ഇന്ന് അറിയുവാന്‍ - നവംബര്‍


നവംബര്‍ മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad


♛♛♛♛♛♛♛♛♛   01-11-2018   ♛♛♛♛♛♛♛♛♛♛

ഐശ്വര്യ റായ് (ജന്മദിനം)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി ഐശ്വര്യ റായ് ബച്ചൻ (ജനനം:നവംബർ 1, 1973) ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്‌. ഒരു നടി ആകുന്നതിനു മുൻപ് അവർ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994-ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായിട്ട് 1973 നവംബർ 1-ന്‌ മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. മംഗലാപുരത്തെ ബണ്ട് സമുദായത്തിൽപ്പെട്ടവരാണ് ഇവർ. ഐശ്വര്യയുടെ ജനനശേഷം ഐശ്വര്യയുടെ മാതാപിതാക്കൾ മുംബൈയിലേയ്ക്ക് താമസം മാറി. മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിർ ഹൈ സ്കൂളിലാണ് ഐശ്വര്യ സ്കൂൾ വിദ്യാഭ്യാസം നേടിയത്. 1994-ൽ ഐശ്വര്യ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി മിസ് ഇന്ത്യാ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ഐശ്വര്യ, മിസ് വേൾഡ് പുരസ്കാരം കരസ്ഥമാക്കി. ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഇവരുടെ ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവർ ആയിരുന്നു. വാണിജ്യസിനിമകളിൽ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീൻസ് ആണ്. സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. 2007 ഏപ്രിൽ 20-ന്‌ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചനെ ഇവർ വിവാഹം ചെയ്തു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    സിസ്റ്റൈന്‍ ചാപ്പൽ

വത്തിക്കാനിലെ ദേവാലയങ്ങളില്‍ കലാമേന്മകൊണ്ട് ഏറ്റവും പ്രസിദ്ധം സിസ്റ്റൈന്‍ ചാപ്പലാണ്. മാര്‍പാപ്പമാരെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് നടക്കുന്നതുകൊണ്ടും സിസ്റ്റൈന്‍ ചാപ്പല്‍ ലോക പ്രസിദ്ധമാണ്. വത്തിക്കാന്‍ കൊട്ടാരത്തിന്‍റെ ഔദ്യോഗിക ദേവാലയമായ സിസ്റ്റൈന്‍ ചാപ്പലില്‍ വച്ചാണു വത്തിക്കാനിലെ പ്രധാനപ്പെട്ട തിരുക്കര്‍മങ്ങള്‍ നടക്കുന്നത്. സിക്സതൂസ് നാലാമന്‍ (1471-1481) മാര്‍പാപ്പയുടെ കാലഘട്ടത്തില്‍ 1473-നും 1481-നും ഇടയിലാണ് ഈ ദേവാലയം നിര്‍മിച്ചത്. 133 അടി നീളവും 46 അടി വീതിയുമു ള്ള ഈ ചാപ്പലിന്‍റെ മുകളിലാണു മൈക്കലാഞ്ചലോയുടെ ലോകപ്രശസ്തമായ അന്ത്യവിധി എന്ന ചിത്രം. സിസ്റ്റൈന്‍ ചാപ്പലിന്‍റെ എല്ലാ ചുമരുകളും നവോത്ഥാന കാലഘട്ടത്തിലെ കലാമേന്മ വിളിച്ചോതുന്നവയാണ്. അന്ത്യവിധിയെക്കുറിച്ചുള്ള ചിത്രം നാലു വര്‍ഷംകൊണ്ടാണു മൈക്കലാഞ്ചലോ വരച്ചുതീര്‍ത്തത്. 1508 മുതല്‍ 1512 വരെയുള്ള കാലഘട്ടത്തിലാണു മൈക്കലാഞ്ചലോ ഈ ചിത്രരചന നടത്തിയത്. 1512  നവംബർ 1ന്- സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോവരച്ച ചുവർച്ചിത്രങ്ങൾ ആദ്യമായി പൊതുജനങ്ങൾക്കു കാണാനായി തുറന്നുകൊടുത്തു.അത് പാശ്ചാത്യ കലയിലെ ഒരു നാഴിക കല്ല്‌ ആയിരുന്നു. ഈ ചിത്രങ്ങൾ ലോക പ്രശസ്തമാണ്.വി. ഗ്രന്ഥത്തിലെ സൃഷ്ടിവിവരണം ആസ്പദമാക്കി വരച്ച ഒമ്പതു ചിത്രങ്ങളില്‍ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്ന ചിത്രം ലോകപ്രശസ്തമാണ്.ഈ ചാപ്പല്‍ കാണാനും ഇതിന്റെ ചരിത്രം അറിയാനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രപ്പണികള്‍ കാണാനും വര്‍ഷത്തില്‍ ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ ഇവിടെ എത്തുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   02-11-2018   ♛♛♛♛♛♛♛♛♛♛

ഷാരൂഖ് ഖാൻ (ജന്മദിനം)

ഷാരൂഖ് ഖാൻ (  ജനനം:1965 നവംബർ 2-ന് ) ഇന്ത്യൻ ചലച്ചിത്ര രം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവാണ്.കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഇദ്ദേഹം സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്.

1988ൽ ഫൗജി എന്ന ടെലിവിഷൻ പരമ്പരയിലെ അഭിമന്യു റായ് എന്ന കഥാപാത്രം അവതരിപ്പിചുകൊണ്ടാണ് ഖാൻ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് 1989ൽ അസീസ് മിർസയുടെ സർക്കസ് എന്ന പരമ്പരയിലഭിനയിച്ചു.അതേ വർഷം അരുന്ധതി റോയ് രചനയെ അടിസ്ഥാനപ്പെടുത്തി എടുത്ത In Which Annie Gives it Those Ones എന്ന ടിവി ചിത്രത്തിലും ഭാഗമായി.

1991ൽ മുംബൈലേക്ക് മാറിയ ഖാന്റെ ആദ്യ ചലച്ചിത്രമായ ദീവാന 1992ൽ പുറത്തിറങ്ങി.ചിത്രം വിജയിച്ചതോടെ അദ്ദേഹം ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു.ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ മികച്ച പുതുമുഖതാരത്തിനുള്ള അവാർഡ് ലഭിച്ചു.

1993ൽ ഡർ,ബാസിഗർ എന്നീ ചിത്രങ്ങളിൽ ഖാൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹത്തിന് ഏറെ നിരൂപകപ്രശംസ നേടിക്കൊടുത്തു. കഭി ഹാം കഭി നാ എന്ന ചിത്രത്തിലെ അഭിനയത്തിന് ഖാന് ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.

1995ൽ രാകേഷ് റോഷന്റെ കരൺ അർജുൻ എന്ന വൻഹിറ്റ് ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം അഭിനയിച്ചു. ആ വർഷം തന്നെ അഭിനയിച്ച ദിൽ‌വാലേ ദുൽ‌ഹനിയ ലേജായേ‌ഗേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.

അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു. ഗിനി എന്ന ആഫ്രിക്കൻ രാജ്യം പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ജോർജ്ജ് ബർണാർഡ് ഷാ  (ചരമദിനം)

പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്താണ്‌ ജോർജ്ജ് ബർണാർഡ് ഷാ (1856 ജൂലൈ 26 –1950 നവംബർ 2). സാഹിത്യ-സംഗീത മേഖലകളിൽ വിമർശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം, അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസം, വിവാഹം, മതം, ഭരണസം‌വിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങൾ എന്നിങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികൾ ആയിരുന്നു അദ്ദേഹത്തിന്റെ കൃതികൾ.ഒരേ സമയം ഓസ്കാർ പുരസ്കാരവും നോബൽ സമ്മാനവും ഏറ്റു വാങ്ങിയ സാഹിത്യകാരൻ ജോർജ്ജ് ബർണാഡ് ഷാ അല്ലാതെ മറ്റാരെങ്കിലുമുണ്ടാകുമോ? ആംഗലേയ സാഹിത്യത്തിൽ ഏറ്റവുമധികം ഹാസ്യം കൊണ്ട് സമകാലിക വിഷയങ്ങൾ അവതരിപ്പിച്ചു കയ്യടി നേടിയെടുത്ത ആളും വേറെ ഉണ്ടാകില്ല. നാടകകൃത്തും, സാഹിത്യ വിമർശകനും, ഗദ്യമെഴുത്തുകാരനും ഒക്കെ ആയിരിക്കുമ്പോഴും അദ്ദേഹത്തിന്റെ കൃതികൾ വായിക്കാത്തവർ പോലും ഷായുടെ പ്രശസ്തമായ വാചകങ്ങൾ സ്വന്തം ലേഖനങ്ങളിലും ഓരോ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിച്ച് കാണാം. ഒരുപക്ഷെ വളരെ ബൃഹത്തായ ഒരു ഷാ വായന ഇല്ലാത്തവർക്ക് പോലും അദ്ദേഹം ഏറെ പരിചിതമായിരുന്നു എന്ന് സാരം. കുട്ടിക്കാലം മുതലേ എഴുത്തു തുടങ്ങിയ ഒരു മുഴുനീള എഴുത്തുകാരനൊന്നുമായിരുന്നില്ല ഷാ. സാമൂഹികമായ ചുറ്റുപാടുകൾ എഴുത്തുകാരനാക്കിയ വിപ്ലവകാരിയാണ് അദ്ദേഹമെന്ന് പറയാം. രാജ്യത്തിന്റെ പൊതു വിദ്യാഭ്യാസ പദ്ധതികൾ, വെറും സാധാരണക്കാരുടെ ജീവിതം, ചൂഷണങ്ങൾ എന്നിവയിലൊക്കെ മനസ്സ് മടുത്തു പ്രതികരണവും പ്രതിഷേധവും രേഖപ്പെടുത്താനായാണ് ഷാ എഴുത്തു ആരംഭിക്കുന്നത്. ആദ്യം നോവലെഴുത്തിൽ തുടങ്ങിയെങ്കിലും സാഹിത്യ ലോകം ബർണാഡ് ഷാ എന്ന പേര് കേട്ട് തുടങ്ങുന്നത് നാടക രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിലൂടെയാണ്. അറുപത്തിമൂന്നു നാടകങ്ങൾക്കുപുറമേ രണ്ടു ലക്ഷത്തിലധികം ലഘു പ്രബന്ധങ്ങൾ അദ്ദേഹം എഴുതിയെന്നു കേൾക്കുമ്പോൾ വായനക്കാർ അമ്പരക്കും. എന്നാൽ എഴുത്തിനോട് അത്രയ്ക്ക് ആരാധനയും ഭ്രാന്തുമായിരുന്നു ഷായ്ക്ക്.1879നും 1883നും ഇടയിൽ ബെർണാഡ് ഷാ ഏതാനും നോവലുകൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകൾ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. 1885 മുതൽ അദ്ദേഹം നാടകരചനയിൽ ശ്രദ്ധ  കേന്ദ്രീകരിച്ചു തുടങ്ങി. 1892-ലാണ്‌ അദ്ദേഹത്തിന്റെ ആദ്യ നാടകം Widower’s Houses അരങ്ങിലെത്തിയത്. ലണ്ടനിലെ ചേരികളിലെ സാധാരണക്കാരുടെ ജീവിതമായിരുന്നു പ്രസ്തുത നാടകത്തിന്റെ പ്രമേയം. നാടകങ്ങളിലൂടെയായിരുന്നു ലോകം ഷായെ അറിഞ്ഞു തുടങ്ങുന്നത്. അറുപത്തിമൂന്നു നാടകങ്ങൾക്കുപുറമെ നിരവധി നോവലുകളും ലേഖനങ്ങളും ലഘുലേഖകളും അദ്ദേഹത്തിന്റെതായുണ്ട്. രണ്ടുലക്ഷത്തില്‍ അധികം ലഘുപ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
എഴുത്തുകാരന്‍ മാത്രമായിരുന്നില്ല ഷാ, അദ്ദേഹം മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയാണെന്ന് ചിത്രങ്ങള്‍ വിളിച്ചു പറയുന്നു. 1890 മുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിറങ്ങിയ ഷാ പകര്‍ത്തിയ 20,000-ല്‍ അധികം ചിത്രങ്ങള്‍ ലണ്ടന്‍ നാഷ്ണല്‍ ട്രസ്റ്റിന്റെ കീഴില്‍ ഉണ്ട്.

1938-ലെ മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി പുരസ്കാരവും ഷാ-ക്ക് ലഭിച്ചു. ‘ഷാസ് കോർണറി’ലാണ്‌ അദ്ദേഹം അവസാനകാലം ചിലവഴിച്ചത്.1950 നവംബർ 2-ന്‌ തന്റെ  94-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു അന്ത്യം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   03-11-2018   ♛♛♛♛♛♛♛♛♛♛

തക്കമീനേ ജോക്കീച്ചീ (ജന്മദിനം)

തക്കമീനേ ജോക്കീച്ചീ  ജാപ്പനീസ്രസതന്ത്രജ്ഞൻ ആയിരുന്നു. (ജനനം നവംബർ 3, 1854 മരണം ജൂലൈ 22, 1922) അഡ്രിനാലിൻ എന്ന ഹോർമോൺ വേർതിരിച്ചത്(1901) ഇദ്ദേഹമാണ്. തക്കമീനേ കൈവരിച്ച ഈ നേട്ടമാണ് ഹോർമോണുകളുടെ രസതന്ത്രപഠനത്തിനും ഹോർമോൺ ചികിത്സയ്ക്കും വഴിതെളിച്ചത ജപ്പാനിലെ തക്കഓക്ക(Takaoka)യിൽ 1854 നവംബർ 3-ന് ജനിച്ചു. ടോക്യോ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ (1879) ശേഷം രണ്ടു വർഷം സ്കോട്ട്ലൻഡിൽ പഠനം നടത്തി. ജപ്പാനിലെ രാസവ്യവസായങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലായിരുന്നു തക്കമീനേ ഗവേഷണപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ജപ്പാനിൽ ആദ്യമായി സൂപ്പർഫോസ്ഫേറ്റ് ഉണ്ടാക്കുവാനാരംഭിച്ച വളം നിർമ്മാണവ്യവസായവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി. ഇക്കാലത്താണ് തക്കമീനേ സ്റ്റാർച്ച് ദഹിപ്പിക്കാൻ കഴിവുള്ള ഒരു എൻസൈം വേർതിരിച്ചെടുത്തത്. തക്കാ ഡയസ്റ്റേസ് എന്നാണ് ഈ എൻസൈമിന് ഇദ്ദേഹം പേരു നല്കിയത്. 1890-ൽ യു.എസ്സിലേക്കു പോയ തക്കമീനേ യു.എസ്. മദ്യനിർമ്മാണ വ്യവസായങ്ങളിൽ ഈ എൻസൈം ഉപയോഗിച്ചു. പിന്നീട് പാർക്ക് ഡേവിസ് ആൻഡ് കമ്പനിഎന്ന ഔഷധ നിർമ്മാണ സ്ഥാപനത്തിൽ പ്രവേശിച്ച ഇദ്ദേഹം തന്റെ തുടർന്നുള്ള ഔദ്യോഗിക ജീവിതം മുഴുവൻ ഈ കമ്പനിയിലാണ് ചെലവഴിച്ചത്. ഇവിടെയും ഔഷധ നിർമ്മാണത്തിന് തക്കാഡയസ്റ്റേസ് എൻസൈം ഉപയോഗപ്രദമായിരുന്നു. കന്നുകാലികളുടെ അഡ്രിനൽ ഗ്രന്ഥിയിൽ നിന്ന് ശുദ്ധമായ അഡ്രിനാലിൻ പരൽ രൂപത്തിൽ ഇദ്ദേഹം വേർതിരിച്ചെടുക്കുകയുണ്ടായി. ഈ നേട്ടത്തിന് 1912-ൽ ഇംപീരിയൽ അക്കാദമി പ്രൈസ് തക്കമീനേക്കു ലഭിച്ചു. യു.എസ്സിൽ ജോലി ചെയ്യുമ്പോഴും ജപ്പാനിലെ വ്യവസായങ്ങൾക്കായി പല ഗവേഷണങ്ങളും ഇദ്ദേഹം നടത്തിയിരുന്നു. ചായങ്ങൾ, അലൂമിനിയംഫാബ്രിക്കേഷൻ, വൈദ്യുത ചൂളകൾ, നൈട്രജൻ യൗഗീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് തക്കമീനേ ഗണ്യമായ സംഭാവനകൾ നല്കി. ജപ്പാനും യു.എസ്സും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനും തക്കമീനേ ഏറെ പ്രവർത്തിച്ചിരുന്നു. 1922 ജൂല. 22-ന് ന്യൂയോർക്കിൽ ഇദ്ദേഹം മരണമടഞ്ഞു.ജപ്പാൻ പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    പൃഥ്വിരാജ് കപൂർ (ജന്മദിനം)

ബോളിവുഡ് ചലച്ചിത്ര രംഗത്തേയും നാടക രംഗത്തേയും ഒരു മികച്ച നടനായിരുന്നു പൃഥ്വിരാജ് കപൂർ (3 നവംബർ 1906- 29 മേയ് 1972). ഹിന്ദി ചലച്ചിത്ര രംഗത്തെ കപൂർ കുടുംബത്തിന്റെ ആദ്യ കാല തുടക്കക്കാരിൽ ഒരാളാണ് ഇദ്ദേഹം.ഒരു ചെറിയ കുടുംബത്തിലാണ് പൃഥ്വിരാജ് ജനിച്ചത്. ഹിന്ദു സമുദായത്തിലെ ഖത്രി ജാതിയിലെ ഒരു കുടൂംബത്തിലായിരുന്നു 1906 ൽ ഇദ്ദേഹം ജനിച്ചത്.പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ആദ്യ കാല വിദ്യാഭ്യാസം ഫൈസലബാദിലായിരുന്നു.വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം മുംബൈയിലേക്ക് നീങ്ങിയതിനു ശേഷമാണ് തന്റെ അഭിനയജീവിതം തുടങ്ങാൻ കാരണമായത്. 1929ൽ സിനിമ ഗേൾ എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ ഒരു വേഷം ചെയ്തത്. ഇത് ഒരു മൂക ചിത്രമായിരുന്നു. ഇതിനു ശേഷം ഒൻപത് മൂകചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇതിനു ശേഷം ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രമായ അലം അരഎന്ന ചിത്രത്തിൽ 1931 ൽ ഒരു സഹനടനായി അഭിനയിച്ചു. 1937 ൽ അഭിനയിച്ച വിദ്യപതിഎന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി.ഈ വർഷങ്ങളിലും തിയേറ്റർ രംഗത്തെ സജീവമായിരുന്നു.

1944 ൽ അദ്ദേഹം തന്റെ സ്വന്തം തിയേറ്റർ രൂപം കൊടുത്തു. കാളിദാസന്റെഅഭിഞ്ജാനശാകുന്തളം ഇവരുടെ ഒരു പ്രധാന നാടകമായിരുന്നു. തന്റെ മൂത്ത മകനായ രാജ് കപൂർ ഇതിനകം തന്നെ ചലച്ചിത്ര രംഗത്ത് കാലുറപ്പിച്ചിരുന്നു. തന്റെ തിയേറ്റർ ആയ പൃഥ്വിരാജ് ഗ്രൂപ് പിന്നീട് ബോളിവുഡ്ഡിലെ തന്നെ ഒരു വൻ ചലച്ചിത്രനിർമ്മാണ കമ്പനിയായി. 16 വർഷത്തിൽ ഇവർ 2662 സ്റ്റേജ് പരിപാടീകൾ അവതരിപ്പിച്ചു. ഇതിൽ ഓരോ അവതരണത്തിലും നായകൻ പൃഥ്വിരാജ് ആയിരുന്നു.

1950 കളോടെ നാടക രംഗം മങ്ങുകയും പിന്നീട് ചലച്ചിത്ര രംഗം സജീവമാകുകയും ചെയ്തു. അങ്ങനെ തന്റെ നാടക കമ്പനി സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തേണ്ടി വന്നു.പൃഥ്വിരാജിന്റെ പ്രധാന ചലച്ചിത്ര വേഷങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ 1960 ലെ മുഗൾ എ അസം എന്ന ചിത്രത്തിലെ വേഷമാണ്. മുഗൾരാജാവായിരുന്ന അക്ബർ ചക്രവർത്തിയുടെ വേഷം അനശ്വരമായി അവതരിപ്പിച്ചു. പിന്നീട് 1970 വരെ ചിത്രങ്ങളിൽ അഭിനയിച്ചു.. രാജ് കപൂർ, ഷമ്മി കപൂർ, ശശി കപൂർ എന്നിവർ അദ്ദേഹത്തിന്റെ മക്കളാണ്. ഒരു മകൾ ഉർമിള്ള.

തന്റെ ചലച്ചിത്രത്തിൽ നിന്നും വിടവാങ്ങിയതിനു ശേഷം ഇവർ മുംബൈയിൽ സ്ഥിരതാമസമാക്കുകയും പിന്നീട് രണ്ട് പേർക്കും ക്യാൻസർ ബാധിക്കുകയും ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടു പേരും മരണപ്പെടുകയായിരുന്നു. മേയ് 29, 1972 ന് പൃഥ്വിരാജ് തന്റെ 63-അം വയസ്സിൽ മരിക്കുകയും, പിന്നീട് ജൂൺ 14 ന് ഭാര്യയും മരിക്കുകയും ചെയ്തു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ലൈക്ക

സോവിയറ്റ് യൂണിയന്‍ ചരിത്രത്തില്‍ ഇടം നേടിയ ദിവസമാണ് 1957 നവംബര്‍ 3. അന്നാണ് അവര്‍ ശൂന്യാകാശത്തേക്ക് ഒരു നായയെ അയച്ചത്. ബഹിരാകാശത്ത് എത്തി ഭൂമിയെ പരിക്രമണം ചെയ്ത ഭൂമിയിലെ ആദ്യ ജീവിയാണ് ലൈക്ക എന്ന നായ. 

1950 കാലഘട്ടം റഷ്യയും അമേരിക്കയും തമ്മിൽ കോൾഡ് വാർ നടന്നുകൊണ്ടിരിക്കുന്ന സമയം ബഹിരാകാശ ഗവേഷണത്തിൽ ഇരുരാജ്യങ്ങളും മത്സരിച്ചുകൊണ്ടിരുന്നു അമേരിക്ക പല സാറ്റലൈറ്റ്കളെയും ബഹിരാകാശത്തേക്ക് അയച്ചു റഷ്യയും അമേരിക്കയും മൃഗങ്ങളെ ബഹിരാകാശത്തേക്ക് അയക്കാൻ മത്സരിച്ചുകൊണ്ടിരുന്നു. 

ലൈകക്ക് മുൻപ് പല മൃഗങ്ങളെയും അവർ അയച്ചിട്ടുണ്ട്. വിക്ഷേപണത്തിന് നിമിഷങ്ങൾക്കുശേഷം അവയെല്ലാം ഭൂമിയുടെ അന്തരീക്ഷത്തിൽ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രധാനിയായിരുന്നു നാസ അയച്ച ആൽബർട്ട് എന്ന ചിമ്പാൻസി. പിന്നീട് യൂറിക്ക് എന്ന കുരങ്ങനെയും അയച്ചു. പാതി വിജയിച്ച വിക്ഷേപണമായിരുന്നു. ഇത് കണ്ട് റഷ്യ പലതരം എലികളെയും മുയലുകളെയും മത്സരിച്ച് വിക്ഷേപിക്കാൻ തുടങ്ങി. പക്ഷെ ഫലം എല്ലാത്തിനെയും ദാരുണ അന്ത്യം ആയിരുന്നു അങ്ങനെ ലൈകയുടെ ഊഴമെത്തി. 1957 ൽ സോവിയറ്റ് യൂണിയൻ സ്പുട്നിക് 2 വിക്ഷേപിച്ചു. ഇതിന്റെ വിജയത്തോടെ ഒരു നായയെ ബഹിരാകാശത്ത് അയക്കാൻ തീരുമാനിച്ചു. റഷ്യയുടെ ഒക്ടോബർ revolution നടന്നതിന്റെ 40 വാർഷികത്തിൽ റഷ്യൻ നേതാവ് നിഖിത കുർശേവ് സ്പുട്നിക് 2 പ്രഗ്യാപിച്ചു. ഭൂമിയിലെ ലിവിംഗ് creature ബഹിരാകാശത്ത് എത്തിക്കുക എന്ന വലിയ ദൗത്യം എന്നാല് അന്ന് deorbiting എന്ന technology ഇല്ലായിരുന്നു അതുകൊണ്ട് ലൈക്കയുടെ തിരിച്ചുവരവ് അവർ പ്രതീക്ഷിച്ചിരുന്നില്ല Soicide മിഷൻ എന്നാണ് ഇത് അറിയപ്പെട്ടത്. റഷ്യയിലെ ബോസ്കോയുടെ തെരുവിൽ നിന്നും അവർ അവളെ കണ്ടെത്തി പിന്നീട് അവൾക്ക് പരിശീലന സമയമായിരുന്നു 3 വയസ്സുള്ള ലൈക. ലൈക എന്നാല് റഷ്യൻ ഭാഷയിൽ കുറക്കുന്ന എന്നാണ് അർഥം. ദിവസങ്ങൾ നീണ്ട കഠിന പരിശീലനം. പരിശീലനങ്ങൾ കൊണ്ടുതന്നെ ലൈകാ പാതി ജീവൻ പോയ പോലെയായിരുന്നു. 

അങ്ങനെ ആ ദിവസം വന്നെത്തി 1957 നവംബർ 3 അവൾക്ക് പറക്കാനുള്ള സമയം. ചിത്രത്തിൽ സ്പേസ് ഷിപ് വിക്ഷേപികുന്നതിന് മുൻപ് ലൈക പുറത്തേക്ക് നോക്കുന്നതാണ്. താൻ പോകുന്നതും മരണത്തിലേക്കാണ് എന്ന് അറിയാതെ തന്നെ. ലൈക സഞ്ചരിച്ച പേടകത്തിൽ ഒരു carbon dioxide absorbed, oxygen generater ചൂട് അതിജീവിക്കാൻ ഉള്ള ഫാൻ urine,stool pass ചെയ്യുന്നതിനുള്ള ഒരു ബാഗ് ഭക്ഷണം എന്നിവ ഉണ്ടായിരുന്നു. സത്യാവസ്ഥ എന്ത് എന്നാൽ ഒരു നേരത്തേക്കുള്ള ഭക്ഷണവും ദിവസത്തേക്കുള്ള ഓക്സിജനും മാത്രം ആണ് ഉണ്ടായിരുന്നത്. അങ്ങനെ സ്പുട്നിക് 2 വിജയകരമായി വിക്ഷേപിച്ചു ലൈക ഭൂമിയിൽ നിന്ന് ആകാശത്തേക്ക് കുതിച്ചു. ഏകദേശം 5 മണിക്കൂറുകൾകൊണ്ട് സ്പുട്നിക് 2 ഭൂമിയുടെ outer orbit എത്തി. ഭൂമിയെ പരിക്രമണം ചെയ്യാൻ തുടങ്ങി. 

എന്നാല് പിന്നീട് ലൈകയുടെ വില്ലൻ എത്തി. ശാസ്ത്രജ്ഞൻമാരുടെ ഒരു fault മൂലം സ്പുട്നിക് 2 ന്റെ പരിക്രമണത്തിൽ failure കാണിച്ചു. പേടകത്തിൽ tempareture കൂടി ലൈക ചൂടു കൊണ്ട് വീർപ്പുമുട്ടി ലൈകയുടെ heartbeat മൂന്നിരട്ടി ആയി വർധിച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ലൈക മരണപ്പെട്ടു. ദാരുണ അന്ത്യം. സ്പുട്നിക് 2 നാലുമാസത്തോളം ഭൂമിയെ പരിക്രമണം ചെയ്ത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിലംപതിച്ചു. 1958 റഷ്യ government ലൈകയുടെ ഓർമ്മയ്ക്കായി ഒരു സ്മാരകം പണികഴിപ്പിച്ചു. രാജ്യത്തിനുവേണ്ടി ചരിത്രനേട്ടം കൈവരിച്ചു മരണപ്പെട്ട ലൈക്ക് ആദരമായി ഇന്നുമീ സ്റ്റാച്ചു അവിടെയുണ്ട്. ലൈകയുടെ യാത്രയോടെ ശാസ്ത്രലോകം കൂടുതൽ വികസിച്ചു. 1961 റഷ്യ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ചു. അത് വിജയകരമായിരുന്നു. യൂറിൻ ഗഗരിൻ ആയിരുന്നു ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യൻ. ശാസ്ത്ര പരീക്ഷണങ്ങൾക്കായി മിണ്ടാപ്രാണികളെ ഉപയോഗിക്കുന്നത് ഇത് ആദ്യമായല്ല അന്നും ഇന്നും ഇത് ചെയ്തുകൊണ്ടേയിരിക്കുന്നു ലൈകക്ക് പ്രണാമം .ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംമ്പുകൾ...


♛♛♛♛♛♛♛♛♛   04-11-2018   ♛♛♛♛♛♛♛♛♛♛

മാൽക്കം മാർഷൽ (ചരമദിനം)

മാൽക്കം മാർഷൽ (ഏപ്രിൽ 18, 1958 - നവംബർ 4, 1999) വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറായിരുന്നു. മിന്നല്‍ വേഗത്തിലുള്ള പന്തുകള്‍, തീതുപ്പുന്ന ബൗണ്‍സറുകള്‍, ഒരു പേസ് ബോളര്‍ക്കുവേണ്ട ആകാരമില്ലാതിരുന്നിട്ടും അത്ഭുതപ്പെടുത്തിയ താരമാണ് മാല്‍ക്കം മാര്‍ഷല്‍ ഒരു ഫാസ്റ്റ് ബോളർക്കുവേണ്ട ശരീരഘടന ഇല്ലാതിരുന്നിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ മാർഷൽ കൈവരിച്ച നേട്ടങ്ങൾ അനുപമമാണ്. ആറടിയിൽ താഴെയായിരുന്നു അദ്ദേഹത്തിന്റെ ഉയരം. വെസ്റ്റ്ൻ‌ഡീസിന്റെ ഫാസ്റ്റ് ബോളിംഗ് ഇതിഹാസങ്ങളായ ജോയൽ ഗാർനർ, ആംബ്രോസ്, കോർട്ണി വാൽ‌ഷ് എന്നിവർക്കൊക്കെ ആറര അടിയിലേറെയായിരുന്നു ഉയരമെന്നോർക്കണം.

