കേരളം സ്റ്റാമ്പിലൂടെ...

Page 1

Prepared by
നിഷാദ് കാക്കനാട്
    

🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 01        🌲🌲🌱🌱🌿🌳🎋

ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്

1955 ൽ ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ ഡെഫനിറ്റീവ് സീരീസിന്റെ ഭാഗമായ 2 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ ചിത്രീകരിച്ച ആലുവ പെരിയാർ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ഫാക്ടറിയെ കുറിച്ചാണ് ഈ  ലക്കം.

ആരംഭം
1950 ആഗസ്റ്റ് 18 ന് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (I.R.E.Ltd.) കേരളത്തിലെ ആലുവയിൽ സ്ഥാപിതമായി. 1963 ൽ ഇത് ആറ്റോമിക് എനർജി ഡിപ്പാർട്ട്‌മെന്റിന്റെ ഭരണപരമായ നിയന്ത്രണത്തിലായിരുന്നു.

സ്വാതന്ത്ര്യത്തിനുമുമ്പ്, തോറിയവും യുറേനിയവും അടങ്ങിയ മോണാസൈറ്റ് അയിര് യാതൊരു നിയന്ത്രണവുമില്ലാതെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. 1948 ൽ ആറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിതമായതോടെ മോണാസൈറ്റ് കയറ്റുമതി നിലയ്ക്കുകയും ഇന്ത്യയിൽ ധാതുക്കൾ സംസ്‌കരിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ്‌ ആലുവയിലെ ഉദ്യോഗമണ്ഡലിൽ പെരിയാർ നദിയുടെ തീരത്ത്‌ റെയർ എർത്‌സ്‌ ഡിവിഷൻ ആരംഭിച്ചത്‌.

ലയനം
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്‌ ധാതുമണൽ ഖനന രംഗത്തെ ആദ്യകാല സംരംഭങ്ങളായിരുന്ന ട്രാവൻകൂർ മിനറൽസ്‌ ലിമിറ്റഡ്‌, ഹോപ്‌കിൻസ്‌ ആൻഡ്‌ വില്യം ട്രാവൻകൂർ ലിമിറ്റഡ്‌ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചപ്പോൾ 1965-ൽ കേന്ദ്രസർക്കാർ ഇവയെ ഏറ്റെടുക്കുകയും ഇന്ത്യൻ റെയർ എർത്‌സ്‌ ലിമിറ്റഡിന്‌ കൈമാറുകയും ചെയ്‌തു.

ഉത്‌പാദനക്ഷമത
പ്രതിവർഷം 1,500 മെട്രിക്‌ ടൺ മോണസൈറ്റ്‌ സംസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ഉത്‌പാദനക്ഷമത ഇന്ന്‌ 4,500 മെട്രിക്‌ ടൺ വരെ ആയി വളർന്നിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ വിദേശരാഷ്‌ട്രങ്ങളുടെ മത്സരം നേരിടേണ്ടിവന്ന ഈ സ്ഥാപനം ഇന്ന്‌ ലോകവിപണിയിൽ ഒരു പ്രമുഖസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. വിദേശരാജ്യങ്ങളുടെ സഹകരണം കൂടാതെതന്നെ സാധ്യമാക്കിയ സാങ്കേതിക വികസനത്തെത്തുടർന്ന്‌ ആഗോളചോദനത്തിന്റെ മൂന്നിലൊന്ന്‌ ഭാഗം മോണോസൈറ്റ്‌ ഉത്‌പാദിപ്പിക്കുന്നത്‌ ഈ സ്ഥാപനമാണ്‌. ഭാഭാ അറ്റോമിക്‌ റിസർച്ച്‌ സെന്ററിന്റെ സഹകരണത്തോടെ റെയർ എർത്‌സ്‌ ഫ്‌ളൂറൈഡ്‌, റെയർ എർത്‌സ്‌ ഓക്‌സൈഡ്‌, ശുദ്ധ സീരിയം ഓക്‌സൈഡ്‌ എന്നിവ ഉത്‌പാദിപ്പിച്ചുവരുന്നു.കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ അനേകം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 02        🌲🌲🌱🌱🌿🌳🎋

ആന

കേരളത്തിന്‍റെ മൃഗം എന്നറിയപ്പെടുന്നത് ആനയാണ്. വെറും അറിയപ്പെടൽ മാത്രല്ല, ആന പ്രേമികളുടെ നാട് കൂടിയാണ് ഈ കൊച്ചു സംസ്ഥാനം.കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികമണ്ഡലത്തിൽ ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്.കർണാടകം, ഒറീസ്സ, ഝാർഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗിക മൃഗം കൂടിയാണ് ആന. കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തിൽ ആനയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നു.ലോകത്ത് ഏറ്റവുമധികം ഏഷ്യൻ ആനകളെ കാണുന്നത് കേരളമുൾപ്പെടുന്ന വനമേഖലയിലാണ്.

കേരളത്തിൽ 562 നാട്ടാനകളും 6079 കാട്ടാനകളുമുണ്ടെന്നാണു കണക്ക്. കാട്ടാനകളിൽ കൊമ്പന്റെ എണ്ണം വളരെ കുറവാണ്. അറുപത് ‘പിടി’ക്ക് ഒരു കൊമ്പൻ (60:1) എന്നതാണു ശരാശരി കണക്ക്.5000 കിലോഗ്രാം വരെ ഭാരവും 3.5 ഉയരം വരെ അളക്കുന്ന ഇന്ത്യൻ ആനയും (വടക്ക് കിഴക്കും തെക്കുപടിഞ്ഞാറുമായി) കാണപ്പെടുന്നു.  ഈ മൃഗം ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന സസ്തനികളുടെ ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിൽ ഉണ്ട്. കേരളത്തിൽ ആനകളെ പെരിയാർ ടൈഗർ റിസർവ്, നെയാർ, പരമ്പികുളം, വയനാട്, ഇടുക്കി, ചിന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ കാണാം.

മനുഷ്യനുമായി ഇണങ്ങിയ നാട്ടാനകളെ ഉത്സവങ്ങൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുപ്പിക്കാറുണ്ട്. ഒന്നിൽ കൂടുതൽ ആനകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള നിരവധി ഉത്സവങ്ങൾ പ്രസിദ്ധമാണ്. കേരളത്തിലെ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നതിന്റെ തെളിവുകളിൽ ഏറ്റവും പഴക്കമുള്ളത് ക്രി.വ. 583-ലെ ആറാട്ടുപുഴ പൂരത്തിന്റെ വിവരണം മുതൽ ലഭ്യമാണ്.

1982-ൽ ദില്ലിയിൽ നടന്ന ഒൻപതാമത് ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം “അപ്പു” എന്ന കുട്ടിയാനയായിരുന്നു. കേരളത്തിൽ നിന്നുള്ള കുട്ടിനാരായണൻ എന്ന ആനയായിരുന്നു അപ്പുവായി ഗെയിംസ് വേദികളിൽ നിറഞ്ഞത്. “ഏഷ്യാഡ് അപ്പു” എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ ആന 2005 മേയ് 14-നു ചരിഞ്ഞു.

ഗുരുവായൂർ കേശവൻ കേരളത്തിൽ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തനായ ആന. ഗുരുവായൂരപ്പന്റെ ഭക്തനായി കരുത്തപ്പെടുന്ന ആന. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഗുരുവായൂർ കേശവൻ എന്ന പേരിൽ പിൽക്കാലത്ത് ഈ ആനയെക്കുറിച്ച് ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം പത്തനംതിട്ട ജില്ലയിലെ ഗവിയിലാണ്.ആനയെ കേന്ദ്രവവനം മന്ത്രാലയം ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്

1963-ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്റ് ഇന്ത്യയിലെ വന്യജീവികൾ എന്ന പരമ്പരയിൽ 30 നയപൈസ മുഖവിലയുള്ള  സ്റ്റാമ്പിൽ ഒരു ആനയെ ചിത്രീകരിച്ചിരിക്കുന്നു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 03        🌲🌲🌱🌱🌿🌳🎋

ശകുന്തളയുടെ പ്രേമലേഖനം

രാജാക്കന്മാർക്കിടയിലെ ചിത്രകാരനും, ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു രാജാ രവിവർമ്മ.സ്ത്രീസൗന്ദര്യത്തിന്റെ ആവിഷ്കരണത്തിൽ രവിവർമ്മ ചിത്രങ്ങൾ പുലർത്തിയ മിഴിവും, അഴകും, പ്രൗഢിയും സമാനതകളില്ലാത്തതാണ്.രാജാ രവിവർമ്മയുടെ 1876 ​​ലെ ചിത്രമാണ് ശകുന്തളയുടെ പ്രേമലേഖനം  .  1876ല്‍ മദ്രാസില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലേക്ക് രവിവര്‍മ്മ തന്റെ ഈ ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു.ഈ ചിത്രം കണ്ട സർ മോണിയർ വില്യംസ് (ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ രണ്ടാമത്തെ ബോഡൻ പ്രൊഫസറായിരുന്നു .)തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ് തർജമക്ക് മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. അങ്ങനെ 28 വയസ്സ് തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറിയിരുന്നു.

1960-ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് ഒരു രൂപ, മൂന്ന് നയാ പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ കാമുകൻ ദുശ്യന്തന് താമര ഇതളിൽ പ്രണയലേഖനം എഴുതുന്ന ശകുന്തളയെ  പുല്ലിൽ കിടക്കുന്നതായി ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 04        🌲🌲🌱🌱🌿🌳🎋

ശ്രീ നാരായണ ഗുരു

കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയനായ തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാനനായകനും ആണ് ശ്രീനാരായണഗുരു(1856 - 1928) കേരളത്തിന്റെ സാമൂഹ്യഘടനയെ പരിവർത്തനം ചെയ്തതിനും കേരളീയരുടെ വിശ്വാസങ്ങളെ അക്കാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ മാറ്റിയതിനും അദ്ദേഹത്തിന് ബഹുമതി ലഭിച്ചു

ജാതി ചിന്തകളും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കേരളത്തിൽ ഗുരുസന്ദേശം പുതിയ ഒരു വീക്ഷണ വാതിലാണ് തുറന്നിട്ടത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന എന്ന ദര്‍ശനം മനുഷ്യരാശിയെ മാറ്റിമറിച്ചു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്.ചിന്തോദ്ദീപകമായും സരസമായും സമൂഹത്തോട് സംവദിച്ചിരുന്ന വ്യക്തിത്വമായിരുന്നു നാരായണ ഗുരുവിന്റേത്. അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും അദ്ദേഹം കണക്കറ്റ് കളിയാക്കിയിട്ടുണ്ട്. പ്രത്യക്ഷമായി ആരേയും മുറിപ്പെടുത്താതെ അദ്ദേഹം നിശിതമായ വിമര്‍ശനങ്ങള്‍ നടത്തി.

കേരളത്തിലുടനീളം ഏക മത പ്രചരണം നടത്തിയ ഗുരുദേവന്‍ ഒട്ടനവധി ക്ഷേത്രങ്ങള്‍ക്ക് പ്രതിഷ്ഠ നടത്തുകയുണ്ടായി.1922 ല്‍രവീന്ദ്രനാഥ ടാഗോർ സി. എഫ്. ആൻഡ്രൂസിനോടൊപ്പം സ്വാമികളെ സന്ദർശിച്ചു. സ്വാമികളുടെ അഭൗമമായ പ്രഭാവം മഹാകവിയെ വളരെ ആകർഷിച്ചു 

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം ലോകത്തിനു കാഴ്ചവച്ചതും ഈ കാലയളവിലായിരുന്നു.1925 ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിനു തറകല്ലിട്ടു. ഇതേവര്‍ഷം തന്നെ കേരളത്തിലെത്തിയ ഗാന്ധിജി ഗുരുവിനെ സന്ദര്‍ശിക്കുകയും പിന്നീട് ഹരിജനോദ്ധാരണം ജീവിതവ്രതമായി സ്വീകരിക്കുകയും ചെയ്തു.  അതിനുശേഷമാണ് ഗാന്ധിജി ഹരിജന്‍ എന്ന പത്രം തുടങ്ങിയത്. സ്വാമികളുടെ സഞ്ചാര പ്രിയത്വവും പതിതോദ്ധാരണ തത്പരതയും സിലോൺ (ശ്രീലങ്ക) നിവാസികൾക്കും അനുഗ്രഹമായിട്ടുണ്ട്. രണ്ടു പ്രാവിശ്യം സ്വാമികൾ സിലോൺ സന്ദർശിച്ചു. ആദ്യത്തെ യാത്ര 1094-ൽ ആയിരുന്നു. ആ യാത്രയിലാണു സ്വാമികൾ ഒന്നാമതായി കാവിവസ്ത്രം ധരിച്ചത്. അതുവരെ ശുഭ്രവസ്ത്രം ധരിക്കുകയായിരുന്നു പതിവ്. രാമേശ്വരത്തു വച്ചു ശിഷ്യന്മാരുടെ ഇംഗിതമനുസരിച്ചു സ്വാമികൾ കാവി കൈക്കൊണ്ടു.

ജാതി മത ചിന്തകള്‍ക്ക് അപ്പുറമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഗുരുദേവന് ഉണ്ടായിരുന്നത്. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനത്തോടെ അറിവ് ആയുധമാക്കി ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ അദ്ദേഹം മറികടന്നു. കര്‍മ്മത്തിൻ്റെ പ്രാധാന്യം നൽകിയ ഗുരുദേവൻ ജാതിമതഭേദ്യമെന്യേ എല്ലാവരുടെയും വഴികാട്ടിയാണ്. രണ്ടാം  ബുദ്ധൻ എന്നാണ് കവിയും ഉപന്യാസകാരനുമായ ജി ശങ്കരക്കുറുപ്പ് ഗുരുവിനെ വിശേഷിപ്പിച്ചത്.

1967-ൽ ഭാരതീയ തപാൽ വകുപ്പ് 15 പൈസ മുഖവിലയുള്ള സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.ആദ്യമായി ഭാരതീയ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്‌. നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്‌.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 05        🌲🌲🌱🌱🌿🌳🎋

 കൊച്ചിൻ സിനഗോഗ്

യഹൂദമതത്തിൽ വിശ്വസിക്കുന്നവരുടെ ആരാധനാലയത്തിനു പറയുന്ന പേരാണ് ജൂതപ്പള്ളി അഥവാ സിനഗോഗ്.യഹൂദരുടെ ആരാധനാലയങ്ങളെന്നതിനു പുറമേ മതബോധനത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും കേന്ദ്രം എന്ന നിലയിലും പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ് സിനഗോഗുകൾ.ജൂതരുടെ ആരാധനാലയത്തെ 'പള്ളി' എന്നാണ് വ്യവഹരിച്ചു പോരുന്നത്. പള്ളി എന്നത് പാലി ഭാഷയില്‍നിന്നു കടന്നുവന്ന പദമാണ്. കേരളത്തിലുണ്ടായിരുന്ന ബുദ്ധമതക്കാര്‍ തങ്ങളുടെ ആരാധനാലയത്തിനെ പള്ളി എന്നു വിളിച്ചുപോന്നു. കൂടാതെ ക്രിസ്ത്യന്‍പള്ളി, മുസ്ലീം പള്ളി, ജൂതപ്പള്ളി എന്നിങ്ങനെയുള്ള പ്രയോഗവിശേഷങ്ങളും കേരളത്തിലുണ്ട്. ജൂതപ്പള്ളി ആഗോളതലത്തില്‍ സിനഗോഗ് (synagogue) എന്നാണ് അറിയപ്പെടുന്നത്.

എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ മട്ടാഞ്ചേരി ജൂതപ്പള്ളി എന്നറിയപ്പെടുന്നത്.ഏ.ഡി. 68-ല്‍ ജറുസലേമിലെ രണ്ടാം ദേവാലയം നശിപ്പിക്കപ്പെട്ടതിനെതുടര്‍ന്ന്, മതപീഡനത്തില്‍നിന്ന് രക്ഷപെടാനായി ജൂതര്‍ കേരളത്തില്‍ കുടിയേറിയെന്നാണ് പരമ്പരാഗതമായ വിശ്വാസം. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പതിനായിരം ജൂതമതവിശ്വാസികള്‍ കേരളത്തില്‍ വന്നതായും കൊടുങ്ങല്ലൂര്‍, പാലൂര്‍ (പാലയൂര്‍), മാള, പുല്ലൂറ്റ് എന്നിവിടങ്ങളില്‍ താമസമുറപ്പിച്ചതായും പറയപ്പെടുന്നു.സെഫാർദിം ഗോത്രത്തിന്റെ പിൻതുടർച്ചക്കാരായ യഹൂദർ 1492-ൽ സ്പെയിനിൽനിന്നു പുറത്താക്കപ്പെട്ട് കൊച്ചിയിൽ എത്തിപ്പെട്ടതെന്നും, മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചതെന്നും,അവർ സ്ഥാപിച്ച ജൂതപ്പള്ളിയാണു് മട്ടാഞ്ചേരിയിൽ ഇപ്പോൾ നിലനിൽക്കുന്നതെന്നും കരുതപ്പെടുന്നു.  ഇന്ന് ഈ ജൂതപ്പള്ളി മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. നഗരഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിൽ ആരാധന നടത്തുന്നത് തൊട്ടടുത്തായുള്ള ജൂതകുടുംബങ്ങളിലെ ഏതാനും അംഗങ്ങൾ മാത്രമാണ്  കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.  ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ.തേക്ക് ആർക്ക് വെള്ളിയിലും സ്വർണ്ണത്തിലും പൊതിഞ്ഞ തോറയുടെ നാല് ചുരുളുകൾ (പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ) അമൂല്യമായി സൂക്ഷിച്ചിരിക്കുന്നു.

നാലാം നൂറ്റാണ്ടിലെ ചെമ്പ് ഫലകങ്ങളാണ് സിനഗോഗിന്റെ മറ്റൊരു വിലപ്പെട്ട സ്വത്ത്. അന്നത്തെ ഭരണാധികാരി കൊച്ചി രാജാവ് നൽകിയ സമൂഹത്തിന് നൽകിയിട്ടുള്ള പ്രത്യേകാവകാശങ്ങൾ ഈ ലിഖിതങ്ങളിൽ വിവരിക്കുന്നു. കണ്ണാടി ഇമേജ് റൈറ്റിംഗ് എന്നും അറിയപ്പെടുന്ന കൃഷ്ണഡിയെസുത്തു ലിപിയിലാണ് ഇത് എഴുതിയിരിക്കുന്നത്. അവസാന എത്യോപ്യൻ ചക്രവർത്തിയായ ഹെയ്‌ൽ സെലാസി സമ്മാനിച്ച ഓറിയന്റൽ റഗ് ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

1968 - ൽകൊച്ചി സിനഗോഗിന്റെ 400-ാം വാർഷികം പ്രമാണിച്ച് ഭാരതീയ തപാൽ വകുപ്പ് 20 പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ വിശുദ്ധമന്ദിരത്തിന്റെ പ്രധാന പ്രാർത്ഥനാ ഹാൾ ചിത്രീകരിച്ച് കൊണ്ട് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 06        🌲🌲🌱🌱🌿🌳🎋

 രാജാ രവിവർമ്മ

ഭാരതം ജന്മം നല്‍കിയ വിശ്രുത ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു രാജാരവിവര്‍മ്മ. തിരുവിതാംകൂറില്‍ നിന്ന് ഇന്ത്യന്‍ ചിത്രകലയുടെ തലപ്പത്തേക്ക് നടന്നുകയറിയ രവി വര്‍മ്മഭാരതീയ സൗന്ദര്യ ശാസ്ത്രവും യൂറോപ്യന്‍ സങ്കേതവും സമന്വയിപ്പിച്ച കലാകാരന്‍ എന്ന നിലയിലും യശസ്കനായിരുന്നു . യൂറോപ്യന്‍ ചിത്രസാങ്കേതിക വിദ്യയെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് രാജാരവിവര്‍മ്മയുടെ വിജയം..തന്റെ പെയിന്‍റിംഗുകള്‍ സാധാരണ ജനങ്ങളിലെത്തിക്കുവാന്‍ അവയുടെ കല്ലച്ച് (ലിതോഗ്രാഫ്) നിര്‍മ്മിക്കുകയും അതുപയോഗിച്ച് കൂടുതല്‍ പതിപ്പുകള്‍ അച്ചടിച്ചിറക്കുകയും ചെയ്യുവാന്‍ രവിവര്‍മ്മയ്ക്കു സാധിച്ചു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.

ഹിന്ദു ദേവതകളെയും പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാസന്ദര്‍ഭങ്ങളെ രവിവര്‍മ്മ തന്റെ പെയിന്‍റിംഗുകളിലൂടെ ആവിഷ്ക്കരിച്ചത് അദ്ദേഹത്തിന്റെ യശസ്സുയര്‍ത്താന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. ദക്ഷിണേന്ത്യന്‍ സ്ത്രീകളുടെ വേഷവിധാനത്തില്‍ ഹിന്ദു ദേവീമാരെ തന്റെ പെയിന്‍റിംഗുകളിലൂടെ രവിവര്‍മ്മ ആവിഷ്ക്കരിച്ചത് ഇന്ത്യന്‍ മനസ്സുകളെ വളരെയധികം ആകര്‍ഷിക്കയാണുണ്ടായത്. ഹിന്ദു ദൈവങ്ങളുടെ രൂപം ഇന്നും സങ്കല്പിക്കപ്പെടുന്നത് രവിവര്‍മ്മ അവരെ തന്റെ ചിത്രങ്ങളില്‍ എപ്രകാരം ആവിഷ്ക്കരിച്ചുവോ അപ്രകാരം തന്നെയാണ്. മഹാരാഷ്ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരിയെ ഇന്ത്യൻ വേഷം എന്ന നിലയിലേക്ക് വളർന്നത് രവിവർമ്മയുടെ ചിത്രങ്ങളിലെ സ്ത്രീകൾ സാ‍രിയുടുത്തിരുന്നവരായതു കൊണ്ടാണ് എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും ഉറച്ചു വിശ്വസിക്കുന്നു.രവിവര്‍മ്മയുടെ രചനകള്‍ക്ക് തിരുവനന്തപുരം ചിത്രാലയത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കി ഇന്നും ആദരിക്കുന്നു. 

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് 1971-ൽ 20 പൈസ മുഖവിലയുള്ള സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.അതിൽ ഹംസ ദമയന്തി എന്ന പെയിന്റിംഗ് ചിത്രീകരിച്ചിരിക്കുന്നു. വർണ്ണപുരാണത്തിൽ കാണപ്പെടുന്ന ഒരു പ്രണയകഥയിലെ കഥാപാത്രമാണ് ദമയന്തി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 07        🌲🌲🌱🌱🌿🌳🎋

കുമാരനാശാൻ

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ. ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ.കേരള സമൂഹത്തിന്റെ നീണ്ട കാലത്തെ വികാസചരിത്രമാണ് കുമാരനാശാന്റെ മുഖപ്രസംഗങ്ങളില്‍ പ്രതിഫലിക്കുന്നത്. ജാതിക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണവ.

ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരൻ വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ അന്തേവാസിയാവുകയും മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകുകയും ചെയ്​തു. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ച്​ സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെയാണ്​ കുമാരൻ 'കുമാരനാശാൻ' ആയത്​.

1920 പ്രജാസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട കുമാരനാശാന്‍ 1923 ല്‍ എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റായി. എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്

1922 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ വെയില്‍സ് രാജകുമാരന്‍ അദ്ദേഹത്തിനു പട്ടും വളയും സമ്മാനിച്ചു. വീണപൂവ്, ചണ്ഡാലഭിക്ഷുകി, നളിനി, ലീല, കരുണ, ദുരവസ്ഥ, പ്രരോദനം എന്നിവ പ്രസിദ്ധങ്ങളായ സൃഷ്ടികളാണ്.

ദിവ്യ പ്രണയം, മനുഷ്യ ജീവിതവുമാക്കെ വിഷയമാക്കിയ ആശാൻെറ പോരാട്ട വീര്യമാണ്​ പിൽക്കാല കവിതകളിൽ കണ്ടത്​. സാമൂഹിക പരിഷ്കർത്താവായ കവിയായി ആ​ശാൻ മാറുകയായിരുന്നു..ജാതി വ്യവസ്ഥക്കെതിരെയും ആശാൻെറ തൂലിക പടവെട്ടിയിട്ടുണ്ട്​. ജാതീയത കൊടുമ്പിരികൊണ്ട കാലഘട്ടത്തിൽ അവക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും താക്കീത്​ നൽകുകയുമാണ്​ ആശാൻെറ 'ദുരവസ്ഥ' എന്ന കവിത.ദിവ്യ പ്രണയത്തിൻെറ ഉദാത്ത ഭാവത്തെ ഉയർത്തി പിടിക്കുന്ന കൃതിയാണ്​ ലീല. മാംസ നിബന്ധമല്ലാത്ത പ്രണയത്തിൻെറ വിശുദ്ധതയാണ്​ ലീലയിൽ അദ്ദേഹം പറഞ്ഞുവെക്കുന്നത്​. "ദേഹം വെടിഞ്ഞാല്‍ തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം'' എന്ന വരികളിൽ തന്നെ പ്രണയം ശരീരത്തിലല്ല ആത്മാംശത്തിൻെറ ഭാഗമാണെന്ന വലിയ സന്ദേശമാണ്​ കുമാരനാശാൻ നൽകുന്നത്​. മരണത്തിൽ അവസാനിക്കുന്നതല്ല സ്​നേഹമെന്ന സത്യമെന്ന്​​ കുമാരനാശാനെന്ന സ്​നേഹഗായകൻ അടിവരയിടുന്നു.1924 ജനുവരി 16ന് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം സഞ്ചരിച്ച റെഡിമർ എന്ന ബോട്ട് പല്ലനയാറ്റിൽ മുങ്ങി 51ാം വയസ്സിൽ അദ്ദേഹം ലോകത്തോട്​ വിട പറഞ്ഞു.

മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ കുമാരനാശാനെ1973 ൽ ഭാരതീയ തപാൽ വകുപ്പ്‌ 20 പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ ഛായാ ചിത്രം ചിത്രീകരിച്ച് ജന്മശതാബ്ദി അനുസ്മരണ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 08        🌲🌲🌱🌱🌿🌳🎋

വി.കെ.കൃഷ്ണ മേനോന്‍

ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസ പുരുഷനായി മാറിയ, ലോകമെമ്പാടുമുള്ള ഭരണാധികാരികളുടേയും ആദരവർജിക്കുവാൻ കഴിഞ്ഞ മലയാളത്തിന്റെ വീരപുത്രനായിരുന്നുതലശ്ശേരി സ്വദേശി വെങ്ങാലില്‍ കൃഷ്ണന്‍ കൃഷ്ണ മേനോന്‍.

കാശ്മീർ പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭയിൽ സിംഹഗർജനം മുഴക്കിയ വാഗ്മി ,അതിപ്രശസ്ഥനായ പ്രതിരോധ മന്ത്രി, ശക്തനും ധീരനുമായ സ്വതന്ത്ര സമര സേനാനി, സ്വതന്ത്രലബ്ദിക്കു ശേഷം ബ്രിട്ടണിലെ ആദ്യ ഹൈ കമ്മീഷ്ണർ ,ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ നായകൻ എന്നീ നിലകളിലെല്ലാം സമാദരണിയനായിരുന്നു. വി.കെ.കൃഷ്ണമേനോനെ അത്ഭുതാദരങ്ങളോടെ മാത്രമേ ഓർമിക്കാവു

ഭാരതത്തിൽ ഇടക്കാല സർക്കാർ രൂപമെടുത്തപ്പോൾ യൂറോപ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾക്കു പ്രാരംഭം കുറിക്കുന്നതിനുള്ള ചുമതല നെഹ്റു ഏല്പ്പിച്ചത് മേനോനെയാണ്. 1946-1947 കാലഘട്ടത്തിൽ ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയിലേയും, 1947 ൽ ബ്രിട്ടണിലേയും, അയർലണ്ടിലേയും ഇന്ത്യൻ പ്രതിപുരുഷൻ തുടർന്ന് അഞ്ച് വർഷക്കാലം ഹൈക്കമ്മിഷ്ണർ എന്നീ പദവികളിലെല്ലാം കൃഷ്ണമേനോൻ കൈവരിച്ച നേട്ടം സാർവ്രതികമായ പ്രശംസക്കർഹനാക്കി.ഭരണഘടനാ നിർമാണ സഭ രൂപീകരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയുണ്ടാക്കുന്നതിൽ പ്രധാന സംഭാവന നൽകിയതും വി.കെ. കൃഷ്ണമേനോനാണ്, ഇന്ത്യൻ പ്ലാനിങ് കമ്മിഷൻ രൂപീകരിക്കണമെന്ന ആശയം നെഹ്രുവിനോട് പങ്കുവച്ചതും അത് അദ്ദേഹത്തെക്കൊണ്ട് അംഗീകരിപ്പിച്ചതും കൃഷ്ണമേനോൻ തന്നെ. അദ്ദേഹം എന്തു പറഞ്ഞാലും അത് പോസിറ്റിവ് ആയി കാണാനുള്ള മനസ്സ് നെഹ്‍റുവിനും ഉണ്ടായിരുന്നു.

