Philatelic terms – Page 01

  Prepared by
Ashwin Ramesh
     

♛♛♛♛♛♛♛♛♛   Philatelic terms – 1   ♛♛♛♛♛♛♛♛♛♛

Accessories (ആക്സസറീസ്)
ഒരു ഫിലാറ്റലിസ്റ്റ് കലക്ഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായ് ദിവസേന ഉപയോഗിക്കാവുന്ന വസ്തുക്കൾ. ഉദാഹരണത്തിന് ഭൂതക്കണ്ണാടി, സ്റ്റാമ്പ് ആൽബം, റ്റ്യൂസർ (Tweezer/forceps) എന്നിവ.

♛♛♛♛♛♛♛♛♛   Philatelic terms – 2   ♛♛♛♛♛♛♛♛♛♛

 Adhesive (അട്ഹിസീവ്)
ഒട്ടിക്കാൻ പറ്റുന്ന, പിറകിൽ പശതരത്തിലുള്ള സ്റ്റാമ്പുകളോ, ലേബലുകളോ, അവയുടെ പശയേയോ ആണ് അട്ഹിസീവ് എന്ന് വിളിക്കുന്നത്.

അട്ഹിസീവ് സ്റ്റാമ്പ് 2 വിധത്തിലാണ്:

 l)  Water mediated (വെള്ളം തൊട്ട് ഒട്ടിക്കുന്നത്)
 ll) Pressure sensitive/self adhesive (അമർത്തി ഒട്ടിക്കുന്നത്)


♛♛♛♛♛♛♛♛♛   Philatelic terms – 3   ♛♛♛♛♛♛♛♛♛♛

Admirals (അഡ്മിറൽ)
ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളായ കാനഡ, ന്യൂസിലാന്ഡ്, റൊഡേഷ്യ ഇറക്കിയ ജോർജ് 5ാമൻ രാജാവിന്റെ നാവൽ വേഷത്തിലുള്ള ചിത്രമടങ്ങിയ ടെഫിനിറ്റീവ് സ്റ്റാമ്പുകളെയാണ് ഇങ്ങനെ വിളിക്കുന്നത്.



♛♛♛♛♛♛♛♛♛   Philatelic terms – 4   ♛♛♛♛♛♛♛♛♛♛

Aerogram (ഏറോഗ്രാം)
ഇൻലാന്റ് കവറുപോലെ മടക്കി ഒട്ടിക്കാവുന്ന തരത്തിലുള്ള, തപാൽ നിരക്ക് അടയാളപ്പെടുത്തിയ ഷീറ്റുകൾ ആണ് ഇവ. വിമാനമാർഗം വിതരണം ചെയ്യപെടുന്ന ഇവയ്ക്ക് എയർ-മെയിൽ ചാർജിനേകാൾ കുറഞ്ഞ നിരക്കാണ്.


♛♛♛♛♛♛♛♛♛   Philatelic terms – 5   ♛♛♛♛♛♛♛♛♛♛

5 Aerophilately (എറോഫിലാറ്റലി)
വിമാനമാർഗം സഞ്ചരിച്ച കത്തുകൾ/കവറുകർ എന്നിവ ശേഖരിക്കുന്ന ഫിലാറ്റലിയുടെ ഒരു ശാഖയാണ് ഏറോഫിലാറ്റലി. എയർ-മെയിൽ, ഏറോഗ്രാം, ബലൂൺ-മെയിൽ മുതലായവ ഈ ശാഖയുടെ കീഴിൽ ഉൾപെടുത്താം.


♛♛♛♛♛♛♛♛♛   Philatelic terms – 6   ♛♛♛♛♛♛♛♛♛♛

Agency (ഏജൻസി)
ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു രാജ്യത്തിന്റെ തപാൽ ശാഖ/ബൂത്ത്.

