ᗪISᑕᑌSSIOᑎ TIᗰE - 6

പുരാവസ്തു വാണിജ്യത്തിന്‍റെ കാണാപുറങ്ങള്‍


പുരാവസ്തു തട്ടിപ്പിന്‍റെ വാർത്തകൾ മാധ്യമങ്ങളിൽ സജീവ ചർച്ചയാകുന്ന ഈ വേളയിൽ ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനും കള്ളനാണയങ്ങളെ തുറന്നുകാട്ടാനും മലയാളി കലക്ടേഴ്സ് ഒരുക്കുന്ന ചര്‍ച്ച.

പൗരാണികതയുടെയും ചരിത്ര പഠനത്തിന്റെയും പേരിൽ ആത്മാർത്ഥമായി പണം നിക്ഷേപിച്ച നമ്മളും ഇന്ന് സംശയത്തിന്റെ നിഴലിലായി. നമ്മൾ ശേഖരിക്കുന്ന ഓരോ വസ്തുവും പരസ്യമായി ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ആവശ്യമായ ജ്ഞാനം നാം നേടേണ്ടതുണ്ട്.

ന്യുമിസ്മാറ്റിക് സൊസൈറ്റികളില്‍ അംഗത്വമില്ലാത്ത വില്‍പനക്കാരെ പൂര്‍ണ്ണമായി വിശ്വസിക്കാനാകില്ല. അവരെ എങ്ങനെ നേരിടണമെന്നും അത്തരം ചതികളില്‍ പെട്ട് പണം നഷ്ടപ്പെടാതിരിക്കാനും ഈ ചര്‍ച്ച ഉപകരിക്കട്ടെ.

വിഷയാവതരണത്തിനുശേഷം നിങ്ങളുടെ ചിന്തകൾ പങ്കിടാനും ചോദ്യങ്ങൾ ചോദിക്കാനും സമയം കണ്ടെത്തുക.

Admins






വിഷയാവതരണം : പി. വേണു തിരുവനന്തപുരം

ബഹുമാന്യ മിത്രങ്ങളെ....
ലോകത്താകമാനം പുതിയ പുതിയ സഭവങ്ങൾ സംജാതമായിക്കൊണ്ടിരിക്കൂന്ന സമയമാണ് . വിവര സാങ്കേതിക വിദ്യയിലും, ശാസ്ത്ര, ചരിത്ര ബോധത്തിലും വിജ്ഞാനത്തിൻ്റെ വാതായനം തുറന്നു കിടക്കുന്നു. എന്നാല്‍ അതോടൊപ്പം തന്നെ തട്ടിപ്പിൻ്റെ നൂതന മാർഗങ്ങളും വിവിധ രൂപങ്ങളിലും ഭാവങ്ങളിലും ഒപ്പം മുന്നേറുന്നു. തിരക്കേറിയ ജീവിതത്തിൻ്റെ വിരസത മാറ്റുവാനും, നമ്മുടേ ശാരീരിക ബുദ്ധിമുട്ടുകൾ , മാനസിക വിഷമങ്ങൾ എന്നിവയിൽ നിന്നും ആശ്വാസം കണ്ടെത്താനും ഒപ്പം വിജ്ഞാനത്തിനും വേണ്ടിയാണ് നമ്മൾ വിനോദങ്ങളിൽ അഭയം തേടുന്നത് . ആഗോളമായി ചരിത്ര ശേഷിപ്പുകൾ, പുരാവസ്തുക്കൾ എന്നിവ ഇന്ന് ശാസ്ത്രീയമായി പഠന വിധേയമാക്കുകയും പുതിയ കണ്ടെത്തലുകൾ ഉരുത്തിരിയുകയും ചെയ്യുന്നു . പ്രാചീന സംസ്കാരത്തിൻ്റെ ശേഷിപ്പുകൾ സംരക്ഷിക്കപ്പെടുന്നതിന് ഉപരി ഇവ സാമ്പത്തികമായും നമുക്കു പ്രയോജനം ചെയ്യുന്നു എന്ന കാര്യവും വിസ്മരിച്ചു കൂടാ. സാമ്പത്തിക ഉന്നമനത്തിന് മറ്റു ആദായകരമായ മാർഗങ്ങൾ ഉണ്ടെന്നിരിക്കെ, ഒരു വ്യത്യസ്തമായ മനോഭാവമാണ് നമ്മെ ഇതിലേക്ക് ആകർഷിക്കുന്നത്.

