ഇന്ന് അറിയുവാന്‍ - ഏപ്രില്‍ മാസം


ഏപ്രില്‍ മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad


♛♛♛♛♛♛♛♛♛   April - 01   ♛♛♛♛♛♛♛♛♛♛

ഈസ്റ്റർ 

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമർമ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. 'ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്നൊരാൾ പറയുമ്പോൾ 'സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു' എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നത്രേ. എല്ലാ വർഷവും ഡിസംബർ ‍25-ന് ആഘോഷിക്കുന്ന ക്രിസ്തുമസിൽ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വർഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ താഴെ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വില്ല്യം ഹാർവി (ജന്മദിനം)

രക്തചംക്രമണം കണ്ടുപിടിച്ച ഇംഗ്ലിഷ് വൈദ്യശാസ്ത്രജ്ഞനാണ് വില്ല്യം ഹാർവി. ആധുനിക ശരീര ധർമ്മ ശാസ്ത്രത്തിന്റെ(PHYSIOLOGY) സ്ഥാപകനായി കരുതപ്പെടുന്നു.തുടക്കം മുതൽ തന്നെ ചികിൽസയേക്കാൾ വൈദ്യശാസ്ത്ര പഠനങ്ങളിലും പരീക്ഷണങ്ങളിലും ആയിരുന്നു ഹാർവിക്ക് കൂടുതൽ താല്പര്യം. ജന്തുക്കളെ കീറി മുറിച്ചു പഠന വിധേയമാക്കുക പതിവായിരുന്നു. 1616 ആയപ്പോഴേക്കും കശേരുകികളും അകശേരുകികളും ആയി 80 വ്യത്യസ്ത തരം ജന്തുക്കളെ ഇപ്രകാരം പഠിക്കുകയുണ്ടായി. അവയുടെ ഹൃദയത്തിലും രക്ത കുഴലുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹൃദയത്തിന്റെ പ്രധാന ധർമ്മം സങ്കോചനമാണെന്നും സങ്കോചിക്കുമ്പോൾ ധമനികൾ സ്പന്ദിക്കുന്നതുകൊണ്ട് ഹൃദയത്തിൽ നിന്ന് ധമനികളിലേക്കാണ് രക്തം ഒഴുകുന്നതെന്നും ഊഹിക്കപ്പെട്ടു. ശരീര ധർമ്മങ്ങൾ തീരെ നിലച്ചിട്ടില്ലാത്ത ജന്തുക്കളുടെ ശരീരങ്ങളിൽ ധമനികളിലും സിരകളിലും കെട്ടുകളിട്ട് അവയുടെ ഏതു ഭാഗത്താണ് രക്തം സംഭരിക്കപ്പെടുന്നത് എന്നു നിരീക്ഷിച്ചു. ധമനികളിൽ ഹൃദയത്തിനോടടുത്ത ഭാഗത്തും, സിരകളിൽ ഹൃദയത്തിൽ നിന്ന് അകന്ന ഭാഗത്തുമാണ് രക്തം സംഭരിക്കപ്പെടുന്നതെന്ന് കണ്ടു. ഇതിൽനിന്ന്, ധമനികളിൽ രക്തം വരുന്നത് ഹൃദയത്തിൽ നിന്നാണെന്നും, സിരകളിൽ നേരേ മറിച്ച് ഹൃദയത്തിലേക്കാണ് രക്തത്തിന്റെ ഒഴുക്ക് എന്നും അനുമാനിച്ചു. ഒരാളുടെ ശരീരത്തിലുള്ള രക്തത്തിന്റെ മൂന്നു മടങ്ങാണ് ഓരോ മണിക്കൂറിലും ഹൃദയം പമ്പ് ചെയ്യുന്നത് എന്നും കണ്ടുപിടിച്ചു. 1616 മുതൽ തന്നെ രക്ത ചംക്രമണത്തെപ്പറ്റി ഹാർവി പ്രസംഗിച്ചു തുടങ്ങിയെങ്കിലും ആശയങ്ങൾ പുസ്തക രൂപത്തിലാക്കിയത് 1628-ൽ മാത്രമാണ്. 'ഹൃദയത്തിന്റെയും രക്തത്തിന്റെയും ചലനങ്ങളെ പറ്റി' എന്നർഥം വരുന്ന ശീർഷകമുള്ള പുസ്തകം ലാറ്റിൻ ഭാഷയിലെഴുതി. അന്നു പ്രചാരത്തിലിരുന്ന- ഗാലൻ ന്റെ ശരീര ധർമ്മപരമായ സിദ്ധാന്തങ്ങൾക്ക് എതിരായിരുന്നതു കൊണ്ട് ഹാർവിക്ക് എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും അവയെല്ലാം ക്രമേണ ശമിച്ചു. ജീവിച്ചിരിക്കെ തന്നെ തന്റെ സിദ്ധാന്തം സ്വീകരിക്കപ്പെട്ടു കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു.  അദ്ദേഹം1657 ജൂൺ 3 ന്, 80ആം വയസ്സിൽ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   April - 02   ♛♛♛♛♛♛♛♛♛♛

ലോക ഓട്ടിസം അവബോധ ദിനം


ഓട്ടിസം പോലെ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്ന സന്ദേശമുയര്‍ത്തിയാണ് ഐക്യരാഷ്ട്ര സഭ ഓട്ടിസം ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബര്‍ 18 ലെ തീരുമാനപ്രകാരം ഏപ്രില്‍ രണ്ട് ലോക ഓട്ടിസം അവബോധ ദിനം ആയി ആചരിക്കപ്പെടുന്നു. സാധാരണ കുട്ടികളുടേതില്‍നിന്നും വ്യത്യസ്തമായി ചില കുട്ടികളില്‍ തലച്ചോറിന്റെ ജൈവഘടന അസാധാരണമായിരിക്കുന്ന അവസ്ഥയാണ് ഓട്ടിസം. ആശയവിനിമയത്തിലും പെരുമാറ്റരീതികളിലും ഓട്ടിസം ബാധിച്ചവര്‍ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തരായിരിക്കും. ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഏതാണ്ട് രണ്ട് വയസ്സാകുമ്പോഴേക്കും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും. വസ്തുക്കളെ അല്ലെങ്കില്‍ ആളുകളെ കൈചൂണ്ടി കാണിക്കാനോ പേരുപറഞ്ഞ് തിരിച്ചറിയാനോ കഴിയാതിരിക്കുക, പേരുവിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക, ഒരേ പ്രവര്‍ത്തിതന്നെ അര്‍ഥരഹിതമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുക, ഏതെങ്കിലും ഒരു വസ്തുവിനോട് അമിതമായി അടുപ്പം കാണിക്കുക, ഒരേ പ്രവൃത്തിയില്‍ തന്നെ മണിക്കൂറുകളോളം മുഴുകിയിരിക്കുക തുടങ്ങിയവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്.' ലോകം കണ്ട അപൂര്‍വ്വ പ്രതിഭകള്‍ പലരും ഓട്ടിസം ബാധിച്ചവരാണെന്ന് എത്രപേര്‍ക്കറിയാം?

പാശ്ചാത്യ ശാസ്ത്രീയ സംഗീത ലോകത്തെ അത്ഭുത പ്രതിഭകളായിരുന്ന മൊസാര്‍ട്ടും ബിഥോവനും ഓട്ടിസം ബാധിച്ച വ്യക്തികളായിരുന്നു. എന്തിനേറേ ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാന്‍മാരായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും ആദ്യ ദിന കവറും.


ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. ഈ അവസ്ഥയെ കുറിച്ച് സമൂഹത്തില്‍ വളരെ ചെറിയ വിഭാഗത്തിനെ വിവരമുളളൂ. പലര്‍ക്കും തെറ്റായ പല ധാരണകളും ഉണ്ട്. സ്വയം എന്നർഥമുള്ള ‘ആട്ടോസ്‘ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ‘ലിയോ കാനർ’ എന്ന മനോരോഗ വിദഗ്ദനാണ് 1943-ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്ത് ആ അവസ്ഥയില്‍ ജീവിതം നയിച്ച ആളുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.
ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.പാശ്ചാത്യ ശാസ്ത്രീയ സംഗീത ലോകത്തെ അത്ഭുത പ്രതിഭകളായിരുന്ന മൊസാര്‍ട്ടും ബിഥോവനും ഓട്ടിസം ബാധിച്ച വ്യക്തികളായിരുന്നു. എന്തിനേറേ ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാന്‍മാരായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓട്ടിസം എന്നാല്‍ ബുദ്ധിപരിമിതിയല്ല. എന്നാല്‍ ഓട്ടിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുളളവരാണ്. ലോകത്ത് പത്തായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്ത് പേര്‍ ഓട്ടിസമുളള അവസ്ഥയില്‍ കാണപ്പെടുന്നു. ഇതില്‍ നല്ലൊരു ശതമാനവും ആണ്‍കുട്ടികളുമാണ്. എന്നാല്‍ പെണ്‍കുട്ടികളില്‍ ഓട്ടിസം പിടിപെടുന്നത് കൂടുതല്‍ ഗുരുതരമാണ്.മരുന്നുനൽകിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാൽ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നുമേഖലകളിൽ പരിശീലനം നൽകുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ.പ്രധാനമായും ഓട്ടിസത്തിനുപിന്നിൽ ജനിതക കാരണങ്ങളാണെങ്കിലും ഈ അസാധാരണാവസ്ഥയുടെ യഥാർത്ഥകാരണം ഇന്നും അജ്ഞാതമായി തുടരുന്നു.മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങൾ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. ജനിതകമായ ചില സവിശേഷതകൾ, മസ്തിഷ്കത്തിന്റെ ഘടനാപരമായ ചില തകരാറുകൾ, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്കത്തിൽ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങൾ വരുത്തുന്നുവെന്ന് പഠനറിപ്പോർട്ടുകളുണ്ട്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

രഞ്ജിത് സിങ്ജി (ചരമദിനം)

രഞ്ജിത് സിങ്ജി (10 സെപ്റ്റംബർ 1872 – 2 ഏപ്രിൽ 1933) ഇന്ത്യൻ രാജകുമാരനും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഒരു ക്രിക്കറ്റ് കളിക്കാരനുമാണ്. അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലക്ക് വേണ്ടി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റും സസക്സിനു വേണ്ടി കൗണ്ടി ക്രിക്കറ്റും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായാണ് രഞ്ജി വിലയിരുത്തപ്പെടുന്നത്. പരമ്പരാഗത ശൈലിയിൽ നിന്നും മാറി ചിന്തിച്ചതിനാലും അതിവേഗ ചലനങ്ങളാലും ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും പുതിയൊരു ബാറ്റിംഗ് ശൈലി അവലംബിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മുൻകാലങ്ങളിൽ ബാറ്റ്സ്മാന്മാർ മുന്നോട്ടാഞ്ഞുകൊണ്ടാണ് ഷോട്ടുകൾ കളിച്ചിരുന്നത്. എന്നാൽ ഇദ്ദേഹം അക്കാലത്ത് പുരോഗമിച്ചു വന്നിരുന്ന പിച്ചുകളുടെ സാധ്യത മുതലെടുക്കുകയും ബാക്ക് ഫുട്ടിൽ ആക്രമണാത്മക ഷോട്ടുകൾ കളിക്കുകയും ചെയ്തു. ലേറ്റ് കട്ട് എന്ന ഷോട്ട് കളിക്കുന്നതിൽ അദ്ദേഹം വിദഗ്ദനായിരുന്നു. അതുപോലെത്തന്നെ ലെഗ് ഗ്ലാൻസ് എന്ന ഷോട്ട് കണ്ടെത്തുകയും പ്രശസ്തമാക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിനോടുള്ള ബഹുമാനസൂചകമായിട്ടാണ്, ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് പരമ്പരക്ക് രഞ്ജി ട്രോഫി എന്ന പേരു നൽകിയത്. പാട്യാലയിലെ മഹാരാജ ഭുപീന്ദർ സിങ്ങാണ് 1935 ൽ ഈ പരമ്പര ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിനകവറും...



♛♛♛♛♛♛♛♛♛   April - 03   ♛♛♛♛♛♛♛♛♛♛

ശിവാജി (ചരമദിനം)

മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഛത്രപതി ശിവാജി മഹാരാജ്  എന്നറിയപ്പെടുന്ന ശിവാജി ഭോസ്ലേ(ഫെബ്രുവരി 19, 1627 – ഏപ്രിൽ 3 , 1680). ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനാണ് ശിവാജി. തന്റെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു. ചെറുപ്പം മുതൽ തന്നെ ഹൈന്ദവ ധർമ്മ ശാസ്ത്രങ്ങൾ പഠിച്ചു വളർന്ന ശിവാജിയിൽ അമ്മ ജീജാഭായി, ദാദാജി , സമർഥ രാമദാസ് എന്നിവർ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ജീവിതത്തിൽ ഉടനീളം ഉറച്ച ആദർശ ശുദ്ധി ശിവാജിയുടെ വ്യക്തിത്വത്തിൽ ദർശിക്കാൻ സാധിക്കും. സ്ത്രീകളോടും വൃദ്ധരോടും ഏതു വിപരീത പരിതസ്ഥിതിയിൽ പോലും മാന്യമായി പെരുമാറണം എന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വാരാജ്യം എന്ന ആശയം മുഴുവൻ സാംസ്കാരിക ഭാരതത്തെയും അടിസ്ഥാനപെടുത്തിയായിരുന്നു. അതേ കാഴ്ചപ്പാട് കൂടെയുള്ളവരിലേക്കും അദ്ദേഹം പകർന്നു നൽകി.

ശിവാജിയുടെ ശത്രുക്കൾ ഇസ്ലാമിക ഭരണാധികാരികൾ ആയിരുന്നെങ്കിലും അദ്ദേഹത്തിൻറെ ഉറ്റവരിൽ പലരും ഇസ്ലാം മത വിശ്വാസികൾ ആയിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരായ നൂർഖാൻ ബേഗ്, സിദ്ദി ഹിലാൽ , മുല്ല ഹൈദർ നാവിക സേനയുടെ അമരത്ത് ഉണ്ടായിരുന്ന ഇബ്രാഹിം ഖാൻ, ദൌലത് ഖാൻ, പീരങ്കി പടയുടെ മേധാവി യായിരുന്ന സിദ്ദി ഇബ്രാഹിം എന്നിവർ ഇവരിൽ ചിലരാണ്.

ഭരണഭാഷ പേർഷ്യൻ ആയിരുന്നു ശിവാജിയുടെ കാലം വരെ ഉപയോഗിച്ചിരുന്നത്. അദ്ദേഹം അത് സംസ്കൃതമാക്കി മാറ്റി. സിന്ധു നദി തീരം മുതൽ ഭാരതത്തിന്റെ തെക്കെ അതിർത്തി വരെ നീണ്ടു കിടക്കുന്ന ഹിന്ദു സാമ്രാജ്യം എന്ന സ്വരാജ്യ സങ്കൽപ്പം അദ്ദേഹത്തിന്റെ കാലത്ത് പൂർണ്ണമായില്ല എങ്കിലും ഇല്ലായ്മയിൽ നിന്നും ഡെക്കാൻ മുഴുവനായും ആ സാമ്രാജ്യത്തിൻറെ ഭാഗമാക്കാൻ അദ്ദേഹത്തിനായി.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും.ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മാർലൺ ബ്രാൻഡോ (ജന്മദിനം)

ഗോഡ്‌ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായ വിറ്റോ കൊറിയോണിയെ അവതരിപ്പിച്ച വിഖ്യാത നടനാണ് മാർലൺ ബ്രാൻഡോ (Marlon Brando). അമേരിക്കൻ ഐക്യനാടുകളിലെ നെബ്രാസ്ക സംസ്ഥാനത്തെ ഒമാഹയിൽ 1924 ഏപ്രിൽ മൂന്നിനു മാർലൺ ബ്രാൻഡോ ജനിച്ചു. 1943-ൽ ന്യുയോർക്കിൽ എത്തി അഭിനയം പഠിച്ച ബ്രാൻഡോ നാടകതിലെക്കാണ് ആദ്യം തിരിഞ്ഞത്. വിഖ്യാത നാടക കൃത്തായ ടെന്നസീ വില്യംസിന്റെ 'എ സ്ട്രീറ്റ്‌ കാർ നെയിമ്ഡ് ഡിസയർ ' എന്നാ നാടകത്തിലെ സ്റ്റാൻലി കൊവൽസ്കിയെ 1947-ൽ വേദിയിൽ അനസ്വരമാക്കിയതോടെ ബ്രാൻഡോ പ്രശസ്തനായി. സിനിമയിലേക്കുള്ള വഴിയും തുറന്നു.

1950-ൽ പുറത്തിറങ്ങിയ 'ദി മെൻ' ആയിരുന്നു ബ്രാൻഡോയുടെ ആദ്യത്തെ ചിത്രം. 1951-ൽ ഏലിയ കസൻ 'സ്ട്രീറ്റ്‌ കാർ ' സിനിമ ആക്കിയപ്പോൾ ബ്രാൻഡോ തന്നെയാണ് കൊവല്സ്കി ആയി വേഷമിട്ടത്. ചരിത്രം സൃഷ്‌ടിച്ച ഈ ചിത്രം ബ്രാൻഡോയെ പ്രശസ്തിയിലേക്ക് ഉയർത്തി.'വിവ സപാത്ത' യിൽ മെക്സിക്കൻ വിപ്ലവകാരിയായ എമിലിയാനോ സപാത്തയുടെ വേഷമായിരുന്നു ബ്രാൻഡോ കൈകാര്യം ചെയ്തത്. ഹോളിവുഡിലെ ഏറ്റവും വലിയ തരാം എന്നാ നിലയിലേക്ക് ബ്രാൻഡോ കുതിച്ചുയർന്നു. അഭിനയ ചാതുര്യം നിറഞ്ഞ ചിത്രങ്ങൾ ഒന്നൊന്നായി പുറത്തിറങ്ങി. ജൂലിയസ് സീസർ , ദി വൈൽഡ്‌ വൺ, ഓൺ ദി വാട്ടർ ഫ്രെണ്ട്, ഗെയ്സ്‌ ആൻഡ്‌ ഡോള്ല്സ് , ദി ഫുജിടീവ് കൈൻഡ് തുടങ്ങിയ ചിത്രങ്ങൾ ജന ശ്രദ്ധ പിടിച്ചു പറ്റി.

അറുപതുകളിൽ ഇറങ്ങിയ ചില ചിത്രങ്ങൾ പരാജയപെട്ടതോടെ അദ്ദേഹത്തിന്റെ പ്രഭ മങ്ങി തുടങ്ങി. പക്ഷെ , 1972-ൽ ഫോർഡ്‌ കൊപ്പോല സംവിധാനം ചെയ്ത 'ദി ഗോഡ്ഫാദർ' ലൂടെ അദ്ദേഹം തിരിച്ചു വന്നു. ഈ ചിത്രത്തിലെ വിറ്റോ കൊറിയോനി എന്നാ കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചു. ഓൺ ദി വാട്ടർഫ്രണ്ടിനും ഓസ്കാർ ലഭിച്ചിരുന്നു.ഒരു സാമൂഹിക പ്രവർത്തകനും ആയിരുന്നു ബ്രാണ്ടോ. അമേരിക്കൻ പൗരാവകാശ പ്രസ്ഥാനം, അമേരിക്കൻ ഇന്ത്യൻ പ്രസ്ഥാനങ്ങൾ എന്നിവയിൽ ബ്രാണ്ടോ പങ്കുചേർന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ ബ്രാണ്ടോ നാലാമതാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



♛♛♛♛♛♛♛♛♛   April - 04   ♛♛♛♛♛♛♛♛♛♛

സുൽഫിക്കർ അലി ഭൂട്ടോ (ചരമദിനം)


പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റും, ഒമ്പതാമത്തെ പ്രധാനമന്ത്രിയുമായിരുന്നു സുൽഫിക്കർ അലി ഭൂട്ടോ(ജനുവരി 5, 1928– ഏപ്രിൽ 4 , 1979). പാകിസ്താനിലെ സുപ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.)യുടെ സ്ഥാപക നേതാവുമായിരുന്നു അദ്ദേഹം . പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റായി സുള്‍ഫിക്കര്‍ അലി ഭൂട്ടോ1971 ഡിസംബര്‍ 20 ന് സ്ഥാനമേറ്റു. ഇന്ത്യയുമായുള്ള യുദ്ധത്തിലേറ്റ പരാജയത്തെ തുടര്‍ന്ന് യഹ്യ ഖാന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഭൂട്ടോ അധികാരത്തിലെത്തുന്നത്.

ഇന്ത്യയുമായുള്ള യുദ്ധത്തിലുണ്ടായ പരാജയം പാകിസ്താന്‍ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിക്കുന്നതില്‍ എത്തിയിരുന്നു. ഇത് പാകിസ്താന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. 1973 വരെ പ്രസിഡന്റ് പദത്തിലിരുന്ന ഭൂട്ടോ തുടര്‍ന്ന് പാകിസ്താന്റെ ഒമ്പാതാമത് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. 1979-ൽ രാഷ്ട്രീയ പകപോക്കലെന്ന നിലയിൽ അന്നത്തെ ഭരണാധികാരി സിയാ ഉൾ ഹഖിന്റെ നിർദ്ദേശപ്രകാരം ഭൂട്ടോയെ തൂക്കിലേറ്റി. ഭൂട്ടോ കരസേനാമേധാവിയായി രണ്ടുവർഷം തികയും മുൻപേ ജനറൽ സിയ പട്ടാള അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

പാക്കിസ്ഥാൻ പുറത്തിറക്കിയ തപാൽ സ്റ്റാമ്പും. ആദ്യദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മഖാൻലാൽ ചതുർവേദി (ജന്മദിനം)

ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ദേശീയ പോരാട്ടത്തിൽ പങ്കുവഹിച്ച പത്രപ്രവർത്തകനായിരുന്നു പണ്ഡിറ്റ് ജി എന്ന് അറിയപ്പെടുന്ന പണ്ഡിറ്റ് മഖാൻലാൽ ചതുർവേദി (1889 ഏപ്രിൽ 4 - 1968 ജനുവരി 30). കവി, എഴുത്തുകാരൻ, നാടകകൃത്ത് എന്നി മേഖലകളിലും അദ്ദേഹം അറിയപ്പെടുന്നു. 1955 ൽ ഹിം തറിംഗിനി എന്ന കൃതിക്ക് ഹിന്ദിയിൽ അദ്ദേഹത്തിന് ആദ്യത്തെ സാഹിത്യ അക്കാദമിപുരസ്കാരം ലഭിച്ചു. 1963 ൽ സിവിലിയൻ ബഹുമതിയായി അദേഹത്തിന് പത്മഭൂഷൺഭാരത സർക്കാർ നൽകി ആദരിച്ചു1992ൽ മധ്യപ്രദേശ്‌ നിയമസഭ സ്ഥാപിച്ച  ഭോപ്പാലിലെ മഖാൻലാൽ ചതുർവേദി രാഷ്ട്രീയ പത്രകരിത വിശ്വവിദ്യാലയ എന്ന ഒരു പൊതു സർവകലാശാലകി അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   April - 05   ♛♛♛♛♛♛♛♛♛♛

ഉപ്പുസത്യാഗ്രഹ ദിനം


ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന്‌ നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ  അക്രമ രഹിത സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം.