സൈനികരുടെ ക്ഷേമത്തിനും രാജ്യരക്ഷക്കുമായി ബന്ധപ്പെട്ട വ്യവസായ സംരംഭങ്ങൾക്കുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത് രാഷ്ടീയ പ്രതിയോഗികളുടെ പോലും ആദരവിനർഹനാക്കി. കടന്നു ചെന്ന മേഖലകളിലെല്ലാം തന്റെതായ വ്യക്തിമുദ്ര ആഴത്തിൽ പതിപ്പിച്ച  മഹാനായ ഈ കർമ്മയോഗിയുടെ ജീവിതം എതൊരു കേരളീയനെയും എക്കാലവും അഭിമാനപുള കിതനാക്കുക തന്നെ ചെയ്യും.രാജ്യപുരോഗതിയും, ദാരിദ്രവും നില നിലക്കുന്നിടത്തോളം സ്വാതന്ത്ര്യം അർഥരഹിതമാണെന്നും പകുതി സ്വാതന്ത്ര്യവും പകുതി അടിമത്വവും, വിരോധഭാവമാണെന്നും ആഹ്വാനം ചെയ്യാറുള്ള മേനോൻ ഈ വൈരുദ്ധ്യങ്ങൾക്കെതിരെ നിരന്തരമായി പോരാടിയ മഹാനായ കേരളപുത്രൻ 1974 ഒക്ടോബർ 6ന് ഈ ലോകത്തോട് വിട പറഞ്ഞു.

1975 ൽ ഭാരതീയ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ 25 പൈസ മുഖവിലയുള്ള സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 09        🌲🌲🌱🌱🌿🌳🎋

കഥകളി

കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി.ലോകമാകെ കേരളത്തെ പ്രശസ്തമാക്കിയ ഈ കലാരൂപത്തിന് 300 വര്‍ഷത്തെ പഴക്കമേയുള്ളൂ. ഈ കലാരൂപത്തിന് അതിന്റെ ഗാംഭീര്യവും, നൃത്ത, സംഗീത മേള സാകല്യവും, രൂപഭംഗിയും  ഒരു ഉത്തമ കലാരൂപമാക്കി മാറ്റുന്നു. പുരാണങ്ങളില്‍ നിന്നും ഐതിഹ്യങ്ങളില്‍ നിന്നുമുള്ള കഥകളാണ് പ്രമേയമാക്കുന്നത്. നാട്യഭംഗിയും സംഗീത മേന്മയും വേഷഭംഗിയുടെ അഭൗമ സാന്നിദ്ധ്യവും ഇതിനെ കലാസ്വാദകരുടെ ആരാധനാ രൂപമാക്കി മാറ്റുന്നുണ്ട്. നൃത്ത നാട്യചലനങ്ങള്‍,  മുദ്രകളുടെ താളാത്മകത സൃഷ്ടിക്കുന്ന ഭാഷ, മുഖത്തു വിടരുന്ന ഭാവപ്രകടനങ്ങള്‍, മുഖത്തേപ്പില്‍ പ്രത്യേകം ശ്രദ്ധേയമാകുന്ന കണ്ണുകളുടെ ചലനങ്ങള്‍ എന്നിവ കാഴ്ചക്കാരെ മറ്റൊരു മാസ്മര പ്രപഞ്ചത്തിലേക്കു കൊണ്ടു പോകുന്നു. ഓരോ രംഗം തീരുവോളം കണ്ണുകള്‍ക്ക് ആനന്ദോല്‍സവമാണ് കഥകളി നടനം.ദീര്‍ഘ കാലത്തെ പരിശീലനം ആവശ്യമുള്ള ഒരു ശാസ്ത്രീയ കലാരൂപമാണ് കഥകളി. അനുഷ്ഠാനകലകളിലെ പല അംശങ്ങളും സമന്വയിപ്പിച്ച് കൊട്ടാരക്കരത്തമ്പുരാന്‍ തുടങ്ങിവച്ച രാമനാട്ടമാണ് കഥകളിയായി പരിണമിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്

കഥകളിയിലെ കഥാപാത്രങ്ങള്‍ സംസാരിക്കാറില്ല. പശ്ചാത്തലത്തിലെ പാട്ടുകള്‍ക്കനുസരിച്ച് അഭിനയിക്കുന്നു. അതുകൊണ്ട് തന്നെ കഥകളി സംഗീതത്തിലെ സാഹിത്യത്തിനു വലിയ പ്രാധാന്യമുണ്ട്.കഥകളി പരിശീലനം നാലഞ്ചു വര്‍ഷമെടുക്കുന്ന കഠിന പദ്ധതിയാണ്. എണ്ണയിട്ടുഴിഞ്ഞ് ശരീരത്തെ പാകപ്പെടുത്തല്‍ അതിന്റെയൊരു ഭാഗമാണ്. മുദ്രകള്‍, നൃത്ത നാട്യ പരിശീലനം, ചൊല്ലിയാടിക്കല്‍ എന്നിങ്ങനെ പുരോഗമിക്കും കഥകളി പരിശീലനം.
കൂടിയാട്ടം, കൃഷ്ണനാട്ടം, കളരിപ്പയറ്റ് എന്നിവയില്‍ നിന്ന് പലതും സ്വാംശീകരിച്ച കലാരൂപമാണ് കഥകളി. പാരമ്പര്യ രീതിയില്‍ കഥകളി പരിശീലനം നടത്തുന്ന പ്രമുഖ കേന്ദ്രമാണ് കേരള കലാമണ്ഡലം

വ്യത്യസ്തമായ നൃത്ത ശൈലികൾ ഇന്ത്യയിലുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ നൃത്തരൂപങ്ങളെല്ലാം അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സംസ്കാരത്തിന്റെ ഈ കലാരൂപങ്ങളെ പുനസ്ഥാ പിക്കാൻ ഇന്ത്യൻ സർക്കാർ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 

1975 ൽ  ഭാരതീയ തപാൽ വകുപ്പ് ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളെ അനുസ്മരിച്ചു കൊണ്ട് പുറത്തിറക്കിയ ഒരു കൂട്ടം സ്റ്റാമ്പുകളിൽ, ഒരു  രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ കഥകളി ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 10        🌲🌲🌱🌱🌿🌳🎋

വള്ളത്തോള്‍ നാരായണമേനോന്‍

ആധുനിക കവിത്രയങ്ങളിൽ കൈരളിയുടെ പുണ്യം. കവിതയെ ആധുനീകതയോടും കാവ്യോ പാസനയെ ദേശസ്നേഹത്തോടും ജീവിതത്തെ കഥകളിയോടും വിളക്കിച്ചേർത്ത മനുഷ്യസ്നേഹി. ആധുനികകവിത്രയത്തില്‍ ശബ്ദസുന്ദരനെന്ന് അറിയപ്പെടുന്ന മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമാണ്. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ.
വിഷയവൈവിധ്യം കൊണ്ടും ലാളിത്യം കൊണ്ടും മലയാളകവിതയില്‍ വസന്തം സൃഷ്ടിച്ച എഴുത്തുകാരനാണ് വള്ളത്തോള്‍. സൗന്ദര്യത്തിന്റെ സപ്തവര്‍ണങ്ങളും വള്ളത്തോള്‍ കവിതയില്‍ ചാലിച്ചു. ദേശസ്‌നേഹം അതിനെ ജ്വലിപ്പിച്ചു. ലയാളത്തിന്റെ ദേശീയകവിയായും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചാലകശക്തിയായും അറിയപ്പെടുന്ന കവിയാണ് വള്ളത്തോള്‍ നാരായണമേനോന്‍. വെണ്മണി പാരമ്പര്യത്തില്‍ വളര്‍ന്ന വള്ളത്തോളിന്റെ സൗന്ദര്യാരാധനയ്ക്ക് അല്‍പ്പം ശൃംഗാരച്ചുവ കാണാം. പില്‍ക്കാലത്ത് ദേശീയബോധം തുടിക്കുന്ന കവിതകളിലൂടെയും ഭാഷാസ്‌നേഹം വഴിയുന്ന സുന്ദര കവനങ്ങളിലൂടെയും വള്ളത്തോള്‍ ആ പരിമിതികളെ ശരിക്കും ഉല്ലംഘിച്ചു

കഥകളിയോട് അടങ്ങാത്ത കമ്പം വെച്ചുപുലര്‍ത്തിയ വള്ളത്തോള്‍ ഈ കലയെ പുനരുദ്ധരിക്കാന്‍ ചെയ്ത ശ്രമങ്ങള്‍ ഏറെയാണ്. 1930ല്‍ വള്ളത്തോള്‍ കുന്നംകുളത്ത് കഥകളിവിദ്യാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് കേരള കലാമണ്ഡലമായത്. ആസ്ഥാനം പിന്നീട് ചെറുതുരുത്തിയായി. കലാമണ്ഡലത്തിന്റെ ധനശേഖരണാര്‍ഥം ഇന്ത്യയൊട്ടുക്കും നിരവധി വിദേശരാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തി. 

31ാം വയസ്സില്‍ത്തന്നെ ബധിരനായ ഈ കവിയുടെ ഗംഭീരകാവ്യങ്ങളെല്ലാം പിറവിയെടുത്തത് അതിനുശേഷം. ബധിരത ചികിത്സിച്ചുമാറാത്തതിലുള്ള വിഷമമാണ് ‘ബധിരവിലാപ’ത്തില്‍. വൈക്കം സത്യാഗ്രഹകാലത്ത്(1924) ഗാന്ധിജിയെ നേരിട്ടുകണ്ട്, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോള്‍ മഹാത്മജിയെപ്പറ്റിയെഴുതിയ ‘എന്റെ ഗുരുനാഥന്‍’ പ്രശസ്തമാണ്

ചന്ദനമരത്തിന്റെ ഓരോ അണുവിലും ചന്ദനം മണക്കുപോലെ വള്ളത്തോളെന്തെഴുതിയാലും ഉദാത്തമായ ആ ദേശീയബോധത്തിന്റെ പരിസ്ഫുരണമുണ്ടാവുക സ്വാഭാവികമായിരുന്നു.ഗാന്ധിജിയുടെ മരണത്തില്‍ ദുഃഖിച്ചെഴുതിയ വിലാപകാവ്യം ‘ബാപ്പുജി’ പ്രശസ്തമാണ്. വിവര്‍ത്തനംകൊണ്ട് ‘കേരള വാല്മീകി’യെന്നും കഥകളിയുടെ സമുദ്ധര്‍ത്താവ് എന്ന നിലയില്‍ ‘കേരള ടാഗോര്‍’ എന്നും വള്ളത്തോള്‍ വിളിക്കപ്പെട്ടു.

1978-ൽ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് 25 പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ കഥകളി നർത്തകനെ ചിത്രീകരിച്ചിരിക്കുന്നു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 11        🌲🌲🌱🌱🌿🌳🎋

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍

ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിതയില്‍ യുഗസ്രഷ്ടാക്കളിലൊരാളായി നില്ക്കുന്ന ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ കവിയെന്നപോലെ തികഞ്ഞ പണ്ഡിതനായിരുന്നു.കവി എന്നതിനു പുറമേ സാഹിത്യ ചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു.ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ കുമാരനാശാന്‍, വള്ളത്തോള്‍ എന്നിവര്‍ക്കൊപ്പം 
മലയാള കവിതക്ക് പ്രൗഢിയും ഓജസ്സും മുഖകാന്തിയും നൽകുന്നതില്‍ ഉള്ളൂര്‍ വഹിച്ച പങ്ക് വലുതാണ്. 

തിരുവനന്തപുരമാണ് സ്വദേശമെങ്കിലും ചങ്ങനാശേരിയിലാണ് ഉള്ളൂര്‍ ജനിച്ചത്. തിരുവനന്തപുരത്തുനിന്ന് ബി.എ., ബി.എല്‍., എം.എ ബിരുദങ്ങള്‍ നേടി. സംസ്കൃതം, തമിഴ്, ഇംഗ്ളീഷ് ഭാഷകളില്‍ ഗാഢപാണ്ഡിത്യം നേടിയിരുന്നു.

ഭാരതീയ സംസ്കാരത്തോടും പൈതൃകത്തോടും ആത്മബന്ധം പുലർത്തിയ കവിയായിരുന്നു ഉള്ളൂർ. പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും കഥാപാത്രങ്ങൾക്ക്‌ ശക്തിയും ചൈതന്യവും നൽകി അവതരിപ്പിക്കാൻ ഉള്ളൂരിന്‌ ഉള്ള കഴിവ്‌ പ്രശംസനീയമാണ്‌

മഹാകവിത്രയത്തിൽ 'ഉജ്ജ്വല ശബ്ദാഢ്യൻ' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശേഷണം. അലങ്കാരങ്ങളും കൽപ്പനകളുംകൊണ്ട് സമൃദ്ധമായിരുന്നു ഉള്ളൂർക്കവിത. അധ്വാനത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നവയായിരുന്നു ഉള്ളൂർക്കവിതകൾ. പതിറ്റാണ്ടിന്റെ അധ്വാനത്തിലൂടെ അദ്ദേഹം രചിച്ച അഞ്ചു വാല്യങ്ങളുള്ള 'മലയാള സാഹിത്യചരിത്ര'മാണ് പ്രധാന കൃതി. ഉമയമ്മറാണിയുടെയും മക്കളുടെയും ജീവിതത്തെ ആസ്പദമാക്കി രചിച്ച 'ഉമാകേരളം' എന്ന മഹാകാവ്യം ഉള്ളൂരിന്റെ പാണ്ഡിത്യത്തിനുള്ള തെളിനാളമാണ്.

ഉള്ളൂര്‍ എന്ന ഉജ്ജ്വലശബ്ദാഢ്യന്റെ ചിന്തകളില്‍ കുട്ടിത്തവും കുട്ടിക്കവിതകളും നിറഞ്ഞിരുന്നുവെന്ന് അറിയാവുന്നവര്‍ ഒരു പക്ഷേ വിരളമാവും. കുട്ടികള്‍ക്കു വേണ്ടിയുള്ള കവിതകളും അദ്ദേഹം ധാരാളം എഴുതിയിരുന്നു. ഏതൊരു മലയാളി ബാല്യവും ആദ്യം പാടാറുള്ള ‘കാക്കേ ...കാക്കേ കൂടെവിടെ…’ എന്ന കൊച്ചു കവിതയും ഉള്ളൂര്‍ മലയാളത്തിന് സമ്മാനിച്ച കവിതകളിലൊന്നാണ്...

പല മേഖലകളിലും പ്രാവീണ്യം നേടിയ ഉള്ളൂര്‍ പരമേശ്വരയ്യര്‍ അധ്യാപകനായും സര്‍ക്കാര്‍ ഗുമസ്തനായും ജോലിചെയ്തു. തഹസീല്‍ദാര്‍, മുന്‍സിഫ്, അസിസ്റ്റന്റ് സെക്രട്ടറി,ദിവാന്‍ പേഷ്‌കാര്‍ എന്നീ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ സ്ഥാനത്തേക്കും ഉയര്‍ന്നു. ചീഫ് സെക്രട്ടറി പദവിയുടെ താല്‍ക്കാലിക ചുമതലയും ഉള്ളൂര്‍ വഹിച്ചിട്ടുണ്ട്.പട്ടാളത്തിന്റെ പ്രാചീനചരിത്രത്തെപ്പറ്റി ഗവേഷണം നടത്താനും ഇടയില്‍ അദ്ദേഹം സമയം കണ്ടെത്തി. ഔദ്യോഗിക തിരക്കിനിടയിലാണ് അദ്ദേഹം കവിതകളെഴുതിയതും ഗവേഷണങ്ങള്‍ നടത്തിയതുമെല്ലാം. മലയാള സാഹിത്യചരിത്രം എഴുതിത്തീര്‍ത്ത് ആറു ദിവസം കഴിഞ്ഞ് ജൂണ്‍ 15നാണ് ഉള്ളൂര്‍ അന്തരിച്ചത്. ജീവിച്ചിരുന്ന കാലമത്രയും തൊട്ടതെല്ലാം പൊന്നാക്കി മലയാളത്തിന് വിലമതിക്കാനാകാത്ത അനേകം കാവ്യങ്ങള്‍ സമ്മാനിച്ചാണ് ഉള്ളൂര്‍ മലയാളത്തോടു വിടപറഞ്ഞത്.1980-ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് 30 പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ തിരുവിതാംകൂർ സ്റ്റേറ്റ് ഓഫീസർമാരുടെ പരമ്പരാഗത വസ്ത്രത്തിൽ കവിയുടെ ഛായാചിത്രം ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 12        🌲🌲🌱🌱🌿🌳🎋

റബ്ബര്‍

കേരളത്തിന്റെ വ്യാവസായിക വിളയാണ് റബ്ബർ.ഇന്ത്യയിലെ സ്വാഭാവിക റബ്ബർ ഉത്പാദനത്തിന്റെ 92.61 ശതമാനം കേരളത്തിലാണ്. നമ്മുടെ മൊത്തം കൃഷിഭൂമിയുടെ 20.31 ശതമാനവും ഈ വൃക്ഷ വിള കൈയടക്കിയിരിക്കുന്നു. കൃഷി മലനാട്ടിലും ഇടനാട്ടിലും പതിറ്റാണ്ടുകളായി വ്യാപിക്കുകയായിരുന്നു.ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി തുടങ്ങിയ സംസ്ഥാനം കേരളമാണ്

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങള്‍ മുതല്‍ ശാസ്ത്രലോകത്തിനുമുന്നില്‍ കൗതുകമായി നിലകൊള്ളുകയും ഇംഗ്ലീഷ് രസതന്ത്ര ശാസ്ത്രജ്ഞനായ ജോസഫ് പ്രിസ്റ്റലി ഔദ്യോഗികമായി പേര് കല്‍പ്പിക്കുകയും, റെഡ് ഇന്ത്യക്കാർ ‘കരയുന്ന മരം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത റബ്ബർ ഒട്ടുമിക്ക പ്രദേശങ്ങളിലും പലതരം കാലാവസ്ഥയിലും കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു തോട്ടവിളയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായിരുന്നു റബ്ബറിന്റെ വികാസം. റബ്ബര്‍ വിത്തുകള്‍ കയറ്റുമതിചെയ്യുന്നതിന് അക്കാലത്ത് കര്‍ശനമായി തടയപ്പെട്ടിരുന്നെങ്കിലും കള്ളക്കടത്തിന്റെ രൂപത്തില്‍ റബ്ബര്‍ വിത്ത് ലാറ്റിന്‍ അമേരിക്കക്ക് പുറത്തേക്ക് കടന്നു. കോളനിവൽക്കരണത്തിന്റെയും കടന്നുകയറ്റങ്ങളുടെയും ഫലമായാണ് റബ്ബര്‍ ലോകത്തിന്റെ നാനാദിശകളിലേക്ക് വ്യാപിക്കപ്പെട്ടത്

ഇന്ത്യയിൽ 1873-ൽ തന്നെ കൽക്കത്തയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ വ്യാവസായിക ആവശ്യങ്ങൾക്കായി വളർത്താൻ റബ്ബർ നടാൻ ശ്രമം തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാരായിരുന്നു ഇതിനു മുൻകൈ എടുത്തത്.1877ല്‍ തിരുവിതാംകൂര്‍ ഇളയരാജാവ് വിശാഖം തിരുനാളിനുവേണ്ടിയാണ് സിലോണില്‍ നിന്നും റബ്ബര്‍ തൈകള്‍ കൊണ്ടുവന്നത് ആദ്യത്തെ വ്യാവസായിക തോട്ടം ഇന്ത്യയിൽ തുടങ്ങിയത് തട്ടേക്കാടിലാണ്. 1902-ൽ ആയിരുന്നു അത്.

.കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ചെരിവുകളും റബ്ബർ കൃഷിക്ക് വളരെ പറ്റിയതാണ്.ഇന്നു മനുഷ്യന് ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുവാണ് റബ്ബർ. മനുഷ്യൻ തന്റെ സുഖഭോഗങ്ങൾക്കായുപയോഗിക്കുന്ന മിക്കവസ്തുക്കളിലും റബ്ബറിന്റെ സാന്നിദ്ധ്യമുണ്ട്

1980ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ആറാമത്തെ ഡെഫനിറ്റീവ് സീരീസിൽ 5 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽറബ്ബർ ടാപ്പിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയെ ചിത്രീകരിച്ചിരിക്കുന്നു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 13        🌲🌲🌱🌱🌿🌳🎋

കശുമാവ്

ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന വിളകളില്‍ കശുമാവ് സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു.കശുമാവിന്റെ ജന്മദേശം ബ്രസീലാണ്.ഇന്ത്യയിലാദ്യമായി കശുമാവ് ചെടി കൊണ്ടുവന്നത് പോർച്ചുഗീസുകാരാണ്.16- നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് കേരളത്തിലെ മലബാര്‍ പ്രദേശത്ത് മണ്ണൊലിപ്പ് തടയാനായി കശുമാവ് ആദ്യമായി കൊണ്ടുവന്നത്. മലബാറുകള്‍ പോര്‍ട്ടുഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചിരുന്നതിനാല്‍ കശുമാവിനു പറങ്കിമാവെന്ന പേരു ലഭിച്ചു. ബ്രസീലുകാർ 'അകാജു' (Accaju) എന്നും പോർച്ചുഗീസുകാർ 'കാജു' (Caju) എന്നും ഈ വൃക്ഷത്തെ വിളിക്കുന്നു. ഈ വാക്കുകളിൽ നിന്നാണ് 'കശുമാവ്' എന്ന മലയാളപദം ഉണ്ടായതെന്നു കരുതുന്നു. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ സുപ്രധാനമായ കശുവണ്ടി വ്യവസായം രണ്ട് വിധത്തിലാണ് പ്രാധാന്യമർഹിക്കുന്നത്. ഒന്നാമത്, ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിച്ചുകൊണ്ട് രാജ്യത്തിന് ഗണ്യമായ തോതിൽ വിദേശനാണ്യം നേടിത്തരുന്നു. രണ്ടാമത്, കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളി കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗമാണത്. ലോകത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽനിന്നുള്ള മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും കേരളത്തിൽനിന്നാണ്. കശുവണ്ടി കയറ്റുമതിയുടെ കാര്യത്തിൽ മാത്രമല്ല, കശുമാവ് കൃഷിയുടെയും തോട്ടണ്ടി ഉത്പാദനത്തിന്റെയും കാര്യത്തിലും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുൻപന്തിയിലാണ്. കേരളത്തിൽ കശുവണ്ടിവ്യവസായം ആരംഭിച്ചിട്ടു ഏകദേശം 50-വർഷത്തിലേറെ ആയിട്ടുണ്ട്. ലോകത്തിൽ പ്രധാനമായും ഇന്ത്യ, മൊസംബിക്ക്, ടാൻസാനിയ, കെനിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് കശുമാവ് കൃഷി വൻതോതിലുള്ളത്. കേരളത്തിലെ മിക്ക ജില്ലകളിലും വ്യാപകമായും കശുമാവ് കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ കശുമാവു കൃഷിയുള്ളത് കണ്ണൂർ ജില്ലയിലാണ്.

രാസവള പ്രയോഗങ്ങള്‍ ഇല്ലാതെ കൃഷിചെയ്യാന്‍ കഴിയുന്ന ഒന്നാണ് കശുമാവുകൃഷി. പ്രോട്ടീന്‍ അംശം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന, ഒരു കലര്‍പ്പുമില്ലാത്ത ഭക്ഷ്യഉല്‍പ്പന്നമാണ് കശുവണ്ടിപ്പരിപ്പ്. ലോകത്തില്‍ ആദ്യമായി കശുവണ്ടിവ്യവസായം ആരംഭിക്കുന്നത് കൊല്ലത്താണ്- അതുകൊണ്ട് വിദേശമാര്‍ക്കറ്റുകളില്‍ കശുവണ്ടിപ്പരിപ്പ് ‘ഇന്ത്യന്‍’പരിപ്പ് എന്നാണ് അറിയപ്പെടുന്നത്. എഡി 1560-70 കാലത്താണ് കശുമാവ് കേരളത്തിലേക്ക് എത്തുന്നത്. 1920ലാണ് കശുവണ്ടിവ്യവസായം കൊല്ലത്ത് ആരംഭിക്കുന്നത

കശുവണ്ടി വ്യവസായത്തിന് ദേശീയ പ്രാധാന്യമുണ്ട്. കൊല്ലം ജില്ലയിൽ മാത്രം 250,000 ത്തിലധികം ജീവനക്കാർ ഈ വ്യവസായത്തിൽ നേരിട്ട് പങ്കാളികളാകുന്നു, ഇത് ജില്ലയിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരും, അതിൽ 95 ശതമാനം സ്ത്രീ തൊഴിലാളികളാണ്. പരമ്പരാഗത കശുവണ്ടി ബിസിനസിന് കൊല്ലം വളരെ പ്രസിദ്ധമാണ്.സംസ്കരണത്തിനായി പ്രതിവർഷം 800,000 ടൺ അസംസ്കൃത കശുവണ്ടി കൊല്ലത്തിലേക്ക് ഇറക്കുമതി ചെയ്യുന്നു.  കൊല്ലം മുതൽ അമേരിക്ക, യുഎഇ, നെതർലാൻഡ്‌സ്, ജപ്പാൻ, സൗദി അറേബ്യ, സ്‌പെയിൻ, ജർമ്മനി, ബെൽജിയം, സിംഗപ്പൂർ, ഇറ്റലി, ഗ്രീസ്, ഓസ്‌ട്രേലിയ, കുവൈറ്റ്, ഈജിപ്ത്, തുർക്കി, ജോർദാൻ, കാനഡ, തായ്ലൻഡ്, റഷ്യ, നോർവേ, സിറിയ, ഹോങ്കോംഗ് എന്നിവ ഓരോ വർഷവും.  അതുകൊണ്ടാണ് കൊല്ലത്തെ ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെടുന്നത്

1980ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ആറാമത്തെ ഡെഫനിറ്റീവ് സീരീസിൽ 3 രൂപ,25 പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ കശുമാങ്ങയെ ചിത്രീകരിച്ചിരിക്കുന്നു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 14        🌲🌲🌱🌱🌿🌳🎋

കൈത്തറി

ഇന്ത്യയിൽ, കാർഷിക മേഖല കഴിഞ്ഞാല്‍ 43 ലക്ഷത്തിലേറെ പേര്‍ക്ക് നെയ്ത്തിലും അനുബന്ധ ജോലികളിലുമായി പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കുന്ന മേഖലയാണ് കൈത്തറി മേഖല. രാജ്യത്തെ തുണി ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. മാത്രമല്ല, രാജ്യത്തെ കയറ്റുമതി വരുമാനത്തിലും പ്രസ്തുത മേഖലയുടെ സംഭാവന വിലപ്പെട്ടതാണ്. യഥാർത്ഥത്തിൽ കൈത്തറി തുണിത്തരങ്ങളില്‍ ലോകത്തിലെ 95 ശതമാനവും ഉല്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ്

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ കയര്‍ മേഖല കഴിഞ്ഞാല്‍ രണ്ടാം സ്ഥനം കൈത്തറി മേഖലയ്ക്കാണ്. സംസ്ഥാനത്തെ കൈത്തറി മേഖല പ്രധാനമായും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, കാസര്‍കോട് ജില്ലകളുടെ ചില ഭാഗങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലെ 96 ശതമാനം തറികളും സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി 4 ശതമാനം വ്യവസായ സംരംഭകരുടെ കൈകളിലാണ്. ഫാക്ടറി മാതൃകയിലും കുടില്‍ മാതൃകയിലുമുള്ള സംഘങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.

1980-ൽ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ 2 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ ഒരു കൈത്തറിനെയ്ത്ത് തൊഴിലാളിയെ ചിത്രീകരിച്ചിരിക്കുന്നു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 15        🌲🌲🌱🌱🌿🌳🎋

മലമുഴക്കി വേഴാമ്പൽ

കേരളത്തിന്റെ സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്

ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ വേഴാമ്പലുകളാണ് മലമുഴക്കി വേഴാമ്പല്‍. ആണ്‍വേഴാമ്പലിന് ചുവന്ന കണ്ണുകളും പെണ്‍ വേഴാമ്പലിന് നീല കലര്‍ന്ന വെളുത്ത കണ്ണുകളുമാണ് ഉള്ളത്.അതിരപ്പിള്ളി, വാഴച്ചാൽ, വാൽപ്പാറ മേഖലകളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മലമുഴക്കി വേഴാമ്പലുകളെ കണ്ടെത്തിയ മേഖല.

മലമുഴക്കി വേഴാമ്പലിന് അനേകം നാടൻ പേരുകൾ ചാർത്തിക്കൊടുത്തിട്ടുണ്ട്. അതിൽ രസകരമായ പേരുകളിൽ ചിലതാണ് കട്ടോടം ചാത്തൻ, കാട്ടിലെ കർഷകൻ, കൊമ്പൻ, ചാതകം, ജലപ്രിയം, ധാരാടം, മരീതലച്ചി, മരവിത്തലവി, വാപീഹം, മതംഗജം, സാരംഗം, സ്തോതകം, തശങ്കം, ദാത്യൂഹം, ശാരംഗം, ദിഹേകസ്സ്, എന്നിവ. ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കുറിച്യ വിഭാഗക്കാർ വേഴാമ്പലുകളെ വിളിക്കുന്ന പേര് ഇളിക്കൊട്ടനെന്നും തേക്കടിയിലെ മന്നാൻ സമുദായക്കാർ മലമുഴക്കി വേഴാമ്പലുകളെ വിളിക്കുന്ന പേര് ഓങ്കൽ എന്നുമാണ്

സാധാരണ പക്ഷികളും മ്യഗങ്ങളും പോളിഗാമിയാണ്..അതായത് ഒരു പക്ഷിക്ക് ഒന്നിലേറെ ഇണകൾ...എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ ,അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ.. വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കി പെൺപക്ഷി അതിൽ മുട്ടയിടുന്നു.പിന്നീട് അടയിരുന്ന് മുട്ട വിരിയുന്നത് വരെ പെണ്‍പക്ഷി കൂട്ടില്‍ നിന്ന് പുറത്തിറങ്ങില്ല. ഇതിനിടെ ആണ്‍പക്ഷിക്ക് അപകടം സംഭവിച്ചാല്‍ പെണ്‍പക്ഷി കൂട്ടില്‍ വിശന്ന് മരിക്കുന്നു. മലമുഴക്കി വേഴാമ്പലിന്‍റെ ജീവിതത്തിലെ ജൈവിക സത്യസന്ധതയെ പക്ഷിയുടെ ഏക പങ്കാളി ബന്ധത്തിന്‍റെ തെളിവായി വ്യഖ്യാനിക്കുന്നതാണെന്നും അഭിപ്രായമുണ്ട്,വംശവർദ്ധനവിനായി കൂട്ടിൽ കയറിയ പ്രണയിനിയെ കാത്തിരിക്കുന്ന ആൺവേഴാമ്പലിനെ കവികൾ ഉദാത്ത പ്രണയത്തിന്റേയും കാത്തിരിപ്പിന്റേയുമൊക്കെ പ്രതീകമായി ചിത്രീകരിച്ചുപോരുന്നു.പക്ഷി  ജാതിയിലെ  രാജകുടംബം  എന്ന്  വേണമെങ്കിൽ  പറയാം  കേരളീയരെ പോലെ  കുടുബ ബന്ധങ്ങൾക്ക്  ഏറേ  വില  കൊടുക്കുന്നത്  കൊണ്ടാണ്  സംസ്ഥാന  പക്ഷിയായി  തിരഞ്ഞു എടുത്തത്  എന്ന്  പറയുന്നു .ജലാംശം കുടുതലുള്ള പഴങ്ങൾ ധാരാളം കഴിക്കുന്നത് കൊണ്ട് ഇവ അപൂർവ്വമായേ വെള്ളം കുടിക്കാറുള്ളു. കൂടുണ്ടാക്കാൻ പറ്റുന്ന വൻ മരങ്ങൾ ഇല്ലാതാവുന്നത് ഇവയുടെ വംശനാശ ഭീഷണി വർദ്ധിപ്പിക്കുന്നു.

