറ്റ നോവലിസ്‍റ്റുകളിൽ ഒരാളായി കാരന്ത് അറിയപ്പെട്ടു. കാരന്ത് 47ഓളം നോവലുകൾ എഴുതി. യക്ഷഗാനത്തോട് കാരന്ത് കാട്ടിയ കൂറും ശ്രദ്ധേയമാണ്. അച്ചടിയിൽ തൻറേതായ പ്രയോഗങ്ങൾ നടത്തിയ ആളാണ് കാരന്ത്. 1930 തൊട്ട് 1940 വരെ കാരന്ത് തൻറെ നോവലുകൾ താൻ തന്നെ അച്ചടിച്ചു. നല്ല ഒരു ചിത്രകാരനും കൂടി ആയിരുന്നു കാരന്ത്. പരിസ്ഥിതിവാദിയുടെ കുപ്പായമണിഞ്ഞ് ആണവ ഊർജ്ജ സ്ഥാപനങ്ങളെ അതിശക്തമായി എതിർത്തു. 95ആമത്തെ വയസ്സിലാണ് കാരന്ത് കുട്ടികൾ വായിച്ചറിയാൻ പക്ഷികളെ കുറിച്ചുള്ള പുസ്തകം എഴുതിയത്.

47 നോവലുകൾ കൂടാതെ 31 നാടകങ്ങളും നാല് ചെറുകഥാ സമാഹാരങ്ങളും ആറ് പ്രബന്ധ പുസ്തകങ്ങളും ആറ് ചിത്രരചനയെ കുറിച്ചുള്ള പുസ്തകങ്ങളും കലയെ കുറി 13 പുസ്തകങ്ങളും 2 കവിതാ സമാഹാരങ്ങളും 9 എന്സൈക്ലോപീഡിയകളും ,പരിസ്ഥിതിവാദത്തെ കുറിച്ചും മറ്റും നൂറിൽ പരം ലേഖനങ്ങളും എഴുതി.അതു കൂടാതെ ലോകകലയെ കുറിച്ചുള്ള പുസ്തകവും ബാദാമി ചാലുക്യ വാസ്തുവിദ്യയെ കുറിച്ചുള്ള പുസ്തകവും യക്ഷഗാനത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനഗ്രന്ഥവും കുട്ടികൾക്ക് വേണ്ടി മൂന്ന് വാല്യങ്ങളിൽ അടങ്ങുന്ന വിജ്ഞാന പുസ്തകവും നാല് വാല്യങ്ങളിൽ അടങ്ങുന്ന മുതിർന്നവർക്കായുള്ള എന്സൈക്ലോപീഡിയയും  കുട്ടികൾക്ക് വേണ്ടി 240 പുസ്തകങ്ങളും മൂന്ന് യാത്രാകുറിപ്പുകളും യാത്രയെ കുറിച്ച് ആറ് പുസ്തകങ്ങളും പക്ഷികളെ കുറിച്ച് രണ്ട് പുസ്തകങ്ങളും ഒരു ആത്മകഥയും എഴുതി. ചലച്ചിത്ര സംവിധാനവും കാരന്ത് ശ്രമിച്ച് നോക്കി.കാരന്തിന്റെ പല നോവലുകളും മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   09-12-2018   ♛♛♛♛♛♛♛♛♛♛

അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം
International anti-corruption day

എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്‍പതിന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. 2003-ല്‍ ചേര്‍ന്ന ഐക്യരാഷ്ട്രസംഘടനയുടെ കണ്‍വെന്‍ഷനിലാണ് അഴിമതിയ്‌ക്കെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണം എന്ന ലക്ഷ്യത്തോടെ ഈ ദിനം അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അഴിമതി വളരെ ഗൗരവകരമായ ഒരു കുറ്റകൃത്യമാണെന്നും അത് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വിപത്താണെന്നും കണ്‍വെഷനില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ അഴിമതിയിലൂടെ ഉണ്ടാകുന്നു. അഴിമതി നടത്തി പണം സമ്പാദിക്കുന്നത് സാമൂഹികവിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടായെങ്കില്‍ മാത്രമേ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഈ അര്‍ബുദത്തെ നമുക്ക് തുടച്ചുനീക്കാനാവൂ…അത്തരത്തിലൊരു ഓര്‍മ്മപ്പെടുത്തലാകട്ടെ ഈ ദിനം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   10-12-2018   ♛♛♛♛♛♛♛♛♛♛

ലോകമനുഷ്യാവകാശ ദിനം 
World human rights day

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബർ 4 നു എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.

ജനാധിപത്യ ഭരണക്രമത്തിലേക്കുള്ള ലോകത്തിന്റെ തുടക്കമായി കരുതുന്നത് മാഗ്നാ കാര്‍ട്ടയാണല്ലോ? 1215ല്‍ ഒപ്പുവച്ച ഈ പൌരാവകാശ പ്രമാണരേഖയാണ് ആധുനിക കാലഘട്ടത്തിലെ മനുഷ്യാവകാശനിയമങ്ങളുടെ തുടക്കം. രാഷ്ട്രത്തിന്റെ നിയമപരമായ വിധിയില്ലാതെ വ്യക്തികളുടെ സ്വാതന്ത്യ്രത്തിന് തടസ്സം വരുത്തിക്കൂടാ എന്ന മാഗ്നാകാര്‍ട്ടയിലെ സുപ്രസിദ്ധമായ 39–ാം അനുച്ഛേദം വ്യക്തിസ്വാതന്ത്യ്രം എന്ന ആശയത്തിന് തുടക്കമിട്ടു. 1688 മഹത്തായ വിപ്ളവത്തിലൂടെ ഇംഗ്ളീഷ് ജനതയും 1776ലെ അമേരിക്കന്‍ സ്വാതന്ത്യ്ര പ്രഖ്യാപനത്തിലൂടെ ആ രാജ്യവും മനുഷ്യാവകാശ സംരക്ഷണം രാഷ്ട്രത്തിന്റെ ചുമതലയെന്ന ബോധം ലോകത്തിന് നല്‍കി. അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടന ചരിത്രത്തിലാദ്യമായി മനുഷ്യരുടെ അവകാശങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തി. സ്വാതന്ത്യ്രം,സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യമുയര്‍ത്തിയ ഫ്രഞ്ചുവിപ്ളവവും 1789ല്‍ഹ ഫ്രാന്‍സിലെ ജനപ്രതിനിധിസഭ പുറത്തിറക്കിയ മനുഷ്യന്റെ അവകാശങ്ങളും മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.

ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം,വാർദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നിൽ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായിൽ തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നോബൽ സമ്മാനം

രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ്‌ നോബൽ സമ്മാനം.1896 ൽ ഇന്നേ ദിവസം നിര്യാതനായ നോബൽ പ്രൈസ് സ്ഥാപകനായ ഡൈനാമി റ്റ് കണ്ടു പിടിച്ച ആൽഫ്രഡ് നോബലിന്റെ സ്മരണക്ക് 1901 ൽ (നോബൽ മരിച്ച് 5 വർഷം കഴിഞ്ഞ്) ഇന്നേ ദിവസമാണ് ആദ്യമായി നോബൽ സമ്മാനം വിതരണം ചെയ്തതും.1901 ഡിസംബർ 10 ന് - പ്രഥമ നോബൽ പുരസ്കാരം ജീൻ ഹെൻ‌റി ഡ്യൂനന്റ് (റെഡ് ക്രോസിന്റെ സ്ഥാപകൻ)സമ്മാനിക്കപ്പെട്ടു ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2006-ലെ കണക്കു പ്രകാരം ഏതാണ്ട് 6 കോടി 26 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു.

നോർവീജിയൻ പാർലമെന്റ് നിയമിക്കുന്ന അഞ്ചംഗ സമിതിയാണ് സമാധാനത്തിനുള്ള നോബൽ സമ്മാന വിജയിയെ കണ്ടെത്തുന്നത്. 1990 മുതൽ ഡിസംബർ 10നു ഓസ്ലോ സിറ്റി ഹാളിൽ വച്ചാണ് അവാർഡ് നൽകുന്നത്. ഇതിനു മുമ്പ് ഓസ്ലോ ഫാക്കൾട്ടി ഓഫ് ലോ സർവ്വകലാശാലയുടെ ആട്രിയത്തിലും (1947–89), നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിലും (1905–46) പാർലമെന്റിലും (1901–04) വച്ചായിരുന്നു അവാർഡ് നൽകിപ്പോന്നിരുന്നത്. അവാർഡിന്റെ രാഷ്ട്രീയമാനം മൂലം നോബൽ സമാധാന സമ്മാനം ചരിത്രത്തിൽ മിക്കപ്പോഴും വിവാദങ്ങൾക്ക് പാത്രമായിട്ടുണ്ട്.. 1901 മുതൽ 2019 വരെ 866 പുരുഷന്മാർക്കും, 53 സ്ത്രീകൾക്കും , 24 സംഘടനകൾക്കും നോബൽ സമ്മാനം ലഭിച്ചു. രണ്ടു തവണ പുരസ്കാരം ലഭിച്ചിട്ടുള്ള ഏക വനിതയാണ്‌ മാഡം ക്യൂറി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സി.രാജഗോപാലാചാരി (ജന്മദിനം)

സി.രാജഗോപാലാചാരി ( 1878 ഡിസംബർ 10 - 1972 ഡിസംബർ 25) ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലെന്ന പദവി അലങ്കരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യക്കാർക്കെന്നും രാജാജിയായിരുന്നു.സി.ആർ., രാജാജി എന്നീ ചുരുക്കപ്പേരുകളിലാണ്‌ അദ്ദേഹം അറിയപ്പെട്ടത്. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ- മഹാത്മാഗാന്ധി രാജാജിയെ ഇങ്ങനെയാണ്‌ വിശേഷിപ്പിച്ചിരുന്നത്.1948-ൽ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിൽ നിന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തു.ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്‌.പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി ഭാരതരത്നം പുരസ്കാരം ഏറ്റുവാങ്ങിയ മൂന്ന് പേരിൽ ഒരാളായിരുന്നു രാജാജി.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ തൊറപ്പള്ളി ഗ്രാമത്തിലായിരുന്നു. മുൻസിഫായിരുന്ന പിതാവ്‌ ചക്രവർത്തി വെങ്കടാര്യന്റെയും ചക്രവർത്തി സിങ്കരമ്മയുടെയും മൂന്നാമത്തെ പുത്രനായ രാജഗോപാലാചാരിയുടെ അടിസ്ഥാനവിദ്യാഭ്യാസം ഹൊസൂറിലും ബെംഗളൂരിലുമായി പൂർത്തിയായി. പ്രശസ്തമായ മദ്രാസ്‌ പ്രസിഡൻസി കോളേജിൽനിന്ന്‌ നിയമബിരുദം നേടിയ രാജഗോപാലാചാരി സേലത്ത്‌ വക്കീലായി തൊഴിൽ ജീവിതമാരംഭിച്ചു. 1906-ലെ കൊൽക്കത്ത കോൺഗ്രസ്‌ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ്‌ രാജഗോപാലാചാരി ആ പ്രസ്ഥാനത്തിലേക്കു കടന്നുവരുന്നത്‌. 1911-ൽ സേലം മുനിസിപ്പാലിറ്റിയിൽ അംഗമായും 1917-ൽ അതിന്റെ ചെയർമാനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മഹാത്മാഗാന്ധിയുടെ രംഗപ്രവേശത്തോടെയാണ്‌ അദ്ദേഹം സജീവരാഷ്ട്രീയ പ്രവർത്തനത്തിലേക്കു സ്വയം സമർപ്പിക്കുന്നത്‌. 1921-ൽ കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും അവരോധിതനായി. ഗാന്ധിജി ജയിൽവാസം അനുഷ്ഠിച്ചപ്പോൾ പാർട്ടിയിലെ ആശയസമരങ്ങൾക്കു ചുക്കാൻപിടിച്ചത്‌ രാജാജി എന്ന രാജഗോപാലാചാരിയായിരുന്നു. 1924-ലെ പ്രശസ്തമായ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹത്തിന്റെ പങ്ക്‌ തിളക്കമേകി. ഗാന്ധിജിയുടെ ഉപ്പ്‌ സത്യാഗ്രഹത്തിനു സമാന്തരമായി വേദാരണ്യം കേന്ദ്രമാക്കി നിയമലംഘനത്തിനു നേതൃത്വം നൽകിയതും രാജാജിയായിരുന്നു. ഇതിനെത്തുടർന്ന്‌ തമിഴ്‌നാട്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1937-ലെ മദ്രാസ്‌ തിരഞ്ഞെടുപ്പോടെ അതിന്റെ മുഖ്യമന്ത്രിയായി രാജാജി. അതിനെത്തുടർന്നാണ്‌ ദളിതർക്ക്‌ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള നിയമം അദ്ദേഹം പാസാക്കിയത്‌. മദ്യനിരോധനം ശക്തമാക്കിയ അദ്ദേഹം വരുമാനവർധനവിനായി വില്പനനികുതി അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ തീരുമാനം കടുത്ത എതിർപ്പിനു വഴിവെച്ചു. ജർമനിക്കെതിരേ ബ്രിട്ടൺ യുദ്ധത്തിനു തുടക്കംകുറിച്ചതോടെ പ്രതിഷേധസൂചകമായി മന്ത്രിസഭ രാജിവെച്ചു. ഗവർണർ അധികാരമേറ്റെടുത്തതോടെ ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം പിൻവലിച്ചു.ഇന്ത്യൻ പ്രതിരോധനിയമപ്രകാരം ജയിലിലായ രാജഗോപാലാചാരി ഒരുവർഷം തടവുശിക്ഷ അനുഭവിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ആണിക്കല്ലുകളായ നിരവധി ആശയങ്ങൾക്ക്‌ രാജഗോപാലാചാരിയുടെ ഇടപെടലുകൾ ശക്തിനൽകി. ക്വിറ്റ്‌ ഇന്ത്യാ സമരത്തിനോട്‌ എതിർപ്പ്‌ പ്രകടിപ്പിച്ച രാജാജി ബ്രിട്ടീഷ്‌ സർക്കാരുമായി ചർച്ചകൾ നടത്തണമെന്ന അഭിപ്രായം മുന്നോട്ടുവെച്ചു. എന്നാൽ, കെ.കാമരാജുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്‌ അദ്ദേഹം പാർട്ടിയിൽനിന്നു രാജിവെച്ചു. എങ്കിലും 1947-ൽ സ്വാതന്ത്ര്യത്തിനുശേഷം ജവഹർലാൽ നെഹ്‌റു രാജാജിയെ ബംഗാളിന്റെ ഗവർണറായി നിയമിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി ശക്തമായ തീരുമാനങ്ങളെടുത്തു അദ്ദേഹം. പിന്നീട്‌ ഇന്ത്യയുടെ ആദ്യ ഇന്ത്യക്കാരനായ ഗവർണർ ജനറലായ രാജഗോപാലാചാരി 1950 ജനുവരി 26വരെ ആ പദവിയിൽ തുടർന്നു. 1950-ൽ നെഹ്രുവിന്റെ ക്ഷണപ്രകാരം വകുപ്പില്ലാത്ത മന്ത്രിയായി തുടർന്ന രാജഗോപാലാചാരി, സർദാർ വല്ലഭ്‌ഭായി പട്ടേലിന്റെ മരണത്തെത്തുടർന്ന്‌ ആഭ്യന്തരവകുപ്പിന്റെ ചുമതലയും നിർവഹിച്ചു. 1951-ൽ നെഹ്‌റുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന്‌ രാജിവെച്ച അദ്ദേഹം 1952-ൽ മദ്രാസ്‌ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടു. ഇന്ത്യയിലെ വിവാദ നിയമനങ്ങളിലൊന്നായി അതുമാറി. പ്രത്യേക ആന്ധ്രസംസ്ഥാനത്തിനായുള്ള ആവശ്യവും പോറ്റി ശ്രീരാമുലുവിന്റെ മരണവും ഒക്കെ ആ കാലത്തെ വേറിട്ടു നിർത്തുന്നു. സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പരിഷ്‌കാരങ്ങൾക്ക്‌ അദ്ദേഹം തുടക്കമിട്ടു. എന്നാൽ, ശക്തമായ എതിർപ്പുകൾക്കു വഴിവെച്ച ആ തീരുമാനത്തെത്തുടർന്ന്‌ കാമരാജ്‌ പിന്തുണ പിൻവലിച്ചു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ രാജഗോപാലാചാരി പിന്തുണച്ച സി.സുബ്രഹ്മണ്യം പരാജയപ്പെട്ടു. രാജാജി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. കോൺഗ്രസിൽനിന്നു മാറിയ രാജാജി കോൺഗ്രസ്‌ പരിഷ്‌കരണ കമ്മിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചു. മദ്രാസ്‌ സംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ പാർട്ടിയായി അതു മാറി. 1959-ൽ മീനുമസാനി, മുരാരിവൈദ്യ എന്നിവരോടൊപ്പം അദ്ദേഹം സ്വതന്ത്രപാർട്ടി സ്ഥാപിച്ചു. കെ.എം.മുൻഷി, ഫീൽഡ്‌മാർഷൽ കെ.എം.കരിയപ്പയെപ്പോലുള്ളവർ അതിൽ അംഗങ്ങളായി. 21 അടിസ്ഥാനതത്ത്വങ്ങളിൽ പടുത്തുയർത്തിയ സ്വതന്ത്രപാർട്ടി നിരവധി അംഗങ്ങളെ നിയമസഭയിലും ലോക്‌സഭയിലുമെത്തിച്ചു. 1967-ലെ തിരഞ്ഞെടുപ്പിൽ 45 ലോക്‌സഭാസീറ്റുകൾ നേടിയ സ്വതന്ത്രപാർട്ടി ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി. 1965-ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയതിനെതിരേ നിലപാടെടുത്ത രാജാജി 1972 ഡിസംബർ 25-ന്‌ മരണമടഞ്ഞു. സാഹിത്യത്തിൽ സവിശേഷമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ മഹാഭാരതം, രാമായണം രചനകൾ വിഖ്യാതമാണ്‌. കുറൈ ഒൺട്രും ഇല്ലൈ എന്ന കൃഷ്ണഭക്തിഗാനം രചിച്ചതും രാജാജിയാണ്‌. വിവിധ മേഖലകളിൽ ശക്തമായ സംഭാവനകൾ നൽകിയ പ്രതിഭയുടെ പ്രകാശഗോപുരമാണ്‌ സി.രാജഗോപാലാചാരി. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   11-12-2018   ♛♛♛♛♛♛♛♛♛♛

യുനിസെഫ് (UNICEF)

രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ '1946ഡിസംബർ 11-ന്‌ യുനൈറ്റഡ് നാഷൻസ് ജനറൽ അസംബ്ലിക്കു കീഴിൽ നിലവിൽവന്ന ഒരു സംഘടനയാണ്‌ യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് അല്ലെങ്കിൽ യുനിസെഫ് (UNICEF). നൂറ്റിത്തൊണ്ണൂറിലേറെ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് യൂനിസെഫിന്‌റെ പ്രവർത്തനമേഖല. ഇരുന്നൂറിലധികം രാജ്യങ്ങളിൽ അതിന് ഓഫീസുമുണ്ട് ഇവിടേക്കാവശ്യമായ സാങ്കേതിക സഹായമെത്തിക്കുവാൻ ഏഴ് റീജണൽ ഓഫീസുകളും പ്രവർത്തിക്കുന്നു. ന്യൂയോർക്കിലെ കേന്ദ്ര ഓഫീസാണ് എല്ലാ ഓഫീസുകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത്. യൂനിസെഫിന്റെ വിതരണവിഭാഗം കോപ്പൻഹേഗൻ കേന്ദ്രമാക്കിയാണ് പ്രവ‍ർത്തിക്കുന്നത്. അത്യാവശ്യ സാധനങ്ങളായ വാക്സിനുകൾ, മരുന്നുകൾ, പോഷകാഹാരങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ ഇവിടെ നിന്ന് വിതരണം ചെയ്യുന്നു. വിദേശങ്ങളിലെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്ളാനിംഗനും 36 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് ബോർഡ് യൂനിസെഫിനുണ്ട്. ലോകമെങ്ങുമുള്ള മുപ്പത്തിയാറ് വ്യവസായിക രാഷ്ട്രങ്ങളിൽ യൂനിസെഫ് നാഷണൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. സ്വതന്ത്ര സംഘടനകളായാണ് അവയുടെ പ്രവർത്തനം. സംഘടനയ്ക്കു വേണ്ട പണം സ്വകാര്യമേഖലയിൽ നിന്ന് സ്വരൂപിക്കുന്നു. ഏതൊരു കടുത്ത സാഹചര്യമുണ്ടായാലും കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണം. യൂനിസെഫിന്റെ ഉറച്ച തീരുമാനമാണിത്. 1990-മുതൽ അതിനുള്ള എല്ലാ ഏർപ്പാടുകളും അവർ കുട്ടികൾക്ക് ചെയ്തുകൊടുക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വലിയൊരു പെട്ടി അവർ എത്തിച്ചുകൊടുക്കും. എൺപതു കുട്ടികൾക്കുവരെ പഠിക്കാനുള്ള പുസ്തകങ്ങളും ചായപ്പെൻസിലുകളും നോട്ടുകളും ആ പെട്ടിയിലുണ്ടാകും. 'എഡ്യൂകിറ്റ്സ്' എന്നറിയപ്പെടുന്ന ഈ പെട്ടികൾ വർഷത്തിൽ ആയിരക്കണക്കിന് കുട്ടികൾക്കാണ് യൂനിസെഫ് എത്തിക്കുന്നത് യൂനിസെഫിന്റെ ശരാശരി വാർഷികവരുമാനം ഏകദേശം 14,652 കോടി രൂപയാണ്! 2009-ലെ കണക്കാണിത്. കുട്ടികളെ സഹായിക്കുന്ന യൂനിസെഫിനു വേണ്ടി കുട്ടികൾ തന്നെ പണം പിരിക്കാറുണ്ട്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിശ്വനാഥൻ ആനന്ദ് (ജന്മദിനം)

ഇന്ത്യയിൽ നിന്നുള്ള ചെസ്സ്ഗ്രാൻഡ്‌മാസ്റ്ററും ഫിഡെയുടെ മുൻലോക ചെസ്സ്ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ പ്രഥമ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ്‌ ഇദ്ദേഹം. തമിഴ്നാട്ടിൽ 1969 ഡിസംബർ 11-ന്‌  ആണ്‌ ആനന്ദിന്റെ ജനനം. ആറാം വയസ്സിൽത്തന്നെ ചെസ്സ്കളി തുടങ്ങി. അമ്മയായിരുന്നു ആദ്യഗുരു.ആനന്ദിന്റെ അച്ഛനും ചെസ്സ്കളിയിൽ താല്പര്യം ഉണ്ടായിരുന്നു. വേഗത്തിലുള്ള മികച്ച കളി കൊണ്ട് വിദഗ്ദ്ധരുടെ ശ്രദ്ധയാകർഷിച്ച ആനന്ദ് ഇന്ത്യൻ ചെസിലെ അത്ഭുതബാലനായിപേരെടുത്തു.പതിനാലാം വയസ്സിൽ കോയമ്പത്തൂരിൽ‌ വെച്ച് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ് നേടി. 1986-ൽ ആനന്ദ് ദേശീയ ചാമ്പ്യൻപട്ടം നേടി. 1987-ൽ ഫിലിപ്പീൻസിൽ നടന്ന ലോകജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനന്ദ് കിരീടം നേടി.അന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ താരമായിരുന്നു ആനന്ദ്.അതേവർഷം തന്നെ ആനന്ദ്, ചെസ്സിലെ മികവിന്റെ അംഗീകാരമായി കണക്കാക്കപ്പെടുന്നഗ്രാന്റ്മാസ്റ്റർ പദവിയും കരസ്ഥമാക്കി ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ആനന്ദ്.

1997മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ‌ ചെസ്സ് താരമായ ആനന്ദ്, 1997 മുതൽ ഇതു വരെ ലോക ചെസ്സ് റാങ്കിങ്ങിൽ ആദ്യ മൂന്നിൽ ആനന്ദിനിടമുണ്ട് . 2002 മേയ് മുതൽ പങ്കെടുത്ത ഒരു ടൂർ‌ണമെന്റിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ താഴെയായിരുന്നിട്ടില്ല.ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള ആറ് താരങ്ങളിൽ ഒരാളുമാണ്.2007-ൽ മെക്സിക്കോയിലും 2008-ൽ ജർമ്മനിയിലെബേണിലും 2010ലും 2012ൽ2012 മോസ്കോയിൽ നടന്ന ലോക കിരീടപോരാട്ടത്തിൽ ബോറിസ് അബ്രഹാമോവിച്ച് ജെൽഫൻഡിനെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി അഞ്ചാമത്തെ ലോകകിരീടവും തുടർച്ചയായ നാലാമത്തെ ലോകകിരീടവും കരസ്തമാക്കി. മോസ്കോയിലെ ശബ്ദം കടക്കാത്ത ട്രെറ്റ്യാക്കോവ് ഗ്യലറിയിലായിരുന്നു മത്സരം.  ലോകം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്ന ആനന്ദ് ആദ്യ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടി. പരമ്പരാഗതരീതിക്കൊപ്പം അതിവേഗരീതിയിലുള്ള (റാപ്പിഡ്)ടൂർണമെന്റുകളിലും ആനന്ദ് തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.2014 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആനന്ദ് മാഗ്നസ് കാൾസനോട് പരാജയപ്പെട്ടു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

പണ്ഡിറ്റ് രവിശങ്കർ (ചരമദിനം)

ലോക പ്രസിദ്ധനായ ഇന്ത്യൻ സംഗീതഞ്ജനായിരുന്നു പണ്ഡിറ്റ് രവിശങ്കർ ( 7 ഏപ്രിൽ1920 - 11 ഡിസംബർ 2012 ).അദ്ദേഹം ബനാറസിലെ ഒരു ബംഗാളി കുടുംബത്തിൽ ജനിച്ചു. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താർ വാദനത്തിലൂടെ ഇണക്കിച്ചേർക്കാനദ്ദേഹത്തിനായി.1999 ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡായ ഭരത് രത്‌ന ബഹുമതി നേടിയ ആദ്യത്തെ ഇൻസ്ട്രുമെന്റലിസ്റ്റാണ്. 1986 മെയ് 12 മുതൽ 1992 മേയ് 11 വരെ അദ്ദേഹം പാർലമെന്റ് അംഗമായിരുന്നു. രാജ്യസഭയും. സഹോദരൻ ഉദയ് ശങ്കറിന്റെ ഡാൻസ് ഗ്രൂപ്പിനൊപ്പം ഇന്ത്യയിലും യൂറോപ്പിലും പര്യടനം നടത്തുമായിരുന്നു. കോർട്ട് സംഗീതജ്ഞൻ അല്ലാവുദ്ദീൻ ഖാന്റെ കീഴിൽ സിത്താർ കളിക്കുന്നത് പഠിക്കാൻ 1938 ൽ അദ്ദേഹം നൃത്തം ഉപേക്ഷിച്ചു. 1944 ൽ പഠനം പൂർത്തിയാക്കിയ ശേഷം ശങ്കർ ഒരു സംഗീതസംവിധായകനായി പ്രവർത്തിച്ചു, സത്യജിത് റേ, അപു ട്രയോളജിക്ക് സംഗീതം സൃഷ്ടിച്ചു,

ബീറ്റില്‍സ്' അരങ്ങുവാണിരുന്ന അറുപതുകളിലാണ് രവിശങ്കറും പാശ്ചാത്യ സംഗീതലോകത്തെ കീഴടക്കിയത്. വയലിനിസ്റ്റ് യെഹൂദി മെനുഹിനും 'ബീറ്റില്‍സി'നുമൊപ്പം ചേര്‍ന്നായിരുന്നു അത്. 'ബീറ്റില്‍സ്' അംഗം ജോര്‍ജ് ഹാരിസണുമായുള്ള സൗഹൃദം അദ്ദേഹത്തെ അന്താരാഷ്ട്ര പോപ്പ് സംഗീത മേളകളിലെത്തിച്ചു. ഈ പരിപാടികളോടെ രവിശങ്കര്‍ പടിഞ്ഞാറിന്റെയും സ്വന്തമായി. സിത്താര്‍ വാദനത്തില്‍ ഭ്രമിച്ച ഹാരിസണ്‍ അദ്ദേഹത്തില്‍ നിന്ന് അത് പഠിച്ചു. 'ലോക സംഗീതത്തിന്റെ തലതൊട്ടപ്പന്‍' എന്നാണ് ഹാരിസണ്‍ രവിശങ്കറിനെ വിശേഷിപ്പിച്ചത്. രവിശങ്കര്‍ കമ്പോസ് ചെയ്ത ആല്‍ബങ്ങളായ 'ശങ്കര്‍ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ്', 'ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യ' എന്നിവ നിര്‍മിച്ചത് ഹാരിസണാണ്. മെനുഹിനെയും ഹാരിസണെയും കൂടാതെ, സംഗീത പ്രതിഭകളായ ഴാങ് പിയറി രാംപാല്‍, ഹൊസാന്‍ യമമോട്ടോ, മുസുമി മിയാഷിത, ഫിലിപ്പ് ഗ്ലാസ് എന്നിവര്‍ക്കൊപ്പവും രവിശങ്കര്‍ പ്രവര്‍ത്തിച്ചു.
'ധര്‍ത്തി കെ ലാല്‍', 'നീച്ചാ നഗര്‍', 'ചാര്‍ലി', റിച്ചാഡ് ആറ്റണ്‍ബറോയുടെ 'ഗാന്ധി', സത്യജിത് റായിയുടെ 'അപു ത്രയം' എന്നിവയുള്‍പ്പെടെ ഇന്ത്യ, കാനഡ, യൂറോപ്പ്, യു.എസ്. എന്നിവിടങ്ങളിലെ വിവിധ ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. 'ഗാന്ധി'യുടെ പശ്ചാത്തല സംഗീത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു. മുഹമ്മദ് ഇഖ്ബാലിന്റെ 'സാരെ ജഹാം സെ അച്ഛാ'യ്ക്ക് ഇന്നു കേള്‍ക്കുന്ന ഈണമൊരുക്കിയത് രവിശങ്കറാണ്. രവിശങ്കറും ഉസ്താദ് അലി അഹമ്മദ് ഹുസ്സൈന്‍ ഖാനും ചേര്‍ന്നാണ് ദൂരദര്‍ശന്റെ സിഗേ്‌നച്ചര്‍ ട്യൂണ്‍ തയ്യാറാക്കിയത്. ഹിന്ദുസ്ഥാനിയിലെന്ന പോലെ കര്‍ണാടക സംഗീതത്തിലും വിദഗ്ധനായ അദ്ദേഹം 1949-'56 കാലത്ത് ആകാശവാണിയില്‍ ജോലി ചെയ്തിട്ടുണ്ട്. 1986-'92-ല്‍ രാജ്യസഭാംഗമായിരുന്നു.സിത്താറിലൂടെ ഇന്ത്യന്‍ സംഗീതത്തെയും സംസ്‌കാരത്തെയും ലോകമെങ്ങുമറിയിച്ച രവിശങ്കറിനെ 1999-തില്‍ രാജ്യം ഭാരതരത്‌നം നല്‍കി ആദരിച്ചു. സംഗീതത്തിലെ അതുല്യ പ്രതിഭകള്‍ക്ക് ലഭിക്കുന്ന ഗ്രാമി പുരസ്‌കാരത്തിന് അദ്ദേഹം മൂന്ന് തവണ അര്‍ഹനായി. മാഗ്‌സസെ പുരസ്‌കാരം, ഫുകുവോക ഗ്രാന്‍റ് പ്രൈസ്, ക്രിസ്റ്റല്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ ലോകോത്തര പുരസ്‌കാരങ്ങള്‍ വേറെയും നേടിയിട്ടുണ്ട്.2012 ഡിസംബർ 11ന് 92-മത്തെ വയസ്സിൽ ഈ സിത്താർ മാന്ത്രികൻ അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   12-12-2018   ♛♛♛♛♛♛♛♛♛♛

ആൽഫ്രെഡ് വെർണർ (ജന്മദിനം)

സ്വിറ്റ്സർലൻഡുകാരനായ ഒരു രസതന്ത്രജ്ഞനായിരുന്നു ആൽഫ്രെഡ് വെർണർ (12 ഡിസംബർ 1866 – 15 നവംബർ 1919). കോ-ഓർഡിനേഷൻ രസതന്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങൾ വികസിപ്പിച്ചത് വെർണറാണ്. സൂറിച്ച് സർവകലാശാലയിലെ പ്രൊഫസ്സറായിരുന്ന അദ്ദേഹത്തിന് 1913ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. സംക്രമണ മൂലകങ്ങൾ മറ്റു മൂലകങ്ങളുമായി ചേർന്നുണ്ടാകുന്ന സങ്കീർണ്ണ സംയുക്തങ്ങളുടെ അഷ്ടമുഖ ഘടന വിശദീകരിച്ചതിനായിരുന്നു പുരസ്കാരം. അകാർബണിക രസതന്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ച ആദ്യ ശാസ്ത്രജ്ഞനാണ് വെർണർ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മാർക്കോണി ദിനം

റേഡിയോ കണ്ടു പിടിച്ച ഇറ്റലിക്കാരനായ Guglieleno Marconi അറ്റ്ലാന്റിക്ക് സമുദ്രത്തിന് കുറുകെ ഇംഗ്ലണ്ടിൽ നിന്നും കാനഡയിലേക്ക് റേഡിയോ സിഗ്നൽ അയച്ചതിന്റെ ഓർമ്മ ദിനം.

