Discussion - വിലപിടിപ്പുള്ള ശേഖരണ വസ്തുക്കൾ കൈവശം വയ്ക്കുന്നതിൽ എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങളുണ്ടോ ?



വളരെ പഴക്കം ചെന്നതും വന്യജീവികളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതുമായ വസ്തുക്കൾ നമ്മുടെ ശേഖരത്തിൽ സൂക്ഷിക്കുന്നത് നിയമപരമായി തെറ്റാണോ ?

വിദേശ കറൻസികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന് എന്തെങ്കിലും പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടോ?

തമിഴ്നാട്ടിലെ അഴഗപ്പപുരം, കുറ്റാലം, രാമനാഥപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന പുരാവസ്തു വില്പന കേന്ദ്രത്തിൽ ഇത്തരം വസ്തുക്കൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.

പുരാവസ്തു സംരക്ഷിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും മാത്രമായി ശേഖരിക്കുന്ന സാധാരണക്കാർക്ക് ഭാവിയിൽ വിനയാകുമോ ?

നിങ്ങളുടെ അറിവും അനുഭവങ്ങളും ഇവിടെ പങ്കുവെക്കാം…

📕📗📘📙📒📕📗📘📙📒📕📗📘📙📒📕📗📘📙📒

- Abdul azeez Doha

പുരാവസ്തു എന്നാൽ നൂറുവർഷം കഴിഞ്ഞവയാണ്. എന്നാൽ പേപ്പർ മാതിരി ഉള്ള വസ്തുക്കൾ 25 വർഷത്തിനു മുകളിൽ ഉള്ളവ വിഷയ  പ്രാധാന്യം അനുസരിച്ച് പുരാരേഖയിൽ പെടുത്താറുണ്ട്. അതു പോലെത്തന്നെയാണ് പുരാവസ്തുക്കളും. 

നിയമപരമായി പറഞ്ഞാൽ  കാട്ടു മൃഗങ്ങളുടെ തോൽ , കൊമ്പ്, നഖം, പല്ല്, വാൽരോമങ്ങൾ മറ്റും ഉപയോഗിച്ച് ഒന്നും ഉണ്ടാക്കണോ സൂരക്ഷിക്കാനോ പാടില്ല എന്നാണ്.
എന്നാൽ  പഴയ കാലത്ത് നിയമപരമായി പറഞ്ഞാൽ വേട്ടയാടൽ ഉണ്ടായിരുന്നു.
അങ്ങിനെ അന്നത്തെ പലവസ്തുക്കളും തറവാടുകളിൽ ഉണ്ടായിരുന്നു. അവ സൂക്ഷിക്കാൻ ലൈസൻസും കൊടുത്തിരുന്നു. അങ്ങിനെ ഉള്ളവർക്കു സംരക്ഷിക്കാം. പുതിയതും, പഴയത് കൈമാറാനും പാടില്ല.

ഇപ്പോഴും പുരാവസ്തു വകുപ്പിനെ സമീപ്പിച്ചാൽ പുരാവസ്തുക്കൾക്കു മാത്രം സർട്ടിഫിക്കറ്റ് കിട്ടും.
നമ്മുടെ ഈ ടീമിന് ശ്രമിച്ചാല്‍ ഇതിൽ പലതും ചെയ്യാന്‍ കഴിയും.


📕📗📘📙📒📕📗📘📙📒📕📗📘📙📒📕📗📘📙📒

നിലവിൽ 100 വർഷത്തിനുമേൽ പഴക്കമുള്ള ഏതു വസ്തുവും പുരാവസ്തു ഗണത്തിൽ പെടും. (ഉദാ. 1921 ന് മുൻപുള്ളത്) എന്നിരുന്നാലും അതിന് ശേഷം ഉള്ളവയും പ്രാധാന്യം അനുസരിച്ച് സംരക്ഷിത പട്ടികയിൽ പെടുത്താം. ഇവ  ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോകണമെന്നുണ്ടെങ്കിൽ അതിന് പ്രത്യേക അനുമതി വങ്ങിയിരിക്കണം Rare അല്ല എന്ന് കരുതുന്ന സാധനങ്ങൾക്ക് മാത്രമേ അത്തരം അനുമതി ലഭിക്കുകയുള്ളൂ.

 ഭൂമിക്ക് അടിയിൽ നിന്നും ലഭിക്കുന്നത് എന്തും നിധി എന്ന വിഭാഗത്തിൽ പെടും. അവ സർക്കാരിന് അവകാശപ്പെട്ടതാണ്. ഇത് ഒരു പഴയകാല നിയമമാണ്. ഇപ്പോഴും മാറ്റമില്ല. ഇത്തരം സാധനങ്ങൾ കിട്ടിയാൽ സർക്കാരിനെ അറിയിക്കണം ഇതിനു വിലയിട്ട് അതിൻ്റെ ഒരു നിശ്ചിത ശതമാനം കണ്ടെടുത്ത സ്ഥലത്തിൻ്റെ ഉടമക്ക് നൽകും. ഇത് തുച്ഛമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഉദാ: നാണയം ആണെങ്കിൽ metal value വിൻ്റെ 10 ശതമാനം (എന്ന് തോന്നുന്നു).
 