1983-ൽ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് 1 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ ഒരു വേഴാമ്പലിനെ ചിത്രീകരിച്ചിരിക്കുന്നു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 16        🌲🌲🌱🌱🌿🌳🎋

കുര്യാക്കോസ് ഏലിയാസ് ചാവറ

കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ്. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍ ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്

സന്യാസജീവിതത്തിൽ മാത്രം തൃപ്തിയടയുന്ന വിശുദ്ധ വാസനയാൽ അനുഗൃഹീതനായിരുന്നു അദ്ദേഹം.ആ പൗരോഹിത്യ ജീവിതം ശ്രേഷ്ഠവും വിശുദ്ധവുമായിരുന്നു; കർമബഹുലവും. പള്ളികളിൽ ഞായറാഴ്ച തോറും അൽമായർക്കുള്ള പ്രസംഗങ്ങൾ പ്രചാരത്തിലാക്കിയതു ചാവറയച്ചനായിരുന്നു

പുരുഷന്‍മാര്‍ക്കായുള്ള ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭ (CMI), ആദ്യത്തെ സംസ്കൃത സ്കൂള്‍, കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മുദ്രണ ശാല (മര പ്രസ്സ്), സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ സന്യാസിനീ സഭ (CMC) തുടങ്ങിയവയും, ആദ്യമായി കിഴക്കന്‍ സിറിയന്‍ പ്രാര്‍ത്ഥനാ ക്രമത്തെ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. കൂടാതെ 1862-ല്‍ മലബാര്‍ സഭയില്‍ ആദ്യമായി ആരാധനക്രമ പഞ്ചാംഗം തയാറാക്കിയതും ചാവറയച്ചനാണ്. ഈ അടുത്ത കാലം വരെ ആ പഞ്ചാംഗം ഉപയോഗത്തില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ സുറിയാനി ഭാഷയിലുള്ള അച്ചടി സാധ്യമാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മൂലമാണ്. മാന്നാനത്ത് മലയാളത്തിലുള്ള ആദ്യത്തെ പ്രാര്‍ത്ഥനാ പുസ്തകം അച്ചടിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.മാന്നാനത്തെ ആദ്യത്തെ ആത്മീയ ഭവനം കൂടാതെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ആശ്രമങ്ങളും സ്ഥാപിക്കുകയും, പുരോഹിതരെ പഠിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി സെമിനാരികളും, പുരോഹിതര്‍ക്കും, ജനങ്ങള്‍ക്കും ആണ്ടുതോറുമുള്ള ധ്യാനങ്ങള്‍, 40 മണിക്കൂര്‍ ആരാധന, രോഗികള്‍ക്കും അഗതികള്‍ക്കുമായുള്ള ഭവനം, ക്രിസ്ത്യാനികളാകുവാന്‍ തയാറെടുക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ, പൊതുവിദ്യാഭ്യാസത്തിനായി സ്കൂളുകള്‍ തുടങ്ങിയവ, കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു വഴിതെളിയിച്ചവരില്‍ ഒരാളാണ് വിശുദ്ധ ചാവറയച്ചൻ. കത്തോലിക്കാ സഭയുടെ 'ഓരോ പള്ളിയോടു ചേര്‍ന്ന്‍ പള്ളികൂടം' എന്ന ആശയം നടപ്പിൽ വരുത്തുന്നതിൽ ഈ വിശുദ്ധന്‍ മുഖ്യ പങ്കു വഹിച്ചു. അതുകൊണ്ടാണ് കേരളത്തിലെ സ്കൂളുകള്‍ "പള്ളികൂടം" (പള്ളിയോടനുബന്ധിച്ച് വിദ്യാഭ്യാസത്തിനുള്ള സ്ഥലം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

ധന്യനായ ചാവറയച്ചന്റെ മധ്യസ്ഥതയാല്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു രോഗശാന്തിയെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിശോധിച്ചതിനു ശേഷം അത് ഒരു ‘അത്ഭുത’ മെന്ന് കണ്ടെത്തി. ഈ കണ്ടെത്തലിനെ പരിശുദ്ധ സമിതി സ്വീകരിക്കുകയും ചെയ്തു. ഇത് ചാവറയച്ചനെ ‘വാഴ്ത്തപ്പെട്ടവന്‍’ എന്ന പദവിക്കര്‍ഹനാക്കി. തുടര്‍ന്ന്‍ 1986  ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദർശനവേളയിൽ കോട്ടയത്തെ നാഗമ്പടം മൈതാനത്ത്‌ വെച്ച് ധന്യനായ ദൈവ ദാസന്‍ കുര്യാക്കോസ് ഏലിയാസ്‌ ചാവറയേ “വാഴ്ത്തപ്പെട്ടവൻ” ആയി പ്രഖ്യാപിച്ചു.പിന്നീട് 2014 നവംബര്‍ 23ന് ഫ്രാന്‍സിസ്‌ പാപ്പ വാഴ്ത്തപ്പെട്ട ചാവറ പിതാവിനെ ‘വിശുദ്ധന്‍’ ആയി പ്രഖ്യാപിച്ചു.1871ൽ എറണാകുളം കൂനമ്മാവിലെ വിശുദ്ധ ഫിലോമിനയുടെ ആശ്രമത്തിൽവച്ചു നിത്യനിദ്ര പ്രാപിച്ച ചാവറ പിതാവിൽനിന്ന് അനശ്വരവും അതുല്യവുമായ ഭാവനകളാണു കേരളത്തിനു ലഭിച്ചത്.1987-ൽ ഭാരതീയ തപാൽ വകുപ്പ്  60 പൈസ മുഖവിലയുള്ള അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 17        🌲🌲🌱🌱🌿🌳🎋

മലയാള മനോരമ ശതാബ്ദി

മലയാളഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപത്രങ്ങളിലൊന്നാണ് മലയാള മനോരമ.കോട്ടയം ആസ്ഥാനമായ മലയാള മനോരമ കമ്പനിയാണ്‌ പത്രത്തിന്റെ പ്രസാധക‌ർ. ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രവും മലയാള മനോരമ തന്നെ

കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയുടെ പത്രാധിപത്യത്തില്‍ 1890 മാർച്ച്‌ 22-ന്‌ കോട്ടയത്തു നിന്ന് ഒരു വാരികയായിട്ടാണ് മലയാള മനോരമ പ്രസിദ്ധീകൃതമായത്. കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു ഈ പേര്‌ നിർദ്ദേശിച്ചത്‌. രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയോഗിക്കുവാൻ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് അനുവാദം നൽകി.തുടക്കത്തിൽ സാഹിത്യത്തിനു പ്രാമുഖ്യം നൽകുന്ന പ്രതിവാരപ്പതിപ്പായാണ് മനോരമ പുറത്തു വന്നത്

1904 ജൂലൈ 6-ന്‌ വറുഗീസ്‌ മാപ്പിള മരണമടഞ്ഞതിനെ തുടർന്ന് കെ.സി. മാമ്മൻ മാപ്പിള പത്രാധിപത്യം ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ മനോരമയുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നു. തിരുവിതാംകൂറിൽ ശക്തിപ്രാപിച്ചു തുടങ്ങിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മനോരമ പ്രാധാന്യം നൽകി. 1928 ജൂലൈ 2 മുതൽ മനോരമ ദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ പത്രവും അതിന്റെ പത്രാധിപരും അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ അപ്രീതിയ്ക്കു കാരണമാവുകയും 1938 സെപ്റ്റംബർ 9-ന് സർക്കാർ മനോരമയുടെ പ്രസ് അടച്ചു പൂട്ടി മുദ്ര വെയ്കുകയും പത്രാധിപരായ കെ.സി. മാമ്മൻ മാപ്പിളയെ ജയിലിലടക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് മനോരമ നൽകിയ പിന്തുണയും ജനാധിപത്യഭരണത്തിനു വേണ്ടിയുള്ള ആശയപ്രചരണവുമാണ് ദിവാനെ ക്രുദ്ധനാക്കിയതെന്ന് കരുതപ്പെടുന്നു.ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 1947 നവംബർ 29-ന് കെ.സി. മാമ്മൻ മാപ്പിള തന്നെ പത്രാധിപരായി മനോരമയുടെ പ്രസിദ്ധീകരണം പുനരാരംഭിച്ചു

വിവിധ മേഖലകളിലെ സജീവമായ പങ്ക് കാരണം മനോരമയുടെ ചരിത്രം പഴയ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയുടെ രാഷ്ടീയ സാമൂഹിക സാംസ്ക്കാരിക ചരിത്രത്തിന്റെ പര്യായമാണ്

1988-ൽ മലയാള മനോരമയുടെ ശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് 1 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ കോട്ടയത്തെ മനോരമ കെട്ടിടം ചിത്രീകരിച്ചിരിക്കുന്നു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 18        🌲🌲🌱🌱🌿🌳🎋

സ്വാതിതിരുനാൾ രാമവർമ്മ

പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു സ്വാതി തിരുനാൾ രാമവർമ്മ. ഗർഭശ്രീമാൻ, സംഗീതസാമ്രാട്ട്, ബഹുഭാഷാപണ്ഡിതൻ, പ്രജാക്ഷേമതൽപ്പരൻ തുടങ്ങിയ അപരനാമത്തിൽ അറിയപ്പെടുന്നു

സ്വാതി തിരുനാൾ രാമവർമ്മ സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്.തിരുവിതാംകൂറിനെ ആധുനികീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സ്വാതി തിരുനാൾ ഇംഗ്ലീഷ് പള്ളിക്കൂടങ്ങളും പെൺ പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. അടിമക്കച്ചവടം പോലുള്ള പ്രാകൃത ഏർപ്പാടുകളും പല അന്ധവിശ്വാസങ്ങളും നിർത്തലാക്കിയ അദ്ദേഹം തികഞ്ഞ നവീകരണവാദി ആയിരുന്നിരിക്കണം. പക്ഷേ കൊളോണിയൽ നവീകരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷ പ്രചരിപ്പിക്കുന്നതിനൊപ്പംതന്നെ പ്രാദേശിക ഭാഷകളിൽ സംഗീതരചനകൾ നടത്തി പ്രതിരോധിക്കുവാനും സ്വാതി തിരുനാൾ പരിശ്രമിച്ചു. അതിനാൽത്തന്നെ പല ഭാഷകളിൽ അദ്ദേഹം രചിച്ച കൃതികൾ വിപ്ലവാത്മകമെന്ന് കരുതുവാനാകും. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.

കേരള സംഗീതത്തിന്റെ ചക്രവർത്തി എന്ന അറിയപ്പെടുന്ന അദ്ദേഹം കേരളീയരാഗങ്ങളിലും താളങ്ങളിലും രചനകൾ നടത്തിയിട്ടുണ്ട്. മൂന്നൂറോളം രചനകൾ നടത്തിയതിൽ അൻപതോളം പദങ്ങൾ വിശിഷ്ട നിർമ്മിതികളായി നിലനിൽക്കുന്നുണ്ട്. ഭക്തിയും തത്വജ്ഞാനവും കൃതികളിലെ പൊതുവായ വിഷയം ആയി വരുമ്പോൾത്തന്നെ പദങ്ങളിൽ പ്രണയവും വിരഹവും ശൃംഗാരാസ്പദമായ ഭാവങ്ങളും നിറഞ്ഞു നിൽക്കുന്നു. വിരഹവേദനയിൽ നീറുന്ന പ്രണയിനിയുടെ നിർദ്ദയനായ കാമുകനോട് ഉപമിക്കുന്നത് ശ്രീ പദ്മനാഭനെത്തന്നെയും. പരിഭവവും സംഗമസുഖവും വർണിക്കുന്ന പദങ്ങൾക്കൊപ്പംതന്നെ വിശിഷ്ടപദഘടനയുമായി നിരവധി കീർത്തനങ്ങൾ. സ്വരാക്ഷര പ്രയോഗങ്ങളും അലങ്കാരങ്ങളുമായി സമ്പന്നമായ കൃതി വൈവിധ്യങ്ങളും എടുത്തുപറയേണ്ടിയിരിക്കുന്നു. ഒരു രാജാവ് എന്നതിനെക്കാൾ കേരളീയസംഗീതത്തെ അതിർത്തികൾ കടത്തുകയും മറ്റു സംഗീതവഴികളെ കേരളത്തിലേക്കാനയിക്കുകയും ചെയ്ത ഗാനചക്രവർത്തിയായിരുന്നു അദ്ദേഹം

1988-ൽസ്വാതി തിരുനാളിന്റെ 175-മത് ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് 60 പൈസ മുഖവിലയുള്ള സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 19        🌲🌲🌱🌱🌿🌳🎋

മന്നത്ത് പത്മനാഭൻ പിള്ള

കേരളത്തിലെ നായർ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രയത്നിച്ച പ്രമുഖ വ്യക്തിയാണ് മന്നത്ത് പത്മനാഭൻ. നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനയ ഇദ്ദേഹം നായർ സമൂഹത്തിനകത്ത് അന്ന് നിലനിന്ന തെറ്റായ സമ്പ്രദായങ്ങളെയും രീതികളെയും എതിർത്തു. ബ്രഹ്മണമേധാവിത്വത്തിനെതിരെയും അടിമ മനോഭാവത്തിനെതിരെയും അദ്ദേഹം ശക്തമായി പോരാടി. കേരള നവോത്ഥാന പ്രസ്ഥാനത്തിന് സുപ്രധാന സംഭാവനകൾ നൽകിയ മന്നത്ത് കേരളത്തിലെ നവോത്ഥാന ചിന്തകളെ നായർ വിഭാഗത്തിൽ പ്രചരിപ്പിച്ചു. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച കേരളീയനായ സാമൂഹിക പരിഷ്‌കർത്തവാണ് മന്നത് പദ്മനാഭൻ പിള്ള

കേരളത്തിൽ ഉയർന്നു വന്ന നവോത്ഥാന ചിന്തകളെ നായർ വിഭാഗങ്ങൾക്കിടയിൽ സജീവമായി പ്രചരിപ്പിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭൻ സാമൂഹികപ്രവർത്തകൻ എന്ന നിലയിൽ രംഗപ്രവേശം ചെയ്യുന്നത്.

കൂട്ടുകുടുംബ വ്യവസ്ഥയിൽ മരുമക്കത്തായം അവസാനിപ്പിക്കുക, മക്കത്തായവും ആളോഹരി ഭാഗവും നടപ്പാക്കുക, താലികെട്ട്, തെരണ്ടുകുളി, പുളികുടി മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തിയിരുന്ന ആർഭാടപരവും അമിത ചിലവോടുകൂടിയതുമായ ആഘോഷങ്ങൾക്ക് വിരാമമിടുക ,പടേനി, ഗുരുഡൻതൂക്കം തുടങ്ങിയ ക്ഷേത്രോത്സവ പരിപാടികൾ നിർത്തലാക്കുക എന്നിങ്ങനെ സമുദായ സംരക്ഷണപരങ്ങളും സാമൂഹ്യപരിഷ്കരണ സംബന്ധികളുമായ യത്നങ്ങളിൽ മന്നം സജീവമായി ഏർപ്പെട്ടു.' സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ ശക്തമായ നിലപാട് മുന്നോട്ടുവച്ചിരുന്ന അദ്ദേഹം നമ്പൂതിരിമാർ നായർ സ്ത്രീകളെ വിവാഹം ചെയ്യുന്ന സംബന്ധം എന്ന സമ്പ്രദായത്തിനെ എതിർത്തു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി ഉണ്ടാകൂ എന്ന് മനസിലാക്കിയ മന്നത്ത് പത്മനാഭന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിപ്പടുക്കാൻ വേണ്ടിയുള്ള ഇടപെടൽ നടത്തിയിരുന്നു

കേരള ഗാന്ധിയും, സർവീസ് സൊസൈറ്റിയുടെ പ്രഥമ പ്രസിഡൻറുമായിരുന്ന കേളപ്പനൊപ്പം വിവിധ ഹരിജ ജനോദ്ധാരണ പ്രവർത്തനങ്ങളിലും സജീവമാകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.കേരളത്തിന്റെ ചരിത്രവഴികളിൽ നാഴികക്കല്ലുകളായി അടയാളപ്പെടുത്തുന്ന വൈക്കം സത്യാഗ്രഹത്തിലും തന്റെ അനിതര സാധാരണമായ നേതൃ പാടവം പ്രകടിപ്പിച്ച നവോഥാന നായക പട്ടികയിൽ ഇടം നേടാൻ സാധിച്ചതും ചരിത്രമാണ്.

കേരളത്തിലെ പ്രഥമ മന്ത്രിസഭ ജനാതിപത്യവിരുദ്ധമായപ്പോൾ പൊറുതിമുട്ടിയ പ്രതിപക്ഷ കക്ഷികളും, ക്രൈസ്തവ മുസ്ലിം സംഖ്യവും സംയുക്തമായി സംഘടിപ്പിച്ച വിമോചന സമരത്തിന്റെ അമരക്കാരനായി അവരോധിച്ചതും മന്നത്തിനെ യായിരുന്നു. ഏഴു പതിറ്റാണ്ടുകാലം കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും സ്വന്തം ജീവിതം കൊണ്ട് ചരിത്രം നിർമ്മിക്കുകയും ചെയ്ത ആ പുണ്യത്മാവിന് 1959 ൽ രാഷ്ട്രപതിയിൽ നിന്നും ഭാരത കേസരി സ്ഥാനം ലഭിച്ചു.കൂടാതെ പത്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചു. 'ജീവിതസ്മരണകള്‍' അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1970 ഫെബ്രുവരി 25 ന് അദ്ദേഹം അന്തരിച്ചു.

1989-ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ജന്മശതാബ്ദിയോടനുബന്ധിച്ച് 60 പൈസ മുഖവിലയുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 20        🌲🌲🌱🌱🌿🌳🎋

ശ്രീ ശങ്കരാചാര്യ

ഹൈന്ദവവിശ്വാസപ്രകാരം CE 788 - 820 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ.നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യ.അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു

കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി.
പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു.
മുന്നൂറിലധികം സംസ്കൃത ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു.
വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്

ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിത വും പഠനങ്ങളും ലക്ഷക്കണക്കിന്‌ ജന ങ്ങള്‍ക്ക്‌ ആവേശം ഉണ്ടാക്കുന്നതും ആത്മീ യ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴിയും ആയി തീർന്നു.

ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാ ലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍ ബുദ്ധന്മാര്‍ മാധ്യമികന്മാര്‍ എന്നിങ്ങ നെ 72 ഓളം ഹിന്ദു ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായി രുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടന ങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷ ത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജ കത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷി മാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹ ചര്യ ത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പഠനം നടത്തിയത്. ഇവരെ യോജിപ്പിക്കുക എന്ന ജോലി ഏറ്റെടുത്തതു . ഇന്ന് നില നല്‍ക്കു ന്ന വേദ ആചാര ങ്ങളും മറ്റും ശങ്കരന്റെ സംഭാവനയാണെന്ന് പറയാം . വേദാന്ത ത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ആ വാക്കിന്റെ അര്‍ഥം തന്നെ രണ്ടല്ലാത്തത് എന്നാണല്ലോ. ആത്മാവും (സ്വന്തം) ബ്രഹ്മവും (പ്രപഞ്ചം) ഒന്ന് തന്നെ എന്ന് സൂചിപ്പിക്കുന്നു. അദ്വൈ ത വേദാന്തത്തിന്റെയും അടിസ്ഥാനം ഉപനി ഷത്തുകള്‍, ഭഗവദ് ഗീത ബ്രഹ്മ സൂത്രം എന്നീ പ്രസ്ഥാന ത്രയങ്ങള്‍ തന്നെ. ഇവയിലെ മൂന്നി ലെയും തത്വങ്ങള്‍ കൂട്ടിയിണക്കിയാണ് അദ്വൈതം എന്ന തത്വം ആദി ശങ്കരന്‍ അവതരിപ്പിച്ചത്. ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങള്‍ ഭൌതികമായ രീതിയില്‍ ദുഷ്ട നിഗ്രഹത്തില്‍ കൂടി ധര്‍മ്മ ത്തെ പുനസ്ഥാപിച്ചു എങ്കിലും വെറും വിജ്ഞാനം കൊണ്ടു മാത്രം കുറഞ്ഞ കാലയളവില്‍ പരസ്പരം കലഹിച്ചു കൊണ്ടിരുന്ന ഹിന്ദു വിഭാഗങ്ങളെ ഒന്നിച്ചു ചേര്‍ക്കാന്‍ ശങ്കരന്റെ അദ്വൈത ചിന്ത യ്ക്ക് കഴിഞ്ഞു.

ഭാരത വർഷത്തിലെ ഇതര ഭാഗങ്ങളെക്കാളും ഉന്നതമായ ഒരു സ്ഥാനം ശങ്കരന്റെ ജനനം കൊണ്ട് കേരളക്കരക്കുലഭിച്ചിട്ടുണ്ട്. കേരളാംബയുടെ തിരുനെറ്റിയിൽ തിലകകുറിയായി പരിശോഭിക്കുന്ന ആദിശങ്കരനെക്കുറിച്ച് നാം ഇനിയും പഠിക്കേണ്ടിയിരിക്കയുന്ന എന്ന കാര്യം ഒരു യാഥാർത്ഥ്യമായി അവശേഷിക്കുന്നു.1989-ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് 60 പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ ദേവ നഗരി ലിപിയിലെ " അദ്വൈത " എന്ന വാക്ക് ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 21        🌲🌲🌱🌱🌿🌳🎋

കെ. കേളപ്പൻ

കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കോയപ്പളളി കേളപ്പൻ നായർ എന്ന കെ. കേളപ്പൻ.നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ് കേരളഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പൻ

കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ കേളപ്പന്‍ ഗാന്ധിജിയുടെ തികഞ്ഞ അനുയായി ആയിരുന്നു. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തെ മാതൃകാപുരുഷനാക്കി.ഗാന്ധിയന്‍ സമരമുറകളും ആദര്‍ശങ്ങളും കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യത്നിച്ച അദ്ദേഹം ഗാന്ധിജിയെ പോലെ തന്നെ ലാളിത്യവും ഉയര്‍ന്ന ചിന്തയും തന്റെ ജീവിതത്തിലും പാലിച്ചു.

ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് മദ്രാസിലെ നിയമപഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരവേദിയില്‍ എത്തിയ കേളപ്പനാണ് കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്. അധഃസ്ഥിത ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാന്‍ വൈക്കം ക്ഷേത്രനടയില്‍ നടന്ന മഹാസത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുത്തു. ജാതിഭേദമില്ലാതെ സകലമാന വിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ ഗുരുവായൂരില്‍ ക്ഷേത്രസന്നിധിയില്‍ കേളപ്പന്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹം ജനങ്ങളെയാകെ ഇളക്കിമറിച്ചു. എല്ലാ ജാതിവിഭാഗങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശമനുവദിക്കുന്നതിനായിരുന്നു സമരം. പത്തു ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തോട് അനുബന്ധിച്ചു നടന്ന പ്രചാരണവും പ്രക്ഷോഭവും മലബാറില്‍ പുതിയൊരു ജനകീയ മുന്നേറ്റത്തിനു വഴിതുറന്നു.നയിച്ചതും കെ. കേളപ്പനായിരുന്നു.

നായര്‍ സര്‍വീസ് സൊസൈറ്റി രൂപവല്‍ക്കരിക്കുന്നതിന് മന്നത്തു പത്മനാഭനോടൊപ്പം മുന്‍കൈയെടുത്ത കേളപ്പന്‍ നായരയിരുന്നു ആ സംഘടനയുടെ ആദ്യത്തെ അദ്ധ്യക്ഷന്‍.അക്കാലത്താണദ്ദേഹം മന്നത്തിനോടും മറ്റുള്ളവരോടും മറ്റുമൊപ്പം നായര്‍ എന്ന ജാതിപ്പേര് വേണ്ടെന്നുവച്ചത്. അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, മദ്യവര്‍ജ്ജനം, ഖാദിപ്രചാരണം, നിയമ ലംഘനം അങ്ങനെ നീങ്ങി അദ്ദേഹത്തിന്‍റെ ജീവിതം. 1929 ലും 1936 ലും മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. കേളപ്പന്‍ 1954 ല്‍ സമദര്‍ശിയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു

‘ത്യാഗമെന്നതേ നേട്ടം’ എന്ന് കരുതി രാഷ്ട്രീയത്തില്‍ മുഴുകിയ ആളായിരുന്നു കെ. കേളപ്പൻ.കേരളത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നും മായാത്ത മുദ്രപതിച്ച സേനാനിയായിരുന്ന അദ്ദേഹം അധഃകൃത വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി  നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ചരിത്രം മനുഷ്യസ്നേഹികളെ എക്കലത്തും ആവേശം കൊള്ളിക്കാന്‍ പോന്നതാണ്. ഭൂദാന പ്രസ്ഥാനത്തിലും ഹരിജനോദ്ധാരണ പ്രവര്ത്തനങ്ങളിലും നേതൃത്വം നല്കി.കേരളത്തെ ഒരു പുതിയ ഭാഷാ സംസ്ഥാനമാക്കി മാറ്റുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. കേരളത്തിലെ നിരവധി ഗാന്ധിയൻ സംഘടനകളുടെ പ്രസിഡന്റായിരുന്നു അദ്ദേഹം.ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും കേരളത്തിലെ ജനങ്ങൾ അറിഞ്ഞത് ഒരു വലിയ അളവുവരെ കേളപ്പനിലൂടെയായിരുന്നു. സേവനത്തിന്റെ ആ ജീവിതം 1971 ഒക്ടോബർ 7-നു അവസാനിച്ചു 1990 ൽ ഭാരതീയ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം  1 രൂപ മുഖവിലയുള്ള സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 22        🌲🌲🌱🌱🌿🌳🎋

എ കെ ഗോപാലൻ

കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായിരുന്നു എ കെ ഗോപാലൻ എന്ന എ.കെ.ജി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ. തൊഴിലാളിവർഗ്ഗത്തിന്റെ അനിഷേധ്യനേതാവുംപ്രഗല്ഭനായ പാർലമെന്റേറിയൻ എന്നീ നിലകളിൽ കേരള ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന വിപ്ലവവ്യക്തിത്വം. 'പാവങ്ങളുടെ പടത്തലവൻ' എന്നു വിശേഷിപ്പിക്കപ്പെടുന്നു . ഏഴുവർഷം അദ്ധ്യാപകനായി ജോലിനോക്കിയ അദ്ദേഹം അത് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക്. എകെ ഗോപാലനില്‍ നിന്നും എകെജി എന്ന മൂന്നക്ഷരത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു അത്.

സ്വന്തം തറവാട്ടുമുറ്റത്തു തുടങ്ങിയ സമരതീക്ഷണത രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലേക്കും ജനകീയ പ്രശ്നങ്ങളിലേക്കും വളർന്നു. ആയുസ്സിന്റെ മൂന്നിലൊന്ന് ജയിലിലായിരുന്ന എകെജി കറകളഞ്ഞ തൊഴിലാളി നേതാവും ശക്തനായ പാർലമെന്റേറിയനുമായിരുന്നു

കര്‍ഷകരേയും തൊഴിലാളികളെയും സംഘടിപ്പിക്കാനും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും നടത്തിയ ശ്രമങ്ങളാണ് എകെ ഗോപാലന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. തൊഴിലാളികള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയുമായിരുന്നു ഗോപാലന്റെ രാഷ്ട്രീയ പ്രവര്‍ത്തനം.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കെപിസിസി അധ്യക്ഷപദവിയില്‍ നിന്നും പിന്നീട് എകെജി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ചുവട് മാറ്റി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി ചേര്‍ന്നതോടെ എകെജിയുടെ പോരാട്ടങ്ങള്‍ക്ക് തീപിടിച്ചു. ഇന്ത്യയിലാകമാനം കര്‍ഷകപ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ ഓടി നടന്നിരുന്നു എകെജി.