1930 മാർച്ച് 12 ന് ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു. 21 കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ആദ്യദിവസത്തെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. 4,000 ഓളം വരുന്ന ജനങ്ങളോട് അന്ന് വൈകീട്ട് ഗാന്ധി പറഞ്ഞു. ചിലയിടങ്ങളിൽ ജാഥക്ക് കിലോമിറ്ററോളം നീളമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ധാരാളം വാർത്തകൾ ഈ ജാഥയെക്കുറിച്ചു ഇടതോരാതെ വന്നിരുന്നു. ന്യൂയോർക്ക് ടൈംസ് എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി. കയ്യൂക്കിനെതിരേയുള്ള ഈ സമരത്തിൽ എനിക്ക് ലോകത്തിന്റെ അനുകമ്പ ആവശ്യമുണ്ടെന്ന് ഗാന്ധി യാത്രക്കിടെ പറയുകയുണ്ടായി. ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കും എന്ന് ഒരു കൈനിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് പിറ്റേദിവസം ഗാന്ധി പറയുകയുണ്ടായി ഏപ്രിൽ 6-ന്‌ ഉപ്പുസത്യാഗ്രഹം സമാപനം കുറിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സി.എഫ്. ആൻഡ്രൂസ്  (ചരമദിനം)

ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു പുരോഹിതനും ക്രിസ്തുമതപ്രചാരകനും മതാധ്യാപകനും ഇന്ത്യയിലെ ഒരു സാമൂഹ്യപരിഷ്കർത്താവുമായിരുന്നു സി.എഫ്. ആൻഡ്രൂസ് എന്ന ചാൾസ് ഫ്രീർ ആൻഡ്രൂസ്(1871 ഫെബ്രുവരി 12 – 1940 ഏപ്രിൽ 5). മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്ന ഇദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു പിന്തുണ നൽകിയിരുന്നു. ദക്ഷിണാഫ്രിക്കയിലെഇന്ത്യാക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന ഗാന്ധിജിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിൽ ആൻഡ്രൂസ് വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ആൻഡ്രൂസിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളായ C.F.A. എന്നതിനു 'ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ' (Christ's Faithful Apostle) എന്ന വിശേഷണമാണ് ഗാന്ധിജി നൽകിയിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആൻഡ്രൂസ് നൽകിയ സംഭാവനൾ പരിഗണിച്ച് ഡെൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർത്ഥികളും ഗാന്ധിജിയും അദ്ദേഹത്തെ 'ദീനബന്ധു' (പാവപ്പെട്ടവന്റെ സുഹൃത്ത്) എന്ന് അഭിസംബോധന ചെയ്തിരുന്നുഗാന്ധിജിയുടെ ഉറ്റചങ്ങാതിയായി മാറിയതോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് സി.എഫ്. ആൻഡ്രൂസ് കടന്നുവന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1935 മുതൽ ബ്രിട്ടനിൽ കൂടുതൽ സമയം ചിലവഴിക്കുവാൻ തുടങ്ങിയ ആൻഡ്രൂസ് അവിടെ യേശുക്രിസ്തുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ സുവിശേഷങ്ങൾ നടത്തി. 'യേശുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ' എന്നാണ് ഗാന്ധിജി ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഗാന്ധിജിയെ 'മോഹൻ' എന്ന് അഭിസംബോധന ചെയ്തിരുന്ന വളരെ കുറച്ചുപേരിൽ ഒരാളാണ് ആൻഡ്രൂസ്.

1940 ഏപ്രിൽ 5-ന് കൊൽക്കത്ത സന്ദർശിക്കുന്ന വേളയിൽ സി.എഫ്. ആൻഡ്രൂസ് അന്തരിച്ചു. കൊൽക്കത്തയിലെ ലേവർ സർക്കുലാർ റോഡ് സെമിത്തേരിയിലാണ് അദ്ദേഹത്തിന്റ ഭൗതികശരീരം അടക്കം ചെയ്തത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   April - 06   ♛♛♛♛♛♛♛♛♛♛

റാഫേല്‍ (ജന്മദിനം)

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ എന്നറിയപ്പെടുന്ന റഫായേലോ സാൻസിയോ (ഏപ്രിൽ 6, 1483 - ഏപ്രിൽ 6, 1520). മൈക്കലാഞ്ചലോ, ലിയണാർഡോ ഡാവിഞ്ചി എന്നിവരോടൊപ്പം റഫേലിനെ നവോത്ഥാനാചാര്യന്മാരിലൊരാളായി കണക്കാക്കപ്പെടുന്നു. ഡാവിന്‍ചിയുടെയും മൈക്കലാഞ്ജലോയുടെയും സമകാലീനനായിരുന്ന റാഫേല്‍ 1483 ഏപ്രില്‍ 6-ന് ഇറ്റലിയിലെ ഉര്‍ബിനോയില്‍ ജനിച്ചു. പിതാവായ ജിയോവാനി സാന്‍റി കൊട്ടാരം ചിത്രകാരനായിരുന്നു. പൈതൃകമായി കിട്ടിയ ചിത്രകലാവാസന ഗുരുവായ പെറൂജിനോയുടെ കീഴില്‍ തേച്ചു മിനുക്കപ്പെട്ടു. 1508-ൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ റാഫേലിനെ റോമിലേക്ക് ക്ഷണിച്ചു.  റോമിലെത്തിയ റാഫേലിനെ പോപ്പ് ലൂയിസ് രണ്ടാമന്‍  വത്തിക്കാന്‍ അരമനയിലെ ചിത്രകാരനായി നിയമിച്ചു.റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും ഇവിടെവച്ചായിരുന്നു. ചിത്രകാരന്മാരുടെ രാജകുമാരൻ എന്നാണ്‌ റോമിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1504ല്‍ വരച്ച കന്യാമറിയവും ഉണ്ണിയേശുവുമെന്ന ചിത്രം റാഫേലിനെ പ്രശസ്തനാക്കി. ഈ ചിത്രം ഇന്ന് കാലിഫോര്‍ണിയയിലെ സിമോണ്‍ മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വത്തിക്കാനിലെ അപ്പോസ്തലിക് പാലസില്‍ വരച്ച ദി സ്കൂള്‍ ഒഫ് ആഥന്‍സ്, ഡിസ്പ്യൂട്ടാ എന്നീ ചുമര്‍ചിത്രങ്ങള്‍ റാഫേലിന്‍റെ പ്രതിഭയ്ക്ക് ഉദാഹരണങ്ങളാണ്. തന്‍റെ കാമുകിയായ മാര്‍ഗരിത്തയെ മോഡലാക്കി ഒരു ഛായാചിത്രം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കെ 1520 ഏപ്രില്‍ 6ന്  തന്റെ മുപ്പത്തിഏഴാം ജന്മദിനത്തിൽ അദ്ദേഹം അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നീൽസ് ഹെൻറിക് ആബേൽ (ചരമദിനം)

പ്രശസ്തനായ നോർവേജിയൻ ഗണിതശാസ്ത്രജ്ഞനായിരുന്നു നീൽസ് ഹെൻറിക് ആബേൽ.(5 ഓഗസ്റ്റ് 1802  ,6 ഏപ്രിൽ 1829) നോർവെയുടെ ഭാഗമായിരുന്ന ഫീനോസ് ദ്വീപിൽ ജനിച്ച ആബേൽ ഒരു ലൂതറർ വൈദികന്റെ ഏഴു മക്കളിൽ രണ്ടാമനായിരുന്നു.

27-ആം വയസ്സിൽ തന്നെ മരണമടഞ്ഞെങ്കിലും ചെറുപ്രായത്തിൽ തന്നെ ആബേൽ ഗണിതശാസ്ത്രത്തിൽ കാതലായ കണ്ടുപിടിത്തങ്ങൾ നടത്തിയിരുന്നു. അഞ്ചാം വർഗ്ഗ ബഹുപദങ്ങൾക്ക് ബിജീയനിർദ്ധാരണം സാധ്യമല്ല എന്ന് തെളിയിച്ചതാണ് ആബേലിന്റെ ഏറ്റവും വലിയ സംഭാവന. ദ്വിപദപ്രമേയത്തിന്റെതെളിവ് ഭിന്നകസംഖ്യകളെയുംഉൾക്കൊള്ളിക്കുന്ന തരത്തിൽ വികസിപ്പിച്ചത് അദ്ദേഹമാണ്. ഗ്രൂപ് സിദ്ധാന്തം എന്ന ഗണിതശാഖയ്ക്ക് തുടക്കമിട്ടു (ഗാൽവയുംസ്വതന്ത്രമായി ഇത് വികസിപ്പിച്ചിരുന്നു). എലിപ്റ്റിക് ഫങ്ഷനുകളെക്കുറിച്ചും കാര്യമായ പഠനങ്ങൾ നടത്തിയെങ്കിലും ഇവ അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് പുറത്തുവന്നത്.

ഗണിതശാസ്ത്രജ്ഞർക്കുള്ള നോബേൽ സമ്മാനം എന്ന പേരിൽ അറിയപ്പെടുന്ന ആബേൽ പുരസ്കാരം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ്. ഏതാണ്ട് ഒരു മില്യൺ ഡോളർ സമ്മാനത്തുകയുള്ള ഇത് ഓരോ വർഷവും നോർവേയിലെ രാജാവാണ് സമ്മാനിക്കുന്നത്. നോർവെ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   April - 07   ♛♛♛♛♛♛♛♛♛♛

ലോകാരോഗ്യ ദിനം (World Health Day)

ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യദിനം. 1948ൽ ഏപ്രിൽ 7നാണ് ലോകാരോഗ്യ സംഘടന സ്ഥാപിച്ചത്. ലോകാരോഗ്യ സംഘടന 1948 ല്‍ വിളിച്ചു ചേർത്ത പ്രഥമ ലോക ആരോഗ്യസഭ (World Health Assembly ) യില്‍ ആണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുത്തത്‌.പിന്നീട് 1950 മുതൽ, എല്ലാ വർഷവും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ ദിനം ലോകാരോഗ്യദിനമായി ആചരിക്കപ്പെടുന്നു. ഓരോ വർഷവും ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജാക്കി ചാൻ (ജന്മദിനം)

ഹോളിവുഡ് ആക്ഷൻ കോമഡി ചലച്ചിത്ര അഭിനേതാവും സം‌വിധായകനുമാണ്‌ ചാക്കി ചാൻ. കുൻഫു എന്ന അയോധനകല ലോകത്ത് തെളിഞ്ഞുവന്നതിൽ ജാക്കി ചാന്റെ സിനിമകൾക്ക് കാര്യമായ പങ്ക് ഉണ്ട്.ചൈനയിൽ ആഭ്യന്തര യുദ്ധകാലത്ത് ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിൽ 1954 ഏപ്രിൽ ഏഴിനാണ് ജാക്കിചാന്റെ ജനനംപഠനത്തിൽ മിടുക്കനല്ലായിരുന്ന ജാക്കിചാൻ ഒന്നാം ക്ലാസിൽ തന്നെ തോറ്റു. ആറാം വയസിൽ ജാക്കിയെ മാതാപിതാക്കൾ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ചൈന ഡ്രാമാ അക്കാദമിയിൽ ചേർത്തു. പിന്നീടുള്ള പത്തു വർഷം മാതാപിതാക്കളിൽ നിന്നു വേർപിരിഞ്ഞു നാടകവും സംഗീതവും ആയോധന കലകളും അഭ്യസിച്ചു. സ്വതവേ നാണംകുണുങ്ങി ആയിരുന്ന ജാക്കിക്ക് നല്ല സുഹൃത്തുക്കളുടെ പ്രോൽസഹാനം മൂലം ആത്മവിശ്വാസം നേടാനായി.പതിനാറാമത്തെ വയസ്സിൽ ചില ആക്‌ഷൻ സിനിമകളിൽ അഭിനയിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഒരു സിനിമാ താരമാവുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനാകാത്തതിൽ മനസ്സ് മടുത്ത ജാക്കി തിരിച്ച് ഓസ്ട്രേലിയയിലെത്തി. കെട്ടിടനിർമ്മാണ തൊഴിലാളിയായി പണിയെടുത്തു. ഇതിനിടെ സിനിമയിൽ  അവസരവുമായി ഹോങ്കോങ്ങിൽ നിന്നും വീണ്ടും ക്ഷണമെത്തി. ബ്രൂസ്‌ലിയുടെ വിഖ്യാത സിനിമകളായ ഫിസ്റ്റ് ഓഫ് ഫ്യൂരിയിലും എന്റർ ദ ഡ്രാഗണിലും സ്റ്റണ്ട് കോഓർഡിനേറ്ററായി. ബ്രൂസ്‌ലിയുടെ മരണശേഷം അദ്ദേഹത്തിന് പകരക്കാരനായി ജാക്കിചാനെ ചില സിനിമകളിൽ അവതരിപ്പിച്ചെങ്കിലും ജനം സ്വീകരിച്ചില്ല.മറ്റൊരു ബ്രൂസ്‌ലി ആകാൻ ശ്രമിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ജാക്കിചാൻ തന്റേതായ വ്യക്തിത്വത്തിനും സ്വഭാവ സവിശേഷതകൾക്കും ഇണങ്ങുന്ന റോളുകൾ ചെയ്തുതുടങ്ങിയപ്പോൾ ഫലം കണ്ടുതുടങ്ങി. നർമ്മത്തിലൂന്നിയ ആക്‌ഷൻ സിനിമകളിലൂടെ ജാക്കി ചാൻ ഹോങ്കോങ് സിനിമകളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. പിന്നീട് ഹോളിവുഡ് സിനിമയുടെ ഭാഗമായ ജാക്കിചാൻ അവിടെയും സ്വതസിദ്ധമായ ശൈലിയിലൂടെ വെന്നിക്കൊടി പാറിച്ചു.ആജീവനാന്തസംഭാവനകൾക്കായി ജാക്കി ചാന് 2016 -ൽ ഓസ്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   April - 08   ♛♛♛♛♛♛♛♛♛♛

ബങ്കിം ചന്ദ്ര ചാറ്റർജി (ചരമദിനം)

ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി (27 ജൂൺ 1838– 8 ഏപ്രിൽ 1894) വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയിൽ പ്രശസ്തനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സർക്കാർ പ്രഖ്യാപിച്ചു ബങ്കിം ചന്ദ്ര ചാറ്റർജി ധാരാളം നോവലുകളും, കവിതകളും രചിച്ചിട്ടുണ്ട്. ആനന്ദമഠം ആണ് പ്രശസ്തമായ കൃതി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു. ബംഗാളി സാഹിത്യം പിന്തുടർന്നുപോന്ന ഒരു യാഥാസ്ഥിതിക ചട്ടക്കൂടിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ളചാറ്റർജിയുടെരചനാരീതി പിന്നീട് ഇന്ത്യയിലൊട്ടാകെയുള്ള എഴുത്തുകാർക്ക് പ്രചോദനമായി തീരുകയുണ്ടായി ഭാരതത്തിന്റെ ദേശീയഗീതവുമായിമാറിയ വന്ദേമാതരം ഈ മഹാന്റെ ഉൽകൃഷ്ടമായ രചനാവൈഭവത്തെ വെളിവാക്കുന്നു. മഹാത്മാ ഗാന്ധി,സുഭാഷ്‌ ചന്ദ്രബോസ് തുടങ്ങിയ ധീരദേശാഭിമാനികൾക്കെല്ലാം ഒരേപോലെ സ്വീകാര്യവും, ഹൃദയാഭിലാഷത്തിന്റെ ബഹിർസ്ഫുരണവുമായി മാറിയ ഗാനമാണ് വന്ദേമാതരം. മാതൃരാജ്യത്തെ അളവറ്റു സ്നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീർത്ത ആ ധീരദേശാഭിമാനി 1894 ൽ അന്തരിച്ചു.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കോഫി അന്നന്‍ (ജന്മദിനം)

ഐക്യരാഷ്ട്ര സഭയുടെ ഇതുവരെയുള്ള ചരിത്രത്തിലെ കറുത്തവര്‍ഗക്കാരനായ സെക്രട്ടറി ജനറലാണ് കോഫി അന്നന്‍ഐക്യരാഷ്ട്ര സംഘടനയുടെ 7-Ɔമത്തെ സെക്രട്ടറി ജനറലും മാനവികതയുടെ സമാധാനദൂതനുമായിരുന്ന ഇദ്ദേഹം 1938 ഏപ്രില്‍ എട്ടിന് ഘാനയിലെ കുമാസിയിലാണ് ജനനം. മകാലെസ്റ്റര്‍ കോളേജില്‍ നിന്ന് എക്കണോമിക്‌സ് ബിരുദവും ജെനീവയിലെ ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ബിരുദവും യുഎസിലെ മാസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടി. 1962ല്‍ യുഎന്നിന്റെ ഭാഗമായി. സിറിയയിലേയ്ക്കുള്ള യുഎന്‍ പ്രത്യേക പ്രതിനിധിയായിരുന്നു. 2001ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടി. 2016ല്‍ റാഖിന്‍ പ്രവിശ്യയില്‍ വംശീയ ന്യൂനപക്ഷമായ റോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പാനലിന്റെ തലവനായി മ്യാന്‍മര്‍ നിയോഗിച്ചതും കോഫി അന്നനെ തന്നെ.

യുഎന്നില്‍ നിന്ന് വിരമിച്ച ശേഷവും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു കോഫി അന്നന്‍ – കോഫി അന്നന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടും നെല്‍സണ്‍ മണ്ടേല സ്ഥാപിച്ച ദ എല്‍ഡേഴ്‌സ് എന്ന സംഘടനയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവര്‍ത്തിച്ചു. ആഫ്രിക്ക പ്രോഗ്രസ് പാനലിന്റെ ചെയര്‍മാനായിരുന്നു. അലൈന്‍സ് ഫോര്‍ എ ഗ്രീന്‍ റെവലൂഷന്‍ ഇന്‍ ആഫ്രിക്ക (എജിആര്‍എ) എന്ന സംഘടനയുടേയും ആദ്യകാല നേതാവായിരുന്നുവളരെപ്പെട്ടെന്ന് ജനപ്രിയ നേതാവായി മാറിയ കോഫി അന്നൻ ടെലിവിഷനിലും പത്രങ്ങളിലും സ്ഥിരമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ അദ്ദേഹത്തിന് നയതന്ത്രജ്ഞർക്കിടയിലെ റോക്ക് സ്റ്റാർ എന്ന പേരുകിട്ടി.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിന്നു 80-മത്  വയസിൽ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മാർഗരറ്റ് താച്ചർ (ചരമദിനം)

യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മാർഗരറ്റ് താച്ചർ(ഒക്ടോബർ 13, 1925 – ഏപ്രിൽ 8, 2013). 1979മുതൽ 1990 വരെയാണ് ഇവർ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്. 1975 മുതൽ 1990 വരെയുള്ള കാലയളവിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വം വഹിച്ചു. ഈ രണ്ട് സ്ഥാനങ്ങളിലും പ്രവർത്തിച്ച ഒരേയൊരു വനിതയാണിവർ. "ഉരുക്കുവനിത" (The Iron Lady), "മാഡ് മാഗി" എന്നീ വിളിപ്പേരുകളിലും ഇവർ അറിയപ്പെട്ടിരുന്നു. 1982ൽ അർജന്റീനയിൽനിന്ന്ഫാക്ക്‌ലാന്റ് ദ്വീപ് തിരിച്ചുപിടിച്ച ബ്രിട്ടീഷ് സൈന്യത്തിന് നിർദ്ദേശങ്ങൾ നൽകിയത് ഇവരായിരുന്നു. ചരിത്രത്തിൽ പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച രണ്ടാമത്തെ വ്യക്തിയാണിവർ.

യൂറോപ്പിലെ തന്നെ ആദ്യ വനിതാ പ്രധാനമന്ത്രിയായ താച്ചറുടെ മുഴുവന്‍ പേര് മാര്‍ഗരറ്റ് ഹില്‍ഡ റോബര്‍ട്ട്സ് എന്നാണ്. ആല്‍ഫ്രഡ് റോബര്‍ട്ട്സ് എന്ന വ്യാപാരിയുടെ മകളായി ലിങ്കണ്‍ഷയറിലെ ഗ്രന്ഥാമില്‍ 1925 ഒക്ടോബര്‍ 13നാണ് ഇവര്‍ ജനിച്ചത്. പഗ്രന്ഥാം ഹൈസ്കൂളിലും സോമര്‍വില്‍ കോളജിലും (ഓക്സ്ഫഡ്) ആയിരുന്നു വിദ്യാഭ്യാസം. വിദ്യാര്‍ഥിയായിരിക്കെ യൂണിവേഴ്സിറ്റി കണ്‍സര്‍വേറ്റിവ് അസ്സോസിയേഷന്റെ പ്രസിഡന്റായി. രസതന്ത്രത്തില്‍ ബിരുദം നേടി (1947). തുടര്‍ന്ന് രസതന്ത്ര ഗവേഷകയായി ജോലി നോക്കി. 1951ല്‍ വിവാഹിതയായി. ഡെനിസ് താച്ചര്‍ എന്ന ധനികനായ ബിസിനസ്സുകാരനാണ് ഭര്‍ത്താവ്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി 1950ലും 51ലും പാര്‍ലമെന്റിലേക്കു മത്സരിച്ചുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. 1953 മുതല്‍ 59ല്‍ പാര്‍ലമെന്റംഗമാകുന്നതുവരെ അഭിഭാഷകയായി പ്രവര്‍ത്തിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയതോടെ 1970 മുതല്‍ 74 വരെ താച്ചര്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും ശാസ്ത്ര കാര്യങ്ങള്‍ക്കും വേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറി പദവി വഹിച്ചു. തുടര്‍ന്ന് 1974ലെ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പരാജയപ്പെട്ടു. ജയിച്ച താച്ചര്‍പ്രതിപക്ഷ നേതാവായി.