ഒട്ടോമൻ എംപയർന്റെ അവസാന കാലങ്ങളിൽ ഇത്തരത്തിലുള്ള കുറേ യൂറോപ്യൻ ഏജൻസികൾ അവിടെ പ്രവർത്തിച്ചിരുന്നു. ജെറുസലേമിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു ഓസ്ട്രിയൻ പോസ്റ്റോഫീസ് ചിത്രത്തിൽ കാണാം.(image courtesy:Wikipedia)


♛♛♛♛♛♛♛♛♛   Philatelic terms – 7   ♛♛♛♛♛♛♛♛♛♛

Air labels (എയർ ലേബൽ)
എയർ- മെയിൽ തപാലുകൾ മറ്റു തപാലുകളിൽ നിന്നും തിരിച്ചറിയാൻ വേണ്ടി യൂനിവേഴ്സൽ പോസ്റ്റ്ൽ യൂനിയൻ അംഗത്വം ഉള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ഒരു ലേബലാണ് ഇവ. രാഷ്ട്രഭാഷയിലെ എഴുത്ത് കൂടതെ Par Avion (French: Air Mail) എന്നും ഈ ലേബലുകളിൽ എഴുതിയതായ് കാണാം.


♛♛♛♛♛♛♛♛♛   Philatelic terms – 8   ♛♛♛♛♛♛♛♛♛♛

Air Mail (എയർ-മെയിൽ)
ആകാശമാർഗം/വിമാനമാർഗം സഞ്ചരിച്ച കത്തുകളെയാണ് എയർ മെയിൽ എന്നു വിളിക്കുന്നത്.

വിമാനമാർഗം ആദ്യം തപാൽ വിതരണം ചെയ്യപെട്ടത് 18 മെയ് 1911, ഇന്ത്യയിൽ അദ്യമായി ഗ്യസ് ബലൂന്നിൽ തപാൽ വിതരണം ചെയ്തത് 1870 യിൽ ജർമനിയിൽ

എയർ-മെയിൽ ന്റെ 100 ാം വാർഷികത്തോടനുഭദിച്ച് വിമാനമാർഗം ആദ്യം തപാൽ വിതരണം ചെയ്യപെട്ട വഴിയിലൂടെ  (Bamrauli-Naini)  ഹെലിക്കോപ്റ്ററിൽ കുറച്ച് കവരുകൾ 2011ൽ വിതരണം ചെയ്തിരുന്നു ... അതിൽ പെട്ട ഒരു കവർ ചിത്രത്തിൽ കാണാം. ഒരു കവറിന് 1000 രൂപ എന്ന നിരക്കിലാണ് ഇവ തപാൽ വകുപ്പ് വിറ്റത്. പൈലറ്റ് ഒപ്പിട്ട കവറിന് 5000 രൂപയും.


♛♛♛♛♛♛♛♛♛   Philatelic terms – 9   ♛♛♛♛♛♛♛♛♛♛

Albino  (ആൽബിനോ)
അച്ചടിക്കുന്ന സമയം അച്ചിലെ മഷി പൂർണമായും സ്റ്റാമ്പ് / പോസ്റ്റൽ സ്റ്റേഷനറി അച്ചടിക്കപെടുന്ന കടലാസിൽ പതിഞ്ഞില്ലേൽ അവയെ നമ്മൾ ആൽബിനോ എന്നു വിളിക്കും.


♛♛♛♛♛♛♛♛♛   Philatelic terms – 10   ♛♛♛♛♛♛♛♛♛♛

Album (ആൽബം)
സ്റ്റാമ്പുകളും കവറുകളും സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും വേണ്ടി ഉപയേഗാക്കുന്ന പുസ്തകങ്ങളാണ് ആൽബം. Image courtesy:google


♛♛♛♛♛♛♛♛♛   Philatelic terms – 11   ♛♛♛♛♛♛♛♛♛♛

Album Weed (ആൽബം വീട്)
പൊതുവേ, വ്യാജ സ്റ്റാമ്പുകളെയാണ് ആൽബം വീട എന്ന് വിളിക്കുന്നത്. പോസ്റ്റൽ സ്റ്റാമ്പുകളുമായി സാദൃശ്യമുള്ള ഇവയ്ക്ക് യാതൊരു ഫിലാറ്റലിക് വാല്യുവും ഇല്ല. വ്യജ സ്റ്റാമ്പുകളെ കുറിച്ച് റവറെന്റ് ആർ. ബ്രിക്കോസ് എർ രചിച്ച ആൽബം വീട് എന്ന പുസ്തകത്തിനു ശേഷം ആണ്  ഇവയേ ഇങ്ങനെ വിളിച്ച് തുടങ്ങിയത്.

