ആഗസ്റ്റ് മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...
Prepared by NISHAD KakKanad
|
♛♛♛♛♛♛♛♛♛♛ 01-08-2018 ♛♛♛♛♛♛♛♛♛♛
|
കേരളത്തിലെ ഒരു പത്രപ്രവർത്തകനും മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു കെ. എം. മാത്യു (1917 ജനുവരി 2 - 2010 ഓഗസ്റ്റ് 1). 1917 ജനുവരിയിൽ കെ.സി മാമൻ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മ (മാമ്മി)യുടേയും മകനായി ആലപ്പുഴയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്ന് ബിരുദം നേടി. 1954 ലാണ് അദ്ദേഹം മനോരമയുടെ മാനേജിംഗ് എഡിറ്ററാവുന്നത്. പിന്നീട് 1973 ൽ ചീഫ് എഡിറ്ററായി അധികാരമേറ്റു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ,പ്രസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ , റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റ് (റിൻഡ്) എന്നിവയുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ പത്രത്തിന്റേയും, അനുബന്ധ മാഗസിനുകളുടെയും, ഓൺലൈൻ എഡിഷൻ, എഫ്.എം റേഡിയോ തുടങ്ങി മനോരമയുടെ പല സംരംഭങ്ങളുടേയും മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.
സമൂഹത്തിനു നൽകിയ വിശിഷ്ട സംഭാവനക്കയി അദ്ദേഹത്തിനു 1998-ൽ പത്മഭൂഷൺ ലഭിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപർക്ക് ഇന്ത്യൻ എക്സ്‌പ്രസ്ഏർപ്പെടുത്തിയ ബി.ഡി.ഗോയങ്ക അവാർഡ് , ഫൗണ്ടേഷൻ ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷൻ അവാർഡ്,പത്രരംഗത്തെ ദീർഘ കാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം,സ്വദേശാഭിമാനി പുരസ്കാരം,ദേശീയോദ്ഗ്രഥനത്തിനുള്ള രാമകൃഷ്ണ ജയ് ദയാൽ ഹാർമണി അവാർഡ് തുടങ്ങി മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 2010 നു അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖം മൂലം മരണമടഞ്ഞു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.
പിംഗളിവെങ്കയ്യ (ജന്മദിനം)
പൂച്ച ദിനം

۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
മീനാകുമാരി (ജന്മദിനം)
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു മികച്ച നടിയായിരുന്നു മീനാകുമാരി (ഓഗസ്റ്റ് 1, 1932 - മാർച്ച് 31, 1972).33 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് ഉടമയായിരുന്നു 38-ാം വയസ്സില്‍ അന്തരിച്ച ഇന്ത്യന്‍ സിനിമയുടെ ട്രാജഡി ക്വീന്‍ എന്നറിയപ്പെട്ടിരുന്ന മീനാ കുമാരി. തിരശീലയിലെ പ്രഭാവം കൊണ്ടും ഡയലോഗ് പറയുന്നതിന്റെ പെര്‍ഫെക്ഷന്‍ കൊണ്ടും സമാനതകളില്ലാത്ത പ്രതിഭയായിത്തീര്‍ന്നവര്‍നാല് വയസ്സില്‍ കുടുംബം പോറ്റാനായി സിനിമയില്‍ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ അവര്‍ ആദ്യ കാലങ്ങളില്‍ ബേബി മീന എന്നറിയപ്പെട്ടു.1946ലെ ‘ബചോന്‍ കാ ഖേല്‍’ എന്ന സിനിമയിലാണ് മീനാ കുമാരി ആദ്യമായി നായികാ വേഷം അണിഞ്ഞതെങ്കിലും 1952ല്‍ ഇറങ്ങിയ ‘ബൈജു ബാവ്രായാണ് അവരെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.1962ല്‍ റിലീസ് ചെയ്ത ‘സാഹെബ്, ബീവി ഓര്‍ ഗുലാം’ എന്ന ചിത്രത്തില്‍ മീനാ കുമാരി അവതരിപ്പിച്ച ചോട്ടി ബഹു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് വരെ അവര്‍ ചെയ്തതില്‍ വച്ചേറ്റവും മികച്ചതും മനോഹരവുമായ പ്രകടനമായി അത് വിലയിരുത്തപ്പെടുന്നു.1963ല്‍ മീനാ കുമാരിയുടെ മൂന്നു ചിത്രങ്ങള്‍ മികച്ച അഭിനേത്രിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു. ‘സാഹെബ്, ബീവി ഓര്‍ ഗുലാം’, ‘ആരതി’, ‘മേം ചുപ് രഹൂംഗി’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് അവരെ നോമിനേഷന് അര്‍ഹയാക്കിയത്. ‘സാഹെബ്, ബീവി ഓര്‍ ഗുലാം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം നേടിയത്1968ല്‍ മീനാ കുമാരിയ്ക്ക് അമിത മദ്യപാനം മൂലമുണ്ടാകുന്ന ലിവര്‍ സിറോസിസ് എന്ന രോഗം ബാധിച്ചു. ലണ്ടന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ചികിത്സ നേടി ഭേദപ്പെട്ട നിലയില്‍ അവര്‍ തിരിച്ചു വന്നു. ഡോക്ടര്‍മാരുടെ വിലക്കുകളെ മറികടന്നു അവര്‍ സിനിമയില്‍ അഭിനയിക്കുന്നത് തുടരുകയും ചെയ്തു.‘പാകീസാ’ എന്ന വിഖ്യാത ചിത്രം റിലീസ് ചെയ്തു മൂന്നാഴ്ചകള്‍ പിന്നിട്ടപ്പോള്‍ മീനാ കുമാരിയുടെ നില അതീവ ഗുരുതരമായി. കോമയിലേക്ക് പോയ അവര്‍ 1972 മാര്‍ച്ച് 31ന് അന്തരിച്ചു. മരണ കാരണമായി കണ്ടെത്തിയത് ലിവര്‍ സിറോസിസ് ആയിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, മാക്സിം കാർഡും...
♛♛♛♛♛♛♛♛♛♛ 02-08-2018 ♛♛♛♛♛♛♛♛♛♛
|
ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ (ഓഗസ്റ്റ് 2, 1876 - ജൂലൈ 4, 1963). ഇപ്പോഴത്തെ ആന്ധ്രാപ്രദേശിലെ ഭട്ട്‌ലപെനുമരു എന്ന സ്ഥലത്ത് ജനിച്ചു 1921ല്‍, ബസവാഡയില്‍ (ഇന്നത്തെ വിജയവാഡ) നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി സെഷനില്‍ ഇന്ത്യയിലെ പ്രമുഖ മതങ്ങളായ ഹിന്ദുവിനേയും മുസല്‍മാനെയും പ്രതിനിധാനം ചെയ്ത് ചുവപ്പും പച്ചയും നിറത്തില്‍ ഡിസൈന്‍ ചെയ്ത പതാക ഗാന്ധിയുടെ അംഗീകാരത്തിനായ് ആന്‍ഡ്രക്കാരനായ വെങ്കയ്യ് സമര്‍പ്പിച്ചു. ഇന്ത്യയില്‍ ഹിന്ദുവും മുസല്‍മാനും പുറമെ ക്രിസ്ത്യാനിയും മറ്റനേകം മത വിശ്വാസികളും ഉള്ളതിനാല്‍ അവരെ പ്രതിനിധാനം ചെയ്ത് വെള്ള നിറവും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതിനിധീകരിച്ച് ചര്‍ക്കയും കൂടി ഉള്‍പ്പെടുത്തി പ്രസ്തുത ഫ്‌ളാഗിന് മാറ്റം വരുത്താന്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. വെളുത്ത സ്ട്രിപ്പും ചര്‍ക്കയും പതാകയില്‍ ഉണ്ടായിരിക്കണമന്ന ഗാന്ധിയുടെ നിര്‍ബന്ധ പ്രകാരം, റീ ഡിസൈന്‍ ചെയ്ത് ഗാന്ധിജിയുടെ അംഗീകാരത്തിനായ് സമര്‍പ്പിച്ച അനൗദ്യോഗികമായ് അംഗീകരിച്ച ദേശീയ പതാക. ഗാന്ധിയുടെ ഡിസൈന്‍ ആയി പരക്കെ അറിയപ്പെടുന്ന ഈ പതാക അയര്‍ലണ്ടിന്റെ ദേശീയ പതാകയെ അടിസ്ഥാനമാക്കി ഡിസൈന്‍ ചെയ്തതിനാല്‍ കോണ്‍ഗ്രസ് കമ്മറ്റി ഔദ്യോഗികമായ് അംഗീകരിച്ചില്ല. എന്നിരുന്നാലും കാലങ്ങളോളം ഇത് ഭാരതത്തിന്റെ ദേശീയ പതാകയായ് ഉപയോഗിക്കപ്പെട്ടു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.
മൈഥിലിശരൺ ഗുപ്‌ത് (ജന്മദിനം)
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
അലക്സാണ്ടർ ഗ്രഹാം ബെൽ (ചരമദിനം)
ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ (മാർച്ച് 3, 1847 - ഓഗസ്റ്റ് 2, 1922). സ്കോട്ട്‌ലാന്റിലെ എഡിൻബറോയിലാണ് ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകൾ ബെല്ലിന്റെ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു.കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു.ടെലിഫോൺ ആദ്യമായി വികസിപ്പിച്ചെടുത്തതിന് പകർപ്പവകാശം കിട്ടിയത് അലക്സാണ്ടർ ഗ്രഹാം ബെല്ലിനാണ്.
വീടുകളിലും ഓഫീസുകളിലുമൊക്കെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന അനലോഗ് ഫോൺ സിസ്റ്റം, ടെലിഫോൺ കണ്ടുപിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ സ്ഥാപിച്ച കമ്പനിയുടെ അനന്തരഗാമിയാണ്. "വിസിബിൾ സ്പീച്ച്" എന്ന അക്ഷരമാല ഉപയോഗിച്ച് ബധിരരെ സംസാരിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഗ്രഹാം ബെൽ.ശബ്ദതരംഗങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയ ഗ്രഹാംബെല്ലിന് അവയുപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഉപകരണം നിർമ്മിക്കണമെന്ന ആഗ്രഹം ശക്തമായിരുന്നു. അങ്ങനെയാണ് മെക്കാനിക്കായി പ്രവർത്തിച്ചിരുന്ന തോമസ് വാട്സനെ തന്റെ സഹായിയായി നിയമിക്കുന്നത്. നിരവധി പരിശ്രമങ്ങൾക്കൊടുവിൽ അക്വസ്റ്റിക് ടെലഗ്രാഫ് എന്ന ഉപകരണം നിർമ്മിച്ച ഗ്രഹാംബെൽ അമേരിക്കൻ പേറ്റന്റിന് അപേക്ഷിച്ചു.ഗ്രഹാംബെല്ലിന് 1876 മാർച്ച് 7 ന് പേറ്റന്റ് ലഭിച്ചു. മാർച്ച് 10 നാണ് പ്രശസ്തമായ മി. വാട്സൻ, ഇവിടെ വരു, നിങ്ങളെയെനിക്ക് കാണണം എന്ന ആദ്യ വാചകങ്ങൾ ടെലിഫോണിലൂടെ വാട്സന് ലഭിക്കുന്നത്. ആ വർഷം ആഗസ്റ്റിൽ കാനഡിലെ ബ്രാന്റ് ഫോർഡിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള പാരീസ് എന്ന സ്ഥലത്തേയ്ക്ക് ആദ്യ ദീർഘദൂരഫോൺ സന്ദേശമയച്ചു. 1915 ജനവരി 25 ന് എ.ടി. ആൻഡ് ടി എന്ന് പേരുമാറിയ ബെല്ലിന്റെ സ്ഥാപനം ന്യൂയോർക്കിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് ആദ്യ ഭൂഖണ്ഡാന്തര ശബ്ദസന്ദേശമയച്ചു. ഒരറ്റത്ത് ഗ്രഹാംബെല്ലും മറ്റേയറ്റത്ത് വാട്സണും. വിഖ്യാതമായ നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ അധ്യക്ഷനായിരുന്ന ഗ്രഹാംബെൽ ശാസ്ത്രസാങ്കേതിക വിദ്യയിലെ അതികായനാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വിപ്ലവകരമായ ഫൈബർ ഓപ്റ്റിക് സാങ്കേതികവിദ്യയുടെ തുടക്കം പോലും ഈ മഹാപ്രതിഭയുടെ ചിന്തയിലുയർന്ന ആശയത്തോട് കടപ്പെട്ടിരിക്കുന്നു. 75-ആം വയസിൽ കാനഡയിലെ നോവ സ്കോട്ടിയയിൽവച്ച് അദ്ദേഹംഅന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

പ്രഫുല്ല ചന്ദ്ര റായ് (ജന്മദിനം)
പണ്ഡിതൻ, രസതന്ത്രശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയാണ് പ്രഫുല്ല ചന്ദ്ര റായ് (ഓഗസ്റ്റ് 2, 1861 - ജൂൺ 16, 1944)കൊറോണ കാലത്ത് ലോകം ഏറ്റവും കൂടുതല്‍ ആദരവോടെ ഓര്‍മ്മിക്കുന്ന പേര് ഈ ഭാരതീയന്റേതാണ്. ആചാര്യ പ്രഫുല്ല ചന്ദ്ര റേ. ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കൊറോണയ്ക്കെതിരെ ഏറ്റവും കൂടുതല്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ 70 ശതമാനവും നിര്‍മിക്കുന്നത് പ്രഫുല്ല ചന്ദ്ര റേ സ്ഥാപിച്ച ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്. രാജ്യത്തെ ആദ്യത്തെ മരുന്ന് നിര്‍മാണ കമ്പനിയാണിത്.
1861 ആഗസ്റ്റ് 2ന് പഴയ ബംഗാളിലെ ഖുല്‍നാ ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അവിടെയുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു ഒമ്പത് വയസ്സുവരെ പഠനം. ഹേര്‍ സ്‌കൂള്‍, ആല്‍ബര്‍ട്ട് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം.
1879ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ വിജയിച്ച് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി. ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും അതീവ താല്‍പര്യമുണ്ടായതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്നും ആ വിഷയങ്ങള്‍ പഠിച്ചു. ബിരുദ പഠന കാലത്ത് ഒരു അഖിലേന്ത്യാ മത്സരത്തില്‍ പങ്കെടുത്ത് ഗില്‍ക്രിസ്റ്റ് സ്‌കോളര്‍ഷിപ്പ് നേടി. ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ പുനര്‍പഠനത്തിനായി ചേര്‍ന്നു. 1887ല്‍ അവിടെ നിന്നും ഡിഎസ്‌സി ബിരുദം പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ തിരിച്ചെത്തിയ റേ 1889ല്‍ പ്രസിഡന്‍സി കോളേജില്‍ കെമിസ്ട്രി അധ്യാപകനായി ചേര്‍ന്നു. 27 വര്‍ഷം ഇവിടെ സേവനമനുഷ്ഠിച്ചു.
1892ല്‍ 700 രൂപ മുതല്‍മുടക്കില്‍ ബംഗാള്‍ കെമിക്കല്‍ വര്‍ക്സ് ലബോറട്ടറിക്ക് രൂപം കൊടുത്തു. 1893ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ മെഡിക്കല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഇവിടെ നിര്‍മിച്ച ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത്. 1901 ആയപ്പോഴേക്കും രണ്ട് ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് ബംഗാള്‍ കെമിക്കല്‍ വര്‍ക്സ് എന്നത്, ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ വര്‍ക്സായി പരിവര്‍ത്തനപ്പെടുത്തി. ബംഗാള്‍ കെമിക്കല്‍സിന്റെ വളര്‍ച്ചയും അതിവേഗത്തിലായിരുന്നു. 1905ല്‍ കൊല്‍ക്കത്തയിലെ മണിക്തലയില്‍ ആദ്യത്തെ ഫാക്ടറിയും 1920ല്‍ പാനിഹട്ടിയില്‍ രണ്ടാമത്തെ ഫാക്ടറിയും സ്ഥാപിതമായി. 1938ല്‍ മുംബൈയിലാണ് മൂന്നാമത്തെ ഫാക്ടറി സ്ഥാപിച്ചത്.
1895ലാണ് പ്രഫുല്ല ചന്ദ്ര റേ, മെര്‍ക്യുറസ് നൈട്രേറ്റ് കണ്ടുപിടിച്ചത്. റേയും ഗവേഷക വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൈട്രേറ്റുകളേയും ഹൈപ്പോനൈട്രേറ്റുകളേയും സംബന്ധിച്ചുള്ള ഒരു പഠന ശാഖ തന്നെ വളര്‍ത്തിയെടുത്തു. ഭാരതീയ പൈതൃകത്തില്‍ അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു എന്നുവേണം പറയാന്‍. പ്രാചീന ഇന്ത്യയുടെ രസതന്ത്ര നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ പഠിച്ചു. സംസ്‌കൃതത്തിലും പ്രാകൃത ഭാഷയിലും ലഭ്യമായ കൈയെഴുത്ത് പ്രതികള്‍, വിശേഷിച്ചും ആയുര്‍വേദ ഗ്രന്ഥങ്ങള്‍ സമഗ്രമായി പഠനവിധേയമാക്കി. അതിലെല്ലാം പരാമര്‍ശിക്കുന്ന പല നിര്‍മാണ വിദ്യകളും സ്വയം പരീക്ഷിച്ചു. അതെല്ലാം സംഗ്രഹിച്ച് ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം എന്നപേരില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചു. അറേബ്യയിലും യൂറോപ്പിലും നിലനിന്നിരുന്ന ആല്‍ക്കെമിയാണ് പ്രാചീനകാല രസതന്ത്രം എന്ന് വിശ്വസിച്ചിരുന്നവര്‍ക്ക്, റേയുടെ കണ്ടെത്തലുകള്‍ അത്ഭുതമുളവാക്കി.
1919ല്‍ ബ്രിട്ടീഷ് ഭരണകൂടം നൈറ്റ്(സര്‍) പദവി നല്‍കി ആദരിച്ചു. ഇന്ത്യന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായി 1924ല്‍ റേ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടണ്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഓണററി ഫെല്ലോ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1944 ജൂണ്‍ 16ന് തന്റെ 82-ാം വയസില്‍ ആചാര്യ പ്രഫുല്ല ചന്ദ്ര റേ അന്തരിച്ചു. 2011ല്‍ അദ്ദേഹത്തിന്റെ 150-ാം ജന്മ വാര്‍ഷികത്തില്‍ ദി റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി, കെമിക്കല്‍ ലാന്‍ഡ്മാര്‍ക്ക് ഫലകം സമര്‍പ്പിച്ചത് റേയ്ക്കാണ് എന്നതും ശ്രദ്ധേയം. ആ ബഹുമതിക്ക് അര്‍ഹനാവുന്ന യൂറോപ്യന്‍ അല്ലാത്ത ആദ്യ വ്യക്തിയും ആചാര്യ റേയാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...

♛♛♛♛♛♛♛♛♛♛ 03-08-2018 ♛♛♛♛♛♛♛♛♛♛
|
ഹിന്ദിയിലെ ആധുനിക കവികളിൽ പ്രശസ്തനും ഒരു സ്വാതന്ത്ര്യ സമരസേനാനിയുമാണ് മൈഥിലി ശരൺ ഗുപ്ത് (3 ആഗസ്റ്റ് 1885-12 ഡിസംബർ 1964സേത് രാംചരൺ ഗുപ്തയുടേയും കാശീബായിയുടേയും മകനായി ഝാൻസിയിൽ ജനിച്ചു. വിദ്യാലയത്തിലെ വിദ്യാഭ്യാസത്തോട് താൽപര്യമില്ലാതിരുന്നതിനാൽ സ്വഭവനത്തിലായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. സംസ്കൃതം ,ഇംഗ്ലീഷ് ,ബംഗാളി എന്നീ ഭാഷകൾ പഠിച്ചിരുന്നു. 1895ൽ വിവാഹിതനായി. രാമായണം മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ. വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത്. കവിയെന്നതിന് പുറമെ ഒരു നല്ല നാടകരചയതാവുമാണ് ഇദ്ദേഹം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ആദ്യ ദിന കവറും.
ബറാക്ക് ഹുസൈൻ ഒബാമ (ജന്മദിനം)
♛♛♛♛♛♛♛♛♛♛ 04-08-2018 ♛♛♛♛♛♛♛♛♛♛
|
അമേരിക്കൻ ഐക്യനാടുകളുടെ നാല്പ്പതിനാലാമത് പ്രസിഡന്റായിരുന്നു. ജനനം( August 4, 1961) തുടർച്ചയായി രണ്ടു തവണ അദ്ദേഹം അമേരിക്കയുടെ പ്രസിഡന്ടായിട്ടുണ്ട് . പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപേ ഇല്ലിനോയി സംസ്ഥാനത്തുനിന്നുള്ള അമേരിക്കൻ സെനറ്റ് അംഗമായിരുന്നു. യു.എസ്. സെനറ്റിന്റെ ചരിത്രരേഖകൾ പ്രകാരം ആഫ്രിക്കൻ - അമേരിക്കൻ വിഭാഗത്തിൽ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. സംസ്ഥാനത്ത് വധശിക്ഷ ലഭിക്കാവുന്ന കുറ്റവാളികളുടെ ചോദ്യം ചെയ്യൽ വീഡിയോ രേഖപ്പെടുത്തണമെന്ന നിയമം ഇദ്ദേഹമാണ് കൊണ്ടുവന്നത്. അതിന് ശേഷം 2002-ഇലെ തിരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.രണ്ടായിരത്തിയേഴ് ഫെബ്രുവരിയിൽ ഒബാമയുടെ രാഷ്ട്രീയ ജീവിതത്തെ വിശകലനം ചെയ്ത വാഷിങ്ടൺ പോസ്റ്റ്, റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളോടൂം ഡെമോക്രാറ്റ് പാർട്ടി അനുഭാവികളോടും ഒരുപോലെ പ്രവർത്തിക്കാനും ഇരുകക്ഷി ഐക്യം വളർത്താനും ഉള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുകയുണ്ടായി
2009 ജനുവരി 20 നുസ്ഥാനമേറ്റതോടെ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായിത്തീർന്നു ഒബാമ. 2009 ജനുവരി 20-നാണ് ഒബാമ അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഒബാമയ്ക്കാണ് ലഭിച്ചത്. 2012 നവംബർ 6ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 13 ദിവസം മുന്നേ തന്നെ ഒബാമ തന്റെ വോട്ടു രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് അധികാരത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നേ തന്നെ വോട്ട് ചെയ്യുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..
നീൽ ആംസ്ട്രോങ് (ജന്മദിനം)

കിഷോർ കുമാർ (ജന്മദിനം)
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു കിഷോർ കുമാർ (ഓഗസ്റ്റ് 4, 1929 – ഒക്ടോബർ 13, 1987) . ആഭാസ് കുമാർ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്. ഹിന്ദി സിനിമാ നടൻ അശോക് കുമാർ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു. ഗായകൻ കൂടാതെ ഗാനരചയിതാവ്, സംഗീതസംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണിഗായകരിൽ ഒരാളാണ് ശ്രീ കിഷോർ കുമാർ.1940ല്‍ സിനിമയ്ക്ക് പിന്നണി പാടിയാണ് കിഷോര്‍ കുമാറിന്റെ സിനിമാ അരങ്ങേറ്റം. അന്നത്തെ മുന്‍നിര താരമായിരുന്ന ദേവ് ആനന്ദിനാണ് അദ്ദേഹം പിന്നണി പാടിയത്. 1198 സിനിമകളിലായി 2678 പാട്ടുകള്‍ ആ കണ്ഠനാളത്തിലൂടെ ഒഴുകിയെത്തി. ആ ഒഴുക്ക് ഒരു പ്രവാഹമായി വീണ്ടും ഒഴുകി സംഗീത പ്രേമികളുടെ ഹൃദയങ്ങളിലേക്ക്. ഇന്നും നിലച്ചിട്ടില്ല ആ ഒഴുക്ക്. പിന്നീട് 1946ല്‍ അഭിനയത്തിലേക്കും ചുവടുവെയ്പ്പ്. തുടക്കം ശിക്കാരി എന്ന സിനിമയിലൂടെ...
1951 പുറത്തിറങ്ങിയ ഈ ചിത്രം അഭിനയത്തിനൊപ്പം ഗായകനായും വളരാന്‍ അദ്ദേഹത്തിന് ഏറെ പ്രചോദനം നല്‍കി. അഭിനയ ജീവിതത്തില്‍ കിഷോര്‍ കുമാര്‍ ഏറ്റവും കൂടുതല്‍ തവണ വെള്ളിത്തിരയിലെത്തിയത് ഹാസ്യ വേഷത്തിലായിരുന്നു, ഹാസ്യ വേഷങ്ങളില്‍ ഏറെ പ്രശസ്തി നേടിയത് 1956ലെ ന്യൂ ഡല്‍ഹി എന്ന ചിത്രത്തിലൂടെയും. 1969ല്‍ പുറത്തിറങ്ങിയ ആരാധന എന്ന ചിത്രത്തിലൂടെ രാജേഷ് ഖന്നയ്ക്കൊപ്പം കിഷോര്‍ കുമാര്‍ സൂപ്പര്‍ താര പദവിയിലേക്കെത്തി. ഈ സിനിമയോടെ ഹിന്ദി സിനിമയിലെ ഏറ്റവും മുന്‍നിര ഗായകനാകാനും അദ്ദേഹത്തിനായി. ആ പേര് മരണം വരെ അദ്ദേഹത്തിന് നിലനിര്‍ത്താനായി.
87 ഹിന്ദി സിനിമകളില്‍ അഭിനയിച്ച കിഷോര്‍ അഭിനയത്തിനും ആലാപനത്തിനും സംഗീത സംവിധാനത്തിനും പുറമെ ചില ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ദൂര്‍ ഗഗന്‍ കി ചാഓം മേം, ദൂര്‍ കാ രഹി, എന്നീ സിനിമകള്‍ അതില്‍ ഉള്‍പ്പെടും. മികച്ച പിന്നണി ഗായകനുള്ള 8 ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ അദ്ദേഹം നേടി. ഇതേ ഗണത്തില്‍ ഏറ്റവും കൂടുതല്‍ ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിനാണ്. ബോളിവുഡിന് മികച്ച ഒരു കൂട്ടം ഹൃദ്യമായ പാട്ടുകള്‍ നല്‍കിയ പ്രതിഭ, ഒരു കൂട്ടം സിനിമകളും സമ്മാനിച്ച ആ കലാകാരന്‍. 1987 ഒക്ടോബര്‍ 13ന് വെള്ളിത്തിരയെയും തന്നെ സ്നേഹിച്ചവരെയും വിട്ട് അകാലത്തില്‍ മറഞ്ഞു അദ്ദേഹം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

എലിസബത്ത് ബൗവ്സ്-ലിയോൺ (ജന്മദിനം)
ജോർജ്ജ് നാലാമന്റെ ഭാര്യയും, എലിസബത്ത് രാജ്ഞിയുടെയും രാജകുമാരി മാർഗരറ്റിന്റെ അമ്മയുമായിരുന്നു എലിസബത്ത് ആംഗല മാർഗരറ്റ് ബൗവ്സ്-ലിയോൺ (4 ഓഗസ്റ്റ് 1900 - 30 മാർച്ച് 2002).1936-ൽ ഭർത്താവ് അധികാരമേറ്റതുമുതൽ 1952-ൽ മരിക്കുന്നതുവരെ യുണൈറ്റഡ് കിംഗ്ഡത്തിലെ രാജ്ഞിയും ആയിരുന്നു. അതിനുശേഷം മകളുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ എലിസബത്ത് രാജ്ഞി, ക്യൂൻ മദർ എന്ന പേരിലറിയപ്പെട്ടു.
എലിസബത്ത് രാജ്ഞി 1900 ഓഗസ്റ്റ് 4 ന് ജനിച്ചു. ക്ലൗഡ് ബോവസ്-ലിയോൺ പ്രഭു ഗ്ലാമിസ്, ഭാര്യ സിസിലിയ കാവെൻഡിഷ്-ബെന്റിങ്ക് എന്നിവരുടെ ഒമ്പതാമത്തെ കുട്ടിയും നാലാമത്തെ മകളുമായിരുന്നു. ലണ്ടനിലെ സ്വകാര്യ സ്കൂളുകളിൽ ചേരാൻ തുടങ്ങിയ 8 വയസ്സുവരെ എലിസബത്തിനെ ഗവർണർമാർ വീട്ടിൽ പഠിപ്പിച്ചു. പതിമൂന്നാം വയസ്സിൽ മെറിറ്റോടെ ഓക്സ്ഫോർഡ് ലോക്കൽ പരീക്ഷ പാസായി.
ഒന്നാം ലോകമഹായുദ്ധം എലിസബത്തിന്റെ പതിനാലാം ജന്മദിനത്തിൽ ആരംഭിച്ചു, അവളുടെ കുടുംബ ഭവനമായ ഗ്ലാമിസ് കാസിൽ ഒരു ആശുപത്രിയായി. ഒരു നഴ്‌സായി സേവനമനുഷ്ഠിക്കാൻ അവൾ വളരെ ചെറുപ്പമായിരുന്നെങ്കിലും, യുദ്ധത്തെ പിന്തുണയ്ക്കുന്നതിനുള്ള അവളുടെ ശ്രമങ്ങളിൽ അവൾ മാതാപിതാക്കളെ സഹായിച്ചു. അവളുടെ നാല് സഹോദരന്മാർ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു, മൂത്തയാളായ ഫെർഗൂസ് 1915 ൽ ലൂസ് യുദ്ധത്തിൽ കൊല്ലപ്പെട്ടു.കുട്ടിക്കാലം മുതൽ, എലിസബത്തും സഹോദരങ്ങളും ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ മക്കളുമായി ചങ്ങാത്തത്തിലായിരുന്നു. പതിനെട്ടാം വയസ്സിൽ, എലിസബത്ത് ലേഡി വളരെ ആകർഷകമായ ഒരു സ്ത്രീയായിരുന്നു. ജോർജ്ജ് അഞ്ചാമന്റെ രണ്ടാമത്തെ മകനായ ആൽബർട്ട് ഉൾപ്പെടെ നിരവധി ചെറുപ്പക്കാർ അവളിലേക്ക് ആകർഷിക്കപ്പെട്ടു. ജോർജ്ജ് ആറാമൻ രാജാവ്). ആൽബർട്ടിന് ഇടതടവില്ലാതെ ബുദ്ധിമുട്ടനുഭവപ്പെട്ടു, 1923 ഏപ്രിൽ 26 നാണ് ഇരുവരും വിവാഹിതരായത്. അവർക്ക് രണ്ട് മക്കളുണ്ടായിരുന്നു, 1926 ൽ ജനിച്ച എലിസബത്തും 1930 ൽ മാർഗരറ്റും ജനിച്ചു . തന്റെ ജീവിതവും കുടുംബവും രാജ്യത്തെ സേവിക്കുന്നതിനും പരമാധികാരിയെന്ന നിലയിൽ കഠിനമായ കടമകളിൽ ഭർത്താവിനെ പിന്തുണയ്ക്കുന്നതിനും വേണ്ടി സമർപ്പിച്ചു.അഡോൾഫ് ഹിറ്റ്ലർ അവരെ "യൂറോപ്പിലെ ഏറ്റവും അപകടകാരിയായ സ്ത്രീ" എന്ന് വിളിച്ചിരുന്നു.1952 ഫെബ്രുവരി 6 ന് ജോർജ്ജ് ആറാമൻ രാജാവ് മരിച്ചു.എലിസബത്ത് രാജ്ഞിയായി മകളുടെ കിരീടധാരണത്തിനുശേഷം, പുതിയ രാജ്ഞിയുമായി ആശയക്കുഴപ്പത്തിലാകാതിരിക്കാൻ അവൾ "രാജ്ഞി അമ്മ" എന്ന പേര് സ്വീകരിച്ചു.2002 മാർച്ച് 30 ന്, രാജ്ഞി അമ്മ ഉറക്കത്തിൽ വിൻഡ്‌സർ ഗ്രേറ്റ് പാർക്കിലെ റോയൽ ലോഡ്ജിൽ വച്ച് മരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