രണ്ടുദിവസമായി ചാനലുകളിൽ ആഘോഷമായി കൊണ്ടാടുന്ന വിഷയം ഇതിനേക്കാൾ മെച്ചമായ മറ്റൊരു തട്ടിപ്പ് / വിഷയം വരുന്നതോടെ അവരും ഒപ്പം നമ്മളും മറക്കും. എത്രയോ ഇത്തരം കാര്യങ്ങൾ നമ്മുടേ മുന്നിൽ മിന്നിമറഞ്ഞു. അതിൽ എത്രയെണ്ണം നാം ഓർക്കുന്നു. നമ്മുടെ വളർച്ചക്ക് ഒപ്പം അതിനേക്കാൾ വേഗത്തിൽ തട്ടിപ്പും വളർന്നു കൊണ്ടിരിക്കുന്നു. പാത്രത്തിലെ വെള്ളം പാത്രം മാറുന്നത് അനുസരിച്ചു പുതിയ രൂപം കൈവരിക്കുന്ന പോലെ കാലഘട്ടത്തിന് അനുസരിച്ച് തട്ടിപ്പും പുതിയ മാനങ്ങൾ കൈവരിക്കുന്നു. തട്ടിപ്പിൽ ആണോ നമ്മുടെ പുരോഗതി എന്നുപോലും സംശയിച്ചു പോകുന്നു.

നാഗാണിക്യം , പ്ലുടോണിയം പെട്രോമാക് , റൈസ് പുള്ളർ, വെള്ളിമൂങ്ങ, ഇരുതലമൂരി, റെഡ് മർക്കുറി എന്നു തുടങ്ങി മനുഷ്യൻ്റെ അന്ധവിശ്വാസം മുതലെടുത്ത് നടത്തുന്ന ഇത്തരം വാണിജ്യത്തിൻ്റെ ഉള്ളറകൾ, പുരാവസ്തുക്കൾ (നാണയം മറ്റു വസ്തുക്കൾ ഉൾപ്പെടെ) എന്നാല് എന്ത് അവ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഗുണദോഷങ്ങളും, അവയുടെ കാറ്റലോഗ്, വില, അനുബന്ധ ചരിത്രo, നിയമപ്രകാരം ഉള്ള സൂക്ഷിപ്പ്, കൈമാറ്റങ്ങൾ , അനുബന്ധ കാര്യങ്ങളും നമുക്കു ഇവിടെ ചർച്ച ചെയ്യാം . ഇതുമായി ബന്ധപ്പെട്ട് നമ്മുടേ അനുഭവങ്ങൾ പങ്കു വയ്ക്കാം ,സംശയങ്ങൾ ദൂരീകരിക്കാൻ കൂട്ടായ ശ്രമം നടത്താം . ഒപ്പം ഇത്തരം തട്ടിപ്പുകൾ തടയാനുള്ള ക്രിയാത്മക നിർദേശം കൂടി വരട്ടെ.

ഒപ്പം ഇത്തരക്കാർക്ക് വളരാൻ വേണ്ട മണ്ണ് ഒരുക്കി, ഇവരുടെ ഇരകൾ ആകാതിരിക്കാൻ വേണ്ട മുൻകരുതൽ കൂടി ആവട്ടെ... !!

സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.




ഇത്തരം പുതിയ തട്ടിപ്പുമായി ആൾക്കാർ വരുമ്പോൾ അതിന്റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് ചർച്ചകളിലൂടെ ഈ ഗ്രൂപ്പിൽ കൊണ്ടു വന്നാൽ നമുക്ക് അടുത്ത് അറിയുന്നവരുമായി കാര്യങ്ങൾ ആധികാരികമായി പങ്കു വെക്കാൻ നമുക്ക് സാധിക്കും.... റേഡിയോ തട്ടിപ്പ് ഇവിടെ തുടക്കത്തിൽ തന്നെ ചർച്ച ആയതിനാൽ എനിക്കു അറിയാവുന്ന കുറെ പേരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും അവർ തട്ടിപ്പിൽ പെടാതെ രക്ഷപ്പെട്ടിട്ടും ഉണ്ട്‌.
 - Sajnjay