ടെസ്റ്റ് ക്രിക്കറ്റിൽ ഇരുന്നൂറു വിക്കറ്റുകളിലേറെ നേടിയിട്ടുള്ള കളിക്കാരിൽ ഏറ്റവും മികച്ച ശരാശരി ഇദ്ദേഹത്തിന്റേതാണ്(20.94). സാധാരണ ഫാസ്റ്റ് ബോളർമാരിൽ നിന്നും വ്യത്യസ്തമായി ബാറ്റിംഗിലും കഴിവുതെളിയിച്ചിരുന്നു മാർഷൽ. വെസ്റ്റിൻഡീസിനു വേണ്ടി 81 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 376 വിക്കറ്റുകളും 1,810 റൺസും നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചശേഷം വെസ്റ്റിൻഡീസിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു. ഫാസ്റ്ററ്റ് ആന്റ് ഫൈനസ്റ്റ് പ്ലെയര്‍ എവര്‍ പ്ലെയിഡ് ടെസ്റ്റ് ക്രിക്കറ്റ് എന്നാണ് മാല്‍ക്കം മാര്‍ഷലിനെ വിശേഷിപ്പിക്കപ്പെടുന്നത്. ക്യാൻസർ രോഗം മൂലം 1999 നവംബർ നാലിന് നാൽപ്പത്തൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.ബാർബഡോസും, നൈജറും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

   യുനെസ്കോ

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ. 1945 നവംബർ 4-നാണ്‌ ഈ സംഘടന രൂപം കൊണ്ടത്. ദരിദ്രരാജ്യങ്ങളിലും മറ്റും മേല്പ്പറഞ്ഞ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും പാഠശാലകൾക്കും മറ്റും ധനസഹായം അടക്കമുള്ള സഹായങ്ങൾ നൽകിയാണ്‌ ഈ സംഘടന പ്രവർത്തിക്കുന്നത്.ശാസ്ത്രമേഖലയിൽ സഹായം നൽകുന്നുണ്ടെങ്കിലും ആയുധനിർമ്മാണം പോലെയുള്ള ലോകസമാധാനത്തിന്‌ ഭീഷണിയുയർത്തുന്ന മേഖലകളിൽ യുനെസ്കോ സഹായം നൽകുന്നില്ല.യുനെസ്കോക്ക് 192 അംഗരാഷ്ട്രങ്ങളും ആറ് അസോസിയേറ്റ് അംഗങ്ങളുമുണ്ട്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനക്ക് ലോകത്താകമാനമായി അമ്പതിലധികം മേഖലാ കാര്യാലയങ്ങളും നിരവധി സ്ഥാപനങ്ങളും കാര്യാലയങ്ങളുമുണ്ട്. മിക്ക മേഖലാ കാര്യാലയങ്ങളും മൂന്നോ അധിലധികമോ രാജ്യങ്ങൾക്കായുള്ള ക്ലസ്റ്റർ ഓഫീസുകളാണ്‌. ഇതു കൂടാതെ ദേശീയ തലത്തിലും പ്രാദേശികതലത്തിലുമുള്ള കാര്യാലയങ്ങളുമുണ്ട്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

 ഗംഗാ നദി

ഇന്ത്യയിലെ ഏറ്റവും നീളമേറിയ നദിയാണ് (2,525 കിലോമീറ്റർ) ഗംഗയെ ഹിന്ദുക്കൾ പുഴകളുടെ ഏറ്റവും പുണ്യമായി കണക്കാക്കുന്നു. 1985 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആരംഭിച്ച ഗംഗാ കർമപദ്ധതിയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി 2008 നവംബർ 4ന്  പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് ഇത് ദേശീയ നദിയായി പ്രഖ്യാപിച്ചു.

ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി. വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്. ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ'പത്മ' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഗംഗാജലത്തിന് ആത്മശുദ്ധീകരണത്തിനും പാപനശീകരണത്തിനും ശക്തിയുണ്ടെന്നാണ് ഭാരതീയരുടെ- പ്രത്യേകിച്ച്, ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതസ്ഥരുടെ വിശ്വാസം. ദൈർഘ്യത്തിൽ ഏഷ്യയിൽ പതിനഞ്ചാമത്തേയും, ലോകത്തിൽ മുപ്പത്തിയൊമ്പതാമത്തെയും സ്ഥാനമാണ് ഗംഗയ്ക്കുള്ളത്. ഇന്ത്യ, ബംഗ്ലാദേശ് എന്നിവയാണ് ഗംഗയൊഴുകുന്ന പഥത്തിലെ രാജ്യങ്ങൾ. ആര്യന്മാരുടെ വിശുദ്ധദേശമായിരുന്ന ആര്യാവർത്തം ഗംഗയുടെ തീരത്തായിരുന്നുവെന്ന് കരുതുന്നു.ഗംഗയുടെ ദൈർഘ്യം(ഭാഗീരഥിയുടെ നീളം ഉൾപ്പെടെ). ഗംഗയുടെ ആകെ നീർവാർച്ചാപ്രദേശം ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 26 ശതമാനത്തിലധികം (9,07,000 ച.കി.മീ.) വരും. ഇത്രയും വലിയ നീർവാർച്ചാപ്രദേശം ഇന്ത്യയിൽ മറ്റൊരു നദിയ്ക്കുമില്ല. മധ്യേന്ത്യ മുഴുക്കെ ഗംഗയുടെ നീർവാർച്ചാ പ്രദേശമാണെന്നു പറയാം. വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും കാലവർഷക്കാലത്ത്(ജൂലൈ മുതൽ ഒക്ടോബർ വരെ) അങ്ങനെയും, ബംഗാൾ ഉൾക്കടലിൽ ഉണ്ടാകാറുള്ള മർദ്ദവ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പെയ്യിക്കുന്ന പേമാരിയും ഗംഗയ്ക്ക് ജലം നൽകുന്നു.ഭാരതീയർ പുണ്യനദിയായി കരുതുന്ന ഗംഗ ഇന്ന ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളിൽ ഒന്നാണ്. ഡൽഹി, ആഗ്ര, കൊൽക്കത്ത എന്നീ പട്ടണങ്ങളിലെ വ്യവസായ ശാലകളാണ് മലിനീകരണത്തിൽ മുഖ്യപങ്കുവഹിക്കുന്നത്. റൂർക്കി, ബനാറസ്, ഇലഹബാദ്, ഫത്തേപ്പൂർ സിക്രി, ഗൌർ, മൂർഷിദാബാദ് എന്നീ ഗംഗാതടപട്ടണങ്ങളും മലിനീകരണത്തിൽ തങ്ങളുടേതായ പങ്കു വഹിക്കുന്നു. പ്രദേശവാസികൾ പ്രാഥമികകർമ്മങ്ങൾ മുതൽ മരണാനന്തരകർമ്മങ്ങൾ വരെ ഗംഗയിൽ നടത്തുന്നു. ഇതുകൊണ്ടൊക്കെ ഇന്ത്യയിൽ രാസവസ്തുക്കളും, രോഗാണുക്കളും ഏറ്റവുമധികമുള്ള നദിയായി ഗംഗ മാറിയിരിക്കുന്നു.1990-ൽ പോസ്റ്റൽ ഡിപ്പാർട്ട്‌ മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   05-11-2018   ♛♛♛♛♛♛♛♛♛♛

ചിത്തരഞ്ജൻ ദാസ് (ജന്മദിനം)

ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്നു സി.ആർ.ദാസ് എന്ന ചിത്തരഞ്ജൻ ദാസ്(5 നവംബർ 1870 – 16 ജൂൺ 1925). ഇദ്ദേഹം ദേശബന്ധു എന്ന പേരിലും അറിയപ്പെടുന്നു. ചിത്തരഞ്ജൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെയാണ് ചിത്തരഞ്ജൻ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. ആനി ബസന്റിനെ അന്യായമായി തടങ്കലിൽ വെച്ചതിനെതിരേ പ്രതിഷേധിക്കാൻ 1917 ജൂലൈ 25 ൽ കൂടിയ യോഗത്തിൽ പ്രസംഗിച്ചുകൊണ്ടായിരുന്നു ചിത്തരഞ്ജൻ പൊതുരംഗത്തേക്കുള്ള ചുവടുവെപ്പു നടത്തുന്നത്. ഗാന്ധിജിയുടെ ആശയങ്ങളെ അതേ പോലെ പിന്തുടർന്നിരുന്ന ഒരാളായിരുന്നു ചിത്തരഞ്ജൻ. നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തന്റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കുവാൻ സ്വരാജ് എന്നൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നൽകി. സ്വരാജ് രൂപീകരണസമയത്ത് മോത്തിലാൽ നെഹ്രുവും ചിത്തരഞ്ജന്റെ കൂടെയുണ്ടായിരുന്നു.

അഹിംസാ സിദ്ധാന്തത്തെ പിന്തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടി ജയിക്കാം എന്നു ചിന്തിച്ചിരുന്ന ഒരാളായിരുന്നു ചിത്തരഞ്ജൻ. ഹിന്ദു-മുസ്ലൂം ഐക്യത്തോടെ ജീവിക്കുന്ന ഒരു ഭാരതത്തെ ലക്ഷ്യമാക്കിയായിരുന്നു ചിത്തരഞ്ജന്റെ പ്രവർത്തനങ്ങൾ. 1920 സെപ്തംബർ 4 ന് കൽക്കട്ടയിൽ വച്ചു കൂടിയ കോൺഗ്രസ്സിന്റെ പ്രത്യേക സമ്മേളനം, നിസ്സഹകരണസമരം തുടങ്ങുന്നതിനുള്ള പ്രമേയം പാസ്സാക്കി. നിസ്സഹകരണസമരത്തിലെ ഭാഗങ്ങളായ സ്കൂളുകളും, കോടതികളും ബഹിഷ്കരിക്കുക എന്ന തീരുമാനത്തോട് ചിത്തരഞ്ജന് യോജിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഗാന്ധിജിയുമായുള്ള ഒരു നീണ്ട കൂടികാഴ്ചക്കുശേഷം, നിസ്സഹകരണസമരത്തിന്റെ പ്രാധാന്യം ചിത്തരഞ്ജനു ബോധ്യമായി. നാഗ്പൂർ സമ്മേളനത്തിൽ നിസ്സഹകരണപ്രസ്ഥാനം എന്ന പ്രമേയം മുന്നോട്ടു വെച്ചത് ചിത്തരഞ്ജനായിരുന്നു.തിരികെ കൽക്കട്ടയിൽ വന്ന ചിത്തരഞ്ജൻ കോടതിയിലെ തന്റെ ജോലി ഉപേക്ഷിച്ച് മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നിട്ടിറങ്ങി. നിസ്സഹകരണസമരത്തിലെ ചിത്തരഞ്ജന്റെ ആത്മസമർപ്പണം ഇംഗ്ലീഷുകാരുടെ പോലും പ്രശംസക്കു കാരണമായി രാജ്യത്തിന്റെ സുഹൃത്ത് എന്നർത്ഥം വരുന്ന ദേശബന്ധു എന്ന പേരിലാണ് ചിത്തരഞ്ജൻ പൊതുവേ അറിയപ്പെട്ടിരുന്നത്.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ  തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

 വിരാട് കോലി (ജന്മദിനം)

വിരാട് കോലി (5 നവംബർ 1988) ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമാണ് -പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോലി ജനിച്ചത് വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം

.1998-ൽ ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ കോലിയും അതിലൊരംഗമായിരുന്നു. തന്റെ പിതാവിന്റെ മരണദിവസം രഞ്ജി ട്രോഫി ടൂർണമെന്റിൽ ഡൽഹിക്കുവേണ്ടി കർണാടകയ്ക്കെതിരായി ബാറ്റേന്തിയ മാച്ചായിരുന്നു കോലിയുടെ ക്രിക്കറ്റ് ജീവിത ചരിത്രത്തിലെ നിർണ്ണായക മത്സരം. അന്ന് 90 റൺസ് നേടിക്കൊണ്ട് സ്വന്തം പിതാവിന് അദ്ദേഹം സ്മരണാഞ്ജലികൾ നേർന്നു. പത്രങ്ങൾ ആ വാർത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടി.

മലേഷ്യയിൽ വെച്ചു നടന്ന അണ്ടർ-19 ലോകകപ്പിലെ ഇന്ത്യയുടെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ടീം ക്യാപ്റ്റനായിരുന്ന കോലിയുടെ പങ്ക് വലുതായിരുന്നു.വെസ്റ്റിൻഡീസിനെതിരായ അണ്ടർ-19 മത്സരങ്ങളിൽ 6 മാച്ചുകളിൽ നിന്നായി ഒരു സെഞ്ചുറിയടക്കം 235 റൺസ്, നാലാമനായിറങ്ങിയ കോലി അടിച്ചെടുത്തു.ടൂർണ്ണമെന്റിൽ എതിർടീമുകൾ അടിപതറുന്ന ചൂടൻതന്ത്രങ്ങൾ ബോളിങ്ങിലും കോലി കൊണ്ടുവന്നു.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്‌ലി. ദേശീയ ക്രിക്കറ്റിലെത്തിയ നാൾ മുതൽ ആരാധകരുടെ എണ്ണം വർധിപ്പിച്ചു വരുന്ന താരമാണ് വിരാട് കോഹ്‌ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്‌ലിയ്ക്ക് ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   06-11-2018   ♛♛♛♛♛♛♛♛♛♛

ജയിംസ് നെയ്സ്മിത്ത് (ജന്മദിനം)

തണുപ്പുകാലത്തു വ്യായാമത്തിനായി തട്ടിക്കൂട്ടിയ തമാശക്കളി ഒരു മഹത്തായ കായികവിനോദത്തിനു ജന്മം നൽകുകയായിരുന്നു ജയിംസ് നെയിം സ്മിത്ത് (ജനനംനവംബർ 6, 1861 മരണം നവംബർ 28 ,1939).

വർഷം 1890. മഞ്ഞുകാലം... അമേരിക്കയിലെ മാസച്യുസിറ്റ്സ് വൈഎംസിഎ രാജ്യാന്തര ട്രെയിനിങ് സ്കൂളിൽ (പിന്നീട് സ്പ്രിങ് ഫീൽഡ് കോളജ്) ജിംനേഷ്യത്തിൽ അധ്യാപകനായ ജയിംസ് നെയ്സ്മിത്തും ഏതാനും വിദ്യാർഥികളും ഒരു കായികവിനോദത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. മഞ്ഞുകാലമായതിനാൽ പുറത്തിറങ്ങി വ്യായാമത്തിലേർപ്പെടാൻ പ്രയാസമുള്ളതിനാൽ, ജിംനേഷ്യത്തിൽ വിവിധ കായികവിനോദങ്ങളുടെ ആശയങ്ങൾ കോർത്തിണക്കിയുണ്ടാക്കിയ ഒരു പുതുകളി. കോളജ് സ്റ്റോറിൽ നിന്ന് സംഘടിപ്പിച്ച രണ്ടു പഴക്കൂടകൾ ഹാളിന്റെ ബാൽക്കണിയിൽ ഇരുവശത്തുമായി തറച്ചിരുന്നു. ആ കൂടകളിൽ സോക്കർ ബോൾ കൊണ്ടിടുന്നതായിരുന്നു മത്സരം. പങ്കെടുത്തവർക്കും കാണികൾക്കും പുതിയ കളി ഇഷ്ടമായി. ഇത് തുടരാൻതന്നെ തീരുമാനവുമായി. കളിയിലെ പ്രധാനപ്പെട്ട ഉപകരണം ബാസ്കറ്റ് ആയതുകൊണ്ട് ബാസ്കറ്റ്ബോൾ എന്നു പേരുമിട്ടു.

വൈഎംസിഎയിലെ കുസൃതിക്കുട്ടികള്‍ക്കു സ്കൂളിനുള്ളില്‍ കളിക്കാന്‍ പറ്റിയ ഒരു മഞ്ഞുകാല വിനോദം വേണമെന്ന ആവശ്യത്തില്‍നിന്ന് രണ്ടാഴ്ചകൊണ്ടാണ് നെയ്സ്മിത്ത് നിയമം എഴുതിയുണ്ടാക്കി കളിക്ക് രൂപംനല്‍കിയത്. അന്ന് നെയ്സ്മിത്ത് വരച്ച വരകള്‍ തന്നെയാണ് ഇപ്പോഴും ബാസ്കറ്റിന്റെ അടിസ്ഥാന നിയമം. കളത്തിന്റെ ഇരുവശത്തും ഭിത്തികളിലെ കൊളുത്തില്‍ തൂക്കിയിട്ട വെള്ളം നിറച്ച ബക്കറ്റായിരുന്നു ആദ്യ ബാസ്കറ്റ്. ബക്കറ്റില്‍ ഏറ്റവുമധികം തവണ പന്തിടുന്ന ടീം ജയിക്കും. ഒാരോ തവണയും ബക്കറ്റിനുള്ളില്‍നിന്ന് പന്ത് എടുക്കണമായിരുന്നു. തുറന്ന വല ബാസ്ക്കറ്റാകുന്നത് പിന്നീടാണ്. കന്‍സാസ്  1939ല്‍ മരണത്തിന് ഒരു വര്‍ഷം മുന്‍പുവരെ നെയ്സ്മിത്ത് ടൂര്‍ണമെന്റിനു വിസിലടിച്ചും ഒഫീഷ്യല്‍ ഗാലറിയിലിരുന്നും വഴികാട്ടി.

തണുപ്പുകാലത്തു വ്യായാമത്തിനായി തട്ടിക്കൂട്ടിയ തമാശക്കളി ഒരു മഹത്തായ കായികവിനോദത്തിനു ജന്മം  നൽകുകയായിരുന്നു. 1891 ഡിസംബർ 21 നാണ് ബാസ്കറ്റ്ബോൾ ഔദ്യോഗികമായി രൂപപ്പെടുത്തിയത്. ലോകമെങ്ങുമായി നൂറിലധികം രാജ്യങ്ങളിൽ ആരാധകരുള്ള ബാസ്കറ്റ്ബോൾ എന്ന വിനോദത്തിന് ഇപ്പോൾ 127 തികയുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

 സഞ്ജീവ് കുമാർ (ചരമദിനം)

ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു സഞ്ജീവ് കുമാർ. (9 ജൂലൈ 1938 - നവംബർ 6, 1985). ദസ്തക് (1970), കോഷിഷ് (1972) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പ്രധാന അവാർഡുകൾ അദ്ദേഹം നേടി. റൊമാന്റിക് നാടകങ്ങൾ മുതൽ ത്രില്ലറുകൾ വരെയുള്ള ഇനങ്ങളിൽ അദ്ദേഹം അഭിനയിച്ചു

1938 ജൂലൈ 9 ന് സൂറത്തിൽ ഒരു ഗുജറാത്തി കുടുംബത്തിൽ ജനിച്ചു. ആദ്യകാലം സൂറത്തിൽ ചെലവഴിച്ചു. അദ്ദേഹത്തിന്റെ കുടുംബം ഒടുവിൽ ബോംബെയിൽ (ഇന്നത്തെ മുംബൈ) താമസമാക്കി. ഒരു ഫിലിം സ്കൂളിലെ പഠനം അദ്ദേഹത്തെ ബോളിവുഡിലേക്ക് നയിച്ചുഅർജുൻ പണ്ഡിറ്റ്, ഷോലെ, ത്രിശൂൽ തുടങ്ങിയ സിനിമകൾക്കൊപ്പം തമിഴ് സിനിമകളുടെ ഹിന്ദിയിലേക്ക് റീമേക്കുകളായ ചിത്രങ്ങൾ ഖിലോന, യെഹി ഹായ് സിന്ദഗി, നയാ ദിൻ നയി രാത്ത്, ദേവത, ഇത്നി സി ബാത്ത്, രാം തേരേ കിത്നെ നാം തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കഴിവിന്റെ ഉദാഹരണമാകുന്നു. സസ്‌പെൻസ് ത്രില്ലർ ചിത്രങ്ങളായ ഖത്ത്ൽ, ഷിക്കാർ, ഉൽജാൻ, ത്രിഷ്ണ എന്നിവയിലും അദ്ദേഹം അഭിനയിച്ചു. മഞ്ചാലി, പതി പത്നി ഔർ വോ, അംഗൂർ, ബിവി-ഒ-ബിവി, ഹീറോ തുടങ്ങിയ ചിത്രങ്ങളിൽ കോമഡി ചെയ്യാനുള്ള കഴിവ് കുമാർ തെളിയിച്ചു. 100 വർഷം ഇന്ത്യൻ സിനിമ ആഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ സിനിമയിലെ 25 മികച്ച അഭിനയങ്ങളിൽ അങ്കൂർ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഇരട്ട വേഷം പട്ടികപ്പെടുത്തിസഞ്ജീവ് കുമാർ ജീവിതകാലം മുഴുവൻ അവിവാഹിതനായിരുന്നു. 1973-ൽ അദ്ദേഹം ഹേമമാലിനിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. 1976-ൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഹൃദയാഘാതത്തെത്തുടർന്ന് അവരുടെ ബന്ധം അവസാനിച്ചു. പിന്നീട് ഒരു നടി സുലക്ഷണ പണ്ഡിറ്റ് അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. പക്ഷേ ഇരുവരും അവിവാഹിതരായി തുടർന്നു. കുമാർ അവളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്റെ ഫലമായി ഒരിക്കലും ആരെയും വിവാഹം കഴിക്കില്ലെന്ന് സുലക്ഷണ പ്രതിജ്ഞയെടുത്തു.

രാജേഷ് ഖന്ന, ഹേമ മാലിനി, ശശി കപൂർ, ശർമിള ടാഗോർ, തനുജ, ദേവൻ വർമ്മ, ശിവാജി ഗണേശൻ, ബി. നാഗി റെഡ്ഡി എന്നിവരായിരുന്നു സിനിമാ മേഖലയിലെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ജൂനിയർമാരിൽ അദ്ദേഹം നടൻ, നിർമ്മാതാവ്, സംവിധായകൻ സച്ചിൻ പിൽഗാവ്കർ, നടി സരിക എന്നിവരുടെ നല്ല സുഹൃത്തായിരുന്നു.1985 നവംബർ 6 ന്, 48 ആം വയസ്സിൽ, അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു, ഇത് അദ്ദേഹത്തിന്റെ മരണത്തിൽ കലാശിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, മാക്സിം കാർഡും.


♛♛♛♛♛♛♛♛♛   07-11-2018   ♛♛♛♛♛♛♛♛♛♛

ചിത്തിര തിരുനാൾ ബാലരാമവർ (ജന്മദിനം)

ശ്രീ പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (നവംബർ 7, 1912 – ജൂലൈ 19, 1991) തിരുവിതാംകൂർ ചേരവംശത്തിലെ അമ്പതിനാലാമത്തെ മഹാരാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹമാണ് 1949 വരെ തിരുവിതാംകൂറിനെ ഭരിച്ചത്. തിരുവിതാംകൂറിന്റെ ഇളയ മഹാറാണി സേതു പാർവ്വതി ബായിയുടേയും ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും മുത്ത മകനായി ജനിച്ചു. മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായി ശ്രീ പത്മനാഭദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാർ ശ്രീ പത്മനാഭദാസന്മാരാണ്, കുലദൈവമായ ശ്രീപത്മനാഭനു വേണ്ടി രാജ്യഭാരം നടത്തുന്നു എന്നാണ് സങ്കല്പം. കവടിയാർ കൊട്ടാരമായിരുന്നു ശ്രീ ചിത്തിര തിരുനാളിന്റെ ഔദ്യോഗിക വസതി. മേജർ ജനറൽ ഹിസ്‌ ഹൈനെസ്സ് ശ്രീ പത്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാകൂർ മഹാരാജ GCSI, GCIE എന്നായിരുന്നു അദ്ദേഹത്തിന്റെ പുർണ്ണനാമം.

ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിഷ്കാരങ്ങളും സാമ്പത്തിക പുരോഗതിയും ഊർജ്ജസ്വലമായ ഭരണപ്രക്രിയയും അദ്ദേഹതിന്റെ ഭരണത്തിന്റെ സവിശേഷതയായിരുന്നു. തിരുവിതാംകൂർ വ്യവസായവൽകരണത്തിന്റെ പിതാവ് എന്ന ഖ്യാതിയും ഇദ്ദേഹത്തിനു ലഭിച്ചു. തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോഴത്തെ കേരള സർവ്വകലാശാല) സ്ഥാപിച്ചതും ക്ഷേത്രപ്രവേശന വിളംബരം നടത്തിയതും ഇദ്ദേഹമാണ്. ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ആണ് ചെലവഴിച്ചിരുന്നതെന്ന് സംയുക്ത എന്ന ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു പുരോഗമനപരവും വിപ്ലവാത്മകവുമായ പല ഭരണ പരിഷ്കാരങ്ങളും ശ്രീ ചിത്തിര തിരുനാൾ നടപ്പിൽ വരുത്തി. എന്നാൽ 1946ലെ പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് നടന്ന വെടിവയ്പ്പും 1947ലെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനവും. അദേഹത്തിന്റെ ഭരണത്തിന്റെ പ്രധാന ന്യൂനതകളായി കണക്കാക്കപെടുന്നു.

1991 ജൂലായ് 12-ന്  79ആം വയസ്സിൽ അദ്ദേഹം നാടുനീങ്ങി.ഇന്ത്യൻ പോസ്റ്റൽ ഡിപാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ചിദംബരം സുബ്രമണ്യം (ചരമദിനം)

ചിദംബരം സുബ്രമണ്യം (ജനുവരി 30, 1910 നവംബർ 7 2000) ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന്‌ ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനാണ്‌. കൂടാതെ പ്രമുഖ ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായ സി.സുബ്രമണ്യം പല പ്രമുഖ വകുപ്പുകളുടെയും ചുമതല ഭംഗിയായി നിർവ്വഹിച്ചയാളാണ്‌. പൊള്ളാച്ചിയിൽ ഒരു കർഷക കുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്.രാജാജിയുടെ ശിഷ്യനായി ചിദംബരം സുബ്രമണ്യം രാക്ഷ്ട്രീയത്തിൽ പ്രവേശിച്ചു. തമിഴ്നാട്ടിലെ കോൺഗ്രസ്സ് നേതാവായ കുമാരസ്വാമി കാമരാജിന്റെ കീഴിൽ ഇദ്ദേഹത്തിന്റെ രാക്ഷ്ട്രീയ ജീവിതം ശക്തിപ്പെട്ടു. 1932-ൽ സ്വാതന്ത്രന്മരത്തിൽ പങ്കെടുത്ത് അറസ്റ്റ് കൈവരിച്ചു. പിന്നീട് ക്വിറ്റ് ഇന്ത്യാ സമരത്തിൽ അറ്സ്റ്റിലായി. 1952 മുതൽ 1962 വരെ മദ്രാസ് സംസ്ഥാനത്തിൽ ധനകാര്യം, ഭക്ഷ്യവകുപ്പ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1962-ൽ നെഹ്രുവിന്റെആവശ്യപ്രകാരം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ ഉരുക്ക്, ഖനി വകുപ്പുമന്ത്രിയായിരുന്നു. 1965-ൽ കൃഷി വകുപ്പുമന്ത്രിയായിരിക്കുമ്പോൾ ഹരിതവിപ്ലവത്തിന്റെ ശിൽ‌പ്പികളിലൊരാളായി, ഭാരതത്തിന്‌ ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചു. പിന്നീട് ധനകാര്യം, പ്രതിരോധം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുകയുണ്ടായി.1967-ൽ കോൺഗ്രസ്സ് പ്രസിഡന്റായി.

സി.എസ്. എന്ന ഓമനപ്പേരിൽ അറിയപ്പെട്ട സുബ്രമണ്യം 1977-നു ശേഷം സജീവ രാക്ഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1990-ൽ ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറായി.അറുപതുകളിലെ കേന്ദ്രമന്ത്രിയായിരിക്കെയാണ്‌ ഇദ്ദേഹം ഹരിതവിപ്ലവത്തിന്‌ നേതൃത്വം നൽകിയത്. വിളവ് കൂടിയ ഒരുതരം മെക്സിക്കൻ ഗോതമ്പ് ഇന്ത്യയിൽ വ്യാപകമാക്കാൻ എടുത്ത നടപടിയാണ്‌ സി.സുബ്രമണ്യത്തിന്റെ ഏറ്റവും വലിയ സംഭാവന.അദ്ദേഹത്തിന്‌ 1998-ൽ രാജ്യം ഇദ്ദേഹത്തെ ഭാരതരത്നം ബഹുമതി നൽകി ആദരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    എൻ. ജി. രംഗ (ജന്മദിനം)

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, പാർലമെന്റേറിയൻ, കിസാൻ കർഷക നേതാവായിരുന്ന എൻ. ജി. രംഗ എന്ന് അറിയപ്പെട്ടിരുന്ന ഗോഗിനേനി രംഗ നൌലുലു ( 1900 നവംബർ 7 - 1995 ജൂൺ 9 ). കർഷക തത്ത്വചിന്തയുടെ ഒരു വ്യാഖ്യാനമായിരുന്നു അദ്ദേഹം. ഇന്ത്യൻ കർഷക പ്രസ്ഥാനത്തിന്റെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ നിടുബ്രോലു ഗ്രാമത്തിലാണ് എൻ. ജി. രംഗ ജനിച്ചത്. ഗുണ്ടൂരിലെ ആന്ധ്രാ ക്രിസ്ത്യൻ കോളെജിൽ നിന്ന് ബിരുദം കരസ്ഥമാക്കി. 1926 ൽ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ഇന്ത്യയിൽ തിരിച്ചെത്തി മദ്രാസിലെ കോളേജിലെ എക്കണോമിക്സ് പ്രൊഫസർ ആയി അദ്ധ്യാപനം എടുത്തു അദ്ദേഹം.കേന്ദ്ര നിയമസഭ, ഭരണഘടനാ അസംബ്ലി, താൽക്കാലിക പാർലമെന്റ്, രാജ്യസഭ, ലോക്‌സഭ എന്നിവയിലെ അംഗമായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയായ അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ മുൻപന്തിയിലായിരുന്നു. ഗ്രാമീണ കർഷകരുടെ കാര്യത്തിൽ ചാമ്പ്യനായ അദ്ദേഹം നിഡുബ്രോളുവിലെ ഇന്ത്യൻ പീസന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്‌സിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു. പ്രതിബദ്ധതയുള്ള ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ അദ്ദേഹം തൊട്ടുകൂടായ്മയ്ക്കും പാർദ സമ്പ്രദായത്തിനും എതിരെ പ്രചാരണം നടത്തി. സ്വതന്ത്രപാർട്ടിയുടെ സ്ഥാപകാംഗമായിരുന്ന അദ്ദേഹം വർഷങ്ങളോളം അതിന്റെ പ്രസിഡന്റായിരുന്നു.ഗിന്നസ് ബുക്കിലെ വേൾഡ് റെക്കോർഡ്സിൽ അമ്പതു വർഷത്തെ സേവന പാരമ്പര്യം ഉള്ള പാർലമെന്റേറിയൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് ഒരു സ്ഥാനം കണ്ടെത്തി.ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് കാർഷിക സർവ്വകലാശാല (ഇപ്പോൾ തെലുങ്കാനയിൽ)  അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു: ആചാര്യ എൻ. ജി. രംഗ കാർഷിക സർവ്വകലാശാല. പിന്നീട് അത് ഗുണ്ടൂർ ലാമ്പ് കാമ്പസിൽ 2014 ആഗസ്റ്റ് 8 ന് മാറ്റുന്നു.പാർലമെന്റ് മന്ദിരത്തിന്റെ നാലാം ഗേറ്റിനടുത്തുള്ള ലോക്സഭാ ലോബിയിലേക്കുള്ള പ്രവേശന ഹാളിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാനം പിടിച്ചു ..1991 ൽ പത്മവിഭൂഷൺ  നൽകി രാജ്യം അദ്ദേഹത്തെ ബഹുമാനിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്...


