ഇന്ന് അറിയുവാന്‍ - ജൂലൈ മാസം


ജൂലൈ മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad


♛♛♛♛♛♛♛♛♛   01-07-2018   ♛♛♛♛♛♛♛♛♛♛

ബി.സി.റോയ് (ചരമദിനം)

പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ഡോ.ബി.സി. റോയ് MRCP, FRC (ജൂലൈ 1, 1882 ജൂലൈ 1, 1962). സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത ഭിഷഗ്വരനുമായിരുന്ന അദ്ദേഹം പശ്ചിമ ബംഗാളിന്റെ ശില്പ്പിയായി കണക്കാക്കപ്പെട്ടുവരുന്നു. 1948 മുതൽ 1962 വരെ അദ്ദേഹം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു. ബീഹാറിലെ പാറ്റ്നയില്‍ ജനിച്ച ഡോ. ബി.സി.റോയ് കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1911ല്‍ ലണ്ടനില്‍ എം.ആര്‍.സി.പിയും എഫ്.ആര്‍.സി.എസും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.

ഇന്ത്യയില്‍ ചികിത്സകനായ അദ്ദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും പിന്നീട് കാംബെല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി.
പിന്നീടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചത്. കോൺഗ്രസ് പാർട്ടി, ബംഗാൾ മുഖ്യമന്ത്രിപദത്തിനായി ഡോ. റോയിയെ നാമനിർദ്ദേശം ചെയ്തു, ഭിഷഗ്വരനായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും ഗാന്ധിജിയുടെ ഉപദേശപ്രകാരം അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചു(1948 ജനുവരി 23). വർഗ്ഗീയ കലാപം, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, കിഴക്കൻ പാകിസ്താനിൽ നിന്നുമുള്ള അഭയാർഥികൾ എന്നീ പ്രശ്നങ്ങളുടെ ഇടയിലായിരുന്ന ബംഗാളിൽ, മൂന്നു വർഷം കൊണ്ട് സാധാരണനില കൈവരിക്കാൻ അദ്ദേഹത്തിനായി. 1962 ജൂലൈ ഒന്നിന് തന്റെ 80ആം പിറന്നാൾ ദിനത്തിൽ അദ്ദേഹം അന്തരിച്ചു.

രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്‍കി ആദരിച്ചു. 1976 മുതല്‍ ബി.സി.റോയ് ദേശീയ അവാര്‍ഡും നല്‍കി വരുന്നു. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവുമായ ജൂലൈ 1 ഇന്ത്യയിൽ ഡോക്റ്റർമാരുടെ ദിവസമായി ആചരിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കാൾ ലൂയിസ് (ജന്മദിനം)

ഇരുപതാം നൂറ്റാണ്ടിലെ കായിക ലോകത്തിലെ ഇതിഹാസ പുരുഷന്‍. (ജനനം ജൂലൈ 1, 1961)ജെസ്സി ഓവന്‍സിനു ശേഷം പിറന്ന കറുത്ത മുത്ത്. കാള്‍ ലൂയിസ് വന്നു, കണ്ടു, കീഴടക്കി. ലോസ് അഞ്ചലസ് തൊട്ട് അത്‌ലാന്‍റ വരെ നാല്‌ ഒളിംപിക്സുകള്‍. 1980ലെ മോസ്കോ ഒളിംപിക്സ് രാഷ്ട്രീയ ശീത സമരം മൂലം അമേരിക്ക ബഹിഷ്കരിച്ചില്ലായിരുന്നെങ്കില്‍ അഞ്ച് ഒളിംപിക്സുകളിലും കാള്‍ ലൂയിസ് നിറഞ്ഞു നിന്നേനെ.

കന്നി ഒളിംപിക്സില്‍ കാള്‍ ലൂയിസ് ജെസ്സി ഓവന്‍സിന്‍റെ അവതാരമായി നിറഞ്ഞു നിന്നു. ഹിറ്റ്ലറുടെ ഒളിംപിക്സ് എന്നറിയപ്പെട്ട 1936ലെ ബെര്‍ലിന്‍ ഒളിംപിക്സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4 ഗുണം 100 ലീറ്റര്‍ റിലേ, ലോംഗ് ജംപ് എന്നീ ഇനങ്ങളില്‍ ജെസ്സി ഓവന്‍സ് സ്വര്‍ണ്ണം നേടി. 48 വര്‍ഷത്തിനു ശേഷം ലോസ് അഞ്ചലസില്‍ അതേ ഇനങ്ങളില്‍ നാലു സ്വര്‍ണ്ണവുമായി കാള്‍ ലൂയിസ് ലോകത്തിന്‍റെ നെറുകയിലെത്തി.1984 ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സ് ഓര്‍മ്മിക്കപ്പെടുന്നത് കാള്‍ ലൂയിസെന്ന അതികായന്റെ പേരിലാണ്. കന്നി ഒളിമ്പിക്സില്‍ തന്നെ നാല് സ്വര്‍ണം നേടി ജെസി ഓവന്‍സിനൊപ്പമെത്തിയ കാള്‍ ലൂയിസ് പിന്നീടുള്ള മൂന്ന് ഒളിമ്പിക്സിലും സ്വര്‍ണം നേടി.1984ല്‍ വിശ്വകായിക മേള ലോസ് ആഞ്ചല്‍സിലേക്ക് വിരുന്നിനെത്തിയപ്പോള്‍ അമേരിക്ക വമ്പ് കാട്ടിയത് ഒരു ഇരുപത്തിരണ്ട്കാരനിലൂടെയായിരുന്നു. 1988ലെ സിയോള്‍ ഒളിംപിക്സില്‍ 100 മീറ്ററിലും ലോംഗ് ജംപിലും സ്വര്‍ണ്ണം, 1992ലെ ബാര്‍സലോണ ഒളിംപിക്സില്‍ ലോംഗ്ജംപിലും 4 ഗുണം 100 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം, 1996 അറ്റ്ലാന്‍റ ഒളിംപിക്സില്‍ ലോംഗ് ജംപില്‍ സ്വര്‍ണ്ണം, 200 മീറ്ററില്‍ വെള്ളി - ആകെ ഒമ്പത് സ്വര്‍ണ്ണം, ഒരു വെള്ളി. ഒളിംപിക്സ് സ്വര്‍ണ്ണക്കൊയ്ത്തില്‍ കാള്‍ ലൂയിസിന്‌ മുന്നില്‍ ഒരേയൊരു കായിക താരം മാത്രമെയുള്ളു - മൈക്കല്‍ ഫെല്‍പ്സ്. ഒമ്പതു സ്വര്‍ണ്നവുമായി ഒപ്പം മൂന്നു പേര്‍ - സാവോ നൂര്‍മി, മാര്‍ക് സ്പിറ്റ്സ്, ലാറിസ ലാതിനിന.1996 അറ്റ്ലാന്‍റ ഒളിംപിക്സ് - കാള്‍ ലൂയിസിന്‍റെ നാലാമത്തെ ഒളിംപിക്സ്. ലോംഗ് ജംപില്‍ അറ്റ്ലാന്‍റയില്‍ സ്വര്‍ണ്ണം നേടിയതോടെ നാല്‌ ഒളിംപിക്സിലും ലോംഗ് ജംപില്‍ സ്വര്‍ണ്ണം നേടുന്ന ഒരേയൊരു താരമായി. കാള്‍ ലൂയിസ് മാറി. ലൂയിസിന്‍റെ ഒമ്പതാമത്തെയും അവസാനത്തെയും ഒളിംപിക്സ് സ്വര്‍ണ്ണമായിരുന്നു അത്‌.
100 മീറ്റര്‍, 200 മീറ്റര്‍, ലോന്‍ഗ്ജംപ്, 4 ഗുണം 100 മീറ്റര്‍ എന്നീ പ്രിയഇനങ്ങളിലെല്ലാം കാള്‍ ലൂയിസിന്‍റെ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടു. 1994ല്‍ 4 ഗുണം 200 മീറ്ററില്‍ ലൂയിസും സംഘവും സൃഷ്‌ടിച്ച 1 മണിക്കൂര്‍ 18 മിനുറ്റ് 68 സെക്കന്‍ഡിന്‍റെ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ കിടക്കുന്നു. 1997ല്‍ കാള്‍ ലൂയിസ്‌ കായിക രംഗത്തോട് വിട പറഞ്ഞു.ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ പല ബഹുമതികൾക്കും ഇദ്ദേഹത്തെ അർഹനാക്കി. ഇന്റർനാഷ്ണൽ ഒളിമ്പിക് കമ്മറ്റി ഇദ്ദേഹത്തെ "നൂറ്റാണ്ടിന്റെ കായിക താരമായും" സ്പോർട്ട്‌സ് ഇല്ലസ്ട്രേറ്റഡ് മാസിക "നൂറ്റാണ്ടിന്റെ ഒളിമ്പ്യനായും" ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ട്രാക്ക് ആന്റ് ഫീൽഡ് കായിക രംഗത്തെ അമ്വചർ നിലയിൽ നിന്ന് പ്രൊഫഷണൽ നിലയിലേക്കുയർത്തുന്നതിൽ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 1988 സിയോൾ ഒളിമ്പിക്സിന് മുമ്പ് നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ ഇദ്ദേഹത്തിന്റെ ഫലങ്ങൾ പ്രതികൂലമായിരുന്നു എന്നുള്ള വാർത്തകൾ 2003-ൽ പുറത്ത് വന്നതോടെ ഇദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് മുകളിൽ കരിനിഴൽ വീണു.

കാള്‍ ലൂയിസ് പിന്നീട് തിളങ്ങുന്നത്‌ സിനിമയിലും ടെലിവിഷനിലുമാണ്‌. ചില സംഗീത ആള്‍ബങ്ങളിലും കാള്‍ നിറഞ്ഞു നിന്നു. ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി. തന്‍റെ ഫാം ഹൌസില്‍ ഔഷധ സസ്യ കൃഷിയും മറ്റുമായി സവിശേഷ ജീവിത ദര്‍ശനം കാള്‍ ലൂയിസ് ലോകത്തിന്‌ മുന്നില്‍ അവതരിപ്പിച്ചു. വിശേഷങ്ങള്‍ പാകമാകാത്ത ലോകത്തിലെ ചുരുക്കം മനുഷ്യരിലൊരാളാണ്‌ കാള്‍ ലൂയിസ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   02-07-2018   ♛♛♛♛♛♛♛♛♛♛

ചാൾസ് ടൂപ്പർ (ജന്മദിനം)

കാനഡയിലെ രാഷ്ട്രീയനേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്നു ചാൾസ് ടൂപ്പർ കാനഡ ഫെഡറേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണ് ഇദ്ദേഹം. റവ. ചാൾസ് ടൂപ്പറുടെയും മറിയം ലോവിയുടെയും മകനായി 1821 ജൂലൈ 2-ന് ഇദ്ദേഹം നോവാ സ്കോഷ്യയിൽ ജനിച്ചു. ജന്മനാട്ടിലുള്ള ഹോർട്ടൻ അക്കാദമിയിലെ പഠനശേഷം സ്കോട്ട്ലണ്ടിലെ എഡിൻബറോ സർവകലാശാലയിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസം പൂർത്തിയാക്കി (1843). നാട്ടിൽ തിരിച്ചെത്തിയ ചാൾസ് ടൂപ്പർ പന്ത്രണ്ടു വർഷക്കാലം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. തുടർന്നിദ്ദേഹം രാഷ്ട്രീയ പ്രവർത്തകനാവുകയാണുണ്ടായത്.

യാഥാസ്ഥിതിക കക്ഷി സ്ഥാനാർഥിയായി ഇദ്ദേഹം 1855-ൽ നോവാ സ്കോഷ്യയിലെ പ്രാദേശിക അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1856 മുതൽ 60 വരെ ഇദ്ദേഹം പ്രവിശ്യാ സെക്രട്ടറിയായി പ്രവർത്തിച്ചു. 1864 മുതൽ 67 വരെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയുണ്ടായി. ഈ പദവിയിലിരിക്കെ കാനഡ ഫെഡറേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. ഇതിനോടനുബന്ധിച്ച് ലണ്ടനിലും ക്യുബെക്കിലും വച്ചുനടന്ന സമ്മേളനങ്ങളിൽ ഇദ്ദേഹം പങ്കെടുക്കുകയുമുണ്ടായി. ഈ പ്രവർത്തനങ്ങളെത്തുടർന്ന് കോൺഫെഡറേഷന്റെ പിതാവ് എന്ന് ഇദ്ദേഹം കാനഡയിൽ അറിയപ്പെടാൻ തുടങ്ങി.കുംബർലാൻഡ് കൗണ്ടിയെ പ്രതിനിധീകരിച്ച് കാനഡയിലെ കോമൺസ് സഭയിൽ 1867 മുതൽ 84 വരെ ഇദ്ദേഹം അംഗവുമായിരുന്നു. ഇതോടെ ജോൺ എ. മക്ഡൊണാൾഡിന്റെ യാഥാസ്ഥിതിക മന്ത്രിസഭയിൽ 1870 മുതൽ 73 വരെയും 1879 മുതൽ 84 വരെയും പല ക്യാബിനറ്റ് പദവികളിൽ അവരോധിതനാവുകയും ചെയ്തു. 1884-നും 96-നും മധ്യേ ലണ്ടനിൽ കാനഡയുടെ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുകയുണ്ടായി. 1896-ൽ ചാൾസ് ടൂപ്പർ കാനഡയിലെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാൽ തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക കക്ഷിക്കുണ്ടായ പരാജയം മൂലം ഇദ്ദേഹം ജൂല.-ൽ പ്രധാനമന്ത്രിപദം രാജിവയ്ക്കുകയാണുണ്ടായത്. പിന്നീട് പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 1900-ൽ ടൂപ്പർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു. ഇംഗ്ലണ്ടിലെ ബക്സ്ലീ ഹീത്തിൽ ഇദ്ദേഹം 1915 ഒക്ടോബർ 15-ന് നിര്യാതനായി. കാനഡ പുറത്തിറക്കിയ തപാൽ സ്റ്റാംപ്.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

പാട്രിസ് ലുമുംബ (ജന്മദിനം)

കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു പാട്രിസ് ലുമുംബ (ജനനം ജൂലൈ 2,1925. മരണം ജനുവരി 17, 1961) ബെൽജിയത്തിന്റെ കോളനിയായിരുന്ന കോംഗോ, ലുമുംബയുടെ പരിശ്രമഫലമായാണ്ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്. ബെൽജിയൻ കോംഗോയുടെ തെക്കൻ പ്രവിശ്യയായ കസായിയിലെ ഒനാലുവ എന്ന സ്ഥലത്താണ് ലുമുംബ ജനിച്ചത്. ഒരു മിഷണറി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കെ മാർക്സ്, സാർത്ര് എന്നിവരുടെ കൃതികൾ അദ്ദേഹത്തെ സ്വാധീനിച്ചു. കോളനി ഭരണത്തിനു കീഴിൽ പതിനൊന്നു വർഷത്തോളംതപാൽ വകുപ്പിൽ ഒരു ഗുമസ്തനായി ജോലി ചെയ്തു. അക്കാലത്തുതന്നെ സ്വാതന്ത്യത്തിനു വേണ്ടി ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും പ്രാദേശിക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.കോളനി ഭരണത്തിനു കീഴിൽ പതിനൊന്നു വർഷത്തോളം തപാൽ വകുപ്പിൽ ഒരു ഗുമസ്തനായി ജോലി ചെയ്തു. 1955-ൽ ബെൽജിയം സന്ദർശിച്ച ലുമുംബയെ സർക്കാർ തപാലാപ്പീസിലെ ക്രമക്കേടുകൾ ആരോപിച്ച് തടവിലാക്കി. ഒരു വർഷത്തിനു ശേഷം മോചിതനാക്കപ്പെട്ട ലുമുംബ ബെൽജിയൻ കോംഗോയുടെ തലസ്ഥാനമായ ലിയോപോൾഡ്‌വില്ലിൽ എത്തുകയും ഒരു സ്വകാര്യസ്ഥാപനത്തിൽ സെയിൽസ് മാനേജരായി പ്രവേശിക്കുകയും ചെയ്തു. ഇവിടെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നു. ഒരു മികച്ച വാഗ്മിയായിരുന്ന ലുമുംബ നാഷണൽ കോംഗോളീസ് മൂവ്‌മെന്റ് എന്ന പാർട്ടിയുടെ അദ്ധ്യക്ഷനായി. 1958-ൽ ഘാനയിൽ നടന്ന 'ഓൾ ആഫ്രിക്കൻ പീപ്പിൾസ് കോൺഫ്രൻസി'ൽ അദ്ദേഹം പങ്കെടുത്തു. ഘാനയുടെ ദേശീയനേതാവായ 'ക്വാമെ ങ്‌ക്രുമാ'യുടെ ആശയങ്ങളിൽ ആകൃഷ്ടനായി ലുമുംബ ഏകീകൃത ആഫ്രിക്ക വിഭാവനം ചെയ്തു.

കോംഗോയുടെ സ്വാതന്ത്ര്യപ്രക്ഷോഭം ലുമുംബയുടെ നേതൃത്വത്തിലുള്ള ദേശീയവാദികൾ, ജോസഫ് കസാവുബുവിന്റെനേതൃത്വത്തിലുള്ള ഫെഡറലിസ്റ്റുകൾ എന്നിങ്ങനെ ധ്രുവീകരിക്കപ്പെട്ടിരുന്നു. ഒട്ടനവധി രക്തരൂക്ഷിതകലാപങ്ങൾക്കുശേഷം 1959-ൽ ലുമുംബ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രസ്സൽസിൽ വച്ച് ബെൽജിയൻ സർക്കാർ, ലുമുംബയും മറ്റ് നേതാക്കളുമായി നടന്ന ചർച്ചയെ തുടർന്ന് കോംഗോയ്ക്ക് നിരുപാധികമായി സ്വാതന്ത്ര്യം നൽകാൻ തീരുമാനമായി. 1960 ജൂൺ 30-ന് കോംഗോ സ്വതന്ത്രമാക്കപ്പെട്ടു.കോംഗോയ്ക്ക് സ്വാതന്ത്ര്യലബ്ധിയെ തുടർന്നുണ്ടായ അരാജകത്വത്തിന്റെ ഫലമായി 1961-ൽ ലുമുംബ കൊല്ലപ്പെട്ടു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


നോസ്ട്രഡാമസ് (ചരമദിനം)

മൈക്കൽ ഡെ നോസ്ട്രഡാമെ ( 21 ഡിസംബർ 1503 - 2 ജൂലൈ 1566) എന്ന പ്രശസ്തനായ ഫ്രഞ്ച് ജ്യോതിശാസ്ത്രകാരന്റെ ലത്തീൻ നാമധേയമാണ് നോസ്ട്രഡാമസ്. ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും, കണിശവുമായ പ്രവചനങ്ങളിലൂടെയാണ് നോസ്ട്രഡാമസ് പ്രശസ്തനായത്. ലോകത്തെ പിടിച്ചു കുലുക്കിയ പല ദുരന്തങ്ങളും/സംഭവങ്ങളും ഇദ്ദേഹം രേഖപ്പെടുത്തി വെച്ചിരുന്ന പ്രവചനങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 'ലെസ് പ്രോഫെറ്റീസ്' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ ഏറിയ പങ്കും ഉൾക്കൊള്ളിച്ചിട്ടുള്ളത്.പ്രധാനമായും ഫ്രഞ്ചിൽ എഴുതിയിരുന്ന അദ്ദേഹം ലത്തീൻ, ഗ്രീക്ക്, ഇറ്റാലിയൻ ഭാഷകളും തന്റെ രചനകളിൽ ഉൾപ്പെടുത്തി. ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള നിഗൂഡ ഭാഷാ രീതിയും അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു 1555ലാണ് ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് പുറത്തിറക്കിയത്. പദ്യരൂപത്തിലാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തിയിരുന്നത്. ശാസ്ത്രജ്ഞരും, ഗവേഷകരുമടക്കം നിരവധിപേർ ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ വ്യാഖ്യാനിച്ചിട്ടുണ്ട്.

1666ൽ ലണ്ടൻ നഗരത്തെ വിഴുങ്ങിയ തീപിടിത്തം, 1963ൽ ജോൺ എഫ്. കെന്നഡിയുടെ വധം, 1933ൽ ഹിറ്റ്ലറുടെ ഉദയം, ഫ്രഞ്ച് വിപ്ലവം, നോപ്പോളിയൻ ബോണപ്പാർട്ട്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആറ്റോമിക് ബോംബ് ആക്രമണം, വേൾഡ് ട്രേഡ് സെന്റർ ആക്രമണം, അപ്പോളോ ദൗത്യം, ചലഞ്ചർ സ്പെയ്സ് ഷട്ടിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം എന്നിവ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നതായി വിശ്വസിക്കുന്നവർ ഏറെയാണ്. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളിലൂടെയാണ് നോസ്ട്രഡാമസ് പ്രവചനങ്ങൾ നടത്തിയിരുന്നത്. നോസ്ട്രഡാമസ് സ്വന്തം മരണം പ്രവചിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. 1566 ൽ അദ്ദേഹത്തിന്റെ കാലുകളിൽ ശക്തമായ നീർവീക്കമുണ്ടാവുകയും ഈ രോഗം അദ്ദേഹത്തിന്റെ ചലനശേഷിയെ തടസ്സപ്പെടുത്തുകയും ചെയ്തു. മരണത്തിന്റെ തലേന്ന് അദ്ദേഹം താൻ അടുത്ത സൂര്യോദയം കാണുകയില്ലെന്ന് പറഞ്ഞിരുന്നതായി എഴുതപ്പെട്ടിട്ടുണ്ട്. 1566 ജൂലൈ 2 അർദ്ധരാത്രി അദ്ദേഹം അന്ത്യശ്വാസം വലിച്ചു. സേലണിലെ ഫ്രാൻസിസ്കൻ പള്ളിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. നോസ്ട്രഡാമസിന്റെ ശവകുടീരം ഇപ്പോഴും അവിടെയുണ്ട്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   03-07-2018   ♛♛♛♛♛♛♛♛♛♛

റിച്ചാർഡ് ഹാഡ്ലി (ജന്മദിനം)

സർ റിച്ചാർഡ് ജോൺ ഹാഡ്‌ലി (ജ. ജൂലൈ 3, 1951) ന്യൂസിലൻ‌ഡിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ്. സ്വിങ് ബൗളിങ്ങിന്റെ സുല്‍ത്താനാണ് മുന്‍ ന്യൂസിലന്‍ഡ് താരം റിച്ചാര്‍ഡ് ഹാഡ്‌ലി. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഫാസ്റ്റ് ബൗളറായും ഓള്‍റൗണ്ടറായും വിലയിരുത്തപ്പെടുന്ന താരം. എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹമാണ് ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റുകൾ എന്ന  നേട്ടം ആദ്യമായി കൈവരിച്ചത് . ഈ റെക്കോർഡ് പിന്നീട് ഒന്നിലേറെ കളിക്കാർ മറികടന്നെങ്കിലും ബോളിംഗ് ശരാശരിയിൽ ഹാഡ്‌ലി ഇപ്പോഴും മുന്നിൽ നിൽക്കുന്നു. ബോളിംഗ് ഓൾ‌റൌണ്ടറായി കണക്കാക്കപ്പെട്ടിരുന്ന ഇദ്ദേഹം 86 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 431 വിക്കറ്റുകൾ നേടി(ശരാശരി 22.29). രണ്ടു സെഞ്ച്വറികളും 15 അർദ്ധ സെഞ്ച്വറികളുമുൾപ്പടെ 3124 റൺസും നേടിയിട്ടുണ്ട. ന്യൂസിലൻഡ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, കവറുകളും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സെന്‍റ് തോമസ് ദിനം

ജൂലൈ മൂന്ന് സെന്‍റ് തോമസ് ദിനമാണ്. ഇന്ത്യയില്‍ ആദ്യമായി സുവിശേഷ ദൌത്യവുമായി എത്തിയ അപ്പോസ്തലനാണ് സെന്‍റ് തോമസ്. യേസുക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരാള്‍. ഇന്ത്യയില്‍ മരിച്ച തോമാശ്ലീഹയുടെ ഭൌതികാവശിഷ്ടങ്ങള്‍ പിന്നീട് മെസപൊട്ടാമിയയിലെ എഡേസയിലേക്ക് കൊണ്ടുപോയി. ഇതൊരു ജൂലൈ മൂന്നിനായിരുന്നു. അതുകൊണ്ടാണ് ജൂലൈ മൂന്ന് സെന്‍റ് തോമസ് ദിനമായി ആചരിക്കുന്നത്. . 
ദിദിമസ് ദി ട്വിന്‍, ഇന്ത്യയുടെ അപ്പോസ്തലന്‍, യൂദാസ് തോമസ് അഥവാ ജൂഡ് തോമസ്, ഡൌട്ടിംഗ് തോമസ് എന്നീ പേരുകളിലെല്ലാം ഈ വിശുദ്ധന്‍ അറിയപ്പെടുന്നു. യേശു ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയാറായ സെന്‍റ് തോമസ് ഈ കൃത്യം കൊണ്ട് തന്നെ ഡൌട്ടിംഗ് തോമസ് എന്ന തന്‍റെ ചീത്തപ്പേര് കഴുകിക്കളഞ്ഞു. അകമഴിഞ്ഞ ഭക്തിയുടേയും ഗുരു സ്നേഹത്തിന്‍റെയും മൂര്‍ത്തിമത് ഭാവമാണ് സെന്‍റ് തോമസ്. വിശുദ്ധ തോമാശ്ലീഹാ എന്നാണ് അദ്ദേഹത്തെ കേരളീയര്‍ വിളിക്കുന്നത്.ഒന്നാം നൂറ്റാണ്ടിൽ  മാർ തോമാശ്ലീഹാ കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്തീയസഭകൾ ഉടലെടുത്തത് എന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലായിരുന്നു തോമാ ശ്ലീഹ പ്രേഷിത പ്രവര്‍ത്തനത്തിനായി കച്ചവടക്കാരോടൊപ്പം വന്നിറങ്ങിയത്. കേരളത്തില്‍ അദ്ദേഹം ജൂതന്മാരെയും നാട്ടുകാരായ ഹിന്ദുക്കളേയും മതപരിവര്‍ത്തനം നടത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ചു. തോമാ ശ്ലീഹ മരിക്കുന്നതും ഇന്ത്യയില്‍ വച്ചാണ്. എ.ഡി. 72 ല്‍ ചിന്നമലയിലെ ഒരു ഗുഹയില്‍ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ഇവിടത്തെ മാര്‍ത്തോമാക്കാരുടെ വിശ്വാസം. ചെന്നൈയിലെ മൈലാപ്പൂരില്‍ ഒരു സംഘം അസഹിഷ്ണുക്കള്‍ അദ്ദേഹത്തെ കൊന്നു എന്നൊരു വിശ്വാസവുമുണ്ട്. എന്നാല്‍ ഇതിലെ സമയക്രമം വിശ്വാസയോഗ്യമല്ല. മൈലാപ്പൂരിലെ സാന്തോം പള്ളി സെന്‍റ് തോമസിന്‍റെ സ്മരണയ്ക്കായുള്ളതാണ്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   04-07-2018   ♛♛♛♛♛♛♛♛♛♛

മേരി ക്യൂറി (ചരമദിനം)

അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ്‌ മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബർ 7, 1867 - ജൂലൈ 4, 1934). പ്രധാനമായും ഇവർ ഫ്രാൻസിലാണ് പ്രവർത്തിച്ചിരുന്നത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. പാരീസ് സർവ്വകലാശാലയിലെ (ലാ സോബോൺ) ആദ്യ വനിതാ പ്രഫസറായിരുന്നു ഇവർ. റേഡിയോ ആക്റ്റിവിറ്റി (ഈ പ്രയോഗം ക്യൂറിയുടെ സംഭാവനയാണ്) സംബന്ധിച്ച ഒരു സിദ്ധാന്തമാണ് ക്യൂറിയുടെ ഒരു പ്രധാന സംഭാവന. റേഡിയോ ആക്റ്റിവിറ്റിയുള്ള ഐസോടോപ്പുകളുടെ വേർതിരിവ്, പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടുത്തം എന്നിവയും ക്യൂറിയുടെ സംഭാവനകളിൽ പെടുന്നു. റേഡിയോ ആക്റ്റീവ് മൂലകങ്ങൾ ഉപയോഗിച്ച് അർബുദരോഗചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങൾ ക്യൂറിയുടെ കീഴിലാണ് നടന്നത്. പാരീസിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും വാഴ്സോയിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത് മേരി ക്യൂറിയാണ്. ഇപ്പോഴും വൈദ്യശാസ്ത്രത്തിലെ പ്രധാന ഗവേഷണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനികാവശ്യങ്ങൾക്കുവേണ്ടി റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ക്യൂറി സജ്ജമാക്കുകയുണ്ടായി. റേഡിയത്തിനടുത്തിരുന്ന് പരീക്ഷണം നടത്തിയതുകൊണ്ട്‌ വികിരണാഘാതം മൂലം മേരി രോഗിയായി. ലോകത്തിന്‌ വലിയ സംഭാവനകൾ നൽകിയ ആ മഹതി 1934 ജുലായ് 4-ന്‌ ലോകത്തോട്‌ വിട പറഞ്ഞു.

മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അല്ലുറി സീതാരാമ രാജു(ജന്മദിനം)

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇന്ത്യൻ വിപ്ലവകാരിയായിരുന്നു അല്ലുറി സീതാരാമ രാജു. (ജനനം 4 ജൂലൈ 1897
 മരണം7 മേയ് 1924 )1882-ൽ മദ്രാസ് വന നിയമം പാസാക്കിയതിനെ തുടർന്ന്, വനത്തിലെ ഗോത്രവർഗ്ഗക്കാരുടെ സ്വതന്ത്ര പ്രസ്ഥാനത്തിന്റെ നിയന്ത്രണം അവരുടെ പരമ്പരാഗത കാർഷിക സംവിധാനത്തിൽ ഏർപ്പെടാൻ തടസ്സമായി. 1922-24 കാലത്തെ റാംപ കലാപത്തിൽ രാജു നേതൃത്വം വഹിച്ചു. ആ സമയത്ത് ബ്രിട്ടീഷ് രാജിനെതിരെആദിവാസി നേതാക്കളും മറ്റ് അനുഭാവികളും തമ്മിൽ പോരാട്ടം നടന്നു. തദ്ദേശവാസികൾ അദ്ദേഹത്തെ "മാന്യം വീരുഡു" ("Hero of the Jungles") എന്ന് അറിയപ്പെട്ടു. ഇന്നത്തെ ആന്ധ്രാപ്രദേശിലെ മദ്രാസ് പ്രസിഡൻസിയിലെ കിഴക്കൻ ഗോദാവരി , വിശാഖപട്ടണംപ്രദേശങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ രാജു നേതൃത്വവും പ്രതിഷേധപ്രസ്ഥാനവും നയിച്ചിരുന്നു.12 വയസ്സുള്ളപ്പോൾ രാജുവിന് അച്ഛനെ നഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ അമ്മാവൻ നർസപുരിലേയ്ക്ക് കൊണ്ടുപോകുകയും പിന്നീട് കോവ്വാഡയിലേക്ക് താമസം മാറ്റുകയുമായിരുന്നു. പഠനത്തിൽ വളരെയധികം താല്പര്യം കാണിച്ചിരുന്നില്ലെങ്കിലും വേദാന്തത്തിലും യോഗയിലും താല്പര്യമുണ്ടായിരുന്നു. 1918- ൽ ട്യുനിയിൽ ആദിവാസികളുമായി സമ്പർക്കം പുലർത്തിയ അദ്ദേഹം മലഞ്ചെരിവുകളിലൂടെ സഞ്ചരിക്കാനും അവരുടെ ദയനീയ അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കാനും തുടങ്ങി. ഒടുവിൽ അദ്ദേഹം പഠനം ഉപേക്ഷിച്ച് കിഴക്കൻ ഗോദാവരിയിലും വിസാഖിലും പ്രവർത്തനങ്ങൾ ആരംഭിച്ചു.ബംഗാളിലെ വിപ്ലവകാരികളിലെ ദേശസ്നേഹികൾക്ക് പ്രചോദനം നൽകിയ രാജു, ചിന്താപള്ളി , രാംചകോടവാരം , ദമ്മനപള്ളി , കൃഷ്ണ ദേവി പെറ്റ , രാജാവൊമാങ്കി , അഡറ്റീഗല , നർസിപട്ടണം, അണ്ണവരം എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകൾ റെയ്ഡ് ചെയ്തു. തന്റെ അനുയായികളോടൊപ്പവും ബ്രിട്ടീഷ് പടയാളികളെ കൊന്ന് തോക്കുകൾ മോഷ്ടിച്ചു. നിരവധി ബ്രിട്ടീഷ് സേന ഓഫീസർമാരാണ് കൊല്ലപ്പെട്ടത്. ചെങ്കോട്ട ഗ്രാമത്തിലെ ചിന്താപള്ളി വനങ്ങളിൽ നിന്ന് പിടിയിലാകുകയും ബ്രിട്ടീഷുകാർ ഒരു മരത്തിൽ കെട്ടിയിട്ട് കൊയ്യൂറു ഗ്രാമത്തിൽ വച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു . കൃഷ്ണ ദേവി പെറ്റ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.ഏലൂരിലെ അല്ലുറി സീതാരാമ രാജു ക്രിക്കറ്റ് സ്റ്റേഡിയം അദ്ദേഹത്തിന്റെ പേരിലാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയതാപാൽ സ്റ്റാംപും, ആദ്യദിന കവറും ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

പിംഗാളി വെങ്കയ്യ (ചരമദിനം)

ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ .ഇന്ത്യയുടെ ആത്മാവിന്റെ പര്യായമായി മാറിയ ഇന്ത്യൻ ദേശീയ ത്രിവർണ്ണത്തിന്റെ ഡിസൈനറായിരുന്നു പിംഗാളി വെങ്കയ്യ. ഇന്ന് നാം കാണുന്ന ദേശീയ പതാക അദ്ദേഹത്തിന്റെ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 

1876 ​​ഓഗസ്റ്റ് 2 ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ജനിച്ച വെങ്കയ്യ ആഫ്രിക്കയിലെ ആംഗ്ലോ ബോയർ യുദ്ധത്തിൽ ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് സൈന്യത്തിൽ സൈനികനായി സേവനമനുഷ്ഠിച്ചു. ഗാന്ധിയൻ തത്ത്വങ്ങളിൽ ഉറച്ച വിശ്വാസിയും തീവ്ര ദേശീയവാദിയുമായ വെങ്കയ്യ യുദ്ധസമയത്ത് മഹാത്മാവിനെ കണ്ടുമുട്ടി. മീറ്റിംഗ് നടന്ന് 50 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ഒരു അസോസിയേഷൻ രൂപീകരിക്കുമ്പോൾ അദ്ദേഹത്തിന് 19 വയസ്സായിരുന്നു.

ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വെങ്കയ്യ തന്റെ പരുത്തി കൃഷിയെക്കുറിച്ചും കൃഷി ചെയ്യുന്നതിനെക്കുറിച്ചും ഗവേഷണം നടത്തി. ലാഹോറിലെ ആംഗ്ലോ വേദ സ്കൂളിൽ സംസ്കൃതം, ഉറുദു, ജാപ്പനീസ് ഭാഷ പഠിക്കാൻ പോലും പോയി. 1918 നും 1921 നും ഇടയിൽ കോൺഗ്രസിന്റെ എല്ലാ സെഷനുകളിലും സ്വന്തം പതാകയുണ്ടെന്ന വിഷയം വെങ്കയ്യ ഉന്നയിച്ചു. അക്കാലത്ത് മച്ചിലിപട്ടണത്തെ ആന്ധ്ര നാഷണൽ കോളേജിൽ ലക്ചററായി ജോലി ചെയ്യുകയായിരുന്നു 
വിജയവാഡയിൽ മഹാത്മാവിനെ വീണ്ടും കണ്ടുമുട്ടിയ അദ്ദേഹം പതാകയുടെ വിവിധ രൂപകൽപ്പനകളോടെ പ്രസിദ്ധീകരണം കാണിച്ചു. ഒരു ദേശീയ പതാകയുടെ ആവശ്യകത അംഗീകരിച്ച ഗാന്ധി 1921 ലെ ദേശീയ കോൺഗ്രസ് യോഗത്തിൽ പുതിയത് രൂപകൽപ്പന ചെയ്യാൻ വെങ്കയ്യയോട് ആവശ്യപ്പെട്ടു. തുടക്കത്തിൽ, കുങ്കുമവും പച്ച നിറങ്ങളുമായാണ് വെങ്കയ്യ വന്നതെങ്കിലും പിന്നീട് അത് കേന്ദ്രത്തിൽ ഒരു സ്പിന്നിംഗ് വീലും മൂന്നാമത്തെ കളർ-വൈറ്റ് ഉപയോഗിച്ചും പരിണമിച്ചു. പതാക 1931 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്  ഔ ദ്യോഗികമായി അംഗീകരിച്ചു വെങ്കയ്യയെക്കുറിച്ചുള്ള രസകരമായ ഒരു വസ്തുത അദ്ദേഹത്തിന് നൽകിയ വിളിപ്പേരുകളുടെ എണ്ണമാണ്. പതാക രൂപകൽപ്പന ചെയ്യുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് കൊണ്ടാണ് ജണ്ട വെങ്കയ്യ എന്നറിയപ്പെട്ടിരുന്നത്. അതീവ രത്‌നശാസ്ത്രജ്ഞനായ അദ്ദേഹത്തെ ഡയമണ്ട് വെങ്കയ്യ എന്നും ജാപ്പനീസ് ഭാഷയെക്കുറിച്ചുള്ള അറിവ് കാരണം ജപ്പാൻ വെങ്കയ്യ എന്നും വിളിക്കപ്പെട്ടു.

ഒരു റിപ്പോർട്ട് അനുസരിച്ച് , അദ്ദേഹം പട്ടി വെങ്കയ്യ അല്ലെങ്കിൽ കോട്ടൺ വെങ്കയ്യ എന്നും അറിയപ്പെട്ടിരുന്നു, കാരണം “പ്രധാന ഇനങ്ങളായ പരുത്തികളെക്കുറിച്ച് ഗവേഷണം നടത്താൻ അദ്ദേഹം കൂടുതൽ സമയം ചെലവഴിക്കുകയും കമ്പോഡിയ കോട്ടൺ എന്ന പ്രത്യേക ഇനത്തെക്കുറിച്ച് വിശദമായ പഠനം നടത്തുകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ അവസാന നാളുകൾ തീർത്തും പരിഭ്രാന്തിയിലായിരുന്നു. അവസാനമായി ശ്വസിക്കുന്നതിനുമുമ്പ്, തന്റെ ഇച്ഛാശക്തിയിൽ അദ്ദേഹം തന്റെ അവസാന ആഗ്രഹം എഴുതി, അത് രൂപകൽപ്പന ചെയ്ത ത്രി വർണ്ണത്തിൽ ശരീരം മൂടണം. മൃതദേഹം ചിതയിൽ വച്ച ശേഷം മരക്കൊമ്പിൽ തൂക്കിയിട്ട ശേഷം ഇത് നീക്കം ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 1963 ജൂലൈ 4 ന്‌ അദ്ദേഹം അന്തരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഇഷ്ടം നടപ്പാക്കപ്പെട്ടു, മരക്കൊമ്പിൽ ത്രി-നിറം പറക്കുന്നത് അവന്റെ ആത്മാവ് സ്വർഗത്തിലേക്ക് ഉയരുന്നതിന് സാക്ഷിയായിരുന്നു. അതിനുശേഷം വെങ്കയ്യയെ വളരെക്കാലം മറന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് നൽകിയ സംഭാവനകൾക്ക് അദ്ദേഹത്തിന് അവാർഡുകളൊന്നും ലഭിച്ചില്ല.രാജ്യത്തിന്റെ പരമാധികാര രാജ്യത്തിന്റെയും അതിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ് ഇന്ത്യൻ പതാക. എന്നിട്ടും, ത്രിവർണ്ണ രൂപകൽപ്പന ചെയ്ത വ്യക്തിയെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. കഴിഞ്ഞ ദശകങ്ങളിൽ പതാകയിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാന ചട്ടക്കൂട് പിംഗലി വെങ്കയ്യയ്ക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   05-07-2018   ♛♛♛♛♛♛♛♛♛♛

വൈക്കം മുഹമ്മദ് ബഷീർ (ചരമദിനം)

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്).  ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. മലയാള സാഹിത്യമണ്ഡലത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് ബഷീര്‍. ലളിതമായതും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്‍റെ ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവെയുള്ളത്. എന്നാല്‍ ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷ പരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച് വായനക്കാരെ കേവലാഹ്ലാദത്തില്‍ നിന്ന് ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്ന ബഷീര്‍ശൈലി താരതമ്യങ്ങള്‍ക്കതീതമാണ്. ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന  നിലയിലും മലയാളത്തിന്‍റെ ഈ പ്രിയ കഥാകാരന്‍ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്.

കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലെ ഒരു മരവ്യാപാരിയുടെ മൂത്തമകനായി ജനിച്ച ബഷീര്‍ ബാല്യത്തില്‍ തന്നെ ഗാന്ധിയന്‍ ചിന്തകളിലും ആദര്‍ശങ്ങളിലും ആകൃഷ്ടനായിത്തീന്നിരുന്നു. സ്വാതന്ത്ര്യ സമരരംഗത്ത് പ്രവര്‍ത്തിക്കുകയും ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് ഒരു പക്ഷെ അലഞ്ഞു നടന്ന് നേരിട്ട് പഠിച്ച ജീവിതാനുഭവങ്ങള്‍ ബഷീറിന്‍റെ രചനകള്‍ക്ക് ഏറെ പ്രചോദനമേകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രമുഖ കൃതികളെല്ലാം തന്നെ അന്യഭാഷകളിലേക്ക് വിവര്‍ത്തനെ ചെയ്യപ്പെട്ടിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മലയാള സാഹിത്യകാരന്‍റെ കീര്‍ത്തി അങ്ങനെയാണ് ലോകം മുഴുവനുമെത്തുന്നത്. 1970 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹനായി, ബഷീര്‍. 1982 ല്‍ പത്മശ്രീ പുരസ്കാരം നല്‍കി രാഷ്ട്രം മഹാസാഹിത്യകാരനെ ആദരിച്ചു. അതേ വര്‍ഷം തന്നെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


ഫിലോസഫിയെ നാച്ചുറാലിസ് പ്രിൻസിപിയ മാത്തമാറ്റിക

പിണ്ഡമുള്ള വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണ ബലത്തെ വിശദീകരിക്കുന്ന ഭൗതിക നിയമമാണ് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം. ഉദാത്ത ബലതന്ത്രത്തിന്റെ ഭാഗമായ ഇത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1687 ജൂലൈ 5-ന് പുറത്തിറങ്ങിയ ന്യൂട്ടന്റെ ഫിലോസഫിയെ നാച്ചുറാലിസ് പ്രിൻസിപിയ മാത്തമാറ്റിക എന്ന കൃതിയിലാണ്.ആധുനിക ഭൗതികശാസ്​ത്രത്തിന് അടിത്തറയിട്ട ഒന്നാണ് ബലത്തെക്കുറിച്ച നിരീക്ഷണങ്ങളും പരീക്ഷണങ്ങളും. എന്താണ് ബലം എന്നും എങ്ങനെയാണ് അത് പ്രവർത്തിക്കുന്നതെന്നും ശാസ്​ത്ര​േലാകം ചിന്തിക്കാൻ തുടങ്ങി. അങ്ങനെ ചിന്തിച്ചതുകൊണ്ടാണ് ‘ബലസിദ്ധാന്തം’ തന്നെ രൂപപ്പെട്ടത്. ആപ്പിൾമരത്തിൽനിന്ന്​ ആപ്പിൾ താഴോട്ടുതന്നെ പതിക്കുന്നതും ബഹിരാകാശത്തെ നക്ഷത്രങ്ങൾ പിടിവിട്ട് താഴേക്ക് വീണുപോകാത്തതും ഈ ബല സിദ്ധാന്തത്തിെൻറ ഫലമാണ്. പ്രപഞ്ചം ഇങ്ങനെ നിലനിൽക്കുന്നതുതന്നെ ബലം അഥവാ ഫോഴ്​സി​െൻറ ഫലമാണ്. ചുരുക്കത്തിൽ, ഒരു വസ്​തുവിെൻറ നിശ്ചലാവസ്​ഥയോ ചലനാവസ്​ഥയോ മാറ്റാനാവശ്യമായ ബാഹ്യശക്തിയെയാണ് ബലമെന്ന് ശാസ്​ത്രം വിളിക്കുന്നത്.തലയിൽ ആപ്പിൾ വീഴുകയും ആ ആപ്പിൾ എന്തുകൊണ്ട് താഴോട്ട് പതിച്ചുവെന്ന് ചിന്തിക്കുകയും ചെയ്ത ഐസക് ന്യൂട്ടനാണ് ചലനനിയമം അല്ലെങ്കിൽ ഗുരുത്വാകർഷണ ബലം ആവിഷ്കരിച്ചതെന്ന് നാം ക്ലാസുകളിൽ പഠിക്കുന്നുണ്ട്​. എന്നാൽ, ന്യൂട്ടന് എത്രയോ കാലങ്ങൾക്കുമുമ്പ് അതേകുറിച്ച ആലോചനകൾ ലോകത്ത് നടന്നിരുന്നു. പക്ഷേ, അവക്കൊന്നും ശാസ്​ത്രീയ അടിത്തറ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അംഗീകരിക്കപ്പെട്ടതുമില്ല. അരിസ്​റ്റോട്ടിൽ ഭൂഗുരുത്വാകർഷണത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. ഭാരമുള്ള ഒരു വസ്​തു വേഗത്തിൽ നിലംപതിക്കുന്നതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ച ശാസ്​ത്രജ്ഞനാണ് അദ്ദേഹം. ബി.സി നാലാം നൂറ്റാണ്ടിലാണ് ഇത്. പിന്നീട് അതേകുറിച്ച് കാര്യമായ അന്വേഷണങ്ങളോ പഠനങ്ങളോ ഉണ്ടായില്ല. കാന്തികത എന്ന പ്രതിഭാസം പൗരാണിക ഗ്രീക്കിലെ ഒരു ആട്ടിടയൻ കണ്ടുപിടിച്ചിരുന്നു. മാഗ്​നസ്​ എന്നായിരുന്നു പേര്. ആ പേരിൽനിന്നാണ് മാഗ്​നറ്റിസം (Magnetism) ഉണ്ടാവുന്നത്. ആടുകളെ മേക്കുമ്പോൾ ചെരിപ്പിൽ ആണി തറക്കുകയും ഒരു പ്രത്യേകതരം പാറ അതാകർഷിക്കുകയും ചെയ്തതാണ് ഈ ആട്ടിടയനെ ഇങ്ങനെയൊരു കണ്ടുപിടിത്തത്തിലേക്ക് എത്തിച്ചത്.

ഐസക് ന്യൂട്ടൻ ബലത്തെക്കുറിച്ചും ചലനത്തെക്കുറിച്ചും ശാസ്​ത്രീയമായി കണ്ടെത്തുന്നതിനു മുമ്പ് ലോകത്ത് ഇതിനെക്കുറിച്ച് പഠനങ്ങൾ നടത്തിയവരായിരുന്നു ഗ്രീക്​ വംശജനായ അരിസ്​റ്റോട്ടിൽ, ആർകിമിഡിസ്​, ഇറ്റാലിയൻ വാനനിരീക്ഷകനായ ഗലീലിയോ ഗലീലി എന്നിവർ. അരിസ്​റ്റോട്ടിലിെൻറ ആശയങ്ങൾക്ക് വ്യക്തത കുറവായിരുന്നു. അദ്ദേഹത്തെ തള്ളിയാണ് 17ാം നൂറ്റാണ്ടിൽ ഗലീലിയോ രംഗത്ത് വരുന്നത്. ബലത്തിന് കുറെയൊക്കെ ശാസ്​ത്രീയമായ അടിത്തറ പാകാൻ ഗലീലിയോക്ക് കഴിഞ്ഞു. എന്നാൽ, ഇവർക്കൊന്നും ബലത്തിനെ അതിെൻറ പൂർണാടിസ്​ഥാനത്തിൽ നിർവചിക്കാൻ കഴിഞ്ഞില്ല എന്നത് വലിയ പോരായ്മയായിനിന്നു. തെളിവുകളുടെ കുറവായിരുന്നു ഈ ശാസ്​ത്രജ്ഞരെ കുഴക്കിയത്. അരിസ്​റ്റോട്ടിലിെൻറ സിദ്ധാന്തങ്ങൾ അപൂർണമായിരുന്നു. അവയെ വേണ്ടവിധം പരിഹരിക്കാൻ ഗലീലിയോക്ക് കഴിയാതെയും പോയി. അവിടെയാണ് ഐസക് ന്യൂട്ട​​െൻറ പ്രസക്തി. 17ാം നൂറ്റാണ്ടിൽ ഗുരുത്വാകർഷണ നിയമവും ചലന നിയമവും ശാസ്​ത്രീയമായി ന്യൂട്ടൻ തെളിയിച്ചു.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...



♛♛♛♛♛♛♛♛♛   06-07-2018   ♛♛♛♛♛♛♛♛♛♛

ശ്യാമ പ്രസാദ് മുഖർജി (ജന്മദിനം)

ഭാരതീയ ജനസംഘം സ്ഥാപക നേതാവും നെഹറു മന്ത്രിസഭയിലെ മുൻ മന്ത്രിയുമാണ് ശ്യാമ പ്രസാദ് മുഖർജി. 1901 ജൂലൈ 6 ബംഗാൾ പ്രവീശ്യയിൽ അശുതോഷ് മുഖർജി ജോഗമയ ദേവി ദമ്പതിമാരുടെ പുത്രനായി ജനിച്ചു. 1934 ൽ അദ്ദേഹം കൊൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണകളായി 1934-1938 വരെ കാലാവധിയിൽ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഈ കാലയളവിൽ അദ്ദേഹം ആർട്സ്,സയൻസ് വിഷയങ്ങളുടെ ബിരുദാന്തര ബിരുദ കൌൺസിൽ പ്രസിഡന്റ്‌ ആയി സേവനമനുഷ്ടിച്ചു. ആർട്സ്ന്റെ പ്രധാന ഉപദേശകനായും കോളേജുകൾക്കിടയിലുള്ള ബോർഡിന്റെ മെമ്പർ,ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു. ഒരിക്കലും തന്റെ ആരോഗ്യം,ഊർജം, സുഖസൗകര്യങ്ങൾ എന്നിവ നോക്കാതെ ജീവിതത്തിലൊരിക്കലും നോക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ ഡോക്ടർമാരുടെ ഉപദേശങ്ങൾ വക വെക്കാതെ അധ്വാനിച്ചിരുന്നു. വൈസ് ചാൻസലർ എന്ന നിലയിൽ അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞ കാര്യങ്ങളിൽ പ്രധാനംകാർഷികവിദ്യാഭ്യാസം,സ്ത്രീവിദ്യാഭ്യാസം എന്നിവക്ക് പ്രാധാന്യം കൊടുത്തു എന്നതാണ്.

1944-ൽ അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക ജന്തുജന്യ രോഗദിനം

ജൂലൈ 6 ആണ് ലോക ജന്തുജന്യ രോഗദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നത്. 1885 ജൂലൈ 6ന് ലൂയി പാസ്ചർപേവിഷത്തിനെതിരായ വാക്സിൻ ജോസഫ് മീസ്റ്റർ എന്ന ചെറുബാലനിൽ കുത്തിവെച്ച് പേവിഷബാധയിൽ നിന്ന് രക്ഷപ്പെടുത്തിയപ്പോൾ അത് വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായ് മാറി. തുടർന്ന് ആ ദിനം ലോകമെങ്ങും ലോക ജന്തുജന്യ രോഗദിനമായ് ആചരിക്കപ്പെടുന്നു.കോഴിപ്പനിയെപ്പറ്റി ഗവേഷണം നടത്തിയ പാസ്ചർ ഒരു സുപ്രധാന കണ്ടുപിടിത്തം നടത്തി. ഗവേഷണത്തിനിടെ കോഴിപ്പനിക്കു കാരണമായ രോഗാണു നശിച്ചുപോയി. നശിച്ചുപോയ ബാക്ടീരിയ കൾച്ചർ കോഴികളിൽ കുത്തിവച്ചപ്പോൾ അവയ്ക്ക് രോഗം വന്നില്ലെന്നു കണ്ടു. പിന്നീട് ജീവനുള്ള ബാക്ടീരിയകളെ ഇതേ കോഴികളുടെ മേൽ കുത്തി വച്ചപ്പോൾ അവ ചെറിയ രോഗലക്ഷണങ്ങൾ കാണിച്ചെങ്കിലും അവയ്ക്ക് അസുഖം ബാധിച്ചില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ചാൾസ് ചേംബര്ലാൻഡ് ആയിരുന്നു ഈ കോഴികളെ പരിപാലിക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ജോലിയിൽ പിഴവു വരുത്തിയതു മൂലം കോഴികൾക്ക് രോഗം പിടിപെടുകയായിരുന്നു. സാധാരണഗതിയിൽ മരണം സുനിശ്ചിതമായ ഈ രോഗം ബാധിച്ചിട്ടും കോഴികൾ മരണമടയാത്തത് അവയിൽ നശിച്ചുപോയ ബാക്ടീരിയൽ കൾച്ചർ കുത്തിവച്ചതുകൊണ്ടാണെന്ന് അദ്ദേഹം മനസ്സിലാക്കി. മറ്റൊരുവേളയിൽ കന്നുകാലികൾ ആന്ത്രാക്സിൽ നിന്ന് രക്ഷപ്പെട്ടതും ഇതേ കാരണം കൊണ്ടാണെന്ന് അദ്ദേഹം അനുമാനിച്ചു. റാബീസിനെതിരെ ഉള്ള കുത്തിവെപ്പ് ആദ്യമായി പരീക്ഷിച്ചത് പാസ്ചർ ആണ്.  പതിനൊന്നു നായ്ക്കളുടെ മേൽ പരീക്ഷിച്ച ശേഷമാണ് ഇതു ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചത്. ഒൻപതു വയസ്സുള്ള, നായുടെ കടിയേറ്റ ജോസഫ് മീസ്റ്റർ എന്ന കുട്ടിയിലാണ് പരീക്ഷണം നടത്തിയിരുന്നത്. ഈ ചികിത്സ ഫലപ്രദമായതിനെത്തുടർന്ന് മറ്റ് പല മാരകരോഗങ്ങൾക്കും വാക്സിൻകണ്ടെത്താനുള്ള ശ്രമം ശാസ്ത്രജഞന്മാർ തുടങ്ങിവച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫ്രിഡാ കഹ്‌ലോ (ജന്മദിനം)

മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സര്‌റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരി ആയിരുന്നു ഫ്രിഡാ കഹ്‌ലോ.

1907 ജൂലൈ 6 ന് മെക്സിക്കോ സിറ്റിയിലാണ് കഹ്‌ലോ ജനിച്ചത്. ജർമ്മനിയിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ ഗിൽമെറോ കാലോ ആയിരുന്നു ഫ്രിഡയുടെ പിതാവ്. അമ്മ മട്ടിൽഡ കാൽഡെറോൺ ഇന്ത്യൻ പൂർവ്വികരോടൊപ്പം മെക്സിക്കൻ ആയിരുന്നു. ആകുലതകളൊന്നും അറിയാതെ അവൾ വളർന്നു, ആറാമത്തെ വയസ്സിൽ പോളിയോ രോഗം പിടിപെട്ടു.

ഇത് അവളുടെ വലതു കാലിനെ ഇടത്തേതിനേക്കാൾ ചെറുതും കനംകുറഞ്ഞതുമാക്കി മാറ്റുകയും പൂർണ്ണമായി സുഖപ്പെടുത്താൻ കഴിയാതെ വരികയും ചെയ്തു. അവസാന ദിവസങ്ങൾ വരെ ട്രിസറുകളുടെയും ദേശീയ വസ്ത്രങ്ങളുടെ നീളമുള്ള പാവാടകളുടെയും സഹായത്തോടെ ഫ്രിഡ മറച്ചുവെച്ചിരുന്നു.18 വയസ്സിൽ ഒരു ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവൾ ഒരു വർഷത്തിലേറെ കിടക്കയിൽ ചിലവഴിച്ചു, അവളുടെ നട്ടെല്ല്, കോളർബോൺ, വാരിയെല്ലുകൾ, പെൽവിസ്, തോളിനും കാലിനും പരിക്കേറ്റത് ജീവിതകാലത്ത് 30 ലധികം ശസ്ത്രക്രിയകൾ അവൾ സഹിച്ചു, സുഖം പ്രാപിച്ച സമയത്ത് അവൾ പെയിന്റ് ചെയ്യാൻ തുടങ്ങി. അവളുടെ ചിത്രങ്ങൾ, കൂടുതലും സ്വയം ഛായാചിത്രങ്ങളും നിശ്ചലജീവിതവും മനപൂർവ്വം നിഷ്കളങ്കവും മെക്സിക്കൻ നാടോടി കലയുടെ നിറങ്ങളും രൂപങ്ങളും കൊണ്ട് നിറഞ്ഞിരുന്നു.

22 വയസ്സുള്ളപ്പോൾ പ്രശസ്ത മെക്സിക്കൻ മ്യൂറലിസ്റ്റ് ഡീഗോ റിവേരയെ വിവാഹം കഴിച്ചു. അവരുടെ കൊടുങ്കാറ്റും വികാരഭരിതമായ ബന്ധവും അവിശ്വാസങ്ങൾ, കരിയറിലെ സമ്മർദ്ദങ്ങൾ, വിവാഹമോചനം, പുനർവിവാഹം, ഫ്രിഡയുടെ ദ്വി-ലൈംഗിക കാര്യങ്ങൾ, അവളുടെ മോശം ആരോഗ്യം, കുട്ടികളുണ്ടാകാനുള്ള കഴിവില്ലായ്മ എന്നിവയെ അതിജീവിച്ചു.ചെറുപ്പത്തിൽത്തന്നെ ബസ് അപകടത്തിൽ നിന്ന് ജീവിതകാലം മുഴുവൻ അവൾ കഷ്ടത അനുഭവിക്കുന്നതിനിടയിൽ, കഹ്‌ലോ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ആശുപത്രികളിലും ശസ്ത്രക്രിയയിലും ചെലവഴിച്ചു, ഇതിൽ ഭൂരിഭാഗവും ക്വാക്ക്സ് നടത്തിയതാണ്, അപകടത്തിന് മുമ്പ് താൻ ഉണ്ടായിരുന്ന സ്ഥലത്തേക്ക് അവളെ തിരികെ കൊണ്ടുവരുമെന്ന് കഹ്‌ലോ വിശ്വസിച്ചു. . കഹ്‌ലോയുടെ പല ചിത്രങ്ങളും മെഡിക്കൽ ഇമേജറിയുമായി ബന്ധപ്പെട്ടതാണ്, അവ വേദനയുടെയും വേദനയുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നു, കഹ്‌ലോ രക്തസ്രാവവും അവളുടെ തുറന്ന മുറിവുകളും പ്രദർശിപ്പിക്കുന്നു .

ജീവിതകാലത്ത്, തന്റെ ജീവിതാനുഭവങ്ങൾ, ശാരീരികവും വൈകാരികവുമായ വേദന, ഡീഗോയുമായുള്ള പ്രക്ഷുബ്ധമായ ബന്ധം എന്നിവയുമായി ബന്ധപ്പെട്ട 200 ഓളം പെയിന്റിംഗുകളും ഡ്രോയിംഗുകളും സ്കെച്ചുകളും ഫ്രിഡ സൃഷ്ടിച്ചു. അവർ 143 പെയിന്റിംഗുകൾ നിർമ്മിച്ചു, അതിൽ 55 എണ്ണം സ്വയം ഛായാചിത്രങ്ങളാണ്.ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾക്ക് ഫ്രിഡ കാഹ്‌ലോ പ്രശസ്തയാണ്. ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ഫ്രിഡ എന്ന ചലച്ചിത്രം (സൽമ ഹയെക് ഫ്രിഡ കാഹ്‌ലോയുടെ വേഷം അവതരിപ്പിക്കുന്നു) യൂറോപ്പിലും അമേരിക്കയിലും ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള താല്പര്യവും ചർച്ചകളും പുനരുജ്ജീവിപ്പിച്ചു. മെക്സിക്കോയിലെ കൊയാകാൻ എന്ന സ്ഥലത്തുള്ള ഫ്രിഡാ കാഹ്‌ലോയുടെ വസതി ഇന്ന് അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചബംഗ്ലാവാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   07-07-2018   ♛♛♛♛♛♛♛♛♛♛

സി. കേശവൻ (ചരമദിനം)


രാഷ്ട്രീയ ആചാര്യന്‍, സാഹിത്യ നായകന്‍, മികച്ച ഭരണാധികാരി... അങ്ങനെ നീളുകയാണ് സി. കേശവനെപ്പറ്റിയുള്ള വിശേഷണങ്ങള്‍. കേരള രാഷ്ട്രീയത്തിലെ ഈ അതികായന്‍ മേയ് 23 ന് മയ്യനാടാണ് ജനിച്ചത്. മയ്യനാടും പാലക്കാടും അധ്യാപകനായിരുന്ന ശേഷം മ്യാന്‍മാറലേക്ക് പോയി. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു.

അഭിഭാഷക വൃത്തിയില്‍ നിന്ന് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ സി. കേശവന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിലൊരാളാണ്. ഒരു നിരീശ്വരവാദിയായിരുന്ന കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എൻ.ഡി.പി. യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13 ന് കോഴഞ്ചേരി എന്നസ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഈഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ചു സവർണഭരണം കാഴ്ചവെച്ച ദിവാനെതിരെ സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി നിവര്‍ത്തന പ്രക്ഷോഭണത്തില്‍ പങ്കെടുത്തു. ജീവിതസമരം എന്ന ആത്മകഥ സി. കേശവന്‍റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. 

1969ജൂലൈ ഏഴാം തീയതി സി. കേശവന്‍ അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മഹേന്ദ്ര സിങ് ധോണി (ജന്മദിനം)

മഹേന്ദ്ര സിങ് ധോണി(ജനനം: 7 ജൂലൈ 1981റാഞ്ചി, ബീഹാർ) ഒരു ഇന്ത്യൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്‌. ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം ട്വന്റി 20ലോകകപ്പ്(2007) കിരീടം നേടി.2004 ഡിസംബർ 23 ന് ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മൽസരത്തിലാണ് ധോണിയുടെ അരങ്ങേറ്റം. നീട്ടി വളർത്തിയ മുടിയുമായി എത്തിയ ബാറ്റ്സ്മാനെ കണ്ട് കാണികൾ ആദ്യമൊന്ന് അമ്പരന്നു. 

ഒരുപാട് സ്വപ്നങ്ങളുമായി ക്രീസിലെത്തിയ ധോണി ആദ്യ ബോളിൽതന്നെ റണ്‍ ഔട്ടായി. അന്ന് പുറത്തായെങ്കിലും തന്റെ 5-ാമത് ഏകദിന മൽസരത്തിൽ ധോണി ശക്തമായ തിരിച്ചു വരവ് നടത്തി. വിശാഖപട്ടണത്ത് നടന്ന മൽസരത്തിൽ ധോണി സെഞ്ചുറി (148) നേടി. പിന്നെ അങ്ങോട്ട് ധോണി യുഗമായിരുന്നു. സീനിയർ താരങ്ങൾ പിന്മാറിയ 2007 ലെ ടി20 ലോകപ്പിൽ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടപ്പോൾ നെറ്റിചുളിച്ചവർക്ക്‌ നേരെയായിരുന്നു പിന്നീടുള്ള അയാളുടെ നേട്ടങ്ങളെല്ലാം. തന്റെ കൈയ്യിലുണ്ടായിരുന്ന പരിമിതമായ വിഭവങ്ങളെ കൃത്യമായി കൂട്ടിയിണക്കി വിജയതൃഷ്ണയുള്ള സംഘമാക്കിത്തീർത്ത നായകമികവായിരുന്നു ആ ലോകകപ്പ്‌ വിജയത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്.ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി. 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.

2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു.സെവൻ എന്ന വസ്ത്രനിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനാണ്.ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   08-07-2018   ♛♛♛♛♛♛♛♛♛♛

വൈ‌.എസ്. രാജശേഖര റെഡ്ഡി (ജന്മദിനം)

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി (ജൂലൈ 8, 1949 - സെപ്റ്റംബർ 2, 2009) വൈ‌.എസ്. ആർ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നു. വൈ.എസ്.ആർ 1978-ലാണ്‌ സജീവ രാഷ്ട്രീയ പ്രവർത്തകനാകുന്നത്‌. ജന്മദേശത്തുനിന്നുതന്നെയായിരുന്നു ആദ്യമായി നിയമസഭയിലേയ്‌ക്ക്‌ മത്സരിച്ചത്‌. 1980-83 കാലഘട്ടത്തിൽ മന്ത്രിയായി. 34-ആം വയസ്സിൽ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആന്ധ്രയിലെ കോൺഗ്രസ്‌ പ്രസിഡന്റായി നിയമിച്ചു. 1983–1985 കാലഘട്ടത്തിലും 1998–2000 കാലഘട്ടത്തിലുമായി രണ്ടു തവണ ഇദ്ദേഹം ആന്ധ്രാപ്രദേശ് കോണ്ഗ്രസ് കമ്മിറ്റി (APCC) പ്രസിഡന്റായി. 1983-ൽ കടപ്പ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1999 വരെ ഈ മണ്ഡലം സ്വന്തമായി നിലനിർത്തി. 1999-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പരാജയപ്പെട്ടപ്പോൾ ഇദ്ദേഹം പ്രതിപക്ഷ നേതാവായി. പീന്നീട്‌ 2003-ൽ, ചന്ദ്രബാബു നായിഡുവിനെ പരാജയപ്പെടുത്തി ഇദ്ദേഹം മുഖ്യമന്ത്രിയായി.

9, 10, 11, 12 എന്നീ ലോകസഭകളിൽ ഇദ്ദേഹം അംഗമായിരുന്നു. നാലുതവണയും കടപ്പ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. പുലിവെണ്ടുല മണ്ഡലത്തിൽ നിന്ന് അഞ്ച് പ്രാവശ്യം ആന്ധ്രാപ്രദേശ് നിയമസഭയിലേയ്ക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2003-ൽ ഇദ്ദേഹം മൂന്ന് വർഷം നീണ്ട ഒരു പദയാത്ര അന്ധ്രാപ്രദേശിലെ ജില്ലകളിലൂടെ നടത്തുകയും ഇതേത്തുടർന്ന് 2004-ൽ ഉണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം തന്റെ പാർട്ടിക്ക് വൻവിജയം നേടിക്കൊടുക്കുകയും ചെയ്തു. 2009 സെപ്ടംബർ രണ്ടിന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഗ്രാമങ്ങളിൽ പരിശോധന നടത്തുവാൻ വേണ്ടിയുള്ള യാത്രയ്ക്കിടയിൽ രുദ്രകൊണ്ടയ്ക്കും റോപെന്റയ്ക്കും ഇടയിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽപെടുകയും കൊല്ലപ്പെടുകയുമായിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ,ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   09-07-2018   ♛♛♛♛♛♛♛♛♛♛

ഗുരു ദത്ത് (ചരമദിനം)

ഇന്ത്യയിലെ ഒരു ചലച്ചിത്രനടനും സംവിധായകനും നിർമാതാവുമായിരുന്നു ഗുരു ദത്ത്. നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേർന്ന ഏതാനും ചിത്രങ്ങൾക്ക് രൂപം നല്കി.ബാംഗളൂരിൽ ജനിച്ചു.വിദ്യാഭ്യാസം കൽക്കട്ടയിൽ. ഉദയശങ്കറുടെ ഡാൻസ് അക്കാദമിയിൽ (അൽമേറ) നൃത്താഭ്യസനം നടത്തി (1942-44). 1944-ൽ പ്രഭാത് സ്റ്റുഡിയോയിൽ ചേരുന്നതിനുമുമ്പ് കൽക്കട്ടയിൽ ടെലഫോൺ ഓപ്പറേറ്ററായി പ്രവർത്തിച്ചു.`പ്രഭാതി'ൽ നടൻ,നൃത്തസംവിധായകൻ, അസി. ഡയറക്ടർ എന്നീ നിലകളിൽ ജോലി ചെയ്തു. 1946-ൽ ദേവാനന്ദിനെ കണ്ടുമുട്ടി. 1952-ൽ നവകേതന്റെ ബാസി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം കാഗസ് കാ ഫൂൽ നിർമിച്ചു. ആ ചിത്രം വിപണിയിൽ പരാജയപ്പെട്ടു. പിന്നീട് സംവിധാന രംഗത്തുനിന്നു പിന്മാറിയെങ്കിലും നടൻ, നിർമാതാവ് എന്നീ നിലകളിൽ പ്രവർത്തനം തുടർന്നു. ആത്മഹത്യയിലൂടെയായിരുന്നു ഈ പ്രതിഭാധനന്റെ അന്ത്യം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫാത്തിമ ജിന്ന (ചരമദിനം)

പാകിസ്താനിലെ ഒരു രാഷ്ട്രീയ നേതാവ് ആയിരുന്നു ഫാത്തിമ ജിന്ന (ജനനം-31 ജൂലൈ 1893 - മരണം-09 ജൂലൈ 1967).ബോംബെയിലെ ബാന്ദ്രാ കോൺവെന്റ് സ്കൂളിലായിരുന്നു ഫാത്തിമയുടെ പ്രാഥമിക വിദ്യാഭ്യാസം. 1919 ൽ കൽക്കട്ട സർവ്വകലാശാലക്കു കീഴിലുള്ള ഡോക്ടർ.ആർ.അഹമ്മദ് ഡെന്റൽ കോളേജിൽ മെഡിസിൻ പഠനത്തിനായി ചേർന്നു. ബിരുദം കരസ്ഥമാക്കിയശേഷം, 1923 ൽ ബോംബെയിൽ ഒരു ആശുപത്രി ആരംഭിച്ചു.1929 ൽ മുഹമ്മദ് അലിയുടെ ഭാര്യ മരണമടഞ്ഞതോടെ, ഫാത്തിമ തന്റെ ആശുപത്രി സേവനം നിറുത്തുകയും മുഹമ്മദ് അലിയുടെ ബംഗ്ലാവിലേക്കു താമസം മാറുകയും ചെയ്തു. അതോടെ, ആ ബംഗ്ലാവിന്റെ പൂർണ്ണ ചുമതല ഫാത്തിമ ഏറ്റെടുത്തു. 1948 സെപ്തംബർ 11 ന് മുഹമ്മദ് അലി മരിക്കുന്നതുവരെ ഫാത്തിമ അദ്ദേഹത്തെ വിട്ടു പിരിഞ്ഞിട്ടില്ല. രണ്ടു രാഷ്ട്രം എന്ന വാദത്തെ പിന്തുണച്ചിരുന്ന ഫാത്തിമ, പാകിസ്താന്റെ രൂപീകരണത്തിൽ വളരെ വലിയ പങ്കു വഹിച്ചിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം, തന്റെ സഹോദരനായിരുന്ന മുഹമ്മദലി ജിന്നയുടെകൂടെ രാഷ്ട്രീയപ്രവേശം ചെയ്ത ഫാത്തിമ, സഹോദരന്റെ രാഷ്ട്രീയ ഉപദേശകകൂടിയായിരുന്നു.മുഹമ്മദ് അലി പങ്കെടുത്ത എല്ലാ പൊതുസമ്മേളനങ്ങളിലും, ഫാത്തിമ തന്റെ സഹോദരനെ അനുഗമിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തെ അനിനിശിതമായി ഫാത്തിമ വിമർശിച്ചിരുന്നു. ഓൾ ഇന്ത്യാ മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് ഫാത്തിമ എത്തിച്ചേർന്നു.പാകിസ്താൻ രൂപീകരണത്തിൽ ഫാത്തിമയുടെ പങ്കും, മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഫാത്തിമയുടെ പിന്തുണയും എല്ലാറ്റിലുമുപരി തന്റെ സഹോദരനോടുള്ള അവരുടെ ഒടുങ്ങാത്ത ഉപാസനയും, അവരെ രാഷ്ട്ര മാതാവ് എന്ന ബഹുമതിക്കർഹയാക്കി. ഫാത്തിമയോടുള്ള ബഹുമാനപൂർവ്വം, പാകിസ്താനിലെ നിരവധി സ്ഥാപനങ്ങൾക്ക് അവരുടെ പേരു നൽകിയിരിക്കുന്നു.പാകിസ്താനിൽ ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു ഫാത്തിമയുടേത്, അവരുടെ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അഞ്ചുലക്ഷത്തോളം ആളുകൾ ഇതിനൊരു തെളിവായിരുന്നു. പാക്കിസ്ഥാൻ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   10-07-2018   ♛♛♛♛♛♛♛♛♛♛

സുനിൽ ഗാവസ്കർ (ജന്മദിനം)

ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ്‌ സുനിൽ മനോഹർ ഗവാസ്കർ. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യത്തെ ബാറ്റ്സ്മാനാണ് ഗാവസ്കർ.അദ്ദേഹം മുംബൈയിൽ 1949 ജുലൈ 10-ന് ജനിച്ചു. 1967-ൽ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങി. 1971-ൽ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചുതുടങ്ങിയ അദ്ദേഹം ഏഴു കൊല്ലം കഴിഞ്ഞപ്പോൾ ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റനായി. 125 ടെസ്റ്റുകളിൽ പങ്കെടുത്ത് 34 സെഞ്ചുറികൾ ഉൾപ്പെടെ 10,122 റൺസ് നേടിയ അദ്ദേഹം 1987 നവംബർ 5-ന് ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുനിന്നു വിരമിച്ചു. 1975-ൽ അർജ്ജുനാ അവാർഡ് നേടിയ അദ്ദേഹം ഗ്രന്ഥകാരനും കൂടിയാണ്. 1980-ൽ ഗവാസ്കറിനു പത്മഭൂഷൺ അവാർഡ് ലഭിച്ചു. ക്രിക്കറ്റിൽ നിന്നു വിരമിച്ചിട്ടും ഗവാസ്കർ അതിൽതന്നെ മറ്റുപല നിലയിലും തുടർന്നു. കമൻറേറ്റർ, എഴുത്തുകാരൻ, വിവിധ സാങ്കേതിക സമിതികളിലെ അംഗം, യുവകളിക്കാരുടെ ഉപദേഷ്ടാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.


ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർക്ക് “ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ”(ബി.സി.സി.ഐ)യിൽനിന്നു സാമ്പത്തിക അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ ഗവാസ്കർ വലിയ പങ്കുവഹിച്ചു. St Vincent എന്ന രാജ്യം പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നിക്കോളാ ടെസ്ല (ജന്മദിനം)

ആധുനിക വൈദ്യുതിയുടെ രക്ഷാധികാരി എന്നീ നിലകളിൽ ജീവചരിത്രകാരന്മാർ വാഴ്ത്തിയ മെക്കാനിക്കൽ-ഇലക്ട്രിക്കൽ എൻജിനീയറാണ്‌ നിക്കോളാ ടെസ്ല.(ജനനം: 10 ജൂലൈ 1856,  മരണം: 7 ജനുവരി1943) വൈദ്യുതിയുടെ വ്യാവസായിക ഉപയോഗത്തിന്‌ പ്രധാന സംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്ലയുടെ പേറ്റന്റും സൈദ്ധാന്തിക ഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാര വൈദ്യുതോപകരണങ്ങൾക്ക്‌ അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായിക വിപ്ലവത്തിന്‌ തുടക്കം കുറിച്ചു. 19-ാ‍ം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും 20-ാ‍ം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും വൈദ്യുതിമേഖലകളിൽ വിപ്ലവകരമായ സംഭാവനകൾ നൽകിയ ടെസ്ല ചിരസ്മരണീയനാണ്‌. ആധുനിക ആൾട്ടർനേറ്റിങ്‌ കറന്റിന്‌ ആധാരങ്ങളായ സൈദ്ധാന്തിക പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹത്തിന്റെ എ സി മോട്ടോർ, ത്രീ ഫേസ്‌ ഇലക്ട്രിക്കൽ വിതരണം എന്നിവയിലൂടെ രണ്ടാം സാമ്പത്തിക വിപ്ലവത്തിന്‌ കളമൊരുക്കി.തന്റെ വൈദ്യുതിയുടെ സുരക്ഷിതത്വം ജനങ്ങളെ ബോധ്യപ്പെടുത്താനായി ടെസ്ല തന്റെ ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ബൾബുകൾ കത്തിച്ചു. 1893-ലെ ലോകകൊളമ്പിയൻ പ്രദർശനത്തിൽ വെസ്റ്റിങ് ഹൗസ് ടെസ്ലയുടെ മാർഗമുപയോഗിച്ച് വൈദ്യുതീകരണം യാഥാർഥ്യമാക്കി. ഈ വിജയം ടെസ്ലയെ വിഖ്യാതനാക്കി. മാത്രവുമല്ല നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുമതി വെസ്റ്റിങ് ഹൗസ് ഇലക്ട്രിക് കമ്പനിക്ക് ലഭിച്ചു.
പേറ്റന്റുകളിൽനിന്ന് ലഭിച്ച തുക ടെസ്ല തന്റെ പരീക്ഷണങ്ങൾക്കായി ചെലവഴിച്ചു. ഈ കാലഘട്ടത്തിൽ തന്നെ അദ്ദേഹം നിർമിച്ച ടെസ്ല കോയിൽ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി ഇന്നും നിലനിൽക്കുന്നു. 1898-ൽ അദ്ദേഹം കണ്ടെത്തിയ റിമോട്ട് കൺട്രോൾഡ് ബോട്ട് ന്യൂയോർക്കിലെ ജനങ്ങൾക്ക് അത്ഭുതമായി. അമേരിക്കയിലെ കൊളറാഡോയിൽ കമ്പിയില്ലാക്കമ്പിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നൂറുകണക്കിന് ബൾബുകൾ തെളിയിച്ചു. ഏകദേശം നാല്പത് കിലോമീറ്റർ അകലെ നിന്നായിരുന്നു ഇത്. മനുഷ്യനിർമിതമായ മിന്നലിലൂടെ നാൽപ്പതു മീറ്ററോളം ഉയരത്തിൽ പ്രകാശധാരയൊരുക്കിയ ടെസ്ല മറ്റു ഗ്രഹങ്ങളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചു എന്നുപോലും കരുതി. പ്രാവുകളെ സ്നേഹിച്ച നിക്കോള ടെസ്ല 1943 ജനുവരി 7ന് ന്യൂയോർക്കർ ഹോട്ടലിൽ ഏകാന്തമായ തന്റെ ജീവിതം അവസാനിപ്പിച്ച് അനശ്വരതയിലേക്ക് മടങ്ങി.സെർബിയയും ക്രൊയേഷ്യയും ചെക്ക്‌ റിപ്പബ്ലിക്കും ടെസ്ലയുടെ ജന്മദിനമായ ജൂലൈ 10 ദേശീയ ശാസ്ത്രദിനമായി പ്രഖ്യാപിച്ച്‌ അദ്ദേഹത്തോടുളള ആദരവ്‌ പ്രകടിപ്പിച്ചു. ചെക്കോസ്ലാവിയ രാഷ്ട്രത്തിന്റെ പരമോന്നത പദവിയായ വൈറ്റ്‌ ലയൺ അദ്ദേഹത്തിന്‌ സമർപ്പിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി നിക്കോളാ ടെസ്ല അവാർഡ്‌ 1976 മുതൽ നൽകി വരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ടെൽസ്റ്റാർ1

അമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനി (എടി ​​ആൻഡ് ടി) വികസിപ്പിച്ച  വിക്ഷേപിച്ച ടെൽസ്റ്റാർ 1 ലോകത്തിലെ ആദ്യത്തെ സജീവ ആശയവിനിമയ ഉപഗ്രഹമായിരുന്നു.ഒരു തോർ-ഡെൽറ്റ റോക്കറ്റിന് മുകളിൽ 1962 ജൂലൈ 10 ന് വിക്ഷേപിച്ചു. ആദ്യത്തെ ടെലിവിഷൻ ചിത്രങ്ങൾ, ടെലിഫോൺ കോളുകൾ, ടെലിഗ്രാഫ് ചിത്രങ്ങൾ എന്നിവ ബഹിരാകാശത്തിലൂടെ വിജയകരമായി പ്രദർശിപ്പിക്കുകയും ആദ്യത്തെ തത്സമയ അറ്റ്‌ലാന്റിക് ടെലിവിഷൻ ഫീഡ് നൽകുകയും ചെയ്തു. ബഹിരാകാശത്തിലൂടെയുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാന സവിശേഷതകൾ പരീക്ഷിക്കാൻ AT&T ഉപഗ്രഹം ഉപയോഗിച്ചു.ഗോളാകൃതിയിലുള്ള ഈ ഉപഗ്രഹത്തിന് 88 സെന്റീമീറ്റർ വ്യാസവും 77 പൗണ്ട് (35 കിലോഗ്രാം) ഭാരവുമുണ്ടായിരുന്നു. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ, അമേരിക്കയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അറ്റ്‌ലാന്റിക് ടെലിവിഷൻ പ്രക്ഷേപണം ടെൽസ്റ്റാർ പ്രാപ്തമാക്കി.ടെൽസ്റ്റാറുമായി ആശയവിനിമയം നടത്താൻ ആറ് ഗ്രൗണ്ട് സ്റ്റേഷനുകൾ നിർമ്മിച്ചു, യുഎസ്, ഫ്രാൻസ്, യുകെ, കാനഡ, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിൽ ഓരോന്നും. അമേരിക്കൻ ഗ്രൗണ്ട് സ്റ്റേഷൻ ബെൽ ലാബ്സ് നിർമ്മിച്ചത് മെയിനിലെ ആൻഡോവറിലെ ആൻഡോവർ എർത്ത് സ്റ്റേഷൻ . തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഗുൻഹില്ലി ഡ ൺസിലായിരുന്നു പ്രധാന ബ്രിട്ടീഷ് ഗ്രൗണ്ട് സ്റ്റേഷൻ.ഇതിന് ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്ന് മൈക്രോവേവ് സിഗ്നലുകൾ ലഭിക്കുകയും അവ ഭൂമിയിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തു. പിന്നീടുള്ള എല്ലാ ആശയവിനിമയ ഉപഗ്രഹങ്ങൾക്കും ഇത് മാതൃകയായിരുന്നു.

ഉപഗ്രഹത്തെ സംബന്ധിച്ചിടത്തോളം, ഉയർന്ന ഉയരത്തിലുള്ള ആണവപരീക്ഷണത്തിന്റെ റേഡിയേഷൻ ബെൽറ്റിലൂടെ കടന്നുപോയ ശേഷം ടെൽസ്റ്റാർ 1 തെറ്റായി പെരുമാറാൻ തുടങ്ങി. 1963 ഫെബ്രുവരി 21 ന് ഇത് വീണ്ടും എന്നെന്നേക്കുമായി ഇരുണ്ടു പോയി.  ഫെബ്രുവരിയിൽ ഉപഗ്രഹം നിർജ്ജീവമാക്കി. ആദ്യകാല ബഹിരാകാശ യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയ ഉപഗ്രഹങ്ങളിലൊന്നാണ് ടെൽസ്റ്റാർ.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   11-07-2018   ♛♛♛♛♛♛♛♛♛♛

ലോക ജനസംഖ്യ ദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനം…! 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനൈറ്റഡ് നേഷന്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്‌ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ. ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. ജനസംഖ്യാ പെരുപ്പത്തിനെതിരെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. ജനസംഖ്യാപെരുപ്പത്തിന്‍െറ ദോഷഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യം. കുടുംബാസൂത്രണത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ചും ഇവര്‍ അവബോധം സൃഷ്ടിക്കുന്നു. 

യുനൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ട് (യു.എന്‍.എഫ്.പി.എ) ജനസംഖ്യാവര്‍ധനയുടെ പ്രശ്നങ്ങളെക്കുറിച്ച് ആധികാരികമായി പഠനം നടത്തുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട്. ഏഷ്യന്‍ ഫോറം ഓഫ് പാര്‍ലമെന്‍േററിയന്‍സ് ഓണ്‍ പോപുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് എന്ന അര്‍ധ സ്വകാര്യസംഘടനയും ഇന്‍റര്‍നാഷനല്‍ കൗണ്‍സില്‍ ഓണ്‍ മാനേജ്മെന്‍റ് ഓഫ് പോപുലേഷന്‍ പ്രോഗ്രാംസ് (ഐകോംപ്) എന്ന എന്‍.ജി.ഒയും രാജ്യാന്തരതലത്തില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നവരാണ്. ഇന്ത്യയില്‍ നാഷനല്‍ കമീഷന്‍ ഓഫ് പോപുലേഷന്‍ ആണ് സര്‍ക്കാര്‍ തലത്തില്‍ ഇതിനായി നിലകൊള്ളുന്ന സംഘടന. ഇതുപോലെ പല രാജ്യങ്ങളിലും പല സംഘടനകളുമുണ്ട്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഗ്യൂസേപ്പേ ആർക്കീംബോൾഡോ (ജന്മദിനം)

പതിനാറാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ചിത്രകാരനായിരുന്നു ഗ്യൂസേപ്പേ ആർക്കീംബോൾഡോ (1527 - ജൂലൈ 11, 1593). പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, മത്സ്യങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ ചിത്രീകരണങ്ങൾ ചേർത്ത് മനുഷ്യരുടെ മുഖരൂപം വരയ്ക്കുന്നതായിരുന്നു അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. വരയ്ക്കുന്ന വിവിധ വസ്തുക്കളുടെ ചിത്രങ്ങളുടെ ക്രമീകരണത്തിൽ കാട്ടിയ കരവിരുത് അവ കൂടിച്ചേർന്നുണ്ടായ ചിത്രസമുച്ചയങ്ങളെ തിരിച്ചറിയാവുന്ന വ്യക്തികളുടെ രൂപങ്ങളാക്കി.മതസംബന്ധിയായ വിഷയങ്ങളിലുള്ള ആർക്കീംബോൾഡോയുടെ പരമ്പരാഗതരചനകൾ മിക്കവാറും വിസ്മരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ പഴങ്ങളും, പച്ചക്കറികളും, വേരുകളും മറ്റും വരച്ചുയോജിപ്പിച്ചുണ്ടാക്കിയ അദ്ദേഹത്തിന്റെ മനുഷ്യഛായാചിത്രങ്ങൾ അക്കാലത്ത് ഏറെ പ്രശംസനേടുകയും ഇന്നും അത്ഭുതാദരങ്ങളുടെ വിഷയമായിരിക്കുകയും ചെയ്യുന്നു. ഈ ചിത്രങ്ങൾ കേവലം വിചിത്രഭാവനയുടെ സൃഷ്ടിയായിരുന്നെന്നും, അതല്ല, മനോവിഭ്രാന്തിയുടെ ഫലമായിരുന്നെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന കലാവിമർശകരുണ്ട്. ആർക്കീംബോൾഡോ മനോവിഭ്രാന്തിയുടെ ഇര ആയിരുന്നില്ലെന്നും പ്രഹേളികകളും അസാധാരണത്ത്വങ്ങളും ഇഷ്ടപ്പെട്ടിരുന്ന നവോത്ഥാനകാലത്തിന്റെ രുചിവൈചിത്ര്യത്തിനിഷ്ടപ്പെട്ട ഒരു രചനാശൈലി പിന്തുടരുക മാത്രമാണ് ചെയ്തതെന്നുമാണ് ഭൂരിപക്ഷം വിമർശകരും കരുതുന്നത്. ഇറ്റലിയിലെ സമകാലീനർ, കവിതകളും അപദാനരചനകളും എഴുതിയും മറ്റും അദ്ദേഹത്തെ ബഹുമാനിച്ചു. അദ്ദേഹത്തെ പിന്തുടർന്നുവന്ന സമകാലീനനായിരുന്ന കരവാജിയോയുടെ രചനകളെ അദ്ദേഹം സ്വാധീനിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫുട്ബോൾ ലോകകപ്പ്  ഫൈനൽ1982

പന്ത്രണ്ടാമത് ഫിഫ ഫുട്ബോൾ ലോകകപ്പ്  ഫൈനൽ1982 ജൂൺ 11ന് പശ്ചിമ ജർമ്മനിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇറ്റലി മൂന്നാം തവണ കിരീട ജേതാക്കളായി. ലോകകപ്പിന്റെ ആരംഭഘട്ടത്തിൽ 1934ലും ‘38ലുമാണ് ഇതിനുമുൻ‌പ് ഇറ്റലി ജേതാക്കളായത്.

1978ലേതിൽ നിന്നു വ്യത്യസ്തമായി ഈ ലോകകപ്പിൽ 24 ടീമുകളാണ് മത്സരിച്ചത്. കൂടുതൽ രാജ്യങ്ങൾക്ക് അവസരം നൽകുന്നതിനാണ് ഫിഫ ടീമുകളുടെ എണ്ണം കൂട്ടിയത്. ഇതുവഴി കാമറൂൺ, അൽജീരിയ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് ആദ്യമായി ലോകകപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ടീമുകളെ ആറു ഗ്രൂപ്പായി തിരിച്ചായിരുന്നു ആദ്യ റൌണ്ട് മത്സരങ്ങൾ. ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ രണ്ടാം റൗണ്ടിലെത്തുന്നു. അവിടെ മൂന്നു ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകൾ തിരിച്ച് മത്സരം. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ സെമിഫൈനലിലേക്ക്. ഈ ലോകകപ്പിൽ മാത്രമാണ് ഫിഫ ഇത്തരമൊരു മത്സരക്രമം പരീക്ഷിച്ചത്

1982 പോളോ റോസ്സിയുടേതായിരുന്നു. സ്പെയിനില്‍ നടന്ന ഈ ലോകകപ്പിന് ഫൈനല്‍ റൌണ്ടില്‍ ആദ്യമായി 24 ടീമുകളെത്തി. അതുവരെ 16 ടീമുകളാണ് ഏറ്റുമുട്ടിയിരുന്നത്. സീക്കോ, സോക്രട്ടീസ്, ഫല്‍ക്കാവൊ തുടങ്ങി പ്രശസ്തര്‍ പലരും ടീമിലുണ്ടായിട്ടും ചരിത്രത്താളുകളില്‍ കുറിച്ചിട്ട ഇറ്റലിക്കാരന്‍ പോളോറോസിയുടെ മൂന്ന് ഗോളുകള്‍ക്കു മുന്നില്‍ ബ്രസീല്‍ അടിയറവു പറഞ്ഞു. പന്തയ വിവാദത്തില്‍ കുടുങ്ങി '80ല്‍ മൂന്നുവര്‍ഷത്തെ വിലക്കുകിട്ടിയ റോസി ഇളവു ലഭിച്ചതുകൊണ്ടാണ് ഇറ്റലിക്കുവേണ്ടി ലോകകപ്പിനിറങ്ങിയത്. റോസ്സി, ടാര്‍ഡെലി, അല്‍ട്ടൊബെല്ലി എന്നിവരുടെ ഉജ്വല പ്രകടനത്തിലൂടെ ഇറ്റലി 44 വര്‍ഷത്തിനുശേഷം ലോക ഫുട്ബോളിന്റെ പറുദീസയില്‍ തിരിച്ചെത്തി. ഇറ്റലിയെ കിരീടമണിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പൗലോ റോസി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള സുവർണ്ണ പാദുകവും ഏറ്റവും മികച്ച കളിക്കാരനുള്ള സ്വർണ്ണ പന്തും കരസ്ഥമാക്കി. ലോകകപ്പിൽ ഇതുനുമുമ്പോ ശേഷമോ ഒരു കളിക്കാരനും ഈ രണ്ടു ബഹുമതികളും ഒരുമിച്ചു നേടിയിട്ടില്ല. ബ്രസീലിനെതിരായ സുപ്രധാന മത്സരത്തിലെ ഹാട്രിക് അടക്കം ആറു ഗോളുകളാണ് റോസി നേടിയത് സ്കോര്‍: ഇറ്റലി-3 പശ്ചിമജര്‍മനി- 1. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..




♛♛♛♛♛♛♛♛♛   12-07-2018   ♛♛♛♛♛♛♛♛♛♛

ജൂലിയസ് സീസർ (ജന്മദിനം)

ലോകം കണ്ട മികച്ച പോരാളിയും നയതന്ത്രജ-്ഞനുമായ റോമന്‍ ജനറല്‍ ജൂലിയസ് സീസര്‍ !. നല്ലൊരു പ്രസംഗകാരനായിരുന്ന അദ്ദേഹം.. റോമാ സാമ്രാജ-്യത്തിന് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനം ലഭിച്ച വിസ്തൃതി നേടിക്കൊടുത്തത് ജ-ൂലിയസ് സീസര്‍ ആണ്. റോമിലെ പ്രശസ്തമായ പ്രഭു കുടുംബത്തിലായിരുന്നു സീസറിന്‍റെ ജനനം. അദ്ദേഹത്തിന്‍റെ പിതാമഹന്‍മാര്‍ക്ക് വീനസ് ദൈവവുമായി ബന്ധമുണ്ടായിരുന്നു എന്ന് കഥകളുണ്ട്. ബി.സി 100 ജൂലൈ 12 ന് സീസർ ജനിച്ചത്. പിതൃഭൂമിയുടെ പിതാവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.“ വന്നു,കണ്ടു,കീഴടക്കി” (I come,I saw,I conquered)- ആക്രമണങ്ങളുടെയും യുദ്ധങ്ങളുടെയും ചരിത്രത്തിലെ പ്രശസ്തവാക്യം. റോമന്‍ സര്‍വ്വസൈന്യധിപനായിരുന്ന ജൂലിയസ് സീസറിന്‍റെ മൊഴിയാണിത്.റോമൻ റിപ്പബ്ലിക്കിനെ സാമ്രാജ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞരിൽ ഒരാളായി സീസർ പരിഗണിക്കപ്പെടുന്നു. മഹാനിയ പോപോ യ് ക്ക് ശേഷം റോം ഭരിച്ച് റോം എന്ന റിപ്പബ്ലിക്കിനെ സാമ്രാജ്യത്തെ നിറം പിടിപ്പിച്ച വരില് പ്രമുഖ നായിരുന്നു സീസർ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മലാല യൂസഫ്സായ് (ജന്മദിനം)

പാകിസ്താനിൽ സ്വാത്ത് ജില്ലയിൽപ്പെട്ട മിങ്കോരയിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയാണ് മലാല യൂസഫ്സായ്.(ജനനം  1997 ജൂലൈ 12 ) പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത്.സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും ഇവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും മലാല ഡയറി എഴുതിയിരുന്നു.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി മലാല ടെലിവിഷനിലൂടെ ശക്തമായി വാദിച്ചു. 2009ല്‍ മലാലയുടെ ഡയറിക്കുറിപ്പുകള്‍ ഗുല്‍ മകായ് എന്ന അപരനാമത്തില്‍ ബിബിസിയുടെ ഉര്‍ദു ഓണ്‍ലൈന്‍ എഡിഷനില്‍ പ്രത്യക്ഷപ്പെട്ടതോടെ അവള്‍ ലോകം ശ്രദ്ധിക്കുന്ന ശബ്ദമായി. 2011ല്‍ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിന് അവള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇതോടെയാണു മലാലയെന്ന പെണ്‍കുട്ടിയെ താലിബാന്‍ ശത്രുപക്ഷത്ത് നിര്‍ത്തിയത്. മലാലയുടെ ഡയറിക്കുറിപ്പുകളിലെ പൊള്ളുന്ന വാക്കുകളായിരുന്നു താലിബാനെ കൂടുതല്‍ പൊള്ളിപ്പിച്ചത്. ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ തന്റെ ജീവനെടുത്തേക്കുമെന്ന തിരിച്ചറിവില്‍ തന്നെയായിരുന്നു മലാലയുടെ തീക്കളി. ദേശീയ അന്തര്‍ദേശീയ തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്‌കൂള്‍ വാനില്‍നിന്ന് പിടിച്ചിറക്കി താലിബാന്‍ തീവ്രവാദികള്‍ നിറയൊഴിച്ചത്. മലാലയ്ക്കു വെടിയേറ്റതോടെ അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. പാകിസ്താനിലെ കുട്ടികൾ ഉണർന്നു. ഒക്ടോബർ 12-ന് പാകിസ്താനിലെ 50 ഇസ്ലാമിക പുരോഹിതർ ചേർന്ന് മലാലയെ ആക്രമിച്ച താലിബാൻ കൊലയാളികൾക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ആക്രമികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാക്ക് അധികൃതർ ഒരു കോടി പാകിസ്താൻ രൂപ സമ്മാനമായി പ്രഖ്യാപിച്ചു.

മലാലയ്ക്ക് വെടിയേറ്റ ദിവസം ലോസ് ആഞ്ചെലെസിൽ നടന്ന സംഗീത പരിപാടിയിൽ പാടിയ 'ഹ്യൂമൻ നാച്വർ' എന്ന പാട്ട് അവൾക്ക് സമർപ്പിച്ചാണ് പോപ്പ് ഗായിക മഡോണപ്രതികരിച്ചത്.യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ, യു.എൻ. സെക്രട്ടറി ബാൻ കി മൂൺ എന്നിവരെല്ലാം മലാലയ്ക്കു നേരെയുണ്ടായ അക്രമണത്തെ അപലപിച്ചു.മലാലയുടെ ഡയറിക്കുറിപ്പുകള്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക്’ എന്നാണ് മലാലയെ രാജ്യാന്തര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹയാണ് മലാല. നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മലാല.2013-ൽഐക്യരാഷ്ട്ര സംഘടന ജൂലൈ 12 ‘മലാല ദിന’മായി പ്രഖ്യാപിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   13-07-2018   ♛♛♛♛♛♛♛♛♛♛

ഓഗസ്റ്റ് കെക്കുലെ (ചരമദിനം)

ജർമ്മനിയിൽ ജനിച്ച പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനാണ് ഫ്രീഡ്റിച്ച് ഓഗസ്റ്റ് കെക്കു ലെ (1829 സെപ്റ്റംബർ 7 - 1896 ജൂലൈ 13)തൻമാത്രകളുടെ രാസഘടനയെ സംബന്ധിക്കുന്ന സൈദ്ധാന്തിക ദർശനത്തിൻറെ ഉപജ്ഞാതാവായ ഇദ്ദേഹം 1865-ൽ ബെൻസീൻ തൻമാത്രയുടെ വലയ ഘടന (Ring Structure) കണ്ടെത്തിയതിലൂടെ ലോകപ്രശസ്തനായിപത്തൊൻപതാം നൂറ്റാണ്ട് മുതൽ വ്യവസായികമായി ഉൽപാദിപ്പിച്ചിരുന്ന രാസവസ്തുവാണ് ബെൻസീൻ. 1825-ൽ മൈക്കേൽ ഫാരഡെയാണ് ഈ സംയുക്തത്തെ കണ്ടെത്തിയത്. എണ്ണ, തെർമൽ ഗ്രീസ് എന്നിവകൊണ്ടുള്ള കറകൾ നീക്കം ചെയ്യുവാനായി ബെൻസീൻ വ്യാപകമായി ഉപയോഗിക്കുന്നു. ബെൻസീനിൽ നിന്നും ഉൽപാദിപ്പുന്ന അനേകം സംയുക്തങ്ങളുമുണ്ട്.

ബെൻസീനിന്റെ ഘടനയെപ്പറ്റി വിശദീകരിക്കുവാൻ അക്കാലത്തെ രസതന്ത്രജ്ഞർക്കൊന്നും കഴിഞ്ഞിരുന്നില്ല. രാസസംയുക്തങ്ങളുടെ ഘടനയെക്കുറിച്ച് പഠനം നടത്തിയിരുന്ന കെക്കുലെ ബെൻസീനിന്റെ ഘടന കണ്ടെത്തുവാൻ ശ്രമിച്ചു. ഒടുവിൽ 1865-ൽ ബെൻസീനിന്റെ വലയഘടന സംബന്ധിച്ച പ്രബന്ധം അദ്ദേഹം ഒരു ഫ്രഞ്ച് ജേർണലിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് ഒരു ജർമ്മൻ ജേർണലിലും ഈ കണ്ടെത്തൽ അവതരിപ്പിക്കപ്പെട്ടു. കെക്കുലെയെ ലോകപ്രശസ്തനാക്കിയ കണ്ടുപിടിത്തമായിരുന്നു അത്.ഒരിക്കൽ ഉറങ്ങുന്ന സമയത്തു കണ്ട ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാണ് ബെൻസീന്റെ വലയ ഘടന സിദ്ധാന്തം അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്ഘെന്റ് സർവ്വകലാശാലയിൽ രസതന്ത്രം പഠിപ്പിക്കുന്ന സമയത്താണ് തൻമാത്രകളുടെ രാസഘടനയെപ്പറ്റിയുള്ള കാര്യങ്ങൾ കെകുലെയുടെ ശ്രദ്ധയാകർഷിക്കുന്നത്. രാസസംയുക്തങ്ങളുടെ തൻമാത്രാ ഘടനയെ ചെറിയ വരകൾ കൊണ്ട് സൂചിപ്പിക്കാനാകുമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ പഠിപ്പിച്ചു. ഇതുതന്നെയാണ് പിന്നീട് രാസഘടനാ സിദ്ധാന്തമായി അദ്ദേഹം അവതരിപ്പിച്ചത്. തൻമാത്രകളുടെ രാസഘടനയെ സംബന്ധിച്ച ആദ്യത്തെ സൈദ്ധാന്തിക ദർശനമായിരുന്നു അത്.

ബെൻസീൻ ഘടനയുടെ കണ്ടെത്തലിനു ശേഷം 1867 മുതൽ 1896 വരെ കെക്കുലെ ജർമ്മനിയിലെ ബോൺ സർവ്വകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്തു.തന്റെ അന്ത്യനാളുകളിൽ കെക്കുലെ ഈ സർവ്വകലാശാലയിലായിരുന്നു. 1896 ജൂലൈ 13-ന് അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഉറുേഗ്വയ് ലോകകപ്പ്

ഉറുേഗ്വയ് ആതിഥ്യമരുളിയ പ്രഥമ ലോകകപ്പിന്റെ കിക്കോഫ് 1930 ജൂലൈ 13ന് ആയിരുന്നു. 1928 മെയ് 26ന് ആംസ്റ്റർഡാമിൽ ചേർന്ന ഫിഫ യോഗം 1930ൽ പ്രഥമ ലോകകപ്പ് നടത്താൻ തീരുമാനിച്ചു. വിജയികൾക്ക് അന്നത്തെ ഫിഫ അധ്യക്ഷനായ യൂൾറിമെയുടെ പേരിൽ കപ്പ് സമ്മാനിക്കാൻ ഫ്രാൻസ് തയ്യാറായി. ആദ്യ ലോകകപ്പ് വേദിക്കായി ഇറ്റലിയും ഹോളണ്ടുമടക്കം ആറ് രാജ്യങ്ങൾ രംഗത്തുവന്നെങ്കിലും നറുക്ക് വീണത് ഉറുേഗ്വയ്ക്കായിരുന്നു. 1930ൽ ഉറുഗ്വേയ് തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുകയായിരുന്നു. അതുപോല 1924, 28 വർഷങ്ങളിലെ ഒളിമ്പിക് ചാമ്പ്യൻമാരും അവരായിരുന്നു. ഇതു കൂടാതെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ചെലവും ലാഭവീതവുമല്ലൊം നൽകാൻ സമ്മതിച്ചതും ആദ്യ ലോകകപ്പിന്റെ ആതിഥേയരായി ഉറുേഗ്വയ്യെ തെരഞ്ഞെടുക്കാൻ സംഘാടകരായ ഫിഫയെ പ്രേരിപ്പിച്ചു. 160 ലക്ഷം ഡോളർ ചെലവിൽ യുറഗ്വായ് ലക്ഷംപേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയം മോൺടിവിഡിയോയിൽ നിർമിച്ചു. എന്നാൽ ആദ്യലോകകപ്പിന് പന്തുരളാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പല ടീമുകളും പിൻമാറുകയുണ്ടായി. ഒടുവിൽ 16നു പകരം 13 ടീമുകളുമായി ലോകകപ്പ് നടന്നു. ഉദ്‌ഘാടന മത്സരത്തിൽ മെക്സിക്കോയും ഫ്രാൻസും ഏറ്റുമുട്ടി. ഫ്രാൻസിന്റെ ലൂസിയൻ ലോറങ് നേടിയ ലോകകപ്പിലെ ആദ്യഗോൾ ചരിത്രപ്പിറവിയായി. ഫ്രാൻസ് 4,1ന് ജയിച്ചു. സെമിയിൽ ഉറുേഗ്വയ് യുഗോസ്ലാവ്യയെയും അർജന്റീന അമേരിക്കയെയും തട്ടി മാറ്റിയത് തുല്യസ്കോറിനായി(6,0)നായിരുന്നു. ഒടുവിൽ അർജന്റീനയെ രണ്ടിനെതിരെ നാലു ഗോളിനു കീഴടക്കിയ  ഉറുഗ്വേയ്യുടെ നായകൻ നസിസി യൂൾറിമെയുടെ കൈയിൽ നിന്ന് ലോകകപ്പ് ഏറ്റുവാങ്ങി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജെയിംസ് ലിൻഡ് (ചരമദിനം)

ജെയിംസ് ലിൻഡ് ഒരു സ്കോട്ടിഷ് ഫിസിഷ്യൻ ആയിരുന്നു (4 ഒക്ടോബർ 1716 - 13 ജൂലൈ 1794) സ്കാർവി(സസ്യപോഷകങ്ങളുടെ കുറവുകാരണം ഉണ്ടാകുന്ന ഒരു രോഗമാണ് സ്കാര്‍വി ) രോഗത്തിന് നാരങ്ങാ നീര് ഔഷധമായി നിർദ്ദേശിച്ചുകൊണ്ടുള്ള തന്റെ വൈദ്യശാസ്ത്രകൃതി (A Treatise on the Scurvy-1754) ലോകത്തിന് സമർപ്പിച്ചത്. ജെയിംസ് ലിൻഡ് 250 വർഷങ്ങൾക്ക് മുമ്പ് നടത്തിയ ക്ലിനിക്കൽ ട്രയൽ കാരണം പ്രശസ്തനാണ്. 