തുടര്‍ന്നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ (1979) കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തിലേറി. അവര്‍ പ്രധാനമന്ത്രിയായി. സാമ്പത്തിക രംഗത്ത് പല പരിഷ്കാരങ്ങളും താച്ചര്‍ ഗവണ്‍മെന്റ് നടപ്പിലാക്കി. ട്രേഡ് യൂണിയനുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ ഇവരുടെ ജനപ്രീതി വര്‍ധിച്ചുവെങ്കിലും 1981ഓടെ അതിന് മങ്ങലേറ്റു. എന്നാല്‍ ബ്രിട്ടന്റെ വകയായിരുന്ന ഫാക്ലാന്‍ഡില്‍ ഇക്കാലത്ത് അര്‍ജന്റീന നടത്തിയ ആക്രമണവും അതിനെ പരാജയപ്പെടുത്തുവാന്‍ താച്ചര്‍ ഗവണ്മെന്റിനു കഴിഞ്ഞതും രാഷ്ട്രീയ രംഗത്തു പിടിച്ചു നില്ക്കുവാന്‍ ഇവര്‍ക്ക് അവസരമേകി (1982). തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ താച്ചര്‍ ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വന്നു. പിന്നീട് 1987ലെ തെരഞ്ഞെടുപ്പിലും താച്ചറുടെ കക്ഷിക്ക് ജയമുണ്ടായതോടെ ഇവര്‍ക്ക് മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്താന്‍ കഴിഞ്ഞു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ താച്ചറുടെ നേതൃത്വത്തിന് വെല്ലുവിളി നേരിടേണ്ടിവന്നു. 1990 നവംബറില്‍ ഇവര്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞു..  1992ലെ തെരഞ്ഞെടുപ്പില്‍ താച്ചര്‍ മത്സരിച്ചില്ല. 1993ല്‍ ദ് ഡൌണിങ് സ്റ്റ്രീറ്റ് ഈയേഴ്സ് 1979-1990 എന്ന ആത്മകഥാഗ്രന്ഥം പ്രസിദ്ധീകരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   April - 09   ♛♛♛♛♛♛♛♛♛♛

 പോൾ ലിറോയ് റോബ്സൺ (ജന്മദിനം)

പ്രമുഖ അഫ്രിക്കൻ-അമേരിക്കൻ ഗായകനും, നടനും, ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു പോൾ ലിറോയ് റോബ്സൺ  (1898 ഏപ്രിൽ 9 - 1976 ജനുവരി 23). ബഹുമുഖ പ്രതിഭയായിരുന്ന ഇദ്ദേഹം സർവ്വകലാശാലാ പഠനസമയത്ത് മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. പിന്നീട് ഗായകനായും സിനിമാ-നാടക അഭിനേതാവായും മാറി. ഇതിനിടയിൽ നിയമബിരുദം സമ്പാദിച്ച് അഭിഭാഷകനായും പ്രവർത്തിച്ചു. സ്പാനിഷ് ആഭ്യന്തര യുദ്ധം, ഫാസിസം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകളെടുത്തതോടെ അദ്ദേഹം സാർവ ദേശീയ പ്രസിദ്ധിയാർജ്ജിച്ചു. സാമ്രാജ്യത്വത്തിനുംഅമേരിക്കൻ ഭരണകൂടത്തിനും എതിരായുള്ള നിലപാടുകളും കമ്മ്യൂണിസവുമായുള്ള ബന്ധവും മക്കാർത്തിസത്തിന്റെ കാലത്ത് അദ്ദേഹത്തെ കരിമ്പട്ടികയിൽപെടുത്തുന്നതിനിടയാക്കി. അനാരോഗ്യം നിമിത്തം സജീവ പ്രവർത്തനങ്ങളിൽ നിന്നും വിരമിക്കുമ്പോൾപ്പോലും തന്റെ നിലപാടകളോട് സന്ധിചെയ്യുവാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഒഥെല്ലോ എന്ന വിശ്വവിഖ്യാതമായ ഷേക്സ്പിയർനാടകത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രത്തിലും, പിന്നീട് ബ്രോഡ്വേ നാടകത്തിലും ഒഥെല്ലോയുടെ ഭാഗം അവതരിപ്പിച്ചു. ഒഥെല്ലോയെ അവതരിപ്പിച്ച പ്രഥമ ആഫ്രിക്കൻ- അമേരിക്കൻ നടനായിരുന്നു പോൾ റോബ്സൺ. ബോഡി അന്ഡ് സോൾ( 1924),കാമിൽ,(1926), ബോർഡർലൈൻ (1930 ), ദി എംപറർ ജോൺസ്( 1933)സാൻഡേഴ്സ് ഓഫ് ദി റിവർ( 1935), ഷോബോട്ട്( 1936),സോംഗ് ഓഫ് ഫ്രീഡം(1936 ), ബിഗ് ഫെല്ലാ (1937), കിംഗ് സോളമൺസ് മൈൻസ് (1937), മൈ സോംഗ് ഗോസ് ഫോർത് (1937) ജെറീക്കോ( 1937) പ്രൗഡ് വാലി (1939 ), ടേൽസ് ഓഫ് മൻഹാട്ടൻ ( 1942),എന്നിവയൊക്കെ പോൾ അഭിനയിച്ച ചില ചിത്രങ്ങളാണ്. 1945-ലെ സ്പിങ്ഗാൻ ബഹുമതിയും 1952-ലെ സ്റ്റാലിൻ പുരസ്കാരവും ഒഴിച്ചു നിർത്തിയാൽ മരണാനന്തര ബഹുമതികളാണ് ഏറേയും. 1998-ൽ ജന്മശതവാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളിൽ ആയുഷ്കാല ഗ്രാമി അവാർഡു നല്കപ്പെട്ടു.

ഹോളിവുഡിലെ വാക് ഓഫ് ഫേയിമിൽ (walk of Fame) ഇടവും ലഭിച്ചു.റട്ഗേഴ്സ് യൂണിവഴ്സിറ്റിയുടെ കാംഡൻ, ന്യൂവാർക് കാംപസുകളിലെ ലൈബ്രറികൾക്ക് പോൾ റോബ്സണിന്റെ പേരു നല്കപ്പെട്ടു. അമേരിക്ക, ജർമ്മനി എന്നി രാജ്യങ്ങൾ പുറത്തിറക്കി തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   April - 10   ♛♛♛♛♛♛♛♛♛♛

വ്ലാഡിമിർ ലെനിൻ (ജന്മദിനം)

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ്‌ വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ Vladimir Ilych Lenin എന്നാണ്‌.( 1870 ഏപ്രിൽ 10– 1924 ജനുവരി 21)

ഉല്യാനോവ്ലെനിൻ എന്ന പേര്‌ പിന്നീട്‌ സ്വീകരിച്ച തൂലികാ നാമമാണ്‌. റഷ്യൻ വിപ്ലവകാരി, ഒക്ടോബർ വിപ്ലവത്തിന്റെ നായകൻ, ലെനിനിസത്തിന്റെ ഉപജ്ഞാതാവ്‌, റഷ്യൻ യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷൻ എന്ന നിലയിലെല്ലാം അദ്ദേഹം ലോക പ്രശസ്തനാണ്‌. നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച്‌ ലെനിൻ സോവിയറ്റ്‌ യൂണിയൻ എന്ന ബൃഹത്തായ രാഷ്ട്രത്തിന്‌ രൂപം നൽകി. കാറൽ മാർക്സ്‌, ഫ്രെഡറിക് ഏംഗൽസ് എന്നിവരുടെ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾക്ക്‌ 1917-ലെ റഷ്യൻ വിപ്ലവത്തിലൂടെ മൂർത്തരൂപം നൽകുകയായിരുന്നു ലെനിൻ 1922- ല് സ്റ്റാലിനും ലെനിനും തമ്മിൽ സ്വരച്ചേർച്ചയില്ലാത്ത സംഭവവികാസങ്ങൾ അരങ്ങേറി. സ്റ്റാലിന് പാർട്ടിയുടെ പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കുകയാണ് എന്ന് മനസ്സിലാക്കിയ ലെനിൻ ട്രോട്സ്കിയുടെ സഹായം അഭ്യർത്ഥിച്ചു. പക്ഷേ സ്റ്റാലിൻ രണ്ടു പേർക്കുമെതിരെ തിരിഞ്ഞു. ഡിസംബർ 15 ന് അദ്ദേഹത്തിന് രണ്ടാമതും പക്ഷാഘാതമുണ്ടായി. ഡിസംബർ 30 ന് യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് (യു.എസ്.എസ്.ആർ) എന്ന പേരുൽ പുതിയ രാജ്യം നിലവിൽ വന്നു.സ്റ്റാലിൻ പാർട്ടിയുടേയും രാജ്യത്തിന്റേയും പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്നിരുന്നു. 1923 മാർച്ച് മൂന്നിന് അദ്ദേഹം ‘അവസാനത്തെ പരീക്ഷണം ‘ എന്ന പേരിൽ പാർട്ടി നേതാക്കൾക്ക് കത്തുകൾ അയച്ചു. മാർച്ച് 9 ന് മൂന്നാമത്തെ പക്ഷാഘാതം ഉണ്ടാവുകയും സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. ലെനിൻ പൂർണ്ണമായും രോഗഗ്രസ്തനായിക്കഴിഞ്ഞിരുന്നു. 1924 ജനുവരി 21 ന് അദ്ദേഹം അന്തരിച്ചു.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

റോബർട്ട് ജി. എഡ്വേർഡ്സ് (ചരമദിനം)

ഒരു ബ്രിട്ടീഷ് ജീവശാസ്ത്രകാരനാണ് റോബർട്ട് ജെ. എഡ്വേർട്സ് (27 സെപ്റ്റംബർ 1925 – 10 ഏപ്രിൽ 2013) .ഇൻ വിട്രോ ഫെർട്ടിലൈസേഷൻകണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. 2010-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഈ കണ്ടുപിടിത്തത്തിനു ഇദ്ദേഹം കരസ്ഥമാക്കി.ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ ജനിച്ച എഡ്വേർഡ്‌സ് 1950കളിലാണ് വന്ധ്യതാ ചികിത്സാ രംഗത്ത് ഗവേഷണം തുടങ്ങുന്നത്. ശാരീരിക പ്രശ്‌നങ്ങളാൽ കുട്ടികളില്ലാത്ത ദമ്പതിമാരുടെ അണ്ഡവും ബീജവും പരീക്ഷണശാലയിൽ സംയോജിപ്പിച്ച് ഭ്രൂണത്തെ മാതാവിന്റെ ഗർഭപാത്രത്തിൽത്തന്നെ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. മതമേധാവികളുടെയും യാഥാസ്ഥിതിക സമൂഹത്തിന്റെയും എതിർപ്പും സാമ്പത്തിക പരാധീനതയും മറികടന്ന് പതിറ്റാണ്ടുകൾ ഗവേഷണം നീണ്ടു. 1978 ജൂലായ് 25ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ലൂയിസ് ബ്രൗൺ ജനിച്ചു. ആ പെൺകുട്ടി ആരോഗ്യത്തോടെ വളർന്നു, അമ്മയായി. ലൂയിസ് ബ്രൗണിന്റെ പിൻഗാമികളായി ലോകമെമ്പാടുമായി 37.5 ലക്ഷം ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഇതിനകം ജന്മമെടുത്തു കഴിഞ്ഞു. ഇപ്പോൾ പ്രതിവർഷം രണ്ടര ലക്ഷം പേർ ഈ സാങ്കേതിക വിദ്യയിലൂടെ അമ്മയാകുന്നു. വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും ഫലപ്രദമായ മാർഗ്ഗമായി ലോകം ഇൻ വിർട്ടോ ഫെർട്ടിലൈസേഷ (ഐ.വി.എഫ് )നെ അംഗീകരിച്ചു കഴിഞ്ഞു.

സ്ത്രീരോഗ വിദഗ്ദ്ധൻ പാട്രിക് സ്റ്റെപ്പോ ആയിരുന്നു എഡ്വേർഡ്‌സിന്റെ ഗവേഷണ പങ്കാളി. ലണ്ടനിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലും കേംബ്രിജ് സർവകലാശാലയിലുമായിരുന്നു ഗവേഷണങ്ങൾ.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

തകഴി ശിവശങ്കരപ്പിള്ള (ചരമദിനം)

നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനായിരുന്നുതകഴി ശിവശങ്കരപ്പിള്ള കുട്ടനാടി ന്റെഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന്‌ ആലപ്പുഴജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർഎന്നിവരുടെ സമകാലികനായിരുന്നു.

13-ാം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. പിന്നീട് നോവലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നാണ്‌ തകഴിയെ വിശേഷിപ്പിക്കുന്നത്‌. തിരുവനന്തപുരംലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ്‌ തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്‌. കേസരിയുമായുള്ളസമ്പർക്കമാണ്‌ തകഴിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. ഈ കാലയളവിൽ ചെറുകഥാരംഗത്ത്‌ സജീവമായി.

1934-ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു. ചെമ്മീൻ എന്ന നോവലാണ്‌ തകഴിയെ ആഗോള പ്രശസ്തനാക്കിയത്‌.കടലിനോടു മല്ലിട്ട് ജീവിക്കുന്ന സാധാരണ മീന്‍പിടുത്തക്കാരുടെ  കഥയായിരുന്നു ലോകപ്രശസ്തമായ ചെമ്മീന്‍ (1956), എന്ന നോവല്‍. ഇംഗ്ലീഷ്‌, ഫ്രെഞ്ച്, ജർമ്മൻ, അറബിക്, റഷ്യന്‍ തുടങ്ങി 19 വിദേശ ഭാഷകളിലേക്ക് മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും ചെമ്മീന്‍ പരിഭാഷ പ്പെടുത്തപ്പെട്ടിട്ടുണ്ട്.. 1965 ല്‍ രാമു കാര്യാട്ട് എന്ന സംവിധായകന്‍ ചെമ്മീന്‍ ഒരു ബഹുവര്ണെ ചലച്ചിത്രമാക്കി. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡല്‍ നേടിയ ഈ ചലച്ചിത്രം തകഴിയെ പ്രശസ്തിയുടെ കൊടിമുടിയില്‍ എത്തിച്ചു. എന്നാൽ രചനാപരമായി ഈ നോവലിനേക്കാൾ മികച്ചു നിൽക്കുന്ന ഒട്ടേറെ ചെറുകഥകൾ തകഴിയുടേതായുണ്ട്‌. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെഎക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. . രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ‍ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.1978ല്‍ അദ്ദേഹം എഴുതിയ  കയര്‍ എന്ന നോവലാണ്‌ തകഴിയുടെ മാസ്റ്റര്‍ പീസ്‌ ആയി കണക്കാക്കപ്പെടുന്നത്. ആയിരത്തോളം പേജുകള്‍ ഉള്ള ഈ നീണ്ട നോവലില്‍ 1885 മുതല്‍ 1971 വരെയുള്ള കാല ഘട്ടത്തില്‍ ജീവിച്ചിരുന്ന നാല് തലമുറകളുടെ ജീവിതമാണ് അവതരിപ്പിച്ചിരിക്കു ന്നതു. ഈ കാലഘട്ടത്തില്‍ കുട്ടനാട്ടില്‍ നിലവിലിരുന്ന ഫ്യുടല്‍ വ്യവസ്ഥ, മരുമക്കത്തായം,അടിമപ്പണി എന്നിവയില്‍ തുടങ്ങി കൃഷി ഭൂമികര്ഷകന് എന്ന നില വന്നതുവരെ വിശദമായി പ്രതിപാദിക്കുന്നു. സ്വാതന്ത്ര്യ സമരവും ബ്രിട്ടീഷ് അധിനിവേശത്തെ തോല്പിച്ചതും 1960 കളിലെ വ്യവസായ വിപ്ലവവും എല്ലാം ഇതില്‍ സമഗ്രമായി അവതരിപ്പിച്ചിട്ടുണ്ട്. പദ്മ ഭൂഷന്‍ ജേതാവായ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ സമ്മാനമായ ജ്ഞാന പീഠം (1984) അവാര്ഡിനും അര്ഹനായി. 1999 ഏപ്രിൽ 10-ആം തീയതി തന്റെ 87-ആം വയസ്സിൽ കേരളം കണ്ട മഹാനായ ആ സാഹിത്യകാരൻ  അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്.



♛♛♛♛♛♛♛♛♛   April - 11   ♛♛♛♛♛♛♛♛♛♛

കെ.എൽ. സൈഗാൾ (ജന്മദിനം)



കുന്ദൻലാൽ സൈഗാൾ (കെ. എൽ. സൈഗാൾ) പ്രതിഭാശാലിയായ ഒരു നടനും ഗായകനുമായിരുന്നു. ജമ്മുവിലെ നവ സഹാറിൽ 1904 ഏപ്രിൽ 11നാണ്‌ സൈഗാൾ ജനിച്ചത്. സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങൾ നിമിത്തം സംഗീതാഭ്യസനം നടത്താൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. ദാരിദ്ര്യം കാരണം ചെറുപ്പത്തിൽതന്നെ സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടി വന്ന അദ്ദേഹം ജീവിക്കാൻ വേണ്ടി റെയിൽവേ ടൈംകീപ്പറായി ജോലിക്കു ചേർന്നു. പിന്നീട് റമിങ്ടൺ ടൈപ്പ് റൈറ്റർ കമ്പനിയിൽ സെയിൽസ്മാനും ഹോട്ടൽ മാനേജരുമൊക്കെയായി അദ്ദേഹം ജോലിചെയ്തു.ഈ സമയത്തെല്ലാം തന്നെ സംഗീതത്തൊടുള്ള അടങ്ങാത്ത ഭ്രമം അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നു.

15 വർഷം മാത്രം നീണ്ടുനിന്നാ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ 36 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇതിൽ 28 എണ്ണം ഹിന്ദി/ഉറുദു ഭാഷകളിലായിരുന്നു. എഴ് ബംഗാളി സിനിമകളിലും ഒരു തമിഴ് സിനിമയിലും അദ്ദേഹം അഭിനയിച്ചു. അദ്ദേഹം ആലപിച്ച 188 ഗാനങ്ങളിൽ 145 എണ്ണം സിനിമാഗാനങ്ങളും 43 എണ്ണം സിനിമേതര ഗാനങ്ങളുമായിരുന്നു.

1935-ൽ പുറത്തിറങ്ങിയ ദേവദാസിൽ പ്രധാന കഥാപാത്രമായ ദേവദാസിനെ അവതരിപ്പിച്ചതോടെ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ പ്രഥമ സ്ഥാനം നേടി. ന്യൂ തിയറ്റർ നിർമ്മിച്ച ഏതാനും ബംഗാളി സിനിമകളിലും തുടർന്ന് അദ്ദേഹം അഭിനയിക്കുകയുണ്ടായി. "തെരുവു ഗായകൻ" എന്ന ഹിന്ദി സിനിമയിൽ അദ്ദേഹം പാടി അഭിനയിച്ച "ബാബുൽ മോറ" എന്ന ഗാനം ഒരേസമയം നടനെന്ന നിലയിലും ഗായകനെന്ന നിലയിലും അദ്ദേഹത്തെ പ്രശസ്തനാക്കി അമിത മദ്യപാനത്തിനടിമയായിത്തീർന്ന സൈഗാൾ ക്രമേണ സിനിമാരംഗത്ത് നിന്നും നിഷ്കാസിതനായി. തുടർച്ചയായ മദ്യപാനത്തെ തുടർന്ന് ആരോഗ്യം നശിച്ച അദ്ദേഹം 1947- ജനുവരി 18ന്‌ ജലന്ദറിൽ വെച്ച് തന്റെ 42 മത്തെ വയസ്സിൽ അന്തരിച്ചു.


ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഗോവിന്ദറാവു ഫൂലെ (ജന്മദിനം)

സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, സന്നദ്ധപ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, ദൈവശാസ്ത്രജ്ഞൻ, തത്ത്വജ്ഞാനി എന്നീ ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാരാഷട്രയിൽനിന്നുള്ള ഒരു വിപ്ലവകാരിയായിരുന്നു ജോതിബ ഗോവിന്ദറാവു ഫൂലെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890)വിവേകാനന്ദനെയും രാജാറാം മോഹന്‍ റോയിയെയും ദയാനന്ദ സരസ്വതിയെയുമൊക്കെ ഭാരതീയ നവോത്ഥാന നായകരായി വാഴ്ത്തുന്ന സാമ്പ്രദായിക ചരിത്രകാരന്‍മാര്‍ ബോധപൂര്‍വ്വം വിസ്മരിച്ച അതുല്യ വ്യക്തിത്വമാണ് ജ്യോതിറാവു ഗോവിന്ദറാവു ഫൂലെ എന്ന ജ്യോതിറാവു ഫൂലേ. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ദലിത്-കീഴാള-സ്ത്രീ മുന്നേറ്റവും രാജ്യപുരോഗതിയും സാധ്യമാവൂ എന്നു തിരിച്ചറിയുകയും അതിനായി സ്വജീവിതം സമര്‍പ്പിക്കുകയും ചെയ്ത മഹാമനീഷിയായിരുന്നു ഫുലേ. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയില്‍ ദലിത് പ്രസ്ഥാനങ്ങള്‍ക്കു ബീജാവാപം നല്‍കിയത്. ഗോവിന്ദ റാവുവിന്റെയും ചിന്‍മനാ ഭായിയുടെയും രണ്ടാമത്തെ മകനായി മഹാരാഷ്ട്രയിലെ പൂനെയില്‍ 1827ലായിരുന്നു ഫൂലെയുടെ ജനനം. ജാതീയമായ ഉച്ചനീചത്വം അരങ്ങ് തകര്‍ത്ത കാലത്ത് കീഴാളവിഭാഗം അനുഭവിച്ച യാതനകളായിരുന്നു ഫൂലെയിലെ പോരാളിയെയും സമുദായ പരിഷ്‌കര്‍ത്താവിനെയും രാകിമിനുക്കിയത്. അയിത്തജാതിക്കാരുടെ അവകാശ പോരാട്ടങ്ങളിലെ കുന്തമുനയായി വര്‍ത്തിച്ച അദ്ദേഹത്തെ ബറോഡ മഹാരാജാവ് സായാജി റാവു ഇന്ത്യയുടെ 'ബുക്കര്‍ ടി വാഷിങ്ടണ്‍' എന്നാണു വിശേഷിപ്പിച്ചത്. കര്‍ഷകത്തൊഴിലാളികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും വയോജന വിദ്യാഭ്യാസം നല്‍കുന്നതിന് അദ്ദേഹം തുടക്കം കുറിച്ച നിശാ പാഠശാലകള്‍ വിപ്ലവപരമായ മാറ്റത്തിനാണു നാന്ദികുറിച്ചത്.സമൂഹത്തിലെ സമൂല മാറ്റം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നു തിരിച്ചറിഞ്ഞ ഫൂലേ 1848ല്‍ ബുദ്ധ് വാഡ് പേട്ടില്‍ താഴ്ന്ന ജാതിക്കാര്‍ക്കായി ഒരു വിദ്യാലയം ആരംഭിച്ചു. അധ്യാപകരെ ലഭിക്കാത്തതിനാല്‍ ഭാര്യ സാവിത്രി ബായിയെ പഠിപ്പിച്ച് അധ്യാപികയായി നിയമിച്ചു. ഇതിന് കുടുംബത്തില്‍ നിന്നുള്‍പ്പെടെ സാമൂഹിക ഭ്രഷ്ട് നേരിടേണ്ടിവന്നു. എതിര്‍പ്പ് ശക്തമായപ്പോള്‍ സ്‌കൂള്‍ അടച്ചുപൂട്ടേണ്ടിവന്നെങ്കിലും പലരുടെയും സഹായത്തോടെ അദ്ദേഹം വീണ്ടും സ്‌കൂള്‍ തുറന്നു എന്നു മാത്രമല്ല 1851ല്‍ ആ സ്ഥലത്തുതന്നെ മറ്റൊരു സ്‌കൂള്‍ കൂടി ആരംഭിച്ചു.  കൂടാതെ താഴ്ന്ന ജാതിക്കാര്‍ക്കായി ഒരു ലൈബ്രറിയും തുടങ്ങി. ഇതെല്ലാം ഉന്നതകുലജാതരെ വല്ലാതെ ചൊടിപ്പിച്ചു. ജ്യോതിറാവുവിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പോലും നടന്നു. എന്നാ ല്‍ ഇതൊന്നുംതന്നെ അദ്ദേഹത്തിന്റെ പോരാട്ടവീര്യം തകര്‍ക്കാന്‍ പര്യാപ്തമായിരുന്നില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാന്‍ ഫൂലേ തീരുമാനിച്ചു. അദ്ദേഹം വിധവകള്‍ക്കായി ഒരു അനാഥാലയം ആരംഭിച്ചു. 1873 ല്‍ അയിത്തജാതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ 'സത്യശോധക് സമാജ്' എന്ന സംഘടന അദ്ദേഹം ആരംഭിച്ചു. സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ മാത്രമല്ല, എഴുത്തുകാരനെന്ന നിലയിലും അദ്ദേഹം പ്രസിദ്ധനായിരുന്നു. അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ സേവനങ്ങളെ മുന്‍നിര്‍ത്തി അനുയായികള്‍ അദ്ദേഹത്തെ 'മഹാത്മ ജ്യോതിബാ ഫൂലേ എന്നാണ് ആദരപൂര്‍വ്വം വിളിച്ചത്. മഹാരാഷ്ട്രയിലെ സാമൂഹിക മേഖലകളില്‍ ഫൂലേ നടത്തിയ സാമൂഹിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയിലാകെ അലയടിച്ചിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   April - 12   ♛♛♛♛♛♛♛♛♛♛

വിനു മങ്കാദ് (ജന്മദിനം)