റേഡിയോ തരംഗങ്ങള്‍ കണ്ടുപിടിച്ച് ലോകത്തിനു ലഭ്യമാക്കിയ മാര്‍ക്കോണി മനുഷ്യകുലത്തിന്‍റെ ഉപകാരിയാണ്, ഒരു സാങ്കേതികതയുടെ വലിയ കണ്ടുപിടുത്തത്തെക്കാളുപരി മനുഷ്യകുലത്ത‍െ സഹായിക്കുവാനുള്ള തീവ്രമായ ആഗ്രഹമാണ് വാര്‍ത്താപ്രക്ഷേപണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇറ്റലിക്കാരനായ മാര്‍ക്കോണിയുടെ കണ്ടുപിടുത്തത്തിനു പിന്നില്‍ കാണുന്നത്. ടൈറ്റാനിക്ക്, റിപ്പബ്ളിക്ക്, ബാള്‍ത്തൂരാ എന്നീ വന്‍ കപ്പല്‍ ദുരന്തങ്ങള്‍, ലോക മഹായുദ്ധങ്ങള്‍ തുടങ്ങിയ മനുഷ്യചരിത്രത്തിലെ ഭീതിജനകവും ക്രൂരവുമായ രംഗങ്ങളില്‍ ആയിരങ്ങള്‍ക്ക് പ്രത്യാശയും രക്ഷ‍യും പകരുവാന്‍ റേഡിയോ തരംഗങ്ങള്‍ സഹായകമായിട്ടുണ്ട്.

1929ല്‍ ലാറ്ററന്‍ ഉടമ്പടിപ്രകാരം സ്വതന്ത്ര സംസ്ഥാനമായിത്തീര്‍ന്ന വത്തിക്കാന് നിലവിലുള്ള ഏറ്റവും നൂതനമായ ആശയവിനിമയ സാങ്കേതികത ഉണ്ടാകണമെന്ന് ആഗ്രഹിച്ചത് പതിനൊന്നാം പിയൂസ് മാര്‍പാപ്പയാണ്. പാപ്പായുടെ ആഹ്വാനപ്രകാരം 1931ല്‍ മാര്‍ക്കോണിതന്നെ വത്തിക്കാന്‍ റ‍േഡിയോ ആരംഭിച്ചതോടെ ഈ കണ്ടുപിടുത്തം ആത്മീയതയുടെ ഒരു മാനംകൂടി കൈവരിക്കുകയുണ്ടായി. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സന്ദേശദൂതുമായി മാര്‍ക്കോണിയുടെ മാസ്മരിക തരംഗങ്ങള്‍ ഇന്നും ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചേരുന്നുണ്ട്.

മാര്‍ക്കോണിയുടെ കണ്ടുപിടുത്തം അവിചാരിതമായിരുന്നില്ല. കഠിനാദ്ധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ടാണ് മനുഷ്യകുലത്തിന് ഇത്രയേറെ നന്മചെയ്യുന്ന ഈ മാധ്യമം അദ്ദേഹം കണ്ടുപിടിച്ചത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മൈഥിലിശരൺ ഗുപ്‌ത (ചരമദിനം)

ഹിന്ദിയിലെ ആധുനിക കവികളിൽ പ്രശസ്തനും ഒരു സ്വാതന്ത്ര്യ സമരസേനാനിയുമാണ് മൈഥിലി ശരൺ ഗുപ്ത് (3 ആഗസ്റ്റ് 1885-12 ഡിസംബർ 1964സേത് രാംചരൺ ഗുപ്തയുടേയും കാശീബായിയുടേയും മകനായി ഝാൻസിയിൽ ജനിച്ചു. വിദ്യാലയത്തിലെ വിദ്യാഭ്യാസത്തോട് താൽപര്യമില്ലാതിരുന്നതിനാൽ സ്വഭവനത്തിലായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. സംസ്കൃതം ,ഇംഗ്ലീഷ് ,ബംഗാളി എന്നീ ഭാഷകൾ പഠിച്ചിരുന്നു. രാമായണം മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ. വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത്. കവിയെന്നതിന് പുറമെ ഒരു നല്ല നാടകരചയതാവുമാണ് ഇദ്ദേഹം.സരസ്വതി ഉൾപ്പെടെ വിവിധ മാസികകളിൽ കവിതകൾ എഴുതി ഗുപ് ഹിന്ദി സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചു. 1910 ൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന കൃതിയായ രംഗ് മെൻ ഭാംഗ് ഇന്ത്യൻ പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ചു. ഭാരത് ഭാരതിയോടൊപ്പം സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഇന്ത്യക്കാർക്കിടയിൽ അദ്ദേഹത്തിന്റെ ദേശീയ കവിതകൾ പ്രചാരത്തിലായി. അദ്ദേഹത്തിന്റെ മിക്ക കവിതകളും രാമായണം, മഹാഭാരതം, ബുദ്ധ കഥകൾ, പ്രശസ്ത മതനേതാക്കളുടെ ജീവിതം എന്നിവയിൽ നിന്നുള്ളതാണ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതിയായ സാകേത് രാമായണത്തിൽ നിന്നുള്ള ലക്ഷ്മണന്റെ ഭാര്യ ഊർമിളയെ ചുറ്റിപ്പറ്റിയാണ്. അദ്ദേഹത്തിന്റെ മറ്റൊരു കൃതി ഗൗതമ ബുദ്ധന്റെ ഭാര്യ യശോധരയെ ചുറ്റിപ്പറ്റിയാണ്. മറ്റ് ഭാഷകളിൽ നിന്നുള്ള പ്രധാന കൃതികളും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു. ഒമർ ഖയ്യാമിലെ റുബയ്യത്ത്, സ്വപ്‌നവാസവതത്ത (സംസ്‌കൃത നാടകം) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

1947 ൽ ഇന്ത്യ സ്വതന്ത്രമായതിനുശേഷം അദ്ദേഹത്തെ രാജ്യസഭയിലെ ഓണററി അംഗമാക്കി..രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ കവി മൈഥിലി ശരൺ ഗുപ്തയാണ് ' അവിടെ അദ്ദേഹം തന്റെ അഭിപ്രായങ്ങൾ മറ്റ് അംഗങ്ങളുടെ മുമ്പാകെ വയ്ക്കാൻ കവിത ഉപയോഗിച്ചു. 1965 ൽ മരിക്കുന്നതുവരെ അദ്ദേഹം രാജ്യസഭയിൽ അംഗമായിരുന്നു. 1954 ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   13-12-2018   ♛♛♛♛♛♛♛♛♛♛

അൽ-ബയ്റൂനി (ചരമദിനം)

ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അൽ-ബിറൂനി. മുഴുവൻ പേര് അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽബിറൂനി എന്നാണ്. നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗർഭശാസ്ത്രം, മതങ്ങൾ, തത്വചിന്ത തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. ഇന്നത്തെ റഷ്യയിലെ ഖീവാ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം (ഈ സ്ഥലം പുരാതന ഖോറെസ്മിയയുടെ ഭാഗമായിരുന്നു. ഖീവിലെ ഉന്നത വിദ്യാകേന്ദ്രങ്ങളിൽ നിന്ന് അദ്ദേഹം ഗണിതം, ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്തകൾ എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടി. 20വയസ്സിനുള്ളിൽ തന്നെ അദ്ദേഹം പണ്ഡിതൻ എന്ന നിലയിൽ പ്രസിദ്ധനായി. അൽ-ബിറൂനിയെക്കുറിച്ച് അറിയാനിടയായ ജർജാൻ രാജാവ് അദ്ദേഹത്തെ ആസ്ഥാന വിദ്വാനായി നിയമിച്ചു 1017-1030 കാലത്ത് ഇന്ത്യയിൽ വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. , ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും ഒരു നിഷ്പക്ഷവാദിയുടെ നിലയില്‍ അല്‍ ബിറൂനി ചുഴിഞ്ഞുനോക്കിയിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളും വൈദ്യഗ്രന്ഥങ്ങളും അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യന്‍ സാംസ്‌കാരിക പഠനത്തില്‍ വലിയ പ്രാധാന്യവും ലോക ചരിത്രകാരന്മാര്‍ക്കിടയിൽ, വിശിഷ്യാ അറബ് ലോക ചരിത്രന്മാര്‍ക്കിടയിൽ, പ്രചാരവുമുളള ചരിത്ര ഗ്രന്ഥമാണ് അൽ-ബിറൂനിയുടെ ‘കിതാബുല്‍ ഹിന്ദ്’ (അൽ-ബിറൂനി കണ്ട ഇന്ത്യ). പ്രാചീന ഇന്ത്യയുടെ, പ്രത്യേകിച്ചു 11-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഒരു സമ്പൂര്‍ണ ചിത്രമാണ് അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ നമ്മുടെ മുമ്പില്‍ വെക്കുന്നത് അദ്ദേഹത്തിന്റെ താരിഖ് അൽ-ഹിന്ദ് എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്.

ഇന്ത്യയിലെ ശാസ്ത്രീയ രീതികളും അവയുടെ പുരാതന അവതരണങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ പ്രതിഭാതിച്ചിരിക്കുന്നത്. മറ്റൊരു സംസ്കാരത്തിനും കണ്ടിട്ടില്ലാത്ത തരം മനശാസ്ത്രം, ജ്യോതിശാസ്ത്രം, ഭാഷ ശാസ്ത്രം, വാന ശാസ്ത്രം എന്നിവയുടെ വിശാലമായ ശാസത്രീയ രീതികളെ സംബന്ധിച്ച് ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. മനുഷ്യരുടെ ദൈവീക സങ്കല്പങ്ങൾ, പുരാണ സങ്കല്പങ്ങൾ, വേദ സങ്കല്പങ്ങൾ അത് പൊലെ തന്നെ മനുഷ്യർക്കിടയിൽ അന്ന് കണ്ടിരുന്ന ബലികർമ്മത്തെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ വിമർശനങ്ങളും, വിയോജിപ്പുകളും മറ്റും ഇതിൽ വെളിപ്പെടുത്തുന്നു. ഭാരതീയ സംസ്ക്കാരം ആകാലഘട്ടത്തിൽ പശ്ചിമേഷ്യയൂറോപ്പിലും മറ്റും അറിയപ്പെടുന്നത് ഇദ്ദേഹത്തിലൂടെയും.ഈ ഗ്രന്ഥങ്ങളിലൂടെയുമെല്ലാം ആണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




♛♛♛♛♛♛♛♛♛   13-12-2018   ♛♛♛♛♛♛♛♛♛♛

സഞ്ജയ് ഗാന്ധി (ജന്മദിനം)

ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവും നെഹ്രുകുടുംബത്തിലെ ഒരംഗവുമായിരുന്നു സഞ്ജയ് ഗാന്ധി (14 ഡിസംബർ 1946 – 23 ജൂൺ1980).  ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെയും, ഫിറോസ് ഗാന്ധിയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 14 നായിരുന്നു സഞ്ജയ് ഗാന്ധിയുടെ ജനനം. ഡൂൺസ് സ്കൂൾ, സെന്റ്. കൊളംബാസ് സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി സ്പോർട്സ് കാറുകളോട് സഞ്ജയ്ക്ക് വലിയ കമ്പമായിരുന്നു. കൂടാതെ ഒരു പൈലറ്റ് ലൈസൻസും സഞ്ജയ് കരസ്ഥമാക്കിരിരുന്നു. തന്റെ ജീവിതകാലത്ത് തന്റെ മാതാവായ ഇന്ദിരാഗാന്ധിയുടെ പിന്തുടർച്ചക്കാരനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തലപ്പത്ത് സഞ്ജയ് ഗാന്ധി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയുടെ പ്രധാന ശക്തികേന്ദ്രവും വലം കൈയുമായിരുന്നു സഞ്ജയ് ഗാന്ധി. അടിയന്തരാവസ്ഥാ അതിക്രമങ്ങളുടെ പേരില്‍ ഒട്ടേറെ കേസുകളില്‍ അദ്ദേഹം പ്രതിയായിരുന്നു, അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ദില്ലിയില്‍ നടത്തിയ അതിക്രമങ്ങള്‍ ഏറെയായിരുന്നു. മാനുഷിക പരിഗണനയില്ലാതെ ചേരികള്‍ രായ്ക്കു രാമാനം പൊളിച്ചു മാറ്റിയതും  നിര്‍ബന്ധ വന്ധ്യംകരണത്തിന് യുവാക്കളെ പോലും ഇരയാക്കിയതും അന്ന് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. 

ഭരണഘടനാ പരമായ സ്ഥാനമോ അവകാശമോ ഇല്ലാതെയാണ് സഞ്ജയ് ഗാന്ധി അടിയന്തരാവസ്ഥയുടെ മറവില്‍ മനുഷ്യാവകാശ ലംഘനവും തന്നിഷ്ടവും കാട്ടിയത 1980 ല്‍ ലോക്സഭാംഗമാവുകയും അധികാരത്തിലേറിയ ഇന്ദിരയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനിടെ സ്വയം പറപ്പിച്ച വിമാനം തകര്‍ന്ന് വീണായിരുന്നു 34 -ാം വയസില്‍ സഞ്ജയിന്‍റെ അന്ത്യം. ഇന്ത്യൻ പോസ്റ്റൽ ടിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   14-12-2018   ♛♛♛♛♛♛♛♛♛♛

വാൾ‌ട്ട് ഡിസ്നി (ചരമദിനം)

ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സം‌വിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും, സംരംഭകനുമായിരുന്നു വാൾട്ടർ എലിയാസ് ഡിസ്നി. ഇരുപതാം നൂറ്റാണ്ടിലെ വിനോദ മേഖലയിൽ ഏറ്റവും സ്വാധീനം ചെലുത്തിയതും നവീനത വരുത്തിയതുമായ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം (ജനനം
1901 ഡിസംബർ 5
മരണം 1966 ഡിസംബർ 15) മിക്കി മൗസും ഡോനൾഡ് ഡക്കും മിന്നി മൗസും ലോകജനത ആവേശപൂർവം ആനന്ദിച്ചു സ്വീകരിച്ച കാർട്ടൂൺ കഥാപാത്രങ്ങൾ. മനുഷ്യരെപ്പോലെ ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്നവ. വരയിലൂടെ, വർണത്തിലൂടെ രസകരമായ കാർട്ടൂൺ ചിത്രങ്ങള്‍ രചിച്ച് വാണിജ്യവിജയം നേടാമെന്നു തെളിയിച്ച പ്രതിഭാശാലിയായ അമേരിക്കക്കാരനാണ് വാൾ‌ട്ട് ഡിസ്നി   16–ാം വയസ്സിൽ സ്കൂൾ പഠനം നിർത്തേണ്ടി വന്നു. പട്ടാളത്തിൽ ചേരാന്‍ പ്രായക്കുറവു തടസ്സമായി. വിദേശത്ത് ആംബുലൻസ് ഡ്രൈവർ, ചെറുപത്രത്തിൽ കാർട്ടൂണിസ്റ്റ് കുറെ നാൾ പത്രപ്പരസ്യങ്ങളുടെ രൂപകൽപന. 

സഹോദരനുമൊത്ത് തുടങ്ങിയ ലാഫ്–ഓ–ഗ്രാം എന്ന കമ്പനി പൊളിഞ്ഞു. പകർപ്പവകാശം വിതരണക്കാരൻ കൈക്കലാക്കിയ ദുഃഖകഥയുമുണ്ട്. സർഗാത്മകതയില്ലെന്നു പറഞ്ഞ് ഒരു പത്രം പിരിച്ചുവിട്ടു. ഹോളിവുഡിലും പരാജയങ്ങളേറെ. ഇതൊക്കെയാണ് ഡിസ്നിയുടെ പൂർവചരിത്രം. കാർട്ടൂൺ കഥാപാത്രങ്ങൾ, ആനിമേഷൻ ചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, ജന്തുജീവിതവിസ്മയങ്ങൾ കാട്ടുന്ന ദി ലിവിങ് ഡെസർട്ട്, ദി വാനിഷിങ് പ്രെയറി എന്നീ ഡോക്യുമെന്ററികൾ, 22 ഒസ്കറുകൾ, മികച്ച സിനിമാ നിർമാണക്കമ്പനി, അമ്യുസ്മെന്റ് പാർക്കുകൾ, ഹാർവാർഡിലെയും യോലിലെയും അടക്കം ഓണറ്റി ബിരുദങ്ങൾ – ഡിസ്നിയുടെ തൊപ്പിയിൽ തൂവലുകൾ പലതുമെത്തി. കുട്ടിക്കാലത്ത് മിക്കി മൗസും കൂട്ടുകാരും ഇല്ലാത്ത നാളുകളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.അതു പോലെ വാള്‍ട്ട് ഡിസ്‌നിയെന്ന പേരും.1920കളുടെ ആദ്യം ഒരു അനിമേറ്ററായി തന്റെ കരിയര്‍ ആരംഭിച്ചയാളാണ് വാള്‍ട്ട് ഡിസ്നി.ആലീസ് കോമഡീസ് അനിമേറ്റഡ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കൊപ്പമായിരുന്നു ഡിസ്നി ജോലിചെയയ്തിരുന്നത്. ഓസ്വാൾഎന്ന പേരില്‍ ഒരു മുയല്‍ കാര്‍ട്ടൂണുമായെത്തിയ ഡിസ്നിക്ക് വന്‍ ആരാധകരെ ലഭിച്ചു.ആദ്യമായി ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേരില്‍ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പുറത്തിറങ്ങി.1928ല്‍ ഡിസ്നി പുതിയ കഥാപാത്രത്തെ സൃഷ്ടിച്ചു ഓസ്വാള്‍ഡിനോട് സാമ്യതയുണ്ടെങ്കിലും അതൊരു എലിയായിരുന്നു.മഞ്ഞ ഷൂസും ചുവന്ന ട്രൗസറും വെളുത്ത ഗ്ലൗസും ധരിച്ചെത്തിയ മിക്കി കുട്ടികള്‍ക്കിടയില്‍ പെട്ടന്ന് പ്രശസ്തനായി.മിക്കിയെ സ്റ്റീംബോട്ട്് വില്ലി എന്ന ഷോര്‍ട്ട്ഫിലിമിലൂടെ ഡിസ്നി ഔദ്യോഗികമായി അവതരിപ്പിച്ചു

ഡിസ്നിയെ ആരും ഒന്നും പറഞ്ഞു പഠിപ്പിച്ചതല്ല. മനസ്സിനിണങ്ങിയവ ചെയ്ത് പരാജയങ്ങളെ ഭയപ്പെടാതെ നേരിട്ട്, സ്ഥിര പരിശ്രമം വഴി അസാധാരണവിജയം കൈവരിക്കുകയായിരുന്നു അദ്ദേഹം. 1966 ഡിസംബർ 15ന് ശ്വാസകോശാർബുദം മൂലം ഡിസ്നി അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഹെൻ‌റി ഹെരാസ് (ചരമദിനം)

ഒരു സ്പാനിഷ് ജെസ്യൂട്ട്പുരോഹിതനും പുരാവസ്തു ഗവേഷകനുംഇന്ത്യയിലെ ചരിത്രകാരനുമായിരുന്നു ഹെൻ‌റി ഹെരാസ്.(11 സെപ്റ്റംബർ 1888,ബാഴ്‌സലോണ ,  - 14 ഡിസംബർ 1955, )1920 ൽ അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതനായി .ഇന്ത്യയിലെത്തിയപ്പോൾ (1922) ബോംബെയിലെസെന്റ് സേവ്യേഴ്സ് കോളേജിൽ ചരിത്രം പഠിപ്പിക്കാൻ നിയമിതനായി.1935 മുതൽ മോഹൻജൊ-ദാരോ , ഹാരപ്പ എന്നിവിടങ്ങളിൽ പുതുതായി കുഴിച്ചെടുത്ത പുരാവസ്തു കേന്ദ്രങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചു: സിന്ധൂ നദീതട നാഗരികത എന്ന് വിളിക്കപ്പെടുന്ന ലിഖിതങ്ങൾ മനസ്സിലാക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ച് നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതി, ഒടുവിൽ തന്റെ മാസ്റ്റർ പീസായി തുടരുന്നതിനെക്കുറിച്ചുള്ള തന്റെ ഗവേഷണം സംഗ്രഹിക്കുന്നു: സ്റ്റഡീസ് ഇൻ പ്രോട്ടോ-ഇന്തോ-മെഡിറ്ററേനിയൻ കൾച്ചർ (1953), അതിൽ മൊഹൻജോ-ദാരോയുടെ നിഗൂ script മായ ലിപിക്ക് പരിഹാരം നിർദ്ദേശിക്കുകയും സാംസ്കാരിക സ്ഥാപനം നടത്തുകയും ചെയ്തു. സിന്ധൂ നദീതട നാഗരികത, സുമേറിയൻ - ഈജിപ്ഷ്യൻ നാഗരികത, പുരാതന മെഡിറ്ററേനിയൻ സംസ്കാരങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം. അദ്ദേഹം നിർദ്ദേശിച്ച ഡീഫെറിംഗ് ഇതുവരെ പൂർണ്ണമായി ബോധ്യപ്പെട്ടിട്ടില്ലെങ്കിലും ഇത് "സ്പെഷ്യലിസ്റ്റുകളുടെ സ്വീകാര്യത നേടുന്നു 'ബോംബെ ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയായ ഹെറാസ് ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ് കമ്മീഷൻ, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഹിസ്റ്റോറിക്കൽ സയൻസസ് എന്നിവയിലും സജീവമായി ഇടപെട്ടിരുന്നു.രാജ്യത്തിന്റെ സംസ്കാരവുമായി പൂർണമായും തിരിച്ചറിഞ്ഞ അദ്ദേഹം 1947 ലെ സ്വാതന്ത്ര്യത്തിനുശേഷം എത്രയും വേഗം ഒരു ഇന്ത്യൻ പൗരനാകാൻ തീരുമാനിച്ചു.ഇന്ത്യൻ സംസ്കാരത്തോടുള്ള അതേ ആദരവ് ക്രിസ്ത്യൻ തീമുകൾ പ്രകടിപ്പിക്കുന്നതിനായി ക്രിസ്ത്യൻ കലാകാരന്മാരെ ഇന്ത്യൻ കലകളും ചിഹ്നങ്ങളും സ്വീകരിക്കാൻ പ്രേരിപ്പിച്ചു.റോമിൽ 1950 ലെ വിശുദ്ധ വർഷത്തിനായി ഇന്ത്യൻ ക്രിസ്ത്യൻ കലയെക്കുറിച്ചുള്ള ഒരു എക്സിബിഷൻ അദ്ദേഹം നടത്തി. "ക്രിസ്ത്യൻ ഇന്ത്യൻ കലയുടെ പിതാവ്" എന്ന് അദ്ദേഹം അംഗീകരിക്കപ്പെടുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   15-12-2018   ♛♛♛♛♛♛♛♛♛♛

പോട്ടി ശ്രീരാമുലു (ചരമദിനം)

ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി മരണം വരെ നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് പോട്ടി ശ്രീരാമുലു (മാർച്ച് 16, 1901-ഡിസംബർ 16, 1952 ). ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:ക്രമീകരിക്കുന്നതിന് പോട്ടി ശ്രീരാമുലുവിന്റെ നിരാഹാര സത്യാഗ്രഹം കാരണമായി. അദ്ദേഹം അമരജീവി എന്നപേരിൽ ആന്ധ്രാപ്രദേശിൽ ആദരിക്കപ്പെടുന്നു. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായ പോട്ടി ശ്രീരാമുലു തന്റെ ജീ‍വിതകാലം മുഴുവൻ സത്യം, അഹിംസ തുടങ്ങിയ ആദർശങ്ങൾക്കും ഹരിജൻ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു

ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പോട്ടി ഗുരുവയ്യ-മഹാലക്ഷ്മി ദമ്പതിമാരുടെ മകനായി 1901 മാർച്ച് 16-നാണ് പോട്ടി ശ്രീരാമുലു ജനിച്ചത്. റെയിൽവേ ജോലിക്കാരനായിരുന്ന ഇദ്ദേഹം ഗാന്ധിജിയുടെ സ്വാതന്ത്ര്യസമരാഹ്വാനങ്ങളിൽ ആകൃഷ്ടനായി ജോലി രാജിവെച്ച് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ അദ്ദേഹത്തിന്റെ പ്രിയശിഷ്യനായി മാറി. ഗ്രാമങ്ങളുടെ ആത്മാവ് കണ്ടറിഞ്ഞ ഗാന്ധിജി ഗ്രാമസേവനത്തിനായി ശ്രീരാമുലുവിനെ ജന്മദേശത്തേക്ക് തിരിച്ചയച്ചു. ആന്ധ്രയിൽ തിരിച്ചെത്തിയ ശ്രീരാമുലു ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനം, അയിത്തോച്ഛാടനം, മദ്യനിരോധനം എന്നീ ആവശ്യങ്ങൾക്കായി  ഗാന്ധിയൻ സമരമുറയായ സത്യാഗ്രഹങ്ങളിലൂടെ തെലുങ്കുജനതയുടെ ആരാധ്യപുരുഷനായി മാറി.  അവിഭക്ത മദ്രാസ് സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ മേഖലകളാണ് തെലുങ്കുഭാഷ സസാരിച്ചിരുന്ന ആന്ധ്രക്കാരുടെ ഭൂവിഭാഗം. ഭരണസിരാകേന്ദ്രമായ മദ്രാസിൽനിന്ന് ഈ വിഭാഗത്തിന് ലഭിച്ച കടുത്ത അവഗണന 1890 മുതൽക്കേ  തെലുങ്കുഭാഷക്കാർക്ക് പ്രത്യേകസംസ്ഥാനം വേണമെന്ന ആവശ്യത്തിന് ഊന്നൽ നൽകി. ഭരണപരമായ സൗകര്യത്തിന്  ഭാഷാസംസ്ഥാനവിഭജനം അനിവാര്യമാണെന്ന വാദം പിൽക്കാലത്ത് ശക്തിപ്പെടാൻ തുടങ്ങി. ഇതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാനാണ് പിന്നീട് പ്രശസ്തമായ ദാർ കമ്മിഷൻ നിയമിക്കപ്പെട്ടത്. 1926-ൽ കൂവം നദിയുടെ ഉത്തരഭാഗം തെലുങ്കുഭാഷ സംസാരിക്കുന്ന ആന്ധ്രക്കാർക്കായി വിഭജിക്കണമെന്നൊരു പ്രമേയം മദ്രാസ് നിയമസഭയിലവതരിപ്പിക്കപ്പെട്ടു. പനഗൽ രാജുവായിരുന്നു അന്നത്തെ മദ്രാസ് സംസ്ഥാന മുഖ്യമന്ത്രി. 1927-ൽ ഈ പ്രമേയം മദ്രാസ് നിയമസഭ അംഗീകരിച്ചു. 1937-ൽ കൊൽക്കത്തയിൽ ചേർന്ന ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയും ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിന് പച്ചക്കൊടികാട്ടി. എന്നാൽ, രാജഗോപാലാചാരിയുടെ ശക്തമായ എതിർപ്പുമൂലം ആന്ധ്രസംസ്ഥാനം എന്ന ആശയം താത്‌കാലികമായെങ്കിലും അനിശ്ചിതത്വത്തിലായി.  1948-ലാണ്‌ ജവാഹർലാൽ നെഹ്രു, വല്ലഭ്‌ഭായ് പട്ടേൽ, പട്ടാരി സീതാരാമയ്യ എന്നിവരടങ്ങിയ ജെ.വി.പി. കമ്മിഷൻ നിലവിൽവരുന്നത്.  ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കണമെന്ന ആവശ്യം കമ്മിഷൻ അംഗീകരിച്ചുവെങ്കിലും സംസ്ഥാന രൂപവത്കരണം പ്രാബല്യത്തിലെത്തുക മാത്രമുണ്ടായില്ല. കേന്ദ്രസർക്കാറിന്റെ വാഗ്‌ദാനലംഘനത്തിനെതിരെ ആന്ധ്രയിൽ വീണ്ടും വൻ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. 1952 ആഗസ്ത് 15-ലെ സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് കമ്മിറ്റി അംഗമായ സ്വാമി സീതാരാമയ്യ ആന്ധ്ര സംസ്ഥാനത്തിനുവേണ്ടി അനിശ്ചിതകാല നിരാഹാരസമരം  തുടങ്ങിവെച്ചു. 35 ദിവസം നീണ്ടുനിന്ന സമരം എത്രയുംവേഗം ആന്ധ്രസംസ്ഥാനം രൂപവത്കരിക്കാമെന്ന നെഹ്രുവിന്റെ ഉറപ്പിന്മേൽ വിനോബാജിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിലെത്തി. സ്വാമി സീതാരാമയ്യ നിരാഹാര സമരത്തിൽനിന്ന്‌ പിൻവാങ്ങി. പക്ഷേ, ആന്ധ്രക്കാരുടെ ചിരകാലസ്വപ്നം അപ്പോഴും സാക്ഷാത്കരിക്കപ്പെട്ടില്ല. കേന്ദ്രസർക്കാറിന്റെ വഞ്ചനാപരമായ നിലപാട് സ്വാതന്ത്ര്യസമരസേനാനിയും  ഗാന്ധിശിഷ്യനുമായ പോട്ടി ശ്രീരാമുലുവിനെ വല്ലാതെ വേദനിപ്പിച്ചു. അരനൂറ്റാണ്ടിലേറെ കാലമായി തുടരുന്ന ജനകീയപോരാട്ടങ്ങളെ കേന്ദ്രസർക്കാർ അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ലെന്ന് അദ്ദേഹത്തിനുതോന്നി. അഞ്ചുകോടിയിലധികം വരുന്ന ആന്ധ്രക്കാരുടെ ആശയാഭിലാഷങ്ങളും അഭിമാനവും സംരക്ഷിക്കുന്നതിനായി ആന്ധ്രസംസ്ഥാനം നിലവിൽവരുന്നതുവരെ താൻ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  അങ്ങനെ മദിരാശി നഗരത്തിലെ വീരഭദ്രൻ തെരുവിൽ പോട്ടി ശ്രീരാമുലു തന്റെ ഐതിഹാസിക സമരത്തിന് തുടക്കംകുറിച്ചു. ശ്രീരാമുലുവിന്റെ സമരത്തിന് ആദ്യം വലിയ ആവേശമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. സ്വാമി സീതാരാമയ്യയുടെ സമരംപോലെ ഇതും വൃഥാവിലാവുമോ എന്ന് പലരും ശങ്കിച്ചു. എന്നാൽ, മുപ്പത്തിയഞ്ചുദിവസങ്ങൾ പിന്നിട്ടതോടുകൂടി സമരത്തിന്റെ ഗതിയാകെ മാറി.  ആന്ധ്രയിലെ പത്രമാധ്യമങ്ങളും സാമൂഹികസംഘടനാ പ്രസ്ഥാനങ്ങളും ശ്രീരാമുലുവിന്റെ സഹനസമരത്തിന്   പിന്തുണയുമായി രംഗത്തെത്തി. ജനപിന്തുണ ഓരോദിവസവും കഴിയവേ കൂടിക്കൂടിവന്നു. ഉത്കണ്ഠാഭരിതമായ ഓരോ ദിവസവും കടന്നുപോകവേ ശ്രീരാമുലുവിന്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. സമരം 45 ദിവസം പിന്നിട്ടു. എന്നിട്ടും കേന്ദ്രസർക്കാറിൽനിന്നും ആന്ധ്രസംസ്ഥാനത്തിനനുകൂലമായ യാതൊരു പ്രതികരണവുമുണ്ടായില്ല. പോട്ടി ശ്രീരാമുലുവിന്റെ ജീവൻരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് കത്തുകളുടെയും ടെലിഗ്രാമുകളുടെയും ഒരു പ്രവാഹം തന്നെ പ്രധാനമന്ത്രി  നെഹ്രുവിന്റെ വസതിയിലേക്കുണ്ടായി. ഈ ജനകീയപോരാട്ടം അക്ഷരാർഥത്തിൽത്തന്നെ നെഹ്രുവിന്റെ സ്വസ്ഥത കെടുത്തി.  നിരാഹാരസമരം അൻപത്തിരണ്ടാം ദിവസത്തിലെത്തി. പോട്ടിയെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഉത്കണ്ഠ രേഖപ്പെടുത്തി. നിരാഹാരസമരത്തിൽ ഒരാൾ 52 ദിവസം ജീവിച്ചിരിക്കുക വൈദ്യശാസ്ത്രത്തിനുപോലും അദ്‌ഭുതകരമായിരുന്നു. ആന്ധ്രയിൽ മാത്രമല്ല ഇന്ത്യയിലെ പലഭാഗങ്ങളും പ്രതിഷേധയോഗങ്ങളും ശ്രീരാമുലുവിന് ധാർമികപിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സമരരീതികൾകൊണ്ടും പ്രക്ഷുബ്ധമായി. സഹനസമരം 58-ാം ദിവസത്തിലെത്തി. മടുത്ത സുഹൃത്തുക്കളും ഡോക്ടർമാരും ഏതുവിധേനെയും പോട്ടിയെ സമരത്തിൽനിന്ന്‌ പിന്മാറ്റാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യസമരസേനാനിയും സഹപ്രവർത്തകനും പിന്നീട് ആന്ധ്രാ മുഖ്യമന്ത്രിയുമായിരുന്ന ടി. പ്രകാശം നിറകണ്ണുകളോടെ ശ്രീരാമുലുവിനെ സന്ദർശിച്ച് സമരത്തിൽനിന്ന് പിന്മാറണമെന്ന് യാചിച്ചു. എന്നാൽ, തന്റെ ജീവൻ നഷ്ടപ്പെട്ടാലും തെലുങ്കുജനതയുടെ അഭിമാനമായ ആന്ധ്രസംസ്ഥാനം പ്രഖ്യാപിക്കുന്നതുവരെ സമരത്തിൽനിന്ന് ഒരിഞ്ചുപോലും പിറകോട്ടുപോകില്ലെന്ന് ദൃഢചിത്തതയോടെ അദ്ദേഹം പറഞ്ഞത് അവിടെക്കൂടിനിന്ന ആയിരങ്ങളെ കണ്ണീരണിയിച്ചു.  1952 ഡിസംബർ 15. പോട്ടി ശ്രീരാമുലുവിന്റെ നിരാഹാരസമരം 59-ാം ദിവസത്തിലേക്ക് കടക്കുന്നു. അഞ്ചുകോടി ആന്ധ്രക്കാർ അന്നു മുഴുവൻ ശ്രീരാമുലുവിന്റെ ജീവൻ രക്ഷിക്കാനായി പ്രാർഥനയിലും ഉപവാസത്തിലുമായിരുന്നു. എന്നാൽ,  ദൈവങ്ങളോ ജനകീയഭരണകൂടങ്ങളോ ആ പ്രാർഥന കേട്ടില്ല. ആ പകൽമുഴുവൻ ശ്രീരാമുലു എന്ന ദേശസ്നേഹിയുടെ ദുർബലമായ ശരീരം പ്രാണനുവേണ്ടി പോരാടുകയായിരുന്നു രാത്രി എട്ടുമണിയോടെ അദ്ദേഹം  പൂർണമായും അബോധാവസ്ഥയിലായി. രാത്രി 11.20-ന് തന്റെ ജീവിതസ്വപ്നം സഫലീകരിക്കാനാവാതെ എന്നെങ്കിലുമൊരിക്കൽ ആ സ്വപ്നം സഫലീകരിക്കും എന്ന പ്രതീക്ഷയോടെ ത്യാഗപൂർണമായ ആ ജീവിതം എന്നെന്നേക്കുമായി അവസാനിച്ചു.  കാട്ടുതീപോലെ പടർന്ന ആ വർത്ത തെലുങ്കു പ്രവിശ്യയിലെ ജനതയുടെ സകലനിയന്ത്രണങ്ങളും നഷ്ടപ്പെടുത്തി. പ്രതിഷേധപ്രകടനങ്ങൾ, ഹർത്താലുകൾ, പിക്കറ്റിങ്, സർക്കാർ സ്ഥാപനങ്ങൾക്കുനേരേയുള്ള ആക്രമണങ്ങൾ, തീവണ്ടിതടയൽ, വെടിവെപ്പുകൾ... ഒറ്റദിവസംകൊണ്ട് ആന്ധ്ര ഒരു കലാപഭൂമിയായി മാറി. ആ രൗദ്രഭാവം കോൺഗ്രസ്സിനെയും കേന്ദ്രസർക്കാറിനെയും അക്ഷരാർഥത്തിൽ വിറകൊള്ളിച്ചു. തടുക്കാനാകാത്ത ജനരോക്ഷത്തിന്റെ അഗ്നിയിൽ ആന്ധ്ര തിളച്ചുമറിഞ്ഞു.  ശ്രീരാമുലുവിന്റെ ജീവത്യാഗം ജവാഹർലാൽ നെഹ്രുവിനെ അത്യന്തം ദുഃഖിതനാക്കി. വിവേകപൂർണമായ ഒരു തീരുമാനം അടിയന്തരഘട്ടത്തിൽ കൈക്കൊള്ളാൻ കഴിയാത്തത് തന്റെ ഭരണപരാജയമായി അദ്ദേഹം സ്വയം വിലയിരുത്തി. പ്രായശ്ചിത്തമെന്നോണം മൂന്നാംദിവസം ആന്ധ്രസംസ്ഥാനം അനുവദിക്കുന്നതായി നെഹ്രു പ്രഖ്യാപനം നടത്തി. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യസംസ്ഥാനം എന്ന പദവി ആന്ധ്രാപ്രദേശിന് സ്വന്തമായി.  പോട്ടി ശ്രീരാമുലുവിനോടുള്ള ആദരസൂചകമായിട്ടായിരുന്നു പിന്നീട് സ്റ്റേറ്റ് റീ ഓർഗനൈസിങ്  കമ്മിറ്റിയെ കേന്ദ്രസർക്കാർ നിയമിച്ചത്. ആദരണീയനായ മലയാളി സർദാർ കെ.എം. പണിക്കരായിരുന്നു അതിന്റെ  ചെയർമാൻ. കമ്മിറ്റിയുടെ ക്രിയാത്മക നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ദീർഘവീക്ഷണത്തോടെ 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ  ഇന്നത്തെ രീതിയുള്ള സംസ്ഥാനങ്ങൾ നിലവിൽവന്നു.  ചരിത്രത്തിൽ രാജ്യസ്നേഹികളുടെ വീരഗാഥകൾ പലതുമുണ്ടാകാം. എന്നാൽ, തന്റെ പ്രിയപ്പെട്ട ജനങ്ങൾക്കുവേണ്ടി ഇഞ്ചിഞ്ചായി പൊരുതി സ്വന്തം ജീവിതം ബലികൊടുത്ത് വിജയംവരിച്ച മഹാരഥന്മാർ വിരളം.   അതുകൊണ്ടുതന്നെ ചരിത്രത്തിൽ  പിന്നീടദ്ദേഹം ‘അമരജീവി പോട്ടി ശ്രീലാമുലു’ എന്ന പേരിൽ അനശ്വരനായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   15-12-2018   ♛♛♛♛♛♛♛♛♛♛

  അന്താരാഷ്ട്ര ചായ ദിനം

എല്ലാ വർഷവും ഡിസംബർ 15 അന്താരാഷ്ട്ര ചായ ദിനമായി ആചരിക്കുന്നു. 2005 മുതൽ തേയില ഉല്പാദക രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇൻഡോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ടാൻസാനിയ തുടങ്ങിയവ ചായ ദിനം ആഘോഷിച്ചു വരുന്നു

ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് ചരിത്രം പറയുന്നു.വാമൊഴി-െഎതിഹ്യപ്രകാരം ചൈനിസ് ചക്രവർത്തിയായിരുന്ന ഷെൻ നൂങ് (shen nung) ആണ് ചായയുടെ തനിനിറം യാദൃശ്ചികമായി തിരിച്ചറിഞ്ഞത്.
ഇദ്ദേഹം കാട്ടിൽ വേട്ടക്കുപോയ സമയത്ത് അൽപം വെള്ളം ചൂടാക്കാൻവെക്കുകയും ഏതോ ചെടിയുടെ ഉണങ്ങിയ ഇലകൾ വെള്ളത്തിലേക്ക് പാറിവീഴുകയും ചെയ്തു.തവിട്ടുനിറത്തിലായ വെള്ളം രുചിച്ചുനോക്കിയ ചക്രവർത്തി പാനീയം നൽകിയ ഉൻമേഷം അനുഭവിച്ചറിഞ്ഞു.തേയിലയുടേയും ചായ എന്ന അത്ഭുതപാനീയത്തിന്റെയും കഥ ഇവിടെ തുടങ്ങുന്നു.

"ചാ"എന്ന ചൈനീസ് പദത്തിൽനിന്നാണ് ചായയുടെ തുടക്കം.ഏതാണ്ടെല്ലാ ഏഷ്യൻഭാഷകളിലും "ചായ്" എന്നാണ് ചായ അറിയപ്പെടുന്നത്.ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ചൈനക്ക് സ്വന്തമാണ് സെൻ ബുദ്ധസന്യാസിമാരിലൂടെയാണ് ചായ ജപ്പാനിലെത്തിച്ചേരുന്നത്.പിന്നീടത് കാലക്രമേണ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു.ഡച്ച് സമൂഹത്തിലെ ഒരു ആഢംബരവസ്തുവായിമാറാനും സ്വർണ്ണത്തേക്കാൾ മൂല്യമുള്ള സാധനമായി മാറാനും ചായക്ക് ഏറെക്കാലം വേണ്ടിവന്നില്ല.ചായ ഉത്പാദനത്തിൽ ചൈനയാണ് കാലങ്ങളായി ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ ഇന്ത്യ. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അന്നത്തെ വിലകൂടിയ ഉത്പന്നമായിരുന്ന ചായയോടു തോന്നിയ ആർത്തിയാണ് ഇന്ത്യയിൽ ചായ വ്യവസായത്തിനു വളമായത്.  ചില രാജ്യങ്ങൾ പുറത്തിറക്കിയ താപാൽ സ്റ്റാംപുകൾ.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സ്വാമി രംഗനഥാനന്ദ (ജന്മദിനം)

രാമകൃഷ്ണ മിഷന്‍റെ അധ്യക്ഷനായ ആദ്യ മലയാളി, ആധുനിക ഭാരതത്തിന്‍റെ വിവേകാനന്ദന്‍, ഭാരതത്തിന്‍റെ ആത്മീയ അംബാസഡര്‍, രണ്ടാമത്തെ ശങ്കരന്‍ എന്നീ വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്ന് സ്വാമി രംഗനഥാനന്ദ(1908 ഡിസംബര്‍ 15-2005 ഏപ്രിൽ25 ) തൃശ്ശൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമമായ ത്രിക്കൂരിലാണ് സ്വാമി രംഗനാഥാനന്ദ ജനിച്ചത്.സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം1926 ൽസന്യാസജീവിതത്തിന്റെ ആദ്യ പന്ത്രണ്ടു വർഷം മൈസൂരിലും ബാംഗ്ലൂർ ആശ്രമത്തിലും ചെലവഴിച്ചത് കഠിനാധ്വാനത്തിന്റെയും പഠനത്തിന്റെയും ധ്യാനത്തിന്റെയും ദിവസങ്ങളായിരുന്നു. ആശ്രമ ഹോസ്റ്റലിന്റെ മേൽനോട്ടത്തിനായി പാചകം, പാത്രം കഴുകൽ എന്നിവയിൽ നിന്ന് അദ്ദേഹം നിരവധി ആശ്രമ ജോലികളിൽ ഏർപ്പെട്ടു. കഠിനാധ്വാനം അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും തളർച്ച അറിഞ്ഞിട്ടില്ല , അദ്ദേഹം പിന്നീട് പറയും. തിരക്കേറിയ ദിനചര്യകൾക്കിടയിൽ, ഗീതയെയും വിവേകാചുഡമാനിയെയും മനപാഠമാക്കാൻ അദ്ദേഹം സമയം കണ്ടെത്തി. തനിക്കുവേണ്ടി സമയം കണ്ടെത്തുന്നതിനായി ജോലിയിൽ അമിതഭാരമുണ്ടെന്ന് ആരെങ്കിലും പരാതിപ്പെടുമ്പോഴെല്ലാം അദ്ദേഹം ഇത് ഓർക്കും.

സ്വാമി രംഗനാഥാനന്ദന്റെ അസാധാരണമായ മാനസിക വിവേകവും ഓർമ്മശക്തിയും പല ശാസ്ത്രജ്ഞർക്കും പോലും വെളിപ്പെടുത്തലായിരുന്നു. അവന്റെ മൂർച്ചയുള്ള ബുദ്ധിയും മനോഭാവവും സ്വാമിയെ സാധാരണക്കാരിൽ നിന്ന് വേറിട്ടു നിർത്തി. ഇന്ത്യൻ തിരുവെഴുത്തുകളും പുരാണങ്ങളും മാത്രമല്ല മറ്റ് മതവിഭാഗങ്ങളും അദ്ദേഹം തീവ്രമായി പഠിച്ചു. തന്റെ ഭൗദ്ധിക യാത്രയിൽ, കിഴക്കൻ, പാശ്ചാത്യ തത്ത്വചിന്തകളിലൂടെ, ശാസ്ത്രം, ചരിത്രം, സാമൂഹ്യശാസ്ത്രം, മന ശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയുടെ വിവിധ ശാഖകളിലൂടെ അദ്ദേഹം സഞ്ചരിച്ചു- വാസ്തവത്തിൽ, അദ്ദേഹം തൊടാത്ത അറിവിന്റെ ഒരു മേഖലയും ഉണ്ടായിരുന്നില്ല.
ബഹുഭാഷാ പണ്ഡിതനും അഗാധമായ ആത്മീയജ്ഞാനം, അന്യാദൃളശമായ വാഗ്മിത, അതിശയകരമായ പ്രവര്‍ത്തനരീതി തുടങ്ങിയ വിശിഷ്ട ഗുണങ്ങളാല്‍ അദ്ദേഹം സന്യാസി പാരമ്പര്യത്തില്‍ തന്നെ സ്വന്തമായ വ്യക്തിത്വം ഉറപ്പിച്ചെടുത്തു.ഭാരതത്തിന്റെ സാംസ്കാരികചരിത്രത്തിനു ദൃശ്യാവിഷ്കാരം നല്കുന്ന അനവധി ചിത്രങ്ങളും ശില്പങ്ങളും വിവരണങ്ങളുമടങ്ങിയ ഒരപൂർവപ്രദർശനം. സ്വാമി വിഭാവനചെയ്ത് പ്രഗല്ഭരായ കലാകാരന്മാർ രൂപനിർമാണം നടത്തിയ പ്രദർശനം അരങ്ങേറിയ കെട്ടിടവും ആശ്രമമന്ദിരവും സ്വാമി ഹൈദരാബാദ് മിഷന്റെ അധ്യക്ഷനായി വന്നശേഷം ഉണ്ടായതാണ്. എവിടെച്ചെന്നാലും അവിടെയെല്ലാം ആശ്രമത്തിന്റെ ഭൗതികസൗകര്യങ്ങളും പ്രവർത്തനമേഖലകളും വികസിപ്പിക്കുന്നതിലൂടെ ആശ്രമം കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുകയെന്നതായിരുന്നു സ്വാമിയുടെ വ്രതം. ഗ്രന്ഥശാലകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, സാക്ഷരതാകേന്ദ്രങ്ങൾ, സ്വഭാവരൂപീകരണപരിപാടികൾ തുടങ്ങി സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന എത്രയോ പദ്ധതികൾ ആശ്രമത്തോടനുബന്ധിച്ച് നടപ്പാക്കാൻ സ്വാമി ശ്രദ്ധിച്ചിരുന്നു. വിശ്വാസവും യുക്തിയും തമ്മിലും മതവും ശാസ്ത്രവും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ച് സാമാന്യജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിലൂടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിർമാർജനം ചെയ്യാനുള്ള സ്വാമി വിവേകാനന്ദന്റെ കർമപരിപാടികളുടെ തുടർച്ചയായിരുന്നു രംഗനാഥാനന്ദസ്വാമിയുടെ പ്രവർത്തനങ്ങൾ. സ്വാമി വിവേകാനന്ദന്റെ ഇരുപതാംനൂറ്റാണ്ടിലെ ശബ്ദമായിരുന്നു രംഗനാഥാനന്ദസ്വാമി.നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം നിരവധി പുതിയ രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സ്വാമി വിവേകാനന്ദന്റെ പ്രായോഗിക വേദാന്തം ആചരിക്കാവുന്ന ആശ്രമം ആരംഭിക്കാൻ അദ്ദേഹം മറ്റ് സംഘടനകളെയും വ്യക്തികളെയും സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.മാനവികതയുടെ സംയോജകനെന്ന നിലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനയെ അഭിനന്ദിച്ചുകൊണ്ട് 1985 ൽ ദേശീയ സമന്വയത്തിനുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി അവാർഡിന് അർഹനായി.സ്വാമി രംഗനാഥാനന്ദ 2005 ഏപ്രിൽ 25 ൽ   മഹാസമാധിയിൽ പ്രവേശിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   16-12-2018   ♛♛♛♛♛♛♛♛♛♛

വിജയ് ദിവസ്

1971 ല്‍ പാകിസ്താനുമായി നടന്ന യുദ്ധവിജയത്തിന്‍റെ സ്മരണാര്‍ത്ഥം ഓരോ ഡിസംബര്‍ 16 ഉം ഇന്ത്യ വിജയ് ദിവസമായി ആഘോഷിക്കുന്നു, ഇന്ത്യയുടേയും അയല്‍രാജ്യങ്ങളായ പാകിസ്താന്‍റെയും ബംഗ്ലാദേശിന്‍റേയും ചരിത്രത്തില്‍ നിര്‍ണ്ണായകമായ യുദ്ധമായിരുന്നു 1971 ലേത്. ബംഗ്ലാദേശ് എന്നൊരു പുതിയ രാജ്യത്തിന്‍റെ പിറവിക്ക് കൂടി കാരണമായ യുദ്ധത്തില്‍ ഡിസംബര്‍ 16 നായിരുന്നു പാകിസ്താന്‍ സേന ഇന്ത്യന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്,പാകിസ്താന്‍ ജനറല്‍ ആമിര്‍ അബ്ദുള്ള ഖാന്‍ നിയാസിന്‍റെ നേതൃത്വത്തില്‍ 93,000 സൈനികരായിരുന്നു ഇന്ത്യന്‍ സേനയെ നയിച്ച ജഗ്ജിത് സിംഗ് അറോറയുടെ മുന്നില്‍ കീഴടങ്ങിയത്. യുദ്ധത്തില്‍ പാരജയപ്പെട്ടതോടെ പരസ്യമായി ഇന്ത്യക്ക് കീഴടങ്ങേണ്ടി വന്ന പാകിസ്താന് രാജ്യത്തിന്‍റെ പകുതിയും കിഴക്കന്‍ സേനയും നഷ്ടപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ഏറ്റവും വലിയ സൈനിക കീഴടങ്ങല്‍ കൂടിയായിരുന്നു അത്,1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ പാകിസ്താന്‍ ആക്രമിച്ചതോടെയാണ് യുദ്ധത്തിന്‍റെ ആരംഭം.ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ ആദ്യമായി ഒരുമിച്ച് പോരാടിയ യുദ്ധം കൂടിയാണ് ഇത്.കിഴക്കന്‍-പടിഞ്ഞാറ് പാകിസ്ഥാനിലേക്കെല്ലാം ഇന്ത്യന്‍ സേന വളരെ പെട്ടെന്ന് തന്നെ ശക്തമായി മുന്നേറി. പടിഞ്ഞാറന്‍ പാകിസ്താനിലെ 15010 കിലോമീറ്റര്‍ പ്രദേശം ഇന്ത്യന്‍ സേന പിടിച്ചെടുത്തു. ഒരു ദിവസം 500 ലധികം പാക് സൈനികര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമത്തില്‍ വധിക്കപ്പെട്ടു. പാകിസ്താനും കര-വ്യോമ-നാവിക സേന ആക്രമണങ്ങള്‍ നടത്തിയിരുന്നു. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയിലെ ലോങ്വാല ഇസ്ലാമാബാദില്‍ നിന്ന് ആക്രമിക്കപ്പെട്ടു. ക്രൂരമായി പീഡിക്കപ്പെട്ട 90 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ യുദ്ധസമയത്തും യുദ്ധാനന്തരവം ഇന്ത്യയിലെത്തി.

1971 ഡിസംബര്‍ 3 മുതല്‍ 1971 ഡിസംബര്‍ 16 ന് ധാക്ക കീഴടങ്ങുന്നത് വരെയാണ് യുദ്ധം നീണ്ട് നിന്നത്. ഇന്ത്യയിലേയും പാകിസ്താനിലേയും 3800 സൈനികര്‍ക്കാണ് ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായത്. ഈ യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്താൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബീഥോവൻ (ജന്മദിനം)

ലോകപ്രശസ്തനായ ജർമ്മൻ സംഗീതജ്ഞനും, പിയാനോ വിദ്വാനുമായിരുന്നു ലുഡ്വിഗ് വാൻ ബീഥോവൻ എന്ന ബീഥോവൻ (1770 ഡിസംബർ 16:1827 മാർച്ച് 26). പാശ്ചാത്യസംഗീതലോകം ഉദാത്തതയുടെ കാലത്തു നിന്ന് കാല്പനികതയുടെ കാലത്തേക്കുള്ള പരിണാമപ്രക്രിയയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്‌ ഇദ്ദേഹം. ലോകത്ത് ഏറെ ആദരിക്കപ്പെട്ടിട്ടുള്ളതും സ്വാധീനം ചെലുത്തിയതുമായ സംഗീതജ്ഞരിൽ ഒരാളായി ബീഥോവൻ കണക്കാക്കപ്പെടുന്നു

ബീഥോവന്‍റെ അച്ഛന്‍ ബോണിലെ പ്രതിനിധി സഭയിലെ ആസ്ഥാന സംഗീതജ്ഞനായിരുന്നു. മദ്യപനായിരുന്ന ആയിരുന്ന അദ്ദേഹം. കടുത്ത ശിക്ഷണ രീതികളിലൂടെയാണ് ബീഥോവനെ സംഗീതം അഭ്യസിപ്പിച്ചിരുന്നത്.
കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ ബീഥോവന്‍റെ സംഗീതം ജനം ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. പ്രതിനിധി സഭയിലെ അധ്യക്ഷന്‍ ബീഥോവനെ സാമ്പത്തിക സഹായം നല്‍കി പ്രോത്സാഹിപ്പിച്ചു.