1716 ൽ എഡിൻ‌ബർഗിൽ ജനിച്ച ലിൻഡ്, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1731 ൽ ഒരു വൈദ്യനിൽ പരിശീലനം നേടി. തുടർന്ന് ബ്രിട്ടീഷ് നേവിയിൽ 8 വർഷം സർജന്റെ മേറ്റായി ജോലി ചെയ്യുകയും 1747 ൽ സർജനായി സ്ഥാനക്കയറ്റം നേടുകയും ചെയ്തു. അക്കാലത്ത്, സ്കർവി ഒരു ഗുരുതരമായ രോഗമായിരുന്നു, അറ്റ്ലാന്റിക് സമുദ്രത്തിലുടനീളം നീണ്ട യാത്ര നടത്തിയ നാവികർക്കിടയിൽ ഇത് സാധാരണമായിരുന്നു. സ്കർവിയുടെ കാരണം അജ്ഞാതമായതിനാൽ, വ്യത്യസ്ത ചികിത്സകൾ നിർദ്ദേശിക്കപ്പെട്ടു. 1747 മെയ് 20 ന് ആരംഭിച്ച ഒരു ക്ലിനിക്കൽ ട്രയലിൽ ഓറഞ്ച്, നാരങ്ങ, സൈഡർ, വിനാഗിരി, സൾഫ്യൂറിക് ആസിഡ്, ഉപ്പ് വെള്ളം, വെളുത്തുള്ളി എന്നിവയുമായി ആറ് ചികിത്സകളെ ജെയിംസ് ലിൻഡ് താരതമ്യം ചെയ്തു. സമാനമായ ലക്ഷണങ്ങളും ക്ലിനിക്കൽ അടയാളങ്ങളും ഉള്ള രോഗികളെ അദ്ദേഹം തിരഞ്ഞെടുത്തു (അതിൽ മോണയിൽ രക്തസ്രാവം ഉൾപ്പെടുന്നു) , മുങ്ങിപ്പോയ കണ്ണുകൾ, പല്ലുകൾ നഷ്ടപ്പെടുന്നത്), ഒരേ അടിസ്ഥാന ഭക്ഷണക്രമം സ്വീകരിച്ച് കപ്പലിന്റെ അതേ ഭാഗത്ത് തന്നെ മുലയൂട്ടുന്നവർ. ഓറഞ്ചും നാരങ്ങയും നൽകിയ നാവികർ മാത്രമാണ് കണ്ടെടുത്തത്.

സ്കർവി രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനും സിട്രസ് പഴങ്ങളുടെ ഉപയോഗം ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസോ അഡ്മിറൽറ്റിയോ അംഗീകരിച്ചില്ല. എന്നിരുന്നാലും, 1794-ൽ ലിൻഡിന്റെ മരണശേഷം, ബ്രിട്ടീഷ് നാവികസേന സിട്രസ് പഴങ്ങളുടെ നീര് നാവികർക്ക് ലഭ്യമാക്കുന്നത് മാരകമായ ഒരു രോഗത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് തിരിച്ചറിഞ്ഞു.

അദ്ദേഹത്തിന്റെ മാതൃകാപരമായ അന്വേഷണം കാരണം, ജെയിംസ് ലിൻഡിനെ പലപ്പോഴും “നേവൽ മെഡിസിൻ പിതാവ്” ആയി കണക്കാക്കുന്നു. സ്കർവിക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിനായി ജെയിംസ് ലിൻഡ് തന്റെ പ്രശസ്ത ട്രയൽ ആരംഭിച്ച ദിവസം ആഘോഷിക്കുന്നതിനായി, അന്താരാഷ്ട്ര ക്ലിനിക്കൽ ട്രയൽസ് ദിനം ലോകമെമ്പാടും എല്ലാ വർഷവും മെയ് 20 ന് അല്ലെങ്കിൽ അതിനടുത്തായി ആഘോഷിക്കുന്നു . ട്രാൻസ്കി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്....




♛♛♛♛♛♛♛♛♛   14-07-2018   ♛♛♛♛♛♛♛♛♛♛

ഫ്രഞ്ച് വിപ്ലവം

ലോക ചരിത്രത്തിന്റെ ഗതി തിരുത്തിയ സംഭവങ്ങളിലൊന്നാണ് ഫ്രഞ്ച് വിപ്ലവം . ഫ്രാന്‍സിലെ രാജകൊട്ടാരം ആക്രമിച്ച് ജനാധിപത്യത്തിന്റെ കൊടി നാട്ടിയത്. ലോകത്തെങ്ങുമുള്ള വിപ്ലവങ്ങള്‍ക്ക് കരുത്തു നല്‍കുന്നതായിരുന്നു ഈ സംഭവം. ഫ്രഞ്ച് ചക്രവർത്തിമാരുടെ ദുർഭരണത്തിനെതിരെയുള്ള സാധാരണക്കാരുടെ പ്രതിഷേധമാണ് ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത്. ലൂയി പതിനാറാമനായിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്. 1789 ജൂലൈ 14 ന് ആയിരക്കണക്കിന് ആളുകൾ ചേർന്ന് ഫ്രാൻസിലെ പ്രധാന ജയിലായിരുന്ന ബാസ്റ്റീൽ കോട്ട തകർത്തതോടെയാണ് വിപ്ലവം ആരംഭിച്ചത്.

1792 ഓഗസ്റ്റ് 10ന് പൊതുജനങ്ങള്‍ ഒത്തുകൂടി ലൂയി പതിനാറാമന്റെ രാജ കൊട്ടാരം തകര്‍ത്തു. രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവം നല്‍കിയതാണെന്നും രാജാവിനെ ചോദ്യം ചെയ്യാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നുമായിരുന്നു രാജാക്കന്മാരുടെ വാദം. തങ്ങള്‍ക്കു ശേഷം പ്രളയെമെന്നു പ്രഖ്യാപിച്ചിരുന്നു രാജാക്കന്മാരുടെ കൊട്ടാരം അടിച്ചു തകര്‍ത്ത് ജനാധിപത്യ ഫ്രാന്‍സിന്റെ കൊടിയുയര്‍ത്തുകയായിരുന്നു സാധാരണ ജനങ്ങള്‍.

തുടര്‍ന്ന് 1792 സെപ്തംബറില്‍ പുതിയ ഭരണഘടന രൂപീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ദേശീയ കണ്‍വെന്‍ഷന്‍ ഫ്രാൻസിനെ റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു. സ്വാതന്ത്യം സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം ലോകത്തെങ്ങും വലിയ ആവേശമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന സ്വേഛാധിപത്യ രാജഭരണങ്ങള്‍ വിറച്ചു തുടങ്ങി. പില്‍ക്കാലത്തുണ്ടായ ലോകവിപ്ലവങ്ങള്‍ക്കെല്ലാം കരുത്തു പകര്‍ന്നത് ഈ ആശയമായിരുന്നു. യൂറോപില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യം കുറിക്കപ്പെട്ടു. ദേശീയതയുടെ ആവിര്‍ഭാവത്തിനും തുടക്കമായത് ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നായിരുന്നു ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   15-07-2018   ♛♛♛♛♛♛♛♛♛♛

റെംബ്രാന്റ് (ജന്മദിനം)

നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു റെംബ്രാന്റ് വാങ് റേയ്ൻ. (ജൂലൈ 15,1606 – ഒക്ടോബർ 4, 1669). റെംബ്രാണ്ട് ഹാർമെൻസൂൺ വാങ് റേയ്ൻ  എന്നാണ്‌ പൂർണ്ണനാമം. ചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെ രചനകൾ സൃഷ്ടിക്കപ്പെടുന്നത്. സൗഭാഗ്യപൂർണ്ണമായ യൗവനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയവയായിരുന്നു.റെംബ്രാന്റ് പല പ്രശസ്ത ചിത്രങ്ങളും രചിച്ചു. അവയിൽ ചിലത് വളരെ വലിപ്പമുള്ള ചിത്രങ്ങളാണ്, ചിലത് വളരെ ഇരുണ്ടതും ശോകപൂർണ്ണവുമാണ്. റെംബ്രാന്റിന്റെ പല ചിത്രങ്ങളും കാണുമ്പോൾ കാണികൾക്ക് ചിത്രത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തങ്ങളും ഭാഗമാണെന്നു തോന്നും. ലോകമെമ്പാടുമുള്ള ചിത്ര പ്രദർശനശാലകളിൽ റെംബ്രാന്റിന്റെ ചിത്രങ്ങൾ കാണാം.റെംബ്രാന്റ് ആംസ്റ്റർഡാമിൽ 1669 ഒക്ടോബർ 4-നു മരിച്ചു.


ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


കെ.കാമരാജ് (ജന്മദിനം)

സ്വാതന്ത്ര്യസമരകാലത്ത് നേതൃസ്ഥാനത്തേയ്ക്കുയര്‍ന്ന ഒട്ടുമിക്ക ദേശാഭിമാനികള്‍ക്കും ഒരു സമാനതയുണ്ടായിരുന്നു. വിദേശ വിദ്യാഭ്യസം. അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ ഉന്നത വിദ്യാഭ്യാസം. എന്നാല്‍ ഈ പശ്ഛാത്തലമൊന്നുമില്ലാതെ സ്വാതന്ത്ര്യസമര നേതൃത്വത്തും സ്വാതന്ത്ര്യാനന്തരവും ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളില്‍ കിംഗ്മേര്‍ ആയി വാണ ഒരു നേതാവുണ്ട്- കാമരാജ്.മുഴുവന്‍ പേര് കുമാരസ്വാമി കാമരാജ നാടാര്‍. അദ്ദേഹത്തിന്‍റെ ജന്മദിനമാണ് ജൂലൈ 15.

തഴ്നാട്ടിലെ രാമനാട് ജില്ലയില്‍പ്പെട്ട വിരുദുനഗര്‍ ആണ് സ്വദേശം. പൂര്‍ത്തിയാകാത്ത ആറാം ക്ളാസാണ് വിദ്യാഭ്യാസയോഗ്യത. ഖദര്‍ മുണ്ടും ഖദര്‍ ഷര്‍ട്ടും ഷാളുമാണ് വേഷം. പരുക്കന്‍ ഭാവം, മിതഭാഷി, ക്ഷിപ്രകോപി. ഇത്തരമൊരാള്‍ സ്വാതന്ത്ര്യസമരപോരാളിയായി. മദിരാശി സംസ്ഥാന മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റായി. ഒന്നിലധികം പ്രധാനമന്ത്രിമാരെ സൃഷ്ടിച്ച കിംഗ്മേക്കറായി രൂപാന്തരെപ്പട്ട കഥ ഒരു കെട്ടുകഥപോലെ ഉദ്വേഗം നിറഞ്ഞതാണ്. തകര്‍ച്ചയിലേയ്ക്കു വഴുതിക്കൊണ്ടിരുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ 1963-ല്‍ കാമരാജ് മുന്നോട്ടുവച്ച ശുദ്ധീകരണ പദ്ധതിയിലൂടെയാണ് അദ്ദേഹമിന്ന് ഏറ്റവുമധികം ഓര്‍മ്മിക്കപ്പെടുന്നത്. കാരമാജ് പദ്ധതി. എന്നിത് അറിയപ്പെട്ടു.1954 ഏപ്രില്‍ 13ന് തമിഴ്നാട് മുഖ്യമന്ത്രിയായി കാമരാജ് സത്യപ്രതിജ്ഞ ചെയ്തു.ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണം നിലനില്‍ക്കുന്ന സംസ്ഥാനമെന്ന അഭിനന്ദനം ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്ന് നേടാന്‍ കാമരാജിനു കഴിഞ്ഞു. ഇക്കാലയളവില്‍ എല്ലാ മേഖലയിലും സ്വന്തം വ്യക്തിത്വം നേടിയെടുക്കാന്‍ തമിഴ്നാടിനു കഴിഞ്ഞു.

വിദ്യാഭ്യാസമില്ലാത്ത കാമരാജിന് രാജ്യഭരണം വഴങ്ങില്ലെന്ന് പലരും കരുതി. എന്നാല്‍ വിമര്‍ശിച്ചവരെ അമ്പരപ്പിച്ചുകൊണ്ട് തമിഴ് നാടിന്‍റെ ചരിത്രത്തിലെ മികവുറ്റ ഭരണം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായി. ഒമ്പതു വര്‍ഷം മുഖ്യമന്ത്രിസ്ഥാനത്ത് കാമരാജ് വിരാജിച്ചു. കോണ്‍ഗ്രസില്‍ അന്തഃഛിദ്രങ്ങള്‍ മുളപൊട്ടിയ കാലം അധികാരസ്ഥാനങ്ങളില്‍ ആണ്ടുപോയ നേതാക്കളുടെ അലംഭാവം പാര്‍ട്ടി സംഘടനയുടെ അടിത്തറ തോണ്ടുന്നതായി കാമരാജ് തിരിച്ചറിഞ്ഞു. നേതാക്കള്‍ പദവി ഉപേക്ഷിച്ച് സംഘടനാ പ്രവര്‍ത്തനത്തിനിറങ്ങണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മദ്രാസ് മുഖ്യമന്ത്രിയായിരുന്ന കാമരാജ് സ്വയം സ്ഥാനമൊഴിഞ്ഞു മാതൃക കാട്ടി. മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, എസ്.കെ. പാട്ടീല്‍ തുടങ്ങി സമുന്നത നേതാക്കള്‍ കാമരാജിന്‍റെ പാത പിന്തുടര്‍ന്നു. കാമരാജിന് ഏറെ ശത്രുക്കളെ സൃഷ്ടിച്ചൊരു നീക്കമായിരുന്നു ഇത്.

കാമരാജ് പദ്ധതിയുടെ വിജയത്തിനു തൊട്ടുപിന്നാലെ 1964-ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ക്കലാം എന്ന പദമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്, വിശേഷിച്ച് തമിഴ് രാഷ്ട്രീയത്തിന് കാമരാജ് നല്‍കിയ ഏറ്റവും വലിയ സംഭാവന. വിദ്യാഭ്യാസമില്ലാത്ത കാമരാജിന് രാജ്യഭരണം വഴങ്ങില്ലെന്ന് പലരും കരുതി. എന്നാല്‍ വിമര്‍ശിച്ചവരെ അമ്പരപ്പിച്ചുകൊണ്ട് തമിഴ് നാടിന്‍റെ ചരിത്രത്തിലെ മികവുറ്റ ഭരണം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായി. ഒമ്പതു വര്‍ഷം മുഖ്യമന്ത്രിസ്ഥാനത്ത് കാമരാജ് വിരാജിച്ചു. 

ഒരാളോടും ഒരു കാര്യവും നടക്കില്ലെന്ന് പറയില്ലായിരുന്നു കാമരാജ്. നടക്കാത്ത കാര്യമാണെങ്കിലും പാര്‍ക്കലാം എന്നാവും പറയുക. ഇന്നത്തെ രാഷ്ട്രീയക്കാരുടേതുപോലെ വെറും വാക്കല്ല. നൂറ് ശതമാനവും ആത്മാര്‍ത്ഥ ശ്രമങ്ങള്‍ തന്നെ ഈ ജനകീയ നേതാവ് നടത്തിപ്പോന്നു. തമിഴ് ജനതയ്ക്ക് ഏഴൈതോഴനായിരുന്ന കാമരാജ് സാധാരണക്കാരന്‍റെ ദൈന്യങ്ങള്‍ അനുഭവിച്ചറിഞ്ഞിരുന്നു. സാധാരണക്കാരന്‍റെ കഷ്ടതയകറ്റാനാണ് ഭരണത്തിലേറെ കാലഘട്ടത്തിലെല്ലാം ഈ കറുത്ത മനുഷ്യന്‍ അശ്രാന്ത പരിശ്രമം ചെയ്തതും.1976-ലെ ഭാരത രത്നം അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു.

1975 ഒക്ടോബര്‍ രണ്ടിന് തമിഴ് നാടിന്‍റെ ഏഴൈതോഴന്‍ കാമരാജ് അന്തരിച്ചു.1978-ൽ കെ. കാമരാജിന്റെ ബഹുമാനാർത്ഥമായി മദുരൈ സർ‌വകലാശാല, മദുരൈ കാമരാജ് സർ‌വകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   16-07-2018   ♛♛♛♛♛♛♛♛♛♛

പട്ടമ്മൾ (ജന്മദിനം)

പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (മാർച്ച് 28, 1919 – ജൂലൈ 16, 2009. വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് പട്ടമ്മാൾ ജനിച്ചത്. അലമേലു എന്നായിരുന്നു പേര്. 'പട്ടാ' എന്ന പേരാണ് അടുപ്പമുള്ളവർ വിളിച്ചിരുന്നത്.  സംഗീതത്തിൽ കമ്പമുണ്ടായിരുന്ന പിതാവ് പട്ടമ്മാളിനെ കർണ്ണാടക സംഗീതം പഠിയ്ക്കുവാൻ പ്രേരിപ്പിച്ചു. അമ്മ കാന്തിമതി രാജമ്മാൾ ഒരു സംഗീത വിദുഷിയായിരുന്നെങ്കിലും പൊതുവേദികളിലോ, സുഹൃത്സദസ്സിലോ പോലും പാടിയിരുന്നില്ല. ഗുരുകുലസമ്പ്രദായത്തിൽ അദ്ധ്യയനം നടത്തിയിട്ടില്ലെങ്കിൽപോലും എല്ലാ കച്ചേരികളും ശ്രവിയ്ക്കുമായിരുന്ന പട്ടമ്മാൾ സഹോദരന്മാരായ .ഡി. കെ .രങ്കനാഥൻ, ഡി. കെ നാഗരാജൻ, ഡി. കെ. ജയരാമൻ എന്നിവരോടൊപ്പം പരിചയിച്ച് കൃതികളെക്കുറിച്ചും ,രാഗങ്ങളെക്കുറിച്ചും ചർച്ചചെയ്യുമായിരുന്നു. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവർ അറിയപ്പെട്ടിരുന്നു. കർണാടക സംഗീത പ്രമാണങ്ങൾ അനുസരിച്ച്‌ ഏറ്റവും വൈദഗ്ദ്ധ്യം വേണ്ട വിഭാഗമാണ് രാഗം താനം പല്ലവി. പല്ലവി സ്പെഷ്യലിസ്റ്റുകൾ എന്നറിയപ്പെട്ടിരുന്ന പുരുഷ സിംഹങ്ങളുടെ ഇടയിലേക്ക്‌ ആദ്യമായി കടന്നുചെന്ന സംഗീതജ്ഞയാണ് പട്ടമ്മാൾ. പല്ലവിയുടെ രീതിശാസ്ത്രം, മനോധർമം എന്നിവ സൂക്ഷിക്കുന്നതിനൊപ്പം ഗായകർക്ക് മനോവേഗവും അവശ്യമാകുന്ന സംഗീത ഘടന, സങ്കീർണമായ താളങ്ങളും അവയിൽത്തന്നെ ദുഷ്കരമായ നടകളും ത്രികാലങ്ങളും ഒക്കെ കുട്ടിക്കളി പോലെ പട്ടമ്മാൾ കൈകാര്യം ചെയ്തു. തോടി, ഖരഹരപ്രിയ, കല്യാണി, ഭൈരവി തുടങ്ങിയ പ്രൗഢ രാഗങ്ങൾക്കൊപ്പം ജഗന്മോഹിനി പോലുള്ള അപൂർവ രാഗങ്ങളിലും അവർ പല്ലവികളുണ്ടാക്കി ആലപിച്ചു. രാഗം താനം പല്ലവിയുടെ എല്ലാ സാധ്യതകളും കൃത്യമായി പട്ടമ്മാൾ പ്രയോഗിച്ചു. കർണാടക സംഗീതത്തിലെ പെരുന്തച്ചൻ എന്ന് കരുതപ്പെടുന്ന അരിയക്കുടി രാമാനുജ അയ്യങ്കാർ അവരെ 'പല്ലവി പട്ടമ്മാൾ' എന്നാണ്‌ പേരിട്ടുവിളിച്ചത്. കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു. തന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ഗാന സരസ്വതി” ഗായിക പട്ടം "സംഗീത സാഗര രത്ന " (പട്ടം) സംഗീത നാടക അകാദമി പുരസ്കാരം (1961) സംഗീത കലാനിധി (1970; കർണ്ണാടക സംഗീതത്തിലെ ഉന്നതപുരസ്കാരം ) പത്മഭൂഷൻ (1971;)
സംഗീത നാടക അകാദമി ഫെല്ലോഷിപ്പ് (1992ൽ തിരഞ്ഞെടുക്കപ്പെട്ടു)
പത്മവിഭൂഷൻ (1998; ) പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അരുണാ ആസഫ് അലി (ജന്മദിനം)

ക്വിറ്റ് ഇന്ത്യാ സമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്നു അരുണാ ഗാംഗുലി, എന്ന അരുണാ ആസഫ് അലി. അവരും ജയപ്രകാശ് നാരായണനും ചേര്‍ന്നാണ് ഗാന്ധിയുടെ അഭാവത്തില്‍ സമരത്തെ നയിച്ചത്.
1909 ജൂലൈ 16ന് പഞ്ചാബിലെ കല്‍ക്കയില്‍ ജനിച്ചു. അച്ഛന്‍ ഉപേന്ദ്രനാഥ് ഗാംഗുലി, അമ്മ അംബികാ ദേവി. അരുണയുടെ സഹോദരി പൂര്‍ണ്ണിമ ബാനര്‍ജി നിയമനിര്‍മ്മാണ സഭാംഗമായിരുന്നു.

കൊല്‍ക്കത്തയിലെ ഗോഖലെ സ്മാരക സ്‌കൂളിലെ അധ്യാപികയായിരുന്നു അരുണ. പിന്നീട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയും ധീരയായ സ്വാതന്ത്യസമര സേനാനിയായും മാറി. ഈ കാലത്താണ് ആസഫ് അലിയുമായി പരിചയത്തിലായതും. 1928ല്‍ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ആ വിവാഹം. അരുണ ബ്രാഹ്മണ യുവതി. ആസഫ് മുസ്ലിം. മാത്രമല്ല വിവാഹസമയത്ത് അരുണയ്ക്ക് പ്രായം 22. അസഫിന് 42. എതിര്‍പ്പുകള്‍ തള്ളി ഇരുവരും ഒന്നിച്ചു. ഉപ്പുസത്യഗ്രഹത്തില്‍ സജീവമായി പങ്കെടുത്ത അരുണ ആസഫ് അലിയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാന്‍ 1931ല്‍ ഗാന്ധി-ഇര്‍വിന്‍ കരാര്‍ ആയശേഷവും അവരെ വിട്ടയച്ചില്ല. ഗാന്ധിയുടെ നേതൃത്വത്തില്‍ വീണ്ടും വലിയ പ്രക്ഷോഭം നടത്തിയ ശേഷമാണ് അരുണയെ മോചിപ്പിച്ചത്. തിഹാര്‍ ജയിലില്‍ കഴിയവേ 1932ല്‍ അവര്‍ നിരാഹാര സമരമനുഷ്ഠിച്ചു. ഈ സമരം ബ്രിട്ടീഷുകാര്‍ക്ക് ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. സമരം വിജയിച്ചു, രാഷ്ട്രീയതടവുകാര്‍ക്ക് ജയിലുകളില്‍ മെച്ചപ്പെട്ട പരിഗണനയും ലഭിച്ചു. പക്ഷെ അരുണയെ തിഹാറില്‍നിന്ന് അംബാല ജയിലിലേക്ക് മാറ്റി, ഏകാന്തതടവായിരുന്നു പിന്നീട് അവരെ കാത്തിരുന്നത്. പിന്നീട് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ അരുണ ഒളിവിലായി. പിന്നീട് ഒളിവിലിരുന്നായി പ്രവര്‍ത്തനം. ബ്രിട്ടീഷുകാര്‍ അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടി വിറ്റു.

അക്രമം, അക്രമരാഹിത്യം തുടങ്ങിയ ഒരു കാര്യവുമില്ലാത്ത ചര്‍ച്ചകള്‍ മതിയാക്കി സമരത്തിനിറങ്ങാന്‍ അരുണ യുവാക്കളെ ആഹ്വാനം ചെയ്തു. അവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് അയ്യായിരം രൂപ വാഗ്ദാനം ചെയ്ത് ബ്രിട്ടീഷുകാര്‍ ഉത്തരവിറക്കി. ദൗത്യം വിജയിച്ച സാഹചര്യത്തില്‍ കീഴടങ്ങാന്‍ ഗാന്ധി അവരോട് നിര്‍ദ്ദേശിച്ചെങ്കിലും 1946ല്‍ തനിക്കെതിരായ വാറന്റ്പിന്‍വലിച്ചശേഷമാണ് അവര്‍ ഒളിവില്‍നിന്ന് പുറത്തുവന്നത്. സ്വാതന്ത്യാനന്തരം കോണ്‍ഗ്രസിനെ മടുത്ത അവര്‍ 1948ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് അവര്‍ തലശേരിക്കാരനായ പാട്രിയറ്റ് പത്രാധിപര്‍ എടത്തട്ട നാരായണനൊപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടിയും വിട്ടു. 53ല്‍ ആസഫ് അലി മരിച്ചു. ആസഫുമായി പിരിഞ്ഞ അരുണ എടത്തട്ടയ്ക്ക് ഒപ്പമായിരുന്നു.

50കളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും 56ല്‍ സ്റ്റാലിനിസം മടുത്ത് പാര്‍ട്ടിവിട്ടു. 58ല്‍ അവര്‍ ദല്‍ഹിയിലെ ആദ്യമേയറായി. എടത്തട്ടയും അരുണയും ചേര്‍ന്ന് പാട്രിയറ്റ് എന്ന പത്രവും ലിങ്ക് എന്ന വാരികയും തുടങ്ങി. സഖാക്കളുടെ അത്യാഗ്രഹവും അത്യാര്‍ത്തിയും കണ്ട് അതില്‍ മനംമടുത്ത് അവര്‍ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് അകന്നുമാറി. 64ല്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും പതുക്കെ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 96 ജൂലൈ 29ന് 87-ാം വയസില്‍ വിടപറഞ്ഞു. മരണാനന്തരം, 97ല്‍ അവരെ ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


റോആൾഡ്  ആമുണ്ഡ്സെൻ (ജന്മദിനം)

റോആൾഡ് എങ്കെൽബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെൻ (ജൂലൈ 16, 1872 – ജൂൺ 18, 1928), നോർവേക്കാരനായ ഒരു ധ്രുവപര്യവേഷകനായിരുന്നു. 1910-നും 1912-നും ഇടയ്ക്കു നടത്തിയ ദക്ഷിണധ്രുവത്തിലേക്കുള്ള ആദ്യത്തെ അന്റാർട്ടിക് പര്യവേഷണം ഇദ്ദേഹമാണ് നയിച്ചത്. ഇരു ധ്രുവങ്ങളിലും പര്യവേഷണം നടത്തിയ ആദ്യവ്യക്തി എന്ന നിലയിലും പ്രശസ്തൻ. അന്റാർട്ടിക്കാ പര്യവേഷണങ്ങളുടെ ധീരകാലഘട്ടത്തിൽ ഡഗ്ലസ് മോസൺ, റോബർട്ട് ഫാൽക്കൺ സ്കോട്ട്, ഏർണെസ്റ്റ് ഷാക്കിൾട്ടൺ എന്നീ മഹാരഥന്മാരോടൊപ്പം പര്യവേഷണങ്ങൾക്കു നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു ആമുണ്ട്സെൻ

പതിനഞ്ചു വയസ്സുള്ളപ്പോൾ, സർ ജോൺ ഫ്രാങ്ക്ലിൻ തന്റെ കരയിലെ ആർട്ടിക് പര്യവേഷണങ്ങളുടെ വിവരണങ്ങൾ വായിച്ചപ്പോൾ അമുന്ദ്‌സെൻ ആകൃഷ്ടനായിധ്രുവ പര്യവേഷകനാകാൻ തീരുമാനിക്കുകയും ചെയ്തു. 1897 ൽ ബെൽജിയം അന്റാർട്ടിക്കയിലേക്ക് ഒരു പര്യവേഷണം സംഘടിപ്പിച്ചു. ബെൽജിയത്തിൽ തന്നെ ധ്രുവ പര്യവേക്ഷകർ ഇല്ലാതിരുന്നതിനാൽ, പര്യവേഷണത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഉൾപ്പെടുന്നു. അവരിലെ ആദ്യത്തെ നാവിഗേറ്ററായിരുന്നു ആമുണ്ട്സെൻ.ആർട്ടിക് സമുദ്രത്തിലെ അജ്ഞാത പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യുകയായിരുന്നു പര്യവേഷണത്തിന്റെ ലക്ഷ്യം,ഏകദേശം 30 വർഷമായി, ധ്രുവ ഗവേഷകർ 300 വർഷത്തിലേറെയായി അന്വേഷിച്ച എല്ലാ ലക്ഷ്യങ്ങളും ആമുണ്ട്സെൻ നേടിയിട്ടുണ്ട്.1911 ഡിസംബർ 14 ന് ആമുണ്ട്സെൻ ദക്ഷിണധ്രുവത്തിലെത്തി. സഹപ്രവർത്തകർക്കൊപ്പം 1,500 കിലോമീറ്റർ ഹിമപാതത്തിലൂടെ നടന്ന അദ്ദേഹം ദക്ഷിണധ്രുവത്തിൽ ആദ്യമായി നോർവേയുടെ പതാക ഉയർത്തിയത്.ആദ്യ ശ്രമത്തിൽ തന്നെ ദക്ഷിണധ്രുവം കണ്ടെത്തിയതാണ് ആമുണ്ട്സെന്റെ മറ്റൊരു വലിയ നേട്ടം.ഭൂമിയുടെ രണ്ട് ധ്രുവങ്ങളും ആദ്യമായി സന്ദർശിച്ച ഒരു വ്യക്തിയെന്ന നിലയിലാണ് അദ്ദേഹം വടക്കൻ ശാസ്ത്ര പര്യവേഷണങ്ങളുടെ ചരിത്രത്തിലേക്ക് പ്രവേശിച്ചത്. 1928 ജൂൺ 18 ന് ആർട്ടിക് സമുദ്രത്തിൽ ഒരു രക്ഷാപ്രവർത്തനത്തിനായി പറക്കുന്നതിനിടെ ആമുണ്ട്സെൻ അപ്രത്യക്ഷനായി. അദ്ദേഹത്തിന്റെ ടീമിൽ നോർവീജിയൻ പൈലറ്റ് ലീഫ് ഡയട്രിച്ച്സൺ , ഫ്രഞ്ച് പൈലറ്റ് റെനെ ഗിൽ‌ബർഡ് , കൂടാതെ മൂന്ന് ഫ്രഞ്ചുകാർ കൂടി ഉൾപ്പെടുന്നു.1928 സെപ്റ്റംബറിൽ നോർവീജിയൻ സർക്കാർ ആമുണ്ട്സെൻ, ടീമിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു, മൃതദേഹങ്ങൾ ഒരിക്കലും കണ്ടെത്തിയില്ല.അന്റാർട്ടിക്കയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു പർവ്വതം, ആർട്ടിക് സമുദ്രത്തിലെ ഒരു ഉൾക്കടൽ, തെക്കൻ ഭൂഖണ്ഡത്തിന്റെ തീരത്ത് ഒരു കടൽ, അമേരിക്കൻ ധ്രുവ സ്റ്റേഷൻ ആമുണ്ട്സെൻ-സ്കോട്ട് എന്നിവയ്ക്ക് റോയൽ ആമുണ്ട്സെന്റെ പേരാണ് നൽകിയിരിക്കുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   17-07-2018   ♛♛♛♛♛♛♛♛♛♛

ഇന്ദുലാൽ കനയ്യാലാൽ യാഗ്നിക് (ചരമദിനം)

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയാണ്‌ ഇന്ദുലാൽ കനൈയ്യാലാൽ യാഗ്നിക് (ഫെബ്രുവരി 22 , 1892 – ജൂലൈ 17, 1972).അലി ഇന്ത്യ കിസാൻ സഭയുടെ നേതാവ്, മഹാഗുജറാത്ത്പ്രസ്ഥാനത്തിന്റെ നേതാവ്, ഗുജറാത്തിന്‌ പ്രത്യേക സംസ്ഥാന പദവിക്ക് നേതൃത്വം നൽകിയാൾ എന്നീ നിലയിൽ ഇദ്ദേഹം പ്രശസ്തനാണ്‌. 1956 ഓഗസ്റ്റ് 8ന്‌ ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നു ഇദ്ദേഹത്തെ ഇന്ദു ചാച്ച എന്ന് വിളിക്കുന്നു. കോളേജ് കാലഘട്ടത്തിൽ ആനി ബസന്റിന്റ് സ്വാധീനം ചെലുത്തി. 1915ൽ ജമ്നാദാസ് ദ്വാരകദാസ്,ഷങ്കെർലാൽ ബാങ്കർ എന്നിവരോടൊപ്പം യംഗ് ഇന്ത്യ എന്ന് ഇംഗീഷ് മാഗസിൻ ബോംബെയിൽ നിന്ന് ആരംഭിച്ചു. അതേ വർഷം ഗുജറാത്തി മാസികയായ നവ്ജീവൻ ആനെ സത്യ ആരംഭിച്ചു. 1919 വരെ യാഗ്നിക് അതിന്റെ എഡിറ്ററായിരുന്നു.അതിനു ശേഷം അദ്ദേഹം അത് ഗാന്ധിജിക്ക് കൈ മാറി. യാർവാഡാ ജയിൽ വച്ച് ഗാന്ധിജിയുടെ ആത്മകഥയുടെ ആദ്യത്തെ 30 അദ്യായങ്ങൾ കൃട്ടെഴുതി. 1917ൽ അദ്ദേഹം സെവ്ന്റ് ഓഫ് ഇന്ത്യയിൽ ചേർന്നു. ഹോം റൂൾ പ്രസ്ഥാനത്തിലും അദ്ദേഹം ചേർന്നിരുന്നു. 1918ൽ ഗാന്ധിജി നയിച്ച ഖേഡ സത്യാഗ്രഹത്തിനും അദ്ദേഹം പങ്കെടുത്തു. 1921ൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ സെക്രട്ടറിയായി.1922ൽ ഗുജറാത്തി മാസികയായ യുഗധർമ്മം ആരംഭിച്ചു. 1923-ഏപ്രിൽ മുതൽ 1924 മാർച്ച് വരെ ബ്രിട്ടീഷുകാർ ഇദ്ദേഹത്തെ കാരാഗ്രഹത്തിൽ അടച്ചു. 1942ൽ അഖില ഹിന്ദ് കിസാൻ സഭ സ്ഥാപിച്ചു. 1943ൽ ഇദ്ദേഹം ഗുജറാത്തി ദിനപത്രമായ നൂതൻ ഗുജറാത്ത് ആരംഭിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ് .



