ഇന്ന് അറിയുവാന്‍ - മെയ്‌ മാസം


മെയ് മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad



♛♛♛♛♛♛♛♛♛   01-05-2018   ♛♛♛♛♛♛♛♛♛♛

മെയ്ദിനം


1890 മുതലാണ് മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചു തുടങ്ങിയത്. 1889ല്‍ അതായത് ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദിവേളയില്‍ ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലാണ് ചരിത്രപ്രാധാന്യമുള്ള ഈ തീരുമാനമെടുത്തത്.1886 മെയ് ഒന്നുമുതല്‍ നാലുവരെ അമേരിക്കന്‍ ഐക്യനാടുകളില്‍ പൊതുവെയും ചിക്കാഗോയില്‍ പ്രധാനമായും അരങ്ങേറിയ വമ്പിച്ച തൊഴിലാളി പ്രക്ഷോഭങ്ങളും മെയ് നാലിന് ഹേമാര്‍ക്കറ്റ് സ്ക്വയറില്‍ വെടിവയ്പില്‍ കലാശിച്ച സംഭവങ്ങളും അനന്തര നടപടികളുമാണ് മെയ് ദിനാചരണത്തിന് കാരണമായത ഈ സമരത്തിന്റെ ഓര്‍മയ്ക്കായി മെയ് ഒന്ന് മെയ്ദിനമായി അതായത് തൊഴിലാളിദിനമായി ആചരിക്കുന്നു . ഇന്ത്യയിലാദ്യമായി മെയ്ദിനം ആഘോഷിച്ചത് 1923ല്‍ മദ്രാസിലാണ്. ദക്ഷിണേന്ത്യയിലെ പ്രഥമ കമ്യൂണിസ്റ്റുകാരനും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ മദ്രാസ് കടപ്പുറത്ത് ഒരു യോഗം ചേര്‍ന്നു. മെയ്ദിനം ഒഴിവുദിനമായി പ്രഖ്യാപിക്കണമെന്ന് ആ യോഗം പ്രമേയവും പാസാക്കി. 1957ലെ കേരളത്തിലെ ഇ എം എസ് സര്‍ക്കാരാണ് ഈ പ്രമേയം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.








♛♛♛♛♛♛♛♛♛   02-05-2018   ♛♛♛♛♛♛♛♛♛♛


ബ്രയാൻ ലാറ (ജന്മദിനം)


വെസ്റ്റ് ഇൻഡീസിനു വേണ്ടി കളിച്ച ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്നു ബ്രയൻ ലാറ(മേയ് 2 1969). നിരവധി തവണ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്ന പദവി അലങ്കരിച്ച ഇദ്ദേഹത്തിന്റെ പേരിലാണ്‌ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും(400) അതുപോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോറും 1994-ൽ എഡ്ഗ്ബ്സ്റ്റണിൽ ലാറ വാർക്ക്ഷെയറിനെതിരെ(Warwickshire) നേടിയ 501 ആണ്.

ട്രിനിഡാഡിന്റെ രാജകുമാരന്‍, ബ്രയാന്‍ ചാള്‍സ് ലാറ.. സമാനതകള്‍ കണ്ടുപിടിക്കാനാകില്ല ക്രിക്കറ്റ് ചരിത്രത്തില്‍.. ഇടതു കയ്യന്‍ ബാറ്റ്സ്മാന്റെ അനായാസതയും കരീബിയന്‍ ശൈലിയുടെ വന്യമായ ഭാവങ്ങളും ഒരേ അളവില്‍ വിളക്കിച്ചേര്‍ത്ത് ക്രിക്കറ്റ് മൈതാനങ്ങളെ ആനന്ദിപ്പിച്ച കളിക്കാരന്‍. പ്രതിഭയും പ്രകടനങ്ങളും അയാളെ ചരിത്രത്തില്‍ നിര്‍ത്തുന്നത് .1994 ല്‍ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ആന്റിഗ്വയില്‍ (375 റണ്‍സ് )കുറിച്ചതിനേക്കാള്‍ വിസ്മയിപ്പിച്ചത് 2004ല്‍ മാത്യു ഹെയ്ഡനില്‍ നിന്നും വെറും 6 മാസങ്ങളുടെ ഇടവേളക്കുള്ളില്‍ അയാള്‍ ആ റെകോര്‍ഡ് തിരിച്ചു പിടിച്ച രീതിയാണ്.

ട്രിനിടാഡ് & ടു ബാക്കോ പുറത്തിറക്കിയതപാൽ സ്റ്റാംപുകൾ താഴെ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സത്യജിത് റേ (ജന്മദിനം)

ബംഗാളിലെ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ സുകുമാര്‍ റേയുടെയും സംഗീതത്തില്‍ അതിവപ്രാവീണ്യം നേടിയ സുപ്രഭദേവിയുടെയും മകനായി 1925 മെയ് 2നാണ് സത്യജിത് റേയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ചിത്രരചനയിലും സംഗീതത്തിലും കവിതയെഴുത്തിലും തത്പരനായിരുന്നു റേ. ക്രമേണ സിനിമയും ഇഷ്ടവിനോദമായി മാറി. ബിരുദധാരിയായ ശേഷം ഒരു പബ്ലിക്കേഷന്‍ കമ്പനിയുടെ ആര്‍ട്ട് ഡയറക്റ്ററായി ജോലി നോക്കവേ ഔദ്യോഗികാവശ്യത്തിനായി ഇംഗ്ലണ്ടില്‍ പോയപ്പോള്‍ അവിടെവച്ച് നിരവധി ക്ലാസിക് സിനിമകള്‍ കാണാനുള്ള അവസരമുണ്ടായി. വിക്‌ടോറിയ സിസീക്കയുടെ ‘ബൈസിക്കിള്‍ തീവ്‌സ്’ റേയെ വല്ലാതെ മഥിച്ചു. ആ സമയം, മുമ്പ് വായിച്ചിരുന്ന വിഭൂതി ഭൂഷന്‍ ബന്ദോപാധ്യയുടെ പഥേര്‍ പാഞ്ചാലിക്കു തിരക്കഥ രചിച്ച് പെട്ടിയില്‍ വച്ചിരുന്നത് വീണ്ടും വായിച്ച് കുറെ മാറ്റങ്ങള്‍ വരുത്തി. സിനിമയാക്കാനുള്ള ശ്രമം തുടങ്ങി. സ്വന്തം പണവും ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും എല്‍ ഐസിയില്‍ നിന്നു ലോണെടുത്തും സിനിമാ നിര്‍മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍, പിന്നീട് പശ്ചിമബംഗാള്‍ ഗവണ്‍മെന്റിന്റെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ( പാതയുടെ പാട്ട് (പഥേര്‍ പാഞ്ചാലി) എന്നു കേട്ടപ്പോള്‍, അന്നത്തെ മുഖ്യമന്ത്രി ബി.സി. റോയ് ആ സ്‌കീമില്‍പ്പെടുത്തി ധനസഹായം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു) കിട്ടിയ പണം കൂടി ഉപയോഗിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. 1955 എപ്രിലിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പഥേര്‍ പാഞ്ചാലി പുറത്തിറങ്ങിയതോടെ, അന്നേവരെ ഇന്ത്യന്‍ ജനത നോക്കിക്കണ്ടിരുന്ന ചലച്ചിത്രഭാവുകത്വവും കാഴചപ്പാടും തകിടം മറിഞ്ഞ് പുതിയൊരു സിനിമാരംഗത്തേയ്ക്കുള്ള വഴിതുറക്കലായി ഈ സിനിമയെ കണ്ടു. തുടര്‍ന്ന് ആ സിനിമയിലെ അപുവിന്റെ വളര്‍ച്ചയും കാലഘട്ടങ്ങളെ കുറിക്കുന്ന അപരാജിതോ(1956) അപൂര്‍സംസാര്‍ (1960) എന്നിവ കൂടി നിര്‍മിച്ചു. അപു ട്രിലോജി (മുൗൃേശഹീഴ്യ) എന്ന പേരിലറിയപ്പെടുന്ന ഈ ചലച്ചിത്രങ്ങള്‍ അന്തര്‍ദേശിയതലത്തില്‍ പേരും പെരുമയും നേടിയതിനു പുറമേ നിരവധി പുരസ്‌കാരങ്ങളും നേടിയെടുത്തു. ലോകത്തെ മേല്‍ക്കിട ഫിലിംഫെസ്റ്റിവലുകളായ കാന്‍, കാര്‍ലോവാരി, വെനീസ്, ബര്‍ലിന്‍ തുടങ്ങി മിക്ക ഫിലിം ഫെസ്റ്റിവലുകളിലും റേ ചിത്രങ്ങള്‍ ഓരോന്നും ബഹുമതികളും പുരസ്‌കാരങ്ങളും നേടുകയുണ്ടായി.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്രകാരന്‍, ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫെല്ലോഷിപ്പ് ഓക്‌സ്‌ഫോര്‍ഡ് അടക്കം ഒന്‍പത് യൂണിവേഴ്‌സിറ്റികളുടെ ഡിലിറ്റ് ബിരുദങ്ങള്‍ . ഫ്രാന്‍സില്‍ നിന്നു ലീജിയന്‍ ഡി ഹോണിയന്‍ തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.. പഥേര്‍ പാഞ്ചാലിയില്‍ തുടങ്ങി റേയുടെ ഒട്ടുമിക്ക ചിത്രങ്ങള്‍ ഭാരതീയ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയുള്‍പ്പെടെ വേറെയും പുരസ്‌കാരങ്ങള്‍(സംവിധാനം, തിരക്കഥ രചന, എഡിറ്റിങ്, സംഗീതം, ആര്‍ട് ഡയറക്ഷന്‍) നേടിയിട്ടുണ്ട്. പത്മപുരസ്‌കാരങ്ങളില്‍ പരമോന്നത ബഹുമതിയായ ‘ഭാരതരത്‌ന’ ലഭിച്ചിട്ടുണ്ട്. ദാദ് ഫാല്‍ക്കെ അവാര്‍ഡ്, സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള സ്‌പെഷ്യല്‍ ഒസ്‌കാര്‍ അവര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. റേ നിര്‍മിച്ചു സംവിധാനം ചെയ്ത മിക്ക ഡോക്യുമെന്ററികളും ലോകോത്തര നിലവാരമുള്ളവയും പുരസ്‌കാരങ്ങളും ബഹുമതികളും നേടിയവയുമാണ്. രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. അപരാജിതോ, അപൂര്‍സംസാന്‍, ചാരുലത, ജല്‍സാഗര്‍, മഹാനഗര്‍,ദോവി, തീന്‍കന്യ, അരണ്യേദിന്‍ രാത്, ്പ്രതിദ്വന്ദി, ഗണശത്രു, സ്തറച്ച് ഖിലാഡി, ആഗന്തുക് തുടങ്ങിയവ അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളില്‍ ചിലവ മാത്രമാണ്. 1992 ഏപ്രില്‍ 23നായിരുന്നു റേയുടെ അന്ത്യം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...





♛♛♛♛♛♛♛♛♛   03-05-2018   ♛♛♛♛♛♛♛♛♛♛

ലോകപത്രസ്വാതന്ത്ര്യ ദിനം

ലോകപത്രസ്വാതന്ത്ര്യദിനമായാണ് മേയ് 3 ആചരിച്ചു വരുന്നത്. മനുഷ്യനുണ്ടായ കാലം മുതൽ വിവരശേഖരണവും, അവയുടെ പങ്കുവയ്ക്കലും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ആദ്യമായി വാർത്താപത്രം ‘ദി ഡെയിലി കോറന്റ്‘ എന്ന പേരിൽ ദ്വൈവാരികയായി വിതരണം ചെയ്യപ്പെട്ടത്. 1690ൽ അമേരിക്കയും പത്രപ്രസിദ്ധീകരണത്തിന്റെ വഴിയിൽ സജീവമായി. 1800 ആയപ്പൊഴേക്കും അമേരിക്കയിലെ പത്രമാദ്ധ്യമങ്ങളുടെ ബാഹുല്യം നൂറിനും മുകളിലായി.

ആധുനിക പത്രപ്രവർത്തനചരിത്രത്തിന്റെ ആരംഭം 1920 മുതലാണ് ആരംഭിക്കുന്നത്. ജനാധിപത്യവ്യവസ്ഥിതിയിൽ പത്രപ്രവർത്തനത്തിന്റെ പ്രസക്തിയെക്കുറിച്ച് നിരവധി ചർച്ചകൾ തന്നെയുണ്ടായിട്ടുണ്ട്. ആധുനിക ജനസമൂഹത്തിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് ഒഴിവാക്കാനാവാത്തതാണ്. കേവലം വാർത്താവിതരണമെന്നതിലുപരി, നിരവധി ചേരുവകളാൽ സമൃദ്ധവും, സമഗ്രവുമായ രൂപത്തിലേക്ക് ഇന്ന് മാദ്ധ്യമങ്ങൾ എത്തിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നു വരവോടെ ഓൺലൈൻ മാദ്ധ്യമങ്ങളും അച്ചടിമാദ്ധ്യമങ്ങളുടെയത്ര തന്നെ സ്വീകാര്യത കൈവരിച്ചു പ്രവർത്തിച്ചു വരുന്നു. ഒപ്പം സ്വയം പ്രസിദ്ധീകരണത്തിന്റെ അനന്തസാദ്ധ്യതകളുമായി കടന്നു വന്ന സോഷ്യൽ മീഡിയ ഒരു പരിധി വരെ വ്യവസ്ഥാപിതമായ രൂപഘടനയോടെ നിലനിന്നു പോന്നിരുന്ന മാദ്ധ്യമസങ്കൽപ്പങ്ങളെ സ്വാധീനിക്കുകയും, പൊളിച്ചെഴുതുകയും, അവരുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയും വരെ ചെയ്യുന്നുണ്ട്.

ഒരു സമൂഹത്തിൽ ഒന്നാകെ ചലനമുണ്ടാക്കാൻ കഴിയുന്ന അതുല്യ ശക്തിയാണ് മാദ്ധ്യമം. സ്വാതന്ത്ര്യസമരങ്ങൾ മുതൽ, കലാപങ്ങളിൽ വരെ അനുകൂലമായും, പ്രതികൂലമായും വ്യക്തമായ സ്വാധീനം ചെലുത്താൻ മാദ്ധ്യമങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ചിലയവസരങ്ങളിൽ മാദ്ധ്യമധർമ്മവും, അതിലെ നിലപാടുകളും, എത്തിക്സും വരെ ചർച്ച ചെയ്യപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാദ്ധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനോ, നിരോധിക്കാനോ എക്കാലത്തും ശ്രമിച്ചിട്ടുള്ള അധികാരിവർഗ്ഗങ്ങളും കുറവല്ല. എക്കാലത്തും ഭരണകൂടത്തിന്റെ പുരോഗതിയിൽ, ഒരേസമയം പ്രചോദനമായും, ഭീഷണിയുമായും നിന്നിട്ടുള്ളതും മാദ്ധ്യമങ്ങളാണെന്നത് നിസ്തർക്കമാണ്. തത്വദീക്ഷയില്ലാത്ത മാദ്ധ്യമപ്രവർത്തനം കോലാഹലം സൃഷ്ടിച്ച നിരവധി സംഭവങ്ങളും നമുക്കു മുന്നിലുണ്ട്. ഒരു സമൂഹവ്യവസ്ഥിതിയുടെ പുരോഗതിയിൽ വളരെ വലിയ സ്വാധീനമുള്ള മാദ്ധ്യമപ്രവർത്തനത്തിന്റെ സ്വാതന്ത്ര്യവും, ധർമ്മനീതികളും എക്കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാ വർഷവും മേയ് മൂന്നിനാണ് ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിച്ചു വരുന്നത്. പത്രസ്വാതന്ത്ര്യത്തിനു വേണ്ടി സമഗ്രസംഭാവനകൾ നൽകിയവർക്കു നൽകപ്പെടുന്ന യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം വിതരണം ചെയ്യുന്നതും ഇന്നാണ്. യുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയ സാഹസികപത്രപ്രവർത്തനങ്ങൾക്കിടയിൽ മരണപ്പെട്ട പത്രപ്രവർത്തകർക്കും, ജയിൽവാസമനുഭവിക്കുന്നവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, അഭിവാദ്യമർപ്പിക്കുന്നതിനുമായും ലോകപത്രസ്വാതന്ത്ര്യ ദിനം ആചരിച്ചു പോരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നർഗീസ് ദത്ത് (ചരമദിനം)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു നർഗീസ് ദത്ത് (ജൂൺ 1,1929 – മേയ് 3, 1981).ഫാത്തിമ റഷീദ് എന്നായിരുന്നു നർഗീസിന്റെ ആദ്യ നാമം.1940 - 60 കാലഘട്ടത്തെ ഒരു മികച്ച നടിയായിരുന്നു നർഗീസ്. അക്കാലത്തെ ധാരാളം വിജയചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു

1935 ൽ 6 വയസ്സുള്ളപ്പോഴാണ് നർഗീസ് ആദ്യമായി അഭിനയിക്കുന്നത്. തലാക് ഇശ്ക്എന്ന ചിത്രത്തിൽ ബേബി നർഗീസ് ആയി അഭിനയിച്ചു. ആദ്യ വേഷത്തിലെ പേരായ നർഗീസ് എന്ന പേര് തന്നെ പിന്നീടുള്ള ചിത്രങ്ങളിൽ ഉപയോഗിക്കുകയായിർന്നു. തന്റെ 14 വയസ്സിൽ നായിക വേഷത്തിൽ അഭിനയിച്ചു. 1940-50 കാലഘട്ടത്തിൽ ധാരാളം ഹിന്ദി ഉർദു ചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു. 1957 ൽ അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ഇതിന് ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു. കൂടാതെ ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. ആദ്യ കാലത്ത് നർഗിസ് പ്രമുഖ നടനായ രാജ് കപൂറുമായി പ്രണയത്തിലായിരുന്നു. പക്ഷേ, പിന്നീട് നടനായ സുനിൽ ദത്തിനെ വിവാഹം ചെയ്യുകയായിരുന്നു.1958 ൽ വിവാഹത്തിനു ശേഷം കുറച്ചു കാലത്തെക്ക് ചലച്ചിത്ര രംഗത്ത് നിന്ൻ വിട്ടു നിന്നു. തന്റെ അവസാന ചിത്രം 1967 ൽ അഭിനയിച്ച രാത് ഓർ ദിൻ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചുമേയ് 3, 1981 ൽ നർഗീസ് ദത്ത് ക്യാൻസർ മൂലം മരണമടഞ്ഞു. ആദ്യം ന്യൂ യോർക്കിൽ ചികിത്സ നേടിയതിനു ശേഷം പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്നു. പക്ഷേ, രോഗം മൂർച്ചിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ താപാൽ സ്റ്റാംപും, ആദ്യ ദിന കവറും..



♛♛♛♛♛♛♛♛♛   04-05-2018   ♛♛♛♛♛♛♛♛♛♛

ത്യാഗരാജൻ (ജന്മദിനം)

കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ വാഗ്ഗേയകാരന്മാരില്‍ ഒരാളാണ് ത്യാഗരാജൻ തഞ്ചാവൂരിനടുത്തുള്ള തിരുവാരൂരില്‍ 1764 മെയ് 4നു ജനിച്ച അദ്ദേഹം തിരുവൈയാറില്‍ ആണ് വളര്‍ന്നത്. പണ്ഡിതനായ രാമബ്രഹ്മവും ഗായികയായിരുന്ന സീതമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. രാമബ്രഹ്മം 1774ല്‍ തഞ്ചാവൂരില്‍ നിന്നും കുടുംബസമേതം തിരുവൈയ്യാറിലേക്ക് താമസം മാറ്റുകയും, ത്യാഗരാജന്‍ അവിടെവെച്ച് പ്രസിദ്ധ സംഗീതജ്ഞനായ സോന്തി വെങ്കിടരമണയ്യയുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. തെലുങ്ക്, സംസ്‌കൃതം എന്നീ ഭാഷകളിലും വേദശാസ്ത്രങ്ങളിലും സംഗീതത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം സംഗീതത്തിലൂടെ ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ച് ലളിതജീവിതം നയിച്ചു. 

കര്‍ണാടകസംഗീതം എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വളര്‍ച്ചയ്ക്കും പ്രചരണത്തിനും ത്യാഗരാജസ്വാമികള്‍ അതുല്യവും അമൂല്യവുമായ സംഭാവനകളാണ് നല്കിയിട്ടുള്ളത്. ശ്രീരാമഭഗവാന്റെ പരമഭക്തനും ഉപാസകനുമായിരുന്ന ത്യാഗരാജസ്വാമികളുടെ വളരെയധികം കീര്‍ത്തനങ്ങള്‍ ശ്രീരാമനെ പ്രകീര്‍ത്തിക്കുന്നവയാണ്. തത്ത്വജ്ഞാനപരങ്ങളും സന്മാര്‍ഗജീവിതപ്രേരകങ്ങളുമായ നിരവധി കീര്‍ത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ലൗകിക സുഖങ്ങളുടെ പരിത്യാഗവും, നിസ്സംഗത്വവും ഭഗവച്ചരണാഗതിയും, ആത്മസാക്ഷാല്‍ക്കാരവും ഉദ്‌ബോധിപ്പിക്കുന്നവയാണ് ത്യാഗരാജകീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും. ത്യാഗരാജസ്വാമികളുടെ സാന്നിദ്ധ്യത്തില്‍ സ്വരങ്ങള്‍ ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളെ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകള്‍ സൂക്ഷ്മതയോടെ പഠിച്ച് സാധകം ചെയ്ത് പ്രചരിപ്പിക്കുന്നതിനാല്‍ ആ കീര്‍ത്തനങ്ങള്‍ രൂപഭേദമില്ലാതെ, പൂര്‍വ്വരൂപത്തില്‍ത്തന്നെ നിലനിന്നുവരുന്നു.

ത്യാഗരാജസ്വാമികളുടെ ജീവിതകാലത്താണ് കര്‍ണാടകസംഗീതം പൂര്‍ണവളര്‍ച്ച പ്രാപിച്ചത്. അദ്ദേഹം തോഡി, ശങ്കരാഭരണം, കാംബോജി, കല്യാണി തുടങ്ങിയ പ്രസിദ്ധ രാഗങ്ങളില്‍ വളരെ കീര്‍ത്തനങ്ങള്‍ രചിട്ടുണ്ട്. അദ്ദേഹം സ്വയം പ്രചരിപ്പിച്ച ഖരഹരപ്രിയ രാഗത്തില്‍ അനേകം കീര്‍ത്തനങ്ങള്‍ രചിട്ടുണ്ട്.ശ്രീരാമനെ പുകഴു്ത്തി അനേകം കൃതികള്‍ രചിച്ചു. സംഗീതത്തിന്റെ ശാസ്തീയ വശത്തെക്കാള്‍ ഇദ്ദേഹം പ്രാധാന്യം നല്‍കിയതു് ഭക്തികീര്‍ത്തനങ്ങള്‍ക്കായിരുന്നു. തഞ്ചാവൂര്‍ രാജാവു് വാഗ്ദാനം ചെയ്ത സമ്പത്തെല്ലാം തിരസ്ക്കരിച്ചു് രാമഭക്തനായി തുടരാന്‍ ആഗ്രഹിച്ച ആള്‍. ൨൪ ത്തോളം ശ്രീരാമസ്തുതികീര്‍ത്തനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ടെന്നാണു് പറയുന്നതു്.

ത്യാഗരാജസ്വാമികള്‍ ഘന രാഗങ്ങളായ നാട്ട, ഗൌള, ആരഭി, വരാളി, ശ്രീരാഗം എന്നിവയില്‍ യഥാക്രമം രചിച്ച ജഗദാനന്ദകാരക, ദുഡുകുഗല, സാധിഞ്വനെ, കനകനരുചിര, എന്തരോ മഹാനുഭവുലു എന്നീ സുപ്രധാന കീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സംഗീതസിദ്ധിയുടെയും സാഹിത്യ ജ്ഞാനത്തിന്റേയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു. ഇവ പഞ്ചരത്‌നകീര്‍ത്തനങ്ങള്‍ എന്നറിയപ്പെടുന്നു. സുന്ദരകൃതികളാല്‍ കര്‍ണാടകസംഗീതത്തെ സമ്പന്നമാക്കിയ ത്യാഗരാജസ്വാമികള്‍ സംഗീതവിദ്വാന്മാര്‍ക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കും നിത്യസ്മരണീയനായ ‘സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു.1847 ജനുവരി 6ാം തീയതിയാണ് ത്യാഗരാജന്‍ അന്തരിച്ചത്, തിരുവൈയാറില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമാധിയും. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്പുറത്തിറക്കിയ തപാൽ സ്റ്റാംപും ,ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   05-05-2018   ♛♛♛♛♛♛♛♛♛♛

മിഖായേൽ ബൊട്‌വിനിക് (ചരമദിനം)

ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായമിഖായേൽ മോയ്സ്യേവിച് ബോട് വിനിക് റഷ്യയിലാണ്  ജനനം: ആഗസ്റ്റ്17  1911 – മെയ് 5 1995) ബോട് വിനിക് 3 തവണ ലോകചാമ്പ്യനായിട്ടുണ്ട്. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.തിരക്കേറിയതും സംഭവ ബഹുലവുമായ ചെസ്സ് ജീവിതത്തിൽ നിന്നും ഏതാണ്ട് 1970 ടെ ബൊട് വിനിക് വിരമിയ്ക്കുകയുണ്ടായി.തുടർന്നു കമ്പ്യൂട്ടർ ചെസ് പോഗ്രാമുകൾ വികസിപ്പിച്ച് എടുക്കുന്നതിനും പുതിയ സോവിയറ്റ് കളിക്കാരെ പരിശീലിപ്പിയ്ക്കുന്നതിനും സമയം നീക്കിവെച്ചു.‘സോവിയറ്റ് ചെസ്സ് സ്ക്കൂളുകളുടെ അധിപതി’ എന്നും അദ്ദേഹം വിശേഷിപ്പിയ്ക്കപ്പെട്ടു.1981 ൽ അദ്ദേഹത്തിന്റെ ആത്മകഥ Achieving the Aim പ്രസിദ്ധീകരിയ്ക്കപ്പെടുകയുണ്ടായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കാൾ മാർക്സ് (ജന്മദിനം)

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ പ്രമുഖനാണ് മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായ കാൾ മാർക്സ് (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്. കാൾ ഹെൻറിച്ച് മാർക്സ് എന്നാണ്‌ പുർണ്ണനാമം. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു.ക്രിസ്തുവിനും നബിക്കും ബുദ്ധനും ശേഷം ലോകത്തെ വലിയൊരുവിഭാഗം ജനവിഭാഗത്തിൽ സ്വാധീനം ചെലുത്താനും അടിച്ചമർത്തപ്പെട്ടവരുടെ ഹൃദയങ്ങളിൽ ഇത്രമേൽ സ്ഥാനം നേടാനും കഴിഞ്ഞ മറ്റൊരാൾ ചരിത്രത്തിൽ വിരളമായിരിക്കും. മാർക്സ് ഒരിക്കലും ഒരു അതിമാനുഷൻ ആയിരുന്നില്ല. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ചിന്താഗതികൾക്കും തീർച്ചയായും പരിമിതികളും ഉണ്ടായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള മർദ്ദിതവർഗത്തിന്റെ പ്രശ്നങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും അവരുടെ മുമ്പിൽ വിമോചനത്തിന്റെ മാർഗങ്ങളിലേക്ക് വെളിച്ചം വീശാനും സോഷ്യലിസമെന്നും കമ്മ്യൂണിസമെന്നും അതിനെ വിളിക്കുവാനും മാർക്സിനു കഴിഞ്ഞു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദനായി കാൾ മാർക്സ് അറിയപ്പെടുന്നു. അദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്. 1881 ൽ മാർക്സിന്റെ ഭാര്യ ജെന്നി അന്തരിച്ചു. മാർക്സിന്റെ ജീവിതത്തിന്റെ അവസാന മാസങ്ങൾ അദ്ദേഹം രോഗാതുരനായിരുന്നു. ഇത് ക്രമേണ ബ്രോങ്കൈറ്റിസ് എന്ന രോഗമായി പരിണമിക്കുകയും 1883 മാർച്ച് 14 ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും കൂടി മൃതദേഹം ലണ്ടനിലുള്ള ഹൈഗേറ്റ് സെമിത്തേരിയിൽ അടക്കം ചെയ്തു. ഏതാണ്ട് പത്തോളം ആളുകൾ മാത്രമേ അദ്ദേഹത്തിന്റെ ശവസംസ്കാരചടങ്ങുകൾക്കായി ഉണ്ടായിരുന്നുള്ളു ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഗുരു അമർദാസ് (ജന്മദിനം)