1930ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് നിയമലംഘനം നടത്തി അറസ്റ്റ് വരിച്ചു. പ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തിലെ സജീവപങ്കാളിയായിരുന്നു ഇദ്ദേഹം.  മലബാറിൽ നിന്ന് മദിരാശിയിലേക്ക് ചരിത്രപ്രസിദ്ധമായ പട്ടിണിജാഥ നയിച്ചത് എ.കെ.ജി യാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിന്റെ സമുന്നതനേതാവായി. പോളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചു. പല ഘട്ടങ്ങളിലായി എ.കെ.ജി 16 വർഷം ജയിൽവാസം അനുഷ്ഠിച്ചു. 1942ൽ  വെല്ലൂരിൽവെച്ച് ജയിൽചാടിയ അദ്ദേഹത്തിന് 5 വർഷം ഒളിവിൽ കഴിയേണ്ടി വന്നു. 1952 മുതൽ 1977-ൽ മരിക്കുന്നതുവരെ എ.കെ.ജി പാർലമെന്റ് അംഗമായിരുന്നു. 

1975ല്‍ ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയ്‌ക്കെതിരെയും എകെജി കൊടി പിടിച്ചിറങ്ങുകയുണ്ടായി. ചൈന ചാരനെന്ന് മുദ്രകുത്തി എകെജി ജയിലില്‍ അടക്കപ്പെടുകയുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് എകെജി നടത്തിയ ഉജ്ജ്വല പ്രസംഗം ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിവെക്കപ്പെട്ടിരിക്കുന്നു. 1940ല്‍ ആരംഭിച്ച ഇന്ത്യന്‍ കോഫി ഹൗസ് എകെജിയുടെ മറ്റൊരു സംഭാവനയാണ്. പോരാട്ടത്തിന്റെ നാളുകളില്‍ തൊഴിലാളി നേതാവായിരുന്ന സുശീലയെ എകെജി ജീവിതസഖിയാക്കി. എ.കെ.ജി യുടെ ആത്മകഥയായ 'എന്റെ ജീവിതകഥ' വളരെ പ്രശസ്തമാണ്.എ കെ ഗോപാലൻ

കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായിരുന്നു എ കെ ഗോപാലൻ എന്ന എ.കെ.ജി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ. തൊഴിലാളിവർഗ്ഗത്തിന്റെ അനിഷേധ്യനേതാവുംപ്രഗല്ഭനായ പാർലമെന്റേറിയൻ എന്നീ നിലകളിൽ കേരള ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന വിപ്ലവവ്യക്തിത്വം. 'പാവങ്ങളുടെ പടത്തലവൻ' എന്നു വിശേഷിപ്പിക്കപ്പെടുന്നു . ഏഴുവർഷം അദ്ധ്യാപകനായി ജോലിനോക്കിയ അദ്ദേഹം അത് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക്. എകെ ഗോപാലനില്‍ നിന്നും എകെജി എന്ന മൂന്നക്ഷരത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു അത്.

സ്വന്തം തറവാട്ടുമുറ്റത്തു തുടങ്ങിയ സമരതീക്ഷണത രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലേക്കും ജനകീയ പ്രശ്നങ്ങളിലേക്കും വളർന്നു. ആയുസ്സിന്റെ മൂന്നിലൊന്ന് ജയിലിലായിരുന്ന എകെജി കറകളഞ്ഞ തൊഴിലാളി നേതാവും ശക്തനായ പാർലമെന്റേറിയനുമായിരുന്നു

കര്‍ഷകരേയും തൊഴിലാളികളെയും സംഘടിപ്പിക്കാനും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും നടത്തിയ ശ്രമങ്ങളാണ് എകെ ഗോപാലന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. തൊഴിലാളികള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയുമായിരുന്നു ഗോപാലന്റെ രാഷ്ട്രീയ പ്രവര്‍ത്തനം.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കെപിസിസി അധ്യക്ഷപദവിയില്‍ നിന്നും പിന്നീട് എകെജി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ചുവട് മാറ്റി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി ചേര്‍ന്നതോടെ എകെജിയുടെ പോരാട്ടങ്ങള്‍ക്ക് തീപിടിച്ചു. ഇന്ത്യയിലാകമാനം കര്‍ഷകപ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ ഓടി നടന്നിരുന്നു എകെജി.

1930ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് നിയമലംഘനം നടത്തി അറസ്റ്റ് വരിച്ചു. പ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തിലെ സജീവപങ്കാളിയായിരുന്നു ഇദ്ദേഹം.  മലബാറിൽ നിന്ന് മദിരാശിയിലേക്ക് ചരിത്രപ്രസിദ്ധമായ പട്ടിണിജാഥ നയിച്ചത് എ.കെ.ജി യാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിന്റെ സമുന്നതനേതാവായി. പോളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചു. പല ഘട്ടങ്ങളിലായി എ.കെ.ജി 16 വർഷം ജയിൽവാസം അനുഷ്ഠിച്ചു. 1942ൽ  വെല്ലൂരിൽവെച്ച് ജയിൽചാടിയ അദ്ദേഹത്തിന് 5 വർഷം ഒളിവിൽ കഴിയേണ്ടി വന്നു. 1952 മുതൽ 1977-ൽ മരിക്കുന്നതുവരെ എ.കെ.ജി പാർലമെന്റ് അംഗമായിരുന്നു. 

1975ല്‍ ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയ്‌ക്കെതിരെയും എകെജി കൊടി പിടിച്ചിറങ്ങുകയുണ്ടായി. ചൈന ചാരനെന്ന് മുദ്രകുത്തി എകെജി ജയിലില്‍ അടക്കപ്പെടുകയുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് എകെജി നടത്തിയ ഉജ്ജ്വല പ്രസംഗം ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിവെക്കപ്പെട്ടിരിക്കുന്നു. 1940ല്‍ ആരംഭിച്ച ഇന്ത്യന്‍ കോഫി ഹൗസ് എകെജിയുടെ മറ്റൊരു സംഭാവനയാണ്. പോരാട്ടത്തിന്റെ നാളുകളില്‍ തൊഴിലാളി നേതാവായിരുന്ന സുശീലയെ എകെജി ജീവിതസഖിയാക്കി. എ.കെ.ജി യുടെ ആത്മകഥയായ 'എന്റെ ജീവിതകഥ' വളരെ പ്രശസ്തമാണ്.പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്റെതായിരുന്നു.1977 മാര്‍ച്ച് 22നാണ് സംഭവബഹുലമായ ആ ജിവിതത്തിന് തിരശ്ശീല വീണത്.

1990-ൽ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് 1 രൂപ മുഖവിലയുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 23        🌲🌲🌱🌱🌿🌳🎋

കെ. ശങ്കരപ്പിള്ള (കാർട്ടൂണിസ്റ്റ് )

ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപ്പിള്ള. മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്ന് അറിയപ്പെട്ടു.

മാവേലിക്കര സ്‌കൂളിലെ ഉറക്കം തൂങ്ങിയായ അദ്ധ്യാപകന്റെ കാരിക്കേച്ചര്‍ വരച്ച് ഹെഡ്മാസ്റ്ററില്‍ നിന്ന് ശിക്ഷ വാങ്ങിയ കുട്ടി'ശങ്കരന്‍ ജന്മനാ കലാകാരനായിരുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞ് മാവേലിക്കര രവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ചിത്രകല പഠിച്ചശേഷമാണ് ശങ്കരപ്പിള്ള തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ (UC) ബിരുദ ക്ലാസില്‍ ചേര്‍ന്നത്. 

ബി.എസ്.സി. ബിരുദവുമായി അന്നത്തെ മിക്ക മലയാളി യുവാക്കളെയും പോലെ അദ്ധേഹവും  ബോംബെയിലേക്ക് വണ്ടികയറി. നിയമത്തില്‍ ഉപരിപഠനം നടത്തണം. അതിനു മുമ്പ് എന്തെങ്കിലും തൊഴില്‍ കണ്ടുപിടിക്കണം. ഫ്രീപ്രസ് ജേര്‍ണല്‍, ബോംബെ ക്രോണിക്കിള്‍ എന്നീ പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചു. ഒരു കാര്‍ട്ടൂണിന് ഒരു രൂപ പ്രതിഫലം. അതുകൊണ്ട് ജീവിക്കാനാവില്ലെന്ന് ബോധ്യമായപ്പോള്‍ സിന്ധ്യാ സ്റ്റീം നാവിഗേഷന്‍ കമ്പനിയില്‍ ജോലി നേടി. അവിടെ മാനേജിങ് ഡയറക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായി ശങ്കര്‍ വേഗം ഉദ്യോഗക്കയറ്റവും നേടി. 

1932-ൽ ശങ്കർ 'ഹിന്ദുസ്ഥാൻ ടൈംസി'ൽ കാർട്ടൂണിസ്റ്റായി ക്ഷണിക്കപ്പെട്ടു. ഇന്ത്യൻ നേതാക്കന്മാരെയും വൈസ്രോയിമാരെയും തന്റെ കാർട്ടൂണുകളിലൂടെ പരിഹസിച്ച് തുടങ്ങിയപ്പോൾ അവരൊക്കെ ശങ്കറിന്റെ സുഹൃത്തുക്കളായി മാറി. ഇന്ത്യാചരിത്രത്തിൽ ബ്രിട്ടീഷ് ഭരണം മുതൽ നെഹ്റു - ഇന്ദിരാഗാന്ധിവരെ വിവിധ കാലഘട്ടങ്ങളെ അദ്ദേഹം വരയിലൂടെ ശക്തമായി വിമർശിച്ചു. .

1948-ല്‍ ശങ്കേഴ്‌സ് വീക്ക്‌ലി ആരംഭിച്ചു. ഇന്ത്യയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും വരച്ചുതെളിഞ്ഞത് ‘ശങ്കേഴ്‌സ് വീക്ക്‌ലി’യിലാണ്. ഉറ്റസുഹൃത്തായിരുന്ന നെഹ്‌റുവിനെയായിരുന്നു അദ്ദേഹം കാര്‍ട്ടൂണുകളിലൂടെ ഏറ്റവുമധികം വിമര്‍ശിച്ചിരുന്നത്.

ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവായ ശങ്കറിന്റെ ബ്രഷില്‍ വരച്ച വരയില്‍ ഇന്ത്യയയിലെ നേതാക്കള്‍ ആനന്ദനൃത്തം ആടിയിരുന്നു. ശങ്കറിന്റെ തണല്‍പറ്റി എത്രയോ കാര്‍ട്ടൂണിസ്റ്റുകളും പില്‍ക്കാലത്ത് പ്രശസ്തരായി. അബു എബ്രഹാം, കുട്ടി, സാമുവൽ, ബി.എം. ഗഫൂർ, ബി.ജി.വർമ, യേശുദാസൻ തുടങ്ങിയ പ്രസിദ്ധരായ കാർട്ടൂണിസ്റ്റുകളുടെ വളർച്ചയ്ക്ക് പിന്നിൽ ശങ്കറിന്റെ വിദഗ്ധ നിർദേശങ്ങളും ശിക്ഷണവും ഉണ്ടായിരുന്നു.

1948-ല്‍ തുടങ്ങി. '64 വരെയുള്ള പതിനാറ് വര്‍ഷങ്ങളില്‍ എണ്ണൂറിലധികം 'ശങ്കേഴ്‌സ് വീക്കിലി' ലക്കങ്ങളിലായി അദ്ദേഹത്തെക്കുറിച്ച് ആയിരത്തഞ്ഞൂറോളം കാര്‍ട്ടൂണുകള്‍ ശങ്കര്‍ വരച്ചിട്ടുണ്ട്. ആരോഗ്യം കാര്‍ട്ടൂണ്‍ വരയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച അവസരത്തിലാണ് ശങ്കേഴ്‌സ് വീക്കിലി അദ്ദേഹം നിര്‍ത്തുന്നത്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കിയാണ് ശങ്കറെ ഇന്ത്യ ആദരിച്ചത്. 400 കാർട്ടൂണുകൾ ഉൾക്കൊള്ളിച്ച 'എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന ഗ്രന്ഥം ശങ്കറിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സെവൻസീസ്, സിങ്ങിങ് ഡോങ്കി, ട്രഷറി ഓഫ് ഇന്ത്യൻ ടെയ്ൽസ്, മദർ ഈസ് മദർ തുടങ്ങിയവയും അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. നെഹ്‌റു സമ്മാനിച്ച ’12 ഔട്ട് സ്റ്റാൻഡിങ്’ എന്ന വസതിയും നെഹ്‌റു ഹൗസ് എന്ന വിസ്മയ ലോകവുമായിരുന്നു 1989 ഡിസംബര്‍ 26ന് അന്തരിക്കുന്നതു വരെ ശങ്കറിന്റെ ഇടം.

1991-ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഈ മഹാനായ കാർട്ടൂണിസ്റ്റിന്റെ  സ്മരണയ്ക്കായി 4രൂപ, 6.50രൂപ സ്റ്റാമ്പുകളിൽ പ്രശസ്തമായ കാർട്ടൂണുകൾ ചിത്രീകരിച്ച് പുറത്തിറക്കി.



🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 24        🌲🌲🌱🌱🌿🌳🎋

കണിക്കൊന്ന

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന. ശാസ്ത്രനാമം കാഷ്യ ഫിസ്റ്റുല കർണികാരമെന്ന് സംസ്‌കൃതത്തിലും ഇന്ത്യൻ ലബേണം, ഗോൾഡൻ ഷവർ എന്നൊക്ക ഇംഗ്ലിഷിലും അറിയപ്പെടുന്നു.ഒരു ജനപ്രിയ അലങ്കാര സസ്യമായ ഈ വൃക്ഷത്തിൻറെ വേനൽക്കാലത്ത് പൂക്കുന്ന ഈ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്.

മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.

വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകർഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. യൂറോപ്പിൽ സാധാരണമായ ലബർനത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കൾക്ക്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലർന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങൾ 3 ഗ്രൂപ്പുകളായി നിൽക്കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേർത്ത സുഗന്ധമുണ്ട്.

കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.
മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്‌. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ്‌ ഉപയോഗിക്കാറുണ്ട്‌. കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്

1981-ൽ ഭാരതീയ തപാൽ വകുപ്പ് flower tree എന്ന പരമ്പര ഒരു കൂട്ടം സ്റ്റാമ്പുകൾ പുറത്തിറക്കി. അതിലൊന്ന് 1 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്നയെ ചിത്രീകരിച്ചിരിക്കുന്നു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 25        🌲🌲🌱🌱🌿🌳🎋

ടോഡ

കേരളവുമായി അതിർത്തി പങ്കിടുന്ന നീലഗിരി പർവതനിരകളിൽ വസിക്കുന്ന  ദ്രാവിഡ വംശജരാണ് ടോഡ  ജനത.ഇവർ മറ്റുള്ള ആദിവാസികളെ അപേക്ഷിച്ച് വെളുത്ത നിറമുളളവരും ഉയരം കൂടിയവരുമാണ്‌. മഠം എന്നു വിളിക്കുന്ന ചെറിയ സുന്ദരമായ കൂരകളിലാണ്‌ പാരമ്പര്യമായി ഇവർ താമസിക്കുന്നത്. ഇവരിൽ തന്നെ വ്യത്യസ്തകാലങ്ങളിലായി കുടിയേറിയവർ വിവിധ ഗോത്രങ്ങളായി നിലകൊള്ളുന്നു.

പുരുഷന്മാർക്ക് ശരാശരി അഞ്ചടി ഏഴിഞ്ചും സ്ത്രീകൾ അഞ്ചടി ഒരിഞ്ചും ഉയരം ഉള്ളവരാണ്‌. ഉറച്ച ശരീരവും വീതിയുള്ള തലയുമാണിവർക്ക്. പുരുഷന്മാരുടെ ശരീരം കൂടുതലും രോമാവൃതമാണ്‌. സ്ത്രീകൾ മുടി നീട്ടി വളർത്തി പിന്നിയിടുകയും അവയിൽ വെണ്ണ തേക്കുകയും ചെയ്യുന്നു. മറ്റുള്ളവരേക്കാൽ മികച്ചവരെന്ന ബോധം എപ്പോഴും അവർക്കുണ്ട്.വെളുത്ത നിറമുള്ള തോഡർ ബാനി ഇസ്രായേൽ എന്നറിയപ്പെടുന്ന ജൂതന്മാരുടെ ലോസ്റ്റ്‌ ട്രൈബ് ആണെന്നും, അലക്സാണ്ടറുടെ സൈനികരുടെ പിൻഗാമികളാണെന്നും ഒക്കെ ചരിത്രകാരന്മാരിൽ ഭിന്ന അഭിപ്രായം ഉണ്ട്.

കൃഷി ചെയ്യാത്ത വർഗ്ഗമായിരുന്നു ഇവർ. ഭിക്ഷയാചിക്കുകയും എരുമയെ വളർത്തുകയും അതിൽ നിന്നുള്ള പാലുകൊണ്ട് വെണ്ണ നെയ്യ് തുടങ്ങിയവ ഉണ്ടാക്കുകയും മാത്രമേ അവർ ചെയ്യൂ. ഇവരുടെ വിശ്വാസമനുസരിച്ച് പോത്തിനെ മേക്കലൊഴികെ മറ്റെല്ലാ ജോലികളും നിഷിദ്ധമാണ്‌. അതിനാൽ എരുമയെ അവർ പാവനമായി കണക്കാക്കുന്നു.ഒറ്റപ്പെട്ട ജീവിതമാണ്‌ ഇക്കൂട്ടർ പിന്തുടരുന്നത്. മറ്റുള്ളവരുമായി ഒട്ടുതന്നെ ഇവർ ബന്ധപ്പെടാറില്ല. അരി, പാൽ, വെണ്ണ ,കാട്ടുകനികൾ, പച്ചക്കറികൾ എന്നിവ ആഹാരമാക്കുന്ന തോഡർ സസ്യഭുക്കുകളുമാണ്‌.  ഇവർവളര്‍ത്തുമൃഗങ്ങളോടും ദൈവത്തോടും ഒരേ പ്രാര്‍ത്ഥന തന്നെ നടത്തുന്ന ഇവർക്ക് പ്രധാന ആരാധന മൂർത്തി വളഞ്ഞ വലിയ കൊമ്പുകളുള്ള എരുമകളാണ്. എരുമപ്പാലാണ് അവരുടെ ശ്രേഷ്ഠമായ പാനീയം.തോഡരുടെ എല്ലാ ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌ നെയ്യ്.

അസാധാരണമായ വിവാഹ സമ്പ്രദായങ്ങളും മറ്റ് സാംസ്കാരിക സവിശേഷതകളുള്ള ടോഡകൾ വസിക്കുന്ന ഇടം ഇപ്പോൾ യുനെസ്കോ നിയുക്തമാക്കിയ അന്താരാഷ്ട്ര ബയോസ്ഫിയർ റിസർവായ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ്; അവരുടെ പ്രദേശം യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു

1981-ൽ  തപാൽ വകുപ്പ് 'ട്രൈബ്സ് ഓഫ് ഇന്ത്യ' എന്ന പേരിൽ   ഖിയാംഗൻ നാഗ, ടോഡ, ഭിൽ, ദണ്ഡാമി മരിയ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന നാല് സ്റ്റാമ്പുകൾ പുറത്തിറക്കി. അതിലൊന്ന് 1 രൂപ മുഖവിലയുള്ള തോഡ ഗോത്ര സത്രീയെ ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 26        🌲🌲🌱🌱🌿🌳🎋

തിരുവിതാംകൂർ അഞ്ചൽ സ്റ്റാമ്പ്

ബ്രിട്ടീഷിന്ത്യയിൽ നൂറുകണക്കിന് രാജകീയ സംസ്ഥാനങ്ങളുണ്ടായിരുന്നുവെങ്കിലും അവയിൽ വളരെ കുറച്ചുപേർ  മാത്രമേ തപാൽ സ്റ്റാമ്പുകൾ ഇറക്കിയിട്ടുള്ളൂ.  സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിൽ ആരംഭിച്ച ആദ്യകാല തപാൽ സേവനമായിരുന്നു അഞ്ചൽ പോസ്റ്റ്. റൊണാള്‍ഡ് ഹില്ലിന്റെ ‘പെമ്പോസ്റ്റല്‍’ സമ്പ്രദായം ഉള്‍പ്പെടെയുള്ള തപാല്‍ പരിഷ്ക്കരണങ്ങള്‍ക്കും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തിരുവിതാംകൂറില്‍ അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റ് രൂപമെടുത്തത്. സ്വന്തമായി തപാൽ സംവിധാനം ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ നാട്ടുരാജ്യം തിരുവിതാംകൂറായിരുന്നു.

1865-66-ല്‍ തപാല്‍ ഉരുപ്പടികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും, 1881-82-ല്‍ പുതിയ തപാല്‍ നിയമം നിലവില്‍ വരികയും ചെയ്തു. 1888-89 കളില്‍ അഞ്ചല്‍ സ്റ്റാമ്പുകളും, കാര്‍ഡുകളും നിലവില്‍ വന്നു. ഈ വര്‍ഷം തന്നെ അഞ്ചല്‍ റഗുലേഷന്‍ പാസ്സായി. 1880 ജനുവരി ഒന്നിന് മണിയോര്‍ഡര്‍ സമ്പ്രദായം നിലവില്‍ വന്നു. പോസ്റ്റോഫീസിനെ അനുകരിച്ചുള്ള അഞ്ചല്‍ പരിഷ്കാരം വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ആരംഭിച്ചത്.

1885 മുതൽ 1924 വരെ ഭരിച്ച രാമവർമ്മ ആറാമന്റെ ഭരണകാലത്താണ് 1888 ൽ തിരുവിതാംകൂറിന്റെ ആദ്യത്തെ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. തിരുവിതാംകൂറിന്റെ ചിഹ്നമായ ശംഖായിരുന്നു ആദ്യത്തെ സ്റ്റാമ്പിൽ മുദ്രണം ചെയ്തിരുന്നത്. ആദ്യ ലക്കം മൂന്ന് സ്റ്റാമ്പുകൾ ഉൾക്കൊള്ളുന്നു. ആദ്യമിറങ്ങിയ സ്റ്റാമ്പിന് രണ്ട് ചക്രമായിരുന്നു വില. ആറ് കാശ്, എട്ട് കാശ്, പന്ത്രണ്ട് കാശ്, എന്നിവയ്ക്ക് പുറമേ മുക്കാൽ ചക്രം മുതൽ പതിനാലുചക്രം വരെ പല വിലയുള്ള സ്റ്റാമ്പുകൾ അന്ന് നിലവിലുണ്ടായിരുന്നു. കാശ്, ചക്രം എന്നിവ അക്കാലത്തു നിലവിലുണ്ടായിരുന്ന നാണയങ്ങളായിരുന്നു. ഒരു ചക്രം ഈടാക്കിയായിരുന്ന തപാൽ സേവനം എല്ലാവർക്കും ലഭ്യമാക്കിയിരുന്നത്, അരചക്രം കാര്‍ഡും, ഒരു ചക്രം, രണ്ടു ചക്രം, നാലു ചക്രം സ്റ്റാമ്പുകളുമാണ് ആദ്യമായി മുദ്രണം ചെയ്യപ്പെട്ട അഞ്ചലുരുപ്പടികള്‍.  1901-1902-ല്‍ മണിയോര്‍ഡര്‍ സമ്പ്രദായം പ്രാവര്‍ത്തികമായി. 1903-1904 കാലത്ത് 150 അഞ്ചലാഫീസുകളും 179 എഴുത്തുപെട്ടികളും സ്ഥാപിച്ചു. 1951-ല്‍ അഞ്ചല്‍ ഓഫീസിനെ ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലയിപ്പിച്ചു.

1989-ൽ ലോക ഫിലാറ്റലിക് എക്സിബിഷനോടനുബന്ധിച്ച്  ഭാരതീയ തപാൽ വകുപ്പ് നാല് കൂട്ടം സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു, അതിലൊന്ന് 5 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ 1888-ലെ തിരുവിതാംകൂർ 2ചക്രം സ്റ്റാമ്പ് ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 27        🌲🌲🌱🌱🌿🌳🎋

സിംഹവാലൻ കുരങ്ങ്

മൃഗരാജാവായ സിംഹം ലോകത്തിലാകെ ഇന്ത്യയിലും ആഫ്രിക്കയിലും മാത്രമേയുള്ളൂ. പേരിലും കാഴ്ചയിലും സിംഹത്തിന്റ ഗെറ്റപ്പുള്ള മറ്റൊരു അപൂർവജീവിയാകട്ടെ, ഇന്ത്യയിൽ മാത്രവും. കൃത്യമായി പറഞ്ഞാൽ നമ്മുടെ സ്വന്തം പശ്ചിമഘട്ടത്തിൽ. ജീവിയുടെ പേര് സിംഹവാലൻ കുരങ്ങ്. ഇംഗ്ലീഷിൽ പറഞ്ഞാൽ Lion-tailed Macaque...

1970കളിൽ സൈലന്റ് വാലിയിലെ കുന്തിപ്പുഴയിൽ വൈദ്യുതിയുൽപാദനത്തിനായി അണക്കെട്ട് നിർമിക്കാൻ സർക്കാർ തീരുമാനിച്ചു.പദ്ധതി നടപ്പിലായാൽ ഒട്ടേറെ വനവും ഒപ്പം സിംഹവാലനെപ്പോലുള്ള അപൂർവ ജീവികളും നശിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രകൃതിസ്നേഹികൾ ശക്തമായ പ്രക്ഷോഭം നടത്തി. ഇന്ത്യയെങ്ങും ആളിപ്പടർന്ന ഈ പ്രക്ഷോഭങ്ങളുടെ പ്രതീകമായി മാറിയത് സിംഹവാലൻ കുരങ്ങുകളാണ്. ഉയരമുള്ള മരങ്ങളിൽ ചെറുകൂട്ടങ്ങളായി കഴിഞ്ഞുപോന്ന സിംഹവാലൻ കുരങ്ങുകൾ അതോടെ പ്രശസ്തിയിലേക്കുയർന്നു .

സിംഹത്തിന്റെ സട പോലെ മുഖത്തിനു ചുറ്റും നീണ്ട രോമങ്ങൾ, വണ്ണം കുറഞ്ഞൊരു വാലും വാലിനറ്റത്ത് രോമക്കെട്ടും. ശരിക്കും സിംഹവാലു പോലെ. കറുകറുത്തൊരു ചെറുകുരങ്ങിന് ‘ സിംഹവാലൻ’ എന്ന പേരു കിട്ടുന്നത് അങ്ങനെയാണ്. ലോകത്തിലെ അത്യപൂർവമായതും വംശ നാശഭീഷണി നേരിടുന്നതുമായ പ്രൈമേറ്റ് വിഭാഗക്കാരാണ് സിംഹവാലൻ.

നല്ല മരംകയറ്റക്കാരായ ഇവ മഴക്കാടുകളിലെ മുകൾത്തട്ടിലാണ്‌ മിക്കവാറും സമയം ചെലവഴിക്കുന്നത്‌. മറ്റു കുരങ്ങുകളുടെ സ്വഭാവത്തെ അപേക്ഷിച്ച്‌ നോക്കുമ്പോൾ ഇവ മനുഷ്യരുമായുള്ള ഇടപെടൽ ഇഷ്ടപ്പെടാത്ത കൂട്ടത്തിലാണ്‌. കൂട്ടമായി കഴിയുന്ന ജീവികളാണിവ, ഓരോ കൂട്ടത്തിലും പത്തു മുതൽ ഇരുപതു വരെ അംഗങ്ങൾ കാണാം. കുറച്ചു ആൺകുരങ്ങുകളും കുറെ പെൺകുരങ്ങകളെയും ഒരോ കൂട്ടത്തിലും കാണാം .ജനവാസ പ്രദേശങ്ങളുമായി ഇവ ബന്ധപ്പെടാറില്ല. ഏറിയാല്‍ നീളം രണ്ടടി മാത്രം. വളര്‍ച്ചയെത്തിയ സിംഹവാലന് എട്ടു കിലോഗ്രാം വരെ തൂക്കമുണ്ടാകും . ഏറ്റവും അധികം വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണിത്.  ഇന്ന് നാലായിരത്തിൽ താഴെ സിംഹവാലൻ കുരങ്ങുകളേ അവശേഷിക്കുന്നുള്ളൂ

1983-ൽ ദേശീയ വന്യജീവി ദിനത്തോടനുബന്ധിച്ച് ഭാരതീയ തപാൽ വകുപ്പ് പുറത്തിറക്കിയ രണ്ട് സ്റ്റാമ്പുകളിൽ ഒന്ന് 2 രൂപ മുഖവിലയുള്ളതിൽ സിംഹവാലൻ കുരങ്ങിനെ ചിത്രീകരിച്ചിരിക്കുന്നു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 28        🌲🌲🌱🌱🌿🌳🎋

പി.ടി.ഉഷ

ഇന്ത്യന്‍ കായികരംഗം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് പിലാവുള്ളകണ്ടി തെക്കേപറമ്പില്‍ ഉഷ എന്ന പി.ടി ഉഷ.പയ്യോളി എക്സ്പ്രസ് എന്നു വിളിക്കപ്പെടുന്ന ഇന്ത്യയിലെ ഈ പ്രശസ്ത കായിക താരം കോഴിക്കോട് പയ്യോളി എന്ന ചെറിയ ഗ്രാമത്തിലാണ് ജനിച്ചുവളർന്നത് . .ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്.