♛♛♛♛♛♛♛♛♛   08-11-2018   ♛♛♛♛♛♛♛♛♛♛

ലോക വികിരണ ശാസ്ത്ര ദിനം (International Day of Radiology)

1895-ൽ ജർമ്മനിയിലെ ഒരു ഗ്രാമത്തിൽ വളരെ യാദൃശ്ചികമായാണ് തന്റെ ഇരുൾ നിറഞ്ഞ പരീക്ഷണശാലയിൽ ഒരു വശത്ത് വില്യം റോൺ ജൻ ഒരു തിളക്കം കണ്ടത്.പരിശൂന്യമായ ഒരു ഗ്ലാസ് ട്യൂബിലൂടെ (vacuum tube) ഇൻഡക്ഷൻ കോയിൽ ഉപയോഗിച്ച് ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുടെ ഗതിവിഗതികൾ പഠിക്കുകയായിരുന്നു അദ്ദേഹം.പ്രകാശത്തിന്റെ ഒരു നേർത്ത കണികയ്ക്ക് പോലും ക sക്കാനാകാത്ത വിധം കെട്ടിയടക്കപ്പെട്ടതായിരുന്നു ആ മുറി പിന്നെയെ വിടുന്നാണ് ?? ഗ്ലാസ് ട്യൂബ് കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും അതിനെയും കടന്നു ചില തരംഗങ്ങൾ പുറത്തു വരുന്നതായിരിയ്ക്കും കാരണമെന്ന് അദ്ദേഹം അനുമാനിച്ചു.ഉറപ്പിക്കാനായി അദ്ദേഹം തന്റെ കൈ അതിനു പ്രതിരോധമായി വച്ചു.കയ്യുടെ മൊത്തത്തിലുള്ള നിഴലിനു പകരം ചുമരിൽ തെളിഞ്ഞത് കയ്യിലെ എല്ലുകളുടെ ഇരുണ്ട നിഴൽ മാത്രമായിരുന്നു.

അറിഞ്ഞുകൂടാത്ത എന്തിനും X എന്ന് വിളിക്കണമെന്ന അലിഖിത ശാസ്ത്ര നിയമം അനുസരിച്ച് അതിനെ X വികിരണങ്ങൾ (x Ray) എന്ന് വിളിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. ആ വികിരണങ്ങൾക്ക് X എന്നത് മാറ്റി അദ്ദേഹത്തിന്റെ പേര്‌ നൽകണമെന്ന ശാസ്ത്രലോകം അദ്ദേഹത്തോട് ആവശ്യപ്പെട്ട് കൊണ്ടിരുന്നു. പക്ഷെ അദ്ദേഹം അത് നിരസിച്ചു. ഭൗതീക ശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം അജ്ഞാത വികിരണങ്ങൾ കണ്ടെത്തിയതിന് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. പിന്നിടങ്ങോട്ട് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയുടെ ആക്സിലരേറ്റർ ആയി മാറിയതും ഈ അജ്ഞാതൻ തന്നെ .

ഇന്നിപ്പോൾ X-RAY ഇല്ലാതെ ഒരു വൈദ്യശാസത്രത്തിനു ചിന്തിക്കാൻ കൂടി കഴിയില്ല. കൃത്യമായ രോഗ നിർണയത്തിനും കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും  X-RAY ഇല്ലാതെ പറ്റാത്ത അവസ്ഥയാണ്. സർ വില്യം റോൺ ജൻ എന്ന മഹാനായ ശാസ്ത്രജ്ഞൻ ഈ അത്ഭുത വികിരണം കണ്ട് ആശ്ചര്യപ്പെട്ടിട്ട് 123 വർഷങ്ങൾ കഴിയുന്നു. അതിന്റെ സ്മരണയിൽ എല്ലാവർഷവും ഈ ദിവസം നവംമ്പർ 8 ലോക വികിരണശാസ്ത്ര ദിനമായി ആചരിയ്ക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

     ബ്രാം സ്റ്റോക്കര്‍ (ജന്മദിനം)

ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ബ്രാം സ്റ്റോക്കർ. അബ്രഹാം എന്നതിന്റെ ചുരുക്കരൂപമാണ് ബ്രാം. ഡ്രാക്കുള എന്ന എപ്പിസ്റ്റോളറി ശൈലിയിൽ 1897-ൽ രചിക്കപ്പെട്ട നോവൽ ഇദ്ദേഹത്തിന്റെ പ്രശസ്തമായ രചനയാണ്. തലമുറകളെ ഭയചകിതരാക്കുകയും ഭീതിയുടെ തടവറകളില്‍ തളച്ചിടുകയും ചെയ്‌ത ഐറിഷ്‌ എഴുത്തുകാരനാണ്‌ അദ്ദേഹം. ഡ്രാക്കുളയുടെ കര്‍ത്താവ്‌ എന്ന്‌ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ വേറെ വിശേഷണങ്ങള്‍ വേണ്ട.ആദ്യത്തെ നോവല്‍- അണ്ടര്‍ ദി സണ്‍സെറ്റ്‌-1882 ലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. 1890 ല്‍ ദി സ്‌നേക്‌സ്‌ പാസ്സ്‌ പുറത്തുവന്നു. പിന്നെ കുറച്ചു കാലം പുതിയ നോവലിനു വേണ്ടിയുള്ള അന്വേഷണ ഗവേഷണങ്ങളില്‍ അദ്ദേഹം മുഴുകി. 1897 ലാണ് ബ്രാം ഡ്രാക്കുളയെ തന്റെ പേനത്തുമ്പിലേക്ക് ആവാഹിക്കുന്നത്. ഒരു വ്യക്തിയിൽ നിന്ന് യാദൃശ്ചികമായി ഡ്രാക്കുള എന്ന പേര് കേട്ടറിഞ്ഞ ബ്രാം ആ പേരിനോട് വല്ലാതെ ആസക്തി പ്രകടിപ്പിച്ചിരുന്നു. അന്നേവരെ താൻ സന്ദർശിച്ചിട്ടു പോലുമില്ലാത്ത റുമേനിയ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ ഡ്രാക്കുള എന്ന പേരിൽ ഒടുവിൽ ബ്രാംസ്റ്റോക്കർ തന്റെ നോവൽ ആരംഭിക്കുമ്പോൾ ആ പേര് പിന്നീട് ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്നതായിരുന്നു എന്നദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല.

രക്തം കുടിക്കുന്നവരെ കുറിച്ചുള്ള കഥകൾ ആ സമയത്ത് പ്രചരിക്കപ്പെട്ടിരുന്നു എന്ന വാർത്ത നോവലിന്റെ വിശ്വാസ്യത ഉറപ്പായും കൂട്ടിയിട്ടുമുണ്ടാകും. എന്തായാലും പത്തു വർഷത്തോളം എടുത്തു ബ്രാമിന് തന്റെ വിഖ്യാത രചന എഴുതി പൂർത്തിയാക്കാൻ. 'ദ അൺ-ഡെഡ്' എന്ന പേരിലായിരുന്നു ആദ്യം പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും പിന്നീട് ഡ്രാക്കുള എന്ന പേരിലേക്ക് തന്നെ മാറുകയായിരുന്നു. ഒടുവില്‍ 1897 ല്‍ ആ നോവല് ‍- ഡ്രാക്കുള പുറത്തു വന്നു. രക്തദാഹിയായ ആ പ്രഭു ലോകമനസ്സിലെ പേടിസ്വപ്‌നമായി മാറി. ഒരു ഡയറിക്കുറിപ്പിന്‍റെ മാതൃകയില്‍ പഴയ കത്തുകളും പത്രക്കുറിപ്പുകളുമൊക്കെ ചേര്‍ത്തൊരുക്കിയ ഡ്രാക്കുള പുതിയൊരു അനുഭവമായിരുന്നു.എക്കാലത്തെയും ഹൊറര്‍ നോവലുകളില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കൃതിയാണ് ഡ്രാക്കുള. കാലമേറെക്കഴിഞ്ഞിട്ടും നൂറുകണക്കിന് ഹൊറര്‍ നോവലുകള്‍ എഴുതപ്പെട്ടിട്ടും ഇന്നും അത്തരം നോവലുകളുടെ ഗണത്തില്‍ ഡ്രാക്കുള ഉന്നത ശീര്‍ഷത്തോടെ നിലകൊള്ളുന്നു. വിശ്രമില്ലാത്ത എഴുത്തും നിരന്തരയാത്രകളും സ്റ്റോക്കറെ നീണ്ടകാലത്തെ രോഗാവസ്ഥയ്ക്കടിപ്പെടുത്തി. 1912 ഏപ്രില്‍ ഇരുപതിന് അദ്ദേഹത്തിന്റെ ജീവിതത്തിന് പൂര്‍ണ്ണവിരാമം കുറിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    പി.എൽ. ദേശ്പാണ്ഡെ (ജന്മദിനം)

കാളിദാസ് സമ്മാനാർഹനായ മറാഠി നാടകകൃത്തും ഹാസ്യസാഹിത്യകാരനുമായിരുന്നു പി.എൽ. ദേശ്പാണ്ഡെ. സിനിമ, നാടക രംഗങ്ങളിലും പ്രശസ്തനായ ഇദ്ദേഹം അൻപതോളം കൃതികളുടെ രചയിതാവാണ്. പുരുഷോത്തം ലക്ഷ്മൺ ദേശ്പാണ്ഡെ എന്നാണ് പൂർണമായ പേര്

1919 നവംബർ 8-ന് മുംബൈയിൽ ജനിച്ചു. എം.എ., എൽഎൽ.ബി. ബിരുദങ്ങൾ നേടി. ആകാശവാണിയിൽ പ്രക്ഷേപകൻ, ടി.വി. പ്രൊഡ്യൂസർ, ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൊഫസ്സൽ കോളജുകളിൽ അധ്യാപകൻ, പ്രിൻസിപ്പൽ എന്നീ തസ്തികകളിലും സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ പദവിയിലും സേവനമനുഷ്ഠിച്ചു.തുച്ഛേ അഹേ തുച്ഛ്യപാശി (ഓരോരുത്തർക്കും അവരവർക്കുള്ളത്) എന്ന കോമഡിയാണ് ദേശ്പാണ്ഡെയെ പ്രശസ്തനാക്കിയത്. പതിനഞ്ച് പതിപ്പുകൾ ഇറങ്ങിക്കഴിഞ്ഞ ഈ നാടകത്തിൽ മൂന്ന് രംഗങ്ങളുണ്ട്. മുഖ്യ കഥാപാത്രമായ കാകാ സാഹേബ് അറുപത് വയസ്സുള്ള അവിവാഹിതനാണ്. ഒരു നല്ല ജീവിതം കാംക്ഷിക്കുന്ന അദ്ദേഹം ചെന്നുപെടുന്ന ചില ഊരാക്കുടുക്കുകൾ ഹാസ്യാത്മകമായി ചിത്രീകരിക്കുന്നു ഇതിൽ. വെറും വാക്കുകളിൽ നിന്നല്ലാതെ ജീവിതസന്ദർഭങ്ങളുടെ ചിത്രീകരണത്തിലൂടെ യഥാർഥ ഹാസ്യം സൃഷ്ടിക്കാൻ നാടകകൃത്തിന് കഴിയുന്നുണ്ട്.നല്ല നടൻ കൂടിയായ ഇദ്ദേഹം ബാതാത്യാച്ഛിചാവൽ എന്ന നാടകത്തിലെ ഏകാംഗ അഭിനയത്തിലൂടെയും പ്രശസ്തനായി. യൂറോപ്യൻ നാടകങ്ങളുടെ പരിഭാഷകളും അനുവർത്തനങ്ങളും ഈ നാടകകൃത്ത് ഏറെ നടത്തിയിട്ടുണ്ട്. അനേകം മറാഠി നാടകങ്ങൾക്കും സിനിമകൾക്കും തിരക്കഥ രചിക്കുകയും സംവിധാനവും സംഗീതസംവിധാനവും നിർവഹിക്കുകയും ചെയ്തു. ഖഗീർഭാരതി, നാസ്തി ഉത്തരോവ്, ഹാസവാനുക് എന്നിവ ദേശ്പാണ്ഡെയുടെ ഹാസ്യ ഉപന്യാസങ്ങളുടെ സമാഹാരങ്ങളും അപൂർവായ്, വംഗചിത്രേ എന്നിവ സഞ്ചാരസാഹിത്യകൃതികളും വ്യക്തിഅനിവല്ലി, ഗാനഗോട്ട് എന്നിവ തൂലികാചിത്രങ്ങളുടെ സമാഹാരവുമാണ്. ഹെമിങ്വേയുടെ കിഴവനും കടലും ഇദ്ദേഹം മറാഠിയിലേക്ക് വിവർത്തനം ചെയ്തു.നീണ്ടകാലത്തെ നാടക-സിനിമാ രംഗത്തെ പ്രവർത്തനങ്ങളെ അധികരിച്ച് ഇദ്ദേഹത്തിന് അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ് സമ്മാൻ, സാഹിത്യഅക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, മഹാരാഷ്ട്രാഭൂഷൺ, സംഗീത അക്കാദമി ഫെലോഷിപ്പ്, രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയുടെ ഓണററി ഡി.ലിറ്റ്., കേന്ദ്ര സർക്കാരിന്റെ പദ്മഭൂഷൺ എന്നിവ അവയിൽപ്പെടുന്നു. 2000 ജൂൺ 12 -ന് പൂനെയിൽ ഇദ്ദേഹം അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


♛♛♛♛♛♛♛♛♛   09-11-2018   ♛♛♛♛♛♛♛♛♛♛

മുഹമ്മദ് ഇഖ്‌ബാൽ (ജന്മദിനം)

ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഉർദു-പേർഷ്യൻ കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവുമായിരുന്നു അല്ലാമ മുഹമ്മദ് ഇഖ്ബാൽ  (1877 നവംബർ 9 - 1938 ഏപ്രിൽ 21). ഇന്നത്തെ പാകിസ്താനിലെ സിയാൽകോട്ടിൽ ജനനം. നാഥു എന്നറിയപ്പെട്ടിരുന്ന ശൈഖ് നൂർ മുഹമ്മദാണ് പിതാവ്. മാതാവ് ഇമാം ബീബി. നൂർ മുഹമ്മദ് മതഭക്തനും കുലീനനും ബുദ്ധിമാനുമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത അദ്ദേഹം 'ഖാദിരിയ്യ ത്വരീഖത്തിലെ' (ഒരു സൂഫി മഠം) ശൈഖ് (പണ്ഡിതശ്രേഷ്ഠൻ) ആയിരുന്നു.നിരക്ഷരനായ തത്ത്വജ്ഞാനി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മാതാവും മതഭക്തയായിരുന്നു. രണ്ട് ആൺ മക്കളും നാല് പെൺ മക്കളുമായിരുന്നു ശൈഖ് നൂർ മുഹമ്മദിനും ഇമാം ബീബിക്കുമുണ്ടായിരുന്നത്.

സൂഫി ഗൃഹാന്തരീക്ഷം പകർന്നേകിയ ശിക്ഷണം തന്നെയയിരുന്നു ഇക്ബാലിന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം. പിന്നീട് ഗുലാം ഹസന്റെ മദ്രസയിൽ ഖുർ ആൻ പഠനത്തിന് ചേർന്നു. തുടർന്ന് സയ്യിദ് മീർ ഹസൻ ശായുടെ മക്തബിൽ അറബി, പേർഷ്യൻ ഭാഷകളുടെ പ്രാഥമിക പഠനമാരംഭിച്ചു. മക്തബിലെ മൂന്ന് വർഷത്തെ പഠനത്തിന് ശേഷം ഇക്ബാൽ സ്കോച് മിഷന്റെ സ്കൂളിൽ പ്രവേശിച്ചു. 1893-ൽ മെഡൽ നേടി ഹൈസ്കൂൾ പാസ്സായി. തുടർന്ന് ലാഹോറിലെ ഗവണ്മെന്റ് കോളേജിൽ ബി.എ ക്ക് ചേർന്നു. ബി.എ ക്ക് ശേഷം അവിടെനിന്നുതന്നെ 1899-ൽ എം.എ. ഫിലോസഫി നേടി. തുടർന്ന് ലാഹോറിലെ ഓറിയന്റൽ കോളേജിൽ അറബി റീഡറായി അദ്ധ്യാപനം ആരംഭിച്ചു. 1901ൽ ലാഹോറിലെ ഗവണ്മെന്റ് കോളേജിൽ താൽക്കാലികമായി ഇംഗ്ലിഷ് അദ്ധ്യാപകനായി. 1905ൽ ലണ്ടനിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു. ജർമനിയിലെ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും 1907-ൽ പി.എച്ച്.ഡിയും നേടി. ഇദ്ദേഹം ഉർദുവിൽ രചിച്ച "സാരെ ജഹാൻ സെ അച്ഛാ" ഇന്ത്യയിൽ ഇന്നും പ്രശസ്തമായ ഒരു ദേശഭക്തിഗാനമാണ് രചയിതാവ് ഈവിധം ഗാനത്തിന്റെ അടിസ്ഥാന സങ്കല്പനങ്ങളെ നിരാകരിച്ചെങ്കിലും സാരെ ജഹാൻ സെ അച്ഛാ ഇൻഡ്യയിൽ ഒരു നൂറ്റാണ്ടിലേറെക്കാലമായി ജനപ്രിയ ഗീതമായി തുടരുന്നു. മഹാത്മാഗാന്ധി 1930-കളിൽ യെർവാദാ ജയിലിൽ തടവിൽ കഴിയവേ ഈ ഗാനം നൂറിലേറെത്തവണ പാടിയതായി പറയപ്പെടുന്നു. 1950-ൽ സിത്താർ മാന്ത്രികനായ രവി ശങ്കർ‍ ഈ ഗാനത്തെ ചിട്ടപ്പെടുത്തുകയും ലതാ മങ്കേഷ്കർ ഇതു പാടുകയും ചെയ്തു. ഇതിലെ 1,3,4,6 എന്നീ ഈരടികൾ ഇൻഡ്യയിൽ അനൌദ്യോഗികമായ ദേശീയ ഗാനമായി മാറി. ഇൻഡ്യയിലെ കരസേനയുടെ ഔദ്യോഗിക മാർച്ച് ആയും ഈ ഗാനം അംഗീകരിക്കപ്പെട്ടു . 1934ൽ ഇക്ബാൽ രോഗബാധിതതനായി 1938ൽ ഏപ്രിൽ 21നു കാലത്ത് 5 മണിക്ക് അദ്ദേഹം നിര്യാതനായി. ലാഹോറിലെ ബാദ്ശാഹി മസ്ജിദിനു സമീപം അദ്ദേഹത്തെ കബറടക്കി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

     കേശവ് കർവെ (ചരമദിനം)

മഹർഷി ഡോ. ധോൻഡൊ കേശവ് കർവെ (ഏപ്രിൽ 18, 1858 - നവംബർ 9, 1962)ഭാരതത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നല്കുന്നതിലും വിധവകളുടെ പുനർ വിവാഹത്തിനും വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനാണ്‌ കർവെ. ഇന്ത്യൻ ഗവണ്മെന്റ്, അദ്ദേഹം നൂറു വയസ്സ് തികച്ച വർഷമായ 1958-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നല്കി ബഹുമാനിച്ചു.ഭാരതരത്നം കിട്ടിയ പ്രായമേറിയ വ്യക്തിയാണ്‌ ഇദ്ദേഹം.അദ്ദേഹത്തിന്‌ 14 വയസ്സായപ്പോൾ എട്ട് വയസ്സുകാരിയായിരുന്ന രാധാഭായിയുമായുള്ള വിവാഹം നടന്നു. 1891-ൽ 27-ആമത്തെ വയസ്സിൽ രാധാഭായി മരണമടഞ്ഞു. രണ്ട് വർഷത്തിനുശേഷം വിധവയായ ഗോദുബായിലെ അദ്ദേഹം വിവാഹം കഴിച്ചു. 1891-1914 കാലഘട്ടത്തിൽ അദ്ദേഹം പൂണെയിലെ ഫർ‌ഗൂസൻ കോളേജിൽ ഗണിതശാസ്ത്രാദ്ധ്യാപകനായിരുന്നു.ഇന്ത്യയിലെയും തെക്ക്-കിഴക്ക് ഏഷ്യയിലെയും ആദ്യത്തെ വനിത സർവകലാശാലയുടെ സ്ഥാപകനാണ്‌ ഇദ്ദേഹം .1893-ൽ, വിധവാവിവാഹം പ്രോൽ‌സാഹിപ്പിക്കാനും വിധവകളുടെ കുട്ടികളെ സഹായിക്കാനും അദ്ദേഹം വിധവാ-വിവാഹോത്തേജക്-മണ്ഡൽ സ്ഥാപിച്ചു, 1895-ൽ ഈ സ്ഥാപനത്തിന്റെ പേർ വിധവാ-വിവാഹ-പ്രതിബന്ധ-നിവാരക്-മണ്ഡലി എന്ന് മാറ്റി.അദ്ദേഹത്തെ ആദരസൂചകമായി ‘മഹർഷി’ എന്നും, അദ്ദേഹത്തിന്റെ മാതൃഭാഷയായ മറാത്തിസംസാരിക്കുന്നവർ അണ്ണാ എന്നും വിളിച്ചുപോരുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

     ലോക ഉര്‍ദു ഭാഷദിനം

നവംബര്‍ 9 ലോക ഉര്‍ദു ഭാഷാ ദിനമായി ആചരിക്കുകയാണ്. വിശ്വ മഹാകവിയും ദാര്‍ശനികനുമായിരുന്ന ഡോ. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജന്‍മദിനത്തിനമാണ് ഉര്‍ദു ഭാഷാ ദിനമായി ആചരിക്കുന്നത്. സാഹിത്യ സമ്പുഷ്ടവും താളാത്മകവുമായ ഉര്‍ദു ഭാഷയുടെ പ്രചാരവും പരിപാലനവുമാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഇന്ത്യയില്‍ ജനിച്ച്, വളര്‍ന്നു വികാസം പ്രാപിച്ച ഭാഷയാണ് ഉര്‍ദു. ലോകത്ത് നാലു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയാണിത്. ഏകദേശം 50 കോടി മനുഷ്യരുടെ സംസാരം ഉര്‍ദു ഭാഷയിലാണ്. ലോക ഭാഷകളില്‍ പതിനേഴാം സ്ഥാനമുണ്ട്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ഈ ഭാഷയ്ക്ക് അനല്‍പമായ സ്വാധീനമാണുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഒന്നാം ഭാഷയും പലയിടത്തും രണ്ടാം ഭരണഭാഷയുമാണ്.വളര്‍ന്നു വികാസം പ്രാപിച്ച ഭാഷയാണ് ഉര്‍ദു. ലോകത്ത് നാലു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയാണിത്. ഏകദേശം 50 കോടി മനുഷ്യരുടെ സംസാരം ഉര്‍ദു ഭാഷയിലാണ്. ലോക ഭാഷകളില്‍ പതിനേഴാം സ്ഥാനമുണ്ട്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ഈ ഭാഷയ്ക്ക് അനല്‍പമായ സ്വാധീനമാണുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഒന്നാം ഭാഷയും പലയിടത്തും രണ്ടാം ഭരണഭാഷയുമാണ്.ഉര്‍ദു എന്നാല്‍ തുര്‍ക്കി ഭാഷയില്‍ പട്ടാളം, കൂട്ടം, താവളം, ചക്രവര്‍ത്തിയുടെ സൈന്യത്തോടൊപ്പം തങ്ങുകയോ സഞ്ചരിക്കുകയോ ചെയ്യുന്ന അങ്ങാടി എന്നൊക്കെ അര്‍ഥമുണ്ട്. സൈനികരും വ്യാപാരികളും പരസ്പര സമ്പര്‍ക്കത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന ഭാഷ എന്ന നിലക്കായിരിക്കും ഉര്‍ദു എന്ന പേരു വന്നത്. പേരുപോലെ രൂപത്തിലും ഇതിനൊരു പട്ടാള ചിട്ടയുണ്ട്. ഉര്‍ദു അക്ഷരങ്ങള്‍ മാത്രം നോക്കുമ്പോള്‍ തലയില്‍ തൊപ്പിവച്ച പട്ടാളക്കാര്‍ ക്യൂ നില്‍കുന്നതായി തോന്നും.ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയാണ് ഉര്‍ദുഭാഷയുടെ ജന്മദേശം. ക്രിസ്താബ്ദം 13- ാം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയില്‍ നിന്നു വന്ന കുടിയേറ്റക്കാരും സൈനികരും സ്വദേശീയരായ കച്ചവടക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയതോടെ, പ്രദേശത്തെ ഭാഷയായ ഖഡീബോലിയില്‍ തുര്‍ക്കി, അറബി, പേര്‍ഷ്യന്‍ വാക്കുകളും പ്രയോഗങ്ങളും കടന്നു കൂടി. ഇത് പുതിയ ഒരു ഭാഷയായി ഉരുത്തിരിഞ്ഞു. ഈ നൂതന ഭാഷ ഉര്‍ദു എന്ന പേരില്‍ അറിയപ്പെട്ടു.

സബാനെ ഹിന്ദിവി ( ഇന്ത്യന്‍ ഭാഷ), സബാനെ ദഹ്‌ലവി ( ഡല്‍ഹി ഭാഷ), ഹിന്ദുസ്ഥാനി, ദഖിനി, രേഖ്ത തുടങ്ങിയ പല പേരുകളിലും ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടു. എന്നാല്‍ 1750 നു ശേഷമാണ് ഉര്‍ദു എന്ന പേര് വിഖ്യാതമായത്. മുഗള്‍ചക്രവര്‍ത്തിമാരുടെ ഭരണ കാലഘട്ടത്തിലാണ് ഉര്‍ദു ഭാഷ വളര്‍ന്നു വികസിച്ചത്. മീര്‍സാ ഗാലിബ്, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ തുടങ്ങിയ എഴുത്തുകാര്‍ പിന്നീട് ഇത് ഏറ്റെടുക്കുകയുണ്ടായി.ഹിന്ദിയും ഉര്‍ദുവും ഭായി ഭായി ആണ്. അഥവാ ഖഢീബോലി എന്ന പ്രാദേശികഭാഷയില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ഇവ രണ്ടും. അക്ഷരമാലയിലും ലിപി യിലും മാത്രമേ ഹിന്ദിയും ഉര്‍ദുവും പ്രകടമായ വ്യത്യാസമുള്ളൂ. 

ഹിന്ദി ബ്രഹ്മി ലിപിയില്‍നിന്നുമുണ്ടായ ദേവനാഗിരി ലിപി ഉപയോഗിച്ചപ്പോള്‍ ഉര്‍ദു എഴുതാന്‍ തുടങ്ങിയത് പേര്‍ഷ്യന്‍- അറബി ലിപിയിലായി എന്നു മാത്രം. പക്ഷെ, മുസ്‌ലിം ഭാഷയായ അറബി ലിപി ഉര്‍ദു സ്വീകരിച്ചതോടെ ഹിന്ദി സംസ്‌കൃത പാരമ്പര്യത്തോടടുത്തു. ഒപ്പം ഹിന്ദിയുടെ പുനരുദ്ധാനം ആര്യസമാജക്കാരും കൂട്ടരും ഏറ്റെടുത്തതോടെ അകല്‍ച്ചയുടെ ആഴം കൂടി. അവസാനം ഹിന്ദി – ഉര്‍ദു വിഷയത്തില്‍ മഹാത്മാ ഗാന്ധിജിക്കു വരെ ഇടപെടേണ്ടി വന്നു. 

ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ഭാഷയായി ദേവനാഗിരി ലിപിയിലും ഉര്‍ദു ലിപിയിലും എഴുതപ്പെടുന്ന ‘ഹിന്ദുസ്ഥാനി’ ഇന്ത്യയുടെ പൊതുഭാഷയാകാമെന്ന നിര്‍ദേശമുണ്ടായി. പിന്നീട് ഹിന്ദി പൊതുഭാഷയാവുകയും ദേവനാഗിരി ലിപി ദേശീയ ഭാഷയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.ഇന്ത്യയും, പാക്കിസ്ഥനും പുറത്തിറക്കിയ ഉർദു ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   10-11-2018   ♛♛♛♛♛♛♛♛♛♛

മാർട്ടിൻ ലൂഥർ (ജന്മദിനം)

പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന (ജനനം: 10 നവംബർ 1483; മരണം 18 ഫെബ്രുവരി 1546) പുരോഹിതനും ദൈവശാസ്ത്രജ്ഞനും സർവകലാശാലാദ്ധ്യാപകനും സഭാനവീകർത്താവുമായിരുന്നു. മാർട്ടിൻ ലൂഥർ. പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉത്ഭവത്തിന് കാരണമായ ഇദ്ദേഹത്തിന്റെ ചിന്തകൾ പാശ്ചാത്യക്രിസ്തീയതയുടേയും, പാശ്ചാത്യ സംസ്കാരത്തിന്റെ തന്നെയും ഗതിയെ മാറ്റിമറിച്ചു. റോമൻ കത്തോലിക്ക സഭയുടെ വിശ്വാസാചാരങ്ങളിൽ പലതും ബൈബിളിന്‌ നിരക്കാത്തതാണെന്നായിരുന്നു‌ ഇദ്ദേഹത്തിന്റെ നിലപാട്. മതപരമായ ആധികാരികതയുടെ ഏകമാത്രമായ ഉറവിടം വേദപുസ്തകമാണെന്നു വാദിച്ച ഇദ്ദേഹം മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തു. യേശുവിന്റെ നാമത്തിൽ ജ്ഞാനസ്നാനം ലഭിച്ചവരെല്ലാം പുരോഹിത വർഗ്ഗമാണെന്നും ഇദ്ദേഹം വാദിച്ചു. ലൂഥറിന്റെ അഭിപ്രായത്തിൽ, നിത്യരക്ഷ ദൈവത്തിൽനിന്നുള്ള സൗജന്യ ദാനമാണ്. അത് നന്മപ്രവർത്തികളിലൂടെ നേടാവുന്നതല്ല. യഥാർത്ഥ പശ്ചാത്താപവും യേശുവാണ് രക്ഷകൻ എന്ന വിശ്വാസവുമാണ് അതിലേയ്ക്കുള്ള വഴി. പാപമോചനത്തിനായി പള്ളിക്ക് സംഭാവനകൾ നൽകുന്നതിനോടുള്ള എതിർപ്പിലായിരുന്നു, സഭയിലെ വ്യവസ്ഥാപിത നേതൃത്വത്തിനെതിരായുള്ള ലൂഥറുടെ കലാപത്തിന്റെ തുടക്കം.