സിഖ് ഗുരുക്കന്മാരിൽ മൂന്നാമനായിരുന്നു ഗുരു അമർദാസ് ജീ. രണ്ടാമത്തെ സിക്കുഗുരുവായിരുന്ന ഗുരു അംഗദിനെ തുടർന്ന് 1552-ൽ സിഖ് ഗുരുവായി. അംഗദ്ഗുരു (1504-52) നിര്യാതനായപ്പോൾ തന്റെ പിൻഗാമിയായി പുത്രൻമാരെ ആരെയും നാമനിർദ്ദേശം ചെയ്തില്ല. ഗുരു അമർദാസ് സിക്കുമതത്തിൽ പല പുരോഗമനപരിഷ്കാരങ്ങളും നടപ്പിലാക്കി. സിക്കുമതസ്ഥാപകനായ നാനാക്കിന്റെ പുത്രൻമാരിൽ ഒരാളായ ശ്രീ ചന്ദ് (മറ്റേ പുത്രൻ ലക്ഷ്മീചന്ദ്) സ്ഥാപിച്ച ഉദാസി മതവിഭാഗം (Udasi sect) അമർദാസ് നിർത്തലാക്കി. സതിസിക്കുമതത്തിൽ നിരോധിച്ചു. സന്ന്യാസ ജീവിതത്തിന്റേയും ലൌകികജീവിതത്തിന്റേയും മധ്യനിലയാണ് ഇദ്ദേഹം സ്വീകരിച്ചത്. സിക്കുജനതകളിൽ ജാതിവ്യവസ്ഥ നിർമാർജ്ജനം ചെയ്യാൻ വേണ്ടി പൊതുവായ ഒരു ഭക്ഷണശാലാക്രമം ഇദ്ദേഹം ഏർപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ അവസരങ്ങളിൽ നടത്തിയിരുന്ന ബ്രാഹ്മണകർമാദികൾ നിർത്തലാക്കി. തീർഥാടനം ചെയ്യുന്ന പതിവും നിരോധിച്ചു. ഗുരു ഗ്രന്ഥസാഹിബ്-ൽ ചില സ്തോത്രങ്ങൾ (hymns) കൂടി അമർദാസ് ഗുരു കൂട്ടിച്ചേർത്തു. രാജ്യത്തെ 22 ഇടവകകൾ അഥവാ മഞ്ജകൾ (sees or manjas) ആയി ഭാഗിച്ചു. മതഭക്തിയുള്ള മിഷനറിമാരെ മഞ്ജകളുടെ തലവരായും നിയോഗിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത് സിക്കുമത-ഏകീകരണം നടന്നു. പഞ്ചാബ് പ്രവിശ്യയിൽ ഉടനീളം സിക്കുമതാനുയായികൾ വർധിച്ചു. അമർദാസ് ഗുരുവിനെ സന്ദർശിച്ചവരിൽ അക്ബർചക്രവർത്തിയും ഉൾപ്പെടുന്നു. 1574-ൽ അമർദാസ് ഗുരു നിര്യാതനായി. തുടർന്ന് ഇദ്ദേഹത്തിന്റെ സഹചാരിയും ജാമാതാവുമായ രാമദാസ് സിക്കു ഗുരുവായി. ഇവിടം മുതല്ക്കാണ് സിക്കുമതത്തിലെ ഗുരുപിൻതുടർച്ചാക്രമം ഉടലെടുക്കുന്നത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   06-05-2018   ♛♛♛♛♛♛♛♛♛♛

മോത്തിലാൽ നെഹ്രു (ജന്മദിനം)

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്നു മോത്തിലാൽ നെഹ്രു ( 6 മെയ് 1861 – 6 ഫെബ്രുവരി 1931). രണ്ടുതവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പിതാവ് കൂടിയായിരുന്നു അദ്ദേഹം. 1918 ൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മോത്തിലാൽ രണ്ട് തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി അറസ്റ്റുചെയ്ത് ജയിലിലടക്കപ്പെട്ടു. 1922 ലെ ചൗരിചൗരാ സംഭവുമായി ബന്ധപ്പെട്ട് നിയമലംഘനസമരം നിറുത്തിവെച്ച ഗാന്ധിജിയുടെ നടപടിയെ തുറന്ന ഭാഷയിൽ മോത്തിലാൽ വിമർശിച്ചു. കോൺഗ്രസ്സിൽ ജവഹർലാൽ നെഹ്രുവിന്റെ രംഗപ്രവേശത്തോടെ മോത്തിലാൽ സ്ഥാനമൊഴിഞ്ഞു. ജവഹർലാൽ നെഹ്രുവിന്റെ പുത്തൻ ആശയങ്ങൾക്കും, പ്രവർത്തനരീതികൾക്കും കോൺഗ്രസ്സിൽ ഏറെ പിന്തുണകിട്ടിയിരുന്നു. കോൺഗ്രസ്സിന്റെ നേതൃത്വം പിതാവിൽ നിന്നും പുത്രനിലേക്കു കൈമാറുന്നത് കുടുംബാംഗങ്ങൾ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. കാശ്മീരി ബ്രാഹ്മണസ്ത്രീയായിരുന്ന സ്വരൂപാ റാണിയെയാണ് മോത്തിലാൽ വിവാഹം കഴിച്ചത്. ജവഹർലാൽ നെഹ്രു മൂത്ത മകനായിരുന്നു. രണ്ടു പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. സരൂപും കൃഷ്ണയും. സരൂപ് പിന്നീട് വിജയലക്ഷ്മി പണ്ഡിറ്റ് എന്ന പേരിൽ പ്രശസ്തയായി. കൃഷ്ണ, കൃഷ്ണ ഹുതീസിംങ് എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരിയായി മാറി. പിൽക്കാലത്ത് സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറിയ ഇന്ദിരാ ഗാന്ധി അദ്ദേഹത്തിന്റെ പൗത്രിയും മറ്റൊരു പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രപൗത്രനുമായിരുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംമ്പുകളും, ആദ്യ ദിന കവറുകളും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വേലുത്തമ്പി ദളവ (ജന്മദിനം)

1802 മുതൽ 1809 വരെ തിരുവിതാംകൂർരാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടിബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട് ചില ചരിത്രകാരന്മാർ 7 വർഷത്തെ അദ്ദേഹത്തിന്റെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടമായി ചിത്രീകരിക്കുന്നുണ്ട്. തമ്പി രാജ്യത്തോട്ടാകെ കണ്ടെഴുത്ത് നടത്തിയതും തലയോലപ്പറമ്പിലും ചങ്ങനാശ്ശേരിയിലും ചന്തകൾ സ്ഥാപിച്ചതും കൊല്ലം ആലപ്പുഴ എന്നിവടങ്ങളിൽ പട്ടണം വികസിപ്പിച്ചതുമാണ്‌ പ്രധാനമായും അതിനായി ചൂണ്ടിക്കാണിക്കുന്നത് കപ്പക്കുടിശ്ശിക അടയ്ക്കാത്തതിന്‍റെ പേരില്‍ ബ്രിട്ടീഷ് കമ്പനിയുമായി ശത്രുതയിലായ തമ്പി കുണ്ടറയില്‍ വച്ച് ബ്രിട്ടിീഷുകാര്‍ക്കെതിരെ 1809 ജനുവരി14 ന് പരസ്യമായി വിളംബരം നടത്തി തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട തമ്പി ബ്രിട്ടീഷുകാരുമായി പരസ്യമായും രഹസ്യമായും ഏറ്റുമുട്ടി. 

കൊച്ചിയിലെ പാലിയത്തച്ചനുമായി സമരത്തില്‍ കൂട്ടുണ്ടാക്കി. ജനങ്ങളുടെ ശക്തിയെ ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണമായി വിജയിച്ചെങ്കിലും അത് തിരിച്ചറിഞ്ഞ ആദ്യത്തെ സ്വാതന്ത്യസമരനായകനാണ് വേലുത്തമ്പി. ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങള്‍ സാഉധ സമരത്തിനു തയ്യറായതില്‍ കുണ്ടറ വിളംബരത്തിന്‍ വലിയ പങ്കുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് ജീവനോടെ കീഴടങ്ങുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത്, കൊല്ലം ജില്ലയിലെ മണ്ണടി ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരുന്ന തമ്പിയെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തു. ബ്രിട്ടീഷുകാര്‍ പക തീരാതെ തമ്പിയുടെ മൃതദേഹം തിരുവനന്തപുരത്ത് കണ്ണമൂലയില്‍ കൊണ്ടുവന്ന് കഴുകിലേറ്റി. അത് 1809 മാര്‍ച്ച് മാസം 29നായിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ,ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   07-05-2018   ♛♛♛♛♛♛♛♛♛♛

രബീന്ദ്രനാഥ് ടാഗോർ (ജന്മദിനം)

ഭാരതമൊട്ടാകെ കലാസാംസ്കാരികരംഗങ്ങളിൽ ആഴമേറിയ മുദ്ര പതിപ്പിച്ച നോബൽ സമ്മാന ജേതാവായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രബീന്ദ്രനാഥ ടാഗോർ (മേയ് 7 1861 – ഓഗസ്റ്റ് 7 1941), 'ഗുരുദേവ്‌' എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. ഒരു സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട്‌ ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്-ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും.

അവസാന നാലു വർഷങ്ങൾ രോഗശയ്യയിൽ കടുത്ത വേദനയിലായിരുന്ന ടാഗോർ, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതിൽ നിന്ന് മോചിതനായെങ്കിലും 1940ൽ സമാനമായ അവസ്ഥയിൽ നിന്ന് ശമനമുണ്ടായില്ല. ടാഗോർ ഈ സമയത്ത്‌ രചിച്ച കവിതകൾ ഉത്കൃഷ്ടവും പ്രത്യേകമായി, മരണ ചിന്തയിൽ വ്യാപൃതമായവയും ആയിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോർ 1941 ഓഗസ്റ്റ്‌ 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവിൽ വച്ച്‌ മരണമടഞ്ഞു. ടാഗോറിന്റെ ചരമവാർഷികം ഇന്നും പൊതു പരിപാടികളോടെ ബംഗാളികൾ അനുശോചിക്കുന്നു.

ചില രാജ്യങ്ങള്‍ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഇവ പെറോൻ (ജന്മദിനം)

ഇവ മരിയ ഡെറോടെ ദെ പെറോൻ (7 May 1919 – 26 July 1952) അർജന്റീനപ്രസിഡന്റായിരുന്ന ജ്വാൻ പെറോൻ ന്റെ പത്നിയും1946 മുതൽ 1952-ൽ മരിക്കുന്നതുവരെ ഫസ്റ്റ് ലേഡി ഓഫ് അർജന്റീനയും ആയിരുന്നു. പതിവായി ഇവ പെറോൻ, എവിറ്റ എന്നീ പേരുകളും വിളിച്ചിരുന്നു.പംപസിലെ ലോസ് റ്റോൾഡോസിലെ ഒരുൾഗ്രാമത്തിൽ അഞ്ചുമക്കളിൽ ഏറ്റവും ഇളയവളായി ഇല്ലായ്മകൾക്കുനടുവിൽ ജനിച്ചു. 1934-ൽ 15 വയസ്സുള്ളപ്പോൾ തലസ്ഥാനമായ ബ്യൂണോസ് എയർസിൽ സ്റ്റേജിലോ, സിനിമാ അഭിനേത്രിയായോ, റേഡിയോയിലോ ജോലിയന്വേഷിച്ച് എത്തുകയുണ്ടായി. അർജന്റീനയിലെ സാൻ ജ്വാൻ ഭൂകമ്പത്തിന് ഇരയായവർക്കുവേണ്ടി ലുണ പാർക്ക് സ്റ്റേഡിയത്തിൽ ചാരിറ്റി പ്രവർത്തനവുമായി നിൽക്കുമ്പോഴാണ് 1944 ജനുവരി 22 ന് കേണൽ ജ്വാൻ പെറോനെ കണ്ടുമുട്ടിയത്. ആ വർഷം തന്നെയവർ വിവാഹിതരായി. 1946-ൽ തൊട്ടടുത്ത ആറുവർഷത്തേയ്ക്ക് അർജന്റീന പ്രസിഡന്റായി ജ്വാൻ തെരഞ്ഞെടുക്കപ്പെട്ടു. ഇവ പെറോൺ, പ്രൊ പെറോണിസ്റ്റ് ട്രേഡ് യൂണിയനുകളിൽ, പ്രാഥമികമായും തൊഴിൽ അവകാശങ്ങളുടെ പേരിൽ സംസാരിക്കുന്ന ശക്തിയുള്ള വനിതയായിരുന്നു. മന്ത്രാലയത്തിൽ തൊഴിൽ, ആരോഗ്യം എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്ത് പ്രവർത്തിച്ചു കൊണ്ട് ചാരിറ്റബിൾ ഇവാ പെറോൺ ഫൗണ്ടേഷൻ സ്ഥാപിക്കുകയും, അർജന്റീനയിൽ വനിതാ വോട്ടെടുപ്പ് നടത്തുകയും, രാജ്യത്തെ ആദ്യത്തെ വലിയ വനിതാ രാഷ്ട്രീയ പാർട്ടിയായ ഫീമെയ്ൽ പെറോണിസ്റ്റ് പാർട്ടി സ്ഥാപിക്കുകയും നടപ്പിൽ കൊണ്ടുവരികയും ചെയ്തു.1951- ൽ, അർജന്റീനയുടെ വൈസ് പ്രസിഡന്റ്ഓഫീസിനു വേണ്ടി പെറോണിസ്റ്റ് നാമനിർദ്ദേശം ചെയ്തുകൊണ്ടാണ് ഇവാ പെറോൺ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   08-05-2018   ♛♛♛♛♛♛♛♛♛♛

ഹെൻറി ഡ്യൂനന്റ് (ജന്മദിനം)

അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ഷോൺ ഹെൻറി ഡ്യൂനന്റ്.

ജനനം: 1828 മേയ് 8 ജെനീവ, സ്വിറ്റ്സർലൻഡ്.
മരണം: 1910 ഒക്ടോബർ 30 (പ്രായം 82 1859-ൽ ഇറ്റലിയിൽ സോൾഫെറിനോ (Solferino)

യുദ്ധത്തിന്റെ ദുരന്തങ്ങൾക്കു ദൃക്സാക്ഷിയാകേണ്ടി വന്നപ്പോഴാണ് റെഡ് ക്രോസ് സൊസൈറ്റിയെക്കുറിച്ചുള്ള ആശയം ഡ്യൂനനുണ്ടായത്. സോൾഫെറിനോ യുദ്ധത്തിൽ ഇരുപക്ഷത്തുമായി പരിക്കേറ്റ അനേകായിരങ്ങളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഒരു ക്രൈസ്തവ ദേവാലയത്തിൽ ഒരു താത്ക്കാലിക ആശുപത്രി സ്ഥാപിച്ചുകൊണ്ടാണ് ഡ്യൂനൻ ഈ രംഗത്തേക്കു കടന്നുവന്നത്. ജനീവയിൽ തിരിച്ചെത്തിയ ഡ്യൂനൻ തന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് 1862-ൽ എ മെമ്മറി ഒഫ് സോൾഫെറിനോ (A Memory of Solferino എന്ന കൃതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കുന്നതിനുവേണ്ടി ഒരു സ്ഥിരം സംഘടന ആവശ്യമാണെന്ന ആശയം ഈ കൃതിയിലൂടെ ഡ്യൂനൻ അവതരിപ്പിച്ചു.

1863-ൽ ജനീവയിൽ ചേർന്ന സമ്മേളനം അന്തർദേശീയ റെഡ് ക്രോസ് കമ്മിറ്റിക്ക് രൂപംനൽകി. 1864-ൽ ജനീവയിൽ നടന്ന രണ്ടാമതു സമ്മേളനത്തിൽ 12 രാഷ്ട്രങ്ങൾ പങ്കെടുത്തിരുന്നു. ഈ സമ്മേളനം അംഗീകരിച്ച പ്രഖ്യാപനം ജനീവ കൺവെൻഷൻ എന്നാണറിയപ്പെടുന്നത്. തുടർന്ന് 1906-ൽ നാവികയുദ്ധങ്ങളിൽ പരിക്കേൽക്കുന്നവരെ സംബന്ധിച്ചും 1929-ൽ യുദ്ധത്തടവുകാരെ സംബന്ധിച്ചുമുള്ള ജനീവ കൺവെൻഷനുകൾ നിലവിൽ വന്നു. 1949-ൽ സിവിലിയൻ ജനതയെ സംബന്ധിച്ചുള്ള ജനീവ കൺവെൻഷനും പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളും ഈ നാല് ജനീവ കൺവെൻഷനുകളിലും അംഗങ്ങളാണ്. ഓരോ രാജ്യത്തും ദേശീയ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. 1919-ൽ രൂപീകൃതമായ ലീഗ് ഒഫ് റെഡ് ക്രോസ് സൊസൈറ്റീസിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും അഭയാർഥികൾക്കും സഹായമെത്തിക്കുന്നുണ്ട്. 1901-ൽ ഫ്രെഡറിക് ചാസിക്കും ജീൻ ഹെന്റി ഡ്യൂനനുമാണ് ആദ്യത്തെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. 1910 ഒക്ടോബറിൽ. ഡ്യൂനൻ അന്തരിച്ചു.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ആന്റ്വാൻ ലാവോസിയെ (ചരമദിനം)


ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞനായിരുന്നു ആന്റൺ-ലോറന്റ് ഡി ലാവോസിയർ(ജനനം26 ഓഗസ്റ്റ് 1743 മരണം 8 മേയ് 1794) രസായനവിദ്യയും അഗ്നിതത്ത്വവുമെല്ലാമായിരുന്നരസതന്ത്രത്തിന് ഒരു ശാസ്ത്രശാഖയുടെ കൃത്യത നൽകിയതും സർവ്വലൗകിക ഭാഷ നൽകിയതും ആന്ത്വാൻ ലാവോസിയാണ്,ലോഹങ്ങൾ എക്സ്ട്രാക്റ്റ് ചെയ്യുന്ന സമയത്ത് ലോഹ അയിരിനെ ചൂടാക്കുമ്പോൾ സംഭവിക്കുന്ന ഭാരത്തിലുള്ള കുറവ്, ആണ് reduction എന്നതുകൊണ്ട് അർഥമാക്കുന്നത്. മറ്റു രീതിയിൽ പറഞ്ഞാൽ, ലോഹ അയിര് നിരോക്സീകരിച്ച് ലോഹമാകുന്നു. ഇങ്ങനെ ഭാരം നഷ്ടപ്പെടുന്നതിനു കാരണം വാതകരൂപത്തിൽ ഓക്സിജൻ നഷ്ടപ്പെടുന്നതാണ് കാരണമെന്ന് ആന്റ്വാൻ ലാവോസിയെ  തെളിയിച്ചു.ലാവോസിയയുടെ പരീക്ഷണമാണ് ദ്രവ്യസംരക്ഷണനിയമത്തിനു (The law of Conservation of Mass)വഴി തുറന്നത്. ദ്രവ്യം നശിപ്പികുവാനോ, സൃഷ്ഠിക്കുവാനോ സാധ്യമല്ല. രാസപ്രവർത്തനം നടക്കുമ്പോൾ ഇതിന്റെ രൂപത്തിൽ വ്യത്യാസം വരുന്നു എന്നേയുള്ളു.ഓക്സിജനാണ് വസ്തുക്കൾ കത്താൻ സഹായിക്കുന്നതെന്ന് ലവോസിയേ മനസ്സിലാക്കി. പ്രാണവായുവിന് ആ പേരിട്ടത് ലാവോസിയേ ആണ്. സൾഫ്യൂരിക് അമ്ലം, സിങ്ക് ഓക്സൈഡ്എന്നിവയ്ക്ക് ഈ പേരിട്ടതും ലാവോസിയേ ആണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   09-05-2018   ♛♛♛♛♛♛♛♛♛♛

റാണാ പ്രതാപ് സിംഗ് (ജന്മദിനം)


പുരാതന ഇന്ത്യയിലെ മേവാർ രാജ്യ ചക്രവർത്തിയായിരുന്നു മഹാരാജാ റാണാ പ്രതാപ് സിംഗ്. മേവാറിന്റെ രാജാവായ ഉദയ സിംഗ് രണ്ടാമന്റെ നാലു ആൺ മക്കളിൽ മൂത്ത പുത്രനായി 1540 മേയ് മാസം 09-നു രാജസ്ഥാനിലെ പാലിയിൽ ജനിച്ചു മുഗൾ രാജാവായിരുന്ന അക്ബറുമായി യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും അക്ബറിനു അദ്ദേഹത്തെ തോൽപ്പിക്കാനായില്ല. ഹുമയൂണിനു ശേഷം അക്ബർ മുഗൾ രാജ്യ ചക്രവർത്തിയാവുകയും അന്നത്തെ ഹിന്ദുരാജാക്കന്മാരെ പലരേയും ചതുരുപായങ്ങൾ പ്രയോഗിച്ച് തന്റെ അധീനതയിലാക്കിമാറ്റി. മേവാർ ചക്രവർത്തി പ്രതാപസിംഹനെ തോൽപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല, എന്നല്ല പലപ്പോഴും തോൽക്കുകയും ചെയ്തു. അന്നത്തെ പ്രധാന സമ്പന്ന രാജ്യങ്ങളായിരുന്ന ജയ് പൂർ, ഉദയപൂർ, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്രരാജാക്കന്മർ പോലും അക്ബറിനു മുൻപിൽ അടിയറവു പറയുകയും കപ്പം കൊടുത്ത് സാമന്തന്മാരായി മാറുകയും ചെയ്തു. ഇതിനിടയിൽ ഒരു വെള്ളിനക്ഷത്രം പോലെ റാണാ പ്രതാപസിംഹൻ തിളങ്ങിനിന്നു. രജപുത്രരുടെ കൂട്ടത്തിൽ ഒരേഒരാൾ അക് ബർ തോൽപ്പിക്കാതെ നിൽക്കുന്നതിൽ ഈ സാമന്തന്മാർ രഹസ്യമായി അഭിമാനം കൊണ്ടു. മറ്റു രജപുത്ര രാജാക്കന്മാർ സാമന്തരാജാവായി അക്ബറിനു കപ്പം കൊടുത്ത് പോന്നിരുന്നപ്പോൾ മേവാർ മഹാരാജാവായിരുന്ന പ്രതാപ് സിംഗ് മാത്രം അക്ബറിനോട് തോൽവി സമ്മതിക്കാതെ അകബറിനോട് എതിർത്ത് വിജയിച്ചു നിന്നു. വളരെ വർഷങ്ങൾക്കു ശേഷം അക്ബറിന്റെ പുത്രനായ സലിം എന്ന ജഹാംഗീറുമായി യുദ്ധം ചെയ്ത് വിജയിക്കുകയുംചെയ്ത രജപുത്രരാജാക്കന്മാരിൽ പ്രധാനിയായിരുന്നു. മുഗളർക്ക് മുൻപിൽ തോൽവിയറിയാത്ത ചരിത്ര പ്രസിദ്ധനായിരുന്ന റാണാ പ്രതാപ് സിംഗ്.നായാട്ടിനിടയിൽ സംഭവിച്ച ഒരു അപകട മൂലമാണ് 1597- ജനുവരി 19ന് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ മരണവാർത്ത മുഗൾ ദർബാറിലെത്തിയപ്പോൾ അവിടെ സന്നിതനായിരുന്ന ഒരു രജപുത്ര കവി ഇങ്ങനെ പാടി "ഓ റാണ പ്രതാപ് 'നിങ്ങളുടെ തല ആരുടെ മുന്നിലും കുനിഞ്ഞിട്ടില്ല ,നിങ്ങളുടെ പ്രശസ്തിക്ക് ഒരിക്കലും മങ്ങലേറ്റില്ല, അതികഠിനമായ യാതനകൾ സഹിച്ച് ശക്തരായ എതിരാളികളോട് താങ്കൾ പോരാടി, നിങ്ങളൊരിക്കലും മുഗൾ ദർബാറിൽ വന്ന് പ്രണാമം ചെയ്തില്ല,  താങ്കളുടെ മരണവാർത്ത കേട്ടപ്പോൾ അക്ബറുടെ കണ്ണുകൾ മങ്ങിപ്പോയി, നാവ് കണ്ഠത്തിൽ നിന്നും പുറത്ത് വരാതെ വിഷമിച്ചു. ഒടുവിൽ നിങ്ങൾ തന്നെയാണ് വിജയിച്ചിരിക്കുന്നത് ".

സ്വതന്ത്രത്തിന്റെ പര്യായമെന്നായിരുന്നു പ്രതാപ് സിംഹന് ചരിത്രകാരൻമാർ നൽകിയ വിശേഷണം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഗോപാലകൃഷ്ണ ഗോഖലെ (ജന്മദിനം)

ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായ ഗോപാലകൃഷ്ണ ഗോഖലെ (മേയ് 9, 1866 ഫെബ്രുവരി 19, 1915) . പഴയ ബോംബേ സംസ്ഥാനത്തില്‍ രത്‌നഗിരി ജില്ലയിലുള്ള കോട്‌ലകില്‍ 1866 മേയ് 9ന് ജനിച്ചു. വളരെ ക്ലേശിച്ചു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സ്‌കൂള്‍ അദ്ധ്യാപകനായും കോളേജ് പ്രൊഫസറായും ജോലി നോക്കി. സര്‍വന്റ്‌സ് ഓഫ് ഇന്‍ഡ്യാ സൊസൈറ്റി എന്ന സംഘടന അദ്ദേഹം സ്ഥാപിയ്ക്കുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നതിനോടൊപ്പം സാമൂഹ്യപരിഷ്‌കരണത്തിനും ഗോഖലെ ഊന്നല്‍ നല്‍കി. ലക്ഷ്യം നേടാനുള്ള പ്രയാണത്തില്‍ അഹിംസ എന്ന തത്ത്വത്തേയാണ് അദ്ദേഹം മുറുകെ പിടിച്ചിരുന്നത്.

1866 മെയ് 9ന് പഴയ ബോംബെ പ്രസിഡന്‍സി സംസ്ഥാനത്തില്‍ ഒരു ചിത്പവന്‍ ബ്രാഹ്മീണകുടുംബത്തിലാണ് ഗോഖലെ ജനിച്ചത്. വളരെ ദരിദ്രമായ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്, എന്നിരിക്കിലും നല്ല ഒരു ജോലി ലഭിക്കുന്നതിനുവേണ്ടി മെച്ചപ്പെട്ട വിദ്യാഭ്യാസം ഗോഖലേക്കു നല്‍കുവാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. 1884 ല്‍ പ്രശസ്തമായ എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ നിന്നും ഗോഖലെ ബിരുദം സമ്പാദിച്ചു. അക്കാലഘട്ടത്തില്‍ ബിരുദം കരസ്ഥമാക്കിയ അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളായിരുന്നു ഗോഖലെ. ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ ഭാഗമായി പാശ്ചാത്യ ചിന്തകരായ ജോണ്‍ സ്റ്റുവാര്‍ട്ട് മില്‍, എഡ്മണ്ട് ബുര്‍ക്കെ തുടങ്ങിയവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായി.ബ്രിട്ടന്റെ കോളനി വാഴ്ചക്കെതിരേ ഗോഖലെ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു ഗോഖലെ. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവായി ഗോഖലെ അറിയപ്പെടുന്നു. 1912 ല്‍ ഗാന്ധിയുടെ ക്ഷണപ്രകാരം ഗോഖലെ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ ഗാന്ധിക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴികാട്ടിയായത് ഗോഖലെ ആണെന്ന ഗാന്ധി തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഗാന്ധി തന്റെ ഗുരുവിനെ കണ്ടെത്തിയത് ഗോഖലെയില്‍ ആയിരുന്നു. ഗോഖലേയുടെ നല്ല ഗുണങ്ങള്‍ ഗാന്ധിജിയെ അദ്ദേഹത്തിന്റെ ആരാധകനാക്കി. പാശ്ചാത്യരുടെ സംസ്‌കാരത്തോടുള്ള ഗോഖലെയുടെ അടുപ്പം ഗാന്ധിജിക്ക് താല്‍പര്യമില്ലായിരുന്നു, അതുകൊണ്ടാവണം ഗോഖലെയുടെ സെര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയില്‍ ഗാന്ധി അംഗമായിരുന്നില്ല. പാകിസ്താന്റെ പിതാവ് എന്നറിയപ്പെടുന്ന മുഹമ്മദാലി ജിന്നയുടേയും മാര്‍ഗ്ഗദര്‍ശിയായി ഗോഖലെ കണക്കാക്കപ്പെടുന്നു. ജിന്നയെ മുസ്ലിം ഗോഖലെ എന്നുവരെ വിളിച്ചിരുന്നു. ഗോഖലെയുടെ ചിന്തകള്‍ തന്നെ സ്വാധീനിച്ചിരുന്നുവെന്ന് ആഗാഖാനും തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിന്റെ അവസാന നാളുകളില്‍ ഗോഖലെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ധാരാളം യാത്രകള്‍ നടത്തിയിരുന്നു. 1912 ല്‍ അദ്ദേഹം ദക്ഷിണാഫ്രിക്ക് സന്ദര്‍ശിച്ചു. സെര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്നും അദ്ദേഹത്തിനു ഒഴിഞ്ഞുമാറാന്‍ കഴിയുമായിരുന്നില്ല. 19 ഫെബ്രുവരി 1915 ന് തന്റെ 49 ആമത്തെ വയസ്സില്‍ ഗോഖലെ അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


ടെൻസിങ് നോർഗേ  (ചരമദിനം)

ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളാണ് ടെൻസിങ് നോർഗേ (മേയ് 15, 1914 - മേയ് 9, 1986).നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു കർഷക കുടും‍ബത്തിലാണ് നോർഗേ ജനിച്ചത്. ഷെർപ്പ വംശജനായതിനാൽ ടെൻസിങ് ഷെർപ്പ എന്ന പേരിലും അറിയപ്പെട്ടു.ടെൻസിങ്ങിന്റെ യഥാർഥനാമം നമ്ഗ്യാൻ വാങ്ദി എന്നാണ്. 'സമ്പന്നനും ഭാഗ്യവാനുമായ മതവിശ്വാസി' എന്നാണ് നേപ്പാളിഭാഷയിൽ ഈ പേരിനർഥം. ന്യൂസിലാന്റ്കാരനായ എഡ്മണ്ട് ഹിലാരിയോടൊപ്പമാണ് 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിൽ ആദ്യമായി കാലുകുത്തിയത്.