മുകളിലുള്ളത് ഒറിജിനൽ, താഴേയുള്ളത് വ്യാജനിർമിത സ്റ്റാമ്പ്.
(Image courtesy:Wikipedia)

♛♛♛♛♛♛♛♛♛   Philatelic terms – 12   ♛♛♛♛♛♛♛♛♛♛

Aniline (അനിലിൻ)
കൽക്കരി-ടാർ  ഉപയോഗിച്ച് നിർമിച്ച മഷി/ഇങ്ക് ആണ് അനിലിൻ.  അനിലിൻ ഇങ്ക് വളരെ സെൻസിറ്റീവ്  ആണ്.... വെള്ളം അല്ലെങ്കിൽ മറ്റ് ദ്രാവകരൂപത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചാ മായ്ച്ചു കളയാം. സ്റ്റാമ്പുകളുടെ പുനരുപയോഗം  ഒഴിവാക്കാൻ ചില സ്റ്റാമ്പുകൾ പ്രിന്റ് ചെയ്യാൻ അനിലിൻ ഉപയോഗിച്ചിട്ടുണ്ട്.

ഇവയെ തിരിച്ചറിയാൻ ഒരു ലളിതമായ മാർഗ്ഗം സ്റ്റാമ്പിന്റെ മുൻവശത്ത് അച്ചടിച്ച ചിത്രം പിൻവശത്തു നിന്ന് നോക്കിയാലും കാണാൻ സാധിക്കും.
Image courtesy: Google

മുന്‍വശം
പിന്‍വശം
♛♛♛♛♛♛♛♛♛   Philatelic terms – 13   ♛♛♛♛♛♛♛♛♛♛

Approval (അപ്രൂവൽ)
വില അടയാളപെടുത്തി, ഫിലാറ്റലിസ്റ്റുകൾക്ക് ഒരു ടീലർ വിപണനാവശ്യങ്ങൾക്കായി അയച്ചു കെടുക്കുന ഒരു കൂട്ടം സ്റ്റാമ്പും കവറുകളുമാണ് അപ്രൂവൽ.  ഇതിൽ നിന്നു ആവശ്യമുള്ളവ കൈവശം വച്ച്, ഭാക്കി ടീലറെ ഏൽപിക്കുന്നത് ഒരു പഴയകാല ഫിലാറ്റലി വിപണന രീതി ആയിരുന്നു.

♛♛♛♛♛♛♛♛♛   Philatelic terms – 14   ♛♛♛♛♛♛♛♛♛♛

 Arrow (ഏറോ)
ചില സ്റ്റാമ്പുകളുടെ ഷീറ്റിന്റെ വക്കുകളിൽ V ആകൃതിൽ ഒരു അടയാളം കാണാം .... ഈ അടയാളത്തെ ആണ് ഏറോ എന്ന് വിളിക്കുന്നത്. പൊതുവേ ഷീറ്റിന്റ് 1/2, 1/4 എന്നീ അളവുകളിലാണ് ഇവ കാണാറ്. അതിനാൽ ഷീറ്റുകളിൽ ന്നിന്നും വലിയ തോതിൽ സ്റ്റാമ്പുകൾ മുറിച്ചു മാറ്റുമ്പോൾ എണം മനസിലാക്കാൻ ഇവ ഉപകരിക്കും.


♛♛♛♛♛♛♛♛♛   Philatelic terms – 15   ♛♛♛♛♛♛♛♛♛♛

As is (ആസ്- ഇസ്)
ലേല വിവരണങ്ങൾ എഴുതുന്ന സമയത്ത്, അല്ലെങ്കിൽ ചില്ലറ ഇടപാട് സമയത്ത് ഉപയോഗിക്കുന്ന ഒരു പദം ആണ് ആസ്- ഇസ്. ലേലത്തിൽ വച്ചിരിക്കുന്ന വസ്തുവിന് ഗ്യാരണ്ടി ഇല്ലെന്നും, വാങ്ങിക്കഴിഞ്ഞാൽ ടീലറിനു തിരിച്ച് നൽകാൻ പറ്റില്ലെന്നും ആണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

♛♛♛♛♛♛♛♛♛   Philatelic terms – 16   ♛♛♛♛♛♛♛♛♛♛

ATM
ഓട്ടോമാറ്റിക് ടെല്ലർ മെഷീനുകളിൽ നിന്നും ലഭിക്കുന്ന സ്റ്റാമ്പുകളെയാണ് എ.ട്ടി.എം എന്ന് വിളിക്കുന്നത്. മെഷീനിൽ കൊടുക്കുന്ന നിർദ്ദേശ പ്രകാരം ഒരേ സ്റ്റാമ്പ് പല മൂല്യങ്ങളിലായി ലഭിക്കാൻ സാധിക്കും. Automatenmark  (Germany), Autopost stamps(USA), Frama labels (other places in Europe), Machine Labels (UK) എന്നീ പേരുകളിലും ഇവ അറിയപ്പെടും.