17- ാമത്തെ വയസ്സില്‍ അമ്മയുടെ മരണം സഹോദരങ്ങളുടെ പരിപാലനം ബീഥോവന്‍റെ ഉത്തരവാദിത്തമായി. പൊതുവേദികളില്‍ സംഗീത വിരുന്ന് നടത്തി തനിക്കാവശ്യമുള്ള പണം സ്വരൂപിച്ചിരുന്നു ബീഥോവന്‍. 22- ാമത്തെ വയസ്സില്‍ വിയന്നയിലേക്ക് നീങ്ങിയ ബിഥോവന്‍ ഹെയ്ഡന്‍ എന്ന പ്രശസ്ത സംഗീതജ്ഞന്‍റെ ശിഷ്യത്വം സ്വീകരിച്ചു. ഹെയ്ഡന്‍റെ കീഴില്‍ സംഗീതത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി. പിയാനോ വായനക്കാരന്‍ എന്ന നിലയില്‍ നിന്നും സംഗീതം ചിട്ടപ്പെടുത്തുന്ന നിലയിലേക്ക് ഉയര്‍ന്നു.പ്രശസ്ത സംഗീതജ്ഞന്മാര്‍ ബീഥോവന്‍റെ സംഗീത കാലഘട്ടത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കുന്നു. ഒന്നാം ഘട്ടത്തിലാണ് ബീഥോവന്‍ ആദ്യത്തെ രണ്ട് സിംഫണികള്‍, പിയാനോ സൊനാറ്റകള്‍ എന്നിവ ചിട്ടപ്പെടുത്തിയത്. രണ്ടാമത്തേത് ബീഥോവന്‍ സംഗീത രചനാ രംഗത്ത് അവലംബിച്ച നവീന രീതികളുടെ കാലഘട്ടത്തെയാണ്. ഈ കാലയളവിലാണ് മൂന്നു മുതല്‍ എട്ട് വരെയുള്ള സിംഫണികള്‍, മൂണ്‍ലൈറ്റ് എന്ന് പ്രശസ്തമായ പിയാനോ സൊനാറ്റോ എന്നിവ രചിച്ചത്.1816 മുതല്‍ 1826 വ രെയുള്ള ബീഥോവന്‍റെ മൂന്നാം കാലഘട്ടത്തില്‍ അദ്ദേഹം സംഗീതലോകത്തെ ഉന്നതങ്ങളില്‍ എത്തിയിരുന്നു. സംഗീതത്തില്‍ വളരെ ഗഹനമായ രചനകള്‍ നടത്തിയത് ഇക്കാലയളവ ലായിരുന്നു.ബീഥോവന്‍ മൂന്നാം കാലഘട്ടത്തില്‍ ചിട്ടപ്പെടുത്തിയ സംഗീതകുറിപ്പുകള്‍ സംഗീതരംഗത്ത് ഇന്നും അത്ഭുതമുളവാക്കുന്നവയാണ്.വളരെ വ്യത്യസ്തമായ ജീവിതരീതികള്‍ ആയിരുന്നു ബീഥോവന്‍റേത്. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയെന്നത് അതിലൊന്ന് മാത്രം. ഈ കാലയളവിൽ ബിഥോവന്റെ ശ്രവണ ശക്തി പതിയെ നശിക്കാൻ തുടങ്ങി, ഇത് അദ്ദേഹത്തെ പതുക്കെ മൂകതയിലേക്കും തള്ളിയിട്ടു. എന്നാൽ ബാധിര്യവും മൂകതയും മൂടുപടം പോലെ വന്നു മൂടിയ കാലഘട്ടങ്ങളിൽ ബിഥോവൻ ചെയ്ത സംഗീതങ്ങളായിരുന്നു ഇന്നും അദ്ദേഹത്തെ അനശ്വരനാക്കുന്നത്. ബിഥോവന്റെ ബധിരതയിൽ നിന്നും മൂകതയിൽ നിന്നും പിറന്നവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ ഒരുപാട് സൃഷ്ടിക്കൾ. മൗനത്തിൽ നിന്നും സംഗീതത്തെ സൃഷ്ടിച്ച ബിഥോവൻ പിയോനയിലും വിദഗ്ധനായിരുന്നു.. ലോകസംഗീതം ക്ളാസിക്കല്‍ രീതികളില്‍ നിന്നും റൊമാന്‍റിസത്തിലേക്കുള്ള പരിണമിക്കുന്ന കാലഘട്ടത്തില്‍ മുഖ്യ പങ്കു വഹിച്ച അദ്ദേഹം കരള്‍ രോഗം ബാധിച്ച് 1826 മാര്‍ച്ച് 26 ന്  അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   17-12-2018   ♛♛♛♛♛♛♛♛♛♛

Wright Brothers Day

റൈറ്റ് സഹോദരന്‍മാര്‍ ആദ്യത്തെ വിമാനം വിജയകരമായി പറത്തിയതിന് 115 വര്‍ഷം പൂര്‍ത്തിയാകുന്നു. വ്യോമയാന രംഗത്ത് അനുദിനം സംഭവിക്കുന്ന പരിവര്‍ത്തനങ്ങളുടെ നാന്ദികുറിക്കലായിരുന്നു 1903 ഡിസംബര്‍ 17 ന് അമേരിക്കയിലെ വടക്കന്‍ കരോലിനയിലെ കടല്‍ തീരത്ത് നടന്നത്.

അമേരിക്കയിലെ സൂസന്‍- മില്‍ട്ടണ്‍ ദമ്പതികളുടെ മക്കളായിരുന്നു റൈറ്റ് സഹോദരന്മാര്‍ എന്ന പേരില്‍ പ്രശസ്തരായ വില്‍ബര്‍ റൈറ്റും (ജനനം 1867) ഓര്‍വില്‍ റൈറ്റും (ജനനം 1871). ജോലി സംബന്ധമായി ഒരുപാട് യാത്ര ചെയ്തിരുന്ന മില്‍ട്ടണ്‍ റൈറ്റ് വീട്ടിലെത്തുന്നത് കുട്ടികള്‍ക്കായി കൈ നിറയെ കളിപ്പാട്ടങ്ങളുമായാണ്. ഒരു ടോയ് ഹെലിക്കോപ്റ്ററുമായാണ് 1878 ല്‍ ഒരു ദിവസം മില്‍ട്ടണ്‍ വീട്ടിലെത്തിയത്. വ്യോമയാന ശാസ്ത്രത്തിന്റെ കുലപതിയായ അല്‍ഫോന്‍സ് പെനോദിന്റെ പ്രശസ്തമായ കണ്ടുപിടുത്തത്തിന്റെ ഒരു മോഡലായിരുന്നു അത്. കോര്‍ക്കും മുളയും പേപ്പറും ഉപയോഗിച്ച് നിര്‍മിച്ച ആഹെലിക്കോപ്റ്ററിന്റെ റോട്ടര്‍ തിരിക്കാന്‍ ഒരു റബര്‍ ബാന്‍ഡുമുണ്ടായിരുന്നു. ഈ കളിപ്പാട്ടം ഏറെ ഇഷ്ടപ്പെട്ടു വില്‍ബറിനും ഓര്‍വിലിനും. അത് പൊളിയുന്നതുവരെ കളിച്ച ശേഷം അവര്‍ അതിനു സമാനമായ മറ്റൊരു മോഡലുണ്ടാക്കി. പറക്കണമെന്ന തങ്ങളുടെ സ്വപ്നത്തിന് തുടക്കം കുറിച്ചത് ആ ഹെലിക്കോപ്റ്ററിനോട് തോന്നിയ ആകര്‍ഷണമാണെന്ന് പിന്നീട് റൈറ്റ് സഹോദരന്മാര്‍ പറഞ്ഞിട്ടുണ്ട്.

ആകാശത്തില്‍ പറക്കണമെന്ന മോഹം മനസില്‍ വീണതോടെ വ്യോമയാന രംഗത്തെക്കുറിച്ച് കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കാന്‍ തുടങ്ങി വില്‍ബര്‍. അടുത്തുള്ള ലൈബ്രറികളിലെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ന്നപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് വാഷിംഗ്ടണ്‍ ഡിസിയിലെ സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനെയും സമീപിച്ചു. വര്‍ഷങ്ങളോളം മോട്ടറുകളും സൈക്കിളുകളും പ്രിന്റിംഗ് പ്രസും ഉള്‍പ്പെടെ വിവിധയിനം മെഷീനറികളെക്കുറിച്ച് പഠിക്കാനും അവര്‍ ശ്രദ്ധിച്ചു, വിജയത്തിന് ആവശ്യമായ സാങ്കേതിക വിജ്ഞാനം നേടാന്‍ ഇത് സഹായകമായി. 1899 മുതല്‍ ആയിരക്കണക്കിന് പരീക്ഷണ പറക്കലുകളാണ് ഇവര്‍ നടത്തിയത്. ഇരുന്നൂറിലേറെ വ്യത്യസ്ത ചിറകുകളാണ് 1901-ല്‍ മാത്രം ഇവര്‍ ടെസ്റ്റ് ചെയ്തത്, അടുത്ത വര്‍ഷം എഴുന്നൂറിലേറെ ഗ്ലൈഡറൂകളും. ഈ പരീക്ഷണങ്ങള്‍ക്ക് വേണ്ട ചെലവ് കണ്ടെത്തിയിരുന്നത് അവരുടെ സൈക്കിള്‍ കടയിലെ വരുമാനത്തില്‍ നിന്നായിരുന്നു. പക്ഷികളുടെ പറക്കലില്‍ നിന്നും പു തിയ പാഠങ്ങള്‍ പഠിച്ചും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയും ഒടുവില്‍ 1903 ഡിസംബര്‍ 17ന് അവരുടെ ആദ്യത്തെ വിമാനം പറന്നുയര്‍ന്നു. ആധുനിക വ്യോമയാന മേഖലയുടെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്ന റൈറ്റ് സഹോദരന്മാരില്‍ വില്‍ബറിന് അന്ന് പ്രായം 35, ഓര്‍വിലിന് 32. ഇവരുടെ കഴിവും അധ്വാനവും ഗതാഗത മേഖലയില്‍ വിപ്ലവമാണുണ്ടാക്കിയത്

രണ്ട് വര്‍ഷത്തിനുശേഷം 1905ല്‍ റൈറ്റ് സഹോദരന്‍മാര്‍ പരിഷ്‌കരിച്ച വിമാന എന്‍ജിന് രൂപം നല്‍കി. വ്യോമയാന രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് അതോടെ തുടക്കമായി. നൂറുകണക്കിന് പേരെ വഹിക്കാവുന്ന യാത്രാവിമാനങ്ങളും ചരക്ക് വിമാനങ്ങളും പിറവികൊണ്ടു. പ്രതിരോധ രംഗത്തും വ്യോമസേന പ്രബലമായി. വ്യോമയാനരംഗം ഓരോ രാജ്യത്തിന്റെയും മുഖ്യ വരുമാന ശ്രോതസുകളിലൊന്നായി മാറി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫ്രാൻസിസ് മാർപ്പാപ്പ (ജന്മദിനം)

ആഗോള കത്തോലിക്കാ സഭയിലെ ഇപ്പോഴത്തെ മാർപ്പാപ്പയാണ് ഫ്രാൻസിസ്.  (ജനനം ഡിസംബർ 17, 1936). 2013 മാർച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ആമത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.അർജന്റീനക്കാരനായഇദ്ദേഹം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയിൽനിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപ്പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി മാർപ്പാപ്പയാകുന്ന വ്യക്തിയും ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ ഇദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ മാർപ്പാപ്പ എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.പുതിയ മാർപ്പാപ്പ വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് അദ്ദേഹംസ്വീകരിക്കുകയായിരുന്നു..ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്. നിലവിൽ തന്റെ മാതൃഭാഷയായ സ്പാനിഷിന് പുറമേ ലത്തീൻ, ഇറ്റാലിയൻ, ജർമ്മൻ, ഇംഗ്ലീഷ്എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയയാളാണ് മാർപ്പാപ്പ ഫ്രാൻസിസ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   18-12-2018   ♛♛♛♛♛♛♛♛♛♛

സ്റ്റീവ് ബികോ (ജന്മദിനം)

ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധമായ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടിയ മനുഷ്യാവകാശപ്രവർത്തകനായിരുന്നു സ്റ്റീഫൻ ബെന്ദു ബികോ എന്ന സ്റ്റീവ് ബികോ(18 ഡിസംബർ 1946 – 12 സെപ്തംബർ 1977).കറുത്ത വർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ബ്ലാക്ക് കോൺഷ്യസ്നസ്സ് മൂവ്മെന്റ് എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടി മരിച്ച ഒരു രക്തസാക്ഷിയായിരുന്നു സ്റ്റീവ്

നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും, വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത്. വൈദ്യപഠനത്തിനായി സ്റ്റീവ് നടാൽ സർവ്വകലാശാലയിൽ ചേർന്നു. യൂറോപ്യൻ വംശജരല്ലാത്തവർക്കു വേണ്ടിയുള്ള വിഭാത്തിലാണ് സ്റ്റീവിന് പ്രവേശനം ലഭിച്ചത്. സർവ്വകലാശാല പഠനകാലഘട്ടത്തിൽ നാഷണൽ യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് എന്ന സംഘടയിൽ ചേർന്നു പ്രവർത്തിക്കാനാരംഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ഏഷ്യൻവംശജർക്കും, കറുത്തവർഗ്ഗക്കാർക്കും വേണ്ടി ഒരു സംഘടന വേണമെന്ന് സ്റ്റീവിനു തിരിച്ചറിയുകയും സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ എന്ന വിദ്യാർത്ഥിസംഘടന കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു.1968 ൽ സ്റ്റീവ് സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു അപ്പാർത്തീഡ് നിയമത്തിനെതിരേ നടന്ന ദർബൻ മുന്നേറ്റത്തിലെ മുൻനിര നേതാവായി മാറി സ്റ്റീവ്. സ്റ്റീവിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം അദ്ദേഹത്തെ നടാൽ സർവ്വകലാശാലയിൽ നിന്നും അധികൃതർ പുറത്താക്കി. 1973 ൽ തന്റെ പ്രവിശ്യയായ കിങ്ടൗണിൽ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനോ, ഒന്നിലധികം ആളുകളുമായി ഒരേ സമയം സംസാരിക്കുന്നതിനോ അപ്പാർത്തീഡ് ഭരണം സ്റ്റീവിനെ വിലക്കി. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും, എഴുതി പ്രസിദ്ധീകരിക്കുന്നതിനും ഈ വിലക്ക് ബാധകമായിരുന്നു. സ്റ്റീവിന്റെ പ്രസംഗങ്ങൾ മറ്റുള്ളവർ പരാമർശിക്കുന്നതുപോലും, സർക്കാർ നിരോധിച്ചിരുന്നു 1977 ഓഗസ്റ്റ് 18ന് യോഗം കഴിഞ്ഞ് വീട്ടിലേക്കു പോയ സ്റ്റീവിനേയും സുഹൃത്ത് പീറ്റർ സിറിൽ ജോൺസിനേയും വഴിയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തീവ്രവാദപ്രവർത്തനങ്ങൾ നടത്തി എന്നതായിരുന്നു പോലീസ് സ്റ്റീവിനെതിരേ ചുമത്തിയ കുറ്റം. പോലീസ് സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ സ്റ്റീവിനെ പോലീസ് ക്രൂരമർദ്ദനത്തിനിരയാക്കി. ഇരുപതു ദിവസത്തോളം സ്റ്റീവ് പോലീസ് കസ്റ്റഡിയിലായിരുന്നു. കഠിനമായ മർദ്ദനത്തിന്റെ ഫലമായി, സെപ്തംബർ ആറിന് സ്റ്റീവിന്റെ തലച്ചോറിന് ക്ഷതം സംഭവിച്ചു. തലച്ചോറിന് മുറിവു പറ്റി എന്നറിഞ്ഞിട്ടു പോലും, മർദ്ദനം നിറുത്താൻ പോലീസ് തയ്യാറായില്ല. അവർ സ്റ്റീവിനെ സ്റ്റേഷന്റെ ജനൽ കമ്പികളിൽ കെട്ടിയിട്ടു. സ്റ്റീവിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായ സമയത്ത്, പോലീസ് ഡോക്ടർമാരെ വരുത്തി. സ്റ്റീവിനെ ഉടനടി തന്നെ ആശുപത്രിയിലേക്കു മാറ്റാന ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും പോലീസ് ആ ആവശ്യം നിരാകരിച്ചു. സ്റ്റീവിനെ 700 കിലോമീറ്റർ അകലെയുള്ള പ്രിട്ടോറിയ ജയിലിലേക്കു മാറ്റുവാനാണ് തീരുമാനിച്ചത്. സെപ്തംബർ 11ന് സ്റ്റീവിനെ ഒരു കാറിന്റെ പുറകിൽ കയറ്റി, വിദഗ്ദരായ ഡോക്ടർമാരുടെ അകമ്പടി പോലുമില്ലാതെ പ്രിട്ടോറിയ ജയിലിലെത്തിച്ചു. ജയിലിലേക്കുള്ള നീണ്ട് 12 മണിക്കൂർ യാത്രയിൽ അബോധാവസ്ഥയിലായിരുന്നു സ്റ്റീവ്. 1977 സെപ്തംബർ 12 ന് സ്റ്റീവ്, ജയിലിലെ കല്ലു പാകിയ തറയിൽ കിടന്ന് അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

യു.എൻ അറബി ഭാഷാ ദിനം
UN Arabic Language Day 

ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു. അറബിക് ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18നായിരുന്നതിനാലാണിത്.ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.. ലോകത്ത് 422 മില്യണ് ജനങ്ങളുടെ സംസാര ഭാഷയും 24 രാഷ്ട്രങ്ങളടെ മാതൃഭാഷയുമായ അറബിയുടെ സമകാലിക പ്രാധന്യം കണക്കിലെടുത്താണ് 1973 ഡിസംബര് 18 ന് അറബിയെ ഐക്യ രാഷ്ട്ര സഭ ഔദ്യോഗിക ഭാഷയായി പരിഗണിച്ചത്. ഈ ദിവസം യു എന്‍ പബ്ളിക് ഇന്‍ഫെര്‍മേഷന്‍ വിഭാഗത്തന്റെ തീരുമാന പ്രകാരം അന്താരാഷ്ട്ര അറബിക് ഭാഷാ ദിനമായി ആചരിച്ചു വരികയാണ്. ആയിരക്കണക്കിന് ഭാഷകളുടെ വ്യവഹാര മണ്ഡലമായ ഭൂമിയില്‍ അറബി ഭാഷയെ മറ്റു ഭാഷകളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.അറേബ്യൻ ഭൂപ്രദേശത്ത് സംസാരിക്കുന്നതും സെമിറ്റിക് ഭാഷാ കുടുംബത്തിൽപെടുന്നതുമായ ഒരു ഭാഷയാണ്. ഹീബ്രു , അറാമിക് ഭാഷകളും ഇതേ കുടുംബത്തിൽപെട്ടതാണ്. സെമിറ്റിക് ഭാഷകളിൽ ഇന്നും സജീവമായി നിലനിൽക്കുന്ന ഭാഷ അറബി മാത്രമാണ്. ജനസംഖ്യയനുസരിച്ച്‌ ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്‌. ലോകത്ത് 25 കോടി ജനങ്ങൾ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. അനേകം പേർ തങ്ങളുടെ പ്രഥമഭാഷ അല്ലെങ്കിൽ കൂടി അറബി സംസാരിക്കുന്നുണ്ട്. അറബ്‌ലോകത്ത് ധാരാളം ഉപഭാഷകളും നിലവിലുണ്ട്.ഈജിപ്റ്റും, അൾജീരിയയും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സ്റ്റീവൻ സ്പീൽബർഗ്ഗ് (ജന്മദിനം) 

സ്റ്റീവൻ ആലൻ സ്പീൽബർഗ്ഗ്  (ഡിസംബർ 18 1946) ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും,നിർമ്മാതാവും,തിരക്കഥാകൃത്തും  സംരംഭകനുമാണ്. നാല് പതിറ്റാണ്ടിൽ കൂടുതൽ സമയം ഇദ്ദേഹം ചലച്ചിത്രമേഖലയിലുണ്ടായിരുന്നു. ഇക്കാലം കൊണ്ട് പല തരത്തിലുള്ള ചലച്ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. ഇദ്ദേഹത്തിന്റെ ആദ്യകാല സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളാണ് ആധുനിക ഹോളിവുഡ് മുഖ്യധാരാ ചിത്രങ്ങൾക്ക് മാതൃകയായത്. പിന്നീട് ഇദ്ദേഹം ജൂതന്മാരെ കൂട്ടക്കൊല ചെയ്തതും,അറ്റ്ലാന്റിക്കിനു കുറുകേയുള്ള അടിമവ്യാപാരവും, യുദ്ധവും തീവ്രവാദവും മറ്റും ചലച്ചിത്രങ്ങൾക്ക് വിഷയമാക്കാൻ തുടങ്ങി. ഏറ്റവും ജനപ്രീയതയുള്ളതും സ്വാധീനശക്തിയുള്ളതുമായ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് ഇദ്ദേഹം.ഇദ്ദേഹം ഡ്രീംവർക്ക്സ് എന്ന ചലച്ചിത്രസ്റ്റുഡിയോയുടെ ഉടമസ്ഥരിൽ ഒരാളുമാണ്ആയിരം കോടി അമേരിക്കൻ ഡോളർ വിറ്റുവരവ് നേടിയ ആദ്യ ചലച്ചിത്ര സംവിധായകനാണ് സ്പിൽബർഗ്. ചെറുപ്പത്തിൽ പഠന വൈകല്യം ഉണ്ടായിരുന്ന അദ്ദേഹം തന്റെ സർഗ്ഗശേഷിയിലൂടെ പരിമിതികളെ അതിജീവിച്ച് വിഖ്യാത വ്യക്തിത്വമായി. ഓഹിയോവിലെ സിൻസിനാറ്റിയിലെ ഒരു യാഥാസ്ഥിതിക ജൂതകുടുംബത്തിലാണ് സ്പീൽബർഗ് ജനിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ലിയ പോസ്നെർ ഒരു കൺസെർട്ട് പിയാനിസ്റ്റ് ആയിരുന്നു. പിതാവ് ആർനോൾഡ് സ്പീൽബെർഗ് ഇലക്ട്രിക്കൽ എൻജിനിയറും ആയിരുന്നു. സ്പിൽബർഗിന്റെ അച്ഛന്റെ മുൻതലമുറ 1900ന്റെ ആദ്യ ദശകങ്ങളിൽ ഉക്രെയിനിൽനിന്നും സിൻസിനാറ്റിയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു. പിതാവിന്റെ തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ട് സ്പിൽബർഗിന് 1950ൽ ന്യൂജേഴ്സിയിലെ ഹോഡ്ഡോൺ പട്ടണത്തിലും മൂന്നുവർഷത്തിനുശേഷം അരിസോണയിലെ ഫിനിക്സിലും മാറിമാറി താമസിക്കേണ്ടിവന്നു.

ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം സ്പിൽബർഗിന്റെ ആകെ സമ്പാദ്യം 320 ദശലക്ഷം ഡോളറാണ്‌. 2006-ൽ പ്രീമിയർ മാസിക ആധുനിക സിനിമാലോകത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയായി സ്പിൽബർഗിനെ കണക്കാക്കിയിരുന്നു. ടൈം മാസിക ഈ നൂറ്റാണ്ടിലെ 100 വ്യക്തികളിൽ ഒരാളായി സ്പിൽബർഗിനെ കണ്ടിരുന്നു. ലൈഫ് മാസിക ഈ തലമുറയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായും ഇദ്ദേഹത്തെ കണ്ടിരുന്നു. ഷിൻഡ്ലേഴ്സ് ലിസ്റ്റ് (1993) and സേവിംഗ് പ്രൈവറ്റ് റയാൻ (1998) എന്നീ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജോസ് (1975), ഇ.ടി. ദി എക്സ്ട്രാ ടെറസ്ട്രിയൽ (1982), ജൂറാസിക് പാർക്ക് (1993)— എന്നിവ ബോക്സ് ഓഫീസ് റെക്കോഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതുവരെയുള്ള ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളായിരുന്നു ഇവ മൂന്നും. ഇതുവരെ സ്പിൽബർഗിന്റെ ചലച്ചിത്രങ്ങളെല്ലാം 10000 ദശലക്ഷം ഡോളറിൽ കൂടുതൽ വരുമാനം നേടിയിട്ടുണ്ട് ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   19-12-2018   ♛♛♛♛♛♛♛♛♛♛

ഗോവ വിമോചന ദിനം 

ഗോവയിൽ നിന്നും പോർട്ടുഗീസുകാരെ തുരത്തിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയാണ് ഓപ്പറേഷൻ വിജയ് അല്ലങ്കിൽ ഗോവ വിമോചനം എന്നറിയപ്പെടുന്നത്.ഇന്ത്യൻ സേനയുടെ കര, നാവിക വ്യോമ സേന മുന്നേറ്റങ്ങളിലൂടെ ഇന്ത്യൻ മണ്ണിലെ പോർട്ടിഗീസുകാരുടെ 451 വർഷത്തെ കോളോണിയൽ ഭരണം വെറും 36 മണിക്കൂർ കൊണ്ട് തൂത്തെറിയാനായി ഡിസംബർ 19 ന് ഗോവസ്വതന്ത്രമായി.

1947 -ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയശേഷവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏതാനും ചെറിയ പ്രദേശങ്ങൾ തുടർന്നും പോർച്ചുഗീസുകാരുടെ കൈവശം ആയിരുന്നു. പോർച്ചുഗീസ് ഇന്ത്യ എന്ന് അറിയപ്പെട്ടിരുന്ന ഗോവ, ഡാമനും ഡിയുവും പിന്നെ ദാദ്രയും നഗർഹവേലിയും ആണ് പോർച്ചുഗീസുകാരുടെ കൈവശം ഉണ്ടായിരുന്ന ഇന്ത്യയിലെ പ്രദേശങ്ങൾ. 4000 ചതുരശ്രകിലോമീറ്റർ വിസ്ത്രീർണ്ണമുള്ള ഗോവയിലെയും, ഡാമനും ഡിയുവിലെയും ജനസംഖ്യ 1955 -ലെ സെൻസസ് പ്രകാരം 637591 ആയിരുന്നു. 175000 ഗോവക്കാർ ഗോവയുടെ പുറത്ത് ഉണ്ടായിരുന്നു, ഒരു ലക്ഷം പേർ ഇന്ത്യയിൽ തന്നെയുള്ളതിൽ കൂടുതൽ പേർ മുംബൈയിൽ ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ 61% പേർ ഹിന്ദുക്കളും, 36.7% കൃസ്ത്യാനികൾ ഉള്ളതിൽ കൂടുതർ പേർ കത്തോലിക്കരും 2.2% പേർ മുസ്ലീമുകളും ആയിരുന്നു.

ഇന്ത്യയിലെ പോർച്ചുഗീസ് കോളനികളുടെ ഭാവിയെപ്പറ്റി ധാരണയുണ്ടാക്കാൻ ചർച്ചകൾക്കായി 1950 ഫെബ്രുവരി 27 -ന് ഇന്ത്യ പോർച്ചുഗീസിനെ ക്ഷണിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള തങ്ങളുടെ സ്ഥലങ്ങൾ കോളനികളല്ലെന്നും അത് പോർച്ചുഗലിന്റെ ഭാഗമാണെന്നും അതിന്റെ കൈമാറ്റത്തെപ്പറ്റി യാതൊരു ചർച്ചകളും ഇല്ലെന്നും, മാത്രമല്ല ഗോവ പോർചുഗീസ് ഭരണത്തിൽ വരുന്ന കാലത്ത് ഇന്ത്യ എന്നൊരു രാജ്യമേ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു പോർച്ചുഗീസ് വാദങ്ങൾ. ഇന്ത്യയുടെ തുടർച്ചയായ ഓർമ്മപ്പെടുത്തലുകൾക്കൊന്നും പ്രതികരിക്കാൻ പോലും പോർച്ചുഗൽ വിസമ്മതിച്ചു, അതേത്തുടർന്ന് 1953 ജൂൺ 11 -ന് ഇന്ത്യ ലിസ്‌ബണിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു.
1954 ആയപ്പോഴേക്കും ഗോവയിൽ നിന്നും ഇന്ത്യയിലേക്കു യാത്ര ചെയ്യാനുള്ള വീസാനിയന്ത്രണങ്ങൾ ഇന്ത്യ കർശനമാക്കി. അതോടെ ഗോവയിൽ നിന്നു മറ്റു ഭാഗങ്ങളായ ദാമനിലേക്കും ദിയുവിലേക്കും ദാദ്ര നഗർ ഹവേലിയിലേക്കുമുള്ള യാത്രകൾ നിശ്ചലമായി. പോർച്ചുഗീസ് ഇന്ത്യയിലേക്കുള്ള ചർക്കുഗതാഗതം തുറമുഖ-സംഘടന 1954 -ൽ നിർത്തിവച്ചു. ദാദ്രയിലും നഗർ ഹവേലിയിലുമുള്ള പോർച്ചുഗീസ് സേനയെ സായുധരായ ആളുകൾ ജൂലൈ 22 -നും ആഗസ്ത് 2 -നും ഇടയിൽ ആക്രമിച്ചു കീഴടക്കി.

1955 ആഗസ്റ്റ് 15 -ന് 3000 -ത്തിനും 5000 -ത്തിനും ഇടയിൽ നിരായുധരായ ഇന്ത്യക്കാർ ഏഴിടങ്ങളിലൂടെ ഗോവയിൽ പ്രവേശിക്കാൻ ശ്രമം നടത്തുകയും പോർചുഗീസ് പോലീസുകാർ അവരെ നിർദ്ദയം തിരിച്ചോടിക്കുകയും, ആ പോരാട്ടത്തിൽ 21 -നും30 -നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. ഈ കൂട്ടക്കൊലയുടെ വാർത്ത ഗോവയിൽ പോർച്ചുഗീസുകാരുടെ സാന്നിധ്യത്തിനെതിരെ ഇന്ത്യയിൽ വലിയ പൊതുജനാഭിപ്രായമുണ്ടാക്കി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അഷ്‌ഫാഖുള്ള ഖാൻ (ചരമദിനം)

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിയായ വിപ്ലവകാരിയാണ് അഷ്‌ഫാഖുള്ള ഖാൻ.(22 ഒക്ടോബർ 1900
-19 ഡിസംബർ 1927). 1925 ആഗസ്റ്റ് 9 നു നടന്ന പ്രസിദ്ധമായ കകോരി തീവണ്ടിക്കൊള്ളയിൽ ,(ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ വച്ച് സര്‍ക്കാര്‍ ട്രഷറിയിലെ പണവുമായി പോവുകയായിരുന്ന ട്രെയിന്‍ കൊള്ളയടിച്ച സംഭവം. സായുധ വിപ്ലവത്തിന്റെ ഭാഗമായി നടന്ന ഈ വന്‍മോഷണം കകോരി ട്രെയിന്‍ കൊള്ള എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രസ്ഥാനത്തിനുവേണ്ടി ധനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഈ ട്രെയിന്‍ കൊള്ളയ്ക്ക് പദ്ധതിയൊരുക്കിയവരില്‍ പ്രധാനികള്‍ രാം പ്രസാദ് ബിസ്മിലും അഷ്ഫഖുള്ള ഖാനുമായിരുന്നു).