കുട്ടിക്കാലത്തുതന്നെ വീടുവിട്ടുപോയ ടെൻസിങ് പർവതാരോഹണത്തിൽ വൈദഗ്ദ്ധ്യം നേടിയ ഡാർജിലിങ്ങിലെ ഷെർപ്പകൾക്കിടയിലാണ് ജീവിതം നയിച്ചത്. 1935-ൽ സർ എറിക്ഷിപ്റ്റന്റെ എവറസ്റ്റാരോഹണസംഘത്തിൽ ചുമട്ടുകാരനായി പോയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ പല എവറസ്റ്റാരോഹണസംഘങ്ങളിലും സജീവമായി പങ്കെടുത്തു. രണ്ടാംലോകയുദ്ധത്തിനുശേഷംചുമട്ടുകാരുടെ സംഘാടകൻ എന്ന നിലയിൽ പല പർവതാരോഹണ സമാരംഭങ്ങളിലും പങ്കാളിയായി. 1952-ൽ സ്വിറ്റ്സർലാന്റ്കാർ നടത്തിയ രണ്ട് എവറസ്റ്റാരോഹണ സമാരംഭങ്ങളിലും ടെൻസിങ് പങ്കാളിയായി. 1953-ൽ ബ്രിട്ടീഷ് പർവതാരോഹകരുമായി ചേർന്നാണ് വിജയകരമായ ദൗത്യം പൂർത്തിയാക്കിയത്. മേയ് 29-ന് രാവിലെ 11.30-ന് അവർ കൊടുമുടിയുടെ അഗ്രഭാഗത്ത് കാലുകുത്തി. പതിനഞ്ചു മിനിറ്റുനേരം ടെൻസിങ് അവിടെ ചെലവഴിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ബുദ്ധമതവിശ്വാസി എന്ന നിലയിൽ അൽപം ഭക്ഷണം നിവേദിച്ചു. അസാധാരണമായ ഈ നേട്ടം കൈവരിച്ചതോടെ ടെൻസിങ് നേപ്പാളികൾക്കും ഇന്ത്യാക്കാർക്കുമിടയിൽ ഒരു വീരകഥാപാത്രമായിമാറി. ബ്രിട്ടന്റെ ജോർജ് മെഡൽ ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ ടെൻസിങ്ങിനു ലഭിക്കുകയുണ്ടായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   10-05-2018   ♛♛♛♛♛♛♛♛♛♛

ആവിലായിലെ വിശുദ്ധ യോഹന്നാൻ (ചരമദിനം)

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ  (6 ജനുവരി 1500 – 10 മേയ് 1569). കത്തോലിക്കാ സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതനുമാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ. കുരിശിന്റെ വിശുദ്ധ യോഹന്നാന്റെയും വിശുദ്ധ അമ്മത്രേസ്യായുടെയും അടുത്ത സുഹൃത്തുമായിരുന്നു ഈ വിശുദ്ധൻ.

സ്‌പെയിനിലെ ടൊളേഡോയിൽ 1500-ൽ ജനിച്ചു.1526-ൽ പൗരോഹിത്യം സ്വീകരിച്ചു. സ്‌പെയിനിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇദ്ദേഹം സുവിശേഷ പ്രഭാഷണങ്ങൾ നടത്തി. എന്നാൽ, ചില തെറ്റിദ്ധാരണകളാൽ യോഹന്നാൻ 1531-ൽ കാരാഗൃഹത്തിലടക്കപ്പെട്ടു. ഒരു വർഷക്കാലമാണ് ഇദ്ദേഹം ജയി‌ൽവാസം അനുഭവിച്ചത്. ഈ കാരാഗൃഹവാസക്കാലത്താണ് ദൈവികരഹസ്യങ്ങൾ കൂടുതലായി ഉൾക്കൊള്ളുവാൻ സാധിച്ചതെന്ന് വിശുദ്ധ യോഹന്നാൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്‌. 1569-ൽ അന്തരിച്ച യോഹന്നാനെ 1893-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1970 മേയ് 30-ന് പോൾ ആറാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി ഉയർത്തി.സ്പെയിൻ എന്ന രാജ്യം പുറത്തിറക്കിയ തപാൽ സ്റ്റാംപ് .


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഒന്നാം സ്വാതന്ത്ര്യ സമരം

ബ്രിട്ടണ്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനി ഭരണത്തിനെതിരെ നടത്തിയ സമരങ്ങളെ പൊതുവില്‍ പറയുന്ന പേരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സാമ്രാജ്യ വ്യാപനം തുടങ്ങുന്ന കാലത്താണ് ഇത് ആരംഭിച്ചത്.1857 മെയ് 10ല്‍ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആരംഭത്തോടെയാണ് ഇന്ത്യയില്‍ സ്വതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്,1857ലെ യുദ്ധം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വെള്ളക്കാര്‍ നിര്‍ത്തലാക്കി. ഇതിനു പകരം ബ്രിട്ടീഷ് രാജ ഭരണത്തിന്‍ കീഴില്‍ നേരിട്ടുള്ള ഭരണം തുടങ്ങി. ബ്രിട്ടീഷ് രാജാവിന്റെ പ്രതിനിധിയായി ഇന്ത്യയില്‍ ഒരു വൈസ്രോയിയെ നിയമിച്ചു. ‘ഇന്ത്യയിലെ രാജാക്കന്മാര്‍ക്കും തലവന്മാര്‍ക്കും ജനങ്ങള്‍ക്കുമായി’ പുതിയ നേരിട്ടുള്ള ഭരണ നയം വിളംബരം ചെയ്തുകൊണ്ട് ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയ രാജ്ഞി ബ്രിട്ടീഷ് നിയമ പ്രകാരം ഇന്ത്യക്കാര്‍ക്ക് തുല്യപരിഗണനയും അവകാശങ്ങളും വാഗ്ദാനം ചെയ്തു. എങ്കിലും ബ്രിട്ടീഷ് ഭരണത്തോടുള്ള വിശ്വാസമില്ലായ്മ 1857ലെ സമരത്തിന്റെ ഫലമായി ഉണ്ടായിപിന്നീട് 19ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റ് സമര നേതാക്കളും പ്രസ്ഥാനത്തിലേക്ക് എത്തിയത് സ്വതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. പിന്നീട് 1914ല്‍ ആരംഭിച്ച ഒന്നാം ലോക മഹായുദ്ധത്തിനുശേഷം മഹാത്മാ ഗാന്ധിയുട...ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ലഹള പൊട്ടിപ്പുറപ്പെടും എന്ന് ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടു. എന്നാല്‍ അതുവരെ കാണാത്ത തരത്തില്‍ ബ്രിട്ടനു നേരെസന്മനസ്സും വിധേയത്വവും കാണിക്കുകയായിരുന്നു മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം ചെയ്തത്. വിഭവങ്ങളും ഭടന്മാരെയും ധാരാളമായി ഇന്ത്യ ബ്രിട്ടീഷ് യുദ്ധ മുന്നണിയിലേയ്ക്ക് സംഭാവന ചെയ്തു. ഏകദേശം 13 ലക്ഷം ഇന്ത്യന്‍ സൈനികരും തൊഴിലാളികളും യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യ പൂർവ്വദേശം എന്നിവിടങ്ങളിലെ യുദ്ധമുന്നണികളില്‍ സേവനം അനുഷ്ഠിച്ചു. ഇന്ത്യന്‍ സര്‍ക്കാരും രാജാക്കന്മാരും വലിയ അളവില്‍ ധാന്യങ്ങളും പണവും വെടിക്കോപ്പുകളും യുദ്ധത്തിനായി അയച്ചിരുന്നുപിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മി(ഐഎന്‍എ)യും ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും 1939ല്‍ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധകാലത്ത അവയുടെ ഉന്നതിയിലെത്തി. തുടര്‍ന്നുണ്ടായ മുംബൈ ലഹളയും ഇന്ത്യന്‍ നാഷ്നാഷണല്‍ ആര്‍മി(ഐഎന്‍എ)യും ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും 1939ല്‍ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധകാലത്ത അവയുടെ ഉന്നതിയിലെത്തി. തുടര്‍ന്നുണ്ടായ മുംബൈ ലഹളയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ചെങ്കോട്ട വിചാരണയും ബ്രിട്ടീഷ് ഭരണത്തിന്റെഅന്ത്യത്തിന് ആക്കം കൂട്ടി. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   11-05-2018   ♛♛♛♛♛♛♛♛♛♛

ദേശീയ സാങ്കേതിക ദിനം.

1998 മേയ്‌ 11 ന്‌ ഭാരതം നടത്തിയ അണു ബോംബ്‌ വിസ്‌ഫോടനത്തിന്റെ ആദ്യവാര്‍ഷികം മുതല്‍ക്കാണു ദേശീയ സാങ്കേതിക ദിനാചരണം നടത്തുന്നത്‌. അന്നു മൂന്ന്‌ അണുബോംബുകളുടെ മാതൃകാ സ്‌ഫോടനങ്ങളാണു വിജയകരമായി നടത്തിയത്‌. അതോടെ നമ്മുടെ രാജ്യം പ്രസ്‌തുത പ്രഹരശേഷികൈവരിച്ച 6-ാമത്‌ രാഷ്‌ട്രമായി മാറി.

എന്തായാലും എല്ലാ സാങ്കേതിക വിദ്യകള്‍ക്കും ഇരുവശമുണ്ട്‌. നന്മമാത്രം നിറഞ്ഞ സാങ്കേതിക വിദ്യകളൊന്നും ഭൂമുഖത്തുണ്ടായിട്ടില്ല. ഔഷധങ്ങള്‍ മുതല്‍ ആണവോര്‍ജം വരെ എല്ലാത്തിനുമുണ്ട്‌ ഈ പ്രത്യേകത. ഒരു വശത്ത്‌ പരസ്‌പര സ്‌നേഹത്തിനും സാഹോദര്യത്തിനും സാങ്കേതികവിദ്യകള്‍ പുതുവഴികള്‍ സമ്മാനിക്കും. മറുവശത്ത്‌ പരസ്‌പരദ്രോഹത്തിനു കാരണമാവുകയും ചെയ്യും. കോടിക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഭൂമിയില്‍ ഹോമോ ഇറക്‌ടസ്‌ എന്ന പേരില്‍ മനുഷ്യന്‍ നടുവു നിവര്‍ത്തി നടന്നു തുടങ്ങിയത്‌ ഇന്നേക്ക്‌ 10 ദശലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. ഹോമോ ഇറക്‌ടസ്‌ എന്ന പ്രചീന നരന്‍ പരിണാമത്തിലൂടെ ഹോമോ സാപിയന്‍സ്‌ എന്ന ഇപ്പോള്‍ കാണുന്ന രൂപത്തിലെത്തിയത്‌ ഉദ്ദേശം ഇരുപതു ലക്ഷം വരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നും ശാസ്‌ത്രം പറയുന്നു.

അതായത്‌ സഹസ്രകോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ഭൂമിയില്‍ ഇന്നത്തെ മനുഷ്യരൂപം കാല്‍കുത്തിയിട്ട്‌ 20 ലക്ഷം വര്‍ഷങ്ങള്‍ പോലും ആയിട്ടില്ല. സഹസ്രകോടികള്‍ എവിടെ നില്‍ക്കുന്നു, ലക്ഷങ്ങള്‍ എവിടെ നില്‍ക്കുന്നു! എങ്കിലും ഇത്ര ചുരുങ്ങിയ കാലത്തിനുള്ളില്‍ ഭൂമിയെ മാറ്റിമറിക്കുന്ന എത്രയേറെ സംഗതികളാണ്‌ മനുഷ്യസൃഷ്‌ടിയായി അവതരിച്ചിരിക്കുന്നത്‌ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും.

നമ്മുടെ സാങ്കേതിക വിദ്യകളുടെ ഗുണദോഷങ്ങള്‍ തമ്മിലൊന്ന്‌ തട്ടിച്ചു നോക്കിയാല്‍ ഇരുഭാഗവും തുല്യം നില്‍ക്കുകയോ അതല്ലെങ്കില്‍ ദോഷങ്ങള്‍, പ്രത്യേകിച്ച്‌ ദൂരവ്യാപകമായ ദോഷങ്ങള്‍ അല്‍പം കൂടിയിരിക്കുകയോ ചെയ്യുമെന്നു പറയാതെ വയ്യ്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയതപാൽ സ്റ്റാംമ്പും, ആദ്യ ദിന കവറും.

۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജിദ്ദു കൃഷ്ണമൂർത്തി (ചരമദിനം)

പ്രശസ്തനായ ഒരു ദാർശനികനും പ്രഭാഷകനും എഴുത്തുകാരനുമാണ് ജിദ്ദു കൃഷ്ണമൂർത്തി(മേയ് 12, 1895 – ഫെബ്രുവരി 17, 1986). 1920-ന്റെ തുടക്കം മുതല്‍ 1986-ല്‍ തന്റെ 91-ാം വയസ്സുവരെ ജെ. കൃഷ്ണമൂര്‍ത്തി ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും എഴുതുകയും പണ്ഡിതന്മാരും യതികളും ഉള്‍പ്പെടെ ജീവിതത്തിന്റെ പല ശ്രേണികളിലുള്ള വ്യക്തികളുമായി സംവാദങ്ങളിലേര്‍പ്പെടുകയും ചെയ്തു; ജനങ്ങളെ മനശാസ്ത്രപരമായി മോചിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. ജനങ്ങൾക്ക്‌ സമാധാനപരമായ ജീവിതം കണ്ടെത്തുന്നതിനുവേണ്ടി അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ചു.രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ മറ്റേതു വ്യക്തിയെക്കാളുമേറെ കൃഷ്ണമൂര്‍ത്തി ലോകത്തില്‍ ഏറെ വ്യക്തികളുമായി സംസാരിച്ചുവെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ആറു പതിറ്റാണ്ടുകളോളം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍നഗരങ്ങളില്‍, കാലിഫോര്‍ണിയയിലെ ഓഹായ്‌വാലിയില്‍, സ്വിറ്റ്‌സര്‍ലിലെ സാനെനില്‍, ദക്ഷിണഇംഗ്ലണ്ടിലെ ബ്രോക്ക്‌വുഡ് പാര്‍ക്കില്‍ അദ്ദേഹത്തെ കേള്‍ക്കാന്‍, ആയിരങ്ങളെത്തി. കൃഷ്ണമൂര്‍ത്തി ലോകാരാധ്യരായ പല വ്യക്തികളുമായി സ്വകാര്യമായും പരസ്യമായും സംസാരിച്ചു. വിഖ്യാത ശാസ്ത്രകാരന്മാരായ ഡോ. ഡേവിഡ്‌ബോം, ഫ്രിജോ കാപ്രെ, നോവലിസ്റ്റായ ആല്‍ഡസ് ഹക്‌സ്‌ലി, പോളിയോ വാക്‌സിന്‍ കുണ്ടപിടിച്ച ഡോ. ജോനസ് സാല്‍ക് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. നാടകരചയിതാവായിരുന്ന ജോര്‍ജ് ബര്‍ണാഡ് ഷാ, കവിയായിരുന്ന ഖലീല്‍ ജിബ്രാന്‍, പ്രശസ്ത രാഷ്ട്രീയ നേതാക്കള്‍, സാഹിത്യകാരന്മാര്‍, മതനേതാക്കള്‍ ഇവരൊക്കെ കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണങ്ങളിലും ആശയങ്ങളിലും ആകര്‍ഷിതരായി.ഇംഗ്ലിഷില്‍ മാത്രമാണ് കൃഷ്ണമൂര്‍ത്തി സംസാരിച്ചതും എഴുതിയതുമെങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ 50-ലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഏതാനും ദശകങ്ങളോളം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഏകാധിപത്യരാജ്യങ്ങളില്‍ ഗൂഢമായാണ് വിതരണം ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടു. ഒരുലക്ഷം പേജുകളോളം വരുന്ന അച്ചടിച്ച രചനകള്‍ കൃഷ്ണമൂര്‍ത്തിയുടേതായുണ്ട്. 2500 ഓഡിയോ ടേപ്പുകളും 600 വീഡിയോ ടേപ്പുകളും.ഇത്രയുമാണദ്ദേഹത്തിന്റെ ഭൗതികമായ പൈതൃകം. അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന പൈതൃകം ലോകത്തിലെ എണ്ണമറ്റ മനുഷ്യഹൃദയങ്ങളില്‍, മനസ്സുകളില്‍ കുടികൊള്ളുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബോബ് മാർലി (ചരമദിനം)

ഒരു ജമൈക്കൻ സംഗീതഞ്ജനാണ് ബോബ് മാർലി നെസ്റ്റ റോബർട്ട് ബോബ് മാർലിഎന്നാണ് ബോബ്മാർലിയുടെ മുഴുവൻ പേര്.(ജനനം 1945 ഫെബ്രുവരി 6, മരണം 1981 മേയ് 11 ) ഗിറ്റാറിസ്റ്റും ഗാനരചിയിതാവും സംഗീതഞ്ജനുമായിരുന്നു ഈ അപൂർവപ്രതിഭ. ജമൈക്കയിലെരാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ബോബ്മാർലി സംഗീതത്തിന് വിഷയമാക്കി. പ്രതിരോധത്തിന്റെ സംഗീതമായിരുന്നു ബോബ് മാര്‍ലിയുടെ പ്രത്യേകത. റഗ്ഗെ എന്ന നാടോടി സംഗീതത്തെ പ്രതിരോധത്തിന്റെ വാള്‍മുനയാക്കിയ ബോബ് മാര്‍ലി മരിച്ചത് 1981 ലെ മെയ് 11-ന് തന്റെ 36-ാമത്തെ വയസിലാണ്. കറുത്ത വര്‍ഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും ജനിച്ചതിന്റെ പേരില്‍ പരിഹാസമേറ്റു വാങ്ങിയ ബോബ് മാര്‍ലി, തന്നെ ഒരു കറുത്ത ആഫ്രിക്കന്‍ വംശജനായി കണ്ടാല്‍ മതിയെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് തന്റെ സമരത്തിന് തുടക്കം കുറിച്ചു. കത്തോലിക്ക മതവിശ്വാസിയായി വളര്‍ത്തപ്പെട്ടുവെങ്കിലും ക്രമേണ 1930-ല്‍ ജമൈക്കയില്‍ ആരംഭിച്ച റസ്തഫാരിയിസമെന്ന ആത്മീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 'പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക' എന്നതായിരുന്നു റസ്തഫാരിയുടെ പ്രധാന ലക്ഷ്യം. 

സാമൂഹികമായ പിന്നോക്കാവസ്ഥയിലുണ്ടായിരുന്ന ജമൈക്കയുടെ സംഗീതം ലോകം മുഴുവന്‍ എത്തിച്ചവനാണ് ബോബ് മാര്‍ലി. പ്രതിരോധത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും സംഗീതമാണ് ബോബ് മാര്‍ലിയെ ലോകത്തിന് മുന്നില്‍ പോരാളിയാക്കിയത്. കലയെങ്ങിനെയാണ് വ്യവസ്ഥിതികളോട് കലഹിക്കുവാനും പ്രതിരോധിക്കുവാനുമുള്ള മാര്‍ഗമായിത്തീരുന്നതെന്ന് ബോബ് മാര്‍ലിയുടെ ഗാനങ്ങള്‍ പറഞ്ഞുതരും. ബഫല്ലോ സോള്‍ജിയര്‍, ഗെറ്റ് അപ് സ്റ്റാന്റ് അപ് തുടങ്ങിയവയെല്ലാം ലോകത്തെമ്പാടുമുള്ളവര്‍ പാടിനടന്നു. കൊച്ചു കേരളത്തില്‍ വരെ ബോബ് മാര്‍ലിയുടെ സംഗീതത്തിനും ബോബ് മാര്‍ലിക്കും ആരാധകരുണ്ടായി. ജമൈക്കയിലെ ഒരു ജനത അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിന്റെയും ദുരന്തങ്ങളുടെയും നേര്‍ക്കുള്ള പ്രതിഷേധത്തിന്റെ സ്വരമായിരുന്നു ബോബ് മാര്‍ലിയുടെ സംഗീതം.

1984ൽ ഇറങ്ങിയ ‘ലെജൻഡ്’ എന്ന ആൽബസമാഹാരത്തിൻെറ രണ്ടുകോടി അമ്പതുലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. 1999-ൽ ടൈം മാസികഅദ്ദേഹത്തിന്റെ 'എക്‌സോഡസ്' എന്ന ആൽബം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ആൽബമായി തെരഞ്ഞെടുത്തു. പിന്നീട് ഗ്രാമി അവാർഡ് അദ്ദേഹത്തെ തേടിയെത്തി . ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   12-05-2018   ♛♛♛♛♛♛♛♛♛♛

ലോക നഴ്സസ് ദിനം

മേയ് 12 ആണ് ലോക നഴ്സസ്ദിനം ആയി ആചരിക്കുന്നത്. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണ്. എന്നാല്‍ 1974ലാണ് മെയ് 12 ലോക നേഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. ആധുനിക നേഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇത്. ആധുനിക നേഴ്‌സിങ്ങിന്‌ അടിത്തറപാകിയ ഫ്ലോറൻസ്‌ നൈറ്റിങ്ഗേൽ കാരുണ്യത്തിന്റെ വിളക്കേന്തിയ വനിത എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.‌ നേഴ്‌സുമാരുടെ സമൂഹം ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്‌സസ് ഡേ ആയി ആചരിക്കുന്നത്. 

കാനഡ, അമേരിക്ക തുടങ്ങി രാജ്യങ്ങളില്‍ മെയ് 6മുതല്‍ 12 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് നടത്താറുള്ളത്. നേഴ്‌സുമാരുടെ സംഭാവനകളും ത്യാഗങ്ങളും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനാണ് ഈ ദിനം ഉദ്ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സെമിനാറുകള്‍, സംവാദങ്ങള്‍, മത്സരങ്ങള്‍ ചര്‍ച്ചകള്‍ തുടങ്ങിയ സംഘടിപ്പിക്കുകയും സാധാരണ ജനങ്ങളെക്കൂടി പരിപാടികളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സമ്മാനങ്ങളും പൂക്കളും വിതരണം ചെയ്തും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രോഗികളും ചേര്‍ന്ന് നേഴ്‌സുമാരുടെ സേവനങ്ങളെ ആദരിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.

۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫ്ലോറൻസ് നൈറ്റിങ് ഗേൽ (ജന്മദിനം)

ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്.  1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറന്‍സിന്റെ ജനനം. തൂ വെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ മാലാഖമാര്‍ക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്‌സ് ദിനം ആചരിക്കുന്നു,നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം . ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണ്. എന്നാല്‍ 1974ലാണ് മെയ് 12 ലോക നേഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. നഴ്‌സിങ് എന്നാല്‍ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ഒരു ബാലന്‍സിങ് തന്നെയെന്നതില്‍ സംശയമില്ല.

ഇറ്റലിയിലെ ഫ്ലോറന്‍സ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നല്‍കിയാണ് മാതാപിതാക്കള്‍ ഫ്ലോറന്‍സിനെ വളര്‍ത്തിയത്. എന്നാല്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്ലോറന്‍സിന് താല്‍പ്പര്യം. അതിനായി അവര്‍ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്സിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്രീമിയന്‍ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നല്‍കിയ 38 നേഴ്‌സുമാരോടൊന്നിച്ച് സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീര്‍ത്തത്. പകല്‍ ജോലി കഴിഞ്ഞാല്‍ രാത്രി റാന്തല്‍ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവര്‍ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവര്‍ രോഗികള്‍ക്ക് മാലാഖയായി.പിന്നീട് ഫ്ലോറന്‍സ് നഴ്സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. നിരവധിപേര്‍ക്ക് അവിടെ പരിശീലനം നല്‍കി. 1883ല്‍ വിക്ടോറിയ രാജ്ഞി ഫ്ലോറന്‍സിന് റോയല്‍ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. ആതുര ശുശ്രൂഷ രംഗത്തിന് സമൂഹത്തില്‍ മാന്യതയുണ്ടാക്കിയ ‘വിളക്കേന്തിയ മാലാഖ’ 1910 ആഗസ്റ്റ് 13ന് അന്തരിച്ചു. ഇന്ന്, നഴ്സിങ് രംഗത്ത് വിപ്ലവം തീര്‍ത്ത ഫ്ലോറന്‍സ് നൈറ്റിങ്ഗേലിന്റെ ജന്മദിനം ലോകം അന്തര്‍ദേശീയ നഴ്‌സസ് ദിനമായി ആചരിക്കുകയാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   13-05-2018   ♛♛♛♛♛♛♛♛♛♛

റൊണാൾഡ് റോസ് (ജന്മദിനം)

റൊണാൾഡ് റോസ് (13 May 1857 – 16 September 1932) ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് മെഡിക്കൽ ഡോക്ടറും മലമ്പനിയെപ്പറ്റി നടത്തിയ ഗവേഷണത്തിനു 1902-ൽ ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു, യൂറോപ്പിനുവെളിയിൽ നിന്നും ആദ്യം നോബൽ സമ്മാനം ലഭിച്ചതും ബ്രിട്ടനിൽ ആദ്യമായി നോബൽ സമ്മനിതനായതും റൊണാൾഡ് റോസ്സായിരുന്നു. കൊതുകിന്റെ കുടലിനകത്താണ് മലേറിയ അണുവായ പരാദം വസിക്കുന്നതെന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ് മലമ്പനി കൊതുകാണു പരത്തുന്നതെന്നും അതിനാൽ കൊതുകിനെ നിയന്ത്രിച്ചാൽ മലമ്പനി തടയാമെന്നും അവബോധമുണ്ടാക്കിയത്  രോഗബാധിതനായ ഒരു വ്യക്തിയെ കൊതുകുകളെ കൊണ്ട് കടിപ്പിക്കുകയും അതേ കൊതുകുകളെ ഒരു കുപ്പിയില്‍ വെള്ളം നിറച്ച് അതില്‍ സൂക്ഷിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് രോഗമില്ലാത്ത ആളുകളെ ‘കൊതുകുവെള്ളം’ കുടിപ്പിച്ച് മലേറിയ വരുന്നതും നോക്കിയിരുന്ന റോസിന് പിന്നെയും നിരാശപ്പെടേണ്ടി വന്നു. 1897 ആഗസ്റ്റ് മാസം തന്റെ പരീക്ഷണശാലയില്‍ കൂത്താടി (ലാര്‍വ)-യില്‍ നിന്നും വളര്‍ത്തിയെടുക്കുന്ന കൊതുകുകളെ മലേറിയ രോഗികളെ കടിപ്പിച്ച് രോഗാണുവിന്റെ സാന്നിദ്ധ്യം തിട്ടപ്പെടുത്തുവാന്‍ റോസ് തയ്യാറെടുത്തു.

കൂത്താടിയില്‍ നിന്നും വളര്‍ത്തിയെടുത്ത പൂര്‍ണ്ണവളര്‍ച്ചയെത്തിയ കൊതുകുകള്‍ പരീക്ഷണത്തിനായി സജ്ജമായിരുന്നു. 1897 ഓഗസ്റ്റ് 16-ാം തീയതി 12.25 ന് ഹുസൈന്‍ ഖാന്‍ എന്ന മലേറിയ രോഗിയെ, തന്റെ ലാബില്‍ വളര്‍ത്തിയെടുത്ത പുള്ളിച്ചിറകുള്ള പത്ത് കൊതുകുകളെ, കടിപ്പിച്ച് കൊണ്ടാണ് റോസ് പരീക്ഷണത്തിന് തുടക്കമിട്ടത്. കേവലം അഞ്ച്മിനിട്ടുകൊണ്ട് പത്തുകൊതുകുകളും രക്തം കുടിച്ച് വീര്‍ത്തു. ഓരോ കൊതുകിനെയും പ്രത്യേകം നമ്പറിട്ട് ടെസ്റ്റ് ട്യൂബില്‍ ഇട്ട് സൂക്ഷിച്ചു. 12.40-12.50 നും ഇടയില്‍ എന്തെങ്കിലും പ്രത്യേകത കൊതുകിനുള്ളില്‍ കണ്ടെത്താനാകുമോ എന്ന് നിനച്ച് രണ്ട് കൊതുകുകളെ റോസ് കീറിമുറിച്ച് പരിശോധിച്ചു. വിചാരിച്ചതില്‍ നിന്ന് വ്യത്യസ്തമായി, കൊതുകിനുള്ളില്‍ മന്തുരോഗത്തിന്റെ ചെറുവിരകളെയാണ് കണ്ടെത്താനായത്. കാരണം മലേറിയ കൂടാതെ ഹുസൈന്‍ ഖാന് മന്തുരോഗബാധയും ഉണ്ടായിരുന്നു. അടുത്തദിവസം ഓഗസ്റ്റ് 17-ാം തീയതി പുള്ളിച്ചിറകുള്ള രണ്ട് കൊതുകുകളെ (നമ്പര്‍ 32,33) റോസ് കീറി മുറിച്ച് പരിശോധിച്ചു. എന്നാല്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. 18-ാം തീയതി റോസിന്റെ നോട്ടുബുക്കില്‍ ഒന്നും കുറിക്കാനുണ്ടായിരുന്നില്ല.

പരീക്ഷണം ആരംഭിച്ച് മൂന്നാമത്തെ ദിവസം, ഓഗസ്റ്റ് 19-ന് റോസ് രണ്ട് സുന്ദരികൊതുകുകളെ കൂടി (നമ്പര്‍ 34, 35) കീറിമുറിച്ച് പരിശോധിച്ചു. വളരെ ചെറുവലിപ്പത്തിലുുള്ള ശൂന്യമായ അറകള്‍ കൊതുകിന്റെ ഉദരത്തില്‍ കണ്ടതൊഴികെ മറ്റൊന്നും കണ്ടെത്താനായില്ല. റോസ് ഇത് ഗൗരവമായി എടുത്തതുമില്ല.