ഉഷയുടെ ആദ്യത്തെ അന്തർദേശീയ മീറ്റ് പാകിസ്ഥാനിലെ കറാച്ചിയിൽ വച്ചായിരുന്നു. ഉഷ സ്പ്രിന്റ് ഡബിളടക്കം നാലു സ്വർണ്ണം നേടി. അത് ഒരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു. അടുത്ത വേദി മോസ്കോ ഒളിമ്പിക്സ്. ജൂലായ് 1980. ഒളിമ്പിക്സിൽ പങ്കെടു ക്കുന്ന ആദ്യ മലയാളി വനിത.
ഒളിമ്പിക്സിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി ഉഷ.1980-ല്‍ 16-ാം വയസില്‍ ഉഷ തന്റെ ആദ്യ ഒളിമ്പിക്‌സില്‍ മത്സരിച്ചു. മോസ്‌കോയില്‍ നടന്ന ആ ഒളിമ്പിക്‌സില്‍ മത്സരിച്ച ഏറ്റവും പ്രായംകുറഞ്ഞ സ്പ്രിന്റര്‍ എന്ന റെക്കോഡും ഉഷയ്ക്കായിരുന്നു.1982 ൽ ഡെൽഹിയിൽ വച്ചു നടന്ന ഏഷ്യാഡിൽ നൂറുമീറ്റർ ഓട്ടത്തിലും, ഇരുന്നൂറുമീറ്റർ ഓട്ടത്തിലും വെള്ളിമെഡൽ കരസ്ഥമാക്കി.1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സ് ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും മറക്കാനാകില്ല. പ്രത്യേകിച്ച് മലയാളികള്‍ക്ക്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ പി.ടി ഉഷയ്ക്ക് മെഡല്‍ നഷ്ടപ്പെട്ട ഒളിമ്പിക്‌സായിരുന്നു അത്.1985-ലും 1986-ലും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോകത്തിലെ മികച്ച എട്ട് അത്ലറ്റുകളില്‍ ഒരാളായി രാജ്യാന്തര അത്ലറ്റിക് സംഘടന ഉഷയെ തിരഞ്ഞെടുത്തിരുന്നു. 1983-ല്‍ അര്‍ജുന പുരസ്‌കാരം ഉഷയെ തേടിയെത്തി. 1985-ല്‍ പത്മശ്രീയും. 

സ്റ്റാമ്പ് നിർമ്മാണത്തെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ ആധികാരിക പുസ്തകമായ ചിറ്റ രഞ്ജൻ പക്രാഷിയുടെ ഒരു സ്റ്റാമ്പ് ഈസ് ബോൺ എന്ന പുസ്തകം ഒരു സ്റ്റാമ്പ് ഡിസൈനർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്.മഹാന്മാരുടെയും പ്രധാനപ്പെട്ട ദേശീയ സംഭവങ്ങളുടെയും 56 സ്മാരക സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തിട്ടുള്ള അദ്ദേഹം ബീജിംഗിൽ നടന്ന പതിനൊന്നാമത് ഏഷ്യൻ ഗെയിംസിന് വേണ്ടി  ഡിസൈൻ ചെയ്ത സ്റ്റാമ്പുകളിൽ ഒന്ന് പി.ടി.ഉഷയുടെ ഛായ ചിത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്.

  

🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 29        🌲🌲🌱🌱🌿🌳🎋

എം.ജി രാമചന്ദ്രൻ

മക്കള്‍ തിലകം എം.ജി. ആര്‍ തമിഴ് ജനതയ്ക്ക് ഒരു നായകതാരമോ മുഖ്യമന്ത്രിയോ അല്ല മറിച്ച് അവരുടെ പൂജാമുറിയിലെ ദൈവസമാനമായ ആള്‍രൂപമാണ്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് താലൂക്കിലെ വടവന്നൂര്‍ ഗ്രാമത്തില്‍ ഗോപാലമേനോന്റെയും മരുതൂര്‍ സത്യഭാമയുടേയും പുത്രനായി രാമചന്ദ്രന്‍ പിറന്നത്

ജനഹൃദയങ്ങളിലേക്ക് ആഴത്തില്‍ പതിഞ്ഞ ദൈവതുല്യനായിരുന്നു തമിഴ് ജനതയ്ക്ക് എം.ജി.ആര്‍. സിനിമയില്‍ നിന്നും, അണ്ണാ ദുരൈ രാഷ്ട്രീയ അടവുകള്‍ പഠിപ്പിച്ച് വളര്‍ത്തകൊണ്ടുവന്ന എം.ജി.രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ കളങ്കമില്ലാത്ത രാഷ്ട്രീയക്കാരിലൊരാളായിരുന്നു. തമിഴ്സിനിമയിലെ ശോഭ കെടാത്ത നായകനായിരുന്നു. കരുണാനിധിയുടെ എഴുത്ത് എം.ജി.ആര്‍ ഡയലോഗുകളിലൂടെ ജനത്തെ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിപ്പിച്ചു.  കോണ്‍ഗ്രസില്‍ നിന്നും അണ്ണാ ദുരൈ അധികാരം പിടിച്ചെടുക്കുമ്പോള്‍ എം.ജി.ആറും കരുണാനിധിയുമായിരുന്നു ഇടവും വലവും. അണ്ണായുടെ മരണ ശേഷം കരുണാനിധി പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും തലപ്പത്തെത്തി. ഡി.എം.കെയില്‍ അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും എം.ജി.ആര്‍ കലൈഞ്ജറുമായി തെറ്റിപ്പിരിഞ്ഞ് അണ്ണാ ഡി.എം.കെ രൂപീകരിക്കുകയും ചെയ്തു.എം.ജി.ആര്‍. മലയാളിയായിട്ടുപോലും ഒരു മലയാള സിനിമയില്‍ മാത്രമാണഭിനയിച്ചത്‌. 'ജനോവ' ആണ്‌.എം.ജി.ആര്‍. മൂന്നു തവണ വിവാഹിതനായി. 25-ാമത്തെ വയസിലായിരുന്നു എം.ജി.ആറിന്‌ പാലക്കാടുനിന്നും അമ്മ സത്യഭാമ പെണ്ണിനെ കണ്ടെത്തിയത്‌. ഭാര്ഗഞവി തങ്കമണി എന്നായിരുന്നു പേര്‌.അധികനാള്‍ ആ ബന്ധം നീണ്ടുനിന്നില്ല. അതിനിടയില്‍ തങ്കമണി മരണമടഞ്ഞു. എം.ജി.ആറിനെ വേദനിപ്പിച്ച സംഭവമായിരുന്നു. അഭിനയവും രാഷ്‌ട്രീയവും എം.ജി.ആറിനെ തിരക്കുളളവനാക്കി. അതുകൊണ്ട്‌ വേദനകള്‍ സ്വയം മറന്നു. പിന്നീട്‌ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ അമ്മ നിർബന്ധിച്ചു. അങ്ങനെ കുഴൽമാന്ദത്തുനിന്നും അമ്മുവിനെ വിവാഹം കഴിച്ചു. സദാനന്ദവതി എന്നായിരുന്നു അമ്മുവിന്റെ യഥാർത്ഥപേര്‌.അമ്മുവിനെയുംകൊണ്ട്‌ എം.ജി.ആര്‍. മദിരാശിയില്‍ താമസമാക്കി. അമ്മുവിന്‌ അന്ന്‌ 14 വയസ്‌ മാത്രമെയുണ്ടായിരുന്നുള്ളു. 1962 ല്‍ അമ്മു ആസ്‌ത്മരോഗത്തിനടിപ്പെട്ട്‌ മരണമടഞ്ഞു. എം.ജി.ആറിന്റെ മൂന്നാത്തെ ഭാര്യയും മലയാളിയായിരുന്നു. വൈക്കത്തുകാരി വി.ആര്‍. ജാനകി. 1952 ല്‍ എം.ജി.ആറിന്റെ നായികയായി ജാനകി അഭിനയിച്ചിരുന്നു. ജാനകിയുമായി അടുത്ത ബന്ധം സ്‌ഥാപിച്ചിരുന്ന എം.ജി.ആര്‍. രണ്ടാമത്തെ ഭാര്യയുടെ മരണശേഷം ജാനകിയെ വിവാഹം കഴിച്ചു.

1977ല്‍ നടന്ന തിരഞ്ഞെടുപ്പിലെ അണ്ണാ ഡി.എം.കെ വിജയത്തോടെ എം.ജി.ആര്‍ മുഖ്യമന്ത്രിയായി. പിന്നീട് ജനകീയ നേതാവിലേക്കുള്ള പടയോട്ടമായിരുന്നു.1972 മുതല്‍ 1987 വരെ തമിഴ്‌നാട്ടിൽഎം.ജി.ആര്‍ തന്റെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

തമിഴ്‌മക്കളുടെ പ്രിയങ്കരനെ എല്ലാ രീതിയിലും സംരക്ഷിച്ച ആരാധകര്‍ ഹാസ്യനടന്‍ എന്‍.എസ്‌. കൃഷ്‌ണന്‍ ജനിച്ച നാഗര്കോവിലില്‍ വച്ച്‌ 'ജനങ്ങളുടെ പൊട്ട്‌' എന്ന അർത്ഥം  വരുന്ന 'മക്കൾതിലകം' ബഹുമതി എം.ജി.ആറിനു സമ്മാനിച്ചു. അന്നുമുതല്‍ എം.ജി.ആര്‍. മക്കൾ തിലകം എം.ജി.ആര്‍. ആയി അറിയപ്പെട്ടു.10 വര്ഷ‍വും 10 മാസവും മുഖ്യമന്ത്രിയായി ജനങ്ങളെ സേവിച്ചു. തമിഴ്‌നാടിനുവേണ്ടി കേന്ദ്രത്തില്നിുന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സമവായം ഉണ്ടാക്കി. കേന്ദ്രവുമായി ഏറ്റുമുട്ടാതെ എല്ലാം നേടിയെടുത്തു.തമിഴ് സർവകലാശാല, എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട്ടിൽ വിമൻസ് യൂണിവേഴ്‌സിറ്റി എന്നിവ സ്ഥാപിച്ചു. 1983 ൽ മദ്രാസ് യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം നൽകി. 1972 ൽ 'റിക്ഷകരൻ' എന്ന സിനിമയിൽ അഭിനയിച്ചതിന് മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.ഒരു സൂപ്പര്‍ താരത്തിന് ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സിംഹാസനം തന്നെയായിരുന്നു മലയാളിയായ എം.ജി. രാമചന്ദ്രന് തമിഴ്ജനത നിറഞ്ഞ സന്തോഷത്തോടെ നല്‍കി ആദരിച്ചത്

1987 ഡിസംബർ 24നു തമിഴകം അവിശ്വസനീയമായ ആ വാർത്ത കേട്ടു–എംജിആർ വിടവാങ്ങി. ജനസാഗരങ്ങൾക്കു നടുവിൽനിന്ന് എംജിആർ മണ്ണിലേക്കു മടങ്ങി. അവൻ നിൻട്രാൽ പൊതുക്കൂട്ടം. നടന്താൽ ഊർവലം (അദ്ദേഹം നിന്നാൽ പൊതുയോഗം. നടന്നാൽ ഘോഷയാത്ര). മരണത്തിനും അതു തിരുത്താനായില്ല. ജനമനസുകളില്‍ മറ്റാര്ക്കും  ലഭിക്കാത്ത അംഗീകാരമാണ്‌ എം.ജി.ആറിന്‌ ലഭിച്ചത്‌. ഒരു പുരുഷായുസിലെ ജീവിതം മുഴുവന്‍ ജനമനസുകളില്‍ ജീവിച്ചു. ഈ മഹാന്‌ തന്റെ സേവനങ്ങളെ മുൻനിർത്തി  രാജ്യം 'ഭാരതരത്നം' നല്കി ആദരിച്ചു

1990-ൽ അദ്ദേഹത്തിന്റെ73-ാം ജന്മവാർഷിക ദിനത്തിൽ ഭാരതീയ തപാൽ വകുപ്പ് 60 പൈസ മുഖവിലയുള്ള അനുസ്മരണ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 30        🌲🌲🌱🌱🌿🌳🎋

ചിത്തിര തിരുനാൾ ബാലരാമവർമ്മ

ശ്രീ പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ. തിരുവിതാംകൂർ ചേരവംശത്തിലെ അമ്പതിനാലാമത്തെ മഹാരാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹമാണ് 1949 വരെ തിരുവിതാംകൂറിനെ ഭരിച്ചത്.ഇന്ത്യ സ്വാതന്ത്ര്യമാകുന്നതിന് വളരെ മുന്‍പെ ജനാധിപത്യത്തിന്‍റെ നല്ല വശങ്ങള്‍ അനുഭവിച്ചറിഞ്ഞ നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂര്‍. രാജ ഭരണവും ജനങ്ങള്‍ക്കുവേണ്ടി നടത്തിയ തിരുവിതാംകൂര്‍ രാജവംശമായിരുന്നു ഇതിനുകാരണക്കാര്‍. തിരുവിതാംകൂറിന്റെ ഇളയ മഹാറാണി സേതു പാർവ്വതി ബായിയുടേയും ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും മുത്ത മകനായി ജനിച്ചു. മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായി ശ്രീ പത്മനാഭദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാർ ശ്രീ പത്മനാഭദാസന്മാരാണ്, കുലദൈവമായ ശ്രീപത്മനാഭനു വേണ്ടി രാജ്യഭാരം നടത്തുന്നു എന്നാണ് സങ്കല്പം. കവടിയാർ കൊട്ടാരമായിരുന്നു ശ്രീ ചിത്തിര തിരുനാളിന്റെ ഔദ്യോഗിക വസതി. മേജർ ജനറൽ ഹിസ്‌ ഹൈനെസ്സ് ശ്രീ പത്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാകൂർ മഹാരാജ GCSI, GCIE എന്നായിരുന്നു അദ്ദേഹത്തിന്റെ പുർണ്ണനാമം.

ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിഷ്കാരങ്ങളും സാമ്പത്തിക പുരോഗതിയും ഊർജ്ജസ്വലമായ ഭരണപ്രക്രിയയും അദ്ദേഹതിന്റെ ഭരണത്തിന്റെ സവിശേഷതയായിരുന്നു. തിരുവിതാംകൂർ വ്യവസായവൽകരണത്തിന്റെ പിതാവ് എന്ന ഖ്യാതിയും ഇദ്ദേഹത്തിനു ലഭിച്ചു. തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോഴത്തെ കേരള സർവ്വകലാശാല) സ്ഥാപിച്ചതും ക്ഷേത്രപ്രവേശന വിളംബരം നടത്തിയതും ഇദ്ദേഹമാണ്. ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ആണ് ചെലവഴിച്ചിരുന്നതെന്ന് സംയുക്ത എന്ന ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു.1937-ൽ തിരുവിതാംകൂർ സർവകലാശാല, ചിത്രാലയം ആർട്ട് ഗാലറി, സ്വാതി തിരുനാൾ സംഗീത കോളേജ് എന്നിവ സ്ഥാപിച്ചതും 1935-ൽ പബ്ലിക് സർവീസ് കമ്മീഷണറെ നിയമിച്ചതും ബാലരാമവർമ്മയായിരുന്നു. 1943-ൽ തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിച്ചത് ചിത്തിര തിരുനാളിന്റെ ഭരണകാലത്താണ്. പുരോഗമനപരവും വിപ്ലവാത്മകവുമായ പല ഭരണ പരിഷ്കാരങ്ങളും ശ്രീ ചിത്തിര തിരുനാൾ നടപ്പിൽ വരുത്തി. പുരോഗമന വീക്ഷണമുള്ള  ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1936 നവംബര്‍ 12നാണ് സുപ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിച്ചത് യഥാസ്ഥിതികരായ ഹിന്ദുക്കള്‍ക്ക് അസഹനീയതയുടേയും മര്‍ദ്ദിതര്‍ക്കും ഹരിജനങ്ങള്‍ക്കും ആഹ്ളാദത്തിന്‍റേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റേയും സന്ദേശമായിരുന്നു.ഈ വിളംബരം വഴി അയിത്തജാതിയിൽ പെട്ടവർക്ക് ക്ഷേത്രദർശനം സാധ്യമായി.

ജാതിമതഭേദമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കിയ ഈ വിളംബരത്തിലൂടെ ഇന്ത്യയിലാദ്യമായി സര്‍ക്കാരുടമസ്ഥതിയിലുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്കും പ്രവേശനം നല്കുന്ന നാട്ടുരാജ്യമായി മാറി തിരുവിതാംകൂര്‍.1947 ആഗസ്ത് 15 ന് ഭാരതം സ്വതന്ത്രമായി. 1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ടു. എന്നാല്‍ 1956 നവംബര്‍ ഒന്നു വരെ ശ്രീ ചിത്തിരതിരുനാള്‍ രാജസ്ഥാനത്ത് തുടര്‍ന്നു. ഐക്യകേരളം രൂപം കൊണ്ടതോടെ അദ്ദേഹം അധികാരം ഒഴിഞ്ഞ് സാധാരണ പൌരന്മാരെപ്പോലെയായി.

തിരുവനന്തപുരത്തെ കോട്ടയ്ക്കകത്ത് ക്ഷേത്രപ്രേവേശനവിളംബരത്തിന്‍റെ സ്മാരകമുണ്ട്. മണ്ഡപത്തിന്‍റെ പീഠത്തില്‍ മഹാരാജാവിന്‍റെ കൃഷ്ണ ശിലയില്‍ കൊത്തിയ പ്രതിമയും താഴെ അമ്പല നടയിലേക്ക് ഇരച്ചുകയറുന്ന പിന്നാക്കകാരും ഉള്‍പ്പെടുന്നതാണ് സ്മാരകം

1991- ൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ 2 രൂപ മുഖവിലയുള്ള അനുസ്മരണ സ്റ്റാമ്പിൽ ക്ഷേത്ര പ്രവേശന ശില്പങ്ങൾ ചിത്രീകരിച്ചിരിയ്ക്കുന്നു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 31        🌲🌲🌱🌱🌿🌳🎋

വേലകളി

പ്രാചീനകേരളത്തിന്റെ വീരപുളകമുണർത്തുന്ന പൗരുഷത്തിന്റെ കലയാണ് വേലകളി. അമ്പലപ്പുഴവേല എന്ന കീര്‍ത്തികേട്ട വേലകളി പഴയ ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായിരുന്ന അമ്പലപ്പുഴയിലാണ് ആരംഭം കുറിച്ചതെന്നു കരുതപ്പെടുന്നു. ചെമ്പകശ്ശേരിയിലെ യോദ്ധാക്കളുടെ യുദ്ധമുറകളുടെ പ്രകടനമായി  അവതരിപ്പിക്കപ്പെട്ട ഒരു ആയോധനകലയെന്നതിലുപരി പടയണി, തുള്ളൽ, കഥകളി തുടങ്ങിയ ഒട്ടേറെ കേരളീയകലാരൂപങ്ങളുടെ പ്രാദുർഭാവത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയാടുന്ന ഒരു ക്ഷേത്രകലകൂടിയാണിത്.
താളവും മേളവും ഒത്തിണങ്ങിയ വേലകളി ക്ഷേത്രസങ്കേതങ്ങളില്‍ അരങ്ങേറുന്നതിനാല്‍ ഒരു അനുഷ്ഠാനകലയെന്നു വിളിക്കാമെങ്കിലും ഒരു കായിക കലാപ്രകടനം എന്നു പറയുന്നതാവും കൂടുതല്‍ ശരി. പ്രാചീന കേരളത്തിന്റെ വീരസ്മരണയുണര്‍ത്തുന്ന ഈ കല നല്ല മെയ് വഴക്കവും ആയോധനകലയില്‍ പ്രാവീണ്യം സിദ്ധിച്ചവരുമായ കലാകാരന്മാരാണ് അവതരിപ്പിക്കാറുള്ളത്. 

മദ്ധ്യതിരുവിതാംകൂടിന്റെ സ്വന്തം എന്നു വേണമെങ്കില്‍ അവകാശപ്പെടാവുന്ന ഈ കലാരൂപം നിലവില്‍ വന്നത് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പടയണി, തെയ്യം എന്നീ അനുഷ്ടാന കലകള്‍ പൊലെ - കഥകളി, ഓട്ടന്‍‌തുള്ളല്‍ എന്നീ പാരമ്പര്യ കലകള്‍ പോലെ ഒരു കാലത്ത് പ്രതാപത്തിന്റെ കൊടുമുടിയില്‍ വിരാചിച്ചിരുന്നു ഈ കലാരൂപം

വേലകളി ആരംഭിക്കുന്നത് പ്രത്യേകതരത്തിലുള്ള വാദ്യമേളങ്ങളോടു കൂടിയാണ്. വേലതകില്‍ കൊമ്പ്, കുറങ്കുഴല്‍, തപ്പ്, മദ്ദളം എന്നീ വാദ്യോപകരണങ്ങള്‍ മേളത്തിന് ഉപയോഗിക്കുന്നു .വേലതകില്‍ വാദ്യമേളത്തിന് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കാം വേലകളി എന്ന പേര് വന്നതെന്ന് അനുമാനിക്കാം

വൈവിധ്യമായ ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമാണ് വേലകളി. ആയം ചാട്ടം, അരയിൽ നീക്കം തുടങ്ങിയ ചുവടുകളാണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ നീക്കവും ആക്രമണ രീതിയും എതിർപക്ഷം അറിയാതിരിക്കാൻ വാദ്യമേളങ്ങളിലൂടെയാണ് നിർദ്ദേശങ്ങൾ കൊടുക്കുന്നത്. മുറിയടന്ത (ഒരു താളം) മുഴങ്ങിയാൽ വേഗത്തിലുള്ള ചലനവും അടന്തയായാൽ പതിഞ്ഞ മട്ടിലുള്ള ചുവടുകളുമായാണ് കളിക്കുന്നത്.കൗരവ പാണ്ഡവയുദ്ധത്തിന്റെ അനുസ്മരണമാണിതിനു പിന്നിലെന്നും അതല്ല ദേവാസുരയുദ്ധത്തിന്റെ സങ്കല്പത്തിലാണിത് അവതരിപ്പിക്കുന്നതെന്നും രണ്ടു തരത്തിലുള്ള വിശ്വാസങ്ങള്‍ നിലവിലുണ്ട്.

കേരളത്തിന്റെ തനതു കലയായ വേലകളിയില്‍ ഭടന്മാരുടെ വേഷം കെട്ടിയ കലാകാരന്മാര്‍ പരിചയും ചുരികക്കോലും കയ്യിലേന്തിയാണ് ഇതവതരിപ്പിക്കുന്നത്. കരയില്‍   നിന്നു കൊണ്ടുള്ള വേലകളി 'കരവേല' എന്നും കുളത്തില്‍ ഇറങ്ങി നിന്ന് കൊണ്ടുള്ള വേല 'കുളത്തില്‍ വേല' എന്നും അറിയപ്പെടുന്നു. ആനപ്പുറത്തു തിടമ്പെഴുന്നള്ളിച്ചു നില്‍ക്കുമ്പോള്‍ കളിക്കാര്‍ വരിവരിയായി നിന്ന് കളി അവതരിപ്പിക്കുമ്പോള്‍ അതു   'തിരുമുമ്പില്‍വേല'എന്നു പറയാറുണ്ട്.ഒരു മണിക്കൂറോളം ഒരു കൊച്ചു യുദ്ധത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന വിധം ചാട്ടവും നൃത്തവും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കവുമെല്ലാം ചേര്‍ന് നയനാന്ദകരമായ ഒരു ദൃശ്യമാണ് അവതരിപ്പിക്കുന്നത്. കളിയുടെ അവസാനം പരാജിതരായിട്ട് കൂട്ടത്തോടെ ഓടിപ്പോവുകയാണ് വേലകളിയുടെ സമ്പ്രദായം

1991-ൽ ഇന്ത്യയിലെ നാടൻ നൃത്തകലകളെക്കുറിച്ച്  ഭാരതീയ തപാൽ വകുപ്പ് ഒരുകൂട്ടം സ്റ്റാമ്പുകൾ പുറത്തിറക്കിയവയിൽ 6.50 പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ വേലകളി കല കാരൻമാരെ ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 32        🌲🌲🌱🌱🌿🌳🎋

വാഴ്ത്തപ്പെട്ട അൽഫോൻസാമ്മ

സീറോമലബാർ കത്തോലിക്കാസഭയിലെ ഒരുവിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടആദ്യവനിതയുമാണ്‌ വിശുദ്ധഅൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. വെറുപ്പിന്റേയുംവിദ്വോഷത്തിന്റേയും പകയുടേയും പകരം വീട്ടലിന്റേയും ലോകത്തില്‍ സഹനത്തിന്റേയും സഹാനുഭൂതിയുടേയും സ്നേഹത്തിന്റേയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നും അല്‍ഫോന്‍സ എന്ന സന്യാസിനിലോകത്തിന്റെശ്രദ്ധാകേന്ദ്രമാകുന്നത്.ജീവിച്ചിരിക്കുമ്പോൾതന്നഅനുകരണീയമായ ജീവിത മാതൃകകളാൽ അനേകരെതന്നിലേക്ക്ആകർഷിച്ച അൽഫോൻസാമ്മ ഭാരതസഭയുടെ വിശുദ്ധരിൽ ഒരാളാണ്

കുടുംബാംഗങ്ങളുടെയുംവേണ്ടപ്പെട്ടവരുടെയുംസമ്മതത്തോടെ അന്നക്കുട്ടി ഭരണങ്ങാനത്തെ ക്ലാരിസ്റ്റ്കോൺഗ്രിഗേഷനിൽ ചേരുകയും കഠിനമായ രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം ഒരു സന്യാസിനിയായി തീരുകയുംചെയ്തു. ശിരോവസ്ത്രസ്വീകരണത്തിന്റെ സമയത്താണ്അൽഫോൻസാ എന്ന പേരു അന്നക്കുട്ടി സ്വീകരിക്കുന്നത്.

1930-1935 കാലയളവ് വിശുദ്ധയെസംബന്ധിച്ചിടത്തോളം അസുഖങ്ങളുടെ ഒരു കാലമായിരുന്നു. 1932-ല്‍ കോട്ടയംജില്ലയിലെവാകക്കാട് എന്ന സ്ഥലത്തെ ക്ലാരമഠം വക പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായിപ്രവർത്തിച്ചു. എന്നാൽ അനാരോഗ്യം നിമിത്തം ഒരു വർഷം മാത്രമാണ് ആ സ്ഥാനത്തു തുടരുവാൻ അൽഫോന്‍സക്ക് സാധിച്ചത്. അനാരോഗ്യം കാരണം അവർഒരുസഹ-അദ്ധ്യാപകയുടെ ചുമതലയും, കൂടാതെ ഇടവകപള്ളിയിലെവേദോപദേശ അദ്ധ്യാപകയുമായി വര്‍ത്തിച്ചുപോന്നു. തന്റെ ജീവതത്തിൽ മറ്റാരും അനുഭവിക്കാത്തത്ര കഷ്ടപ്പാടുകളും വിഷമതകളും അൽഫോൻസാമ്മ അനുഭവിച്ചിരുന്നു. പാരവശ്യവും രക്തസ്രാവവും പനിയും ചുമയും അവരുടെ ജീവിതാവസാനം വരെ നീണ്ടു നിന്നു. 36-ാവയസ്സിൽ അവർ മരിക്കുമ്പോൾ അവരുടെ ജീവിതം വളരെ ഹ്രസ്വമായിരുന്നു. ശവസംസ്കാരത്തിന് തൊട്ടടുത്ത ദിവസം മുതൽ, സ്കൂൾ കുട്ടികൾ അവളുടെ ശവകുടീരത്തിൽ പൂക്കളുംമെഴുകുതിരികളും കത്തിക്കാൻ അവരുടെ ശവകുടീരത്തിൽ പോവുകയും, അവർക്ക്അനുഗ്രഹം ലഭിച്ചതായി കണ്ടെത്തുകയുണ്ടായി. താമസിയാതെ അവരുടെ സദ്‌ഗുണങ്ങളുടെയും വിശുദ്ധജീവിതത്തിൻറെയും സുഗന്ധം ദൂരവ്യാപകമായി വ്യാപിക്കുകയും അവരുടെ മധ്യസ്ഥതയിലൂടെ നിരവധി അത്ഭുതങ്ങൾ സംഭവിക്കുകയുംചെയ്തു. മരണമടഞ്ഞ് ഏകദേശം 40 വർഷങ്ങൾക്കു ശേഷമാണ് അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. 1986 ഫെബ്രുവരി എട്ടാം തിയതിയായിരുന്നു ഇത്. അനുകരണീയമായ ജീവിതരീതിയായിരുന്ന അൽഫോൻസാമ്മയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഇന്ത്യാസന്ദർശനവേളയിൽ കോട്ടയത്തെ നാഗമ്പടം മൈതാനത്ത്‌ വെച്ച്“വാഴ്ത്തപ്പെട്ടവൾ”ആയിപ്രഖ്യാപിച്ചു.

1996-ൽ  ഭാരതീയ തപാൽ വകുപ്പ്അൽഫോൺസാമ്മയുടെ അമ്പതാംചരമദിനോടനുബന്ധിച്ച്പുറത്തിറക്കിയ 1 രൂപ അനുസ്മരസ്റ്റാമ്പിൽ ശിരോവസ്ത്രധാരിയായ അൽഫോൺസാമ്മയെ ചിത്രീകരിച്ചിരിയ്ക്കുന്നു


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 33        🌲🌲🌱🌱🌿🌳🎋

ചെമ്പൈ വൈദ്യനാഥ ഭാഗവതർ

കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഇരുപതാം നൂറ്റാണ്ടിൽ സംഗീത ലോകത്തിന് കേരളം നൽകിയ അമൂല്യ സംഭാവനയാണ്‌.പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തിൽ ആണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ജനിച്ചത്.