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നിർമൽ ജിത് സിങ് സെഖോൻ (ജന്മദിനം)

ഇന്ത്യൻ വ്യോമസേനയിലെ കീർത്തിപെറ്റ വൈമാനികനായിരുന്നു നിർമൽ ജിത് സിങ് സെഖോൻ (ജനനം 17 July 1945 – മരണം-14 December 1971). ഇന്ത്യയിലെ സൈനികർക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ പരം വീർചക്ര ലഭിച്ച ഏക വൈമാനികനായിരുന്നു അദ്ദേഹം.1945 ജൂലൈ 17 നു പഞ്ചാബിലുള്ള ലുധിയാന ജില്ലയിലെ ഇസേവാൾ എന്ന ഗ്രാമത്തിലാണ് നിർമൽ സിങ് ജനിച്ചത്; പിതാവായ തർലോക് സിങ് സേഖോൻ വ്യോമസേനയിലെ തന്നെ വൈമാനികനായിരുന്നു.1967 ജൂൺ 6 നു പൈലറ്റ് ഓഫീസർ ആയി ഇന്ത്യൻ വ്യോമസേനയിൽ ജോലിയിൽ പ്രവേശിച്ചു, 1971 ൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിനിടക്ക് കാശ്മീരിൽ ശ്രീനഗറിൽ ഉണ്ടായ പാകിസ്താൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്തെ ഒറ്റായാൾ പട്ടാളമായി പൊരുതി വീരമൃത്യുവരിച്ച നിർമൽ ജിത് സിങ്ങിന്റെ കഴിവിനെ പുകഴ്തി അദ്ദേഹം പറത്തിയിരുന്ന നാറ്റ് വിമാനത്തെ വെടിവച്ച് വീഴ്തിയ പാകിസ്താന്റെ വൈമനികൻ രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക ഇമോജി ദിനം

ജൂലൈ 17- ലോക ഇമോജി ദിനമാണ്. ഡിജിറ്റല്‍ സന്ദേശങ്ങളിലെ ഒഴിവാക്കാനാകാത്ത ഈ കുഞ്ഞന്‍ ഗ്രാഫിക്‌സുകള്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു വാര്‍ത്താവിനിമയ ഉപാധിയാണ്.

ചിരി, ചിന്ത, സങ്കടം, സന്തോഷം, സമ്മതം, ആശങ്ക, അത്ഭുതം, അത്യാഹ്ലാദം, ആദരം, അനുകമ്പ, മൗനം, കുസൃതി, കുശുമ്പ്, പ്രണയം, കാമം, പുച്ഛം, ദേഷ്യം അങ്ങനെ മനുഷ്യസഹജമായ സകല ഭാവങ്ങള്‍ക്കും പകരംവയ്ക്കാന്‍ ഇന്ന് ഇമോജികളുണ്ട്. ഭക്ഷണപദാര്‍ത്ഥങ്ങള്‍, നേരമ്പോക്കുകള്‍, വാഹനങ്ങള്‍ എന്നുവേണ്ട ദൈനംദിന ജീവിതത്തില്‍ ഇടപെടേണ്ടിവരുന്ന ഒട്ടുമിക്ക പരിസരങ്ങളും ഈ കുഞ്ഞന്‍ ഗ്രാഫിക് അടയാളങ്ങളിലേക്ക് നമ്മള്‍ അനുദിനം പരിഭാഷപ്പെടുത്തുന്നു. പുതിയ കാലത്തിന്റെ ഭാഷയാണ് ഇമോജികള്‍. അക്ഷരത്തിനും എഴുത്തിനും എളുപ്പം വഴങ്ങാത്ത ഒരു വൈകാരിക നിമിഷത്തെ ഒറ്റ ക്ലിക്കില്‍ സംഭാഷണത്തോട് ചേര്‍ത്തുവയ്ക്കാം എന്ന സൗകര്യമാണ് ഇമോജികളെ ജനപ്രിയമാക്കിയത്.

അമേരിക്കന്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ സ്‌കോട് ഫാള്‍മാനെ ഇമോജി എന്ന ആശയത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാം. തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ബുള്ളറ്റിന്‍ ബോര്‍ഡില്‍ ശിഷ്യര്‍ പതിക്കുന്ന സന്ദേശങ്ങള്‍ കളിയാണോ കാര്യമാണോ എന്ന് തിരിച്ചറിയാതെ പലപ്പോഴും കുഴങ്ങിയ ഫാള്‍മാന്‍ ഇനി സന്ദേശമെഴുതുന്‌പോള്‍ അത് തമാശയാണെങ്കില്‍ ഒരു ചിരിക്കുന്ന മുഖത്തിന്റെ രേഖാചിത്രം ഒപ്പം ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. ആദ്യ സ്‌മൈലി അങ്ങനെ പിറന്നു. ജാപ്പനീസ് ടെലികോം കമ്പനിയായ ഡോകോമോ ആണ് സന്ദേശങ്ങളില്‍ ആദ്യം സ്‌മൈലികള്‍ ചേര്‍ത്തുവച്ച് ഇമോജി എന്നുവിളിച്ചത്. എന്നാല്‍ ഇമോജി ഒരു ജാപ്പനീസ് പദമാണ്.

മൂന്നുപതിറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ടെങ്കിലും കൃത്യമായി പറഞ്ഞാല്‍ 2011 ല്‍ ആപ്പിളും ഗൂഗിളും തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഇമോജികള്‍ ഡിജിറ്റല്‍ കാലത്തെ ആശയവിനിമയത്തിന്റെ അവിഭാജ്യ ഘടകമായത്. യൂണികോഡ് കണ്‍സോര്‍ഷ്യം എന്ന സംഘടനയാണ് ഇമോജികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരം നല്‍കുന്നത്. ഇതുവരെ 2,666 ഇമോജികള്‍ക്കാണ് ഔദ്യോഗിക അംഗീകാരം കിട്ടിയത്. ഈ ലോക ഇമോജി ദിനത്തില്‍ പുതിയ 56 ഇമോജികള്‍ കൂടി യൂണികോഡ് കണ്‍സോര്‍ഷ്യം പുറത്തിറക്കി. അക്ഷരമാലയും വ്യാകരണവുമില്ലാത്ത പുതിയൊരു ഭാഷ ലോകഭാഷകളെയെല്ലാം ഡിജിറ്റല്‍ ലോകത്ത് പതിയെ പുനസ്ഥാപിക്കുകയാണ് .

ഇമോജി ഇപ്പോൾ ലോകമെമ്പാടുമുള്ള, ഭാഷാ-സ്വതന്ത്ര ആശയവിനിമയ രൂപമായി മാറിയിരിക്കുന്നു. ഇമോജി ഒരു പോപ്പ് ആർട്ടിന്റെ രൂപമാണെന്നും അവയ്ക്ക് സാധുവായ ഒരു പോയിന്റ് ഉണ്ടെന്നും ചിലർ വാദിച്ചേക്കാം: നർമ്മം അറിയിക്കാനും സന്ദേശമയയ്ക്കൽ വർദ്ധിപ്പിക്കാനും ഒരു കാര്യം പറയാനോ കാര്യങ്ങൾ വിവരിക്കാനോ ആയിരക്കണക്കിന് ഇമോജികൾ ഇപ്പോൾ ലോകമെമ്പാടും ഉപയോഗിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...




♛♛♛♛♛♛♛♛♛   18-07-2018   ♛♛♛♛♛♛♛♛♛♛

നെല്‍‌സണ്‍ മണ്ടേല (ജന്മദിനം)

ഇരുപതാം നൂറ്റാണ്ടില്‍ ലോകജനതയെ ഇത്രയും സ്വാധീനിച്ച മറ്റൊരു മനുഷ്യസ്നേഹി ഇല്ല . തന്റെ വര്‍ഗ്ഗക്കാരുടെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം ജീവിതം തന്നെ കാണിക്കയായി സമര്‍പ്പിച്ച മനുഷ്യസ്നേഹി. ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ചരിത്രം മണ്ടേലയുടെ ജീവചരിത്രം തന്നെയാണ്.

1918 ജൂലൈ 18 നു ദക്ഷിണാഫ്രിക്കയിലെ മ്‌വേസോ ഗ്രാമത്തില്‍ തെമ്പു ഗോത്രത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരുടെ മനുഷ്യാവകാശങ്ങള്‍ മുഴുവന്‍ കവര്‍ന്നെടുത്ത്, അവരെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന വെള്ളക്കാര്‍ക്കെതിരെയുള്ള സമരത്തില്‍ പങ്കുചേരുമ്പോള്‍ നെത്സണ്‍ മണ്ടേലയെ സ്വാധീനിച്ചത് മഹാത്മാഗാന്ധിയുടെ അഹിംസാ സമരമുറയായിരുന്നു.

പക്ഷേ വളരെക്കാലത്തെ അഹിംസാസമരം വിജയിക്കുന്നില്ലെന്നും ഭരണകൂടത്തിന്റെ അടിച്ചമർത്തലും അക്രമവും വർദ്ധിക്കുകയാണെന്നും കണ്ടതിനാല്‍ ഗറില്ലായുദ്ധമുറകളിലേക്ക് തിരിഞ്ഞ നെത്സണ്‍ മണ്ടേല വിദേശരാജ്യങ്ങളില്‍ നിന്നു സമരത്തിനാവശ്യമുള്ള സാമ്പത്തിക സഹായവും സൈനിക പരിശീലനവും സംഘടിപ്പിച്ച് സമരം ശക്തമാക്കി. 1962 ആഗസ്റ്റ്‌ 5-ആം തീയ്യതി സി.ഐ.എ.യുടെ സഹായത്തോടെ, ഒളിവില്‍കഴിഞ്ഞിരുന്ന മണ്ടേലയെ പ്രിട്ടോറിയ ഭരണകൂടം അറസ്റ്റു ചെയ്യുകയും വിചാരണ ചെയ്ത് ജീവപര്യന്തം തടവുശിക്ഷവിധിക്കുകയും ചെയ്തു. വിചാരണയ്ക്കിടയില്‍ തന്റെ സമരത്തെ ന്യായീകരിച്ച മണ്ടേല തന്റെ ജീവിതം ആഫ്രിക്കൻ വംശജരുടെ സമരത്തിനായി ഉഴിഞ്ഞുവച്ചിരിക്കുകയാണെന്നും വെള്ളക്കാരുടെയോ കറുത്തവരുടേയോ ആധിപത്യത്തിനു താൻ എതിരാണെന്നും എല്ലാവരും തുല്യവകാശത്തോടെയും സാഹോദര്യത്തോടെയും സഹവസിക്കുന്ന ജനാധിപത്യത്തിലൂന്നിയ സ്വതന്ത്ര സമൂഹത്തിനുവേണ്ടിയാണ്‌ താൻ ജീവിക്കുന്നതെന്നും വേണ്ടിവന്നാൽ ഇതിനുവേണ്ടി ജീവൻ പോലും പരിത്യാഗം ചെയ്യാൻ സന്നദ്ധനാണെന്നും പ്രസ്താവിച്ചു, 28 സംവത്സരങ്ങള്‍ക്കു ശേഷം 1990 ഫെബ്രുവരി 11 നു മണ്ടേല ജയില്‍ മോചിതനായി.

ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റായി മണ്ടേല കറുത്തവര്‍ഗ്ഗക്കാരന്റെ അഭിമാനത്തിന്റെ പ്രതീകമായി.1993ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡിക്‌സര്‍ക്കിനോടൊപ്പം മണ്ടേല പങ്കിട്ടു. 1990 ല്‍ ഭാരതരത്‌നം പുരസ്‌കാരം സ്വന്തമാക്കുമ്പോള്‍ ഈ പുരസ്‌കാരത്തിനര്‍ഹനാവുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു നെല്‍സണ്‍ മണ്ടേല. നോബല്‍ സമ്മാനത്തിനു മുമ്പ് ഭാരതരത്‌നം ലഭിച്ച ഏക വിദേശി എന്ന ഖ്യാതിയും ഇതിനൊപ്പമുണ്ട്. 2013 ഡിസംബര്‍ 5 ന് ഈ ലോകത്തോട് യാത്രപറഞ്ഞ് കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ ഒരു യുഗത്തിനാണു തിരശ്ശീല വീണത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

രാജേഷ് ഖന്ന (ചരമദിനം)

ബോളിവുഡ് ചലച്ചിത്ര ലോകത്തെ ഒരു പ്രമുഖ നടനായിരുന്നു രാജേഷ് ഖന്ന. (ഡിസംബർ 29, 1942 - ജൂലൈ 18 2012). 'ഇന്ത്യൻ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പർസ്റ്റാർ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.

1942 ഡിസംബര്‍ 29-ന് പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്. 1966-ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ കണ്ടെത്തുന്നതില്‍ നടന്ന ഒരു മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും അതിനുശേഷമാണ് ആഖ്‌രി രാത് എന്ന ചിത്രത്തില്‍ അവസരം ലഭിക്കുകയുമായിരുന്നു.

1969 മുതല്‍ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം.ആരാധന എന്ന സൂപ്പര്‍ ഹിറ്റ് പടവും അതിലെ പാട്ടുകളും രാജേഷ് ഖന്ന എന്ന നവാഗത നടനെ ഇന്ത്യന്‍ യുവത്വത്തിന്റെ ആവേശമാക്കി മാറ്റിയതും അങ്ങനെ ഇന്ത്യന്‍ സിനിമയിലെ പ്രഥമ സൂപ്പര്‍ സ്റ്റാര്‍ ജന്മംകൊണ്ടതും സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. റൊമാന്‍സും ആക്ഷനും ഇമോഷനുമെല്ലാമായി പിന്നെ ഇന്ത്യന്‍ സിനിമയില്‍ രാജേഷ് ഖന്നയുടെ വസന്തകാലമായിരുന്നു. ആനന്ദ്, അന്ദാസ്, ഹാത്തി മേരെ സാത്തി, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ രാജേഷ് ഖന്നയുടേതായി നിരനിരയായി പുറത്തിറങ്ങികൊണ്ടിരുന്നു. അദ്ദേഹത്തിന്റെ 15 ചിത്രങ്ങള്‍ ആ കാലയളവില്‍ സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് ചില പരാജയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും 1980-കളില്‍ അമര്‍ദീപ്, ആഞ്ചല്‍ എന്നീ ചിത്രങ്ങളിലൂടെ ഇദ്ദേഹം തിരിച്ചു വന്നു. 1990-കളില്‍ അദ്ദേഹം സിനിമാഭിനയം കുറച്ച് രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു.അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നതും കൈകൂപ്പലും എല്ലാം 'ഫിലിമി' സ്റ്റൈലില്‍ തന്നെയായിരുന്നു. ഏതോ പടത്തിലെ റോള്‍ അഭിനയിക്കുന്ന രീതിയിലാണ് സ്റ്റേജിലെ നില്‍പ്പും പ്രസംഗവും! പലപ്പോഴും പ്രസംഗത്തിനിടയില്‍ സിനിമയിലെ ഡയലോഗുകളും പതിവുണ്ടായിരുന്നു. ഏതായാലും പ്രചണ്ഡമായ പ്രചാരണത്തിനൊടുവില്‍ ഖന്ന വന്‍വിജയത്തോടെ പാര്‍ലമെന്റിലെത്തി. 1991-ല്‍ കോണ്‍ഗ്രസ്സ് (ഐ) സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച രാജേഷ് ഖന്ന 1996 വരെ പാര്‍ലമെന്റംഗമായി പ്രവര്‍ത്തിച്ചു.

1999-ലും 2000-ലും ചില ചിത്രങ്ങളില്‍ അഭിനയിച്ചു. 2007-ല്‍ അഭിനയ രംഗത്ത് വീണ്ടും സജീവമാകാന്‍ തുടങ്ങി. 2010-ല്‍ പുറത്തിറങ്ങിയ ദോ ദിലോം കെ ഖേല്‍ മേം ആണ് അവസാന സിനിമ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ച അദ്ദേഹത്തിന് 2008-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. 2012 ജൂലൈ 18-ന് അദ്ദേഹം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



♛♛♛♛♛♛♛♛♛   19-07-2018   ♛♛♛♛♛♛♛♛♛♛

മംഗൽ പാണ്ഡേ (ജന്മദിനം)

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34-ആം റജിമെന്റിൽ ശിപായി ആയി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മംഗൽ പാണ്ഡേ (19 ജൂലൈ 1827 – 8 ഏപ്രിൽ 1857)  ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി പലരും കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്.ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുള്ള നഗ്‌വ എന്ന ഗ്രാമത്തിൽ 1827 ജൂലൈ 19-ന്, ഒരു ഭുമിഹർ ബ്രാഹ്മണ കുടുംബത്തിലായിരുന്നു മംഗൽ പാണ്ഡേയുടെ ജനനം. ഒരു തികഞ്ഞ ഹിന്ദു വിശ്വാസിയായ മംഗൽ പാണ്ഡേ, തന്റെ മതത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നരീതിയിലുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചതാണ് ശിപായി ലഹള എന്നറിയപ്പെട്ട ഈ സമരം 1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്. ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.

ബംഗാൾ സൈന്യത്തിൽ പുതിയതായി എത്തിയ എൻഫീൽഡ്-പി-53 തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളെക്കുറിച്ചുള്ള ദുരീകരിക്കാത്ത സംശയങ്ങളായിരുന്നു മംഗൽ പാണ്ഡേയുടെ പെരുമാറ്റത്തിനു കാരണമാത്. തോക്കുകളിൽ ഉപയോഗിക്കുന്നതിനു മുമ്പായി തിരകൾ പൊതിഞ്ഞിരിക്കുന്ന കടലാസുകൊണ്ടുള്ള ആവരണം പട്ടാളക്കാർ കടിച്ചു തുറക്കേണ്ടിയിരുന്നു. ഈ കടലാസ് ആവരണത്തിൽ പന്നിയുടേയും, പശുവിന്റേയും കൊഴുപ്പ് ഉപയോഗിച്ച തായിരുന്നു പട്ടാളക്കാർക്കിടയിൽ പെട്ടെന്നു കലാപം പടർന്നത്. ഹിന്ദു മതത്തിൽ പശു ഒരു വിശുദ്ധ മൃഗമായി കണക്കാക്കിയിരുന്നു, മുസ്ലിം സമുദായത്തിൽ പന്നി ഒരു വർജ്ജിക്കപ്പെട്ട മൃഗവുമായിരുന്നു. തങ്ങളുടെ മതവികാരങ്ങളെ ഹനിക്കാനുള്ള ബ്രിട്ടീഷുകാരുടെ മനപൂർവ്വമുള്ള ഒരു ശ്രമമായി   ഹിന്ദു, മുസ്ലിം സമുദായക്കാർ കരുതി.   ഹിന്ദുക്കളേയും, മുസ്ലിങ്ങളേയും തങ്ങളുടെ മതത്തെ ധിക്കരിക്കുക വഴി, ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്താനുള്ള ശ്രമമായി   ഈ സംഭവം വ്യാഖ്യാനിക്കപ്പെട്ടു. അതുപോലെ, പട്ടാളക്കാർക്കു ഭക്ഷണത്തിനായി നൽകിയ ഗോതമ്പു പൊടിയിൽ പശുവിന്റെ എല്ലു പൊടിച്ചു ചേർത്തിരുന്നുവെന്ന  വാർത്തയും പ്രചരിക്കപ്പെട്ടു.

56ആം ബംഗാൾ ഇൻഫൻട്രിയിലെ ക്യാപ്ടനായിരുന്ന വില്ല്യം ഹാലിഡേയുടെ ഭാര്യ, ഉറുദുവിൽ അച്ചടിച്ച ബൈബിൾ ശിപായിമാർക്കിടയിൽ വിതരണം ചെയ്തിരുന്നു. ഇത്തരം നടപടികൾ, ബ്രിട്ടീഷുകാരെക്കുറിച്ചുള്ള ശിപായിമാരുടെ സംശയം കൂടുതൽ വർദ്ധിപ്പിച്ചു.  മതത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നരീതിയിലുള്ള ബ്രിട്ടീഷ് സർക്കാരിന്റെ ഈ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചതിനാണ് മംഗൽപാണ്ഡയെ അറസ്റ്റ് ചെയ്ത് തൂക്കിലേറ്റിയത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...


♛♛♛♛♛♛♛♛♛   20-07-2018   ♛♛♛♛♛♛♛♛♛♛

ബ്രൂസ്‌ലി (ചരമദിനം)

മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ്‌ ബ്രൂസ്‌ ലീ (നവംബർ 27, 1940 - ജൂലൈ 20, 1973). ചലച്ചിത്ര നടൻ, തത്ത്വചിന്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.ചൈനീസ് സോഡിയാക് വിശ്വാസപ്രകാരം ഡ്രാഗണിന്റെ വര്‍ഷത്തിലും മണിക്കൂറിലുമാണ് ബ്രൂസ് ലീ ജനിച്ചത്. നഴ്‌സാണ് അദ്ദേഹത്തിന് ബ്രൂസ് എന്ന പേര് നല്‍കിയത്. ലീ എന്ന സ്ത്രീനാമമാണ് അമ്മ കുഞ്ഞുബ്രൂസിന് നല്‍കിയത്. ആണ്‍കുട്ടികളെ പിശാച് വേട്ടയാടുമെന്നും പെണ്‍കുട്ടിയുടെ  പേരിട്ടാല്‍ പിശാചുക്കളെ കബളിപ്പിക്കാനാകുമെന്നുമുള്ള വിശ്വാസത്തെ തുടര്‍ന്നാണ് അമ്മ മകന് ലീ എന്ന പേരിട്ടത്.

ഒരു തവണ മാത്രമേ ഏറ്റമുട്ടലില്‍ ബ്രൂസ് ലീ പരാജയം അറിഞ്ഞിട്ടുള്ളു. 13ആം വയസ്സില്‍ തെരുവില്‍ നടന്ന അടിപിടിക്കിടെയാണ് ആദ്യമായും അവസാനമായും തോല്‍വിയറിഞ്ഞത്. തുടര്‍ന്ന് ആയോധനകലയായ വിങ് സിയോണ്‍ വശത്താക്കി.സാധാരണ ചലച്ചിത്രങ്ങളിലെ സ്റ്റണ്ട് സീനുകളില്‍ ആക്ഷനുകളുടെ വേഗത കൂട്ടിയാണ് കാണിക്കാറ്. എന്നാല്‍ ബ്രൂസ് ലീയുടെ കാര്യത്തില്‍ നേരെ മറിച്ചായിരുന്നു. എഡിറ്റിംഗിലൂടെ വേഗത കുറച്ചായിരുന്നു ബ്രൂസ് ലീയുടെ ആക്ഷനുകള്‍ കാണിച്ചിരുന്നത്. അത്രയും വേഗതയായിരുന്നു അദ്ദേഹത്തിന്റെ പരിശീലനപരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നത് .കരുത്തുറ്റ ശരീരമായിരുന്നു മറ്റൊരു പ്രത്യേകത. ഒരിഞ്ച് മാത്രം അകലെ നിന്ന് പ്രഹരിച്ചാല്‍ പോലും എതിരാളിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അത്. ഒരു കൈയുടെ പെരുവിരലും ചൂണ്ടുവിരലും മാത്രം ഉപയോഗിച്ച് പുഷ്അപ് ചെയ്യാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു.പ്രധാന ആയുധമായ നഞ്ചക്ക് ഉപയോഗിച്ച് ടേബിള്‍ ടെന്നീസ് വരെ കളിക്കുമായിരുന്നു ബ്രൂസ് ലീ. 1970ല്‍ പുറത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് കുങ് ഫു പരിശീലിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ അഭിപ്രായം അവഗണിച്ച അദ്ദേഹം കൂടുതല്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

1973 ജൂലൈ 20ന് ആണ് ബ്രൂസ് ലീ ഈ ലോകത്തോട് വിട പറഞ്ഞത്. മസ്തിഷ്‌കത്തെ ബാധിച്ച അലര്‍ജിയായിരുന്നു മരണകാരണം. 2013ല്‍ അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി ഏഷ്യന്‍ പുരസ്‌കാരം നല്‍കി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഗ്രിഗർ മെൻഡൽ (ജന്മദിനം)

ഓസ്ട്രിയക്കാരനായ ഒരു അഗസ്തീനിയൻ സന്യാസിയും ശാസ്ത്രജ്ഞനുമായിരുന്നു ഗ്രിഗർ ജോഹാൻ മെൻഡൽ (ജനനം: ജൂലൈ 20, 1822 -മരണം ജനുവരി 6, 1884)ജനിതക നിയമങ്ങൾ ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. പയറുചെടികളിൽ ചില സ്വഭാവവിശേഷങ്ങൾ തലമുറകളിലൂടെ ജൈവികമയി കൈമാറ്റം ചെയ്യപ്പെടുന്നതു നിരീക്ഷിച്ചു രേഖപ്പെടുത്തിയ അദ്ദേഹം, ജനിതകശാസ്ത്രത്തിന്റെ പിതാവായി മരണാനന്തരം അംഗീകരിക്കപ്പെട്ടു.

മെൻഡലിന് പാരമ്പര്യം സംബന്ധിച്ച ഒട്ടേറെ സംശയങ്ങളുണ്ടായിരുന്നു. ചില സവിശേഷതകൾ എങ്ങനെയാണ് അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നത് എന്നറിയാൻ അദ്ദേഹം പയറുചെടികളിൽ പരീക്ഷണങ്ങൾ നടത്തി. പ്രാണികൾ വഴി, അനഭിലഷണീയമായ രീതിയിൽ പരാഗണം നടന്നുപോകാതിരിക്കാൻ അവയെ പൊതിഞ്ഞുസൂക്ഷിച്ചു. കുറച്ചൊന്നുമല്ല, മുപ്പതിനായിരത്തോളം ചെടികളാണ് അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണനിരീക്ഷണങ്ങൾ പൂർത്തിയാകാൻ.

ഉയരമുള്ള പയർ ചെടിയെ ഉയരം കുറഞ്ഞതുമായി ക്രോസ് ചെയ്തപ്പോൾ അദ്ദേഹത്തിന് കിട്ടിയതൊക്കെയും ഉയരം കൂടിയ ചെടികളായിരുന്നു. ഈ രണ്ടാം തലമുറ ചെടികൾ തമ്മിൽ ക്രോസ് ചെയ്തപ്പോൾ നാലിൽ ഒന്നുവീതം ഉയരം കുറഞ്ഞ ചെടികളുമുണ്ടായി. ഉയരവും ഉയരമില്ലായ്മയും ചേർന്ന് ഇടത്തരം ഉയരം എന്നൊരു ഗുണം ഒരിക്കലും ഉണ്ടായില്ല. ഉയരം എന്ന സവിശേഷത, ജീനുകൾ വഴി അനന്തര തലമുറയിലേക്ക് കൈമാറപ്പെടുന്നു എന്നും ഓരോ ചെടിയും അത് ആർജ്ജിക്കുന്ന ജീനുകളുടെ പ്രത്യേകത അനുസരിച്ച് ഉയരമുള്ളതോ അല്ലാത്തതോ ആകുന്നു എന്നുമാണ് ഇതിൽനിന്നും മെൻഡൽ എത്തിച്ചേർന്ന നിഗമനംതാൻ ജീവിച്ച കാലത്തിനും ഏറെ മുന്നിലായിരുന്നു മെൻഡൽ, അതുകൊണ്ടു തന്നെ ഒരു പുത്തൻ വിജ്ഞാന ശാഖയുടെ പിതാവ് എന്ന് പോയിട്ട് ഒരു ശാസ്ത്രജ്ഞനായിക്കൂടി അദ്ദേഹത്തെ ലോകം അംഗീകരിച്ചില്ല. അദ്ദേഹം മരിച്ച് പിന്നെയും 34 കൊല്ലത്തിനു ശേഷമാണ് ലോകം മെൻഡലിന്റെ പ്രവർത്തനങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞത്. അതോടെ ജനിതക ശാസ്ത്രം എന്ന ആ പുതിയ വിജ്ഞാനശാഖ, ഈ ലോകത്തെ നാമെങ്ങനെ കാണുന്നു എന്നതിനെ മാത്രമല്ല, അതിൽ നാമെങ്ങനെ ജീവിക്കുന്നു എന്നതിനെക്കൂടി മാറ്റി മറിക്കാൻ തുടങ്ങുകയും ചെയ്തു.അറുപത്തിയൊന്നാം വയസ്സിൽ, 1884 ജനുവരി ആറാംതീയതി, കിഡ്നിസംബന്ധമായ രോഗം നിമിത്തം അദ്ദേഹം അന്തരിച്ചു. മരണശേഷം നികുതിയുമായി ബന്ധപ്പെട്ട് സർക്കാരുമായി നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിപ്പിച്ച കൂട്ടത്തിൽ, അനന്തരഗാമി, അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന കടലാസുകൾ മുഴുവൻ കത്തിച്ചുകളഞ്ഞു! ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മെൻഡലിന്റെ സംഭാവനകൾ ശാസ്ത്രലോകം തിരിച്ചറിഞ്ഞതും ശാസ്ത്രചരിത്രത്തിൽ അദ്ദേഹത്തിന് അർഹമായ സ്ഥാനം ലഭിച്ചതും. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അന്താരാഷ്ട്ര ചെസ്സ് ദിനം

മനുഷ്യന്റെ ബുദ്ധിശക്തിയും ഓർമ ശക്തിയും കൂട്ടാൻ വളരെ ഉപകരിക്കുന്ന ഒരു ഗെയി മായി ആണ് ചെസ്സിനെ വിലയിരുത്തുന്നത് .വിവിധ രാജ്യങ്ങളില്‍ ചെസ് മത്സരങ്ങള്‍ക്ക് പ്രോത്സാഹനമേകാന്‍ രൂപീകരിച്ച അന്താരാഷ്ട്ര ചെസ് ഫെഡറേഷനാണ് എല്ലാ വര്‍ഷവും ജൂലൈ 20 ചെസ് ദിനമായി ആചരിക്കുന്നത്. 1924 ജൂലൈ 20 ന് ഫ്രാന്‍സിലെ പാരീസില്‍ നടന്ന എട്ടാമത്തെ സമ്മര്‍ ഒളിംബിക് ഗെയിംസില്‍ വേള്‍ഡ് ചെസ് ഫൗണ്ടേഷന്‍ (FiDE) സ്ഥാപിതമായി.1924-ല്‍ രൂപീകരിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 181 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്. ഈ ദിനത്തോടനുബന്ധിച്ച്‌ സംഘടന ചെസ് മത്സരങ്ങളും മറ്റ് അനുബന്ധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. 2013-ല്‍ 178 രാജ്യങ്ങള്‍ ചെസ് ദിനം ആചരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പുരാതന കാലം മുതല്‍, ചെസ് ഒരു ജനപ്രിയ ഗെയിമാണ്, പണ്ടുകാലത്ത് ഉയര്‍ന്ന പദവികളില്‍ ഉള്ള ആളുകള്‍ മാത്രമാണ് ചെസ്സ് കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ രാജാക്കന്മാരുടെ കളി എന്നാണ് ചെസ്സ് അറിയപ്പെട്ടിരുന്നത്

പ്രാചീനഭാരതത്തിലെ ഗുപ്തസാമ്രാജ്യത്തിൽ, ആറാം നൂറ്റാണ്ടോടെയാണ് ചെസ്സിന്റെ പൂർവ്വികരൂപമായ ചതുരംഗം ഉത്ഭവിച്ചത് എന്നു കരുതപ്പെടുന്നു. ചതുരംഗം - (സേനയുടെ) നാലുഭാഗങ്ങൾ : കാലാൾപ്പട, കുതിരപ്പട, ആനപ്പട, രഥങ്ങൾ എന്നിവ കരുക്കളാക്കുകയും പീന്നിട്, ആധുനിക ചെസ്സിലെ പോൺ (കാലാൾ), നൈറ്റ് (കുതിര), ബിഷപ്പ് (ആന), റൂക്ക് (രഥം) എന്നിവയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.ചെസ്സ് ചരിത്രകാരന്മാരായ ഗെർഹാർദ് ജോസ്‌ടെൻ, ഇസാക്ക് ലിൻടെർ എന്നിവരുടെ അഭിപ്രായപ്രകാരം പ്രാചീന അഫ്ഗാനിസ്ഥാനിലെ കുശാനസാമ്രാജ്യത്തിലാണ് ചെസ്സിന്റെ പ്രാചീനരൂപം ആരംഭം കുറിച്ചതെന്നും കരുതുന്നവരുണ്ട്.ഇന്ത്യയിൽ നിന്ന് പേർഷ്യയിലേക്ക് ചെസ്സ് വ്യാപിക്കുകയും പേർഷ്യൻ ആഭിജാത്യം വിളിച്ചോതുന്നതരത്തിൽ അതു് രാജകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുകയും ചെയ്തു.എ.ഡി. 600 വർഷത്തോടെ നിലവിൽ വന്ന സസാനിയൻ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ ചത്രങ് എന്ന പേരിൽ അറിയപ്പെടുകയും പീന്നിട്, അറബ് മുസ്ലികൾക്ക് ച, ങ എന്നീ തദ്ദേശഭാഷാ ശബ്ദങ്ങൾ ഇല്ലാത്തതിനാൽ കാലക്രമേണ ഷത്രഞ്ജ് എന്ന പേരിലേക്ക് രൂപാന്തരം പ്രാപിക്കുകയും നിയമങ്ങളിൽ കൂടുതൽ മാറ്റം സംഭവിക്കുകയും ചെയ്തു. ഏതിരാളിയുടെ രാജാവ് ആക്രമിക്കപെടുമ്പോൾ "ഷാഹ്!" (Shāh) (പേർഷ്യനിൽ "രാജാവ്") എന്നും ഏതിരാളിയുടെ രാജാവിന് ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ കഴിയാത്ത അവസ്ഥയിൽ "ഷാഹ് മറ്റ്!" (Shāh Māt!) (പേർഷ്യനിൽ "രാജാവ് നിസ്സഹായ അവസ്ഥയിൽ" - ചെക്ക്മേറ്റ് കാണുക) എന്നും കളിക്കാർ വിളിക്കാനും തുടങ്ങി. ചെസ്സിൽ, ഇത്തരം പ്രയോഗങ്ങളൊക്കെ നിലനിൽക്കുകയും മറ്റുദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.യൂറോപ്പിൽ വെച്ച് കളിയ്ക്ക് മികച്ച പുരോഗതി കൈവരിച്ചു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, കളിയ്ക്ക് നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നെങ്കിലും ക്രിസ്ത്യൻ മിഷണറിന്മാർ ആധുനിക ചെസ്സിനെ പരുവപ്പെടുത്താനുള്ള ഉദ്യമം ഏറ്റെടുത്തു. ആധുനിക കാലഘട്ടത്തിന്റെ പിറവിയോടെ വിശ്വസീനമായ അവലംബ സൃഷ്ടികൾ,മത്സരബുദ്ധിയോടെയുള്ള ചെസ്സ് ടൂർണമെന്റുകൾ,ത്രസിപ്പിക്കുന്ന നൂനതമായ വകഭേദങ്ങൾ എന്നിവയുടെയെല്ലാം ആവിർഭാവം പ്രകടമായി. ഈ ഘടകങ്ങളെല്ലാം ചെസ്സിന്റെ ജനപ്രീതിയ്ക്ക് കാരണമായി. പീന്നീട് വന്ന വിശ്വസനീയമായ സമയ നിയന്ത്രണ സംവിധാനങ്ങൾ (1861-ൽ പ്രചാരത്തിലായി), ഫലപ്രദമായ നിയമങ്ങൾ,യൂറോപ്യൽ നാടുകളിൽ ചെസ്സിന് വലിയ തോതിൽ വളർച്ചയുണ്ടായി പ്ലാസ്റ്റിക്കിലും മരത്തിലും കാർഡ് ബോർഡുകളിലും ചെസ് ബോർഡുകളും കരുക്കളുമുണ്ടായി ചെസ്സിലെ കരുകൾക്ക് ഇന്നത്തെ രീതിയിൽ ഉള്ള മാറ്റങ്ങളും രൂപങ്ങളും ഉണ്ടായി.കളിക്ക് ലിഖിത നിയമങ്ങളും കളി രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുമുണ്ടായി പല യൂറോപ്യൻ രാജ്യങ്ങളിലും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ചെസ് ടൂർണമെന്റുകൾ നടത്തപ്പെടുകയും പ്രസിദ്ധരായ ഒട്ടേറെ കളിക്കാർ ഉണ്ടാവുകയും ചെയ്തു. പ്രതിഭാശാലികളായ കളിക്കാർ എന്നിവയെല്ലാം ചെസ്സിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   21-07-2018   ♛♛♛♛♛♛♛♛♛♛