1895 ഓഗസ്റ്റ് 20 -മൂടിക്കെട്ടിയ ആകാശം, ഏറെചൂടും, വളരെ വിരസമായ ദിനം. അതിരാവിലെ ഏഴുമണിക്ക് റോസ് ആശുപത്രിയിലെത്തി. പതിവ് പോലെ രോഗികളെ നിരീക്ഷിച്ചതിനുശേഷം അവശ്യം വേണ്ട കത്തിടപാടുകള്‍ നടത്തി. മൂടിക്കെട്ടിയ ആകാശം പോലെ റോസിന്റെ മനസും മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. കാരണം രക്തം കുടിപ്പിച്ച് സൂക്ഷിച്ച ശേഷിക്കുന്ന മൂന്ന് കൊതുകുകളില്‍ ഒരെണ്ണം ചത്ത് വെള്ളത്തില്‍ വീണ് വീര്‍ത്ത് വികൃതമായിപ്പോയി. പുള്ളിച്ചിറകുള്ള കൊതുകിന്റെ കൂത്താടികളെ കൊണ്ടുവരാന്‍ റോസിന്റെ ആളുകള്‍ക്ക് കഴിയാതെ പോയതും അദ്ദേഹത്തിനെ ഏറെ നിരാശപ്പെടുത്തി. പ്രഭാത ഭക്ഷണശേഷം ടെസ്റ്റ് ട്യൂബിലുള്ള 36-ാം നമ്പര്‍ കൊതുകിനെ റോസ് കീറിമുറിച്ച് പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. ‘സ്റ്റീഗോമയ’ ഇനത്തില്‍പ്പെട്ട ഒരു കൊതുകിനെക്കൂടി ഓഗസ്റ്റ് 16-ാം തീയതി ഹുസൈന്‍ഖാനെ കടിപ്പിച്ച് 37-ാം നമ്പര്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു. അതിനെ കീറിമുറിച്ച് പരിശോധിച്ചെങ്കിലും രോഗാണുവിന്റേതായ ഒരു പ്രത്യേകതയും റോസിന് കണ്ടെത്താനായില്ല. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷിച്ച ഒരേ ഒരു കൊതുകിനെ, നമ്പര്‍ 38 രേഖപ്പെടുത്തിയ, ചിറകില്‍ പുള്ളികളുള്ള ഏഴാമത്തെ കൊതുകിനെ കീറിമുറിച്ച് പരിശോധിക്കാനൊരുങ്ങി. കൊതുകിന്റെ ശരീരത്തിനുള്ളിലെ എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി റോസ് പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. ഇനി കൊതുകിന്റെ ഉദരം മാത്രമേ പരിശോധിക്കാന്‍ ബാക്കിയുള്ളു. വര്‍ഷങ്ങളായുള്ള പരിശ്രമം പാഴാകുമോ. കൈകള്‍ ചെറുതായി വിറയ്ക്കുന്നുവോ. കേവലം 12 മൈക്രോണ്‍ വ്യാസം മാത്രമുള്ള വൃത്താകൃതിയില്‍ ഒരു ബാഹ്യരേഖ ഉദരത്തില്‍ കാണുന്നു. ഒന്നല്ല, ഒന്നിന് പുറകെ മറ്റൊന്ന്. റോസിന്റെ കൈവിരലുകളില്‍ നിന്നും പരിശോധിച്ചുകൊണ്ടിരുന്നു സൂചി സ്വതന്ത്രമായി. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് കൂടി. പിന്നെ ശാന്തമായി. മനസിന് സന്തോഷം. ഒരു പുതുജീവന്‍ ലഭിച്ചതുപോലെ.

1897 ആഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് റോസ് കൊതുകിന്റെ ഉദരത്തില്‍ കണ്ടെത്തിയത് മലമ്പനി രോഗാണുവായ പ്ലാസ്‌മോഡിയം എന്ന പരജീവിയുടെ സിക്താണ്ഡ കോശത്തെയാണ്. അതായത് മലമ്പനി പരത്തുന്നത് അനോഫലസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ദിനം. മലമ്പനി രോഗാണുക്കളെ കൊതുകിന്റെ ഉദരത്തില്‍ കണ്ടെത്തിയ ആഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കണമെന്ന് റോസ് ആഹ്വാനം ചെയ്തു. കൊതുകുകള്‍ പക്ഷികളിലും മലമ്പനി പരത്തുന്നതില്‍ രോഗാണുവാഹകരായി വര്‍ത്തിക്കുന്നുവെന്ന് റോസ് 1898-ല്‍ കണ്ടെത്തി. 1899-ല്‍ റോസ് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലെ ജോലി രാജിവച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങി. 1902-ല്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചു. 1932 സെപ്റ്റംബര്‍ 16-ന് 75-ാമത്തെ വയസില്‍ റോസ് ലോകത്തോടു യാത്ര പറഞ്ഞു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   14-05-2018   ♛♛♛♛♛♛♛♛♛♛

അയൂബ് ഖാൻ മുഹമ്മദ് (ജന്മദിനം)

പാകിസ്താനിലെ മുൻ പ്രസിഡന്റായിരുന്നു അയൂബ് ഖാൻ. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ ഹസാറാ ജില്ലയിൽ റിഹാനാ ഗ്രാമത്തിൽ 1907 മേയ് 14-ന് സൈനികോദ്യോഗസ്ഥനായിരുന്ന മീർദാദ്ഖാന്റെ പുത്രനായി ജനിച്ചു. അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ പഠനം നടത്തിയ ശേഷം സൈന്യത്തിൽ ചേർന്നു രണ്ടാം ലോകയുദ്ധകാലത്ത് ബർമാ മുന്നണിയിലെ ഒരു സേനാവിഭാഗത്തിന്റെ അധിപനും പിന്നീട് സർവീസസ് സെലക്ഷൻ ബോർഡിന്റെ അധ്യക്ഷനുമായി സേവനം അനുഷ്ഠിച്ചു.

1947-ൽ പാകിസ്താൻ രൂപവത്കരിക്കപ്പെട്ട ശേഷം വസീറിസ്താനിലുണ്ടായ കലാപങ്ങളെ അടിച്ചമർത്തുന്നതിൽ നിർണായകമായ പങ്ക് അയൂബ് ഖാൻ വഹിച്ചു. പ്രശസ്ത സേവനങ്ങളെ പുരസ്കരിച്ച് ഇദ്ദേഹം മേജർ ജനറലായി ഉയർത്തപ്പെട്ടു. പാകിസ്താനിലെ ആദ്യത്തെ സർവസൈന്യാധിപൻ ആയതിനുശേഷം (1951) അവിടത്തെ സൈനികസംവിധാനം പുനഃസംഘടിപ്പിക്കുന്നതിൽ അയൂബ് മുൻകൈയെടുത്തു പ്രസിഡന്റ് ഇസ്കന്ദർ മിഴ്സ 1958 ഒക്ടോബർ 7-ന് പാക് ഭരണഘടന റദ്ദാക്കിയപ്പോൾ അയൂബ് ഖാൻ സൈനികത്തലവനും സൈനിക ഭരണാധികാരി (Martial Law Administration) യും ആയി. 1958 ഒക്ടോബർ 27-ന് പാകിസ്താൻ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം കൈയേറ്റു. അടിസ്ഥാന ജനാധിപത്യത്തിൽ അധിഷ്ഠിതമായ ചില ഭരണപരിഷ്കാരങ്ങൾ ഇദ്ദേഹം നടപ്പിലാക്കി. 1965-ൽ അയൂബ് ഖാൻ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്തായിരുന്നു ഇന്ത്യ-പാക് സംഘർഷം വർധിച്ചതും അതൊരു യുദ്ധത്തിൽ എത്തിച്ചേർന്നതും. ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന ഈ യുദ്ധം താഷ്ക്കെന്റ് കരാറോടെ അവസാനിച്ചു. കമ്യൂണിസ്റ്റ് ചൈന-പാകിസ്താൻ അതിർത്തിനിർണയം സമാധാനപരമായി നടന്നത് അയൂബിന്റെ ശ്രമഫലമായിട്ടായിരുന്നു.  പൂർവപാകിസ്താന്റെ (ബാംഗ്ലാദേശ്) സ്വയംഭരണവാദവും വിദ്യാർഥി പ്രക്ഷോഭങ്ങളും രാഷ്ട്രീയക്കുഴപ്പങ്ങളും കാരണം 1969 മാർച്ച് 26-ന് അയൂബിന് പ്രസിഡന്റുസ്ഥാനം ഒഴിയേണ്ടി വന്നു. പകരം ജനറൽ യാഹ്യാ ഖാൻ അധികാരമേറ്റു. അയൂബ് ഖാൻ രചിച്ച ഫ്രണ്ട്സ്, നോട്ട് മാസ്റ്റേഴ്സ് എന്ന ആത്മകഥ(1967) പ്രസിദ്ധമാണ്. ഇദ്ദേഹം 1974 ഏപ്രിൽ 19 ന് അന്തരിച്ചു.  ഇറാനും, പക്കിസ്ഥാനും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സ്കൈലാബ്

മനുഷ്യന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നതിൽ നിർണായകമായ പങ്ക് വഹിച്ച പേടകമാണ് സ്കൈലാബ്. ബഹിരാകാശത്ത് ഇടം കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങൾ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രംവരെ എത്തിനിൽക്കുന്നു. ഉജ്ജ്വലമായ ഈ നേട്ടത്തിന് നാം കടപ്പെട്ടിരിക്കുന്നത് സ്കൈലാബിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച വിലമതിക്കാനാവാത്ത വിവരങ്ങളോടാണ്. 1973 മേയ് 14ന് വിക്ഷേപിച്ച സ്കൈലാബ് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് ദൗത്യമവസാനിപ്പിച്ചത് 1979 ജൂലായ് 11 നാണ്. 

സോവിയറ്റ് യൂണിയന്റെ സൊയൂസ് 11 എന്ന പേടകത്തിന് സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ സ്കൈലാബിന്റെ വിജയത്തെ നോക്കിക്കാണേണ്ടത്. ചരിത്രത്തിലെ ആദ്യ ബഹിരാകാശനിലയം സോവിയറ്റ് യൂണിയന്റെ സല്യൂട്ട് 1 തന്നെ. 1971 ഏപ്രിൽ 19ന് വിക്ഷേപിച്ച സല്യൂട്ട് 1 ലേക്ക് യാത്രതിരിച്ച സൊയൂസ് 11 ലെ സഞ്ചാരികൾക്ക് വിജയകരമായ പ്രവർത്തനങ്ങൾക്കു ശേഷം ഭൂമിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. വാൽവുകളുടെ തകരാറിനെത്തുടർന്ന് ഭൂമിയിലേക്ക് പ്രവേശിക്കുമ്പോൾ ശ്വാസതടസ്സത്തെ തുടർന്ന് അതിലുണ്ടായിരുന്ന മൂന്ന് സഞ്ചാരികളും മരിച്ചു. സല്യൂട്ട് 1 മുതൽ സല്യൂട്ട് 7 വരെയുള്ള ബഹിരാകാശനിലയങ്ങൾ സോവിയറ്റ് യൂണിയന് വിജയപതാക നാട്ടാനുള്ള അവസരം നൽകിയെങ്കിലും പൂർണമായ വിജയം നേടിയ ആദ്യ ബഹിരാകാശനിലയം സൃഷ്ടിച്ചതിന്റെ മഹിമ അമേരിക്കയ്ക്ക് അവകാശപ്പെട്ടതാണ്. സ്കൈലാബിന്റെ വിജയം അമേരിക്കയ്ക്ക് ബഹിരാകാശരംഗത്ത് മേൽക്കോയ്മ നേടിക്കൊടുത്തു. 

നാസയുടെ അപ്പോളോ ചാന്ദ്രയാത്രാ പദ്ധതിയുടെ ഒരു വികസിത രൂപമാണ് സ്കൈലാബ്. മനുഷ്യന്റെ ബഹിരാകാശ ജീവിതത്തെക്കുറിച്ചും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും നിരവധി പരീക്ഷണങ്ങൾക്ക് കാരണമായ പദ്ധതി. സാറ്റേൺ അഞ്ച് എന്ന റോക്കറ്റാണ് ഇതിനായി ഉപയോഗിച്ചത്. നൂറടിയോളം നീളവും 22 അടി വ്യാസവുമുള്ള സ്കൈലാബിന്റെ ഭാരം എഴുപത്തയ്യായിരം കിലോഗ്രാമായിരുന്നു. വിക്ഷേപിക്കപ്പെട്ട കാലത്തെ ഏറ്റവും വലിയ ശാസ്ത്രപേടകമായിരുന്ന സ്കൈലാബിൽ ഭൂഗുരുത്വ പരീക്ഷണശാല, ഭൂമിയെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങൾ എന്നിവയുണ്ടായിരുന്നു. ഭൂമിയിൽ നിന്നകലെ ഒരുഭവനം എന്ന രീതിയിൽ നിർമിച്ച സ്കൈലാബിൽ കുളിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും മറ്റുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. അപ്പോളോ ടെലസ്കോപ്പ് മൗണ്ട് എന്ന സൗരനിരീക്ഷണ കേന്ദ്രമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണശാല. 

മൂന്നു പ്രാവശ്യമായിരുന്നു ബഹിരാകാശനിലയമായ സ്കൈലാബിലേക്ക് മനുഷ്യരുടെ യാത്ര. 1973 മേയ് 25ന് പീറ്റ് കോൺറാഡ്, പോൾ വെയ്ത്സ്, ജോസഫ് കെർവിൻ എന്നിവർ സ്കൈലാബിലെത്തി 28 ദിവസം താമസിച്ചു. അലൻവീൻ, ജാക്ക് ലൂസ്മ, ഓവൻ ഗാരിയറ്റ് എന്നിവരടങ്ങിയ രണ്ടാമത്തെ സംഘം 1973 ജൂലായ് 28 ന് ബഹിരാകാശനിലയത്തിലെത്തി 59 ദിവസങ്ങൾ ചെലവിട്ടു. ഏറ്റവും കൂടുതൽ ദിവസങ്ങൾ ചെലവിട്ട മൂന്നാമത്തെ സംഘം 1973 നവംബർ 16ന് സ്കൈലാബിലെത്തി. 84 ദിവസങ്ങൾ ചെലവിട്ടു. ജെറാർഡ് കാർ, വില്യം പോഗ്, എഡ്വേർഡ് ഗിബ്സൺ എന്നിവരായിരുന്നു അവർ. ആ സംഘം അവസാനത്തേതായിരുന്നു. 

ആദ്യസംഘം നേരിട്ട ഏറ്റവും വലിയ പരീക്ഷണം വിക്ഷേപണസമയത്ത് ഇളകിമാറിയ ഉൽക്കാപ്രതിരോധ സംവിധാനമായിരുന്നു. അതിനോടൊപ്പം കേടായ സോളാർ പാനലുകളും പേടകത്തിലേക്കുള്ള വൈദ്യുതിയുടെ പ്രസരത്തിൽ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാൽ പീറ്റ് കോൺറോഡ് ഉൾപ്പെട്ട സംഘത്തിന് കേടുപാടുകൾ വിജയകരമായി പരിഹരിക്കാനായി. ദീർഘനാളുകൾ ബഹിരാകാശനിലയങ്ങളിൽ തങ്ങേണ്ടിവരുമ്പോൾ അവലംബിക്കേണ്ട മാർഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സ്കൈലാബിനെ എക്കാലത്തെയും ഉപയോഗപ്രദമായ വിവരങ്ങൾ മനുഷ്യരാശിക്ക് കൈമാറാൻ പ്രാപ്തമാക്കിയത്. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് ഒരു സ്കൈലാബ് ദിനം. കൃത്യമായ ഗോളാകൃതി പ്രാപിക്കുന്ന ജലത്തുള്ളികളും പറന്നുനടക്കുന്ന കടലാസ്സുകളും ചിത്രങ്ങളായപ്പോൾ ഭൂമിയിലെ മനുഷ്യർ ആഹ്ലാദത്തിമിർപ്പിലായി. നിരവധി ദൃശ്യങ്ങൾ പഠനത്തിനുപയോഗിക്കാവുന്ന മികച്ച മാർഗമായി. ബഹിരാകാശനിലയത്തിൽ നിന്നുള്ള ഭൂമിയിലെ കാഴ്ചകൾ അനുപമമായ ഓർമയാണെന്ന് സഞ്ചാരിയായിരുന്ന ഓവൻ ഗാരിയറ്റ് പറഞ്ഞിട്ടുണ്ട്. 

1973 ഡിസംബർ 28ന് സ്കൈലാബ് നാലിൽ നിന്നുള്ള വാർത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടത് പരിഭ്രാന്തി പരത്തി. ബഹിരാകാശത്ത് നടന്ന ഏകസമരമെന്ന് അതിനെ വിശേഷിപ്പിക്കാം. കാർ, ഗിബ്സൺ, പോഗ് എന്നിവരടങ്ങുന്ന സംഘം മനഃപൂർവം വാർത്താവിനിമയബന്ധം വിച്ഛേദിക്കുകയായിരുന്നു. ബഹിരാകാശത്ത് സഞ്ചാരികൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പിരിമുറുക്കം എങ്ങനെ പ്രവർത്തനത്തെ ബാധിക്കും എന്നതിന്റെ പഠനങ്ങളിലേക്ക് നയിച്ചു ഈ അപൂർവസംഭവം. മിർ, ഐ.എസ്.എസ്, ടിയാംഗോങ് തുടങ്ങി നിരവധി ബഹിരാകാശനിലയങ്ങൾക്ക് വിലപ്പെട്ട വിവരങ്ങൾ കൈമാറി സ്കൈലാബിലെ സഞ്ചാരികൾ. ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി പിന്നീടുള്ള ബഹിരാകാശനിലയങ്ങൾ സാങ്കേതികമായും ഉയർന്ന നിലവാരത്തിൽ നിർമിക്കാനായി എന്നത് സ്കൈലാബിലെ അനുഭവങ്ങളുടെ ഈടുറ്റ സംഭാവനയായി പരിഗണിക്കാം. മനുഷ്യരാശിയുടെ മുന്നേറ്റത്തിന് സംഭാവനങ്ങൾ നൽകിയ ബഹിരാകാശയാത്രകളുടെ ചരിത്രത്തിലെ എക്കാലത്തെയും പ്രകാശമാനമായ ഏടാണ് സ്കൈലാബ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റംപുകൾ...



♛♛♛♛♛♛♛♛♛   15-05-2018   ♛♛♛♛♛♛♛♛♛♛

കെ.എം. കരിയപ്പ (ചരമദിനം)

ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ അഥവാ കൊണ്ടേര "കിപ്പർ" മണ്ടപ്പ കരിയപ്പ (28 January 1899 – 15 May 1993). 1947 ലെ ഇന്ത്യാ പാക് യുദ്ധത്തിൽ ഇന്ത്യൻ കരസേനയെ പടിഞ്ഞാറൻ യുദ്ധമുഖത്തേക്ക് നയിച്ചത് അദ്ദേഹമാണ്. പരമോന്നത ഫീൽഡ് മാർഷൽ നേടിയ ഇന്ത്യൻ കരസേനയുടെ രണ്ട് വ്യക്തികളിൽ ഒരാളാണ് അദ്ദേഹ(മറ്റേയാൾ ഫീൽഡ് മാർഷൽ സാം മനേകഷാ ).  മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം ഇന്ത്യൻ കരസേനയെസേവിച്ചു ലെഫ്. ജനറല്‍ കെ എം കരിയപ്പ (അദ്ദേഹം പിന്നീട് ഫീല്‍ഡ് മാര്‍ഷല്‍ ആയി ) ഇന്ത്യന്‍ സേനയുടെ ആദ്യ കമാണ്ടര്‍ ഇന്‍ ചീഫ് ആയി 1948 ജനുവരി 15നു അവരോധിക്കപ്പെട്ടു. ആ സ്ഥാനം അദ്ദേഹം ഏറ്റുവാങ്ങിയത് അവസാനത്തെ ബ്രിട്ടീഷ് കമാണ്ടര്‍ ആയിരുന്ന ജനറല്‍ ഫ്രാന്‍സിസ് ബുച്ചറില്‍ നിന്നുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭകാലത്ത് (18-ം നൂറ്റാണ്ട്) ആധുനിക രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഇന്ത്യൻ കരസേനാവിഭാഗം രൂപപ്പെട്ടുവന്നത് ഇതിൽ ബ്രിട്ടീഷുകാരും ഇന്ത്യാക്കാരും ഉണ്ടായിരുന്നു. ഇന്ത്യ-പാക്ക് വിഭജനത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന സേനയെ രണ്ടായി വിഭജിച്ച് അതിൽ ഒരു വിഭാഗം പാകിസ്താനു വിട്ടുകൊടുത്തു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കുറച്ചു കാലത്തേക്കു കൂടി ഇന്ത്യൻ കരസേനയിൽ ബ്രിട്ടീഷുകാർ തുടർന്നുപോന്നു. എന്നാൽ കുറച്ചു മാസങ്ങൾക്കു ശേഷം ബ്രിട്ടീഷ് ഭടന്മാരെ തിരിച്ചയച്ചു. 1949 ജനുവരിയിൽ സർ‌‌വസൈന്യാധിപനായി ഇന്ത്യക്കാരനായ ജനറൽ കെ.എം.കരിയപ്പെയെ നിയമിക്കുകയും അങ്ങനെ ഇന്ത്യൻ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്തു. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വിവിധ നാട്ടുരാജ്യങ്ങൾ പുലർത്തിവന്നിരുന്ന സേനാഘടകങ്ങൾ പിന്നീട് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിത്തീർന്നു. മറ്റുചില രാജ്യങ്ങളിലെ പോലെ നിർബ്ബന്ധസൈനികസേവനം ഇന്ത്യയിൽ നിലവിലില്ല. കരിയപ്പയുടെ സ്ഥാനലബ്ധി നടന്ന ദിവസം പിന്നീട് കരസേന ദിനമായി ആചരിക്കാന്‍ തുടങ്ങി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ,ആദ്യ ദിന കവറും.

 

۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അന്താരാഷ്ട്ര കുടുംബദിനം

കു ടുംബ ബന്ധങ്ങള്‍ ശിഥിലമായിപ്പോവുന്ന ഇന്നത്തെ കാലത്തിന് ഒരു ഓര്‍മപ്പെടുത്തലാണ്  മെയ് 15. കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതെന്തോ അതാണല്ലോ കുടുംബം.ഇന്ന് ആ ഇമ്പം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ആഘോഷങ്ങള്‍ വരുമ്പോള്‍ മാത്രം ഇമ്പമുണ്ടാക്കാന്‍ ഉള്ള വ്യഗ്രത ഏറി വരുന്നു. ജനിക്കുന്ന ദിവസം തൊട്ട് കൂടെയുള്ള അച്ഛനും അമ്മയുമുള്‍പ്പെടുന്ന കുടുംബം ജോലിക്കും വിവാഹത്തിനും മുന്‍പ് വരെ എന്ന രീതി വ്യാപകമായിക്കൊണ്ടിരികുന്നു. അണുകുടുംബ വ്യവസ്ഥയുടെ ആരംഭം യഥാര്‍ത്ഥത്തില്‍ മനുഷ്യ ബന്ധങ്ങളുടെ നിറം കെടുത്തുന്നതായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 'കുടുംബം, വിദ്യാഭ്യാസം, ക്ഷേമം' എന്നതാണ് ഈ വര്‍ഷത്തെ കുടുംബദിനത്തിെന്റ മുദ്രാവാക്യം. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ അവസരം നല്‍കുന്നതിെന്റ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വര്‍ഷവും മേയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിക്കുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   16-05-2018   ♛♛♛♛♛♛♛♛♛♛

നിക്കോള ടെസ്ല (വൈഫൈയുടെ പിതാവ്)

ചരിത്രത്തിലെ മറക്കാനാവാത്ത ദിനമാണ് മേയ് 16. മനുഷ്യജീവിതത്തെ അഗാധമായി സ്വാധീനിച്ച, ചലനാത്മകമാക്കിയ ഒരു പ്രതിഭാസത്തിന്റെ പ്രായോഗികപ്രകടനത്തിന് സാക്ഷ്യംവഹിച്ച ദിനമാണത്. ഒരു പ്രതിഭയുടെ ആത്മസമർപ്പണത്തിന്റെ സുഗന്ധം പേറുന്നു ഈ ദിനം. 1888 മേയ് 16നാണ് നിക്കോള ടെസ്ല എന്ന മനുഷ്യൻ എ.സി. മോട്ടോർ എന്ന ഉപകരണവും അതിനോടനുബന്ധിച്ചുള്ള വൈദ്യുതപ്രസരണ സംവിധാനവും അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എൻജിനീയേഴ്സ് എന്ന സംഘടനയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്.

ചരിത്രത്തിന് മുമ്പേ നടന്ന ശാസ്ത്രജ്ഞനായിരുന്നു നിക്കോള ടെസ്ല. 1856 ജൂലായ് 9ന് ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായ സ്മിൽജാനിൽ ജനിച്ച ടെസ്ല വൈദ്യുതീകരണത്തിന്റെ ചരിത്രത്തിൽ മാനവരാശിയെ ശരിയായ പാതയിലേക്ക് കൈപിടിച്ചുനടത്തിയ ദീർഘദർശിയാണ്. വൈദ്യുതീകരണത്തിനുപയോഗിക്കുന്ന ചലിക്കുന്ന കാന്തികമേഖല എന്ന സിദ്ധാന്തം അവതരിപ്പിച്ച ടെസ്ല ഓസ്ട്രിയയിലെ ഗ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. കഠിനാധ്വാനം മുഖമുദ്രയാക്കിയ ടെസ്ലയ്ക്ക് പക്ഷേ മൂന്നാം വർഷത്തിൽ സ്കോളർഷിപ്പ് നഷ്ടമായി. ചൂതാട്ടം ഹരമായ ടെസ്ലയുടെ ജീവിതത്തിൽ എന്നും നഷ്ടബോധമായി മാറിയ അനുഭവമായിരുന്നു കലാലയജീവിതം. പിതാവിന്റെ ശകാരങ്ങളിൽനിന്ന് രക്ഷപ്പെടാൻ സ്ലോവാനിയയിലേക്ക് പോയ ടെസ്ല ചെറിയ തൊഴിലുകളിലേർപ്പെട്ടു. 1881-ൽ ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ടെസലയ്ക്ക് അവിടത്തെ ടെലഫോൺ എക്സ്ചേഞ്ചിൽ തൊഴിൽ ലഭിച്ചു. അവിടെവച്ചാണ് വൈദ്യുതീകരണത്തിൽ നിർണായകമായി മാറിയ ഇൻഡക്ഷൻ മോട്ടോർ അദ്ദേഹം നിർമിക്കുന്നത്. 1882-ൽ കോണ്ടിനെന്റൽ എഡിസൺ കമ്പനിയിൽ ജോലി ലഭിച്ച ടെസ്ല ഫ്രാൻസിലെയും ജർമനിയിലെയും വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾക്കായി യാത്ര ചെയ്തു. 1884-ൽ കമ്പനിയുടെ നിർദേശാർഥം ന്യൂയോർക്കിലെ സഹോദരസ്ഥാപനമായ എഡിസൺ മെഷീൻ വർക്സിൽ ചേർന്നു. നാലു സെന്റുമായി അമേരിക്കയിലെത്തിയ നിക്കോള ടെസ്ലയുടെ തലവിധി മാറ്റിയെഴുതപ്പെടുകയായിരുന്നു. വെറും ആറുമാസം മാത്രം എഡിസൺ കമ്പനിയിൽ ജോലി ചെയ്ത ടെസ്ല അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ജോലി രാജിവെയ്ക്കുകയായിരുന്നു. നേർധാരാ വൈദ്യുതിയിൽ (Direct current) വിശ്വസിച്ചിരുന്ന തോമസ് ആൽവാ എഡിസൺ ന്യൂയോർക്കിലെ മാൻഹാട്ടൺ പ്രദേശം വൈദ്യുതീകരിച്ചിരുന്നു. എന്നാൽ പ്രത്യനുധാര അഥവാ ഓൾട്ടർനേറ്റിങ് കറന്റ് എന്ന പ്രതിഭാസമാണ് ഭാവിയിലെ വൈദ്യുതി എന്ന് വിശ്വസിച്ചിരുന്ന ടെസ്ല തന്റെ ആശയത്തോട് നീതി പുലർത്താനായി 1888 മേയിൽ ജോർജ് വെസ്റ്റിങ് ഹൗസ് എന്ന അമേരിക്കൻ വ്യവസായിക്ക് പേറ്റന്റുകൾ നൽകി. ഒരു വശത്ത് മഹാമേരുവായി എഡിസൺ. മറുവശത്ത് അപ്രശസ്തനായ ടെസ്ല. ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രസാങ്കേതിക യുദ്ധത്തിന് വേദിയൊരുങ്ങി. തന്റെ വൈദ്യുതിയുടെ സുരക്ഷിതത്വം ജനങ്ങളെ ബോധ്യപ്പെടുത്താനായി ടെസ്ല തന്റെ ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ബൾബുകൾ കത്തിച്ചു. 1893-ലെ ലോകകൊളമ്പിയൻ പ്രദർശനത്തിൽ വെസ്റ്റിങ് ഹൗസ് ടെസ്ലയുടെ മാർഗമുപയോഗിച്ച് വൈദ്യുതീകരണം യാഥാർഥ്യമാക്കി. ഈ വിജയം ടെസ്ലയെ വിഖ്യാതനാക്കി. മാത്രവുമല്ല നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുമതി വെസ്റ്റിങ് ഹൗസ് ഇലക്ട്രിക് കമ്പനിക്ക് ലഭിച്ചു.