ജന്മനായുള്ള സംഗീതവാസനയും സംഗീത വിദ്വാനായ പിതാവ് അനന്തൻ ഭാഗവതരുടെ കർശനമായ അഭ്യസനവും പിതാവിനെ കാണാൻ ഇടയ്ക്കിടെ വീട്ടിലെത്തുന്ന സംഗീതജ്ഞന്മാരുമായുള്ള സഹവാസവും ചെമ്പൈയെ മികച്ച ഗായകനാക്കി. അനുപമമെന്നും അത്യുത്തമമെന്നു വിശേഷിപ്പിക്കുന്നതും ഗംഭീരത്തിലധിഷ്ഠിതവുമാണ് അദ്ദേഹത്തിന്റെ വെങ്കല നാദം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്ന ആവൃത്തിയിലുള്ളശബ്ദം എന്നിങ്ങനെ ചെമ്പൈ ഭാഗവതരുടേതായ പ്രത്യേകതകൾ ധാരാളം

ഭാഗവതർ എന്ന നിലയിൽ നൈമിഷികമായി മനോധർമ്മം പ്രദർശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുവിദിതം ആണ്. ഏതു സ്വരത്തിൽ നിന്നും കീർത്തനത്തിന്റെ ഏതു വരിയിൽ നിന്നും യഥേഷ്ടം നിരവലോ, സ്വരപ്രസ്താരമോ തുടങ്ങാനും അത്ഭുതകരമായ വിധത്തിൽ താളാനുസൃതമായി പാടാനും നിസ്സാരമായി കഴിഞ്ഞിരുന്നു. അക്ഷീണം പാടുമ്പോഴും ഫലിതബോധം കൈവിടാതെയുള്ള കമന്റുകൾ , രാഗ വിസ്താര മധ്യേ പൊടുന്നനെ നാസിക പ്രയോഗങ്ങളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. എല്ലാത്തിനുമുപരി, ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താൻ ജീവിച്ച കാലത്തിനുമപ്പുറം.70 വർഷത്തെ സംഗീത തപസ്യയിലൂടെ കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും,  സംഗീത പ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളർത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും, ഒരേ സമയം കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.

മരണാനന്തരവും യുഗപുരുഷനായി കർണടക സംഗീത ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്‌ ചെമ്പൈ.  15 നാൾ  നീണ്ടുനിൽക്കുന്നതും, വായ്പാട്ടിലും വാദ്യേപകരണങ്ങളിലുമായി മൂവായിരത്തഞ്ഞൂറോളം ഗായകർ സംഗമിക്കുന്നതുമായ ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം ആ മഹാപ്രതിഭയ്‌ക്കുള്ള നിസ്‌തുലമായ അംഗീകാരമാണ്‌. സമകാലികരായ സംഗീതവിദ്വാന്മാർക്കാർക്കും ലഭിക്കാത്ത അംഗീകാരം.78 ആം വയസ്സിൽ അന്തരിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി പാലക്കാട്‌ ഗവ: മ്യൂസിക് കോളേജ് ചെമ്പൈ മെമ്മോറിയൽ ഗവ: മ്യൂസിക് കോളേജ് എന്ന് നാമകരണം ചെയ്യപ്പെട്ടു..കൂടാതെ, അദ്ദേഹത്തിന്റെ സ്മരണക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ വർഷംതോറും സംഗീതോത്സവം നടത്തിപ്പോരുന്നു.  

ചെമ്പൈ സംഗീതോത്സവം എന്ന നാമത്തിൽ നടത്തിപ്പോരുന്ന ഈ പ്രശസ്ത വേദിയിലും ധാരാളം പ്രഗത്ഭരായ സംഗീതജ്ഞർ പങ്കെടുക്കുന്നു.. അദ്ദേഹവും അദ്ദേഹത്തിന്റെ സംഗീതവും സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും ശ്രുതിമീട്ടുന്നു

1996-ൽ ഈ മഹാനായ സംഗീതജ്ഞന്റെ ജനന ശതാബ്ദിയുടെ സ്മരണയ്ക്കായി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് 1 രൂപ മുഖവിലയുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 34        🌲🌲🌱🌱🌿🌳🎋

മുഹമ്മദ് ഇസ്മയിൽ സാഹിബ്

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പ്രഥമ അദ്ധ്യക്ഷനും ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു മുഹമ്മദ് ഇസ്മയിൽ. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ് എന്ന പേരിൽ സുപരിചതൻ. തമിഴ്നാട് നിയമസഭ, രാജ്യസഭ, ലോകസഭ എന്നിവയിലും അംഗമായിട്ടുണ്ട്.മുമ്പ് കേരള സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരിയിലെ നാഗർകോവിൽ ജനനം

മികച്ച പാർലമേന്റേറിയനും ജന നേതാവുമായ ഖായിദേ മില്ലത്തിന്റേ രാഷ്ട്രീയ ജീവിതം സംഭവ ബഹുലമായിരുന്നു ഇന്ത്യൻ മുസ്ലിങ്ങളുടെ ഇന്നലേകളിലേക്ക്‌ തുറന്നിട്ട ഒരു ജാലകമായിരുന്നു ഖായിദേ മില്ലത്ത്‌ ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വന്തം വഴിയിലൂടെ സഞ്ചരിച്‌ ഒരു ജനതക്ക്‌ സഞ്ചാര പാതയൊരുക്കിയ മഹാൻ

അനുപമ ധിഷണാശാലിയായിരുന്നു മുഹമ്മദ് ഇസ്മാഈല്‍. ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിടപറഞ്ഞെങ്കിലും വ്യക്തിപരവും കുടുംബപരവുമായ ബാധ്യതകള്‍ നിറവേറ്റുന്നതിനായി ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മദിരാശിയിലെ ഏറ്റവും പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ജമാല്‍ മൊഹിദ്ദീന്‍ ആന്റ് കമ്പനിയില്‍ അസിസ്റ്റന്റ് ആയിട്ടായിരുന്നു അരങ്ങേറ്റം. അസാധാരണമായ കഴിവും കാര്യശേഷിയും അദ്ദേഹത്തെ അധികം വൈകാതെ കമ്പനിയുടെ മാനേജര്‍ സ്ഥാനത്തെത്തിച്ചു. താമസിയാതെ കമ്പനിയുടെ പാര്‍ട്ണര്‍ ആയും അദ്ദേഹം ഉയര്‍ന്നു. ഇക്കാലത്താണ് അദ്ദേഹം വിവാഹിതനാവുന്നത്. സ്വതസിദ്ധമായ അറിവും കഴിവും ബിസിനസ്സ് രംഗത്തെ അതീവ പാടവവും മുഹമ്മദ് ഇസ്മാഈലിനെ ഒരു മികച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധനാക്കി. അനവധിപേര്‍ അദ്ദേഹത്തില്‍ നിന്ന് സാമ്പത്തികോപദേശങ്ങള്‍ നേടിയിട്ടുണ്ട്. സെന്‍ട്രല്‍ അസംബ്ലി അംഗങ്ങളായിരുന്ന എഫ്.ഇ. ജെയിംസ്, സര്‍ ആര്‍.കെ.ഷണ്‍മുഖം ചെട്ടി തുടങ്ങിയവര്‍ പ്രസംഗിക്കുവാന്‍ കുറിപ്പുകള്‍ തേടിയിരുന്നതും ഈ പ്രതിഭാശാലിയില്‍ നിന്നായിരുന്നു. പില്‍ക്കാലത്ത് 1966ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലും ബേങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്‌സ് പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലും പലകുറി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിളിച്ചിരുന്നു. അപാരമായ സാമ്പത്തിക ശാസ്ത്ര വൈദഗ്ധ്യമുണ്ടായിട്ടും ബിസിനസില്‍ തുടരാനോ ഔദ്യോഗിക പദവികള്‍ കരസ്ഥമാക്കാനോ അദ്ദേഹം തയ്യാറായില്ല. 1947ല്‍ ബിസിനസ്സ് ജീവിതത്തോട് വിടപറഞ്ഞു കൊണ്ട് മുഴുസമയം പൊതുജീവിതത്തില്‍ അദ്ദേഹം വ്യാപൃതനായി.

1952 മുതല്‍ 58 വരെ രാജ്യസഭാംഗമായി അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. 1962ലാണ് പാര്‍ലിമെന്റിലേക്കുള്ള ഖാഇദേ മില്ലത്തിന്റെ കന്നി വിജയം. മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 67, 71 വര്‍ഷങ്ങളിലും ഇതേ മണ്ഡലത്തില്‍ നിന്ന് ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മൂന്ന് തവണയും റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. '67ല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 68.5 ശതമാനം ഇസ്മാഈല്‍ സാഹിബിനായിരുന്നു. മൂന്ന് തവണയും മണ്ഡലത്തില്‍ നേരിട്ട് വന്ന് സ്വന്തം നിലയില്‍ പ്രചാരണം നടത്താതെയാണ് ഖാഇദേ മില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമാണിത്. ഈ റിക്കാര്‍ഡ് നേട്ടത്തെ അനുസ്മരിച്ചു കൊണ്ടാണ് ഖാഇദേ മില്ലത്തിന്റെ ആത്മസുഹൃത്തും തമിഴ് രാഷ്ട്രീയത്തിലെ അതികായനുമായ കരുണാനിധി ഒരിക്കല്‍ പറഞ്ഞത്, ചന്ദ്രനിലാണ് അഥവാ തെരഞ്ഞെടുപ്പെങ്കില്‍, അവിടെ ചെല്ലാതെയും ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെടുമെന്ന്. 1969ല്‍ ഖാഇദേ മില്ലത്തിനെ അനുമോദിച്ചുകൊണ്ടുള്ള ഒരു പൊതുസമ്മേളനത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതിയായി അദ്ദേഹത്തെ തങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്നും കരുണാനിധി പ്രഖ്യാപിച്ചിരുന്നു. പാര്‍ലിമെന്റില്‍ മികച്ച പ്രകടനമായിരുന്നു ഖാഇദേ മില്ലത്തിന്റേത്. ഓരോ വിഷയത്തിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു

1996-ൽ ജന്മശതാബ്ദിയോടനുബന്ധിച്ച് ഭാരതീയ തപാൽ വകുപ്പ് 1രൂപ മുഖവിലയുള്ള സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 35        🌲🌲🌱🌱🌿🌳🎋

ഗ്രാമീണ സ്ത്രീ

ഇന്ത്യ ലോകമെമ്പാടുമുള്ള വൈവിധ്യത്തിന് പേര് കേട്ടതാണ്.ഇന്ത്യയെ വ്യത്യസ്തമാക്കുന്ന ഒന്നാണ് ജാതീയ വസ്ത്രങ്ങൾ, പരമ്പരാഗത ഇന്ത്യൻ വസ്ത്രധാരണം ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് ആരാധകരെ നേടിയിട്ടുണ്ട്.

ഇന്ത്യൻ ഗ്രാമീണ സ്ത്രീകൾ സാംസ്ക്കാരിക പരമ്പര്യ മൂല്യങ്ങൾ പ്രദർശിപ്പിക്കുന്നു. അവരുടെ വസ്ത്രധാരണത്തിൽ വ്യത്യാസമുണ്ട്.ഇന്ത്യയിലെ പരമ്പരാഗത സമൂഹത്തിൽ സ്ത്രീകൾ തുടരുന്ന ഏറ്റവും ഉയർന്ന സ്ഥാനത്തെ അവർ പ്രതീകപ്പെടുത്തുന്നു.

1997--ൽ ലോക ഫിലാറ്റലിക് എക്സിബിഷനോടനുബന്ധിച്ച്  ഭാരതീയ തപാൽ വകുപ്പ് നാല് കൂട്ടം സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു, ഈ സ്റ്റാമ്പുകളിൽ ചിത്രീകരിച്ചിരിക്കുന്ന ഗ്രാമീണ സ്ത്രീകൾ ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നുള്ളവരാണ്. അവരെല്ലാം സംസ്ക്കാരത്തിൻ്റെയും, പാരമ്പര്യത്തിൻ്റെയും ഇന്ത്യൻ ഐക്യത്തിൻ്റെ സുവർണ്ണനൂൽ വ്യക്തമാണ്. വസ്ത്രധാരണത്തിൻ്റെയും, ഗ്രാമീണ വംശീയ വിശുദ്ധിയുടെയും വൈവിധ്യത്താൽ ദൃശ്യമാണ് ഇന്ത്യ.ഇന്ത്യൻ സമൂഹം അഭിമാനിക്കുന്ന നാനാത്വത്തിലുള്ള ഐക്യം ഇന്ത്യൻ ഗ്രാമീണ സ്ത്രീകളുടെ ചിത്രീകരണത്തിൽ വ്യക്തമായി കാണാം.

11 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ  നെൽവയലിൽ ജോലി ചെയ്യുന്ന കേരളീയ ഗ്രാമീണ സ്ത്രീയെ ചിത്രീകരിച്ചിരിക്കുന്നു


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 36        🌲🌲🌱🌱🌿🌳🎋

 വി.കെ.കൃഷ്ണമേനോന്‍

ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വി.കെ.കൃഷ്ണമേനോന്‍. കോഴിക്കോട്ടെ പന്നിയങ്കരയില്‍ നിന്നും അദ്ദേഹം വിശ്വ പൗരനായി വളര്‍ന്നു ആരേയും കൂസാത്ത ഓറ്റയാനായി നില നിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വിദേശത്തും നാട്ടിലും പ്രവര്‍ത്തിച്ചു. 
പ്രക്ഷോഭരംഗത്തും നയതന്ത്രരംഗത്തും ഭരണരംഗത്തും പ്രാഗത്ഭ്യത്തിന്‍റെ മുദ്ര പതിപ്പിച്ചു. വാഗ്വാദങ്ങള്‍ക്കും തര്‍ക്ക വിഷയങ്ങള്‍ക്കും വഴിമരുന്നിട്ടു. വിവാദപുരുഷനായിത്തീരുക, മിത്രങ്ങളേയും ആരാധകരേയും എന്നപോലെ എതിരാളികളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുക, ആരെയും കൂസാതെ അമിതപ്രഭാവം കൊണ്ടുമാത്രം ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുക - ഇതൊക്കെ സാധിച്ച അസാധാരണനാണ് വി.കെ.കൃഷ്ണമേനോന്‍.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനെ മുന്‍നിര്‍ത്തിയായിരുന്നു. നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം, ഈ അടുപ്പം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദ്വിതീയന്‍ എന്ന് അദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചിട്ടുണ്ട്. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.ഐക്യരാഷ്ട്രസഭയിൽ ഒരു ഭൂകമ്പമാപിനിയുടെ സൂക്ഷ്മതയോടെയായിരുന്നു വി.കെ. കൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നത്. ലോകകാര്യങ്ങളുടെ സൂക്ഷ്മസ്പന്ദനങ്ങൾ പോലും അദ്ദേഹത്തിന്റെ ബുദ്ധിയുടെ റിക്ടർസ്കെയിലിൽ രേഖപ്പെടുത്തപ്പെട്ടു.അന്തർദേശീയ രാഷ്ട്രീയവും അവിടെയുള്ള സൂക്ഷ്മചലനങ്ങളും ക്രാന്തദർശിയെപ്പോലെ വിലയിരുത്തിയ മേനോനെ 1952 മുതൽ 62 വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ തലവനായി നിയോഗിക്കാനിടയായി. കൊറിയൻ പ്രശ്നത്തിൽ ഇടപെട്ടുകൊണ്ടാണ് മേനോൻ യു.എന്നിൽ ശ്രദ്ധനേടിയത്. ചൈന- യു.എസ്. തർക്കം, സൂയസ്കനാൽ പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ മേനോന്റെ ഇടപെടൽ ലോകശ്രദ്ധയാകർഷിച്ചു. ചരിത്ര പിൻബലവും രാഷ്ട്രീയയാഥാർഥ്യവും നിരത്തി 1955-ൽ കശ്മീർവിഷയത്തിൽ മേനോൻ യു.എന്നിൽ നടത്തിയ എട്ടുമണിക്കൂർ പ്രസംഗം ഗിന്നസ് ബുക്കിൽ ഇടംനേടി. രാജ്യത്ത് മേനോന്റെ വിമർശകരുടെ വായടപ്പിക്കുന്ന സംഭവമായി ഇത് മാറി.

സെന്റ് പാൻ‌ക്രിയാസ് (ലണ്ടൻ) അദ്ദേഹത്തിന് ‘Freedom of the Borough' എന്ന ബഹുമതി സമ്മാനിച്ചു. ബർണാർഡ് ഷായ്ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്നത് കൃഷ്ണമേനോനാണ്.ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ 2 പ്രാവശ്യം ആദരിക്കപ്പെട്ട ആദ്യ മലയാളി എന്ന വിശേഷണവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ആജീവനാന്തം അവിവാഹിതനായിരുന്ന കൃഷ്ണമേനോൻ 78ആം വയസ്സിൽ 1974 ഒക്ടോബർ 6നു ദില്ലിയിൽ വെച്ചു മരണമടഞ്ഞു

1997-ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ 2 രൂപ മുഖവിലയുള്ള സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 37        🌲🌲🌱🌱🌿🌳🎋

കോവളം ബീച്ച്

ഇന്ത്യയില്‍ അന്താരാഷ്ട്രഅംഗീകാരം കിട്ടിയിട്ടുള്ള അപൂര്‍വ്വം ബീച്ചുകളില്‍ ഒന്നാണ് തിരുവനന്തപുരത്തെ കോവളം ബീച്ച്. കേരളത്തില്‍ മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ് കോവളം. തെങ്ങിന്‍കൂട്ടങ്ങളും മനോഹരങ്ങളായ ബീച്ചുകളും നിറഞ്ഞ കോവളം അറിയപ്പെടുന്നത് തന്നെ തെക്കിന്റെ പറുദീസ എന്നാണ്

പതിറ്റാണ്ടുകള്‍ക്കു മുന്‍പേതന്നെ യൂറോപ്യന്‍മാപരുടെ പ്രിയകേന്ദ്രങ്ങളില്‍ ഒന്നായിരുന്നുവത്രെ കോവളം ബീച്ച്. സേതുലക്ഷ്മി ഭായി തമ്പുരാട്ടിയാണ് 1920 കളിൽ ആദ്യമായി ഇവിടൊരു ബീച്ച് റിസോർട്ട് പണിയുന്നത്. 30 കളോടെ കോവളം വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലേക്കു ലോകശ്രദ്ധ പിടിച്ചുപറ്റി തുടങ്ങിയിരുന്നു

അതിമനോഹരവും ശാന്തതയുടെ സങ്കേതവുമാണ്. 'ഗോഡ്സ് ഓൺ കൺട്രി'യിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണിത്. കുത്തനെ കയറുന്ന ഹെഡ്‌ലാന്റുകളും ഫലഭൂയിഷ്ഠമായ തേങ്ങ തെങ്ങുകളാൽ ചുറ്റപ്പെട്ടതുമായ മനോഹരമായ ബീച്ചാണിത്.. 1930 മുതല്‍ വിദേശികള്‍ക്കിടയില്‍ കോവലം പ്രശസ്തമായിരുന്നുവത്രെ. പിന്നീട് 1970 കളോടെ ഇവിടം ഹിപ്പികളുടെ പ്രധാന സങ്കേതമായി മാറിയെന്നും പറയപ്പെടുന്നു.തീരത്ത് നിറഞ്ഞിരിക്കുന്ന പാറക്കെട്ടുകള്‍ കോവളത്തെ കടലിനെ പ്രക്ഷുബ്ധരഹിതമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപകടസാധ്യത കൂറവയാതിനാല്‍ ഇവിടെ കടല്‍സ്‌നാനത്തിന് ഏറ്റവും അനുയോജ്യമാണ്. 100 മീറ്റര്‍ വരെ കടലിലേക്ക് ഇറങ്ങി കുളിക്കാനാകും. ഈ ഘടകമാണ് കോവളം ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുന്നത്

കോവളം ഒരു കവിതയാണ്. വായിക്കുന്നയാളുടെ ആസ്വാദ്യത പോലെ ഓരോ തവണയും എത്തുന്ന ഓരോ സഞ്ചാരിക്കും വ്യത്യസ്തത പകരുന്ന അനുഭവം. കോവളത്തിന്റെ കാറ്റിനു പോലും ഈ വ്യത്യസ്തതയുണ്ട്.കേരളത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമയത്തിന്റെ കാഴ്ച  ഇവിടെ ആസ്വദിക്കാം.

1997ൽ "INDEPEX'97" സ്റ്റാമ്പ് എക്സിബിഷനോടനുബന്ധിച്ച് ഭാരതീയ തപാൽ വകുപ്പ് പുറത്തിറക്കിയ നാല്  സ്റ്റാമ്പുകളുടെ ഈ മനോഹരമായ സെറ്റ് ഇന്ത്യയിലെ പ്രശസ്തമായ നാല് ബീച്ചുകൾ പ്രദർശിപ്പിക്കുന്നു. അതിലൊന്ന് 6 രൂപ മുഖവിലയുള്ള കോവളം ബീച്ച് ചിത്രീകരിച്ച് പുറത്തിറക്കി


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 38        🌲🌲🌱🌱🌿🌳🎋

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

കേരള നവോത്ഥാന ചരിത്രത്തിലെ ഇതിഹാസ സാന്നിദ്ധ്യമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ .കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും സ്വതന്ത്ര സമരസേനാനിയുമാണ് ഇദ്ദേഹം. മലബാറില്‍ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് എന്നും അറിയപ്പെടുന്നു. 1898-ല്‍ കൊടുങ്ങല്ലൂരായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1921ല്‍ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയ രംഗപ്രവേശം.

ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം മലബാറില്‍ ശക്തമായതോടെ കോണ്‍ഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികള്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ ഹിന്ദുക്കളെയും മുസ്‌ലീങ്ങളേയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു.1921 ലെ മലബാര്‍ കലാപത്തിന്റെ ഭീകരാവസ്ഥ വിവരിച്ച് 'ഹിന്ദു' പത്രത്തില്‍ അബ്ദുര്‍ഹ്മാന്‍ സാഹിബ് എഴുതിയ റിപ്പോര്‍ട്ട് അന്യദേശക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണയും ലഹള പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ നിരാശയും ആരോപിച്ചുകൊണ്ട് അദ്ദേഹത്തിനെതിരില്‍ കേസെടുത്ത് ആ വര്‍ഷം 21 ന് രണ്ടു കൊല്ലത്തെ കഠിന തടവിന് ശിക്ഷിച്ചു - സാഹിബിന്റെ ആദ്യ തടവ്. ബെല്ലാരിയിലെ ആലിപ്പൂര്‍ ജയിലിലായിരുന്നു ശിക്ഷ.
1923-ലാണ് ഇദ്ദേഹം മോചിതനായത്. തുടര്‍ന്ന് വീണ്ടും കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ സജീവമായി.സ്വാതന്ത്ര സമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും മര്‍ദ്ദന - പീഡനങ്ങള്‍ക്കും തെറ്റിദ്ധരിക്കപ്പെടലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സമുദായത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും ഒരു പത്രം അനിവാര്യമെന്ന് സാഹിബ് കരുതി. അങ്ങനെ 1924 ഒക്‌ടോബര്‍ 12 ന്  അല്‍ - അമീന്‍ പത്രം പുറത്തു വന്നു. മുസ്‌ലിം ജനവിഭാഗങ്ങളില്‍ ദേശാഭിമാനവും സ്വാതന്ത്ര്യാഭിവാഞ്ഛയും ഉളവാക്കുന്നതില്‍ ഈ പത്രം വഹിച്ച പങ്ക് സുപ്രധാനമാണ്.അല്‍ അമീനിലൂടെ അബ്ദുറഹിമാന്‍ സാഹിബ് നടത്തിയ സത്യഗര്‍ജ്ജനം ഉദ്യോഗസ്ഥ മേധാവികളേയും പ്രമാണിമാരേയും ഞെട്ടിച്ചു.    ആദര്‍ശധീരരും രാജ്യസ്‌നേഹികളും നീതിക്കും സത്യത്തിനും വേണ്ടി വാദിച്ച പരശ്ശതം ആളുകളും അല്‍അമീനിനെ ആദരിച്ചു.. നിയമലംഘന പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമരത്തിനും ആക്കംകൂട്ടാനും വിദേശനയത്തെ കെട്ടുകെട്ടിക്കാനും നാട്ടുകാരെ ആഹ്വാനം ചെയ്യുന്ന ഉജ്വലമായ മുഖപ്രസംഗത്തിന്റെ പേരില്‍ 1939 സെപ്തംബര്‍ 29 ന് ഗവണ്‍മെന്റിന്റെ ഉഗ്ര ശാസനത്തെ തുടര്‍ന്ന് അല്‍ അമീനിന്റെ പ്രസിദ്ധീകരണം നിലച്ചു.  സ്വാതന്ത്ര്യത്തിന്റെ തീജ്ജ്വാല പടര്‍ത്തുവാന്‍ പ്രതിജ്ഞയെടുത്ത അല്‍അമീന്‍ ദേശീയാവേശം പകരുകയും മതമൈത്രിക്ക് വേണ്ടി പോരാടുകയും ചെയ്തപ്പോള്‍ അധികാരികള്‍ പത്രത്തെ അടച്ചുപൂട്ടി. അബ്ദുറഹിമാന്‍ കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യഗ്രഹത്തിന്  നേതൃത്വം നല്‍കിയപ്പോള്‍ ഒരു നേതാവിനും ഒരുകാലത്തും അനുഭവിക്കേണ്ടതായി വന്നിില്ലാത്ത കിരാതമര്‍ദ്ദനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്.  കണ്ണൂര്‍, വെല്ലൂര്‍, ബല്ലാരി ജയിലുകളില്‍ മാറിമാറി കഴിയേണ്ടിയും വന്നു. മലബാറില്‍ നിന്നുള്ള മാപ്പിളമാരെ കൂട്ടത്തോടെ ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള മദ്രാസ് സര്‍ക്കാരിന്റെ ആന്‍ഡമാന്‍ സ്‌കീം എന്ന നീക്കത്തെ വിജയകരമായി ചെറുക്കുവാന്‍ അല്‍ അമീനിലൂടെ ഇദ്ദേഹത്തിനു കഴിഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി ദര്‍ശിക്കാന്‍ ധീരനായ ആ പടനായകന് വിധി അനുവദിച്ചില്ല.  1945 നവംബര്‍ 22-ാം തീയതി കൊടിയത്തൂരില്‍ ഒരു സമ്മേളനത്തില്‍ പ്രസംഗിച്ചു തിരിച്ചുവരവേ ഹൃദ്രോഗബാധയാല്‍ ജീവന്‍പൊലിയുകയാണുണ്ടായത്.  48 വയസ്സ് മാത്രമേ മരിക്കുമ്പോള്‍ അബ്ദുറഹിമാന്‍ സാഹിബിന് പ്രായമുണ്ടായിരുന്നുള്ളു.  ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ക്കാവുന്ന അമൂല്യസേവനമാണ് അദ്ദേഹം രാജ്യത്തിന് കാഴ്ചവെച്ചത്

1998-ൽ ഭാരതീയ തപാൽ വകുപ്പ് 2 രൂപ മുഖവിലയുള്ള അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 39        🌲🌲🌱🌱🌿🌳🎋

വക്കം അബ്ദുൾ ഖാദർ

10-ാം ക്ലാസിൽ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി തിരുവിതാംകൂർ സ്വതന്ത്ര സമരത്തിന്റെ മുന്നണിയിൽ പ്രവർത്തിച്ച വ്യക്തിയാണ് വക്കം അബ്ദുൾ ഖാദർ.വക്കത്ത് ജനിച്ചു വളർന്ന ഖാദറിന് സ്വാതന്ത്ര്യ സമരത്തോടും, അധിനിവേശ സമരത്തോടുമുള്ള താല്പര്യം വലുതായിരുന്നു. സ്കൂൾ കാലം മുതൽ ബ്രിട്ടീഷ് വിരുദ്ധ വികാരം അദ്ദേഹത്തിൽ അലിഞ്ഞു ചേർന്നിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന് ഭാഗമായി മഹാത്മാഗാന്ധി കേരളത്തിലെത്തിയപ്പോൾ അദ്ദേഹത്തിൻറെ കരം ഗ്രഹിക്കാനും കൈകളിൽ ചുംബിക്കാനും ഉള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി അഭിമാനത്തോടെ ഓർത്തിരുന്നു. എന്നാൽ നിസ്സഹകരണം മുഖമുദ്രയാക്കിയ ഗാന്ധിജിയുടെ പാതയിൽ നിന്നും വ്യത്യസ്തമായി ശത്രുവിനെതിരെ എതിരിടാൻ ആയുധമേന്തിയ തീവ്രവാദ പ്രസ്ഥാനത്തിൽ അംഗമായിരുന്നു(മിതാവാദികളും -തീവ്രവാദികളും എന്നിങ്ങനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ രണ്ടു ചേരികളുണ്ടയായിരുന്നല്ലോ)അല്ലെങ്കിൽ ഇന്ത്യൻ നാഷണൽ ആർമിയുടെ ഭാഗമായിരുന്നു അനുശ്രീ ശ്രീ വക്കം ഖാദർ. സ്വാതന്ത്ര സമരത്തോടുള്ള ഖാദറിന്റെ അഭിനിവേശവും ബ്രിട്ടീഷ് വിരുദ്ധതയും കണ്ടു കൊണ്ട് തന്നെയാണ് മകൻ കൂടുതൽ കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടാതിരിക്കാൻ അദ്ദേഹത്തിൻറെ പിതാവ് അദ്ദേഹത്തെ മലേഷ്യയിലേക്ക് അയച്ചത്.20 വയസ്സ് കഴിഞ്ഞയുടനെ പ്രവാസിയായി മലേഷ്യയിലെത്തിയ അദ്ദേഹം അവിടെ പൊതുമരാമത്ത് വകുപ്പിൽ അൽപ കാലം സേവനമനുഷ്ഠിച്ചു. എന്നാൽ നദികൾ അവസാനം കടലിൽ ചേരുന്നത് പോലെ അദ്ദേഹം നേതാജിയുടെ സൈന്യമായ ഇന്ത്യൻ നാഷണൽ ആർമിയിൽ എത്തിപ്പെടുകയും അതിന്റെ സുപ്രധാന ചുമതലയിൽ ഏത്തപ്പെടുകയും ചെയ്തു.