ശിവാജി ഗണേശൻ (ചരമദിനം)

തമിഴ് ചലച്ചിത്ര രംഗത്തെ  ഐതിഹാസിക നടനാണ് ശിവാജി ഗണേശന്‍. 1928 ഒക്ടോബര്‍ 1ന്  ജനനം. പിതാവ് ചിന്നൈ പിള്ളൈ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നീങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെടൂകയുണ്ടയി. ചെറുപ്പ കാലം മുതല്‍ സ്‌റ്റേജ് അഭിനയങ്ങളിലും മറ്റും താല്പര്യമുണ്ടായിരുന്ന ഗണേശന്‍ ഒരു നാടക ഗ്രൂപ്പില്‍ അംഗമായി ചേര്‍ന്നു. ശിവാജി ചക്രവര്‍ത്തിയുടെ വേഷങ്ങള്‍ അഭിനയിച്ചതിനു ശേഷം പേരിനു മുന്‍പില്‍ ശിവാജി എന്ന് കൂട്ടിചേര്‍ത്തു. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എം.ജി.ആര്‍. ജെമിനി ഗണേശന്‍ എന്നിവര്‍ക്കൊപ്പം ശിവാജിയും പ്രശസ്തനായി. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1955 വരെ അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ അംഗമായിരുന്നു. ഒരു വിവാദത്തില്‍ പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം അദ്ദേഹം 1961 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ല്‍ കെയ്‌റോ, ഈജിപ്തില്‍ വച്ച് നടന്ന ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1966 ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 1984 ല്‍ അദ്ദേഹത്തിന് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചു. 1952 ല്‍ കമലയെ വിവാഹം ചെയ്തു. ശാന്തി ഗണേശന്‍, രജ്വി ഗണേശന്‍  രാംകുമാര്‍ ഗണേശന്‍, പ്രഭു ഗണേശന്‍ എന്നിവരാണ്  മക്കള്‍. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2001 ജൂലൈ 21ന് അന്തരിച്ചു. അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ശവസംസ്‌കാരങ്ങള്‍ക്കു ശേഷം  വലിയ ജനപങ്കാളിത്തം ലഭിച്ച ശവസംസ്‌കാരമായിരുന്നു ശിവാജിയുടേത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി 2006 ല്‍ ചെന്നൈയില്‍ ഒരു പ്രതിമ അന്നത്തെ മുഖ്യമന്ത്രിയായ എം. കരുണാനിധി അനാച്ഛാദനം ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി തമിഴ് ചലച്ചിത്ര മേഖല അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 1 അഭിനേതാവിന്റെ ദിവസം ആയി ആചരിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ,ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സിൽവെസ്റ്റർ സ്റ്റാലോൺ (ജന്മദിനം)

റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരകഥാകൃത്തുമാണ് സിൽവെസ്റ്റർ സ്റ്റാലോൺ.(ജനനം ജൂലൈ 21, 1946 എഴുപത്-തൊണ്ണൂറ് കാലഘട്ടങ്ങളിലാണ് സ്റ്റാലോൻറെ എറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ പുറത്ത് വന്നത് .അഞ്ചു ദശാബ്ദങ്ങൾക്ക് മുൻപാണ് ആ നടൻ ഹോളിവുഡ് സിനിമയിലേക്ക് നടന്നു കയറുന്നത്. തെരുവിൽ ഭിക്ഷക്കാരൻ എന്നോണം അലഞ്ഞ ആ മനുഷ്യൻ അഭിനയിച്ച റോക്കി എന്ന ചിത്രം കരസ്ഥമാക്കിയ അവാര്ഡുകള്ക്കും ബോക്സ് ഓഫീസ് കളക്ഷന് പോലും ഒരു ആവിശ്യസനീയത ഉണ്ടായിരുന്നു. അതെ ആവശ്യവസ്‌നീയത തന്നെയായിരുന്നു ആ മനുഷ്യന്റെ ജീവിതത്തിനും.   മുഹമ്മദ് അലിയുടെ ഒരു ബോക്സിങ് മാച്ചിനെ പറ്റിയുള്ള ആർട്ടിക്കിൾ ഒരു പത്രത്തിൽ കണ്ട സ്റ്റാലോൺ, അദ്ദേഹത്തിന്റെ എതിരാളി ആയിരുന്ന മനുഷ്യനെ നായക സ്ഥാനത്തു സങ്കല്പ്ച്ചു ഒരു സ്ക്രിപ്റ്റ് എഴുതി. തോറ്റവന്റെ കഥ പറയുന്ന ആ ചിത്രത്തിന്റെ നായകന്റെ പേരു റോക്കി എന്നായിരുന്നു. ആ തിരക്കഥയുമായി പ്രൊഡക്ഷൻ സ്റ്റുഡിയോകൾ കയറി ഇറങ്ങിയ സ്റ്റലോണിനു ഒരു ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. തന്നെ ഈ ചിത്രത്തിലെ നായകനാകണം. പലരും പരാലൈസിസ് പിടിച്ച മുഖത്തോട് കൂടി സ്റ്റാലോൺ ആ ആഗ്രഹം പറഞ്ഞത് കേട്ടപ്പോൾ ഇറക്കി വിട്ടു.

ഒടുവിൽ മാസങ്ങൾക്ക് ശേഷം ഒരു പ്രൊഡക്ഷൻ കമ്പനി ഇരുപത്തി അയ്യായിരം ഡോളറിനു ആ സ്ക്രിപ്റ്റ് വാങ്ങാൻ തീരുമാനിച്ചു. സ്റ്റാലോൺ സമ്മതിച്ചില്ല. അന്ന് സ്ഥലം വിട്ട അവർ വീണ്ടും കുറച്ചു നാളിനു ശേഷം ആ തിരക്കഥക്കു വേണ്ടി എത്തി, ഇത്തവണ സ്റ്റലോണിന്റെ ആവശ്യത്തിന് അവർ തല കുനിച്ചു, ചിത്രത്തിലെ നായകനാക്കാൻ സമ്മതിച്ചു. അങ്ങനെ റോക്കി എന്ന ചിത്രം പിറന്നു.ബാക്കി ചരിത്രമാണ്. 225 മില്യൺ ഡോളർ നേടി റോക്കി തരംഗമായി, മൂന്നു ഓസ്കാർ അവാർഡും നേടി.സ്റ്റാലോൺ പിന്നീട് അമേരിക്കൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒന്നായി മാറുകയായിരുന്നു പിന്നീട്. പാരാലിസിസ് പിടിച്ച മുഖം ഉള്ളവൻ എന്ന് കളിയാക്കിയവർ പോലും അയാളെ വച്ചൊരു സിനിമക്കായി അദ്ദേഹത്തിന്റെ ഓഫീസിനു മുന്നിൽ മണിക്കൂറുകൾ കാത്തിരുന്നു. സ്റ്റാലോൺ പിന്നീട് ആഘോഷിക്കപ്പെടുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി.

ചന്ദ്രന്‍ ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രന്‍. ഭൂമിയില്‍ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റര്‍ ദൂരെയാണ് ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാര്‍ദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തില്‍ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ ചന്ദ്രന് 27.3 ദിവസങ്ങള്‍ വേണം. ആദ്യമായി ചന്ദ്രോപരിതലം സ്പര്‍ശിച്ച മനുഷ്യനിര്‍മിത വസ്തു ലൂണ 2 ആണ്‌. 1959-ല്‍ ഈ വാഹനം ചന്ദ്രോപരിതലത്തില്‍ വന്നിടിച്ച്‌ തകരുകയാണുണ്ടായത്‌. ഇതേ വര്‍ഷം തന്നെ മറ്റൊരു മനുഷ്യ നിര്‍മിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്‌ അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതില്‍ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ല്‍ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന്‌ അവകാശപ്പെട്ടതാണ്‌. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിര്‍വഹിച്ചെങ്കിലും മനുഷ്യന് കാലുകുത്താന്‍ കഴിഞ്ഞിരുന്നില്ല.

ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ വിജയകരമായി കാലു കുത്തിയത്‌ 1969-ല്‍ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യന്‍ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌. ചാന്ദ്രപര്യവേഷണങ്ങള്‍ മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ ആരംഭിച്ച യജ്ഞം അമേരിക്കയുടെ ശൂന്യാകാശഗവേഷണ കേന്ദ്രമായ നാസയുടെ 1967-ല്‍ ആരംഭിച്ച അപ്പോളോ -1 ദൗത്യം ആയിരുന്നു. 1967 ജനുവരി 27 ന്‍ തുടങ്ങിയ അപ്പോളോ -1 ദുരന്തമായിത്തീര്‍ന്നു. പേടകത്തിന്‌ തീപിടിച്ച് യാത്രികര്‍ മൂന്നുപേരും മരിച്ചു. എന്നാല്‍ അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. 1969-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതില്‍ അമേരിക്ക വിജയിച്ചു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടര്‍ ആയിരുന്നു അദ്ദേഹം. എഡ്വിന്‍ ആല്‍ഡ്രിന്‍ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനില്‍ കാല്‍ വച്ചശേഷം നീല്‍ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു ” ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചു ചാട്ടമാണ്‌ ”

അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളില്‍ നിന്നായി പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ ഹാരിസണ്‍ ജാക്ക്സ്മിത്ത്, അലന്‍ ബീന്‍, ചാള്‍സ് ദ്യൂക്ക് എഡ്ഗാര്‍ മിച്ചല്‍, അലന്‍ ഷെപ്പേര്‍ഡ്, ഡേവിഡ് സ്കോട്ട്, ജയിംസ് ഇര്‍വിന്‍, ജോണ്‍ യങ്, ചാള്‍സ് കോണ്‍റാഡ്, യൂജിന്‍ സര്‍ണാന്‍ എന്നിവരാണ്‌. ഇതുവരെ ചന്ദ്രനില്‍ ഏറ്റവും അവസാനം ഇറങ്ങിയത്‌ അപ്പോളോ 17 എന്ന വാഹനത്തില്‍ സഞ്ചരിച്ച്, 1972 ഡിസംബറില്‍ ചന്ദ്രനില്‍ കാലുകുത്തിയ യൂജിന്‍ സെര്‍നാന്‍ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959-ല്‍ റഷ്യന്‍ പേടകമായ ലൂണ-3 ആണ്‌. ചന്ദ്രനില്‍ നിന്ന്‌ പല ദൌത്യങ്ങളിലായി പാറക്കഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചിട്ടുണ്ട്‌. അപ്പോളോ ദൌത്യങ്ങളുടെ ഭാഗമായി ഭൂകമ്പമാപിനികളും, റിഫ്ലക്റ്റീവ് പ്രിസങ്ങളും ഉള്‍പ്പെടെ പല ശാസ്ത്രീയ ഉപകരണങ്ങളും ചന്ദ്രനില്‍ സ്ഥാപിച്ചിട്ടുണ്ട്‌. അതില്‍ പലതും ഇന്നും പ്രവര്‍ത്തനനിരതമാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...



♛♛♛♛♛♛♛♛♛   22-07-2018   ♛♛♛♛♛♛♛♛♛♛

മുകേഷ് (ജന്മദിനം)

പ്രമുഖ ബോളിവുഡ് പിന്നണിഗായകനായിരുന്നു മുകേഷ് (ജൂലൈ 22, 1923 - ഓഗസ്റ്റ് 27, 1976) ഡൽഹിയിലെ ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. മുകേഷ് ചാന്ദ് മാഥൂർ എന്നായിരുന്നു പൂർണ്ണനാമം. 1941ൽ നിർദോഷ് എന്ന സിനിമയിലൂടെയായിരുന്നു ഗായകനായി അരങ്ങേറ്റം. 1945ൽ പുറത്തിറങ്ങിയ പെഹലി നസർ എന്ന ചിത്രത്തിൽ അനിൽ ഈണമിട്ട "ദിൽ ജൽതാ ഹേ" ആയിരുന്നു മുകേഷിൻറെ ആദ്യ ഹിറ്റ് ഗാനം. 1950-1970 കാലഘട്ടത്തിൽ ബോളിവുഡ് അടക്കിവാണിരുന്ന ഗായകത്രയമായിരുന്നു മുകേഷ്, മുഹമ്മദ് റഫി, കിഷോർ കുമാർ എന്നിവർ.ഹിന്ദി സിനിമയിലെ ഷോമാൻ ആയിരുന്ന രാജ് കപൂറിന്റെ സിനിമകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു മുകേഷ്.ദിലീപ് കുമാറിന്റെ വെള്ളിത്തിരയിലെസ്ഥിരം സാന്നിധ്യങ്ങളിലൊന്നായിരുന്നു ഒരുകാലംവരെ മുകേഷ്. ഈ സമയത്ത് രാജ്കപൂറിന്റെ ശബ്ദമായിരുന്നു മുഹമ്മദ് റഫി. എന്നാല്‍ മധുമതിയിലെ ദില്‍തടപ്ത തടപ്ത കേ എന്ന ഗാനത്തിനുശേഷം കിഷോര്‍ രാജ്കപൂറിനുവേണ്ടിയും പാടുവാന്‍ തുടങ്ങി. അങ്ങനെയാണ് ആവാരാ ഹൂം, മേരാ ജൂട്ടാ ഹേ ജപ്പാനി തുടങ്ങിയ അനശ്വരങ്ങളായ ഗാനങ്ങള്‍ പിറക്കുന്നത്. ആകെ എണ്ണത്തിലെടുക്കുമ്പോള്‍ തന്റെ സതീര്‍ഥ്യരായ മറ്റുഗായകരുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏകദേശം 1300ഓളം പാട്ടുകള്‍ മാത്രമാണ് ഇദ്ദേഹം സംഗീതപ്രേമികള്‍ക്കായി പാടിയത് 1973 ൽ രജനിഗന്ധ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടി. ആവാരാ, മേര നാം ജോക്കർ എന്നീ ചിത്രങ്ങളിലെ അനസ്വര ഗാനങ്ങൽക്ക് ലോകത്തെമ്പാടും ആരാധകരുണ്ടായി.1976 ആഗസ്റ്റ് 27 ന് 53-ആം വയസ്സിൽ യു.എസ്.എ.യിലെ ഡെട്രോയിറ്റിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.

۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫ്രെഡറിക് വിൽഹെം ബെസ്സൽ (ജന്മദിനം)

ഫ്രെഡറിക് വിൽഹെം ബെസ്സൽ ( 22 ജൂലൈ 1784 - 17 മാർച്ച് 1846) ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ഭൗതികവിജ്ഞാനിയും ജിയോഡെസിസ്റ്റുമായിരുന്നു. സൂര്യനിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക്ക് പാരലാക്സ് രീതി ഉപയോഗിച്ച് വിശ്വസനീയമായ മൂല്യങ്ങൾ നിശ്ചയിച്ച ആദ്യത്തെ ജ്യോതിശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. യഥാർത്ഥത്തിൽ ഡാനിയൽ ബെർണൌലി ആദ്യം കണ്ടെത്തുകയും ബെസെൽ സാമാന്യവൽക്കരിക്കുകയും ചെയ്ത ഒരു പ്രത്യേക തരം ഗണിത പ്രവൃത്തികൾ ബെസലിന്റെ മരണശേഷം ബെസെൽ ഫംഗ്ഷനുകൾ എന്നറിയപ്പെട്ടിരുന്നു.

ബെസെൽ, മൈൻഡൻ-റെവെൻസ്ബർഗിന്റെ ഭരണകേന്ദ്രമായ വെസ്റ്റ്ഫാലിയയിലെ മിൻഡനിൽ ഒരു സർക്കാരുദ്യോഗസ്ഥന്റെ രണ്ടാമത്തെ മകനായി ജനിച്ചു. ജർമനിയിലെ ഒരു വലിയ കുടുംബത്തിൽ ജനിച്ച അദ്ദേഹം തന്റെ പതിനാലാമത്തെ വയസിൽ ബ്രെമെനിലെ കുലെൻകാംപിലുള്ള ഒരു ഇറക്കുമതി-കയറ്റുമതി സ്ഥാപനത്തിൽ തൊഴിൽ പരിശീലനം നേടിയിരുന്നു. ചരക്കു കപ്പലുകളെ ആശ്രയിച്ചു വ്യാപാരം നടത്തിയിരുന്ന ഈ സ്ഥാപനത്തിലെ ജോലി അദ്ദേഹത്തിലുണ്ടായിരുന്ന ഗണിതശാസ്ത്ര കഴിവുകൾ നാവികമേഖലയിലെ പ്രശ്നങ്ങളിലേയ്ക്കു കൊണ്ടുവരാൻ പ്രേരിപ്പിച്ചു. രേഖാംശം നിർണ്ണയിക്കുന്നതുപോലെയുള്ള പ്രവൃത്തികൾ പിന്നീട് ജ്യോതിശാസ്ത്രത്തിൽ താത്പര്യമുണർത്തുന്നതിനും വഴിയൊരുക്കി.

1607 ലെ തോമസ് ഹാരിയറ്റ്, നതന്യാൽ ടോർപോർലി എന്നിവരിൽനിന്നുള്ള പഴയ നിരീക്ഷണ വിവരങ്ങൾ ഉപയോഗിച്ച്, 1804 ൽ ഹാലി കോമറ്റിന്റെ ഭ്രമണപഥത്തിൽ ഒരു പരിഷ്ക്കരണം നടത്തുക വഴി ബെസെൽ അക്കാലത്തെ പ്രമുഖ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഹെയിൻ‍റിച്ച് വിൽഹം ഒൽബേർസിന്റെ ശ്രദ്ധയിൽ വന്നു.

1810 ജനുവരിയിൽ, അദ്ദേഹത്തിന് 25 വയസ്സ് പ്രായമുള്ളപ്പോൾ, പ്രഷ്യയിലെ ഫ്രെഡറിക് വില്ല്യം മൂന്നാമൻ പുതുതായി സ്ഥാപിതമായ കോണിംഗ്ബർഗ് നിരീക്ഷണശാലയുടെ ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചു. സഹ ഗണിതശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന കാൾ ഫ്രെഡറിക് ഗൗസിന്റെ ശുപാർശയിൽ 1811 മാർച്ചിൽ ഗോട്ടിൻങൻ സർവകലാശാല അദ്ദേഹത്തെ ഓണററി ബിരുദം നൽകി ആദരിച്ചു ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   23-07-2018   ♛♛♛♛♛♛♛♛♛♛

ചന്ദ്രശേഖര്‍ ആസാദ് (ജന്മദിനം)

ചന്ദ്രശേഖര്‍ ആസാദ്-സ്വാതന്ത്ര്യ സമരത്തിലെ ധീരനായ വിപ്ളവകാരിയും രക്തസാക്ഷിയുമണ് അദ്ദേഹം. ബ്രിട്ടീഷുകാരനെ ആയുധം കൊണ്ടും ബോംബുകൊണ്ടും നേരിട്ട യുവ സ്വാതന്ത്ര്യ സമര ഭടന്മാരുടെ നേതവായിരുന്നു അദ്ദേഹം. ജനനം -ജൂലൈ 23, 1906  മരണം– ഫെബ്രുവരി 27, 1931.മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ലെ ഗ്രാമത്തില്‍ പണ്ഡിറ്റ് സീതാറാം തിവാരിയുടെയുമ് ജഗ് റാണി ദേവിയുടെയും മകനായി ചന്ദ്രശേഖര്‍ ജനിച്ചു. ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി. വളരെ ചെറിയപ്രായത്തിൽ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തിയ ചന്ദ്രശേഖർ വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ചാണ് സമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നത്. നിസ്സഹകരണപ്രസ്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ പ്രധാന പ്രചോദനങ്ങളായിരുന്നു. വൈകാതെ തന്നെ സ്വാതന്ത്ര്യത്തിനുള്ള മാർഗ്ഗം വിപ്ലവത്തിലൂടെയാണെന്ന് മനസ്സിലാക്കി ആ വഴിയിലേക്കു തിരിഞ്ഞു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവുമായിരുന്നു ചന്ദ്രശേഖർ ആസാദ്. പണ്ഡിറ്റ് രാമപ്രസാദ് ബിസ്മിലിനും അഷ്ഫഖുള്ള ഖാനുമൊപ്പം കകോരിയിൽ , ഭഗത് സിംഗിനും സുഖ്ദേവിനുമൊപ്പം സാണ്ടേഴ്സ് വധത്തിൽ , പാർലമെന്റ് ഹാളിൽ നടന്ന ബോംബേറിൽ , യശ്പാലിനും ഭഗവതി ചരണുമൊപ്പം വൈസ്രോയിക്കെതിരെ നടന്ന ആക്രമണത്തിൽ , എന്നുവേണ്ട അക്കാലത്ത് ഉത്തരഭാരതത്തെ കിടിലം കൊള്ളിച്ച മിക്ക വിപ്ലവപ്രവർത്തനങ്ങൾക്കും പ്രേരണയായി ആസാദ് പ്രവർത്തിച്ചിരുന്നു .

അസാധാരണമായ സംഘടനാ കുശലത , സാഹസികത , പടക്കളത്തിലെ സേനാനായകന്റെ യുദ്ധ കൗശലം ഇവയെല്ലാം ചന്ദ്രശേഖർ ആസാദിനെ വിപ്ലവകാരികൾക്ക് പ്രിയപ്പെട്ടവനാക്കിയിരുന്നു . മിതവാദികളായ കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ വളരെയധികം ആദരിച്ചിരുന്നു .
സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് ആസാദ് പൊലീസിനാൽ വളയപ്പെടുകയും തുടർന്നു നടന്ന വെടിവെപ്പിൽ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരന്റെ തൂക്കുമരത്തിലേറാൻ തയ്യാറല്ലാത്തതുകൊണ്ട് മരണത്തിന്റെ അന്ത്യഘട്ടം വരെ കൈത്തോക്കുകൊണ്ട് പൊരുതി നിന്നു. എല്ലാം അവസാനിക്കുമെന്നുറപ്പായപ്പോൾ മുൻപ് പറഞ്ഞതു പോലെ തന്നെ ചന്ദ്രശേഖർ ആസാദ് പ്രവർത്തിച്ചു . ബ്രിട്ടീഷുകാരന്റെ കൈകളിൽ തന്റെ ജീവനുള്ള ശരീരം എത്തില്ലെന്ന് ദൃഢനിശ്ചയം ചെയ്ത ആ ധീര ദേശാഭിമാനി അവസാനത്തെ വെടിയുണ്ട തന്റെ ശിരസിലേക്ക് തന്നെ പ്രയോഗിച്ചു. സ്വാതന്ത്ര്യമാണ് ജീവിതമെന്ന് വിശ്വസിച്ച ആ മഹാനായകൻ സ്വാതന്ത്ര്യ സമരഭൂമിയിൽ ജീവാർപ്പണം ചെയ്തു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജതീന്ദ്ര മോഹൻ സെൻഗുപ്ത (ചരമദിനം)

ഒരു ഇന്ത്യൻ വിപ്ലവകാരിയുംഅഭിഭാഷകനുമായിരുന്നു ജതീന്ദ്ര മോഹൻ സെൻഗുപ്ത (ജനനം 22 ഫെബ്രുവരി 1885.    മരണം 23 ജൂലൈ 1933). ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ നിരവധി തവണ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് വിദ്യാർത്ഥിയായിരുന്ന കാലത്ത് നിയമപഠനത്തിനായി ജതീന്ദ്ര ഇംഗ്ലണ്ടിൽപോയിരുന്നു. അവിടെ വച്ച് എഡിത്ത് എലൻ ഗ്രേ എന്ന യുവതിയെ വിവാഹം കഴിച്ചു. ഈ വനിതയാണ് പിൽക്കാലത്ത് നെല്ലി സെൻഗുപ്തഎന്ന പേരിൽ പ്രശസ്തയായത്. ഇംഗ്ലണ്ടിലെ നിയമപഠനത്തിനു ശേഷം ഇന്ത്യയിലേക്കുമടങ്ങിയെത്തിയ ജതീന്ദ്ര ഒരു അഭിഭാഷകനായിജോലി നോക്കി. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നുകൊണ്ട് നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു. രാഷ്ട്രീയത്തിൽസജീവമായതോടെ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരങ്ങളിൽ വ്യാപൃതനായി. ഇതിന്റെ പേരിൽ നിരവധി തവണ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1925-ൽ ബംഗാൾ സ്വരാജ് പാർട്ടിയുടെഅധ്യക്ഷനായി ചുമതലയേറ്റു. ബംഗാൾ പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെയും അധ്യക്ഷസ്ഥാനം വഹിച്ചു. 1929 ഏപ്രിൽ 10 മുതൽ 1930 ഏപ്രിൽ 29 വരെ കൊൽക്കത്തയുടെമേയറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ബർമ്മയെ വിഭജിക്കുവാനുള്ള ബ്രിട്ടന്റെതീരുമാനത്തിനെതിരെ 1930 മാർച്ചിൽ റംഗൂണിൽനടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജതീന്ദ്ര അറസ്റ്റിലായി.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തെ ജനങ്ങൾ 'ദേശ്പ്രിയ' എന്നു ബഹുമാനപൂർവ്വം വിളിക്കുന്നു . അഭിഭാഷകനായിരുന്ന കാലത്ത് പല വിപ്ലവകാരികൾക്കും വേണ്ടി അദ്ദേഹം കോടതിയിൽ വാദിച്ചിട്ടുണ്ട്. 1933-ൽ റാഞ്ചിയിലെ ജയിലിൽ വച്ച് ജതീന്ദ്ര മോഹൻ സെൻഗുപ്ത അന്തരിച്ചു.ജതീന്ദ്രയുടെയും നെല്ലി സെൻഗുപ്തയുടെയും സ്മരണാർത്ഥം 1985-ൽ ഇന്ത്യാൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബാല ഗംഗാധര തിലകൻ (ജന്മദിനം)

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഒരു ഇന്ത്യൻ നേതാവായിരുന്നു ബാൽ ഗംഗാധർ തിലക് (ജൂലൈ 23, 1856 – ഓഗസ്റ്റ് 1, 1920). .സ്വരാജ് എന്റെ ജന്മാവകാശമാണ്, എനിക്ക് അത് ഉണ്ടായിരിക്കും - ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കരുത്തന്മാരിൽ ഒരാളായ അദ്ദേഹം പ്രഖ്യാപിച്ച വാക്കുകൾ ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവിന്റെയും സ്വാതന്ത്ര്യ പ്രവർത്തകന്റെയും തത്ത്വചിന്തയെ നന്നായി ഉൾക്കൊള്ളുന്നു. ഒരു രാഷ്ട്രത്തിന്റെ ക്ഷേമത്തിന് സ്വാതന്ത്ര്യമാണ് പ്രധാന ആവശ്യമെന്ന് വിശ്വസിച്ച ബുദ്ധിമാനായ ഒരു രാഷ്ട്രീയക്കാരനും അഗാധ പണ്ഡിതനുമായിരുന്നു തിലക് ഹോംറൂൾ പ്രസ്ഥാനം അദ്ദേഹത്തിന്റെ സംഭാവനയാണ്. ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങൾ അദ്ദേഹത്തിന്റെ ആശയമാണ്.

ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ സമരമുറകൾ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു തിലകൻ. കോൺഗ്രസ്സിലെ തീവ്രവാദി നേതാവായി ഇദ്ദേഹം അറിയപ്പെട്ടു.ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ "ഇന്ത്യൻ അശാന്തിയുടെ പിതാവ്" എന്ന് വിശേഷിപ്പിക്കുകയും അനുയായികൾ അദ്ദേഹത്തിന് 'ലോക്മന്യ' എന്ന പദവി നൽകുകയും ചെയ്തു, അതായത് ജനങ്ങൾ ബഹുമാനിക്കുന്നയാൾ ഗണേശോത്സവവും ശിവജി ഉത്സവവും സംഘടിപ്പിച്ച് ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിനുള്ള പരിപാടി ഇദ്ദേഹം ആവിഷ്കരിച്ചു. പൂണെയിൽ 1897-ൽ പ്ലേഗ് രോഗം പടർന്നുപിടിച്ചപ്പോൾ ജനങ്ങളുടെ സഹായത്തിനെത്തി. പകർച്ചവ്യാധിയെ നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ ഇദ്ദേഹം വിമർശിച്ചു. 1881-ൽ അദ്ദേഹം സ്ഥാപിച്ച മറാഠി വർത്തമാനപ്പത്രമായ കേസരി പത്രത്തിലൂടെ അദ്ദേഹം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിനുവേണ്ടി ഒന്നിക്കാന്‍ ആഹ്വാനം ചെയ്തു. 1897ല്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ബാലഗംഗാധര തിലകിനെ ശിക്ഷിക്കാന്‍ വേണ്ടിയാണ് ഐ.പി.സി 124 ആദ്യമായി ഇന്ത്യയില്‍ ഉപയോഗിച്ചത്. 1897, 1909, 1916 എന്നീ വര്‍ഷങ്ങളില്‍ മൂന്നു തവണ അദ്ദേഹം ബ്രിട്ടീഷ് വിമര്‍ശനത്തിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. 1916ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തിലകിനെതിരെ രാജ്യദ്രോഹം ചുമത്തി ജയിലിലടച്ചപ്പോള്‍ അദ്ദേഹത്തിന്‌വേണ്ടി വാദിക്കുകയും ജയിലില്‍നിന്നും പുറത്തിറക്കുകയും ചെയ്തത് അന്ന് ബോംബെയിലെ അറിയപ്പെട്ട അഭിഭാഷകനായിരുന്ന മുഹമ്മദലി ജിന്നയായിരുന്നുവെന്ന് ചരിത്രമാണ്. 1908 ല്‍ അറസ്റ്റിനെതിരെ പ്രതിഷേധത്തോടെ തിലക് പറഞ്ഞു: ‘സര്‍ക്കാര്‍ രാജ്യത്തെയൊന്നാകെ ജയിലാക്കി മാറ്റി, ഞങ്ങള്‍ (ഇന്ത്യക്കാര്‍) എല്ലാവരും തടവുകാരാണ്.’ യംഗ് ഇന്ത്യയിലെ ലേഖനത്തെ തുടര്‍ന്ന് ഗാന്ധിജിക്കെതിരെയും ബ്രിട്ടീഷ് ഭരണകൂടം രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. തിലകിന്റെ കേസില്‍ ജിന്നയുടെ ശക്തമായ വാദത്തിനൊടുവിലാണ് ഐ.പി.സി 124ല്‍ ഭേദഗതിവന്നത്.ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേൽ സമ്മർദം ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകൻ. ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇദ്ദേഹം 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഒഫ് ഇന്ത്യാ ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ ലീഗിനുവേണ്ടി തിലകൻ ഹാജരായി. 1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ക്രൂരമായ സംഭവത്തിൽ തിലക് നിരാശനായി, അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. അസുഖമുണ്ടായിട്ടും എന്ത് സംഭവിച്ചാലും പ്രസ്ഥാനം അവസാനിപ്പിക്കരുതെന്ന് തിലക് ഇന്ത്യക്കാർക്ക് ആഹ്വാനം ചെയ്തു. പ്രസ്ഥാനത്തെ നയിക്കാൻ അദ്ദേഹം ധൈര്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിച്ചില്ല. തിലക് പ്രമേഹ രോഗിയായതിനാൽ വളരെ ദുർബലനായി. 1920 ജൂലൈ പകുതിയോടെ അദ്ദേഹത്തിന്റെ നില വഷളാവുകയും 1920 ഓഗസ്റ്റ് 1 ന് 64 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്റ് പുറത്തിറക്കിയ താപാൽ സ്റ്റാംപും ,ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   24-07-2018   ♛♛♛♛♛♛♛♛♛♛

സൈമൺ ബൊളിവർ (ജന്മദിനം)

സൈമൺ ദെ ബൊളിവർ (ജൂലൈ 24, 1783-ഡിസംബർ 17, 1830)  തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവർ ലാറ്റിനമേരിക്കയുടെ വിമോചന നായകനായി കരുതപ്പെടുന്നു. വെനിസ്വെല, കൊളംബിയ, ഇക്വഡോർ, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങൾക്കാണു സ്വാതന്ത്ര്യം നേടിക്കൊടുത്തതെങ്കിലും ലാറ്റിനമേരിക്കയിലാകെ അദ്ദേഹം ആദരിക്കപ്പെടുന്നു. കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ് ആയിരുന്നു. വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്റും അദ്ദേഹമായിരുന്നു.തെക്കേ അമേരിക്കയിലെ സ്പാനിഷ് കോളനികളുടെ സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ബൊളിവറുടേത്. ഐക്യലാറ്റിനമേരിക്ക സ്വപ്നം കണ്ട അദ്ദേഹം അതിനായി അക്ഷീണം പ്രയത്നിച്ചു. ലാറ്റിനമേരിക്കൻ ഫെഡറേഷൻ എന്ന സ്വപ്നം പൂർത്തീകരിക്കുക എന്ന ലക്ഷ്യവുമായാണ് ബൊളിവർ 1810-ൽ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളിൽ പങ്കാളിയായത്.