പേറ്റന്റുകളിൽനിന്ന് ലഭിച്ച തുക ടെസ്ല തന്റെ പരീക്ഷണങ്ങൾക്കായി ചെലവഴിച്ചു. ഈ കാലഘട്ടത്തിൽ തന്നെ അദ്ദേഹം നിർമിച്ച ടെസ്ല കോയിൽ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി ഇന്നും നിലനിൽക്കുന്നു. 1898-ൽ അദ്ദേഹം കണ്ടെത്തിയ റിമോട്ട് കൺട്രോൾഡ് ബോട്ട് ന്യൂയോർക്കിലെ ജനങ്ങൾക്ക് അത്ഭുതമായി. അമേരിക്കയിലെ കൊളറാഡോയിൽ കമ്പിയില്ലാക്കമ്പിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നൂറുകണക്കിന് ബൾബുകൾ തെളിയിച്ചു. ഏകദേശം നാല്പത് കിലോമീറ്റർ അകലെ നിന്നായിരുന്നു ഇത്. മനുഷ്യനിർമിതമായ മിന്നലിലൂടെ നാൽപ്പതു മീറ്ററോളം ഉയരത്തിൽ പ്രകാശധാരയൊരുക്കിയ ടെസ്ല മറ്റു ഗ്രഹങ്ങളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചു എന്നുപോലും കരുതി. ലോങ് ഐലൻഡ് ദ്വീപിൽ ലോകമാകെ ശബ്ദവിനിമയത്തിനായി ഭീമൻ ടവറുകൾ സ്ഥാപിക്കാനും ശ്രമമാരംഭിച്ചു. ആധുനിക ഇന്റർനെറ്റിന്റെ തുടക്കം എന്നുപോലും വിശേഷിപ്പിക്കാവുന്ന ആ ശ്രമം പക്ഷേ ഉപേക്ഷിക്കപ്പെട്ടു. 1917-ൽ പ്രശസ്തമായ എഡിസൺ മെഡൽ ടെസ്ലയ്ക്ക് ലഭിച്ചു. 1915-ൽ തന്റെ പേറ്റന്റുകൾ ദുരുപയോഗം ചെയ്തെന്നാരോപിച്ച് മാർക്കോണിയ്ക്കെതിരെ നൽകിയ കേസ് നിലനിന്നില്ല. മാർക്കോണിക്ക് കമ്പിയില്ലാക്കമ്പിയുടെ സാങ്കേതികതയ്ക്ക് 1909-ൽ നൊബേൽ പുരസ്കാരം ലഭിച്ചു. ടെസ്ലയുടെ 75-ാം ജന്മദിനത്തിൽ ടൈം മാസികയുടെ മുഖച്ചിത്രം അദ്ദേഹത്തിന് വലിയ അംഗീകാരമായി. പ്രാവുകളെ സ്നേഹിച്ച നിക്കോള ടെസ്ല 1943 ജനുവരി 7ന് ന്യൂയോർക്കർ ഹോട്ടലിൽ ഏകാന്തമായ തന്റെ ജീവിതം അവസാനിപ്പിച്ച് അനശ്വരതയിലേക്ക് മടങ്ങി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സിക്കിം ദിനം

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. 1975വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1975 മെയ് 16ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്. ലിംബൂ ഭാഷയിലെ സു, ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ് സിക്കിം എന്ന പേരുണ്ടായത്. സു എന്നാൽ പുതിയത്; ഖ്യിംഎന്നാൽ കൊട്ടാരം. സിക്കിമിന്റെ ആദ്യത്തെ രാജാവായ ഫുൺസ്തോക്ക് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരമാണ് സിക്കിം എന്ന പേരുലഭിക്കാൻ നിമിത്തമായതെന്നു കരുതപ്പെടുന്നു.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗസിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാൾ, പശ്ചിമ ബംഗാൾ, ഭൂട്ടാൻ, ചൈന എന്നിവയാണ് അതിർത്തി പ്രദേശങ്ങൾലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊടുമുടിയും സംസ്ഥാനത്തിന്റെ രത്‌നവുമായ കാഞ്ചൻജംഗ സിക്കിമിലെ ഏതു കോണിൽ നിന്നു നോക്കിയാലും കാണാനാകും. തണുപ്പുകാലവും തണുത്ത വേനൽക്കാലവും സവിശേഷതകളുള്ള ഈ സംസ്ഥാനം വർഷം മുഴുവനും ധാരാളം സഞ്ചാരികൾക്ക് ആതിഥേയത്വം വഹിക്കുന്നു. 1975 വരെ, ഇന്ത്യയുമായി ലയിപ്പിക്കുന്നതുവരെ, സിക്കിം സ്വന്തം രാജവാഴ്ചയോടെ സ്വയംഭരണ രാജ്യമായി പ്രവർത്തിച്ചു.ലോകത്ത് 100% ഓർഗാനിക് ആയിട്ടുള്ള സ്റ്റേറ്റ് എന്ന ബഹുമതി ഇന്ത്യയിൽ ഈ സംസ്ഥാനത്തിനാണ്. ഹിമവാന്റെ മടിത്തട്ടിൽ മഞ്ഞിന്റെ മൂടുപടമണിഞ്ഞു കിടക്കുന്ന സിക്കിം ആണ് ആ ബഹുമതി നേടിയ നാട്. സിക്കിമിന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ഫ്യൂച്ചർ പോളിസി ഫോർ ഗോൾഡ് അവാർഡ് ആണ് ലഭിച്ചത്. 2018 ഒക്ടോബറിൽ മറ്റ് 25 രാജ്യങ്ങളിൽ നിന്നുള്ള 51 നോമിനേറ്റഡ് പോളിസികളെ തോൽപ്പിച്ചാണ് സിക്കിം ഈ നേട്ടം കൈവരിച്ചത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   17-05-2018   ♛♛♛♛♛♛♛♛♛♛

വാര്‍ത്താവിനിമയ ദിനം

ലോകജനതയെ മുഴുവന്‍ വാര്‍ത്താവിനിമയത്തിന് സഹായിക്കുക എന്ന മുദ്രാവാക്യവുമായി മെയ് 17 ന് ലോക വാര്‍ത്താവിനിമയ ദിനം ആഘോഷിക്കുന്നു. 2006 മുതല്‍ ഈ ദിനം ലോക ഇന്‍ഫര്‍മെഷന്‍ സൊസൈറ്റി ദിനമായും ആചരിക്കുന്നു.

ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനും,ഇന്‍റെര്‍നെറ്റ് തുടങ്ങിയ വിവര ആശയ വിനിമയ സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപകമാക്കാനും ലക്ഷ്യമിട്ടാണ് യു എന്‍ അസംബ്ലി 2006 മാര്‍ച്ചില്‍ മെയ് 17 ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ടൂനിസിലും ജനീവയിലും നടന്ന ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ഉന്നത തലത്തിലെ ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്ത് അന്തര്‍ ദ്ദേശീയ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ ഈ ദിവസം ലോക ടെലെ കമ്മ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനമയി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

1865-ല്‍ സ്ഥാപിച്ച രാജ്യാന്തര വാര്‍ത്താവിനിമയ സംഘടന (ഇന്‍റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍) ആണ് വാര്‍ത്താവിനിമയ ദിനാഘോഷത്തിനു പിന്നില്‍. ലോകനിലവാരത്തെ അപേക്ഷിച്ച് ടെലിഫോണ്‍ ഉപയോഗം വളരെ കുറവായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ വര്‍ഷം വാര്‍ത്താവിനിമയത്തിന് ലോകജനതയെ മുഴുവന്‍ സഹായിക്കുക എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്നത്. 2003 ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗം 150 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അത് ആഗോളനിലവാരത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. ടെലിഫോണ്‍ ഉപഭോഗം വര്‍ദ്ധിച്ചതിനൊപ്പം മൊബൈല്‍ ഫോണും വയര്‍ലെസ്സ് ഫോണും വന്‍ പ്രചാരം നേടിയതാണ് 150-ാം വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് എടുത്തു പറയാനുള്ള നേട്ടം. ഇതിനോടനുബന്ധിച്ച്ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം

ലോകജനതയുടെ ആരോഗ്യത്തിന് ഭീഷണിയായ പ്രധാന വിഷയമാണ് ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം. ഹൃദയവും രക്തക്കുഴലുകളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെയാണ് രക്ത ചംക്രമണം നടക്കുന്നത്. ശരീരത്തിന്റെ  മുഴുവന്‍ ഭാഗങ്ങളും ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതും ഇതുമൂലമാണ്. ഇങ്ങനെ ഹൃദയത്തില്‍ നിന്നുള്ള ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ  ശക്തിയാണ് ബ്ളഡ് പ്രഷര്‍ അല്ലെങ്കില്‍ രക്തസമ്മര്‍ദം. ഈ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍ ആകുന്നതിനെയാണ് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന് വിളിക്കുന്നത്. വളരെയേറെ അപകടകാരിയായ ഇത് ഹൃദയത്തിന്റെ  പ്രവര്‍ത്തനം താറുമാറാക്കുകയും പലപ്പോഴും മരണത്തിന്റെ  വിരുന്നുകാരന്‍ ആവുകയും ചെയ്യുന്നു. വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്ന ഇത് സ്ട്രോക്കിനും വഴി വെക്കാറുണ്ട്. പ്രായമായവരില്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഓര്‍മക്കുറവിനെ ക്ഷണിച്ചു വരുത്തുന്നു. പലപ്പോഴും യാതൊരു മുന്നറിയിപ്പുപോലും നല്‍കാതെയായിരിക്കും ഹൈപ്പര്‍ടെന്‍ഷന്‍ എന്ന ഭീകരന്‍ ശരീരത്തെ കീഴ്പെടുത്തുക.ഇന്ത്യയിൽ കാണുന്ന അതീവ ഭീഷണമായ ഈ കണക്കുകളുടെ വെളിച്ചത്തിൽ വേണം മേയ്‌ 17-ന്‌ ലോകമെമ്പാടും സമാചരിക്കുന്ന ‘പ്രഷർദിന’ത്തിന്റെ പ്രസക്തിയെ വിലയിരുത്താൻ. ഭൂമുഖത്ത്‌ പ്രതിവർഷം ഏഴര ദശലക്ഷം ആൾക്കാരെ കൊന്നൊടുക്കിക്കൊണ്ട്‌ അമിത രക്തസമ്മർദം ആപത്‌കരമായ ഒരു രോഗാതുരതയായി പടർന്നേറുകയാണ്‌. വികസിതരാജ്യങ്ങളിൽ അകാല മരണത്തിനിടയാക്കുന്ന രോഗാവസ്ഥകളിൽ നാലാം സ്ഥാനം രക്താതിസമ്മർദത്തിനാണ്‌... വികസ്വര രാജ്യങ്ങളിലെ കാര്യമെടുത്താൻ ഏഴാം സ്ഥാനവും. ഹൃദ്രോഗവും സ്‌ട്രോക്കും ഹൃദയപരാജയവും കൂടി കണക്കിലെടുത്താൽ, ആകെക്കൂടിയുള്ള മരണനിരക്കിന്റെ 50 ശതമാനവും രക്താതിസമ്മർദത്താലാണെന്ന്‌ തെളിയുന്നു. 

പ്രമേഹബാധിതരിലെ 40 ശതമാനം മരണവും പ്രഷർ വർധിക്കുമ്പോഴത്തെ അപകടാവസ്ഥകൾ കൊണ്ടുതന്നെ. ഗർഭാവസ്ഥയിൽ മാതാവിന്റെയും കുട്ടിയുടെയും പെട്ടെന്നുള്ള മരണത്തിനുള്ള പ്രധാന കാരണമായി, കുതിച്ചുയരുന്ന രക്തസമ്മർദത്തെ പരിഗണിക്കുന്നു. 2025 ആകുമ്പോൾ ലോകജനതയുടെ മൂന്നിലൊന്നു പേരെയും ഈ രോഗാതുരത കീഴ്‌പ്പെടുത്തിയിരിക്കും, അതായത്‌, 156 കോടി ആൾക്കാർ. ഇന്ത്യയിലെ പൊതുവായ കണക്കെടുത്താൽ നഗരവാസികളിലെ 25 ശതമാനം പേർക്കും ഗ്രാമീണരിൽ 15 ശതമാനം പേർക്കും ഉയർന്ന രക്തസമ്മർദമുണ്ട്‌. മുംബൈയിൽ 40 ശതമാനത്തോളം പേർക്ക്‌ അമിത രക്തസമ്മർദമുണ്ടെന്ന്‌ തെളിയുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിൽഹെം സ്റ്റീനിറ്റ്സ് (ജന്മദിനം)

പൊതുവെ അംഗീകരിയ്ക്കപ്പെട്ട പ്രഥമ ലോക ചെസ്സ് ചാമ്പ്യനാണ് പ്രേഗിൽ ജനിച്ച വിൽഹെം സ്റ്റീനിറ്റ്സ് (ജനനം മെയ്17, 1836 – ആഗസ്റ്റ്12, 1900). 1886 മുതൽ 1894 വരെ ലോക ചാമ്പ്യനായിരുന്നു സ്റ്റീനിറ്റ്സ്. 1870 നു ശേഷം 1886 വരെയുള്ള സ്റ്റീനിറ്റ്സിന്റെ വിജയങ്ങൾ തർക്കമായിത്തന്നെ ഇന്നും അവശേഷിയ്ക്കുന്നുണ്ട്.1862 ലെ ലണ്ടൻ ചെസ് ടൂർണമേന്റിൽ സ്റ്റീനിറ്റ്സ് ഓസ്ട്രിയയെപ്രതിനിധീകരിയ്ക്കുകയുണ്ടായി.1886ൽ അന്നത്തെ പ്രമുഖ കളിക്കാരായിരുന്ന വിൽഹെം സ്റ്റീനിറ്റ്സും യൊഹാൻ സൂക്കർടോർട്ടും തമ്മിൽ നടന്ന മൽസരമാണ് ആദ്യ ഔദ്യോഗിക ലോക ചാംപ്യൻഷിപ്. സ്റ്റീനിറ്റ്സ് വിജയിയായി. ചാംപ്യന്റെ നിർദേശമനുസരിച്ച് സമ്മാനത്തുക സംഘടിപ്പിക്കാൻ കഴിയാവുന്നവർക്കേ എതിരാളിയാകാൻ അവസരമുള്ളൂ എന്നതായി സ്ഥിതി.1946 വരെ ഇതുതുടർന്നു. അതുകൊണ്ടുതന്നെ ഇക്കാലത്ത് 5 ലോക ചാംപ്യൻമാരേ പിറന്നുള്ളൂ. സ്റ്റീനിറ്റ്സ്, ലാസ്കർ, കാപബ്ലാങ്ക, അലഖൈൻ, മാക്സ് ഈവ് എന്നിവർ. 

ആക്രമണോത്സുകമായ ഒരു കളിയാണ് സ്റ്റീനിറ്റ്സ് കെട്ടഴിയ്ക്കുന്നത്. തന്റെ കരുക്കളെ തുറന്നു വയ്ക്കുകയും, പൊടുന്നനെ പ്രതിരോധത്തിലേയ്ക്കു മാറുകയും ചെയ്യുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ശൈലി ചെസ്സ് പണ്ഡിതരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

തന്റെ അവസാനകാലം സ്റ്റീനിറ്റ്സ് കൊടുംപട്ടിണിയിലും വൻ കടബാദ്ധ്യതയിലും ആണ് ജീവിച്ചത്. എങ്കിലും തനിയ്ക്കുണ്ടായ കടബാദ്ധ്യതകൾ വീട്ടുന്നതിൽ ശ്രദ്ധാലുവും ആയിരുന്നു സ്റ്റീനിറ്റ്സ്. ചെസ്സിലെ വൻ വിജയങ്ങളൊന്നും സാമ്പത്തികമായി അദ്ദേഹത്തെ സഹായിച്ചില്ല. ന്യൂയോർക്കിലെമാൻഹാട്ടൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നു 1900 ൽ അദ്ദേഹം മരണമടഞ്ഞു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   18-05-2018   ♛♛♛♛♛♛♛♛♛♛

ജോൺ പോൾ രണ്ടാമൻ (ജന്മദിനം)

ആഗോള കത്തോലിക്കാ സഭയുടെ മുൻ തലവനാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ. (1920 മേയ് 18 – 2005 ഏപ്രിൽ 2) തന്റെ നീണ്ട അധികാരകാലയളവിൽ 129 രാജ്യങ്ങളിൽ മാർപ്പാപ്പ സന്ദർശനം നടത്തി. 1979-ൽ ഡൊമനിക്കൻ റിപ്പബ്ലിക്, മെക്സിക്കോ എന്നീ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ വിദേശയാത്ര അവസാനിച്ചത 1986-ൽ ഇന്ത്യാ സന്ദർശനവേളയിൽ അദ്ദേഹം കേരളവും സന്ദർശിച്ചിരുന്നു. ആ സമയത്താണ് ചാവയറയച്ചനെയും അൽഫോൺസാമ്മയെയും അദ്ദേഹം വാഴ്ത്തപ്പെട്ടവരാക്കി ഉയർത്തിയത്. 2003 ഒക്ടോബർ 19-ന് അദ്ദേഹം മദർ തെരേസയെയും ഈ പദവിയിലെത്തിച്ചു. തന്റെ കാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലെത്തിയ്ക്കാൻ ഭാഗ്യം ലഭിച്ച മാർപ്പാപ്പയായിരുന്നു അദ്ദേഹം. മദർ തെരേസയുമായി വളരെ അടുത്ത ബന്ധമാണ് മാർപ്പാപ്പ പുലർത്തിയിരുന്നത്. 1986-ൽ ആദ്യ ഇന്ത്യാസന്ദർശനത്തിനിടയിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. 2004-ൽ ഫ്രാൻസിലെ പ്രസിദ്ധ മറിയൻ തീർത്ഥാടനകേന്ദ്രമായ ലൂർദ്ദ് സന്ദർശിച്ചുകൊണ്ടാണ്. ജന്മനാടായ പോളണ്ടിലാണ് ഏറ്റവും കൂടുതൽ തവണ അദ്ദേഹം സന്ദർശനം നടത്തിയത്. ഒമ്പതുതവണ അദ്ദേഹം അവിടം സന്ദർശിച്ചു. ആദ്യതവണ പോളണ്ടിൽ ചെല്ലുമ്പോൾ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിലക്കുകൾ ലംഘിച്ച് ലക്ഷക്കണക്കിന് പുരോഹിതരും കന്യാസ്ത്രീകളുമാണ് അദ്ദേഹത്തെ കാണാനെത്തിയത്. ലോകത്ത് ആരും സന്ദർശിയ്ക്കാത്ത രാജ്യങ്ങളിൽ വരെ സന്ദർശനം നടത്താൻ പാപ്പയ്ക്ക് കഴിഞ്ഞു. തന്റെ മുൻഗാമികൾ എല്ലാവരും കൂടി നടത്തിയതിലും കൂടുതൽ യാത്രകൾ അദ്ദേഹം നടത്തി. ക്രിസ്തുമതത്തിലെ മറ്റ് സഭകളുമായും മറ്റ് മതങ്ങളുമായുമെല്ലാം അദ്ദേഹം മികച്ച ബന്ധം പുലർത്തി. 2001 മേയ് 6-ന് സിറിയയിലെ പ്രസിദ്ധമായ ഉമയ്യാദ് പള്ളിയിൽ പ്രാർത്ഥന നടത്തിയ അദ്ദേഹം ഒരു മുസ്ലീം ദേവാലയത്തിൽ പ്രാർത്ഥിച്ച ആദ്യ ക്രിസ്തീയ സഭാദ്ധ്യക്ഷനായി. സ്നാപകയോഹന്നാന്റെ അന്ത്യവിശ്രമസ്ഥലം എന്ന രീതിയിൽ പ്രസിദ്ധമാണ് ഉമയ്യാദ് പള്ളി. ചെറുപ്പത്തിൽ യഹൂദവിഭാഗക്കാരുമായി നല്ല അടുപ്പം പുലർത്തിയിരുന്ന പാപ്പ 2000-ൽ ജെറുസലേം സന്ദർശിച്ചപ്പോൾ യഹൂദർ നേരിട്ട പീഡനങ്ങൾക്ക് സ്വന്തം പേരുചൊല്ലി മാപ്പുപറഞ്ഞു. ഹിറ്റ്ലരുടെ കാലത്ത് നടന്ന ജൂതക്കൂട്ടക്കൊലയുടെ സമയത്ത് കത്തോലിക്കാസഭ പുലർത്തിയ നിസ്സംഗതയ്ക്കും അദ്ദേഹം മാപ്പുപറഞ്ഞു. 2005 ഏപ്രില്‍ 2നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ഈ ലോകത്തോട്‌ വിട പറഞ്ഞു. ഏപ്രില്‍ 8ന് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വച്ച് വിശുദ്ധന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുകയും സെന്റ്‌ പീറ്റേഴ്സ് ബസലിക്കയിലെ കല്ലറയില്‍ അടക്കുകയും ചെയ്തു. 2011 മെയ് 1നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27ന് ഫ്രാൻസിസ് മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.





۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഒമർഖയ്യാം (ജന്മദിനം)

പേർഷ്യൻ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ഖിയാസ് അൽ-ദിൻ അബു അൽ-ഫാത്ത് ഒമർ ഇബ്ൻ ഇബ്രാഹിം ഖയ്യാം നിഷാബുരി. (ജനനം. മെയ് 18, 1048,  മരണം. ഡിസംബർ 4, ) തമ്പ് നിര്‍മാതാക്കളുടെ ഗോത്രത്തല്‍ ജനിച്ചതുകൊണ്ട് ഖയ്യാം എന്നറിയപ്പെട്ടു. ഒമർ അൽ-ഖയ്യാമി എന്നും അദ്ദേഹത്തിന്റെ പേര് അറിയപ്പെടാറുണ്ട്.

ജീവിതകാലത്ത് ഒമർഖയ്യാം ഒരു കവിയായി അറിയപ്പെട്ടിരുന്നില്ല. പാണ്ഡിത്യം കൊണ്ടായിരുന്നു അദ്ദഹം പ്രസിദ്ധനായത്. എന്നാൽ കഴിഞ്ഞ ആയിരം വർഷമായി ലോകം അദ്ദേഹത്തെ ഓർക്കുന്നത് വിഖ്യാതമായ ‘റുബാഇയ്യാത്തി’ന്റെ കർത്താവെന്ന നിലയിലാണ്.ലോകത്തിലെ വിവിധഭാഷകളിൽ ഈ കൃതിക്ക് വിവർത്തനങ്ങളുമുണ്ടായി. സ്വതന്ത്ര ചിന്തയാണ് ഈ കാവ്യത്തിന്റെ ആകർഷണത്തിന്റെ പിന്നിലുള്ളത്. ഭിന്നരുചികളുള്ള ആസ്വാദകർ തങ്ങൾക്കുവേണ്ടത് കണ്ടെത്തുന്നു. സർവ്വകാലങ്ങളിലുമുള്ള മനുഷ്യന്റെ വിചാരഗഹനതകളും നിഗമനങ്ങളും ചോദ്യങ്ങളും ന്യായീകരണങ്ങളും നിസ്സംഗതകളും ഈ കവിതയിൽ മാറി മാറി നിഴലിക്കുന്നു.

ഒമർ ഖയ്യാമിന്റെ കവിത1858-ൽ ഓക്‌സ്‌ഫോർഡ് സർവ്വകലാശാല ലൈബ്രറിയിൽനിന്ന് എഡ്വേർഡ് ഫിറ്റ്‌സിജെറാള്‍ഡ് എന്ന കവിയാണ് കണ്ടെടുത്ത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. 1882ല്‍ ഒമര്‍ ഖയ്യാമിന്റെ ഇരുനൂറ്റി അന്‍പത്തി ‘റുബാഇയ്യത്‌’ എഡ്വേഡ്‌ വിന്‍ഫീല്‍ഡ്‌ വിവര്‍ത്തനം ചെയ്തു. അടുത്തവര്‍ഷം ഇത്‌ അഞ്ഞൂറാക്കി. ഖയ്യാമിന്റെ വാക്കുകളില്‍ വിന്‍ഫീല്‍ഡ്‌ ഫിറ്റ്സ്ജെറാള്‍ഡിനെക്കാളധികം മാറ്റങ്ങല്‍ വരുത്തി. 1889ല്‍ ജസ്റ്റിന്‍ മക്കാര്‍ത്തി നാനൂറ്റി അറുപത്താറ്‌ ‘റുബാഇയ്യത്‌’ വിവര്‍ത്തനം ചെയ്തു.
മഹാകവി ജി. ശങ്കരക്കുറുപ്പാണ്‌ ഈ രചനകളുടെ മലയാളവിവര്‍ത്തനം നിര്‍വഹിച്ചത്‌.സ്വാഭാവികമായും പാശ്ചാത്യ വിവര്‍ത്തകരുടെ ചുവടു പിടിച്ചല്ലേ മലയാളത്തിന്റെ മഹാകവിക്കും രചന നിര്‍വഹിക്കാന്‍ കഴിയൂ.’വിലാസലഹരി’എന്ന ശീര്‍ഷകം വ്യക്തമാക്കുന്നത്‌ മറ്റൊന്നല്ലല്ലോ.മധ്യകാല ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനായിരുന്ന ഒമർഖയ്യാം യൗവനകാലത്ത് സൂഫികളുടേയും മതപണ്ഡിതന്മാരുടേയും വീക്ഷണങ്ങള്‍ക്കായി അവരുമായി നിരന്തരബന്ധം സ്ഥാപിച്ചിരുന്നു. ചെറുപ്പത്തിലേ തത്വശാസ്ത്ര പഠനത്തിൽ തല്‍പരനായിരുന്ന ഒമർ 17 വയസ്സായപ്പോഴേക്കും ഗണിതം, തത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ അറിവ്‌നേടി. ഇസ്ഫഹാനിൽ സുൽത്താൻ മലിക്ഷായുടെ കൊട്ടാരത്തിൽ ആസ്ഥാന ജ്യോതിശ്ശാസ്ത്രപണ്ഡിതനായി നിയമിക്കപ്പെട്ട അദ്ദേഹം പഞ്ചാംഗം പരിഷ്‌കരിക്കാന്‍ നിയോഗിച്ച സമിതിയിൽ അംഗമായിരുന്നു ഒമർഖയ്യാമിന്റെ ഗണിതശാസ്ത്ര സംഭാവനകളിൽ പ്രധാനം അക്കഗണിതത്തിലെ (ആൾജിബ്ര) പ്രശ്നങ്ങൾക്കുള്ള ഒരു പ്രബന്ധം എന്ന സിദ്ധാന്തമായിരുന്നു. ഇതിൽ ഖന സൂത്രവാക്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനായി ഒരു ഹൈപ്പർബോളയെ വൃത്തം കൊണ്ട് ഖണ്ഡിക്കുന്ന ഒരു ജ്യാമിതീയ സമ്പ്രദായം ഒമർ ഖയ്യാം അവതരിപ്പിക്കുന്നു. കലൺടർ പരിഷ്കാരങ്ങൾക്കും ഒമർ ഖയ്യാം സംഭാവനകൾ നൽകിയിട്ടുണ്ട്.

ഒരു സൗരവർഷത്തിന്റെ ദൈർഘ്യം 365.242198 ദിവസങ്ങളാണെന്ന് സൂക്ഷ്മമായി ഗണിച്ച് നിര്‍ണ്ണയിച്ചത് ഒമർഖയ്യാമായിരുന്നു. ‘മുഷ്‌കിലാത് അൽ ഹിസാബ്’ (ഗണിതശാസ്ത്രത്തിലെ പ്രയാസങ്ങൾ), ഗണിതശാസ്ത്ര വീക്ഷണത്തിലൂടെ സംഗീതത്തെ നിർവചിക്കുന്ന ‘കിതാബ് അല്‍ മൂസിക്കി ‘എന്നീ രചനകളും ബീജഗണിതത്തിലുൾപ്പെടെ അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളും മധ്യകാല ശാസ്ത്രലോകത്തിന് വിലപ്പെട്ട സംഭാവനകളായിരുന്നു. 1123 ഡിസംബര്‍ 4ന് അദ്ദേഹം അന്തരിച്ചു. ദുബൈ, അൽബേനിയയും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..



♛♛♛♛♛♛♛♛♛   19-05-2018   ♛♛♛♛♛♛♛♛♛♛

ഹോ ചി മിൻ (ജന്മദിനം)

വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര് വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്നു.ഹോ ചി മിൻ ( മേയ് 19 , 1890 – സെപ്റ്റംബർ 2, 1969). അമേരിക്ക ചരിത്രത്തിൽ ഇന്നു വരെ ഒരു യുദ്ധത്തിലേ തോറ്റിട്ടുള്ളൂ, അത് ഈ കൊച്ചുമനുഷ്യന്റെയും വിയറ്റ്നാമിന്റേയും മുന്നിലാണ് എന്ന് ഇദ്ദേഹത്തിന്റെ ചരമകോളത്തിൽ ന്യൂയോർക്ക് ടൈസ് പ്രഖ്യാപിക്കുകയുണ്ടായി.

ഹോചിമിൻ  എന്ന പേരിനർത്ഥം ഉദ്ദീപിപ്പിക്കപ്പെട്ടവൻ എന്നാണ്. ഇദ്ദേഹത്തെ ജനങ്ങൾ ഹോ അമ്മാവൻ എന്നാണ് വിളിച്ചിരുന്നത്. 1941 മുതൽ വിയറ്റ്മിൻ ഇൻഡിപെൻഡൻസ് മൂവ്മെന്റ് നയിച്ചിരുന്നത് ഹോ ചിമിൻ ആണ്. 1945 ൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് റിപ്ലബിക്ക് ഓഫ് വിയറ്റ്നാം സ്ഥാപിച്ചു. ഡിയൻബിയൻഫു യുദ്ധത്തിൽ ഫ്രഞ്ച് യൂണിയനെ തോൽപിച്ചു. 1955 ൽ ആരോഗ്യപരമായ കാരണങ്ങളാൽ അധികാരത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രം രൂപീകരിക്കുവാനുള്ള യുദ്ധത്തെ മുന്നിൽ നിന്നു നയിച്ചു. യുദ്ധാനന്തരം ഹോ ചി മിനോടുള്ള ആദരപൂർവ്വം റിപ്ലബിക്ക് ഓഫ് വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോൺ, ഹോ ചി മിൻ നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു. സെപ്തംബർ രണ്ട് 1969 രാവിലെ 9:47 ന് ഹോ ചിമിൻ അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ ശവശരീരം ഇന്നും കേടുകൂടാതെ ഹോ ചിമിൻ നഗരത്തിലെ മുസോളിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മൃതശരീരം ദഹിപ്പിച്ചുകളയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം . ഹോ ചിമിന്റ മരണവിവരം ഏതാണ്ട് 48 മണിക്കൂറോളം പൊതുജനങ്ങളിൽ നിന്നും മറച്ചുവെച്ചിരുന്നു. ഇന്ന് വിയറ്റ്നാമിൽ കറൻസിയിൽ ഹോ ചിമിന്റെ ചിത്രം ആണുള്ളത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംമ്പും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സി.വി. രാമന്‍ പിള്ള  (ജന്മദിനം)

ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖന്‍.മാര്‍ത്താണ്ഡവര്‍മ്മ, രാമരാജബഹദൂര്‍, ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയില്‍ പ്രശസ്തി. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. [1858 മെയ് 19-ന് (1033 ഇടവം 7)തിരുവനന്തപുരത്ത് കൊ ച്ചുകണ്ണച്ചാര്‍ വീട്ടില്‍ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റിന്‍കരയിലാണ്. അച്ഛന്‍ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാര്‍വതിപ്പിള്ള.

തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. സി.വി.യുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നല്‍കിയത് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കല്‍ കേശവന്‍തമ്ബിയായിരുന്നു. 1881-ല്‍ ബി.എ പാസായി. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887- ല്‍ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടില്‍ ഭാഗീരഥിയമ്മ. ഇവര്‍ 1904-ല്‍ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.

കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു.ഹൈക്കോടതിയില്‍ ചെറിയൊരു ജോലി കിട്ടിയതിനെ തുടര്‍ന്ന് നിയമപഠനത്തിന് ലോ കോളേജില്‍ ചേര്‍ന്നു. അതും പ്ലീഡര്‍ പരീക്ഷയും ഒന്നും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയില്‍ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905-ല്‍ ഗവണ്മെന്റ് പ്രസ്സില്‍ സൂപ്രണ്ടായി ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു. 1918-ല്‍ സി.വി. തിരുവിതാംകൂര്‍ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോര്‍ഡ് മെമ്ബറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയില്‍ പ്രവര്‍ത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവര്‍ത്തിച്ചു. ജന്മി-കുടിയാന്‍ പ്രശ്നം, വിവാഹ ബില്‍ എന്നിവയെപ്പറ്റി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാളീ മെമ്മോറിയലിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു.മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രനോവലും (Historical Novel) കൂടിയായ പ്രസ്തുത കൃതി മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക (Historical Narrative) എന്നൊരു ശാഖയ്ക്ക് നാന്ദി കുറിച്ചു. തിരുവിതാംകൂർ ചരിത്രകഥ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ തുടരുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ (CV's Historical Narratives) എന്നറിയപ്പെടുന്നു.

ചരിത്രകഥയുടെയും (Historical fiction) കാല്പനികസാഹിത്യത്തിൻറെയും (Romance) സമ്മിശ്രമ്മായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു 1922 മാര്‍ച്ച്‌ 21-ന് അന്തരിച്ച ഇദ്ദേഹം കേരള സ്കോട്ട് എന്നറിയപ്പെടുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


♛♛♛♛♛♛♛♛♛   20-05-2018   ♛♛♛♛♛♛♛♛♛♛

ബിപിൻ ചന്ദ്രപാൽ  (ജന്മദിനം)

ഭാരതം കണ്ട പ്രഗല്ഭനായ വാഗ്മി, പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രശസ്തനാണ്‌ ബിപിൻ ചന്ദ്രപാൽ  ( നവംബർ 7, 1858 - മേയ് 20 , 1932). ലാൽ ബാൽ പാൽ ത്രയത്തിലെ മൂന്നാമനാണ് ബിപിൻ ചന്ദ്ര പാൽ. അമ്പതുകൊല്ലക്കാലം പൊതുപ്രവർത്തനരംഗത്തുണ്ടായിരുന്ന ഒരു നേതാവായിരുന്നു  ബിപിൻ ചന്ദ്ര പാൽ. ദേശഭക്തിയുടെ പ്രവാചകൻ എന്നാണ് അരബിന്ദോ ഘോഷ് ബിപിൻ ചന്ദ്ര പാലിനെ വിശേഷിപ്പിച്ചത്. പൂർണ്ണസ്വരാജ് എന്ന ആശയം കോൺഗ്രസ്സിനേക്കാൾ മുമ്പ് സ്വീകരിച്ച ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ബംഗാൾ വിഭജനകാലത്ത് വിദേശ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു. തൊട്ടുകൂടായ്മക്കെതിരേയും, സതി എന്ന ആചാരത്തിനെതിരേയും സന്ധിയില്ലാ സമരത്തിലേർപ്പെട്ടു. പാവങ്ങളുടേയും തൊഴിലാളികളുടേയും ക്ഷേമത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവച്ചത്. ഇന്ത്യൻ നവോത്ഥാനത്തിന്റെ നേതാക്കളിലൊരാൾ എന്ന രീതിയിലും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരത്തിൽ ബാൽ-ലാൽ-പാൽ ത്രയം എന്നറിയപ്പെട്ട ബാലഗംഗാധര തിലകൻ, ലാലാ ലജ്പത്‌റായ്, ബിപിൻ ചന്ദ്രപാൽ എന്നിവർ അണികൾക്ക് ആവേശം പകരുകയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറുകയും ചെയ്‌തു. . 1886 ൽ ആണ് ബിപിൻ കോൺഗ്രസ്സിൽ അംഗമായി ചേരുന്നത്. മദ്രാസിൽ അക്കാലത്ത് നിലവിലിരുന്ന ആയുധ നിയമം പിൻവലിക്കാൻ വേണ്ടി നടന്ന ഒരു പ്രതിഷേധ യോഗത്തിൽ ബിപിൻ പ്രസംഗിക്കുകയുണ്ടായി. പിന്നീട് ഭാരതത്തിലെ മികച്ച പ്രാസംഗികരിൽ ഒരാളായി മാറി, അദ്ദേഹത്തിന്റെ പ്രസംഗചാതുരി കണ്ട് ചിലർ അദ്ദേഹത്തെ ഇന്ത്യയിലെ ബ്രൂക്ക് എന്നു വിശേഷിപ്പിക്കുകയുണ്ടായി. സ്വരാജിനു വേണ്ടി നിരന്തരം വാദിച്ച ആ സ്വാതന്ത്ര്യ സമര സേനാനി 1932 ൽ മരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ക്രിസ്റ്റഫർ കൊളംബസ് (ചരമദിനം)

യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച്പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരിയാണ്‌ ക്രിസ്റ്റഫർ കൊളംബസ്ഇറ്റലിയിലെ ജെനോവയിൽ 1451-ൽ ജനിച്ച ക്രിസ്റ്റഫർ കൊളംബസിന്റെ ജീവിതം നിഗൂഡതകൾ നിറഞ്ഞതാണ്. അദ്ദേഹം ജനിച്ചത് സ്പെയിനിലോ പോർച്ചുഗലിലോ ആണെന്ന് കരുതുന്ന ചരിത്രകാരന്മാർ നിരവധിയാണ്. പോർച്ചുഗലിലെ ഒരു കപ്പലിൽ ജോലി ലഭിച്ച കൊളംബസ് തന്റെ സഹോദരൻ ബാർത്തലോമിയോയ്ക്കൊപ്പം ഭൂപട നിർമാതാവായി പ്രവർത്തിച്ചു. എന്നാൽ, കടൽയാത്രയോടുള്ള ഭ്രമവും സഞ്ചാരിയായി പണവും കീർത്തിയും നേടാനുള്ള മോഹവും കൊളംബസിനെ കപ്പൽയാത്രയിലേക്ക് വഴി നടത്തി. 

പോർച്ചുഗലിലെ നഗരമായ ലിസ്ബൺ കേന്ദ്രമാക്കിയായിരുന്നു കൊളംബസിന്റെ പ്രവർത്തനങ്ങൾ. അത്ഭുതങ്ങളുടെ ലോകമായ ഇൻഡീസ് കണ്ടെത്താനുള്ള ശ്രമമാണ് കൊളംബസിനെ അമേരിക്കയിലെത്തിച്ചത്. പശ്ചിമതീരം വഴി ഇൻഡീസിലെത്താനാണ് കൊളംബസ് ശ്രമിച്ചത്. പ്രശസ്തമായ പട്ടുപാത (സിൽക്ക് റൂട്ട്) ഉപക്ഷേിച്ച് കടൽമാർഗം കണ്ടെത്താനുള്ള പരിശ്രമം യൂറോപ്പിൽ വ്യാപകമാകവേയാണ് കൊളംബസ് തന്റെ പദ്ധതി പോർച്ചുഗീസ് ചക്രവർത്തിയായ ജോൺ രണ്ടാമന് മുന്നിൽ അവതരിപ്പിക്കുന്നത്. എന്നാൽ, തണുത്ത പ്രതികരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ബാർത്തലോമിയോ ഡയസിന്റെ യാത്രയും അദ്ദേഹം കണ്ടെത്തിയ ഗുഡ്ഹോപ്പ് മുനമ്പും കിഴക്കൻ തീരം ലക്ഷ്യമാക്കി ഇൻഡീസ് ഉൾപ്പെടുന്ന ഏഷ്യയിലേക്ക് കടൽ മാർഗം തുറക്കാനുള്ള ശ്രമത്തിന് വേഗം നൽകി. തന്റെ ശ്രമത്തിന് പിന്തുണ ലഭിക്കാനായി ഇംഗ്ലീഷ് ചക്രവർത്തിയായ ഹെന്റി ഏഴാമനെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു. സിസിലിയിലെ ചക്രവർത്തിയായ ഫെർഡിനാന്റ് രണ്ടാമനും പത്നിയായ കാസ്റ്റെലിലെ (ഇന്നത്തെ സ്പെയിൻ) റാണി ഇസബെല്ലയും കൊളംബസിന്റെ ഉദ്യമത്തിന് പിന്തുണ നൽകി. ഏഷ്യയിലേക്കുള്ള ദൂരം കണക്കാക്കിയതിൽ കൊളംബസിന് പറ്റിയ പിശകാണ് അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ ലഭിക്കാതിരുന്നതിന്റെ പ്രധാന കാരണം. ഏകദേശം 4,000 കിലോമീറ്റർ ദൂരം എന്നതായിരുന്നു കൊളംബസിന്റെ കണക്ക്. യഥാർത്ഥത്തിൽ 20,000 കിലോമീറ്റർ ദൂരമുണ്ടായിരുന്ന യാത്രയ്ക്ക് കൊളംബസ് കണക്കാക്കിയിരുന്ന ദൂരം വളരെ കുറവെന്ന് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. എന്ത് തന്നെയായാലും 1492 ഓഗസ്റ്റ് 3 ന് ഫെർഡിനാന്റിന്റെ പിന്തുണയോടെ കൊളംബസ് തന്റെ ആദ്യയാത്ര ആരംഭിച്ചു. പോർച്ചുഗൽ സമാന്തരമായി നടത്തിയിരുന്ന ശ്രമങ്ങളാകാം സ്പാനിഷ് ചക്രവർത്തിയായ ഫെർഡിനാന്റിന് യുക്തിരഹിതമായ ഏഷ്യൻ യാത്രയ്ക്ക് സഹായം നൽകാൻ പ്രേരണയായത് എന്നു അനുമാനിക്കാം. 

വാണിജ്യവാതങ്ങളെക്കുറിച്ചുള്ള അറിവാണ് പശ്ചിമതീരം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്ക് കൊളംബസിനെ പ്രേരിപ്പിച്ചത്. അമേരിക്കൻ കോളനിവത്കരണത്തിന്റെ ചരിത്രത്തിലെ യൂറോപ്യൻ വിജയഗാഥയ്ക്ക് തുടക്കമിട്ട യാത്രയെന്ന നിലയിൽ ശ്രദ്ധേയമായിരുന്നു കൊളംബസിന്റെ സഞ്ചാരം. എന്നാൽ, അമേരിക്കയിലെത്തിയ ആദ്യ സഞ്ചാരി എന്ന ഖ്യാതി ലഭിക്കേണ്ടത് ഐസ്ലൻഡിൽ നിന്നുള്ള ലെയ്ഫ് എറിക്സണ്ണിനാണ്. പതിനൊന്നം നൂറ്റാണ്ടിൽ വടക്കേഅമേരിക്കയിൽ എറിക്സൺ എത്തി എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. സാന്റാക്ലാര, പിന്റ, സാന്റ മരിയ എന്നീ മൂന്ന് കപ്പലുകളിലായി നടത്തിയ യാത്രയിൽ പിൻസോൺ സഹോദരന്മാരും അനുഗമിച്ചിരുന്നു. കൊളംബസിന്റെ കീർത്തിക്ക് കാരണമായ യാത്രയിൽ കപ്പലിലെ കലാപങ്ങൾ നിയന്ത്രിക്കുന്നതിലും, ജീവനക്കാരിൽ ആത്മവിശ്വാസം വളർത്തുന്നതിലും മാർട്ടിൻ പിൻസോണും വിൻസെന്റ് പിൻസോണും വഹിച്ച പങ്ക് നിസ്തുലമാണ്. കാനറി ദ്വീപിലെത്തിയ കൊളംബസ് യാത്ര തുടർന്ന് ഒക്ടോബർ 12-ന് ഗുനാനി എന്ന ദ്വീപിൽ തന്റെ കപ്പലടുപ്പിച്ചു. അവിടെ കണ്ട നിഷ്കളങ്കരായ അരവാക്ക് ജനസമൂഹത്തിന്റെ സൗഹൃദഭാവം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. യാത്ര തുടർന്ന കൊളംബസ് ഒക്ടോബർ 28 ന് ക്യൂബയുടെ വടക്ക് കിഴക്ക് ഭാഗത്തെത്തി. കിഴക്കോട്ട് യാത്ര തുടർന്ന് കൊളംബസിന്റെ കപ്പൽ 1492 ഡിസംബർ 5-ന് ഹിസ്പാനിയോള (ഇന്നത്തെ ഹെയ്തി)യിലെത്തി. അവിടെവച്ച് തകർന്ന തന്റെ സാന്റമരിയ എന്ന കപ്പലിനെ ഉപേക്ഷിച്ചെങ്കിലും അതിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് ലാ നാവിദാദ് എന്ന ആദ്യ യൂറോപ്യൻ കോളനി സ്ഥാപിച്ചു. തന്റെകൂടെ യാത്ര ചെയ്ത 39 പേരെ അവിടെ നിലനിർത്തിയായിരുന്നു മടക്കയാത്ര. തിരികെ യാത്രയാരംഭിച്ച കൊളംബസ് 1493 മാർച്ച് പതിനഞ്ചിന് സ്പെയിനിലെ ബാർസിലോണയിലെത്തി. ഹെയ്തിയിലെ ആദിവാസികളിൽ നിന്നും ലഭിച്ച കുറച്ച് സ്വർണം, പൈനാപ്പിൽ തുടങ്ങിയ പഴങ്ങൾ ഇവയായിരുന്നു ചക്രവർത്തിക്ക് നൽകിയത്. എന്നാൽ ഇൻഡീസിന്റെ പുകൾപെറ്റ സുഗന്ധവ്യജ്ഞനങ്ങൾ അവയിലുണ്ടായിരുന്നില്ല. തന്റെ ആദ്യ യാത്രയ്ക്കുശേഷം 1493, 1498, 1502 എന്നീ വർഷങ്ങളിൽ കൊളംബസ് വീണ്ടും ഹെയ്തിയിലെത്തി. താൻ കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം സ്പെയിൻ തനിക്ക് നൽകണമെന്ന നിർദേശം അവതരിപ്പിച്ച കൊളംബസ് അതിനുവേണ്ടി കോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. 

കീർത്തിയോടൊപ്പം കൊളംബസ് വിവാദങ്ങൾക്കും വഴി മരുന്നിട്ടു. പ്രദേശവാസികളെ കൊന്നൊടുക്കിയും അടിമവ്യാപാരത്തിന് തുടക്കം കുറിച്ചും സ്വേച്ഛാധിപത്യ പ്രവണത പുലർത്തിയും കൊളംബസ് വിവാദനായകനായി. യൂറോപ്പിലേക്ക് പല രോഗങ്ങളും എത്തിക്കുന്നതിൽ കൊളംബസിന്റെ സഹയാത്രികർ കാരണമായി. സ്വർണവും സമ്പത്തും അന്വേഷിച്ചുള്ള യാത്രയിൽ കാലത്തിനൊപ്പം ഒഴുകിയ മനുഷ്യനായിരുന്നു കൊളംബസ്. പക്ഷേ മനുഷ്യചരിത്രത്തിലെ എക്കാലത്തെയും ധീരനായ നാവികനെന്ന പേര് ഇൻഡീസ് കണ്ടെത്താനായില്ലെങ്കിലും കൊളംബസിന് സ്വന്തം. ചുരുക്കിപ്പറഞ്ഞാൽ ആധുനിക അമേരിക്കയുടെ സൃഷ്ടിയിൽ ആർക്കും ഒഴിവാക്കാനാവാത്ത കൈയൊപ്പ് ചാർത്തിയാണ് കൊളംബസ് 1506 മെയ് 20-ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡോ. കെ. രാഘവൻ തിരുമുൽപ്പാട് (ജന്മദിനം)

മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു ഡോ. കെ. രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. (മേയ് 20,1920-നവംബർ 21,2010) ചാലക്കുടിസ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 

1920 മേയ് 20 ന്‌ ഡി. നാരായണയ്യരുടേയും ലക്ഷ്മിക്കുട്ടി നമ്പിഷ്ഠാതിരിയുടേയും മൂത്ത പുത്രനായി ജനിച്ചു. ഉയർന്ന നിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നാലുവർഷം സംസ്കൃതവ്യാകരണം, തർക്കം, ജ്യോതിഷം എന്നിവ വിവിധ ഗുരുക്കന്മാരിൽ നിന്നും പഠിച്ചു. പിന്നീട് മദിരാശിയിൽ റെയിൽവേ ക്ലർക്കായി ജോലി നോക്കി. ഈ അവസരത്തിൽ അദ്ദേഹത്തിന്‌ രോഗപീഡ ഉണ്ടാവുകയും അതിനായി ആയുർ‌വേദ ചികിത്സ തേടുകയും ചെയ്തു. വൈദ്യനായ വാസുദേവൻ നമ്പീശന്റെ ചികിത്സയാൽ അദ്ദേഹത്തിന്റെ രോഗം മാറുകയും അതിൽ ആകൃഷ്ടനായ രാഘവൻ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഗുരുകുല രീതിയിൽ വൈദ്യം പഠിക്കുകയും ചെയ്തു. പിന്നീട് കൊച്ചി സർക്കാറിന്റെ വൈദ്യഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സാവുകയും ചെയ്തു.ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ വിദ്യാനന്ദസ്വാമികളുമായുണ്ടായ സമ്പർക്കം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. അദ്ദേഹമാണ്‌ രാഘവൻ തിരുമുൽപ്പാടിനെ ഗവേഷണ മേഖലയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. നിരന്തരമായ ശാസ്ത്ര പഠനം, ലേഖന രചന, ലഘുവായ ചികിത്സാ രീതികൾ എന്നിവ കൊണ്ട് അദ്ദേഹം വൈദ്യ ശാസ്ത്ര രംഗത്ത് പ്രശസ്തനായിത്തീർന്നു. കോട്ടക്കൽ ആര്യവൈദ്യശാല നടത്തിയ അഖിലേന്ത്യാ പ്രബന്ധമത്സരങ്ങളിൽ നിരവധി തവണ സമ്മാനിതനായ അദ്ദേഹം കേരളമൊട്ടാകെ അറിയപ്പെടാൻ തുടങ്ങി.

2011-ൽ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺപുരസ്കാരം നൽകി ആദരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, മാക്സിം കാർഡും...


♛♛♛♛♛♛♛♛♛   21-05-2018   ♛♛♛♛♛♛♛♛♛♛

രാജീവ് ഗാന്ധി (ചരമദിനം)

രാജീവ്  ഗാന്ധി (ഓഗസ്റ്റ് 20, 1944 - മേയ് 21 ,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു(1984–1989). ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു.. രാഷ്ട്രീയം തൊഴിലായി തെരഞ്ഞെടുക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നില്ലെന്നു വ്യക്തം. ശ്രീ ഗാന്ധിയുടെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന്റെ പുസ്തക അലമാരകളില്‍ കൂടുതലും സയന്‍സ്, എന്‍ജിനീയറിംഗ് പുസ്തകങ്ങളായിരുന്നുവെന്നും തത്വചിന്ത, രാഷ്ട്രീയം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ നന്നേ കുറവായിരുന്നു എന്നുമാണ്. സംഗീതത്തോട് അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു. പാശ്ചാത്യസംഗീതവും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതവും ആധുനിക സംഗീതവും ഇഷ്ടപ്പെട്ടിരുന്നു. ഫോട്ടോഗ്രഫിയും അമച്വര്‍ റേഡിയോയുമായിരുന്നു മറ്റു രണ്ടു താല്‍പര്യങ്ങള്‍. 1980ല്‍ ഉണ്ടായ വിമാനാപകടത്തില്‍ സഹോദരന്‍ സഞ്ജയ് മരിക്കാനിടയായതു കാര്യങ്ങള്‍ മാറിമറിയാനിടയാക്കി രാഷ്ട്രീയത്തിലിറങ്ങാനും അമ്മയെ സഹായിക്കാനുമുള്ള സമ്മര്‍ദ്ദമേറി. പുതിയ തലമുറയുടെ കടന്നുവരവിന്റെ തുടക്കക്കാരനെന്ന നിലയില്‍ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ജനപിന്തുണയാണ് ശ്രീ ഗാന്ധിക്കു ലഭിച്ചത്. 1984 ഒക്ടോബര്‍ 31ന് അമ്മ കൊല്ലപ്പെട്ട ദാരുണ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായി ഒരേസമയം ചുമതലയേല്‍ക്കാന്‍ നിര്‍ബന്ധിതനായത്. ജീവിതത്തില്‍ അതിദാരുണമായ സാഹചര്യം നേരിടുന്ന അവസരത്തില്‍ ഉന്നതമായ ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടിവന്ന അനുഭവം അദ്ദേഹത്തിനു മാത്രമേ ഉണ്ടായിക്കാണൂ. എന്നാല്‍ വ്യക്തിപരമായ ദു:ഖം നിയന്ത്രിക്കാനും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനുമുള്ള മനക്കരുത്തും ആത്മസംയമനവും അദ്ദേഹത്തിനുണ്ടായിരുന്നു തന്റെ അമ്മ വെടിയേറ്റു മരിച്ചതിന്റെ ദു:ഖം അടങ്ങുംമുന്‍പേ തന്നെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ അദ്ദേഹം സന്നദ്ധനായി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മൃഗീയ ഭൂരിപക്ഷം ലഭിക്കുകയും ആകെ തെരഞ്ഞെടുപ്പു നടന്ന 508 സീറ്റുകളില്‍ 401 എണ്ണത്തില്‍ വിജയിക്കാന്‍ സാധിക്കുകയും ചെയ്തു. രാജീവ് ഗാന്ധി മെയ് 21 1991-ഇൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറുകളും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫിഫ

ഫുട്ബോൾ എന്ന കായികകേളിയുടെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ (Fédération Internationale de Football Association). 2004ൽ ഫിഫ ശതാബ്ദി ആഘോഷിച്ചു.ഏഴു രാജ്യങ്ങളിൽ നിന്നുളള സംഘടനകളുടെ യോഗം 1904-മെയ് 21-ൽ ചേർന്നാണ്‌ കായികമത്സരങ്ങൾക്ക്‌ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ഫിഫ രൂപികരിച്ചത്‌. ഈ രാജ്യങ്ങളെല്ലാം യൂറോപ്പിൽനിന്നുള്ളവയായിരുന്നു. പാരീസിലായിരുന്നു ആസ്ഥാനം. റോബെർട്ട്‌ ഗ്യൂറിനാണ്‌ ആദ്യ പ്രസിഡന്റ്‌. കടലാസിൽ മാത്രം അടങ്ങിയ ഈ സംഘടനയെ പ്രവർത്തനോന്മുഖമാക്കാൻ പ്രവർത്തക സമിതി വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്‌.

1910 ൽ ദക്ഷിണാഫ്രിക്കയും 1912 ൽ അർജന്റീനയും ചിലിയും 1913 ൽ അമേരിക്കയുംഅംഗങ്ങളായി ചേർന്നതോടെ ഫിഫയൊരു അന്തർദ്ദേശീയ സംഘടനയായി മാറുകയായിരുന്നു.വളർന്ന്‌ കൊണ്ടിരുന്ന ഈ സംഘടനക്കേറ്റ ആഘാതമായിരുന്നു 1914 തുടങ്ങിയ ഒന്നാം ലോകമഹായുദ്ധം. ഫിഫയുടെ പ്രവർത്തനങ്ങളെ യുദ്ധം പേരിനുമാത്രമാക്കി മാറ്റി. സംഘടന ഇല്ലാതായേക്കുമോ എന്ന്‌ ഫുട്ബോൾ പ്രേമികൾ ആശങ്കാകുലരായിരിക്കവെയാണ്‌ 1921 ൽ യൂൾ റിമെ ഫിഫയുടെ മൂന്നാമത്തെ പ്രസിഡന്റാവുന്നത്‌. 33 കൊല്ലം അദ്ദേഹം പ്രസിഡന്റായി തുടർന്നു.

സ്വന്തം ചോരയും നീരും കൊടുത്താണ്‌ യൂൾ റിമെ ഫിഫയെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചതെന്നു പറയാം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   22-05-2018   ♛♛♛♛♛♛♛♛♛♛

റാം മോഹൻ റോയ് (ജന്മദിനം)

ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.( മേയ് 22, 1772 – സെപ്റ്റംബർ 27, 1833). ബംഗാളിലെ രാധാനഗറിൽ 1772,മേയ് 22 ന് രാമാകാന്ത റോയിയുടെയും താരിണി ദേവിയുടെയും മകനായി ജനനം. . പാർസി, അറബി ഭാഷകളിൽ ബാല്യകാലത്ത് തന്നെ അറിവ് നേടി.12ആം വയസ്സിൽ വേദാന്തവും ഉപനിഷത്തും പഠിക്കാൻ തുടങ്ങി.


സ്വാതന്ത്ര സമര കാലഘട്ടത്തിൽ നടന്ന നവോത്ഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള നവോത്ഥാനപ്രക്രിയകൾ മുഖ്യ പങ്കു വഹിച്ചിരുന്നു. അത്തരത്തിൽ ഉള്ള നവോത്ഥാന നായകരിൽ പ്രമുഖൻ ആയിരുന്നു രാജാറാം മോഹൻ റോയ്. അദ്ദേഹം ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രിസ്ഥനമാണ് ബ്രഹ്മ സമാജം. 1828 ൽ രാജാറാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ എന്നിവരുടെ നേതൃത്തത്തിൽ കൊൽക്കത്തയിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു. സതി (ആചാരം) നിർത്തലാക്കുന്നതിൽ ബ്രഹ്മ സമാജം കാര്യമായ പങ്കു വഹിച്ചു, കൂടാതെ വിധവാ പുനർ വിവാഹം, ബാലാ വിവാഹ നിരോധനം എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു , നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും 1829 ൽ ബ്രട്ടീഷ് ഗവർണർ ജനറൽI വില്യം ബെൻറിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു. 1833 ൽ രാജാറാം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിശുദ്ധ റീത്ത (ചരമദിനം)

റോമൻ കത്തോലിക്കാ സഭയിലെ ഒരു പുണ്യവതിയാണ് കാസിയായിലെ വിശുദ്ധ റീത്ത. 1381 - ൽ ഇറ്റലിയിലെ പെറിഗ്വായിൽ റീത്ത ജനിച്ചു. കന്യാസ്‌ത്രീയാകാനായിരുന്നു റീത്തയുടെ ചെറുപ്പത്തിലെ ആഗ്രഹം. എന്നാൽ മാതാപിതാക്കൾ അവളുടെ ആഗ്രഹത്തിന്‌ വിരുദ്ധമായി വിവാഹം ചെയ്‌തയച്ചു. പലവിധ തിന്മകളുടെ ഉടമയുമായിരുന്നു ഭർത്താവ് അവളെ കഠിനമായി ദേഹോപദ്രവം ചെയ്തിരുന്നു. അവർക്ക്‌ രണ്ടു മക്കൾ ജനിച്ചു, അവരെയും പിതാവ് തന്റെ ചെയ്‌തികളെല്ലാം പഠിപ്പിച്ചു. ഈ ചെയ്തികളൊന്നും റീത്തയെ ദൈവവിശ്വാസത്തിൽ നിന്നും അകറ്റിയില്ല. ഈ വിശ്വാസത്തോടെ തന്നെ അവൾ തന്റെ ദാമ്പത്യകടമകൾ വിശ്വസ്‌തതയോടെ നിർവഹിക്കുകയും ദിനേന ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്‌തു. ദാമ്പത്യജീവിതം 20 വർഷത്തോടടുത്ത വേളയിൽ ഭർത്താവ്‌ ഒരു അക്രമിയുടെ കുത്തേറ്റ്‌ മരണപ്പെട്ടു. എന്നാൽ തന്റെ പ്രവർത്തികളെ ഓർത്ത് പശ്ചാത്തപത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്‌.