ഒരു ജർമ്മൻ ദേശീയവാദി കൂടി ആയിരുന്ന ലൂഥർ, ആരാധനയിലും മതപ്രബോധനങ്ങളിലും ലത്തീനിനു പകരം തദ്ദേശീയമായ ഭാഷകളുടെ ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുകയും ബൈബിളിനെജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. വിവർത്തനകലയിൽ പ്രാമാണികമായ നിയമങ്ങൾ കൊണ്ടുവന്ന ഈ പരിഭാഷ, ജർമ്മൻ ഭാഷയിലും സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തി. ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷയായ കിങ് ജെയിംസ് ബൈബിളിനേയും ലൂഥറിന്റെ ജർമൻ വിവർത്തനം സ്വാധീനിച്ചു. ലൂഥർ രചിച്ച കീർത്തനങ്ങൾ, ക്രിസ്തീയ സഭകളിൽ ആരാധനാസമൂഹം ഒത്തുചേർന്ന് ഗാനങ്ങൾ ആലപിക്കുന്ന സമ്പ്രദായത്തിന്റെ വളർച്ചക്ക് വഴിയൊരുക്കി. കാഥറീന വോൺ ബോറ എന്ന മുൻ കന്യാസ്ത്രീയുമായുള്ള ലൂഥറുടെ വിവാഹം, പ്രൊട്ടസ്റ്റന്റ് സഭകളിൽ പുരോഹിതരുടെ വിവാഹത്തിന് തുടക്കംകുറിച്ചു, 1507-ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട ലൂഥർ, 1508-ൽ വിറ്റൻബർഗ്ഗ് സർവകലാശാലയിൽ ദൈവശാസ്ത്രാദ്ധ്യാപകനായി. അതേവർഷം അദ്ദേഹത്തിന് ബൈബിൾ പഠനത്തിലും, 1509-ൽ പീറ്റർ ലൊംബാർഡിന്റെ "സെന്റൻസുകൾ" എന്ന കൃതിയിലും ബിരുദങ്ങൾ ലഭിച്ചു. 1512 ഒക്ടോബർ 19-ന് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടിയ ലൂഥർ, വിറ്റൻബർഗ് സർവകലാശലയിലെ തിയോളജിക്കൽ ഫാക്കൽറ്റിയിൽ ബൈബിൾ പണ്ഡിതൻ(Doctor in Bible) എന്ന നിലയിൽ സ്വീകരിക്കപ്പെട്ടു. ജീവിതാവസാനം വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു ആഹ്ലാദകരമായ ഒരു വിരുന്നിൽ പങ്കെടുത്ത അദ്ദേഹത്തിന് അടുത്ത പ്രഭാതത്തിൽ കടുത്ത വയറ്റിൽ-വേദന തുടങ്ങി. താമസിയാതെ (1546 ഫെബ്രുവരി 18-ന്) അദ്ദേഹം മരിച്ചു. വിറ്റൻബർഗ്ഗിലേക്കു കൊണ്ടുപോയ ലൂഥറുടെ മൃതദേഹം, 29 വർഷം മുൻപ് അദ്ദേഹം, 95 വാദങ്ങൾ വാതിലിൽ തറച്ച് പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ട അവിടത്തെ ദേവാലയത്തിൽ സംസ്കരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

     ചൈന വന്മതില്‍

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള മതിലാണ് ചൈനയിലെ വന്മതില്‍. മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ്  ഇത്.1970 നവംബർ 10 ന്- ഈ വന്മതിൽ ആദ്യമായി വിദേശസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. ശാഖകളടക്കം 6325 കി.മീ. നീളമുള്ള വന്മതിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവാണ്ഉയരം 4.57 മുതല്‍ 9.2 വരെ മീറ്ററും കനം 9.75 മീറ്ററും ആണ്.B.C.221 ല്‍ നിര്‍മ്മാണമാരംഭിച്ച ഈ മതില്‍ പൂര്‍ത്തിയാക്കാന്‍ 15 വര്‍ഷം വേണ്ടി വന്നു.കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.ഇത്തരം ഒരു കൂറ്റന്‍ മതില്‍ നിര്‍മ്മിച്ചത് എന്തിനു വേണ്ടി ?
ചൈനയുടെ വടക്കന്‍ പ്രവിശ്യയിലുള്ളവര്‍ക്ക് ചൈനാസാമ്രാജത്തിലെൊരു കണ്ണുണ്ടൊയിരുന്നു.5 ദശാബ്ദത്തോളം അവര്‍ ചൈനയിലെ ജനങളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.ഈ സ്ഥിതി അവസാനിപ്പിക്കണമെന്ന് ചിന്‍-ഷി-ഹു വാങ് ദൃഡനിശ്ചയം ചെയ്തു.വടക്കന്‍ പ്രവിശ്യയിലുള്ളവര്‍ രാജകുടുംബത്തിന്റെ നാശത്തിനിടയാക്കും എന്ന ഒരു അരുളപ്പാട് സ്വപ്ത്തില്‍ ലഭിച്ചതോടെ അദ്ദേഹത്തിന്റെ ഭീതി വര്‍ദ്ധിച്ചു.ശത്രുക്കള്‍ കുതിരപ്പുറത്തായിരുന്നു ആക്രമണത്തിനെത്തിയിരുന്നത്.അങനെ വന്നാല്‍ ഒരു മതില്‍ പണിത് അവരെ തടയാമെന്ന് അദ്ദേഹം കരുതി.
അങനെ മതിലിന്റെ പണി തുടങി.ഷാംങ് ഹൈവാന്‍ എന്ന സ്ഥലത്തു നിന്നാണ് അത് ആരംഭിച്ചത്.ഭിത്തി നീണ്ടു പോകുന്തോറും ചൊരയൊഴുകിയ നിരവധി സംഭവങള്‍ നടന്നു.മതില്‍ പൂര്‍ത്തീകരിക്കണമെന്ന മോഹം രാജാവിന് വര്‍ദ്ധിച്ചതോടെ അദ്ദേഹത്തിന്റെ മനുഷ്യത്വം തീരെയില്ലാതായിത്തീര്‍ന്നു.എകദേശം പതിനായിരക്കണക്കിനാളുകള്‍ വന്മതിലിന്റെ നിര്‍മ്മാണ രംഗത്ത് മൃഗങളെപ്പോലെ പണിയെടുത്തിരുന്നു.മതിലിന്റെ നിര്‍മ്മാണ സമയത്ത് ആരും വിശ്രമിക്കാന്‍ പാടില്ല എന്നായിരുന്നു ചക്രവര്‍ത്തിയുടെ കല്പന.ആരെന്കിലും ഇടയ്ക്ക് വിശ്രമിച്ചാല്‍ പിന്നെ വന്മതിലിനുള്ളില്‍ നിത്യ വിശ്രമം കൊള്ളാം. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനോ ദാഹിച്ചു വലയുന്നവര്‍ക്ക് ഒരിറ്റു വെള്ളം കൊടുക്കുന്നതിനോ ആരും തന്നെയുണ്ടായിരുന്നില്ല.മൃതദേഹം മറവ് ചെയ്യാന്‍ പ്രത്യേക ചടങുകളുണ്ടായിരുന്നില്ല.മതിലിനു വേണ്ടി കുഴിക്കുന്ന കുഴികളിലാണ് മിക്ക ആളുകളേയും അടക്കം ചെയ്തിരുന്നത്.അതിന് മുകളില്‍ വീണ്ടും മതില്‍ പണിതുയര്‍ത്തിയിരുന്നു.ചുരുക്കത്തില്‍ കല്ലുകള്‍ക്കൊപ്പം മനുഷ്യരും മൃതശരീരങളും മതിലിന് ഇഷ്ടികകളായി.മതിലിനു വേണ്ടി ഉപയോഗിക്കേണ്ട കല്ലുകള്‍ ചെത്തി വളരെ മിനുസമുള്ളതാക്കി തീര്‍ക്കണം എന്നൊരു ജോലിയുണ്ടായിരുന്നു.അതില്‍ ഒരു ചെറിയ പിഴവു പറ്റിയാല്‍ രാജകിംന്കരന്മാര്‍ ജോലിക്കാരെ വളരെയധികം പീഡിപ്പിക്കും.അനേകം താഴ്വരകളും ഗര്‍ത്തങളും ഈ മതില്‍ വര്‍ഷങള്‍ കൊണ്ട് പിന്നിട്ടു.ഇന്നത് ലോകാത്ഭുതങളുടെ പട്ടികയില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ ചക്രവര്‍ത്തി ഭയപ്പെട്ടതു തന്നെ സംഭവിച്ചു എന്നത് നിര്‍ഭാഗ്യകരമായ ചരിത്രമാണ് വന്മതിലിന്റെ പലഭാഗങളും കാലക്രമത്തില്‍ തകര്‍ന്നടിഞപ്പോള്‍ മംഗോളുകള്‍ക്ക് ചൈനയെ ആക്രമിക്കാന്‍ അവസരം ലഭിച്ചു.ഇന്നും വന്മതിലിന്റെ പല ഭാഗങളും തകര്‍ന്ന നിലയിലാണ്.ചന്ദ്രനിൽനിന്ന് മനുഷ്യന് കാണാവുന്ന ഭൂമിയിലെ ഒരേ ഒരു structureആണ് ചൈനയിലെ വൻമതിൽ എന്ന് പലയിടത്തും പറഞ്ഞുകേട്ടിട്ടുണ്ട്. അത് ശരിയല്ല. നിലത്തുകിടക്കുന്ന തലനാരിഴയെ മൂന്നു കിലോമീറ്റർ അകലെ നിന്ന് നോക്കിക്കാണാൻ ശ്രമിക്കുന്നതിന് തുല്യമായിരിക്കും ഇത്.ചൈനയിലേക്ക് വിദേശസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നാണ് വന്മതിൽ.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    സുരേന്ദ്രനാഥ് ബാനർജി (ജന്മദിനം)

ബ്രീട്ടീഷ് ഭരണകാലത്തെ ആദ്യകാല ഇന്ത്യൻ രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു സർ സുരേന്ദ്രനാഥ് ബാനർജി. (10 നവംബർ 1848 – 6 ഓഗസ്റ്റ് 1925).ആദ്യകാല ഇന്ത്യൻ രാഷ്ട്രീയ സംഘടനകളിലൊന്നായ ഇന്ത്യൻ നാഷണൽ അസോസിയേഷൻ സ്ഥാപിച്ച അദ്ദേഹം പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായി.സുരേന്ദ്രനാഥ ബാനർജിയെ അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി രാഷ്ട്രഗുരു എന്നും വിശേഷിപ്പിക്കാറുണ്ട്.

കൊൽക്കത്തയിൽ ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് സുരേന്ദ്രനാഥ് ബാനർജി ജനിച്ചത്. ദുർഗ ചരൺ ബാനർജി എന്ന ഡോക്ടറായിരുന്നു പിതാവ്. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ബാനർജി 1868 ൽ ഇന്ത്യൻ സിവിൽ സർവീസ് പൂർത്തിയാക്കാൻ ഇംഗ്ലണ്ടിലേക്ക് പോയി. ഇന്ത്യൻ ബ്രൂക്ക് എന്നും അറിയപ്പെടുന്ന അദ്ദേഹം  ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയ്ക്ക് യോഗ്യത നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. ജന്മനാട്ടിലെ സിൽഹെറ്റിലെ ഒരു തസ്തികയിലേക്ക് നിയമിക്കപ്പെട്ടു; എന്നിരുന്നാലും, 1874-ൽ ചെറിയതും അശ്രദ്ധവുമായ നടപടിക്രമ പിശകിന് അദ്ദേഹത്തെ പുറത്താക്കി.

പുനസ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു, പിരിച്ചുവിട്ട സിവിൽ സർവീസുകാരനെന്ന നിലയിൽ ബാറിൽ പ്രവേശനം നിഷേധിച്ചു. താൻ ഇന്ത്യക്കാരനായതിനാൽ വിവേചനം നേരിട്ടതായി ബാനർജിക്ക് തോന്നി.
രാഷ്ട്രീയ പ്രക്ഷോഭം, മീറ്റിംഗുകൾ, നിവേദനങ്ങൾ, നിയമനിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ ബാനർജി വിശ്വസിച്ചു. ഒരു സാമൂഹികവും മതപരവുമായ പരിഷ്കർത്താവായ ബാനർജി വിധവ പുനർവിവാഹത്തിനും പെൺകുട്ടികളുടെ വിവാഹ പ്രായം വർദ്ധിപ്പിക്കാനും വാദിച്ചു.

ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൽപ്പനയും ഒരു പ്രാസംഗികനും സംവാദകനും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളും അദ്ദേഹത്തെ ഒരു മികച്ച പൊതുപ്രഭാഷകനും പാർലമെന്റിലെ പ്രധാന അംഗവുമാക്കി.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു ബാനർജി. രണ്ടു തവണ ബാനർജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1895 ലെ പൂനെ സമ്മേളനത്തിലും, 1902 ലെ അഹമ്മദാബാദ് സമ്മേളനത്തിലുമാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 1921 ൽ ബ്രിട്ടീഷുകാർ ബാനർജിയെ നൈറ്റ് ചെയ്തു. സുരേന്ദ്രനാഥ് ബാനർജിയുടെ മിതമായ വീക്ഷണം അദ്ദേഹത്തെ പ്രശസ്തി നഷ്ടപ്പെടുത്താൻ കാരണമായി, 1923 ലെ വോട്ടെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു.1923 ലെ തെരഞ്ഞെടുപ്പിലെ പരാജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു . 1925 ൽ പ്രസിദ്ധീകരിച്ച എ നേഷൻ ഇൻ മേക്കിംഗ് എന്ന പേരിൽ അദ്ദേഹം വ്യാപകമായി പ്രശംസ പിടിച്ചുപറ്റി . 192 ആഗസ്റ്റ് 6 ന് സുരേന്ദ്രനാഥ് ബാരക്പൂരിൽ വച്ച് അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   11-11-2018   ♛♛♛♛♛♛♛♛♛♛

അബുൽ കലാം ആസാദ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അവിസ്മരണീയമായ പങ്ക് വഹിച്ച ദേശീയ നേതാവായിരുന്ന ആസാദ്(നവംബർ 11, 1888 – ഫെബ്രുവരി 22, 1958).  യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ ശില്‍പ്പി, സ്വാതന്ത്ര്യത്തിന് മുമ്പ് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി കോണ്‍ഗ്രസ് പ്രസിഡന്റായ വ്യക്തി, ക്വിറ്റ് ഇന്ത്യാ സമരകാലത്തെ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്നീ പ്രത്യേകതകള്‍ സ്വന്തമാണ്. കവി, മതപണ്ഡിതന്‍, ദാര്‍ശനികന്‍, ബഹുഭാഷാ പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, ഭരണതന്ത്രജ്ഞന്‍ തുടങ്ങിയ നിലകളിലും തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഒട്ടേറെ അപൂര്‍വതകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ തീഷ്ണ ബുദ്ധിയും മതേതര കാഴ്ചപ്പാടുകളും ഇന്ത്യയുടെ അഭിജാതമായ സമരയാത്രകള്‍ക്ക് തിളക്കമേകി.

അബുല്‍ കലാം മുഹ്‌യുദ്ദീന്‍ അഹമ്മദ് എന്നായിരുന്നു മുഴുവന്‍ പേര്. അഫ്ഗാനിസ്ഥാനിലെ ഹെരാട്ടിയിലെ പണ്ഡിത കുടുംബത്തില്‍ നിന്നും ഇന്ത്യയിലെത്തിയതാണ് ആസാദിന്റെ കുടുംബം. വീട്ടിലും തൊട്ടടുത്തുമുള്ള പള്ളിയിലും ആയിരുന്നു ആസാദിന്റെ വിദ്യാഭ്യാസം. ആദ്യം പിതാവും പിന്നീട് മറ്റ് മതപണ്ഡിതരുമാണ് ആസാദിനെ പഠിപ്പിച്ചത്. പേര്‍ഷ്യന്‍, ഉറുദു, അറബിക്, ഹിന്ദി എന്നീ ഭാഷകളില്‍ ആസാദ് പ്രാവീണ്യം നേടി. തത്വചിന്ത, ഗണിതശാസ്ത്രം, ശാസ്ത്രം, ലോകചരിത്രം എന്നിവ പഠിപ്പിക്കാന്‍ പ്രത്യേകം അധ്യാപകരെ നിയമിച്ചിരുന്നു. പഠനത്തില്‍ ഏറെ സമര്‍ഥനായിരുന്ന ആസാദ് പതിനാറാമത്തെ വയസ്സില്‍ നിസാമി കോഴ്‌സ് പൂര്‍ത്തിയാക്കിയതോടെ പരമ്പരാഗത വിദ്യാഭ്യാസം അവസാനിച്ചു. (ആസാദിന്റെ സമപ്രായക്കാര്‍ 25ാം വയസ്സിലാണ് ഇത് പൂര്‍ത്തിയാക്കിയത്.) 18ാം വയസ്സില്‍ സുലൈഖ ബീഗത്തെ വിവാഹം കഴിച്ചു. 1912-ല്‍ അബുല്‍കലാം സ്വന്തമായി ഒരു പ്രസ് വാങ്ങി, ജൂണ്‍ ഒന്നിന് അല്‍ ഹിലാല്‍ എന്ന ഉറുദു പത്രം ആരംഭിച്ചു. കുട്ടിക്കാലം തൊട്ടേ കവിത എഴുതുമായിരുന്ന അദ്ദേഹം ആസാദ് എന്ന തൂലികാ നാമത്തിലാണ് എഴുതി തുടങ്ങിയത്. പതിനഞ്ച് വയസ്സായപ്പോള്‍ തന്നെ ധാരാളം ഗസലുകള്‍ എഴുതിയിരുന്നു അദ്ദേഹം.

1914ല്‍ അല്‍ഹിലാല്‍ നിരോധിക്കപ്പെട്ടപ്പോള്‍ അല്‍ ബലാഗ് എന്ന പേരില്‍ മറ്റൊരു പത്രം തുടങ്ങി. 1920 ജനുവരിയില്‍ ഡല്‍ഹിയില്‍ വെച്ച് മഹാത്മ ഗാന്ധിയെ ആദ്യമായി കണ്ടു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട് 1921 ഡിസംബറില്‍ ആസാദ് ജയിലിലായി. ജയില്‍ മോചിതനായ ശേഷം 1923 സെപതംബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനത്തില്‍ 35ാമത്തെ വയസ്സില്‍ അധ്യക്ഷത വഹിച്ചു. അങ്ങനെ ആസാദ് കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ആ സ്ഥാനം വഹിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണത്തിനര്‍ഹനായി. 1930ല്‍ ഉപ്പു നിയമം ലംഘിച്ചതിന് അറസ്റ്റിലായ അദ്ദേഹം മീററ്റ് ജയിലില്‍ ഒന്നരവര്‍ഷം തടവനുഭവിച്ചു. 1940ല്‍ രാംഗഡ് കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അധ്യക്ഷനായ അദ്ദേഹം 1946 വരെ ആ പദവിയില്‍ തുടരുകയും ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി കോണ്‍ഗ്രസ് പ്രസിഡന്റായ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് ബ്രിട്ടീഷ് ക്യാബിനറ്റ് മിഷനുമായി കോണ്‍ഗ്രസ് നടത്തിയ കൂടിയാലോചനകളുടെ നേതൃത്വം വഹിച്ചതും ആസാദായിരുന്നു.

പല കാര്യങ്ങളിലും ഇതരകോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധിജിയുടെ അഭിപ്രായങ്ങളോട് വിയോജിച്ചപ്പോഴും ഗാന്ധിജിയാണ് ശരിയെന്ന വാദക്കാരനായിരുന്നു അബുല്‍ കലാം. ഹിന്ദു- മുസ്‌ലിം ഐക്യം നാടിന് അനിവാര്യമാണെന്ന് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യാനന്തരം വിഭജനം മുഹമ്മദാലി ജിന്നയുടെ നിര്‍ദേശത്തെ ഗാന്ധിജിയെ പോലെ അബുല്‍ കലാമും ശക്തിയുക്തം എതിര്‍ത്തു. വിഭജനത്തെത്തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങള്‍ക്കിടയിലും മതസൗഹാര്‍ദത്തിന് അദ്ദേഹം പ്രവര്‍ത്തിച്ചു. 1946 ജൂണ്‍ 16ന് ജിന്ന ഉയര്‍ത്തിയ ഇന്ത്യാ വിഭജനം എന്ന ആശയത്തെ ആസാദ് എതിര്‍ക്കുകയും പ്രവിശ്യകള്‍ക്ക് സ്വയം ഭരണം നല്‍കാനുള്ള മിഷന്റെ തീരുമാനത്തെ പിന്താങ്ങുകയും ചെയ്തു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ ആസാദ് വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിയായി. ഇന്ത്യ വെട്ടിമുറിക്കപ്പെട്ടത് കണ്ട് വൃണിത ഹൃദയവുമായാണ് അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുത്തത്. പാക്കിസ്ഥാന് വേണ്ടിയുള്ള ജിന്നയുടെ ഡയറക്ട് ആക്ഷന്‍ ഡേ സമരം ഇന്ത്യ ഒട്ടാകെ വര്‍ഗീയ കലാപം ആളിക്കത്തിച്ചപ്പോള്‍ ബംഗാള്‍ മുതല്‍ ബീഹാര്‍ വരെ സഞ്ചരിച്ച് കലാപത്തിനറുതിയുണ്ടാക്കാന്‍ ശ്രമിച്ച ധീരദേശാഭിമാനിയാണ് അബുല്‍ കലാം ആസാദ്.
ഒടുവില്‍ പാക്കിസ്ഥാന്‍ യാഥാര്‍ഥ്യമായപ്പോള്‍ ഭാവിയില്‍ ആ രാജ്യം വീണ്ടും വിഭജിക്കപ്പെടുമെന്നും പട്ടാളഭരണത്തിന്റെ പിടിയിലാകുമെന്നും അദ്ദേഹം പ്രവചിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1958 ഫെബ്രുവരി 22ന് അന്തരിക്കും വരെ ആ പദവിയില്‍ തുടര്‍ന്നു. യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ കമ്മീഷന്‍, സെക്കന്‍ഡറി എജ്യുക്കേഷന്‍ കമ്മീഷന്‍ എന്നിവ നിയമിച്ച അദ്ദേഹം യൂണിവേഴ്‌സിറ്റ് ഗ്രാന്റ്‌സ് കമ്മീഷന് രൂപം നല്‍കാന്‍ മുന്‍കൈ എടുത്തു. 1953-ല്‍ രൂപം കൊണ്ട യൂ ജി സിക്ക് 1956ല്‍ പാര്‍ലിമെന്റ് ഒരു ആക്ടിലൂടെ അംഗീകാരം നല്‍കി. ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ സ്ഥാപിച്ചതും അദ്ദേഹമാണ്. സംഗീതനാടക അക്കാദമി (1953), ലളിതകലാ അക്കാദമി (1956) എന്നിവ രൂപം കൊണ്ടതും കലാമിന്റെ ശ്രമ ഫലമായിട്ടായിരുന്നു. ഐ ഐ ടി ക്ക് പേര് നിര്‍ദേശിച്ചതും അതിന്റെ തുടക്കക്കാരനും ആസാദായിരുന്നു. വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ വിദ്യാഭ്യാസത്തോടൊപ്പം കലകള്‍ക്കും സാഹിത്യത്തിനും അദ്ദേഹം ഏറെ പ്രാധാന്യം നല്‍കി.

പ്രധാനമന്ത്രി നെഹ്‌റുവിന്റെ വിശ്വസ്തനും ഉപദേശകനുമായ ആസാദ് ദേശീയ നയങ്ങള്‍ രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സാര്‍വത്രിക പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആസാദ് നടപ്പിലാക്കി. 1952 ലും 1957 ലും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസാദ് നെഹ്‌റുവിന്റെ സാമ്പത്തിക-വ്യാവസായിക നയങ്ങളെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റുള്ളവര്‍ക്കും വേണ്ടി നയങ്ങള്‍ രൂപവത്കരിക്കുകയും ചെയ്തു. 1956ല്‍ ഡല്‍ഹിയില്‍ നടന്ന യുനസ്‌കോ ജനറല്‍ കോണ്‍ഫറന്‍സില്‍ ആസാദ് പ്രസിഡന്റായിരുന്നു. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരതരത്‌നം 1992ലാണ് മരണാനന്തരബഹുമതിയായി അദ്ദേഹത്തിന് നല്‍കിയത്. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും പൈതഗോറസിന്റെയുമൊക്കെ തലത്തിലുള്ള ചിന്തകളും ദര്‍ശനങ്ങളുമാണ് വിദ്യയുടെ ചക്രവര്‍ത്തി എന്നു വിളിക്കാവുന്ന അബുല്‍ കലാം ആസാദിന്റേത് എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. 1958 ഫെബ്രുവരി 22 ന് ഇന്ത്യയുടെ ആ വീരപുത്രന്‍ അന്തരിച്ചു ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫിയോദർ  ദസ്തയേവ്‌സ്കി (ജന്മദിനം)

പ്രശസ്തനായ ഒരു റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഫിയോദർ മിഖായലോവിച്ച്‌ ദസ്തയേവ്‌സ്കി (നവംബർ 11, 1821 - ഫെബ്രുവരി 9, 1881). മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക്‌ ആവാഹിച്ച ദസ്തയേവ്‌സ്കി എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്നു പറയാം. 19, 20 നൂറ്റാണ്ടുകളിലെ റഷ്യൻ സമൂഹത്തിന്റെ സാംസ്കാരികവും രാഷ്ട്രീയത്തിന്റെയും സ്വാധീനമാണ് ഇദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നത്.

മോസ്കോയിലെ ഓൾഡ് സ്റ്റൈൽ എന്ന പട്ടണത്തിൽ മിഖായേൽ -മരിയ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായാണ്‌ ഫിയോദർ ജനിച്ചത്‌. പതിനാറാം വയസിൽ ക്ഷയരോഗത്തെത്തുടർന്ന് അമ്മ മരിച്ചു. അതിനുശേഷം ഫിയോദറിനെയും സഹോദരൻ മിഖായേലിനെയും സെന്റ് പീറ്റേഴ്സ്ബർഗിലുള്ളസൈനിക അക്കാദമിയിലേക്ക്‌ പഠനത്തിനയച്ചു. അധികം താമസിയാതെ ദസ്തയേവ്‌സ്കിയുടെ പിതാവും മരിച്ചു.

സാർ ചക്രവർത്തിക്കെതിരായ വിപ്ലവ ശ്രമങ്ങളുടെ പേരിൽ 1849-ൽ ഫയദോർ അറസ്റ്റു ചെയ്യപ്പെട്ടു. ഭരണകൂടത്തിനെതിരേ ഗൂഢാലോചന നടത്തിയെന്ന പേരിൽ അതേവർഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ദസ്‌തയേവ്‌സ്കിയെ സൈബീരിയയിലേക്ക്‌ നാടുകടത്തി. 1854-ൽ ശിക്ഷാകാലാവധിക്കു ശേഷം വീണ്ടും സൈനിക സേവനത്തിനു ചേർന്നു.

സൈനികനായി ഖസാഖ്‌സ്ഥാനിലെ സെമിപലാറ്റിൻസ്കിൽ കഴിഞ്ഞ അഞ്ചു വർഷമാണ്‌ ദസ്തയേവ്‌സ്കിയുടെ ജീവിതത്തെ മാറ്റിമറിച്ചത്‌. സ്വതന്ത്ര ചിന്താധാരകൾ വെടിഞ്ഞ അദ്ദേഹം തികഞ്ഞ കർക്കശക്കാരനും ഈശ്വരവിശ്വാസിയുമായി മാറി. സൈബീരിയയിലെ ഒരു യുദ്ധത്തടവുകാരന്റെ വിധവ മരിയയെ ഇതിനിടയിൽ അദ്ദേഹം വിവാഹം ചെയ്തിരുന്നു.