1810-ൽ വെനെസ്വെലയിൽ സ്പാനിഷ് സേനയ്ക്കെതിരെ നടന്ന പോരാട്ടത്തിൽ സൈമൺ ബൊളിവറും പങ്കാളിയായി. ഇതിന്റെ പേരിൽ അദ്ദേഹം നാടുകടത്തപ്പെട്ടു. എന്നാൽ 1813-ൽ തിരിച്ചെത്തിയ അദ്ദേഹം തന്റെ ജന്മദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കി. ഒരു വർഷത്തിനകം സ്പാനിഷ് കൊളോണിയൽ സേന അദ്ദേഹത്തെ വീണ്ടും പരാജയപ്പെടുത്തി ജമൈക്കയിലേക്കു നാടുകടത്തി. 1815-ൽ അദ്ദേഹം ഹെയ്തിയിൽ അഭയം പ്രാപിച്ചു. അടിമകളുടെ വിമോചന സമരവിജയത്തിലൂടെ ലോകചരിത്രത്തിൽ സ്ഥാനം നേടിയ ഹെയ്തിയിൽ അദ്ദേഹത്തിനു വമ്പൻ വരവേല്പു ലഭിച്ചു.1824-ൽ ബൊളിവറുടെ വിമോചന സേന പെറുവിലെത്തി സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകി. 1825-ൽ അദ്ദേഹം പെറുവിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പെറുവിന്റെ തെക്കൻ ഭാഗങ്ങൾ വിഭജിച്ച് അദ്ദേഹം പുതിയൊരു രാജ്യത്തിനു രൂപം നൽകി. ബൊളിവറുടെ ബഹുമാനാർത്ഥം പുതിയ രാജ്യത്തിന് ബൊളിവിയ എന്ന പേരു നൽകി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും'.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ടെസ്റ്റ് ട്യൂബ് ശിശു

എക്കാലത്തും മനുഷ്യനെ അത്ഭുതപ്പെടുത്തിയ മേഖലയാണ് ശാസ്ത്രം. ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്തോറും ആശ്ചര്യം വര്‍ധിക്കുന്ന ഇടം. മനുഷ്യന്റെ വിഷമതകള്‍ക്ക് മിക്കപ്പോഴും പരിഹാരമായിരുന്നു ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന കണ്ടുപിടുത്തങ്ങള്‍. ലോകത്തെ എക്കാലത്തും അലട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിലൊന്നാണ് വന്ധ്യത. ഇതിനൊരു പരിഹാരമായാണ് വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐവിഎഫ് എന്ന മാര്‍ഗം ഉരുത്തിരിഞ്ഞു വന്നത്. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു, ലൂയിസ് ജോയ് ബ്രൗണ്‍ ജനിച്ചത് 1978 ജൂലൈ 24നാണ്.അതോടൊപ്പം നിരവധി ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തെഴുന്നേറ്റു എന്നത് മറുവശം. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുകയായിരുന്ന പീറ്റര്‍ ബ്രൗണ്‍-ലെസ്‌ലി ദമ്പതികള്‍ 1977ലാണ് ഐവിഎഫ് ചികിത്സയ്ക്ക് വിധേയമായത്. ലെസ്‌ലിയുടെ ഫലോപിയന്‍ ട്യൂബില്‍ ബ്ലോക്കുണ്ടായതാണ് ഗര്‍ഭധാരണത്തിനുള്ള സാധ്യകള്‍ ഇല്ലാതാക്കിയത്. അവരുടെ അണ്ഡാശയത്തില്‍ നിന്ന് പാകമായ ഒരു അണ്ഡം പുറത്തെടുത്ത് ലാബില്‍ വെച്ച് ഭര്‍ത്താവിന്റെ ബീജവുമായി കൂട്ടിച്ചേര്‍ത്തു. ലാബില്‍ വെച്ചാണ് ഭ്രൂണം നിര്‍മിക്കപ്പെട്ടത്. അതിനുശേഷം ഈ ഭ്രൂണം ലെസ്‌ലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ബ്രിട്ടനിലെ ഗൈനക്കോളജിസ്റ്റ് പാട്രിക് സ്റ്റെപ്‌ടോയ്, ശാസ്ത്രഞ്ജന്‍ റോബര്‍ട്ട് എഡ്‌വാര്‍ഡ്‌സ് എന്നിവരാണ് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഐവിഎഫിന്റെ സാധ്യതകള്‍ തേടി അവര്‍ ഒരു ദശാബ്ദം മുന്‍പേ പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. ഗര്‍ഭാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഏറെ ജനശ്രദ്ധ നേടി. വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രൗണ്‍സ് ദമ്പതികള്‍ രണ്ടാമതും ടെസ്റ്റ് ട്യൂബ് ശിശുവിന്, നതാലിയ്ക്ക് ജന്മം നല്‍കി. ഐവിഎഫിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രകൃത്യാ ഗര്‍ഭധാരണ ശേഷിയുണ്ടാകില്ല ധാരണ തിരുത്തി ലൂയിസ് ബ്രൗണും നതാലിയും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വന്ധ്യത നിവാരണ മാര്‍ഗമായി ഇന്ന് ലോകമെമ്പാടും ഏറെ പ്രചാരത്തോടെ സ്വീകരിച്ചു വരുന്ന മാര്‍ഗമാണ് ഐവിഎഫ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അമേലിയ ഇയർഹാർട്ട് (ജന്മദിനം)

അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ പറന്ന ആദ്യത്തെ വനിതാ പൈലറ്റ് ആണ് അമേലിയ ഇയർഹാർട്ട്.(1897 ജൂലൈ 24, ). നിരവധി ഫ്ലൈയിംഗ് റെക്കോർഡുകൾ സൃഷ്ടിക്കുകയും വിമാനയാത്രയിൽ സ്ത്രീകളുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുകയും ചെയ്ത ഇവർ എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. തന്റെ വൈമാനിക അനുഭവങ്ങളെ കുറിച്ച് അമീലിയ രചിച്ച പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളായിരുന്നു

ഒരു വൈമാനിക ആകണമെന്ന അതിയായ ആഗ്രഹം അമേലിയയിൽ ജനിക്കുന്നത് 1920 ലെ എയർ ഷോയിൽ വച്ചാണ്. പിന്നീടങ്ങോട്ട് വിമാനം പറത്തുവാൻ വേണ്ടിയുള്ള പഠനത്തിലായിരുന്നു അമേലിയ. 1921 ൽ അമേലിയ ഒരു പഴയ വിമാനം മേടിക്കുകയും "ദ കാനറി" എന്ന് അതിനെ വിളിക്കുകയും ചെയ്തു. അധികം വൈകാതെ അവൾ പൈലറ്റ് ലൈസൻസ് നേടി. 1922 ൽ തന്റെ വിമാനം 14000 അടി ഉയരത്തിൽ പറത്തി ഒരു റെക്കോർഡ് സൃഷ്ട്ടിച്ചു. അതുവരെ വനിതകൾ ആരും അത്ര ഉയരത്തിൽ വിമാനം പറത്തിയിരുന്നില്ല. 1920 കളുടെ മധ്യത്തിൽ ഇയർഹാർട്ട് മസാച്യുസെറ്റ്സിലേക്ക് താമസം മാറ്റി, അവിടെ ബോസ്റ്റണിലെ കുടിയേറ്റക്കാർക്കുള്ള ഒരു വാസസ്ഥലമായ ഡെനിസൺ ഹൗസിൽ ഒരു സാമൂഹ്യ പ്രവർത്തകയായി.

1929 ൽ വനിതാ പൈലറ്റുമാരുടെ ഒരു സംഘടന അവർ സ്ഥാപിച്ചു, അത് പിന്നീട് 'നയൻറ്റി നയൻസ്' (Ninety-Nines) എന്നറിയപ്പെട്ടു. ഇയർഹാർട്ട് അതിന്റെ ആദ്യ പ്രസിഡന്റായി പ്രവർത്തിച്ചു. അതേ വർഷം, ആദ്യത്തെ വനിതാ എയർ റേസ് നടന്നു, ഇയർഹാർട്ട് അതിൽ പങ്കെടുത്തു. 1932 ൽ അവർ 'ദി ഫൺ ഓഫ് ഇറ്റ്' എന്ന ബുക്ക് പ്രസിദ്ധീകരിച്ചു, അതിൽ അവളുടെ ജീവിതത്തെക്കുറിച്ചും പറക്കാനുള്ള താൽപ്പര്യത്തെക്കുറിച്ചും എഴുതി.

1932 ൽ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ആദ്യമായി ഒറ്റയ്ക്ക് വിമാനം പറത്തുന്ന വനിതയായി അമേലിയ മാറി. ഏകദേശം 15 മണിക്കൂർ നീണ്ടു നിന്ന യാത്രയായിരുന്നു ഇത്. ഈ ഒരു പറക്കൽ കൊണ്ട്തന്നെ ലോക പ്രസിദ്ധയായി തീർന്നു അമേലിയ. 1935 ൽ അമേലിയ വീണ്ടും ചരിത്രം കുറിച്ചു. ഈ തവണ ഒറ്റയ്ക്ക് പസിഫിക് സമുദ്രത്തിന് കുറുകെയാണ് അമേലിയ വിമാനം പറത്തിയത്. ഇതോടെ ആദ്യമായി അറ്റ്ലാന്റിക് സമുദ്രത്തിനും പസഫിക് സമുദ്രത്തിനും കുറുകെ വിമാനം പറത്തുന്ന വ്യക്തിയായി അമേലിയ മാറി. അമേലിയ ഇയർഹാർട്ടിന്റെ അവസാന യാത്ര നടക്കുന്നത് 1937 ലായിരുന്നു. ഭൂമിയെ പ്രദക്ഷിണം ചെയ്യുക എന്നതായിരുന്നു അമേലിയയുടെ ലക്ഷ്യം. ലോക്ഹീഡിന്റെ ഇലക്ട്ര L -10 എന്ന വിമാനത്തിലായിരുന്നു യാത്ര തിരിച്ചത്.. എന്നാൽ ലക്ഷ്യം നേടാൻ 7000 മൈലുകൾ ബാക്കി നിൽക്കെ പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് ഇവർ അപ്രത്യക്ഷരായി. ഇവർക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല. പ്രധാനമായും മൂന്ന് വാദഗതികളാണുള്ളത്. ഒന്ന്, പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് വിമാനം തകർന്ന് ഇരുവരും കൊല്ലപ്പെട്ടു. രണ്ട്, ഇന്ധനം തീർന്ന വിമാനം ഗാർഡ്നർ എന്ന ഒറ്റപ്പെട്ട ദ്വീപിൽ ഇറക്കിയെങ്കിലും പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കാതെ പിന്നീട് മരണപ്പെട്ടു. മൂന്ന്, ഇരുവരും ജാപ്പനീസ് സേനയുടെ പിടിയിലായി. പിന്നീട് തടവിൽ മരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   25-07-2018   ♛♛♛♛♛♛♛♛♛♛

സാമുവൽ ടെയ്‌ലർ കോൾറിഡ്‌ജ് (ചരമദിനം)

ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യനിരൂപകനും, ദാർശനികനും ആയിരുന്നു സാമുവൽ ടെയ്‌ലർ കോൾറിഡ്ജ് (ജനനം: 21 ഒക്ടോബർ1772; മരണം 25 ജൂലൈ 1834). ഉറ്റസുഹൃത്തായിരുന്ന വേഡ്സ്‌വർത്തിനൊപ്പം ഇംഗ്ലീഷ് കവിതയിലെ കാല്പനികപ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായി എണ്ണപ്പെടുന്ന കോൾറിഡ്ജ്, വേഡ്സ്‌വർത്തും റോബർട്ട് സൗത്തിയുമായി ചേർന്ന് "കായൽ കവികൾ" (Lake Poets) എന്ന പേരിലറിയപ്പെട്ട മൂവർ സംഘത്തിന്റെ ഭാഗമായിരുന്നു.കോൾറിഡ്ജ് ഏറ്റവുമധികം അറിയപ്പെടുന്നത് റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ, കുബ്ലാ ഖാൻ എന്നീ കവിതകളുടേയും, സാഹിത്യജീവചരിത്രം (Biographia Literaria) എന്ന ഗദ്യകൃതിയുടേയും പേരിലാണ്. കോൾറിഡ്ജിന്റെ നിരൂപണങ്ങൾ, പ്രത്യേകിച്ച് ഷേക്സ്പിയറിനെക്കുറിച്ചുള്ളവ, ഏറെ സ്വാധീനം കൈവരിക്കുകയും ജർമ്മൻ ആശയവാദദർശനത്തെ ആംഗലഭാഷാലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. "അവിശ്വാസത്തിന്റെ അവധിയെടുക്കൽ" (Suspension of Disbelief) എന്ന പ്രഖ്യാതമായ പ്രയോഗം ഉൾപ്പെടെ, സാഹിത്യചിന്തയിൽ ഏറെ പ്രചാരം കിട്ടിയ പല പ്രയോഗങ്ങളും പദങ്ങളും കോൾറിഡ്ജിന്റെ കണ്ടെത്തലുകളായുണ്ട്. എമേഴ്സൺ വഴി അദ്ദേഹം അമേരിക്കൻ പരമജ്ഞാനവാദത്തെ (transcendentalism) ഗണ്യമായി സ്വാധീനിച്ചു.

"ദുഖിതനായിരുന്ന് ലോകത്തെ ആനന്ദിപ്പിച്ച മനുഷ്യൻ" എന്നു കോൾറിഡ്ജിനെ വില്യം ജെ. ലോങ്ങ് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സുഹൃത്ത് വേഡ്‌സ്‌വർത്തിന്റെ പ്രശാന്തജീവിതവുമായുള്ള താരതമ്യത്തിൽ ജീവിതത്തിന്റെ ഏറിയഭാഗവും കോൾറിഡ്ജിന്റെ ഓഹരിയായിരുന്നത് ദുഃഖവും പശ്ചാത്താപവും ആയിരുന്നു. മാൾട്ട എന്ന രാജ്യം പുറത്തിറക്കിയ തപാൽ സ്റ്റാംപ്.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജിം കോർബറ്റ് (ജന്മദിനം)

ലോക പ്രശസ്തനായ വന്യജീവി സംരക്ഷകപ്രചാരകനും എഴുത്തുകാരനും അതെല്ലാം ആവുന്നതിനുമുമ്പ് ഒന്നാന്തരം ഒരു നായാട്ടുകാ‍രനുമായിരുന്നു ബ്രിട്ടീഷ്-ഇന്ത്യൻ പൗരത്വമുള്ള ജെയിംസ് എഡ്വേർഡ് കോർബറ്റ്എന്ന ജിം കോർബറ്റ്.(ജനനംജൂലൈ 25, 1875
മരണംഏപ്രിൽ 19, 1955) നിർവധി നരഭോജികളായ വന്യമൃഗങ്ങളെ അദ്ദേഹം വെടിവച്ചു കൊന്നിട്ടുണ്ട്. പരിസ്ഥിതി സംരക്ഷകനായിമാറിയ വേട്ടക്കാരനാണ്. നരഭോജികളായ കുറെ നരികളെ കൊന്ന പരിസ്ഥിതി സംരക്ഷകനാണ്, എഴുത്തുകാരനാണ്. ഉത്തരാഞ്ചൽ (ഇന്നത്തെഉത്തരാഖണ്ഡ്) സംസ്ഥാനത്ത് നിലകൊള്ളുന്ന ജിം കോർബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോർബറ്റ് തുടർന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവച്ചു കൊന്നിട്ടുണ്ട്. ഈ മൃഗങ്ങൾ വകവരുത്തിയവർ 1500ൽ ഏറെ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിൽ കേണൽ റാങ്കുണ്ടായിരുന്ന ജിമ്മിന്റെ സർക്കാർ ഇടക്കിടക്ക് വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു. പിൽക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രചാരകനുമായി പ്രവർത്തിക്കുകയും ചെയ്തു.ചമ്പാവതിയിലെ നരഭോജിയായ കടുവയെ വകവരുത്തിയതുപോലെയുള്ള സാഹസികമായ നായാട്ടാനുഭവങ്ങൾ വിവരിക്കുന്ന കഥകളാണ് കോർബറ്റിനെ പ്രശസ്തനാക്കിയത്. അദ്ദേഹം എഴുതിയ കുമയൂണിലെ നരഭോജികൾ (Man Eaters of Kumon) 1946-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് പിന്നീട് 27 ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെട്ടു, ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


ടെസ്റ്റ് ട്യൂബ് ശിശു

എക്കാലത്തും മനുഷ്യനെ അത്ഭുതപ്പെടുത്തിയ മേഖലയാണ് ശാസ്ത്രം. ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്തോറും ആശ്ചര്യം വര്‍ധിക്കുന്ന ഇടം. മനുഷ്യന്റെ വിഷമതകള്‍ക്ക് മിക്കപ്പോഴും പരിഹാരമായിരുന്നു ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന കണ്ടുപിടുത്തങ്ങള്‍. ലോകത്തെ എക്കാലത്തും അലട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിലൊന്നാണ് വന്ധ്യത. ഇതിനൊരു പരിഹാരമായാണ്  in vitro fertilization embryo transfer  അഥവാ ഐവിഎഫ് എന്ന മാര്‍ഗം ഉരുത്തിരിഞ്ഞു വന്നത്. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു, ലൂയിസ് ജോയ് ബ്രൗണ്‍ ജനിച്ചത് 1978 ജൂലൈ 25നാണ്.അതോടൊപ്പം നിരവധി ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തെഴുന്നേറ്റു എന്നത് മറുവശം. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുകയായിരുന്ന പീറ്റര്‍ ബ്രൗണ്‍-ലെസ്‌ലി ദമ്പതികള്‍ 1977ലാണ് ഐവിഎഫ് ചികിത്സയ്ക്ക് വിധേയമായത്. ലെസ്‌ലിയുടെ ഫലോപിയന്‍ ട്യൂബില്‍ ബ്ലോക്കുണ്ടായതാണ് ഗര്‍ഭധാരണത്തിനുള്ള സാധ്യകള്‍ ഇല്ലാതാക്കിയത്. അവരുടെ അണ്ഡാശയത്തില്‍ നിന്ന് പാകമായ ഒരു അണ്ഡം പുറത്തെടുത്ത് ലാബില്‍ വെച്ച് ഭര്‍ത്താവിന്റെ ബീജവുമായി കൂട്ടിച്ചേര്‍ത്തു. ലാബില്‍ വെച്ചാണ് ഭ്രൂണം നിര്‍മിക്കപ്പെട്ടത്. അതിനുശേഷം ഈ ഭ്രൂണം ലെസ്‌ലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ബ്രിട്ടനിലെ ഗൈനക്കോളജിസ്റ്റ് പാട്രിക് സ്റ്റെപ്‌ടോയ്, ശാസ്ത്രഞ്ജന്‍ റോബര്‍ട്ട് എഡ്‌വാര്‍ഡ്‌സ് എന്നിവരാണ് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഐവിഎഫിന്റെ സാധ്യതകള്‍ തേടി അവര്‍ ഒരു ദശാബ്ദം മുന്‍പേ പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. ഗര്‍ഭാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഏറെ ജനശ്രദ്ധ നേടി. വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രൗണ്‍സ് ദമ്പതികള്‍ രണ്ടാമതും ടെസ്റ്റ് ട്യൂബ് ശിശുവിന്, നതാലിയ്ക്ക് ജന്മം നല്‍കി. ഐവിഎഫിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രകൃത്യാ ഗര്‍ഭധാരണ ശേഷിയുണ്ടാകില്ല ധാരണ തിരുത്തി ലൂയിസ് ബ്രൗണും നതാലിയും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വന്ധ്യത നിവാരണ മാര്‍ഗമായി ഇന്ന് ലോകമെമ്പാടും ഏറെ പ്രചാരത്തോടെ സ്വീകരിച്ചു വരുന്ന മാര്‍ഗമാണ് ഐവിഎഫ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   26-07-2018   ♛♛♛♛♛♛♛♛♛♛

ജോർജ്ജ് ബർണാർഡ് ഷാ(ജന്മദിനം)

പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്താണ്‌ ജോർജ്ജ് ബർണാർഡ് ഷാ (1856 ജൂലൈ 26 –1950 നവംബർ 2). സാഹിത്യ-സംഗീത മേഖലകളിൽ വിമർശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം,അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി.വിദ്യാഭ്യാസം, വിവാഹം ,മതം ,ഭരണസം‌വിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങൾ എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികളായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ. സോഷ്യലിസത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഷാ,തൊഴിലാളിവർഗ്ഗം നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. ഫാബിയൻ സൊസൈറ്റിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവർഗ്ഗചൂഷണങ്ങൾക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. നോബൽ സമ്മാനവും(1925) ഓസ്കാർ പുരസ്കാരവും(1938) നേടിയ ഒരേയൊരു വ്യക്തിയാണ്‌ ബെർണാർഡ് ഷാ.

1950 നവംബർ 2-ന്‌ 94-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു ബർണാഡ് ഷായുടെ അന്ത്യം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



♛♛♛♛♛♛♛♛♛   27-07-2018   ♛♛♛♛♛♛♛♛♛♛

ജോൺ ഡാൽട്ടൺ (ചരമദിനം)

ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ (സെപ്റ്റംബർ 6, 1766 - ജൂലൈ 27, 1844).

അന്തരീക്ഷവായു സംയുക്തമല്ലെന്നും പല വാതകങ്ങളുടെയും മിശ്രിതമാണെന്നും നീരാവിക്ക് വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മർദ്ദം ഒരോ വാതകവും ചെലുത്തുന്ന മർദ്ദതിന്റെ ആകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ ഡാൽട്ടൺ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്.

1803-ൽ പ്രസിദ്ധീകരിച്ച ഡാൽട്ടന്റെ അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. അണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവെന്ന നിലയിൽ പ്രസിദ്ധനായ ജോൺ ഡാൾട്ടൻ 'ക്വേക്കർ ' എന്നാ ക്രിസ്തുമത വിഭാഗത്തിലെ അംഗമായിരുന്നു . ഡാൾട്ടൻ റോയൽ സൊസൈറ്റിയിലെ അംഗത്വം സ്വീകരിക്കാതിരുന്നതും സ്വീകരണങ്ങളിൽ പങ്കെടുക്കാതിരുന്നതും പ്രസിദ്ധമാണ് അന്തരീക്ഷഘടനയും ജലബാഷ്പവും മഴയും കാറ്റും ധ്രുവദീപ്തി (Aurora) യുമെല്ലാം ഡാൽട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയേപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് CRPF

ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സായുധ പോലീസ് സേനയാണ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർ‌പി‌എഫ്). ലോകത്തിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമായിയാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇത് കേന്ദ്രസർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) അധികാരത്തിലാണ് പ്രവർത്തിക്കുന്നത്. ക്രമസമാധാന പാലനത്തിനും കലാപത്തെ പ്രതിരോധിക്കുന്നതിനും പോലീസ് പ്രവർത്തനങ്ങളിൽ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളെ സഹായിക്കുന്നതിലാണ് സിആർ‌പി‌എഫിന്റെ പ്രാഥമിക പങ്ക്. 1939 ജൂലൈ 27 നാണ് ഇത് ക്രൗൺ റെപ്രസന്റേറ്റീവ് പോലീസ് എന്ന നിലയിൽ നിലവിൽ വന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം, 1949 ഡിസംബർ 28 ന് സിആർ‌പി‌എഫ് നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഇത് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ആയി മാറി. ക്രമസമാധാനപാലനത്തിനും കലാപപ്രതികരണത്തിനും പുറമെ, ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകളിൽ സിആർ‌പി‌എഫ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജമ്മു കശ്മീർ, ബീഹാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് പ്രത്യേകിച്ചും സത്യമാണ്, കാരണം അശാന്തിയും പലപ്പോഴും അക്രമസംഭവങ്ങളും നിലനിൽക്കുന്ന സ്ഥലങ്ങളാണ് ഇത്. 1999 സെപ്റ്റംബറിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, സുരക്ഷാ ക്രമീകരണങ്ങളിൽ സിആർ‌പി‌എഫ് ഒരു പ്രധാന പങ്ക് വഹിച്ചു. യു‌എൻ‌ മിഷനുകളിൽ‌ സി‌ആർ‌പി‌എഫ് സംഘത്തെ വിന്യസിക്കുന്നുണ്ട്. 239 ബറ്റാലിയനുകളും മറ്റ് വിവിധ സ്ഥാപനങ്ങളുമുള്ള സി‌ആർ‌പി‌എഫ് ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമായി കണക്കാക്കപ്പെടുന്നു. കൂടാതെ 2017 ലെ കണക്കനുസരിച്ച് 300,000 ത്തിലധികം ഉദ്യോഗസ്ഥരുടെ അംഗീകാരവുമുണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


എ.പി.ജെ. അബ്ദുല് കലാം (ചരമദിനം)

ഭാരതത്തിന്റെ ആത്മാഭിമാനത്തിന് അഗ്നിച്ചിറകുകള് നല്കിയ ശാസ്ത്രജ്ഞനായിരുന്നു അവുല് പക്കീര് ജൈനുലാബ്ദീന് അബ്ദുള് കലാം എന്ന എ.പി.ജെ. (1931 ഒക്ടോബർ 15 – 2015 ജൂലൈ 27) രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ആസാദ് എന്ന കുട്ടി ഇന്ത്യന് ശാസ്ത്രലോകത്തെ അതികായനും രാഷ്ട്രപതിയും 'ഭാരതരത്ന'വും ആയതിനുപിന്നില് സ്ഥിരോത്സാഹത്തിന്റെയും അമ്പരപ്പിക്കുന്ന ലാളിത്യത്തിന്റെതുമായ കഥയുണ്ട് .

ആകാശങ്ങളിൽ പറക്കുക' എന്നതായിരുന്നു കലാമിൻ്റെ സ്വപ്നം. രാമേശ്വരം സ്കൂളിൽ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി, ഉപരിപഠനത്തിനായി തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ കലാം ചേര്‍ന്നു. തൻ്റെ ആഗ്രഹ സാഫല്യത്തിനായി കലാം 1955-ൽ മദ്രാസ് ഐഐടിയിൽ എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ പ്രവേശിച്ചു. തുടര്‍ന്ന് 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. പിന്നീട് 1960 ൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷനിൽ ശാസ്ത്രജ്ഞനായി.രണ്ടാമത് പൊഖ്രാൻ ആണവപരീക്ഷണം, അഗ്നി, പൃഥ്രി മിസൈലുകള്‍ തുടങ്ങിയ പദ്ധതികളുടെ മുഖ്യശിൽപിയായിരുന്ന കലാം. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചത് അബ്ദുള്‍ കലാമിന്‍റെ നേതൃത്വത്തിലായിരുന്നു. രോഹിണി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി വികസിപ്പിച്ച എസ്എൽവി 3 ആണ് രാജ്യത്തിന് സ്പേസ് ക്ലബ്ബിൽ അംഗത്വം നേടിക്കൊടുത്തത്.. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. 

ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായാണ് കലാം എത്തുന്നത്. ബിജെപിയുടെയും കോൺഗ്രസിൻ്റെയും പിന്തുണയോടെയാണ് കലാം രാഷ്ട്രപതിയാകുന്നത്. തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായി. 2017 ജൂലൈ 25 ന് സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രഭാഷണ കലയെ നെഞ്ചോട് ചേര്‍ത്ത് വെച്ചയാളാണ് കലാം. എളിമയും വിനയവും നിറഞ്ഞ അദ്ദേഹത്തിൻ്റെ ശബ്ദശകലങ്ങള്‍ ആസ്വദിക്കാൻ ഓരോ വേദികളിലും ജനബാഹുല്യമായിരുന്നു. യുവാക്കൾക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നൽകുന്നവയായിരുന്നു കലാമിൻ്റെ പ്രസംഗങ്ങള്‍. രാഷ്ട്രപതി കാലയളവിലും, അതിനു ശേഷവും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. 2005 ജൂലൈ 28-ന് കലാം കേരള നിയമസഭ സന്ദർശിച്ചിരുന്നു. കേരള വികസനത്തെക്കുറിച്ചു വ്യക്തവും യുക്തിഭദ്രവുമായ 10 പദ്ധതികളുടെ 52 മിനിറ്റ് നീണ്ട പ്രഖ്യാപനം ഇദ്ദേഹം നടത്തി.രാജ്യത്തിനകത്തും പുറത്തുമുള്ള 48 സര്‍വകലാശാലകളിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പദ്മ ഭൂഷൺ (1981), പദ്മ വിഭൂഷൺ (1990), ഭാരതരത്നം (1997) എന്നീ സിവിലിയൻ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.കുട്ടികളെ മനസിലേക്ക് സ്വപ്നത്തിൻ്റെ അഗ്നി ചിറകുകള്‍ ആലേഖനം ചെയ്ത വ്യക്തിത്വമാണ് കലാം. കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാനും അവരുമായി സംവദിക്കാനും കലാം ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാവി കുട്ടികളിലാണെന്ന് തിരിച്ചറിഞ്ഞ കലാം അവരിൽ സമ്മര്‍ദ്ദം ചെലുത്താതെ അറിവുകള്‍ പകര്‍ന്നു. തൻ്റെ 80-ാംജന്മദിനം നൂറ് കണക്കിന് കുട്ടികള്‍ക്കും കര്‍ഷകര്‍ക്കും ഒപ്പമാണ് ആഘോഷിച്ചത്.1999-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥയായ (അഗ്നിച്ചിറകുകൾ) വിങ്സ് ഓഫ് ഫയറിന്റെ പരിഭാഷകൾ ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം മുതലായ ഇന്ത്യൻ ഭാഷകൾക്ക് പുറമേ ചൈനീസ്, കൊറിയൻ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്.സാങ്കേതിക പദങ്ങൾ ഒരുപാടുണ്ടെങ്കിലും ഈ പുസ്തകം വായനക്ഷമമാണ്. എളിമയേയും വിനയത്തേയും അക്ഷരങ്ങളിലാക്കാനും അവയെ വായനക്കാരന് അനുഭവവേദ്യമാക്കാനും കലാമിന് കഴിഞ്ഞിട്ടുണ്ട്. റോക്കറ്റ് നിർമാണം മാത്രമല്ല, പുസ്തകമെഴുത്തിന്റെ ക്രാഫ്റ്റും അദ്ദേഹത്തിന് വശമുണ്ടെന്ന് ഇത് തെളിയിക്കുന്നു.2015 ജൂലൈ 27 ന് ഷില്ലോംഗിൽ വച്ചാണ് കലാം അന്തരിക്കുന്നത്.സാവോ ടോം ആൻഡ് പ്രിൻസിപ്പെയും, ഇന്ത്യയും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   28-07-2018   ♛♛♛♛♛♛♛♛♛♛

ഗാരി സോബേഴ്സ് (ജന്മദിനം)

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ പ്രമുഖനാണ് വെസ്റ്റ് ഇൻഡീസ് കളിക്കാരനായ ഗാരി സോബേഴ്സ്. 1936 ജൂലൈ 28ന് ബാർബഡോസിലാണ് ഇദ്ദേഹം ജനിച്ചത്. 1954 മുതൽ 1974വരെ അദ്ദേഹം വെസ്റ്റ് ഇൻഡീസിന് വേണ്ടി കളിച്ചു. അക്രമോത്സുക ബാറ്റിംഗ് ശൈലിയിൽ കളിച്ച ഇടം കൈയൻ ബാറ്റ്സ്മാനായിരുന്നു. 1958 ൽ കിംഗ്സ്റ്റണിൽ വച്ച് പാകിസ്താനെതിരെ അദ്ദേഹം പുറത്താകാതെ നേടിയ 365 റൺസ് ഏറെ കാലം ലോക റെക്കോർഡായിരുന്നു. ആകാലഘട്ടങ്ങളിൽ ഏറ്റവും കൂടൂതൽ റൺസ് നേടിയ കളിക്കാരനും മറ്റരുമായിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറിലെ എല്ലാ പന്തുകളും സിക്സ് അടിക്കുന്ന ആദ്യ കളിക്കാരനാണ് ഗാരി സോബേഴ്സ്. 1968ൽ സ്വാൻസിയയിൽ നോട്ടിംഗ്ഹാംഷെയറിനു വേണ്ടി ഗ്ലാമോർഗനെതിരെ കളിക്കുമ്പോൾ മാൽക്കം നാഷിന്റെ ഓവറിലാണ് ആ ചരിത്ര നേട്ടം അദ്ദേഹം നേടിയത്. ഫാസ്റ്റ്-മീഡിയവും സ്പിന്നും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും എത്രകണ്ട് തിളങ്ങിയിരുന്നോ, അത്രതന്നെ ഫീൽഡിംഗിലും അദ്ദേഹം തിളങ്ങിയിരുന്നു. ബാറ്റ്സ്മാന്റെ അടുത്തു നിന്നുള്ള ക്യാച്ചുകൾ എടുക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ദ്യം ഉണ്ടായിരുന്നു. 1966ൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഓൾറൗമ്ട് പ്രകടനം ലോകം കണ്ടത്. വെസ്റ്റ് ഇൻഡീസ് പരമ്പര വിജയം നേടിയ അന്ന് 103.14 റൺസ് ആവറേജിൽ 722 റൺസും 27.25 ആവറേജിൽ 20 വിക്കറ്റും കൂടാതെ 10 ക്യാച്ചുകളും അദ്ദേഹം നേടി. 1975 ൽ അദ്ദേഹത്തിന് സർ പദവി ലഭിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അൽഫോൻസാമ്മ (ചരമദിനം)

സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ്‌ വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം (1910 ഓഗസ്റ്റ് 19– 1946 ജൂലൈ 28 ).ജീവിച്ചിരിക്കുമ്പോൾ തന്ന അനുകരണീയമായ ജീവിത മാതൃകകള‍ കൊണ്ട അനേകരെ തന്നിലേക്ക് ആകർഷിച്ച അൽഫോൻസാമ്മ ഭാരതസഭയുടെ വിശുദ്ധരിൽ ഒരാളാണ്. ലോകം മുഴുവൻ വിശ്വാസികളുള്ള അൽഫോൻസാമ്മയുടെ തിരുന്നാൾ ജൂലൈ 28ന് ആഘോഷിക്കുകയാണ്.മാഞ്ഞൂര്‍ ഒഴുതൊട്ടില്‍ ഷാജി-ലിസി ദന്പതികളുടെ രണ്ടാമത്തെ മകന്‍ ജിനില്‍ ഷാജിയുടെ ജന്മനാ വളഞ്ഞ പാദം അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥ പ്രാര്‍ഥനയില്‍ സുഖപ്പെട്ടതാണ് വിശുദ്ധ നാമകരണത്തിന് ആധാരമായ അത്ഭുത പ്രവൃത്തി.അല്‍ഫോണ്‍സാമ്മ സുകൃതയായും വീരോചിതമായും ജീവിച്ചു എന്ന് വത്തിക്കാന്‍ വിലയിരുത്തി.1945-ല്‍ വിശുദ്ധക്ക് അതികലശലായ അസുഖം പിടിപ്പെടുകയുംഅവരുടെ ശരീരത്തെ കീഴടക്കിയ നാനാവിധ രോഗങ്ങള്‍ അവളുടെ അന്ത്യ നിമിഷങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കി. ആമാശയ വീക്കവും, ഉദര സംബന്ധമായ അസുഖങ്ങളും കാരണം വിശുദ്ധ ഒരു ദിവസം തന്നെ നാല്‍പ്പത് പ്രാവശ്യത്തോളം ഛര്‍ദ്ദിക്കുമായിരുന്നു. അപ്രകാരം രോഗാവസ്ഥയുടെ പാരമ്യതയില്‍, 1946 ജൂലൈ 28നു ഭരണങ്ങാനം ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ വെച്ച് സിസ്റ്റര്‍ അല്‍ഫോന്‍സ കര്‍ത്താവില്‍ അന്ത്യ നിദ്ര പ്രാപിച്ചു.

1953 ഡിസംബര്‍ 2-നു ദൈവദാസിയായും 1984 നവംബര്‍ 9നു ധന്യ പദവിയിലേക്കും അവള്‍ ഉയര്‍ത്തപ്പെട്ടു. 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഹ്യൂഗോ ഷാവെസ് (ജന്മദിനം)

ലാറ്റി‌ന്‍ അമേരിക്ക‌ന്‍ രാഷ്ട്രമായ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ റാഫേല്‍ ചാവെസ് ഫ്രയസ് എന്ന ഊഗോ ചാവെസ് ( ഹ്യൂഗോ ഷാവെസ് എന്ന് മലയാളികള്‍ക്ക് പരിചിതമായ പേര് ) (ജ. 28 ജൂലൈ 1958 - മ. 5 മാര്‍ച്ച് 2013). 1999 മുതല്‍ 2013 -ല്‍ തന്റെ മരണംവരെ 14 വര്‍ഷം വെനിസ്വേലയുടെ പ്രസിഡന്റായി തുടര്‍ന്ന ചാവെസ് രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു.  ഫിഫ്‌ത്ത് റിപ്പബ്ലിക്ക‌ന്‍ മൂവ്മെന്റ് എന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായാണ് ചാവെസ് വെനസ്വേലയുടെ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. പിന്നീട് ഈ പാര്‍ട്ടി സമാനചിന്താഗതിക്കാരായ മറ്റ് ചില പാര്‍ട്ടികളുമായുള്ള ലയനത്തിലൂടെ രൂപംകൊണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേല എന്ന പാര്‍ട്ടിയുടെ നേതൃസ്ഥാനവും ചാവെസിനായിരുന്നു. മേഖലയിലെ വ‌ന്‍ശക്തിയായ അമേരിക്കയെ തുറന്നെതിര്‍ത്തുകൊണ്ട്, ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയ‌ന്‍ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ച് സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്ക‌ന്‍ പാത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ആശയവും അദ്ദേഹം നടപ്പാക്കാ‌ന്‍ ശ്രമിച്ച ലാറ്റി‌ന്‍ അമേരിക്ക‌ന്‍ മേഖലയില്‍ സമീപദശകങ്ങളില്‍ ദൃശ്യമായ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിലേക്കുള്ള തനത് പാതയുടെ തുടക്കക്കാരാനായും ഊഗോ ചാവെസ് കരുതപ്പെടുന്നു. ഇതിലൂടെ ലാറ്റിനമേരിക്കയുടെ ഏകീകരണവും ചാവെസ് ലക്ഷ്യമാക്കിയിരുന്നു. ചാവെസ് മത്സരിച്ചപ്പോഴൊക്കെ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാ‌ന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു.