1457 മെയ്‌ 22 - നായിരുന്നു റീത്തയുടെ മരണം. 1627-ൽ ഉർബൻ എട്ടാമൻ മാർപ്പാപ്പ റോമിൽ വച്ച് റീത്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1900 മേയ് 24 - ന് വിശുദ്ധയായി ഉയർത്തി. സഭ അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി റീത്തയെ വണങ്ങുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   23-05-2018   ♛♛♛♛♛♛♛♛♛♛

ഇബ്‌സൻ (ചരമദിനം)

"ആധുനിക നാടകത്തിന്റെ പിതാവ്" എന്ന് അറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്താണ്‌ ഹെൻറിൿ ജൊഹാൻ ഇബ്‌സൻ (മാർച്ച് 20, 1828 – മെയ് 23, 1906). 19-ആം നൂറ്റാണ്ടിൽ ആധുനിക യഥാർതഥ നാടകങ്ങളുടെ ഉദയത്തിനു കാരണക്കാരനായ ഇദ്ദേഹത്തെ നോർവ്വീജിയൻ എഴുത്തുകാരിൽ ഏറ്റവും പ്രധാനിയായും ലോക നാടകകൃത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടവരിൽ ഒരാളായും കരുതപ്പെടുന്നു. നോർവ്വെക്കാർ ഇബ്‌സനെ ഒരു ദേശീയ സമ്പാദ്യമായി കരുതുന്നു ഇബ്‌സന്റെ നാടകങ്ങൾ തന്റെ കാലഘട്ടത്തിൽ അപഖ്യാതിയായി കരുതപ്പെട്ടിരുന്നു. കുടുംബജീവിതം, സമൂഹ്യ ചിട്ടവട്ടങ്ങൾ എന്നിവയിൽ വിക്ടോറിയൻ മൂല്യങ്ങൾ ശക്തമായി നിലനിന്നിരുന്ന കാലമായിരുന്നു അത്. ഈ സാമൂഹിക ക്രമത്തോടുള്ള ഏതൊരു എതിർപ്പും അസാന്മാർഗ്ഗികവും വഴിവിട്ടതുമായി കരുതിയിരുന്നു. ഇബ്‌സന്റെ കൃതികൾ പല പൊയ്‌മുഖങ്ങൾക്കും പിന്നിലുള്ള യാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്തു. അദ്ദേഹത്തിന്റെ പല സമകാലികരെയും അസ്വസ്ഥരാക്കിയ ഒരു “വെളിപ്പെടുത്തൽ സ്വഭാവം“ ഇബ്‌സന്റെ കൃതികൾക്ക് ഉണ്ടായിരുന്നു 2008-ൽ ഇബ്സന്റെ ദ് മാസ്റ്റർ ബിൽഡർ എന്ന നാടകത്തെ ആധാരമാക്കി ആകാശഗോപുരം എന്ന ഒരു മലയാളചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ഇബ്സൻ ക്രിസ്റ്റ്യാനിയയിൽ 1906 മെയ് 23-നു ഹൃദയാഘാതം മൂലം അന്തരിച്ചു. 2006-ൽ അദ്ദേഹത്തിന്റെ ചരമശതാബ്ദി നോർവ്വെയിലും മറ്റു പല രാജ്യങ്ങളിലും ആഘോഷിച്ചു. നോർവ്വീജിയൻ അധികൃതർ 2006 “ഇബ്സൻ വർഷം” ആയി ആഘോഷിച്ചു ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ താഴെ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സി. കേശവൻ (ജന്മദിനം)

രാഷ്ട്രീയ ആചാര്യന്‍, സാഹിത്യ നായകന്‍, മികച്ച ഭരണാധികാരി... അങ്ങനെ നീളുകയാണ് സി. കേശവനെപ്പറ്റിയുള്ള വിശേഷണങ്ങള്‍. കേരള രാഷ്ട്രീയത്തിലെ ഈ അതികായന്‍ മേയ് 23 ന് മയ്യനാടാണ് ജനിച്ചത്. മയ്യനാടും പാലക്കാടും അധ്യാപകനായിരുന്ന ശേഷം മ്യാന്‍മാറലേക്ക് പോയി. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു.

അഭിഭാഷക വൃത്തിയില്‍ നിന്ന് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ സി. കേശവന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിലൊരാളാണ്. ഒരു നിരീശ്വരവാദിയായിരുന്ന കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എൻ.ഡി.പി. യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. 1935 മേയ് 11ന്, സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശങ്ങൾ ചൊരിഞ്ഞും രാജാധികാരത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിച്ചും സി.കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രൗഢഗംഭീര പ്രസംഗം കേരളചരിത്രത്തിലെ പ്രധാന ഏടാണ്. നിവർത്തന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, കോഴഞ്ചേരി ജില്ലാ ആശുപത്രിക്കു സമീപത്തെ പഴഞ്ഞി പുരയിടത്തിൽ ഒരുക്കിയ കൂറ്റൻ പന്തലിൽ നടന്ന രാഷ്ട്രീയ സമ്മേളനമായിരുന്നു വേദി. തിരുവിതാംകൂറിലെ രാഷ്‌ട്രീയ പശ്‌ചാത്തലം വിവരിച്ച സി.കേശവൻ, സർക്കാരിനെതിരെ അവകാശസമരം അനിവാര്യമാണെന്നു പ്രഖ്യാപിച്ചു. ദിവാൻ സി.പി.രാമസ്വാമി അയ്യർ തിരുവിതാംകൂർ വിടണമെന്നും ആവശ്യപ്പെട്ടു. ഒപ്പം, ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഈഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ചു സവർണഭരണം കാഴ്ചവെച്ച ദിവാനെതിരെ സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി.ആയിരക്കണക്കിന് ഒപ്പു ശേഖരിച്ച് വൈസ്രോയിക്കു ഭീമഹർജി നൽകണമെന്നും കേശവൻ ആഹ്വാനം ചെയ്തു. ജനം ഇളകിമറിഞ്ഞു. പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേശവനെ അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തെ തടവുശിക്ഷ നൽകി.ഏതു കാര്യവും വെട്ടിത്തുറന്നു പറയുന്നതായിരുന്നു സി.കേശവന്റെ രീതി. ശബരിമലയിൽ അഗ്നിബാധയുണ്ടായപ്പോൾ, ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹം ഭംഗിയായി ഗാനം ആലപിച്ചിരുന്നുവെന്നു കേട്ടിട്ടുണ്ട്. ടഗോർ കേരളം സന്ദർശിച്ചപ്പോൾ, ടഗോറിനെ സ്വാഗതം ചെയ്തുകൊണ്ട് കുമാരനാശാൻ എഴുതിയ ‘ദിവ്യകോകിലം’  എന്ന കവിത സദസ്സിൽ ആലപിച്ചത് സി.കേശവനായിരുന്നു. സംഗീതവും കവിതയും ടഗോർ നന്നായി ആസ്വദിച്ചതായാണ് പിന്നീട് പലരും എഴുതിക്കണ്ടത്.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി നിവര്‍ത്തന പ്രക്ഷോഭണത്തില്‍ പങ്കെടുത്തു. ജീവിതസമരം എന്ന ആത്മകഥ സി. കേശവന്‍റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. 

1969ജൂലൈ ഏഴാം തീയതി സി. കേശവന്‍ അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   24-05-2018   ♛♛♛♛♛♛♛♛♛♛

നിക്കോളസ് കോപ്പർനിക്കസ് (ചരമദിനം)

നുറ്റാണ്ടുകൾ നീണ്ട വിശ്വാസപ്രമാണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് ഭുമിയാണ് സൂര്യനെ ചുറ്റുന്നതെന്നുള്ള സങ്കല്പം മുന്നോട്ടുവെച്ച അധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവെന്ന റീയപ്പെടുന്ന പോളിഷ് ശാസ്ത്രജ്ഞനാണ് നിക്കോളാസ് കോപ്പർനിക്കസ് (ഫെബ്രുവരി 19, 1473 – മേയ് 24, 1543) .ഭുമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നത്, ഭുമിയും മറ്റ് ഗ്രഹങ്ങളും സൂര്യനു ചുറ്റും നിശ്ചിത ഭ്രമണപഥങ്ങളിലൂടെ പ്രദക്ഷിണം ചെയ്യുകയാണ് എന്ന സിദ്ധാന്തം യുക്തിയുക്തമായി അദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞനും അദ്ദേഹമാണ്. AD 15 43-ൽ ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധികരിച്ചതോടെ പ്രപഞ്ചത്തെപ്പറ്റിയുള്ള മനുഷ്യന്റെ കാഴ്ചപ്പാടിൽ വമ്പിച്ചൊരു വിപ്ലവം തന്നെ നടന്നു എന്നു പറയാം. അതുവഴി വന്ന വൈജ്ഞാനിക വിപ്ലവത്തിന് അദ്ദേഹം തിരികൊളുത്തി.

കുട്ടിയായ കോപ്പർനിക്കസിൽ ബിഷപ്പായ അമ്മാവൻ ചെലുത്തിയ സ്വാധീനത്തിന്റെ ഭാഗമായി വളർത്തിയ ചിന്തകളാണ് ഭുമിയാണ് പ്രപഞ്ച കേന്ദ്രമെന്നും, സൂര്യനും മറ്റ് ആകശഗോളങ്ങളുമെല്ലാം ഭൂമിയെ ചുറ്റുകയാണെന്നുമുള്ള അരിസ്റ്റോട്ടിലിന്റെയും, ട്ടോളമി യുടേയും പ്രപഞ്ച സങ്കല്പത്തെ മാറ്റിമറിക്കാൻ കോപ്പർനിക്കസിനെ പിൽക്കാലത്ത് പ്രാപ്തനാക്കിയത്.1533- ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി എന്ന വിഖ്യാത പുസ്തകം എഴുതി പൂർത്തിയാക്കി '.ഗ്രന്ഥത്തിന്റെ ആദ്യ പ്രതി കൈയ്യിലെത്തുമ്പോൾ തന്നെ കോപ്പർനിക്കസ്മരണവുമായി മല്ലിട്ട് കൊണ്ട് രോഗശയ്യയിലായിരുന്നു.അധികം നാൾ കഴിയും മുമ്പ് 1543-മെയ് 24ന് അദ്ദേഹം അന്തരിച്ചു.ഇന്ത്യൻപോസ്റ്റൽ ഡിപ്പാർട്ട്മെന്റും, ചില രാജ്യങ്ങളും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മേരിക്കുണ്ടൊരു കുഞ്ഞാട്
Mary Had a Little Lamb  

വളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട്ഇംഗ്ലീഷില്‍‌ Mary had a little lamb -എന്ന പേരില്‍‌ 1830 മെയ് 24‌-ല്‍‌ സാറാ ജോസഫ്‌ ഹേലാണിത്‌ പ്രസിദ്ധീകരിച്ചത്‌. അവര്‍‌‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങള്‍‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. മേരി ഹട്സ്‌ എന്നൊരാള്‍‌ ഈ അംഗനവാടികവിതയുടെ കര്‍‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേല്‍‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍‌ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.

മേരി തന്റെ ജീവനു തുല്യം‌ സ്നേഹിക്കുന്ന ആട്ടിന്‍‌കുട്ടിയെ സഹോദരന്റെ അഭ്യര്‍‌ത്ഥന പ്രകാരം‌ പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍‌ മേരിയെ പരിഹസിക്കുകയും‌ ആട്ടിന്‍‌കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക്‌ ഓടിച്ചു വിടുകയും‌ ചെയ്യുന്നു. വൈകുന്നേരം‌ പള്ളിക്കൂടം‌ വിട്ട് മേരി പുറത്തിറങ്ങുന്നതും‌ കാത്ത്‌ ആട്ടിന്‍‌ കുട്ടി മുറ്റത്തു തന്നെ നില്‍‌പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍‌കുട്ടി അടുത്തേക്ക്‌ സ്നേഹത്തോടെ ഓടിയെത്തുന്നു. കേള്‍‌ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും‌ സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും‌, മേരിയുടേയും‌ കുഞ്ഞാടിന്റേയും‌ കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും‌ കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്‌. ഒരു ചെറിയ സം‌ഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍‌ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും‌. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   25-05-2018   ♛♛♛♛♛♛♛♛♛♛

റാഷ് ബിഹാരി ബോസ് (ജന്മദിനം)

ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്നു റാഷ് ബിഹാരി ബോസ് (1886 മേയ് 25 – 1945 ജനുവരി 21). ഇന്ത്യൻ നാഷണൽ ആർമിയുടെ സംഘാടകനെന്ന നിലയിൽ പ്രശസ്തനായിരുന്നു. ബംഗാളിലെ ബുർദ്വാൻ ജില്ലയിലെ സുബേൽദ ഗ്രാമത്തിലെ ബിനോദ് ബിഹാരി ബോസിന്റെ പുത്രനായി 1886 മേയ് 25-ന്‌ ജനിച്ചു. പിതാവിന്റെ ആഗ്രഹമനുസരിച്ച് ഷിംലയിലെ സർക്കാർ വക പ്രസ്സിൽ ജോലിക്കു കയറി. അവിടെ വെച്ച് അദ്ദേഹം ഇംഗ്ലീഷും, ടൈപ്പ്റൈറ്റിങും പഠിച്ചു. പിന്നീട് ചന്ദ്ര‍നഗറിലെ ഡുപ്ലേ കലാലയത്തിൽ പുനർ‌വിദ്യാഭ്യാസം നേടി. ഫ്രാൻസിലും, ജർമ്മനിയിലും നിന്ന് വൈദ്യശാസ്ത്രത്തിലും, എൻജിനീയറിങിലും അദ്ദേഹം ബിരുദങ്ങൾ കരസ്ഥമാക്കുകയുണ്ടായി. യുവാവായ ബോസ് വിപ്ലവാദർശങ്ങൾ പഠിപ്പിക്കാനായി 15-ആം വയസിൽ ചാരുചന്ദ്ര റോയ് സ്ഥാപിച്ച 'സുഹൃദ്സമ്മേളനിൽ' അംഗമായി. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവൽ ബോസിനെ വല്ലാതെ ആകർഷിച്ചിരുന്നു. കൂടാതെ, സുരേന്ദ്രനാഥ ബാനർജിയുടേയും, സ്വാമി വിവേകാനന്ദന്റേയും പ്രസംഗങ്ങളും ബോസിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. 1915 ൽ ഹാർഡിങ് പ്രഭുവിനെതിരേ നടത്തിയ വധശ്രമം പരാജയപ്പെട്ടപ്പോൾ നടപടികളിൽ നിന്നും രക്ഷപ്പെടാനായി ബോസ് ജപ്പാനിലേക്ക് ഒളിച്ചോടി. ബോസിനെ ഏതുവിധേനെയങ്കിലും അറസ്റ്റ് ചെയ്യാനായി ബ്രിട്ടീഷ് സർക്കാർ ജപ്പാനു മുകളിൽ കടുത്ത സമ്മർദ്ദം ചെലുത്തി. ജപ്പാനിലെ വലതുപക്ഷ നേതാവായിരുന്ന മിത്സുരു തൊയാമയുടെ കൊട്ടാരത്തിലാണ് ബോസിന് അഭയം ലഭിച്ചത്. സ്വയം ഒരു രാജകുമാരനെന്നു വിശേഷിപ്പിച്ചിരുന്ന മിത്സുരുവിന്റെ കൊട്ടാരത്തിൽ കയറി ബോസിന്റെ അറസ്റ്റ് ചെയ്യുവാൻ ജപ്പാൻ പോലീസ് ധൈര്യം കാണിച്ചില്ല. അദ്ദേഹം ജപ്പാൻ ഭാഷ പഠിക്കുകയും, ഒരു ജാപ്പനീസ് കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും ചെയ്തു. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരം കൂറേയെറെ ശക്തമായി തുടരാൻ ബോസ് തീരുമാനിച്ചു. 1942 മാർച്ചിൽ ടോക്കിയോവിൽവെച്ചും, 1942 ജൂണിൽ ബാങ്കോക്കിൽവെച്ചും നടത്തിയ രണ്ടു സമ്മേളനങ്ങളുടെ തുടർച്ചയായാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് ഉടലെടുക്കുന്നത്. ഇതോടനുബന്ധിച്ചുള്ള ചർച്ചകളെ തുടർന്നാണ് ഇന്ത്യയെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാനുള്ള സമരത്തിനുവേണ്ടി ഇന്ത്യൻ നാഷണൽ ആർമി എന്ന ഒരു സമാന്തര സേന വാർത്തെടുക്കാനും തീരുമാനമായത് . ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രസിഡന്റ് റാഷ് ബിഹാരി ബോസും, കമ്മാന്റർ-ഇൻ-ചീഫ് മോഹൻ സിങുമായിരുന്നു. മോഹൻ സിങ് പിന്നീട് അറസ്റ്റിലായപ്പോൾ, ഇന്ത്യൻ നാഷണൽ ആർമിയുടെ പൂർണ്ണ ചുമതല ബോസിനായി. റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ചു് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും.ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ടി.എം. സൗന്ദരരാജൻ (ചരമദിനം)

തമിഴ് സിനിമാരംഗത്ത് ആറു ദശകങ്ങളോളം സജീവമായിരുന്ന ചലച്ചിത്രപിന്നണിഗായകനായിരുന്നു ടി.എം. സൗന്ദരരാജൻ (ജനനം -24 മാർച്ച് 1922 - മരണം -25 മെയ് 2013). മധുരയിലെ ഒരു സൗരാഷ്ട്ര കുടുംബത്തിൽ പിറന്ന ടി.എം. സൗന്ദരരാജന്റെ മുഴുവൻ പേര് തുഗുലുവ മീനാക്ഷി അയ്യങ്കാർ സൗന്ദരരാജൻ എന്നാണ്. 7 -ാമത്തെ വയസ്സ് മുതൽ കർണ്ണാടക സംഗീതംഅഭ്യസിച്ചു തുടങ്ങിയ ടി.എം.എസ്. ഇരുപത്തി മൂന്നാമത്തെ വയസ്സ് മുതൽ സംഗീത കച്ചേരികൾ നടത്തിത്തുടങ്ങി. 1946-ൽ കൃഷ്ണവിജയം എന്ന തമിഴ് ചിത്രത്തിലെ അഞ്ച് ഗാനങ്ങൾ ആലപിച്ചു കൊണ്ടായിരുന്നു അദ്ദേഹം സിനിമാ രംഗത്തേക്കു കടന്നു വന്നത്. പ്രസ്തുത ചിത്രം 1950-ൽ റിലീസ് ചെയ്തപ്പോൾ അദ്ദേഹത്തിനു ലഭിച്ച പ്രതിഫലം 625 രൂപയായിരുന്നു.

2003-ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു. പതിനായിരത്തിലധികം സിനിമാ ഗാനങ്ങളും, 2500 ലധികം ഭക്തി ഗാനങ്ങളും ആലപിച്ച് തമിഴ് ചലച്ചിത്ര രംഗത്ത് ആറു ദശകങ്ങളോളം നിറഞ്ഞു നിന്ന ടി.എം. സൗന്ദര രാജൻ 2013 മെയ് 25-ാം തിയതി അന്തരിച്ചു.എം.ജി.ആർ., ശിവാജി ഗണേശൻ, എൻ.ടി. രാമറാവു, ജെമിനി ഗണേശൻ എന്നു തുടങ്ങി രജനീകാന്ത്, കമലഹാസൻ പോലുള്ള സമകാലിക നായകന്മാർ വരെ അഭിനയിച്ച നിരവധി ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചതാണ്. നിരവധി സംഗീതസംവിധായകർക്കു വേണ്ടി അദ്ദേഹം പാടിയിട്ടുണ്ട്.എസ്സ്.വി വെങ്കട്ടരമണൻ,എസ്.എം സുബ്ബയ്യാ നായിഡു,എസ് .രാജേശ്വരറാവു,ജി. ഗോവിന്ദരാജലു നായിഡു,ആർ.സുദർശനം,എസ് .ദക്ഷിണാമൂർത്തി,ജി.രാമനാഥൻ ടി.എ കല്യാണം എം.എസ് ഞ്ജാനമണി,കെ.വി മഹാദേവൻ ,കുന്നക്കുടി വൈദ്യനാഥൻ ,ടി.ജി.ലിംഗപ്പ,ടി.ആർ പാപ്പ,ജയരാമൻ ,എം.എസ്സ് വിശ്വനാഥൻ ,ടി.കെ രാമമൂർത്തി,.ഇളയരാജ,ഗംഗൈ അമരൻ ,ശങ്കർ ഗണേഷ് ,എ.ആർ.റഹ് മാൻ, ഹിന്ദി സംഗീതസംവിധായകരായ ഒ.പി.നയ്യാർ,നൗഷാദ്, മലയാളത്തിൽ പരവൂർ ദേവരാജൻ,വി.ദക്ഷിണാമൂർത്തി,എന്നിവർ അവരിൽ ചിലരാണ്. ചില കന്നട ചിത്രങ്ങളിലും ചായം എന്ന മലയാള സിനിമയിലും അദ്ദേഹം പാടി.ഏതാനും ചില തമിഴ് ചിത്രങ്ങളിലഭിനയിച്ച അദ്ദേഹം കവിരാജ കാളമേഘം എന്ന ചിത്രം നിർമ്മിക്കുകയുണ്ടായി. ബലപരീക്ഷയെന്ന സിനിമക്ക് സംഗീതം നൽകുകയും ചെയ്തു. നിരവധി വിദേശ രാജ്യങ്ങളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, മാക്‌സിം കാർഡും...

♛♛♛♛♛♛♛♛♛   26-05-2018   ♛♛♛♛♛♛♛♛♛♛

ബി.പി.പാൽ (ജന്മദിനം)

ഭാരതത്തിന്റെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട കൃഷിശാസ്ത്രജ്ഞനാണ് ബഞ്ചമിൻ പിയറി പാൽ എന്ന ബി.പി.പാൽ (ജ: മെയ് 26, 1906- മ: സപ്തം: 14, 1989) പഞ്ചാബിലെ മുകുന്ദ്പൂരിലാണ് അദ്ദേഹം ജനിച്ചത്. ബിരുദാനന്തര ബിരുദം റംഗൂൺ സർവ്വകലാശാലയിൽ നിന്നു കരസ്ഥമാക്കിയ പാൽ കേംബ്രിഡ്ജിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.

ചില ഗോതമ്പ് വിത്തിനങ്ങൾ പാൽ വികസിപ്പിച്ചെടുക്കുകയുണ്ടായി. എൻ.പി 700.എൻ.പി 800.എൻ.പി.809 എന്നിവ അതിൽപ്പെടും. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നു പാലിനെ വിശേഷിപ്പിച്ചുവരുന്നുണ്ട്.
റോയൽ സൊസൈറ്റിയിൽ 1972 ൽ അദ്ദേഹത്തിനു അംഗത്വം നൽകപ്പെട്ടിരുന്നു. 1987 രാഷ്ട്രം പാലിനു പത്മവിഭൂഷൺ നൽകിയുംആദരിയ്ക്കുകയുണ്ടായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സാലി റൈഡ് (ജന്മദിനം)


അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രികയാണ് സാലി റൈഡ് (26 മേയ് 1951 - 23 ജൂലൈ 2012). 1983ൽ ചലഞ്ചറിലാണു സാലി ബഹിരാകാശയാത്ര നടത്തിയത്

സാലി നാലു യൂനിവേഴ്സിറ്റികളിൽ നിന്നു ബിരുദവും ഊർജതന്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1978ൽ നാസയിൽ ചേർന്നു. 1983 ജൂൺ പതിനെട്ടിലെ രാത്രിയിൽ അമേരിക്കയുടെ ‘ചലഞ്ചർ’ എന്ന പേടകത്തിൽ സാലി ബഹിരാകാശത്തെത്തുന്ന അമേരിക്കയിലെ ആദ്യ വനിതാ യാത്രികയായി. മുപ്പത്തി രണ്ടാം വയസിലാണ് സാലി ഈ നേട്ടം കൈവരിച്ചത്. 1984ൽ സാലി രണ്ടാമതും ബഹിരാകാശ യാത്ര നടത്തിയതോടെ ബഹിരാകാശത്ത് 343 മണിക്കൂർ ചെലവഴിച്ച യുഎസ് വനിതയെന്ന വിശേഷണവും സാലിയ്ക്കു സ്വന്തമായി. 1987ൽ നാസയിൽ നിന്നു വിരമിച്ചു.നാസയുടെ ചാന്ദ്രപര്യവേക്ഷണ പേടകങ്ങളായ എബ്ബും ഫ്ളോയും ഒരുവർഷം ദൗത്യം പൂർത്തിയാക്കി ചന്ദ്രനിൽ പതിച്ച പ്രദേശം, സാലി റൈഡിന്റെ സ്മാരകമായാണ് അറിയപ്പെടുന്നത്. അർബുദ ബാധയെത്തുടർന്ന് 2012 ൽ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   27-05-2018   ♛♛♛♛♛♛♛♛♛♛

ജവഹർലാൽ നെഹ്രു (ചരമദിനം)

ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പി്ച്ചു നെഹ്രു. 

ജനനം – നവംബർ 14, 1889.
മരണം – മേയ് 27, 1964.

മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ(ഗാന്ധിജി) ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അമൂല്യരത്നം എന്നാണ് ജവാഹർ എന്ന അറബി വാക്കിന്റെ അർത്ഥം. ലാൽ എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം. നെഹ്രു എന്നത് യഥാർത്ഥ കുടുംബപ്പേരല്ല. കാശ്മീരിലെ കൗൾ കുടുംബമാണ് നെഹ്രുവിന്റേത്. എന്നാൽ ഡെൽഹി വാസത്തിനിടയിൽ തലമുറകൾക്കു മുമ്പ് ലഭിച്ചതാണ് നെഹ്രു എന്ന കുടുംബപ്പേര്. നഹർ എന്ന പേർഷ്യൻ ഭാഷയിൽ നിന്നാണ് നെഹ്രു എന്ന നാമം ഉണ്ടായത്. ഔറംഗസീബ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ കാശ്മീരിൽ നിന്നും ഡെൽഹിയിലേക്കു കുടിയേറിപ്പാർത്ത നെഹ്രുവിന്റെ മുൻതലമുറക്കാരിൽ രാജ് കൗൾ എന്ന വ്യക്തിയാണ് പിന്നീട് പേരിനൊപ്പം നെഹ്രു എന്ന് ഉപയോഗിക്കാൻ തുടങ്ങിയത്. നെഹ്രുവിനോടുള്ള ആദരപൂർവ്വം പൊതുസ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച സർവ്വകലാശാലകളിലൊന്നായ ഡെൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാല, മുംബൈയിലെ ആധുനിക തുറമുഖമായ ജവഹർലാൽ നെഹ്രു പോർട്ട് എന്നിവ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണത്തിനോടുള്ള ആദരവായിട്ട് രാജ്യം നാമകരണം ചെയ്തതാണ്. 1962 നുശേഷം നെഹ്രുവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. നെഹ്രു ഏറെ വിശ്വാസമർപ്പിച്ചിരുന്ന ചൈനയിൽ നിന്നേറ്റ് ചതിയാണ് നെഹ്രു പെട്ടെന്ന് രോഗബാധിതനാവാനുണ്ടായ കാരണമെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 1964 ൽ നെഹ്രുവിന് ഹൃദയാഘാതമുണ്ടായി. കാശ്മീരിൽ നിന്നും തിരിച്ചുവന്ന ഉടനെയായിരുന്നു ഇത്. 27 മെയ് 1964 ന് മദ്ധ്യാഹ്നത്തോടെ നെഹ്രു അന്തരിച്ചു. അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെഹ്രുവിന്റെ മരണം ലോക സഭയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തിൽ ഹൈന്ദവാചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി. ഏതാണ്ട് 15 ലക്ഷത്തോളം ജനങ്ങളാണ് നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സിച്ചെങ്കിലും പൂര്‍ണ്ണാരോഗ്യം തിരിച്ച് കിട്ടിയില്ല. വീണ്ടും മെയില്‍ രോഗനില വഷളായി. നാല് ദിവസത്തെ വിശ്രമത്തിന് ശേഷം മെയ് 26 ന് ഡറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു . 27 ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു.എന്റെ അസ്ഥികള്‍ ഇന്ത്യയിലെ നദികളില്‍ ഗംഗയിലും യമുനയിലും ഒഴുക്കുക, മുകളില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് വിതറുക, അങ്ങിനെ ഈ മഹത്തായ മണ്ണിന്റെ ഒഴിച്ച് കൂടാനാകാത്ത ഒരു ഭാഗമാകാന്‍ എനിക്ക് കഴിയട്ടെ,’ നെഹ്റുവിന്‍റെ ആഗ്രഹ പൂര്‍ത്തിക്കായി ജൂണ്‍ 8- ന് ചിതാഭസ്മം അലഹാബാദിലെ ത്രീവേണീ സംഗമത്തില്‍ ഒഴുക്കി.ജൂണ്‍ 12 ന് ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറി.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ വില്‍പത്രത്തിലെ പ്രസ്താവനയാണിത്. ഇന്ത്യന്‍ മണ്ണിനോടുള്ള നെഹ്രുവിന്റെ അഗാധമായ ബന്ധം വിളിച്ചോതാന്‍ ഇതില്‍ കൂടുതല്‍ ഒന്നും ആവശ്യം ഇല്ല. ജവാഹര്‍ലാല്‍ നെഹ്രു കഥാവശേഷനായിട്ട് അഞ്ചുപതിറ്റാണ്ടുകള്‍ കഴിഞ്ഞു. പക്ഷേ, അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും രാഷ്ട്രനിര്‍മാണത്തിനും ദേശീയജീവിതത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള സംവാദങ്ങളും വിമര്‍ശനങ്ങളും ഇന്നും തുടരുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   28-05-2018   ♛♛♛♛♛♛♛♛♛♛

എൻ.ടി. രാമറാവു (ജന്മദിനം)

തെലുഗു ചലച്ചിത്രമേഖലയിലെ ഒരു നടനും, സംവിധായകനും, നിർമ്മാതാവും കൂടാതെ തെലുഗുദേശം പാർട്ടി പ്രവർത്തകനുമായിരുന്നു എൻ.ടി.ആർ എന്ന പേരിൽ അറിയപ്പെടുന്ന നന്ദമുറി താരകരാമ റാവു (28 മേയ് 1923–18 ജനുവരി 1996) തെലുഗുദേശം പാർട്ടിയുടെ സ്ഥാപകനാണ് അദ്ദേഹം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയി രണ്ട് വട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1960 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു. തെലുഗു ചലച്ചിത്രത്തിലെ ചക്രവർത്തിയെന്നാണ് അദ്ദേഹത്തേ ജനങ്ങൾ പറഞ്ഞിരുന്നത്. ആദ്യ കാലങ്ങളിൽ പുരാണ കഥാപാത്രങ്ങളെ അഭിനയിക്കുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു.1950 മുതൽ 1965 കാലഘട്ടം വരെ നന്ദമുറി തരക രാമ റാവു തെലുഗു ചലച്ചിത്രമേഖലയിൽ നിറഞ്ഞ് അഭിനയിക്കുകയും ധാരാളം സംഭാവനകൾ നൽകുകയും ചെയ്തു. 1982 ലാണ് അദ്ദേഹം തെലുഗുദേശം പാർട്ടി രൂപവത്കരിച്ചത്. അതിനു ശേഷം അദ്ദേഹത്തിന്റെ ജനങ്ങളിലുള്ള പ്രഭാവം മൂലം പാർട്ടി അധികാരത്തിലേറി. 1995-ൽ മരുമകൻ ചന്ദ്രബാബു നായിഡുവിന് സ്ഥാനം നൽകി അദ്ദേഹം രാഷ്ട്രീയരംഗം വിട്ടു. 1996 ജനുവരി 18-ന് 73-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഇയാൻ ഫ്ലെമിങ് (ജന്മദിനം)

ഇയാൻ ഫ്ലെമിങ് എന്ന ഇയാൻ ലങ്കാസ്റ്റർ ഫ്ലെമിങ് (28 May 1908 – 12 August 1964) ഒരു ഇംഗ്ലിഷ് എഴുത്തുകാരനും പത്രപ്രവർത്തകനും നാവിക കുറ്റാന്വേഷണ ഉദ്യോഗസ്ഥനും ആയിരുന്നു. ഇയാൻ ഫ്ലെമിങ് 1908 മെയ് 28നാണ് ജനിച്ചത്. ഇംഗ്ലണ്ടിലെ മെയ്‌ഫെയർ എന്ന ധനികരുടെ പ്രദേശത്താണ് അദ്ദേഹം ജനിച്ചത്.അദ്ദേഹത്തിന്റെ മാതാവ് ഐവ്ലിൻ സെന്റ് ക്രൂക്സ് റോസ് ആയിരുന്ന. പിതാവ് വാലെന്റൈൻ ഫ്ലെമിങ് ഒരു പാർലിമെന്റ് അംഗമായിരുന്നു.കുഞ്ഞായിരുന്നപ്പോൾ അദ്ദേഹം കുറച്ചുകാലത്തേയ്ക്ക് ഓക്സ്ഫെഡ്ഷയറിൽ തന്റെ കുടുമ്പത്തിന്റെ കൂടെ താമസിച്ചിരുന്നു.അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രമായിരുന്നു അദ്ദേഹത്തേക്കാൾ ലോകപ്രശസ്തനായ ജയിംസ് ബോണ്ട്. ചാരക്കഥാപരമ്പരയിലെ കഥാപാത്രമായിരുന്നു ജെയിംസ് ബോണ്ട്. ഫ്ലെമിങ് ഒരു ധനികകുടുംബത്തിലെ അംഗമായിരുന്നു. ബാങ്കായ, റോബർട്ട് ഫ്ലെമിങ് ആന്റ് കോയും ആയി ബന്ധപ്പെട്ട കുടുംബമായിരുന്നു. 1910 മുതൽ അദ്ദേഹത്തിന്റെ മരണംവരെ അദ്ദേഹത്തിന്റെ പിതാവ് ഇംഗ്ലണ്ടിലെ പാർലമെന്റ് അംഗമായിരുന്നു. നേവൽ ഓഫീസറായ അദ്ദേഹം ആ പശ്ചാത്തലം തന്റെ നോവലുകളിൽ ഉപയോഗിച്ചിരിക്കുന്നു. ഫ്ലെമിങ് ആദ്യമായി എഴുതിയ നോവൽ കാസിനൊ റോയേൽ ആയിരുന്നു.ബിട്ടൺ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ... 