മുൽ‌വന്ത്റായ് ഹിമ്മത്ത്ലാൽ മങ്കാദ് ( ഏപ്രിൽ 12 1917 - ഓഗസ്റ്റ് 21 1978) എന്ന വിനു മങ്കാദ് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഇന്ത്യക്കു വേണ്ടി 44 ടെസ്റ്റ് മൽസരങ്ങളിൽ പങ്കെടുത്ത ഇദ്ദേഹം അഞ്ചു ടെസ്റ്റ് സെഞ്ചുറികളടക്കം 2109 റൺസും 162 വിക്കറ്റ്ം നേടി. ബോൾ ചെയ്യുന്നതിനിടെ ക്രീസിൽ നിന്നു പുറത്തേക്കു പോയ നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്നത് ആദ്യമായി നടപ്പാക്കിയത് ഇദ്ദേഹമാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഒരു കളിക്കാരനെ പുറത്താക്കുന്നതിൻ മങ്കാദഡ് എന്ന് വിളിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് താഴെ ചേര്‍ക്കുന്നു.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

രാജ്‌കുമാർ (ചരമദിനം)

കന്നഡ ചലച്ചിത്ര ലോകത്തെ ഒരു പ്രശസ്ത നടനും പിന്നണിഗായകനുമായിരുന്നു സിങ്കനല്ലൂരു പുട്ടസ്വാമയ്യ മുത്തുരാജു എന്ന രാജ്‌കുമാർ( (1929 ഏപ്രിൽ 24 - 2006 ഏപ്രിൽ 12). ഇരുനൂറിലേറെ കന്നഡ ചിത്രങ്ങളിൽ വേഷമിട്ട രാജ്‌കുമാറിനെ തങ്ങളുടെ ഒരു സാംസ്കാരിക പ്രതീകമായി തന്നെ കന്നഡക്കാർ കണക്കാക്കുന്നു. കർണ്ണാടകത്തിലെ പൊതുസമൂഹം, പ്രത്യേകിച്ച് ഇദ്ദേഹത്തിന്റെ ആരാധകർ ഇദ്ദേഹത്തെ 'പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ' എന്നർത്ഥമുള്ള അണ്ണാവരു എന്നു വിശേഷിപ്പിക്കാറുണ്ട്. പുരാണ കഥകളെ അടിസ്ഥാനപ്പെടുത്തിയുള്ളവ തുടങ്ങി ആധുനികകാല സാമൂഹികവിഷയങ്ങൾ പ്രതിപാദിക്കപ്പെടുന്ന ചലച്ചിത്രങ്ങളിൽ വരെ രാജ്‌കുമാർ വേഷമിട്ടിട്ടുണ്ട്. ചിലവയിലൊക്കെ രണ്ടും മൂന്നും റോളുകളും കൈകാര്യം ചെയ്തു. സാമൂഹിക തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്ന നോവലുകളുടെ ചലച്ചിത്രാവിഷ്കാരത്തിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. മയക്കുമരുന്നുകളുടെ ഉപയോഗം കേന്ദ്രവിഷയമായ ശബ്ദവേദി അത്തരത്തിലുള്ള ഒരു ചലച്ചിത്രമായിരുന്നു. കാളിദാസ മഹാകവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കവിരത്ന കാളിദാസ പോലുള്ള ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ കർണ്ണാടക ചരിത്രത്തിലെ വീരനായകരായ ഭരണാധിപന്മാരുടെ വേഷങ്ങളാണ് രാജ്‌കുമാറിനെ ഏറെ പ്രശസ്തനാക്കിയതും ഇദ്ദേഹത്തിന് കന്നഡ സംസ്കാരത്തിന്റെ അഭിമാനസ്തംഭം എന്ന പ്രതിഛായ ജനമനസ്സിൽ വളർത്തിയെടുത്തതും.പദ്മഭൂഷൺ പുരസ്കാരവും(1983) ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരവും(1995) അടക്കമുള്ള ധാരാളം ബഹുമതികൾ രാജ്‌കുമാറിന് ലഭിച്ചിട്ടുണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബഹിരാകാശ യാത്രദിനം

ഇന്ന് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടക്കുന്ന ബഹിരാകാശ ശാസ്ത്ര രംഗത്തെ മനുഷ്യന്‍റെ ആദ്യ കാല്‍വയ്പ്പ് ആയിരുന്നു സോവിയറ്റ് യൂണിയന്‍റെ 1961 ലെ യൂറി ഗഗാറിന്‍റെ ബഹിരാകാശ യാത്ര.1960 ല്‍ സോവിയറ്റ് യൂണിയനില്‍ ബഹിരാകാശ സഞ്ചാരിക്ക് അനുയോജ്യനായ വ്യക്തിക്കു വേണ്ടി വന്‍ തെരച്ചില്‍ നടന്നു. കഴിവും ബുദ്ധിശക്തിയുമുള്ള ഗഗാറിന്‍ അവസാനം തെരഞ്ഞെടുക്കപ്പെട്ടു. 1961 ഏപ്രില്‍ 12ന് അങ്ങനെ യൂറി ഗഗാറിന്‍ ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരിയായി.ഈ യാത്രയുടെ വാർഷികദിനമായ ഏപ്രിൽ 12 ന് അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ ദിനമായി (ബഹിരാകാശ യാത്രദിനം) ആചരിക്കുന്നു

ശീതയുദ്ധം കത്തി നിന്നിരുന്ന കാലത്ത് മുഖ്യ എതിരാളിയായ അമേരിക്കയെ മറികടന്ന് സോവിയറ്റ് യൂണിയന്‍ ലോക ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചു. വ്യോമസേനാ പൈലറ്റ് ആയിരുന്ന മേജര്‍ യൂറി അലക്‌സിവിച്ച് ഗഗാറിനായിരുന്നു ഈ ചരിത്ര നിയോഗം. കസാഖിസ്ഥാനിലെ ബയ്‌കൊനൂര്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വോസ്‌തോക് 1 എന്ന ബഹിരാകാശ വാഹനത്തിലാണ് യൂറി ഗഗാറിന്‍ ബഹാരാകാശത്തേയ്ക്ക് പറന്നത്. മടക്കയാത്രയ്ക്ക് മുമ്പ് ഗഗാറിന്‍ 108 തവണ ഭൂമിയെ വലം വച്ചു.

ബഹിരാകാശത്തു നിന്നു വന്നിറങ്ങിയത് പ്രശസ്തിയുടെ
പുതിയ ഭൂമിയിലേക്കാണ്. മോസ്കോയില്‍ ലക്ഷക്കണക്കിനാളുകള്‍
പങ്കെടുത്ത സ്വീകരണം. പിന്നെ ലോകസഞ്ചാരങ്ങള്‍,
ഇറ്റലി , ബ്രിട്ടന്‍, ജര്‍മനി, ജപ്പാന്‍, ക്യൂബ...
സോവിയറ്റ് സൈന്യത്തില്‍ കേണല്‍ പദവി.27ാം വയസില്‍ ഗഗാറിന്‍ ഒരു വലിയ ആഗോള താരമായി മാറി. സോവിയറ്റ് യൂണിയന്റെ പരമോന്നത ബഹുമതിയായ ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും മെഡലുകളും അംഗീകാരങ്ങളും ഗഗാറിനെ തേടിയെത്തി. 1960ല്‍ ദൈര്‍ഘ്യമേറിയ പ്രക്രിയയിലൂടെയാണ് യൂറി ഗഗാറിന്‍ അടക്കം 19 വ്യോമസേന പൈലറ്റുമാരെ ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഗഗാറിന്‍ പിന്നീട് ബഹിരാകാശ യാത്രയൊന്നും നടത്തിയില്ലെങ്കിലും സോയൂസ് 1 ദൗത്യത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ഈ ദൗത്യം പരാജയത്തിലും ദുരന്തത്തിലുമാണ് കലാശിച്ചത്. വ്‌ളാദിമിര്‍ കൊമറോവ് ഈ ദുരന്തത്തില്‍ മരിച്ചു. ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട അപകടത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയായിരുന്നു കൊമറോവ്. കൊമറോവിന് എന്തെങ്കിലും കാരണവശാല്‍ യാത്ര ചെയ്യാനായില്ലെങ്കില്‍ പകരം നിയോഗിച്ചത് ഗഗാറിനെ ആയിരുന്നു.മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി സോയൂസിന്റെ വിക്ഷേപണത്തെ ഗഗാറിന്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ദുരന്തത്തിന് ശേഷം ഗഗാറിനെ ബഹിരാകാശ പദ്ധതികളില്‍ നിന്ന് സോവിയറ്റ് യൂണിയന്‍ വിലക്കി. ഗഗാറിന്‍ പിന്നീട് മോസ്‌കോയ്ക്ക് പുറത്തുള്ള കോസ്‌മോനട്ട് ട്രെയ്‌നിംഗ് സെന്ററില്‍ ഡെപ്യൂട്ടി ട്രെയ്‌നിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ ട്രെയ്‌നിംഗ് സെന്റര്‍ പിന്നീട് യൂറി ഗഗാറിന്റെ പേരില്‍ അറിയപ്പെട്ടു. 1968 മാര്‍ച്ച് 27ന് ഒരു മിഗ് വിമാന ദുരന്തത്തിലാണ് യൂറി ഗഗാറിന്റെ അന്ത്യം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   April - 13   ♛♛♛♛♛♛♛♛♛♛

ജാലിയൻവാലാബാഗ് കൂട്ടക്കൊല 


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്‌ 1919 ഏപ്രിൽ 13 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു കണക്കെടുപ്പു നടത്തിയത്. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. 
ഡയർ ഉദ്യോഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലിച്ചിരുന്ന ബ്രിട്ടനിലെ ആളുകൾക്കു മുമ്പിൽ ഡയർ ഒരു നായകനായി മാറി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ഇത്. ജാലിയൻ വാലാബാഗിൽ പിടഞ്ഞുമരിച്ച ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓർമ്മക്കായി 1963 ൽ ഇവിടെ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഗാരി കാസ്പറോവ് (ജന്മദിനം)

ഒരു റഷ്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററും, മുൻ ലോക ചെസ്സ് ചാമ്പ്യനും, രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമാണ്‌ ഗാരി കാസ്പറോവ് (13ഏപ്രിൽ 1963). പഴയ സോവിയറ്റ് യൂണിയനിലെഅസർബൈജാനിൽ ബാകുവിലാണ് കാസ്പറോവ് ജനിച്ചത്. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ചെസ്സ് കളിക്കാരിലൊരാളായി ഇദ്ദേഹത്തെ കരുതുന്നവരുണ്ട്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനെന്ന പദവി 1985-ൽ തന്റെ 22-ആമത്തെ വയസ്സിൽ കാസ്പറോവ് നേടി.തുടർന്ന് 1993 വരെ ഫിഡെയുടെ ഔദ്യോഗിക ചാമ്പ്യൻ കാസ്പറോവായിരുന്നു.1986 മുതൽ 2005 വരെയുള്ള കാലയളവിലെ 228 മാസങ്ങളിൽ 225 ലും ലോക ഒന്നാം നമ്പർ സ്ഥാനം നിലനിർത്തി കാസ്പറോവ്.ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കവേ, അതിശക്തമായ ലിനാറസ് ടൂർണ്ണമെന്റിൽ ജേതാവായ ശേഷം 2005 മാർച്ച് 10ന് താൻ പ്രൊഫഷണൽ ചെസ്സിൽ നിന്നും വിരമിക്കുകയാണ് എന്ന് ലോകത്തോട് പ്രഖ്യാപിച്ചു. സമാന്തര ലോകചെസ്സ്ചാമ്പ്യൻഷിപ്പ് മൽസരങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്തതിന്റെ നിരാശയും ചെസ്സിൽ നേടുവാനായി കൂടുതൽ ഉയർന്ന വ്യക്തിഗതസ്വപ്നങ്ങളുടെ അഭാവവും ആണ് തന്റെ ഈ തീരുമാനത്തിന്റെ പിറകിൽ എന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഗാരി കാസ്പറൊവിനെ മറ്റ് ലോകചെസ്സ്ചാമ്പ്യന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ അസാമാന്യമായ ബഹുമുഖപ്രതിഭയാണ്.  2005 ൽ പ്രൊഫഷണൽ ചെസ്സിൽ നിന്നു വിരമിച്ച കാസ്പറോവ് എഴുത്തിലും, രാഷ്ട്രീയത്തിലും സജീവമായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   April - 14   ♛♛♛♛♛♛♛♛♛♛

വിശ്വേശരയ്യ (ചരമദിനം)

മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ (ജനനം:1860 സെപ്റ്റംബർ 15, മരണം: 1962 ഏപ്രിൽ 14 ). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്.എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്. 
കൃഷ്‌ണരാജ സാഗർ അണക്കെട്ട്ന്റെയും വൃന്ദാവൻ ഗാർഡൻന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്പിയായി പില്ക്കാലത്ത് വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത് മൈസൂരിലെ ദിവാൻ പദവിയായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രിയുടെ പദവിക്ക് തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാൻ പദവി. റിപ്പോർട്ട് ചെയ്യേണ്ടത് മഹാരാജാവിനോട് മാത്രമെന്നത് നവംനവങ്ങളായ പദ്ധതികൾ നടപ്പിൽവരുത്തുന്നതിന് ഇദ്ദേഹത്തിന് കരുത്തുപകർന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകൾ, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂർ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവ്വകലാശാല എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തു.

101 വർഷവും 6 മാസവും നീണ്ടജീവിതകാലം 1962 ഏപ്രിൽ 14ന് അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.

۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ടൈറ്റാനിക്ക് ദുരന്തം

ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്ന് നിര്‍മ്മാതാക്കള്‍ വാനോളം വാഴ്ത്തിയ റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക് അതിന്‍റെ ആദ്യത്തേതും അവസാനത്തേതുമായ യാത്ര ആരംഭിച്ചത് 1912 ഏപ്രില്‍ പത്തിനായിരുന്നു. 1911ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കപ്പലിന്‍റെ കന്നി യാത്ര സതാംപ്ടണ്‍ മുതല്‍ ന്യൂയോര്‍ക്ക് വരെ നടത്താന്‍ ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. 2500 യാത്രക്കാരും ആയിരത്തോളം ജീവനക്കരെയും വഹിക്കാന്‍ ശേഷിയുള്ള അക്കാലത്തെ ഏറ്റവും വലിയ ആവിക്കപ്പല്‍. യാത്രയുടെ തുടക്കത്തിലേ താളപ്പിഴകള്‍ ഉണ്ടായിരുന്നെങ്കിലും അഭിമാനവും ആവേശവുമെല്ലാം കപ്പലിന്‍റെ വേഗം കൂട്ടി. ഒരു ദിവസം കൊണ്ട് ടൈറ്റാനിക് പിന്നിട്ടത് 873 കിലോമീറ്ററായിരുന്നു. ആര്‍ഭാടത്തിന്‍റെ അവസാന വാക്കായ കപ്പലിന് ആ കുതിപ്പ് അധികം തുടരാനായില്ല. അറ്റ്‍ലാന്‍റിക് സമുദ്രത്തിന്‍റെ തെക്ക് ഭാഗത്ത് മഞ്ഞുമലയുണ്ടെന്ന സന്ദേശങ്ങള്‍ അവഗണിച്ചായിരുന്നു ശരവേഗതയില്‍ കപ്പല്‍ സഞ്ചരിച്ചത്. ഒരു ലക്ഷം വര്‍ഷം മുന്‍പ് രൂപം കൊണ്ട 400 മീറ്ററിലേറെ നീളവും 15 ലക്ഷം ടണ്‍ ഭാരവുമുള്ള ഭീമന്‍ മല ആ സന്തോഷ യാത്രയെ ചൂഴ്ന്നെടുത്തു. 1912 ഏപ്രില്‍ 14 തീയതി രാത്രി 11. 40 ന്‌ ടൈറ്റാനിക്‌ ഐസ്‌കട്ടയില്‍ ഇടിച്ച്‌ രണ്ടര മണിക്കൂര്‍ കൊണ്ട്‌ കപ്പല്‍ പൂര്‍ണമായും മുങ്ങിപ്പോവുകയാണ്‌ ചെയ്‌തത്‌.മഞ്ഞ് പാളികളില്‍ തട്ടി കപ്പലിന്‍റെ അടിഭാഗത്ത് വിള്ളല്‍ വീണതോടെ അറ്റ്‍ലാന്‍റിക്കിലെ വെള്ളം കപ്പലില്‍ നിറഞ്ഞു.. 703 യാത്രക്കാരെ മറ്റൊരു കപ്പലിന്‍റെ സഹായത്തോടെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും 1517 പേരുടെ ജീവനാണ് ആ യാത്രയോടെ നഷ്ടമായത്. മതിയായ രക്ഷാബോട്ടുകളുടെ അഭാവവും മഞ്ഞുപാളികളുള്ള അപകടമേഖലയിലെ അമിത വേഗതയുമാണ് അപകട കാരണമെന്ന് പിന്നീട് കണ്ടെത്തി. മരണസംഖ്യയിലും കപ്പലിന്‍റെ ആഡംബരത്തിലുമൊക്കെ ലോക ശ്രദ്ധ ആകര്‍ഷിച്ച ടൈറ്റാനിക് ദുരന്തം ചരിത്രത്തിലെ കറുത്ത അധ്യായമായി വേറിട്ടു നില്‍ക്കുകയാണ്.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   April - 15   ♛♛♛♛♛♛♛♛♛♛

ടൈറ്റാനിക്ക് ദുരന്തം

ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പൽ, ആദ്യത്തെ യാത്രയിൽ തന്നെ, ഒരു മഞ്ഞുമലയിൽ ഇടിച്ച് രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം 1912 ഏപ്രിൽ 15 ന്‌ മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. ലോകത്തെ നടുക്കിയ ആ ദുരന്തത്തിന്റെ 100 '-ആമത് വാർഷികം 2012 ഏപ്രിൽ മാസത്തിൽ ആചരിച്ചു.. ദൈവത്തിന് പോലും തകര്‍ക്കാന്‍ പറ്റാത്തതാണ് ടൈറ്റാനിക്കെന്ന വിശ്വാസം അറ്റ്‌ലാന്റിക്കിലെ ഒരുമഞ്ഞുമലയില്‍ തട്ടിയതോടെ അവസാനിച്ചു. 1,514 യാത്രികരുമായി ടൈറ്റാനിക്ക് അറ്റ്‌ലാന്റിക്കിന്റെ അഗാധതയിലേക്കുള്ള അതിന്റെ അന്ത്യയാത്ര പൂര്‍ത്തിയാക്കി. ലോകം ഇന്നും നടുക്കത്തോടെ മാത്രം ഓര്‍ക്കുന്ന ദുരന്തത്തില്‍ നിന്ന് 710പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

കപ്പല്‍ തകരില്ലെന്ന വിശ്വാസത്തില്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകള്‍ കരുതാതിരുന്നതും അറ്റ്‌ലാന്റിക്കിലെ അതിശൈത്യവുമാണ് മരണസംഖ്യ ഇത്രയധികം ഉയരാനിടയാക്കിയത്. അശ്രദ്ധയ്‌ക്കൊപ്പം മനുഷ്യന്റെ അഹന്തയാണ് ലോകത്തേറ്റവും വലിയ കപ്പല്‍ ദുരന്തത്തിന് ഇടയാക്കിയതെന്ന് പിന്നീട് നടന്ന അന്വേഷണങ്ങളിലൂടെ വ്യക്തമായി. UNESCO ടൈറ്റാനിക് തകർന്ന സ്ഥലത്തെ ജലാന്തര സാംസ്കാരിക പൈതൃകപ്രദേശമായി സംരക്ഷിക്കാൻ തീരുമാനിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.




♛♛♛♛♛♛♛♛♛   April - 16   ♛♛♛♛♛♛♛♛♛♛

വിശുദ്ധ റോസ (ജന്മദിനം)

അമേരിക്കയിൽ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന് നാമകരണം ചെയ്യപ്പെട്ട വിശുദ്ധയാണ് റോസ (1586, ഏപ്രിൽ 16 – 1617, ഓഗസ്റ്റ് 24). ബാല്യംമുതൽ അവർ പ്രർശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ആഴ്ചയിൽ മൂന്നുപ്രാവശ്യം റൊട്ടിയും വെള്ളവുംമാത്രം കഴിച്ച് അവൾ ഉപവസിച്ചിരുന്നു. അരയിൽ ഒരു ഇരുമ്പു ചങ്ങലയും തലമുടിയുടെ ഇടയിൽ ഒരു മുൾകിരീടവും അവൾ ധരിച്ചിരുന്നു. വളർന്നുവന്നപ്പോൾ തോട്ടത്തിൽ രുചിയില്ലാത്ത സസ്യങ്ങളാണ് അവൾ അധികവും വളർത്തിയിരുന്നത്. തന്റെ സൗന്ദര്യത്തെപ്പറ്റി പലരും സംസാരിക്കുന്നത് കേട്ടപ്പോൾ അവൾക്ക് ഭയംതോന്നിയിരുന്നു. തന്നിമിത്തം വല്ല യാത്രയും ചെയ്യേണ്ടിവരുമ്പോൾ തലേരാത്രി മുഖത്തും കൈകളിലും കുരുമുളക്പൊടി തേച്ച് മുഖം വിരൂപമാക്കിയിരുന്നു. ഒരിക്കൽ ഒരു യുവാവ് അവളുടെ കരങ്ങളുടെ മൃതുലതയെപ്പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ഓടിപ്പോയി രണ്ടു കരങ്ങളും ചൂടുള്ള കുമ്മായത്തിൽ താഴ്ത്തി. മറ്റുള്ളവർക്ക് താൻനിമിത്തം പരീക്ഷണങ്ങളുണ്ടാകാതിരിക്കാനാണ് അവൾ അങ്ങനെ ചെയ്തത്.

കന്യകയായി ദൈവത്തെ ശുശ്രൂഷിക്കാൻ നിശ്ചയിച്ചുകൊണ്ട് റോസ ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്നു. ഏകാന്തത്തിനുവേണ്ടി അവൾ ഉദ്യാനത്തിൽ ഒരു പർണ്ണശാല കെട്ടിയുണ്ടാക്കിയിരുന്നു. അമിതമായ രോഗത്താൽ 1617 ആഗസ്റ്റ് 24ന് 31-മത്തെ വയസ്സിൽ മരിച്ചു. 1671ൽ പത്താം ക്ലെമന്റ് മാർപ്പാപ്പ റോസിനെ പുണ്യവതിയെന്ന് നാമകരണം ചെയ്തു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ചാർളിചാപ്ലിൻ (ജന്മദിനം)

ചാർളി ചാപ്ലിൻ ( ഏപ്രിൽ 16, 1889 – ഡിസംബർ 25, 1977) ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്രനിർമ്മാതാവുമായിരുന്നു. ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്. വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. വ്യക്തിജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്ന ചാപ്ലിൻ അവയെയൊക്കെ സധൈര്യം നേരിട്ടിരുന്നു. താരപ്രഭയിൽ മയങ്ങിക്കഴിയാതെ പൊതു വിഷയങ്ങളിൽ തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്നിരുന്ന ചാപ്ലിന് നിരവധി വിമർശനങ്ങളെയും തിരസ്കാരങ്ങളെയും നേരിടേണ്ടതായി വന്നിട്ടുണ്ട്.