മറ്റേതു രംഗത്തുള്ള പൊലെ തന്നെ നമ്മുടെ രംഗത്തും ധാരാളം പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള ഘടകങ്ങൾ ഉണ്ടു്. എനിക്ക് മുമ്പ് അഭിപ്രായം പറഞ്ഞ ശ്രീ.ലക്ഷ്മണൻ്റെ അഭിപ്രായങ്ങൾ എന്നെ അത്ഭുതപ്പെടുത്തി.1994 ൽ ആണ് ഞാൻ നാണയങ്ങൾ ശേഖരിച്ചു തുടങ്ങിയത്.അതിനു മുൻപ് യഥാക്രമം ബസ് ടിക്കറ്റ്, തീപ്പെട്ടി പടം  സ്റ്റാമ്പ് എന്നിവയാണ് ശേഖരിച്ചിരുന്നത്.ആദ്യകാലത്ത് ബ്രിട്ടീഷ് ഇന്ത്യ നാണയങ്ങൾ ആണ് ശേഖരിച്ചിരുന്നത്.ആ കാലത്ത് വെള്ളി വിൽപ്പന വില ഗ്രാമിന് 8 രുപ ആയിരുന്നു. ജോർജ്  V ചക്രവർത്തിയുടെ 1രുപാ നാണയങ്ങൾ അധികവും വാങ്ങിയത് 9 0 - 100 രൂപാ നിരക്കിലും എഡ് വേർഡ് 100-110 നിരക്കിലും വിക്ടോറിയ 100 - 120 റേഞ്ചിലും ആയിരുന്നു. 25 വർഷങ്ങൾക്കിപ്പുറം ഈ നാണയങ്ങളുടെ മാർക്കറ്റ് വില ഏകദേശം 800 - 1200 റേഞ്ചിലാണ്. തിരുവിതാംകൂർ 1/4 & 1/2 രൂപാ 130-150 റേഞ്ചിൽ കിട്ടുമായിരുന്നത് ഇന്ന് 2000 മുതൽ മുകളിലോട്ടാണ് വില. I0 രുപ ക്ക് 1116&18 വർഷങ്ങളിലെ പണം കിട്ടുമായിരുന്നു. ഇന്ന് 700 മുതൽ ആണ് വിൽക്കുന്നത്. മുടക്കുമുതലിന് ഇതിലും കൂടുതൽ വർദ്ധനവ്‌ ഒരു പക്ഷേ ഓഹരി വിപണിയിൽ നിന്നു മാത്രമേ ലഭിക്കുകയുള്ളു.
ഇതിൻ്റെ അർത്ഥം ഈ രംഗത്തു നിന്നും ലാഭം മാത്രമേ ഉള്ളു എന്നല്ല. ഇതിന് ഒരു  മറുവശമുണ്ട്.ഏകദേശം 2000 മുതൽ ബൈ മെറ്റാലിക്ക് നാണയങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചു.അന്ന് വാങ്ങിയ പല നാണയങ്ങൾക്കും 20 വർഷത്തിനിപ്പുറം വാങ്ങിയ വിലയേക്കാൾ കുറവാണ് മാർക്കറ്റ് വില .ഈ കാര്യം മനസ്സിലായപ്പോൾ ഏകദേശം 2012 നു ശേഷം ബൈ മെറ്റൽ കളക്ഷൻ നിർത്തി തിരുവിതാംകൂർ നാണയങ്ങളിലെക്ക് ശ്രദ്ധ മാറ്റി. അന്ന് ebay വഴി വാങ്ങിയ പല നാണയങ്ങൾക്കും ഇന്ന് പല മടങ്ങ് മാർക്കറ്റ് വിലയുണ്ട്.

അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - വിശ്വാസമുള്ള ഡീലർമാരിൽ നിന്നോ അല്ലെങ്കിൽ സൊസൈറ്റികളിൽ നിന്നോ മാത്രം വില പിടിപ്പുള്ള വസ്തുക്കൾ വാങ്ങുക. സംശയമുണ്ടെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിലെ എക്സ്പർട്ട് ആയിട്ടുള്ള  വ്യക്തികളുടെ വിദഗ്ദ്ധാഭിപ്രായം തേടുക. വാങ്ങിയ സാധനങ്ങളുടെ കൃത്യമായ വിവരങ്ങൾ എഴുതി വെക്കുക. ഭാവിയിൽ ഉപകരിക്കും
 - Muralee Kumar.B


Gold may be a better investment option but definitely not the best.
- John S Mukkadan


Yes.
Growth may be less.
But anytime realizable. 
I meant that.
We cannot sell these stamps, coins & currencies at once.
- Lakshmanan


Sir,
We are living in a period of time, where majority of our leaders are incarnation of lie and rest of the leaders are congenial fools.  We have no roll models; in politics as well as in religious side. In my belief ordinary people are more trustworthy.  Let us guard ourselves,  if there is a friend, ask to help you when you are in doubt.🙏
- Josi Augustin


Yes , it is true.
- Lakshmanan


Investing in Gold as an alternative investment is good but world over investment Gurus do not advise to put more than 5% to 10% in Gold. This group can definitely help new collectors by giving guidance as to what's is to be or not to be done.
- John S Mukkadan

സ്വർണ്ണത്തിൽ നമ്മൾ ഇൻവെസ്റ്റ് ചെയ്താൽ, നാണയം സ്റ്റാമ്പ് മറ്റു പുരാവസ്തുക്കൾ കളക്ട് ചെയ്യുന്നതുപോലെയുള്ള മാനസിക സംതൃപ്തി ലഭിക്കുകയില്ല, നമ്മുടെ അറിവും വർദ്ധിക്കുകയും ഇല്ല
- Abraham


ശേഖരങ്ങൾ ഇവിടം കൊണ്ട് അവസാനിപ്പിച്ചു പുരാവസ്തു വിട്ട് മറ്റൊരു ഇൻവെസ്റ്റ്മെൻ്റ് അല്ലാ ഉദ്ദേശിക്കുന്നത്. നമ്മുടെ  ശേഖരം എങ്ങനെ സുതാര്യമായും , വിജ്ഞാന പ്രദമായുo മെച്ചപ്പെടുത്താം , ഭാവി തലമുറക്ക് ഉപയോഗ പ്രദo ആക്കാം എന്നതാണ് . ഇപ്പൊൾ നമ്മൾ ,(ശേഖരക്കാര്) സമൂഹത്തിന് മുൻപിൽ പരിഹാസ്യരാണ്. തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തേണ്ടതുണ്ട് . നമ്മുടേ പ്രയത്നങ്ങൾ ഇതോടെ അസ്തമിക്കാൻ പാടില്ല
- Venu P


നമ്മുടെ ഇൻവെസ്റ്റ് മെന്റ് ന് അതിന്റെതായ മൂല്യം ലഭിക്കണം എന്നുണ്ടെങ്കിൽ, തീർച്ചയായും പരമാവധി പഴയ വസ്തുക്കൾ കളക്ട് ചെയ്യണം, പഴയ വസ്തുക്കൾക്ക് നാലും അഞ്ചും ഇരട്ടി ലാഭം കിട്ടുന്നുണ്ട്. എന്നാൽ പുതിയ വസ്തുക്കൾ വാങ്ങിയത് 90% വും വാങ്ങിയ അതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ്.

 ഉദാഹരണത്തിന് ഇന്ത്യ കോയിൻ UNC സെറ്റ് തുടക്കം മുതൽ 2014 വരെ ഉള്ള മുഴുവൻ കളക്ട് ചെയ്തു ഏകദേശം മൂന്നുനാല് ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്തു. ഇന്ന് അത്രയും തുകയ്ക്ക് തന്നെ വിൽക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. അതുപോലെതന്നെ ഇന്ത്യൻ സ്റ്റാമ്പുകളും. ഇന്ത്യൻ സ്റ്റാമ്പുകളിൽ മിനിയേച്ചർ സീറ്റുകളും 2005- 2015 കാലഘട്ടങ്ങളിൽ വാങ്ങി, അത് ഇന്ന് ഫെയ്സ് വലുവിന് തന്നെ വിൽക്കുവാൻ വളരെ ബുദ്ധിമുട്ടാണ് 

 തിരുവിതാംകൂർ-കൊച്ചി കവറുകൾ / കാർഡുകൾ  10-15 വർഷം മുമ്പ്  20-25 രൂപയ്ക്ക് വാങ്ങി, ഇന്ന് അതിന് 200-300 രൂപവരെ വില ലഭിക്കുന്നുണ്ട്. അതുപോലെ തിരുവിതാംകൂർ നാണയങ്ങളും.

