ചര്‍ച്ച - സ്റ്റാമ്പ് ശേഖരണത്തിൽ block-of-fourൻറെ പ്രാധാന്യം എന്ത് ?


സ്റ്റാമ്പുകൾ ഒറ്റ(single)യായും സമചതുരങ്ങളായി മുറിക്കാതെ നാല് സ്റ്റാമ്പുകൾ ഒരുമിച്ചള്ള block-of-four   ആയും ശേഖരിക്കാറുണ്ട്. സ്വാഭാവികമായും block-of-four ആവുമ്പോൾ ചെലവ് വർദ്ധിക്കും. ഈ വർദ്ധവിനനുസരിച്ച് ശേഖരണത്തിൻറെ മൂല്യം വർദ്ധിക്കുമോ ?

ഒറ്റയായി കുറഞ്ഞ പേജുകളിൽ കൂടുതൽ സ്റ്റാമ്പുകൾ ഉൾപ്പെടുത്തുന്നതാണോ അഭികാമ്യം ?

മത്സര പ്രദർശനങ്ങൾക്കായി പൊതുവായി അംഗീകരിച്ച നിബന്ധനകളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് ഈ പറയുന്നവയിൽ ഏതാണ് മികച്ചത് ?

ഇത്തരം ശേഖരണത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായവും കലക്ഷനും പങ്കുവെയ്ക്കാം

📕📗📘📙📒📕📗📘📙📒📕📗📘📙📒📕📗📘📙📒

- Abraham

ബ്ലോക്ക് ഓഫ് ഫോർ കളക്ഷൻ പ്രധാന ആകർഷണം അതിന്റെ ഭംഗിയാണ്, കളക്ഷൻ പ്രധാനലക്ഷ്യം മത്സരത്തെ കാൾ ഉപരി അതിന്റെ ഭംഗി ആസ്വദിക്കുകയാല്ലോ. മറ്റൊരു കാര്യം വ്യത്യസ്തമായ കളക്ഷൻ തയ്യാറാക്കുക എന്നാണല്ലോ, സിംഗിൾ സ്റ്റാമ്പ് മിക്കവരുടെയും കയ്യിലുണ്ട്, എന്നാൽ ബ്ലോക്ക് ഫോർ കളക്ഷൻ വിരലിലെണ്ണാവുന്നവരുടെ കയ്യിൽ മാത്രമേ ഉള്ളൂ, ( റയർ കളക്ടേഴ്സ് ) അതും അതിന്റെ ഒരു പ്രത്യേകതയാണ്, മൂല്യം വർദ്ധിക്കും എന്നുള്ളത് സ്വാഭാവികമാണല്ലോ നാലിരട്ടി അല്ല അതിനു മുകളിൽ ഉള്ള ഒരു മൂല്യം ആണ് ബ്ലോക്ക് ഓഫ് ഫോർ ന് ഉള്ളത്.

 ഇന്ത്യയുടെ 1947-നു ശേഷമുള്ള ഒരു ബ്ലോക്ക് ഫോർ സ്റ്റാമ്പ് കളക്ഷൻ ബിൽഡപ്പ് ചെയ്യുവാൻ 8-10 ലക്ഷം രൂപയെങ്കിലും ടാർഗെറ്റ് ചെയ്യണം.