♛♛♛♛♛♛♛♛♛   29-05-2018   ♛♛♛♛♛♛♛♛♛♛

പൃഥ്വിരാജ് കപൂർ (ചരമദിനം)

ബോളിവുഡ് ചലച്ചിത്ര രംഗത്തേയും നാടക രംഗത്തേയും ഒരു മികച്ച നടനായിരുന്നു പൃഥ്വിരാജ് കപൂർ ( 3 നവംബർ 1906 - 29 മേയ് 1972). 1929ൽ സിനിമ ഗേൾ എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ ഒരു വേഷം ചെയ്തത്. ഇത് ഒരു മൂക ചിത്രമായിരുന്നു. ഇതിനു ശേഷം ഒൻപത് മൂകചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു, ഇതിനു ശേഷം ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രമായ അലം അര എന്ന ചിത്രത്തിൽ 1931 ൽ ഒരു സഹനടനായി അഭിനയിച്ചു. 1944 ൽ അദ്ദേഹം തന്റെ സ്വന്തം തിയേറ്റർ രൂപം കൊടുത്തു. കാളിദാസന്റെ അഭിഞ്ജാനശാകുന്തളം ഇവരുടെ ഒരു പ്രധാന നാടകമായിരുന്നു. തന്റെ മൂത്ത മകനായ രാജ് കപൂർ ഇതിനകം തന്നെ ചലച്ചിത്ര രംഗത്ത് കാലുറപ്പിച്ചിരുന്നു. തന്റെ തിയേറ്റർ ആയ പൃഥ്വിരാജ് ഗ്രൂപ് പിന്നീട് ബോളിവുഡ്ഡിലെ തന്നെ ഒരു വൻ ചലച്ചിത്രനിർമ്മാണ കമ്പനിയായി. 16 വർഷത്തിൽ ഇവർ 2662 സ്റ്റേജ് പരിപാടീകൾ അവതരിപ്പിച്ചു. ഇതിൽ ഓരോ അവതരണത്തിലും നായകൻ പൃഥ്വിരാജ് ആയിരുന്നു. 1950 കളോടെ നാടക രംഗം മങ്ങുകയും പിന്നീട് ചലച്ചിത്ര രംഗം സജീവമാകുകയും ചെയ്തു. അങ്ങനെ തന്റെ നാടക കമ്പനി സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തേണ്ടി വന്നു. പൃഥ്വിരാജിന്റെ പ്രധാന ചലച്ചിത്ര വേഷങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ 1960 ലെ മുഗൾ എ അസം എന്ന ചിത്രത്തിലെ വേഷമാണ്. മുഗൾ രാജാവായിരുന്ന അക്ബർ ചക്രവർത്തിയുടെ വേഷം അനശ്വരമായി അവതരിപ്പിച്ചു. പിന്നീട് 1970 വരെ ചിത്രങ്ങളിൽ അഭിനയിച്ചു.

ഈ കാല ഘട്ടത്തിൽ തന്നെ ചില പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചു. 1924 ൽ മൂത്ത മകൻ രാജ് കപൂർ ജനിച്ചു. 1928 ൽ മുംബൈയിലേക്ക് മാറുന്നതിനു മുൻപ് തന്നെ 3 മക്കൾ ജനിച്ചിരുന്നു. പിന്നീട് തന്റെ ഭാര്യ മുംബൈയിലേക്ക് വന്നതിനു ശേഷം നാലാമത്തെ മകൻ പിറക്കുന്നതിനു മുൻപ് തന്റെ രണ്ടു മക്കൾ ഒരാഴയുടെ ഇടവേളയിൽ മരണപ്പെട്ടു. ഇവരിൽ ഒരാൾ ന്യൂമോണിയ ബാധിച്ചും, മറ്റൊരാൾ വിഷബാധ് ഏറ്റുമാണ് മരിച്ചത്. പിന്നീട് നാലുമക്കൾ കൂടി ജനിച്ചു. രാജ് കപൂർ, ഷമ്മി കപൂർ, ശശി കപൂർ എന്നിവർ പിന്നീട് പ്രശസ്ത നടന്മാരായി. ഒരു മകൾ ഉർമിള്ള.

തന്റെ ചലച്ചിത്രത്തിൽ നിന്നും വിടവാങ്ങിയതിനു ശേഷം ഇവർ മുംബൈയിൽ സ്ഥിരതാമസമാക്കുകയും പിന്നീട് രണ്ട് പേർക്കും ക്യാൻസർ ബാധിക്കുകയും ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടു പേരും മരണപ്പെടുകയായിരുന്നു. മേയ് 29, 1972 ന് പൃഥ്വിരാജ് തന്റെ 63-ം വയസ്സിൽ മരിക്കുകയും ചെയ്തു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകളും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

എവറസ്റ്റ് ദിനം

മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 66 വര്‍ഷം. 1953ല്‍ എഡ്മണ്ട് ഹിലാരി, ടെന്‍സിംങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മയ്ക്കായാണ് മെയ് 29 എവറസ്റ്റ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1953 മെയ് 29നാണ് ഇവര്‍ രണ്ടുപേരും എവറസ്റ്റ് കൊടുമുടി കീഴടക്കിയത്., മനുഷ്യന്‍ ഭൂമിയുടെ പരമോന്നതിയിലെത്തിയ ചരിത്ര ദിവസമാണിത്. അന്നേ ദിവസം രാവിലെ 11.30ന് ന്യൂസിലാന്‍ഡ്കാരനായ എഡ്മണ്ട് ഹിലരിയും നേപ്പാളിയായ ടെന്‍സിംഗ് നോര്‍ഗെയും സമുദ്ര നിരപ്പില്‍ നിന്ന് 29,035 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് കീഴടക്കുന്ന ആദ്യ മനുഷ്യരായി. പര്യവേക്ഷക സംഘത്തിന് വഴികാട്ടുന്ന ഷെര്‍പ്പ ആയിരുന്നു ടെന്‍സിംഗ് നോര്‍ഗെ. 27,900 അടി ഉയരത്തില്‍ തീര്‍ത്ത കൂടാരത്തില്‍ ഒരു രാത്രി ചെലവിട്ട ശേഷമാണ് ഒരു ബ്രിട്ടീഷ് പര്‍വതാരോഹക സംഘത്തിന്റെ ഭാഗമായിരുന്ന ഇരുവരും ലക്ഷ്യത്തിലെത്തിയത്.

സമുദ്രനിരപ്പില്‍നിന്നും ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയായ എവറസ്റ്റ, ഹിമാലയപര്‍വതനിരകളില്‍ നേപ്പാള്‍, ചൈന അതിര്‍ത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 1865 ല്‍ ബ്രിട്ടീഷ് സര്‍വേയറും ആര്‍മി ഓഫീസറുമായിരുന്ന സര്‍ ആന്‍ഡ്രൂ വോ, തന്റെ മുന്‍ഗാമിയായിരുന്ന കേണല്‍ സര്‍ ജോര്‍ജ് എവറസ്റ്റിന്റെ പേരില്‍ നിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്. ടിബറ്റന്‍ ഭാഷയില്‍ ചോമോലുംഗ്മ (അമ്മ ദൈവം) എന്നും പേരുണ്ട്.

1953 ലെ വിജയകരമായ യാത്രക്കു മുന്‍പ്, എവറസ്റ്റിന്റെ മുകളിലെത്താനായി നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇവയെല്ലാം സംഘടിപ്പിച്ചത്, ആല്‍പൈന്‍ ക്ലബും, റോയല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ്. 1921ലാണ് ആദ്യത്തെ യാത്ര നടന്നത്. 400 മൈലുകള്‍ മാത്രമാണ് ആദ്യ ശ്രമത്തില്‍ പിന്നിടാന്‍ സാധിച്ചത്. ശക്തമായ ഹിമക്കാറ്റ് ശ്രമമുപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി. എന്നാല്‍ പര്യവേഷണ സംഘത്തിലുണ്ടായിരുന്ന ജോര്‍ജ് ലെയ്ഗ് മാലറി മുകളിലേക്കെത്താനുള്ള പ്രായോഗിക പാത കണ്ടെത്തി. നേപ്പാളിലൂടെയുള്ള യാത്ര ആരംഭിക്കുന്നതിനു മുന്‍പ് തിബറ്റിലൂടെ, അതായത് എവറസ്റ്റിന്റെ വടക്കുവശം വഴിയാണ് ആരോഹണത്തിനു ശ്രമിച്ചിരുന്നത്. 1951 ല്‍ എറിക് ഷിപ്റ്റണിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ സംഘമാണ് എവറസ്റ്റിന് തെക്കുവശം വഴി, നേപ്പാളിലൂടെയുള്ള ഒരു പാത തെളിച്ചത്. രണ്ടാം ലോകമഹായുദ്ധാനന്തരം തിബറ്റിലൂടെയുള്ള പാത ചൈനക്കാര്‍ അടയ്ക്കുകയും പിന്നാലെ പര്യവേക്ഷണത്തിന് കൂടുതല്‍ യോഗ്യമായ നേപ്പാളിലൂടെയുള്ള പാത തുറക്കപ്പെടുകയും ചെയ്തു.
1922 ല്‍ ജോര്‍ജ് ഫിഞ്ചും ജിയോഫ്രി ബ്രൂസും ഏതാണ്ട് 27,000 അടി ഉയരത്തില്‍ എത്തി. അതേ വര്‍ഷം തന്നെ മാലറി നടത്തിയ ശ്രമത്തിനിടെ ഹിമപാതത്തെ തുടര്‍ന്ന് ഏഴ് ഷെര്‍പ്പകള്‍ കൊല്ലപ്പെട്ടു. 1924 ല്‍ എഡ്വാര്‍ഡ് നോര്‍ട്ടണ്‍ നയിച്ച യാത്ര 28,128 അടി ഉയരത്തില്‍ എത്തി. കൃത്രിമ ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള ഈ ആരോഹണം ഏറെ ശ്രദ്ധനേടി. നാല് ദിവസങ്ങള്‍ക്ക് ശേഷം മാലറിയും സുഹൃത്ത് ആന്‍ഡ്രു ഇര്‍വിനും കൂടി മറ്റൊരു ശ്രമം കൂടി നടത്തി. എന്നാല്‍ അവര്‍ ഇരുവരും തിരിച്ചു വന്നില്ല. 1999 മേയ് ഒന്നിന് മാലറിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നതുവരെ, 75 വര്‍ഷക്കാലത്തേയ്ക്ക് ദുരന്തത്തെപ്പറ്റി വ്യക്തമായ അറിവ് പുറംലോകത്തിന് ഉണ്ടായിരുന്നില്ല. മാലറിയും ഇര്‍വിനും കൊടുമുടി കീഴടക്കിയിട്ടുണ്ടോ എന്ന വസ്തുത ഇപ്പോഴും സ്ഥിരീകരിക്കപ്പെടാതെ തുടരുന്നു.1953 മുതൽ 2016 വരെയുള്ള കാലത്തു 4469 പേരാണ് എവറസ്റ്റ് കീഴടക്കിയത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




♛♛♛♛♛♛♛♛♛   30-05-2018   ♛♛♛♛♛♛♛♛♛♛

ജോവാന്‍ ഓഫ് ആര്‍ക് (ചരമദിനം)

ജനനം 1412, Domrémy-la-Pucelle, France.
മരണം: 30 May 1431, Rouen, France.

ജോവാന്‍ ഓഫ് ആര്‍ക് എന്ന ധീരവനിതയകേട്ടിട്ടില്ലാത്തവർ കുറവായിരിക്കും. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ജോവാന്റെ കഥ ഒരു വിശുദ്ധയുടെ കഥ കൂടിയാണ്. ജോവാന്റെ മരണത്തിനും അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവരെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സംഭവ ബഹുലമാണ് ജോവാന്റെ കഥ. ഫ്രാന്‍സിലെ ലൊറൈനിലാണ് അവര്‍ ജനിച്ചത്. യേശുവിനെ കുഞ്ഞുനാള്‍ മുതല്‍ സ്‌നേഹിച്ച ജോവാന് 13-ാം വയസു മുതല്‍ ദര്‍ശനങ്ങള്‍ ലഭിച്ചു തുടങ്ങി. മിഖായേല്‍ ദൈവദൂതല്‍, നാലാം നൂറ്റാണ്ടില്‍ ജീവിച്ച വി. മാര്‍ഗരറ്റ്, കന്യകയായ വി. കാതറിന്‍ എന്നിവര്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. ആടുകളെ മേയ്ക്കുകയായിരുന്നു ജോവാന്റെ തൊഴില്‍. വിശുദ്ധരുടെ ദര്‍ശനങ്ങളിലൂടെ ദൈവം വലിയ ചുമതലകളാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അവള്‍ മനസിലാക്കി. അക്കാലത്ത് ഫ്രാന്‍സിന്റെ ഭൂരിഭാഗവും ഇംഗ്ലണ്ടിന്റെ കീഴിലായിരുന്നു. ഫ്രാന്‍സിന്റെ യഥാര്‍ഥ രാജാവിനെ കണ്ടെത്തി അദ്ദേഹത്തിനു രാജ്യം തിരിച്ചുനേടിക്കൊടുക്കുക എന്നതായിരുന്നു അവള്‍ക്കു ദൈവം കൊടുത്ത ചുമതല. കൗമാരപ്രായം വിട്ടിട്ടില്ലാത്ത ഒരു ആട്ടിടയത്തി ഇംഗ്ലണ്ട് പോലെ ഒരു വലിയ സാമ്രാജ്യത്തോട് എങ്ങനെ പോരാടും? ഏതാണ്ട് മൂന്നുവര്‍ഷത്തോളം അവള്‍ ഇതു മനസിലിട്ടുകൊണ്ടു നടന്നു. ദര്‍ശനങ്ങള്‍ വീണ്ടും ലഭിച്ചതോടെ അവള്‍ രംഗത്തിറങ്ങി. കിരീടാവകാശിയായ ചാള്‍സ് ഏഴാമനെ കണ്ടെത്തി തനിക്കുണ്ടായ ദര്‍ശനങ്ങളെക്കുറിച്ചു പറഞ്ഞു. ഫ്രഞ്ച് സൈന്യത്തെ നയിക്കുന്ന ചുമതല ജോവാന്‍ ഏറ്റെടുത്തു. ‘ഈശോ, മറിയം’ എന്നെഴുതിയ വലിയൊരു ബാനറും മുന്നില്‍ പിടിച്ചുകൊണ്ട് അവള്‍ പടനയിച്ചു. യുദ്ധത്തിനിടെ പരുക്കേറ്റിട്ടും ജോവാന്‍ പിന്‍മാറിയില്ല. ഫ്രാന്‍സിന്റെ പ്രദേശങ്ങള്‍ ഒരോന്നായി തിരിച്ചുപിടിച്ചു. ചാള്‍സ് ഏഴാമനു തന്റെ സിംഹാസനം തിരികെ കൊടുക്കുന്നതിന് ജോവാന്റെ പോരാട്ടങ്ങള്‍ സഹായിച്ചു. പാരീസ് പിടിച്ചെടുക്കുന്നതിനുള്ള പോരാട്ടം തുടരുന്നതിനിടെ ജോവാനു വീണ്ടും പരുക്കേറ്റു. വൈകാതെ അവള്‍ പിടിയിലായി. ക്രൂരമായ പീഡനങ്ങള്‍ അവള്‍ക്കു ഏറ്റുവാങ്ങേണ്ടി വന്നു. അവളെ വിവസ്ത്രയാക്കി പീഡിപ്പിച്ചു. ഇംഗ്ലീഷ് സൈന്യം അവളെ വിചാരണ നടത്തുകയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു. ജോവാനെ വിചാരണ നടത്തിയ ഇംഗ്ലീഷുകാരനായ ബിഷപ്പ് അവളെ കൊല്ലാനാണ് ഉത്തരവിട്ടത്. എന്നാല്‍, ജോവാന്റെ മരണശേഷം 23 വര്‍ഷം കഴിഞ്ഞപ്പോള്‍ അവളുടെ കേസ് വീണ്ടും വിചാരണ നടത്തുകയും അവളെ സഭ കുറ്റവിമുക്തയാക്കുകയും ചെയ്തു. 1920ല്‍ ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു. തടവുകാരുടെയും സൈനികരുടെയും, ന്യായീകരണമില്ലാതെ സഭാ അധികൃതര്‍ കൈവിടുന്നവരുടെയും ബലാത്സംഗത്തിന് ഇരയാകുന്നവരുടെയുമൊക്കെ വിശുദ്ധയാണ് ജോവാന്‍. ചില രാജ്യ ങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.



♛♛♛♛♛♛♛♛♛   31-05-2018   ♛♛♛♛♛♛♛♛♛♛

ലോക പുകയില വിരുദ്ധ ദിനം

ലോക രാജ്യങ്ങളെല്ലാം പുകയില എന്ന നിശബ്ദ കൊലയാളിയെ കൈവിടാന്‍ ആഹ്വാനം ചെയ്യുന്ന ദിനം. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയില ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യസംഘടന എല്ലാ വര്‍ഷവും മെയ് 31ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു വരുന്നത്. 1987 ല്‍ ആണ് ആദ്യ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചത്. പുകയില ഉപയോഗം, അത് സിഗരറ്റോ ബീഡിയോ ആയാലും ഗുട്ക ആയാലും പൌഡര്‍ രൂപത്തിലുള്ളത് ആയാലും, പതിയെ അര്‍ബുദത്തിലേക്കും അതുവഴി മരണത്തിലേക്കുമാണ് നയിക്കുന്നത്. ഇതെ കുറിച്ച് അറിവുണ്ടെങ്കിലും അത് അവഗണിക്കാന്‍ കാട്ടുന്ന വ്യഗ്രത സചിത്ര മുന്നറിയിപ്പിലൂടെ കുറെയൊക്കെ തടയാനാവുമെന്നാണ് കരുതുന്നത്.
ഇത്തരം സചിത്ര മുന്നറിയിപ്പുകള്‍ ഉപഭോക്താക്കളെ പുകയില ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കുമെന്ന് അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠനങ്ങള്‍ ശരിവയ്ക്കുന്നു. ഇത്തരം ശക്തമായ മുന്നറിയിപ്പുകള്‍ തുടക്കക്കാരെ പുകയില ഉപയോഗിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും.

പുകവലിക്കുന്നതിനെക്കാള്‍ അപകടമാണ് പുകവലിക്കാര്‍ പുറംതള്ളുന്ന പുക ശ്വസിക്കുന്നത്. നേരിട്ടല്ലാതുള്ള ഇത്തരം പുകവലിയും പുകയില ഉപയോഗത്തിന്‍റെതായ എല്ലാ ദൂഷ്യ ഫലങ്ങളും നല്‍കും. അര്‍ബുദത്തെ കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, വന്ധ്യത തുടങ്ങിയവയെല്ലാം പുകയില ഉപയോഗത്തിന്‍റെ പരിണിത ഫലങ്ങളായി ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

എലിസബത്ത് ബ്ലാക്‌വെൽ (ചരമദിനം)

യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയാണ് എലിസബത്ത് ബ്ലാക്ക്വെൽ(3 February 1821– 31 May 1910). ബ്ലാക്ക്വെൽ ബ്രിട്ടീഷ് ഡോക്ടർ ആയിരുന്നു . അമേരിക്ക, യുണൈറ്റഡ് കിങ്ഡംഎന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളാണ് എലിസബത്ത് ബ്ലാക്ക്വെൽ  1832 ൽ എലിസബത്ത് ബ്ലാക്ക്വെലിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. തന്റെ പതിനേഴാം വയസ്സിൽ പിതാവിന്റെ മരണശേഷം എലിസബത്ത് ബ്ലാക്ക്വെൽ അധ്യാപികയായി സേവനമാരംഭിച്ചു. തന്റെ കൂട്ടുകാരി രോഗാവസ്ഥയിൽ തുടരുകയും പുരുഷ ഡോക്ടർമാരെ സമീപിക്കാൻ വിസമ്മതിക്കുകയും ചൈയ്ത സാഹചര്യമാണ് ഒരു വനിതാ ഡോക്ടർ എന്ന ആശയം എലിസബത്ത് ബ്ലാക്ക്വെല്ലിൽ ഉണ്ടാക്കിയത്. 1847 ഒക്ടോബർ എലിസബത്ത് ബ്ലാക്ക്വെൽ ന്യൂയോർക്കിലെ ഹൊബാർട്ട് കോളേജിൽ വൈദ്യശാസ്‌ത്ര വിദ്യാർത്ഥിന്യായി പഠനമാരംഭിച്ചു. 1849 ൽ എലിസബത്ത് ബ്ലാക്ക്വെൽ അമേരിക്കയിൽ വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയായി.

1850 ന്റെ മദ്ധ്യത്തിൽ എലിസബത്ത് ബ്ലാക്ക്വെൽ ദരിദ്രരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ന്യൂയോർക്ക് ഡിസ്പെസറി എന്ന പേരിൽ ഒരു പ്രയോഗിക വൈദ്യചികിത്സാലയം ന്യൂയോർക്കിൽ ആരംഭിച്ചു. 1857 ൽ തന്റെ സഹോദരിയും ഡോക്ടറുമായ എമിലി ബ്ലാക്ക്വെല്ലിന്റേയും സഹപ്രവർത്തകരുടേയും സഹായത്തോടെ നിർദ്ധനരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ന്യൂയോർക്ക് ഇൻഫേർമെറി എന്ന ആശുപത്രി ആരംഭിച്ചു. നൂറുവർഷത്തിൽ കൂടുതൽ ഈ ആശുപത്രി നിലനിന്നിരുന്നു. 1861 ൽ നിലവിൽ വന്ന യു. എസ്. സാനിറ്ററി കമ്മീഷൻ രൂപീകരിക്കുവാൻ പ്രധാനപങ്കുവഹിച്ചവരിൽ പ്രധാനിയാണ് എലിസബത്ത് ബ്ലാക്ക്വെൽ. 1860 കളുടെ അവസാനത്തിൽ വനിതകൾക്കുവേണ്ടി ഒരു വൈദ്യശാസ്‌ത്രവിദ്യാലയം ന്യൂയോർക്കിൽ ആരംഭിച്ചു. പിന്നീട് ലണ്ടനിലേക്ക് മടങ്ങിയ എലിസബത്ത് ബ്ലാക്ക്വെൽ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൺ എന്ന വൈദ്യശാസ്‌ത്രവിദ്യാലയത്തിൽ അധ്യാപികയായും സേവനമനുഷ്ടിച്ചു. 31 May 1910 ന് എലിസബത്ത് ബ്ലാക്ക്വെൽ ലണ്ടനിൽ വെച്ച് മരണമടഞ്ഞു ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


മിൽവിന ഡീൻ (ചരമദിനം)

1912 ഏപ്രിൽ 15-ന് നടന്ന ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിച്ചിരുന്നവരിൽ അവസാനവ്യക്തിയായിരുന്നു മിൽവിന ഡീൻ(ഫെബ്രുവരി 2, 1912 - മേയ് 31, 2009). ടൈറ്റാനിക്ക് ദുരന്തത്തിലകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരിയുമായിരുന്നു ഇവർ. ദുരന്തസമയത്ത് മിൽവിനയ്ക്ക് രണ്ടരമാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ

ബെർട്രാം ഫ്രാങ്ക് ഡീൻ, ജോർജ്ജെറ്റ് ഇവാ ലൈറ്റ് ദമ്പതികളുടെ മകളായി 1912 ഫെബ്രുവരി 2-നാണ് മിൽവിന ജനിച്ചത്. എലിസബത്ത് ഗ്ലാഡിസ് മിൽവിന ഡീൻ എന്നായിരുന്നു പൂർണ്ണനാമം. ബെർട്രാം വെരെ ഡീൻ എന്ന ഒരു സഹോദരനും മിൽവിനയ്ക്കുണ്ട്. ഇദ്ദേഹവും ടൈറ്റാനിക്ക് ദുരന്തത്തിൽപ്പെടുകയും മിൽവിനയോടൊപ്പം രക്ഷപ്പെടുകയും ചെയ്തു.അമേരിക്കയിൽ ഒരു പുകയിലക്കട തുടങ്ങാൻ വേണ്ടി മിൽവിനയുടെ മാതാപിതാക്കൾ നടത്തിയ യാത്രയാണ് അവരുടെ ദുരന്തയാത്രയായി മാറിയത്. മറ്റൊരു കപ്പലിൽ യാത്ര ചെയ്യേണ്ടിയിരുന്ന ഇവർ കൽക്കരിസമരം കാരണം ടൈറ്റാനിക്കിലേക്ക് യാത്ര മാറ്റുകയായിരുന്നു. 1912 ഏപ്രിൽ 14-ന് കപ്പൽ മഞ്ഞുമലയായി കൂട്ടിമുട്ടിയത് തിരിച്ചറിഞ്ഞ മിൽവിനയുടെ അച്ഛൻ ഭാര്യയെയും മക്കളെയും കൂട്ടി ഡെക്കിനുമുകളിലേക്കെത്തി. ദുരന്തത്തെത്തുടർന്നു നടന്ന രക്ഷാപ്രവർത്തനത്തിൽ ലൈഫ്ബോട്ട് 10-ൽ കയറി മിൽവിനയും അമ്മയും സഹോദരനും സുരക്ഷിതമായി കരയിലെത്തി. എന്നാൽ മിൽവിനയുടെ അച്ഛിന് ദുരന്തത്തിൽനിന്ന് രക്ഷപ്പെടാനായില്ല.

ദുരന്തത്തിനുശേഷം അമേരിക്കയിലെ ബിസിനസ് സ്വപ്നം ഉപേക്ഷിച്ച് മിൽവിനയുടെ അമ്മ രണ്ടു മക്കളേയും കൊണ്ട് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. മിൽവിനയും സഹോദരൻ ബെർട്രാം ഡീനിന്റെയും വിദ്യാഭ്യാസം സതാംപ്റ്റണിലെ സ്കൂളുകളിൽ നടന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സർക്കാരിനുവേണ്ടി മിൽവിന പ്രവർത്തിച്ചിട്ടുണ്ട്. മിൽവിനയ്ക്ക് എട്ട് വയസ്സുള്ളപ്പോൾ അമ്മ രണ്ടാമതും വിവാഹം കഴിക്കാനൊരുങ്ങിയ കാലഘട്ടത്തിലാണ് താനും ടൈറ്റാനിക് കപ്പലിലെ യാത്രക്കാരിയായിരുന്നുവെന്ന യാഥാർത്ഥ്യം മിൽവിന അറിഞ്ഞത്. മിൽവിനയുടെ അമ്മ 1975സെപ്റ്റംബർ 16-നും സഹോദരൻ ബെർട്രാം 1992ഏപ്രിൽ 15-നും മരണമടഞ്ഞു. വിവാഹം കഴിക്കാതിരുന്ന മിൽവിനയുടെ പിൽക്കാലത്തെ ജീവിതം ടൈറ്റാനിക്കുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിലൊതുങ്ങി. എഴുപതുകളിൽ തുടങ്ങിയ ഈ പരിപാടികൾ തൊണ്ണൂറ് വയസ്സ് കഴിഞ്ഞതിനുശേഷവും തുടർന്നു. 96 വയസ്സായപ്പോഴേക്കും മിൽവിന തീർത്തും അവശയായി. ശ്വാസതടസ്സവും മറ്റും അവരെ നിരന്തരമായി വേട്ടയാടി. 2009 മേയ് 31-ന് 97-ആം വയസ്സിൽ ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് ഹാംപ്ഷയറിലെ കെയർഹോമിൽവെച്ച് അവർ അന്തരിച്ചു. ടോഗോ പുറത്തിറക്കിയ തപാൽ സ്റ്റാംപ്.