ചാൾസ് ചാപ്ലിന്റെയും ഹന്നാ ചാപ്ലിന്റെയും മകനായി 1889 ഏപ്രിൽ 16 ന് ഇംഗ്ലണ്ടിൽ ജനിച്ച ചാർളിയുടെ ബാല്യകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. പിതാവിന്റെ മദ്യാസക്തി, അമ്മയുടെ അസുഖം, പട്ടിണി...എന്നിങ്ങനെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ പിന്നീട് അദ്ദേഹം ചലച്ചിത്രങ്ങളിലൂടെ ചിരിയിൽപ്പൊതിഞ്ഞ് അവതരിപ്പിച്ചു. നമ്മുടെ ജീവിതാവസ്ഥയും സാഹചര്യങ്ങളുമൊക്കെ ഏതുതരത്തിലുള്ളവയായിരുന്നാലും മാനസികമായി തളരാതെ ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാൻ ചാർളി ചാപ്ലിൻ ലോകത്തെ പഠിപ്പിച്ചു. എ വുമൺ ഓഫ് പാരീസ്, ദ് ഗോൾഡ് റഷ്, ദ് സർക്കസ്, സിറ്റി ലൈറ്റ്സ്, മോഡേൺ ടൈംസ്, ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ... തുടങ്ങിയ സിനികളിലൂടെ ചാപ്ലിൻ അവതരിപ്പിച്ച സന്ദേശങ്ങളും അവതരണ രീതിയും എന്നും പഠനാർഹമാണ്. എല്ലാവർക്കും പ്രശ്നങ്ങളുണ്ടെന്നും ഓരോരുത്തരും അവരുടെ പ്രശ്നങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിതം ആഹ്ലാദകരം അല്ലെങ്കിൽ ദുരിതപൂർണമാകുന്നത് എന്നു ചാപ്ലിൻ തന്നിലെ കലാകാരനിലൂടെ ലോകത്തെ ഓർമപ്പെടുത്തുന്നു...1977 ഡിസംബർ 25-നു (ക്രിസ്തുമസ്ദിനത്തിൽ) സ്വിറ്റ്സർലാന്റിൽ വെച്ച് അദ്ദേഹം അന്തരിച്ചു. 88-ആം വയസ്സിൽ ഒരു സ്ട്രോക്ക് വന്നായിരുന്നു മരണം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   April - 17   ♛♛♛♛♛♛♛♛♛♛

മുത്തയ്യ മുരളീധരൻ (ജന്മദിനം)


ഒരു ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ് മുത്തയ്യ മുരളീധരൻ. 1972 ഏപ്രിൽ 17 ന് ശ്രീലങ്കയിലെ കാന്റിയിൽ ജനിച്ചു. മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. 2002ൽ വിസ്ഡൻ ക്രിക്കറ്റേർസ് അൽ‌മനാക്ക് ഇദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബൗളറായി തിരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് മുരളീധരൻ നേടിയിട്ടുണ്ട്. ഗോളിൽ നടന്ന ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ പ്രഗ്യാൻ ഓജയെ പുറത്താക്കിക്കൊണ്ടാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. തന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് മുരളി. 2007 ഡിസംബർ 3നാണ് മുൻ റെക്കോർഡുടമയായ ഷെയിൻ വോണിനെ ഇദ്ദേഹം മറികടന്നത്. ഇതിനുമുമ്പ്, 2004ൽ കോട്ണി വാഷിന്റെ 519 വിക്കറ്റുകൾ മറികടന്നപ്പോഴും ഇദ്ദേഹം ഈ റെക്കോർഡിന് ഉടമയായിരുന്നു. എന്നാൽ ആ വർഷംതന്നെ മുരളിക്ക് തോളിൽ ഒരു പരിക്ക് പറ്റുകയും വോൺ റെക്കോർഡ് മറികടക്കുകയും ചെയ്തു.ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിലും ആദ്യ സ്ഥാനത്താണ് മുരളി. ഒരു ടെസ്റ്റ് മത്സരത്തിൽ ആറ് വിക്കറ്റ് എന്ന ശരാശരിയുള്ള മുരളി ക്രിക്കറ്റിലെ ഏറ്റവും പ്രഗൽഭരായ ബൗളർമാരിൽ ഒരാളാണ്. ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മുരളി ശ്രീലങ്ക പുറത്തിറക്കിയ തപാൽ സ്റ്റാമ്പും,ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ധീരൻ ചിന്നമലൈ (ജന്മദിനം)

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ പോരാടിയ ഒരു തമിഴ് ഭരണാധികാരിയും പാളയക്കാരനും കൊങ്ങുനാടിന്റെമുഖ്യനുമായിരുന്നു ധീരൻ ചിന്നമലൈ (17 ഏപ്രിൽ 1756 – 31 ജൂലൈ 1805)മൈസൂര്‍ രാജാവായിരുന്ന ടിപ്പുസുല്‍ത്താനുമായി മൂന്ന് പ്രാവശ്യം ബ്രിട്ടീഷുകാര്‍ക്കെതിരെ കൈകോര്‍ത്ത് യുദ്ധംചെയ്ത് ജയിച്ച വീരനായകനായിരുന്നു ധീരന്‍ ചിന്നമലൈയെന്ന മഹാവ്യക്തി. വളരെ ചെറുപ്പത്തിലേ യുദ്ധമുറകളും അഭ്യാസങ്ങളും പഠിച്ച ഇദ്ദേഹം കീര്‍ത്തഗിരിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇദ്ദേഹത്തെപ്പറ്റി പഠിച്ച മൈസൂര്‍ രാജാവാണ് ഇദ്ദേഹത്തിന് ധീരന്‍ എന്ന് നാമകരണംചെയ്തത്. ടിപ്പുസുല്‍ത്താന്റെ മരണശേഷം പിന്നീടുള്ള ഇദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തമിഴ്‌നാട്ടിലെ കൊങ്കനാടെന്ന് അറിയപ്പെടുന്ന ഈറോഡ് ജില്ലയിലെ അരച്ചല്ലൂരിനോട് ചേര്‍ന്നുള്ള ഓടാനില എന്ന സ്ഥലം കേന്ദ്രീകരിച്ചായിരുന്നു. അവിടെ കൂടുതല്‍ പടയാളികളെ കൂടെച്ചേര്‍ത്ത് ബ്രിട്ടീഷുകാര്‍ അറിയാതെ പീരങ്കിപോലുള്ള യുദ്ധ ആയുധങ്ങള്‍ സ്വന്തമായുണ്ടാക്കി. കൊങ്കുനാട്ടില്‍ പലതവണ ബ്രിട്ടീഷുകാര്‍ക്കെതിരെ നിരവധിതവണ വിജയംകണ്ട ധീരനെ ബ്രിട്ടീഷുകാര്‍ കൊല്ലാന്‍ തീരുമാനിക്കയായിരുന്നു. ഇതിനായി ബ്രിട്ടീഷ് പട്ടാളം പല ആശകള്‍നല്‍കി ധീരന്റെ പാചകക്കാരനെ വശത്താക്കി. ധീരന്റെയും കൂട്ടരുടെയും താവളംകണ്ടെത്തി ധീരനെയും കൂട്ടാളികളെയും പിടികൂടി. ഈറോഡിനടുത്തുള്ള സങ്കഗിരി കോട്ടയ്ക്ക് കൊണ്ടുപോയി തൂക്കിലേറ്റുകയായിരുന്നു.കൊങ്ങുനാട് രാജാവായിരുന്ന ധീരൻ ചിന്നമലൈയെയാണ് കൊങ്ങു വെള്ളാളർ എന്ന സമുദായം അവരുടെ കുടുംബ ദൈവമായി ആരാധിച്ചു വരുന്നത്.ധീരൻ ചിന്നമലൈയുടെ സ്മരണയ്ക്കായുള്ള പ്രതിമകളും സ്മാരകങ്ങളും ചെന്നൈയിലുംതിരുച്ചിറപ്പള്ളിയിലും ഈറോഡിലുംഓടനിലൈയിലും സ്ഥിതി ചെയ്യുന്നുണ്ട്.

1997 വരെ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ തിരുച്ചിറപ്പള്ളി ഡിവിഷൻ, ധീരൻ ചിന്നമലൈ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   April - 18   ♛♛♛♛♛♛♛♛♛♛

ആൽബർട്ട് ഐൻസ്റ്റൈൻ (ചരമദിനം)

ആൽബർട്ട് ഐൻസ്റ്റൈൽ (1879 മാർച്ച് 14 – 1955 ഏപ്രിൽ 18) ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോക‌ത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1921-ൽ ഇദ്ദേഹം ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. ഫോട്ടോ എലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയം രൂപവൽക്കരിച്ചതിനായിരുന്നു ഈ പുരസ്കാരം ലഭിച്ചത 300-ലധികം ശാസ്ത്രപ്രബന്ധങ്ങളും 150 ശാസ്ത്രേതര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബൗദ്ധികരംഗത്തെ സ്വാധീനം കാരണം "ഐൻസ്റ്റീൻ" എന്ന് അതിബുദ്ധിമാൻ എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്. സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1955ൽ ഈ മഹാപ്രതിഭ പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ധോൻഡൊ കേശവ്കർവെ (ജന്മദിനം)

മഹർഷി ഡോ. ധോൻഡൊ കേശവ് കർവെ (ഏപ്രിൽ 18, 1858 - നവംബർ 9, 1962)ഭാരതത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നല്കുന്നതിലും വിധവകളുടെ പുനർ വിവാഹത്തിനും വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനാണ്‌ കർവെ. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഖേദ് താലൂക്കിലാണ്‌ 1858 ഏപ്രിൽ 18-ന്‌ കേശവ് ബപ്പണ്ണ കർവെയുടെ മകനായി ധോൻഡൊ കേശവ് കർവെ ജനിച്ചത്. മുംബൈയിലെ എൽഫിൻസ്റ്റോൺ കോളേജിൽ നിന്ന് ഗണിതത്തിൽ ബിരുദമെടുത്തു. അദ്ദേഹത്തിന്‌ 14 വയസ്സായപ്പോൾ എട്ട് വയസ്സുകാരിയായിരുന്ന രാധാഭായിയുമായുള്ള വിവാഹം നടന്നു. 1891-ൽ 27-ആമത്തെ വയസ്സിൽ രാധാഭായി മരണമടഞ്ഞു. രണ്ട് വർഷത്തിനുശേഷം വിധവയായ ഗോദുബായിലെ അദ്ദേഹം വിവാഹം കഴിച്ചു. 1891-1914 കാലഘട്ടത്തിൽ അദ്ദേഹം പൂണെയിലെ ഫർ‌ഗൂസൻ കോളേജിൽ ഗണിതശാസ്ത്രാദ്ധ്യാപകനായിരുന്നു. ഇന്ത്യൻ ഗവണ്മെന്റ്, അദ്ദേഹം നൂറു വയസ്സ് തികച്ച വർഷമായ 1958-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നല്കി ബഹുമാനിച്ചു.ഭാരതരത്നം കിട്ടിയ പ്രായമേറിയ വ്യക്തിയാണ്‌ ഇദ്ദേഹം.ഇന്ത്യയിലെയും തെക്ക്-കിഴക്ക് ഏഷ്യയിലെയും ആദ്യത്തെ വനിത സർവകലാശാലയുടെ സ്ഥാപകനാണ്‌ ഇദ്ദേഹം .അദ്ദേഹത്തെ ആദരസൂചകമായി ‘മഹർഷി’ എന്നും, അദ്ദേഹത്തിന്റെ മാതൃഭാഷയായ മറാത്തിസംസാരിക്കുന്നവർ അണ്ണാ എന്നും വിളിച്ചുപോരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




♛♛♛♛♛♛♛♛♛   April - 19   ♛♛♛♛♛♛♛♛♛♛

എഡ്വേർഡ് ജിം കോർബറ്റ് (ചരമദിനം)

ലോക പ്രശസ്തനായ വന്യജീവി സംരക്ഷകപ്രചാരകനും എഴുത്തുകാരനും അതെല്ലാം ആവുന്നതിനുമുന്ന് ഒന്നാന്തരം ഒരു നായാട്ടുകാ‍രനുമായിരുന്നു ബ്രിട്ടീഷ്-ഇന്ത്യക്കാരാനായ ജെയിംസ് എഡ്വേർഡ് കോർബറ്റ് എന്ന ജിം കോർബറ്റ്.

ജനനം 1875 ജൂലൈ 25, നൈനിതാൾ
മരണം 1955 ഏപ്രിൽ 19 (പ്രായം 79)


നിരവധി നരഭോജികളായ വന്യമൃഗങ്ങളേ അദ്ദേഹം വെടിവച്ചു കൊന്നിട്ടുണ്ട്. പരിസ്ഥിതി സംരക്ഷകനായിമാറിയ വേട്ടക്കാരനാണ്. നരഭോജികളായ കുറെ നരികളെ കൊന്ന പരിസ്ഥിതി സംരക്ഷകനാണ്, എഴുത്തുകാരനാണ്. ഉത്തരാഞ്ചൽ സംസ്ഥാനത്ത് നിലകൊള്ളുന്ന ജിം കോർബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ് . ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോർബറ്റ് തുടർന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവച്ചു കൊന്നിട്ടുണ്ട്. ഈ മൃഗങ്ങൾ വകവരുത്തിയവർ 1500ൽ ഏറെ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിൽ കേണൽ റാങ്കുണ്ടായിരുന്ന ജിമ്മിന്റെ സർക്കാർ ഇടക്കിടക്ക് വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു. പിൽക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രചാരകനുമായി പ്രവർത്തിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ സ്മരണാർദ്ദം ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ആര്യഭട്ട

ഭാരതത്തിന്റെ ആദ്യ ഉപഗ്രഹമാണ് ആര്യഭട്ട.1975 ഏപ്രില്‍ 19നായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടമായ ആര്യഭട്ടയുടെ വിക്ഷേപണം. ഉപഗ്രഹ വിക്ഷേപണരംഗത്തുള്ള കുതിച്ചുചാട്ടത്തിന് തുടക്കമായി മാറുകയായിരുന്നു ഈ നേട്ടം.  പുരാതന ഭാരതത്തിലെ ജ്യോതിശാസ്ത്രജ്ഞന്‍ ആര്യഭട്ടയുടെ പേരാണ് ഇതിന് ഇട്ടത്.   സോവിയറ്റ് യൂണിയനിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് അത് വിക്ഷേപിച്ചത്. വെറും 360 കിലോ ഭാരമുള്ള ഉപഗ്രഹം. നമ്മുടെ അടുത്ത രണ്ട് ഉപഗ്രഹങ്ങളായിരുന്നു ഭാസ്‌ക്കര ഒന്ന്, ഭാസ്‌ക്കര രണ്ട് എന്നിവ. അവയും പുരാതന ഗണിതശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്.ആര്യഭട്ടയുടെ നിര്‍മാണത്തിന് ഹൈദരാബാദും ബെംഗളുരുവുമാണ് പരിഗണിച്ചിരുന്നത്. താരതമ്യേന മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കണക്കിലെടുത്ത് ബെംഗളുരുവിനെ ഒടുവില്‍ തിരഞ്ഞെടുക്കുകയായിരുന്നു. 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് വ്യാവസായിക ഷെഡുകളായിരുന്നു ആര്യഭട്ടയുടെ നിര്‍മാണ കേന്ദ്രം. മൂന്ന് കോടിയിലധികം രൂപയാണ് അന്ന് നിര്‍മാണച്ചെലവ് വന്നത്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹത്തിന്റെ നിര്‍മാണത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ മൂന്ന് പേരുകളാണ് ചര്‍ച്ച ചെയ്തത്. മൈത്രി, ജവഹര്‍ എന്നിവയായിരുന്നു പരിഗണിക്കപ്പെടാതെ പോയ രണ്ട് പേരുകള്‍. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ആര്യഭട്ട എന്ന പേര് നിര്‍ദേശിച്ചതെന്ന് റാവു അനുസ്മരിച്ചു. ഉപഗ്രഹരംഗത്ത് ഇന്ത്യ കുതിച്ചുചാട്ടം തന്നെയാണ് പിന്നെ നടത്തിയത്. ഭാസ്‌കര ഒന്നിന് ശേഷം ഇന്ത്യന്‍ സ് പേസ് ഏജന്‍സി നിര്‍മിച്ച ആപ്പിള്‍ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ഇന്‍സാറ്റ് പരമ്പരക്ക് തുടക്കമിട്ടത്. ഇന്ന് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി ഉപഗ്രഹങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, അദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മരിയ ഷറപ്പോവ (ജന്മദിനം)

ഒരു റഷ്യൻ പ്രഫഷണൽ ടെന്നിസ് താരമാണ് മരിയ യൂറിയേവ്ന ഷറപ്പോവ (ജനനം: 1987 ഏപ്രിൽ 19). 2014 ജൂലൈ 7ലെ വനിതാ ടെന്നീസ് അസോസിയേഷൻ(WTA) റാങ്കിങ് പ്രകാരം 6ആം സ്ഥാനത്തുള്ള ഷറപ്പോവ ഏറ്റവും ഉയർന്ന റാങ്കുള്ള റഷ്യക്കാരിയുമാണ്. വനിതാ ടെന്നീസ് അസോസിയേഷനുകീഴിൽ (WTA) റഷ്യയുടെ ബാനറിൽ കളിച്ചെങ്കിലും അഞ്ചു ഗ്രാൻഡ് സ്ലാംകിരീടങ്ങളുൾപ്പെടെ 32 WTA കിരീടങ്ങൾ നേടിയ ഷറപ്പോവ 1994 മുതൽ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസക്കാരിയാണ്.2001 മുതൽ 2020 വരെ മൊത്തം 21 ആഴ്ചകളിലെ അഞ്ച് വ്യത്യസ്ത അവസരങ്ങളിൽ ഡബ്ല്യുടിഎ പര്യടനങ്ങളിൽ പങ്കെടുത്ത ഷറപ്പോവ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരമായിരുന്നു. കരിയർ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ പത്ത് വനിതകളിൽ ഒരാളാണ് അവർ. 2012 ൽ ലണ്ടനിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ അവർ ഒളിമ്പിക് മെഡൽ ജേതാവുകൂടിയാണ്. നിരവധി ടെന്നീസിൽ അപൂർവമായ ദീർഘകാല അവസരം നേടിയെ ഷറപ്പോവയെ ടെന്നീസ് പണ്ഡിറ്റുകളും മുൻ കളിക്കാരും ടെന്നീസിലെ അവരുടെ മികച്ച എതിരാളികളിൽ ഒരാളായി കണക്കാക്കുന്നു.ആദ്യമായി 2005 ഓഗസ്റ്റ് 22-ന് ലോക ഒന്നാം നമ്പർ താരമായ ഷറപ്പോവ അവസാനമായി ഒന്നാം നമ്പർ കരസ്ഥമാക്കിയത് 2012 ജൂൺ 11-നാണ്.2016 ഓടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലും പിന്നാലെ വിവാദവും ഷറപ്പോവയ്ക്കൊപ്പം കൂടി. തുടർന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ ഷറപ്പോവയ്ക്ക് വിലക്കേർപ്പെടുത്തി.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   April - 20   ♛♛♛♛♛♛♛♛♛♛

അഡോൾഫ് ഹിറ്റ്ലർ (ജന്‍മദിനം)

ഹിറ്റ്‌ലർഈ പേര് കേൾക്കുമ്പോൾ തന്നെ ലോകം വിറയ്ക്കും. ഏകാധിപതിയായി ലോകം മുഴുവൻ അടക്കിവാണ ഒരു നാമമാണ് ഹിറ്റ്ലർ.
(ഏപ്രിൽ 20 , 1889 –  ഏപ്രിൽ 30, 1945).


ഒരു സാധാരണക്കാരനിൽ നിന്നും ഏകാധിപതിയിലേക്കുള്ള വളർച്ച തികച്ചും അസാധാരണമായിരുന്നു. ചാൻസലർ പദവിയിൽ ജർമ്മൻ ദേശീയത ഉയർത്തിക്കാട്ടിയ ഹിറ്റ്ലറെ 1933ന് ജർമ്മൻ രാഷ്ട്രപതി ഹിൻഡൻബർഗ് ചാൻസലറാവാൻ ക്ഷണിച്ചു. രാജ്യത്തെ ഉയർന്ന പദവിയാണിത്. പരമാധികാരം കൈയിൽ കിട്ടിയ ഹിറ്റ്ലർ ഭരണരംഗത്ത് അഴിച്ചുപണികൾ നടത്തി. പത്രസ്വാതന്ത്ര്യം, സംഘം ചേരൽ, സംസാര സ്വാതന്ത്ര്യം എന്നിവയെ മരവിപ്പിച്ചു. കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി വേട്ടയാടി.


ഏകാധിപതികളുടെ ഉദയം.
ഭരണരംഗം കൈപ്പിടിയിലൊതുക്കിയ ഹിറ്റ്ലർ തന്റെ ഇഷ്ടാനുസരണം ഭരണം നടത്താൻ തുടങ്ങി. നാസി പാർട്ടി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിലക്ക് ഏർപ്പെടുത്തി. പട്ടാളം, കോടതി എന്നിവയുടെയെല്ലാം പ്രവർത്തനങ്ങളെ തന്റെ കാൽക്കീഴിലാക്കി. മെയിൻകാഫ് ഹിറ്റ്ലറുടെ ആത്മകഥയാണിത്. നാസി പാർട്ടിയുടെ പ്രത്യയ ശാസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം യൂറോപ്പിൽ ഏറ്റവുമധികം വെറുക്കപ്പെട്ട പുസ്തകമാണ്. 'നാസികളുടെ ബൈബിൾ' എന്നാണിതിന്റെ മറ്റൊരു പേര്. 1945 മുതൽ ഈ പുസ്തകം ജർമ്മനിയിൽ പുനഃപ്രസിദ്ധീകരിച്ചിരുന്നില്ല. എഴുപത് വർഷങ്ങൾക്കു ശേഷം 2016ലാണ് ജർമ്മൻ ഭാഷയിൽ വീണ്ടും പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. മരിക്കുന്നതിന് മുൻപ് മണിക്കൂറുകൾ ശേഷിക്കേ ഹിറ്റ്ലർ വിവാഹിതനായി. പതിന്നാല് വർഷം പ്രണയിച്ചിരുന്ന ഹിറ്റ്ലറെ വിവാഹം കഴിച്ച ഇടവ ബ്രൗണും ഹിറ്റ്ലറോടൊപ്പം ആത്മഹത്യ ചെയ്തു. തനിക്ക് എതിര് നിൽക്കുന്നവരെയെല്ലാം ഹിറ്റ്ലർ വിറപ്പിച്ച് നിറുത്തി. സാമ്രാജ്യം വിസ്തൃതമാക്കാൻ തീരുമാനിച്ച ഹിറ്റ്ലർ 1939ൽ പോളണ്ടിനെ ആക്രമിച്ചു. 1940ൽ ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നിവർ ഹിറ്റ്ലറെ പിന്തുണച്ചു. യൂറോപ്പിന്റെ മുഴുവൻ അധിനിവേശവും സ്വപ്നം കണ്ട ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചു (1941). ഇത് ഏറ്റവാം വലിയ അബദ്ധമായി മാറി. ഹിറ്റ്ലറുടെയും ജർമ്മനിയുടെയും പതനത്തിന് ഇത് കാരണമായി. സോവിയറ്റ് യൂണിയനിൽ നിന്നും ഹിറ്റ്ലർക്ക് തോൽവിയേറ്റ് പിന്തിരിയേണ്ടി വന്നു. സോവിയറ്റ് യൂണിയനോടൊപ്പം ബ്രിട്ടനും ജർമ്മനിയെ ആക്രമിച്ചു. ബർലിനിലെ ഒളിത്താവളത്തിൽ വച്ച് വിഷം കഴിച്ചോ, വെടിയുതിർത്തോ ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ താഴെ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബ്രാം സ്റ്റോക്കർ (ചരമദിനം)

ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ബ്രാം സ്റ്റോക്കർ.(ജനനംനവംബർ 8, 1847 മരണംഏപ്രിൽ 20, ) അബ്രഹാം എന്നതിന്റെ ചുരുക്കരൂപമാണ് ബ്രാം. ഡ്രാക്കുള എന്ന എപ്പിസ്റ്റോളറി ശൈലിയിൽ 1897-ൽ രചിക്കപ്പെട്ട നോവൽ ഇദ്ദേഹത്തിന്റെ പ്രശസ്തമായ രചനയാണ്.ബ്രാം സ്റ്റോക്കർ തുടക്കത്തിൽ ഭാവനാശക്തിയും പ്രണയവും ഉൾക്കൊള്ളുന്ന കൃതികളാണ് രചിച്ചിരുന്നത്. പ്രൊഫസർ അർമിനിയസ് വാം ബെറി എന്ന ബുഡാപെസ്റ്റുകാരനിൽ നിന്നാണ് അദ്ദേഹം ആദ്യമായി ഡ്രാക്കുളയെക്കുറിച്ചറിയുന്നത്. ഡ്രാക്കുള എന്ന പേര് ബ്രാമിനെ വല്ലാതെ ആകർഷിച്ചിരുന്നു. ഫ്രാങ്കൻസ്റ്റീൻ, വാർണി ദ വാംപയർ, ദ ഫീസ്റ്റ് ഓഫ് ബ്ലഡ് തുടങ്ങിയ കെട്ടുകഥകളും മറ്റും വായിച്ച ഓർമ്മ അദ്ദേഹത്തിന്റെ മനസ്സിൽ ഉയർന്നു വന്നു. ഇതെല്ലാം ചേർത്ത് ഡ്രാക്കുളയെന്ന ഒരു ഭീകരകഥ രചിക്കാൻ ബ്രാമിനു താത്പര്യം ജനിച്ചു. ഷെർലക്ക് ഹോംസിന്റെ കഥകൾ പ്രചുരപ്രചാരം നേടിയിരുന്ന കാലഘട്ടത്തിലായിരുന്നു ഡ്രാക്കുള പിറവി കൊണ്ടത്. കഥ നടക്കുന്ന ട്രാൻസിൽവാനിയഅഥവാ റുമേനിയ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ബ്രാം ആ പ്രദേശമാണ് കഥയ്ക്ക് പശ്ചാത്തലം ഒരുക്കിയത്. 1887-ൽ കഥ നടക്കുന്നതായാണ് സ്റ്റോക്കർ കൃതിയിൽ വിവരിക്കുന്നത്.