1860-ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ മടങ്ങിയെത്തിയ ദസ്തയേവ്‌സ്കി മൂത്ത സഹോദരനുമായിച്ചേർന്ന് സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്കു കടന്നു. എന്നാൽ 1864-ൽ ഭാര്യയും തൊട്ടടുത്ത്‌ സഹോദരനും മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ജീവിതം താളംതെറ്റി. കടത്തിനുമേൽ കടംകയറിയ ദസ്തയേവ്‌സ്കി ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി. ചൂതാട്ടത്തിനുവേണ്ട പണം കണ്ടെത്തുവാനായി ദസ്തയേവ്‌സ്കി തന്റെ ഏറ്റവും മികച്ച നോവലായ കുറ്റവും ശിക്ഷയും ധൃതിയിലാണ് എഴുതിത്തീർത്തത്‌. ചൂതാട്ടഭ്രമം ജീവിതത്തെ കശക്കിയെറിയുന്നതിനിടയിൽ അദ്ദേഹം ചൂതാട്ടക്കാരൻ‍ എന്ന പേരിൽ തന്നെ ഒരു നോവൽ എഴുതുവാൻ തീരുമാനിച്ചു. ഈ നോവൽ കരാർ പ്രകാരമുള്ള തീയതിക്കകം പൂർത്തിയാക്കിയിരുന്നില്ലെങ്കിൽ ദസ്തയേവ്‌സ്കിയുടെ എല്ലാ കൃതികളുടെയും പകർപ്പവകാശം അദ്ദേഹത്തിന്റെ പ്രസാധകൻ കൈവശപ്പെടുത്തുമായിരുന്നു.കടക്കാരിൽനിന്നും രക്ഷനേടുവാനും പുറംനാടുകളിലെ ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിക്കാനുമായി ദസ്തയേവ്‌സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു. ഈയവസരത്തിൽ മുൻപരിചയമുണ്ടായിരുന്ന അപ്പോളിനാറിയ സുസ്ലോവ എന്ന സ്ത്രീയുമായുള്ള സ്നേഹബന്ധം പുതുക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സുസ്ലോവ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന നിരസ്സിച്ചു. ഇത് ദസ്തയേവ്സ്കിയെ തികച്ചും നിരാശനാക്കി. പിന്നീടാണ് അന്ന ഗ്രിഗോറിയേന നിക്കിന എന്ന പത്തൊൻപതുകാരിയെ ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ജീവിതസഖിയാവുന്നതും.1866 ഒക്ടോബറിൽ ചൂതാട്ടക്കാരൻ നോവലിന്റെ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു അന്ന. 1867 ഫെബ്രുവരിയിൽ ദസ്തയോവ്സ്കി അന്നയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത്‌ ഈ ഘട്ടത്തിലാണ്. എഴുത്തുകാരന്റെ ഡയറി എന്ന പേരിൽ ആരംഭിച്ച പ്രതിമാസ സാഹിത്യപ്രസിദ്ധീകരണവും വലിയ വിജയമായിത്തീർന്നു.

1881 ഫെബ്രുവരി 9-ന് സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് ദസ്തയേവ്സ്കി അന്തരിച്ചു.ദസ്തയേവ്‌സ്കിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവലാണ് ഒരു സങ്കീർത്തനം പോലെ. അന്നയുമായുള്ള ദസ്തയേവ്‌സ്കിയുടെ പ്രേമജീവിതവും ചൂതാട്ടക്കാരൻ‍ എന്ന നോവലിന്റെ രചനാവേളയിൽ അരങ്ങേറുന്ന മറ്റ് സംഭവങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   12-11-2018   ♛♛♛♛♛♛♛♛♛♛

സാലിം അലി (ജന്മദിനം)

പക്ഷി നിരീക്ഷണത്തിന് ശാസ്ത്രീയമായ ദിശാബോധം നല്‍കുകയും പക്ഷികളെ കുറിച്ചുള്ള പഠനത്തിനായി ജീവിതകാലം മുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് സാലീം മൊഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്ന സാലിം അലി. നവംബർ 12, 1896 - ജൂലൈ 27, 1987) അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു. അമ്മാവന്‍റെ സംരക്ഷണത്തില്‍ വളര്‍ന്ന സാലിം അലി പത്ത് വയസ്സുള്ളപ്പോള്‍ എയര്‍ ഗണ്‍ കൊണ്ട് ഒരു കുഞ്ഞാറ്റക്കിളിയെ വെടിവച്ചിട്ടതായിരുന്നു പക്ഷികളെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ തുടക്കം. അമ്മാവന്‍ അദ്ദേഹത്തെ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറി ഡബ്ലിയു എസ് മില്ലാ‍ര്‍ഡിനെ പരിചയപ്പെടുത്തി. 

1928 മുതല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ ആരംഭിച്ച സലിം അലി കൂടുതല്‍ പരിശീലനത്തിനായി ജര്‍മ്മനിയില്‍ പരിശീലനത്തിനു പോയി. പ്രൊഫസര്‍ ഇര്‍വിന്‍ സ്‌ട്രെസ് മാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍. 

അവിടെ വച്ച് അദ്ദേഹം സ്റ്റഫിംഗ് ജോലിയും പരിശീലിച്ചു. പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ സാലിം അലിയെ വളരെ വൈകിയാണ് ലോകം തിരിച്ചറിഞ്ഞത്. ബ്രിട്ടീഷ് ഓര്‍ണിത്തോളജിക്കല്‍ സൊസൈറ്റിയുടെ യൂണിയന്‍ ഗോള്‍ഡ് മെഡല്‍ നേടിയ ബ്രിട്ടീഷുകാരന്‍ അല്ലാത്ത ആദ്യത്തെ പക്ഷി നിരീക്ഷകനായിരുന്നു അദ്ദേഹം. 1985 ല്‍ അദ്ദേഹം രാജ്യസഭാംഗമായി. വംശനാശം സംഭവിച്ചു എന്ന് ലോകം വിലയിരുത്തിയ ബയാഫിന്‍ പക്ഷിയെ കുമയൂണ്‍ മലനിരകളില്‍ നിന്ന് അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്‍റെ ഇടപെടല്‍ മൂലമാണ് കേരളത്തിലെ സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്കും ഭരത് പൂര്‍ പക്ഷി സങ്കേതവും നിലവില്‍ വന്നത് പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. 1933 ല്‍ അദ്ദേഹം തിരുവിതാംകൂറിലും കൊച്ചിയിലും പര്യടനം നടത്തി തയ്യാറാക്കിയ ലേഖന പരമ്പര ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു. 

1953 ല്‍ അദ്ദേഹം ഇത് കേരള സര്‍വ്വകലാശാലയ്ക്ക് വേണ്ടി പുസ്തകമായി സമര്‍പ്പിച്ചു. 1958 പത്മഭൂഷണ്‍, 1970 ല്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയുടെ സുന്ദര്‍ലാല്‍ ഹോറ സ്വര്‍ണ്ണമെഡല്‍, 1973 ല്‍ ഹോളണ്ട് രാജാവിന്‍റെ ഓര്‍ഡര്‍ ഓഫ് ദി ഗോള്‍ഡന്‍ ആര്‍ക്ക്, 1976 ല്‍ പത്മവിഭൂഷണ്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചു. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    സൺ യാത്-സെൻ (ജന്മദിനം)

ചൈനീസ് വിപ്ലവകാരിയും രാഷ്ട്രീയനേതാവുമായിരുന്നു സൺ യാത്-സെൻ (നവംബർ 12, 1866 - മാർച്ച് 12, 1925). പ്രജാധിപത്യ ചൈനയുടെ ആദ്യ പ്രസിഡന്റായ അദ്ദേഹം രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്നു. ചൈനയിലെ അവസാനത്തെ സാമ്രാജ്യമായിരുന്ന ക്വിങ്ങ് സാമ്രാജ്യത്തെ 1911 ഒക്ടോബറിൽ അവസാനിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. റിപബ്ലിക് ഓഫ് ചൈന 1912-ൽ സ്ഥാപിതമായപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റായി. പിന്നീട് ക്വോമിൻതാങ്ങ് പാർട്ടി സ്ഥാപിക്കുകയും അതിന്റെ ആദ്യ നേതാവാകുകയും ചെയ്തു. രാജഭരണാനന്തരമുള്ള ചൈനയെ ഏകീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സൺ ചൈനയിലും തായ്‌വാനിലും ഒരുപോലെ ബഹുമാനിക്കപ്പെടുന്ന ചുരുക്കം നേതാക്കളിലൊരാളാണ്.മഹാന്മാരായ ചൈനീസ് നേതാക്കളിലൊരാളായി എണ്ണപ്പെടുന്നുവെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം കഷ്ടതകൾനിറഞ്ഞതായിരുന്നു. ഇടയ്ക്കിടെ അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടിവന്നു. വിപ്ലവത്തിന്റെ വിജയത്തിനുശേഷം ഉടൻ തന്നെ അധികാരമൊഴിയേണ്ടി വന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും നിയന്ത്രിച്ചിരുന്ന യുദ്ധപ്രഭുക്കൾക്കെതിരെ പല കാലത്തായി വിപ്ലവഭരണകൂടങ്ങൾ നയിച്ചു. 1923 ൽ തന്റെ വ്യഖ്യാതമായ മൂന്നു ജനകീയ തത്ത്വങ്ങൾ സെൻ പ്ര ക്യാപിച്ചു ദേശീയത, ജനാധിപത്യം, സാമൂഹ്യ പരിഷ്ക്കാരം എന്നിവയായിരുന്നു തത്ത്വങ്ങൾ രാഷ്ട്രത്തിന്റെ അടിത്തറ ഈ തത്ത്വങ്ങൾ ആയിരിക്കുമെന്ന് സെൻ വ്യക്തമാക്കി. പക്ഷേ നിർഭാഗ്യവശാൽ സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ അദ്ദേഹത്തിനെ വിധി അനുവദിച്ചില്ല. 1925 മാർച്ച് 12ന് അർബുദ രോഗത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു. സണിന്റെ മരണാനന്തരം പാർട്ടി രണ്ടായി പിളർന്നു. ജനങ്ങളുടെ മൂന്ന് തത്ത്വങ്ങൾഅടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയതത്ത്വസംഹിത വികസിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവനയായി കണക്കാക്കുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    വിൽമ റുഡോൾഫ് (ചരമദിനം)

1956-ലെയും 1960-ലെയും ഒളിമ്പിക്സുകളിലൂടെ പ്രശസ്തയായി മാറിയ അമേരിക്കൻ കായികതാരമാണ് വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ് (1940 ജൂൺ 23 – 1994 നവംബർ 12). നൂറുമീറ്റർ ഓട്ടം, ഇരുനൂറുമീറ്റർ ഓട്ടം, നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയതോടെ അക്കാലത്തെ വേഗം കൂടിയ വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടു

ഓരോ തവണയും ഒളിംപിക്സ് ട്രാക്കുകളിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന പല താരങ്ങളും പിറവിയെടുക്കാറുണ്ട്. എന്നാൽ, 1960ലെ റോം ഒളിംപിക്സിൽ കായിക ലോകത്തെ മാത്രമല്ല, വൈദ്യശാസ്ത്രത്തെയും അത്ഭുതപ്പെടുത്തിയ ഒരു സുവർണ താരം ജനിച്ചു. വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ്. കൊടുങ്കാറ്റ്, കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങൾ വിശേഷിപ്പിച്ച വേഗത്തിന്റെ ഈ രാജകുമാരി, വിധിയെഴുതിയ ജീവിതം ഇച്ഛാശക്തികൊണ്ട് മാറ്റിയെഴുതിയവളാണ്. വിൽമയുടെ ജനനം തന്നെ പൂർണ വളർച്ചയെത്താതെയായിരുന്നു. 1940 ജൂൺ 23ന് അമേരിക്കയിലെ ടെന്നസിയിൽ റെയിൽവേയിൽ ചുമട്ടു തൊഴിലാളിയായിരുന്ന എഡിൻ റുഡോൾഫിന്റെയും ബ്ലാങ്ക് റുഡോൾഫിന്റെയും മകളായാണു ജനനം. വിൽമയ്ക്ക് 21 സഹോദരങ്ങളുണ്ടായിരുന്നു.

4–ാം വയസ്സിൽ ഇൻഫന്റൈൽ പരാലിസിസ് എന്ന രോഗം ബാധിച്ച വിൽമ പൂർണമായി കിടപ്പിലായി. തുടർന്നു രോഗങ്ങളുടെ ഘോഷയാത്രയായിരുന്നു. പോളിയോ, ന്യൂമോണിയ, സ്കാർലറ്റ്ഫിവർ, ഒപ്പം ഇടതു കാലിനു സ്വാധീനക്കുറവും.  ഈ കുഞ്ഞ് അധികകാലം ജീവിക്കില്ലെന്നു വൈദ്യ ശാസ്ത്രം വിധിയെഴുതി. പക്ഷേ, 20 വർഷത്തിനു ശേഷം ഇതേ പെൺകുട്ടി വേഗത്തിന്റെ കൊടുമുടി കീഴടക്കി.

രോഗക്കിടക്കയിൽ തളർന്നു കിടന്ന വിൽമയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാകണം എന്ന സ്വപ്നം നിറച്ചത് അവളുടെ അമ്മയാണ്. തളർന്നുപോയ ഇടംകാലുമായി പിച്ചവച്ചു തുടങ്ങിയ അവൾ അമ്മ നൽകിയ ധൈര്യത്തിൽ ആകാശത്തോളം സ്വപ്നം കണ്ടു. പിന്നീടു സ്വപ്നം നേടിയതിനു ശേഷം അവൾ ലോകത്തോടു വിളിച്ചുപറഞ്ഞു–‘എന്റെ ഡോക്ടർമാർ എന്നോട് പറഞ്ഞു എനിക്ക് ഒരിക്കലും നടക്കാൻ കഴിയില്ലെന്ന്, പക്ഷേ, എന്റെ അമ്മ പറഞ്ഞു എനിക്ക് കഴിയുമെന്ന്. ഞാൻ അമ്മയെ വിശ്വസിച്ചു...’

9–ാം വയസ്സിലാണ് ഓർത്തോപീഡിക് ഷൂ ധരിച്ച് വിൽമ നടക്കാൻ പഠിച്ചത്. പിന്നീട് ഓടാനുള്ള ശ്രമമായി. പതിയെ കളിക്കളത്തിലേക്കു ചുവടു വച്ചു. ബാസ്കറ്റ് ബോൾ കോർട്ടാണ് ആദ്യം മാടി വിളിച്ചത്. 11ാം വയസ് മുതൽ കായികപരിശീലനം ആരംഭിച്ചു. തുടക്കത്തിൽ ഊന്നുവടിയുമായാണു പരിശീലനത്തിനിറങ്ങിയത്. ബാസ്കറ്റ് ബോൾ കോർട്ടിലെ മിന്നും താരമായി  മാറിയ വിൽമയിലെ താരത്തിന്റെ യഥാർഥ ട്രാക്ക് കണ്ടെത്തിയതു പരിശീലകനായ എഡ് ടെംപിളാണ്. അദ്ദേഹത്തിന്റെ ഉപദേശമാണു വിൽമയെ ഓട്ടത്തിന്റെ ട്രാക്കിലെത്തിച്ചത്. 16 വ‌യസ് തികയും മുൻപു വിൽമ അമേരിക്കയുടെ ഒളിംപിക്സ് സംഘത്തിൽ ഇടം ഉറപ്പിച്ചു. 1956ലെ മെൽബൺ ഒളിംപിക്സിൽ 100 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യംതന്നെ പുറത്തായി. എങ്കിലും 4x100 റിലേയിൽ വെങ്കലം നേടി. പിന്നീട് 1960ൽ റോമിൽ നടന്ന ഒളിംപിക്സിലാണു വിൽമയുടെ അവിശ്വസനീയമായ കുതിപ്പു ലോകം കണ്ടത്. 100,200 മീറ്ററുകളിലും 4x100 റിലേയിലും സ്വർണം.100 മീറ്ററിൽ തൊട്ടടുത്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു വിജയം. 11 സെക്കൻഡിൽ ഫിനിഷിങ്. എന്നാൽ ലോക റെക്കോർഡ് ഭേദിച്ച ആ ഐതിഹാസിക വിജയം രേഖപ്പെടുത്തിയില്ല. കാറ്റിനു വേഗം കൂടുതലായിരുന്നു എന്നതായിരുന്നു കാരണം. 200 മീറ്ററിലും വിൽമയുടെ വിജയം മികവുറ്റതായിരുന്നു. 24.13 സെക്കൻഡിൽ ഓടിയെത്തി. ഒരു ഒളിംപിക്സിൽ 3 സ്വർണം നേടുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡ് അവ‌ളുടെ പേരിൽ സ്വർണ ലിപികളാൽ എഴുതിച്ചേർത്തു. തുടർന്നും ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ വിൽമയെ തേടിയെത്തി.

1961ൽ വിൽമയുടെ പിതാവു മരിച്ചു. 1962-ൽ വിൽമ റുഡോൾഫ് ട്രാക്കിനോട് വിടപറഞ്ഞു. പിന്നീടു കുറച്ചുകാലം സ്കൂൾ ടീച്ചറായി ജോലി ചെയ്തു. 2 തവണ വിവാഹിതയായ വിൽമയക്ക് 4 മക്കളുണ്ടായിരുന്നു. 1994  ജൂലൈയിൽ വിൽമയുടെ അമ്മ മരിച്ചു. അതേ വർഷം മസ്തിഷ്കാർബുദം സ്ഥിരീകരിക്കപ്പെട്ട വിൽമ നവംബർ 12നു സ്വവസതിയിൽ മരിച്ചു. 54 വയസ്സായിരുന്നു അവർക്ക്. ഔദ്യോഗിക ബഹുമതികളോടെ ക്ലാർക്ക്സ്‌വില്ലെ ശ്മശാനത്തിൽ സംസ്കരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   13-11-2018   ♛♛♛♛♛♛♛♛♛♛

രഞ്ജിത് സിങ് (ജന്മദിനം)

സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവാണ് മഹാരാജ രഞ്ജിത് സിങ്  (ജനനം 1780 നവംബർ 13  ) (1839 ജൂൺ 20). ഗുജ്രൻവാലയിലെ ഒരു ചെറിയ സിഖ് സമൂഹത്തിന്റെ നേതാവായിരുന്ന രഞ്ജിത് സിങ്, 1799-ൽ ദുറാനി അഫ്ഗാൻ സാമ്രാജ്യത്തിന്റെ പ്രതിനിധിയായി ലാഹോറിൽ ഭരണത്തിലവരോധിക്കപ്പെട്ടു. ദുറാനികളുടെ ശക്തിക്ഷയം മുതലെടുത്ത രഞ്ജിത് സിങ്, സിന്ധുവിനും സത്ലുജിനും മദ്ധ്യേയുള്ള വടക്കൻ പഞ്ചാബ്, കശ്മീർ, മുൾത്താൻ, ദേരാജാത്, പെഷവാർ താഴ്വര തുടങ്ങിയവയയിടങ്ങളിലെല്ലാം സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചു. തന്റെ നാലുപതിറ്റാണ്ട് ഭരണകാലത്ത് സാമ്രാജ്യത്തെ 5 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലെത്തിക്കാൻ രഞ്ജിത്തിനായി. ചെറുപ്പത്തിലേ വസൂരി ബാധിച്ച് അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. 1790-ൽ തന്റെ പിതാവിന്റെ മരണത്തോടെ പത്താം വയസ്സിൽ സുകേർചകിയ മിസ്ലിന്റെ നേതൃത്വം രഞ്ജിത് സിങ് ഏറ്റെടുത്തു. യൂറോപ്യൻ കൃതികളനുസരിച്ച് രഞ്ജിത് സിങ് അക്ഷരാഭ്യാസമില്ലാത്തവനായിരുന്നു. എങ്കിലും ബുദ്ധികൂർമ്മതയും അസാമാന്യ ഓർമ്മശേഷിയുള്ളവനുമാണെന്ന് ചിത്രീകരിക്കപ്പെടുന്നത്. രാജ്യകാര്യങ്ങളിൽ പ്രത്യേകിച്ച് നികുതിക്കണക്കുകളിലെല്ലാം അദ്ദേഹം കർശനനിരീക്ഷണം നടത്തിയിരുന്നു. കാലഘട്ടത്തെയും അദ്ദേഹത്തിന്റെ സാമ്രാജ്യത്തെയും അടിസഥാനമാക്കി നോക്കിയാൽ രഞ്ജിത് സിങ്ങിനെ മഹാനെന്നു നിസ്സംശയം പറയാം എന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ പഞ്ചാബിൽ ഭരണം നടത്തിയ ഹെൻറി ലോറൻസ് അഭിപ്രായപ്പെടുന്നു. അദ്ദേഹം പ്രജകളോട് സ്വതന്ത്രമായി ഇടപെഴകിയിരുന്നെന്നും ശത്രുക്കളോടും അവരുടെ കുടുംബത്തോടും ദയ കാട്ടുകയും ഒരു വധശിക്ഷക്കുപോലും ആജ്ഞാപിച്ചിരുന്നില്ലെന്നും ഹെൻറി കൂട്ടിച്ചേർക്കുന്നു. ജനങ്ങളെപ്പറ്റി കൂടുതലറിയുന്നതിന് രഞ്ജിത് സിങ് സാമ്രാജ്യം ചുറ്റിക്കറിങ്ങിയുള്ള വാർഷികയാത്രയും നടത്തിയിരുന്നു.

രഞ്ജിത് സിങ് എല്ലാ മതങ്ങോളും സഹിഷ്ണുത പുലർത്തിയിരുന്നു. നാനാമതസ്ഥരടങ്ങിയ അദ്ദേഹത്തിന്റെ ദർബാർ തന്നെ ഇതിന് തെളിവാണ്. സിഖ് മതസ്ഥർക്ക് പുറമേ ഹിന്ദുക്കളായ ദിവാൻ ദിനനാഥ് , ഹിന്ദു ഡോഗ്ര സഹോദരന്മാരായ ഗുലാബ് സിങ്, ധിയാൻ സിങ്, സുചേത് സിങ്, മുസ്ലീങ്ങളായ ഫക്കീർ അസീസുദ്ദീൻ, ഫക്കീർ നൂറുദ്ദീൻ തുടങ്ങിയവരെല്ലാം രഞ്ജിത് സിങ്ങിന്റെ സഭാംഗങ്ങളായിരുന്നു. 1839 ജൂൺ 27-ന് രഞ്ജിത് സിങ് മരണമടഞ്ഞു. ഇതിനുശേഷം ലാഹോറിൽ അധികാരവടംവലി രക്തരൂഷിതമായി വർഷങ്ങളോളം നീണ്ടുനിന്നു. രഞ്ജിത് സിങ്ങിന്റെ മൂന്ന് മക്കൾ, സഭാംഗങ്ങളിൽ ചിലർ, രണ്ട് റാണിമാർ, ഖൽസ സൈന്യം എന്നിവയായിരുന്നു ഈ വടംവലിയിലെ
പ്രധാനകക്ഷികൾ. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   14-11-2018   ♛♛♛♛♛♛♛♛♛♛

ലോക പ്രമേഹദിനം

ടൊറന്റോ സര്‍വ്വകലാശാലയിലെ ഡോ. ഫെഡറിക് ബാറ്റിംഗ് 1921 ല്‍ ആണ് ഇന്‍സുലിന്‍ കണ്ടുപിടിക്കുന്നത്. ഫെഡറിക് ബാറ്റിംഗിന്റെ പിറന്നാള്‍ സൂചകമായാണ് നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നത്. ലോകാരോഗ്യസംഘടനയും ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും ഐക്യരാഷ്ട്രസഭയും  ഒത്തൊരുമിച്ച് 170 രാജ്യങ്ങളിലെ എല്ലാ സര്‍വ്വീസ് സംഘടനകളുമായി കൂടിച്ചേര്‍ന്നാണ് ലോക പ്രമേഹദിനം ആചരിക്കുന്നത്. ലോക പ്രമേഹദിനം ഊന്നല്‍ നല്‍കുന്നത് ആരോഗ്യപരമായ ദിനം തുടങ്ങേണ്ടത് ആരോഗ്യപരമായ പ്രഭാതഭക്ഷണത്തിലൂടെ എന്നതിനാണ്. ആരോഗ്യപരമായ പ്രഭാതഭക്ഷണം പ്രമേഹം വരാതിരിക്കാനും പ്രമേഹം കൊണ്ടുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു.

ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്റെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 382 ദശലക്ഷം പ്രമേഹ രോഗികളുണ്ട്. ഇപ്പോഴത്തെ വര്‍ദ്ധനവ് അനുസരിച്ച് 2035 ആകുമ്പോള്‍ 592 ദശലക്ഷം വര്‍ദ്ധനവ് ഉണ്ടാകും. പ്രമേഹരോഗലക്ഷണങ്ങള്‍ കാണുന്നതിനു മുമ്പുള്ള പ്രീഡയബറ്റിസ് സ്റ്റേജിലുള്ളവര്‍ 344 ദശലക്ഷം. 2030 ആകുമ്പോള്‍ 472 ദശലക്ഷം ആകാനാണ് സാധ്യത. ഭാരതത്തില്‍ 62 ദശലക്ഷം പ്രമേഹരോഗികള്‍ ഉണ്ട്. 10 ദശലക്ഷം രോഗികള്‍ 2011 ലെ കണക്കനുസരിച്ച് വര്‍ദ്ധിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2030 ആകുമ്പോള്‍ 100 ദശലക്ഷത്തില്‍ കൂടുതല്‍ പ്രമേഹരോഗികള്‍ ഉണ്ടാകും. കണക്കനുസരിച്ച് കേരളത്തില്‍ പ്രമേഹത്തിന്റെ പ്രവണത 20% എന്നുള്ളത് ദേശീയ പ്രവണതയിലും അധികമാണ്.

ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ശിശുദിനം
Children’s Day

ശിശുദിനം  എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്.1964 നു മുൻപുവരെ നവംബർ 20 ആണ് ശിശുദിനമായി ഇന്ത്യയും ആചരിച്ചിരുന്നത്. 1964 ൽ നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നു.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുളള കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമയ്ക്കായി കുരുന്നുകൾ ശിശുദിനത്തിൽ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്. നെഹ്റുവിന്റെ വസ്ത്രത്തിൽ എപ്പോഴും റോസാപ്പൂ കാണുന്നതിനു പിന്നിലൊരു കഥയുണ്ട്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ധാരാളം പേർ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ നെഹ്റുവിനെ കാണാൻ ദിവസം എത്താറുണ്ടായിരുന്നു. ഒരു ദിവസം ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്‌റുവിന് ഒരു റോസാപ്പൂ സമ്മാനമായി നല്‍കുവാനായി ക്യൂവിൽനിന്നു. എന്നാൽ സുരക്ഷാ ജീവനക്കാർ അവരെ നെഹ്റുവിന് അടുത്തേക്ക് കടത്തിവിട്ടില്ല. വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രം ധരിച്ച സന്ദർശകരെയുമാണ് അവർ കടത്തിവിട്ടത്. ഇത് ആ സ്ത്രീയിൽ മാനസിക വിഷമമുണ്ടാക്കി. തന്റെ വീട്ടുമുറ്റത്ത് വളർന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നൽകാൻ ആ സ്ത്രീക്ക് ഇല്ലായിരുന്നു. പക്ഷേ നെഹ്റുവിന് തന്റെ സമ്മാനം എങ്ങനെയും നൽകണമെന്ന ആഗ്രഹത്താൽ ഓരോ ദിവസവും റോസാപ്പൂവുമായി അവർ കാണാനെത്തി. ഈ വിവരം നെഹ്റു അറിഞ്ഞില്ല. ഒരു ദിവസം സുരക്ഷാ ജീവനക്കാരുമായി സ്ത്രീ തർക്കിക്കുന്നത് നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവരെ കടത്തി വിടാൻ നിർദേശിച്ചു. അവർ കൊണ്ടുവന്ന റോസാപ്പൂ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും കുപ്പായത്തിന്റെ ഒരു ഭാഗത്ത് കുത്തിവയ്ക്കുകയും ചെയ്തു. സമ്മാനമെന്തായാലും അത് തരാനുളള മനസിനെ നെഹ്റു പ്രകീർത്തിച്ചു. പിന്നീട് നെഹ്റുവിന്റെ അടയാളമായി റോസാപ്പൂ മാറി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   15-11-2018   ♛♛♛♛♛♛♛♛♛♛

ബിർസ മുണ്ട (ജന്മദിനം)

ഏവർക്കും പ്രസിദ്ധമാണ് ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂരിൽ നടന്ന ആദിവാസി മുന്നേറ്റം . ആ കലാപത്തിനു നേതൃത്വം നൽകി ഇരുപത്തിയഞ്ചാം വയസിൽ മരണം വരിച്ച ധീരനായ ഒരു സമര നായകനുണ്ട് ...... ബിർസ മുണ്ട.

ഛോട്ടാനാഗ്പൂരിലെ ആദിവാസി ഗോത്രങ്ങളിൽ പ്രമുഖരായിരുന്നു മുണ്ട വിഭാഗക്കാർ നൂറ്റാണ്ടുകളായി കൃഷിയെ ആശ്രയിച്ച് മണ്ണിന്റെ നേരവകാശികളായി ജീവിച്ചിരുന്ന ഗോത്രവർഗക്കാർക്ക് നേരെ ബ്രട്ടീഷ് ഭരണത്തിന്റെ ആശീർവാദത്തോടെ ആ ദിവാസികളല്ലാത്തവരും ടിക്കാദാർ (ഭൂപ്രഭുക്കളും) സെമീർമാരും കടന്ന്കയറുന്നത്. ഇതോട്കൂടി മണ്ണിന്റെ മക്കളായി നൂറ്റാണ്ട്കളോളം കഴിഞ്ഞിരുന്ന മുണ്ട വിഭാഗക്കാർ അടിച്ചമർത്തപ്പെട്ടവരായി.

ബിർസമുണ്ട, ഗോത്രവർഗത്തിന്റെ ദൈവമായിരുന്നു . 1875 നവംബർ 15 ന് ആയിരുന്നു ബിർസയുടെ ജനനം . വളർച്ചയുടെ ഓരോ ഘട്ടത്തിലും മിഷണറി മാർക്കെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയുമുളള വികാരം ബിർസയിൽ ശക്തിപ്പെട്ടുകൊണ്ടെയിരുന്നു . അടിച്ചമർപ്പെടുന്ന തന്റെ ഗോത്രവിഭാഗത്തെ പുതിയൊരു മതബോധത്തിന്റെയും രാഷ്ട്രിയ ബോധത്തിന്റെയും അടിസ്ഥാനത്തിൽ സഘടിപ്പിക്കുകയായിരുന്നു മുണ്ട ചെയ്തത് . ഇരുപത് വയസ് കഴിയുമ്പോഴേക്കും ലക്ഷണമൊത്ത ഒരു യുവാവായി വളർന്ന മുണ്ടയുടെ കീഴിൽ ഗോത്ര ജനത സഘടിക്കുക തന്നെ ചെയ്തു.