പല ഡീലേഴ്സ് നാണയ സ്റ്റാമ്പ് മേഖലകളിൽ നിന്നും മാറി പുരാവസ്തു വിലേക്ക് തിരിയാനുള്ള ഒരു പ്രധാന കാരണം, ക്യാമ്പ് നാണയങ്ങൾ വാങ്ങിയാൽ പരമാവധി ഒരു നിശ്ചിത മാർജിനിൽ മാത്രമേ അവ വിൽക്കുവാൻ സാധിക്കുകയുള്ളൂ കാരണം ഒരുവിധം വസ്തുക്കളുടെ എല്ലാം വില എല്ലാവർക്കുമറിയാം, എന്നാൽ പുരാവസ്തുക്കൾ എന്ന പേരിൽ വാങ്ങുന്നവ വിൽക്കുമ്പോൾ നാലും അഞ്ചും ഇരട്ടി ലാഭം കിട്ടുന്നു, അതാണ് പുരാവസ്തുക്കൾ ക്ക് ഈയടുത്തകാലത്തായി ഇത്രയധികം പ്രചാരം ലഭിക്കാൻ കാരണം.
-Abraham


ഇതൊരു ഹോബി ആണെന്ന കാര്യം പലരും മറക്കുന്നു. നമ്മുടെ ശേഖരം കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന മാനസീക ഉല്ലാസം, ആനന്ദം , ഇവ കാശ് കൊടുത്ത് വാങ്ങാൻ പറ്റില്ല. ഇത് ബിസിനസ് ആയി കാണുന്നവർക്ക് ഇത് ഒരിയ്ക്കലും സന്തോഷം പ്രദാനം ചെയ്യുന്ന കാര്യം അല്ല. നഷ്ടബോധം എപ്പോഴും അവരെ അലട്ടികൊണ്ടിരിക്കും.
K T Joseph, Rare Collections, Alappuzha


ചിലവില്ലാതെ സാധനങ്ങൾ കിട്ടുന്നുണ്ടെങ്കിൽ ഹോബി മാത്രമായി കരുതാം സന്തോഷിക്കാം. തീപ്പെട്ടിപ്പടവും സ്റ്റാമ്പും കുട്ടിക്കാലത്ത് കാശ് മുടക്കാതെ കിട്ടുമായിരുന്നു. ഇന്ന് എന്താണ് അവസ്ഥ? ചുരുങ്ങിയ ചിലവിൽ ഫോൺവിളിക്കാൻ സൗകര്യമുള്ളപ്പോൾ, ഇൻറർ നെറ്റ് സൗകര്യമുള്ളപ്പോൾ കത്ത് എഴുത്ത് ഇല്ലാതായി. സ്റ്റാമ്പ് കാശ് കൊടുത്താലെ കിട്ടു എന്ന അവസ്ഥ ഉണ്ടായി. നാണയങ്ങളും പ്രത്യേകിച്ച് അപൂർവ്വമായവ കിട്ടണമെങ്കിൽ വൻ തുക മുടക്കണം. ഇങ്ങനെ മ ന സന്തോഷം മാത്രം ലക്ഷ്യമാക്കി ലക്ഷങ്ങൾ മുടക്കാൻ നമ്മളിൽ എത്ര പേർക്ക് കഴിയും? തുടക്കത്തിൽ ഹോബിയായിട്ടു് മാത്രമാണ് കരുതിയതെങ്കിലും മുടക്കുമുതൽ കൂടാൻ തുടങ്ങിയപ്പോൾ അത് ഒരു ലാഭമുണ്ടാക്കാനുള്ള മാർഗ്ഗം കൂടിയായി. അതിൽ എന്തെങ്കിലും തെറ്റ് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഹോബി മാത്രമായി കണക്കാക്കുന്നവർക്ക് അങ്ങിനെ ചെയ്യാൻ പരിപൂർണ്ണ സ്വാതന്ത്രമുണ്ട്.
-Muralee Kumar B


ഞാൻ റഷീദ്  ചുങ്കത്തറ
പൈതൃക വസ്തുക്കളും നാണയങ്ങളും ചരിത്ര വസ്തുക്കളും ശേഖരിക്കുകയും ന്യായമായ ചാർജ് പറഞ്ഞുറപ്പിച്ച് പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്