1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്. 1987-ൽ പുറത്തിറങ്ങിയ ദി സെന്റിനറി ബുക്കിൽ 1887 കഥാ പശ്ചാത്തലമാക്കാൻ സ്റ്റോക്കറെ അക്കാലത്ത് ഉണ്ടായ ചില സംഭവങ്ങൾ പ്രേരിപ്പിച്ചിരുന്നെന്ന് പീറ്റർ ഹൈനിങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1887-ൽ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ലണ്ടനിൽ ചില അസാധാരണങ്ങളായ സംഭവങ്ങൾ നടന്നിരുന്നെന്ന് സമർത്ഥിക്കുന്നു. അതിൽ ഒരു സംഭവം ലണ്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ജൂബിലി ആചരിച്ച ആ വർഷം നാട്ടിൽ വിഷജ്വരം പടർന്നെന്നതാണ്. മറ്റൊന്ന് ക്ലാർക്ക് എന്നയാൾ ഒരു പ്രത്യേക രക്തമിശ്രിതം പുറത്തിറക്കി എന്നതാണ്. ഇതിന്റെ പരസ്യം അക്കാലത്ത് ടൈംസ് പത്രത്തിൽ വന്നിരുന്നു. രക്തം കുടിക്കുന്ന ഒരാളെക്കുറിച്ചുള്ള കഥകൾ അക്കാലത്ത് മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഈ സംഭവങ്ങളെല്ലാം സ്റ്റോക്കർക്ക് പ്രചോദനമായെന്ന് സെന്റിനറി ബുക്കിൽ വിവരിക്കുന്നു.

ദ അൺ-ഡെഡ് എന്ന പേരിലാണ് ആദ്യ പുസ്തകം രചിച്ചത്. എന്നാൽ അദ്ദേഹം പിന്നീട് അതേ മാതൃകയിൽ രചിച്ചവയിൽ ജൂവൽ ഓഫ് ദ സെവൻ സ്റ്റാർസ് എന്ന പുസ്തകമൊഴികെ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഡ്രാക്കുളയുടെ സ്രഷ്ടാവ് എന്ന പേരിൽ മാത്രമാണ് സ്റ്റോക്കർ അറിയപ്പെടുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അപ്പോളോ-16

1972 ഏപ്രില്‍ 20-ന് ജോണ്‍ യംഗിന്റെ നേതൃത്വത്തില്‍ അപ്പോളോ-16 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ലോഞ്ച് ചെയ്ത മിഷന്‍ 11 ദിവസവും ഒരു മണിക്കൂറും അന്‍പത്തിയൊന്ന് മിനിറ്റുമെടുത്ത് എപ്രില്‍ 27-ന് പൂര്‍ത്തിയാക്കി. യൂണൈറ്റഡ് സ്റ്റേറ്റ്‌സ് അപ്പോളോ ശൂന്യാകാശ പദ്ധതിയുടെ മനുഷ്യനെയുള്‍പ്പടുത്തിയുള്ള പതിനൊന്നാമതെ മിഷനാണ് അപ്പോളോ-16. അപ്പോളോ-16ന്റെ അഞ്ചാമതെത്തും അവസാനത്തെയും ഈ മിഷനിലാണ് ചന്ദ്രോപരിതലത്തിലെ മലനിരകളില്‍ (Lunar Highlands) ആദ്യമായി ഒരു ശൂന്യാകാശവാഹനം ലാന്‍ഡ് ചെയ്യുന്നത്. മലനിരകളില്‍ അപ്പോളോ-16 ലാന്‍ഡ് ചെയ്തതുകൊണ്ട് ബഹിരാകാശയാത്രികര്‍ക്ക്, ആദ്യ നാല് ചന്ദ്രയാത്രയില്‍ നിന്ന് ലഭിച്ച ഭൂശാസ്ത്രപരമായ സാമ്പിളുകളെകാള്‍ കൂടുതല്‍ ഈ യാത്രയില്‍ ലഭിച്ചു. ഭൂമിയിലേക്കുള്ള മടക്കയാത്രക്ക് മുമ്പ് കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായ കെന്‍ മാട്ടിംഗിലി ഒരു മണിക്കൂറോളം ചന്ദ്രോപരിതലത്തിലൂടെ നടക്കുകയും പ്രയോജനകരമായ ധാരാളം ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



♛♛♛♛♛♛♛♛♛   April - 21   ♛♛♛♛♛♛♛♛♛♛

ഇന്ത്യൻ സിവിൽ സർവീസ്

കൗടില്യന്റെ അർത്ഥശാസ്ത്ര(ക്രി.മു. 4-ം ശതക)ത്തിൽ ഒരു കേന്ദ്രീകൃത ഉദ്യോഗസ്ഥവിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇന്നത്തെ അഖിലേന്ത്യാ സർവീസുകളുടെ തുടക്കം 1855-ൽ സ്ഥാപിതമായ ഇന്ത്യൻ സിവിൽ സർവീസ് (ഐ.സി.എസ്). ഒരു തുറന്ന മത്സരപരീക്ഷയിലൂടെയായിരുന്നു ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തിരുന്നത്. എന്നിരുന്നാലും ലണ്ടനിൽ വച്ചുമാത്രം മത്സരപരീക്ഷ നടത്തിയിരുന്നതുകൊണ്ട് ഒരിന്ത്യാക്കാരന് ഐ.സി.എസ് അപ്രാപ്യമായിരുന്നു. 1864-ൽ സത്യേന്ദ്രനാഥ് ടാഗൂർ ആദ്യമായി ഐ.സി.എസ്. പാസ്സായ ഇന്ത്യക്കാരനായി. ഇന്ത്യക്കാർക്ക് കൂടുതൽ അവസരം നല്കുവാനായി 1879-ൽ സ്റ്റാറ്റ്യൂട്ടറി സിവിൽ സർവീസ് എന്ന മറ്റൊരു സർവീസ് കൂടി തുടങ്ങി. ഈ സർവീസിലേയ്ക്ക് ഉദ്യോഗാർഥികളെ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെ സർക്കാരുകൾ നാമനിർദ്ദേശം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ 1892-ൽ ഈ സർവീസ് നിർത്തലാക്കുകയും ഇതിലെ ഉയർന്ന പദവികൾ ഐ.സി.എസ്സിൽ ലയിപ്പിക്കുകയും ചെയ്തു. താഴെക്കിടയിലുളള പദവികൾ പുതിയതായി ഉണ്ടാക്കിയ പ്രാദേശിക സിവിൽ സർവീസിൽ (Provincial Civil Service) ചേർക്കുകയും ചെയ്തു.

അഖിലേന്ത്യാ സർവീസ് എന്ന പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് എം. ഇ. ഗോൺട്ലെറ്റ് (M.E Gauntlett) അധ്യക്ഷനായ കർത്തവ്യ വിഭജന കമ്മിറ്റി (Committee on Division of Functions ,1918)യുടെ റിപ്പോർട്ടിലാണ്. തുടർന്നുണ്ടായ 1919-ലെ ഇന്ത്യാ ആക്റ്റോടെ നിലവിലുണ്ടായിരുന്ന പല സർവീസുകളുടെയും ഘടനയിൽ കാര്യമായ മാറ്റങ്ങളുണ്ടായി. ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യൻ പൊലിസ് സർവീസ്, ഇന്ത്യൻ മെഡിക്കൽ സർവീസ്, ഇന്ത്യൻ എഞ്ചിനിയറിങ് (ജലസേചന വിഭാഗം) സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നിവ ഒഴികെ മറ്റു കേന്ദ്രീകൃത സർവീസുകൾ (വിദ്യാഭ്യാസം, മൃഗസംരക്ഷണം, കൃഷി മുതലായവ) നിർത്തലാക്കപ്പെട്ടു.

കൊളോണിയൽ ഭരണകർത്താക്കളുടെ ഉപകരണമായി പ്രവർത്തിച്ചിരുന്ന അഖിലേന്ത്യാ സർവീസുകളെ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാക്കി മാറ്റുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേലായിരുന്നു. ഐ.സി.എസ്സിന്റെ തുടർച്ചയായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ്) എന്നീ രണ്ടു സർവീസുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.ഏപ്രിൽ 21 സിവിൽ സർവീസ് ദിനമായി നീക്കിവച്ചിട്ടുണ്ട്, സിവിൽ സർവീസുകാർ രാജ്യത്തിന്റെ ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കുന്നതിനും പൊതുസേവനത്തോടുള്ള പ്രതിബദ്ധത പുതുക്കുന്നതിനും ജോലിയിലെ മികവിനുമുള്ള അവസരമാണിത്. ആത്മപരിശോധനയ്‌ക്ക് ഇത് ഒരു സവിശേഷ അവസരം നൽകുന്നു, ഒപ്പം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഭാവി തന്ത്രം രൂപപ്പെടുത്തുകയും ചെയ്യുന്നു ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും... 


♛♛♛♛♛♛♛♛♛   April - 22   ♛♛♛♛♛♛♛♛♛♛

ലോകഭൗമദിനം (Earth Day)

ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.

മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം.ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം.ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുർവിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.ചില രാജ്യങ്ങൾ  പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ താഴെ....


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സി. ശങ്കരൻ നായർ (ചരമദിനം)

ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി.ശങ്കരൻ നായർ(15 ജൂലായ് 1857 -22 ഏപ്രിൽ 1934).1897-ൽ അമരാവതിയിൽ വെച്ചു കൂടിയ ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണു്. വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇൻ‌ഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ആ ദേശസ്നേഹി വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിക്കുകയുണ്ടായി. ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോൺഗ്രസിൽ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളോട്,പ്രത്യേകിച്ച് നിസ്സഹകരണപ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു. സൈമൺ കമ്മീഷനു മുൻപിൽ ഭാരതത്തിന്റെ പുത്രികാരാജ്യപദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1904-ൽ കമാൻഡർ ഓഫ് ഇൻ‌ഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912-ൽ സർ പദവിയും നൽകി.1934 ഏപ്രിൽ 22-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്.



♛♛♛♛♛♛♛♛♛   April - 23   ♛♛♛♛♛♛♛♛♛♛

ലോക പുസ്തക ദിനം (World book day)

ലോക പുസ്തക ദിനം എന്ന ആശയത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് സ്‌പെയിനിലെ പുസ്തക കച്ചവടക്കാരാണ്. ഏപ്രില്‍ 23 നെ അവര്‍ പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. പ്രശസ്ത എഴുത്തുകാരനായ മിഖായേല്‍ ഡി സെര്‍വാന്റസിന്റെ ചരമദിവസമാണ് ഏപ്രില്‍ 23. ആ മേഖലയില്‍ സെന്റ് ജോര്‍ജ് ദിനാഘോഷത്തിന്റെ ഭാഗമായി ഇത് മാറി. മദ്ധ്യകാലം തൊട്ട് സെന്റ് ജോര്‍ജ് ദിനത്തില്‍ ഒരാചാരമായി പുരുഷന്മാര്‍ കാമുകിമാര്‍ക്ക് റോസാപുഷ്പം നല്കുമായിരുന്നു. 1925 മുതല്‍ സ്ത്രീകള്‍ പകരം പുസ്തകം നല്കുക പതിവായി. കാറ്റലോണിയയില്‍ പുസ്തകങ്ങളുടെ ഒരു വര്‍ഷത്തെ വില്പനയില്‍ പകുതിയും ആ സമയത്താണ് നടക്കാറ്. ഈ ദിവസം നാലു ലക്ഷത്തിലധികം പുസ്തകങ്ങള്‍ വില്ക്കുകയും നാല്പത് ലക്ഷം റോസാ പൂക്കള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. പിന്നീട് മറ്റ് രാജ്യങ്ങളും ഏപ്രില്‍ 23 നെ പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പിന്നിടും തോറും പുസ്തദിനം ആചരിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടി കൂടി വന്നു. വൈകാതെ ഏപ്രില്‍ 23 എന്ന ദിനം ലോക പുസ്തകദിനമായി വളര്‍ന്നു വന്നു.

പിന്നീട് 1995 ല്‍ യുനസ്‌കോ ഏപ്രില്‍ 23 ലോക പുസ്തദിനമായി പ്രഖ്യാപിച്ചു. വില്യം ഷേക്‌സ്പിയര്‍, മിഖായേല്‍ ഡി സെര്‍വാന്റസ്, ഇന്‍കാ ഗാര്‍സിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമദിനമായതിനാലാണ് യുനസ്‌കോ ഏപ്രില്‍ 23 പുസ്തകദിനമാക്കാന്‍ തീരുമാനിച്ചത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഷംഷാദ് ബീഗം (ചരമദിനം)


ഹിന്ദി ചലച്ചിത്രരംഗത്തെ ആദ്യകാല പിന്നണിഗായികയായിരുന്നു ഷംഷാദ് ബീഗം(ഏപ്രിൽ 14, 1919 - ഏപ്രിൽ 23, 2013). കടുത്ത യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അവര്‍ക്ക് വീട്ടിലെ ഗ്രാമഫോണിലൂടെ കേട്ട മുസ്‌ലിം ഭക്തിഗാനങ്ങളായിരുന്നു പ്രാഥമിക സംഗീതപാഠങ്ങള്‍. അതാണ് അവരിലെ ഗായികയ്ക്ക് പ്രചോദനമായത്. മുസ്‌ലിം ജീവിതസാഹചര്യത്തില്‍ വളര്‍ന്നതിന്റെ പരിമിതിയും അവര്‍ തന്നിലെ പ്രതിഭ കൊണ്ട് കുടഞ്ഞു തെറിപ്പിക്കുകയായിരുന്നു. സാരംഗി മാന്ത്രികന്‍ ഉസ്താദ് ഹുസൈന്‍ ബക്ഷ്വാലെ സാഹിബ് തന്റെ ശിഷ്യയാക്കിയതോടെയാണ് ഷംഷാദ് ബീഗം കാലം മായ്ക്കാത്ത പാട്ടുകാരിയായി മാറിയത്.


ഗുലാം ഹൈദറും സംഘവും 1944-ല്‍ പുതിയ അവസരങ്ങള്‍ തേടി ഹിന്ദി സിനിമയുടെ സ്വപ്നഭൂമിയായ മുംബൈയിലേക്ക് കുടിയേറിയപ്പോളാണ് ഷംഷാദ് ബീഗവും മുംബൈയിലെത്തിയത്. അതേ വര്‍ഷമാണ് മെഹബൂബ് ഖാന്റെ ഹുമയൂണില്‍ നൈനാ ഭര്‍ ആയേ നീര്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഷംഷാദ് ആലപിച്ചത്. ഇവിടെ നിന്നാണ് ഷംഷാദ് രാജ്യത്തെ ജനപ്രിയ ഗായികയായി വളര്‍ന്നത്. നൗഷാദ്അലിയും ഒ.പി. നയ്യാരുമാണ് ഷംഷാദിന്റെ സംഗീത പ്രതിഭ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത്.15 രൂപ പ്രതിഫലമാണ് ആദ്യകാലത്ത് ഷംഷാദ് വാങ്ങിയിരുന്നത്. കജ്‌റ മൊഹബ്ബത് വാല, കഹീന്‍ പേ നിഗാഹേന്‍ കഹീന്‍ പേ നിഷാന, ബുജ് മേര ക്യ നാം രേ, സയാന്‍ ദില്‍ മേന്‍ ആന രേ, ലേകേ പെഹ്ല പെഹ്ല പ്യാര്‍, ചോദ് ബാബൂള്‍ കാ ഘര്‍ എന്നീ ഗാനങ്ങള്‍ ഷംഷാദിന്റെ മാസ്മരിക ശബ്ദത്തില്‍ പിറന്നവയാണ്.കാലത്തിന്റെ കാതില്‍ അവര്‍ പാടിയ ഗാനങ്ങള്‍ എക്കാലവും മധുരമായി അലയടിക്കുമെന്നതില്‍ സംശയമില്ല.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സത്യജിത് റേ (ചരമദിനം)

ബംഗാളിലെ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ സുകുമാര്‍ റേയുടെയും സംഗീതത്തില്‍ അതിവപ്രാവീണ്യം നേടിയ സുപ്രഭദേവിയുടെയും മകനായി 1925 മെയ് 2നാണ് സത്യജിത് റേയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ചിത്രരചനയിലും സംഗീതത്തിലും കവിതയെഴുത്തിലും തത്പരനായിരുന്നു റേ. ക്രമേണ സിനിമയും ഇഷ്ടവിനോദമായി മാറി. ബിരുദധാരിയായ ശേഷം ഒരു പബ്ലിക്കേഷന്‍ കമ്പനിയുടെ ആര്‍ട്ട് ഡയറക്റ്ററായി ജോലി നോക്കവേ ഔദ്യോഗികാവശ്യത്തിനായി ഇംഗ്ലണ്ടില്‍ പോയപ്പോള്‍ അവിടെവച്ച് നിരവധി ക്ലാസിക് സിനിമകള്‍ കാണാനുള്ള അവസരമുണ്ടായി. വിക്‌ടോറിയ സിസീക്കയുടെ ‘ബൈസിക്കിള്‍ തീവ്‌സ്’ റേയെ വല്ലാതെ മഥിച്ചു. ആ സമയം, മുമ്പ് വായിച്ചിരുന്ന വിഭൂതി ഭൂഷന്‍ ബന്ദോപാധ്യയുടെ പഥേര്‍ പാഞ്ചാലിക്കു തിരക്കഥ രചിച്ച് പെട്ടിയില്‍ വച്ചിരുന്നത് വീണ്ടും വായിച്ച് കുറെ മാറ്റങ്ങള്‍ വരുത്തി. സിനിമയാക്കാനുള്ള ശ്രമം തുടങ്ങി. സ്വന്തം പണവും ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും എല്‍ ഐസിയില്‍ നിന്നു ലോണെടുത്തും സിനിമാ നിര്‍മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍, പിന്നീട് പശ്ചിമബംഗാള്‍ ഗവണ്‍മെന്റിന്റെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ( പാതയുടെ പാട്ട് (പഥേര്‍ പാഞ്ചാലി) എന്നു കേട്ടപ്പോള്‍, അന്നത്തെ മുഖ്യമന്ത്രി ബി.സി. റോയ് ആ സ്‌കീമില്‍പ്പെടുത്തി ധനസഹായം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു) കിട്ടിയ പണം കൂടി ഉപയോഗിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. 1955 എപ്രിലിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പഥേര്‍ പാഞ്ചാലി പുറത്തിറങ്ങിയതോടെ, അന്നേവരെ ഇന്ത്യന്‍ ജനത നോക്കിക്കണ്ടിരുന്ന ചലച്ചിത്രഭാവുകത്വവും കാഴചപ്പാടും തകിടം മറിഞ്ഞ് പുതിയൊരു സിനിമാരംഗത്തേയ്ക്കുള്ള വഴിതുറക്കലായി ഈ സിനിമയെ കണ്ടു. തുടര്‍ന്ന് ആ സിനിമയിലെ അപുവിന്റെ വളര്‍ച്ചയും കാലഘട്ടങ്ങളെ കുറിക്കുന്ന അപരാജിതോ(1956) അപൂര്‍സംസാര്‍ (1960) എന്നിവ കൂടി നിര്‍മിച്ചു. അപു ട്രിലോജി എന്ന പേരിലറിയപ്പെടുന്ന ഈ ചലച്ചിത്രങ്ങള്‍ അന്തര്‍ദേശിയതലത്തില്‍ പേരും പെരുമയും നേടിയതിനു പുറമേ നിരവധി പുരസ്‌കാരങ്ങളും നേടിയെടുത്തു. ലോകത്തെ മേല്‍ക്കിട ഫിലിംഫെസ്റ്റിവലുകളായ കാന്‍, കാര്‍ലോവാരി, വെനീസ്, ബര്‍ലിന്‍ തുടങ്ങി മിക്ക ഫിലിം ഫെസ്റ്റിവലുകളിലും റേ ചിത്രങ്ങള്‍ ഓരോന്നും ബഹുമതികളും പുരസ്‌കാരങ്ങളും നേടുകയുണ്ടായി.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്രകാരന്‍, ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫെല്ലോഷിപ്പ് ഓക്‌സ്‌ഫോര്‍ഡ് അടക്കം ഒന്‍പത് യൂണിവേഴ്‌സിറ്റികളുടെ ഡിലിറ്റ് ബിരുദങ്ങള്‍ . ഫ്രാന്‍സില്‍ നിന്നു ലീജിയന്‍ ഡി ഹോണിയന്‍ തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.. പഥേര്‍ പാഞ്ചാലിയില്‍ തുടങ്ങി റേയുടെ ഒട്ടുമിക്ക ചിത്രങ്ങള്‍ ഭാരതീയ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയുള്‍പ്പെടെ വേറെയും പുരസ്‌കാരങ്ങള്‍(സംവിധാനം, തിരക്കഥ രചന, എഡിറ്റിങ്, സംഗീതം, ആര്‍ട് ഡയറക്ഷന്‍) നേടിയിട്ടുണ്ട്. പത്മപുരസ്‌കാരങ്ങളില്‍ പരമോന്നത ബഹുമതിയായ ‘ഭാരതരത്‌ന’ ലഭിച്ചിട്ടുണ്ട്. ദാദ് ഫാല്‍ക്കെ അവാര്‍ഡ്, സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള സ്‌പെഷ്യല്‍ ഒസ്‌കാര്‍ അവര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. റേ നിര്‍മിച്ചു സംവിധാനം ചെയ്ത മിക്ക ഡോക്യുമെന്ററികളും ലോകോത്തര നിലവാരമുള്ളവയും പുരസ്‌കാരങ്ങളും ബഹുമതികളും നേടിയവയുമാണ്. രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. അപരാജിതോ, അപൂര്‍സംസാന്‍, ചാരുലത, ജല്‍സാഗര്‍, മഹാനഗര്‍,ദോവി, തീന്‍കന്യ, അരണ്യേദിന്‍ രാത്,, ഗണശത്രു, സ്തറച്ച് ഖിലാഡി, ആഗന്തുക് തുടങ്ങിയവ അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളില്‍ ചിലവ മാത്രമാണ്. 1992 ഏപ്രില്‍ 23നായിരുന്നു റേയുടെ അന്ത്യം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   April - 24   ♛♛♛♛♛♛♛♛♛♛

സത്യ സായി ബാബ (ചരമദിനം)

ഒരു ഇന്ത്യൻ ആദ്ധ്യാത്മിക ഗുരുവും കാരുണ്യ പ്രവർത്തകനുമായിരുന്നു സത്യസായിബാബ (ജനനം സത്യനാരായണ രാജു നവംബർ 23, 1926: മരണം ഏപ്രിൽ 24 , 2011).