♛♛♛♛♛♛♛♛♛♛ 05-08-2018 ♛♛♛♛♛♛♛♛♛♛
|
ഒരു മുൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ മനുഷ്യനായിരുന്നു നീൽ ആൽഡെൻ ആംസ്ട്രോങ്. 1930 ആഗസ്റ്റ് 5൹ അമേരിക്കയിലെ ഓഹിയോക്കടുത്തുള്ള വാപ്പാക്കൊനേറ്റ എന്ന സ്ഥലത്തായിരുന്നു ജനനം. 1957 ല്‍ അമേരിക്കയുടെ ചന്ദ്ര പര്യവേഷണ സംഘത്തില്‍ അദ്ദേഹം അംഗമായി. ആദ്യ ബഹിരാകാശയാത്ര 1966ല്‍ ജെമിനി എട്ടിന്റെ കമാന്‍ഡ് പൈലറ്റായി. അമേരിക്കന്‍ ബഹിരാകാശ പേടകമായ 'അപ്പോളോ 11' നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ട് 1969 ജൂലായ് 20നാണു ചന്ദ്രനിലിറങ്ങിയത്. മിഷന്‍ കമാന്‍ഡറായ ആംസ്‌ട്രോങ്ങാണ് ആദ്യം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. 'മനുഷ്യന് ഇതൊരു ചെറു കാല്‍വെപ്പ്; മാനവകുലത്തിനാവട്ടെ വലിയൊരു കുതിച്ചുചാട്ടവും.' എന്നാണ് നീല്‍ ആംസ്‌ട്രോങ്ങ് ഈ അവസരത്തെ വിശേഷിപ്പിച്ചത്. മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ച ശേഷമാണ് ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഭൂമിയിലേക്കു മടങ്ങിയത്. അപ്പോളോ 13ഉം ചലഞ്ചറും തകര്‍ന്നപ്പോള്‍ അന്വേഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. 1971ല്‍ നാസയില്‍ നിന്ന് വിരമിച്ചു. ചന്ദ്രനിലിറങ്ങിയ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനായി പ്രശസ്തി ഒരിക്കലും ഉപയോഗപ്പെടുത്താന്‍ നീല്‍ തുനിഞ്ഞില്ല. മാത്രമല്ല, സ്വന്തം പേരും പെരുമയും കുറയ്ക്കാന്‍ ആകാവുന്നതെല്ലാം ചെയ്യുകയും ചെയ്തു.ചന്ദ്രനിലിറങ്ങി രണ്ടു കൊല്ലം കഴിഞ്ഞപ്പോഴേക്കും സിന്‍സിനാറ്റി സര്‍വകലാശാലയിലെ അധ്യാപകന്റെ ജോലി സ്വീകരിച്ച് നീല്‍ നാസ വിട്ടു. എന്നാല്‍ ശല്യമായിത്തീര്‍ന്ന പ്രശസ്തിയില്‍നിന്ന് സര്‍വകലാശാല രക്ഷ നല്‍കുമെന്ന് മോഹിച്ചതു വെറുതെയായി. ആദ്യ കുറെദിവസങ്ങള്‍ രണ്ടു മണിക്കൂര്‍ വീതം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഓട്ടോഗ്രാഫ് ഒപ്പിട്ടുകൊടുക്കുകയായിരുന്നു. നീലിന്റെ മുറിയുടെ മുകളിലുണ്ടായിരുന്ന ചെറിയ ജനലില്‍കൂടി എത്തിനോക്കാന്‍ പുറത്ത് ആള്‍ക്കാര്‍ മനുഷ്യപിരമിഡ് തീര്‍ത്തു. ക്യാംപസില്‍ കൂടി ഒന്നു നടക്കാനാവില്ല. ചുറ്റും ഓടിക്കൂടുന്നവരുടെ എണ്ണമറ്റ ചോദ്യങ്ങള്‍. ഒടുവില്‍ എല്ലാം ഇട്ടെറിഞ്ഞ് നീല്‍ നാട്ടിലേക്കു പോയി. എല്ലാറ്റില്‍നിന്നും രക്ഷപ്പെടാന്‍ സ്വന്തം ചെറുവിമാനം പറപ്പിക്കുകയായി മിക്കപ്പോഴും. 2012 ഓഗസ്റ്റ് 25 ന്82 വയസ്സിൽ അദ്ദേഹം അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
അലക്സാണ്ടർ ഫ്ലെമിങ് (ജന്മദിനം)
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
മെർലിൻ മൺറോ (ജന്മദിനം)
മെർലിൻ മൺറോ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയിയായ അമേരിക്കൻ അഭിനയത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്നു.(ജൂൺ 1, 1926 – മരണം: ഓഗസ്റ്റ് 5, 1962), ഫുട്‌ബോളില്‍ പെലെ, ഹോക്കിയില്‍ ധ്യാന്‍ചന്ദ്, ക്രിക്കറ്റില്‍ ബ്രാഡ്മാന്‍ ഇതിനു സമാനമായിരുന്നു മാദകസൗന്ദര്യത്തില്‍ ലോകത്ത് മെര്‍ലിന്‍ മണ്‍റോയുടെ സ്ഥാനം തന്റെ വശ്യസൌന്ദര്യത്തിനും ഹാസ്യാഭിനയത്തിനുള്ള കഴിവുകൾക്കും മരിലിൻ മൺറോ പ്രശസ്തയായിരുന്നു. 1950-കളിലെയും 1960-കളുടെ ആദ്യപാദത്തിലെയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര താരങ്ങളിൽ ഒരാളായി മരിലിൻ മൺറോ ഉയർന്നു. ഏഴാം വയസ്സിൽ അനാഥാലയത്തിൽ ആക്കപ്പെട്ട കാലയളവിൽ പലതവണ മൻറേ ലൈംഗീകചൂഷണത്തിനു ഇരയായി. 11 വയസ്സിൽ താൻ ബലാൽസംഘത്തിന് ഇരയായെന്ന് പിന്നിടൊരിക്കൽ മൺറോപറഞ്ഞിട്ടുണ്ട്. 16-ആം വയസിൽ കാമുകൻ ജിമ്മി ഡോ ഗെർടിയെ വിവാഹം ചെയ്തു. 1946ൽ ആ ബന്ധം വേർപിരിഞ്ഞു. 20Century Fox എന്ന ചലച്ചിത്ര കമ്പനിയിൽ ജോലിക്കവസരം ലഭിച്ചു. അതേ വർഷം തന്നെ ആദ്യ സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ ഒപ്പിടാൻ മെർലിനായി .1952-ൽ മറിലിന് ആദ്യമായി ഡോണ്ട് ബോതർ റ്റു നോക്ക് എന്ന ചലച്ചിത്രത്തിൽ നായിക വേഷം ലഭിച്ചു. 1953-ൽ Play boy മാഗസിനു വേണ്ടി നഗ്നയായി പോസ് ചെയ്തതോടെ മർലിൻ മൺറോ ലോകപ്രശസ്തയായി. ആ ചിത്രം ചരിത്രത്തിൽ ഇടം പിടിച്ചു. പിന്നീട് വന്നത് അവസരങ്ങളുടെയും അംഗീകാരത്തിന്റെയും വേലിയേറ്റം തന്നെയായിരുന്നു. 1953ല്‍ പുറത്തിറങ്ങിയ നയാഗ്രയില്‍ കാമുകന്റെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ കൊല്ലുന്ന സ്ത്രീയായി മണ്‍റോ തകര്‍ത്തഭിനയിച്ചു. ഒരു സെക്‌സ് സിംബല്‍ എന്ന നിലയിലേക്കുള്ള മണ്‍റോയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു ആ ചിത്രം. ജെന്റില്‍മെന്‍ പ്രിഫെര്‍ ബ്ലോണ്ട്‌സ്, ഹൗ ടു മാരി എ മില്യനെയര്‍, ദയര്‍ ഈസ് നോ ബിസിനസ് ലൈക്ക് ഷോ ബിസിനസ്, സെവന്‍ ഇയര്‍ ഇച്ച് തുടങ്ങിയ പടങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.അമേരിക്കന്‍ യുവത്വത്തിന്റെ മുഴുവന്‍ ഹൃദയവും കവരാന്‍ പോന്നതായിരുന്നു മണ്‍റോയുടെ അഴകളവുകള്‍. ലോകം അറിയപ്പെടുന്ന താരമായത് മണ്‍റോയില്‍ പലപ്പോഴും അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. ഇത് ശാരീരികമായും മാനസികമായും മണ്‍റോയെ തളര്‍ത്തി. 1962- ഓഗസ്റ്റ് 5 ന് അത് സംഭവിച്ചു. ലോകത്തെ തന്റെ മാദക സൗന്ദര്യത്തിൽ ഒതുക്കിയ മെർലിൻ മൺറോ എന്നത്തേക്കുമായി യാത്രയായി. ലോസഞ്ചൽസിലെ വീട്ടിലെ സ്വന്തം മുറിയിൽ നഗ്നയായി കിടക്കയിൽ മുഖം അമർത്തി ഒരു കൈയ്യിൽ ടെലിഫോൺ റിസീവറുമായി മരിച്ചു കിടന്നത് ലോകം മുഴുവൻ ആരാധിക്കുന്ന മെർലിൻ മൺറോ എന്ന മാദക തിടമ്പായിരുന്നു എന്ന് വിശ്വാസിക്കാൻ ഒരു നിമിഷം ലോകം മടിച്ചു. മെർലിന്റെത് ആത്മഹത്യയോ കൊലപാതകമോ എന്ന് മരിച്ചു കഴിഞ്ഞ് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും വ്യക്തമായിട്ടില്ല. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
♛♛♛♛♛♛♛♛♛♛ 06-08-2018 ♛♛♛♛♛♛♛♛♛♛
|
പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ് (ഓഗസ്റ്റ് 6, 1881 - മാർച്ച് 11, 1955). ഇരുപതാം നൂറ്റാണ്ടിലെ 100 മഹദ്വ്യക്തിത്വങ്ങളിൽ ഒരാളായി ടൈം മാസിക തിരഞെടുത്തത് ഫ്ലമിങ്ങിനെ ആണ്. 1945-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അദ്ദേഹം അർഹനായി. 1928 -ൽ മെഡിക്കൽ ഗവേഷണ കൗൺസിലിൻറെ പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധം തയാറാക്കാനുള്ള പ്രവൃത്തിലായിരുന്നു ഫ്ലെമിങ്. സ്റ്റെഫലോകോക്കസ് എന്നയിനം ബാക്ടീരിയയെ കുറിച്ചാണ് ലേഖനമെഴുതേണ്ടത്. ധാരാളം രോഗങ്ങൾക്കു കാരണമായ ബാക്റ്റീരിയയാണ് സ്റ്റെഫലോകോക്കസ്. പരീക്ഷണങ്ങൾക്കായി അദ്ദേഹം അത്തരം ബാക്ടീരിയകളെ വളർത്തിയെടുക്കാൻ തുടങ്ങി. ഒരു ദിവസം ഈ പാത്രങ്ങളിലൊന്ന് അടച്ചുവെക്കാൻ മറന്നുപോയി. ജനാലക്കരികിലിരുന്ന ഈ പാത്രത്തിൽ ഒരുതരം പൂപ്പൽ വളർന്നിരിക്കുന്നതായി ഫ്ലെമിങ്ങിൻറെ ശ്രദ്ധയിൽപ്പെട്ടു. പൂപ്പൽ ബാധിച്ച ബാക്ടീരിയൽ കൾച്ചർ എടുത്തുകളയുന്നതിനു പകരം അദ്ദേഹം അതു നിരീക്ഷിക്കുകയാണു ചെയ്തത്. ചുറ്റുമുള്ള ബാക്ടീരിയകൾ നശിച്ചുപോയതായി അദ്ദേഹം കണ്ടു. ബാക്ടീരിയെ നശിപ്പിച്ച പൂപ്പലിനെ കൂടുതൽ പരിശോധനക്കായി വേർതിരിച്ചെടുത്തു. പെൻസിലിയം ഇനത്തിൽപ്പെട്ട (Pencillium notatium) ഒന്നായിരുന്നു ഈ പൂപ്പൽ അവയിൽനിന്നു വേർതിരിച്ചെടുത്ത പദാർത്ഥങ്ങൾക്ക് ബാക്ടീരിയകളുടെ വളർച്ച തടയാനുള്ള ശേഷിയുള്ളതായി അദ്ദേഹം മനസ്സിലാക്കി. പുതിയ പദാർഥത്തിന് പെൻസിലിൻ എന്ന പേരുനൽകി. സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധം ആണ് പെനിസിലിൻ. 1955 മാർച്ച് 11നു ഹൃദയാഘാതത്തെത്തുടർന്ന് അലക്സാണ്ടർ ഫ്ലെമിങ് മരണമടഞ്ഞു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
സംസ്കൃത ദിനം
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
ഹിരോഷിമാ ദിനം
ഇന്ന് ഹിരോഷിമാ ദിനം. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ചതിന്റെ വാര്‍ഷികം. ലോകം ഒരു കാലത്തും മറക്കാനിടയില്ല ആ കറുത്ത ദിനം. രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന അണുബോംബ് ബാക്കി വെച്ചത് ദുരിതങ്ങളുടേയും വേദനകളുടേയും തുടര്‍ദിനങ്ങളാണ്. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15നാണ് ലോകത്ത് ആദ്യമായി ഹിരോഷിമയില്‍ അണുബോംബ് പ്രയോഗിക്കപ്പെട്ടത്. ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്കകണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം.40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്.അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോല ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. 15 ടണ്‍ ഭാരമുള്ള അണുബോംബ് ഇല്ലാതാക്കിയത് 70000 ത്തോളം പേരുടെ ജീവനുകളാണ്. ബോംബ് വര്‍ഷത്തിന്റെ റേഡിയേഷന്‍ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷന്‍ അതിപ്രസരത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് പില്‍ക്കാലത്ത് ജീവന്‍ നഷ്ടമായി. അതിലും ഇരട്ടിയാളുകള്‍ രോഗം ബാധിച്ച് ദുരിത ജീവിതം നയിച്ചു.ഹിരോഷിമയില്‍ അണുബോംബ് പ്രയോഗിച്ച് മൂന്ന് ദിവസത്തിന് ശേഷം നാഗസാക്കിയിലും സമാനമായ ആക്രമണമുണ്ടായി. ഒടുവില്‍ ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങുകയായിരുന്നു. യുദ്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അണുബോംബ് എന്ന ഭീതി ലോകത്തെ വിട്ടൊയിയുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോളും ജനിപ്പിക്കുന്ന കുട്ടികളെപ്പോലും അണുപ്രസരണത്തിന്റെ ഭാഗമായുള്ള ജനിതകവൈകല്യങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
ജെറോം ഡിസൂസ (ജന്മദിനം)
ഒരു ഇന്ത്യൻ ജെസ്യൂട്ട് പുരോഹിതനും വിദ്യാഭ്യാസ വിദഗ്ദ്ധനും എഴുത്തുകാരനും ഇന്ത്യൻ ഭരണഘടനാ അസംബ്ലി അംഗവുമായിരുന്നുജെറോം ഡിസൂസ.
1897 ഓഗസ്റ്റ് 6 ന് കർണാടകയിലെ മംഗലാപുരത്ത് ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അദ്ദേഹം ഒരു അതുല്യ കത്തോലിക്കാ പുരോഹിതനായിരുന്നു. 1946 ഡിസംബർ 9 ന് ആദ്യമായി യോഗം ചേർന്ന ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹത്തിന്റെ ചലനാത്മക സാന്നിധ്യമായിരുന്നു. 389 അംഗങ്ങളുള്ള അസംബ്ലിയിലെ ഏക ക്രിസ്ത്യൻ പുരോഹിതനായിരുന്നു അദ്ദേഹം.
1921 മെയ് 29 ന് സൊസൈറ്റി ഓഫ് ജീസസ് (ജെസ്യൂട്ട്സ്) ൽ ചേർന്ന ജെറോം ഡിസൂസ ബെൽജിയത്തിലെ ഫ്രഞ്ച് ജെസ്യൂട്ടുകളുമായി ദൈവശാസ്ത്ര പഠനം നടത്തി. 1931 ഓഗസ്റ്റ് 30 ന് ബെൽജിയത്തിലെ എംഗെയ്‌നിൽ ഒരു പുരോഹിതനായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഡിസൂസയെ 1933 ൽ ട്രിച്ചിയിലെ സെന്റ് ജോസഫ്സ് കോളേജിൽ പ്രൊഫസറായി നിയമിച്ചു. എന്നാൽ മദ്രാസിലെ ലയോള കോളേജിലെ പ്രിൻസിപ്പൽ എന്ന നിലയിലാണ് അദ്ദേഹം ഭരണഘടനാ അസംബ്ലിയിലേക്കുള്ള പാത തുറന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റും ആദ്യത്തെ ഇന്ത്യൻ ഗവർണർ ജനറലുമായ സർ രാജഗോപാലാചാരിയുടെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം ഫാ. മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് ജെറോം ഡിസൂസയുടെ പേര് മദ്രാസിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ഭരണഘടനാ അസംബ്ലിയിൽ (1946 - 1950). നിയമസഭയിൽ ഫാ. ജെറോം ഡിസൂസ ഒരു അംഗമായി. . ക്രിസ്ത്യാനികൾക്കായി പ്രത്യേക വോട്ടർമാരും സംവരണവും ഏർപ്പെടുത്തേണ്ടിവന്നപ്പോൾ, ഭൂരിപക്ഷ ഹിന്ദു സമുദായത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു, അദ്ദേഹത്തിന്റെ രാഷ്ട്രീയ വിവേകമാണ് മനസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്ര തൊഴിൽ, മതത്തിന്റെ ആചരണത്തിനും പ്രചാരണത്തിനും ഊന്നൽ നൽകിയത്. ലാറ്റിൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ജർമ്മൻ ഭാഷകൾ അറിയുന്ന ഒരു മൾട്ടി-ഭാഷാ പണ്ഡിതൻ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രിയങ്കരനായി. അക്കാലത്തെ ഈ ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധനെ അദ്ദേഹം ഇന്ത്യയുടെ സൗഹാർദ്ദ അംബാസഡറായി ഉപയോഗിച്ചു. നെഹ്‌റു നാമനിർദ്ദേശം ചെയ്ത ഫാ. ഡിസൂസ യുഎൻ പ്രതിനിധി സംഘത്തോട് നാല് തവണ സംസാരിക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹവുമായി പലപ്പോഴും ആലോചിക്കുകയും ചെയ്തു. നെഹ്‌റു സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾ ഈ ജെസ്യൂട്ട് വിദ്യാഭ്യാസ വിദഗ്ദ്ധനെ വളരെയധികം സ്വാധീനിച്ചു.
സമ്പൂർണ്ണ രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായ ഡിസൂസ വത്തിക്കാനുമായി ചർച്ചയിൽ പങ്കുവഹിച്ചു, പോർച്ചുഗീസ് പാഡ്രോഡോ സമ്പ്രദായം അവസാനിപ്പിച്ചത്, ഇന്ത്യയിൽ കത്തോലിക്കാ മെത്രാന്മാരെ നിയമിക്കുന്നതിൽ പോർച്ചുഗീസുകാർക്ക് മേൽക്കൈ നൽകി. ഇന്ത്യൻ സഭ വിദേശ നിയന്ത്രണങ്ങളില്ലാതെ തുടരണമെന്ന് ആഗ്രഹിച്ചു.
ഫ്രഞ്ച് കൊളോണിയൽ വാസസ്ഥലങ്ങളായ ചന്ദൻ-നഗർ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ സമാധാനപരമായ കൈമാറ്റം നടത്താനും സായുധ സംഘട്ടനം ഒഴിവാക്കാനും ഫ്രാൻസും ഇന്ത്യയും തമ്മിൽ ഇരു രാജ്യങ്ങളും തമ്മിൽ ദു ഖം സൃഷ്ടിക്കാതെയും അദ്ദേഹം നടത്തിയ ഫലപ്രദമായ ഇടപെടലിൽ അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രം വളരെ വ്യക്തമായിരുന്നു.ലേഖനങ്ങളും പുസ്തകങ്ങളും എഴുതാനും പ്രഭാഷണങ്ങൾ നടത്താനും കോഴ്‌സുകൾ നടത്താനും അദ്ദേഹം അവസാന വർഷങ്ങൾ ചെലവഴിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ 'സർദാർ പാനിക്കറും ക്രിസ്ത്യൻ മിഷനുകളും', തിരുച്ചി, 1957; 'ദി ചർച്ചും നാഗരികതയും', ഗാർഡൻ സിറ്റി, 1967; 'പ്രസംഗങ്ങളും രചനകളും', മദ്രാസ്, 1972.
1977 ഓഗസ്റ്റ് 12 ന് സ്വർഗീയ പ്രതിഫലത്തിനായി അദ്ദേഹം ഈ ലോകം വിട്ടു.
രണ്ട് പതിറ്റാണ്ടിനുശേഷം അദ്ദേഹത്തിന് ബഹുമതി ലഭിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...

♛♛♛♛♛♛♛♛♛♛ 07-08-2018 ♛♛♛♛♛♛♛♛♛♛
|
1969 ലാണ് ഇന്ദിരാഗാന്ധി സർക്കാർ സംസ്കൃത ദിനം ഔപചാരികമായി പ്രഖ്യാപിച്ചത്. എല്ലാ ഭാഷകളുടേയും ജനനിയെന്ന് പറയപ്പെടുന്ന സംസ്കൃതത്തിനും ഒരു ഔപചാരിക ദിനം വേണമെന്ന അക്കാലത്തെ ഭാഷാ സങ്കായപ്രമുഖരുടെ നിർദേശമനുസരിച്ചാണ് ശ്രാവണ പൂർണിമ സംസ്കൃത ദിനമായി കൊണ്ടാടുവാൻ സർക്കാർ തീരുമാനിച്ചത്. ഭാരത വര്‍ഷത്തിന്‍റെ ജീവല്‍ ഭാഷയായിരുന്നു സംസ്കൃതം. ഇന്ത്യയെ ഒരു ജനതയും ഒരു സംസ്കാരത്തിന്‍റെ കൂട്ടായ്മയും അഖണ്ഡ ഭൂമിയുമായും നിലനിര്‍ത്തിയിരുന്നത് സംസ്കൃതവുമായുള്ള നാഭീനാള ബന്ധമാണെന്ന് കാണാം ശ്രീശങ്കരന്‍റെ ദിഗ്വിജയം ഇതിന് നല്ലൊരു തെളിവാണ്.
സംസ്കൃത ഭാഷ പണ്ടേ ഒരു പരിഷ്കൃത ഭാഷയായിരുന്നു. പഴക്കം ചെല്ലുന്തോറും പുതുമ നശിക്കുന്നില്ല എന്നതാണ് സംസ്കൃതത്തിന്‍റെ സവിശേഷത. എന്നാല്‍ ദേശീയ ഭാഷകള്‍ ഇന്ത്യയില്‍ മേല്‍ക്കൈ നേടിയപ്പോള്‍ സംസ്കൃതത്തെ പലരും മൃതഭാഷയായി മൂലയ്ക്കൊതുക്കി. എന്നാല്‍ സംസ്കൃതമാണ് ഇന്നും ഇന്ത്യയെ ഒന്നിപ്പിക്കുന്ന ഭാഷ എന്ന തിരിച്ചറിവ് സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സജീവമായിട്ടുണ്ട്. സംസ്കൃതത്തിന്‍റെ നിലനില്‍പ്പിനും വികാസത്തിനുമായി കേരളം ഈടുറ്റ സംഭവനയാണ് നല്‍കിയിട്ടുള്ളത്. ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ ഭരണഘടനയനുസരിച്ച് രാഷ്ട്രഭാഷയാകുമായിരുന്നു സംസ്കൃതം. അംബേദ്‌കര്‍ നിര്‍ദ്ദേശിച്ചിട്ടും രണ്ടു മന്ത്രിമാര്‍ പിന്തുണച്ചിട്ടും അംഗീകാരം ലഭിയ്ക്കാതെ പോയി.. എന്നാല്‍ ഭാരതത്തിലെ ഒരു സംസ്ഥാനത്തില്‍ - ഉത്തരാഖണ്ഡ്- രണ്ടാം ഔദ്യോഗികഭാഷയാണിന്ന് സംസ്കൃതം.
മൃത ഭാഷ എന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചുവരുന്നുണ്ടെങ്കിലും ഭാരതത്തിലെ 5 ഗ്രാമങ്ങളില്‍ സംസാര ഭാഷയാണിന്ന് സംസ്കൃതം. എട്ടോളം മാസികകള്‍ ഈ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാളത്തില്‍ നാം നിത്യവും ഉപയോഗിയ്ക്കുന്ന നിരവധി പദങ്ങള്‍ സംസ്കൃതത്തില്‍ നിന്നും വന്നവയാണ്. ഇംഗ്ലീഷ് ഭാഷയിലും മറ്റുമുള്ള പല പദങ്ങള്‍ക്കും സംസ്കൃതത്തിലെ സമാന അര്‍ത്ഥം വരുന്ന വാക്കുകളുമായി സാമ്യമുണ്ട്. മാര്‍ക്കണ്‍ഡയ മഹര്‍ഷി വിവരിയ്ക്കുന്ന 17 ഭാഷാ ഭേദങ്ങളില്‍ നിന്നും സംസ്കരിച്ചു ക്രോഡീകരിച്ച പൊതുവായ രൂപമാണ് സംസ്കൃതം എന്ന് ചരിത്രം പറയുന്നു. ഭാരതത്തിന്‍റെ വിവിധ ദേശങ്ങളില്‍ സംസാരിച്ചിരുന്ന ഇവയൊക്കെ തന്നെ അര്‍ത്ഥ വ്യത്യാസമില്ലാതെ വേദങ്ങളില്‍ പലേടത്തും പ്രയോഗിച്ചിട്ടുണ്ട്... നമ്മുടെ മലയാളത്തിലേതുള്‍പ്പടെ. ഭാരത്തിന്റെ ഹൃദയം സ്പന്ദിയ്ക്കുന്നത് സംസ്കൃത ഭാഷയിലൂടെയാണെന്ന് രഹസ്യമായെങ്കിലും ഭാഷാ പണ്ഡിതന്‍മാര്‍ സമ്മതിയ്ക്കും. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.