1925 സെപ്റ്റംബർ 26 നു രാം പ്രസാദ് ബിസ്മിൽ അറെസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഖാൻ പിടി കൊടുത്തില്ല .ബനാറസിൽ നിന്നും ബീഹാറിലേക്കു രക്ഷപ്പെട്ട അദ്ദേഹത്തിന് ദൽതോൻഗഞ്ചിലെ ഒരു എഞ്ചിനീയറിംഗ് കമ്പനിയിൽ ഗുമസ്തനായി ജോലി കിട്ടി . പത്തുമാസത്തോളം അവിടെ കഴിഞ്ഞെങ്കിലും വീണ്ടും വിപ്ലവം സംഘടിപ്പിക്കാനുള്ള ലക്ഷ്യവുമായി അദ്ദേഹം ഡൽഹിയിലെത്തുകയും സഹപാഠിയായിരുന്ന ഒരു പത്താൻ വംശജനേ കണ്ടെത്തുകയും ചെയ്തു . എന്നാൽ ഈ പത്താൻ സുഹൃത്തിന്റെ ചതി മൂലം അദ്ദേഹം ബ്രിട്ടീഷ് പിടിയിലകപ്പെടുകയും കക്കോരി കേസിൽ മറ്റുള്ളവരോടൊപ്പം കുറ്റം ചുമത്തപ്പെടുകയും ചെയ്തു.

വിപ്ലവകാരികൾക്കു വേണ്ടി വാദിക്കാൻ മോത്തിലാൽ നെഹ്രു അദ്ധ്യക്ഷനായി ഒരു സമിതി രൂപവൽക്കരിക്കപ്പെട്ടു. എന്നാൽ ബ്രിട്ടീഷ് നീതിന്യായ കോടതി അഷ്ഫക്കുള്ള ഖാൻ , രാം പ്രസാദ് ബിസ്മിൽ , രാജേന്ദ്ര ലാഹിരി, റോഷൻ സിംഗ് എന്നിവർക്ക് വധ ശിക്ഷ വിധിച്ചു . മറ്റുള്ളവർക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. രാജ്യമെങ്ങും പ്രതിക്ഷേധങ്ങളുയരുന്നതിനിടെ 1927 ഡിസംബർ 19 നു അദ്ദേഹം തൂക്കിലേറ്റപ്പെട്ടു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ടൈറ്റാനിക് (ചലച്ചിത്രം)

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997 ഡിസംബർ 19-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ്‌ ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1959-ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവുമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ്‌ ടൈറ്റാനിക്'(11 ഓസ്കാർ) അക്കാദമി അവാർഡിനായുള്ള നാമ നിർദ്ദേശങ്ങളുടെ എണ്ണത്തിൽ 1950 ൽ പുറത്തിറങ്ങിയ ഓൾ എബൗട്ട് ഈവിനൊപ്പമാണ് ഈ ചിത്രം; ഇരു ചിത്രത്തിനും 14 വീതം നാമനിർദ്ദേശങ്ങളാണ് ലഭിച്ചത് . ലിയോനാർഡോ ഡികാപ്രിയൊ, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം ജാക്ക് ഡേവിസൺ, റോസ് ഡ്വിറ്റ് ബുക്കറ്റെർ എന്നാണ്‌ കഥാപാത്രങ്ങളുടെ പേരുകൾ. 

മൈ ഹാര്‍ട്ട്‌ വില്‍ ഗോ ഓണ്‍ എന്ന്‌ ആരംഭിക്കുന്നതും സെലിന്‍ ഡിയോണ്‍ ആലപിച്ചതുമായ ഈ സിനിമയിലെ പ്രേമഗാനം ഹിറ്റ്‌ ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ ചിത്രത്തിലെ നായകനായി അഭിനയിച്ച ലിയനാഡോ ഡി കാപ്രിയോ, നായികയായ കേറ്റ്‌ വിന്‍സ്ലേ എന്നിവര്‍ ഈ ചിത്രത്തിന്റെ വന്‍വിജയ ത്തോടെ സൂപ്പര്‍താരങ്ങളായിമാറി. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയും മറ്റും ഉപയോഗപ്പെടു ത്തിയാണ്‌ ടൈറ്റാനിക്കിന്റെ സെറ്റ്‌ രൂപപ്പെടുത്തിയത്‌. കപ്പല്‍ദുരന്തം മുഴുവന്‍ സെറ്റിലാണു ചിത്രീകരിച്ചത്‌. കപ്പലും സെറ്റായിരുന്നു.

ചരിത്രത്തോട്‌ നീതി പുലര്‍ത്താനും ഏറെ ശ്രദ്ധിച്ചിരിക്കുന്ന ചിത്രമാണിത്‌. തികച്ചും കല്‌പനാസുരഭിലമായൊരു പ്രേമകഥ യഥാര്‍ത്ഥ ടൈറ്റാനിക്ക്‌ ദുരന്തത്തിന്റെ കഥയിലൂടെ ഇണക്കിച്ചേര്‍ത്ത്‌ പറയുകയാണെങ്കിലും, ആ ഭാവനാസൃഷ്‌ടി ഒഴിവാക്കിയാല്‍ ചരിത്രസംഭവത്തോടു നീതിപുലര്‍ത്തുന്ന വിധത്തിലാണ്‌ ചിത്രം സങ്കല്‌പിക്കപ്പെട്ടതും സാക്ഷാല്‍ക്കരിക്കപ്പെട്ടതും. ഒപ്പംതന്നെ കപ്പല്‍യാത്രയുടെ കഥയിലൂടെ സമൂഹത്തിലെ ഉന്നതരും ദരിദ്രരും തമ്മിലുള്ള അകല്‍ച്ചയുടെ രാഷ്‌ട്രീയവും കാമറൂണ്‍ പ്രമേയമാക്കി. മനുഷ്യബന്ധങ്ങളുടെ രൂപീകരണം ഏറ്റവും ഹൃദയാവര്‍ജകമായിട്ടാണ്‌ ചിത്രീകരി ച്ചിരിക്കുന്നത്‌. കപ്പല്‍ മുങ്ങുമ്പോള്‍ ഉന്നതരെ മാത്രം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തുടര്‍ന്നുള്ള സംഘര്‍ഷവും ചലച്ചിത്രകാരന്‍ തന്റേതായ നിലപാടില്‍ നിന്നുകൊണ്ടുപറയുന്നു. സ്‌ത്രീപുരുഷബന്ധത്തെ മനുഷ്യവംശത്തിന്റെ നിലനില്‌പിനായുള്ള പ്രകൃതിയുടെ മഹത്തായ സങ്കല്‌പമായിട്ടാണ്‌ കാമറൂണ്‍ ഈ ചിത്രത്തില്‍ പറയുന്നത്‌. നീ മരിക്കരുത്‌, കാരണം, നമ്മുടെ ബന്ധം അനശ്വരമാകാന്‍ ഒരാളെങ്കിലും ബാക്കിയാകണം എന്നു നായകന്‍ നായികയോട്‌ മരണനിമിഷങ്ങളില്‍ പറയുന്നത്‌ കണ്ണീരണിഞ്ഞ മിഴികളോടെയല്ലാതെ കണ്ടിരുന്നവര്‍ ലോകത്തുതന്നെ കുറവാണ്‌. അങ്ങനെ, അനശ്വരമായ ഒരു പ്രേമകഥ എന്ന നിലയിലും ടൈറ്റാനിക്‌ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചലച്ചിത്രവും ടൈറ്റാനിക്‌ ആണ്‌. ദുരന്തങ്ങളെ അതിജീവിക്കാനുള്ള മനുഷ്യന്റെ ആദിമവും അനന്തവുമായ ത്വരയാണ്‌ പ്രേമം എന്ന മഹത്തായ സന്ദേശമായിത്തീരുന്നുണ്ട്‌ ഈ ചലച്ചിത്രം.
ഡികാപ്രിയോയ്‌ക്കും വിന്‍സ്ലേയ്‌ക്കും പുറമേ, ബില്ലിന്‍ സെയ്‌ന്‍, കാത്തി ബേറ്റ്‌സ്‌, ഫ്രാന്‍സെസ്‌ ഫിഷര്‍, ഗ്ലോറിയ സ്റ്റുആര്‍ട്‌, ബെര്‍നാഡ്‌ ഹില്‍, വിക്‌ടര്‍ ഗാര്‍ബര്‍, ഡാനി നച്ചി, ബില്‍ പാക്‌സ്റ്റണ്‍ തുടങ്ങിയവരാണ്‌ കാമറൂണിന്റെ ചിത്രത്തില്‍ അഭിനേതാക്കളായത്‌. കാല്‌പനികകഥാപാത്രങ്ങള്‍ക്കുപുറമേ, കപ്പലിലെ ജീവനക്കാരും ക്യാപ്‌റ്റനുമടക്കമുള്ള യഥാര്‍ത്ഥകഥാപാത്രങ്ങളും ചിത്രത്തെ സമ്പന്നമാക്കി. അന്നുവരെയുണ്ടായ സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു കാമറൂണിന്റേത്‌. ചിത്രത്തിന്‌ 200 ദശലക്ഷം അമേരിക്കന്‍ ഡോളറാണു നിര്‍മാണച്ചെലവു വന്നത്‌. കാമറൂണിന്റെ ചിത്രത്തേക്കാള്‍ മികച്ചൊരു ടൈറ്റാനിക്ക്‌ ചിത്രം സാദ്ധ്യമല്ലാത്തതുകൊണ്ടാകാം, അതിനുശേഷം കാര്യമായ ശ്രമങ്ങളൊന്നും ആ വഴിക്കുണ്ടായില്ല.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   20-12-2018   ♛♛♛♛♛♛♛♛♛♛

കാൾ സാഗൻ (ചരമദിനം)

ജ്യോതിശാസ്ത്രവും ജ്യോതിർഭൗതികവും ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരു അമേരിക്കൻ  ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു കാൾ സാഗൻ (1934 നവംബർ 9 - 1996 ഡിസംബർ 20). അദ്ദേഹത്തിന്റെ 'കോസ്മോസ്' എന്ന ശാസ്ത്ര ടെലിവിഷൻ പരമ്പര വളരെ പ്രസിദ്ധമാണ്. ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള പഠനങ്ങളിൽ പ്രധാന പങ്ക് വഹിച്ചു. എങ്കിലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് അന്യഗ്രഹജീവനെ കുറിച്ച നടത്തിയ പഠനങ്ങളാണ്.അന്യഗ്രഹ ജീവികൾക്കായി ഭൂമിയിൽ നിന്നും അയക്കപെട്ട ആദ്യ സന്ദേശങ്ങൾ ക്രമപ്പെടുത്തിയത് സാഗനാണ്. പയനിയർ , വോയെജേർ പേടകങ്ങളിൽ പതിച്ച ലോഹത്തകിടുകളിൽ ആണ് ഭൂമിയിലെ ജീവനെക്കുറിച്ചും ഭൂമിയുടെ സ്ഥാനത്തെ കുറിച്ചുമുള്ള പ്രാഥമിക വിവരങ്ങളടങ്ങിയ സന്ദേശം രേഖപപ്പെടുതിയിരിക്കുന്നത്. 600 ഓളം ശാസ്ത്രലേഖനങ്ങളും 20 ഓളം ഗ്രന്ഥങ്ങളും സാഗൻ രചിച്ചിട്ടുണ്ട്. ശാസ്ത്രം ജനകീയമാക്കാൻ The Dragons of Eden, ബ്രോക്കാസ് ബ്രെയിൻ,Pale Blue Dot തുടങ്ങിയ ഗ്രന്ഥങ്ങള രചിച്ച അദ്ദേഹം Cosmos: A Personal Voyage എന്ന ശാസ്ത്ര ടെലിവിഷൻ പരമ്പര അവതരിപ്പിക്കുകയും ചെയ്തു. 60 ഭാഷകളിലായി 5 കോടി ജനങ്ങളൾ വീക്ഷിച്ച ഈ പരമ്പര അമേരിക്കൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും കുടുതൽ പേർ കണ്ട പരമ്പരയാണ്.കോണ്ടാക്റ്റ് എന്ന ശാസ്ത്രനോവലും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് പിന്നീട് ചലച്ചിത്രമാക്കി. സാഗൻ എക്കാലവും യുക്തി ചിന്തയുടെയും ശാസ്ത്ര സമീപനത്തിന്റെയും വക്താവായിരുന്നു. ഭൂമിക്ക് പുറത്തുള്ള ജീവജാലങ്ങളെ തിരയുകയും പഠിക്കുകയും ചെയ്യുന്ന എക്സോബയോളജിയുടെ പ്രയോക്താക്കളിലൊരാളായ അദ്ദേഹം അവയെ തിരയുന്നതിനുള്ള കൂട്ടായ്മയായ SETIയുടെ പ്രവർത്തനത്തിലും പ്രധാന പങ്കു വഹിച്ചു.കോർണൽ സർവകലാശാലയിൽ ആസ്ട്രോനോമി വിഭാഗം പ്രൊഫസർ ആയി സേവനമനുഷ്ടിച്ച സാഗൻ നാസയുടെ ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
ശുക്രൻ, വ്യാഴം എന്നിവയുടെ അന്തരീക്ഷത്തെക്കുറിച്ചും ചൊവ്വയിലെ മാറ്റങ്ങളെപ്പറ്റിയും മനസ്സിലാക്കുന്നതിൽ സാഗൻ വിലപ്പെട്ട സംഭാവനകൾ നൽകി. ആഗോളതാപനം മൂലം ഭൂമി ശുക്രനെപ്പോലെ ചൂടേറിയതും ജീവൻ നിലനിർത്താനാകാത്തതുമായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൊവ്വയിൽ കാണപ്പെടുന്ന മാറ്റങ്ങൾ അപ്പോൾ വിശ്വസിക്കപ്പെട്ടിരുന്നതുപോലെ ഋതുക്കളോ സസ്യജാലങ്ങൾക്കുണ്ടാകുന്ന വ്യത്യാസമോ കാരണമായുള്ളതല്ലെന്നും പൊടിക്കാറ്റുകൾ മൂലമുണ്ടാകുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

എങ്കിലും ശാസ്ത്രരംഗത്തും അദ്ദേഹം കൂടുതലായറിയപ്പെടുന്നത് ഭൂമിക്കു പുറത്ത് ജീവനുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള പഠനത്തിന്റെ പേരിലാണ്‌. വികിരണം ഉപയോഗിച്ച് സാധാരണ രാസവസ്തുക്കളിൽ നിന്ന് അമിനോ ആസിഡുകൾ നിർമ്മിക്കാനാകുമെന്ന് അദ്ദേഹം തെളിയിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബർലിൻമതിൽ


പശ്ചിമ പൂർ‌വ്വ ജർമ്മനികൾക്കിടയിൽ നിലനിന്നിരുന്നബർലിൻമതിൽതും പിന്നീട് പൊളിച്ചുനീക്കപ്പെട്ടതുമായ മതിലാണ്‌ ബർലിൻമതിൽ. 1961 ആഗസ്റ്റ് 13നാണ്‌ ഇതു നിർമ്മിക്കപ്പെട്ടത്. പശ്ചിമ ജർമനി അഥവാ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി പാശ്ചാത്യ നിയന്ത്രണത്തിലായിരുന്നു.പൂർ‌വ്വ ജർമ്മനി അഥവാ ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സോവിയറ്റ് നിയന്ത്രണത്തിലും. സമ്പൽസമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജർമ്മനി ഏറെ മുന്നിലായിരുന്നത് ഇരു ജർമനികൾക്കിടയിലും ശീതയുദ്ധത്തിനിടയാക്കി. ഇതുമൂലമുള്ള അഭയാർഥിപ്രവാഹം തടയുന്നതിനായി 1961 ആഗസ്റ്റിൽ പൂർ‌വ്വജർമ്മനിനിയിലെ കമ്യൂണിസ്റ്റ് സർക്കാർ ജർമ്മനികളെ വേർതിരിച്ച് ഒരു മതിൽ തീർക്കുകയുണ്ടായി. ഇതാണ്‌ ബെർലിൻ മതിൽ. 155 കിലോമീറ്റർ നീളമുണ്ടായിരുന്നു ഈ മതിലിന്‌. 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഇതിനുണ്ടായിരുന്നു.നാലായിരത്തോളം പശ്ചിമ ബര്‍ലിന്‍ നിവാസികളെ കടത്തിവിടാനായി 1963 ഡിസംബര്‍ 20 ബര്‍ലിന്‍ മതില്‍ അതിന്റെ രണ്ടു വര്‍ഷം മുമ്പുള്ള രൂപീകരണത്തിന് ശേഷം ആദ്യമായി തുറന്നുകൊടുത്തു.

കിഴക്കന്‍ ബര്‍ലിനിലുള്ള തങ്ങളുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാനായിരുന്നു പശ്ചിമ നിവാസികള്‍ക്ക് അവസരം കൊടുത്തത്
1990 കളിൽ കിഴക്കൻ യൂറോപ്പിൽകമ്യൂണിസത്തിനുണ്ടായ തളർച്ച ബെർലിൻ മതിലിന്റെ തകർച്ചക്കു കാരണമായി.കമ്യൂണിസ്റ്റ് ഭരണം തകർന്നതുമൂലമുണ്ടായ ജനകീയമുന്നേറ്റത്തെതുടർന്ന് 1989 നവംബർ ഒൻപതിന്‌ ബർലിൻ മതിൽ പൊളിച്ചുനീക്കുകയുണ്ടായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   21-12-2018   ♛♛♛♛♛♛♛♛♛♛

റേഡിയം

ശാസ്ത്രരംഗത്ത് ഏറെ പ്രാധാന്യമുള്ള മൂലകമാണ് റേഡിയം. 1898 ഡിസംബര്‍ 21ന് മേരിക്യൂറിയും ഭര്‍ത്താവ് പിയറി ക്യൂറിയും ചേര്‍ന്നാണ് ഈ മൂലകം കണ്ടു പിടിച്ചത്. 

പിച്ച് ബ്ളന്‍റില്‍ നിന്ന് ക്ളോറയിഡ് ലവണങ്ങള്‍ വേര്‍തിരിച്ചപ്പോള്‍ രണ്ട് പുതിയ മൂലകങ്ങള്‍ ലഭിച്ചു. ഇതിലൊന്നാണ് റേഡിയം. മറ്റൊന്ന് പൊളോണിയം. 

പിയറിയും അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് റേഡിയം താപം പുറപ്പെടുവിക്കുന്നുവെന്ന് കണ്ടു പിടിക്കുകയും അതിലൂടെ അണുശക്തി കണ്ടു പിടിക്കുകയും ചെയ്തു. റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളില്‍ കാന്തിക മണ്ഡലം പ്രയോഗിക്കുമ്പോള്‍ റേഡിയേഷന്‍ ഉണ്ടാകുന്നു. 

ഇങ്ങനെ ഉണ്ടാകുന്ന 21 കിരണങ്ങളില്‍ ചിലത് ചാര്‍ജൊന്നുമില്ലാത്തതായും മറ്റ് ചിലവ നെഗറ്റീവ് ചാര്‍ജ്ജുള്ളവയായും പോസിറ്റീവ് ചാര്‍ജ്ജുള്ളവയായും കണ്ടു. പോസിറ്റീവ് ചാര്‍ജ്ജുള്ളവയെ ആല്‍ഫാ കിരണങ്ങളെന്നും നെഗറ്റീവ് ചാര്‍ജ്ജുള്ളവയെ ബീറ്റാ കിരണങ്ങളെന്നും ചാര്‍ജ്ജില്ലാത്തവയെ ഗാമാ കിരണങ്ങളെന്നും വിളിച്ചു. 

1903ല്‍ മേരിക്കും പിയറിക്കും നോബല്‍ സമ്മാനം ലഭിച്ചു. ഹെന്‍ട്രി ബക്കറല്‍ കണ്ടു പിടിച്ച റേഡിയേഷന്‍ പ്രതിഭാസത്തെ ആസ്പദമാക്കി നടത്തിയ ഗവേഷണത്തിനാണ് ഈ സമ്മാനം ലഭിച്ചത്. റേഡിയോ ആക്ടീവ് യൂണിറ്റിന് ക്യൂറി എന്ന പേരുകൊടുത്തത് പിയറി ക്യൂറിയുടെ ബഹുമാനാര്‍ത്ഥമായിരുന്നു അര്‍ബുദരോഗാണുക്കളെ നശിപ്പിക്കാനും അര്‍ബുദം ബാധിച്ച കോശങ്ങളെ കരിച്ചുകളയാനും റേഡിയം വികിരണം ഫലപ്രദമാണെന്ന് മദാം ക്യൂറി സ്ഥാപിച്ചു. 1911ല്‍ വീണ്ടും രസതന്ത്ര നൊബേല്‍ സമ്മാനം മദാംക്യൂറിയെ തേടിയെത്തി. റേഡിയം രശ്മികളുടെ നിത്യസമ്പര്‍ക്കത്താല്‍ ഹൃദയവും സിരകളും രോഗതുരമായപ്പോഴും മാഡംക്യൂറി വിശ്രമിച്ചില്ല. രണ്ടാം ലോകയുദ്ധത്തില്‍ അശരണരെ ശുശ്രൂഷിക്കാന്‍ തന്റെ തൃമ്യ യൂനിറ്റുകളുമായി ആ മഹതി പട്ടാള ക്യാമ്പുകളില്‍ കഴിഞ്ഞു. . തന്‍റെ കണ്ടു പിടിത്തമായ റേഡിയം ഡോക്ടര്‍മാരും സൗന്ദര്യവര്‍ദ്ധക സാമഗ്രികളുടെ ഉല്പാദകരും യാതൊരു മാനദണ്ഡവുമില്ലാതെ ഉപയോഗിക്കുന്നത് മാഡം ക്യൂറിയെ വളരെ വേദനിപ്പിച്ചു. 1934 ജൂലൈ നാലിന് ആ ശാസ്ത്രപ്രതിഭ ലോകത്തോട് വിടപറഞ്ഞു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   22-12-2018   ♛♛♛♛♛♛♛♛♛♛

ദേശീയ ഗണിത ശാസ്ത്രദിനം

ഇന്ത്യ പൗരാണിക കാലം തൊട്ടേ ഗണിത ശാസ്ത്ര മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി വന്ന രാജ്യമാണ്. വിശ്വപ്രതിഭകളായ അനേകം ഗണിതശാസ്ത്രജ്ഞര്‍ ഈ മണ്ണില്‍ ജീവിച്ചു. ലോക പ്രശസ്ത ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 ആണ് ഇന്ത്യയില്‍ ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്.
എല്ലാ ശാസ്ത്രങ്ങളുടേയും റാണിയാണ് ഗണിത ശാസ്ത്രം. ശാസ്ത്രത്തിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും ഗണിത ശാസ്ത്രത്തിലധിഷ്ഠിതമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് നിഗമനം. ദേശീയ ഗണിത ശാസ്ത്ര വര്‍ഷമായി ആചരിച്ചത് 2012 ആണ്. ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ 125ാം ജന്മ വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായാണ് ഗണിത വാര്‍ഷികം ആചരിച്ചത്.

ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്‍ 1877 ഡിസംബര്‍ 22ന് തമിഴ്‌നാട്ടിലെ ഈ റോഡിലാണ് ജനിച്ചത്. സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, ഗണിത വിശകലനം എന്നിവയില്‍ രാമാനുജന്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ഉന്നത ഗണിത വിദ്യാഭ്യാസം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്‌നത്താല്‍ അദ്ദേഹം ഗണിതശാസ്ത്രത്തിലെ ഉന്നത പദവി അലങ്കരിച്ചു.

ആധുനിക ഇന്ത്യയിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരു ഗണിതജ്ഞൻ ഇല്ല എന്നുതന്നെ പറയാം. കേവലം 33 വർഷം മാത്രം ജീവിച്ച ഈ മഹാപ്രതിഭ തന്റെ കണക്കിലെ പ്രാവീണ്യം കൊണ്ടുമാത്രം ബ്രിട്ടനിലെ റോയൽ സൊസൈറ്റിയിൽ അംഗത്വം നേടി എന്നത് അസൂയാവഹമായ നേട്ടം തന്നെയാണ്. കണക്കിന്റെ ഈ കളിത്തോഴന്റെ ഹ്രസ്വജീവിതം വളർന്നുവരുന്ന പ്രതിഭകൾക്കെല്ലാം വലിയ പ്രചോദനം ഏകുന്നതാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   23-12-2018   ♛♛♛♛♛♛♛♛♛♛

വിശ്വഭാരതി സർ‌വ്വകലാശാല 

പശ്ചിമ ബംഗാളിലെ ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി സർ‌വകലാശാല. നൊബെൽ പുരസ്കാര ജേതാവായ രവീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വതന്തൃം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ്‌ മാസത്തിൽ, പാർളിമെന്റ് നിയമനിർമ്മാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകലാശാലയായി ഉയർത്തി.

1863 ൽ, രവീന്ദ്രനാഥ ടാഗോരിന്റെ പിതാവ് മഹർഷി ദെബേന്ദ്രഥ ടാഗോർ ഏഴു ഏക്കർ സ്ഥലത്ത് ഉണ്ടാക്കിയ ഒരു പ്രാർത്ഥനാ മന്ദിരമാണ്‌ ഇന്നത്തെ സർവകലാശായയായി വികസിച്ചത്. 1888-ൽ അദ്ദേഹം സ്ഥലവും കെട്ടിടവും, ബ്രഹ്മവിദ്യാലയവും അനുബന്ധ വായനശാലയും ഉണ്ടാക്കാൻ വിട്ടുകൊടുത്തു. 1901 ഡിസംബർ 22നു ബ്രഹ്മച്ചര്യാശ്രമം എന്ന പേരിൽ ഊപചാരികമായി രവീന്ദ്രനാഥിന്റെ വിദ്യാലയം പ്രവർത്തനം തുടങ്ങി.
രവീന്ദ്രനാഥ ടാഗോരിന് ബ്രിറ്റിഷുകാരുടെ വിദ്യാഭ്യാസ രീതികളോട് വിയോഗിപ്പുണ്ടായിരുന്നു. അതിനാൽ അദ്ദേഹം തന്റെ വിദ്യാലയത്തിൽ പൌരാണിക ഭാരത്തിലുണ്ടായിരുന്ന മൂല്യാധിഷ്ടിത വിദ്യാഭ്യാസമാണ് വിഭാവനം ചെയ്തത്. ആയതിനാൽ ഇവിടുത്തെ പഠനവും പഠനവിഷയങ്ങളും ഇതര വിദ്യാലയങ്ങളിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു. ലാളിത്യമായിരുന്നു ഈ വിദ്യാലയത്തിന്റെ മുഖമുദ്ര. അദ്ധ്യയനം തുറസ്സായ മരച്ചുവട്ടിലായിരുന്നു. ക്ലാസ്മുറിയുടെ നാല് ഭിത്തികൾ വിദ്യാർഥികളുടെ മനസ്സിനെ സങ്കുചിതമാക്കുമെന്നായിരുന്നു ടാഗോറിന്റെ അഭിപ്രായം.തുടക്കത്തിൽ സംഗീതം, ചിത്രകല, നാടകം മുതലായവയായിരുന്നു ഇവിടുത്തെ പഠനവിഷയങ്ങൾ. അധ്യാപകരും വിദ്യാർഥികളും ഒരേ സാമൂഹ്യ സാംസ്കാരിക നിലവാരത്തിലായിരുന്നു. വിദ്യാർഥികൾക്ക് അവരുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുള്ള ഒരു അന്തരീക്ഷമാണ് ഇവിടെ ഉണ്ടായിരുന്നത്.

1921 ഡിസംബർ 22നു, വിശ്വഭാരതി സ്വന്തം ഭരണഘടനയുള്ള ഒരു പൊതു സ്ഥാപനമായി രജിസ്റ്റർ ചെയ്തു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ചരൺസിംഗ് (ജന്മദിനം)

ചൗധരി ചരൺസിംഗ് (ഡിസംബർ 23, 1902 - മേയ് 29, 1987) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.

ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം റാം മനോഹർ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമഉത്തർപ്രദേശും ഹരിയാനയുമായിരുന്നു. ഈ സ്ഥലങ്ങളിൽ പ്രബലമായ ജാട്ട്സമുദായത്തിന്റെ അംഗമായിരുന്നു ചരൺസിംഗ്. ജാട്ട് സമുദായത്തിന് പ്രിയങ്കരമായിരുന്ന ആശയമായിരുന്നു ഗ്രാമീണ സോഷ്യലിസം.