സത്യന് 14 വയസ്സുള്ളപ്പോഴായിരുന്നു കരിന്തേൾ ദംശനം. കരിന്തേളിന്റെ കടിയേറ്റ് മണിക്കൂറുകളോളം അബോധാവസ്ഥയിലെക്കു പോയ സത്യൻ പിന്നെ വളരെ അസ്വാഭാവികമായിട്ടാണ് വീട്ടുകാരോട് പ്രതികരിച്ചത്. ഭ്രാന്താണെന്ന് സംശയിച്ച് പല രീതിയിലുള്ള ചികിത്സകളും സത്യന്റെ മാതാപിതാക്കൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, 1940 ഒക്ടോബർ 20-ന് താൻ ഷിർദ്ദി സായി ബാബയുടെ പുനർജന്മമാണെന്ന് സത്യൻ പ്രഖ്യാപിച്ചു. തുടർന്നാണ് അദ്ദേഹം ' സത്യസായിബാബ ' എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്.


സായി ബാബയുടെ അത്ഭുത പ്രവർത്തികളായിരുന്ന വായുവിൽ നിന്ന് വിഭൂതി (വിശുദ്ധ ഭസ്മം), വാച്ച്, നെക്ക്ലെസ്, റിംങ്ങുകൾ എടുക്കുക തുടങ്ങി അസുഖം ഭേദമാക്കൽ, അതീന്ദ്രിയജ്ഞാനം, തുടങ്ങിയവ പലപ്പോഴും പ്രശസ്തിക്കും വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭക്തർ ഇത് ദൈവിക ലക്ഷണങ്ങളായി കണ്ടപ്പോൾ മറ്റുളളർ ഇത് കേവലം ആഭിചാരിക തന്ത്രങ്ങളായി  കണ്ടു. ഇതിനു പുറമേ ഇദ്ദേഹത്തിനെതിരായി പല ലൈംഗിക അപവാദ ആരോപണവും വഞ്ചന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലൊം തനിക്കെതിരെയുള്ള ദുഷ്പ്രചാരണമെന്ന് പറഞ്ഞാണ് ബാബ നേരിട്ടത്. സായിബാബ 2011 ഏപ്രിൽ 24 ഞായറാഴ്ച രാവിലെ 7.30-ന് താൻ നിർമ്മിച്ചതും തന്റെ പേരിലുള്ളതുമായ പുട്ടപ്പർത്തി സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസിൽ വെച്ച് 85-ആം വയസ്സിൽ  സമാധിയായി. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സച്ചിന്‍  ടെണ്ടുല്‍ക്കര്‍ (ജന്മദിനം)

എക്കാലത്തെയും മികച്ച ബാറ്റസ്മാന്‍ന്മാരില്‍ ഒരാളാണെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ 1973 ഏപ്രില്‍ 24-ന് ജനിച്ചു. പതിനൊന്നാം വയസില്‍ കളി കാര്യമായെടുത്ത സച്ചില്‍, 1989 നവംബര്‍ 15-ന് തന്റെ പതിനാറം വയസില്‍ കറാച്ചിയില്‍ പാകിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ മുംബെയെയും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെയും 24 കൊല്ലം പ്രതിനിധീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ 100 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കുകയും 30,000 റണ്‍സിന് മുകളില്‍ നേടുകയും ചെയ്ത ഏക കളിക്കാരനായ അദ്ദേഹം ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടുന്ന താരവുമായി മാറി. കൂടാതെ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 2002-ല്‍ തന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ മധ്യഘട്ടത്തില്‍ നില്‍ക്കെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഡോണ്‍ ബ്രാഡ്മാന് പിറകിലും ഏകദിനത്തില്‍ വിവ് റിച്ചാര്‍ഡ്‌സിന് പിറകിലും എല്ലാക്കാലത്തെയും ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് ടെണ്ടുല്‍ക്കര്‍ എന്ന് വിസ്ഡണ്‍ ക്രിക്കറ്റേഴ്‌സിന്റെ അല്‍മനാക് രേഖപ്പെടുത്തി. 2011-ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു അദ്ദേഹം. 2013 നവംബറില്‍ വിരമിച്ചതിന് ശേഷം, ഇന്ത്യയിലെ പരമോന്നത സിവിലയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി രാഷ്ട്രം അദ്ദേഹംത്തെ ആദരിച്ചു.ഇ ന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   April - 25   ♛♛♛♛♛♛♛♛♛♛

ലോക മലമ്പനി ദിനം (World Maleria day)

ആഗോള മലമ്പനി നിർമ്മാർജ്ജന ദൗത്യത്തെ അംഗീകരിക്കാനായി എല്ലാ വർഷവും ഏപ്രിൽ 25ആം തീയതി ലോക മലമ്പനി ദിനമായി ആചരിക്കുന്നു ചരിത്രരേഖകളിലെ ഏറ്റവും പുരാതന രോഗമാണ് മലമ്പനി. പതിനെട്ടാം നൂറ്റാണ്ടിൽ ഇറ്റലിക്കാരാണ് ചതുപ്പ് നിലങ്ങളിൽനിന്നും ഉണ്ടാകുന്ന മലിനമായ വായു( bad air : mal+air = Mal'aria )വുമായി ബന്ധപ്പെടുത്തി മലേറിയ എന്ന പേര് ഈ രോഗത്തിന് നൽകിയത്. 1880 ൽ, ലാവേരൻ (Laveran) എന്ന ഫ്രഞ്ച് പട്ടാള ഭിഷഗ്വാരനാണ് ആഫ്രിക്കയിലെ അല്ജിയേർസിൽ വച്ച് പ്ലാസ്മോഡിയം രോഗാണുവിനെ കണ്ടെത്തിയത്. ആഫ്രിക്കയിലെ നാടൻ കഥകളിൽ കീടങ്ങൾ അഥവാ കൊതുകാണ് മലമ്പനി ഉണ്ടാക്കുന്നതെന്ന് പണ്ടേ വിവരിച്ചിരുന്നു. പക്ഷേ, അനോഫെലിസ് പെൺകൊതുകുകളാണ് മലമ്പനി പകർത്തുന്നതെന്ന് കണ്ടുപിടിച്ചത് സർ റൊണാൾഡ് റോസ് (Sir Ronald ross) ആയിരുന്നു. 1897ൽ, ഇന്ത്യയിലെ സെക്കന്ദരബാദിൽ വച്ചാണ് അനോഫെലിസ് സ്ടീഫൻസി (Anopheles stephensi) ഇനം പെൺകൊതുകുകളുടെ ആമാശയ ഭിത്തിയിൽനിന്നും പ്ലാസ്മോഡിയത്തിന്റെ ഊസിസ്ട്കളെ (Oocysts) അദ്ദേഹം കണ്ടെത്തിയത്. മലമ്പനി ബാധിതരെ കടിച്ച കൊതുകുകളെ പരിശോധിച്ചാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. 1939ൽ പാൾ മുള്ളർ (Paul Muller) എന്ന സ്വിസ് ശാസ്ത്രജ്ഞനാണ് അതിന്റെ കീടസംഹാരഗുണങ്ങൾ തിരിച്ചറിഞ്ഞ്‌ നോബൽ സമ്മാനം നേടിയത്. മലമ്പനി നിയന്ത്രണ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് ഇതോടെ തുടക്കമായി. 1948ൽ പമ്പാന (Pampana) മലമ്പനി നിർമാർജ്ജനം എന്ന ആശയം അവതരിപ്പിച്ചു. 1951ൽ ലോകാരോഗ്യ സംഘടന ഏഷ്യയിൽ മലമ്പനി നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. രോഗികളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചത് വൻ വിജയമായി. ഇതിന്റെ വെളിച്ചത്തിൽ, 1955ൽ മലമ്പനി നിർമാർജ്ജനം ഒരു സർവലോക ലക്ഷ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകളും. ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഗുഗ്ലിയെൽമോ മാർക്കോണി (ജന്മദിനം)

റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞനാണ്‌ ഗൂഗ്ലിയെൽമോ മാർക്കോണി.(ജനനം1874 ഏപ്രിൽ 25 മരണം1937 ജൂലൈ 20) ലോകവാർത്താവിതരണ രംഗത്തെ വഴിത്തിരിവായ ഈ കണ്ടുപിടുത്തത്തിന്‌ അദ്ദേഹത്തിന്‌ നോബൽ പുരസ്കാരം ലഭിക്കുകയുണ്ടായി.റേഡിയോയുടെയും ടെലിവിഷന്റെയും ഇന്നു ധാരാളമായി ഉപയോഗിക്കുന്ന മോബൈൽ ഫോണിന്റെയും വാർത്താവിനിമയ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെയും പിന്നിൻ മാർക്കോണിയുടെ കണ്ടുപിടുത്തമാണ്‌. ജെയിംസ് ക്ലാർക്ക് മാക്സ് വെലിന്റെയും ഹെൻറിച്ച് ഹെർട്സിന്റെയും വൈദ്യുതകാന്തതരംഗസിദ്ധാന്തങ്ങൾക്ക് പ്രയോജനപ്രദമായ പ്രായോഗിക രൂപം നൽകുകയാണ്‌ മാർക്കോണി ചെയ്തത്..അദ്ദേഹത്തിന്റെ സുപ്രധാനമായ കണ്ടുപിടുത്തം കമ്പിയില്ലാക്കമ്പി (Wireless telegraphy) ആണ്. 1895-ൽ അണ് ഇതു അദ്ദേഹം ആദ്യമായി പരീക്ഷിച്ചത്. റേഡിയോ ടെലിഗ്രാഫി മാർക്കോണി വികസിപ്പിച്ചെടുത്തതാണ്. റേഡിയോയുടെ പിതാവായി പൊതുവേ മാർക്കോണിയാണ് അറിയപ്പെടുന്നത് എങ്കിലും 1943-ലെ അമേരിക്കൻ സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധി അനുസരിച്ച് റേഡിയോയുടെ ഉപജ്ഞാതാവായി അംഗീകരിക്കപ്പെടുന്നത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരൻ ആണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   April - 26   ♛♛♛♛♛♛♛♛♛♛

വില്യം ഷെയ്ക്സ്പിയർ (ജന്മദിനം)


ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ ( 26 ഏപ്രിൽ 1564 – മരണം 23 ഏപ്രിൽ 1616). ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാർഡ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. 1595 മുതൽ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്.റോമിയോ ആൻറ് ജൂലിയറ്റും ജൂലിയസ് സീസറും. അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്ത-ചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.1600 മുതൽ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങൾ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയര്‍, മാക് ബത്ത്, ആൻറണി ആൻറ് ക്ലിയോപാട്ര, കൊറിയോലനസ് എന്നിവ എഴുതിയത് ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ആണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ചെർണോബിൽ ന്യൂക്ലിയർ ദുരന്തം


ഒരു ആ‍ണവോർജ്ജ റിയാക്ടറിൽ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അപകടമാണ് ചെർണോബിൽ ന്യൂക്ലിയർ ദുരന്തം. ഇതിന്റെ ഫലമായി ആ‍ണവ റിയാക്ടറിനു സാരമായ തകരാർ സംഭവിച്ചു.  രാത്രി  ആയിരുന്നു ദുരന്തം സംഭവിച്ചത്. മുൻ കാലത്ത് സോവിയറ്റ് യൂണിയൻറെഭാഗമായിരുന്നതും ഇപ്പോഴത്തെ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്യാറ്റ് എന്ന സ്ഥലത്തുള്ള ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്1986 ഏപ്രിൽ 26ന് ജീവൻ പോയത് 32 പേർക്ക്. ഡസനിലധികം ആളുകൾക്ക് റേഡിയേഷൻ ഏറ്റെന്നും ഔദ്യോഗിക ഭാഷ്യം. ഇപ്പോൾ സ്വതന്ത്രമായ യുക്രൈനിലെ പ്രിപ്യറ്റ് നദീതീരത്ത് 1970ലാണ് നാല് റിയാക്ടറുകളുള്ള അണുനിലയം സ്ഥാപിച്ചത്. 1000 മെഗാവാട്ട് വീതമാണ് ശേഷി. ഏപ്രിൽ 25ന് വൈകിട്ട് റിയാക്ടർ ഫിസിക്സിൽ അവഗാഹമില്ലാത്ത കുറച്ച് എൻജിനിയർമാർ നാലാം റിയാക്ടറിൽ ചില പരീക്ഷണങ്ങള്‍ക്ക് മുതിർന്നു. അത്യാഹിത രക്ഷാമാർഗങ്ങൾ സ്വീകരിക്കാതെയുള്ള പരീക്ഷണം അർദ്ധരാതിയിലേക്ക് നീണ്ടു. ചെറുകുഴപ്പങ്ങൾ കണ്ടിട്ടും ഗൗരവത്തിലെടുത്തില്ല. 26ന് പുലർച്ചെ 1.23ന് എല്ലാം കൈവിട്ടു. യന്ത്രഭാഗങ്ങളുടെ നിയന്ത്രണം നഷ്ടപെട്ടു. മുകളിലെ കോൺക്രീറ്റ് പാളി ഇളകിത്തെറിച്ച് റിയാക്ടർ പൊട്ടിത്തെറിച്ചു. റേഡിയോ ആക്ടീവായ 50,000 കിലോ വസ്തുക്കളും ധൂളികളും അന്തരീക്ഷത്തിലേക്ക് കുതിച്ചുപൊങ്ങി. ഏപ്രിൽ 27ന് പ്രിപ്യറ്റിലെ 50,000 ആളുകളെ ഒഴിപ്പിച്ചു. റിയാക്ടർ മൂടാനുള്ള ശ്രമങ്ങളുമുണ്ടായി. ചെർണോബിലിന്റെ വടക്കുപടിഞ്ഞാറ് 1300 കിലോമീറ്റർ വരേക്കും റേഡിയേഷൻ എത്തി. അനുവദനീയമായതിലും 40 ശതമാനം അധികമായിരുന്നിത്. യൂറോപ്പിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലേക്ക് വീശിയ കാറ്റ് അവിടെയെല്ലാം ദുരന്തമെത്തിച്ചു. കാടുകളും കൃഷിയിടങ്ങളും മണ്ണും വെള്ളവും വിഷലിപ്തമായി. രോഗങ്ങൾ സംഹാരതാണ്ഡവമാടി. കാൻസറും റേഡിയേഷൻ അനുബന്ധ രോഗങ്ങളും തീരാവ്യാധിയായി. സോവിയറ്റ് യൂണിയനിൽ മാത്രം 5000 പേർ ഇക്കാലത്തിനിടെ മരിച്ചുവീണു. വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകൾക്ക് രോഗത്താൽ വലയുന്നു. ജനിതക വൈകല്യമുള്ള മനുഷ്യകുഞ്ഞുങ്ങളും മൃഗങ്ങളും പിറന്നു കൊണ്ടേയിരിക്കുന്നു. 2000ത്തിൽ ചെർണോബിലിലെ അവസാന റിയാക്ടറിനും പൂട്ടുവീണു.യുഎൻ കണക്കനുസരിച്ച് 40 ലക്ഷം കുട്ടികളടക്കം 90 ലക്ഷം മനുഷ്യരെ ദുരന്തം ബാധിച്ചു. 10 ലക്ഷം ആളുകൾ കാൻസർ ബാധിതരായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജെറ്റ് ലി (ജന്മദിനം)

ഒരു ചൈനീസ് സിനിമാ അഭിനേതാവ്, ചലച്ചിത്ര നിർമാതാവ്, ആയോധന കലാകാരൻ, വിരമിച്ച വുഷൂ ചാമ്പ്യൻ എന്നിങ്ങനെ പ്രസിദ്ധനാണ്. (ജനനം ഏപ്രിൽ 26, 1963) ബീജിംഗിൽ ജനിച്ചു. ജെറ്റ് ലീ ഒരു സ്വാഭാവിക സിംഗപ്പൂർ പൗരനാണ്.

വു ബിനുമായി മൂന്നു വർഷത്തെ പരിശ്രമത്തിനു ശേഷം ലീ ബെയ്ജിംഗ് വുഷു ടീമിനു വേണ്ടി ആദ്യ ദേശീയ ചാമ്പ്യൻഷിപ്പ് നേടി. 19-ാമത് വുഷൂവിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹം ഷാവോലിൻ ടെമ്പിൾ (1982) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഒരു അഭിനേതാവായി ചൈനയിൽ വലിയ പ്രശംസ നേടി.

സംവിധായകൻ ഷാങ് യിമാവിന്റെ 2002 ഹീറോ, ഫിസ്റ്റ് ഓഫ് ലെജന്റ്, റോട്ടൻ ടൊമാറ്റോസിന്റെ ഏറ്റവും മികച്ച പ്രശസ്തി നേടിയ ചിത്രം, വൺസ് അപ്പോൺ എ ടൈം ഇൻ ചൈന പരമ്പര ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. അതിൽ നാടോടി നായകനായ വോഗി ഫെയ്-ഹെയ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ലിത്തോൽ വെപ്പൺ 4 (1998) എന്ന ചിത്രത്തിൽ വില്ലൻ ആയി ലി ഷാ റെയ്നോൾസ് അഭിനയിച്ചു. ഹോളിവുഡിലെ ആദ്യ നായകനായ ഹാരി സിംഗ് ആയിരുന്നു റോമി മോസ്റ്റ് ഡെയ് (2000).

ലാക് ബെസ്സൺ ഡ്രാഗണിലെ ചുംബിയും അൺലാഷുസുമായുള്ള ഫ്രെഞ്ച് സിനിമയിലും അദ്ദേഹം നിരവധി ആക്ഷൻ ഫിലിമുകളിൽ അഭിനയിച്ചു. ദ് വൺ (2001), ദ ഫോർബേഡം കിംഡം (2008), ജാക്കി ചാൻ, സിൽവെസ്റ്റർ സ്റ്റാലൻ ഉൾപ്പെടെയുള്ളവരുമൊത്ത് എക്സ്പൻഡബിൾസ് മൂവി, ദി മമ്മി: ട്രം ഓഫ് ദി ഡ്രാഗൺ ചക്രവർത്തി (2008) എന്നീ ചിത്രങ്ങളിലെ കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.2004 ലെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ സുനാമി ഉണ്ടായപ്പോൾ അദ്ദേഹം മാലിദ്വീപിലായിരുന്നു. ദുരന്തസമയത്ത് അദ്ദേഹം മരിച്ചുവെന്ന് പരക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും,  കാലിന് ചെറിയ പരിക്കേറ്റിരുന്നുള്ളൂ, ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   April - 27   ♛♛♛♛♛♛♛♛♛♛

വില്യം ജോൺസ് (ചരമദിനം)


ഇംഗ്ലീഷ് ഭാഷാ ശാസ്ത്രഞ്ജനും പുരാതന ഇന്ത്യയിലെ ഒരു പണ്ഡിതനും ആണ് സർ വില്ലിം ജോൺസ് (28 സെപ്റ്റംബർ 1746 – 27 ഏപ്രിൽ 1794). ഇന്ത്യയിൽ വന്നു സംസ്കൃതഭാഷ പഠിച്ച പാശ്ചാത്യന്മാരിൽ പ്രധാനി ആയിരുന്നു ആദ്ദേഹം. 1783 -ൽ ഇന്ത്യയിൽ എത്തിയ ഇയാളുടെ പരിശ്രമം ഹേതുവായിട്ട് 1784 -ൽ ബംഗാളിൽ "ഏഷ്യാട്ടിസൊസൈറ്റി"എന്ന പ്രസിദ്ധയോഗം സ്ഥാപിക്കപ്പെട്ടു. അതു മുതൽക്കു നമ്മുടെ മാതൃഭാഷയും വളരെ പുരാതനമായതും ആയ സംസ്കൃതഭാഷയിൽ ഉള്ള ഗ്രന്ഥങ്ങളെ ഇതരഭാഷകളിലേക്ക്,പ്രത്യേകിച്ച് ഇംഗ്ലീഷിലേക്കു ധാരാളം തർജ്ജിമ ചെയ്തുവരുന്നുണ്ടു.

"സർ വില്യം ജോൺസ് " ബംഗാളിലെ ന്യായാധിപതികളിൽ ഒരാളായിരുന്നു. തന്റെ കൃത്യനിർവ്വഹണത്തിന്നു സംസ്കൃതഭാഷാപരിജ്ഞാനം അത്യാവശ്യമായിരുന്നതിനാൽ അദ്ദേഹം അധികകാലം കഴിയുന്നതിന്നു മുമ്പിൽ ഈ ഭാഷയിൽ ശ്ലാഘനീയമായ പാണ്ഡിത്യം സമ്മാനിച്ചു. അദ്ദേഹത്തിനു സംസ്കൃതത്തിൽ എന്നു മാത്രമല്ല പല ഭാഷകളിലും അസാധാരണ പാണ്ഡിത്യം ഉള്ള ഒരാളായിരുന്നു."ലാത്തിൻ""ഗ്രീക്കു""പ്രഞ്ചു""ഹീബ്ര"എന്നു തുടങ്ങിയ പല ഭാഷകളിലും ഇയാൾക്കു ധാരാളം വ്യുല്പത്തി ഉണ്ടായിരുന്നു. അദ്ദേഹംപല സംസ്കൃഗ്രന്ഥങ്ങളെയും ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തു. അവയിൽ പ്രധാനമായതും, എക്കാലത്തും അദ്ദേഹത്തിന്റെ പേരിനെ നിലനിർത്തുന്നതും, "കാളിദാസ"ന്റെ ശാകുന്തളത്തിന്റെ തർജ്ജിമയാകുന്നു.പാശ്ചാത്യന്മാരും പൌരാണികന്മാരും ഈ കൃതിയെ ഒരു പോലെ കൊണ്ടാടുന്നു എന്നുള്ളസംഗതി ഇയാളുടെ സംസ്കൃതഭാഷാജ്ഞാനത്തേയും "കാളിദാസ"ന്റെ ആശയങ്ങളെ ആരാഞ്ഞറിഞ്ഞു ഇതരന്മാരെ മനസ്സിലാക്കുവാനുള്ള പ്രാപ്തിയേയും വെളിവാക്കുന്നുണ്ട് ജയദേവന്റെ ഗീതാഗോവിന്ദം, മനുവിന്റെ മനുസ്മൃതി, ഫിർദൌസിയുടെ ഷാ-നാ-മാ എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫെര്‍ഡിനാന്‍റ് മഗല്ലന്‍ (ചരമദിനം)


കടല്‍ മാര്‍ഗ്ഗം ഭൂഗോളം ചുറ്റിക്കറങ്ങാനുള്ള പര്യവേഷണ യാത്രയുടെ തലവനായിരുന്നു പോര്‍ച്ചുഗീസുകാരനായ ഫെര്‍ഡിനാന്‍റ് മഗല്ലന്‍. (ജനനം: 1480 – മരണം: ഏപ്രിൽ 27, 1521)പോര്‍ച്ചുഗലിന്‍റെ വടക്കേ അറ്റത്തുള്ള ട്രാസ് ഓസ് മോണ്ടെസ് പ്രവിശ്യയിലെ വില്ലാ റിയലിനടുത്തുള്ള സാര്‍ബ്രോസയിലാണ് 1480 ല്‍ മഗല്ലന്‍ ജനിച്ചത്. മേയറായിരുന്ന പെദ്രോ റൂയി ഡി മഗല്ലസിന്‍റെയും അല്‍ഡാ ഡി മിസ്ക്വിറ്റായുടെയും മകന്‍. പത്താം വയസ്സില്‍ മാതാ പിതാക്കള്‍ മരിച്ചു. പിന്നീടദ്ദേഹം രാജാവിന്‍റെ അംഗരക്ഷകനായി ചേര്‍ന്നു.  ജ്യോതി ശാസ്ത്രവും ഭൂമി ശാസ്ത്രവുമായിരുന്നു പഠിച്ചു. ഇരുപതാം വയസ്സില്‍ മഗല്ലന്‍ കപ്പല്‍ യാത്ര തുടങ്ങി. പോര്‍ച്ചുഗീസ് വൈസ്രോയുടെ നാവികനായി ഇന്ത്യയിലേക്കായിരുന്നു ആദ്യത്തെ യാത്ര. കപ്പല്‍ സേനയുടെ അധിപനായി ഉയരാന്‍ അദ്ദേഹത്തിനായി. സുഗന്ധവ്യഞ്ജനങ്ങള്‍ തേടി 1506 ല്‍ അദ്ദേഹം ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലേക്ക് കപ്പലോടിച്ചു. പക്ഷെ, കൃത്യവിലോപത്തിന്‍റെ പേരില്‍ 1510 ല്‍ ജോലി നഷ്ടപ്പെട്ടു.