ആബെബെ ബിക്കില (ജന്മദിനം)
ഒളിമ്പിക്സിന്റെ ചരിത്രത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ആഫ്രിക്കക്കാരൻ. (ജനനം ഓഗസ്റ്റ് 7, 1932 ഒക്ടോബർ 25, 1973)1960 സെപ്തംബർ 10എന്ന ഒറ്റ ദിവസം കൊണ്ട് അടിച്ചമർത്തപ്പെട്ട ആഫ്രിക്കയുടെ ദേശീയ നായകനായി.നിയഡെൻബ ജില്ലയിലെ ജാതൊ എന്ന ഗ്രാമത്തിൽ ആബെബ ജനിച്ചു.പതിനേഴാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. ഇമ്പീരിയൽ ഗാർഡ് എന്ന സൈനിക വിഭാഗത്തിൽ അംഗമായിരിക്കെ മെൽബൺ ഒളിമ്പിക്സിനായിതയ്യാറെടുക്കുന്ന പട്ടാളക്കാരായ അത്‌ലെറ്റുകളെബിക്കില നോക്കി നിൽക്കുമായിരുന്നു.അവരുടെ കുപ്പായത്തിനു പിന്നിൽ മുദ്രണം ചെയ്തിരുന്ന "എത്യോപ്യ" എന്ന രാജ്യനാമമാണ് ബിക്കിലയെ ആകർഷിച്ചത്.1960 ലെ റോം ഒളിമ്പിക്സ് മാരത്തോൺ വേദി. നിരന്നു നിന്ന ഓട്ടക്കാർക്കിടയിൽ ആ മെലിഞ്ഞ മനുഷ്യനുമുണ്ടായിരുന്നു. ഭൂരിപക്ഷവും വെള്ളക്കാരായ ഓട്ടക്കാർക്കിടയിൽ ഒരു കറുത്ത മനുഷ്യൻ. നഗ്നപാദൻ. ആൽകൂട്ടത്തിന് അയാൾ ഒരു കൗതുകവസ്തുവായിരുന്നു. കായിക രംഗത്തെ കഠിനപരീക്ഷണമായ മാരത്തണിൽ ഒരു നഗ്നപാദനായ കറുത്തമനുഷ്യൻ എന്തുചെയ്യാൻ. എന്നാൽ മത്സരാന്ത്യത്തിൽ ചരിത്രം തിരിഞ്ഞു വീണു. അയാൾ ചരിത്രം സൃഷ്ടിക്കുകയാണെന്നു പറഞ്ഞാലേ ശരിയാവൂ. സ്വർണ്ണമെഡൽ മാത്രമല്ല ഒളിമ്പിക്സ് റെക്കോർഡും സൃഷ്ടിച്ചു കൊണ്ട് ആബെബെ ബിക്കില ആൾക്കൂട്ടത്തിന്റെ കൗതുകത്തെ അത്ഭുതസ്തബ്തതയും ആരാധനയുമാക്കി മാറ്റി1964-ലെ ടോക്യോ ഒളിമ്പിക്സിൽഎത്തുമ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച ദീർഘദൂര ഓട്ടക്കാരനായി ബിക്കില അറിയപ്പെട്ടു തുടങ്ങിയിരുന്നു. തുടർച്ചയായി രണ്ട് തവണ മാരത്തണിൽ സ്വർണ്ണം നേടുക അന്നുവരെ ഒളിമ്പിക്സ് ചരിത്രത്തിൽ ഇല്ലായിരുന്നു. ഇത്തവണ ഷൂസ് ധരിച്ച് ഓടിയ ബിക്കില ലോകറെക്കോഡുമായി (2:12:1) തന്റെ രണ്ടാം ഒളിമ്പിക് മാരത്തൺ സ്വർണ്ണം ടോക്യോയിൽ നേടി.ജീവിതത്തിൽ 26 മാരത്തൺ ഓട്ടങ്ങളിലാണ് ബിക്കില പങ്കെടുത്തത്. മിക്കവയിലും വിജയിക്കുകയും ചെയ്തു. 1960,1962 വർഷങ്ങളിലെ ലോകചാമ്പ്യൻഷിപ്പും ബിക്കിലയ്ക്കായിരുന്നു.1973 ഒക്ടോബർ 25-ന് 41-ആം വയസ്സിൽ മസ്തിഷ്ക രക്തസ്രാവത്താൽ അന്തരിച്ചു. നാനാദേശങ്ങളിൽ നിന്നുള്ള 75,000-ത്തോളം പേർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.കോളനിവാഴ്ച്ച കൊണ്ട് അടിച്ചമർത്തപ്പെട്ട ആഫ്രിക്കയുടെ ഉണർച്ചയുടെ പ്രതീകങ്ങളിലൊന്നായാണ് ഇന്ന് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. എത്യോപ്യയും, ഉഗാണ്ടയും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
♛♛♛♛♛♛♛♛♛♛ 08-08-2018 ♛♛♛♛♛♛♛♛♛♛
|
ഇന്ന് ലോക പൂച്ച ദിനം ആഗസ്ത് 8 ആണ് ലോകം പൂച്ചദിനമായി ആചരിക്കുന്നത്. പൂച്ചകളുടെ ക്ഷേമത്തിനായാണ് ദിനം ആചരിക്കപ്പെടുന്നത്. പൂച്ചകൾക്കായുള്ള ആഘോഷ ചടങ്ങുകൾ ലോകത്തിന്റെ വിവിധയിടങ്ങളിലും ഇതോടനുബന്ധിച്ച് നടക്കാറുണ്ട്. 2002-ലാണ് ഇത് ആദ്യമായി ആഘോഷിക്കപ്പെട്ടുതുടങ്ങിയത്. ബർമിംഗ്ഹാമിലാണ് ഏറ്റവും കൂടുതൽ പൂച്ചകൾ ഉള്ളതായി കണക്കാക്കപ്പെടുന്നത്. പുരാതന ഈജിപ്റ്റ് മുതൽക്കെതന്നെ പൂച്ചകളെ മനുഷ്യർ വളർത്ത്മൃഗങ്ങളായി ഉപയോഗിച്ചിരുന്നു. ബാസ്തെറ്റ് അഥവാ ബാസ്റ്റ് എന്ന പേരിൽ ഒരു പൂച്ചദൈവവും അവർക്ക് ഉണ്ടായിരുന്നു. ബാസ്റ്റിനെ വീടിന്റേയും, വീട്ട്പൂച്ചകളുടേയും കൃഷിയിടങ്ങളുടേയും ഒക്കെ രക്ഷകയായിട്ടാണ് അവർ കരുതിയിരുന്നത്. ഈജിപ്റ്റിയൻ ജനങ്ങളെ എലികളിൽ നിന്ന് പകരുന്ന അസുഖങ്ങളിൽ രക്ഷിച്ചതുകൊണ്ടാകാം അവർക്ക് പൂച്ചകളോട് സ്നേഹവും ആരാധനയും തോന്നാനും പിന്നീട് ദേവതാരൂപത്തിൽ ഒരു പൂച്ചയെ പ്രതിഷ്ഠിക്കാനും ഇടയാക്കിയത്. ഈജിപ്ഷ്യൻ പുരാണങ്ങളിൽ ബാസ്റ്റ് എന്ന ഈ പൂച്ച, സൂര്യഭഗവാനായ “റാ”യുടെ മകളായിരുന്നു. ഈജിപ്ഷ്യൻ മതത്തിന്റെ വളർച്ചയിൽ ബാസ്റ്റിന് ശ്രദ്ധേയമായ പങ്കുണ്ട്. കെനിയയുടെ ദ്വീപുകളായ ലാമു (Lamu Archipelago) എന്നയിടത്തുള്ള പൂച്ചകൾ മാത്രമാണ് പുരാതന ഈജിപ്റ്റിലുണ്ടായിരുന്ന പൂച്ചകളുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കൾ എന്ന് വിശ്വസിക്കപ്പെടുന്നു.
പൂച്ചകളെക്കുറിച്ച് പല പുരാതന മതങ്ങളിലും വിവിധ വിശ്വാസങ്ങൾ നിലവിലുണ്ടായിരുന്നു. പൂച്ചകൾ വിശുദ്ധരായ ആത്മാക്കളാണെന്നും, മനുഷ്യരുടെ സഹചാരികളും വഴികാട്ടികളും ആണെന്നും, എല്ലാം അറിയുന്നവരാണ് പൂച്ചകളെങ്കിലും സംസാരശേഷി ഇല്ലാത്തതിനാൽ മനുഷ്യരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും ഒക്കെയുള്ള വിശ്വാസങ്ങളാണ് അതിൽ പ്രധാനം. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.
ലോക ആദിവാസി ദിനം
പൂച്ചകളെക്കുറിച്ച് പല പുരാതന മതങ്ങളിലും വിവിധ വിശ്വാസങ്ങൾ നിലവിലുണ്ടായിരുന്നു. പൂച്ചകൾ വിശുദ്ധരായ ആത്മാക്കളാണെന്നും, മനുഷ്യരുടെ സഹചാരികളും വഴികാട്ടികളും ആണെന്നും, എല്ലാം അറിയുന്നവരാണ് പൂച്ചകളെങ്കിലും സംസാരശേഷി ഇല്ലാത്തതിനാൽ മനുഷ്യരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും ഒക്കെയുള്ള വിശ്വാസങ്ങളാണ് അതിൽ പ്രധാനം. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
റോജർ ഫെഡറർ (ജന്മദിനം)
ഒരു സ്വിസ്സ് ടെന്നീസ് കളിക്കാരനാണ് റോജർ ഫെഡറർ (ജനനം ഓഗസ്റ്റ് 8, 1981). 2004 ഫെബ്രുവരി 2 മുതൽ 2008ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട് എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ് ഫെഡറർ.4 ആസ്ട്രേലിയൻ ഓപ്പൺ കിരീടം, 6 വിംബിൾഡൺ കിരീടം, 5 യു.എസ്. ഓപ്പൺ കിരീടം, 1 ഫ്രെഞ്ച് ഓപ്പൺ കിരീടം എന്നിങ്ങനെ 16 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളും, 4 ടെന്നീസ് മാസ്റ്റർ കപ്പ് കിരീടങ്ങളും, 14 എ.ടി.പി മാസ്റ്റർ സിരീസ് കിരീടങ്ങളും ഫെഡറർ ഇതുവരെ നേടിയിട്ടുണ്ട്. 2009-ലെ വിംബിൾഡൺ കിരീടംനേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്.റോജറുടെ ഫോർഹാൻഡ് ഷോട്ടിനെ ഗ്രേറ്റ് ലിക്ക്വിഡ് വിപ്പ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. സമ്മോഹനമായ കളി മാത്രമല്ല ഫെഡററെ പിന്തുടരാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ആ വ്യക്തിത്വത്തിന്റെ സൗന്ദര്യവും അനുപമമായ വിജയവും അതിനൊരു കാരണമാണ്. ഇംഗ്ലീഷിനു പുറമേ, ഫ്രഞ്ച്, ജർമ്മൻ, സ്വിസ് ജർമ്മൻ ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് ആഗോളതലത്തിൽ റോജർക്കും ആരാധകർക്കും ഇടയിലുള്ള അകലം കുറയ്ക്കുന്നു. ബോക്സിങ് ഇതിഹാസം മുഹമ്മദലി, ബാസ്ക്കറ്റ്ബോൾ ലെജൻഡ് മൈക്കൽ ജോർദാൻ എന്നിവർ നേടിയെടുത്ത തരം അതിർത്തികൾ മായ്ക്കുന്ന വിസ്തൃതമായ ജനകീയതയ്ക്ക് സമാനമാണ് ഫെഡിന് ഇന്ന് ലഭിക്കുന്ന സ്നേഹം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
♛♛♛♛♛♛♛♛♛♛ 09-08-2018 ♛♛♛♛♛♛♛♛♛♛
|
എല്ലാ വർഷവും ആഗസ്റ്റ് ഒമ്പതാം തീയതി ലോക ആദിവാസി ദിനമായി ആചരിക്കപ്പെടുന്നു. (International Day of the World's Indigenous Peoples). ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 1994ലെ പ്രഖ്യാപനത്തോടെയാണ് ലോക ആദിവാസി ദിനം നിലവിൽ വന്നത്. 1995 മുതൽ 2004വരെ ലോക ആദിവാസിജനത ദശാബ്ദമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.( International Decade of the World's Indigenous People).ഇതോടനുബന്ധിച്ച് ഈ ദശാബദത്തിലെ എല്ലാ വർഷങ്ങളിലും ആദിവാസി ദിനം ആചരിക്കാൻ യു.എൻ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള 300 ദശലക്ഷം ആദിവാസികള്‍ 70 രാജ്യങ്ങളിലായി വസിക്കുന്നു. ഇവരുടെ സാമൂഹികവും പുരോഗമനപരവുമായ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത് അടുത്ത കാലത്താണ്.
പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം യുദ്ധങ്ങളും പകര്‍ച്ചവ്യാധികളും, കുടിയൊഴിപ്പിക്കലുകളും ലോകത്ത് ആദിവാസി ജനസംഖ്യയില്‍ ഗണ്യമായ കുറവു വരുത്തി. 2005-2015 വരെ രണ്ടാം ആദിവാസി ദശാബദമായി കൊണ്ടാടുകയുണ്ടായി. ആദിവാസി ജനങ്ങളെ മനസ്സിലാക്കാനും, അവരുടെ പ്രശനങ്ങളെ അറിയാനും, ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതടക്കമുള്ള പ്രചരണ പരിപാടികൾ ഈ ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു.
ബംഗ്ലാദേശിലെ ആദിവാസി വിഭാഗമായ ചക്മയിൽ പെട്ട റേബാംഗ് ദേവൻ എന്ന ബാലൻ രചിച്ച ചിത്രമാണ് UN Permanent Forum on Indigenous Issues ന്റെ മുദ്രാചിത്രം,. ലോക ആദിവാസി ദിന പ്രചരണങ്ങളിലും ഈ ചിത്രം ഉപയോഗച്ച് വരുന്നു. രണ്ട് കതിരിലകൾക്കിടയിൽ കാണുന്ന ഭൂഗോളത്തിനു കുറുകെ രണ്ട് കൈകകൾ ഹസ്തദാനത്തിലേർപ്പെട്ടിരിക്കുന്നതാണ് ചിത്രം.ശ്രീലങ്ക പുറത്തിറക്കിയ തപാൽ സ്റ്റാംപുകളും, ആദ്യ ദിന കവറും.

ക്വിറ്റ് ഇന്ത്യ ദിനം
ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്.സ്വതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായ ഈ സമരത്തിന്റെ ഓർമ്മയ്ക്കാണ് എല്ലാ വർഷവ്വം ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യദിനമായി ആചരിക്കുന്നത്.ഓരോ ഇന്ത്യക്കാരനും താന്‍ സ്വതന്ത്രനാണെന്ന് സ്വയം വിശ്വസിക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.
ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ "ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക''. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്. സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത്. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശ സ്നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു-'ക്വിറ്റ് ഇന്ത്യ’. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

പിസാ ഗോപുരം
ഇറ്റലിയിലെ പിസ എന്ന പ്രവിശ്യയിലുള്ള ഒരു ഗോപുരമാണ് പിസാ ഗോപുരം അഥവാ പിസയിലെ ചരിഞ്ഞ ഗോപുരം എന്ന് അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാണം 1173 ആഗസ്റ്റ് 9 ന് ആരംഭിച്ചെങ്കിലും രണ്ടൂ നൂറ്റാണ്ടുകൊണ്ടാണ് പൂർത്തിയായത്.57 മീറ്റര്‍ ഉയരമുള്ള ഈ ഗോപുരം ചരിയുന്നതിന്റെകാരണം ഇനിയും കണ്ടെത്താനായിട്ടില്ല ലോകാത്ഭുതങ്ങളിൽ ഒന്നായി ഇതിനെ പരിഗണിക്കപ്പെടുന്നു. വർഷം തോറും 2.5 മില്ലിമീറ്റർ എന്ന കണക്കിൽ ചെരിയുന്ന കെട്ടിടത്തിന്റെ വീഴ്ച സംബന്ധിച്ച കഥകൾ അവിശ്വസിക്കാനും പലപ്പോഴും സാധിക്കാറില്ല.
1173ലാണ് പിസായിലെ ഗോപുരത്തിന്റെ നിർമാണം ആരംഭിച്ചത്. ആരാണു പക്ഷേ ഇതിന്റെ നിർമിതിക്കു പിന്നിലെന്നത് ഇപ്പോഴും അവ്യക്തം. 1178-ലെ നിർമാണത്തിനിടെയാണ് വടക്കുഭാഗത്തേക്കുള്ള ചെരിവ് ശ്രദ്ധയിൽപ്പെടുന്നത്.ദുർബലമായ, അസ്ഥിരമായ ഭൂഗർഭജലത്തിൽ സ്ഥാപിച്ച വെറും മൂന്ന് മീറ്റർ അടിത്തറയാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. അതിനിടെ യുദ്ധം വന്നതിനാൽ പണി നിർത്തിയും വച്ചു. 1278ൽ പണി ഏഴാം നിലയിലെത്തിയപ്പോൾ ചെരിവ് 81 സെ.മീ. വരെയായെന്നു കണ്ടെത്തി. പക്ഷേ 1370 ആയതോടെ പണി പൂർത്തിയായി. അതിനിടെ ഗോപുരം പ്രധാന വിനോദസഞ്ചാരകേന്ദ്രമായും മാറി. 1920 കളിൽ ടവറിന്റെ അടിത്തറ സിമൻറ് ഗ്രൗട്ടിംഗ് ഉപയോഗിച്ച് ശരിയാക്കുകയായിരുന്നു, ഇത് ടവറിനെ ഒരു പരിധിവരെ ഉറപ്പിച്ചു.1280 മുതൽ ഈ പ്രദേശത്ത് കുറഞ്ഞത് നാല് ശക്തമായ ഭൂകമ്പങ്ങളുണ്ടായി, പക്ഷേ പ്രത്യക്ഷത്തിൽ ദുർബലമായ പിസാ ഗോപുരം താഴെ വീണില്ലെന്നാണ് റോമ ട്രെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.ഭൗതികശാസ്ത്ര പരീക്ഷണത്തിനായി ഗലീലിയോ ഗലീലി ടവർ ഉപയോഗിച്ചതായി ഒരു പഴയ കഥയുണ്ട് .ലോകപ്രസിദ്ധ ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി രണ്ടു വ്യത്യസ്ത കല്ലുകൾ താഴേക്കിട്ടു അവ വീഴുന്ന വേഗത അതിന്റെ ഭാരത്തിൽ നിന്ന് സ്വതന്ത്രമാണെന്ന് തെളിയിച്ചത് ഈ ഗോപുരത്തിന്റെ മുകളിൽ നിന്നാണ്.
1934ൽ ഗോപുരം നേരെയാക്കുവാൻ മുസ്സോളിനി പോലും ഇടപെട്ടിരുന്നു.1992ലാണ് ഗോപുരത്തിന്റെ ചെരിവ് കുറയ്ക്കാനായി ഇംഗ്ലണ്ടിലെ എൻജിനീയർമാരുടെ വിദഗ്ധ സംഘമെത്തിയത്. 2011ൽ ആ പണി പൂർത്തിയാവുകയും അടുത്ത 300 വർഷത്തേക്ക് അപകടമൊന്നുമുണ്ടാകില്ലെന്ന് അവർ ഉറപ്പു നൽകുകയും ചെയ്തു. 14,700 ടൺ ആയിരുന്നു പിസാ ഗോപുരത്തിന്റെ ഭാരം. അതിന്റെ കുത്തനെയുള്ള ചെരിവ് 5.5 ഡിഗ്രിയിൽ നിന്ന് അഞ്ചു ഡിഗ്രിയായി കുറയ്ക്കുകയാണ് വിദഗ്ധ സംഘം ചെയ്തത്.ഏകീകരണ ജോലികൾ കാരണം അടുത്ത കാലം വരെ വിനോദസഞ്ചാരികളെ ടവറിനുള്ളിലെ ഗോവണിയിൽ കയറാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പിസയുടെ ചായ്‌വ് വീണ്ടും തുറന്നിരിക്കുന്നു, ഇത് ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

♛♛♛♛♛♛♛♛♛♛ 10-08-2018 ♛♛♛♛♛♛♛♛♛♛
|
റോബർട്ട് ഗൊദാർദ് (ചരമദിനം)
റോക്കെട്രി (Rocketry) എന്നാ ശാസ്ത്ര ശാഖയുടെ പിതാവാണ് റോബർട്ട് ഗൊദാർദ് (Robert Goddard). ദ്രാവക ഇന്ധനം അടിസ്ഥാനമാക്കി ആദ്യത്തെ റോക്കറ്റ് നിർമിച്ചത് ഇദ്ദേഹമാണ്. റോക്കറ്റുകളുടെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്
അമേരിക്കൻ ഐക്യനാടുകളിലെ മസാച്ചുസെറ്റ്‍സ് സംസ്ഥാനത്തെ വൂസ്റ്റെറിൽ 1882- ഒക്ടോബർ 5-ന് റോബർട്ട് ഹച്ചിൻസ് ഗൊദാർദ് (Robert Hutchins Goddard) ജനിച്ചു.പതിനാറാം വയസ്സിൽ എച്ച്.ജി.വെൽസിന്റെ 'വാർ ഓഫ് ദി വേൾഡ്സ്' വായിച്ചതു മുതലാണ് റോക്കറ്റ് എന്നാ സങ്കല്പത്തിൽ ഗൊദാർദ് എത്തിയത്.വൂസ്റ്ററിലെ പോളിടെൿനിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1908-ൽ ശാസ്ത്ര ബിരുദം നേടിയ അദ്ദേഹം അടുത്ത വര്ഷം ക്ലാർക്ക് സർവകലാശാലയിൽ ഫിസിക്സ് ഇൻസ്ട്രക്ടർ ആയി ജോലി നോക്കി.1909-11 കാലത്ത് അവിടെ ഗവേഷണം നടത്തി പി.എച്ച്.ഡി. നേടുകയും ചെയ്തു.ക്ലാർക്ക് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ(1915-19), അസ്സോസിയേറ്റ് പ്രൊഫസർ (1919-20) എന്നീ സ്ഥാനങ്ങളിലും ഗൊദാർദ് പ്രവർത്തിച്ചു. ഗവേഷണകാലത്താണ് ഉയർന്ന സ്ഥലങ്ങളിലേക്ക് എത്താൻ റോക്കറ്റ് ശക്തി ഉപയോഗിക്കവുന്നതിന്റെ ഗണിത ശാസ്ത്ര സാദ്ധ്യതകൾ അദ്ദേഹം പഠന വിധേയമാക്കിയത്. ആ മേഖലയിൽ പഠനം തുടരാൻ സ്മിത്ത്‌സോണിയൻ ഇന്സ്ടിട്യുഷൻ അദ്ദേഹത്തിന് ധനസഹായം നൽകി. 1917-18 കാലത്ത് റോക്കറ്റിന്റെ ഒരു ആദ്യ രൂപം അദ്ദേഹം വികസിപ്പിച്ചെടുത്തു.പിൽക്കാലത്ത് ബസൂക്ക എന്നറിയപ്പെട്ട തോളിൽ വച്ച് വിക്ഷേപിക്കാവുന്ന ആയുധമായ റോക്കറ്റ് ആയിരുന്നു ഇത്. അമേരിക്കൻ പട്ടാളത്തിന് വേണ്ടിയാണു അദ്ദേഹം ഇത് വികസിപ്പിച്ചെടുത്തത്.1918- നവംബർ 10-നു ഈ നവീനയുധതിന്റെ പ്രദർശനം അദ്ദേഹം സൈനിക പ്രധിനിതികൾക്ക് മുന്നിൽ നടത്തി. ആകാശത്തേക്ക് കുതിക്കുന്ന റോക്കറ്റുകളിലേക്കുള്ള ആദ്യ ചുവടുവയ്പയിരുന്നു അത്.1944-45 കാലത്ത് അമേരിക്കൻ റോക്കറ്റ് സൊസൈറ്റിയുടെ ഡയറക്ടർ ആയി അദ്ദേഹം പ്രവർത്തിച്ചു. 1945 ഓഗസ്റ്റ് 10നു അർബുദ ബാധയാൽ അദ്ദേഹം അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ

കുളച്ചൽ യുദ്ധം
തിരുവിതാംകൂർ മഹാരാജ്യവും, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി 18 ആം നുറ്റാണ്ടിൽ നടന്ന യുദ്ധമാണ് കുളച്ചൽ യുദ്ധം(1741 ഓഗസ്റ്റ് 10) . ഡച്ച് മേൽകോയ്മക്കു തിരശ്ശീല വീഴ്ത്തിയ ഒരു യുദ്ധ പരമ്പരയായിരുന്നു ഇത്. യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി.കേരളത്തിലെ ഡച്ച് ശക്തിയുടെ ക്ഷയത്തിന്റെ തുടക്കവും സാഹസികനായ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രതാപത്തിലേയ്ക്കുള്ള ഉയര്‍ച്ചയും ഇവിടെ നിന്നാണ് ആരംഭിച്ചത്. ഒരു ഇന്ത്യന്‍ നാട്ടുരാജാവ് ആദ്യമായി യൂറോപ്യന്‍ ശക്തിയെ തോല്പിച്ചു എന്ന ഖ്യാതിയും ചരിത്രകാരന്മാര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ചാര്‍ത്തുന്നതും കുളച്ചല്‍ യുദ്ധത്തിലാണ്. പ്രതികൂല കാലാവസ്ഥയും, തിരുവിതാംകൂര്‍ രാജാവിന്റെ തന്ത്രങ്ങളും, അദ്ദേഹത്തിന്റെ സൈനികശക്തി സംബന്ധിച്ച തെറ്റായ കണക്കുകൂട്ടലുകളുമാണ് ഡച്ചുകാരുടെ തോല്‍വിക്കു കാരണം. മാർത്താണ്ഡവർമ്മ മഹാരാജാവ് തന്റെ സാമ്രാജ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി, സാമന്തരാജ്യങ്ങളേക്കൂടി യുദ്ധത്തിൽ കീഴടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കാൻ തുടങ്ങി.1731 ൽ മാർത്താണ്ഡ വർമ്മ കായംകുളവും, കൊല്ലവും പിടിച്ചടക്കിയതോടെ, അവിടെ വ്യാപാരബന്ധങ്ങളുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി രാജാവുമായി ശത്രുതയിലായി. കയറ്റുമതിക്കായി സൂക്ഷിച്ചിരുന്ന ഉൽപന്നങ്ങൾ നശിപ്പിക്കപ്പെട്ടു. 1733 ആയപ്പോഴേക്കും കമ്പനി അവിടെ നിന്നും കയറ്റുമതി ചെയ്തിരുന്ന കുരുമുളകിന്റെ അളവ്, ഏതാണ്ട് പകുതിയായി കുറഞ്ഞു. 1734 ൽ വില്ല്യം ഫെലിങ്, ഏബ്രഹാം വാൻഡെ വെലെ, റാബി, ബ്രൗവർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പനി സംഘം രാജാവുമായി ഒത്തു തീർപ്പിനു ശ്രമിച്ചുവെങ്കിലും, ചർച്ച ഫലം കണ്ടില്ല. അക്കാലത്ത് ഏറ്റവും കൂടുതൽ കുരുമുളകു ഉൽപ്പാദിപ്പിച്ചിരുന്ന നാട്ടുരാജ്യമായ ഇളയിടത്തു സ്വരൂപം രാജാവ് തിരുവിതാംകൂറിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ചതോടെ, ഡച്ചുകാർക്കു യുദ്ധമല്ലാതെ മറ്റു പോംവഴികളുണ്ടായിരുന്നില്ല. 1739 ൽ തിരുവിതാംകൂറും, ഡച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി യുദ്ധം ആരംഭിക്കുകയും, ഈ സംഘർഷം പിന്നീട് കുളച്ചൽ യുദ്ധത്തിൽകലാശിക്കുകയും ചെയ്തു. ഡച്ച് സൈന്യത്തിന്റെ പരാജയത്തിൽ മുഖ്യപങ്കുവഹിച്ചത് രാജാവിന്റെ സ്വകാര്യ സൈന്യമായിരുന്ന നായർ പട്ടാളമായിരുന്നു. ഈ സൈന്യത്തെ പിന്നീട് മദ്രാസ് റെജിമെന്റിന്റെ ഒൻപതാമത് ബറ്റാലിനിയിലും ,പതിനാറാമത് ബറ്റാലിനിയലും കൂടി ചേർക്കുകയുണ്ടായി. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
ലോക സിംഹ ദിനം
എല്ലാ വർഷവും ഓഗസ്റ്റ് 10 നാണ് ലോക സിംഹ ദിനം വരുന്നത്. കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന ഗാംഭീര്യമുള്ള ഇവകളെ കുറിച്ച് അവബോധം വളർത്തുകയാണ് ലോക സിംഹ ദിനം ലക്ഷ്യമിടുന്നത് . പന്തേര ജനുസ്സിലെ വലിയ പൂച്ചകളിൽ ഒരാളും ഫെലിഡേ കുടുംബത്തിലെ അംഗവുമാണ് സിംഹം.കടുവയ്ക്കു ശേഷം മാർജ്ജാര വർഗ്ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ് സിംഹം
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചേഴ്സ് (ഐയുസിഎൻ) ഭീഷണി നേരിടുന്ന ജീവികളുടെ ചുവന്ന പട്ടിക പ്രകാരം സിംഹങ്ങളെ ഒരു ദുർബല ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവർഗ്ഗത്തിന്റെ വർഗ്ഗീകരണത്തിന് കീഴിലല്ലെങ്കിലും, അവയുടെ നിലനിൽപ്പിന് അപകടമുണ്ടാക്കുന്ന തടസ്സങ്ങൾ അവർ ഇപ്പോഴും അഭിമുഖീകരിക്കുന്നു.
നിലവിൽ 30,000 മുതൽ 100,000 വരെ സിംഹങ്ങൾ ഭൂമിയിൽ അവശേഷിക്കുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ സിംഹങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു.മനുഷ്യസംസ്കാരത്തിൽ സിംഹം പ്രത്യേകിച്ച് സിംഹത്തിന്റെ തല ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഒരു അടയാളമാണ്. പുരാതനകാലത്തുള്ള ഗുഹാചിത്രങ്ങൾ ഇതിന് തെളിവു നൽകുന്നു. സാഹിത്യത്തിലും ശില്പങ്ങളിലും ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും ദേശീയപതാകകളിലും സിംഹത്തെ പലതരത്തിൽ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയിൽ കടുവ ദേശീയമൃഗമാകുന്നതിന് മുൻപ് സിംഹമായിരുന്നു ദേശീയമൃഗം. ഇന്ത്യയുടെ ദേശീയചിഹ്നത്തിൽ നാല് സിംഹങ്ങളെ കാണിച്ചിരിക്കുന്നു.. ഗുജറാത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ജുനാഗഡ് ജില്ലയിൽ 1412 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന വനമേഖലയാണ് ഗിർ. മുമ്പ് ജുനാഗഡ് സുൽത്താന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. അന്ന് പോരാളികളായ സുൽത്താന്മാർ വേട്ടയാടി നടന്ന കാട്. പക്ഷേ, ഇവിടത്തെ സിംഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നെന്ന് തിരിച്ചറിഞ്ഞ നവാബ് മുഹമദ് റസൂൽ ഖാഞ്ചി ബാബി ഇവിടെ വേട്ട നിരോധിച്ചു. അന്ന് ഇവിടെ വെറും 13 സിംഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1900-ൽ സംരക്ഷിതവനമായി പ്രഖ്യാപിച്ചു. 1965-ൽ ദേശീയോദ്യാനമായി മാറിയതോടെ സിംഹങ്ങളുടെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി. വനപാലകരുടെയും സന്നദ്ധ സംഘങ്ങളുടെയും അശ്രാന്ത പരിശ്രമംകാരണം സിംഹങ്ങളുടെ എണ്ണം കൂടിവന്നു. 109 പുരുഷകേസരികളും 201 പെൺസിംഹങ്ങളും 213 സിംഹക്കുട്ടികളുമാണ് ഗിറിലുള്ളത്. മൃഗശാലകളിലും മറ്റുമുള്ള സിംഹങ്ങളെ മാറ്റിനിർത്തിയാൽ ലോകത്ത് അവശേഷിച്ചിരിക്കുന്ന ഏഷ്യൻ സിംഹങ്ങളുടെ വംശം ഇതു മാത്രമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഇറാനിലും പലസ്തീനിലും മെസോപൊട്ടാമിയയിലും ബംഗാൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുമെല്ലാം ഏഷ്യൻ സിംഹങ്ങളെ കണ്ടിരുന്നു. അവയ്ക്കെല്ലാം പിന്നീട് വർഗനാശം സംഭവിച്ചു. അതുകൊണ്ടുതന്നെ പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സമിതി (International Union for Conservation of Nature) ഗിറിലെ സിംഹങ്ങളെ അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ട ജന്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആഫ്രിക്കൻ സിംഹങ്ങളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയാണ് ഏഷ്യൻ സിംഹങ്ങൾ. പുരുഷകേസരിക്ക് 160 മുതൽ 190 വരെ കിലോഗ്രാം ഭാരം കാണും.വനത്തിൽ സിംഹങ്ങൾക്ക് 10 മുതൽ 14 വർഷം വരെയാണ് ജീവിതകാലം, എന്നാൽ മൃഗശാലയിലും അതു പോലുള്ള മറ്റു കൂട്ടിലിട്ടു വളർത്തുന്ന സാഹചര്യങ്ങളിലും 20 വർഷം വരെ സിംഹങ്ങൾ ജീവിക്കാറുണ്ട്.
സാധാരണ വലിയ മൃഗങ്ങളെയാണ് സിംഹങ്ങൾ വേട്ടയാടുക. ഇരട്ടി ശരീരഭാരമുള്ള കാട്ടുപോത്തിനെയും മറ്റും സിംഹങ്ങൾ വേട്ടയാടി കൊന്നുതിന്നും. അങ്ങനെയുള്ള മൃഗങ്ങളെ കണ്ടെത്താനായില്ലെങ്കിൽ മാത്രമേ രാജാവ് ചെറിയ മൃഗങ്ങൾക്കു നേരെ തിരിയുകയുള്ളൂ. സിംഹങ്ങൾക്ക് ഇരയാക്കാൻ പറ്റിയ മൃഗങ്ങളുടെ വൻതോതിലുള്ള സാന്നിധ്യം ഗിറിലുണ്ട്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

♛♛♛♛♛♛♛♛♛♛ 11-08-2018 ♛♛♛♛♛♛♛♛♛♛
|
അസ്സീസിയിലെ ക്ലാര (ചരമദിനം)
ഒരു ഇറ്റാലിയൻ പുണ്യവതിയും ഫ്രാൻസിസ് പുണ്യവാളന്റെ ആദ്യാനുയായികളിൽ ഒരുവളുമാണ് അസ്സീസിയിലെ ക്ലാര (ജനനം 1194 ജൂലൈ 16; മരണം 1253 ആഗസ്റ്റ് 11). അസ്സീസിയിലെ ഒരു കുലീന കുടുംബത്തില്‍ 1194 ലാണ് ക്ലാര ജനിച്ചത്. സുന്ദരിയായ അവള്‍ക്ക് 15 വയസുമുതല്‍ വിവാഹ ആലോചനകള്‍ ആരംഭിച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ നിര്‍ദ്ദേശപ്രകാരം 1212 മാര്‍ച്ച് 18-നു വീട്ടില്‍നിന്നിറങ്ങി ബെനഡിക്ട് മഠത്തില്‍ താമസിച്ചു. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മുടിവെട്ടി മാറ്റിയ ശിരസ് കാണിച്ചു കൊടുത്ത് അവള്‍ ധൈര്യപൂര്‍വം മഠത്തില്‍തന്നെ തുടര്‍ന്നു. പിന്നീട് അവളുടെ രണ്ടു സഹോദരിമാരും അവസാനം അമ്മയും അവളുടെ മഠത്തില്‍ചേര്‍ന്നു. ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്ന സന്യാസിനീസമൂഹം സ്ഥാപിച്ച അവർ അതിന്റെ നിയമാവലി എഴുതുകയും ചെയ്തു. ഒരു സ്ത്രീ എഴുതിയ ആദ്യത്തെ സന്യാസനിയമാവലി ആയിരുന്നു അത്. ക്ലാരയുടെ മരണശേഷം, അവർ സ്ഥപിച്ച സന്യാസിനീസമൂഹം അവരുടെ ബഹുമാനാർത്ഥം "വിശുദ്ധ ക്ലാരയുടെ സഭ" എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. ഇപ്പോൾ ആ സമൂഹം "പാവപ്പെട്ട ക്ലാരമാർ" (Poor Clares) എന്ന പേരിലും അറിയപ്പെടുന്നു . 28 വര്‍ഷത്തോളം രോഗിണിയായി കിടന്ന ക്ലാര വിശുദ്ധ കുര്‍ബാന മാത്രമാണ് ഭക്ഷിച്ചിരുന്നത്. 1253 ല്‍ അമ്പത്തിയൊന്‍പതാമത്തെ വയസില്‍ അവർ മരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
ഖുദിറാം ബോസ് (ചരമദിനം)
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ബംഗാളിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഖുദിറാം ബോസ് (3 ഡിസംബർ 1889 - 11ഓഗസ്റ്റ് 1908). ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യുവനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 1900 തുടക്കത്തിൽ അരബിന്ദോയും, സിസ്റ്റർ നിവേദിതയും തുടർച്ചയായി മിഡ്നാപ്പൂർ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തുമായിരുന്നു. ഖുദിരാമുൾപ്പടെയുള്ള യുവാക്കൾ കൂടുതലായി ദേശീയപ്രസ്ഥാനങ്ങളോട് അടുത്തു. തന്റെ ഗുരുവായ സത്യേന്ദ്രനാഥ് ബോസിൽ നിന്നും, ബോസ് തന്റെ വിപ്ലവചിന്തകൾ കൂടുതലായി ഉൾക്കൊണ്ടു. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പ്രധാനമായും ബംഗാളിന്റെ വിഭജനത്തിനെതിരായിരുന്നു. തന്റെ പതിനാറാമത്തെ വയസ്സിൽ സ്വാതന്ത്ര്യസമരത്തിലേക്ക് ഇദ്ദേഹം എത്തി. ഈ പ്രായത്തിൽ തന്നെ പോലീസുകാരെ വധിക്കുക എന്ന ഉദ്ദേശത്തോടെ പോലീസ്സ്റ്റേഷനിൽ ഖുദീരാം ബോംബുകൾ സ്ഥാപിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം മുസഫ്ഫനഗർ എന്ന സ്ഥലത്ത് കിങ്സ്ഫോഡിനേയും വഹിച്ചുകൊണ്ടുള്ള വാഹനം പുറത്തേക്കു വന്നപ്പോൾ ഖുദീരാം ഒരു കൈയ്യിൽ തോക്കും ചൂണ്ടിക്കൊണ്ട് വാഹനത്തിനുനേരെ ബോംബെറിഞ്ഞു. വാഹനം കത്തിയെരിഞ്ഞു, എന്നാൽ ഖുദീരാം പ്രതീക്ഷിച്ചതുപോലെ അതിൽ കിങ്സ്ഫോഡ് ഉണ്ടായിരുന്നില്ല. മുസ്സാഫർപൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ബാരിസ്റ്റർ കെന്നിയുടെ ഭാര്യയും കുഞ്ഞുമായിരുന്നു ആ വാഹനത്തിലുണ്ടായിരുന്നത് ബോംബ് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.
വിചാരണക്കുശേഷം, ജഡ്ജി ഖുദീറാമിന് വധശിക്ഷ വിധിച്ചു. ഒരു പുഞ്ചിരിയോടെയാണ് ഖുദീറാം തന്റെ വിധി വായിച്ചു കേട്ടത്. തനിക്കു കുറച്ചു കൂടി സമയം ലഭിച്ചാൽ ജഡ്ജിയെ ബോംബു നിർമ്മാണം പഠിപ്പിക്കാൻ കഴിഞ്ഞേനെ എന്നാണ് വിധിക്കു ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനുത്തരമായി ഖുദീറാം പ്രതികരിച്ചത്. നിയമപ്രകാരം ഏഴു ദിവസത്തിനുള്ളിൽ അപ്പീൽ നൽകുവാൻ കഴിയുമായിരുന്നിട്ടും, ആ പ്രത്യേകാവകാശം ഖുദീറാം ആദ്യം വേണ്ടെന്നു വെക്കുകയായിരുന്നു.
ഓഗസ്റ്റ് 19, 1908 ആറുമണിക്ക് ബോസിനെ തൂക്കിക്കൊല്ലുകയുണ്ടായി. പ്രസന്നവദനായാണ് ഖുദീറാം കൊലമരത്തിലേക്ക് നടന്നു കയറിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അമൃതബസാർ പത്രിക എന്ന പത്രം റിപ്പോർട്ടു ചെയ്യുകയുണ്ടായി. പതിനെട്ടു വയസ്സും, എട്ടുമാസവും, എട്ടു ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഖുദിറാമിനെ തൂക്കിലേറ്റിയത്. ബംഗാളി കവിയായിരുന്നു കാസി നസ്രുൾ ഇസ്ലാം, ഈ അത്ഭുത ബാലന്റെ ബഹുമാനാർത്ഥം ഒരു കവിത രചിച്ചിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...