ഒരു ജനത അവരുടെ അതിജീവനത്തിനായ് ഒരു പോരാട്ടവും , അത് മുന്നിൽ നിന്ന് നയിച്ച ഒരു ധീര യുവാവിന്റെ ചരിത്രവും നമ്മൾ അറിഞ്ഞിരികേണ്ടതാണ് . മരണത്തെയും കലിത പീഡനങ്ങളേയും നൃത്തവത്കരിച്ചുകൊണ്ട് നാടിന്റെ അടിസ്ഥാന സംരക്ഷണത്തിനായി ഈ ധീര ദേശാഭിമാനി നടത്തിയ ആത്മത്യഗം ഇന്ത്യൻ പോരാട്ട ചരിത്രത്തിന്റെ ഏടുകളിലെ ഒരു തിളങ്ങുന്ന അദ്ധ്യായമാണ്. ജർമൻ മിഷ്‌നറിമാർ നടത്തിയ ഒരു പ്രൈമറി സ്കൂളിൽ മതപരിവർത്തനം നടത്തപ്പെട്ട് വിദ്യാഭ്യാസം നടത്തിയിരുന്ന ബിർസ മുണ്ട ആ കാലയളവിൽ തന്നെ യുക്തിസഹമല്ലാത്ത കാര്യങ്ങൾ ചോദ്യം ചെയ്യാനാരംഭിച്ചു. സ്വർഗ രാജ്യത്തിന്റെ മഹത് വ്യക്തിയെ കുറിച്ചും ക്രസ്ത്യൻ മത വിശ്വാസികളായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പഠിപ്പിച്ച പഞ്ചവികാരിയച്ചനോട് ,ആദിവാസികൾ ജന്മിമാരാൽ ക്രൂരമായി ചൂഷണം "നിങ്ങളുടെ സ്വർഗ രാജ്യം എവിടെ ആയിരുന്നു " എന്ന് തിരികെ ചോദിക്കാനുള്ള ആർജവം ബാലനായ ബിർസയ്ക്ക് ഉണ്ടായിരുന്നു .
കാലങ്ങളായി തങ്ങളുടെ പൂർവികർ കൃഷി ചെയ്ത് ഉപജീവനം നടത്തിപ്പോ നിരുന്ന തങ്ങളുടെ സ്വന്തം ഭൂമിയിൽ തങ്ങളെ വെറും വേലക്കാരി മാറ്റിയവർക്കെതിരെ ആവേശോജ്ജ്വലമായ പ്രസംഗങ്ങൾ നടത്തി മുണ്ട മുന്നേറി .ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണത്തെ കെട്ട് കെട്ടിച്ച് തങ്ങളുടെ ഭരണം പു:നസ്ഥാപിക്കണമെന്ന് മുണ്ട പ്രഖ്യാപിച്ചു . ഈ ആഹ്വാനങ്ങളിൽ നിന്ന് പ്രചോതനം ഉൾക്കൊണ്ട് നികുതി ജനങ്ങൾ പിൻവലിക്കുന്നു . 1894ൽ ആദ്യജാതക്ക് നേതൃത്വം കൊടുക്കുമ്പോൾ ബിർസക്ക് വെറും 19 വയസ് മാത്രമാണുണ്ടായിരുന്നത് . 1895 ലെ ക്ഷാമ കാലത്ത് വനം വകുപ്പിലേക്ക് നിർബന്ധമായി അടക്കേണ്ട കത്തിനെതിരെ ശക്തമായ പ്രക്ഷോപമാണ് ബിർസയുടെ നേതൃത്വത്തിൽ മുണ്ടഗോത്രക്കാർ നടത്തിയത്ത് . ആയുദ്ധ പോരാട്ട പരിശീലനത്തിനും തന്ത്രങ്ങൾ മെനയുന്നതിനുമായി 2 മിലട്ടറി യൂണിറ്റുകൾ ഒളിവിലിരുന്നു കൊണ്ട് അദ്ദേഹം രൂപം നൽകി. 1899 ലാണ് അവർ തങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള സായുധമായി തുടങ്ങിയത് . 6000 പേരുടെ സായുധ സേന ആയിരുന്നു അവരുടേത് . തങ്ങളുടെ ഭൂമിയിൽ നിന്ന് തങ്ങളെ ആട്ടി ഓടിച്ച ടിക്കഡാർ ജഗീർദാർമാരെയും മതപരമായി ചൂഷണം ചെയ്യുന്ന ക്രസ്ത്യാനികളേയും അതസമയം ആദിവാസികളല്ലാത്ത സാധുജനങ്ങളെ വധിക്കരുതെന്നും പ്രത്യേകം നിർദേശിക്കുകയും ചെയ്തു. അമ്പും വില്ലുമായിരുന്നു അവരുടെ പ്രധാന ആയുധം .

മുണ്ടയുടെ നേത്യത്വത്തിൽ നടന്ന കലാപത്തിൽ അപകടം മണത്ത ബ്രട്ടീഷ്കാർ സായുധമായിതന്നെ ആ കലാപം അടിച്ചമർത്തുകയായിരുന്നു . നൂറു കണക്കിന് ആദിവാസികളെ വെടിവെച്ച കൊന്നും, മുറിവേറ്റ് അർദ്ധ പ്രാണരായവരെ ജീവനോടെ ചുട്ടെരിച്ചും , മൃതശരീരങ്ങൾ മലയിടുക്കിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞും ബ്രട്ടീഷ്കാർ നരയാട്ട് നടത്തി . ഒറ്റുകൊടുക്കൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു ബിർസമുണ്ടയുടെ പേരിൽ നിരവധി ക്രമിനൽ കുറ്റങ്ങളാണ് ചാർത്തപ്പെട്ടത് . 1900 ൽ തന്റെ ഇരുപത്തിഅഞ്ചാം വയസിൽ രക്തസാക്ഷിത്വം വരിച്ച ധീര വിപ്ലവകാരി ''ധർത്തി അബ്ബ '' അതായത് ഭൂമിയുടെ പിതാവ് എന്നറിയപ്പെടുന്നു.ഇന്ത്യൻ പോസ്റ്റൽ റിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ഗോപരാജു രാമചന്ദ്ര റാവു (ജന്മദിനം )

ഗോപരാജു രാമചന്ദ്ര റാവു (ഗോറ എന്നു അറിയപ്പെട്ടു) (15 November 1902 – 26 July 1975)ഇന്ത്യയിലെ സാമൂഹ്യ പരിഷ്കർത്താവും നിരീശ്വരവാദിയായ സാമൂഹ്യപ്രവർത്തകനും ഇന്ത്യയിലെ സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്നു. ഗോറ നിരീശ്വരവാദത്തെപ്പറ്റി അനേകം ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. നിരീശ്വരവാദം ആത്മവിശ്വാസമായൈ അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം തന്റെ നിരീശ്വരവാദത്തെ പോസിറ്റീവ് എതീസം എന്നാണ് വിളിച്ചത്. ഈ ചിന്ത അദ്ദേഹം തന്റെ ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, പുസ്തകങ്ങൾ, സാമൂഹ്യപ്രവർത്തനം എന്നിവവഴി ഉയർത്തിക്കാട്ടി പ്രചരിപ്പിച്ചു.ബിരുദാനന്തരബിരുദം നേടിയ ഗോറഅന്ധവിശ്വാസങ്ങള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടാണ്പൊതുരംഗത്തേക്ക് കടന്നുവരുന്നത്.

1920കളിൽത്തന്നെ ഗോറ അന്ധവിശ്വാസത്തിനെതിരായി പ്രവർത്തിച്ചുതുടങ്ങി. ഗോറയും അദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയും ഗർഭിണി ആയിരുന്ന സമയത്ത് സൂര്യഗ്രഹണം വീക്ഷിച്ചു. ഗർഭിണിയായ സ്ത്രീകൾ സൂര്യഗ്രഹണം കണ്ടുപൊകരുത് എന്ന അന്ധവിശ്വാസം നിലനിന്നിരുന്നതിനാൽ അതിനെ ഘണ്ഡിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. അവർ പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന വീടുകളിൽ താമസിച്ച് അത്തരം അന്ധവിശ്വാസങ്ങൾ തെറ്റാണെന്നു സ്ഥാപിച്ചിട്ടുണ്ട്. ഗോറ എല്ലാ പൂർണ്ണചന്ദ്രദിനവും സാർവ്വജനീനമായ സദ്യ (പന്തിഭോജനം)എന്ന പേരിൽ ഒരു പരിപാടി നടത്തിയിരുന്നു. ഇതിൽ എല്ലാ ജാതികളിലെയും മതങ്ങളിലേയും ആളുകൾ ഒന്നിച്ചുകൂടി ആഹാരം കഴിക്കുന്നു.ഗോറയെ ആരെങ്കിലും ഒരു ഗ്രാമത്തിൽ പ്രഭാഷണത്തിനു ക്ഷണിച്ചാൽ അദ്ദേഹം ആ പ്രഭാഷണം നടത്താൻ ഒരു ഹരിജൻ വീടുതന്നെ തിരഞ്ഞെടുത്തിരുന്നു. ഗോറ വിവിധ മത-ജാതികളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക് അനേകം മിശ്രവിവാഹങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു മകൾ തന്നെ വിവാഹം ചെയ്തത് അയിത്തം നിലനിന്ന ആ സമയത്ത് ഒരു ദളിതനെ ആയിരുന്നു.

1933ൽ അദ്ദേഹത്തിന്റെ നിരീശ്വരപ്രവർത്തനങ്ങൾകാരണം അദ്ദേഹം ജോലിചെയ്തിരുന്ന കാക്കിനഡ പി ആർ കോളേജിൽ നിന്നും അദ്ദേഹത്തെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. ഈ കാരണംകൊണ്ടുതന്നെയാണ് മച്ചിലിപട്ടണത്തെ ഹിന്ദു കോളജിൽനിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ആചാര്യ വിനോബ ഭാവെ (ചരമദിനം)

ആത്മീയാചാര്യനും, സ്വാതന്ത്ര്യ സമരസേനാനിയും, ഗാന്ധിജിയുടഅനുയായിയും,ഭൂദാനപ്രസ്ഥാനത്തിന്റെഉപജ്ഞാതാവും, സ്കൃത പണ്ഡിതനും എഴുത്തുകാരനുമായിരുന്നുവിനോബാ ഭാവേ(11 സെപ്റ്റംബർ 1895-15 നവംബർ 1982) ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെപോഷകനുമായവിനോബാ ഭാവേ ബോംബേ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽജനിച്ചു. ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു. അദ്ധ്യാപകൻ എന്നർ‍ഥമുള്ള ആചാര്യ എന്നാണദ്ദേഹംഅറിയപ്പെട്ടിരുന്നത്പത്തു വയസ്സുള്ളപ്പോള്‍ അദേഹം ബ്രഹ്മചര്യ സങ്കല്പം സ്വീകരിച്ചു. വീടുപേക്ഷിക്കഎന്ന വിചാരം കുട്ടിക്കാലം മുതല്‍ക്കേ അദേഹത്തിന്റെബുദ്ധിയില്‍ കയറിക്കൂടിയിരുന്നു. മൂന്നു മഹാപുരുഷന്മാരാണതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. ഗൌതമബുദ്ധനായിരുന്നുഅവരിലൊരാള്‍. മഹാരാഷ്ട്രയിലെ മഹാത്മാവ് രാംദാസായിരുന്നു രണ്ടാമത്തെയാള്‍. മൂന്നാമന്‍ജഗത്ഗുരുശങ്കരാചാര്യരും. വീടുപേക്ഷിക്കുന്നതിനുമുമ്പ്  മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും അദേഹം കത്തിച്ചുകളഞ്ഞു മഹാത്മഗാന്ധിയുടെ ആല്‍മീയ ശിഷ്യനായിരുന്ന ശ്രീ വിനോബ ഭാവേ. ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി അദേഹം പങ്കെടുത്തു. ഭൂദാനപ്രസ്ഥാനത്തിന്റെ പ്രയോക്താവുമായി പരിണമിച്ച വിനോബയുടെ പിൽക്കാല ജീവിതത്തിന്റെ അടിത്തറ നിർമിച്ചത് ഗാന്ധിജിയുടെ ആശയത്തണലിലാണ്. ഗാന്ധിജിക്കൊപ്പം വിനോബ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് സ്വാഭാവികമായും നടന്നുകയറി. അഹിംസാ സന്ദേശവുമായി സമരമുഖത്ത് നിറഞ്ഞു. 1920 നും 1930 നും ഇടയിൽ നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1921 ഏപ്രിൽ 8 ന് വാർധയിലെ ആശ്രമത്തിന്റെ ചുമതലയേറ്റു. 1925 ൽ ഗാന്ധിജി നിയോഗിച്ചതിനെത്തുടർന്ന് വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തു.

ജയിൽ ജീവിത കാലത്താണ് വിനോബയുടെ വിജ്ഞാനലോകം വിശാലമായത്.മറാത്തി, കന്നഡ, ഗുജറാത്തി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. പണ്ഡിതനും ചിന്തകനുമായി രൂപപ്പെടാൻ ഇക്കാലം സഹായിച്ചു. സ്ഥിതപ്രജ്ഞദർശൻ പോലെയുള്ള രചനകൾ ജയിൽ ജീവിതത്തിൽ സൃഷ്ടിക്കപ്പെട്ടതാണ്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആദ്യ സത്യാഗ്രഹിയായി ഗാന്ധിജി തിരഞ്ഞെടുത്തതോടെ ദേശീയ ശ്രദ്ധയിലുമെത്തി.

എന്നാൽ സ്വാതന്ത്ര്യസമരചരിത്രത്തിനപ്പുറം വിനോബാ ഭാവയെ പ്രസക്തനാക്കിയത് ഭൂദാന പ്രസ്ഥാനമായിരുന്നു.''പഴയ ആയുധം ഉപയോഗിച്ച് പുതിയ യുദ്ധം ജയിക്കാനാവില്ലെന്ന് കണ്ടെത്തി ''പുതിയ സമരമുഖങ്ങൾ അദ്ദേഹം തുറക്കുകയായിരുന്നു. മണ്ണും നിരന്തര സഞ്ചാരം. നാല്പത് ലക്ഷത്തോളം ഏക്കർ ഭൂമി ഇതിന്റെ ഭാഗമായി വിതരണം ചെയ്തു. പല സർക്കാരുകളും ഭൂദാൻ നിയമങ്ങൾ ആവിഷ്കരിച്ചു. ഭൂമി അമിതമായി കൈവശം വച്ചു കൊണ്ടിരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചു. 1976 ൽ ലാൻഡ് സീലിംഗ് നിയമം നിലവിൽ വന്നത് ഇതിന്റെ തുടർച്ചയാണ്.ആകാശവും സ്വന്തമായില്ലാത്തവരുടെ ദുരിതങ്ങളായിരുന്നു വിനോബാ ഭാവെയെ എക്കാലത്തും നോവിച്ചിരുന്നത്. അവർക്കിടയിലൂടെ നിരന്തരം സഞ്ചരിച്ച് സങ്കടങ്ങളുടെ ആഴമളന്നു. ഭൂദാനപ്രസ്ഥാനത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. ഉള്ളവൻ ഇല്ലാത്തവന് നൽകുകയെന്ന സാമൂഹിക സങ്കൽപമായിരുന്നു അടിസ്ഥാനം. ഭൂദാനം തേടി നാൽപത്തിനാലായിരം കിലോമീറ്ററോളം സഞ്ചരിച്ചു. ഏറെയും കാൽനട യാത്ര. തെലങ്കാനയിൽ നൽഗോണ്ട ജില്ലയിലെ പോച്ചംപള്ളി ഗ്രാമത്തിലായിരുന്നു തുടക്കം. ജൻമികളിൽ നിന്ന് ഭൂമി ദാനം വാങ്ങിയ ശേഷം പാവപ്പെട്ടവർക്ക് സൗജന്യമായി നൽകാൻ തുടങ്ങി. 1951 മുതൽ 1969 വരെഭൂദാന പ്രസ്ഥാനത്തിൽ ഒതുങ്ങുന്നില്ല ആചാര്യവിനോബാ ഭാവെയുടെ കർമരംഗം. ഗ്രാമദാനം പദ്ധതി ഉൾപ്പെടെയുള്ള സാമൂഹിക ഇടപെടലുകൾ, തത്വചിന്തകളുടെ വ്യാഖ്യാനങ്ങൾ, ലോകനാഗരി അക്ഷരമാല, ബ്രഹ്മവിദ്യാ മന്ദിർ പ്രസ്ഥാനം, പുസ്തകരചനകൾ, പ്രഭാഷണങ്ങൾ..വിനോഭാവെയുടെ സംഭാവനകൾ കാലം കടന്നു നിൽക്കുന്നു.വാഴ്ത്തുകൾ മാത്രമല്ല,വിമർശനങ്ങളും ആചാര്യ വിനോബാ ഭാവെയുടെ പ്രവർത്തനങ്ങൾക്ക് മേൽ കാലം ചൊരിഞ്ഞിട്ടുണ്ട്. ഇന്ദിരാ ഭരണത്തെ പിന്തുണച്ച എൺപതുകളിൽ എതിർപക്ഷ അസ്ത്രങ്ങൾ വിനോബാ ഭാവയെ വെറുതെ വിട്ടിട്ടില്ല. അടിയന്തരാവസ്ഥയോടുള്ള വിനോബയുടെ അനുകൂല സമീപനം എതിർപ്പ് രൂക്ഷമാക്കി.1951-ൽ ആരംഭിച്ച ഭൂദാൻ പ്രസ്ഥാനം 1957 വരെ ശക്തമായി മുന്നേറിയെങ്കിലും പിന്നീട് പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചുവന്നു. 1974-ഓടെ പ്രസ്ഥാനത്തിന്റെ പ്രവർത്തനം ഏതാണ്ട് പൂർണ്ണമായും നിലച്ചു.

അനുതാപമാണ് ആചാര്യവിനോബാ ഭാവയുടെ ഭാവം. സാധാരണക്കാരുമായുള്ള സമഭാവനയാണ് സ്വഭാവം. ദശകങ്ങൾ പിന്നിടുമ്പോഴും ഇത്തരം ചില പ്രതീകങ്ങൾ അണയാതെ നിൽക്കുന്നത് അതുകൊണ്ടാണ്.സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   16-11-2018   ♛♛♛♛♛♛♛♛♛♛

യുനെസ്കോ UNESCO

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ. 1945 നവംബർ 16-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്. ദരിദ്രരാജ്യങ്ങളിലും മറ്റും മേല്പ്പറഞ്ഞ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും പാഠശാലകൾക്കും മറ്റും ധനസഹായം അടക്കമുള്ള സഹായങ്ങൾ നൽകിയാണ്‌ ഈ സംഘടന പ്രവർത്തിക്കുന്നത്

ശാസ്ത്രമേഖലയിൽ സഹായം നൽകുന്നുണ്ടെങ്കിലും ആയുധനിർമ്മാണം പോലെയുള്ള ലോകസമാധാനത്തിന്‌ ഭീഷണിയുയർത്തുന്ന മേഖലകളിൽ യുനെസ്കോ സഹായം നൽകുന്നില്ല. യുനെസ്കോയുടേ പ്രവർത്തനങ്ങളിൽ സംതൃപ്തി തോന്നാതെ 1984-ൽ അമേരിക്ക ഈ സംഘടനയിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും പിൽക്കാലത്ത് അംഗമായി.

ഘടന: യുനെസ്കോക്ക് 192 അംഗരാഷ്ട്രങ്ങളും ആറ് അസോസിയേറ്റ് അംഗങ്ങളുമുണ്ട്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനക്ക് ലോകത്താകമാനമായി അമ്പതിലധികം മേഖലാ കാര്യാലയങ്ങളും നിരവധി സ്ഥാപനങ്ങളും കാര്യാലയങ്ങളുമുണ്ട്. മിക്ക മേഖലാ കാര്യാലയങ്ങളും മൂന്നോ അധിലധികമോ രാജ്യങ്ങൾക്കായുള്ള ക്ലസ്റ്റർ ഓഫീസുകളാണ്‌. ഇതു കൂടാതെ ദേശീയ തലത്തിലും പ്രാദേശികതലത്തിലുമുള്ള കാര്യാലയങ്ങളുമുണ്ട്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    വിക്ടോറിയ വെള്ളച്ചാട്ടം

സിംബാബ്വെയുടെയും സാംബിയയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന, സാംബേസി നദിയിലുള്ള വിക്ടോറിയ വെള്ളച്ചാട്ടം, പ്രകൃത്യാലുള്ള മഹാത്ഭുതങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. 1.7 കിലോമീറ്റർ വീതിയും 100 മീറ്റർ ആവറേജ് ആഴവും ഉണ്ട്. ലോസി ഭാഷയിൽ Mosi-oa-Tunya (the smoke that thunders)(ഇടിനാദങ്ങളുടെ പുക) എന്നാണ് വെള്ളച്ചാട്ടം അറിയപ്പെട്ടിരുന്നത്. 1855 നവംബർ 16ന് സ്കോട്ടിഷ് മിഷനറിയും പര്യഗവേഷകനുമായ ഡേവിഡ് ലിവിംഗ്സ്റ്റൺ ഈ വെള്ളച്ചാട്ടം കണ്ടുപിടിക്കുകയും തുടർന്ന് അദ്ദേഹം ബ്രിട്ടീഷ് രാഞ്ജിയോടുള്ള ബഹുമാനാർത്ഥം ''വിക്ടോറിയ വെള്ളച്ചാട്ടം'' എന്ന പേരുനൽകുകയും ചെയ്തു. ലോകത്തിലെ ഏഴു പ്രകൃതി അത്ഭുതങ്ങളിൽ ഒന്നായി സി.എൻ.എൻ. തെരഞ്ഞെടുത്തത് വിക്ടോറിയ വെള്ളച്ചാട്ടമാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   17-11-2018   ♛♛♛♛♛♛♛♛♛♛

ലാലാ ലജ്പത്റായ് (ചരമദിനം)

പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ട ലാലാ ലജ്പത്റായ് 1865 ജനുവരി 28 ന് ബ്രിട്ടീഷ് ഇന്ത്യ യിലെ പഞ്ചാബിലുള്ള ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ജനിച്ചത് .1897ലും 1900ലുമുണ്ടായ കടുത്ത ക്ഷാമത്തെ നേരിടാന്‍ നേതൃത്വം നല്‍കി. 1920ല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായ അദ്ദേഹം 1927ല്‍ ‘ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടി’ രൂപവത്കരിച്ചു. ആര്യസമാജത്തിന്റെ ഒരു പ്രവർത്തകനായിരുന്നു ലാലാ. സമാജത്തിന്റെ മുഖപത്രമായിരുന്ന ആര്യ ഗസറ്റിന്റെ പത്രാധിപരും കൂടിയായിരുന്നു. ലാഹോറിൽ നിയമപഠനത്തിനുശേഷമായിരുന്നു ലാലാ കോൺഗ്രസ്സിൽ പ്രവർത്തകനായി ചേരുന്നത്.

നിയമപഠന സമയത്തു തന്നെ, ലാല ഹൻസ്രാജ്, പണ്ഡിറ്റ് ഗുരുദത്ത് വിദ്യാർത്ഥി തുടങ്ങിയ ഭാവി സ്വാതന്ത്ര്യ പ്രവർത്തകരുമായി റായ് അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രക്ഷോഭങ്ങളിൽ പഞ്ചാബിൽ നിന്നുമുള്ള മുന്നേറ്റങ്ങളെ നയിച്ചിരുന്നത് ലാലാ ആയിരുന്നു. 1907 മേയിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിചാരണ കൂടാതെ ബർമ്മയിലേക്കു നാടുകടത്തി. റായ്ക്കെതിരേ തെളിവുകളില്ലെന്നു പറഞ്ഞ് വൈസ്രോയി ആയിരുന്ന മിന്റോ പ്രഭു അദ്ദേഹത്തെ പഞ്ചാബിലേക്കു തിരിച്ചു വരാൻ അനുവദിച്ചു.

1928 ഒക്ടോബര്‍ 30ന് ലാഹോറിലെത്തിയ സൈമണ്‍ കമീഷനെതിരെ പതിനായിരങ്ങളെ അണിനിരത്തി റായി ജാഥ നയിച്ചു. ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്ന് നെഞ്ചില്‍ പരിക്ക് പറ്റി 1928 നവംബര്‍ 17ന് അദ്ദേഹം നിര്യാതനായി.സ്കൗട്ടിന്റെ മർദ്ദനത്തെത്തുടർന്നാണ് റായ് ഗുരുതരാവസ്ഥയിലായതെന്നും, ഇതിനെക്കുറിച്ച് അന്വേഷികണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ബ്രിട്ടീഷ് പാർലിമെന്റിൽ പരാതി നൽകിയെങ്കിലും, റായിയുടെ മരണത്തിൽ യാതൊരു പങ്കുമില്ലെന്നു പറഞ്ഞ് അവർ പരാതി തള്ളിക്കളഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഉണ്ടാകാന്‍ കാരണം 'ലാലജി'യാണ്.

സഹകരണത്തില്‍ വിശ്വസിച്ചിരുന്ന ലാല ലജ്‍പത്‍ ആണ് 1895ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് തുടക്കമിടാന്‍ സഹായിച്ചത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിലൊന്നാണിത്. ഇന്ത്യൻ പോസ്റ്റൽ ടിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിനകവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    നിക്കോളാസ് അപ്പെർ (ജന്മദിനം)

ഭക്ഷ്യസംരക്ഷണകലയുടെ ഉപജ്ഞാതാവും ഒരു പാചകവിദഗ്ദ്ധനുമാണ് നിക്കോളാസ് അപ്പെർ(17 നവംബർ 1749– 1 ജൂൺ 1841) ഭക്ഷ്യസംരക്ഷണകലയുടെ പിതാവായാണ് അപ്പെർ ഇന്ന് അറിയപ്പെടുന്നത്.1749 ഒക്ടോബർ 23-ന് ഫ്രാൻസിലെ ഷലോങ്-സുർ-മാണിൽ ജനിച്ചു. തന്റെ പിതാവിന്റെ ഹോട്ടലിൽ ഒരു പാചകക്കാരനായാണ് അപ്പെർ ജീവിതം ആരംഭിച്ചത്. താമസിയാതെ ഫ്രാൻസിലെ പ്രമുഖ മധുരപലഹാരവ്യാപാരി, വാറ്റുകാരൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായി. ഫ്രാൻസ്വാ അപ്പെർ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.
മാംസവും പച്ചക്കറികളും വളരെക്കാലത്തേയ്ക്കു സംരക്ഷിച്ചുവയ്ക്കുന്ന കലയെപ്പറ്റി 1810-ൽ ഇദ്ദേഹം ഒരു ഗ്രന്ഥം (ആർട്ട് ദി കൺസേവർ ലെ സബ്സ്റ്റാൻസസ് ആനിമാൽ എ വെജറ്റാൽ - Art de coserver les substances animales et vegetales) പ്രസിദ്ധീകരിക്കുകയുണ്ടായി. വായുരോധകഭാജനങ്ങളിൽവച്ചു പാകംചെയ്ത ഭക്ഷണം സൂക്ഷിക്കുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ള തത്ത്വങ്ങൾ ആധുനിക ഭക്ഷ്യസംരക്ഷണ വ്യവസായത്തിൽ അല്പം ചില പരിഷ്കാരങ്ങളോടെ സ്വീകരിച്ചിട്ടുണ്ട്. ബാക്ടീരിയോളജിയെപ്പറ്റി യാതൊരറിവുമില്ലാതിരുന്ന കാലത്ത് - രസതന്ത്രം വെറും ശൈശവാവസ്ഥയിലായിരുന്നപ്പോൾ - സ്വപരിശ്രമവും പഠനവും കൊണ്ടാണ് അപ്പെർ തന്റെ പരീക്ഷണങ്ങൾ നടത്തിയത്.

സ്കർവി (scurvy) പിടിപെട്ട് ധാരാളം നാവികർ മരിക്കുകയും പോഷകാഹാരക്കുറവ് ജനതയെ രൂക്ഷമായി ബാധിക്കുകയും ചെയ്തപ്പോൾ അതു തടയാനായി 1795-ൽ ഫ്രാൻസിലെ ഡയറക്ടറേറ്റ് ഒരു ഭക്ഷ്യസംരക്ഷണമാധ്യമം കണ്ടുപിടിക്കുന്നവർക്ക് സമ്മാനം നിശ്ചയിച്ചു. അപ്പെർ മാസ്സിയിലുള്ള തന്റെ പരീക്ഷണശാലയിൽ സ്വന്തമായി നിർമിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് ഏകദേശം 70-ൽ പരം ഭക്ഷ്യവസ്തുക്കളുടെ സംരക്ഷണം സാധിക്കുകയും, നെപ്പോളിയനിൽനിന്നും സമ്മാനം കരസ്ഥമാക്കുകയുമുണ്ടായി. ഇതിനെ പരാമർശിക്കുന്ന പല ഗ്രന്ഥങ്ങളും ഇദ്ദേഹം പിന്നീട് പ്രസിദ്ധീകരിച്ചു.

അമ്ളം ഉപയോഗിക്കാതെ അസ്ഥിയിൽനിന്നും ജലാറ്റിൻ ഉത്പാദിപ്പിച്ചെടുത്തതായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടിത്തം. ഓട്ടോക്ളേവ്, ഭക്ഷണസാധനങ്ങൾ സംരക്ഷിച്ചുവയ്ക്കുന്നതിനുള്ള പ്രത്യേകതരം പാത്രങ്ങൾ എന്നിവ നിക്കോളായുടെ മറ്റു കണ്ടുപിടിത്തങ്ങളാണ്. 1812-ൽ മാസ്സിയിൽ ഇദ്ദേഹം സ്ഥാപിച്ച 'ഹൌസ് ഒഫ് അപ്പെർ' ആണ് ലോകത്തിലെ ആദ്യത്തെ ഭക്ഷ്യസംരക്ഷണശാല. ആഹാരകാര്യത്തിൽ സ്ഥലകാലഭേദങ്ങളുടെ അടിമയായിരുന്ന മനുഷ്യനെ സ്വതന്ത്രനാക്കിയതിന് 1822-ൽ 'സൊസൈറ്റി ഫോർ എൻകറേജ്മെന്റ് ഒഫ് നാഷനൽ ഇൻഡസ്ട്രി' നിക്കോളായ്ക്ക് 'മനുഷ്യരാശിയുടെ ഗുണദാതാവ്' എന്ന ബഹുമതിയും സ്വർണമെഡലും നല്കുകയുണ്ടായി. ഇദ്ദേഹം കണ്ടുപിടിച്ച തത്ത്വങ്ങളുടെ പുതിയ രീതിയിലുള്ള ഒരാവിഷ്കരണമാണ് ലൂയി പാസ്ചർ 'പാസ്ചറൈസേഷനി'ൽ തുടർന്നത്.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   18-11-2018   ♛♛♛♛♛♛♛♛♛♛

വി. ശാന്താറാം (ജന്മദിനം)

പ്രശസ്തനായ ഇന്ത്യൻ ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, നടനുമായിരുന്നു വി. ശാന്താറാം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശാന്താറാം രാജാറാം വണകുദ്രേ 1901- നവംബർ 18-ന് മഹാരാഷ്ട്രയിലുള്ള കോഹൽപൂരിൽ പ്രശസ്തമായ ഒരു ജൈന കുടുംബത്തിൽ ജനിച്ചു.1921-ൽ സുരേഖാ ഹരൺ എന്ന നിശ്ശബ്ദ ചിത്രത്തിൽ നടനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു. ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് സാമൂഹിക പരിവർത്തനത്തിന് ഉപയോഗിച്ച ആദ്യ ചലച്ചിത്രപ്രവർത്തകരിൽ ഒരാളായിരുന്നു ശാന്താറാം.