ഐ എൻ എ സൈനിക പരിശീലന കേന്ദ്രമായ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒന്നും പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം സേനയിലെ ഏറ്റവും ധീരന്മാരുടെ വിംഗായ ചാവ് സേനയുടെ ചുമതലക്കാരനായി ഉയർന്നു. ബ്രിട്ടീഷ്​ ഭരണം തകർക്കാൻ രഹസ്യനീക്കത്തിന്​ ഐ.എൻ.എ നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിലെത്തി.എന്നാൽ അദ്ദേഹത്തിന്റെ അവസാനം വിധിക്കപ്പെട്ടത് ആ യാത്രയിലായിരുന്നു.

ഇന്ത്യൻ കര അതിർത്തികൾ മാത്രമല്ല സമുദ്രവും ബ്രിട്ടീഷുകാരുടെ ശക്തമായ നിരീക്ഷണത്തിലായിരുന്നു എന്നിരിക്കെ ഇന്ത്യയിലെത്തുക എന്നത് തന്നെ അങ്ങേയറ്റം ശ്രമകരമായ ഒരു ദൗത്യമായിരുന്നു.

1942 സെപ്റ്റംബർ 18 ന് രാത്രി ഖാദറും, കൂട്ടുകാരും മലേഷ്യയിലെ പെനാങ്ക് തുറമുഖത്ത് നിന്നും അതിസാഹസികമായി ഒരു മുങ്ങിക്കപ്പലിൽ പുറപ്പെട്ടു. ഇന്നത്തെ പോലെ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു മുങ്ങിക്കപ്പൽ ആയിരുന്നില്ല അക്കാലത്ത് എന്നത് ശ്രദ്ധേയമാണ്. ഒൻപതു ദിവസത്തിലധികമായി തുടർന്ന അതിസാഹസികമായ യാത്രക്കൊടുവിൽ അവർ മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് വന്നിറങ്ങിയ ഉടനെ തന്നെ പോലീസ് പിടിയിലായി.

ഇന്ത്യയുടെ ഭരണവ്യവസ്ഥിതിയെ അട്ടിമറിക്കാൻ ജപ്പാന്റെ പ്രതിഫലംപറ്റുന്ന ഏജന്റായി പ്രവർത്തിച്ചുവെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാറിന്റെ രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത് രാജാധികാരത്തെ അപമാനിച്ചുവെന്നുമാണ് ഖാദറിന്റെയും സംഘത്തിന്റെയും പേരിൽ ചുമത്തിയ കുറ്റം.ഈ കേസ് കൈകാര്യം ചെയ്യാൻ 'എനിമി ഏജന്റ്സ് ഓർഡിനൻസ് നമ്പർ വൺ ഓഫ് 1943' എന്നൊരു ഓർഡിനൻസ് പുറപ്പെടുവിച്ച് അതിന് ബ്രിട്ടീഷ് സർക്കാർ 1939 സപ്തംബർ മുതലുള്ള മുൻകാലപ്രാബല്യം നൽകുകയും ചെയ്തു.കുറ്റവാളികൾ ഏറെ അപകടകാരികളായതിനാൽ അവരെ എത്രയും വേഗം തൂക്കിലേറ്റാൻ കോടതി വിധിച്ചു. അങ്ങനെ 1943 സപ്തംബർ പത്തിന് അതിരാവിലെ വക്കം ഖാദർ ഉൾപ്പെടെ നാലു ധീരയോദ്ധാക്കളും തൂക്കിലേറ്റപ്പെട്ടു.

വക്കം ഖാദർ തൂക്കിലേറ്റപ്പെടുന്നതിന്റെ ദിനത്തിൽ സ്വന്തം പിതാവിനെഴുതിയ കത്തിൽ ഉടനീളം കാണാം അദ്ദേഹത്തിന്റെ വിശ്വാസവും, രാജ്യസ്നേഹവും.ഒരു വർഷത്തോളം വരുന്ന തടവ് കാലത്ത് INA യുടെ രഹസ്യ അജണ്ട ചോർത്താൻ അദ്ദേഹത്തിന് പ്രലോഭനവും, ഭീഷണിയും, മർദ്ദനവുമെല്ലാം ഉണ്ടായെങ്കിലും,അവക്ക് വഴങ്ങി സ്വന്തം ജീവനും, ജീവിതവും രക്ഷപ്പെടുത്താനോ, മപ്പാപേക്ഷ നൽകി രാജ്യത്തെ ചതിക്കാനോ നിൽക്കാതെ ഇന്ത്യൻ മണ്ണിന്റെ അഭിമാനം കാത്തു പിടിച്ചു 26 മത്തെ വയസ്സിൽ വക്കം ഖാദർ തൂക്കിലേറപ്പെട്ടു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു വെള്ളിനക്ഷത്രം പോലെ ജ്വലിച്ചുനിൽക്കുന്ന വക്കം ഖാദർ കേരള ജനതക്ക്​ അഭിമാനവും സ്വരാജ്യസ്​നേഹത്തി​​ന്റെ ഉദാത്തമാതൃകയുമായി എന്നെന്നും ഓർമകളിൽ ജീവിക്കും.

1998 ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വധിക്കപ്പെട്ട  സത്യേന്ദ്ര ബർദാൻ, അബ്ദുൽ ഖാദർ,ഫൗജ സിംഗ്,എന്നിവരുടെ സ്മരണയ്ക്കായി  2 രൂപ മുഖവിലയുള്ള സ്റ്റാമ്പ് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 40        🌲🌲🌱🌱🌿🌳🎋

കുഞ്ഞാലി മരക്കാർമാർ

നാടിനുവേണ്ടി പോരാടിയ ധീര ദേശാഭിമാനികളായ ഒരുപാട് പേരുടെ പോരാട്ട ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതാണ് നമ്മുടെ കേരളമണ്ണ്; പ്രത്യേകിച്ച് മലബാറിന്‍റെത്. ‍ കുഞ്ഞാലി മരക്കാർമാരുടെ സംഭാവന അതില്‍ പ്രധാനമാണ്.

പോർച്ചുഗീസ് നാവിക സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയ കുഞ്ഞാലി മരയ്ക്കാർമാർ ബ്രി‌ട്ടീഷ് സാമ്രാജ്യശക്തിക്കെതിരെ 1857ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന് ഏകദേശം മുന്നൂറ്റി അമ്പതു വർഷങ്ങൾക്കു മുമ്പ്, അധിനിവേശ മോഹവുമായി എത്തിയ പോർച്ചുഗീസ് ശക്തിക്കെതിരെ ധീരമായ പോരാട്ടം നടത്തിയതു കോഴിക്കോട് സാമൂതിരിയുടെ നാവിക ന്യാധിപന്മാരായ നാലു കുഞ്ഞാലി മരയ്ക്കാർമാർ ആയിരുന്നു. 

കോഴിക്കോട്ടാണ് പോർച്ചുഗൽ ആദ്യം ആധിപത്യമുറപ്പിക്കാൻ ശ്രമിച്ചത്. കൊളോണിയലിസത്തിനെതിരായ കേരളത്തിലെ ആദ്യത്തെ ശക്തമായ പ്രതിരോധവും ഇവിടെ നിന്നാണാരംഭിച്ചത്. കേരളക്കരയിൽ ആധിപത്യമുറപ്പിക്കാൻ പോർച്ചുഗീസ് ശക്തി ശ്രമിച്ചതോടെ, കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിൽ സാമൂതിരിയുടെ നാവികപ്പട ശക്തമായ ചെറുത്തുനിൽപിനൊരുങ്ങി. കുഞ്ഞാലി മരക്കാർ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, നാലാമൻ എന്നിങ്ങനെ നാട് കാത്ത നാലു മരക്കാർമാർ കേരള ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്നു. 

1507 മുതൽ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ടു മുഴുവൻ ഈ നാവിക സൈന്യാധിപന്മാർ കടലിനു കാവൽ നിന്നു. കുഞ്ഞാലിമാരുടെ യുദ്ധക്കളം മലബാറിൽ മാത്രം ഒതുങ്ങിയില്ല. ഗുജറാത്തിന്റെ തീരം മുതൽ ശ്രീലങ്കൻ തീരം വരെ അതു വ്യാപിച്ചിരുന്നു. കുഞ്ഞാലി മരക്കാർ പഴയ ഒരു ദേശീയ പോരാട്ട സംഘം എന്നതിലുപരിയായി രാഷ്ട്രാന്തരീയ യുദ്ധങ്ങൾ നടത്തി നിപുണത തെളിയിച്ച പടയാളി കൂട്ടങ്ങളാണ്. സിലോണിലും ജാഫ്നയിലും മലാക്കയിലുമൊക്കെ നാവിക കേന്ദ്രങ്ങൾ ഉണ്ടായിരുന്ന ശക്തിമത്തായ സൈന്യം.

ഉപ ഭൂഖണ്ഡങ്ങൾ താണ്ടി ചെറുത്ത് നിൽപ്പിനു പുതിയ മാനവും ഭാവവും നൽകി ലോക നാവിക ശക്തിയായ പോർച്ചുഗീസ് സാമ്രാജ്യത്തോട് ഒരു നൂറ്റാണ്ട് കാലം കടലിലും കരയിലും പൊരുതിയവർ, ഉള്ളാളും മധുരയുമടങ്ങുന്ന ഇന്ത്യൻ തീരരാജ്യങ്ങളെ പോർച്ചുഗീസ് ആക്രമണങ്ങളിൽ നിന്നും പലപ്പോഴും രക്ഷിച്ചെടുത്തത് കുഞ്ഞാലിമാരായിരുന്നു. അപ്രകാരം പതിനാറാം നൂറ്റാണ്ടിലെ ലോകമഹാശക്തിയായ ഓട്ടോമൻ സൈന്യത്തോടൊപ്പം തോൾ ചേർന്ന് പൊരുതിയ മഹാവീരരാണിവർ. അറബ് സൈന്യം, മംലൂക് സൈന്യം, ബീജാപൂർ സൈന്യം, ഗുജറാത്ത് സേന, സിലോൺ സൈന്യം എന്നീ മഹാസേനകളുടെ സഖ്യ കക്ഷിയിൽ അംഗമായിരുന്നു മരക്കാർ പട. മേൽപറയപ്പെട്ട വൻ ശക്തികളൊക്കെ സൈനിക സഹകരണവുമായി കോഴിക്കോട് വരികയും തമ്പടിക്കുകയും ചെയ്തിട്ടുണ്ട്.

മലയാള രാജ്യങ്ങൾ വഴിയുള്ള കച്ചവടത്തിന് പറങ്കികൾക്ക് ചുങ്കം കൊടുക്കില്ല എന്ന നിലപാടെടുത്തിരുന്നു. ഇത്തരം ധിക്കാരപരമായ നിലപാടുകൾ വെച്ച് പുലർത്തിയവരെ ആക്രമിക്കാനും വധിക്കുവാനും അടിമകളാക്കുവാനും കപ്പലുകൾ പിടിച്ചെടുക്കുവാനുമുള്ള അധികാരം സഭയാൽ പോർച്ചുഗീസ് സൈന്യത്തിന് ലഭിച്ചിരുന്നു. ഈ അധികാരത്തെയും ചോദ്യം ചെയ്ത് ആക്രമണങ്ങൾക്ക് പ്രതികാരമായി പോർച്ചുഗീസ് സൈനികരെയും, കപ്പലുകളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയുമായിരുന്നു മലബാർ നാവികർ ചെയ്തത്. 

തങ്ങളുടെ അധീനതയിലുള്ള സമുദ്രങ്ങളിൽ തങ്ങളെ വെല്ലുവിളിച്ചു ആക്രമണങ്ങൾ നടത്തിയവർ കടൽകൊള്ളക്കാരാണ് എന്ന സിദ്ധാന്തമായിരുന്നു പറങ്കികൾക്ക്. സാമൂതിരി രാജാവ് പറങ്കികളെ കൊള്ളയടിക്കാനായി നിയോഗിച്ച കടൽ കൊള്ളക്കാർ ആയിരുന്നു പോർച്ചുഗീസ് ദൃഷ്ടിയിൽ കുഞ്ഞാലിമാർ

ഇന്ത്യയുടെ മാരിടൈം ചരിത്രത്തിൽ വിരോചിതമായ ഒരു അദ്ധ്യായം എഴുതിയ ഈ മഹാത്മാക്കളുടെ ബഹുമാനാർത്ഥം ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് 2000-ൽ 3രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ ഒരു പായ്കപ്പൽ ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 41        🌲🌲🌱🌱🌿🌳🎋

നീലഗിരി താര്‍ (വരയാട്)

പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സമൃദ്ധിയുടെയും സംരക്ഷണ വെല്ലുവിളികളുടെയും പ്രതീകമാണ് (നീലഗിരിതാർ) വരയാട് എന്ന നിഷ്കളങ്ക മൃഗം,ചെങ്കുത്തായതും മിനുസമാര്‍ന്നതും ഉരുണ്ടതുമായ ഏതുതരം പാറകളിലൂടെയും മിന്നായംപോലെ പായാനും ശത്രുവിനെ കബളിപ്പിച്ച് കടന്നുകളയാനും വിരുതുള്ള ഈ കാട്ടാടിന് ‘വരയാട്’ എന്ന പേര് തമിഴിന്റെ സംഭാവനയാണ്. പാറ എന്നാണ് ‘വരൈ’ എന്ന തമിഴ് പദത്തിന്റെ അര്‍ഥം. പര്‍വതനിരകളിലെ പുല്‍മേടുകള്‍ മേച്ചില്‍പുറവും പാറക്കെട്ടുകളുടെ ഇടുക്കുകളും ഗുഹകളും വാസസ്ഥലവുമാക്കുന്ന ‘വരൈയാടുകള്‍’ അങ്ങനെ മലയാളികള്‍ക്ക് വരയാടുകളായി.ആട്ടിൻ കുടുംബത്തിൽ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളിൽ ഉള്ളത്. അതുകൊണ്ട് വരയാടുകളെ “കാട്ടാട്” എന്നും വിളിക്കാറുണ്ട്.കേരളത്തിലെ മൂന്നാര്‍, ദേവികുളം, നീലഗിരി എന്നിവിടങ്ങളില്‍ മാത്രം കാണപ്പെടുന്ന കാട്ടാടിന്റെ (നീലഗിരി താര്‍) അടുത്ത ബന്ധുക്കള്‍ ലോകത്ത് ആകെ ഹിമാലയത്തിന്റെ താഴ് വാരങ്ങളില്‍ മാത്രമേയുള്ളൂ.

ആടുവർഗ്ഗത്തിൽ പെടുന്ന ഈ ജീവികൾ പശ്ചിമഘട്ടത്തിന്റെ പാലക്കാട് മുതൽ ഇടുക്കി വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്നു.ഉറപ്പുള്ള സ്ഥൂല ശരീരമുള്ള ഇവയ്ക്ക് രണ്ടരയടിയോളം നീളവും, മൂന്നരയടി ഉയരവുമുണ്ടാകും. തൂക്കം ശരാശരി 50 കിലോഗ്രാം. പിന്നോട്ടു വളഞ്ഞ ചെറിയ കൊമ്പുള്ള ഇവയില്‍ ആണിനും, പെണ്ണിനും കൊമ്പുകളുണ്ട്. കഴുത്തിലും, വയറിന്റെ അടിയിലും വെള്ള നിറവും. സസ്യഭുക്കുകളായ ഇവയുടെ മുഖ്യഭക്ഷണം പച്ചപ്പുല്ലും ഇലകളുമാണ്.തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ,ഇവയ്ക്ക് കടും മഞ്ഞയോ തവിട്ടോ നിറത്തിലുള്ള വളരെ ചെറിയ രോമങ്ങളാണുള്ളത്. കുഞ്ചിരോമങ്ങൾ ചെറുതും മുള്ളുപോലുള്ളതുമായിരിക്കും,വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് കീഴ്ക്കാം തൂക്കായപാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്40ശതമാനമേ ബാലാരിഷ്ടതകൾ താണ്ടി രക്ഷപ്പെടാറുള്ളു. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവ്വമായി ഇരട്ടകളേയും കാണാറുണ്ട്.ജനിച്ച് രണ്ട് മാസം മാതാവിന്റെ പൂർണ്ണ സംരക്ഷണത്തിലായിരിക്കും ഇവ,  പ്രായപൂർത്തിയാകാൻ 16 മാസം എടുക്കുന്നു. 9 വർഷം വരെ ജീവിച്ചിരിക്കാൻ ശേഷിയുണ്ടെങ്കിലും ശരാശരി ആയുസ് 3.5 വർഷമാണ്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ അനിയന്ത്രിതമായ വേട്ടയും കൊന്നൊടുക്കലും മൂലമാണ് വരയാടുകൾ വംശനാശം നേരിടാൻ ഇടയായത്‌. വേനൽ കാലത്തെ കാട്ടു തീയും നാട്ടു മൃഗങ്ങൾ തീറ്റതേടി വനമേഖലയിലേക്കു കടന്നതും വരയാടുകളുടെ വാസസ്ഥലം ചുരുങ്ങാൻ ഇടയാക്കി. ചിതറിയതും ചുരുങ്ങിയതുമായ മേഖലകളിലേക്ക്‌ വരയാടുകൾ ഒതുങ്ങാൻ ഇതിടയാക്കി.വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ സ്ഥാപിക്കപ്പെട്ടെ ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറിൽ നിന്നും 17 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. 97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം എന്ന ബഹുമതിയും ഇതിനുണ്ട്.ഐ.യു.സി.എന്നിന്റെ റെഡ്‌ ഡാറ്റാ ലിസ്റ്റിൽ പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവയെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു

2000-ൽ ഡെഫിനിറ്റീവ് സ്റ്റാമ്പുകളുടെ പരമ്പരയിൽ 50 പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ വരയാടിനെ ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 42        🌲🌲🌱🌱🌿🌳🎋

കണിക്കൊന്ന

സ്വർണ നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന കേരളീയർക്ക് ഗൃഹാതരത്വമുണർത്തുന്ന കാഴ്ചയാണ്.മലയാള സാഹിത്യത്തിൽ പോലും പ്രിയ പുഷ്പമാണ് കണിക്കൊന്ന.സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ മനോഹാരിത കണി കണ്ട് കൊണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്.29-03-1990 കണിക്കൊന്ന കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ആയി.കൊടുംവേനലിനു തൊട്ടുമുൻപ് പൂവിടുകയും കാലവർഷം ആകുമ്പോഴേക്കും കായ്കൾ വിത്തു വിതരണത്തിനു പാകമാവുകയും ചെയ്യുന്നതാണു കണിക്കൊന്നയുടെ ശീലം.  കണിക്കൊന്നയുടെ ശാസ്ത്രനാമം കാഷ്യ ഫിസ്റ്റുല. കർണികാരമെന്ന് സംസ്‌കൃതത്തിലും ഇന്ത്യൻ ലബേണം, ഗോൾഡൻ ഷവർ എന്നൊക്ക ഇംഗ്ലിഷിലും അറിയപ്പെടുന്നു.ഹിന്ദിയിൽ “അമൽതാസ്” എന്നു പേരിട്ടു വിളിക്കുന്ന കണിക്കൊന്ന ഉത്തരേന്ത്യക്കാർക്ക് പുണ്യപുരാണപുസ്തകങ്ങളായരാമായണത്തിലും,മഹാഭാരതത്തിലും ചില ഏടുകളിൽ പരാമർശിക്കുന്ന “അരഗ്വദഃ”” എന്നപാവനവൃക്ഷമാണ്.ഈവൃക്ഷത്തിന്റെസ്വർണാഭമായപൂക്കളാണ്ഇതിനെപരസ്യമാക്കുന്നത്. പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല.

കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയുടെ ആകർഷണം . പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേര് ലഭിച്ചത്.

 മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് കണികൊന്ന പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്ന് കാവ്യമതം. സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഔഷധമരം മനസ്സിന് സന്തോഷവും ആനന്ദവും നല്‍കുന്നതിനോടൊപ്പം വസന്തഋജുവിന്‍റെ ലഹരി കൂടിയാണ്. വൃക്ഷായുര്വേധ പ്രകാരം വീടിന്റെ പാര്‍ശ്വങ്ങളില്‍ ആണ് കണിക്കൊന്നയുടെ സ്ഥാനമെങ്കിലും ഇതിന്‍റെ മനോഹാരിത നിമിത്തം കേരളീയ ഗൃഹങ്ങളില്‍ വീട്ടു മുറ്റങ്ങളില്‍ ആണ് നടുന്നത്. ഇന്ത്യയില്‍ ഉടനീളം കണിക്കൊന്നയെ തണല്‍ വൃക്ഷമായും അലങ്കാര വൃക്ഷമായും നട്ട് വളര്‍ത്തി വരുന്നു

പൂങ്കുലകള്‍ നിറയുന്ന പൂമരമായി മാറിയാണ് കണിക്കൊന്ന വേനലിനെ വരവേല്‍ക്കുക. മീനമാസത്തിലെ കടുത്ത വേനലിനെ അതിജീവിക്കാന്‍ കണിക്കൊന്നയിലുണ്ടാകുന്ന രാസമാറ്റങ്ങളാണ് ഇതിനുപിന്നില്‍. ഇലകളിലെ സുഷിരങ്ങള്‍ വഴിയുള്ള ജലനഷ്ടം കുറയ്ക്കാന്‍ ഇലകളെ പരമാവധി ' കൊഴിച്ചും പകരം പുക്കളെ അണിനിരത്തിയുമാണ് കാണിക്കൊന്ന വേനലിനെ സൌമ്യമായി നേരിടുക. ഒരു തണല്‍മരമോ അലങ്കാരവൃക്ഷമോ എന്നതിലുപരി ഔഷധഗുണം ഏറെയുള്ള ഒരു ചെറുവൃക്ഷമാണ് കണിക്കൊന്ന. ത്വക്ക് രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധങ്ങളുടെ ഗണത്തിലാണ് ആയുര്‍വേദം കണിക്കൊന്നയെപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെയും തായ്ലന്‍ഡിന്റെയും ഔദ്യോഗിക പുഷ്പവും കൊന്നപ്പൂവാണ്. തായ്ലന്‍ഡ് ഔദ്യോഗിക വൃക്ഷമായും കണിക്കൊന്നയെയാണ് തെരഞ്ഞെടുത്തത്. 'ഫേബേസി' കുടുംബത്തില്‍പ്പെട്ട കണിക്കൊന്നയുടെ ശാസ്ത്രനാമം കേസിയ ഫിസ്റ്റുല എന്നാണ്. തുടര്‍ച്ചയായി വേനല്‍കിട്ടുന്ന സ്ഥലങ്ങളിലൊക്കെ കണിക്കൊന്ന തഴച്ചുവളരാറുണ്ട്. തണുപ്പിനെ കുറഞ്ഞതോതില്‍ പ്രതിരോധിക്കുമെങ്കിലും തുടര്‍ച്ചയായിനില്‍ക്കുന്ന മഴയും തണുപ്പും കണിക്കൊന്നയ്ക്ക് പഥ്യമല്ല. ഔഷധാവശ്യങ്ങള്‍ക്കും അലങ്കാരത്തിനുമായി കണിക്കൊന്ന വഴിയരികിലും വീട്ടുവളപ്പിലുമൊക്കെ നട്ടുവളര്‍ത്താറുണ്ട്

ഇലകൊഴിയും കാടുകളിൽ വളരുന്ന ഈ ചെറിയ മരം ഇന്ത്യയിലെ പ്രധാനപ്പെട്ട പൂമരങ്ങളിൽ ഒന്നാണ് .ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയുടെ സമീപ പ്രദേശങ്ങളിലും ഈ ഇനം സ്വദേശിയാണ്. ഇന്ത്യയിലുടനീളം കിഴക്ക് മുതൽ മ്യാൻമർ, തായ്ലൻഡ് വരെയും തെക്ക് ശ്രീലങ്ക, തെക്കൻ പാകിസ്ഥാൻ വരെയും ഇത് കാണപ്പെടുന്നു. തായ്‌ലാൻഡിന്റെ ദേശീയവൃക്ഷവും ദേശീയ പുഷ്പവും കണിക്കൊന്നയാണ്. മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.

പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങൾക്കു മുൻപുതന്നെ മണത്തറിയുവാൻ കണിക്കൊന്നയ്‌ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെൻസർ (ജൈവ വിവേചന ഘ്രാണശക്‌തി) കണിക്കൊന്നയ്‌ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്

2000-ൽ ഭാരതീയ തപാൽ വകുപ്പ് ഡെഫിനിറ്റീവ് സ്റ്റാമ്പുകളുടെ പരമ്പരയിൽ 20 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ കണിക്കൊന്ന പൂക്കുല ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 43        🌲🌲🌱🌱🌿🌳🎋

ഇ.എം.എസ്.നമ്പൂതിരിപ്പാട്

മലയാളിക്ക് രാഷ്ട്രീയത്തിന്റെയും ധൈഷണികതയുടെയും മൂന്നുവാക്കായിരുന്നു ഇ.എം.എസ്. ജീവിതത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ദാർശനികനായിരുന്നു ഇ.എം.എസ്.ചരിത്രകാരൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞന്, സാമൂഹിക പരിഷ്ക്കര്ത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്പികളില് പ്രധാനിയാണ്.

1909 ൽ മലപ്പുറം ജില്ലയിലെ ഏലംകുളം മനയിൽ ജനിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് ജന്മിത്വത്തിന്റെയും സമ്പത്തിന്റെയും അധികാരവും സൗകര്യങ്ങളും വിട്ടെറിഞ്ഞ് ബ്രാഹ്മണ മേധാവിത്വത്തിന്റെ പൂണൂലറുത്തുമാറ്റി ജനങ്ങൾക്കിടയിലേക്കിറങ്ങി. കോൺഗ്രസിൽ പ്രവർത്തിച്ചപ്പോഴും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നപ്പോഴും മുഖ്യമന്ത്രിയും പാർട്ടി ഭാരവാഹിയും ഒക്കെ ആയപ്പോഴും കേരളത്തിന്റെ സാമൂഹിക രഷ്ട്രീയ പരിഷ്ക്കരണങ്ങൾക്ക് അദ്ദേഹം നായകത്വം വഹിച്ചു. 1957 ഏപ്രിൽ 5ന് ഇ.എം.എസ് കേരളത്തിൽ വോട്ടിംഗിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രിയായി. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൂടിയാണ്‌  ഇ.എം.എസ്.

ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രണ്ട് മന്ത്രിസഭകളെ നയിച്ചു. ബാലറ്റ് പേപ്പറിലൂടെ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ കമ്യൂണിസ്റ്റ് പാർടി എങ്ങനെ ഭരണത്തിൽ പ്രവർത്തിക്കണമെന്ന് മുൻ അനുഭവം ഉണ്ടായിരുന്നില്ല. ഈ വിഷമകരമായ അവസ്ഥയിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാരിനെ നയിക്കുന്നതിൽ അന്യാദൃശമായ പാടവം കാണിച്ചു. കേരളത്തിലെ വികസനത്തിന് അടിസ്ഥാനമിട്ട നിരവധി പരിഷ്കാരങ്ങൾക്ക് ഈ കാലയളവ് സാക്ഷ്യംവഹിച്ചു. മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നയുടൻ ഭൂമിയിൽനിന്ന് മണ്ണിന്റെ മക്കളെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അദ്ദേഹം ഒപ്പുവച്ചത്. കേരളത്തിൽ ജന്മിത്തം അവസാനിപ്പിക്കുന്നതിനും ഈ രാജ്യത്ത് ആദ്യമായി സമഗ്രമായ ഭൂപരിഷ്കരണ നടപടികൾ നടപ്പാക്കുന്നതിനും ഇ എം എസ് സർക്കാരിന് കഴിഞ്ഞു. ജീവിതകാലമത്രയും മണ്ണിൽ പണിയെടുത്തിട്ടും ആറടിമണ്ണുപോലും സ്വന്തമെന്ന് പറയാനില്ലാത്ത ദയനീയാവസ്ഥയിൽ കഴിഞ്ഞിരുന്ന മണ്ണിന്റെ മക്കൾക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി നൽകിയെന്നതാണ് ഇ എം എസ് സർക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വ പൂർണവുമായ നടപടി

ഇ.എംഎസ്സിന്റെ സംഭാവനകളില്ലാത്ത ഒരു മേഖലയും ഇല്ലായിരുന്നു. അത് തെളിയിക്കുന്നതാണ് അദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങൾ. വായനയും എഴുത്തും ഇ.എം.എസിന് ജീവിതത്തിന്റെ ഭാഗമായിരുന്നു.മലയാളത്തിലും, ഇംഗ്ലീഷിലുമായി ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവ്. "കേരളം കണ്ട മലയാളികളുടെ മാതൃഭൂമി, ഗാന്ധിയും ഗാന്ധിസവും, ഇന്ത്യാ ചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം" തുടങ്ങിയ നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്.മലയാളത്തിലെ മാര്‍ക്സിയന്‍ വിമര്‍ശനത്തിന് കരുത്തുപകര്‍ന്നത് ഇ.എം.എസ്സിന്റെ കൃതികളാണ്.തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു കഷ്ണങ്ങളായി കിടന്നിരുന്ന മലയാള നാടിനെ കേരളമെന്ന ഒരമ്മയായി മലയാളിക്ക് നല്‍കിയ ഇ.എം.എസ്സ്1998 മാര്‍ച്ച് 19 ലോകത്തോട്‌ വിടപറഞ്ഞു. മരണത്തിനു ശേഷവും അദ്ധേഹത്തിന്റെ ദര്‍ശനങ്ങള്‍ ഇന്നും മരിക്കാതെ നിലനില്ക്കുന്നു.