മോണലിസ
ഓഗസ്റ്റ് 11ന് പാരീസിലെ ലോവ്രെ മ്യൂസിയത്തില്‍ നിന്നും മോണ ലിസ മോഷ്ടിക്കപ്പെട്ടു. ഇത് ചിത്രത്തിന്റെ പ്രശസ്തിയും നിഗൂഢതയും പ്രാധാന്യവും വര്‍ദ്ധിപ്പിച്ചു. ലിയനാര്‍ഡോ ഡ വിഞ്ചി വരച്ച ഒരു സാധാരണ സ്ത്രീയുടെ അര്‍ദ്ധരൂപമാണ് ഇന്ന് ലോകത്തില്‍ ഏറ്റവും പ്രശസ്തവും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതും എറ്റവും കൂടുതല്‍ ഏഴുതപ്പെടുന്നതും ഏറ്റവും കൂടുതല്‍ പാടി പുകഴ്ത്തപ്പെടുന്നതും ഏറ്റവും കൂടുതല്‍ പകര്‍ത്തപ്പെടുന്നതുമായ കലാരൂപം.അന്ന് ലോവ്രെയില്‍ ഉണ്ടായിരുന്ന മറ്റ് വിശ്രുത ചിത്രങ്ങളുടെ അത്ര പ്രശസ്തമല്ലാതിരുന്ന മോണ ലിസയുടെ പ്രശസ്തി മോഷണം നടന്ന് 28 മണിക്കൂറിനുള്ളില്‍ കുതിച്ചുയര്‍ന്നതായി മ്യൂസിയം അധികൃതര്‍ കണ്ടെത്തി. ഒരാഴ്ചത്തെ അടവിന് ശേഷം മ്യൂസിയം വീണ്ടും തുറന്നപ്പോള്‍, മോണ ലിസ തൂങ്ങിയിരുന്ന ഒഴിഞ്ഞ ഇടം കാണാനായി ആയിരക്കണക്കിന് ഫ്രഞ്ചുകാര്‍ ലോവ്രെയിലേക്ക് ഇടിച്ചു കയറി. ശൂന്യ ഇടം കാണാന്‍ ഇടിച്ചു കയറിയവരില്‍ ഫ്രാന്‍സ് കാഫ്കയും ഉണ്ടായിരുന്നു.ആത്യന്തികമായി മോണ ലിസയുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ച മോഷണ നാടകത്തില്‍ നിരവധി പ്രസിദ്ധ അഭിനേതാക്കള്‍ ഉണ്ടായിരുന്നു. നവകലയിലെ രണ്ട് കുഴപ്പക്കാരെയായിരുന്നു പ്രധാനമായും സംശയിച്ചിരുന്നത്- ഗുല്യാന്‍മെ അപ്പോളിനെയറും പാബ്ലോ പിക്കാസോയും. അതെ, മോഷണത്തിന്റെ പേരില്‍ പിക്കാസോയെ ചോദ്യം ചെയ്യുകയും ചെയ്തു.അടുത്ത 28 മാസം, ലോകം മോഷ്ടിക്കപ്പെട്ട ചിത്രത്തിന്റെ കഥകളില്‍ മുഖരിതമാവുകയും നിരൂപകര്‍ അതിനെ ഒരു ശ്രേഷ്ഠകൃതി എന്ന് വാഴ്ത്തുകയും ചെയ്തു. അത് വരെ മോണ ലിസയ്ക്ക് ഒരു അപ്രധാന അസ്തിത്വമായിരുന്നു ഉണ്ടായിരുന്നത്. 1503നും 1517നും ഇടയില്‍ ഡ വിഞ്ചി വരച്ച ചിത്രം അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന സലായുടെ കൈയില്‍ നിന്നാണ് ഫ്രഞ്ച് രാജകുടുംബം വാങ്ങിയത്. ലൂയി പതിനാലാമന്‍ അത് തന്റെ കൊട്ടാരത്തില്‍ സൂക്ഷിച്ചെങ്കിലും ഫ്രഞ്ച് വിപ്ലവത്തിന് ശേഷം അത് ലോവ്രെയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, കുറച്ച് കാലം നെപ്പോളിയന്‍ അത് തന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്നു.അവസാനം 28 മാസങ്ങള്‍ക്ക് ശേഷം വിന്‍സെന്‍സോ പെറൂഗിയ എന്ന ഇറ്റലിക്കാരന്‍ ചിത്രം തന്റെ മാതൃരാജ്യത്ത് വില്‍ക്കാന്‍ ശ്രമിച്ചതോടെ മോഷണ പ്രശ്‌നം പരിഹരിക്കപ്പെട്ടു. അയാളും വിന്‍സെന്‍സോ ലാന്‍സെലോട്ടി, മിഖായേല്‍ ലാന്‍സെലോട്ടി എന്നീ സഹോദരന്മാരും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു. ചിത്രം വില്‍ക്കാനുള്ള പെറൂഗിയയുടെ ശ്രമമാണ് ചിത്രത്തിന്റെ നിലനില്‍പ്പിനെ കുറിച്ച് ലോകത്തിന് സൂചന നല്‍കിയത്. ചിത്രം നശിപ്പിക്കപ്പെട്ടിരിക്കാമെന്ന് പലരും വിചാരിച്ചിരുന്നു.ചിത്രം ലോവ്രെയിലേക്ക് മടക്കി കൊണ്ടുവരികയും ഇറ്റാലിയന്‍ കോടതി പെറൂഗിയയെ വെറും എട്ടുമാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇത്ര ചെറിയ ശിക്ഷയ്ക്ക് പിന്നില്‍ ദേശീയ വികാരവും അതിന്റെതായ പങ്ക് വഹിച്ചു. ഇറ്റലിക്ക് വേണ്ടി ചിത്രം വീണ്ടെടുക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു പെറൂഗിയയുടെ വാദം. അത് ശരിയുമായിരുന്നു. ഡ വിഞ്ചി ഇറ്റലിക്കാരനായിരുന്നല്ലോ!വിചാരണ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതോടെ വിചാരണയെക്കുറിച്ച് ലോകം മറന്നു. എന്നാല്‍ പിന്നീട് വന്ന തലമുറകളൊന്നും മോണ ലിസയെ മറന്നില്ല.ഇന്ന്, അസാധാരണമായി ഒന്നുമില്ലാത്ത വീട്ടമ്മയും അഞ്ച് കുട്ടികളുടെ മാതാവുമായിരുന്ന ലിസ ഗെറാര്‍ഡീനിയുടെ ഈ പ്രതിബിംബം പാരീസില്‍ പ്രതിവര്‍ഷം 60 ലക്ഷം ആരാധാകരെ ആകര്‍ഷിക്കുന്നു.ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാളും സൗന്ദര്യവതിയായി ലോകത്തെ ഏറ്റവും പ്രശസ്തമായ ഈ ചിത്രം തുടരുന്നു. 500 വര്‍ഷങ്ങളായി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലുവര്‍ മ്യൂസിയത്തിലെ ചില്ലുപേടകത്തിലാണ് ജീവനില്ലാത്ത ലോകസുന്ദരി. കാലമിത്രയും കടന്നു പോയെങ്കിലും ചിത്രത്തിന്റെ മൂല്യനിര്‍ണയം നടത്തിയിട്ടില്ല, ഇത് അമൂല്യമാണെന്ന് കരുതപ്പെടുന്നു. എല്ലാ കാലാവസ്ഥകളേയും അതിജീവിക്കാന്‍ ശേഷിയുള്ള മുറിയില്‍ (ഏകദേശം 7 മില്യന്‍ ഡോളര്‍ ചെലവില്‍) ബുള്ളറ്റ് പ്രൂഫ് ഗ്‌ളാസുകളില്‍ സൂക്ഷിച്ചിരിക്കുന്ന പെയിന്റിംഗിന് 500 വര്‍ഷത്തോളം പഴക്കമുണ്ട്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
ജോര്‍ജ് സ്റ്റീഫന്‍സണ്‍ (ചരമദിനം)
നീരാവി എഞ്ചിൻ കണ്ടുപിടിച്ച, റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്‌ളണ്ടിലെ എഞ്ചിനീയറായിരുന്നു ജോർജ് സ്‌റ്റീഫെൻസൻ(9 ജൂൺ 1781-12 ഓഗസ്റ്റ് 1848). ഇംഗ്ളണ്ടിലെ ന്യൂകാസിലില്‍ വൈലം എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഒരു പഴയ കല്‍ക്കരി എന്‍ജിന്‍ പോലെ കരിയും പുകയും വിയര്‍പ്പും കിതപ്പും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍െറ ജീവിതം. ഒറ്റ മുറി മാത്രമുള്ള കുടിലില്‍ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ബാല്യം. ചെറുപ്പത്തില്‍ സ്കൂളില്‍ പോകാനൊന്നും അദ്ദേഹത്തിനു സാധിച്ചില്ല. എട്ടു വയസ്സുള്ളപ്പോള്‍ മുതല്‍ അവന്‍ ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. കുതിരകളെയും പശുക്കളെയും മേയ്ക്കാന്‍ പോകലായിരുന്നു ചെറുപ്പത്തിലെ ജോലി. 14ാം വയസ്സില്‍ ഒരു യന്ത്രശാലയില്‍ അവന് ജോലി ലഭിച്ചു; 1795ല്‍.
കല്‍ക്കരിയിലെ കല്ലും മണ്ണും പെറുക്കിമാറ്റി വൃത്തിയാക്കലായിരുന്നു, ആദ്യം. പിന്നെ യന്ത്രങ്ങളോടുള്ള താല്‍പര്യം കണ്ട് ആവിയന്ത്ര വിഭാഗത്തിലേക്കു മാറ്റി. അദ്ദേഹത്തിന്‍െറ പിതാവിനും അവിടെയായിരുന്നു ജോലി. യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ മിടുക്കനായിരുന്ന അദ്ദേഹത്തിനു വളരെ വേഗം എന്‍ജിനീയറായി ജോലിക്കയറ്റം കിട്ടി. അന്ന് വയസ്സ് 17. അപ്പോഴും അദ്ദേഹം നിരക്ഷരനായിരുന്നു.
പിന്നെ കഠിനപ്രയത്നത്തിന്‍െറ നാളുകളായിരുന്നു. പകല്‍ ജോലി, രാത്രിയില്‍ പഠനം. 18ാം വയസ്സില്‍ അദ്ദേഹം ആദ്യമായി സ്വന്തമായി പേരെഴുതി. ഒഴിവു സമയങ്ങളിലെല്ലാം വായിച്ചത് യന്ത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. 1804ല്‍ സ്കോട്ട്ലന്‍ഡിലെ കല്‍ക്കരി ഖനിയിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം നടന്നാണ് പോയത്.
അക്കാലത്തെ ഏറ്റവും മികച്ച ആവിയന്ത്രം ജെയിംസ് വാട്ട് നിര്‍മിച്ചതായിരുന്നു. കല്‍ക്കരി കത്തിച്ച് ആവിയുണ്ടാക്കി അതിന്‍െറ ശക്തികൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാമെന്ന കണ്ടുപിടിത്തം ഒരു മികച്ച ആവിയന്ത്രം ഉണ്ടാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. ഇതാണ് തീവണ്ടിയുടെ കണ്ടുപിടിത്തത്തിലേക്ക് വഴിയൊരുക്കിയത്. ഖനികളില്‍ ഉപയോഗിക്കുന്ന രക്ഷാദീപമായിരുന്നു ജോര്‍ജ് സ്റ്റീഫന്‍സണിന്‍െറ ആദ്യ കണ്ടുപിടിത്തം; 1815ല്‍. പക്ഷേ, ഇതേസമയം ഹംഫ്രി ഡേവി ഇതേ കണ്ടുപിടിത്തം നടത്തി പേറ്റന്‍റ് നേടി.
യാത്രക്കും ചരക്കു കടത്തിനും കുതിരവണ്ടിയെ മാത്രം ആശ്രയിക്കുന്ന കാലമായിരുന്നു അത്. ഗതാഗത പ്രശ്നങ്ങള്‍ കാരണം പലപ്പോഴും വ്യവസായശാലകള്‍ ഇന്ധനമില്ലാതെ വിഷമിക്കുമ്പോള്‍ ഖനികളില്‍ കല്‍ക്കരി കെട്ടിക്കിടക്കുകയാവും. ചരക്കു കടത്തിന് പുതിയ സംവിധാനം ഉണ്ടായേ തീരൂ എന്ന നിശ്ചയത്തില്‍നിന്നാണ് തീവണ്ടിയുടെ കണ്ടുപിടിത്തം. ബോയ്ലറില്‍ വെള്ളം തിളക്കുമ്പോള്‍ ഉണ്ടാവുന്ന ആവിയുടെ ശക്തികൊണ്ട് ചലിക്കുന്ന പിസ്റ്റണുകളില്‍ ഘടിപ്പിച്ച വണ്ടിച്ചക്രം കറക്കുക എന്ന ആശയമാണ് അദ്ദേഹം പരീക്ഷിച്ചത്. ഇതിനായി ഇരുമ്പ് അടിച്ചുപരത്തി യന്ത്രഭാഗങ്ങളുണ്ടാക്കാന്‍ അദ്ദേഹം 10 മാസമെടുത്തു. 1814 ജൂലൈ 25ന് ലോകത്തിലെ ആദ്യ തീവണ്ടി പാളത്തിലൂടെ ഓടി. 1815 ഫെബ്രുവരി 28ന് അദ്ദേഹം ആവിവണ്ടിയുടെ പേറ്റന്‍െറടുത്തു. ‘ബ്ളഷര്‍’ എന്നായിരുന്നു ഈ വണ്ടിയുടെ പേര്.
എഡ്വേര്‍ഡ് സീഡും സ്റ്റീഫന്‍സണും മകന്‍ റോബര്‍ട്ടും ചേര്‍ന്ന് 1823ല്‍ റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ & കമ്പനി എന്ന പേരില്‍ ആദ്യത്തെ തീവണ്ടി നിര്‍മാണക്കമ്പനി സ്ഥാപിച്ചു. മരത്തിന്‍െറ താങ്ങുകളില്‍ ഇരുമ്പു പാളങ്ങള്‍ പിടിപ്പിച്ച് സ്റ്റോക്ടണ്‍ മുതല്‍ ഡാര്‍ലിങ്ടണ്‍ വരെ 32 കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക പാളം രൂപപ്പെടുത്തി. ഈ പാതയിലൂടെയാണ് 1825 സെപ്റ്റംബറില്‍ ലോകത്തിലെ ആദ്യത്തെ യാത്രാതീവണ്ടി ചരിത്രത്തിലേക്ക് ഓടിക്കയറിയത്. തീവണ്ടിയെഞ്ചിനോട് രണ്ട് ബോഗികള്‍ ഘടിപ്പിച്ചിരുന്നു. 300 പേര്‍ക്ക് യാത്രചെയ്യാവുന്ന വണ്ടിയുടെ ആദ്യ യാത്രയില്‍ അറുന്നൂറോളം പേര്‍ കയറിപ്പറ്റിയിരുന്നു. മണിക്കൂറില്‍ 24 കിലോമീറ്റര്‍ ആയിരുന്നു വേഗം. ഈ ‘അദ്ഭുതവണ്ടി’യുടെ ആദ്യ യാത്ര കാണാന്‍ 40,000ത്തോളം ആളുകള്‍ പാളത്തിനിരുപുറവും ആര്‍പ്പുവിളികളോടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നത്രേ. ആ തീവണ്ടിയുടെ എന്‍ജിന്‍ ഡാര്‍ലിങ്ടണില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
തീവണ്ടിയില്‍ പിന്നീട് നിരവധി പരീക്ഷണങ്ങളും പരിഷ്കാരങ്ങളും അദ്ദേഹം വരുത്തി. ലോകമാകെ തീവണ്ടി ചീറിപ്പാഞ്ഞു തുടങ്ങുമ്പോള്‍ ദാരിദ്ര്യത്തിന്‍െറ കറുത്ത പുകയകന്ന് ജോര്‍ജ് സ്റ്റീഫന്‍സണ്‍ സമ്പന്നതയിലേക്ക് കുതിക്കുകയായിരുന്നു. 1848 ആഗസ്റ്റ് 12ന് അദ്ദേഹം മരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

♛♛♛♛♛♛♛♛♛♛ 12-08-2018 ♛♛♛♛♛♛♛♛♛♛
|
ലോക ആന ദിനം
ആനകള്‍ക്കായൊരു ദിനം - ഓഗസ്റ്റ് 12. അന്താരാഷ്ട്ര ആനദിനമാണിന്ന്. ആനകളെ സംരക്ഷിക്കാനും പരിപാലിക്കാനും സ്വയം ഓര്‍മ്മിക്കാനരു ദിനം വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഏഷ്യന്‍ ആനകളുടെ ഉപവിഭാഗമായി കണക്കാക്കുന്ന ഇന്ത്യന്‍ ആനകള്‍ കേരളം, ബീഹാര്‍, ആസ്സാം, കര്‍ണ്ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‍. കേരളമൊഴികെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന മൃഗവും ഇന്ത്യയില്‍ തന്നെ ആനകളുടെ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ കേരളം ആന ദിനം വേണ്ട ഗൌരവത്തോടെ ആചരിക്കുന്നില്ല. ഉത്സവങ്ങളുടെ ഭാഗമായി ആനയെ ധാരാളമായി ഉപയോഗിക്കുന്ന കേരളം ആന സംരക്ഷണത്തിനായി പ്രൊജക്ട് എലിഫന്റ് വഴിയുള്ള ദേശീയ ഫണ്ട് വര്‍ഷങ്ങളായി പാഴാക്കുകയുമാണ് ആഹാരപ്രിയരും അധ്വാന ശീലരും കുസൃതികളുമാണ് ആനകള്‍. നാട്ടാനകള്‍ തങ്ങളെ പരിചരിക്കുന്നവരുമായി വൈകാരികമായ അടുപ്പം സൂക്ഷിക്കും. തനത് ആവാസവ്യവസ്ഥയില്‍ വരുന്ന മാറ്റം ആനകളുടെ സ്വഭാവരീതിയില്‍ തന്നെ മാറ്റം വരുത്തും അത് കൊണ്ട് ശ്രദ്ധയോടെയാണ് അവയെ പരിപാലിക്കേണ്ടതും. ആനകളെ ശാസ്ത്രീയമായി സംരക്ഷിക്കുന്ന പ്രോജക്ട് എലിഫെന്റ് പദ്ധതി കേരളം ഉള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളില്‍ 1992 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.
കനേഡിയന്‍ സിനിമാ നിര്‍മാതാക്കളായ പട്രീഷ്യ സിംസ്, മൈക്കിള്‍ ക്ലാര്‍ക്ക്, തായ് ലന്‍ഡിന്‍റെ ആനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എലിഫന്റ് റീഇന്‍ട്രോഡക്ഷന്‍ ഫൗണ്ടേഷന്‍ എന്നിവരാണ് ആനകള്‍ക്കായി ഒരു ദിവസമുണ്ടായതിനു പിന്നില്‍. ഇന്ന് നാലാം ലോക ആന ദിനത്തില്‍ ലോകമെമ്പാടുമുള്ള 65 മൃഗസംരക്ഷണ സംഘടനകളുടെ പിന്‍ബലം ഇവര്‍ക്കുണ്ട്. ആനക്കൊമ്പ് വില്‍പ്പന തടയുക, ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുക, ആനകളെ അന്യായമായി ഉപദ്രവിക്കുന്നതും ജോലികള്‍ക്ക് ഉപയോഗിക്കുന്നതും തടയുക എന്നിവയാണ് ആനദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..

♛♛♛♛♛♛♛♛♛♛ 13-08-2018 ♛♛♛♛♛♛♛♛♛♛
|
ഭിക്കാജി കാമ (ചരമദിനം)
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീര വനിതയായിരുന്നു ഭിക്കാജി റസ്തം കാമ എന്ന മാഡം കാമ. (ജനനം : 24 സെപ്റ്റംബർ 1861. മുംബൈ, ഇന്ത്യ മരണം: 13 ഓഗസ്റ്റ് 1936 (പ്രായം 74). നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം കാമയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് അവർ കണ്ടിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അനുകൂലമായി വിദേശത്ത് പൊതുജനാഭിപ്രായം രൂപവത്കരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച മഹതിയാണ് മാഡം കാമ. വിദേശത്തുള്ള വിപ്‌ളവ സംഘടനകളുമായി അവര്‍ ബന്ധം പുലര്‍ത്തി. ബോംബെയിലെ പാഴ്സി കുടുംബത്തില്‍ ജനിച്ച മാഡം വിദ്യാഭ്യാസത്തിനുശേഷം പൊതുരംഗത്ത് സജീവമായി. ബോംബെയിലെ പ്ലേഗ് ബാധിതരെ അവര്‍ ശുശ്രൂഷിച്ചു. ചികിത്സാര്‍ഥം ഇംഗ്ലണ്ടിലെത്തിയ മാഡം കാമ ഇന്ത്യന്‍ വിപ്‌ളവ ഗ്രൂപ്പുമായി അടുത്ത് ഇന്ത്യയിലെ തീവ്രദേശീയ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ശ്രമിച്ചു. 1907 ആഗസ്റ്റ് 18ന് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാർട്ട് പട്ടണത്തില്‍ നടന്ന സോഷ്യലിസ്റ്റ്കാരുടെ മഹാസമ്മേളനത്തിലാണ് ഈ ധീരവനിത മൂവര്‍ണ്ണക്കൊടി കൈയ്യിലേന്തി ഇങ്ങനെ പ്രഖ്യാപിച്ചത് “ഇത് സ്വതന്ത്രേന്ത്യയുടെ പതാകയാണ്. എണ്ണമറ്റ ദേശാഭിമാനികളുടെ ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഈ പതാകയെ അഭിവാദ്യം ചെയ്യുവിന്‍”. എന്നിട്ട് അവര്‍ മൂവര്‍ണ്ണക്കൊടി കൈയ്യിലുയര്‍ത്തിപ്പിടിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികള്‍ “ഇന്ത്യ നെടുനാള്‍ വാഴട്ടെ” എന്ന മുദ്രാവാക്യത്തോടെ പതാകയെ അഭിവാദ്യം ചെയ്തു. സ്വതന്ത്ര്യ സമ്പാദനത്തില്‍ ബലപ്രയോഗത്തെ ന്യായീകരിച്ച മാഡം കാമ ബ്രിട്ടീഷധികാരികളുടെ ഇടപെടലുകളെത്തുടര്‍ന്ന് പാരീസിലേക്ക് താമസം മാറ്റി. 'വന്ദേമാതരം' എന്ന മാസിക പ്രസിദ്ധീകരിച്ച അവര്‍ യൂറോപ്പിലുള്ള ഇന്ത്യക്കാരോട് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ അഭ്യര്‍ഥിച്ചു. വോട്ടവകാശമുള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യസമ്പാദനത്തിലൂടെ സ്ത്രീകള്‍ക്ക് ലഭിക്കുമെന്ന് അവര്‍ വിശ്വസിച്ചു. പുരുഷന്മാരോടൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ഈ ധീരവനിത സ്ത്രീകളെ ആഹ്വാനം ചെയ്തു.
1901-ല്‍ തകര്‍ന്ന ആരോഗ്യം വീണ്ടെടുക്കാന്‍ വിദഗ്ദ്ധചികിത്സക്കായി കാമ ഇംഗ്ലണ്ടിലേക്ക് പോയി. പിന്നെ അവര്‍ മടങ്ങിവന്നത് നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷം. 35 വര്‍ഷം ലണ്ടനിലും പാരീസിലും താമസിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പടവെട്ടിയ ധീര വിപ്ലവകാരിയായിരുന്ന കാമ എവിടെ പോകുമ്പോഴും ത്രിവര്‍ണ്ണ പതാക അവരുടെ കൈയിലുണ്ടാകും. സ്വന്തം മണ്ണില്‍ കിടന്നു മരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവസാനം അവരെ അനുവദിക്കുകയായിരുന്നു. 1936 ആഗസ്റ്റ് 13നു അവര്‍ വിട ചൊല്ലി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...