1977-ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തിൽ അംഗമായ ഭാരതീയ ലോക് ദൾ എന്ന പാ‍ർട്ടിയുടെ തലവനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിപദം സ്വപ്നം കണ്ട അദ്ദേഹത്തിന് ജയപ്രകാശ് നാരായണൻ മൊറാർജി ദേശായിയെപ്രധാനമന്ത്രിപദത്തിലേക്ക് പിന്തുണച്ചത് വലിയ തിരിച്ചടിയായി. അദ്ദേഹം ആ സമയത്ത് ഏറെക്കുറെ ആലങ്കാരിക പദവി മാത്രമായ ഉപപ്രധാനമന്ത്രിപദം കൊണ്ടു തൃപ്തിപ്പെട്ടു. പ്രതിപക്ഷത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവായിരുന്ന ഇന്ദിരാ‍ഗാന്ധി അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിന് കോൺഗ്രസിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിൽ ആകൃഷ്ടനായി അദ്ദേഹം ലോക്ദളുമൊന്നിച്ച് ജനതാ സഖ്യത്തിൽനിന്നു പിന്മാറി. ഇതോടെ ജനതാ സഖ്യം തകരുകയും മൊറാർജി ദേശായി രാജിവെക്കുകയും ചെയ്തു. വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരൺസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലോക്സഭ ഒരിക്കല്പോലും കൂടിയില്ല. ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോൺഗ്രസ് ഭാരതീയ ലോക്ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുകയും അദ്ദേഹത്തിന്റെ സർക്കാർ താഴെവീഴുകയും ചെയ്തു. ചരൺസിംഗ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് ആറു മാസത്തിനുശേഷം നടന്നു. 1987-ൽ മരണമടയുന്നതുവരെ അദ്ദേഹം ലോക്ദളിന്റെ പ്രതിപക്ഷനേതാവായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മകൻ അജിത് സിംഗ് പാർട്ടി അദ്ധ്യക്ഷനായി. കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി കിസാൻ ഘട്ട്എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷകദിനമായി ആചരിക്കുന്നു. മീറട്ട് സർവകലാശാല അദ്ദേഹത്തിനെ അനുസ്മരിച്ച് ചൌധരി ചരൺസിംഗ് സർവകലാശാല എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   24-12-2018   ♛♛♛♛♛♛♛♛♛♛

വാസ്കോ ഡ ഗാമ (ചരമദിനം)

സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ(1460/1469 - ഡിസംബർ 24, 1524,-ൽ ഇന്ത്യയിലേക്ക്ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട്ആണ് ഇദ്ദേഹം ആദ്യം എത്തിയത്.  ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ൽ ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ മാനുവൽ ഒന്നാമൻ രാജാവ് കൊൻഡേസ് ഡ വിദിഗ്വിര(count of vidiguira) എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു.

ഗോവ, അലക്സാണ്ട്രിയ, തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകൾ സ്ഥപിക്കപ്പെട്ടിട്ടുണ്ട്. ഗോവയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു കവാടവും, സ്ഥലവും, ഫുട്ബോൾ ടീമും ഉണ്ട്.ബ്രസീലിലെ ഒരു സ്റ്റേഡിയത്തിനും പോർട്ടുഗലിലെ ഒരു അക്വാട്ടിക് സ്റ്റേഡിയത്തിനും ഗാമയുടെ പേർ ആണ്.അദ്ദേഹത്തിന്റെ സമാരകാമായി നിരവധി തപാൽ മുദ്രണങ്ങളും കറൻസി നോട്ടുകളും പോർട്ടുഗൽ ഇറക്കിയിട്ടുണ്ട്.യൂറോപ്യൻ യൂണിവേർസിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ സുപ്രധാമായ പ്രഫസ്സർ സ്ഥാനത്തിന് വാസ്കോ ഡ ഗാമ ചെയർ എന്നാണ് പേര്.

വാസ്കോ ഡ ഗാമ കേരളത്തിൽ കപ്പലിറങ്ങിയതിന്റെ ഓർമ്മക്കായി കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു .ആ സ്തൂപത്തിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു "വാസ്കോ ഡാ ഗമ 1498-ൽ ഇവിടെ കപ്പലിറങ്ങി. 1524 സെപ്‌റ്റംബർ 15ന് വാസ്‌കോഡഗാമ മൂന്നാം തവണ ഇന്ത്യയിലെത്തി. ഇന്ത്യയിലെ പോർച്ചുഗീസ് വൈസ്രോയി ആയി ചുമതലയേറ്റ ഗാമയ്‌ക്ക് ഹാർദമായ സ്വീകരണമാണ് കണ്ണൂരിൽ ലഭിച്ചത്. 1524 ഡിസംബറിൽ ഗാമയ്‌ക്ക് ഗുരുതരമായ അസുഖം പിടിപ്പെട്ടു. ഡിസംബർ 24ന് പുലർച്ചെ മൂന്നുമണിക്ക് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തെ കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്‌തു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മുഹമ്മദ് റഫി (ജന്മദിനം)

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരുപിന്നണിഗായകനായിരുന്നു മുഹമ്മദ് റഫി (December 24, 1924 – July 31, 1980). ഉർദു , ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽപാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി സിനിമകളിൽ പാടിയഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്.

ദേശീയ അവാർഡും ആറുതവണ ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. 1967ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യാരാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ സംഗീതസപര്യ 35 വർഷം നിണ്ടു നിന്നു. ഇന്ത്യഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്ഇദ്ദേഹത്തിന്റെ ഗാനങ്ങൾ. മുകേഷ് , കിഷോർ കുമാർ എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ ഉർദു-ഹിന്ദിചലച്ചിത്ര പിന്നണിഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു. നാലുപതിറ്റാണ്ട് നീണ്ട ആ സം­ഗീതജീവിതത്തില് ഏകദേശം 25000-ലധികം പാട്ടുകളാണ് അദ്ദേഹം പാടിയത്. പ്രതിഭയുടെ ശബ്ദം തൊട്ട പാട്ടുകളൊക്കെയും നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തു. ഹിന്ദി, കൊങ്കിണി, ഉറുദു, ഭോജ്പുരി, പഞ്ചാബി, ബംഗാളി, മറാത്തി, സിന്ധി, കന്നഡ, ഗുജറാത്തി, തെലുങ്ക് എന്നീ ഭാ­ഷകളെക്കൂടാതെ ഇംഗീഷ്, പേര്ഷ്യന് ഗാന­ങ്ങളും റഫി സാബ് പാടിയിട്ടുണ്ട്. എറ്റവും കൂടുതല് ഗാനങ്ങള് പാടിയത് ലതയാണ് എന്ന ഗിന്നസ് റെക്കോർഡിൽ റാഫി അസ്വസ്ഥനായിരുന്നു. രണ്ടു തവണ ഗിന്നസ് റെക്കോർഡ് അധികൃതര്ക്ക് കത്തെ­ഴുതിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അദ്ദേഹം അത് മറക്കുകയായിരുന്നു. റഫിയുടെ അസാമാന്യമായ ആലാപനസൌന്ദര്യത്തില് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ് നെഹ്രു കരഞ്ഞു പോയ സംഭവവും ഉണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധി വിട പറഞ്ഞ സമയത്ത് റഫി പാടിയ "സുനോ സുനോ ആയേ ദുനിയാവാലോന് ബാപ്പൂജീക്കി അമര് കഹാനി....." എന്ന പാട്ട് കേട്ട് നെഹ്രു പൊട്ടിക്കരഞ്ഞു, പിന്നീട് റാഫിയെ വിളിച്ച്‌ അഭിനന്ദിക്കുകയും വീണ്ടും ആ പാട്ട് പാടിക്കുകയും ചെയ്തു.റഫിയുടെ ദുഃഖ ഗാനങ്ങളെല്ലാം ചേർത്ത് ഒരു ആൽബം ഇറക്കാൻ എച്ച് എം വി തീരുമാനിക്കുന്നു. ഗാനങ്ങളെല്ലാം ശേഖരിച്ച് ആൽബം തയാറാക്കി. ഇനി ആൽബത്തിനു പുറത്ത് റഫിയുടെ ഒരു ചിത്രം ചേർക്കണം. ദു:ഖ ഗാനങ്ങൾ ആയതുകൊണ്ട് റഫിയുടെ വിഷാദം സ്‌ഫുരിക്കുന്ന ഒരു ചിത്രത്തിനായി എച്ച് എം വി അന്വേഷണം തുടങ്ങി. ഗായകന്റെ ആയിരക്കണക്കിനു ഫോട്ടോകളുടെ ശേഖരമുള്ള എച്ച് എം വിയുടെ ലൈബ്രറിയിൽനിന്ന് അനുയോജ്യമായ ഒരു ചിത്രവും ലഭിച്ചില്ല.

ചിരിക്കുന്നതല്ലാത്ത ഒരു ചിത്രവും റഫിയുടേതായി അവർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ചിരിക്കുന്ന ചിത്രം വച്ചുതന്നെയാണ് ആ ആൽബം പുറത്തുവന്നത്. റഫിക്കു ദുഃഖങ്ങൾ ഇല്ലാതിരുന്നിട്ടല്ല; അതാർക്കും അദ്ദേഹം പകർന്നുകൊടുത്തില്ല. എന്നും എല്ലാവർക്കും പുഞ്ചിരി മാത്രം നൽകി 1980ല് 'ആസ് പാസ്' എന്ന ചിത്രത്തിന് വേണ്ടി അവസാനമായി പാടി. 1980 ജുലായ് 31ന് റഫിസാബ് ഈ ലോകത്തോട് വിട പറഞ്ഞു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   25-12-2018   ♛♛♛♛♛♛♛♛♛♛

മുഹമ്മദ് അലി ജിന്ന (ജന്മദിനം)

മുഹമ്മദ് അലി ജിന്ന  (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948) ഒരു മുസ്ലീം രാഷ്ട്രീയ നേതാവും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലുമാണ്‌ ഇദ്ദേഹം പാകിസ്താനിൽ വലിയ നേതാവ് എന്നർത്ഥമുള്ള ഖ്വായിദ്-ഇ-ആസം (Quaid-e-Azam (— "Great Leader") ) എന്നും രാഷ്ട്രത്തിന്റെ പിതാവ് എന്നർത്ഥമുള്ള ബാബ-ഇ-ഖതം(Baba-e-Qaum ("Father of the Nation")) എന്നും അറിയപ്പെടുന്നു.

കറാച്ചിയിൽ ജനിച്ചു. നിയമ ബിരുദം നേടി അഭിഭാഷകവൃത്തിയിലേർപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്കു വന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യ വർഷങ്ങളിൽ ഹിന്ദു മുസ്ലീം ഐക്യത്തിനായി വാദിച്ചു. സുരേന്ദ്രനാഥ ബാനര്‍ജിയുടെ കാല്‍ചുവട്ടിലിരുന്നാണ് താന്‍ രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചതെന്ന് അഭിമാനത്തോടെ പറയുന്ന ജിന്നയെക്കുറിച്ച് ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കന്മാര്‍ക്കും അതീവ പ്രതീക്ഷ ഉണ്ടായിരുന്നു, “സകല വിഭാഗീയ ചിന്തകളില്‍ നിന്നും മുക്തനായ അദ്ദേഹം ഹിന്ദു മുസ്ലീം ഐക്യത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയായിത്തീരും“ ജിന്നയെക്കുറിച്ച് ഗോഖലെ പറഞ്ഞ വാക്കുകളാണിത്, മുസ്ലീം ലീഗില്‍ ചേരുമ്പോഴും ദേശീയ കാര്യങ്ങളോടായിരുന്നു ജിന്ന കൂടുതല്‍ പ്രതിപത്തി കാണിച്ചത്, തന്റെ അനുചരന്മാരോട് അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉപദേശിക്കുകയുണ്ടായി .മുസ്ലീങ്ങള്‍ക്ക് പ്രത്യേക സാമുദായിക പ്രധാന്യം നല്‍കുന്നത് ദേശീയരാഷ്ട്രീയത്തില്‍ ഹിന്ദു മുസ്ലീം ഐക്യത്തെ തകര്‍ക്കുമെന്നും അതിനാല്‍ മുസ്ലീങ്ങള്‍ക്കുള്ള പ്രത്യേക സമുദായിക താല്പര്യങ്ങള്‍ക്കെതിരായിട്ടായിരുന്നു അദ്ദേഹം  1916 ൽ കോൺഗ്രസും ആൾ ഇന്ത്യാ മുസ്ലീം ലീഗും തമ്മിലുണ്ടാക്കിയ ലക്നോ ഉടമ്പടിയുടെ മുഖ്യ ശില്പികളിലൊരാളായിരുന്നു. അഖിലേന്ത്യാ ഹോം റൂൾ ലീഗിലും സജീവമായി പ്രവർത്തിച്ച ജിന്ന മുസ്ലീങ്ങളുടെ രാഷ്ട്രീയവകാശങ്ങൾ സംരക്ഷിക്കാനായി പതിന്നാലിന ഭരണഘടനാ പരിഷ്കാര പദ്ധതി നിർദ്ദേശിച്ചു. 1920 ൽ കോൺഗ്രസ് ഗാന്ധിജിയുടെ സത്യാഗ്രഹ -അഹിംസാ വഴി തെരഞ്ഞെടുത്തതിനെത്തുടർന്ന് കോൺഗ്രസിൽ നിന്ന് അദ്ദേഹം രാജി വച്ചു. 1940 ൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് അവരുടേതായ രാജ്യം വേണമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു.ആ കാലത്താണ് ജിന്നയുടെ നേതൃത്ത്വത്തിൽ മുസ്ലീം ലീഗ്, പ്രത്യേക രാജ്യമെന്ന ലാഹോർ പ്രമേയം പാസാക്കിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കോൺഗ്രസ് നേതാക്കളാകെ തടവറയിലായപ്പോൾ മുസ്ലീംലീഗിന് മേൽക്കൈ ലഭിക്കുകയും യുദ്ധാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിരുന്ന മിക്ക സീറ്റുകളിലും ജയിക്കുകയും ചെയ്തു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...





۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ചാർളി ചാപ്ലിൻ (ചരമദിനം)

ചാർളി ചാപ്ലിൻ ( ഏപ്രിൽ 16, 1889 – ഡിസംബർ 25, 1977) ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്രനിർമ്മാതാവുമായിരുന്നു. ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.

ലോകത്തെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു ചാര്‍ളി ചാപ്ലിൻ . ഇന്നും പ്രസക്തിയുളള സാമൂഹിക രാഷ്ട്രീയം പറഞ്ഞ സിനിമകളുടെ ഫസ്റ്റ് ലുക്കാണ് ചാപ്ലിൻ സിനിമകൾ.  മൗനം കൊണ്ടുപോലും  ആരവങ്ങളുടെ അലകളുയർത്തിയ സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്.  സിനിമയുടെ മുന്നിലും പിന്നിലും ചാപ്ലിന്റെ സർഗാത്കമകതയുടെ  വിരൽ​ മീട്ടിയപ്പോൾ അ​വ സമകാല പ്രസ്ക്തമായി ഇന്നും നിലനിൽക്കുന്നു. രാഷ്ട്രീയം പറയുമ്പോഴും അതിന് മൂർച്ചയേറിയ നർമ്മം ഉപയോഗിക്കാൻ ചാപ്ലിന് സാധിച്ചു. ആധുനികവത്ക്കരണത്തിന്റെ മുഖംമൂടിയിൽ ചൂഷകരായവർ മുതൽ ലോകത്തെ വിറപ്പിച്ച ഫാഷിസ്റ്റ് ഭരണാധികാരിയായിരുന്ന ഹിറ്റ്ലർ വരെ ആ നർമ്മമുന കൊണ്ട് മുറിവേറ്റവരാണ്.  ചാപ്ലിന്റെ ജീവിതവും സിനിമയും  സ്നേഹത്തിന്റെയും അനുതാപത്തിന്റെയും  ഉയിർത്തെഴുന്നേൽപ്പായിരുന്നു.  വിശ്വാസികളുടെ ഉയിർത്തെഴുന്നേൽപ്പ് ദിനത്തിൽ ജനിച്ച ചാപ്ലിൻ സർഗാത്കമലോകത്തെ ഉയിർത്തെഴുൽപ്പായി അടയാളപ്പെട്ടു.

1889 ഏപ്രില്‍ പതിനാറിനു ലണ്ടനില്‍ ജനിച്ച ചാര്‍ലസ് സ്പെന്‍സര്‍ ചാപ്ലിന്റെ ജീവിതം ഒരിക്കലും വെള്ളിത്തിരയിലെ പോലെ നർമം പടര്‍ത്തുന്നതായിരുന്നില്ല. ദാരിദ്ര്യവും കഷ്ടപ്പാടുകളും അനാഥത്വവും നിറഞ്ഞതായിരുന്നു ചാപ്ലിന്‍റെ ബാല്യം. നന്നേ ചെറുപ്പത്തില്‍ തന്നെ സംഗീത പരിപാടികളിലും ചെറിയ വേഷങ്ങളുമായി അരങ്ങിലും അഭിനയിച്ചു തുടങ്ങിയ ചാപ്ലിന്‍റെ ജീവിതം വഴിമാറുന്നത് പത്തൊമ്പതാം വയസ്സില്‍ അമേരിക്കയിലേക്ക് പോകുന്നതോടെയാണ്. പ്രസിദ്ധമായ ഫ്രെഡ് കര്‍നോ കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാപ്ലിന്‍ 1914 ആവുമ്പോഴേക്കും കീസ്റ്റോണ്‍ സ്റ്റുഡിയോയ്ക്കു വേണ്ടി വെള്ളിത്തിരയില്‍ മുഖം കാണിച്ചുതുടങ്ങി. അവിടെ വച്ചാണ് അനാഥനായ ചാപ്ലിന്‍ ഒരു നാടോടിയുടെ വേഷപകര്‍ച്ചയണിഞ്ഞുകൊണ്ട് യാത്ര തുടങ്ങുന്നത്.. ലോകസിനിമയുടെ തന്നെ തലവര മാറ്റിമറിച്ച യാത്ര.

അഞ്ചു വര്‍ഷത്തിനകം തന്നെ ചാപ്ലിന്‍ തന്റെ സ്വന്തം സിനിമാ സംരംഭം ആരംഭിക്കുകയായിരുന്നു, യുണൈറ്റഡ് ആര്‍ട്ടിസ്റ്റ്‌’.ഇതേ ബാനറില്‍ പിന്നീട് ഒട്ടനവധി പടങ്ങള്‍. ആദ്യ മുഴുനീള സിനിമ 1921ല്‍ ‘ദി കിഡ്’. പിന്നെ വുമണ്‍ ഇന്‍ പാരീസ്, ഗോള്‍ഡ്‌ റഷ്, ദി സര്‍ക്കസ് തുടങ്ങി ചാപ്ലിന്‍ ചെയ്ത സിനിമകള്‍ നിശബ്ദ സിനിമകള്‍ക്ക് ചിരിയുടേയും ആരവത്തിന്റെയും രസക്കൂട്ടു തീര്‍ത്തവ. അന്നുവരെ ഉണ്ടായിരുന്ന സിനിമാ സങ്കല്‍പ്പങ്ങള്‍ ചാപ്ലിന്റെ നടന മികവിന്‍റെ മികവില്‍ നവീകരിക്കപ്പെടുകയായിരുന്നു. ചടുലമായ താളങ്ങള്‍ക്കനുസരിച്ചുള്ള ശരീര ചലനം , അപാരമാം വിധം നിയന്ത്രിക്കപ്പെടുന്ന അതിലെ വേഗതയുടെ ഏറ്റക്കുറച്ചിലുകള്‍, അതി സൂക്ഷമവും ഗഹനവുമായ ഭാവപകര്‍ച്ചകള്‍, ഏച്ചുകേട്ടലുകളോ ആവര്‍ത്തനവിരസതയോ തോന്നിപ്പിക്കാത്ത കഥാപാത്രങ്ങളിലെ തുടര്‍ച്ച. ഇതൊക്കെയാണ് ചാപ്ലിന്‍ എന്ന നടനെ അനന്യസാധാരണമാക്കിയത്.

1931 കളില്‍ ശബ്ദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ചലച്ചിത്രത്തില്‍ ന്യൂതനമായ പരീക്ഷണം ആരംഭിക്കുമ്പോഴും ചാപ്ലിന്‍ നിന്നടുത്ത് തന്നെ ഉറച്ചു നിന്നു. സിറ്റി ലൈറ്റ്സും മോഡേണ്‍ ടൈംസും സംഭാഷണങ്ങള്‍ ഇല്ലാതേയും ഒരുപാട് സംവദിച്ചു.1975 മാർച്ച് 9-നു ഇംഗ്ലണ്ടിലെ രാജ്ഞിയായ ക്വീൻ എലിസബത്ത് II ചാർളി ചാപ്ലിന് സർ പദവി സമ്മാനിച്ചു. ബ്രിട്ടീഷുകാർ ചാപ്ലിന് സർ പദവി നൽകുവാൻ 1931-ഇലും പിന്നീ‍ട് 1956-ഇലും ശ്രമിച്ചിരുന്നു. എങ്കിലും ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ അമേരിക്കൻ സർക്കാരിനെ ഇത് പ്രകോപിപ്പിക്കുമോ എന്ന് ഭയന്നു. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജെ. എഡ്ഗാർ ഹൂവർചാപ്ലിനെ ഒരു കമ്യൂണിസ്റ്റ് എന്ന് വിളിച്ചിരുന്നു. അഡോൾഫ് ഹിറ്റ്ലറിനെ ചില ചിത്രങ്ങളിൽ ചാപ്ലിൻ കളിയാക്കിയ വിധമായിരുന്നു ഈ ധാരണയ്ക്കു കാരണം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   26-12-2018   ♛♛♛♛♛♛♛♛♛♛

ഉധം സിങ് (ജന്മദിനം)

ഒരു സ്വാതന്ത്ര്യസമര സേനാനി ആയിരുന്നന്നു ഉധം സിങ് ( ഡിസംബർ 26, 1899 – ജൂലൈ 31, 1940). അദ്ദേഹം ജനിച്ചത് ജമ്മുവിൽ ആണ്. ജനനനാമം ശേർ സിംഗ് എന്നായിരുന്നു. 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ മാർച്ച് 1940-നു കൊലപ്പെടുത്തിയപേരിൽ ഇദ്ദേഹം അറിയപ്പെടുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ് ഉധം സിങ്. പഞ്ചാബിലെ സംഗ്രൂരില്‍ 1899 ഡിസംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്. ഷേര്‍ സിങ് എന്നായിരുന്നു ബാല്യത്തിലെ പേര്. അച്ഛന്‍റെ മരണശേഷം ഒരു അനാഥാലയത്തിലാണ് അദ്ദേഹം വളര്‍ന്നത്. അവിടെവെച്ചാണ് പേരുമാറ്റി ഉധം സിങ് എന്നാക്കുന്നത്.

1919 ഏപ്രില്‍ 13ന് അമൃത്‍സറിലെ ജാലിയന്‍വാലാ ബാഗ് മൈതാനത്ത് ജനറല്‍ റെജിനാൾഡ് ഡയറിന്‍റെ നേതൃത്വത്തിലുള്ള പട്ടാളം നടത്തിയ കൂട്ടക്കുരുതിക്ക് ഉധം സിങ്ങും സാക്ഷിയായി. അവിടെ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വെള്ളം കൊടുക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. തന്‍റെ നാട്ടുകാര്‍ കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്നത് കണ്ട അദ്ദേഹം ആ ക്രൂരകൃത്യത്തിന് പ്രതികാരം ചെയ്യണമെന്നുറച്ചു. അന്നത്തെ പഞ്ചാബ് ഗവര്‍ണറായിരുന്ന മൈക്കിള്‍ ഒ ഡ്വയര്‍ ആയിരുന്നു ജനറല്‍ ഡയറിനോട് പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ ആവശ്യപ്പെട്ടത്.

പിന്നീട് ഭഗത് സിങ്ങിന്‍റെ ആശയങ്ങളില്‍ ആകൃഷ്‍ടനായ ഉധം സിങ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ സജീവ പങ്കാളിയായി. അപ്പോളും ജാലിയന്‍വാലാ ബാഗില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പകരം ചോദിക്കണമെന്ന ചിന്ത ഒരു കനലായി അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടായിരുന്നു. 1934ല്‍ ലണ്ടിനിലെത്തിയ ഉധം മൈക്കിള്‍ ഒ ഡ്വയറിനെ വധിക്കാനായി അവസരം കാത്തിരുന്നു. ഒടുവില്‍ 1940 മാര്‍ച്ച് 13ന് ഇംഗ്ലണ്ടിലെ കാക്സ്റ്റണ്‍ ഹാളില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഡ്വയറിനെ ഉധം തന്‍റെ തോക്കുകൊണ്ട് വെടിവെച്ചു വീഴ്ത്തി. ഡ്വയര്‍ തല്‍ക്ഷണം മരിച്ചു. 

സംഭവസ്ഥലത്തുിന്ന് രക്ഷപെടാന്‍ ശ്രമിക്കാതിരുന്ന ഉധം സിങ്ങിനെ പോലീസ് പിടികൂടി. വിചാരണ വേളയിലും അദ്ദേഹം കുറ്റം നിഷേധിച്ചില്ല. 1940 മാർച്ച് 13-ന് ലണ്ടനിലെ കാക്സടാൺ ഹാളിൽ വച്ച് ഉധം സിങ്, ഡയറിനെ വെടിവച്ചു കൊന്നു.അറസ്റ്റിലായതിനെ തുടർന്ന്, കോടതിയിലെ വിചാരണയിൽ പേരെന്താണെന്ന ചോദ്യത്തിന് ‘റാം മുഹമ്മദ് സിങ് ആസാദ്’ എന്ന് മറുപടി കൊടുത്തത് ഭരണാധികാരികളെ സ്തംബ്ധരാക്കി. മതത്തിന്റെ പേരിൽ ഇന്ത്യയെ തമ്മിലടിപ്പിച്ചിരുന്ന ബ്രിട്ടീഷ് കുതന്തങ്ങൾക്കും അതിന്റെ പേരിൽ രാജ്യത്ത് പരസ്പരം കലഹിച്ചിരുന്ന മതഭ്രാന്തന്മാർക്കുമുള്ള മറുപടിയുമായിരുന്നു മതസൗഹാർദ്ദത്തെ സൂചിപ്പിക്കുന്ന ഉധം സിങിന്റെ ഈ മറുപടി  ഒടുവില്‍ കോടതി അദ്ദേഹത്തെ വധശിക്ഷയ്‍ക്കു വിധിച്ചു. അതേ വര്‍ഷം ജൂലൈ 31ന് അദ്ദേഹത്തെ തൂക്കിലേറ്റി. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കാർട്ടൂണിസ്റ്റ് ശങ്കർ (ചരമദിനം)

ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപ്പിള്ള. മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 1902 ജൂണ്‍ 30-നായിരുന്നു ജനനം.

ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അറിയപ്പെടുന്നു.1929-ൽ സിന്ധോ കപ്പൽ കമ്പനി ഉടമയായ നരോത്തംമൊറാർജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ശങ്കർ അക്കാലത്തു തന്നെ 'ബോംബെ ക്രോണിക്കി'ൽ കാർട്ടൂണുകൾ വരച്ചിരുന്നു. 1932-ൽ ശങ്കർ 'ഹിന്ദുസ്ഥാൻ ടൈംസി'ൽ കാർട്ടൂണിസ്റ്റായി ക്ഷണിക്കപ്പെട്ടു. ഇന്ത്യൻ നേതാക്കന്മാരെയും വൈസ്രോയിമാരെയും തന്റെ കാർട്ടൂണുകളിലൂടെ പരിഹസിച്ചു തുടങ്ങിയപ്പോൾ അവരൊക്കെ ശങ്കറിന്റെ സുഹൃത്തുക്കളായി മാറി.അബു എബ്രഹാം, കുട്ടി, സാമുവൽ, ബി.എം. ഗഫൂർ, ബി.ജി. വർമ, യേശുദാസൻ തുടങ്ങിയ പ്രസിദ്ധരായ കാർട്ടൂണിസ്റ്റുകളുടെ വളർച്ചയ്ക്ക് പിന്നിൽ ശങ്കറിന്റെ വിദഗ്ധ നിർദേശങ്ങളും ശിക്ഷണവും ഉണ്ടായിരുന്നു. ഇന്ത്യാചരിത്രത്തിൽ ബ്രിട്ടീഷ് ഭരണം മുതൽ നെഹ്റു - ഇന്ദിരാഗാന്ധിവരെ വിവിധ കാലഘട്ടങ്ങളെ അദ്ദേഹം വരയിലൂടെ ശക്തമായി വിമർശിച്ചു. . 1948-ല്‍ ശങ്കേഴ്‌സ് വീക്ക്‌ലി ആരംഭിച്ചു.ഇന്ത്യയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും വരച്ചുതെളിഞ്ഞത് ‘ശങ്കേഴ്‌സ് വീക്ക്‌ലി’യിലാണ്. ഉറ്റസുഹൃത്തായിരുന്ന നെഹ്‌റുവിനെയായിരുന്നു അദ്ദേഹം കാര്‍ട്ടൂണുകളിലൂടെ ഏറ്റവുമധികം വിമര്‍ശിച്ചിരുന്നത്.

ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവായ ശങ്കറിന്റെ ബ്രഷില്‍ വരച്ച വരയില്‍ ഇന്ത്യയയിലെ നേതാക്കള്‍ ആനന്ദനൃത്തം ആടിയിരുന്നു. ശങ്കറിന്റെ തണല്‍പറ്റി എത്രയോ കാര്‍ട്ടൂണിസ്റ്റുകളും പില്‍ക്കാലത്ത് പ്രശസ്തരായി. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കിയാണ് ശങ്കറെ ഇന്ത്യ ആദരിച്ചത്. 400 കാർട്ടൂണുകൾ ഉൾക്കൊള്ളിച്ച 'എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന ഗ്രന്ഥം ശങ്കറിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സെവൻസീസ്, സിങ്ങിങ് ഡോങ്കി, ട്രഷറി ഓഫ് ഇന്ത്യൻ ടെയ്ൽസ്, മദർ ഈസ് മദർ തുടങ്ങിയവയും അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.  1989 ഡിസംബർ 26-ന് അദ്ദേഹം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




♛♛♛♛♛♛♛♛♛   27-12-2018   ♛♛♛♛♛♛♛♛♛♛

ലൂയി പാസ്ചര്‍ (ജന്മദിനം)

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചര്‍. ഇദ്ദേഹം 1822ൽ ഫ്രാന്‍സിലെ ഡോളില്‍ ജനിച്ചു.നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകര്‍ച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌. പേവിഷബാധക്കുള്ള പ്രതിരോധ മരുന്നു കണ്ടു പിടിച്ചതും,സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യ കണ്ടുപിടിച്ചതും ലൂയി പാസ്ചറിന്റെ പ്രധാന നേട്ടങ്ങളാണ്‌. മൈക്രോബയോളജിയുടെ പിതാവായും ലൂയി പാസ്ചര്‍ അറിയപ്പെടുന്നു.