സാമ്രാജ്യത്വ ഇടപെടലുകള്‍ക്ക് കീഴടങ്ങാതെ ഊഗോ ചാവെസ് വെനസ്വെലയുടെ വികസനത്തിലും മുഖ്യപങ്കുവഹിച്ചു വെനിസ്വെല സര്‍ക്കാരിനെതിരേ നടത്തിയ അട്ടിമറി ശ്രമത്തിലൂടെയാണ് ഊഗോ ചാവെസ് ശ്രദ്ധേയനാകുന്നത്. 1992-ല്‍ നടന്ന ആ സംഭവത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചു. പരാജയപ്പെട്ട ഈ ശ്രമത്തിനുശേഷം ഇടതുപക്ഷാഭിമുഖ്യമുള്ള ഫിഫ്ത്ത് റിപബ്ലിക്ക് മൂവ്മെന്റ് എന്ന സംഘടന രൂപവത്കരിച്ച് 1998-ല്‍ വെനിസ്വലയില്‍ അധികാരത്തിലെത്തി. 2002-ല്‍ നടന്ന ഭരണ അട്ടിമറിയില്‍ പുറത്തായെങ്കിലും രണ്ടുദിവസത്തിനകം അധികാരത്തില്‍ തിരിച്ചെത്തി. വെനിസ്വെലയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാവങ്ങള്‍ക്കായി ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്താണ് ചാവെസ് പ്രസിഡന്റ് പദവിയിലെത്തിയത്.

വെനസ്വെലയിലെ മധ്യവര്‍ഗ, ഉപരിവര്‍ഗ വിഭാഗങ്ങള്‍ ചാവെസിന്റെ കടുത്ത വിമര്‍ശകരായിരുന്നു തിരഞ്ഞെടുപ്പ് വഞ്ചന, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിങ്ങനെ വിവിധ ആരോപണങ്ങള്‍ വിമര്‍ശകര്‍ ചാവെസിനെതിരേ ഉയര്‍ത്തിയിരുന്നു. ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു ചാവേസ്. ചാവേസ് മുൻപൊരിക്കൽ ഒരു ക്രിസ്തീയപുരോഹിതനായിത്തീരാൻ പോലും ആഗ്രഹിച്ചിരുന്നു. യേശു ക്രിസ്തുവിന്റെ ആശയങ്ങളോട് വളരെ അടുത്തുനിൽക്കുന്നു ചാവേസിന്റെ സോഷ്യലിസ്റ്റ് ചിന്തകൾ, ക്രിസ്തു എപ്പോഴും എപ്പോഴും വിപ്ലവത്തിന്റെ കൂടെയാണ് എന്നുള്ള വാക്യം ചാവേസ് ഉപയോഗിച്ചിരുന്നുവത്രെ. വെനസ്വേലയിലെ കാത്തോലിക്കൻ ദേവാലയങ്ങളേയും പുരോഹിതരേയും ചാവേസ് നിരന്തരം വിമർശിച്ചിരുന്നു. കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയേപ്പോലും വിമർശിക്കാൻ ചാവേസ് ധൈര്യം കാണിച്ചിരുന്നു.2002-ല്‍ ചാവെസിനെതിരെ ഒരട്ടിമറി ശ്രമവും നടക്കുകയുണ്ടായി. ദീര്‍ഘകാലമായി ക്യാ‌ന്‍സര്‍ രോഗബാധിതനായിരുന്ന ഊഗോ ചാവെസ് 2013 മാര്‍ച്ച് അഞ്ചിന് നിര്യാതനായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   29-07-2018   ♛♛♛♛♛♛♛♛♛♛

ഈശ്വര ചന്ദ്ര വിദ്യാസാഗർ (ചരമദിനം)

ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമാണ്‌ ഈശ്വര ചന്ദ്ര വിദ്യാസാഗർ(26 September 1820 – 29 July 1891). തത്വചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുക്കാരൻ, വിവർത്തകൻ, പ്രിന്റർ, പ്രസാധകൻ, വ്യവസായി, നവോത്ഥാന പ്രവർത്തകൻ, ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്‌. ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്തു. 1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ആദ്യ(കാടൻ) ബംഗാളി ഭാഷയുടെ അക്ഷരലിപിയും രീതിയും മുറിച്ച് ക്രമപ്പെടുത്തിയതിനു ശേഷം ആദ്യമായി ബംഗാളി ഭാഷയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് ഇദ്ദേഹമണ്‌. അദ്ദേഹത്തിന്റെ സംസ്കൃത പാണ്ഡിത്യവും തത്ത്വചിന്തയും കൊണ്ട് കൽക്കട്ടയിലെ സംസ്കൃത കോളേജിൽ നിന്ന് അദ്ദേഹത്തിന്‌ വിദ്യാസാഗർ(സംസ്കൃതത്തിൽ വിദ്യ എന്നാൽ അറിവ് സാഗർ എന്നാൽ കടൽ (അറിവിന്റെ കടൽ) എന്ന പേര്‌ ബിരുദധാരിയായപ്പോൾ ലഭിച്ചു. പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനായ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അന്താരാഷ്ട്ര കടുവാ ദിനം

എല്ലാ വർഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആയി ആചരിക്കുന്നത്.കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു വാർഷിക ഓർമദിനം ആണ് ഇത്. 2010-ൽ സെന്റ് പീറ്റേഴ്സ്ബർഗ്ടൈഗർ സമ്മിറ്റിൽ വെച്ചാണ് ഇത് ആരംഭിച്ചത്.ലോകത്ത് ബംഗാൾ കടുവ, സുമാത്രൻ കടുവ, സൈബീരിയൻ കടുവ, പേർഷ്യൻ കടുവ, ജാവൻ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്. ഇന്ന് കടുവകൾ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. ഏഷ്യയിലാണ്ഏറ്റവും കൂടുതൽ കടുവകളെ കണ്ടുവരുന്നത്.നിര്‍ഭയത്വത്തിന്റെ, ശൗര്യത്തിന്റെ, മനോഹാരിതയുടെ പ്രതീകമായി ലോകം കാണുന്നത് ഭാരതത്തിന്റ കടുവകളെയാണ്. അതുകൊണ്ടുതന്നെയാണ് വംശനാശഭീഷണി അഭിമുഖീകരിച്ച ബംഗാള്‍ കടുവകള്‍ 1972 മുതല്‍ ദേശീയ മൃഗം ആയത്. ബംഗ്ലാദേശിന്റെയും ദേശീയ മൃഗം ബംഗാള്‍ കടുവയാണ്. ലോകത്തില്‍ കടുവകളുടെ എണ്ണമെടുത്താല്‍ എഴുപത് ശതമാനവും ഇന്ത്യയിലാണ്. കേന്ദ്ര സര്‍ക്കാര്‍ കടുവകളുടെ വംശനാശം തടയുന്നതിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുമ്പോള്‍ കടുവകളുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2006 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളില്‍ 1041 കടുവകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഇത് മൂവായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊന്നായി ഉയര്‍ന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   30-07-2018   ♛♛♛♛♛♛♛♛♛♛

അർനോൾഡ് ഷ്വാർസെനെഗർ (ജന്മദിനം)

ഒരു ആസ്ട്രിയൻ അമേരിക്കൻ ബോഡി ബിൽഡറും,നടനും, വ്യവസായിയും, രാഷ്ട്രീയപ്രവർത്തകനുമാണ്‌. നവംബർ 17, 2003 മുതൽ ജനുവരി 3, 2011 വരെ കാലിഫോർണിയയുടെ ഗവർണർ ആയിരുന്നു. 1947 ജൂലൈ 30 -ന് ഓസ്ട്രിയയിൽ ജനിച്ചു. ഇപ്പോൾ അമേരിക്കക്കാരനാണ്. ശരീര സൗന്ദര്യ മാത്സരികൻ, ഹോളിവുഡ് സൂപ്പർ താരം എന്നീ നിലകളിൽ പ്രശസ്തനായി.  ഓസ്ട്രിയയിൽ ആണ് ജനിച്ചതെങ്കിലും ഇപ്പോൾ അമേരിക്കക്കാരനായാണ് അറിയപ്പെടുന്നത്. ‘കോനൻ‘ പരമ്പരയിലുള്ള സിനിമകൾ ആണ് അദ്ദേഹത്തിനെ പ്രശസ്തനാക്കിയത്. ഓസ്ട്രിയൻ ഓക്ക് എന്നായിരുന്നു മി. ഒളിമ്പിയൻ കാലത്തെ വിളിപ്പേര് എന്നാൽ അർണീ എന്നും അഹ്നോൾഡ് എന്നുമാണ് ഹോളിവുഡിൽ അറിയപ്പെട്ടത്. ഏറ്റവും അടുത്തായി ഗവർണേറ്റർ (ഗവർണർ+ടെർമിനേറ്റർ) എന്ന് തമാശരൂപേണ വിളിച്ചുവരുന്നുണ്ട്. ജനപ്രീതിയുടെ കാര്യത്തിൽ അർണോൾഡ് എന്നും മുന്നിലായിരുന്നു. എന്നാൽ സംസാരത്തിൽ ഇന്നും ഓസ്ട്രിയൻ സ്വാധീനം ഉണ്ട് ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഹെൻ‌റി ഫോർഡ് (ജന്മദിനം)

ആദ്യത്തെ മോട്ടോർ കാർ നിർമ്മിക്കുകയും പതിനൊന്നു വർഷത്തിനു ശേഷം “ഫോർഡ് മോട്ടോർ കമ്പനി” സ്ഥാപിക്കുകയും ചെയ്ത ഹെൻ‌റി ഫോർഡ് 1863-മ് വർഷം ജൂലൈ 30- തിയതി ജനിച്ചു. നല്ലൊരു വ്യവസായിയും ലാഭത്തിൻറെ ഒരു ഭാഗം മനുഷ്യ നന്മയ്ക്കു വേണ്ടി വിനിയോഗിക്കുകയും ചെയ്തു. അമേരിക്കയിലെമിച്ചിഗനിൽ ജനിച്ച അദ്ദേഹം ഒരു കർഷകനായി ജീവിതമാരംഭിച്ച്. കാർ നിർമ്മാണത്തിനെ തുടർന്ന് ട്രാക്ടറുകളുടെയും, ടാങ്കുകളുടെയുംവിമാനങ്ങളുടെയും നിർമ്മാണം ആരംഭിച്ചു.

1891-ൽ തോമസ് ആൽ‌വ എഡിസന്റെഎഡിസൺ ഇല്ല്യുമിനേറ്റിങ്ങ് കമ്പനിയിൽ സബ്-സ്റ്റേഷൻ നൈറ്റ് എഞ്ചിനീയറായി ഫോർഡ് ജോലിയിൽ പ്രെവേശിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ തല്പരനായിരുന്ന് ഫോർഡിനു ഇല്ല്യുമിനേറ്റിങ്ങ് കമ്പനിയിലെ ജോലി വളരെയധികം ഇഷ്ടമായിരുന്നു. തുടർന്ന് 1892-ൽ ഫോർഡിനെ ആവിയന്ത്ര മേയ്ന്റനൻസ് എഞ്ചിനിയറായി നിയമിച്ചു.മേയ്ന്റനൻസ് എഞ്ചിനീയർ തസ്തിക ഫോർഡിനു ഗ്യാസോലിൻ ഇഞ്ചിനുകളിൽ കൂടുതൽ പരീക്ഷങ്ങൾ നടത്തുവാനുള്ള അവസരം ലഭിച്ചു.1903 ജൂൺ 16-ന് ഹെനറി ഫോർഡ് ഫോർഡ് മോട്ടോർ കമ്പനി രൂപികരിച്ചു. ഫോർഡ് തന്റെ കമ്പനിയിൽ പ്രൊഡക്ഷൻ ലൈൻ സമ്പ്രദായം കൊണ്ടുവന്നു. ഇതു വാഹനങ്ങളുടെ നിർമ്മാണസമയം ക്രമാധിതമായി കുറയ്ക്കുകയുണ്ടയി. അതിനാൽ ഫോർഡ് പിന്നീട് ഫാദർ ഒഫ് മാസ് പ്രൊഡക്ഷ്ൻ എന്നറിയപെടുന്നത്. 1913
ല്‍ പുറത്തിറക്കിയ മോഡല്‍ ടി എസ് വില്പനയില്‍ ചലനം സൃഷ്ടിച്ചു. 1918ല്‍ അമേരിക്കയിലെ കാറുകളില്‍ പകുതിയിലധികം ടി എസ് മോഡലിന്‍റേതായിരുന്നു. 15 ദശലക്ഷം കാറുകളാണ് ഈ മോഡലില്‍ ലോകമെങ്ങും വിറ്റു പോയത്. 1920 കളുടെ ഒടുവിലെത്തിയതോടെ ഫോര്‍ഡ് വിപണി പിടിച്ചു.1936ല്‍ തുടങ്ങിയ ഫോര്‍ഡ് ഫൗണ്ടേഷന്‍ ഇന്ന് ലോകം മുഴുവനുമുള്ള സേവന സംഘടനയാണ്. ഹോട്ടല്‍ വ്യവസായ രംഗത്തും ഫോര്‍ഡിന്‍റെ പേരുകളുണ്ട്.1947 ഏപ്രില്‍ ഏഴിന് ഹെന്‍‌ട്രി ഫോര്‍ഡ് മരണത്തിന് കീഴടങ്ങി ഇന്ന് ലോകമൊട്ടാകെ 224000 തൊഴിലാളികളും 90 നിർമാണ ശാലകളുമായി വമ്പൻ കമ്പനി ആയി നിലകൊള്ളുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

1930 ഫുട്ബോൾ ലോകകപ്പ് ഫൈനൽ

1930 ലാണ് സംഭവബഹുലമായ ഒന്നാമത്തെ ഫിഫ ലോകകപ്പിന് ആരംഭം കുറിച്ചത്. പതിമൂന്ന് ടീമുകൾ നാലു ഗ്രൂപ്പുകളിലായി 18 ടീമുകൾ . 1930 ജൂലൈ 30  ഉറുഗോയിലെ മോണ്ടി വിഡിയോയിൽ വെച്ചായിരുന്നു ഫൈനൽ.ലോകകപ്പ് എന്നു വിളിച്ചെങ്കിലും വെറും മൂന്നു ഭുഖണ്ഡങ്ങളില്‍ നിന്നു മാത്രമുള്ള രാജ്യങ്ങള്‍ മാത്രമാണ് ആദ്യലോകകപ്പില്‍ പങ്കെടുത്തത്. സൗത്ത് അമേരിക്കയില്‍ നിന്ന് ഏഴു രാജ്യങ്ങള്‍ പങ്കെടുത്തപ്പോള്‍, നാലു യൂറോപ്യന്‍ രാജ്യങ്ങളും പങ്കെടുത്തു. ബാക്കിയുള്ള രണ്ടു രാജ്യങ്ങള്‍ വന്നത് വടക്കേ അമേരിക്കയില്‍ നിന്നായിരുന്നു.
തെക്കേ അമേരിക്കയിലേക്കുള്ള ദുഷ്‌കരമായ ദീര്‍ഘയാത്രയാണ് യൂറോപ്യന്‍ ടീമുകള്‍ക്കു പങ്കെടുക്കുന്നതില്‍ വിലങ്ങുതടിയായത്. ക്വാളിഫിക്കേഷന്‍ മാച്ചുകള്‍ കളിക്കാതെ മല്‍സരിക്കാന്‍ സാധിക്കുമായിരുന്ന ഏക ഫുട്‌ബോള്‍ ലോകകപ്പാണ് 1930ലെ പ്രഥമ ലോകകപ്പ്.

അമേരിക്കയില്‍ നിന്ന് ചാമ്പ്യന്‍മാരായ യൂറഗ്വായ്ക്കു പുറമെ അര്‍ജന്‌റീന, ബ്രസീല്‍, ബൊളീവിയ, ചിലി, മെക്‌സിക്കോ, പരാഗ്വേ, പെറു, യൂഎസ് എന്നീ രാജ്യങ്ങളും, യൂറോപ്പില്‍ നിന്ന് ഫ്രാന്‍സ്, ബെല്‍ജിയം, റൊമേനിയ, യൂഗോസ്ലാവിയ എന്നീ നാലു രാജ്യങ്ങളും ആദ്യ ലോകകപ്പില്‍ പങ്കെടുത്തു. ആകെ 13 ടീമുകള്‍.

ഒരോ ഗ്രൂപ്പിലേയും ചാമ്പ്യന്മാരായി അമേരിക്കയും അർജന്റീനയും ഉറുഗ്വേ്യും യുഗോസ്ലോവിയ യും സെമിയിൽ കടന്നു. അമേരിക്കയും അർജന്റീനയും തമ്മില്ലുള്ള ആദ്യ സെമി അക്രമാാസക്തമായതിനാൽ അമേരിക്കയുടെ മധ്യനിര താരം റാഫേൽ ടെസിക്ക് കാലൊടിഞ്ഞ് പുറത്ത് പോകേണ്ടി വന്നു. മത്സരത്തിന്റെ പകുതിസമയത്ത് 1-Oന് മുന്നിലായിരുന്ന അർജന്റിന അവസാന സമയമാവുമ്പോഴേക്കും ലീഡുയർത്തി ഒന്നിനെതിരെ ആറ് ഗോളുകൾക്ക് വിജയിച്ച് ഫൈനലിൽ കടന്നു. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ യുഗോ സ്ലാവിയയെ നേരിട്ട ഉറുഗ്വേയെ ഞെട്ടിച്ച് ക്കൊണ്ട് ആദ്യം ലീഡ് നേടിയത് യുഗോസ്ലാവിയ ആയിരുന്നു. പക്ഷേ കളി അവസാനിക്കുമ്പോഴേക്കും യുഗോസ്ലാവിയയെ 6-1 ന് നിലം പരിശാക്കി ഉറുഗ്വേ ഫൈനലിൽ പ്രവേശിച്ചു. സെമിയിലെ റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് യുഗോസ്ലാവിയ ലൂസേഴ്സ് ഫൈനൽ കളിക്കാൻ കൂട്ടാക്കിയില്ലെങ്കിലും മൂന്നാം സ്ഥാനക്കാർക്കുള്ള ബ്രോൻസ് മെഡൽ ഫിഫ അമേരിക്കക്കും യുഗോസ്ലാവിയക്കും നൽകി. മുൻ മത്സരങ്ങളിലെ അക്രമങ്ങളും അരാധകരുടെ പോർവിളികളും എല്ലാം കൂടി യുദ്ധസമാനമായ അന്തരീക്ഷ മാ യി രു ന്നു മോണ്ടി വി ഡിയോയിൽ. ഫൈനൽ മത്സരം നിയന്ത്രിക്കാൻ ഒരു റഫറിമാരും തയ്യാറായിരുന്നില്ല. അവസാനം കളിതുടങ്ങാൻ ഏതാനും മണിക്കൂറുകൾക്ക് മുൻപ് ബെൽജിയം ക്കാരനായ റഫറി ജോൺ ലെൻജിനസ് ഫൈനൽ വിസിൽ മുഴങ്ങി ഒരു മണിക്കുറിനുള്ളിൽ രക്ഷപ്പെടാൻ പാകത്തിൽ ബോട്ട് ഒരുക്കി നിർത്തണം എന്ന ഉപാധിയോടെ കളി നിയന്ത്രിക്കാൻ തയ്യാറായി. കളി തുടങ്ങി അദ്യം സ്കോർ ചെയ്തത് ഉറുഗ്വേ യാ യി രുന്നു. ഉടനെെ തന്ന അർജന്റിന സമനില നേടുകയും പകുതി സമയത്തിന് കളി പിരിയിമ്പോൾ 2 - 1 ന് മുന്നിലാവുകയും ചെയ്തു. ആദ്യ പകുതിക്ക് ശേഷം ശക്തമായി തിരിച്ചടിച്ച ഉറുഗ്വേ 4 - 2 ന് പരാജയപ്പെടുത്തി 68,346 പേരുടെ കാണികൾക്ക് മുന്നിൽ ലോകകപ്പ് നേടിയ ആദ്യ രാജ്യമായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   31-07-2018   ♛♛♛♛♛♛♛♛♛♛

മുഹമ്മദ് റഫി (ചരമദിനം)

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരുപിന്നണിഗായകനായിരുന്നു മുഹമ്മദ് റഫി (December 24, 1924 – July 31, 1980). ഉർദു , ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽപാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി സിനിമകളിൽ പാടിയഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്.

ദേശീയ അവാർഡും ആറുതവണ ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. 1967ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യാരാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ സംഗീതസപര്യ 35 വർഷം നിണ്ടു നിന്നു. ഇന്ത്യഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്ഇദ്ദേഹത്തിന്റെ ഗാനങ്ങൾ. മുകേഷ് , കിഷോർ കുമാർ എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ ഉർദു-ഹിന്ദിചലച്ചിത്ര പിന്നണിഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു. നാലുപതിറ്റാണ്ട് നീണ്ട ആ സം­ഗീതജീവിതത്തില് ഏകദേശം 25000-ലധികം പാട്ടുകളാണ് അദ്ദേഹം പാടിയത്. പ്രതിഭയുടെ ശബ്ദം തൊട്ട പാട്ടുകളൊക്കെയും നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തു. ഹിന്ദി, കൊങ്കിണി, ഉറുദു, ഭോജ്പുരി, പഞ്ചാബി, ബംഗാളി, മറാത്തി, സിന്ധി, കന്നഡ, ഗുജറാത്തി, തെലുങ്ക് എന്നീ ഭാ­ഷകളെക്കൂടാതെ ഇംഗീഷ്, പേര്ഷ്യന് ഗാന­ങ്ങളും റഫി സാബ് പാടിയിട്ടുണ്ട്. എറ്റവും കൂടുതല് ഗാനങ്ങള് പാടിയത് ലതയാണ് എന്ന ഗിന്നസ് റെക്കോർഡിൽ റാഫി അസ്വസ്ഥനായിരുന്നു. രണ്ടു തവണ ഗിന്നസ് റെക്കോർഡ് അധികൃതര്ക്ക് കത്തെ­ഴുതിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അദ്ദേഹം അത് മറക്കുകയായിരുന്നു. റഫിയുടെ അസാമാന്യമായ ആലാപനസൌന്ദര്യത്തില് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ് നെഹ്രു കരഞ്ഞു പോയ സംഭവവും ഉണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധി വിട പറഞ്ഞ സമയത്ത് റഫി പാടിയ "സുനോ സുനോ ആയേ ദുനിയാവാലോന് ബാപ്പൂജീക്കി അമര് കഹാനി....." എന്ന പാട്ട് കേട്ട് നെഹ്രു പൊട്ടിക്കരഞ്ഞു, പിന്നീട് റാഫിയെ വിളിച്ച്‌ അഭിനന്ദിക്കുകയും വീണ്ടും ആ പാട്ട് പാടിക്കുകയും ചെയ്തു. 1980ല് 'ആസ് പാസ്' എന്ന ചിത്രത്തിന് വേണ്ടി അവസാനമായി പാടി. 1980 ജുലായ് 31ന് റഫിസാബ് ഈ ലോകത്തോട് വിട പറഞ്ഞു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മുൻഷി പ്രേംചന്ദ് (ജന്മദിനം)

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് (ജൂലൈ 31, 1880 - ഒക്ടോബർ 8, 1936) മുന്നൂറോളം കഥകളും 12 നോവലുകളും, അഞ്ച് നാടകങ്ങൾ, സേവാസദൻ, നിർമല, ഗോദാൻ, ഗബൻ, രംഗഭൂമി, കർമഭൂമി, കായകൽപ് എന്നീ നോവലുകൾ, കഫൻ, പൂസ്കീരാത്ത്, ശത്രഞ്ജ്കേ ഖിലാടി തുടങ്ങിയ പ്രമുഖ കഥകൾ. ഇവയെല്ലാമാണ് മുൻഷി പ്രേം ചന്ദിനെ ഇന്ത്യയിലെ എഴുത്തുകാരിൽ മുൻപന്തിയിൽ നിർത്തുന്നത്.ഉത്തർപ്രദേശിലെ വാരാണസിക്കടുത്തുള്ള ലമഹി ഗ്രാമത്തിൽ ഒരു സാധാരണ കർഷകകുടുംബത്തിലാണ് മുൻഷി പ്രേംചന്ദ് ജനിച്ചത്. അച്ഛൻ അജായബ്ലാൽ ശ്രീവാസ്തവ പോസ്റ്റ്ഓഫീസിൽ ഗുമസ്തനായിരുന്നു. അമ്മ ആനന്ദി. ധനപത്റായ് എന്നായിരുന്നു പ്രേംചന്ദിന്റെ യഥാർഥ പേര്.ആദ്യം സ്കൂളിലെ അധ്യാപകനായും പിന്നീട് ഉപവിദ്യാഭ്യാസ ഓഫീസർവരെയായി ജീവിതം നയിച്ചു. ഉറുദുവിൽ നവാബ്റായ് (ജിഹൃരവ) എന്നപേരിലായിരുന്നു എഴുതിത്തുടങ്ങിയത്. ആദ്യ കഥാസമാഹാരമായ സോസ്-എ-വതൻ (ഒരു രാഷ്ട്രത്തിന്റെ വിലാപം) രാജ്യദ്രോഹപരമാണെന്നാരോപിച്ച് ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി കത്തിച്ചു. പിന്നീടാണ് പ്രേംചന്ദ് എന്ന തൂലികാനാമം സ്വീകരിച്ചത്. ഭാര്യ മരിച്ചതിനാൽ വിധവയായ ശിവറാണിദേവിയെ വിവാഹംകഴിച്ചു. വിധവാവിവാഹം അന്നൊരു പാപമായി കരുതിയിരുന്നു. 

1921-ൽ മഹാത്മാഗാന്ധിയുടെ ആഹ്വാനത്താൽ പ്രേംചന്ദ് സർക്കാർജോലി ഉപേക്ഷിച്ചു. മുഴുവൻസമയ എഴുത്തിൽ മുഴുകി.19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ശൈശവവിവാഹ, സ്ത്രീധന സമ്പ്രദായത്തിനെതിരെയും വിധവാവിവാഹത്തിനനുകൂലമായും ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയും ഭാരതത്തിന്റെ ആത്മാവായ ഗ്രാമത്തിന്റെ നന്മയെയും ഗ്രാമീണരുടെ അനാചാരങ്ങൾക്കെതിരായും തൂലിക ചലിപ്പിച്ച പ്രേംചന്ദ് ഹിന്ദിയിലെ നോവൽ സമ്രാട്ടായി അറിയപ്പെടുന്നു.ഇന്ത്യൻപോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


ഉധം സിങ് (ചരമദിനം)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ് ഉധം സിങ്. (26 ഡിസംബർ 1899 - 31 ജൂലൈ 1940) പഞ്ചാബിലെ സംഗ്രൂരിലാണ് അദ്ദേഹം ജനിച്ചത്. ഷേര്‍ സിങ് എന്നായിരുന്നു ബാല്യത്തിലെ പേര്. അച്ഛന്‍റെ മരണശേഷം ഒരു അനാഥാലയത്തിലാണ് അദ്ദേഹം വളര്‍ന്നത്. അവിടെവെച്ചാണ് പേരുമാറ്റി ഉധം സിങ് എന്നാക്കുന്നത്.അദ്ദേഹത്തെ ഷഹീദ്-ഇ-ആസാം സർദാർ ഉധം സിംഗ് എന്നും വിളിക്കുന്നു ("ഷഹീദ്-ഇ-ആസാം" എന്നതിന്റെ അർത്ഥം "മഹാനായ രക്തസാക്ഷി" എന്നാണ്.1918 ൽ മെട്രിക്കുലേഷൻ പരീക്ഷ പാസായ അദ്ദേഹം 1919 ൽ അനാഥാലയം വിട്ടു.

1924-ൽ ഉധം സിങ് വിപ്ലാവാശയങ്ങൾ പ്രചരിപ്പിച്ചിരുന്ന ഗദ്ദർ പാർടിയിൽ അംഗത്വം നേടി. തുടർന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ, ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ എന്നിവയിൽ അംഗമായി പ്രവർത്തിച്ചു തുടങ്ങി.കോളനി രാജ്യങ്ങളിലെ ജനങ്ങളെ പുഴുക്കളേപ്പോലെ കാണുന്ന ബ്രിട്ടീഷ് മേൽക്കോയ്മ ഭാരതീയന്റെ അക്രമ രാഹിത്യ സമരത്തോട് മാപ്പർഹിക്കാത്ത ക്രൂരത കാണിച്ച ദിനമാണ് 1919 ഏപ്രിൽ 13 .പഞ്ചാബിലെ അമൃത് സറിൽ വൈശാഖി ആഘോഷത്തോടനുബന്ധിച്ച് ജാലിയൻ വാലാബാഗിൽ സമ്മേളിച്ച ജനക്കൂട്ടത്തിന് നേരേ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറിന്റെ നിർദ്ദേശമനുസരിച്ച് ബ്രിട്ടീഷ് പട്ടാളം വെടിവെക്കുകയായിരുന്നു . അനൗദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ ആയിരത്തിലധികമാണ് . ഇരട്ടിയിലധികം പേർ പരിക്കേറ്റ് വീണു. നിർബന്ധിത വിരമിക്കലിന് വിധേയനായെങ്കിലും ബ്രിട്ടീഷ് യാഥാസ്ഥിതികർക്ക് ഡയർ വീരപുരുഷനായി മാറി .വെടിയുതിർക്കാൻ ഡയറിന് നിർദ്ദേശം നൽകിയ അന്നത്തെ പഞ്ചാബ് ലെഫ്റ്റനൻഡ് ഗവർണർ മൈക്കൽ ഓഡയറും പ്രകീർത്തിക്കപ്പെട്ടു. ഉധാം സിങ്ങും അനാഥാലയത്തിൽ നിന്നുള്ള സുഹൃത്തുക്കളും സമ്മേളന നഗരിയിലെ ജനക്കൂട്ടത്തിന് വെള്ളം വിളമ്പുകയായിരുന്നു.ജാലിയൻ വാലാബാഗ് സംഭവത്തിന് ദൃക്സാക്ഷിയായ ഈ പത്തൊൻപത് കാരൻ മരിച്ചു വീണവരെ സാക്ഷി നിർത്തി അന്നൊരു പ്രതിജ്ഞയെടുത്തു . ഈ ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു പ്രതിജ്ഞ.മൈക്കിൾ ഡയറിനെതിരെ പ്രതികാരം മനസ്സിൽ സൂക്ഷിച്ച ഉധം സിങ് 1934-ൽ ജർമനി വഴി ഇംഗ്ലണ്ടിലെത്തി.

1940 മാർച്ച് 13ന്, യു.കെയിലെ കാക്‌സ്ടൺ ഹാളിൽ മദ്ധ്യേഷ്യൻ സൊസൈറ്റിയുടെയും ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്റെയും സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജനറൽ ഡയർ. സമ്മേളനം അവസാനിച്ച സമയം, ഡയറിനുനേരെ ഒരു പുസ്തകത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് പുറത്തെടുത്ത് ഉധം സിംഗ് രണ്ടു വട്ടം വെടിയുതിർത്തു. ജനറൽ ഡയറിന്റെ മരണത്തിന് അത് മതിയായിരുന്നു.നീണ്ട 21 വർഷത്തെ കാത്തിരിപ്പിനു ശേഷം വെടിവെച്ചുകൊന്ന് ഉധം സിംഗ് തന്റെ പ്രതിജ്ഞ പാലിച്ചു . ലോക മനസാക്ഷിക്ക് മുന്നിൽ വെള്ളക്കാരന്റെ നൃശംസത ഒരിക്കൽ കൂടി തുറന്ന് കാട്ടാൻ ആ കൃത്യത്തിനു കഴിഞ്ഞു . മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെട്ട പഞ്ചാബ് ജനതയ്ക്ക് വേണ്ടി പ്രതികാരം ചെയ്ത് ഉധം സിംഗ് രാഷ്ട്രത്തോടുള്ള കടമ പൂർത്തിയാക്കുകയും ചെയ്തു. ഉധം സിംഗിനെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായതിനെ തുടർന്ന്, കോടതിയിലെ വിചാരണയിൽ പേരെന്താണെന്ന ചോദ്യത്തിന് ‘റാം മുഹമ്മദ് സിങ് ആസാദ്’ എന്ന് മറുപടി കൊടുത്തത് ഭരണാധികാരികളെ സ്തംബ്ധരാക്കി. മതത്തിന്റെ പേരിൽ ഇന്ത്യയെ തമ്മിലടിപ്പിച്ചിരുന്ന ബ്രിട്ടീഷ് കുതന്തങ്ങൾക്കും അതിന്റെ പേരിൽ രാജ്യത്ത് പരസ്പരം കലഹിച്ചിരുന്ന മതഭ്രാന്തന്മാർക്കുമുള്ള മറുപടിയുമായിരുന്നു മതസൗഹാർദ്ദത്തെ സൂചിപ്പിക്കുന്ന ഉധം സിങിന്റെ ഈ മറുപടി.

1940 ഏപ്രിൽ1 ന് ജനറൽ ഡയറിനെ വധിച്ച കുറ്റം ഉധംസിംഗിനുമേൽ ചുമത്തപ്പെട്ടു. സെൻട്രൽ ക്രിമിനൽ കോടതിയിൽ വാദം നടന്ന 42 ദിവസവും അദ്ദേഹത്തെ പാർപ്പിച്ചിരുന്ന ബ്രിക്സ്റ്റൺ ജയിലിൽ ഉധം സിംഗ് നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു. താൻ നടത്തിയ കൊലപാതകത്തെ ന്യായീകരിച്ച സിംഗ് അതിൽ ഒരിക്കലും ഖേദം പ്രകടിപ്പിച്ചില്ല. 1940 ജൂലായ് 31ന് പെന്റോൺവില്ലെ ജയിലിൽവച്ച് ഉധം സിംഗിനെ തൂക്കിലേറ്റി. എം‌എൽ‌എ സാധു സിംഗ് തിണ്ടിന്റെ അഭ്യർഥന മാനിച്ച് 1974 ൽ സിങ്ങിന്റെ ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചു . ഇന്ദിരാഗാന്ധി , ശങ്കർ ദയാൽ ശർമ , സെയിൽ സിംഗ് എന്നിവർ ചേർന്നാണ് കവചം സ്വീകരിച്ചത് . ഉധം സിങ്ങിനെ പിന്നീട് പഞ്ചാബിലെ സുനാമിന്റെ ജന്മസ്ഥലത്ത് സംസ്‌കരിച്ചു .അദ്ദേഹത്തിന്റെ മരണദിനം പഞ്ചാബിലെ ഒരു പൊതു അവധി ദിവസമാണ്. ചിതാഭസ്മം സത്‌ലജ് നദിയിൽ വിതറി. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.