ഫ്ലോറൻസ് നൈറ്റിങ്ഗേൽ (ചരമദിനം)
ആധുനിക നേഴ്‌സിങ്ങിന് അടിത്തറപാകിയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ (1820 മെയ് 12 - 1910 ഓഗസ്റ്റ് 13) വിളക്കേന്തിയ വനിത എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവർ. ക്രീമിയൻ യുദ്ധകാലത്ത് (1853–1856) പരിക്കേറ്റ പട്ടാളക്കാർക്കു നൽകിയ പരിചരണമാണ് അവരെ പ്രശസ്തയാക്കിയത്.ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറൻസ് നൈറ്റിങ്ഗേലിന്‍റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നൽകിയാണ് മാതാപിതാക്കൾ ഫ്ലോറൻസിനെ വളർത്തിയത്. എന്നാൽ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്ലോറൻസിന് താൽപ്പര്യം. അതിനായി അവർ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്സിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ക്രീമിയൻ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നൽകിയ 38 നേഴ്‌സുമാരോടൊന്നിച്ച് സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീർത്തത്. പകൽ ജോലി കഴിഞ്ഞാൽ രാത്രി റാന്തൽ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവർ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവർ രോഗികൾക്ക് മാലാഖയായി.
പിന്നീട് ഫ്ലോറൻസ് നഴ്സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. നിരവധിപേർക്ക് അവിടെ പരിശീലനം നൽകി. 1883ൽ വിക്ടോറിയ രാജ്ഞി ഫ്ലോറൻസിന് റോയൽ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ൽ ഓർഡർ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. ആതുര ശുശ്രൂഷ രംഗത്തിന് സമൂഹത്തിൽ മാന്യതയുണ്ടാക്കിയ 'വിളക്കേന്തിയ മാലാഖ' 1910 ആഗസ്റ്റ് 13ന് അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

ഫിദൽ കാസ്ട്രോ (ജന്മദിനം)
ക്യൂബയിൽ ജനിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന, ഫിദൽ കാസ്ട്രോ എന്നറിയപ്പെടുന്ന, ഫിദൽ അലക്സാണ്ഡ്റോ കാസ്‌ട്രോ റുസ്. (1926 ഓഗസ്റ്റ് 13- 2016 നവംബർ 25-) 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡൽ അധികാരത്തിലെത്തി. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന 1961 മുതൽ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു
തന്റെ ഒലീവ് നിറമുള്ള തടിയന്‍ കുപ്പായങ്ങളും, സൈനിക ബൂട്ടുകളും, പാറിക്കിടക്കുന്ന താടിക്കിടയിലൂടെ വലിച്ചുതള്ളുന്ന ഭീമന്‍ ചുരുട്ടുകളുമായി ലോകത്തെങ്ങുമുള്ള തീവ്ര ഇടതു രാഷ്ട്രീയത്തിന്റെ ജ്വാലയായി കാസ്ട്രോ മാറി. അനുഭാവികള്‍ക്ക് ഫിദലെന്നാല്‍ ലോകത്തെ ദരിദ്രര്‍ക്ക് ന്യായമായ വിഹിതം ആവശ്യപ്പെടുകയും അത് കിട്ടാന്‍ ശക്തര്‍ക്ക് നേരെ കൈത്തോക്ക് ചൂണ്ടാന്‍ മടിയില്ലാത്തവനുമായിരുന്നു. ആരാധകര്‍ക്ക്, അയാള്‍ സ്വന്തം ജനതക്ക് വിദ്യാഭ്യാസവും ഭക്ഷണവും, മാറ്റ് രാജ്യങ്ങളിലുള്ള ദരിദ്രര്‍ക്കടക്കം ആരോഗ്യരക്ഷയും, അതും ലോകത്തെ സമ്പന്ന രാജ്യങ്ങളെക്കാള്‍ ന്യായമായി, പ്രത്യേകിച്ചും ‘വടക്കുള്ള ഭീമനെന്ന്’ അദ്ദേഹം വിശേഷിപ്പിച്ച രാജ്യത്തേക്കാള്‍, നല്കിയ ഒരാളായിരുന്നു.യു.എസ് തീരത്തുനിന്നും കേവലം 90 മൈല്‍ അകലെയുള്ള ഈ ദ്വീപ് രാഷ്ട്രത്തെ ഏതാണ്ട് അഞ്ചു ദശാബ്ദം ഭരിച്ച കാസ്ട്രോ ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ക്കാലം അധികാരം കയ്യാളിയ രാഷ്ട്ര നേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ നാട്ടില്‍ സ്നേഹിക്കപ്പെട്ടപ്പോലെ കാസ്ട്രോ വെറുക്കപ്പെടുകയും ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തെ, സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തെ, മാധ്യമ സ്വാതന്ത്ര്യത്തെ എല്ലാം നിരോധിച്ചു ആയിരക്കണക്കിന് രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തു.ഏതാണ്ട് 30 വര്‍ഷത്തോളം അയാള്‍ ക്രിസ്തുമസ് ഒരു ഔദ്യോഗിക അവധിയല്ലാതാക്കി. ലാറ്റിന്‍ അമേരിക്കയിലെ വിദൂര മൂലകളിലേക്ക് ക്യൂബന്‍ ഡോക്ടര്‍മാരെയും ക്യൂബയില്‍ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നുകളും അയച്ചപ്പോള്‍ ക്യൂബയിലെ സെന്‍ട്രല്‍ ഹവാനയില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ മരുന്നുകടകള്‍ കാലിയായി കിടന്നു. പലരുടേയും പാര്‍പ്പിടസമുച്ചയങ്ങളില്‍ അടുക്കളകളിലെ ബക്കറ്റായിരുന്നു കക്കൂസായി ഉപയോഗിച്ചിരുന്നത്.അന്തിമയുദ്ധത്തിന്റെ ദൂതനായും, കടുത്ത ശല്യക്കാരനായും, അപകടകാരിയായ ഏകാധിപതിയായും, ലാറ്റിന്‍ അമേരിക്കയില്‍ വിപ്ലവത്തിന്റെ വിത്തിറക്കുന്നവനായും, മനുഷ്യാവകാശ ലംഘകനായും അല്ലെങ്കില്‍ ലോകത്തെല്ലായിടത്തും കമ്മ്യൂണിസം തകര്‍ന്നിട്ടും അപ്രസക്തമായ ഒരു നിഴല്‍രൂപം എന്ന നിലയിലും തന്നെക്കണക്കാക്കിയ തുടര്‍ച്ചയായി വന്ന യു.എസ് പ്രസിഡണ്ടുമാരെ നാടകീയമായ ആസ്വാദ്യതയോടെ കാസ്ട്രോ അപഹസിച്ചു.ഫിദൽ കാസ്ട്രോയെ വധിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സി ഐ എ നിരവധി തവണ ശ്രമിച്ചിരുന്നു. 638 തവണ അമേരിക്ക ഫിദലിനെ വധിക്കാൻ ശ്രമിച്ചുവെങ്കിലും എല്ലാ ശ്രമങ്ങളും പരാജയമടയുകയായിരുന്നു..,ചില വധശ്രമങ്ങൾ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ഉള്ള സി.ഐ.എ യുടെ പദ്ധതിയായ ഓപ്പറേഷൻ മംഗൂസിന്റെ ഭാഗമായിരുന്നു. വിഷം കലർത്തിയ സിഗാറുകൾ, ക്ഷയരോഗാണുക്കളുള്ള നീന്തൽ വസ്ത്രങ്ങൾ, പൊട്ടിത്തെറിക്കുന്ന സിഗാറുകൾ എന്നിവയിലൂടെയൊക്കെയായിരുന്നു ഫിദലിനെതിരേ നടന്ന വധശ്രമങ്ങൾ. സ്കൂബാ ഡൈവിങ്ങും, സിഗാറുകളും ഫിദലിന്റെ ഇഷ്ടപ്പെട്ട വിനോദങ്ങളായിരുന്നു. 1985 ൽ ഫിദൽ പൂർണ്ണമായും പുകവലി നിറുത്തിയിരുന്നു.ഒരു ശസ്ത്രക്രിയക്ക് ശേഷം സഹോദരന്‍ 75-കാരനായ റൌളിന് 2006 ജൂലായ് 31-നു ഭരണം താത്ക്കാലികമായി കൈമാറിയതോടെയാണ് കാസ്ട്രോയുടെ നീണ്ട ഭരണത്തിന്റെ അവസാനം തുടങ്ങിയത്.അവസാന വര്‍ഷങ്ങളില്‍ കാസ്ട്രോ മങ്ങിത്തുടങ്ങി. താടി നരച്ചു, പൊഴിഞ്ഞുതുടങ്ങി. 2001 ജൂണില്‍ പ്രതിവാര ശനിയാഴ്ച്ച പ്രസംഗത്തിനിടയ്ക്ക് അയാള്‍ കുഴഞ്ഞുവീണു.2004 ഒക്ടോബറില്‍ വീഴുകയും കയ്യും കാല്‍മുട്ടും ഒടിയുകയും ചെയ്തു. എപ്പോഴും ആരോഗ്യവാനായി പുറത്തേക്ക് കണ്ട കാസ്ട്രോ അനാരോഗ്യവാനായി എന്ന് ക്യൂബക്കാര്‍ മനസിലാക്കിയത് അപ്പോഴായിരുന്നു.ക്യൂബ തലസ്ഥാനമായ ഹവാനയിൽ വെച്ച് തന്റെ തൊണ്ണൂറാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ....

♛♛♛♛♛♛♛♛♛♛ 14-08-2018 ♛♛♛♛♛♛♛♛♛♛
|
മാക്സിമില്യൻ കോൾബെ (ചരമദിനം)
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് മാക്സിമില്യൻ കോൾബെ. രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു വൈദികനായിരുന്നു മാക്സിമില്യൻ കോൾബെ. 1982 ഒക്ടോബർ 10നായിരുന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തത്. ലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ തുടങ്ങിയവരുടെ അറിയപ്പെടുന്ന വിശുദ്ധനാണ് മാക്സിമില്യൻ കോൾബെ 1984 ജനുവരി 8ന് ജൂലിയസ് കോള്‍ബെയുടെയും മരിയന്നയുടെയും രണ്ടാമത്തെ പുത്രനായി മാക്‌സിമില്യന്‍ കോള്‍ബെ പോളണ്ടില്‍ ജനിച്ചു. ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നപ്പോള്‍ ലഭിച്ച നാമമാണ് മാക്‌സി മില്യന്‍. അദ്ദേഹത്തിന് 20 വയസായപ്പോള്‍ സൈനികനായിരുന്ന പിതാവ് റഷ്യന്‍ ഭടന്മാരാല്‍ വധിക്കപ്പെട്ടു. 1918 ഏപ്രില്‍ 28ന് മാക്‌സിമില്യന്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും.
‘അമലോത്ഭവയുടെ പടയാളികള്‍’ എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ച അദ്ദേഹം വാഴ്‌സായ്ക്കടുത്ത് ‘അമലോത്ഭവനഗരം’ എന്ന ഒരു ആശ്രമവും അച്ചടിശാലയും സ്ഥാപിച്ചു. ‘അമലോത്ഭവനഗര’ത്തിന്റെ ശാഖകള്‍ മറ്റു സ്ഥലങ്ങളില്‍ ആരംഭിക്കണമെന്നാഗ്രഹിച്ച അദ്ദേഹം 1930 ഫെബ്രുവരി 26ന് ജപ്പാനിലേക്ക് യാത്ര തിരിച്ചു. നാഗസാക്കിയില്‍ താമസമാരംഭിച്ച അദ്ദേഹം സ്ഥലത്തെ മെത്രാന്റെ അനുവാദത്തോടെ ജപ്പാന്‍ ഭാഷയില്‍ മാസിക പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ജൂലൈ 24ന് അദ്ദേഹം ജപ്പാന്‍ മിഷന്റെ സുപ്പീരിയറായി നിയമിക്കപ്പെട്ടു. 1932ല്‍ മറ്റൊരു അമലോത്ഭവ നഗരം സ്ഥാപിക്കുക എന്ന ഉദ്യേശത്തോടെ ഇന്ത്യയിലേക്ക് തിരിച്ചു. ജൂണ്‍ 24ന് എറണാകുളത്തെത്തിച്ചേര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഉദ്ദ്യേശം ജീവിതകാലത്ത് സഫലീകരിക്കപ്പെട്ടില്ലെങ്കിലും 1981ല്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ചോട്ടി എന്ന സ്ഥലത്തും 1983ല്‍ ആലുവാ സെമിനാരിയ്ക്കടുത്തും ആശ്രമം സ്ഥാപിക്കപ്പെട്ടു. അമലോത്ഭവയുടെ പടയാളി എന്ന മാസികയുടെ മലയാള പതിപ്പ് ‘അമലോത്ഭവ’ എന്ന പേരില്‍ എറണാകുളത്തുള്ള വിയാനി പ്രിന്റിംഗിസില്‍ നിന്നും 1984 മുതല്‍ പ്രസിദ്ധീകരിച്ചു വരുന്നു.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന നാളുകളില്‍ 1941 ഫെബ്രുവരി 17-ാം തിയതി ഹിറ്റ്ലറിന്റെ രഹസ്യപോലീസ് അമലോത്ഭവനഗരിയിലെത്തി. മാക്സിമില്യൻ ഉൾപ്പെടെ അഞ്ചു വൈദികരേയും പോലീസ് ബലമായി പാവിയാക് ജയിലിലേക്ക് കൊണ്ടുപോയി. അങ്ങനെ ഫാ.മാക്സിമില്യൻ കോൾബെ ഉൾപ്പെടുന്ന പത്തുപേർ ഒരു ചെറിയ അറയിൽ അടക്കപ്പെട്ടു. പതിനഞ്ചു ദിവസംകൊണ്ട് അഞ്ചുപേർ മരിച്ചു. ബാക്കിയുള്ളവരെ വിഷം കുത്തിവെച്ച് കൊല്ലാൻ ഉത്തരവായി. 1941 ആഗസ്റ്റ് 14-ന് ഉച്ചകഴിഞ്ഞ് പട്ടാളക്കാൻ ഫാ.മാക്സിമില്യൻ കോൾബെയെ വിഷം കുത്തിവെച്ച് കൊന്നു. പിറ്റേന്ന് മൃതുദേഹം തീച്ചൂളയിൽ ദഹിപ്പിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..

ഷമ്മി കപൂർ (ചരമദിനം)
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു ഷമ്മി കപൂർ (ഒക്ടോബർ. 21, 1931 - ഓഗസ്റ്റ് 14, 2011)1950 കളിലും 60 കളിലും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ഷംഷേര്‍ രാജ് കപൂര്‍ എന്ന ഷമ്മി കപൂര്‍. 1953 ല്‍ പുറത്തിറങ്ങിയ ജീവന്‍ ജ്യോതിയാണ് ആദ്യ ചിത്രം. ബഹുമുഖമായ അഭിനയശേഷി കൊണ്ട് ആരാധകമനസ്സില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യകാല ഹീറോ പൃഥ്വിരാജ് കപൂറാണ് പിതാവ്. രാജ് കപൂറും ശശി കപൂറും സഹോദരങ്ങളാണ്. സ്‌കൂള്‍ പഠനകാലത്തിന് ശേഷം 1948 ല്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തി. ആദ്യകാലത്ത് മാസം 150 രൂപയായിരുന്നു അഭിനയത്തിനുള്ള ശമ്പളം. ആശ പരേഖ്, സൈറ ഭാനു, ഷര്‍മ്മിള ടാഗോര്‍ എന്നിവരോടൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ ഷമ്മി കപൂര്‍ നായകനായി വേഷമിട്ടു. ആദ്യകാലങ്ങളില്‍ റൊമാന്റിക് ഹീറോ എന്ന സങ്കല്‍പത്തിന് അനുയോജ്യമായിരുന്നു ഷമ്മിയുടെ ശരീരഭാഷയും ചലനങ്ങളും. അന്ദാസ് എന്ന ചിത്രമാണ് നായകനായി തിളങ്ങിയ അവസാന ചിത്രത്തിലൊന്ന്. ഗാനരംഗങ്ങളിലെ അഭിനയമികവായിരുന്നു ഷമ്മി കപൂറിനെ ജനപ്രിയനാക്കിയത്. അനശ്വരനായ മുഹമ്മദ് റാഫിയുടെ ഒട്ടേറെ ഗാനങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടന്‍ കൂടിയായിരുന്നു ഷമ്മി കപൂര്‍.70 കളുടെ ആരംഭത്തില്‍ ശരീരഭാരം കൂടിവരുകയും നായകസങ്കല്‍പത്തിന് യോജിക്കാതെ വരുകയും ചെയ്തതോടെ നായകന്റെ സ്ഥാനം മാറ്റിവെച്ച് സഹനടനായി പിന്നെയും ഏറെക്കാലം അഭിനയം തുടര്‍ന്നു. 1965 ല്‍ തീസരി മന്‍സിലില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് അസുഖബാധിതയായ ഭാര്യ ഗീത അദ്ദേഹത്തെ വിട്ടുപിരിഞ്ഞത്.1968 ല്‍ ബ്രഹ്മചാരി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. ഇന്റര്‍നെറ്റ് കൂട്ടായ്മയിലെ സ്ഥിരം നായകനായിരുന്നു ഷമ്മി കപൂര്‍. ഇന്റര്‍നെറ്റ് യൂസേഴ്‌സ് കമ്മ്യൂണിറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമാണ്. എത്തിക്കല്‍ ഹാക്കര്‍ അസോസിയേഷന്‍ തുടങ്ങിയ കൂട്ടായ്മകള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഷമ്മി കപൂറായിരുന്നു.2006 ല്‍ പുറത്തിറങ്ങിയ സാന്‍വിച്ചാണ് അവസാന ചിത്രം. 1994 ലില്‍ പുറത്തിറങ്ങിയ സുഖം സുഖകരം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. .2009ല്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ പരമോന്നതപുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, മാക്സിം കാർഡും...
♛♛♛♛♛♛♛♛♛♛ 15-08-2018 ♛♛♛♛♛♛♛♛♛♛
|
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം
ഇന്ന്ആഗസ്റ്റ് 15 ഇന്ത്യയുടെ 71-മത് സ്വാതന്ത്ര്യം ദിനം നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വീണ്ടുമൊരു സ്വാതന്ത്യദിനം ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തും.അന്നേ ദിവസം ന്യൂഡൽഹിയിലെചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നമ്മുടെ ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
നെപ്പോളിയൻ ബോണോ പ്പാർട്ട് (ജന്മദിനം)
അസാധ്യമായി ഒന്നുംതന്നെയില്ലെന്നു പ്രഖ്യാപിച്ച മഹാനായ നെപ്പോളിയൻ 1769 ആഗസ്ത് 15നു കോർസിക്കയിലെ അജാക്സിയോയിലാണ് ജനിച്ചത്. ജന്മംകൊണ്ട് ഇറ്റലിക്കാരനായ നെപ്പോളിയൻ പിന്നീട് ഫ്രാൻസ്, കോർസിക്ക കീഴടക്കിയതോടെ ഫ്രഞ്ചു പൗരനായി മാറുകയായിരുന്നു.അദ്ദേഹം പഠനത്തിൽ അത്ര സമർത്ഥൻ അല്ലായിരുന്നു .പിന്നീട് അദ്ദേഹം യുദ്ധ തന്ത്രജ്ഞൻഎന്ന നിലയിലാണ് പ്രശസ്തി നേടിയത് .രണ്ടു കുട്ടികളുടെ അമ്മയും തന്നെക്കാൾ ആറുവയസ് പ്രായമുള്ള അതിസുന്ദരിയായ ജോസഫൈൻ നെ ആണ് നെപ്പോളിയന്‍ ഭാര്യയായി തിരഞ്ഞെടുത്തത് .വിപ്ലവ കാഹളം മുഴുകിയുള്ള ഫ്രാൻസിന്റെ യൂറോപ്യൻ പടയോട്ടത്തിൽ അദ്ദേഹം തൻറെ പ്രാഗല്ഭ്യം മുഴുവൻ ലോകത്തിനു കാണിച്ചു കൊടുത്തു. താമസിയാതെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് ചക്രവർത്തി ആകാൻ കാല താമസം ഉണ്ടായില്ല. ചുരുങ്ങിയ കലം കൊണ്ട് അദ്ദേഹം ഫ്രഞ്ച് ജനതയുടെ പ്രതിഷ്ഠാ ബിംബമായി ജോസഫൈന് ഒരു കിരീട അവകാശിയയ ജനിപ്പിക്കാൻ സാധിക്കാത്തതിൽ അദ്ദേഹം നിരാശനായിരുന്നു.അതു കൊണ്ട് ആ സ്ത്രിയൻ ചക്രവർത്തിയുടെ മകളായ മറിയ ലൂയിസയെ വിവാഹം കഴിച്ചു അതിൽ ഒരു കുട്ടി ഉണ്ടായി. അവനെ റോമിന്റെ രാജകുമാരൻ എന്ന് നാമകരണം ചെയ്തു ഇംഗ്ലണ്ട് ഒഴികെ അന്നുണ്ടായിരു യൂറോപ്യൻ രാജ്യങ്ങളെല്ലാം അദ്ദേഹത്തിന്റെ പടയോട്ടത്തിൽ മുട്ട് മടക്കി ,വമ്പൻ ശക്തികളായ ആസ്ത്രിയ റഷ്യ പ്രഷ്യ എന്നിവർ അദ്ദേഹവുമായി സന്ധി ചെയ്തു ഒട്ടുവിൽ ഒരു യുദ്ധത്തിൽ പരാജയപ്പെട്ട് എൽ ബായ യിലേക്ക് നാടുകടത്ത പെട്ടെങ്കിലും വീണ്ടും തിരികെ വന്നു ,അവസാനം വാട്ടർ ലൂ യുദ്ധത്തിൽ പരാജയപ്പെട്ടു.അഞ്ചരയടി പൊക്കം മാത്രം ഉണ്ടായിരുന്ന ചെറിയ ശരീരപ്രകൃതിക്കാരനായിരുന്നെങ്കിലും അസാമാന്യ ആകർഷണശക്തിയുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം സ്വന്തം സൈനികരെ ആവേശഭരിതരാക്കാനുള്ള നെപോളിയന്റെ അനിതരസാധാരണമായ കഴിവിനെപ്പറ്റി വെല്ലിംഗ്ടൺ പ്രഭുവും ഏറെ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരൊറ്റവ്യക്തിയുടെ നെപോളിയൻ എന്ന ഒരൊറ്റ വ്യക്തിയുടെ സാന്നിധ്യം നാല്പതിനായിരം സൈനികർക്കു തുല്യമാണ്."അസാധ്യമായി ഒന്നുമില്ല" എന്നത് നെപ്പോളിയന്റെ പേരിലുള്ള പ്രസിദ്ധമായ വാക്യമായി അറിയപ്പെടുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
♛♛♛♛♛♛♛♛♛♛ 16-08-2018 ♛♛♛♛♛♛♛♛♛♛
|
എൽവിസ് പ്രെസ്‌ലി(ചരമദിനം)
റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമാണ് എൽവിസ് പ്രെസ്‌ലി (ജനുവരി 8, 1935 - ഓഗസ്റ്റ് 16, 1977) 1935 ൽ അമേരിക്കയിലെ മിസിസ്സിപ്പിയിൽ ജനിച്ച എൽവിസ് പ്രെസ്ലി മരിച്ചിട്ട് നാല് പതിറ്റാണ്ട് പൂർത്തിയായി. പ്രെസ്ലി മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന ആരാധകർ ഇന്നുമുണ്ട്! മരണാനന്തരം ധനവരവ് (ഫോർബ്‌സ് പട്ടിക)ഏറ്റവും കൂടുതൽ ലഭിച്ചു വരുന്ന സംഗീതജ്ഞരിൽ മൈക്കൽ ജാക്‌സന്റെ തൊട്ടു പിന്നാലെ എൽവിസ് പ്രെസ്ലിയുമുണ്ട്. എൽവിസ് പ്രെസ്ലിയുടെ മകൾ മൈക്കേൽ ജാക്‌സന്റെ ഭാര്യ ആയിരുന്നു എന്നതും മൈക്കേൽ ജാക്‌സന്റെയും പ്രെസ്ലിയുടെയും മരണകാരണം അമിത തോതിലുള്ള മരുന്നിന്റെ ഉപയോഗം എന്നതും കൗതുകവും ദുഃഖകരവും ആകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ സാംസ്കാരിക ശക്തി എന്ന് ടൈം മാസിക തിരഞ്ഞെടുത്തതും പ്രെസ്ലിയെ ആണ്. എൽവിസ് പ്രെസ്ലി തന്റെ സംഗീതത്തിലേക്ക് ഭാഷയും ഫാഷനും സെക്‌സും ഒക്കെ സന്നിവേശിച്ചപ്പോൾ ഒരു സാമൂഹിക വിപ്ലവം ആണ് അമേരിക്കയിൽ ഉണ്ടായത്. അമേരിക്കയിൽ മാത്രമല്ല ,അറുപതുകളിലെ ലോകം തന്നെ പ്രെസ്ലിയുടെ താളത്തിനനുസരിച്ച് ചലിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നതും. എൽവിസ് മാറ്റി മറിച്ചത് സംഗീതം മാത്രമായിരുന്നില്ല, സാമൂഹിക മാനദണ്ഡങ്ങൾ തന്നെ പ്രെസ്ലിയുടെ പാട്ടിനൊപ്പം മാറി. മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും അഭിമുഖീകരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതിൽ വരെ വ്യത്യാസം വന്നു. കറുത്തവന്റെ സംഗീതം തന്റെ പാട്ടുകളിലേക്ക് പ്രവേശിപ്പിച്ച എൽവിസ് പ്രെസ്ലിയെ ഒരു വശത്ത് സാമൂഹിക പരിഷ്കരണങ്ങളുടെ വക്താവ് ആയി കാണുമ്പോഴും ഒരു വിഭാഗം നിരൂപകർ വിമർശിച്ചത് അയാൾ കറുത്തവന്റെ സംഗീതത്തോടൊപ്പം കുറച്ചു ഗോസ്പൽ സംഗീതവും ചേർത്ത് എന്തോ കാണിച്ച വെറും അനുകരണക്കാരൻ എന്നാണ്. എൽവിസ് പ്രെസ്ലി സംഗീതത്തോടൊപ്പം അമിത ലൈംഗികതയുടെ മനോരഥ സിദ്ധിക്കായി സ്റ്റേജിൽ ഉഴലുക ആയിരുന്നു എന്നും ശാസിക്കപ്പെട്ടു. കറുത്തവന്റെ സംഗീതം ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ ഒരു വെളുമ്പൻ തന്നെ വേണം, കറുത്തവന്റെ സംഗീതം തനതായി പ്രെസ്ലി നമുക്ക് തന്നല്ലോ എന്ന് പ്രെസ്ലി സ്നേഹികൾ തിരിച്ചും ചോദിച്ചു.
പ്രെസ്‌ലിയുടെ ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സിൽ തന്നെ ആജീവനാന്തസംഭാവനകൾക്കുള്ള ഗ്രാമി അവാർഡ് നേടുകയുണ്ടായി. മുപ്പത്തിയൊന്ന് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഇവ നിരൂപകരിൽ നിന്ന് അത്ര നല്ല അഭിപ്രായമല്ല നേടിയതെങ്കിലും ബോക്സ് ഓഫീസിൽ ഈ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ സാംസ്കാരികവ്യക്തിത്വങ്ങളിൽ പ്രധാനിയായി പ്രെസ്‌ലിയെ കണക്കാക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.
പ്രെസ്ലിയുടെ ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സിൽ തന്നെ ആജീവനാന്തസംഭാവനകൾക്കുള്ള ഗ്രാമി അവാർഡ് നേടുകയുണ്ടായി. മുപ്പത്തിയൊന്ന് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഇവ നിരൂപകരിൽ നിന്ന് അത്ര നല്ല അഭിപ്രായമല്ല നേടിയതെങ്കിലും ബോക്സ് ഓഫീസിൽ ഈ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ സാംസ്കാരികവ്യക്തിത്വങ്ങളിൽ പ്രധാനിയായി പ്രെസ്‌ലിയെ കണക്കാക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
മഡോണ (ജന്മദിനം)
മഡോണ ലൂയിസ് ചിക്കോനെ റിച്ചീ (ജനനം: ഓഗസ്റ്റ് 16, 1958) അഥവാ മഡോണ ഒരു അമേരിക്കൻ പോപ്പ് ഗായികയാണ്. ഗാന രചയിതാവ് സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി,എന്നീ നിലകളിലും ശ്രദ്ധ നേടിയ ഇവർ പലപ്പോഴും പോപ് സംഗീതത്തിന്റെ രാജ്ഞി(queen of pop) എന്ന പേരിൽ ആണ് അറിയപെടുന്നത്. ശക്തമായ സംഗീത വീഡിയോകൾക്കും രംഗ പ്രദർശനങ്ങൾക്കും രാഷ്ട്രീയ, ലൈംഗിക, മത വിഷയങ്ങൾ തന്റെ സംഗീത സൃഷ്ടികളിൽ ഉപയോഗിക്കുന്നതിനും മഡോണ പ്രശസ്തയാണ്.2000-ൽ ഗിന്നസ് വേൾഡ് റെക്കോഡ്സ്മഡോണയെ എക്കാലത്തെയും മികച്ച കലാകാരി ആയി തിരഞ്ഞെടുത്തു. ലോകമെമ്പാടുമായി 30 കോടി ആൽബം വിറ്റഴിച്ച ഇവർ ഏറ്റവും കൂടുതൽ ആൽബം വിറ്റഴിച്ചിട്ടുള്ള വനിതയാണ് . 2007 ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ്, ബിൽബോർഡ് മാസിക എന്നിവ അനുസരിച്ച് മഡോണയാണ് എക്കാലത്തെയും ഏറ്റവും ധനം സമ്പാദിക്കുന്ന ഗായിക.,ഫോർബ്സ് മാസികയുടെ കണക്ക് അനുസരിച്ച് മഡോണയുടെ സമ്പത്ത് 80 കോടി ഡോളർ ആണ്.ഏറ്റവും കൂടുതൽ പണം നേടിയ സംഗീത പര്യടനത്തിനുള്ള റെക്കോഡും മഡോണയ്ക്കാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
ഈദി അമീന്‍ (ചരമദിനം)
1971 മുതല്‍ 79 വരെ ഉഗാണ്ട എന്ന കൊച്ചു ആഫ്രിക്കന്‍ രാജ്യം തന്റെ കൈകളിലിട്ട് അമ്മാനമാടിയെ ക്രൂരനായ ഭരണാധികാരിയായിരുന്നു ഈദി അമീന്‍. വംശഹത്യ അഴിമതി, കൂട്ടക്കൊലപാതകം ഉള്‍പ്പെടെ എല്ലാ വിധ തിന്‍മകളുടെ കൂത്തരങ്ങായിരുന്ന ഈദി അമീന്റെ ഭരണത്തില്‍ ഒരു ലക്ഷം മുതല്‍ അഞ്ച്ലക്ഷം വരെ ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.
വടക്കുപടിഞ്ഞാറന്‍ ഉഗാണ്ടയിലെ കോബോകോവില്‍ കാക്വ പിതാവിന്റെയു ലുഗ്ബറ മാതാവിന്റെ പുത്രനായി 1925-ലാണ് ഈദി അമീന്‍ ദാദ പിറന്നത്. ഏതാനും നാളുകള്‍ക്കുള്ളില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ അമീന്‍ 1946-ല്‍ ബ്രിട്ടീഷ് കോളനി പട്ടാളത്തിന്റെ ഒരു റജിമെന്റായ കിംഗ്‌സ് ആഫ്രിക്കന്‍ റൈഫിള്‍സില്‍ (കെഎആര്‍) ചേരുകയും അതിവേഗം സ്ഥാനക്കയറ്റങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. 6 അടി 4 ഇഞ്ച് ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്ന അമീന്‍ 1951 മുതല്‍ 1960 വരെ ഉഗാണ്ടയില്‍ ദേശീയ ബോക്സിങ്ങ് ചാംബ്യനും കൂടിയായിരുന്നു. 1959ല്‍, ഒരു കറുത്ത ആഫ്രിക്കക്കാരന് കെഎആറില്‍ നേടാവുന്ന പരമോന്നത പദവിയായ എഫെണ്ടി സ്ഥാനത്തെത്തിയ അദ്ദേഹം തുടര്‍ന്ന് 1966ല്‍ സൈനീക ശക്തികളുടെ കമാണ്ടറായി നിയമിക്കപ്പെട്ടു.
70 വര്‍ഷത്തിലേറെ നീണ്ട ബ്രിട്ടീഷ് ഭരണത്തിന് ശേഷം 1962 ഒക്ടോബര്‍ ഒമ്പതിന് ഉഗാണ്ട സ്വതന്ത്രമാവുകയും മില്‍ട്ടണ്‍ ഓബോട്ടെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉഗാണ്ടന്‍ സൈന്യത്തിന്റെ വലിപ്പവും അധികാരവും വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ അമീനുമായി സന്ധിയിലാവാന്‍ ഓബോട്ടെ 1964ല്‍ നിര്‍ബന്ധിതനായി. 1966ല്‍, ഇരുവരും ചേര്‍ന്ന് കോംഗോയില്‍ നിന്നും സ്വര്‍ണവും ആനക്കൊമ്പും കടത്തുകയും പിന്നീട് ആയുധങ്ങള്‍ക്കായി ഇവ മറിച്ചുവില്‍ക്കുകയും ചെയ്തു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഓബോട്ടെ ഭരണഘടന മരവിപ്പിക്കുകയും രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കും തിരിച്ചറിയപ്പെടാത്ത രണ്ട് പരാജയപ്പെട്ട വധശ്രമങ്ങള്‍ക്കും ശേഷം അമീന്‍റെ വിധേയത്വത്തില്‍ സംശയം തോന്നിയ ഓബോട്ടെ, ഒരു കോമണ്‍വെല്‍ത്ത് സര്‍ക്കാര്‍ തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലേക്ക് പോകുന്ന വഴിക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. 1971 ജനവരി 25ന് ഓബോട്ടെയുടെ അസാന്നിധ്യത്തില്‍ അമീന്‍ തിരിച്ചടിക്കുകയും പട്ടാള അട്ടിമറിയിലൂടെ സര്‍ക്കാരിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. രാജ്യം വിട്ട് പലായനം ചെയ്യാന്‍ കൊബോട്ടെ നിര്‍ബന്ധിതനായി.
അധികാരത്തിലെത്തിയ ശേഷം, ഓബോട്ടെയുടെ വിശ്വസ്തരും അതില്‍ ഭീഷണിയുമായി കരുതപ്പെട്ടിരുന്ന അച്ചോളി, ലാങോ എന്നീ ക്രിസ്ത്യന്‍ ഗോത്രങ്ങളെ അമീന്‍ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങി. 1972ല്‍ രാജ്യത്തുള്ള എല്ലാ ഇന്ത്യ, പാകിസ്ഥാന്‍ പൗരന്മാരെയും പുറത്താക്കിയതും വര്‍ദ്ധിച്ച സൈനീക ചിലവുകളും രാജ്യത്തിന്റെ സാമ്പദ്വ്യവസ്ഥ തകര്‍ത്തു. ഇതില്‍ നിന്നും കരകയറാന്‍ ഉഗാണ്ടയ്ക്ക് ദശാബ്ദങ്ങള്‍ വേണ്ടി വന്നു. 1976 ജൂണ്‍ 27ന് ഇസ്രായേലില്‍ നിന്നും പാരീസിലേക്ക് പറക്കുകയായിരുന്ന ഒരു എയര്‍ ഫ്രാന്‍സ് വിമാനം പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്തീന്‍ തട്ടിയെടുത്തപ്പോള്‍, ഈദി അമീന്‍ തീവ്രവാദികളെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയും അവര്‍ക്ക് സൈനീകരെയും ആയുധങ്ങളും സംഭാവന ചെയ്യുകയും ചെയ്തു. എന്നാല്‍ എന്റബെ വിമാനത്താവളത്തില്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ ബന്ദികളെ ഇസ്രായേല്‍ കമാന്റോകള്‍ മോചിപ്പിച്ചപ്പോള്‍ അമീന്‍ നാണം കേടുകയായിരുന്നു. ഈ സംഭവം അമീനു വിദേശരാജ്യങ്ങളുമായുള്ള ബന്ദത്തെ വല്ലാതെ ഉലച്ചു. ബ്രിട്ടണ്‍ ഈസംഭവത്തില്‍ പ്രതിഷേധിചു ഉഗാണ്ടയുമായുള്ള എല്ലാ നയതന്ത്ര ബന്ദങ്ങളും ഉപേക്ഷിച്ചു.
8 വര്‍ഷത്തെ ഭരണത്തില്‍ ഉഗാണ്ടക്ക് അവരുടെ 75% ആനകളെയും , 98 ശതമാനം കണ്ടാമ്രിഗങ്ങളെയും 90% മുതലകളെയും 80% സിംഹങ്ങളെയും നഷ്ടപ്പെടുത്തി എന്നു പറയുംബോള്‍ തന്നെ ആ ഭരണം എത്രമാത്രം ഭീകരമായിരുന്നു എന്ന് ഊഹിക്കാം. എല്ലാം തന്നെ അമീനും സില്‍ബന്ദികളും ചേര്‍ന്ന് കൊന്നു വിദേശത്തേക്ക് കടത്തി. ഇന്ത്യന്‍ വംശജരായ ആളുകള്‍ നടത്തിയിരുന്ന സിമന്റ് ഫാക്ടറി വലിയ തോതിലുള്ള കരിമ്പ് തോട്ടം പഞ്ചസാര ഫാക്ടറി, കപ്പി ഉല്‍പാദനം എല്ലാം മിസ് മാനേജ്മെന്റ് കാരണം അടച്ചുപൂട്ടി. പട്ടാളം പിടിച്ചുകൊണ്ട് പോകുന്ന ആളുകളുടെ ശവം പോലും പിന്നെ പുറത്തുകാണില്ല . വഴിയരികില്‍ അനാദമാക്കപ്പെട്ട ഷൂകള്‍കൊണ്ട് നിറഞു. തന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തിന്റെ കാലഘട്ടത്തില്‍ ഏകദേശം 300,000 ലക്ഷം പൗരന്മാരുടെ കൊലപാതകത്തിന് അമീന്‍ ഉത്തരവാദിയാണ്.
1979ല്‍ ഉഗാണ്ടയില്‍ നിന്നും പലായനം ചെയ്തവരും ടാന്‍സാനിയക്കാരും ചേര്‍ന്ന് തലസ്ഥാനമായ കംബാലയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ തന്റെ നിഷ്ഠൂര ഭരണം അവസാനിപ്പിക്കാനും രാജ്യത്ത് നിന്നും ഓടിപ്പോകാനും അമീന്‍ നിര്‍ബന്ധിതനായി. തന്റെ ഹീനമായ കുറ്റകൃത്യങ്ങളുടെ പേരില്‍ അദ്ദേഹം ഒരിക്കലും വിചാരണയ്ക്ക് വിധേയനായില്ല. 2003ല്‍ അന്തരിക്കുന്നത് വരെ അദ്ദേഹം സൗദി അറേബ്യയില്‍ ജീവിച്ചു. കിഡ്നി പ്രവര്‍ത്തന രഹിതമായി ജിദ്ദയിലെ കിങ്ങ് ഫൈസല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അമീന്‍ അബോധാവസ്തയിലേക്ക് വീണു. ആ വര്ഷം തന്നെ അഗസ്റ്റ് 16നു അബോധാവസ്ഥായിലായിരിക്കെ തന്നെ ആധുനിക ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരനായ ഭരണാധികാരികളില്‍ ഒരാളായിരുന്ന ഈദി അമീന്‍ എന്ന "ഫീള്‍ഡ് മാര്‍ഷല്‍ അല്‍ഹാജി ഡോക്റ്റര്‍ ഈദി അമീന്‍ ദാദ " അനിവാര്യമായ മരണത്തിനു കീഴടങ്ങി.നിയന്ത്രണാതീതമായിക്കഴിഞ്ഞ അമീന്റെ ശരീരഭാരമാണ് അയാളുടെ ജീവനെടുത്തത് എന്ന് പറയാം. മരിക്കുമ്പോൾ ഏകദേശം 220 കിലോ ഭാരമുണ്ടായിരുന്നു ഈദി അമീന്.സോമാലിയ പുറത്തിറക്കിയ തപാൽ സ്റ്റാംപ് ചുവടെ ചേർക്കുന്നു.