ഇനി കൈവശം വയ്ക്കുന്നത് സംബന്ധിച്ച് നമ്മുടെ കയ്യിലുള്ള പുരാവസ്തു / നാണയത്തിൻ്റെ ഉറവിടം വ്യക്തമാക്കാൻ നാം ബാധ്യസ്ഥരാണ്. ഇവ വിൽക്കുന്നതിനും ലൈസൻസ് ആവശ്യമാണ്. അംഗീകൃത വിൽപ്പനക്കാർ നിയമപരമായി, നികുതി ഉൾപ്പെടെ ചേർത്ത് നമുക്ക്  ബിൽ തരും. ഇത് ഒരു ഹോബി എന്ന നിലയിൽ സൂക്ഷിക്കുന്നതിന് നിയന്ത്രണമില്ല. എന്നിരുന്നാലും അത്  പരിശോധനയിൽ ഹോബി എന്ന നിലക്ക് മാത്രമാകണം, ഒരു പരിധി ഉണ്ടാകണം. വ്യക്തികളെ സംബന്ധിച്ച് പുരാവസ്തുക്കൾ അവയുടെ മൂല്യം കണക്കാക്കി , ഫോട്ടോ ഉൾപ്പെടെ വിശദ വിവരം  രേഖപ്പെടുത്തി കേന്ദ്ര പുരാവസ്തു വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് പറയുന്നുണ്ട്. 

നമ്മുടെ ശേഖരം പരിശോധന നടത്താൻ മുൻകൂട്ടി അനുമതി വേണം അത് നമ്മെ അറിയിക്കണം. അതിക്രമിച്ചു കയറി ,അല്ലെങ്കിൽ റെയ്ഡ് നടത്തി പിടിച്ചെടുക്കാൻ പാടില്ല. എന്തെങ്കിലും നിയമവിരുദ്ധമായി കണ്ടാൽ മഹസർ സാക്ഷിയെ മുൻനിർത്തി തയ്യാറാക്കി ഒപ്പിട്ടു മാത്രമേ ഏറ്റെടുക്കാൻ പാടുള്ളൂ. ഇങ്ങനെ ചില വിവരമില്ലാത്ത പോലീസുകാർ ചെയ്തിട്ടുണ്ട്. നിയമപരമായി വിലക്കുള്ളവ പുരാവസ്തുവായി  സൂക്ഷിക്കാൻ പാടില്ല.  ആനക്കൊമ്പ്, പുലിത്തോൽ, വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ എന്നിവക്ക് വനം വകുപ്പിൻ്റെ അനുമതി വേണം. ഇപ്പോൾ ഏതാണ്ട് 20 കൊല്ലത്തിൽ അധികമായി അനുമതി നൽകുന്നില്ല. 

നമ്മുടെ കയ്യിൽ ഉള്ളവ നമുക്ക് പരമ്പരാഗതമായി കിട്ടിയത് അല്ലെങ്കിൽ അപ്പൂപ്പൻ്റെ പെട്ടിയിൽ നിന്നോ പഴയ വീട് പോളിച്ചോ തട്ടിൻപുറത്ത് നിന്നോ ആണല്ലോ കിട്ടുന്നത്. അതുകൊണ്ട് tension വേണ്ട. ഇതിനൊക്കെ നിയമം ഉണ്ട് എന്നിരുന്നാലും ഇത് വരെ ആരിൽ നിന്നും പിടിച്ചെടുത്തതായി അറിവില്ല. രവിവർമ്മ ചിത്രം പോലെ വിലയേറിയ വസ്തുക്കൾ വിലയിട്ട് രജിസ്റ്റർ ചെയ്തു വച്ചില്ലെങ്കിൽ മോഷണം പോയാൽ തിരികെ കിട്ടാനും നിയമപരമായി കേസ് നടത്താനും നഷ്ടപരിഹാരം കണക്കാക്കുന്നതിനും ബുദ്ധിമുട്ട് ആവും.

📕📗📘📙📒📕📗📘📙📒📕📗📘📙📒📕📗📘📙📒

- Venu P

വാൾ  ഒരു പുരാവസ്തു എന്ന നിലക്ക് ലഗേജ് ബാഗിൽ നിയമപരമായി declare ചെയ്തു കൊണ്ടുവരാം.  അതിൻറെ വിലക്ക് ആനുപാതികമായ ഡ്യൂട്ടി ഈടാക്കും . എന്നാല് ആയുധങ്ങൾ എന്ന നിലക്ക് അത് കൈവശം ഉളള ബാഗിൽ പാടില്ല.licence ഇല്ലാത്ത  തോക്ക് , തിര എന്നിവയും കൊണ്ടുവരുന്നത് അതീവ കുറ്റകരം. അതുപോലെ ഇവിടെ നിലനിൽക്കുന്ന വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് അത്തരം സാധനങ്ങൾ കൈവശം വെക്കാൻ പാടില്ല. കൊണ്ടുവരുന്ന സാധനത്തിനും ഇതേ നിയമം ബാധകം.....മോഹൻലാലിൻ്റെ ആനകൊമ്പ് കേസ് ഇപ്പൊഴും  നിലനിൽക്കുന്നു എന്നതു തന്നെ ഉത്തമ ഉദാഹരണം

വിലകൂടിയ പുരാവസ്തുക്കൾ വിദേശത്ത് നിന്നും കൊണ്ടുവരുമ്പോൾ അവയുടെ  അംഗീകൃത ബിൽ കൂടി കൊണ്ടുവരണം (മോഷണ മുതൽ അല്ല എന്നു അവിടെയും ഇവിടെയും തെളിയിക്കേണ്ടത് നമ്മുടേ കർത്തവ്യം  ആണ്. അനുമതി ഉണ്ടെങ്കിലും കടമ്പ കളും ഉണ്ട്. ഉദാ : വിജയ് മല്യയും ടിപ്പു സുൽത്താൻ്റെ വാളും


📕📗📘📙📒📕📗📘📙📒📕📗📘📙📒📕📗📘📙📒