ഡിസംബര്‍ 27, 1822 ന് ഫ്രാന്‍സിലെ ജൂറാ പ്രവിശ്യയിലായിരുന്നു പാസ്ചറുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ഒരു ദരിദ്രനായ ചെരുപ്പുകുത്തിയായിരുന്നു. അര്‍ബോയിസ് എന്ന പട്ടണത്തിലാണ് പാസ്ചര്‍ വളര്‍ന്നത്. പ്രശസ്തമായ എക്കോള്‍ കോളേജില്‍ ചേരുന്നതിനു മുന്‍പേ അദ്ദേഹം ഗണിതശാസ്ത്രത്തിലും ഭാഷയിലും ബിരുദം നേടിയിരുന്നു. 1848-ല്‍ ഭൗതികശാസ്ത്രത്തില്‍ പ്രൊഫസറായി നിയമിതനായി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സ്ട്രാസ്ബർഗ് യൂനിവേഴ്സിറ്റിയില്‍ രസതന്ത്രം പ്രൊഫസറായി നിയോഗിക്കപ്പെട്ടു. രസതന്ത്രജ്ഞനായി ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം ടാര്‍ടാറിക് അമ്ളത്തിന്റെ ഘടനയെപ്പറ്റിയുള്ള ഒരു പ്രശ്നം പരിഹരിക്കുകയുണ്ടായി. ചില രാസപദാര്‍ഥങ്ങള്‍, ഉദാഹരണത്തിന്, പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ടാര്‍ടാറിക് അമ്ലം, പോളറൈസേഷന്‍ എന്ന പ്രത്യേകത കാണിക്കുന്നു. എന്നാൽ കൃത്രിമമായി നിര്‍മ്മിച്ച ടാര്‍ടാറിക് അമ്ലം എങ്ങനെ പ്രകാശത്തെ പോളറൈസ് ചെയ്യുന്നു എന്ന സമസ്യയ്ക്ക് ഉത്തരം കണ്ടത് പാസ്ചർ ആയിരുന്നു. കൈറാല്‍ സംയുക്തങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തതും അദ്ദേഹം തന്നെ. കൃസ്റ്റലോഗ്രാഫിയില്‍ അദ്ദേഹം ചെയ്ത ഗവേഷണമാണ് പാസ്ചറെ പ്രശസ്തനാക്കിയത്. 

ഭക്ഷണപദാര്‍ഥങ്ങൾ പുളിച്ചുപോകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന് പാസ്ചര്‍ തെളിയിച്ചു. ഈ സൂക്ഷ്മാണുക്കൾ ഉണ്ടാകുന്നത് സ്വയമല്ലെന്നും, ബയോജെനിസിസ് (ജീവനില്‍ നിന്നു മാത്രമേ ജീവന്‍ ഉണ്ടാവുകയുള്ളൂ) എന്ന പ്രക്രിയയിലൂടെയാണെന്നും അദ്ദേഹം വാദിച്ചു. പാലും, വീഞ്ഞും കാലക്രമേണ കേടുവരുന്നത് സൂക്ഷ്മാണുക്കളുടെ വളര്‍ച്ച മൂലമാണ് എന്ന് പാസ്ചറാണ് ആദ്യമായി നിരീക്ഷിച്ചത്. പാല്‍ കേടുവരാതിരിക്കാൻ ചൂടാക്കുന്ന വിദ്യ കണ്ടുപിടിച്ചതും പാസ്ചറാണ്. ചൂടാക്കുന്നതു വഴി അണുക്കള്‍ നശിക്കുമെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. അദ്ദേഹം ക്ളോഡ് ബെർണാഡ് എന്ന ശാസ്ത്രജ്ഞനോടൊപ്പം 20 ഏപ്രിൽ 1862-ന് ഈ കണ്ടുപിടിത്തം ആദ്യമായി പരീക്ഷിച്ച് വിജയം വരിച്ചു. ഈ വിദ്യ പിന്നീട് 'പാസ്ചുറൈസേഷന്‍' എന്ന പേരിൽ അറിയപ്പെട്ടു.

കോഴിപ്പനിയെപ്പറ്റി ഗവേഷണം നടത്തിയ പാസ്ചര്‍ ഒരു സുപ്രധാന കണ്ടുപിടുത്തം നടത്തി. ഗവേഷണത്തിനിടെ കോഴിപ്പനിക്കു കാരണമായ രോഗാണു നശിച്ചുപോയി. നശിച്ചുപോയ ബാക്ടീരിയ കള്‍ച്ചര്‍ കോഴികളില്‍ കുത്തിവച്ചപ്പോള്‍ അവയ്ക്ക് രോഗം വന്നില്ലെന്നു കണ്ടു. പിന്നീട് ജീവനുള്ള ബാക്ടീരിയകളെ ഇതേ കോഴികളുടെ മേല്‍ കുത്തി വച്ചപ്പോള്‍ അവ ചെറിയ രോഗലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അവയ്ക്ക് അസുഖം ബാധിച്ചില്ല.ഈ ചികിത്സ ഫലപ്രദമായതിനെത്തുടർന്ന് മറ്റ് പല മാരകരോഗങ്ങള്‍ക്കും വാക്സിന്‍ കണ്ടെത്താനുള്ള ശ്രമം ശാസ്ത്രജഞന്മാര്‍ തുടങ്ങിവച്ചു. റാബീസിനെതിരെ ഉള്ള കുത്തിവെപ്പ് ആദ്യമായി പരീക്ഷിച്ചത് പാസ്ചര്‍ ആണ്. എന്നാല്‍ ഈ മരുന്ന് ആദ്യമായി നിര്‍മ്മിച്ചത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ എമിലീ റോക്സ് ആണ്. പതിനൊന്നു നായ്ക്കളുടെ മേല്‍ പരീക്ഷിച്ച ശേഷമാണ് ഇതു ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചത്. ഒന്‍പതു വയസ്സുള്ള, നായുടെ കടിയേറ്റ ജോസഫ് മീസ്റ്റര്‍ എന്ന കുട്ടിയിലാണ് പരീക്ഷണം നടത്തിയിരുന്നത്. 

1895-ൽ സെപ്തംബര്‍ 28 നു പാരീസില്‍ വച്ച് അദ്ദേഹം മരണപ്പെട്ടു. നോട്രെഡാം കത്തീഡ്രലിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ പാരീസിലെ പാസ്ചര്‍ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അദ്ദേഹത്തിന്റെ ശവക്കല്ലറ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിലെ കുത്തിവെപ്പു മരുന്നു നിര്‍മ്മാണകെന്ദ്രം അദ്ദേഹത്തിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മിർസ ഖാലിബ് (ജന്മദിനം)

പത്തൊമ്പതാം നൂറ്റാണ്ടിൽ ദില്ലിയിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഉർദു കവിയും ഗസൽ രചയിതാവും സൂഫിയുമാണ് ഗാലിബ്എന്നപേരിൽ അറിയപ്പെടുന്ന മിർസ അസദുല്ല ഖാൻഅഥവാ മിർസ നൗഷ  മിർസ ഗാലിബ് എന്നും അറിയപ്പെടുന്നു.(ജനനം1797 ഡിസംബർ 27, മരണം1869 ഫെബ്രുവരി 15) ഗസലുകളുടെ പിതാവ്എന്നറിയപ്പെടുന്നു.

ആഗ്രയിലാണ് മിര്‍സ ഖാലിബ് എന്ന മിര്‍സ അസദുള്ള ബെയ്ഗ് ജനിച്ചത്. മുഗള്‍ കാലഘട്ടത്തിന്റെ അവസാന നാളുകളില്‍ ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അദ്ദേഹം എഴുതിയ കവിതകള്‍ ഏറെ ആഘോഷിക്കപ്പെട്ടു. ഉറുദു ഭാഷയിലെ ഏറ്റവും സ്വാധീനമുള്ള കവിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. പതിനൊന്നാം വയസ്സിലാണ് ഉറുദുവില്‍ കവിതയെഴുതി തുടങ്ങിയത്. മാതൃഭാഷ ഉറുദു ആണെങ്കില്‍ പേര്‍ഷ്യന്‍, ടര്‍ക്കിഷ് ഭാഷകളും അദ്ദേഹത്തിന്റെ വീട്ടില്‍ സംസാരിച്ചിരുന്നു. പേര്‍ഷ്യന്‍, അറബ് ഭാഷകളിലാണ് വിദ്യാഭ്യാസം നേടിയത്.

വളരെ കുട്ടിക്കാലത്തേ അനാഥനായത് മുതല്‍ മുഗള്‍ ഭരണത്തിനെതിരെ നടന്ന വിപ്ലവത്തില്‍ ഏഴ് മക്കളെയും അവരുടെ ശൈശവകാലത്തേ നഷ്ടമായതു വരെയും അദ്ദേഹത്തിന്റെ ദുരന്ത ജീവിതം തുടര്‍ന്നു. അദ്ദേഹം സാമ്പത്തികമായും ദുരിതമനുഭവിച്ചിരുന്നു. ഒരിക്കലും സ്ഥിരവരുമാനമുള്ള ജോലി ലഭിച്ചിരുന്നില്ല. പകര്‍പ്പവകാശവും സമ്പന്നരായ സുഹൃത്തുക്കളുമായിരുന്നു അദ്ദേഹത്തിന്റെ രക്ഷാധികാരികള്‍. സരസവും ബൗദ്ധികവും ജീവിതത്തോടുള്ള പ്രണയവും കൊണ്ട് ഈ ദുരന്ത ജീവിതത്തെ അദ്ദേഹം തരണം ചെയ്തു. ഉറുദു കവിതയിലും ഗദ്യത്തിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ജീവിതകാലത്ത് ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഭ പിന്നീട് ആഘോഷിക്കപ്പെട്ടു. പ്രത്യേകിച്ചും ഉറുദു ഗസലുകളില്‍ അദ്ദേഹം നല്‍കിയ മാസ്റ്റര്‍പീസുകള്‍.

തന്റെ വിവാഹം ഒരു രണ്ടാം തടവ് ജീവിതമായിരുന്നുവെന്നും ആദ്യ തടവ് ജീവിതം ജീവിതം തന്നെയായിരുന്നുവെന്നും ഒരു കത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ജീവിതമെന്നത് വേദന നിറഞ്ഞ ഒരു പോരാട്ടമാണെന്നും അത് ജീവിതത്തോടെ മാത്രമേ അവസാനിക്കുകയുള്ളൂവെന്നും അദ്ദേഹത്തിന്റെ കവിതകള്‍ പറയുന്നു. ഈ ലോകം ഒരു ശരീരമാണ്, ഡല്‍ഹി അതിന്റെ ആത്മാവും എന്നാണ് അദ്ദേഹം ഡല്‍ഹിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഡല്‍ഹിയെന്നാല്‍ പലര്‍ക്കും ഖാലിബ് ആണെന്നതില്‍ നിന്നു തന്നെ ഡല്‍ഹിയും അദ്ദേഹവും തമ്മിലുള്ള ബന്ധം വ്യക്തമാകും.

1869ല്‍ ഡല്‍ഹിയിലാണ് അദ്ദേഹം അന്തരിച്ചത്. പഴയ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലെ ബല്ലിമരാനിലുള്ള ഗാലി ഖ്വാസിം ജാനില്‍ ആയിരുന്നു അവസാന നാളുകളില്‍ താമസിച്ചിരുന്നത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   28-12-2018   ♛♛♛♛♛♛♛♛♛♛

സിനിമ 

ചെറുതെങ്കിലും അതിദീർഘമായ ഒരു ചരിത്രം തന്നെയുണ്ട് സിനിമയ്ക്കു പിറകിൽ. 1895 ഡിസംബർ 28നാണ് ലൂമിയർ സഹോദരൻമാർ ആദ്യമായി ഒരു ചലിക്കുന്ന ചിത്രം പ്രദർശിപ്പിക്കുന്നത്. 1800 കളുടെ തുടക്കം മുതൽത്തന്നെ എത്രയോ പ്രതിഭകൾ ഈ അത്ഭുതത്തിനായി വിയർപ്പൊഴുക്കിയിരുന്നു. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവുമൊക്കെ സിനിമയുടെ വളർച്ചയ്ക്കും തളർച്ചയ്ക്കും കാരണമായിട്ടുണ്ട്. മനുഷ്യരാശിയുടെ വളർച്ചയ്‌ക്കൊപ്പം തന്നെയായിരുന്നു സിനിമയുടെയും വളർച്ച.

ചലച്ചിത്രഛായാഗ്രഹണത്തിന്റെ (സിനിമാട്ടോഗ്രഫി) തുടക്കക്കാരായ ഫ്രഞ്ച് സഹോദരന്മാരാണ് ലൂമിയേ സഹോദരന്മാർ എന്നറിയപ്പെടുന്ന അഗസ്‌തെ ലൂമിയേയും (1862-1954) ലൂയി ലൂമിയേയും (1864-1948). 1895-ൽ അവർ രൂപകല്പന ചെയ്ത സിനിമാട്ടോഗ്രാഫിന് പേറ്റന്റ് ലഭിച്ചു. സെക്കൻഡിൽ 16 ഫ്രെയിമുകൾ കടന്നുപോകുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും ക്യാമറയും ചേർന്നതായിരുന്നു ഇത്. അതേവർഷംതന്നെ ആദ്യത്തെ ചലച്ചിത്രം നിർമിച്ചു. ലോകത്തെ ആദ്യത്തെ സിനിമാശാലയും പാരീസിൽ തുറന്നു. നിത്യജീവിതസംഭവങ്ങളായിരുന്നു, ലൂമിയേ സഹോദരന്മാർ പകർത്തിയ ചിത്രങ്ങൾ. തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ (1895) ലോകസിനിമയുടെ ചരിത്രം തുടങ്ങി.

ഇന്നോളമുണ്ടായിട്ടുള്ള കലാരൂപങ്ങളിൽ, എല്ലാറ്റിലും നിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടും, അവയെ ആവശ്യമായ രീതിയിൽ സംയോജിപ്പിച്ചുകൊണ്ടുമാണ് ഈ മാധ്യമം ജനഹൃദയങ്ങളിൽ കുടിയിരുന്നത്. രണ്ടോ രണ്ടരയോ മണിക്കൂർകൊണ്ട് കൊട്ടകയുടെ സുഖശീതളിമയിലിരുന്ന് നാം ആസ്വദിക്കുന്ന ഈ കലാരൂപം എത്രയോ മഹാരഥൻമാരായ ആളുകളുടെ പ്രയത്‌നഫലമായിട്ടാണ് ഇന്നത്തെ രൂപം പ്രാപിച്ചതെന്നറിയാവുന്നവർ വളരെ വിരളം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഇന്ത്യൻ നാഷണൽ കോൺഗ്രസ്


ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐൻസി കോൺഗ്രസ്), ഇന്ത്യയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് .വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടേവിയൻ ഹ്യൂം മുൻകയ്യെടുത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885 ഡിസംബർ 28 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ൽ രൂപവൽകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടന പേരുമാറ്റിയാണു് 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായതു്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്കോട്ട്ലൻഡുകാരനായ ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തു.

ഡബ്ല്യു.സി. ബാനർജിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ. ആദ്യ സമ്മേളനം പുണെയിൽവിളിച്ചുചേർക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗുബാധ വ്യാപകമായതിനെത്തുടർന്ന് സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റുകയായിരുന്നു. 1885 ഡിസംബർ 28 മുതൽ 31 വരെയാണ് ആദ്യ സമ്മേളനം ചേർന്നത്. ആദ്യ യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ ദേശീയ വാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ദാദാഭായി നവറോജിആദ്യകാലത്തെ പ്രധാനനേതാക്കളിലൊരാളായിരുന്നു. ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിയുടെ ചുമതല വഹിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയത് തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ധിരുഭായി അംബാനി (ജന്മദിനം)

റിലയൻസ് ഇൻഡസ്ടീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ ഒരു വ്യവസായിയും ആയിരുന്നു ധിരുഭായി എന്നറിയപ്പെടുന്ന ധീരജ്‌ലാൽ ഹീരാചന്ദ് അംബാനി (28 ഡിസംബർ, 1932 - 6 ജൂലൈ 2002). 1977 ൽ റിലയൻസ് എന്ന കമ്പനി പൊതുജനങ്ങളുടെ വിഹിതത്തോടെ തുടങ്ങിയത് 2007 ൽ 60 ബില്ല്യൺ ഡോളാർ ആസ്തിയുള്ള ഒരു കമ്പനിയായി മാറി. 

17--- ാം വയസില്‍ സ്വപ്നത്തിലേക്കുള്ള രാജസൂയം അംബാനി തുടങ്ങി.1950 കളില്‍ യമനിലെ ഏദന്‍ എന്ന തുറമുഖ പട്ടണത്തില്‍ അവിടത്തെ നാണയമായ റിയാലിന് അസാധാരണമാംവിധം ദൌര്‍ലഭ്യം അനുഭവപ്പെട്ടു. നാണയങ്ങള്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചു അവിടത്തെ അധികാരികള്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഏദനില്‍ ഒരു ഷിപ്പിങ്ങ് കമ്പനിയിലെ ഗുമസ്തനായിരുന്ന ഒരു ഇന്‍ഡ്യന്‍ ചെറുപ്പക്കാരനിലാണ്. റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്‍ കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ ശേഖരിച്ചു അതില്‍നിന്ന് വെള്ളി ഉരുക്കിവിറ്റു നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം സമ്പാദിക്കുകയായിരുന്നു. ആരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നത് ഒരു ജനിതകഗുണമായി കൊണ്ടുനടന്ന ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി അറബിക്കച്ചവടക്കാര്‍ക്കൊപ്പം ചെറിയ വേതനത്തില്‍ ആദ്യ ജോലി. 1958ല്‍ മുംബൈയില്‍ തിരിച്ചെത്തി റിലയന്‍സ് കമേഴ്സ്യല്‍ കോര്‍പറേഷന്‍ എന്ന കമ്പനി സ്ഥാപിച്ചു. ചങ്കൂറ്റമായിരുന്നു മുടക്കുമുതല്‍. അതിരുകളില്ലാത്ത ആത്മവിശ്വാസവും ക്ഷീണമറിയാത്ത മനസും നിറയെ സ്വപ്നങ്ങളും കൂട്ടിന്. മോശമല്ലാത്ത ലാഭം കിട്ടിക്കഴിഞ്ഞപ്പോള്‍ സാമ്രാജ്യം വിപുലപ്പെടുത്താനായി പിന്നീടുളള ശ്രമം. 1968ല്‍ അഹമ്മദാബാദില്‍ തുണിമില്‍ സ്ഥാപിച്ചു. 1977ല്‍ റിലയന്‍സ് ഓഹരികള്‍ വിപണിയിലെത്തിച്ച് ഇന്ത്യയിലെ മധ്യവര്‍ഗത്തിന്‍റെ സമ്പാദ്യശീലം തിരുത്തിക്കുറിച്ചു. അംബാനിയെന്ന ബിസിനസ് മാന്ത്രികനെ ഇന്ത്യ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നത് 1977 മുതലാണെന്ന് പറയാം. നിക്ഷേപകരുടെ മിശിഹയെന്നാണ് അദ്ദേഹം പിന്നെ അറിയപ്പെട്ടത്. തന്നെ വിശ്വസിച്ച് പണം നിക്ഷേപിക്കുന്നവര്‍ക്ക് പകരം നിധി നല്‍കാമെന്ന വാഗ്ദാനമാണ് അംബാനി നല്‍കിയത്. അങ്ങനെ ഇന്ത്യയിലെ നിക്ഷേപ സംസ്ക്കാരത്തിന് അമ്പാനി അടിത്തറയിട്ടു.തുറമുഖങ്ങള്‍, ഹൈവേകള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജ നിലയങ്ങള്‍, ശുദ്ധജല വിതരണം, ഐടി, ടെലികമ്മ്യൂണിക്കേഷന്‍ റിലയന്‍സ് എത്താത്ത മേഖലകള്‍ ചുരുക്കം. അനായാസമായി ഉയര്‍ന്നു വന്ന ഭാഗ്യശാലിയായ ബിസിനസുകാരനല്ല അംബാനി. അശ്രാന്ത പരിശ്രമത്തിന്‍റെ കഥകളാണ് അദ്ദേഹത്തിന് പറയാനുളളത്. ഇന്ത്യയിലെ വ്യാവസായിക സംരംഭകര്‍ക്ക് ഊര്‍ജം പകരുന്നതാണ് അദ്ദേഹത്തിന്‍റെ വിജയകഥകള്‍. രാഷ്ട്രീയക്കളികളിലും അംബാനി അതിതല്‍പരനാണ്. മാറിമാറി വരുന്ന ഭരണനേതൃത്വങ്ങളെ തങ്ങളുടെ വ്യാവസായിക താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തെടുക്കുന്നതില്‍ അസാമാന്യമായ നയചാതുര്യം അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

25 ലക്ഷം ഓഹരിയുടമകളാണ് ഇന്ന് റിലയന്‍സിനുളളത്. 80കളില്‍ മധ്യവര്‍ഗത്തിനിടയില്‍ പ്രചാരം കിട്ടിത്തുടങ്ങിയ ഓഹരിനിക്ഷേപത്തിന്‍റെ ഫലം ഏറ്റവുമധികം കൊയ്തയാളാണ് അംബാനി. ബുദ്ധിപൂര്‍വ്വമായിരുന്നു അദ്ദേഹത്തിന്‍റെ ഓരോനീക്കവും. ഭാവി മാറ്റങ്ങളെ അദ്ദേഹം വ്യക്തമായി മുന്നില്‍ കണ്ടു.അദ്ദേഹത്തിൻറെ മരണശേഷം 2016-ൽ, കച്ചവടത്തിലേയും ഇന്ഡസ്ട്രിയിലേയും സംഭാവനകൾ കണക്കിലെടുത്തു ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ പദവിയായ പദ്മ വിഭൂശൺ നൽകി രാജ്യം ആദരിച്ചു.

1966-ൽ റിലയൻസ് ഇന്ഡസ്ട്രീസ്‌ സ്ഥാപിച്ചത് ധീരുഭായ് അംബാനിയാണ്, 2012-ലെ കണക്കനുസരിച്ചു 85000 ഉദ്യോഗസ്ഥരുള്ള ഈ കമ്പനിയാണ് കേന്ദ്ര സർക്കാരിൻറെ ആകെയുള്ള നികുതി വരുമാനത്തിൻറെ 5 ശതമാനം നൽകുന്നത്. 2012-ലെ കണക്കനുസരിച്ചു ഫോർച്ച്യൂൺ 500 പട്ടികയിൽ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഒരു കമ്പനിയാണ് റിലയൻസ് ഇന്ഡസ്ട്രീസ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   29-12-2018   ♛♛♛♛♛♛♛♛♛♛

ചാൾസ് ഗുഡിയർ (ജന്മദിനം)

ചാൾസ് ഗുഡിയറാണ് (ഡിസംബർ 29, 1800 – ജൂലൈ 1, 1860) പ്രകൃതിദത്തമായ റബ്ബർ, ഗന്ധകവുമായി കൂട്ടിയോജിപ്പിച്ച്, എങ്ങനെ വളരെ വ്യാവസായിക പ്രാധാന്യമുളള പദാർത്ഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ചത്. 1844-ൽ ഗുഡിയർക്ക് ഇതിനുളള അമേരിക്കൻ പേറ്റൻറ് ലഭിച്ചു ലോഹം കൊണ്ടുളള പണിയായുധങ്ങൾ നിർമ്മിക്കുന്നതിൽ പരിശീലനം നേടിയ ചാൾസ്, പിതാവിനോടൊപ്പം കൃഷിപ്പണിക്കാവശ്യമായ പണിയായുധങ്ങൾ നിർമ്മിക്കാൻ തുടങ്ങി. വിവാഹശേഷം, ചാൾസ് ഫിലഡെൽഫിയയിലേക്ക് മാറി, അവിടെ പണിയായുധങ്ങൾക്കായുളള പുതിയൊരു സ്ഥാപനം തുടങ്ങി. വളരെ ലാഭകരമായിരുന്ന ഈ ഉദ്യമം പക്ഷെ, കാലക്രമത്തിൽ ഏറെ നഷ്ടങ്ങളും വരുത്തിവെച്ചു.

1830-കളിലാണ് ഗുഡിയറിന്റെ ശ്രദ്ധ റബ്ബറിൽ പതിഞ്ഞത്. ഒട്ടനേകം, നിരാശാജനകമായ പരീക്ഷണങ്ങൾക്കു ശേഷം,1839-ൽ വളരെ യാദൃച്ഛികമായാണ്, ഗുഡിയർ ഗന്ധകം ചേർത്ത് റബ്ബറിനെ കൈകാര്യം ചെയ്യാൻ എളുപ്പവും വ്യാവസായിക പ്രാധാന്യമുളള പദാർത്ഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ചത്. തന്റെ മഹത്തായ കണ്ടുപിടുത്തത്തിന്റെ സാമ്പത്തികലാഭം, വേണ്ട സമയത്തു ലഭിക്കാതെ, അറുപതാമത്തെ വയസ്സിൽ ഏറെ കടബാദ്ധ്യതകളോടെയാണ് ഗുഡിയർ അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പിന്നീടിതിന് അർഹരായി. ടോഗോളീസ് എന്ന രാജ്യം പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

രാജേഷ് ഖന്ന (ജന്മദിനം)

ബോളിവുഡ് ചലച്ചിത്ര ലോകത്തെ ഒരു പ്രമുഖ നടനായിരുന്നു രാജേഷ് ഖന്ന. (ഡിസംബർ 29, 1942 - ജൂലൈ 18 2012). 'ഇന്ത്യൻ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പർസ്റ്റാർ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.

1942 ഡിസംബര്‍ 29-ന് പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്. 1966-ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ കണ്ടെത്തുന്നതില്‍ നടന്ന ഒരു മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും അതിനുശേഷമാണ് ആഖ്‌രി രാത് എന്ന ചിത്രത്തില്‍ അവസരം ലഭിക്കുകയുമായിരുന്നു.

1969 മുതല്‍ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം.ആരാധന എന്ന സൂപ്പര്‍ ഹിറ്റ് പടവും അതിലെ പാട്ടുകളും രാജേഷ് ഖന്ന എന്ന നവാഗത നടനെ ഇന്ത്യന്‍ യുവത്വത്തിന്റെ ആവേശമാക്കി മാറ്റിയതും അങ്ങനെ ഇന്ത്യന്‍ സിനിമയിലെ പ്രഥമ സൂപ്പര്‍ സ്റ്റാര്‍ ജന്മംകൊണ്ടതും സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. റൊമാന്‍സും ആക്ഷനും ഇമോഷനുമെല്ലാമായി പിന്നെ ഇന്ത്യന്‍ സിനിമയില്‍ രാജേഷ് ഖന്നയുടെ വസന്തകാലമായിരുന്നു. ആനന്ദ്, അന്ദാസ്, ഹാത്തി മേരെ സാത്തി, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ രാജേഷ് ഖന്നയുടേതായി നിരനിരയായി പുറത്തിറങ്ങികൊണ്ടിരുന്നു. അദ്ദേഹത്തിന്റെ 15 ചിത്രങ്ങള്‍ ആ കാലയളവില്‍ സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് ചില പരാജയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും 1980-കളില്‍ അമര്‍ദീപ്, ആഞ്ചല്‍ എന്നീ ചിത്രങ്ങളിലൂടെ ഇദ്ദേഹം തിരിച്ചു വന്നു. 1990-കളില്‍ അദ്ദേഹം സിനിമാഭിനയം കുറച്ച് രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു.അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നതും കൈകൂപ്പലും എല്ലാം 'ഫിലിമി' സ്റ്റൈലില്‍ തന്നെയായിരുന്നു. ഏതോ പടത്തിലെ റോള്‍ അഭിനയിക്കുന്ന രീതിയിലാണ് സ്റ്റേജിലെ നില്‍പ്പും പ്രസംഗവും! പലപ്പോഴും പ്രസംഗത്തിനിടയില്‍ സിനിമയിലെ ഡയലോഗുകളും പതിവുണ്ടായിരുന്നു. ഏതായാലും പ്രചണ്ഡമായ പ്രചാരണത്തിനൊടുവില്‍ ഖന്ന വന്‍വിജയത്തോടെ പാര്‍ലമെന്റിലെത്തി. 1991-ല്‍ കോണ്‍ഗ്രസ്സ് (ഐ) സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച രാജേഷ് ഖന്ന 1996 വരെ പാര്‍ലമെന്റംഗമായി പ്രവര്‍ത്തിച്ചു.

1999-ലും 2000-ലും ചില ചിത്രങ്ങളില്‍ അഭിനയിച്ചു. 2007-ല്‍ അഭിനയ രംഗത്ത് വീണ്ടും സജീവമാകാന്‍ തുടങ്ങി. 2010-ല്‍ പുറത്തിറങ്ങിയ ദോ ദിലോം കെ ഖേല്‍ മേം ആണ് അവസാന സിനിമ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ച അദ്ദേഹത്തിന് 2008-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. 2012 ജൂലൈ 18-ന് അദ്ദേഹം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, പ്രൈവറ്റ് മാക്സിം കാർഡും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ദീനാനാഥ് മങ്കേഷ്കർ (ജന്മദിനം)

മറാഠി നാടക നടനും,ഗായകനുമായിരുന്നു ദീനാനാഥ് മങ്കേഷ്കർ.(29 ഡിസം: 1900 – 24 ഏപ്രിൽ 1942).ശാസ്ത്രീയ സംഗീതത്തിനു പുറമേ നാട്യസംഗീതത്തിലും പ്രാഗല്ഭ്യം ഉണ്ടായിരുന്ന ദീനാനാഥിനു ആദ്യകാലത്ത് ബാബ മഷേൽകറുടെ സംഗീത ശിക്ഷണം ലഭിച്ചിരുന്നു.ഗായകരായ ലതാ മങ്കേഷ്കർ,ആശാ ഭോസ്ലെ. ഹൃദയനാഥ് മങ്കേഷ്കർ,മീനാ ഖാദികർ എന്നിവരുടെ പിതാവുമാണ് ദീനാനാഥ് മങ്കേഷ്കർ.