♛♛♛♛♛♛♛♛♛♛ 17-08-2018 ♛♛♛♛♛♛♛♛♛♛
|
മദൻലൽ ധിംഗ്ര (ചരമദിനം)
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടിഷ് അധീശത്വത്തിനെതിരായി പൊരുതി രക്തസാക്ഷിത്വം വരിച്ച ഭാരതീയ യുവാവാണ് മദൻ ലാൽ ധിംഗ്ര. 1883-ൽ പഞ്ചാബിലെ അമൃതസറിലായിരുന്നു ധിംഗ്ര ജനിച്ചത്. പഠനകാലത്ത് തന്നെ സ്വദേശി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ധിംഗ്ര ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോയി. ഇംഗ്ലണ്ടിൽ വെച്ച് പ്രസിദ്ധ സ്വതന്ത്ര സമര സേനാനിയും, വിപ്ലവനായകനുമായ സവർക്കറുമായി ബന്ധം പുലർത്തുകയും അദ്ദേഹത്തിന്റെ സംഘടനായ അഭിനവ ഭാരതത്തിന്റെ പ്രവർ കനായി മാറി. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന വിപ്ലവകാരികളെ ബ്രിട്ടീഷ് സർക്കാർ നിർദ്ദാക്ഷിണ്യം അടിച്ചമർത്തുന്നത് സമയമായിരുന്ന അത്. ഖുദിറം ബോസ് തൂക്കി കൊല്ലപ്പെട്ടതും വിപ്ലവകാരികള ക്ഷുഭിതരായി. ഇതിനെതിരെ പ്രതികാരം ചെയ്യാൻ ലണ്ടനിലെ അഭിനവ് ഭാരത് സംഘം തീരുമാനിക്കുകയും, അത് നടപ്പിലാക്കേണ്ട ചുമതല ധിംഗ്രക്കായിരുന്നുലെ മിക്ക കാര്യങ്ങളും നിയന്ത്രിച്ചവരിൽ പ്രധാന ആയിരുന്ന ലണ്ടനിലെ ഇന്ത്യൻ ഓഫിസ് തലവൻകഴ്സൺ വാലിനെയാണ് ധിം ഗ്രലക്ഷ്യം വെച്ചത്. 1909 ജൂലൈയില്‍ ഒരു ചടങ്ങിൽ സംസാരിക്കാനെത്തിയ വാലിയെ ധിംഗ്ര വെടിവെച്ച് കൊന്നു.
ഇന്ത്യൻ യുവാക്കളെ മനുഷ്യരഹിതമായി നാടുകടുത്തിയതും, തൂക്കിക്കൊന്നതിനുമാണ് താനിത് ചെയ്തതെന്ന് ധിംഗ്ര കോടതിയിൽ പ്രതികരിച്ചു. 1909 ഓഗസ്റ്റ് 17-ന് ആ വിപ്ലവ നക്ഷത്രം തൂക്കിലേറ്റപ്പെട്ടു. വിദേശത്ത് വെച്ച് ഭാരത സ്വതന്ത്രത്തിനു വേണ്ടി നടന്ന ആദ്യ ബലിദാനങ്ങളിലൊന്നാണ് മദൻ ലാൽ ധിംഗ്രയുടെ ജീവത്യാഗത്തെ കണക്കാക്കുന്നത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...

♛♛♛♛♛♛♛♛♛♛ 18-08-2018 ♛♛♛♛♛♛♛♛♛♛
|
വിജയലക്ഷ്മി പണ്ഡിറ്റ് (ജന്മദിനം)
യു എൻ ജനറൽ അസംബ്ലിയുടെ ആദ്യവനിതാ അധ്യക്ഷയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളുമായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്( 18 ഓഗസ്റ്റ് 1900- 1 ഡിസംബർ 1990). ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരിയും ഇന്ത്യൻ നയതന്ത്രജ്ഞയും ആണ്. ഒന്നും മൂന്നും നാലും ലോക്‌സഭകളിലെ അംഗമായിരുന്നു. 1930-ൽ നെഹ്റു അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ അലഹബാദിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വീര്യം പകർന്നു. നിരോധനാജ്ഞ ലംഘിച്ചു യോഗങ്ങളിൽ പ്രസംഗിച്ചതിനു 1932-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുവർഷം കഠിനതടവും പിഴയും ആയിരുന്നു ശിക്ഷ.
സ്വാതന്ത്ര്യത്തിനുശേഷം 1947, 1948, 1952, 1953 വർഷങ്ങിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ നേതാവായി വിജയലക്ഷ്മി നിയോഗിക്കപ്പെട്ടു. 1953 സെപ്റ്റംബർ 15-നു യു എൻ ജനറൽ അസംബ്ളിയുടെ പ്രസിഡന്റായി വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനം വഹിക്കുന്ന ആദ്യവനിതയും പ്രഥമ ഇന്ത്യൻ പൗരനും വിജയലക്ഷ്മി പണ്ഡിറ്റ് ആയിരുന്നു. നയതന്ത്ര രംഗത്ത് ഇന്ത്യ ഇന്നു കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും തുടക്കവും അവിടെനിന്നായിരുന്നു. റഷ്യയിലെ അംബാസഡർ (1947-1949), അമേരിക്കയിലെ അംബാസഡർ (1949-1951), ബ്രിട്ടനിലെ ഹൈകമ്മീഷണർ (1954-1961) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യയും, ലൈബീരിയയും പുറത്തിറക്കിയ തപാൽ സ്റ്റംപുകൾ...
വിഷ്ണു ദിഗംബർ പലുസ്കർ (ജന്മദിനം)

ഉത്തരേന്ത്യയിൽ ഗന്ധർവ മഹാവിദ്യാലയത്തിന്റെ ശൃംഖല സ്ഥാപിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഗീതനവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രതിഭാശാലിയായിരുന്നു പണ്ഡിറ്റ് വിഷ്ണുദിഗംബർ പലുസ്കർ(18 ആഗസ്റ്റ് 1872 – 21 ആഗസ്റ്റ് 1931) ഹിന്ദുസ്ഥാനി സംഗീതരംഗത്തെ ആധുനികതക്കുവേണ്ടി യത്നിച്ച വിഷ്ണു ദിഗംബർ പലുസ്കർ, 1939ൽ സ്ഥാപിച്ച അഖില ഭാരതീയ ഗന്ധർവ മഹാവിദ്യാലയ ഒരു മാതൃകയായി തന്നെ സംഗീത വിദ്യാഭ്യാസ സ്ഥാപങ്ങളെ നിർണ്ണയിക്കുകയുണ്ടായി.ഒരു വെടിക്കെട്ട് അപകടത്തെത്തുടർന്നു രണ്ടുകണ്ണുകൾക്കും പരിക്കേറ്റ വിഷ്ണു ദിഗംബർ പുലസ്കർക്ക് ബാല്യത്തിലേ അന്ധത ബാധിച്ചുവെങ്കിലും പിൽക്കാലത്ത് കാഴ്ചശക്തി തിരികെകിട്ടുകയുണ്ടായി. പ്രശസ്തമായ രഘുപതി രാഘവ രാജാറാം എന്ന കീർത്തനം അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്.ഗാന്ധിജി നയിച്ച ദണ്ഡിയാത്രക്ക് വേണ്ടി ഉപയോഗിച്ചതോടെയാണ് രഘുപതി രാഘവ രാജാറാം എന്ന ഗാനം പ്രശസ്തമാകുന്നത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...
♛♛♛♛♛♛♛♛♛♛ 19-08-2018 ♛♛♛♛♛♛♛♛♛♛
|
ബിൽ ക്ലിന്റൺ (ജന്മദിനം)
ജെഫേർസൺ ബിൽ ക്ലിന്റൺ അമേരിക്കൻ ഐക്യനാടുകളുടെ 42-ആമത് (1993-2001) രാഷ്ട്രപതിയായിരുന്നു. അർക്കൻസാ സംസ്ഥാനത്തിൽ 1946 ഓഗസ്റ്റ് 19നു ജനിച്ച ക്ലിന്റൺ 12 വർഷത്തോളം അർക്കൻസാ ഗവർണറായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി അംഗമായ ക്ലിന്റൺ, ജോർജ് എച്ച് ബുഷിനെ പരാജപ്പെടുത്തിയാണു 1993-ൽ രാഷ്ട്രപതിയായത്. അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും ചെറുപ്പത്തിൽ പ്രസിഡന്റായവരുടെ പട്ടികയിൽ മൂന്നാമതാണ് ബിൽ ക്ലിന്റന്റെ സ്ഥാനം. തിയോഡോർ റൂസ്വെൽറ്റ്, ജോൺ എഫ്. കെന്നഡി എന്നിവരാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബേബി ബൂമർ തലമുറയിലെ ആദ്യത്തെ പ്രസിഡന്റായി ബിൽ ക്ലിന്റൺ കരുതപ്പെടുന്നു.
അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ ഇംപീച്ച് ചെയ്യപ്പെട്ട രണ്ടു പ്രസിഡന്റുമാരില്‍ ഒരാളാണ് ബില്‍ ക്ലിന്റണ്‍. ഇതില്‍ ആരോപണങ്ങളിലെ ലൈംഗിക സ്വഭാവം കൊണ്ട് മാധ്യമങ്ങള്‍ കൊണ്ടാടിയ ഒന്നായിരുന്നു 1998-ലെ ബില്‍ ക്ലിന്റന്റെ ഇംപീച്ച്‌മെന്റ്. ഈ വസ്തുത നിലനില്‍ക്കെ തന്നെ, ബില്‍ ക്ലിന്റണ്‍ അമേരിക്ക കണ്ട 45 പ്രസിഡന്റുമാരുടെ ജനപ്രീതിയുടെ പട്ടികയില്‍ ഇന്നും മൂന്നാം സ്ഥാനത്താണ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ
അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ ഇംപീച്ച് ചെയ്യപ്പെട്ട രണ്ടു പ്രസിഡന്റുമാരില്‍ ഒരാളാണ് ബില്‍ ക്ലിന്റണ്‍. ഇതില്‍ ആരോപണങ്ങളിലെ ലൈംഗിക സ്വഭാവം കൊണ്ട് മാധ്യമങ്ങള്‍ കൊണ്ടാടിയ ഒന്നായിരുന്നു 1998-ലെ ബില്‍ ക്ലിന്റന്റെ ഇംപീച്ച്‌മെന്റ്. ഈ വസ്തുത നിലനില്‍ക്കെ തന്നെ, ബില്‍ ക്ലിന്റണ്‍ അമേരിക്ക കണ്ട 45 പ്രസിഡന്റുമാരുടെ ജനപ്രീതിയുടെ പട്ടികയില്‍ ഇന്നും മൂന്നാം സ്ഥാനത്താണ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
ലോക ഫോട്ടോഗ്രാഫി ദിനം
ഓരോ സഞ്ചാരിയുടെയും ജീവിതത്തിന്റെ ഭാഗമാണ് ഫോട്ടോഗ്രാഫി. പകര്‍ത്തിയെടുക്കുന്ന ഓരോ സുന്ദര നിമിഷങ്ങളും പ്രിയപ്പെട്ടവരെ കാണിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനമാണ് . 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്.ഇന്ത്യ നാഷണല്‍ ഫോട്ടോഗ്രാഫി കൌണ്‍സില്‍ 1991 മുതല്‍ക്കാണ് ആഗസ്ത് 19 ലോക ഫോട്ടോഗ്രാഫി ദിനമായി കൊണ്ടാടുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയത്. എന്നാല്‍ പ്രചാരണത്തിന്റെ അഭാവം മൂലം നമ്മുടെ രാജ്യത്ത് ഈ ദിനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടാന്‍ ആയില്ല എന്നത് ഒരു ന്യൂനതയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ ഫോട്ടോഗ്രാഫി ക്ലബ്ബുകളും സംഘടനകളും വൈവിധ്യമാര്‍ന്ന ഫോട്ടോ പ്രദര്‍ശനങ്ങളും സെമിനാറുകളും ഈ ദിനത്തില്‍ ഒരുക്കുന്നു എന്നത് ശ്രദ്ധേയമാണ്.
കയ്യിൽ ഒതുങ്ങുന്ന ഫോൺ ക്യാമറയിൽ ഇന്നുനാം എത്തിനില്ക്കുമ്പോൾ പഴയ നാളുകൾ ഒന്നു ചിന്തിക്കാം. "വെളിച്ചം കൊണ്ട് വരയ്ക്കുക" എന്നർത്ഥം വരുന്ന ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഫോട്ടോഗ്രാഫി എന്ന വാക്ക് ഉണ്ടായത്.17ാംനൂറ്റാണ്ടിൽ കാമറ ഒബ്‌സ്ക്യൂറ എന്ന ഉപകരണം വഴി പ്രതിബിംബത്തെ പകർത്തി വരച്ചെടുക്കുന്ന ഒരു രീതി നിലവിൽ വന്നു. ചില രാസവസ്തുക്കളിൽ പ്രകാശം പതിക്കുമ്പോൾ മാറ്റം സംഭവിക്കുന്നുവെന്ന കണ്ടെത്തലിലൂടെ, ഇവ ഗ്ലാസ് പ്രതലത്തിൽ പുരട്ടി പ്രകാശം കടത്തിവിട്ടായിരുന്നു ആദ്യ പരീക്ഷണം.പിന്നീട് അതു ഫിലിമിലേക്കും പേപ്പറിലേക്കുംവഴിമാറി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

♛♛♛♛♛♛♛♛♛♛ 20-08-2018 ♛♛♛♛♛♛♛♛♛♛
|
ലോക കൊതുകു ദിനം
എല്ലാ വർഷവും ഓഗസ്റ്റ് 20-നാണ് ലോക കൊതുകു ദിനമായി ആചരിക്കുന്നത്. 1897 ഓഗസ്റ്റ് 20-നാണ് മലേറിയ പരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് കണ്ടെത്തിയത്. ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസാണ്ഈ കണ്ടെത്തൽ നടത്തിയത്. അതിന്റെ ഒാർമയ്ക്കായി ഒാഗസ്റ്റ് 20 എന്നത് ‘ കൊതുകു ദിനം ’ (Mosquito Day) ആയി ആചരിക്കുന്നു. വൈദ്യശാസ്ത്രത്തിനുള്ള 1902- ലെ നൊബേൽ സമ്മാനവും സര്‍റൊണാൾഡ് റോസിനു ലഭിച്ചു.കൊതുകുപടർത്തുന്ന രോഗങ്ങൾ ചരിത്രാതീതകാലം മുതലേ മനുഷ്യന് ഭീഷണിയായിരുന്നു. എന്നാൽ, ഇൗ രോഗങ്ങൾക്കു പിന്നിൽ കൊതുകാണെന്ന കാര്യം അന്നൊന്നും മനുഷ്യർ മനസിലാക്കിയിരുന്നില്ല.. പുരാതന ഗ്രീക്ക്, റോമാസാമ്രാജ്യങ്ങളുടെ പതനത്തിൽ മലേറിയ വലിയ പങ്കുവഹിച്ചിരുന്നത്രേ.ലോകത്തിലാകെ മൂവായിരത്തോളം തരം കൊതുകുകളുണ്ട്.പകർച്ചവ്യാധികൾ പരത്തുന്നതിൽ ലോകത്ത് കൊതുകു കഴിഞ്ഞേ മറ്റൊരു ജീവിയുള്ളു. മലേറിയ, യെല്ലോ ഫീവര്‍, മന്ത്, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ മാരകരോഗങ്ങൾ കൊതുകു വഴിയാണ് പടരുന്നത്. ശരീരവലുപ്പം, ആകൃതി, പെരുമാറ്റരീതി, പരിസരങ്ങളുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് , ക്രോമസോം ഘടനയിലെ മാറ്റങ്ങൾ എന്നിവ കണക്കിലെടുത്താണ് കൊതുകിനെ വ്യത്യസ്ത സ്പീഷീസുകളായി തിരിച്ചിരിക്കുന്നത്.ഏഡീസ്, അനോഫിലീസ്, ക്യൂലക്സ്, കുലിസെറ്റാ, കോക്വിലെറ്റിഡിയ, പ്ലോറോഫോറ, ഒാർത്തോപോഡാമിയ, ടോക്സോറിങ്കൈറ്റിസ്, വെയോമിയ തുടങ്ങിയവ കൊതുകുകളിലെ പ്രധാന ജനുസുകളാണ്. ഇവയിൽ തന്നെ ക്യൂലിക്സ്, ഏഡീസ്, അനോഫിലീസ് എന്നിവയാണ് മനുഷ്യനെ സംബന്ധിച്ച് ഏറ്റവും മാരകഇനങ്ങൾ. മലേറിയ പരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകുകളിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് കണ്ടെത്തിയത്.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
ഗോസ്ത പാൽ (ജന്മദിനം)
ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരുന്നു ഗോസ്ത ബിഹാരി പാൽ (20 ഓഗസ്റ്റ് 1896 - 8 ഏപ്രിൽ 1976) . 1920 കളിലും 1930 കളിലും കളിച്ച ഇന്ത്യ ദേശീയ ഫുട്ബോൾ ടീമിന്റെ ആദ്യ ക്യാപ്റ്റനായിരുന്നു അദ്ദേഹം.സമകാലീന ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളായിരുന്നു "ചിനർ പ്രാചീർ" (ചൈനയുടെ മതിൽ). എന്ന വിളിപേരിനർഹനായി.ഇന്ത്യയിലെ ഏറ്റവും അലങ്കരിച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പാൽ 1962 ൽ പദ്മശ്രീ ബഹുമതി ലഭിച്ച ആദ്യത്തെ ഫുട്ബോൾ കളിക്കാരനുമായിരുന്നു.
11 വയസ്സുള്ള കുമാർട്ടുലി എസിക്ക് വേണ്ടി കളിക്കാൻ തുടങ്ങിയ അദ്ദേഹം 16 ആം വയസ്സിൽ മോഹൻ ബഗാനൊപ്പം ചേർന്നു. പ്രതിരോധക്കാരനെന്ന നിലയിൽ, ഗോസ്ത പാൽ ആ കാലഘട്ടത്തിൽ സമാനതകളില്ലാത്തവനായിരുന്നു. അദ്ദേഹം ശക്തനും ശാരീരികവുമായ അസ്വസ്ഥനായിരുന്നു മാത്രമല്ല, ഗെയിം ശരിയായി വായിക്കാനുള്ള തീവ്രമായ കണ്ണും ഉണ്ടായിരുന്നു. ബെയർഫീറ്റ് കളിച്ചിട്ടും നോ-ഹോൾഡ്സ് ബാക്കിഡ് ടാക്കിളുകൾക്കും നീളൻ പന്തുകൾ വീഴ്ത്തുന്നതിനും അദ്ദേഹം പ്രശസ്തനായിരുന്നു. 1913 ൽ പാലിന്റെ അരങ്ങേറ്റം പ്രോത്സാഹജനകമല്ല, കാരണം ചെളിനിറഞ്ഞ മൈതാനത്ത് ബൂട്ട് ചെയ്ത ഡൽഹൗസി എഫ്‌സി കളിക്കാരെ നേരിടാൻ അദ്ദേഹം പാടുപെട്ടു. കളിക്കാരെ എപ്പോഴും വിമർശിക്കുന്ന കൊൽക്കത്ത കാണികൾ 17 കാരനായ കളിക്കാരനെ വല്ലാതെ ഇറക്കി. ഒരു വലിയ ക്ലബിലെ തന്റെ കരിയർ ആരംഭിക്കുന്നതിന് മുമ്പുതന്നെ അവസാനിച്ചുവെന്ന് ഗോസ്ത പാൽ കരുതി. എന്നിരുന്നാലും, ഭൂതി സുകുലിന്റെ കോച്ചിന്റെ കീഴിൽ, ഗോസ്ത പാൽ ഉടൻ തന്നെ തന്റെ പാദങ്ങൾ കണ്ടെത്തി - തന്റെ രണ്ടാം മത്സരത്തിൽ ബ്ലാക്ക് വാച്ചിനെതിരെ അതിശയകരമായ പ്രകടനം പുറത്തെടുത്തു.അദ്ദേഹത്തിന്റെ പ്രതിരോധ ശേഷി ഫുട്ബോൾ ആരാധകരുടെ കൂട്ടത്തെ കൊൽക്കത്ത മൈതാനത്തിന്റെ പച്ച മേച്ചിൽപ്പുറങ്ങളിലേക്ക് കൊണ്ടുവന്നു. ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് “ചൈനീസ് മതിൽ” എന്നാണ്. ഇന്ത്യൻ ഫുട്ബോളിലെ ആദ്യത്തെ പ്രശസ്ത പ്രതിരോധക്കാരനായി ഗോസ്ത പാൽ മാറി.1921 ൽ ഗോസ്റ്റോ പോളിനെ മോഹൻ ബഗാൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻസി പദവി നൽകി ആദരിച്ചു, അടുത്ത 5 വർഷം ക്ലബ് ക്യാപ്റ്റനായി തുടർന്നു. 1924 ൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായും നിയമിക്കപ്പെട്ടു. 1930 കളോടെ, ഗോസ്ത പാലിന്റെ ഐതിഹാസിക കഠിനമായ ശാരീരികക്ഷമത വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി, കാരണം തുടർച്ചയായി കളിക്കാൻ അദ്ദേഹത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തി ജനക്കൂട്ടത്തെ നിലത്തേക്ക് ആകർഷിക്കാൻ പര്യാപ്തമായിരുന്നു,1935 ൽ അദ്ദേഹം വിരമിച്ചു.ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ 1962 ൽ പത്മശ്രീ അവാർഡ് നൽകി.ആദരിച്ചു. 1976 ഏപ്രിൽ 9 ന് അദ്ദേഹം അന്തരിച്ചു. ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു..1984 ൽ കൊൽക്കത്തയിലെ ഗോസ്തോ പാൽ സരാനിയിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു പ്രതിമ സ്ഥാപിച്ചു.
2004 ൽ മോഹൻ ബഗൻ അദ്ദേഹത്തിന് മരണാനന്തരം മോഹൻ ബഗൻ രത്‌ന നൽകി. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു ആർക്കൈവ് സമാരംഭിക്കുകയും മോഹൻ ബഗാൻ ക്ലബ് പരിസരത്ത് ഗോസ്ത പാൽ ആർക്കൈവ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. എല്ലാ വർഷവും ഗോസ്ത പാലിന്റെ ജന്മദിനം ആഡംബരത്തോടെയും ആഡംബരത്തോടെയുമാണ് ആഘോഷിക്കുന്നത്. മുൻ ഫുട്ബോൾ കളിക്കാർ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് മുന്നിൽ ഒത്തുകൂടി ആദരാഞ്ജലി അർപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ആദ്യകാലവുമായ ഫുട്ബോൾ ഐക്കണുകളിലൊന്നായ ജന്മദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിലും പശ്ചിമ ബംഗാളിലും ഫുട്ബോൾ ടൂർണമെന്റുകൾ നടക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...

♛♛♛♛♛♛♛♛♛♛ 21-08-2018 ♛♛♛♛♛♛♛♛♛♛
|
ബിസ്മില്ലാ ഖാൻ (ചരമദിനം)
ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് (മാർച്ച് 21, 1916 – ഓഗസ്റ്റ് 21, 2006) ഇന്ത്യയിൽ നിന്നുള്ള ഒരു ഷെഹ്‌നായ് വിദഗ്ദ്ധനാണ്. ഷെഹ്നായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകിയതും ബിസ്മില്ലാഖാനാണ അദ്ദേഹത്തിന്റെ ഷെഹ്നായി വാദനം തരളിതവും ഭക്തിനിർഭരവുമായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം ചിലപ്പോൾ ഒരു ഗാഢപ്രാർത്ഥനയായെങ്കിൽ അത് മറ്റുചിലപ്പോൾ അക്ഷമയായ കാമുകിയുടെ പിടിവാശികളായി. ഇന്ത്യയിൽ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീർണ്ണതകൾ തന്റെ രാഗങ്ങളിൽ നിന്ന് ഒഴിവാക്കി.
ഇന്ത്യയുടെ എല്ലാ ദേശീയ പുരസ്കാരങ്ങളും ലഭിച്ച വളരെച്ചുരുക്കം ഭാരതീയരിലൊരാളായിരുന്നു ഉസ്താദ് ബിസ്മില്ലാ ഖാൻ. അദ്ദേഹത്തിന് ഭാരത സർക്കാർ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം അവാർഡും സമ്മാനിച്ചു. പണ്ഡിറ്റ് രവിശങ്കറിനുശേഷം വാദ്യോപകരണങ്ങൾ വായിക്കുന്ന സംഗീതജ്ഞരിൽ ബിസ്മില്ല ഖാനു മാത്രമേ ഭാരതരത്നം ലഭിച്ചിട്ടുള്ളൂ. (സംഗീതജ്ഞരിൽ ഭാരതരത്നം ലഭിച്ചിട്ടുള്ള മറ്റൊരു പ്രമുഖ എം. എസ്. സുബ്ബലക്ഷ്മിയാണ്).ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം ദില്ലിയിലെ ചെങ്കോട്ടയിൽ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ സസന്തോഷം സ്വാഗതം ചെയ്ത മഹാനാണ് ഉസ്താദ് ബിസ്മില്ലാഖാൻ. വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം അദ്ദേഹം 90-ആമത്തെ വയസ്സിൽ 2006 ഓഗസ്റ്റ് 21-ന് അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ആദ്യ ദിന കവറും.