1511 ല്‍ മൊറോക്കയിലേക്ക് പോയ മഗല്ലന്‍ ഒട്ടേറെ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കുകയും ചെയ്തു.പിന്നീട് അദ്ദേഹം രാജാവിന്‍റെ അപ്രീതിക്ക് പാത്രമായി പുറത്തായി. ഇസ്ളാമിക മൂറുകളുമായി കള്ളക്കച്ചവടം നടത്തി എന്നതായിരുന്നു മഗല്ലന്‍റെ പേരിലുള്ള ആരോപണം. 

1514 മെയ് 15ന് അദ്ദേഹം പോര്‍ച്ചുഗീസ് പൗരത്വം ഉപേക്ഷിച്ച് സ്പെയിനിലേക്ക് പോയി. ഫെര്‍ണാവോ എന്ന പേര് ഫെര്‍ണാന്‍ഡോ എന്ന സ്പാനിഷ് രീതിയില്‍ മാറ്റുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം ശാന്തസമുദ്രത്തില്‍ കൂടി തെക്കന്‍ അമേരിക്കയിലേക്കുള്ള യാത്ര മാര്‍ഗ്ഗം കണ്ടുപിടിച്ചു. അറ്റ്ലാന്റിക്കിനേക്കാൾ പ്രശാന്തമായിക്കാണപ്പെട്ട ശാന്തസമുദ്രത്തിന്‌ ആ പേരു (പസിഫിക്) നൽകിയത് മഗല്ലനാണ്‌.അവിടെ നിന്ന് വന്‍ തോതില്‍ സ്വത്തുക്കള്‍ സ്പെയിനിലെത്തിച്ചു 1518 മാര്‍ച്ച് 22 ന് ലോകം ചുറ്റി സഞ്ചരിക്കാനുള്ള മെഗല്ലന്‍റെ പരിപാടിക്ക് സ്പാനിഷ് രാജാവ്ചാള്‍സ് അനുമതി നല്‍കി. പോര്‍ച്ചുഗലില്‍ നിന്നും പുറത്താക്കിയ ജ്യോതിശാസ്ത്രജ്ഞന്‍ റൂയി ഫെലേറോയും മഗല്ലനും ചേര്‍ന്നായിരുന്നു പതിനെട്ട് കപ്പലുകളോടെ യാത്ര പുറപ്പെട്ടത്. ഫിലിപ്പീൻസിലെ സീബു ദ്വീപിന്റെ ഭരണാധികാരി മാക്ടാൻ ദ്വീപിലെ ശത്രുവിനെതിരെ നടത്തിയ യുദ്ധത്തിൽ പങ്കെടുത്ത മഗല്ലൻ കൊല്ലപ്പെട്ടു. ട്രിനിഡാഡ് എന്ന കപ്പലായിരുന്നു മഗല്ലന്‍റേത്ചരിത്രത്തിലെ ഏറ്റവും സാഹസികവും, ഭൂമിശാസ്ത്രപരമായ അറിവിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രയോജനകരവുമായ പര്യവേഷണങ്ങളിൽ ഒന്നിനാണ്‌ മഗല്ലൻ നേതൃത്വം കൊടുത്തത്. അദ്ദേഹം ഭൂമിയ്ക്കു ചുറ്റും സഞ്ചരിച്ചു എന്നു പറയുക വയ്യ. എന്നാൽ യൂറോപ്പിൽ നിന്നു പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലെത്തുകയെന്ന കൊളംബസ്സിന്റെ പഴയ സ്വപ്നം സാക്ഷാത്കരിച്ചത് മഗല്ലനായിരുന്നു.ദക്ഷിണാർത്ഥഗോളത്തിൽ നിന്നു കാണാവുന്ന കുള്ളൻ താരാപഥങ്ങളായ മാഗല്ലനിക മേഘങ്ങൾക്കും(Magellanic clouds), തെക്കേ അമേരിക്കയിലെ മാഗല്ലനിക പെൻ‌ഗ്വിനുകൾക്കും(Magellanic Penguins) ഫെർഡിനാന്റ് മഗല്ലന്റെ പേരാണ്‌. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   April - 28   ♛♛♛♛♛♛♛♛♛♛

സദ്ദാം ഹുസൈൻ (ജന്മദിനം)


ഇറാഖിനെ രണ്ടു പതിറ്റാണ്ട് നയിക്കുകയും അമേരിക്കൻ അധിനിവേഷത്തിനെതിരെ പൊരുതുകയും ഒടുവിൽ ധീരതയോടെ തൂക്കമരത്തിൽ കയറുകയും ചെയ്ത സദ്ദാം ലോകത്തിന്റെ ആരാധന പാത്രമായിരുന്നു. (ജനനം: ഏപ്രിൽ 28 ,1937 മരണം - ഡിസംബർ 30, 2006).

ഹിറ്റ്‌ലറെപ്പോലും ലജ്ജിപ്പിക്കുന്ന ഏകാധിപതി, സ്വന്തം രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കിയവന്‍, ക്രൂരന്‍ തുടങ്ങിയ വിശേഷണങ്ങള്‍ സദ്ദാമില്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും ഭാരതത്തിന് മഹാത്മജിയെപ്പോലെയാണ് ഇറാഖിന് സദ്ദാം ഹുസൈന്‍. 

മതേതര സ്വപ്നങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഒരു ശക്തമായ സ്വയം വികസിതവും സമ്പല്‍ സമൃദ്ധവുമായ നവനൂതന ഇറാഖ് കെട്ടിപ്പെടുക്കാനാഗ്രഹിച്ച നിശ്ചയദാര്‍ഢ്യവും ഉരുക്കുമനസ്സുമുള്ള ഭരണാധികാരിയായിരുന്നു സദ്ദാം. മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് ആത്മാഭിമാനത്തിന്റെ വഴികാണിച്ചുകൊടുത്ത നെഞ്ചുവിരിച്ച് നില്‍ക്കാന്‍ പ്രചോദനം നല്‍കിയ ഹുസൈന്‍ അമേരിക്കന്‍-നാറ്റോ-ഇസ്രായേല്‍ സഖ്യത്തിന് എന്നും ഉറക്കം കെടുത്തുന്ന പേടി സ്വപ്നം തന്നെയായിരുന്നു. 

പാശ്ചാത്യ മീഡിയകളും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും നല്‍കുന്ന വിവരങ്ങളല്ല സദ്ദാമിന്റെ യഥാര്‍ത്ഥ ചിത്രം. അല്‍ജസീറ ലോകത്തിന് മുന്നില്‍ പുറത്തുവിട്ട യുദ്ധസംഭവങ്ങള്‍ ഗള്‍ഫ് യുദ്ധത്തിന്റെ ആരംഭദശയില്‍ തന്നെ സഖ്യശക്തികള്‍ താറുമാറാക്കി. ഒരേ സമയം സൗമ്യനും അതേ സമയം ക്രൂരനും രക്തദാഹിയുമായി വരുന്ന വിചിത്ര സ്വഭാവരീതികളുള്ള വ്യക്തിയായാണ് സദ്ദാം അക്കാലങ്ങളില്‍ ദൃശ്യമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഗള്‍ഫ് യുദ്ധകാലത്ത് അദ്ദേഹത്തെ പുകഴ്ത്തിയ മാധ്യമങ്ങള്‍ തന്നെ യുദ്ധം അവസാനിച്ചപ്പോള്‍ അദ്ദേഹത്തെ ഇകഴ്ത്താനും മറന്നില്ല. 

പലസ്തീന്‍ എഴുത്തുകാരനായ സയ്യിദ് കെ. അബ്ദുറിഷ് എഴുതിയ 'ദി പൊളിറ്റിക്കല്‍സ് ഓഫ് റിവഞ്ച്' എന്ന പുസ്തകമാണ് സദ്ദാമിനെക്കുറിച്ചുള്ള സത്യസന്ധമായ വെളിപ്പെടുത്തലായി അറബ് ലോകം ഇന്നും വിലയിരുത്തുന്നത് .ഇറാഖ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.



۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബെനീറ്റോ മുസ്സോളിനി

ലോകം കണ്ട സ്വേച്ഛാധിപതിയായ നേതാവ്. 1883 ജൂലൈ‌ 29-ന്‌ ഇറ്റലിയിലെ ഡോവിയയിലാണ് മുസോളിനിയുടെ ജനനം. പിതാവിനെപ്പോലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരനായിതീർന്ന മുസ്സോളിനി ആദ്യം അധ്യാപകനായി. പിന്നീട്, സൈനികനായി. പിന്നെ പത്രപ്രവർത്തകനും. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോട് കൂറു പുലര്‍ത്തിയിരുന്ന മുസോളിനി ഒന്നാം ലോകമഹായുദ്ധ കാലത്താണ് അതിനോട് വിട പറഞ്ഞത്.

1919 ല്‍ അദ്ദേഹം ഫാസിഡികൊമ്പാത്തിമെന്‍റൊ സ്ഥാപിച്ചതോടെ ഫാസിസം ഒരു സംഘടിത പ്രസ്ഥാനമായി മാറുകയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നേരിട്ട തൊഴിലില്ലായ്മയും ഭരണഅസ്ഥിരതയും പരിഹരിക്കുവാനും പുതിയ ഒരു ദിശയിലേക്ക് ഇറ്റലിയെ നയിക്കുവeനും മുസോളിനിയും കൂട്ടരും തീരുമാനിച്ചു. ദേശീയതയ്ക്കുവേണ്ടി സോഷ്യലിസത്തിനെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു ഫാസിഡി കൊമ്പാറ്റിമെന്റോയുടെ പ്രഖ്യാപിത ലക്ഷ്യം.
പതിനെട്ടു വയസില്‍ വോട്ടവകാശം, സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷ, പുതിയ ഭരണഘടന, എട്ട് മണിക്കൂര്‍ ജോലി, പള്ളിയുടെ സമ്പത്ത് പിടിച്ചെടുക്കല്‍ എന്നിങ്ങനെ യുദ്ധാനന്തരദുരിതങ്ങള്‍ അനുഭവിക്കുന്ന ഒരു ശരാശരി ഇറ്റലിക്കാരനെ സ്വാധീനിക്കുവാന്‍ പോരുന്ന ജനപ്രിയ കര്‍മ്മപരിപാടികള്‍ രണ്ട് മാസത്തിനകം മുസോളിനി പ്രഖ്യാപിച്ചു. അങ്ങനെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുതകും വിധം പുരോഗമനപരമായി തോന്നുന്ന ആശയങ്ങളുമായി മുസോളിനി ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിച്ചു. ഏതാണ്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ ഇറ്റലിയുടെ ഭരണം കൈപ്പിടിയിലൊതുക്കാന്‍ മുസ്സോളിനിക്കായി.

1921 ല്‍ മുസോളിനി ഇറ്റലിയിലെ പാര്‍ലമെന്‍റംഗമായി. അരാജകത്വം അവസാനിപ്പിക്കുന്നതില്‍ നിലവിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ 1922 ഒക്ടോബറില്‍ രാജാവ് മുസോളിനിയെ വിളിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അക്കൊല്ലം 26,000 അനുയായികളോടെ റോമിലേക്ക് മാര്‍ച്ച് നടത്തിയ മുസോളിനിയുടെ രാഷ്ട്രീയ പിന്‍ബലം മനസിലാക്കിയ രാജാവ് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ അധികാരം കൂടി നല്‍കി.

അതോടെ മുസോളിനി തന്റെ സ്വേഛാധിപത്യരീതികള്‍ പുറത്തെടുത്തു. രാജാവിനും മാര്‍പാപ്പയ്ക്കും മുകളിലാണ് താനെന്നു കരുതി. പല കാര്യങ്ങളും അദ്ദേഹം ഒരേ സമയത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു തുടങ്ങി. മുസോളിനിയുടെ ഫാസിസ്റ്റ് രീതികളില്‍ ജനങ്ങള്‍ അതൃപ്തരായി തുടങ്ങി. പക്ഷെ പാര്‍ലമെന്‍റില്‍ പിന്‍തുണയുണ്ടായിരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളും തന്റെ വരുതിക്ക് കീഴിലാക്കി. തെരഞ്ഞെടുപ്പില്‍ തനിക്കനുകൂലമായ ചില കര്‍ശന മാറ്റങ്ങളും വിലക്കുകളും കൊണ്ടുവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ അധികാരവും സ്വന്തം കീഴിലാക്കി. രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തനിക്കേ കഴിയൂ എന്നദ്ദേഹം പത്രങ്ങളിലൂടെ വിളംബരം ചെയ്തു. ഇറ്റലിയില്‍ പൊലീസ് ഭരണം കൊണ്ടുവന്നു. അധികാര ദുര്‍വിനിയോഗം നടത്തി ജനങ്ങളെ പീഢിപ്പിക്കാന്‍ തുടങ്ങി. പാര്‍ലമെന്‍റിലെ കീഴ്വഴക്കങ്ങളും നിയമസംഹിതകളും മാറ്റിയെഴുതി.

ജർമ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്‍ലറുമായി മുസോളിനി അടുത്ത ബന്ധം പുലർത്തിയിരുന്നു. നാസി ജർമ്മനിയോടൊപ്പം മുസ്സോളിനിയുടെ ഇറ്റലിയും അച്ചുതണ്ടുശക്തികളില്‍ പങ്കാളികളായി. മുസ്സോളിനി എന്ന പേര് എന്നും ചേര്‍ത്തുവെക്കപ്പെടുന്നത് ഹിറ്റ്‍ലറോടാണ്. ആ പേര് ഓര്‍മ്മപ്പെടുത്തുന്നതോ ലോക മഹായുദ്ധത്തെക്കുറിച്ചും. 1940 ല്‍ രണ്ടാംലോക മഹായുദ്ധത്തില്‍ ഇറ്റലിയും പങ്കു ചേര്‍ന്നു. എന്നാല്‍ മൂന്നു വർഷങ്ങൾക്കു ശേഷം സഖ്യകക്ഷികള്‍ ഇറ്റലിയിൽ കടക്കുകയും തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തുകയും ചെയ്തു.

1945 ഏപ്രിലില്‍28 ന് ഓസ്ട്രിയയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ കോമോ തടാകത്തിനടുത്ത് വെച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. തുടര്‍ന്ന് മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..


♛♛♛♛♛♛♛♛♛   April - 29   ♛♛♛♛♛♛♛♛♛♛

അന്തര്‍ദ്ദേശീയ നൃത്ത ദിനം

വിശാലമായ അര്‍ത്ഥത്തില്‍ ശരീരത്തിന്‍റെ ഭാഷയാണ് നൃത്തം. വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുകയാണ് നൃത്തം ചെയ്യുന്നത്. മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ... മുഖാഭിനയത്തിലൂടെ. എല്ലാം. ആദിവാസി സമൂഹത്തിന്‍റെ പ്രാകൃത തപ്പും തുടിയും ചുവടുകളും മുതല്‍ പാരിഷ്കൃത സമൂഹത്തിന്‍റെ നൃത്ത വൈവിധ്യങ്ങള്‍ വരെ ഈ ഗണത്തില്‍ പെടുന്നു. അതുകൊണ്ടാണ് നൃത്തം സാര്‍വദേശീയമായി ആസ്വദിക്കപ്പെടുന്നത്. കൈമുദ്രകളിലൂടെ പദചലനങ്ങളിലൂടെ ഭാവാഭിനയത്തിലൂടെ ലോകമെങ്ങും ഒരേ മനസായി ആഘോഷിക്കുന്ന ദിനം- അന്താരാഷ്ട്ര നൃത്ത ദിനം-ഏപ്രില്‍ 29ന് ലോകമെങ്ങും ആഘോഷിക്കുന്നു. ദേശ-വര്‍ണ്ണ-സംസ്കാരത്തിനുപരിയായി മനുഷ്യ മനസില്‍ സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റെയും തിരി തെളിക്കാന്‍ അതിര്‍വരമ്പുകളില്ലാത്ത അംഗഭാഷയായ നൃത്തത്തിനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന വിശ്വാസമാണ് വര്‍ഷാവര്‍ഷമുള്ള സന്ദേശങ്ങള്‍ക്കു പിന്നില്‍1982 മുതല്‍ എല്ലാ കൊല്ലവും ഏപ്രില്‍ 29 ന് അന്തര്‍ദ്ദേശീയ നൃത്ത ദിനമായി യുനെസ്കോ ആചരിച്ചുവരികയാണ്. നൃത്താദ്യാപകര്‍, നൃത്ത സംവിധായകര്‍, ഗവേഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, നൃത്ത പഠന കേന്ദ്രങ്ങള്‍ എന്നിവയെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ബൃഹത് പദ്ധതിക്കാണ് അന്തര്‍ദ്ദേശീയ നൃത്ത കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   April - 30   ♛♛♛♛♛♛♛♛♛♛

ആനന്ദമയി മാ (ജന്മദിനം)


ഭാരതത്തിലെ പ്രമുഖയായ ഒരു ആത്മീയ വ്യക്തിത്വമായിരുന്നു ബംഗാളിലെ ആനന്ദമയി മാ. 

ബംഗാളിൽ ഖിവരാദേശത്ത് 1896 ഏപ്രിൽ 30 ന് ജനിച്ച നിർമ്മലാ സുന്ദരി എന്ന ബാലിക, കുട്ടിക്കാലത്തു തന്നെ ദിവ്യാനുഭൂതികൾ നേടി. അന്നത്തെ നാട്ടുനടപ്പനുസരിച്ച് പതിമൂന്നാം വയസ്സിൽ വിവാഹിതയായെങ്കിലും അവർ തന്റെ ധ്യാനാത്മകജീവിതം തുടർന്നു. ഭർത്താവായി വന്ന ഭോലാനാഥിനെ അവർ പിതാജീ എന്നു വിളിച്ചുപോന്നു. അചിരേണ അദ്ദേഹം അവരുടെ ശിഷ്യനാവുകയാണ് ഉണ്ടായത്. നൈസർഗ്ഗികവും ജന്മസിദ്ധവുമായ യോഗാനുഭൂതിയിൽ മുഴുകി എപ്പോഴും കഴിഞ്ഞിരുന്ന അവരെ ജനസാമാന്യം ആദരപൂർവ്വം ആനന്ദമയി മാ എന്നു വിളിച്ചുപോന്നു. മായുടെ മൊഴികൾ അവാച്യമാം വിധം സംഗീതാത്മകമായിരുന്നു. അതിമധുരമായിരുന്നു ആ സ്വരം. കമലാ നെഹ് റു, ജമുനാലാൽ ബജാ‍ജ് എന്നിങ്ങനെ, സ്വദേശികളും വിദേശികളുമായ നിരവധി പ്രശസ്തരും പ്രഗല്ഭരും മാതാജിയുടെ അപൂർവ്വത കണ്ടറിഞ്ഞ് അവരെ ആരാധിച്ചിരുന്നു. ഭാരതത്തിലെ യോഗാത്മകപാരമ്പര്യത്തിൽ അസാധാരണമായ ഒരു സാന്നിദ്ധ്യമായിരുന്നു അവർ. 1982 ആഗസ്റ്റ് 27 ന് ഡെറാഡൂണിൽ വച്ച് ആനന്ദമയി മാ ദേഹം വെടിഞ്ഞു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ആർ. ശങ്കർ (ജന്മദിനം)

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരതാലൂക്കിലെ പുത്തൂരിൽ കുഴിക്കലിടവകയിൽ വിളയിൽകുടുംബത്തിൽ രാമൻവൈദ്യർ, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു. അദ്ദേഹം 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നുകോൺഗ്രസ്സുകാരനായി രാഷ്ടീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം സമുദായരംഗത്തും പ്രവർത്തിച്ചു. 1959 ൽ വിമോചനസമരകാലത്തുസമുദായത്തിൽ ബഹുഭൂരിപക്ഷമാളുകളും ഇടതുപക്ഷത്ത്‌ നിലയുറപ്പിച്ചപ്പോൾ അദ്ദേഹം വിമോചനസമരത്തിനു് നേതൃത്വം നൽകി. അക്കാലത്തു് അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നു. 1948-ൽ തിരുവിതാംകൂർ സംസ്ഥാന അസംബ്ലിയിലും, 1949 മുതൽ 1956 വരെ തിരു-കൊച്ചി സംസ്ഥാന അസംബ്ലിയിലും അംഗമായിരുന്നു.1960 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ ഐക്യം പട്ടം താണുപിള്ളയുടെ നേത്യത്വത്തിൽ അധികാരത്തിൽ വന്നു. ആ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നുളള എം. എൽ.എ ആയിരുന്ന ആർ.ശങ്കർ ഉപമുഖ്യമന്ത്രിയായിരുന്നു..ധനകാര്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു.. 1962 ൽ പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി പോയപ്പോൾ ആർ.ശങ്കർ മുഖ്യമന്ത്രിയായി.രണ്ടു വർഷത്തിലധികം അധികാരത്തിലിരുന്ന ആ മന്ത്രിസഭ. ഭരണകാലത്തു്, പി.റ്റി.ചാക്കോയും, മന്നത്ത്‌ പത്മനാഭനുമായുള്ള അദ്ദേഹത്തിന്റെ അധികാര വടംവലി ഭരണരംഗത്തു് പ്രതിസന്ധിയുണ്ടാക്കി. തുടർന്നു് കോൺഗ്രസ്സിലെ ഭിന്നിപ്പു് കാരണം 1964-ൽ ആ മന്ത്രിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടുകയും ആർ.ശങ്കറിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

മന്ത്രിസഭാ പതനത്തിനുശേഷം ആദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും, പിന്നീടു്. എസ്‌.എൻ. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലേക്ക്‌ മാത്രമായി പൊതുപ്രവർത്തനം ഒതുക്കി.സ്വന്തം ഉടമസ്ഥതയിൽ ആരംഭിച്ച ദിനമണി എന്ന ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്ന അദ്ദേഹം രസതന്ത്രത്തെ കുറിച്ചു് രണ്ടു് പുസ്തകങ്ങളും രചിച്ചിട്ടുണ്ടു്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...