ഇന്ത്യയിലെ മംഗേഷിയിലാണ് ദിനനാഥ് മങ്കേഷ്കർ ജനിച്ചത്. കുടുംബത്തിന്റെ അവസാന പേര് ഹാർദികർ എന്നാണ്. ഗോവയിലെ ജന്മനാടായ മംഗേഷിയുമായി കുടുംബത്തെ തിരിച്ചറിയുന്നതിനായി ദീനനാഥ് ഇത് മങ്കേഷ്കർ എന്ന് മാറ്റി.അഞ്ചാം വയസ്സിൽ ദീനനാഥ് മങ്കേഷ്കർ ശ്രീ ബാബ മഷെൽക്കറിൽ നിന്ന് ആലാപനവും സംഗീത പാഠങ്ങളും എടുക്കാൻ തുടങ്ങി.ചെറുപ്പത്തിൽ ബിക്കാനറിലേക്ക് പോയ അദ്ദേഹം കിരാന ഘരാനയിലെ പണ്ഡിറ്റ് മണി പ്രസാദിന്റെ പിതാവ് പണ്ഡിറ്റ് സുഖ്ദേവ് പ്രസാദിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിൽ ഔപചാരിക പരിശീലനം നേടി. മറാത്തി തിയേറ്ററിൽ പ്രശസ്തി നേടിയത് ദീനനാഥിന്റെ സുന്ദരവും മനോഹരവുമായ ശബ്ദമാണ്.1935 കാലഘട്ടത്തിൽ അദ്ദേഹം 3 സിനിമകൾ നിർമ്മിച്ചു, അതിൽ ഒന്ന് കൃഷ്ണാർജുൻ യുദ്ദ . ഹിന്ദിയിലും മറാത്തിയിലും ഇത് നിർമ്മിക്കപ്പെട്ടു, അതിൽ നിന്നുള്ള ഒരു ഗാനം ദീനനാഥ് ആലപിക്കുകയും ചിത്രീകരിക്കുകയും ചെയ്തു.ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലുമുള്ള താൽപ്പര്യത്തിന്റെ ഭാഗമായി, 5 അക്ഷരങ്ങളുള്ള നാടകങ്ങൾ, മൂന്നാമത്തെ അക്ഷരത്തിൽ അനുസ്വർ (ഡയാക്രിറ്റിക്കൽ) ഉള്ള നാടകങ്ങൾ തനിക്ക് ഭാഗ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.പ്രശസ്തിയുടെ താരാപഥങ്ങളിൽ നിന്ന് യാതനകളിലേക്കും വേദനനകളിലേക്കുമുള്ള ദിനനാഥിന്റെ പതനം അവിശ്വസനീയമായിരുന്നു. കലാജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും തുടർന്നുണ്ടായ കടുത്ത ദാരിദ്ര്യവും ദിനനാഥിനെ മദ്യത്തിന്റെ അടിമയാക്കി. എന്നും ആരാധനയോടെ മാത്രം അച്ഛനെ കണ്ട മക്കൾക്ക് ആ ചെറുപ്രായത്തിലും താങ്ങാനാവില്ലായിരുന്നു ദിനനാഥിന്റെ ഭാവപ്പകർച്ച. കൈവിട്ടുപോയ ജീവിതമോർത്ത് ഏകാന്തതയിലിരുന്നു വിങ്ങിപ്പൊട്ടുന്ന പിതാവിന്റെ ചിത്രം എന്നും നീറുന്ന വേദനയായി മനസ്സിൽ കൊണ്ടുനടന്നു മൂത്തമകൾ ഹേമ. അതേ മകളിലൂടെയാണ് ഇന്ന് ദിനനാഥ് മങ്കേഷ്കറെ ലോകമറിയുന്നത് എന്നത് വിധിവൈചിത്ര്യമാകാം. ഹേമ എന്നാണ് മകൾക്ക് പേരിട്ടതെങ്കിലും ചെറുപ്പത്തിലേ മരിച്ചുപോയ ആദ്യവിവാഹത്തിലെ മകളായ ലതികയുടെ ഓർമ്മക്കായി ലത എന്ന് വിളിച്ചു ദിനനാഥ് അവളെ. ദിനനാഥിന്റെ ലത ഇന്ത്യയുടെ, ലോകത്തിന്റെ ലതയായി വളർന്നത് ഇന്ന് ചരിത്രം.1942 ഏപ്രിലിൽ പൂനെയിൽ വച്ച്  മരിക്കുമ്പോൾ അദ്ദേഹത്തിന് 41 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ കുടുംബം പൂനെയിൽ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയും ഗവേഷണ കേന്ദ്രവും സ്ഥാപിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   30-12-2018   ♛♛♛♛♛♛♛♛♛♛

ചാൾസ് ഗുഡിയർ (ജന്മദിനം)

ലോകപ്രശസ്തനായ ഒരു ഇന്ത്യൻശാസ്ത്രജ്ഞനായിരുന്നു വിക്രം സാരാഭായി (ഓഗസ്റ്റ് 12, 1919 - ഡിസംബർ 30, 1971). ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം സാരാഭായി ആണ്.

1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിലും ഉന്നത വിദ്യാഭ്യാസം കേംബിഡ്ജിലുമായിരുന്നു. 1947-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടി. തുടർന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി. പിന്നീട് 1965-ൽ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തിൽ അദ്ദേഹം പ്രത്യേകം താല്പര്യം കാ‍ട്ടി.ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാ‍ത്രകളായി വഴിതിരിച്ചു വിടാതെ ,വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽ‌പ്പിയും അദ്ദേഹമാണ് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ കഴിവുള്ള ഒരു നല്ല സംഘത്തെ വാർത്തെടുക്കാനായി എന്നത് പിൽക്കാലത്ത് ഇന്ത്യയ്ക്ക് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സഹായകമായി.

195-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു. സൈറ്റ് (SITE- Satellite Instructional Television Experiment) എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി.

മലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.മകൾ മല്ലികാ സാരാഭായിയും പ്രശസ്ത നർത്തകിയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മൃദുല സാരാഭായി ഇദ്ദേഹത്തിന്റെ സഹോദരിയാണ്.

1971 ഡിസംബർ 30-ന് കോവളത്ത് വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു. 1966-ൽ പത്മഭൂഷണും 1972-ൽ മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

രമണ മഹർഷി (ജന്മദിനം)

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസി ആയിരുന്നു രമണ മഹർഷി.( 30 ഡിസംബർ 1879, 14 April 1950)ഹൈന്ദവസമൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഇദ്ദേഹത്തെ ഒരു മഹാഗുരുവെന്ൻ കരുതപ്പെടുന്നു. തമിഴ്‌നാട്ടിലെ അരുണാചലഗിരിയുടേയും മഹാ ക്ഷേത്രമായ അരുണാചലേശ്വര ക്ഷേത്രത്തിന്റേയും സ്ഥലമായ തിരുവണ്ണാമലയിലാണ് അദ്ദേഹത്തിന്റെ ആശ്രമംശങ്കരാചാര്യര്‍ക്കുശേഷം ലോകമറിയപ്പെടുന്ന ഒരു ഋഷി വര്യനായി രമണ മഹര്‍ഷിയെ ആദരിക്കുന്നു. കിഴക്കും പടിഞ്ഞാറും ഒരുപോലെ ആദ്ധ്യാത്മിക സന്ദേശത്തിന്റെ ചൈതന്യം വീശുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതും സനാതനികള്‍ക്ക് അഭിമാനിക്കാം. തെറ്റുകളധികം ആവര്‍ത്തിക്കാത്ത കളങ്കമറ്റ സുന്ദരമായ ഒരു ജീവിതം രമണനെന്ന ഋഷിവര്യനിലുണ്ടായിരുന്നു. പരിശുദ്ധിയുടെ ഹൃദയഹാരിയായ മനോഹാരിത ആ ലളിത ജീവിതത്തില്‍ നിത്യവും പ്രകാശിച്ചിരുന്നു. എളിമയുടെ മൂര്‍ത്തികരണമായിരുന്ന രമണമുനി ബൗദ്ധിക തലങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. മനുഷ്യഹൃദയങ്ങളില്‍ ആവേശം പകര്‍ന്നുകൊണ്ടിരുന്ന ഒരു കവിയും തത്ത്വ ചിന്തകനുമായിരുന്നു. അരുണാചല മലമുകളിലെ നിര്‍മ്മലമായ വായു ശ്വസിച്ചുകൊണ്ടും തണല്‍ വൃക്ഷങ്ങളെ ആശ്രയിച്ചുകൊണ്ടും ഏകാന്തമായ ഒരു ജീവിതം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ധ്യാനനിരതമായ നിശബ്ദത ആ യോഗീശ്വരന്റെ ഗാഢമായ ചിന്തകളുടെ ഭാഗമായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചു വരുന്ന ആരെയും ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല.

ആദ്ധ്യാത്മിക ചിന്താലോകത്തിലെ ആ വലിയ വിപ്ലവകാരി എന്തിനെയും പ്രതികരിക്കുന്ന ഒരു സാത്വികനും ആചാര്യനുമായിരുന്നു. ദൈവത്തെ അന്വേഷിക്കുന്നവരായവര്‍ക്ക് ഒരു നിഴലുപോലെ അവരോടൊപ്പം എന്നുമുണ്ടായിരുന്നു. സ്വയം ഒരു അന്വേഷകനായി എവിടെയോ ബോധമണ്ഡലത്തില്‍ ഒളിഞ്ഞിരിക്കുന്ന ആത്മത്തെ കണ്ടെത്തുകയെന്ന ഒരു അദ്വൈതവാദിയായിരുന്നു അദ്ദേഹം. ദുഃഖങ്ങള്‍ മായയാണെന്നും മനുഷ്യന്‍ അതില്‍നിന്നും മോചിതനായി സ്വയം കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. അദ്വൈത വേദങ്ങള്‍ സര്‍വ്വജാതികളുടെയും ആത്മീയ പരിവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗമായി രമണ മഹര്‍ഷി തുറന്നുകൊടുത്തു. വിശാല ഹൃദയത്തോടെയുള്ള വേദ സാരോപദേശങ്ങള്‍ മറ്റു ഋഷിവര്യന്മാരില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.

പതിനേഴാം വയസില്‍ ബുദ്ധനെപ്പോലെ ദിവ്യമായ ബോധദീപ്തി നേടിയെന്നു രമണ മഹര്‍ഷി അവകാശപ്പെടുന്നു. അതിനുശേഷം തെക്കേ ഇന്ത്യയിലുള്ള പുണ്യ കേന്ദ്രമായ അരുണാചല്‍ മലയില്‍ ഏകദേശം അമ്പതു വര്‍ഷങ്ങളോളം ജീവിച്ചു. അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍ ഇന്നും ദിനം പ്രതി ആയിരക്കണക്കിന് സന്ദര്‍ശകര്‍ വന്നും പോയും കൊണ്ടിരിക്കുന്നു. അവരില്‍ ധനികരോ ദരിദ്രോയെന്നു വ്യതാസമില്ലാതെ ഏവരെയും ഒരുപോലെ അദ്ദേഹം സ്വീകരിച്ചിരുന്നു. ലോകമാകമാനമുള്ള നാനാ ജാതി മതസ്ഥരും പണ്ഡിതരും വിവിധ സംസ്ക്കാരങ്ങളിലുള്ളവരും അവിടെ വന്നെത്തിയിരുന്നു. അദ്ധ്യാത്മികത തേടിയുള്ള രമണാശ്രമത്തിലേക്കുള്ള ജനപ്രവാഹത്തിനു രമണമഹര്‍ഷിയുടെ മരണവും തടസ്സമായില്ല. രമണ തത്ത്വങ്ങള്‍ പഠിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനം അവിടെ വന്നെത്തുന്നുണ്ട്

.1950 ഏപ്രില്‍ പതിനാലാം തിയതി രമണ മഹര്‍ഷി സമാധിയായി. മരണത്തോടനുബന്ധിച്ചും അതിനുശേഷവും രമണ മഹര്‍ഷിയെപ്പറ്റിയുള്ള അത്ഭുത കഥകള്‍ അദ്ദേഹത്തിന്‍റെ ശിക്ഷ്യന്മാര്‍ ലോകമാകമാനം പ്രചരിപ്പിച്ചിട്ടുണ്ട്. അത്ഭുതങ്ങളെക്കാളുപരി രമണമഹര്‍ഷിയെ ജ്ഞാനിയായ ഒരു വേദാന്തിയായിട്ടാണ് ലോകം ബഹുമാനിക്കുന്നത്. ആര്‍തര്‍ ഓസ്‌ബോനെപ്പോലെയും  (Arthur Osborne) പോള്‍ ബ്രണ്ടനെപ്പോലെയുമുള്ള (Paul Brunton) എഴുത്തുകാര്‍ ശ്രീ രമണ മഹര്‍ഷിയുടെ ജീവിതത്തെയും തത്ത്വചിന്തകളെയും സംബന്ധിച്ച പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സദ്ദാം ഹുസൈൻ (ചരമദിനം)

ഇറാഖിനെ രണ്ടു പതിറ്റാണ്ട് നയിക്കുകയും അമേരിക്കൻ അധിനിവേഷത്തിനെതിരെ പൊരുതുകയും ഒടുവിൽ ധീരതയോടെ തൂക്കമരത്തിൽ കയറുകയും ചെയ്ത സദ്ദാം ലോകത്തിന്റെ ആരാധന പാത്രമായിരുന്നു. ( ഏപ്രിൽ 28 ,1937 : ഡിസംബർ 30, 2006). ഹിറ്റ്‌ലറെപ്പോലും ലജ്ജിപ്പിക്കുന്ന ഏകാധിപതി, സ്വന്തം രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കിയവന്‍, ക്രൂരന്‍ തുടങ്ങിയ വിശേഷണങ്ങള്‍ സദ്ദാമില്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും ഭാരതത്തിന് മഹാത്മജിയെപ്പോലെയാണ് ഇറാഖിന് സദ്ദാം ഹുസൈന്‍. 

മതേതര സ്വപ്നങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഒരു ശക്തമായ സ്വയം വികസിതവും സമ്പല്‍ സമൃദ്ധവുമായ നവനൂതന ഇറാഖ് കെട്ടിപ്പെടുക്കാനാഗ്രഹിച്ച നിശ്ചയദാര്‍ഢ്യവും ഉരുക്കുമനസ്സുമുള്ള ഭരണാധികാരിയായിരുന്നു സദ്ദാം. സ്വന്തം ജനങ്ങളില്‍ നിന്നുള്ള വിമത ശബ്ദംഅടിച്ചമര്‍ത്താന്‍ വിഷവാതകം പ്രയോഗിച്ച് അനേകരെ കൊന്നൊടുക്കിയെന്ന ദുഷ്‌പേരും സദ്ദാമിന് സ്വന്തം. സ്റ്റാലിനില്‍ മാതൃകാപുരുഷനെ കണ്ടെത്തിയ സദ്ദാം, തനിക്കെതിരെ വിമത ശബ്ദമുയര്‍ത്തിയവരെയും അപ്രിയം നേടിയവരെയും എതിരിട്ടത് തികച്ചും നിഷ്ഠുരമായിട്ടായിരുന്നു എന്നത് അവിതര്‍ക്കിതം.മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് ആത്മാഭിമാനത്തിന്റെ വഴികാണിച്ചുകൊടുത്ത നെഞ്ചുവിരിച്ച് നില്‍ക്കാന്‍ പ്രചോദനം നല്‍കിയ ഹുസൈന്‍ അമേരിക്കന്‍-നാറ്റോ-ഇസ്രായേല്‍ സഖ്യത്തിന് എന്നും ഉറക്കം കെടുത്തുന്ന പേടി സ്വപ്നം തന്നെയായിരുന്നു. 

പാശ്ചാത്യ മീഡിയകളും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും നല്‍കുന്ന വിവരങ്ങളല്ല സദ്ദാമിന്റെ യഥാര്‍ത്ഥ ചിത്രം. അല്‍ജസീറ ലോകത്തിന് മുന്നില്‍ പുറത്തുവിട്ട യുദ്ധസംഭവങ്ങള്‍ ഗള്‍ഫ് യുദ്ധത്തിന്റെ ആരംഭദശയില്‍ തന്നെ സഖ്യശക്തികള്‍ താറുമാറാക്കി. ഒരേ സമയം സൗമ്യനും അതേ സമയം ക്രൂരനും രക്തദാഹിയുമായി വരുന്ന വിചിത്ര സ്വഭാവരീതികളുള്ള വ്യക്തിയായാണ് സദ്ദാം അക്കാലങ്ങളില്‍ ദൃശ്യമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഗള്‍ഫ് യുദ്ധകാലത്ത് അദ്ദേഹത്തെ പുകഴ്ത്തിയ മാധ്യമങ്ങള്‍ തന്നെ യുദ്ധം അവസാനിച്ചപ്പോള്‍ അദ്ദേഹത്തെ ഇകഴ്ത്താനും മറന്നില്ല. ഇന്ത്യയുടെ നല്ല ഒരു സുഹൃത്ത് കൂടിയായിരുന്നു സദ്ദാം. ഇസ്ലാമിക വികാരത്തിന്റെ പേരില്‍ തങ്ങളോടൊപ്പം നില്‍ക്കണമെന്ന, പാക്കിസ്ഥാന്റെ ആവശ്യം പറ്റേ നിരാകരിച്ച് അന്താരാഷ്ട്ര തലത്തില്‍ എന്നും ഇന്ത്യന്‍ താല്പര്യങ്ങളോടൊപ്പം നില്‍ക്കാന്‍ അദ്ദേഹം സന്നദ്ധത കാട്ടി.നവംബർ 5, 2006-ൽ അദ്ദേഹത്തെ മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരിൽ അദ്ദേഹം തുക്കിക്കൊലയ്ക്കു വിധിക്കപ്പെട്ടു. 1990ല്‍ കുവൈറ്റ് പിടിച്ചടക്കാന്‍ ശ്രമിച്ചു, 1991 ല്‍ ഷിയാകള്‍ക്കും ഖുര്‍ദ്ദുകള്‍ക്കും എതിരെ അക്രമങ്ങള്‍ നടത്തി, 1980 ല്‍ ഖുര്‍ദ്ദുകളെ പലായനം ചെയ്യിച്ചു എന്നീ കുറ്റങ്ങളാണ് സദ്ദാമിനെതിരെ ചുമത്തപ്പെട്ടത്. എന്നാല്‍ പ്രധാനമായും 1982 ലെ ദുജെയില്‍ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ആരോപിച്ചായിരുന്നു സദ്ദാമിനെ വധശിക്ഷക്ക്‌ വിധിച്ചത്.

സദ്ദാമിന്റെ അപ്പീൽ പരമോന്നത കോടതി 2006 ഡിസംബർ 26-നു തള്ളി. ഡോക്ടർമാർ, വക്കീലന്മാർ, ഭരണാധികാരികൾ എന്നിവരുടെ മുന്നിൽ വെച്ച് സദ്ദാം 2006 ഡിസംബർ 30 രാവിലെ 6 മണിക്ക് തൂക്കിക്കൊല്ലപ്പെട്ടു. അപ്പോഴും ഒരിക്കല്‍ പോലും,  താന്‍ തീര്‍ത്ത ചോരച്ചാലുകളെ ചൊല്ലിയൊരു പശ്ചാത്താപം സദ്ദാം അവസാനം വരെയും പ്രകടമാക്കിയതായും നാം അറിയുന്നില്ല. 

പലസ്തീന്‍ എഴുത്തുകാരനായ സയ്യിദ് കെ. അബ്ദുറിഷ് എഴുതിയ 'ദി പൊളിറ്റിക്കല്‍സ് ഓഫ് റിവഞ്ച്' എന്ന പുസ്തകമാണ് സദ്ദാമിനെക്കുറിച്ചുള്ള സത്യസന്ധമായ വെളിപ്പെടുത്തലായി അറബ് ലോകം ഇന്നും വിലയിരുത്തുന്നത്. ഇറാഖ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   31-12-2018   ♛♛♛♛♛♛♛♛♛♛

ബെൻ കിംഗ്സ്ലി (ജന്മദിനം)

ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടനാണ് ബെൻ കിംഗ്സ്ലി. കൃഷ്ണ പണ്ഡിറ്റ് ഭൻജി എന്നാണ് യഥാർഥ നാമം.(ജനനം: 31 ഡിസംബർ 1943). ഗാന്ധി എന്ന ചലച്ചിത്രത്തിൽ മഹാത്മാഗാന്ധിയുടെ വേഷം ചെയ്ത അദ്ദേഹത്തിനു മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. പകുതി ഇന്ത്യാക്കാരനാണ് ബെന്‍. യഥാര്‍ത്ഥ പേരും ഇന്ത്യാക്കാരന്‍റേതാണ് - കൃഷ്ണ പണ്ഡിറ്റ് ഭാന്‍ജി. അദ്ദേഹത്തിന്‍റെ അച്ഛന്‍ ഗുജറാത്തിയാണ്;പക്ഷെ ജനിച്ചത് കെനിയയിലാണ്. റഹീംത്തുള്ള പണ്ഡിറ്റ് ഭാന്‍ജി. 

അമ്മ റഷ്യന്‍ ജൂത വംശജയായ അന്ന ലെയ്ന മേരി. ഫാഷന്‍ മോഡലും നടിയുമായിരുന്നു. ജര്‍മ്മന്‍കാരിയായ ഭാര്യ അലക്സാണ്ട്ര ക്രിസ്റ്റ്മാനുമൊത്ത് ഇപ്പോള്‍ ഇംഗ്ളണ്ടിലെ സ്പെല്‍സ്ബറിയില്‍ താമസിക്കുന്നു. 

2005 ല്‍ ഇറങ്ങിയ ഒലിവര്‍ ട്വിസ്റ്റില്‍ അദ്ദേഹം ഫാഗിന്‍റെ വേഷമാണ് അഭിനയിച്ചത്.ബ്ളഡ് രയ്നെ സസ്പെക് റ്റ് സീറോ, ഹൗസ് ഓഫ് സാന്‍റ് ആന്‍റ് ഫോഗ്, സെക്സി ബീസ് റ്റ് സ്പീഷീസ് ഷിന്‍റലേഴ്സ് ലിസ് റ്റ് എന്നിവയാണ് 15 കൊല്ലത്തിനകം അഭിനയിച്ച പ്രധാന സിനിമകള്‍ .

ഇംഗ്ളണ്ടില്‍ യോര്‍ക്കാഷേയറിലെ സ്കാര്‍ബറോയില്‍ ജനിച്ച ബെന്‍ കിംഗ്സ്ലി നന്നെ ചെറുപ്പത്തിലെ അഭിനയിച്ചു തുടങ്ങിയിരുന്നു. 1972 ല്‍ ഇറങ്ങിയ ഫിയര്‍ ഈസ് ദി കീ ആയിരുന്നു ആദ്യത്തെ സിനിമ. അത് പരാജയപ്പെട്ടു. 

പത്തുകൊല്ലം കഴിഞ്ഞ് ബ്രിട്ടീഷ് നടനും സംവിധായകനുമായ ആറ്റന്‍ബറോയുടെ ഗാന്ധിയില്‍ മഹാത്മാഗാന്ധിയായതോടെകിംഗ്സിലിയുടെ ഭാഗ്യം തെളിഞ്ഞു. 

കിംഗ്സിലിക്ക് ഒരു തവണകൂടി മികച്ച നടനുള്ള ഓസ്കാര്‍ നോമിനേഷന്‍ കിട്ടി. ഹൗസ് ഓഫ് സാന്‍റ് ആന്‍റ് ഫോഗ് എന്ന ചിത്രത്തിന് സെക്സി ബീസ്റ്റ്, ബഗ്സി എന്നിവയ്ക്ക് മികച്ച സഹ നടനുള്ള നാമനിര്‍ദ്ദേശവും കിട്ടിയിരുന്നു. 

ഒരേ തരം റോളുകളില്‍ തളയ്ക്കാന്‍ ഇട നല്‍കിയില്ല എന്നത് കിംഗ്സിലിയുടെ നേട്ടമാണ്.ഐവറി കോസ്റ്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്‌...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മല്ലികാർജുൻ മൻസൂർ (ജന്മദിനം)

ജയ്പൂർ - അത്രൗളി ഘരാനയിലെ പ്രസിദ്ധനായ ഒരു ഹിന്ദുസ്ഥാനി ഗായകനായിരുന്നു മല്ലികാർജുൻ മൻസൂർ. (31 Dec. 1910 - 12 Sep. 1992) സംഗീതത്തെ അളവറ്റ് സ്നേഹിക്കുകയും ജീവിതത്തെ നിസ്സംഗഭാവത്തോടെ നോക്കിക്കാണുകയും ചെയ്ത ഒരു മഹാനായ ഹിന്ദുസ്ഥാനിസംഗീതജ്ഞൻ ആയിരുന്നു അദ്ദേഹം.

പണ്ഡിറ്റ് മല്ലികാർജുൻ ഭീമരായപ്പ മൻസൂർ എന്നാണ് യഥാർത്ഥ പേര്.  മൻസൂർ എന്നത് ഗ്രാമപ്പേരും ഭീമരായപ്പ എന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ നാമധേയവുമാണ്. ജയ്പ്പുർ-അത്രൗളി ഘരാനയുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെട്ടിരുന്ന മല്ലികാർജുൻ മൻസൂർ ഖയാൽ സംഗീതത്തിന് പ്രാധാന്യം നൽകിയിരുന്ന ഗായകനായിരുന്നു.

കർണാടകയിൽ ധർവാദിനടുത്തുള്ള ഗ്രാമമാണ് മൻസൂർ. അവിടത്തെ തലവനും ഒരു കർഷകനുമായിരുന്ന ഭീമരായപ്പയ്ക്ക് സംഗീതത്തിൽ അതീവ അഭിനിവേശം ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹം മകനെ ചെറുപ്പത്തിൽത്തന്നെ ഒരു യക്ഷഗാന സംഘത്തിൽ ചേർത്ത് പാടാനുള്ള അനുവാദം നൽകി. ഒമ്പതുവയസ്സുള്ളപ്പോൾ മല്ലികാർജുൻ ഒരു നാടകത്തിൽ ചെറിയഭാഗം അഭിനയിച്ചതുകണ്ടാണ് ഭീമരായപ്പ അവനെ ആ യക്ഷഗാനട്രൂപ്പിൽ ചേർത്തുവിട്ടത്. 

ഈ ട്രൂപ്പിന്റെ തലവനാകട്ടെ, മല്ലിയുടെ പാട്ട് ഇഷ്ടപ്പെട്ടതുകാരണം വൈവിധ്യംനിറഞ്ഞ ധാരാളം ഗാനങ്ങൾ പാടാൻ അവന് അവസരംനൽകി. എന്നാൽ, മല്ലിയുടെ സംഗീതജീവിതം മഹത്തായ രീതിയിൽ ആരംഭിക്കുന്നതിന്റെ ഒരു ചെറിയ തുടക്കം മാത്രമായിരുന്നു അത്. മല്ലികാർജുൻ മൻസൂറിന്റെ ആലാപനശൈലിയിൽ കർണാടകസംഗീതത്തിന്റെ സ്വാധീനവും ഗ്വാളിയോർ ഘരാനയുടെ ശില്പഭംഗിയും ഒത്തുവരുന്നുണ്ട്. അതേസമയം, കർണാടക-ഹിന്ദുസ്ഥാനി സംഗീതശൈലികൾ രണ്ടുവിധത്തിൽത്തന്നെ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്ന ഒരു സംഗീതജ്ഞനായിരുന്നു അദ്ദേഹം

കന്നഡയിൽ എഴുതിയ മല്ലികാർജുന്റെ ആത്മകഥയായ 'നാന രസായത്രി' അദ്ദേഹത്തിന്റെ മകൻ പണ്ഡിറ്റ് രാജശേഖർ മൻസൂർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. 1984-ൽ കന്നഡ ഭാഷയിലെ ഏറ്റവും നല്ല പുസ്തകത്തിനുള്ള അവാർഡ് 'നന്ന രസയാത്രി'' നേടിയിരുന്നു. 

മല്ലികാർജുൻ മൻസൂർ എച്ച്എംവിയുടെ സംഗീത സംവിധായകനും ഓൾ ഇന്ത്യ റേഡിയോ ധാർവാഡ് സ്റ്റേഷന്റെ മ്യൂസിക് കൺസൾട്ടന്റുമാണ്. കന്നഡ ചിത്രമായ ചന്ദ്രഹാസയ്ക്ക് മൻസൂർ സംഗീതം നൽകി.

പദ്മശ്രീ (1970), പത്മഭൂഷൻ (1976), പത്മവിഭൂഷൻ (1992) എന്നിവയുൾപ്പെടെ നിരവധി പ്രധാന ദേശീയ അവാർഡുകൾ മൻസൂർ നേടിയിട്ടുണ്ട്. 1982 ൽ സെൻട്രൽ അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഡ്രാമ അദ്ദേഹത്തിന് ഫെലോഷിപ്പ് നൽകി.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, മാക്സിം കാർഡും ഇതോടൊപ്പം...