ഉസൈൻ ബോൾട്ട് (ജന്മദിനം)
ഉസൈൻ ബോൾട്ട്2008, 2012, 2016 സമ്മർ ഗെയിംസിൽ ലോക റെക്കോർഡുകൾ തകർത്തതിനും ഒന്നിലധികം സ്വർണ്ണ മെഡലുകൾ നേടിയതിനും "ജീവിച്ചിരിക്കുന്ന ഏറ്റവും വേഗതയേറിയ മനുഷ്യൻ" എന്ന് വിളിക്കപ്പെടുന്ന ഒളിമ്പിക് ഇതിഹാസമാണ് ജമൈക്കയുടെ ഉസൈൻ ബോൾട്ട്.
1986 ഓഗസ്റ്റ് 21 ന് ബോൾട്ട് ജനിച്ചത്. തുടക്കത്തിൽ തന്നെ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനും സ്പ്രിന്ററുമായ ബോൾട്ടിന്റെ സ്വാഭാവിക വേഗത സ്കൂളിലെ കോച്ചുകൾ ശ്രദ്ധിച്ചിരുന്നു, മുൻ ഒളിമ്പിക് സ്പ്രിന്റ് അത്‌ലറ്റായ പാബ്ലോ മക്നീലിന്റെ കീഴിൽ അദ്ദേഹം വേഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
15-ാം വയസ്സിൽ, ജമൈക്കയിലെ കിംഗ്സ്റ്റണിൽ നടന്ന 2002 ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ലോക വേദിയിൽ ബോൾട്ട് തന്റെ ആദ്യ ഷോട്ട് നേടി, അവിടെ 200 മീറ്റർ ഡാഷ് നേടി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണ മെഡൽ ജേതാവായി. ബോൾട്ടിന്റെ ആശയങ്ങൾ കായിക ലോകത്തെ ആകർഷിച്ചു, ആ വർഷം ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്സ് ഫൗണ്ടേഷന്റെ റൈസിംഗ് സ്റ്റാർ അവാർഡ് ലഭിച്ചു, ഉടൻ തന്നെ "മിന്നൽ ബോൾട്ട്" എന്നറിയപ്പെടുന്ന അംഗീകാരം ലഭിച്ചു.
നിലവിലെ 100 മീറ്റർ ,200 മീറ്റർ ഒളിമ്പിക് ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്) ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിലാണ്.1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. 4x100 മീറ്റർ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോർഡ് സൃഷ്ടിച്ചു. സ്പ്രിന്റിൽ 8 ഒളിംപിക് സ്വർണ മെഡലുകളും 11 ലോക ചാമ്പ്യൻഷിപ്പ് സ്വർണ മെഡലുകളും നേടുന്ന ആദ്യ കായിക താരമാണ് ബോൾട്ട്. തുടർച്ചയായ മൂന്നു ഒളിമ്പിക്സ് മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ആദ്യ താരവും ബോൾട്ട് തന്നെ (ട്രിപ്പിൾ ഡബിൾ).4x100 മീറ്റർ റിലേയിലും തുടർച്ചയായി മൂന്നു ഒളിമ്പിക്സ് സ്വർണം നേടി ട്രിപ്പിൾ ട്രിപ്പിൾഎന്ന നേട്ടവും കൈവരിച്ചു. എന്നാൽ 2008-ൽ നടന്ന ഒളിമ്പിക്സിലെ 4×100 മീറ്റർ റിലേയിൽ നെസ്റ്റെ കാർട്ടർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അത് കാരണം ആ ഇനത്തതിൽ ജമൈക്കൻ ടീമിനെ അയോഗ്യരാക്കി. അതോടെ ആ സ്വർണ മെഡൽ അദ്ദേഹത്തിന് നഷ്ടമായി.2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ഒളിമ്പിക്സിനു ശേഷം വിരമിച്ചു. 'അയാം ബോൾട്ട്' എന്നത് ബോൾട്ടിൻറെ കായിക ജീവിതവുമായി ബന്ധപ്പെട്ട് ബെൻജമിന് ടർണർ ഗേബ് ടർണർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

♛♛♛♛♛♛♛♛♛♛ 22-08-2018 ♛♛♛♛♛♛♛♛♛♛
|
ജോമോ കെനിയാറ്റ (ചരമദിനം)
ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ദേശീയ നേതാക്കളില്‍ പ്രധാനിയായിരുന്നു ജോമോ കെനിയാത്ത.( 20 ഒക്ടോബർ 1891,22 ആഗസ്റ്റ് 1978) പാശ്ചാത്യ രാജ്യങ്ങൾ കോളനിയാക്കി ചവിട്ടി മെതിച്ച ആഫ്രിക്കയെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച ജോ മോ കെനിയാറ്റ യാണ് കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത്. കെനിയാറ്റ എന്ന വാക്കിനു് സ്വാഹിലി ഭാഷയിൽ കെനിയയുടെ വെളിച്ചം എന്നാണ് അർത്ഥം.കെനിയന്‍ സ്വാതന്ത്ര്യ സമരത്തെ നയിക്കാനുള്ള നിയോഗം ലഭിച്ചതും കെനിയാത്തയ്ക്കു തന്നെ. ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിരോധം തീര്‍ത്തതിന്റെ പേരില്‍ കഠിന പാതകളെ കെനിയാത്തയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. അക്രമരഹിത സമരത്തെയും കെനിയന്‍- ആഫ്രിക്കന്‍ സംസ്‌കാരത്തെയും പിന്തുണച്ച കെനിയാത്തയുടെ ജീവിതം സംഭവബഹുലമായിരുന്നു.
1952-ൽ മൗ മൗ എന്ന തീവ്രവാദി കിക്കുയു സംഘം കുടിയേറ്റക്കാർക്കും കൊളോണിയൽ സർക്കാരിനുമെതിരെ ഒരു ഗറില്ലാ യുദ്ധം ആരംഭിച്ചു, ഇത് രക്തച്ചൊരിച്ചിലിനും രാഷ്ട്രീയ കോളിളക്കത്തിനും പതിനായിരക്കണക്കിന് കിക്കുയൂസിനെ തടങ്കൽപ്പാളയങ്ങളിൽ തടവിലാക്കാനും കാരണമായികെനിയയിലെ കൊളോണിയല്‍ ഭരണത്തിനെതിരെ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ഒമ്പതു വര്‍ഷം തടവിലിട്ടു. അക്രമസമരങ്ങളെ താന്‍ പിന്തുണച്ചിട്ടില്ലെന്ന കെനിയാത്തയുടെ വാദം ബ്രിട്ടീഷുകാര്‍ ചെവിക്കൊണ്ടില്ല. 1961ല്‍ ജയില്‍മോചിതനായ കെനിയാത്ത കെനിയ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്റെ പ്രസിഡന്റായി ചുമതലയേറ്റെടുത്തു.
കെനിയന്‍ സ്വയംഭരണത്തിനുവേണ്ടി കെനിയാത്ത ബ്രിട്ടീഷുകാരുമായി ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ 1963ല്‍ കെനിയാത്തയുടെ യത്‌നങ്ങള്‍ ഫലംകണ്ടു. കെനിയ സ്വതന്ത്രമാക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം കെനിയന്‍ പ്രസിഡന്റ് പദത്തില്‍ അവരോധിക്കപ്പെട്ട കെനിയാത്ത 1978ല്‍ മരിക്കുന്നതുവരെ രാഷ്ട്രത്തലവനായി തുടരുകയും ചെയ്തു.കെനിയയുടെ നേതാവെന്ന നിലയിൽ കെനിയാട്ട വംശീയ സഹകരണം പ്രോത്സാഹിപ്പിക്കുകയും മുതലാളിത്ത സാമ്പത്തിക നയങ്ങൾ പ്രോത്സാഹിപ്പിക്കുകയും പാശ്ചാത്യ അനുകൂല വിദേശനയം സ്വീകരിക്കുകയും ചെയ്തു. രാഷ്ട്രീയ എതിർപ്പിനെ അടിച്ചമർത്താൻ അദ്ദേഹം തന്റെ അധികാരം ഉപയോഗിച്ചു, പ്രത്യേകിച്ച് തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന്. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ കെനിയ ഒരു കക്ഷി രാജ്യമായി മാറി. കെനിയ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
♛♛♛♛♛♛♛♛♛♛ 23-08-2018 ♛♛♛♛♛♛♛♛♛♛
|
തങ്കുതൂരി പ്രകാശം (ജന്മദിനം)
ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും, സ്വാതന്ത്ര്യ സമരപ്രവർത്തകനും ആയിരുന്നു തങ്കുതൂരി പ്രകാശം പണ്ടുലു (ജനനം 23 ഓഗസ്റ്റ് 1872 – മരണം 20 മേയ് 1957). മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും, പിന്നീട് ആന്ധ്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ പ്രഥമ മുഖ്യമന്ത്രിയും ആയിതീർന്നു. ആന്ധ്ര സിംഹം എന്നർത്ഥമുള്ള ആന്ധ്ര കേസരി എന്നും ഇദ്ദേഹം അറിയപ്പെടുന്നു ഒരു അഭിഭാഷകനായി തീരുക എന്നതായിരു യിരുന്നു ചെറുപ്പം മുതലേ പ്രകാശത്തിന്റെ ആഗ്രഹം. എന്നാൽ മെട്രിക്കുലേഷൻ പരീക്ഷയിൽ പ്രകാശം പരാജയപ്പെട്ടു. മദ്രാസിലേക്കു താമസം മാറിയ അദ്ദേഹം, ഒരു സെക്കന്റ്-ഗ്രേഡ് അഭിഭാഷകനായി തീർന്നു. തിരികെ രാജമുന്ത്രിയിലേക്കു വന്ന പ്രകാശം ഒരു മികച്ച അഭിഭാഷകനായി മാറി. 1904 ൽ വെറും 31 വയസ്സുമാത്രം പ്രായമുള്ളപ്പോൾ പ്രകാശം രാജമുന്ത്രിയിലെ മുനിസിപ്പൽ ചെയർമാനായി തീർന്നു. അന്നത്തെക്കാലത്ത് തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്നത് വളരെ കഠിനമുള്ള പ്രയത്നമായിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.
♛♛♛♛♛♛♛♛♛♛ 24-08-2018 ♛♛♛♛♛♛♛♛♛♛
|
യാസർ അറഫാത്ത് (ജന്മദിനം)
പലസ്തീൻ നാഷണൽ അഥോറിറ്റിയുടേയും പി.എൽ.ഒ.യുടെയും ചെയർമാനും പ്രശസ്തനായ ഒരു അറബ് നേതാവുമായിരുന്നുയാസർ അറഫാത്ത് എന്ന് പരക്കെ അറിയപ്പെടുന്ന മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അബ്ദുൽ റഊഫ് അറഫാത് അൽ-ഖുദ്‌വ അൽ-ഹുസൈന 24 ആഗസ്റ്റ് 1929–11 നവംബർ 2004). 1959-ൽ അറഫാത്തുതന്നെ രൂപവത്കരിച്ച ഫതഹ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയുടെ തലവനുമായിരുന്നു അദ്ദേഹം. യാസർ അറഫാത്ത് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് പലസ്തീൻ വിമോചനത്തിനായുള്ള ഇസ്രായേലിനെതിരിലുള്ള പോരാട്ടത്തിനു വേണ്ടിയായിരുന്നു. 1988 വരെ അദ്ദേഹം ഇസ്രായേലിന്റെ നിലനില്പ്പിനെ ചോദ്യം ചെയ്തെങ്കിലും പിന്നീട് ഐകരാഷ്ട്രസഭയുടെ 242-ആം പ്രമേയം അംഗീകരിച്ചു. അറഫാത്തും അദ്ദേഹത്തിന്റെ പാർട്ടിയും പാലസ്തീനു പുറമേ ജോർദ്ദാൻ, ലെബനാൻ, ടുണീഷ്യ പോലുള്ള അറബ് രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഇസ്റായിലിന്റെ കണ്ണിലെ കരടായിരുന്ന അദ്ദേഹത്തെ അറബ് ജനത സ്വതന്ത്ര്യപോരാളിയെന്ന് വിശേഷിപ്പിച്ചു. എന്നാൽ പാശ്ചാത്യർ അദ്ദേഹത്തിൽ ഭീകരത ആരോപിച്ചു. പിന്നീട് അറഫാത്ത് പാലസ്തീൻ ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലുമായി സന്ധിസംഭാഷണങ്ങൾ നടത്തി. 1991-ൽ മാഡ്രിഡിലും, 1993-ൽ ഓസ്‌ലോവിലും, 2000-ൽ ക്യാമ്പ് ഡേവിഡിലുമാണ് സംഭാഷണങ്ങൾ നടന്നത്. ഇതേ തുടർന്ന് ഇസ്‌ലാമിസ്റ്റുകളും മറ്റു പലസ്തീൻ സംഘടനകളും അറഫാത്ത് ഇസ്രായേലിനു കീഴടങ്ങുകയാണെന്ന് ആരോപിച്ച് രംഗത്തുവന്നു. ഓസ്‌ലോ കരാറിനെ തുടർന്ന് ഇറ്റ്സാക് റബീൻ, ഷിമോൺ പെരസ് എന്നിവർക്കൊപ്പം യാസർ അറഫാത്തിനു സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 2002-മുതൽ 2004 വരെ അറഫാത്തിനെ ഇസ്രായേൽ സൈന്യം അദ്ദേഹത്തിന്റെ റമല്ലയിലെ വസതിയിൽ വീട്ടുതടങ്കലിലാക്കുകയും. അസുഖ ബാധിതനായ അദ്ദേഹത്തെ പാരീസിൽ കൊണ്ടുപോവുകയും,അവിടെവച്ച് 2004 നവംബർ 11-ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു.
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
കെ.കേളപ്പന്‍ (ജന്മദിനം)
കേരളത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നും മായാത്ത മുദ്രപതിച്ച സേനാനിയായിരുന്നു കെ.കേളപ്പന്‍.(ജനനം: 1889 ഓഗസ്റ്റ് 24; മരണം: 1971 ഒക്ടോബർ 7). അധഃകൃത വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ചരിത്രം മനുഷ്യസ്നേഹികളെ എക്കലത്തും ആവേശം കൊള്ളിക്കാന്‍ പോന്നതാണ്. ഭൂദാന പ്രസ്ഥാനത്തിലും ഹരിജനോദ്ധാരണ പ്രവര്ത്തനങ്ങളിലും നേതൃത്വം നല്ക്കി.ഗാന്ധിജിയുടെ ആദര്‍ശങ്ങളും ജീവിതശൈലിയുമൊക്കെ സ്വജീവിതത്തിലും കര്‍മ്മങ്ങളിലും പ്രതിഫലിപ്പിച്ച ആ സേവകനെ ജനങ്ങള്‍ കേരള ഗാന്ധി എന്നും വിളിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ പരിപാടിയനുസരിച്ച് ഇന്ത്യയിലുടനീളം നടന്ന ഉപ്പുസത്യഗ്രഹത്തിനു കേരളത്തില്‍ നേതൃത്വം നല്‍കിയതു കേളപ്പനാണ്.കേരളഗാന്ധി’ എന്ന് കേരളം ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ – കെ കേളപ്പനെ. മനസ്സില്‍ മഹാത്മജിയെ പൂജാവിഗ്രഹമായി കൊണ്ടുനടന്നതുകൊണ്ടല്ല കേളപ്പനെ ജനങ്ങള്‍ അങ്ങനെ വിശേഷിപ്പിച്ചത്. ഗാന്ധിയന്‍ സമരമുറകളും ആദര്‍ശങ്ങളും കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യത്‌നിച്ച അദ്ദേഹം പരാജയത്തിന്റെ മൂല്യം അറിഞ്ഞ നേതാവായിരുന്നു. ഗാന്ധിജിയെപ്പോലെ കേളപ്പനും ചരിത്രത്തില്‍ തോറ്റുപോയ വ്യക്തിയാണ്. കോഴിക്കോടായിരുന്നു കെ കേളപ്പന്റെ തട്ടകം. ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് മദ്രാസിലെ നിയമപഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരവേദിയില്‍ എത്തിയ കേളപ്പനാണ് കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയതെന്ന് ചരിത്രപാഠപുസ്തകത്തില്‍ വായിക്കാം. അധഃസ്ഥിത ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാന്‍ വൈക്കം ക്ഷേത്രനടയില്‍ നടന്ന മഹാസത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുത്തു. ജാതിഭേദമില്ലാതെ സകലമാന ഹിന്ദുമത വിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ ഗുരുവായൂരില്‍ നടന്ന ഐതിഹാസിക സത്യാഗ്രഹ സമരം നയിച്ചത് കേളപ്പനായിരുന്നു.മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചുപാകിസ്താൻ സൃഷ്ടിക്കുകയാണെന്ന് വിമർശനം ഉയർത്തി അതിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിന്നതും 1968 ൽ അങ്ങാടിപ്പുറത്തെ അനാഥമായി കാണപ്പെട്ട ശിവലിംഗത്തെ(തളിക്ഷേത്രം) പുനരുദ്ധരിക്കാൻ മുന്നിട്ടിറങ്ങിയതും മുസ്ലിം വിമർശകർ അദ്ദേഹത്തിനെതിരെ എടുത്തുകാട്ടുന്നു.രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ച നിസ്സ്വാർത്ഥമായ ഒരു ജീവിതമായിരുന്നു കേളപ്പന്റേത്. ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും കേരളത്തിലെ ജനങ്ങൾ അറിഞ്ഞത് ഒരു വലിയ അളവുവരെ കേളപ്പനിലൂടെയായിരുന്നു. സേവനത്തിന്റെ ആ ജീവിതം 1971 ഒക്ടോബർ 7-നുഅവസാനിച്ചു.ഇന്ത്യൻപോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...
♛♛♛♛♛♛♛♛♛♛ 25-08-2018 ♛♛♛♛♛♛♛♛♛♛
|
ചട്ടമ്പിസ്വാമികൾ (ജന്മദിനം)
ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) പ്രവൃത്തിയും ഗുണവുമാണ് മനുഷ്യന്റെ ജാതി നിശ്ചയിക്കുന്നതിന് അടിസ്ഥാനമെന്ന് ഓര്‍മ്മിപ്പിക്കാന്‍ നമുക്കൊരു ആത്മജ്ഞാനി 19–ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു. ജാതിശ്രേഷ്ഠതയാണ് മറ്റെന്തിനെക്കാളും മീതെയെന്ന തെറ്റിദ്ധാരണയില്‍ കേരളം ഭ്രമിച്ചിരുന്ന നാളുകളിലാണ് ഈ ക്രാന്തദര്‍ശിയുടെ ജനനവും ജീവിതവും.കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്ന അദ്ദേഹം ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി
ദാരിദ്യ്രം കൊണ്ട് സ്വാമികള്‍ക്ക് പഠിക്കാനായില്ല എങ്കിലും സ്വപ്രയത്നം കൊണ്ട് മലയാളം തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലും ഗണിതശാസ്ത്രത്തിലും അറിവുനേടി. കൗമാരപ്രായത്തില്‍ത്തന്നെ വേദങ്ങളും മന്ത്രങ്ങളും അഭ്യസിച്ചു
അയ്യപ്പന്‍ എന്ന് വിളിപ്പീറുണ്ടായിരുന്ന കുഞ്ഞന്‍ പിള്ളയാണ് പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികള്‍ എന്ന പേരില്‍ പ്രസിദ്ധനായത്. .13 വയസ്സുളളപ്പോള്‍ ഒരു സന്യാസി ബാലസുബ്രഹ്മണ്യോപദേശം നല്‍കി ആ മന്ത്രം അരലക്ഷം തവണ ജപിച്ചു സിദ്ധി വരുത്തി അദ്ദേഹം ഷണ്‍മുഖദാസന്‍ എന്ന പേരുനേടി.28- ാമത്തെ വയസ്സില്‍ ആത്മജ്ഞാനത്തിനായി ദേശാടനം ആരംഭിച്ചു. ഈയാത്രയില്‍ അണിയൂര്‍ ക്ഷേത്രത്തില്‍വച്ച് ശ്രീനാരായണ ഗുരുദേവനെ കാണുകയും ഒരുമിച്ച് മൂന്നുനാല് വര്‍ഷം അരുവിപ്പുറത്തു കഴിയുകയും ചെയ്‌തു.
എറണാകുളത്തുവച്ച് സ്വാമി വിവേകാനന്ദനെകാണുകയും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്'ചിന്മുദ്ര'യുടെ ( കൈവിരലുകൾ ഒരു പ്രത്യേകരീതിയിൽ മടക്കി യോജിപ്പിക്കുമ്പോൾ സിരാപടലങ്ങളിലെ പ്രാണപ്രവാഹം, മസ്തിഷ്കത്തിലെ ഒരു പ്രത്യേക ഭാഗത്ത് പ്രതിസ്പന്ദനങ്ങൾ ഉണ്ടാക്കുമെന്നും അതിന്റെ ഫലമായി മനസ്സിന്റെ ഏകാഗ്രത വർധിക്കുമെന്നും തത്ഫലമായി ഒരു പ്രത്യേക അനുഭൂതി )സാരാംശം വിവരിച്ചു കൊടുക്കുകയും ചെയ്‌തു.
"കേരളത്തില്‍ ഞാന്‍ ഒരു അസാധാരണ മനുഷ്യനെ കണ്ടു എന്നു സ്വാമി വിവേകാനന്ദനും 'വിവേകാനന്ദന്‍ വായ് തുറന്നാല്‍ മണല്‍ത്തരിപോലും മധുരിക്കും ‘ എന്നു ചട്ടന്പിസ്വാമികളും പറഞ്ഞിട്ടുണ്ട്.. "'നവീന ശങ്കരന്‍" എന്നാണ് മഹാകവി ഉള്ളൂര്‍ ചട്ടമ്പിസ്വാമിയെ വിശേഷിപ്പിച്ചത്.
ജീവകാരുണ്യ നിരൂപണം, പുനര്‍ജന്മ നിരൂപണം,വേദാധികാര നിരൂപണം, ജാതി നിരൂപണം, പ്രാചീനമലയാളം, അദൈ്വത ചിന്താപദ്ധതി, നിജാനന്ദവിലാസം, ക്രിസ്‌തുമതച്ഛേദനം എന്നിവയാണ് ചട്ടമ്പിസ്വാമികളുടെ പ്രധാന രചനകള്‍.
സന്ന്യാസജീവിതത്തിന്റെ സായാഹ്നത്തില്‍ ഗൃഹസ്ഥശിഷ്യനായ കുമ്പളത്തു ശങ്കുപ്പിള്ളയുടെ അതിഥിയായി പന്മനയില്‍ താമസിക്കവേ കൊല്ലവര്‍ഷം 1099 മേടം 23ന് സ്വാമികള്‍ സമാധിയായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...
♛♛♛♛♛♛♛♛♛♛ 26-08-2018 ♛♛♛♛♛♛♛♛♛♛
|
മദർ തെരേസ (ജന്മദിനം)
1910 ആഗസ്ത് 26-ന് യുഗോസ്ലാവിയയിലെ സ്‌കോപ്‌ജെ പട്ടണത്തില് ജനിച്ചു. ആഗ്‌നസ് ഗോണ് ഹാബൊയാക്‌സു എന്നായിരുന്നു ആദ്യ പേര്. കെട്ടിടനിര്‍മാണ കോണ്ട്രാക്റ്ററായ നിക്കോലോ ബൊജാക്‌സിയുടെയും വെനീസുകാരിയായ ഡ്രാനാഫില് ബെര്‍ണായുടെയും മൂന്ന് മക്കളില്‍ ഇളയവളായിരുന്നു മദര്‍ തെരേസ. 1929-ല്‍ ഇന്ത്യയിലെത്തി. ഡാര്‍ജിലിങ്ങില്‍ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തില്‍ സന്യാസ വിദ്യാര്‍ത്ഥിനിയായി തുടര്‍ന്നു. 1931 മേയ് 24-ന് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലൊറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ അദ്ധ്യാപികയായിരിക്കേ 1937മേയ് 14-ന് സിസ്റ്റര്‍ തെരേസ നിത്യവ്രതം സ്വീകരിച്ചു.
അദ്ധ്യാപികവൃത്തിയില്‍ സംതൃപ്തയായിരുന്നെങ്കിലും കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെ ജീവിത ദുരിതങ്ങള്‍ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി.കോണ്‍വെന്റിന് സമീപത്ത് പോലും ധാരാളം പേരുടെ അകാലമരണം നേരിട്ടുകണ്ട തെരേസ തന്റെജീവിതം പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തു. വത്തിക്കാന്റെ അനുമതിയോടെ 1950 ഒക്ടോബര്‍ 7-ന് കൊല്‍ക്കത്താ രൂപതയ്ക്കു കീഴില്‍ പുതിയ സന്യാസിനീസഭ ആരംഭിച്ചു.അതായിരുന്നു മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിറവി. വിശക്കുന്നവരെയും നഗ്‌നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും പരിത്യക്തരെയും പരിചരിക്കുക എന്നത് മിഷണറീസ് ഓഫ് ചാരിറ്റി ദൗത്യമായി ഏറ്റെടുത്തു. സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനം മിഷനറീസ് ഓഫ് ചാരിററിയുടെ വളര്‍ച്ചക്ക് വളമായി മാറി. മദര്‍ തെരേസ നോബല്‍ സമ്മാനം സ്വീകരിക്കുന്നു. കര്‍മദേശമായ ഭാരതവും ലോകം മുഴുവനും മദര്‍ തെരേസയുടെ പുണ്യപ്രവര്‍ത്തികളെ പ്രോത്സാഹിപ്പിച്ചു.ഒട്ടേറെ പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില് 'പദ്മശ്രീ' നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്ന്ന് 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു.
1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നവും നല്‍കി. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' 1983-ല്‍ നല്‍കി മദറിനെ ആദരിച്ചു.
1985ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. 1992 ല്‍ 'ഭാരത് ശിരോമണി' അവാര്‍ഡും രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. 1996 ല്‍ ഓണററി യു.എസ്.സിറ്റിസണഷിപ്പും ലഭിച്ചു. 1997 ല്‍ മദര്‍ സുപ്പീരിയര്‍ സ്ഥാനമൊഴിഞ്ഞ അവര്‍ ആവര്‍ഷം സപ്തംബര്‍ 5 ന് അന്തരിച്ചു. 2003 ഒക്ടോബര്‍ 19-ന് ജോണ്‍പോള്‍ രണ്ടാമന്‍ 'വാഴ്ത്തപ്പെട്ടവള്' ആയി പ്രഖ്യാപിച്ചിച്ചു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
നിലവില്‍ 134 രാജ്യങ്ങളിലായി 4500ല്‍ അധികം സംന്യാസിനികള്‍ മിഷനറീസ് ഓഫ് ചരിറ്റിക്ക് കീഴില്‍ മദര്‍ തെരേസയുടെ ചൈതന്യം ഉള്‍ക്കൊണ്ട് സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

ആന്റ്വാൻ ലാവോസിയർ (ജന്മദിനം)
ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞനായിരുന്നു ആന്റൺ-ലോറന്റ് ഡി ലാവോസിയർ (26 ഓഗസ്റ്റ് 1743- 8 മേയ് 1794) രസായനവിദ്യയും അഗ്നിതത്ത്വവുമെല്ലാമായിരുന്ന രസതന്ത്രത്തിന് ഒരു ശാസ്ത്രശാഖയുടെ കൃത്യത നൽകിയതും സർവ്വലൗകിക ഭാഷ നൽകിയതും ആന്ത്വാൻ ലാവോസിയാണ്
1743ൽ ഫ്രാൻസിലെ ഒരു ധനിക കുടുംബത്തിലാണ് അന്റോയിൻ ലാവോസിയർ എന്ന ശാസ്ത്രപ്രതിഭ ജനിച്ചത് .കുട്ടിക്കാലം മുതലേ പഠിക്കുവാൻ മിടുക്കനായിരുന്ന ലാവോസിയർ ജ്യോതിശാസ്ത്രം, ഗണിതം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയിൽ അഗാധതാല്പര്യം പുലർത്തിയിരുന്നു. എന്നാൽ വീട്ടുകാർ അദ്ദേഹത്തിൽ അടിച്ചേൽപ്പിച്ചത് . നിയമപഠനമായിരുന്നു. പഠനം പൂർത്തിയാക്കി എങ്കിലും ശാസ്ത്രത്തോടുള്ള താല്പര്യം ലാവോസിയറെ ഒരു വക്കീലാക്കിയില്ല. വൈദുതി ഇല്ലായിരുന്ന അക്കാലത്തു പാരീസിലെ തെരുവിളക്കുകളെ വാതകങ്ങൾ ഉപയോഗിച്ച് പ്രകാശിപ്പിച്ചതോടെ ലാവോസിയർ നാട്ടിൽ പ്രശസ്തനായി ഈ കണ്ടെത്തലിനു അംഗീകാരമായി ഫ്രഞ്ച് ഗവണ്‍മെന്റ് അവാർഡ് നല്കി ആദരിച്ചു
ലാവോസിയയുടെ പരീക്ഷണമാണ് ദ്രവ്യസംരക്ഷണനിയമത്തിനു (The law of Conservation of Mass)വഴി തുറന്നത്. ദ്രവ്യം നശിപ്പികുവാനോ, സ്യഷട്ടിക്കുവാനോ സാധ്യമല്ല. രാസപ്രവർത്തനം നടക്കുമ്പോൾ ഇതിന്റെ രൂപത്തിൽ വ്യത്യാസം വരുന്നു എന്നേയുള്ളു. ഓക്സിജനാണ് വസ്തുക്കൾ കത്താൻ സഹായിക്കുന്നതെന്ന് ലവോസിയേ മനസ്സിലാക്കി. പ്രാണവായുവിന് ആ പേരിട്ടത് ലാവോസിയേ ആണ്. സൾഫ്യൂരിക് അമ്ലം, സിങ്ക് ഓക്സൈഡ് എന്നിവയ്ക്ക് ഈ പേരിട്ടതും ലാവോസിയേ ആണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
♛♛♛♛♛♛♛♛♛♛ 27-08-2018 ♛♛♛♛♛♛♛♛♛♛
|
ഋഷികേശ് മുഖർജി (ചരമദിനം)
ചലച്ചിത്രസംവിധായകൻ, ചിത്രസംയോജകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഋഷികേശ് മുഖർജി (സെപ്റ്റംബർ 30, 1922 – ഓഗസ്റ്റ് 27, 2006). ഹിന്ദി ചലച്ചിത്രരംഗത്ത് അദ്ദേഹം സംവിധാനം ചെയ്ത ചുപ്കെ ചുപ്കേ, അനുപമ, ആനന്ദ് എന്നീചിത്രങ്ങൾ ശ്രദ്ധേയമാണ്. ഋഷി ദാ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത് ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹം 15 ചിത്രങ്ങളുടെ ചിത്രസംയോജകനായും പ്രവർത്തിച്ചു. ഹിന്ദി ചലച്ചിത്രരംഗത്ത് ലാളിത്യത്തിന്റെ വക്താവായിരുന്നു ഇദ്ദേഹം. ഒച്ചപ്പാടും ബഹളവും നിറഞ്ഞ ചലച്ചിത്രങ്ങൾ ഹിന്ദി ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന കാലത്ത് ശുദ്ധിയും നന്മയുമുള്ള കൊച്ചുകൊച്ചു ചിത്രങ്ങളിലൂടെ വലിയ സംവിധായകനായി മാറി. സ്വതന്ത്രസംവിധായകനാവുന്നതിനുമുൻപ് ദോ ബിഗ സമീൻ, മധുമതി എന്നീ ചലച്ചിത്രങ്ങളുടെ ചിത്രസംയോജകനായിരുന്നു. മലയാളചലച്ചിത്രലോകത്ത് രാമു കാര്യാട്ട് സംവിധാനം നിർവ്വഹിച്ച ചെമ്മീൻ, നെല്ല് എന്നീ ചിത്രങ്ങളുടെ ചിത്രസംയോജകനായി പ്രവർത്തിച്ചു. 1991ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ഭാരതീയ ചലച്ചിത്രലോകത്ത് ഇദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ പത്മവിഭൂഷൺ നൽകി ആദരിയ്ക്കപ്പെട്ടു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
മൗണ്ട്ബാറ്റൻ പ്രഭു (ചരമദിനം)
ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്റ്റർ നിക്കോളാസ് മൗണ്ട്ബാറ്റൻ എന്ന ലൂയി മൗണ്ട്ബാറ്റൻ ബ്രിട്ടീഷ് അഡ്മിറലും ഭരണകർത്താവും ആയിരുന്നു.(ജനനം25 ജൂൺ 1900
മരണം27 ഓഗസ്റ്റ് 1979) എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരന്റെ മാതുലനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും (1947) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും (1947–1948) ആയിരുന്നു. 1954 മുതൽ 1959 വരെ അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിൽ ഫസ്റ്റ് സീ ലോർഡ് പദവി വഹിച്ചു.ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട്ബാറ്റന്‍ പ്രഭു ആണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി ആഗസ്റ്റ് 15 തീരുമാനിച്ചത്ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള സഖ്യസേനയ്ക്ക് മുന്‍പില്‍ ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസം. ഗ്യോകുവോന്‍ ഹോസോ (Gyokuonhoso) എന്നാണ് 1945 ആഗസ്റ്റ് 15ലെ ചരിത്രപ്രസിദ്ധമായ ആ കീഴടങ്ങല്‍ അറിയപ്പെടുന്നത്ജപ്പാന്റെ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം അതേ ദിവസം തന്നെ മൗണ്ട്ബാറ്റന്‍ പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്.1947 ആഗസ്റ്റ് 15നു ശേഷവും ഇന്ത്യയുടെ പരമാധികാരിയായി മൗണ്ട്ബാറ്റന്‍ പ്രഭു അധികാരത്തില്‍ തുടര്‍ന്നു. ഇടയ്ക്ക് മൗണ്ട്ബാറ്റന്‍ വിക്ടോറിയ രാജ്ഞിയുടെ വിവാഹത്തിനു സംബന്ധിക്കാന്‍ ബ്രിട്ടണില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്നത് സി. രാജഗോപാലാചാരി ആയിരുന്നു. അദ്ദേഹത്തിന്റെ കൃത്യനിര്‍വഹണത്തില്‍ സംപ്രീതനായ പ്രഭു തന്റെ പിന്‍ഗാമിയായി ആചാരിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.1979-ൽ പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹത്തിന്റെ ബോട്ടിൽ വെച്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...