എന്റെ ഒരു അനുഭവവും അതുമൂലം ഉണ്ടാകാവുന്ന പ്രത്യാഘാദവും പങ്കുവെക്കാം

രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി(വിദ്യാ ഭ്യാസ സ്ഥാപനത്തിലെ സമ്മർ ക്യാംപിലും മറ്റൊന്ന് പെരുംകളിയാട്ട മഹോത്സവത്തിലും )  എന്റെ കളക്ഷൻസ് പ്രധാർശിപ്പിക്കപ്പെട്ട അവസരത്തിൽ സന്ദർശകരായി വന്ന 3 പെർ  എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു 👇🏿

അവർക്ക് എന്റെ കൈവശമുള്ള തടി കൊണ്ടുള്ള എല്ലാ ഉപകരണങ്ങളും ഒരാഴ്ചത്തേക്ക് അവർക്ക് കൊടുക്കുമോ? 
തക്കതായ പ്രതിഫലം തരാം അല്ലെങ്കിൽ അതേപോലുള്ള ഒരു എക്സ്ട്രാ സെറ്റ് തരാം
എന്നെല്ലാം

എന്തിനാണെന്ന് അറിയാമോ?
പറയാം 👇കൃത്യമായ രൂപവും അളവും എടുത്ത് 
ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽവ്യാവസായികമായി ഉത്പാധിപ്പിച്ച്  പുരാവസ്തുക്കൾ എന്ന നിലക്ക് വിൽക്കാനാണ്
ഞാനതിനു താല്പര്യം കാണിച്ചില്ല

കാരണം 1 ഈ വിധം വ്യാജ ഏർപ്പാടിന് കൂട്ടുനിൽക്കുന്നത് ശരിയല്ല, പുരാവസ്തു എന്ന് ഞാൻപറയുന്നില്ല പൈതൃകവസ്തുക്കളെ സ്നേഹിക്കുന്ന നമ്മൾ വ്യാജനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല
2 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽവെച്ച് വിൽക്കുമ്പോൾ നമ്മിൽപ്പെട്ടവരോ അല്ലാത്തവരോ കബളിപ്പിക്കപ്പെടുകയല്ലേ സാധുവായിട്ടുള്ള പുരാവസ്തുക്കൾ ശേഖരിക്കുന്ന  ഒരാൾ ഇത്തരം ഒരു വ്യാജവസ്തു വാങ്ങിച്ച് അയാളുടെ ഒറിജിനൽ പുരാവസ്ത്തുക്കളോടൊപ്പം പ്രദര്ശിപ്പിക്കുകയും ഒരു സന്ദർശകൻ ഇത് വ്യാജനാണെന്നു കണ്ടുപിടിക്കുകയും ചെയ്താലുള്ള അവസ്ഥ
ഒന്നൂഹിച്ച് നോക്കൂ 

എന്റെ അഭിപ്രായത്തിൽ വെറുതെ സമ്മാനമായി കിട്ടിയാൽപോലും നമ്മുടെ കളക്ഷന്റെ കൂടെ വ്യാജ വസ്തുക്കൾ വെക്കരുത്
*വ്യാജ വസ്തുക്കൾ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കരുത്
*നമ്മുടെ വ്യത്യസ്ത സോസൈറ്റികാലിലെ ഭാരവാഹികൾ പുരാവസ്തു -പുരാ രേഖ - മ്യൂസിയം - പോലീസ് - വ്യവസായം പോലുള്ള സർക്കാർ വകുപ്പുകളിലേക്ക് ഇത്തരം വ്യാജന്മാരെ പിടികൂടാനുള്ള ഒരു പരാതി കൊടുക്കണം എന്ന് ഈ സാഹചര്യത്തിൽ ആവശ്യപ്പെടുന്നു
(എക്സ്സൈസ് കാർ വ്യാജ മദ്യം പിടികൂടുന്നപോലെ മറ്റു വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടാൻ പ്രത്യേകം ഉദ്യോഗസ്ഥർ ഉണ്ടാവില്ലേ )

-റഷീദ്   ചുങ്കത്തറ
Edu plus Heritage
Chungathara
9605300344


വ്യാജന്മാരെ പിടിക്കുക എന്നത് വളരെ സങ്കീർണമായ കാര്യമാണ്
പ്രത്യേകിച്ചും.....നാണയങ്ങളുടെ കാര്യത്തിൽ

1.വ്യാജ നാണയങ്ങളെ പൂർണമായും കണ്ടെത്താൻ കഴിയില്ല....