ഊർജസ്വലവും, സുസ്ഥിരവുമായ ജനാധിപത്യത്തിലേക്കുള്ള ഇന്ത്യൻ രാഷ്ടിയത്തിൻ്റെ പരിണാമത്തിൽ നിരവധി വ്യക്തികളുടെ സംഭാവനകൾ വേറിട്ടു നിൽക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഔപചാരിക സമാപനത്തോടനുബന്ധിച്ച് പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ നടത്തിയ ചടങ്ങിനോടനുബന്ധിച്ച് അത്തരം മൂന്ന് രാഷ്ട്രീയ നേതാക്കളെ ആധരിക്കുന്നതിനായി ഭാരതീയ തപാൽ വകുപ്പ് ഒരു കൂട്ടം സ്റ്റാമ്പുകൾ പുറത്തിറക്കി. അതിലൊന്ന് മൂന്ന് രൂപ മുഖവിലയുള്ള സ്റ്റാമ്പിൽEMS നെ ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 44        🌲🌲🌱🌱🌿🌳🎋

ചേറ്റൂര്‍ ശങ്കരന്‍നായർ

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഏക മലയാളി പ്രസിഡന്റും പ്രമുഖ സ്വാതന്ത്ര്യപ്രസ്ഥാന നായകനും കോടതിമുറികളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ നീതിയുടെ ആള്‍രൂപവുമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍നായർ.

ഭാരതപ്പുഴയോരത്തെ മങ്കര ഗ്രാമത്തിലെ ചേറ്റൂര്‍ തറവാട്ടില്‍ ജനിച്ച ശങ്കരന്‍നായര്‍, നാട്ടിലെ വിദ്യാഭ്യാസത്തിനു ശേഷം 1880 ലാണ് മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകജീവിതത്തിന് തുടക്കം കുറിച്ചത്. മലബാര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സമിതി അംഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ നിയോഗിച്ചു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ഇഴ പിരിയാത്ത ബന്ധം ശങ്കരന്‍നായരെ കര്‍മോന്മുഖനാക്കിയിരുന്നു. അഡ്വക്കറ്റ് ജനറലായി പ്രവര്‍ത്തിച്ച അദ്ദേഹം 1908 മുതല്‍ 1915 വരെ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു. സത്യസന്ധത മുഖമുദ്രയാക്കിയതിനാല്‍ നീതിയുടെ ത്രാസില്‍ അദ്ദേഹത്തിന്റെ കൈയൊപ്പുകള്‍ വീണു. അനീതിക്കെതിരെ പോരാട്ടം കൂടുതല്‍ ശക്തമാക്കി. അത് കൊണ്ടാണ് ജാലിയന്‍വാലാബാഗിലെ ഹിംസയ്‌ക്കെതിരെ കോടതിയ്ക്കകത്തും പുറത്തും പോരാടേണ്ടി വന്നത്. ഭരണപരിഷ്‌കാര റിപ്പോര്‍ട്ടിലെ മനുഷ്യത്വവിരുദ്ധമായ ചില കരടുകളെ അദ്ദേഹം പിടിച്ചു കുടഞ്ഞു. ഗൗണിട്ട് ഈ പോരാട്ടം തുടരാനാവില്ലെന്ന്  തിരിച്ചറിഞ്ഞ്  വൈസ്രോയിയുടെ കൗണ്‍സിലംഗത്വം വലിച്ചെറിഞ്ഞു. ഗൗണ്‍ അഴിച്ചു വെച്ചു. പൂര്‍ണമായും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങി.ജോർജ്ജ് അഞ്ചാമൻ രാജാവ് സർ പദവി നൽകിയ വ്യക്തി, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം - എ. വൈസ്രോയിക്ക് പിന്നിൽ രണ്ടാമത്തേത്, അക്കാലത്ത് ഒരു ഇന്ത്യക്കാരന് സ്വപ്നം കാണാൻ കഴിയുന്ന ഏറ്റവും ഉയർന്ന പദവി. നായർ ഭയരഹിതനും ക്ഷുദ്രക്കാരനും എന്ന ഖ്യാതി നേടിയിരുന്നു; അദ്ദേഹത്തിന്റെ വൈദഗ്ധ്യവും രാഷ്ട്രീയ സ്വാധീനവും അദ്ദേഹത്തെ കണക്കാക്കേണ്ട ഒരു ശക്തിയാക്കി.

മദ്രാസില്‍ ആദ്യത്തെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലംഗമായി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ചേര്‍ന്ന ചരിത്രപ്രസിദ്ധമായ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് സര്‍ സി. ശങ്കരന്‍നായരായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍, മലയാളിയായ സി. ശങ്കരന്‍ നായരെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു (ആദ്യത്തേയും ഒരു പക്ഷെ അവസാനത്തേതുമായ മലയാളി കോണ്‍​ഗ്രസ്​ ദേശീയാധ്യക്ഷന്‍). മദ്രാസ് നിയമസഭാംഗമായിരിക്കെ, ലെജിസ്ലേറ്റീവ് രംഗത്തെ നിരവധി മാറ്റങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കുന്നതിന് അവിഭക്ത മദ്രാസ് സംസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതായിരുന്നു.ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോണ്‍ഗ്രസിൽനിന്നും അകന്നു.ഗാന്ധിജിയുടെനിലപാടുകളോട്,പ്രത്യേകിച്ച് നിസ്സഹകരണപ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.ഗാന്ധിയുടെ നിയമലംഘനസമരമുറയെ ശങ്കരൻ നായർക്ക് അംഗീകരിക്കാനായില്ല. ഭരണഘടനാധിഷ്ഠിത മാർഗ്ഗങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ മമത. ഗാന്ധിജിയും അജാരകത്വവും  (Gandhi and Anarchy) എന്ന പേരിൽ എഴുതിയ ഗ്രന്ഥത്തിൽ ഗാന്ധിയൻ രീതികളെ ശക്തിയായി വിമർശിച്ചിരിന്നു. സൈമണ്‍ കമ്മീഷനു മുന്‍പില്‍ ഭാരതത്തിന്റെ പുത്രികാരാജ്യപദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവ രാഷ്ടീയത്തിൽ നിന്നും വിരമിച്ചു.ഇന്ത്യന്‍ രാഷ്ട്രീയ- നയതന്ത്ര ശ്രേണിയില്‍ ശോഭ പരത്തി നീണ്ടു നീണ്ടുപോകുന്ന അതിവിപുലമായ ശൃംഖലയിലെ ആദ്യകണ്ണിയായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം1934 ല്‍ 77ാം വയസ്സില്‍ അവസാനിച്ചു

2001-ൽ ഭാരതീയ തപാൽ വകുപ്പ് ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഗതിയെ സ്വാധിനിക്കുകയും, രാജ്യത്തെപ്രചോദിപ്പിക്കുകയും ചെയ്ത നാല് മഹത് വ്യക്തികളെ സ്റ്റാമ്പുകൾ പുറത്തിറക്കി. അതിലൊന്ന് നാല് രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ സി.ശങ്കരൻനായരെ ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 45        🌲🌲🌱🌱🌿🌳🎋

തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍

കേരളത്തില്‍ വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, സംസ്കാരം എന്നീ മേഖലകളില്‍ വിലമതിക്കാനാവാത്ത സം‌ഭാവനകള്‍ നല്‍കിയ പ്രശസ്തനായ ഒരു വ്യവസായിയും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍.1897 ജനുവരി 12 ന് കൊല്ലത്തെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ വംശപരമ്പര എട്ടാംനൂറ്റാണ്ടിൽഇന്ത്യയിലെത്തിയ ഇതിഹാസ ഇസ്‌ലാമിക മിഷനറിയായിരുന്ന മാലിക് ബിൻദീനാറിലേക്കും പിന്നീടുള്ള കാലഘട്ടത്തിൽ ഷെയ്ഖ് അലി ഹസ്സൻ മുസലിയാരുടെ തലമുറയിൽ നിന്നുമാണ്. അദ്ദേഹത്തിന് ശേഷമുള്ള 12-ാം തലമുറയിൽ പെട്ടയാളാണ് അദ്ദേഹം.

കിളികൊല്ലൂര്‍ കന്നിമേല്‍ മുസ്‌ലിയാര്‍ കുടുംബത്തിലെ ജനാബ് അഹമ്മദ്കുഞ്ഞ് മുസ്‌ലിയാരാണ് പിതാവ്. സാധാരണ സ്കൂള്‍ വിദ്യാഭ്യാസം മാത്രമേ തങ്ങള്‍ കുഞ്ഞിന് ബാല്യത്തില്‍ ലഭിച്ചുള്ളൂ. 18-ആമത്തെ വയസ്സില്‍ ജോലി തേടി സിലോണില്‍ പോയി. അവിടെ രത്നഖനന തൊഴിലിലേര്‍പ്പെട്ടു കുറച്ചുകാലം കഴിഞ്ഞുകൂടി. അതിനുശേഷം മലയയിലേക്കു പോയി. കുറേക്കാലത്തെ പ്രയത്നഫലമായ സംബാദ്യവുമായി നാട്ടിലെത്തുകയും 1935-ല്‍ കശുവണ്ടി വ്യവസായത്തിന് ആരംഭമിടുകയും ചെയ്തു. കേരളത്തില്‍ കശുവണ്ടി വ്യവസായം തുടങ്ങിവരുന്ന കാലമായിരുന്നു അത്. കിളികൊല്ലൂരില്‍ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച്‌ അനേകം തൊഴിലാളികള്‍ക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി.അക്കാലത്ത് കൊല്ലം പട്ടണം അവികസിത പ്രദേശമായിരുന്നു. കശുവണ്ടി സംസ്കരണവും വ്യാപാരവും മാത്രമായിരുന്നു സാമ്പത്തിക പ്രവർത്തനം, ഒരു ഇംഗ്ലീഷുകാരനാണ് ഈ ബിസിനസ്സ് സ്വന്തമാക്കിയത്. അന്നുവരെ ഒരു നാട്ടുകാരും ഈ കച്ചവടത്തിലേക്ക് ഇറങ്ങിയിരുന്നില്ല. കശുമാവിനാൽ അനുഗ്രഹീതമായിരുന്ന തിരുവിതാംകൂറിൽ വലിയ സാധ്യതകളുള്ള വയലായാണ് മുസലിയാർ കണ്ടെത്തിയത്. ചെറുകിട കർഷകരിൽ നിന്ന് അദ്ദേഹം അസംസ്കൃത കശുവണ്ടി വാങ്ങാൻ തുടങ്ങി, അത് സംസ്കരിച്ച് വ്യവസായികൾക്ക് കേർണലുകൾ വിതരണം ചെയ്തു. താമസിയാതെ സ്വന്തമായി ഒരു സ്വതന്ത്ര ഫാക്ടറി നിലവിൽ വന്നു, അത് കേരളത്തിലെ ആദ്യത്തെ സമ്പൂർണ കശുവണ്ടി ഫാക്ടറിയായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് കശുവണ്ടി കൊണ്ടുപോകുന്ന കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടുകയും സ്വാഭാവികമായും വ്യവസായികൾ തങ്ങളുടെ ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. മുസലിയാർ റിസ്ക് എടുത്ത് നല്ല ലാഭം കൊയ്തു. തീർച്ചയായും അത് അദ്ദേഹത്തിന്റെ വ്യാവസായിക ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.
26 ഫാക്ടറികൾ അദ്ദേഹം സ്വന്തമാക്കി, 25000 പേർക്ക് തൊഴിൽ നൽകി. അമേരിക്കൻ മാസികയായ ഫോർച്യൂൺ തന്റെ സ്വന്തം ഫാക്ടറികൾക്ക് കീഴിൽ ഇത്രയധികം തൊഴിലാളികളെ നിയമിച്ച ലോകത്തിലെ ഒരേയൊരു വ്യക്തി (കമ്പനിയുടെ രൂപത്തിലല്ല) മുസലിയാരുടെ പേര് പരാമർശിച്ചു. ഒരു ടൈൽ ഫാക്ടറി, സോമില്ലുകൾ, ടിൻ ഫാക്ടറി, വർക്ക്ഷോപ്പുകൾ, ടഗ് ആൻഡ് ബാർജ് സർവീസ് എന്നിവയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.  ഈ മേഖല വികസിപ്പിച്ച്‌ വന്‍ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തില്‍ അന്ന് മുസ്‌ലിയാര്‍ മുന്നിട്ടു നിന്നു; അതോടുകൂടി കശുവണ്ടി രാജാവ് എന്ന പേരില്‍ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. 

സ്വഭാവശുദ്ധി, ഈശ്വരവിശ്വാസം, പ്രായോഗിക പരിജ്ഞാനം എന്നിവയില്‍ ഇദ്ദേഹം കിടയറ്റ വ്യക്തിത്വം പുലര്‍ത്തിപ്പോന്നു. ഈ സവിശേഷതയാണ് വ്യവസായരംഗത്തും സാമൂഹിക, സാംസ്കാരികരംഗങ്ങളിലും മുസ്‌ലിയാരുടെ അസൂയാവഹമായ വിജയത്തിന് അടിസ്ഥാനമായിത്തീര്‍ന്നത്. 1944-ല്‍ മുസ്‌ലിയാര്‍ പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. പ്രഭാതം എന്ന പേരില്‍ ആദ്യം ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരണമാരംഭിച്ചു. പിന്നീടതിനെ ദിനപത്രമാക്കി മാറ്റി. വ്യവസായരംഗത്തു നിന്ന് ലഭിച്ച ആദായം കൊണ്ട് വിദ്യാഭ്യാസരംഗത്തും സാമൂഹിക സേവനരംഗത്തും ഉദാരമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം നടത്തി. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ എന്‍ജിനീയറിങ് കോളജ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1958-ല്‍ തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍ എന്‍ജിനീയറിങ് കോളജും തുടര്‍ന്ന് ടി.കെ.എം. ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജും (1965) കിളികൊല്ലൂരില്‍ സ്ഥാപിച്ചു. 1964-ല്‍ എം.ഇ.എസ്. പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും മുസ്‌ലിയാരായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യമാക്കിയാണ് ഇതിനു പ്രാരംഭമിട്ടത്. സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കുവേണ്ടി രൂപീകരിക്കപ്പെട്ട തിരുവിതാംകൂര്‍ മുസ്‌ലിം മജ്‌ലിസ്, മുസ്‌ലിം മിഷന്‍ തുടങ്ങിയ സംഘടനകളുടെ അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഉറച്ച മതവിശ്വാസിയും ആധ്യാത്മിക കാര്യത്തില്‍ ഉത്സുകനുമായിരുന്ന ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ്, പ്രായോഗികാദ്വൈതം പ്രകൃതി നിയമം (1946). ഈ ഗ്രന്ഥത്തിന്റെ ആംഗല പരിഭാഷ Man and the World (1949) എന്ന പേരില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍ ആധുനിക എന്‍ജിനീയറന്മാരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പല യന്ത്രങ്ങളും തന്റെ ശാസ്ത്രീയമായ ചിന്താഗതിയും ധിഷണാശക്തിയും പ്രയോഗിച്ച്‌ രൂപപ്പെടുത്തുകയും വ്യവസായ പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

2001-ൽ ഭാരതീയ തപാൽ വകുപ്പ് മുസലിയാരുടെ ജന്മശതാബ്ദി വർഷത്തിൽ 4 രൂപ മുഖവിലയുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി അദ്ദേഹത്തെ ആദരിച്ചു.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 46        🌲🌲🌱🌱🌿🌳🎋

അയ്യൻങ്കാളി

അടിസ്ഥാന ജനവര്‍ഗ്ഗത്തിന്റെ സമര സാരഥി, സാസ്‌കാരിക നവേത്ഥാനത്തിന്റെ നേര്‍ അവകാശി, ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നയിച്ച വിപ്ലവകാരി.കേരള ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഒട്ടേറെ വിശേഷണങ്ങള്‍ അടയാളപ്പെടുത്തിയ നേതാവണ് അയ്യങ്കാളി. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇണക്കിച്ചേര്‍ക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖൻ

കിരാതമായ ജാതിയുടെ ഇരുട്ട് അടിത്തട്ടിലമരുന്ന ജനതയെ തികച്ചും അപമാനവീകരിച്ച പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലാണ് 1863 ഓഗസ്റ്റ് 28-ന് വെങ്ങാനൂരിലെ പ്ലാവറത്തറ കുടിയിൽ അയ്യന്റെയും മാലയുടെയും മകനായി അയ്യൻകാളി പിറന്നു വീണത്. വസ്ത്രം ധരിക്കാനോ റോഡിലൂടെ നടക്കാനോ വിദ്യാഭ്യാസം നടക്കാനോ, എന്തിനേറെ ഒരു മനുഷ്യരായിപ്പോലും പിന്നാക്കവിഭാഗക്കാരെ പരിഗണിക്കാത്ത സാഹചര്യം കാളിക്ക് മുന്നിലുണ്ടായിരുന്നു . ഈ സാഹചര്യമാണ് കാളിയിലെ പോരാട്ടവീര്യത്തെ ഉണർത്തുന്നത്. കാളിയെ അയ്യങ്കാളിയാക്കുന്നത്.
കൃഷി ചെയ്യാൻ ജന്മിമാർക്കുള്ള ഒരുപകരണം മാത്രമായിരുന്നു അന്ന് പിന്നാക്കവിഭാഗക്കാർ. പൊതുസ്ഥലങ്ങളിലെല്ലാം പിന്നാക്കവിഭാഗക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ട് പരിശോധിക്കില്ല. ഗുളികകൾ എറിഞ്ഞുകൊടുക്കും. നീചമായ ഇത്തരം ആചാരങ്ങൾക്കെതിരെ മുപ്പതാം വയസ്സിൽ അയ്യങ്കാളി ശബ്ദമുയർത്തി. അതും സ്വന്തം സമുദായത്തിൽ നിന്നുള്ള എതിർപ്പുപോലും അവഗണിച്ച്. തുടക്കത്തിൽ ഒറ്റയ്ക്കായിരുന്ന അദ്ദേഹം പിന്നീട് യുവാക്കളെ സംഘടിപ്പിക്കുകയും അവർക്ക് കായികാഭ്യാസങ്ങൾ നൽകുകയും ചെയ്തു.

1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം മുതലായയിടങ്ങളിൽ ജന്മിമാർക്കെതിരെ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളിൽ നിരവധി അധഃസ്ഥിതർക്ക് ജീവൻ നഷ്ടമായെങ്കിലും അത്തരം ജനങ്ങൾക്കിടയിൽ അദ്ദേഹം ആരാധ്യനായി മാറി. തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻകാളിയായിരുന്നു. 1905-ൽ ഒത്തു തീർപ്പായി ഈ പണിമുടക്കു സമരമാണ് പിന്നീട് കേരളത്തിലുടനീളം കർഷത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്ന് സാമൂഹിക ഗവേഷകർ വിലയിരുത്തുന്നത്.വിദ്യയാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രഥമ പാതയെന്ന്‌ മനസ്സിലാക്കിയ അയ്യങ്കാളി അതിനായുള്ള ശ്രമങ്ങള്‍ക്കായി ജീവിതം തന്നെ മാറ്റിവച്ചു.ദിവാന്‍റെ വസ്ത്രധാരണത്തിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചും തലപ്പാവ് കെട്ടിയും കാതിൽ കടുക്കനിട്ടും മനുഷ്യാവകാശങ്ങൾ ഔദാര്യമല്ലെന്ന് ഭരണകൂടത്തെയും അയിത്ത ജാതിക്കാരെയും ഒരുപോലെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ പ്രതിഷേധിക്കാൻ രാജപാതയിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ചു. അത് അടിച്ചമർത്തപ്പെട്ടവർക്കായി നടത്തിയ ഐതിഹാസികമായ വിമോചന യാത്രയായിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനായി 1893-ൽ നടത്തിയ വില്ലുവണ്ടി സമരം, ജാതിശാസനകളെ ധിക്കരിക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം എന്നിവയും അയ്യങ്കാളിക്ക് ദളിതരുടെ അനിഷേധ്യനേതാവെന്ന പേരുനൽകി. 1911 ഡിസംബർ അഞ്ചിന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിൽ അംഗമായി നാമനിർദ്ദേശം ചെയ്തു. പ്രജാസഭയിൽ ചെയ്ത കന്നി പ്രസംഗത്തിൽ തന്റെ ആളുകൾക്ക് സ്വന്തമായി മണ്ണില്ലാത്തതിനാൽ വീടുവെയ്ക്കാൻ മണ്ണു വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഇതിനേത്തുടർന്ന് വിളപ്പിൽ പകുതിയിൽ 500 ഏക്കർ സ്ഥലം സാധുജനങ്ങൾക്ക് പതിച്ചുനൽകാൻ സർക്കാർ ഉത്തരവിട്ടു. 25 വർഷം അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും പിന്നാക്ക വിഭാഗക്കാരുടെ അവശതകൾ പരിഹരിച്ചുകിട്ടുവാൻ പരിശ്രമിച്ചുപോന്നു.
സാധുജനങ്ങൾക്ക് നീതികിട്ടുന്നതിനായി വെങ്ങാനൂരിൽ ഒരു കുടുംബകോടതി അദ്ദേഹം സ്ഥാപിച്ചു. അയ്യൻകാളി കോടതി എന്നാണ് അതറിയപ്പെട്ടിരുന്നത്. 1914ൽ പിന്നാക്ക ശിശുക്കൾക്ക് വിദ്യാലയപ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂർ മഹാരാജാവ് ഉത്തരവിറക്കുകയും കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്കൂളിൽ ചേർക്കുകയും ചെയ്തു.ക്ഷേത്രപ്രവേശന വിളംബരം നടത്തിയതിന് തിരുവിതാംകൂർ മഹാരാജാവിനെ അഭിനന്ദിക്കാനെത്തിയ മഹാത്മാഗാന്ധി ഇതിനു പിന്നിലെ അയ്യങ്കാളിയുടെ പ്രവർത്തനം മനസ്സിലാക്കി അദ്ദേഹത്തെ വെങ്ങാനൂരിൽ സന്ദർശിച്ചു. ഗാന്ധിജിയുടെ മനസ്സുനിറയെ പുലയരെക്കുറിച്ച് തലേദിവസം സി.പി. രാമസ്വാമി അയ്യർ പറഞ്ഞുകൊടുത്ത കഥകളായിരുന്നു. പുലയനാർകോട്ട രാജാവിന്റെ പിൻമുറക്കാർ എന്ന നിലയിലായിരിക്കാം ഗാന്ധിജി  അയ്യങ്കാളിയെ 'പുലയ രാജാവ്' എന്നു വിശേഷിപ്പിച്ചത്.ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യങ്കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. 1941 ജൂൺ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കർമ്മനിരതനായിരുന്നു

2002-ൽ ഭാരതീയ തപാൽ വകുപ്പ് മൂന്ന് മഹത്തായ സാമൂഹിക പരിഷ്കർത്താക്കളുടെ സ്മരണയ്ക്കായി സ്മരണിക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. അതിലൊന്ന് 5 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ അയ്യങ്കാളിയുടെ ഛായ ചിത്രം ചിത്രീകരിച്ച് പുറത്തിറക്കി.


🌲🌲🌱🌱🌿🌳🎋        കേരളം സ്റ്റാമ്പിലൂടെ - 48        🌲🌲🌱🌱🌿🌳🎋

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

സാമൂതിരി രാജവംശത്തിന്റെ ശാഖകളിലൊന്നായ കിഴക്കേ കോവിലകത്തെ കുടുംബങ്ങളും അവരുടെ ആരാധനാലയങ്ങളും കൊട്ടാരങ്ങളും അധ്വാനശീലരായ കര്‍ഷകരും കൃഷിക്കാരും ഉള്‍പ്പെടെ നാനാജാതി മതസ്ഥര്‍ പാര്‍ത്തിരുന്ന ഒരു പ്രദേശമായിരുന്നു ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ഒരു കാലത്ത്. അവിടമാണ് ആയുര്‍വേദത്തിന്റെ പര്യായമായി ഇന്ന് ലോകം അറിയപ്പെടുന്ന പി.എസ്. വാര്യര്‍ (പന്നീമ്പള്ളി ശങ്കുണ്ണിവാര്യര്‍) 1902. -ൽസ്ഥാപിച്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ആസ്ഥാനം

ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌  കോട്ടക്കൽ ആര്യവൈദ്യ ശാല.. അത് ആതുരാലയം എന്ന നിലയിൽ മദ്ധ്യമലബാറിലെ നിത്യസാധാരണക്കാരുടെ ആശ്രയ കേന്ദ്രമായിരുന്നു. വിശപ്പിനുള്ള ഭക്ഷണം പോലും പകർന്നു കൊടുത്ത മഹത്തായ ഇടമായിരുന്നു അത്. ചികിൽസായിടം ,അഭയം , കവന കൗമുദി പോലുള്ള കവിതയുടെ പ്രകാശനയിടം ,പി എസ് വി നാട്യസംഘം പോലുള്ള കഥകളിസംഘത്തിന്റെ പ്രവർത്തനയിടം, കൊടുങ്ങല്ലൂർക്കളരിയുടെ പ്രയോഗ സന്ദർഭയിടം, ലോകോത്തര കലാകാരന്മാർക്ക് നിരുപാധികം വന്ന പെർഫോം ചെയ്യാനുള്ള ഇടം എന്നിങ്ങനെ ചരിത്ര സന്ദർഭങ്ങളുടെ ഒരു ഹബ് ആയി കോട്ടക്കൽ മാറുന്നതാണ് പിന്നീടുള്ള ചരിത്രം

വൈദ്യരത്നത്തിന്റെ കാലത്തുതന്നെ ജാതിമതഭേദമില്ലാതെ എല്ലാവരെയും ചേർത്തുപിടിച്ചു ആര്യവൈദ്യശാല വിശ്വംഭരക്ഷേത്രം പണിതപ്പോൾ അവിടെ എല്ലാവർക്കും പ്രവേശനം അനുവദിച്ചു. വാര്യരുടെ ഭവനമായ കൈലാസമന്ദിരത്തിന്റെ പ്രവേശനകവാടത്തിൽ സർവമതസമഭാവനയുടെ അടയാളമായി ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം മതചിഹ്നങ്ങൾ കൊത്തി. മലബാർ കലാപം കോട്ടയ്ക്കലിനെ കാര്യമായി ബാധിക്കാതിരുന്നത് പി.എസ്. വാര്യർക്ക് തദ്ദേശീയർക്കിടയിലുണ്ടായിരുന്ന സ്വാധീനംകൊണ്ടുകൂടിയായിരുന്നു.മലയാളത്തിലെ ആദ്യത്തെ വൈദ്യമാസികയായ ധന്വന്തരി അദ്ദേഹം ആരംഭിച്ചു. ചികിത്സാസംബന്ധിയായ വിവിധ ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ പ്രധാനപ്പെട്ടതാണ് ചികിത്സാസംഗ്രഹം, ബൃഹച്ഛാരീരം, അഷ്ടാംഗസംഗ്രഹം തുടങ്ങിയവയാണ്.ആയുര്‍വേദത്തിന്റെ പ്രചാരണവും ജനങ്ങളില്‍ ആരോഗ്യബോധവും വളര്‍ത്തുകയായിരുന്നു മാസികയുടെ ലക്ഷ്യം.23 വര്‍ഷം മുടക്കമില്ലാതെ പ്രസിദ്ധീകരിച്ച വൈദ്യമാസികയെന്ന റെക്കോര്‍ഡും ധന്വന്തരിക്കാണ് മനുഷ്യസമുദായത്തിന് അദ്ദേഹം നൽകിയ അമൂല്യ സംഭാവനകൾ പരിഗണിച്ച് 1933ൽ അന്നത്തെ വൈസ്രോയി അദ്ദേഹത്തെ വൈദ്യരത്നം എന്ന ബഹുമതി നൽകി ആദരിച്ചു.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.

ഇന്ത്യയുടെ നവോത്ഥാനവും ദേശീയതയും ഉള്‍ക്കൊണ്ട് ഉരുത്തിരിഞ്ഞുവന്ന സ്ഥാപനമാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. അതുകൊണ്ടുതന്നെ അതിന്റെ പാരമ്പര്യം മറ്റ് സ്ഥാപനങ്ങളില്‍നിന്നും വ്യത്യസ്തമാണ്. ഇന്ന് ആഗോളതലത്തില്‍ ആയുര്‍വേദത്തിന് ലഭിച്ച അംഗീകാരത്തിനും ഇംഗ്ലീഷ് വൈദ്യ ശാസ്ത്രത്തെ പ്പോലും അതിശയിപ്പിക്കുന്ന ചികിത്സാരീതി തേടി നൂറുകണക്കിന് വിദേശികള്‍ കേരളത്തില്‍ എത്തുന്നതിനു പ്രധാന കാരണം കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയാണ്

ഇന്ന് രണ്ടായിരത്തി അഞ്ഞൂറുപേർക്ക് നേരിട്ടും പതിനായിരത്തിൽപ്പരമാളുകൾക്ക്അല്ലാതെയും തൊഴിൽ നൽകുന്ന സ്ഥാപനമാണ്ആര്യവൈദ്യശാല

ആയുര്‍വേദചികിത്സയ്ക്ക് ഒരു മഹാസ്ഥാപനം ഉണ്ടാക്കുകയും ആതുരശുശ്രൂഷയുടെ വിവിധ ശാഖകളില്‍ ഒരേസമയം വ്യാപരിക്കുകയും ഭാവിയിലെ ഭിഷഗ്വരന്മാരെ പരിശിലിപ്പിക്കുകയും അടിസ്ഥാന ശാസ്ത്രങ്ങളിലെ വിധിപ്രകാരം വിപുലരമായ തോതില്‍ ഔഷധങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്ന സംഘടിതശ്രമം എന്ന നിലയ്ക്കുണ്ടായ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കേരള നവോത്ഥാനത്തിന്റെ ദീപസ്തംഭമായി നിലകൊള്ളുന്നു.

2002-ൽ ഭാരതീയ തപാൽ വകുപ്പ് കോട്ടക്കൽ ആര്യവൈദ്യശാലയുടെ ശതാബ്ദിയോടനുബന്ധിച്ചുള്ള സ്മരണിക തപാൽ സ്റ്റാമ്പ്  പുറത്തിറക്കി.5 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ P.S വാര്യരുടെ ഛായാചിത്രം അലേഖനം ചെയ്ത് പുറത്തിറക്കി.