ആത്മബലിയുടെ പിയത്ത
മൈക്കലാഞ്ജലോയുടെ വിശ്വപ്രസിദ്ധ വെണ്ണക്കൽശില്പമാണ് 'പിയത്ത'. ആത്മബലി നടത്തിയ ക്രിസ്തുവിനെ ഉയിർത്തെഴുന്നേല്പിക്കാൻവേണ്ടി മൈക്കലാഞ്ജലോ നടത്തിയ ആത്മബലിയുടെ അനശ്വരഫലമാണ് പിയത്ത. കുരിശിൽനിന്നിറക്കിയ ക്രിസ്തുവിന്റെ മൃതശരീരത്തെ അമ്മമറിയം മടിയിൽ കിടത്തിയിരിക്കുന്നതായി ചിത്രീകരിക്കുന്ന പിയത്ത ഒറ്റ മാർബിൾശിലയിൽ രണ്ടുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. 1499 ആഗസ്റ്റ് 27-ൽ പണി പൂർത്തിയാക്കിയ ഈ ശില്പം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ കുടികൊള്ളുന്നു. ഈ ശില്പം തീർക്കുമ്പോൾ മൈക്കലാഞ്ജലോയ്ക്ക് ഇരുപത്തിനാലുവയസ്സേ ഉണ്ടായിരുന്നുള്ളൂ. പിയത്ത എന്ന ശില്പത്തെക്കുറിച്ച് വലിയ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. കന്യാമറിയത്തിന്റെ വസ്ത്രാലങ്കാരത്തിലെ ധാരാളിത്തവും അവരുടെ തല ചെറുതാണെന്നും വിമർശിക്കപ്പെട്ടു. മടിയിൽ കിടക്കുന്ന മകനായ യേശുവിനെക്കാൾ പ്രായക്കുറവ് കന്യാമറിയത്തിന്റെ മുഖത്ത് കാണുന്നു എന്നായിരുന്നു മറ്റൊരു വിമർശനം. അതിന് മൈക്കലാഞ്ജലോ തന്നെ മറുപടി നൽകുകയുണ്ടായി. വിശുദ്ധയായ ഒരു സ്ത്രീയിൽ യൗവനം ദീർഘകാലം നിലനിൽക്കും. ക്രിസ്തുവിന്റെ ശരീരം യൗവനം തുളുമ്പുന്നതാണെങ്കിലും ആത്മീയകാന്തിയാണ് അതിൽ സ്ഫുരിക്കുന്നത്. അമ്മയുടെയും മകന്റെയും സ്മാരകമായ 'പിയത്ത' കാണുമ്പോൾ വിശുദ്ധമാതാവിന്റെ കണ്ണുകൾ 'എന്നെയും മകനെയും കൈവിട്ടോ?' എന്ന് ദൈവത്തോട് ചോദിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ക്രിസ്തുവിന്റെ കൈകളും കാലുകളും നിദ്രയിൽ മുഴുകിയ ഒരാളിന്റെതെന്ന് തോന്നുംവിധം അയഞ്ഞ് ഒഴുകിക്കിടക്കുന്നതിന്റെ കലാസൗന്ദര്യം ഒന്നു വേറെത്തന്നെയാണ്.മൈക്കലാഞ്ചലോ ഒപ്പുവെച്ച ഏക ശില്പം കൂടിയാണിത്. കന്യാമറിയത്തിന്റെ മാറിടത്തിലാണ് ഈ ഒപ്പിട്ടിരിക്കുന്നത്.ഒറ്റ പീസ് കരാര മാര്‍ബിളിലാണ് പിയെത്ത പണി കഴിപ്പിച്ചിരിക്കുന്നത്. 5’9 X 6’5 സൈസിലാണ് പിയെത്ത നിര്‍മിച്ചിരിക്കുന്നത്. പ്രശസ്തമായ കരാര ഗുഹകളില്‍ നി്ന്നും വരുത്ത ഒറ്റ കഷണം മാര്‍ബിളിലാണ് പിയെത്ത നിര്‍മിച്ചിരിക്കുന്നത്.1972 ലെ പെന്തക്കുസ്താ ദിനത്തില്‍ പെയെത്ത നശിപ്പിക്കാന്‍ ഒരു ശ്രമമുണ്ടായി. ഹംഗറിക്കാരനായ ഒരു മനോരോഗിയാണ് അതിന് ശ്രമിച്ചത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാം പുകൾ...
♛♛♛♛♛♛♛♛♛♛ 28-08-2018 ♛♛♛♛♛♛♛♛♛♛
|
ജൂനിപെറോ സെറ (ചരമദിനം)
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ജൂനിപെറോ സെറ എന്നറിയപ്പെടുന്ന മിഗേൽ ജോസ് സെറ (നവംബർ 24, 1713 – ഓഗസ്റ്റ് 28, 1784). ദെവത്തിന്റെ വിദൂഷകൻ എന്നാണ് ജുനിപെറോ എന്ന വാക്കിന്റെ അർത്ഥം. 1713 - ൽ സ്പെയിനിലെ പെട്രയിൽ ജനിച്ചു. പാൽമയിലുള്ള ഫ്രാൻസീഷ്യൻ സർവകലാശാലയിൽ പതിനഞ്ചാം വയസിൽ അദ്ദേഹം പഠനത്തിനായി ചേർന്നു. തുടർന്ന് പതിനേഴാം വയസ്സിൽ സന്യാസസമൂഹത്തിൽ അംഗമായി. 1737-ലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ലുല്ലിയൻ സർവകലാശാലയിൽ ഫിലോസഫി, തിയോളജി എന്നീ വിഷയങ്ങളിൽ അധ്യാപകവൃത്തിയും അദ്ദേഹം നിർവഹിച്ചിരുന്നു. തുടർന്ന് 1749-ൽ നോർത്ത് അമേരിക്കയുടെ പടിഞ്ഞാറേ മേഖലയിൽ പ്രേഷിത പ്രവർത്തനങ്ങൾക്കായി ജൂനിപെറോ അമേരിക്കയിലേക്ക് അയക്കപ്പെട്ടു. ദുരിതങ്ങൾ നിറഞ്ഞതായിരുന്നു അവിടെ ജൂനിപെറോയുടെ ജീവിതം. കൊതുക് പകർത്തിയ രോഗാണുക്കൾ മൂലം കാലിൽ വീക്കമുണ്ടായി തളർച്ച ബാധിക്കുകയും നടക്കുവാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തു. ഒപ്പം ആസ്മ മൂലവും അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂർണ്ണമായി. ഈ കഷ്ടതകൾ ജീവിതാന്ത്യം വരെ അദ്ദേഹത്തെ പിന്തുടർന്നിരുന്നു.
ജൂനിപെറോ മെക്സിക്കൻ പ്രദേശങ്ങളിലുള്ള സന്യാസസമൂഹങ്ങളുടെ ചുമതലയും ഈ കാലയളവിൽ ഏറ്റെടുത്തു. ആകെ 21 സന്യാസസമൂഹങ്ങൾക്ക് അദ്ദേഹം രൂപം നൽകി. പ്രവർത്തനമേഖലയിലുള്ള ജനങ്ങളെ ജൂനിപെറോ യൂറോപ്യൻ ശൈലിയാർന്ന കൃഷിരീതികളും കരകൗശലവിദ്യകളും അഭ്യസിപ്പിച്ചു.
കാലിഫോർണിയയിൽ വച്ച് 1784-ൽ വിശുദ്ധ ജൂനിപെറോ സെറ അന്തരിച്ചു. 1988 സെപ്റ്റംബർ 25-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെവിശുദ്ധനായി പ്രഖ്യാപിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
ജൂനിപെറോ മെക്സിക്കൻ പ്രദേശങ്ങളിലുള്ള സന്യാസസമൂഹങ്ങളുടെ ചുമതലയും ഈ കാലയളവിൽ ഏറ്റെടുത്തു. ആകെ 21 സന്യാസസമൂഹങ്ങൾക്ക് അദ്ദേഹം രൂപം നൽകി. പ്രവർത്തനമേഖലയിലുള്ള ജനങ്ങളെ ജൂനിപെറോ യൂറോപ്യൻ ശൈലിയാർന്ന കൃഷിരീതികളും കരകൗശലവിദ്യകളും അഭ്യസിപ്പിച്ചു.
കാലിഫോർണിയയിൽ വച്ച് 1784-ൽ വിശുദ്ധ ജൂനിപെറോ സെറ അന്തരിച്ചു. 1988 സെപ്റ്റംബർ 25-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെവിശുദ്ധനായി പ്രഖ്യാപിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
അയ്യന്‍കാളി (ജന്മദിനം)
പ്രമുഖ ഹരിജന നേതാവും നവോത്ഥാന നായകനുമായിരുന്നു അയ്യന്‍കാളി. കേരളത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി പടപൊരുതിയ അയ്യന്‍കാളി താന്‍ നയിച്ച സമരപരമ്പരകളിലൂടെ കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവാകുകയായിരുന്നു. 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്. ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്‍റെ ജന്മനക്ഷത്രം തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി വാദിച്ചു. പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. പുലയരാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു. 1937 ജനുവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്. നിരക്ഷരനായ അദ്ദേഹം കാലത്തിന് വിസ്മരിക്കാനാകാത്ത വ്യക്തിത്വമാണ്. നാൽപതു വയസു മുതൽ അയ്യങ്കാളി കാസരോഗബാധിതൻ ആയിരുന്നു. രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും ഇ ഓട്ടം മന്ദഗതിയിലായി. തന്റെ ജനതയ്ക്ക് വഴി വെട്ടിക്കൊടുത്തു. ഇനി ആര് നയിക്കുമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം. കാരണം എല്ലാരും അധികാര വടംവലിയിൽ നിൽക്കുന്നവർ. എങ്കിലും തന്റെ ജനതയ്ക്ക് തന്നാൽ കഴിയുന്നതും ചെയ്തു എന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. 1941 മെയ് മാസം പ്രവർത്തന സഞ്ജമായിരുന്ന ശരീരം ശയ്യയിലേക്കു ഇറക്കി വയ്‌ക്കേണ്ടി വന്നു. അതിസാരത്തിന്റെ ഏറിയ ശക്തി തന്റെ ശരീരത്തെ വല്ലാതെ ആക്രമിച്ചു. കർണന്റെ തേർചക്രം മണ്ണിലേക്ക് താണ് പൊയ്ക്കൊണ്ടിരിക്കുകയാണെന്നു പലർക്കും മനസിലായി.
1941 ജൂൺ 18 ആം തിയതി ചൊവ്വാഴ്ച അദ്ദേഹം ചരമഗതി പ്രാപിച്ചു. കാലയവനികക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ ഒരു വലിയ ജനത ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു പ്രവേശിച്ചിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ് .

♛♛♛♛♛♛♛♛♛♛ 29-08-2018 ♛♛♛♛♛♛♛♛♛♛
|
ധ്യാൻ ചാന്ദ് (ജന്മദിനം)
ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത 1905 ഓഗസ്റ്റ് 29 ന് ഉത്തർപ്രദേശിലെ അല്ലഹബാദിൽ ജനനം. ധ്യാൻ സിംഗ് എന്നായിരുന്നു പേര്. പിന്നീട് രാത്രിയിൽ പരിശീലനം ശീലമാക്കിയപ്പോൾ സുഹൃത്തുക്കൾ ആണ് ധ്യാൻ ചന്ദ് (ചാന്ദ്- ചന്ദ്രൻ) എന്ന് വിളിക്കാൻ തുടങ്ങിയത്. ധ്യാൻചന്ദിന്റെ സഹോദരൻ രൂപ്സിംഗും നല്ലൊരു ഹോക്കി പ്ലെയർ ആയിരുന്നു. ഇന്ത്യൻ ഹോക്കിയുടെ പല നേട്ടങ്ങൾക്കും രൂപ് സിംഗ് ധ്യാൻചന്ദിന് തുണയായി. സ്വന്തം ടീം അംഗങ്ങളും എതിരാളികളും ഗ്രൗണ്ടിൽ ഏതൊക്കെ പൊസിഷനിൽ ആണെന്ന് ധ്യാൻ ചന്ദിന് കൃത്യമായി അറിയാമായിരുന്നു. പ്രവചനാതീതമായ ശൈലി ആയിരുന്നു ധ്യാൻ ചന്ദിന്റേത്. അദ്ദേഹം പന്ത് പോസ്റ്റിലേക്ക് അടിക്കും എന്ന് പ്രതീക്ഷിക്കുന്ന സമയത്ത് പാസ് നല്‍കും. പാസ് നല്‍കും എന്ന് പ്രതീക്ഷിക്കുന്നിടത് പോസ്റ്റിലേക്ക് അടിക്കും.
1926 ൽ തുടങ്ങി 1948 വരെ ഉണ്ടായിരുന്ന ധ്യാൻ ചന്ദിന്റെ സാന്നിധ്യത്തിൽ ഭാരതം ഹോക്കിയിൽ പുതിയ ചരിത്രം രചിച്ചു. 1928, 1932, 1936 വർഷങ്ങളിൽ ഭാരതം ഹോക്കിയിൽ ഒളിമ്പിക് ജേതാക്കളായി. 1932 ൽ അമേരിക്കക്കെതിരെ ഒളിംമ്പിക് ഫൈനലിൽ നേടിയ 24-1 വിജയം ഇന്നും തകർക്കപ്പെടാത്ത റിക്കോർഡ് ആയി നിൽക്കുന്നു. മൽസരത്തിൽ ആദ്യ പകുതിയിൽ തന്നെ ഇന്ത്യ വൻ ലീഡ് നേടിയപ്പോൾ അമേരിക്കൻ താരം ധ്യാൻചന്ദിന്റെ സ്റ്റിക്കിൽ സംശയം പ്രകടിപ്പിച്ചു. ധ്യാൻചന്ദ് തന്റെ സ്റ്റിക് അമേരിക്കൻ താരവുമായി വച്ചു മാറി. എന്നാൽ അടുത്ത പകുതിയിൽ 12 ഗോളുകൾ കൂടി അമേരിക്കൻ വലയിൽ വീണു. ആ ലോക പര്യടനത്തിൽ ഇന്ത്യ അപരാജിതർ ആയാണ് നാട്ടിൽ തിരിച്ചെത്തിയത്. ആകെ സ്കോർ ചെയ്ത 338 ഗോളുകളിൽ 139 എണ്ണവും ധ്യാൻചന്ദിന്റെ വക. ആകെ കരിയറിൽ 1000 ഗോളുകൾ. അതിൽ 400 ഉം അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്ന്. ഓസ്ട്രേലിയൻ പര്യടനത്തിൽ ധ്യാൻചന്ദ് ഗോളടിക്കുന്നതു കണ്ട സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാൻ പറഞ്ഞു ” ഇദ്ദേഹം ഗോളടിക്കുന്നത് ക്രിക്കറ്റിൽ റൺ എടുക്കുന്നതു പോലെയാണ്.” ബർലിൻ ഒളിമ്പിക്സിനു ശേഷം ബർലിനിലെ ഒരു സ്ട്രീറ്റ് ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി. ലണ്ടനിലെ അണ്ടർ ഗ്രൗണ്ട് ട്യൂബ് സ്റ്റേഷനുകളിൽ ഒന്നിനും ധ്യാൻചന്ദിന്റെ പേരു നൽകി. 1979 ഡിസംബര്‍ മൂന്നിന് ധ്യാൻചന്ദ് അന്തരിച്ചു . ധ്യാൻചന്ദിന്റെ ജൻമദിനം ഇന്നു ദേശീയ കായിക ദിനമായി ആചരിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...

മൈക്കൽ ജാക്സൺ (ജന്മദിനം)
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും, നർത്തകനും, അഭിനേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു മൈക്കൽ "ജോസഫ്" ജാക്സൺ എന്ന മൈക്കൽ "ജോ" ജാക്സൺ (ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009). "പോപ്പ് രാജാവ്" (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു. ജാക്സന്റെ രൂപമാറ്റം, വ്യക്തിപരമായ ബന്ധങ്ങൾ, പെരുമാറ്റങ്ങൾ തുടങ്ങിയ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും പിന്നീട് സാമൂഹ്യജീവിതത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 1993 ൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ആരോപണം ഇദ്ദേഹത്തിനു നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ ആ പ്രശ്നം കോടതിക്കു പുറത്തുതന്നെ തീർന്നതിനാൽ കുറ്റങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിന്റെ പേരിൽ ചാർത്തപ്പെട്ടില്ല.2005 ൽ ജാക്സന്റെ പേരിൽ കൂടുതൽ ലൈംഗികാരോപണങ്ങൾ ഉയർന്നുവെങ്കിലും കോടതി കുറ്റക്കാരനല്ലന്നു കണ്ടെത്തി വെറുതെ വിട്ടു.ദിസ് ഈസ് ഇറ്റ് എന്ന സംഗീതം പര്യടനത്തിന്റെ പണിപ്പുരയിലായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. 2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ മരണം. .കോടിക്കണക്കിന് ജനങ്ങൾ ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ തത്സമയം ടെലിവിഷനിലൂടെ കണ്ടു.2010 മാർച്ചിൽ, സോണി മ്യൂസിക്ക് എന്റർടൈൻമെന്റ് മൈക്കൽ ജാക്സന്റെ പാട്ടുകളുടെ 2017 വരെയുള്ള വിതരണാവകാശം 25 കോടി അമേരിക്കൻ ഡോളറുകൾക്ക് സ്വന്തമാക്കി. കൂടാതെ അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറക്കുന്ന ആൽബത്തിന്റെയും വിതരണാവകാശം അവർ നേടി. ജാക്സൺ നിലവിൽ 5510 കോടിയിലധികം രൂപയുമായി (82.5 കോടി ഡോളർ) ഫോബ്സ് മാഗസിന്റെ ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള മരണപ്പെട്ട പ്രസിദ്ധനായ വ്യകതിയാണ്.തന്റെ മരണത്തിനു ശേഷം തുടർച്ചയായ ഏഴാം തവണയാണ് ജാക്സൺ 10 കോടി ഡോളറിനു മുകളിൽ വാർഷിക വരുമാനം എന്ന നേട്ടം കൈവരിക്കുന്നത്2016ലെ 82.5 കോടി ഡോളർ നേട്ടത്തോടെ ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീതജ്ഞനായി ജാക്സൺ മാറി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
♛♛♛♛♛♛♛♛♛♛ 30-08-2018 ♛♛♛♛♛♛♛♛♛♛
|
ജെ.ജെ. തോംസൺ (ജന്മദിനം)
ആറ്റത്തിന്റെ (പരമാണു) ഉള്ളറകളിലേക്ക് ആധുനിക ഭൗതികശാസ്ത്രത്തെ വഴിതെളിയിച്ചുവിട്ട ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ജോസഫ് ജോർജ് തോംസൺ (ഡിസംബർ 18, 1856 - ഓഗസ്റ്റ് 30, 1940) ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ 1856 ഡിസംബറിലാണ് ജോസഫ് ജോൺ ജനിച്ചത്. പുസ്തക വ്യപാരിയായിരുന്നു പിതാവ്. 1876-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ പഠനമാരംഭിച്ച തോംസൺ ഏഴുവർഷംകഴിഞ്ഞ് അവിടെ പ്രൊഫസറായി. 1881-ൽ അണുസിദ്ധാന്തത്തെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിച്ചു. ഇതിന്റെ അംഗീകാരമായി ആഡംസ് സമ്മാനം ലഭിച്ചു. 1884-ൽ അദ്ദേഹം കേംബ്രിഡ്ജിലെ വിഖ്യാതമായ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്ടർ സ്ഥാനമേറ്റെടുത്തു. തുടർന്നു വൈദ്യുത കാന്തികതയെപ്പറ്റിയും പരമാണു കണങ്ങളെപ്പറ്റിയുള്ള സുപ്രധാന ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ധാരാളം യുവഗവേഷകർ ജെ.ജെ യുടെ കീഴിൽ ഗവേഷണം നടത്താനെത്തി.ഇവരിൽ പ്രമുഖരാണ് ഏണസ്റ്റ് റതർഫോർഡും റോസ് പേജെറ്റും. കാഥോഡ് രശ്മികൾ വൈദ്യുത മേഖലയിൽ വ്യതിചലിക്കപ്പെടും എന്നു അദ്ദേഹം കണ്ടെത്തി. കൂടാതെ ഈ സൂക്ഷമകണങ്ങൾ പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമായ പരമാണുവിനേക്കാൾ ചെറുതാണെന്നും തോംസൺ മനസ്സിലാക്കി. അണുവിന്റെ സൂക്ഷ്മകണത്തെ അദ്ദേഹം ഇലക്ട്രോൺ എന്നുവിളിച്ചു ഇലക്ട്രോൺ കണ്ടുപിടിച്ചതിന് 1906-ൽ നോബൽ സമ്മാനം ലഭിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
ഗോവിന്ദ് വല്ലഭ് പന്ത് (ജന്മദിനം)
ഗോവിന്ദ് വല്ലഭ് പന്ത്(1887 ആഗസ്റ്റ് 30 - 1961 മാർച്ച് 7 ) സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്നു. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചു.1887 ആഗസ്റ്റ് 30-ന്, അന്ന് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ഭാഗമായിരുന്ന അൽമോറയിലാണ്‌മനോരഥ് പന്ത്, ഗോവിന്ദി എന്നിവരുടെ പുത്രനായി ഗോവിന്ദ് വല്ലഭ് പന്ത് ജനിച്ചത്. 1909-ൽ നിയമബിരുദം നേടിയ അദ്ദേഹം അടുത്ത വർഷം അൽമോറയിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1921-ൽ ഗാന്ധിജിയുടെ അഹിംസാമാർഗ്ഗങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങി. യുണൈറ്റെഡ് പ്രൊവിൻസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നൈനിത്താളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിനിടയിൽ 1930-ലും 1933-ലും 1940-ൽ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തതിനും 1942-ലും (ക്വിറ്റ് ഇന്ത്യാ സമരം) അറസ്റ്റ് വരിച്ചു. 1937-ലും 1946-ലും യുണൈറ്റെഡ് പ്രൊവിൻസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു.സർദാർ വല്ലഭായി പട്ടേലിന്റെ നിര്യാണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായിത്തീർന്നു1957-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം അദ്ദേഹത്തിനു ലഭിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
ഏണസ്റ്റ് റൂഥർഫോർഡ് (ജന്മദിനം)
ബ്രിട്ടീഷ് പൗരനായ ഊർജ്ജതന്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്നുഏണസ്റ്റ്റൂഥർഫോർഡ് ( 1871ഓഗസ്റ്റ് 30 -1937 ഒക്ടോബർ 19 ) തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റൂഥർഫോർഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓർബിറ്റൽ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. ന്യൂക്ലിയാർ ഭൗതികത്തിന്റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.മൈക്കൽ ഫാരഡേയ്ക്ക് (1791–1867) ശേഷമുണ്ടായ ഏറ്റവും പരീക്ഷണാത്മകതയുള്ള ശാസ്ത്രജ്ഞനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.
റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ ഹാഫ് ലൈഫ് ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലൂടെയാണ് കണ്ടെത്തപ്പെട്ടത്. റേഡിയോ ആക്റ്റീവതയിലൂടെ ഒരു മൂലകം മറ്റൊന്നായി മാറുന്നുവെന്നും ഇദ്ദേഹം കണ്ടെത്തുകയുണ്ടായി. ആൽഫാ റേഡിയേഷൻ, ബീറ്റാ റേഡിയേഷൻ എന്നിവയെ കണ്ടെത്തുകയും അവയ്ക്ക് പേരുകൾ നൽകുകയും ചെയ്തത് ഇദ്ദേഹമാണ്. കാനഡയിലെ മക്‌ഗിൽ സർവ്വകലാശാലയിലാണ് ഈ കണ്ടുപിടിത്തം നടന്നത്. 1908-ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് മൂലകങ്ങളുടെ ശിധിലീകരണത്തെപ്പറ്റിയുള്ള പഠനത്തിനും റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ രസതന്ത്രം സംബന്ധിച്ച പഠനത്തിനുമാണ്.1917 -ൽ നൈട്രജനും ആൽഫാ പാർട്ടിക്കിളുകളും തമ്മിലുള്ള ന്യൂക്ലിയാർ പ്രതിപ്രവർത്തനത്തിലൂടെ ആദ്യമായി അണുവിഘടനം നടത്തിയത് ഇദ്ദേഹമാണ്. ഈ പരീക്ഷണത്തിലൂടെ ഇദ്ദേഹം പ്രോട്ടോൺ കണ്ടെത്തുകയും ഇതിന് പേരിടുകയും ചെയ്തു.
ഇദ്ദേഹം 1919-ൽ കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്റ്ററായി നിയമിതനായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെയിംസ് ചാഡ്‌വിക്ക് 1932-ൽ ന്യൂട്രോൺ കണ്ടെത്തുകയുണ്ടായി. 1937-ൽ ഇദ്ദേഹം മരിച്ചതിനുശേഷം ഇദ്ദേഹത്തിന്റെ ശവശരീരം മറവുചെയ്തത് ഐസക് ന്യൂട്ടന്റെ ശവകുടീരത്തിനടുത്തായാണ്. റൂഥർഫോർഡിയത്തിന് (104-ആമത്തെ മൂലകം) 1997-ൽ ഇദ്ദേഹത്തിന്റെ പേര് നൽകപ്പെടുകയുണ്ടായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
♛♛♛♛♛♛♛♛♛♛ 31-08-2018 ♛♛♛♛♛♛♛♛♛♛
|
ഡയാന സ്പെൻസർ (ചരമദിനം)
ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു ഡയാന സ്പെൻസർ (ജനനം 01-07-1961, മരണം 31-08-1997). വളരെ സമ്പന്നമായ സ്പെൻസർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. നീലക്കണ്ണുകളും കുട്ടിത്തം വിടാത്ത മുഖവും വടിവൊത്ത ശരീരവും ചുറുചുറുക്കുള്ള പെരുമാറ്റവുമായി മുത്തശ്ശിക്കഥകളിലേതുപോലൊരു രാജകുമാരി. ഉടുപ്പും നടപ്പും തൊപ്പിയും എന്നുവേണ്ട മാസ്മരികമായ ആ ചിരിപോലും ലോകമെങ്ങും ആരാധകര്‍ക്ക് ഹരമായി. ലോകം ഉറ്റുനോക്കിയ പ്രൗഢഗംഭീരമായ ഗൗണുകള്‍, ഹെയര്‍സ്റ്റൈല്‍, എല്ലാം ഡയാനയെ വ്യത്യസ്ഥയാക്കി. ജീന്‍സും ബേസ് ബോള്‍ തൊപ്പിയും ധരിക്കുമ്പോഴും രാജകുമാരിയുടെ പ്രൗഢി കാത്തുസൂക്ഷിക്കാന്‍ ഡയാനയ്ക്ക് കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമല്ല, രാജകീയ സുഖങ്ങളില്‍ മുഴുകിക്കഴിഞ്ഞില്ല എന്നതാണ് ഡയാനയെ വ്യത്യസ്തയാക്കിയത്. എന്നും ജനങ്ങള്‍ക്കൊപ്പമായിരിക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. ദരിദ്രരില്‍ ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരയും രോഗികളെയും ആലിംഗനം ചെയ്യുന്ന രാജകുമാരി പലര്‍ക്കും അവിശ്വസനീയമായ കാഴ്ചയായിരുന്നു. എയ്ഡ്സ് രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങള്‍, മദര്‍ തെരേസയുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, കലാപബാധിത രാജ്യങ്ങളില്‍ സമാധാന ദൂത, മറ്റാരും ചെയ്യാത്തത് ഡയാന ചെയ്തു. കോടികൾ വിലവരുന്ന സ്വകാര്യ വസ്‌ത്രങ്ങളും സ്വത്തുവകകളും ലേലം ചെയ്‌ത് ദരിദ്രരും, തീരാരോഗികളുമായ ആളുകള്‍ക്ക് ആശ്വാസം പകര്‍ന്നു. പാവങ്ങളുടെ രാജകുമാരിയുടെ ജനപ്രീതിക്കടുത്തെത്താന്‍ ഒരു രാഷ്ട്രീയ നേതാവിനും, ഒരു രാജകുടുംബാഗംത്തിനും കഴിയാതെ പോയതിന്‍റെ അടിസ്ഥാനവും ഈ ജീവിതവഴി തന്നെ. ടാബ്ലോയിഡ് പത്രങ്ങളുടെ പ്രിയപ്പെട്ട മുഖമായിരുന്നു എന്നും ഡയാന രാജകുമാരി. കൊല്ലപ്പെടുന്ന ദിനം വരെ ഡയാനയുടെ ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളുടെ വിരുന്നായിരുന്നു. 1997 ഓഗസ്റ്റ് 31 തങ്ങളെ പിന്തുടര്‍ന്ന പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഡയാനയും സുഹൃത്ത് ദോദി ഫയെദും കാര്‍ അപകടത്തില്‍പ്പെട്ട് പാരീസില്‍ കൊല്ലപ്പെട്ടു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...
۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞ ۞۞۞۞
മരിയ മോണ്ടിസോറി (ജന്മദിനം)
കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസ രീതി അവിഷ്ക്കരിച്ച ഇറ്റാലിയൻ ഡോക്ടറായിരുന്നു മരിയ മോണ്ടിസോറി. വനിതാ വിമോചന പ്രവർത്തകയും തത്ത്വചിന്തകയും ശാസ്ത്രജ്ഞയും ചികിത്സകയും ആയിരുന്ന മേണ്ടിസോറി 1870 ഓഗസ്റ്റ് 31നാണ് ജനിച്ചത്.സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളിൽ നല്കുന്നത്.
വിദ്യാഭ്യാസരീതിയിൽ മോണ്ടിസോറി ചില പുതിയ തത്ത്വങ്ങൾ കൊണ്ടു വന്നു. മൂന്നു വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയിൽ ചിലത്.ഈ വിദ്യാഭ്യാസ രീതി മോണ്ടിസോറി രീതി എന്ന് അറിയപ്പെട്ടു. സ്വാനുഭവത്തിൽ നിന്നുള്ള പാഠം ഉൽക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്ക്കരിച്ചത്. ഇത് മുപ്പതുകളിലും നാല്പ്പതുകളിലും ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമർശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിരുന്നു.
മുസോളിനി രണ്ടാം ലോകമഹായുദ്ധകാലത്ത് മറിയാ മോണ്ടിസോറിയെ ഇന്ത്യയിലേക്ക് നാടു കടത്തിയിരുന്നു. കുട്ടികളെ യുദ്ധത്തിൽ ചേർക്കുന്നത് തടഞ്ഞുകൊണ്ടും സ്വന്തം ആദർശങ്ങളിൽ നിന്ന് വിട്ടുമാറാൻ വിസമ്മതിച്ചതുകൊണ്ടുമായിരുന്നു ഇത്. ഫ്രഞ്ച് ഗവണ്മെന്റ് 'ലീജിയൻ ഓഫ് ഓണർ' ബഹുമതി നൽകി അവരെ ആദരിച്ചു. മൂന്നുവട്ടം നോബൽ സമ്മാനത്തിനായി മരിയ നാമനിർദേശം ചെയ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ വിപ്ളവം സൃഷ്ടിക്കുകയും സ്ത്രീ സമത്വത്തിനായി പോരാടുകയും ചെയ്ത ഈ ധീരവനിത, 1952 മേയ് ആറിന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും കുഞ്ഞുഹൃദയങ്ങളിൽ അവർ കൊളുത്തിയ ദീപം ലോകത്തിലെങ്ങും ഇന്നും പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...