എ.ട്ടി.എം സ്റ്റാമ്പുകളുടെ ഒരു ഫർസ്റ്റ് ടേ കവർ ചിത്രത്തിൽ കാണാം.


♛♛♛♛♛♛♛♛♛   Philatelic terms – 17   ♛♛♛♛♛♛♛♛♛♛

Authentication mark (ഓതെന്റികേഷൻ മാർക്ക് )
ഒരു വിദഗ്ദ്ധൻ പരിശോധിച്ച്, യഥാർത്ഥം എന്ന് സ്ഥിരീകരിച്ച ഒരു ഫിലാറ്റലിക് വസ്തുവിന്റെ മുകളിൽ ആ വിദഗ്ദ്ധൻ കൊടുക്കുന്ന അടയാളം/ഇനീഷ്യലുകൾ/സർട്ടിഫിക്കറ്റ് ആണ് ഓതെന്റികേഷൻ മാർക്ക് എന്ന് വിളിക്കുന്നത്.


Image courtesy: Wikipedia
♛♛♛♛♛♛♛♛♛   Philatelic terms – 18   ♛♛♛♛♛♛♛♛♛♛

APO  (എ.പി.ഒ)
എ .പി. ഒ, അഥവാ ആർമി പോസ്റ്റ് ഓഫീസ്, സൈനിക യൂണിറ്റുകൾക്ക്  ഉപയോഗത്തിനായി സ്ഥാപിച്ചു പോസ്റ്റ് ഓഫീസുകളാണ്. സൈനിക പോസ്റ്റ് ഓഫീസിൽ നിന്നും സൈനികർക്ക് മെയിൽ അയക്കാനും, കൈപറ്റാനും  പറ്റുന്നതാണ്.

ഓരോ പോസ്റ്റ് ഓഫീസും എളുപ്പത്തിൽ തിരിച്ചറിയാൻ വ്യത്യസ്ത ക്രമ നമ്പർ വെച്ചാണ്. ഇന്ത്യയുടെ  56എ.പി.ഒ യുടെ സ്പെഷൽ കാൻസിലേഷൻ ചിത്രത്തിൽ കാണാം.


♛♛♛♛♛♛♛♛♛   Philatelic terms – 19   ♛♛♛♛♛♛♛♛♛♛

Backprint (ബാക്പ്രിന്റ്)
ഒരു സ്റ്റാമ്പിന്റെ പിൻവശത്ത്   ചെയ്യുന്ന പ്രിന്റിംഗ് ആണ് ബാക്പ്രിന്റ്.

ചില സ്റ്റാമ്പുകൾക്ക് സ്റ്റാമ്പിന്റെ വിവരണം, പ്രിന്റ് സംഖ്യകൾ, ചിഹ്നങ്ങൾ, പരസ്യം വിവരങ്ങൾ എന്നിവ പിൻവശത്ത് പ്രിന്റ് ചെയ്തതിയി കാണാം. ഒരു ഉദാഹരണം ചിത്രത്തിൽ കാണാം.

പിന്‍വശം

മുന്‍വശം

♛♛♛♛♛♛♛♛♛   Philatelic terms – 20   ♛♛♛♛♛♛♛♛♛♛

Backstamp  (ബാക്സ്റ്റാമ്പ്)
തപാലിന്റെ പിൻവശത്ത് നൽകുന്ന റിസീവിങ്ങ് എന്റ് പോസ്റ്റ് ഓഫീസിന്റെ സീലിനെ ആണ് ബാക്സ്റ്റാമ്പ് എന്ന് വിളിക്കുന്നത്.  പോസ്റ്റ്കാർടുകൾക്ക് ഇവ മുൻവശത്താണ് കാണുക. ചിത്രത്തിൽ കാണുന്ന കറുത്ത സീൽ ആണ് ബാക്സ്റ്റാമ്പ്.