2 .വ്യാജ നാണെന്നു അറിഞ്ഞാൽ പോലും ...മ്യൂസിയങ്ങളിൽ
പഠനാവശ്യത്തിന് മ്യൂസിയങ്ങളിൽ സൂക്ഷിക്കുന്നു.....(എന്റെ അഭിപ്രായത്തിൽ വ്യാജൻ
എന്നു പരിചയപ്പെടുത്തിയിട്ടാണെങ്കിൽ അതിൽ തെറ്റില്ല.....)

3.ഇത് പല സാധാരണ കാരനും ബുദ്ധിമുട്ട് ഉണ്ടാക്കും....കാരണം
ചില കുടുംബങ്ങളിൽ
പൂർവീകമായി ലഭിച്ചു കൊണ്ടിരിക്കുന്ന ചില്ലറ
നാണയങ്ങൾ .....

4. ...വളരെ കുറച്ചു പേർക്ക് മാതൃമാണ്
നാണയങ്ങളെ കുറിച്ച് കല്ലും പതിരും ഉറപ്പിച്ചു പറയാൻ പറ്റുന്നത്....

ഏതായാലും.... എൻെറ അഭിപ്രായത്തിൽ ഇതൊന്നും നടക്കാൻ പോവുന്നില്ല.....

മുകളിൽ പറഞ്ഞത്തിന് ഉദാഹരണം താഴെ കൊടുക്കുന്നു....
Asiatic society of bengal...ൽ 1879 ലെ journal ൽ കാശമീർ രാജാക്കന്മാരുടെ നാണയങ്ങൾ കുറിച്ചു പരിചയപ്പെടുത്തുന്നിടത്...
Cj rodjers(അന്നത്തെ പ്രശസ്തനായ numismatist)....അഞ്ച് നാണയങ്ങളും പടം കൊടുത്തത്... Duplicate നാണയങ്ങളുടേതാണ്....ഇതിൽ british museum അടക്കം ഉണ്ട്....

ഇന്ന് നമ്മുടെ ഇടയിൽ...
അന്ന് പോലും ഇല്ലാത്ത നാണയങ്ങൾ വളരെ സുലഭമാണ്.....
-Abbas Palakkal


പുരാവസ്തുക്കളുടെയും വ്യാജനാണയങ്ങളുടെയും പേരിൽ വർദ്ധിച്ചുവരുന്ന വഞ്ചനകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പുരാവസ്തുക്കളുടെ കാലനിർണ്ണയം നടത്താനുള്ള ശാസ്ത്രീയ സംവിധാനം കേരളത്തിൽ ഏർപ്പെടുത്തണമെന്നും മലയാളി കലക്ടേഴ്സ് കൂട്ടായ്മ ഈ ചര്‍ച്ചയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.

അപൂര്‍വ്വ വസ്തുക്കളുടെ ശേഖരണം ഹോബിയാക്കിയും ഉപജീവനമാർഗ്ഗമായും കൊണ്ടുനടക്കുന്ന ധാരാളം ആളുകൾ നമ്മുടെ കൂട്ടത്തിലുണ്ട്. സാമ്പത്തികനേട്ടം ലക്ഷ്യമിട്ടു തട്ടിപ്പ് നടത്തുന്നവരുടെ കടന്നുകയറ്റം പൗരാണികതയുടെയും ചരിത്ര പഠനത്തിൻറെയും പേരിൽ ആത്മാർത്ഥമായി പണം നിക്ഷേപിച്ചവരെ സംശയത്തിന്‍റെ നിലില്‍ നിര്‍ത്തരുതെന്നുമുള്ള നമ്മുടെ ആവശ്യം 
മാധ്യമങ്ങളെ അറിയിക്കുകയും വാര്‍ത്തയാക്കേണ്ടതുമുണ്ട്. മാധ്യമപ്രവർത്തകരോ, അവരുമായി പരിചയമുള്ളവരോ ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ പേഴ്സണലായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു
-adminpanel