1927-ൽ ആദ്യ ചിത്രം നേതാജി പാൽക്കർ സാംവിധാനം ചെയ്തു. പ്രഭാത് ഫിലിം കമ്പനി സ്ഥാപകരിൽ ഒരാളായിരുന്നു. 1942-ൽ പ്രഭാത് ഫിലിം കമ്പനിയിൽ നിന്ന് വിട്ട് ബോബെയിൽ രാജ്കമൽ കലാ മന്ദിർ രൂപവർക്കരിച്ചു. ഡോക്റ്റർ കോട്ട്നിസ് കി അമർ കഹാനി (1946), അമർ ഭൂപാലി (1951), ജനക് ജനക് പായൽ ബജേ (1955), ദോ ആഖേൻ ബാരാ ഹാത്ത് (1957), നവരംഗ് (1959), ദുനിയാ നേ മാനേ (1937), പിൻജരാ (1972) എന്നിവയാണ് ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ.

1951-ൽ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശാന്താറാം സംവിധാനം ചെയ്ത ദി ഇമ്മോർട്ടൽ സോങ്ങ് എന്ന ചിത്രം ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1958-ലെ ബെർലിൻ ചലച്ചിത്രമേളയിൽ ദോ ആഖേൻ ബാരാ ഹാത്ത് എന്ന ചിത്രത്തിന് സിൽവർ ബെയെർ പുരസ്ക്കാരം ലഭിക്കുകയുണ്ടായി. പ്രസ്തുത ചിത്രം 1958-ലെ ഏറ്റവും മികച്ച ചിത്രത്തിള്ള ദേശീയപുരസ്ക്കരവും നേടി.

1985-ൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ദാദാസാഹിബ് ഫാൽക്കേ പുരസ്ക്കാരത്തിന് അർഹമായി. 1992-ൽ മരണാനന്തരബഹുമതിയായി പത്മവിഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

ഇദ്ദേഹത്തിന്റെ ആത്മക്കഥ "ശാന്താറാം" എന്ന പേരിൽ ഹിന്ദിയിലും മറാത്തിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1990 ഒക്ടോബർ 30-ന് തന്റെ 89-ആം വയസ്സിൽ മുംബൈയിൽ വച്ച് അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേരിൽ രൂപീകൃതമായ "വി. ശാന്താറാം പിക്ച്ചർ സയിന്റിഫിക്ക് റിസർച്ച് ആന്റ് കൾച്ചറൽ ഫൗഡേഷൻ' വർഷം തോറും ചലച്ചിത്രപ്രതിഭകൾക്ക് ശാന്താറാം പുരസ്ക്കാരം നൽകി വരുന്നു
ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    മിക്കി മൗസ്

ഒരു കോമിക് കാർട്ടൂൺ കഥാപാത്രമാണ് മിക്കി മൗസ്. ചുവന്ന ഷോര്‍ട്ട്‌സും, വലിയ മഞ്ഞ നിറത്തിലുള്ള ഷൂസും, വെളുത്ത ഗ്ലൗസും അണിഞ്ഞ്, മനുഷ്യന്റെ സ്വഭാവ സവിശേഷതകളും, വികാരങ്ങളുമായി അവതരിക്കുന്ന ഒരു എലി 90 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെയും, ഒരു പരിധി വരെ മുതിര്‍ന്നവരെയും രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 47 ബില്യന്‍ യൂറോ വാര്‍ഷിക വില്‍പ്പനയുള്ള ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മാധ്യമ-വിനോദ കോര്‍പ്പറേഷനായ വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ വ്യാപാര മുദ്രയായും മാറിയിരിക്കുന്നു മിക്ക് മൗസ് എന്നു പേരുള്ള ഈ എലി.  മിക്കി മൗസ് എന്ന ഡിസ്‌നി കഥാപാത്രത്തിന്റെ സൃഷ്ടി യാദൃശ്ചികമായിരുന്നു. എന്നാല്‍ തലമുറകളെ സ്വാധീനിക്കുന്ന കുസൃതി നിറഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രമായി മിക്കി മൗസ് മാറുകയായിരുന്നു. 1920-30 കളില്‍, വാള്‍ട്ട് ഡിസ്‌നിയുടെ ‘ഓസ്‌വാള്‍ഡ് ദി ലക്കി റാബിറ്റ് ‘ എന്ന ആനിമേറ്റഡ് കാര്‍ട്ടൂണ്‍ കഥാപാത്രത്തിനു പകരക്കാരനായിട്ടാണു മിക്കി മൗസ് എന്ന എലിയെ ആദ്യം ഡിസൈന്‍ ചെയ്തത്. 1928-ല്‍ Ub Iwerks എന്ന അമേരിക്കന്‍ ആനിമേറ്ററും, കാര്‍ട്ടൂണിസ്റ്റും, വാള്‍ട്ട് ഡിസ്‌നിയെന്ന അമേരിക്കന്‍ സംരംഭകനും, ആനിമേറ്റും ചേര്‍ന്നാണു മിക്കി മൗസിനു ജന്മം കൊടുത്തത്. ഓസ്‌വാള്‍ഡ് ദി ലക്കി റാബിറ്റ് എന്ന ആനിമേറ്റഡ് കഥാപാത്രത്തിന്റെ പേരില്‍ വാള്‍ട്ട് ഡിസ്‌നിയും, യൂണിവേഴ്‌സല്‍ സ്റ്റുഡിയോയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. തര്‍ക്കത്തിനൊടുവില്‍ ഡിസ്‌നിക്ക് ഓസ്‌വാള്‍ഡിലുള്ള അവകാശം നഷ്ടപ്പെടുകയും ചെയ്തു.ഓസ്‌വാള്‍ഡിനെ നഷ്ടപ്പെട്ടതോടെ പുതിയൊരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ഡിസ്‌നി തീരുമാനിച്ചു. അങ്ങനെയാണു മിക്കി മൗസ് ജന്മമെടുത്തത്. 1928-ല്‍ വാള്‍ട്ട് ഡിസ്‌നിയും Ub Iwerks-ും ചേര്‍ന്നു സംവിധാനം ചെയ്ത അമേരിക്കന്‍ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമായ Steamboat Willie യിലാണു മിക്കി മൗസ് ആദ്യമായി അവതരിച്ചത്. മിക്കി മൗസിന്റെ ഗേള്‍ ഫ്രണ്ട് മിന്നിയുടെ ആദ്യം ചിത്രവും ഇതു തന്നെയാണ്. ഈ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് 1928 നവംബര്‍ 18-നാണ്. മിക്കി മൗസിന്റെ ജനനമായി കരുതുന്നതും 1928 നവംബര്‍ 18-ആണ്. സ്റ്റീംബോട്ട് വില്ലിക്കും ശേഷം മിക്കി മൗസ് ഏകദേശം 130-ാളം ചിത്രങ്ങളില്‍ അഭിനയിച്ചു. ദി ബാന്‍ഡ് കണ്‍സേര്‍ട്ട് (1935), ബ്രേവ് ലിറ്റില്‍ ടെയ്‌ലര്‍(1938), ഫന്റാസിയ(1940) എന്നിവ പ്രധാന ചിത്രങ്ങളില്‍ ചിലതാണ്. മിക്കി മൗസ് കൂടുതലായും അവതരിച്ചിട്ടുള്ള ഷോര്‍ട്ട് ഫിലിമുകളിലാണ്. എന്നാല്‍ എണ്ണത്തില്‍ അത്ര ചെറുതല്ലാത്ത ഫീച്ചര്‍ ഫിലിമുകളിലും മുഖം കാണിച്ചിട്ടുണ്ട് മിക്കി. Mortimer Mouse എന്ന പേരാണ് ആദ്യം നല്‍കാന്‍ നിശ്ചയിച്ചതെങ്കിലും വാള്‍ട്ട് ഡിസ്‌നിയുടെ ഭാര്യ ആ പേരില്‍ ചില കുറവുകള്‍ കണ്ടെത്തി. മിക്കി എന്ന പേര് നിര്‍ദേശിച്ചത് വാള്‍ട്ട് ഡിസ്‌നിയുടെ ഭാര്യയാണ്. മിക്കി മൗസിന്റെ ആദ്യ ചിത്രത്തില്‍ വാള്‍ട്ട് ഡിസ്‌നിയായിരുന്നു ശബ്ദം നല്‍കിയത്.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   19-11-2018   ♛♛♛♛♛♛♛♛♛♛

ഇന്ദിരാ ഗാന്ധി (ജന്മദിനം)

ഇന്ദിരാ ഗാന്ധി (1917 നവംബർ 19 - 1984 ഒക്ടോബർ 31) (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹ്രു) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ മകളായിരുന്നു.1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്നെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.

ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്നു ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.നെഹ്രുവിന്റെ മരണശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു. തന്റെ പിതാവിന്റെ സഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണത്തിനുടൻ തന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു. 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു.ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര.കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര ,യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി. 1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥകാലത്ത് അവർ ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറിയിരുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണിതഫലമായി,സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായി തീർന്ന അവർ 30 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു. ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു.ഇംഗ്ലണ്ടിലെഎലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത് .ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ഝാൻസി റാണി (ജന്മദിനം)

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത. ത്യാഗത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റേയും പ്രതിബിംബം.(19 നവംബർ 1828-18 ജൂൺ 1858) 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ പട നയിച്ചവൾ. ഝാൻസിയുടെ റാണി, റാണി ലക്ഷ്മി ഭായ് എന്ന മണികർണ്ണിക.

വാരണസിയിൽ ജനിച്ച മണികർണ്ണിക, രാജാവ് ഗംഗാധർ റാവു നേവാൾക്കറിന്‍റെ ജീവിത സഖിയായായാണ് ഝാൻസിയിലെത്തുന്നത്. ഭർത്താവിന്‍റെ വിയോഗശേഷം  സ്ത്രീകൾ ഭൗതിക ജീവിതം തന്നെ ഉപേക്ഷിക്കുന്ന കാലത്ത്, രാജ്യഭരണത്തിന്‍റെ ചുക്കാൻ ഏറ്റെടുത്തു ഝാൻസി റാണി. നാടിനെ വറുതിയിൽ നിന്ന് കൈകപ്പിടിച്ച് ഉയർത്തി.
ദത്തവകാശ നിരോധന നിയമ പ്രകാരം ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തപ്പോൾ, വളയിട്ട കൈകളുമായി തുറന്ന പോരിനിറങ്ങി. വിരുദ്ധ ചേരിയിൽ നിന്ന നാട്ടുരാജാക്കൻമാരെ ഒരുമിപ്പിച്ച് റാണി നടത്തിയ പോരാട്ടം ഭാരതീയ ചരിത്രത്തിലെ സുവർണ്ണ ഏടായി പരിണമിച്ചു. മണികർണികയെ മാതൃകയാക്കി ആയുധമെടുക്കാനും തൊടുക്കാനും നിർമ്മിക്കാനും പുരുഷന്മാർക്കൊപ്പം സ്ത്രീകളും രംഗത്തുവന്നു എന്നതാണ് ശ്രദ്ധേയം.

1858ൽ ഝാൻസി വളഞ്ഞ ബ്രിട്ടീഷ് സൈന്യത്തിനെതിരെ, വളർത്തു മകന്‍ ദാമോദറിനെ ശരീരത്തോട് ചേർത്ത് കെട്ടി, ഇരു കൈകളിലും വാളേന്തി, കുതിരയുടെ കടിഞ്ഞാൺ കടിച്ചു പിടിച്ച് പൊരുതാനിറങ്ങി റാണി. ശത്രുവിന്‍റെ വാൾത്തലപ്പിൽ ശിരസ്സിന്‍റെ ഒരു ഭാഗവും, വലത് കണ്ണും അറ്റുവീണപ്പോഴും രാജ്യത്തിനായി അവർ സധൈര്യം പോരാടി. തന്നെ മുറിപ്പെടുത്തിയ ബ്രിട്ടീഷ് സൈനികന്‍റെ തലയറുത്തതിനു ശേഷമാണ്   ആ ധീര വനിത പിടഞ്ഞുവീണത്. ബാബാ ഗംഗാദാസിന്റെ കുടിലിനു മുന്നിൽ ഝാൻസിയുടെ വീരപുത്രിക്ക് ഉണക്കപ്പുല്ലിന്റെ പട്ടടയൊരുക്കിയത് ഭൃത്യനായ രാമചന്ദ്ര ദേശ്മുഖായിരുന്നു .വിപ്ലവകാരികളുടെ ജഡത്തെപ്പോലും അപമാനിക്കുന്ന ശീലമുള്ള ബ്രിട്ടീഷുപട്ടാളത്തിനു തൊടാനാകും മുൻപ് റാണിയുടെ ശരീരം ഭസ്മമാക്കപ്പെട്ടു . 1857 ലെ സ്വാതന്ത്ര്യ സമര ജ്വാലകളിൽ ഏറ്റവും തിളക്കമേറിയ തീനാമ്പുകൾ ഉയർന്നു വന്നത്  ആ യുവതിയുടെ പട്ടടയിൽ നിന്നായിരുന്നു .

ദത്തവകാശ നിരോധന  നിയമം ഉപയോഗിച്ച് ഡൽഹൗസി ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തപ്പോഴാണ് ഝാൻസിയെ തൊടാൻ ആർക്കാണ് ധൈര്യമെന്ന് ഗർജ്ജിച്ച് റാണി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തുറന്ന പോരിനിറങ്ങിയത്.

ഝാൻസിയിൽ വച്ച് ബ്രിട്ടീഷ് പട്ടാളവുമായി നടന്ന കടുത്ത പോരാട്ടത്തിലാണ് ഝാൻസി റാണിയെന്ന സമരദേവതയുടെ പ്രഭാവം ലോകം കണ്ടത് .ഝാൻസിയുടെ പോരാളികൾക്ക് ഊർജ്ജമേകി അവർ കോട്ടയിൽ മിന്നൽ പിണർ കണക്കെ പാഞ്ഞുവത്രെ.  ആയുധമെടുക്കാനും തൊടുക്കാനും നിർമ്മിക്കാനും പുരുഷന്മാരോടൊപ്പം സ്ത്രീകളും പൂർണമായും പങ്കെടുത്തുവെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .

1857 ലെ സ്വാതന്ത്ര്യ സമരയോദ്ധാക്കളിലെ ഏറ്റവും ധീരയായ പോരാളിയാണ് ലക്ഷ്മീ ഭായിയെന്ന് ബ്രിട്ടീഷ് പട്ടാളത്തലവൻ സർ ഹ്യൂഗ് റോസ് രേഖപ്പെടുത്തി . ഭാരതമാകട്ടെ ആ മഹതിയുടെ ഓർമ്മകൾ അനശ്വരമാക്കാൻ അവളുടെ കുഞ്ഞുങ്ങൾക്ക് റാണിയുടെ നാമം നൽകി ആദരിച്ചു .എന്തിനേറെ സുഭാഷ് ചന്ദ്രബോസ് ഐ എൻ എ യുടെ വനിതാവിഭാഗത്തിനും അതേ പേരു നൽകി.

യുദ്ധവും പോരാട്ടവുമൊക്കെ പൗരുഷത്തിന്റെ പ്രതീകമായി കണക്കാക്കിയിരിക്കുന്ന കാലത്ത് അത്തരം ചിന്തകൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച അവർ അങ്ങനെ ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുക കൂടീ ചെയ്തു .ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    സലീൽ ചൗധരി (ജന്മദിനം)

ഇന്ത്യയിലെ അനുഗൃഹീത സംഗീതസംവിധായകരിൽ പ്രമുഖനായിരുന്നു സലിൽ ചൌധരി  ( 1922 നവംബർ 19-1995 സെപ്റ്റംബർ 5)ഹിന്ദുസ്ഥാനിക്കും കർണ്ണാട്ടിക്കിനും പുറമേ കിഴക്ക് ഇന്ത്യയുടെ സംഗീതത്തിന് സിനിമയിൽ സ്ഥാനം ഉണ്ടാക്കിയത് ഇദ്ദേഹമാണ്.വർഷങ്ങൾ പിന്നിടുമ്പോഴും  ചിത്രത്തിലെ ഗാനങ്ങൾ ഒരു ജനത ഒന്നടങ്കം മൂളുന്നുണ്ടെങ്കിൽ അത് സലീൽ ചൗധരി എന്ന സംഗീതമാന്ത്രികന്റെ പ്രതിഭ ഒന്നുകൊണ്ട് മാത്രമാണ്

ബംഗാളിലെ സൊനാർപൂർ ഗ്രാമത്തിലായിരുന്നു സലിൽ ചൗധരിയുടെ ജനനം. സംഗീതം അദ്ദേഹത്തിന് അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയതായിരുന്നു. അസമിലെ തോട്ടം മേഖലയിൽ ഡോക്ടറായിരുന്ന അച്ഛന്റെ കൂടെ അസമിലായിരുന്നു സലീലിന്റെ കുട്ടിക്കാലം. അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയ പാശ്ചാത്യസംഗീതവും അസമിലെ കുട്ടിക്കാലത്ത് കേട്ട നാടോടി ഗാനങ്ങളുമാണ് സലീൽ എന്ന സംഗീതജ്ഞന്റെ സങ്കൽപ്പങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.

1944 ൽ ബിരുദാപഠനത്തിനായി കൽക്കട്ടയിലെത്തിയ അദ്ദേഹം ഇടതുപക്ഷകലാകാരന്മാരുടെ സംഘടനയായ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിൽ (ഇപ്റ്റ) അംഗമായി. ഇപ്റ്റയ്ക്ക് വേണ്ടി അദ്ദേഹം ധാരാളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ബംഗാൾ ജനതയുടെ ഹൃദയത്തിൽ പുതിയ ഒരു സമരാവേശം സൃഷ്ടിച്ചവ ആയിരുന്നു ഈ ഗാനങ്ങൾ. 1949 ൽ പരിബർത്തൻ എന്ന സത്യൻ ബോസ് ചിത്രത്തിന് സംഗീതം നൽകിയായിരുന്നു സലീൽ ദായുടെ തുടക്കം. പിന്നീട് നിരവധി ബംഗാളി സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. ബംഗാളിൽ അദ്ദേഹം സംഗീതജ്ഞൻ മാത്രമായിരുന്നില്ല കവിയും നാടകകൃത്തും, കഥാകൃത്തുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ചെറുകഥയായ റിക്ഷാവാലയാണ് ദോബീഗ സമീൻ എന്ന പേരിൽ ബിമൽറോയ് ഹിന്ദിയിൽ സംവിധാനം ചെയ്ത് പുറത്തിറക്കിയത്.റിക്ഷാവാലയുടെ ദൃശ്യാവിഷ്‌കാരത്തിലൂടെ തന്നെയായിരുന്നു സലീൽ ദായുടെ ഹിന്ദിയിലേയ്ക്കുള്ള അരങ്ങേറ്റം. 1953ൽ മുംബൈയിൽ എത്തിയ അദ്ദേഹം ചലച്ചിത്രഗാനരംഗത്ത് സജീവമായി. 1958 ൽ പുറത്തിറങ്ങിയ ചിത്രം മധുമതിയിലൂടെയാണ് സലീൽ ചൗധരി കൂടുതൽ പ്രശസ്തനാകുന്നത്. തുടർന്ന്് നിരവധി ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നത്. എൺപതുകളുടെ അവസാനം വരെ ബോളിവുഡ് ലോകത്ത് കത്തി നിന്ന സലീൽ ദ സംഗീതലോകത്ത് വന്ന് മാറ്റങ്ങൾ മനസിലാക്കി സ്വയം പിൻവലിയുകയായിരുന്നു.

മലയാളത്തിന് പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിക്കൊടുത്ത രാമു കാര്യാട്ടിന്റെ ചിത്രമായ ചെമ്മീനിന് സംഗീതം പകർന്നുകൊണ്ട് 1956 ലായിരുന്നു മലയാള സിനിമയിലേക്ക് അദ്ദേഹം കടന്നു വരുന്നത്. ചെമ്മീനിലെ ഗാനങ്ങൾ അദ്ദേഹത്തിന് മലയാള ചലചിത്രമേഖലയിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. പുറത്തിറങ്ങി 50 വർഷത്തിനു ശേഷവും ചെമ്മീനിലെ പാട്ടുകൾ മലയാളിയുടെ നാവിൻ തുമ്പത്തുണ്ടെങ്കിൽ അത് സലീൻ ചൗധരിയുടെ മാത്രം കഴിവുകൊണ്ടാണ്. അതിനു ശേഷം അഭയം, സ്വപ്നം, നെല്ല്, രാസലീല, നീലപൊന്മാൻ, രാഗം, തോമാശ്ലീഹ, തുലാവർഷം, അപരാധി, പുതിയ വെളിച്ചം, ദേവദാസി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സലീം ദാ എന്ന സലീൻ ചൗധരി സംഗീതം പകർന്നിട്ടുണ്ട്. യേശുദാസിനെ ഹിന്ദിയിൽ അവതരിപ്പിച്ചതും, മന്നാഡേ( മാനസ മൈനേ വരൂ) ലത (കദളീ ചെങ്കദളീ) തലത് മെഹമൂദ് (കടലേ നീലക്കടലേ) സബിതാ ചൗധരി (വൃശ്ചികപ്പെണ്ണേ ) തുടങ്ങിയവരെ മലയാളത്തിൽ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. 27 മലയാള ചിത്രങ്ങൾക്കായി ഏകദേശം 106 മലയാളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങൾക്കു വേണ്ടി പശ്ചാത്തല സംഗീതം നിർവഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. ലളിതമനോഹരമായ ഈണത്തിൽ ശ്രവണസുഖമുള്ള ഗാനങ്ങൾ സമ്മാനിച്ച ഇന്ത്യൻ സംഗീതലോകത്തെ ഏറ്റവും പ്രഗത്ഭരായ സംഗീതജ്ഞന്മാരിൽ ഒരാളായി നിന്ന സലീൽ ചൗധരി 1995 സെപ്റ്റംബർ അഞ്ചിനാണ് അന്തരിക്കുന്നത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, പ്രൈവറ്റ് മാക്സിം കാർഡും...


♛♛♛♛♛♛♛♛♛   20-11-2018   ♛♛♛♛♛♛♛♛♛♛

ടിപ്പു സുൽത്താൻ (ജന്മദിനം)

പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു (ജനനം: 1750 നവംബർ 20- മരണം:1799 മേയ് 4) മൈസൂർ കടുവ എന്നും അറിയപ്പെട്ടു. ഹൈദരലിയുടെയും ഫക്രുന്നീസയുടേയും ആദ്യത്തെ പുത്രൻ. ഹൈദരലിയുടെ മരണശേഷം (1782) മുതൽ മരണം(1799) വരെ മൈസൂരിനെ ഭരിച്ചു. ടിപ്പു ഒരു സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു.ഒട്ടനവധി ഭരണപരിഷ്കാരങ്ങൾക്ക് ടിപ്പു തുടക്കം കുറിച്ചു, പുതിയ ഒരു നാണയസംവിധാനം, ഭൂനികുതി വ്യവസ്ഥ എന്നിവ നടപ്പിലാക്കി. മൈസൂർ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങൾ നടത്തുകയുണ്ടായി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യുദ്ധങ്ങളിൽ പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു പ്രയോഗിക്കുകയുണ്ടായി.

1782 ൽ പിതാവിന്റെ മരണശേഷം കൃഷ്ണാനദിയും, പശ്ചിമഘട്ടവും, അറബിക്കടലും അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു മാറി. കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു .ടിപ്പു ബ്രിട്ടീഷുകാർക്കെതിരേ ഫ്രഞ്ച് സൈന്യവുമായി ചേർന്ന് യുദ്ധം നയിച്ചു, രണ്ടാം മൈസൂർ യുദ്ധത്തിലുൾപ്പടെ പ്രധാനപ്പെട്ട വിജയങ്ങൾ നേടുകയുണ്ടായി.

അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും, ബ്രിട്ടീഷുകാർക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു തന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ശത്രുവായിരുന്നു ടിപ്പു സുൽത്താൻ. രണ്ടാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു. 

ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ് ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂർ(1780)പൊളില്ലൂർ (1780) സെപ്റ്റംബർ യുദ്ധത്തിലും, (1792)ലെയും (1797) ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേൽക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്. മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ബ്രിട്ടനിലെ വൂൾവിച്ച് റോടുണ്ട മ്യൂസിയത്തിൽ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. പാകിസ്താൻ അവരുടെ 4000 കി മീ റെയ്ഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈലിന് ടിപ്പു എന്നാണ് പേരിട്ടത്.

നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടേയും, ഹൈദരാബാദ് നൈസാമിന്റേയും സംയുക്ത ആക്രമണത്തിനിടയിൽ ടിപ്പു ചതിയിലൂടെ കൊല ചെയ്യപ്പെട്ടു.ഇന്ത്യയും, പാക്കിസ്ഥാനും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ലിയോ ടോള്‍സ്റ്റോയി (ചരമദിനം)

ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയ്‌(സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻഎഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ്‌ തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപരമായി കടപ്പെട്ടിരിക്കുന്നു.

കാലത്തെ അതിജീവിച്ച മഹത്തരങ്ങളായ ”യുദ്ധവും സമാധാനവും” ”അന്നാകരേനിന” എന്നീ നോവലുകളുടെ രചനയിലൂടെ ലോകപ്രശസ്തനായ റഷ്യന്‍ നോവലിസ്റ്റും തത്വചിന്തകനുമാണ് ലിയോ ടോള്‍സ്റ്റോയ് വിശ്വസാഹിത്യ പ്രതിഭകളില്‍ അഗ്രഗണ്യനായ അദ്ദേഹം മൗലിക സര്‍ഗശക്തിയുള്ള ഒരു സാഹിത്യകാരന്‍ മാത്രമായിരുന്നില്ല, ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും അതിലേറെ ഒരു മനുഷ്യസ്‌നേഹിയുമായിരുന്നു. അസാമാന്യമായ വ്യക്തിത്വം പുലര്‍ത്തിയ ഈ സാഹിത്യകാരന്‍, തന്റെ വിശ്വാസങ്ങളെ അന്ത്യം വരെ മുറുകെപ്പിടിച്ചു. ലോകസാഹിത്യത്തിലെ 14000 ത്തോളം പുസ്തകങ്ങള്‍ വായിച്ച ഇദ്ദേഹത്തെ ഏതെങ്കിലും കൃതിയോ സാഹിത്യകാരനോ പ്രത്യക്ഷത്തില്‍ സ്വാധീനിച്ചിട്ടില്ലെന്ന് പറയാം.

ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ് സാഹിത്യത്തെ സമീപിക്കേണ്ടതെന്ന് ടോള്‍സ്റ്റോയ് വിശീസിച്ചിരുന്നു. ചെറുപ്പത്തില്‍ കുരിശിന് പകരം റൂസ്സോയുടെ രൂപമാണ് ടോള്‍സ്റ്റോയി കഴുത്തില്‍ തൂക്കി നടന്നത്.1900-ല്‍ രചിച്ച ഉയിര്‍ത്തെഴുന്നേല്‍പ് എന്ന നോവലിന്റെ പേരിലും ക്രിസ്തുമതത്തിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരിലും 1901-ല്‍ ടോള്‍സ്റ്റോയിയെ ക്രിസ്തീയ സഭയില്‍ നിന്ന് പുറത്താക്കി.അധികാരശക്തികളുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ മത-രാഷ്ട്രനേതൃത്വങ്ങളുടെ അപ്രീതിക്കുപാത്രമായെങ്കിലും സാഹിത്യനായകനെന്ന നിലയിലും, അതിലുപരി ഒരു ധാർമ്മികശക്തിയെന്ന നിലയിലും, റഷ്യക്കകത്തും പുറത്തും ടോൾസ്റ്റോയി അസാമാന്യമായ ശ്രദ്ധ പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യാസ്നിയ പോലിയാന ഒരു തീർഥാടനകേന്ദ്രം പോലെയായി. എന്നാൽ പുതിയ വിശ്വാസങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ടോൾ‍സ്റ്റോയിയുടെ ശ്രമം കുടുംബത്തിൽ നിന്ന് അദ്ദേഹത്തെ അകറ്റി. എൺപത്തിരണ്ടാമത്തെ വയസ്സിൽ, വിശ്വാസങ്ങൾക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാൻ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്നിയ പോല്യാനയിൽ നിന്ന് 80 മൈൽ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്റ്റേഷൻ വരെയേ എത്താനായുള്ളൂ. നൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ 1910 നവംബർ ഇരുപതാം തിയതി അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



♛♛♛♛♛♛♛♛♛   21-11-2018   ♛♛♛♛♛♛♛♛♛♛

വോൾട്ടയർ (ജന്മദിനം)

വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ ഒരു ഫ്രഞ്ച് എഴുത്തുകാരനും കവി, നാടകകൃത്ത്, ദാര്‍ശനികന്‍, അനീതിക്കെതിരെ പോരാടിയ ധീരന്‍, ക്രിസ്തുമതത്തിന്റെയും പള്ളിയുടെയും അന്ധവിശ്വാസത്തിന്റെയും വിമര്‍ശകന്‍, നൂതനാശങ്ങളുടെ പ്രചാരകന്‍, ബുദ്ധിജീവി എന്ന നിലകളില്‍ അറിയപ്പെട്ട യാളാണ്(21 നവംബർ, 1694 - മേയ് 30, 1778). ഫ്രാൻസ്വ അറൗവേ, മരീ മാർഗരിറ്റെ ദൗമാ എന്നിവരുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു. കോളെജ് ലൂയി ലെ ഗ്രാന്ദിൽ ജെസ്യൂട്ടുകളുടെ കീഴിൽ പഠിച്ചു. ലത്തീൻ, ഗ്രീക്ക് ഭാഷകൾ ഇവിടെവച്ചാണ്‌ പഠിച്ചത്. ഇതിനുശേഷം ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകൾ സ്വായത്തമാക്കി. ആദ്യകാലത്തുതന്നെ വോൾട്ടയറുടെ രചനകളിലെ സഭയ്ക്കും ഭരണത്തിനുമെതിരെയുള്ള ആക്രമണങ്ങൾ അദ്ദേഹത്തിന്‌ ധാരാളം പ്രശ്നങ്ങളുണ്ടാക്കി. ഇക്കാരണത്താൽ പലതവണ തടവിലാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. റീജെന്റിനെതിരെയുള്ള രചനയുടെ ഫലമായി പതിനോന്ന് മാസത്തോളം ബാസ്റ്റൈൽ കോട്ടയിൽ തടവിലാക്കപ്പെട്ടു. അവിടെവച്ച് എഴുതിയ ഈഡിപെ എന്ന ആദ്യനാടകമാണ്‌ വോൾട്ടയറെ പ്രശസ്തനാക്കിയത് വോൾട്ടയറുടെ ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കപ്പെട്ട രചന തന്നെ പദ്യത്തിലായിരുന്നു. Henriade, The Maid of Orleans എന്നീ നീണ്ട കാവ്യങ്ങളും അനേകം ചെറുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. വിർജിലിന്റെ അനുകരണമായായിരുന്നു Henriade രചിച്ചത്. വിഷയത്തിലുള്ള ധാരണക്കുറവും അതിനോടുള്ള ഉത്സാഹമില്ലായ്മയും രചനയെ മോശമായി ബാധിച്ചു. The Maid of Orleans മതത്തെയും ചരിത്രത്തെയും ആക്ഷേപിക്കുന്ന രചനയുമായിരുന്നു. വോൾട്ടയറുടെ ചെറുകവിതകളാണ്‌ ഇവയെക്കാൾ മികച്ചു നിൽക്കുന്നവയായി കരുതപ്പെടുന്നത്. സഭയ്ക്കെതിരായ വിമർശനങ്ങൾ മരണത്തിനുമുമ്പ് തിരിച്ചെടുക്കാൻ കൂട്ടാക്കാതിരുന്നതിനാൽ വോൾട്ടയർക്ക് ക്രിസ്തീയരീതിയിലുള്ള ശവസംസ്കാരം നിഷേധിക്കപ്പെട്ടു. എന്നാൽ ഈ നിഷേധം പ്രസിദ്ധപ്പെടുത്തുന്നതിനുമുമ്പ് സുഹൃത്തുക്കൾ ഷാം‌പെയ്നിലെ സെയ്ലെറെയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ തലച്ചോറും ഹൃദയവും പ്രത്യേകം എംബാം ചെയ്യപ്പെട്ടിരുന്നു. വോൾട്ടയറെ ഫ്രഞ്ച് വിപ്ലവത്തിന്റെ ആചാര്യന്മാരിലൊരാളായി കണക്കാക്കിയിരുന്ന ദേശീയ അസംബ്ലി 1791-ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പാരീസിലേക്ക് കൊണ്ടുവന്ന് പാന്തിയോണിൽ സംസ്കരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ലോക ടെലിവിഷൻദിനം

1996 ഡിസംബർ 17ന്​ ​ഐക്യരാഷ്​ട്രസഭയുടെ ജനറൽ അസംബ്ലിയിലാണ്​ നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാനുള്ള പ്രഖ്യാപനമുണ്ടായത്​. ​ഐക്യരാഷ്​ട്ര സഭയിൽ  ആദ്യമായി ടെലിവിഷൻ ഫോറം നടത്തിയതി​ന്റെ ഒാർമക്കായാണ്​ ഇൗ ദിനാചരണം. ​ടെലിവിഷൻ ദിനാചരണാർഥം അംഗരാജ്യങ്ങളെ ക്ഷണിച്ച ​ഐക്യരാഷ്​ട്രസഭ, ലോക സമാധാനത്തിനും സുരക്ഷക്കും സാമൂഹിക-സാംസ്​കാരിക വികസനത്തിനും ഉൗന്നൽ നൽകുന്ന വിധത്തിലുള്ള ടെലിവിഷൻ പരിപാടികളുടെ ആഗോളതലത്തിലുള്ള കൈമാറ്റം പ്രോത്സാഹിപ്പിക്കാൻ അംഗരാജ്യങ്ങ​ളോട്​ ആഹ്വാനം ചെയ്​തു.ടെലിവിഷ​ന്റെ കണ്ടുപിടുത്തത്തിനു പിന്നിൽ ഒന്നോ രണ്ടോ പേർ മാത്രമായിരുന്നില്ല. മറിച്ച്​ 19ാം നൂറ്റാണ്ടിലേയും 20ാം നൂറ്റാണ്ടിലേയും പ്രഗത്ഭരായ ശാസ്​ത്രജ്ഞരുടെ കഠിനാധ്വാനത്തി​ന്റെ ഫലമായിരുന്നു നാം ഇന്നു കാണുന്ന ടെലിവിഷൻ. 1926 ജനുവരിയിൽ ഇംഗ്ലണ്ടിലുള്ള ജോൺ ലൂജി ബേഡും അമേരിക്കയിലെ ചാൾസ്​ ഫ്രാൻസിസ്​ ജെൻകിൻസും ചേർന്നാണ്​​ ആദ്യത്തെ മെക്കാനിക്കൽ ടെലിവിഷൻ നിർമിച്ചത്. 1927 സെപ്​റ്റംബർ ഏഴിന്​​ സാൻഫ്രാൻസിസ്​കോയിലാണ്​ ഇന്നു നാം കാണുന്ന ടെലിവിഷ​െൻറ പരീക്ഷണം വിജയംകണ്ടത്​​. 21 കാരനായ ഫിലോ ടൈലർ ഫാൻസ്​വർത്താണ് ഇലക്​ട്രോണിക്​​ ടെലിവിഷൻ നിർമിച്ചത്​. ഇതിലെ പ്രധാന കൗതുകം 14 വയസ്സുവരെ ഫാൻസ്​വർത്തി​െൻറ വീട്ടിൽ വൈദ്യുതി കണക്ഷനില്ലായിരുന്നു. ചലിക്കുന്ന ചിത്രങ്ങളെ റേഡിയോ തരംഗങ്ങളിലേക്ക് പകർത്തി  ഒരു സ്ക്രീനിൽ ഒരു ചിത്രമായി രൂപാന്തരപ്പെടുത്താനുള്ള സംവിധാനമാണ്​ ഫാൻസ്​വർത്ത്​  ​കണ്ടെത്തിയത്. ഇലക്ട്രോണുകളുടെ ഒരു ബീം ഉപയോഗിച്ച് ചിത്രങ്ങൾ സ്കാൻ ചെയ്യുന്ന രീതിയാണ്​ ഫാൻസ്​വർത്തി​ന്റെ ടെലിവിഷനിൽ ഉണ്ടായിരുന്നത്​. ഫലത്തിൽ ഇൗ കണ്ടുപിടുത്തം  ആധുനിക ടെലിവിഷ​െൻറ പൂർവികനായി. ആദ്യത്തെ കളർ ടെലിവിഷൻ 1960കളിലാണ്​ നിലവിൽവന്നത്​. അമേരിക്കക്കാരനായ പീറ്റർ കാൾ ഗോൾഡ്​മാർകാണ്​ ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ ടിവിയെ വിസ്​മൃതിയിലാക്കിയ കളർ ​ടി.വിയുടെ പിതാവ്​.

ആദ്യത്തെ ദൃശ്യം ടെലിവിഷനിൽ കാണിച്ച ആദ്യത്തെ ദൃശ്യം ‘ഒരു വര’ ആയിരുന്നു. അതിനുശേഷം കാണിച്ചതാക​ട്ടെ ഡോളർ ചിഹ്നവും. കണ്ടുപിടുത്തത്തിന്​ പണം മുടക്കിയ ആൾ ചോദിച്ചത്രെ ‘നമുക്കെന്നാണ്​ ​ ഇതിൽ കുറച്ച്​ ഡോളർ കാണാൻ സാധിക്കുക’ എന്ന്​. ഉടൻതന്നെ ഫാൻസ്​വർത്ത് കാമറ ഡോളറിലേക്ക്​ ലക്ഷ്യംവെച്ചു, ടിവിയിൽ ഡോളർ ദൃശ്യമായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   22-11-2018   ♛♛♛♛♛♛♛♛♛♛

ജോൺ എഫ്. കെന്നഡി (ചരമദിനം)

അമേരിക്കൻ ഐക്യനാടുകളുടെ 35 മത്തെ പ്രസിഡണ്ട് ആയിരുന്നു ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി  (മേയ് 29, 1917 – നവംബർ 22, 1963). 1961 മുതൽ 1963 ൽ അദ്ദേഹം വധിക്കപ്പെടുന്നതു വരെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു. അമേരിക്കയിൽ പ്രസിഡന്റായ രണ്ടാമത്തെ പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു ജോൺ എഫ് കെന്നഡി. ഒപ്പം, തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും.

1961 ജനുവരി 21ന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വെറും 43 വയസുമാത്രമായിരുന്നു ജെഎഫ്‌കെയുടെ പ്രായം. പ്രസിഡന്റാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെയാള്‍. കത്തോലിക്കനായ ആദ്യ പ്രസിഡന്റ്, 20-ാം നൂറ്റാണ്ടില്‍ ജനിച്ച ആദ്യ പ്രസിഡന്റ്  തുടങ്ങിയ ബഹുമതികളും ഒപ്പമുണ്ടായിരുന്നു. ലോകമെങ്ങും സമാധാനം സ്ഥാപിക്കാനായി പീസ് കോപ്‌സ് എന്ന സമാധാന സംഘവും ജെഎഫ്‌കെ രൂപീകരിച്ചു. 135 രാജ്യങ്ങളിലായി സമാധാന സംഘാംഗങ്ങള്‍ സേവനമനുഷ്ടിക്കുന്നു. കെന്നഡി അധികാരത്തിലേറിയതിന്റെ പിന്നീടുള്ള വര്‍ഷങ്ങള്‍ അമേരിക്കന്‍ ജനതയുടെ സുവര്‍ണകാലമായിരുന്നു. പല തന്ത്രപ്രധാനമായ തീരുമാനങ്ങളിലൂടെ രാജ്യത്തിനകത്തും രാജ്യത്തിനു പുറത്തും ജെഎഫ്‌കെ ശ്രദ്ധാകേന്ദ്രമായി. പാര്‍ലമെന്‍റില്‍ നടത്തിയ ആദ്യ പ്രസംഗത്തിലൂടെ തന്നെ ജനങ്ങളുടെ പ്രീതി അദ്ദേഹം നേടി. അദ്ദേഹം ജനങ്ങളോട് ചോദിച്ച് രാജ്യത്തിനു വേണ്ടി നിങ്ങള്‍ എന്തു ചെയ്യുമെന്നാണ്. ഭീകരതയ്ക്കും പട്ടിണിക്കമെതിരെ ഒന്നിച്ചു പോരാടാന്‍ അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു.
കാസ്ട്രോയെ പുറത്താക്കാന്‍ അമേരിക്കയിലുള്ള ക്യൂബന്‍ അഭയാര്‍ത്ഥികളെ ഉപയോഗിച്ചത് കെന്നഡിക്ക് തീരാ തലവേദനയായി. ഒടുവില്‍ അഭയാര്‍ത്ഥികളെ രക്ഷിക്കാന്‍ ക്യൂബയുമായി അഞ്ചരക്കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെടേണ്ടി വന്നു. 

ബര്‍ളിന്‍ മതില്‍ ഉയര്‍ത്തി പ്രശ്നങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തത് കെന്നഡിയുടെ മറ്റൊരു പരാജയമായി കണക്കാക്കുന്നു. അതുപോലെ തന്നെയായിരുന്നു വിയറ്റ്നാം യുദ്ധത്തിന്‍റെ തുടക്കവും. 

വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹം നേരിടേണ്ടി വന്ന മറ്റൊരു പ്രശ്നം. ആയിരിക്കണക്കിന് അമേരിക്കക്കാര്‍ വര്‍ണ വിവേചനത്തിനെതിരെ പോരാടാന്‍ കെന്നഡിക്കു പിന്നില്‍ അണിചേര്‍ന്നു. 

അണുവായുധ നിയന്ത്രണത്തിനായി 1963ല്‍ ബ്രിട്ടനോടും സോവിയറ്റ് യൂണിയനോടും ഏര്‍പ്പെട്ട കരാറായിരുന്നു കെന്നഡിയുടെ മറ്റൊരു നേട്ടം. അണുവായുധ പന്തയം കുറയ്ക്കാന്‍ ഇത് ഒരളവ് വരെ സഹായിച്ചിട്ടുണ്ട്. മൂന്നാം ലോക രാജ്യങ്ങളിലേക്ക് സൈന്യത്തെ അയച്ച് അവരെ സഹായിക്കുകയെന്ന നടപടി കെന്നഡിയാണ് ആരംഭിച്ചത്. അത് അമേരിക്ക ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു നേട്ടങ്ങളും കോട്ടങ്ങളും അദ്ദേഹത്തിന്‍റെ ഔദ്യോഗിക കാലഘട്ടത്തിലുണ്ടായിരുന്നു

പ്രസിഡന്‍റ് പദത്തിലേറി മൂന്നു കൊല്ലം തികയും മുന്പായിരുന്നു അദ്ദേഹത്തെ വധിച്ചത്. 

അമേരിക്കയിലെ ജനങ്ങള്‍ കെന്നഡിയെ അദ്ദേഹത്തിന്‍റെ ചരമദിനത്തിലാണ് ഓര്‍ക്കുക. മറ്റെല്ലാവരെയും ജന്മദിനത്തിലാണ് സ്മരിക്കുന്നത്. അത്രമേല്‍ ദുഃഖമായിരുന്നു കെന്നഡിയുടെ വധം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   23-11-2018   ♛♛♛♛♛♛♛♛♛♛

മുഹമ്മദ് അബ്‌ദുറഹ്‌മാൻ (ചരമദിനം)

കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ്‌ മുഹമ്മദ് അബ്ദുർറഹ‌്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് എന്നും അറിയപ്പെടുന്നു സത്യസന്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ജീവിതം രാജ്യത്തിനും മതനിരപേക്ഷതക്കും വേണ്ടിയുള്ള ബലിദാനമായിരുന്നു.

1945 ല്‍ ജയില്‍ ജീവിതം കഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം കഷ്ടിച്ച് രണ്ടരമാസമേ ജീവിച്ചിരുന്നുള്ളു. നവംബര്‍ 23 ന് കോഴിക്കോട്ടെ കൊടിയത്തൂരില്‍ പ്രസംഗം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 

സത്യസന്ധതയുടെ ആള്‍രൂപമെന്ന് രാജഗോപാലാചാരി അദ്ദേഹത്തെ വിശേഷിപ്പിച്ചുവെങ്കിലും അക്കാലത്ത് മദിരാശി സംസ്ഥാനത്തെ മന്ത്രിയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. നയതന്ത്രജ-്ഞതയില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന പോരായ്മ. 

അലിഗഡ് മുസ്ളീം യൂണീവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനം കേട്ട് , തന്‍റെ ഐ.എ.എസ് മോഹങ്ങള്‍ ഉപേക്ഷിച്ച് അബ്ദുള്‍ റഹിമാന്‍ സാഹിബ് മലബാറിലെത്തി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയായിരുന്നു. 

ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം സ്വാതന്ത്ര്യ വാഞ്ച്ഛയുടെയും സത്യസന്ധതയുടെയും മതനിരപേക്ഷതയുടെയും പ്രതീകമായി മാറി. സ്ത്രീവിദ്യാഭ്യാസത്തിന് വേണ്ടിയും മുസ്ളീങ്ങള്‍ക്കിടയിലെ അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും എതിരായി അദ്ദേഹം പ്രവര്‍ത്തിച്ചു.

കോഴിക്കോട്ട് അല്‍ അമീന്‍ എന്നൊരു പത്രം അദ്ദേഹം തുടങ്ങി. വിശ്വസ്തന്‍ എന്നാണ് ആ വാക്കിന് അര്‍ത്ഥം. സാമ്രാജ്യത്വ ശക്തികള്‍ പലതവണ അല്‍ അമീന്‍ പത്രം പൂട്ടി. അദ്ദേഹത്തെ ജ-യിലിലിട്ടു, ഇ.എം.എസ് സെക്രട്ടറിയായിരിക്കുമ്പോള്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായിരുന്നു അബ്ദുള്‍ റഹിമാന്‍ സാഹിബ്. 

ഇന്ത്യയുടെ വിഭജ-നം ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. രാജ്യം വിഭജിക്കുന്ന കാര്യം ഒരിക്കലും അംഗീകരിക്കരുതെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. മതേതര ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച അബ്ദുള്‍ റഹിമാന്‍ സാഹിബിനെ അക്കാലത്ത് എതിര്‍ത്തവരെല്ലം പിന്നീട് ഖേദിച്ചിട്ടുണ്ട്. 

31 വയസ്സില്‍ അദ്ദേഹം വിഭാര്യനായി. രണ്ട് വര്‍ഷം മാത്രമേ ഭാര്യ ജീവിച്ചിരുന്നുള്ളു. എന്നിട്ടും അദ്ദേഹം പുനര്‍വിവാഹം ചെയ്തില്ല. മക്കളില്ലയിരുന്നുവെങ്കിലും കെ എ കൊടുങ്ങല്ലൂര്‍ എന്ന് വിഖ്യാതനായ സാഹിത്യകാരനെ വളര്‍ത്തി വലുതാക്കിയത് അബ്ദു റഹ്മാന്‍ സാഹിബായിരുന്നു.

അദ്ദേഹം അടിയുറച്ച മതവിശ്വാസിയായിരുന്നു. എന്നിട്ടും സ്വസമുദായത്തിലെ പ്രമാണിമാര്‍ക്ക് അദ്ദേഹം അനഭിമതനായി. 

1921 ലെ മലബാര്‍ കലാപത്തിന് ശേഷം മുസ്ളീങ്ങളായ മാപ്പിളമാരെ ബ്രിട്ടീഷ് ഭരണകൂടം തെരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാനും പ്രശ്നത്തില്‍ ഗാന്ധിജിയെ ഇടപെടീക്കാനും കഴിഞ്ഞത് അബ്ദുള്‍ റഹിമാന്‍ സാഹിബിന്‍റെ ശ്രമഫലമായിട്ടായിരുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    സത്യസായിബാബ (ജന്മദിനം)

ഒരു ഇന്ത്യൻ ആദ്ധ്യാത്മിക ഗുരുവും കാരുണ്യ പ്രവർത്തകനുമായിരുന്നു സത്യസായിബാബ ( നവംബർ 23, 1926:  ഏപ്രിൽ 24, 2011)1926 ഇന്നത്തെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ അനന്തപൂർ ജില്ലയിലെ പുട്ടപർത്തി എന്ന ഗ്രാമത്തിൽ പെദ്ദവേങ്കമ്മ രാജുവിന്റെയും ഈശ്വരമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായാണ് സത്യസായിബാബ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായ സത്യനാരായണരാജു ജനിച്ചത്. ശേഷം രാജു, വെങ്കമ്മ, പർവ്വതമ്മ, ജാനകീരാമയ്യ എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. സായിഭക്തർ അദ്ദേഹത്തിന്റെ ജനനത്തിന് ദിവ്യത്വം കല്പിച്ചുകൊടുക്കുന്നു.

പുട്ടപർത്തിക്കടുത്തുള്ള ബുക്കപട്ടണത്തെ ഗവ. ഹൈസ്കൂളിലാണ് സത്യൻ പഠിച്ചത്. ജ്യേഷ്ഠനായ ശേഷം രാജുവിനോടൊപ്പം കിലോമീറ്ററുകൾ നടന്നാണ് അദ്ദേഹം പോയിരുന്നത്. ദരിദ്രകുടുംബാംഗമായിരുന്ന സത്യന് വൻ അളവിൽ ഫീസടയ്ക്കേണ്ടിവന്നിരുന്നു. വിദ്യാഭ്യാസകാര്യങ്ങളിൽ ശ്രദ്ധ കുറവായിരുന്നെങ്കിലും അസാമാന്യ ബുദ്ധിശക്തിയുടെ ഉടമയായിരുന്നു സത്യനെന്ന് പറയപ്പെടുന്നു. പുട്ടപർത്തി സത്യൻ ചെറുപ്പത്തിൽതന്നെ സസ്യാഹാരി ആയിരുന്നു. അശരണരോടും പാവപ്പെട്ടവരോടും സത്യന് എന്നും സഹതാപമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സത്യൻ സ്വന്തമായി ഭജന രചിച്ചു പാടിയിരുന്നു. 'മനസ ഭജരേ ഗുരു ചരണം' എന്ന് തുടങ്ങുന്ന ഭജന ഗ്രാമീണരെ ആനന്ദിപ്പിച്ചു.

സത്യന് 14 വയസ്സുള്ളപ്പോഴായിരുന്നു കരിന്തേൾ ദംശനം. കരിന്തേളിന്റെ കടിയേറ്റ് മണിക്കൂറുകളോളം അബോധാവസ്ഥയിലെക്കു പോയ സത്യൻ പിന്നെ വളരെ അസ്വാഭാവികമായിട്ടാണ് വീട്ടുകാരോട് പ്രതികരിച്ചത്. ഭ്രാന്താണെന്ന് സംശയിച്ച് പല രീതിയിലുള്ള ചികിത്സകളും സത്യന്റെ മാതാപിതാക്കൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, 1940 ഒക്ടോബർ 20-ന് താൻ ഷിർദ്ദി സായിബാബയുടെ പുനർജന്മമാണെന്ന് സത്യൻ പ്രഖ്യാപിച്ചു. തുടർന്നാണ് അദ്ദേഹം 'സത്യസായിബാബ' എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്. 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവുമായി ഇന്നത്തെ മഹാരാഷ്ട്രയിലെ അഹമദ്നഗർ ജില്ലയിലെ ഷിർദ്ദിയിൽ ജീവിച്ചിരുന്ന ഷിർദ്ദി സായിബാബ സമാധിയായി എട്ടുവർഷം കഴിഞ്ഞായിരുന്നു സത്യസായിബാബയുടെ ജനനം.1994ല്‍ പുട്ടപര്‍ത്തിയില്‍ അദ്ദേഹം ഒരു മന്ദിരം നിര്‍മ്മിക്കുകയും അവിടെ ആരാധന തുടങ്ങുകയും ചെയ്തു. പിന്നീട് 1948ലാണ് ഇന്നത്തെ പ്രശാന്തിനിലയം എന്ന ആശ്രമത്തിന്റെപണികള്‍ തുടങ്ങിയത്. ഇതിനുള്ളില്‍ സായ് ബാബയില്‍ ആകൃഷ്ടരായി ഒട്ടേറെ ജനങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിത്തുടങ്ങിയിരുന്നു പാവങ്ങള്‍ക്കുവേണ്ടിയുള്ള സഹായങ്ങളാണ് സായ് ബാബയെ കൂടുതല്‍ ജനകീയനാക്കിയത്. ഇതിനിടെ അദ്ദേഹം പല വട്ടം തീര്‍ത്ഥാടനങ്ങള്‍ നടത്തി. ഇതോടെ കൂടുതല്‍ അനുയായികളെ ലഭിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍ക്കായി അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങി. ഇന്ന് ഇന്ത്യയ്ക്കത്തും പുറത്തും സായ് ബാബഭക്തര്‍ ഒട്ടനവധിയുണ്ട്. ഒപ്പം സായ് ബാബ ട്രസ്റ്റിന്റെ സ്ഥാപനങ്ങളും.

ഞാന്‍ ദൈവമാണ് ഒപ്പം നിങ്ങളും ദൈവമാണ്, എനിയ്ക്കും നിങ്ങള്‍ക്കുമിടയിലുള്ള ഏക വ്യത്യാസം ഞാനീക്കാര്യം തിരിച്ചറിയുന്നുവെന്നതും നിങ്ങളിക്കാര്യം തിരിച്ചറിയുന്നില്ലെന്നതുമാണ്- ഇതാണ് ബാബയുടെ വചനം.

സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് ഇന്ന് ഏതാണ്ട് 1500ഓളം സായി സംഘടനകള്‍ ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബ ഷിര്‍ദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്ന് പരക്കെ വിശ്വസിച്ചുപോരുകയും ചെയ്യുന്നു. ഇന്നു ഏതാണ്ട് 8 കോടിയിലധികം സായി ഭക്തര്‍ ലോകത്തെമ്പാടുമായിട്ടുണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


♛♛♛♛♛♛♛♛♛   24-11-2018   ♛♛♛♛♛♛♛♛♛♛

ഫ്രെഡി മെർക്കുറി (ചരമദിനം)

ഒരു ബ്രിട്ടീഷ് സംഗീതജ്ഞനും, ഗായകനും, ഗാന രചയിതാവുമായിരുന്നു ഫ്രെഡി മെർക്കുറി (ജനനം 5 സെപ്റ്റംബർ 1946 – 24 നവംബർ1991) . ക്യൂൻ എന്ന റോക്ക് ഗായകസംഘത്തിലെ പ്രധാന ഗായകനായിരുന്ന ഫ്രെഡി എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളായിട്ടാണ് അറിയപെടുന്നത്. ഇന്നത്തെ ടാൻസാനിയയിൽ പെടുന്ന കിഴക്കേ ആഫ്രിക്കയിലെ സാൽസിബറിലാണു് ഫ്രെഡി മെർക്കുറി ജനിച്ചതു്. കൌമാരപ്രായം വരെ ജീവിച്ചതു് ഇന്ത്യയിലാണു്. ബ്രിട്ടനിലെ ഏഷ്യൻ വംശജനായ ആദ്യത്തെ റോൿ സംഗീതജ്ഞനായും അദ്ദേഹം അറിയപ്പെടുന്നു

ക്യൂനിലെ അംഗം എന്ന നിലയിൽ ഫ്രഡി 2001 ഫെയിം റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം, സോങ്ങ് റൈറ്റേഴ്സ് ഹാൾ ഓഫ് ഫെയിം , യുകെ മ്യൂസിക് ഹാൾ ഓഫ് ഫെയിം എന്നിവയിൽ ചേർക്കപ്പെട്ടിട്ടുണ്ട്, അതുപോലെ 2002-ൽ ഹോളിവുഡ് വോക് ഓഫ് ഫെയിം ൽ നക്ഷത്ര ലഭിച്ചിട്ടുണ്ട്. 2002-ൽ ബി.ബി.സി യുടെ നടത്തിയ 100 മഹാൻമാരായ ബ്രിട്ടീഷുകാർക്കുള്ള സർവ്വേയിൽ 58 മത് ഫ്രഡി ആയിരുന്നു.

2013 ൽ കേരളത്തിൽ കണ്ടുപിടിച്ച മെർക്കുറി എന്ന ജനുസ്സിൽ പെട്ട തവളയ്ക്ക് ആ നാമം ലഭിച്ചത് ഫ്രെഡി മെർക്കുറി യോടുള്ള ആദരമായിട്ടായിരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നാഷണൽ കേഡറ്റ് കോർപ്സ്
NATIONAL CADET CORPS

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി .യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥഇല്ല എന്ന് മാത്രമല്ല. നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സി.യിൽ ഉണ്ട്.ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. രാജ്യത്ത് എൻ.സി.സി. 1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.1917-ൽ തുടങ്ങിയ 'യൂണിവേഴ്‌സിറ്റി കോർപ്‌സ്'-ആണ് എൻ.സി.സി.യുടെ മുൻഗാമി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻ.സി.സി. ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമായി പരിഗണിക്കാം. 1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്ഥാപിക്കപ്പെട്ടത്. നവംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്.1954 ലാണ് റിപ്പബ്ലികദിന പരിപാടിയിൽ എൻ.സി.സി. കേഡറ്റുകളെ ആദ്യമായി പങ്കെടുപ്പിച്ചത്. അവരുടെ പ്രകടനം കണ്ട സന്തോഷം പൂണ്ട അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റൂ ഏറ്റവും നല്ല കേഡറ്റിന് അദ്ദേഹത്തിന്റെ ബട്ടൺ സമ്മാനിച്ചു. ഇത് ഒരു കീഴ്വഴക്കമാവുകയും തുടർന്നുള്ള എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും മികച്ച കേഡറ്റിനെ ആദരിക്കുന്ന രീതി തുടരുകയും ചെയ്തു. 1954-ൽതന്നെ എൻ.സി.സി. പതാകയും നിലവിൽ വന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   25-11-2018   ♛♛♛♛♛♛♛♛♛♛

ഇമ്രാൻ ഖാൻ (ജന്മദിനം)

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറായിരുന്നു ഇമ്രാൻ ഖാൻ. 1952നവംബർ 25ന് പാകിസ്താനിലെലാഹോറിലാണ് ഇദ്ദേഹം ജനിച്ചത്. 1971 മുതൽ 1992 വരെ ഏകദേശം 21 വർഷത്തോളം അദ്ദേഹം പാകിസ്താന് വേണ്ടി കളിച്ചു.

300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്താൻ കളിക്കാരനാണ് ഇമ്രാൻ ഖാൻ. മാത്രമല്ല, 'ടെസ്റ്റ് ഡബിൾ' എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. 1982/83 കാലഘട്ടത്തിൽ ഇന്ത്യക്കെതിരെ പാകിസ്താനിൽ നടന്ന ടെസ്റ്റ് സീരീസിലാണ് ഇമ്രാൻ ഖാൻ കൂടൂതൽ നേട്ടം കൊയ്തത്. 6 ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിൽ 13.95 ആവറേജിൽ 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. പാകിസ്താനെ ഏറ്റവും കൂടൂതൽ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാൻ ഖാൻ തന്നെ. 48 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം പാകിസ്താനെ നയിച്ചു. ഇമ്രാൻ ഖാന്റെ നായക പദവിയിലാണ് 1992ലെ ലോകകപ്പ്, പാകിസ്താൻ നേടിയത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ എന്ത് ചെയ്യണമെന്ന് ഇമ്രാന്‍ ഖാന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 1991ല്‍ ജീവകാരുണ്യത്തിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. പിന്നാലെ അമ്മയുടെ േപരില്‍ കാന്‍സര്‍ രോഗ ആശുപത്രി തുടങ്ങി. അവിടെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കിയതിലൂടെ ജനഹൃദങ്ങളിലേക്ക് , ക്രിക്കറ്റ് നല്‍കിയതിലും ജനപ്രീതിയിലേക്ക് ഖാന്‍ വളര്‍ന്നു. പിന്നീട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി.

1996ല്‍ തോല്‍വിയോടെ തുടക്കം. 2002ല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. പക്ഷെ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം സ്വപ്നമായി അവശേഷിച്ചു. 2013ല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കൂട്ടുകൂടാന്‍ ക്ഷണം കിട്ടിയെങ്കിലും ഇമ്രാന്‍  ആ വാഗ്ദാനം നിരസിച്ചു. ഇപ്പോള്‍ ഇതാ പാര്‍ട്ടിയെ വലിയ ഒറ്റക്കക്ഷിയാക്കി പാക്കിസ്ഥാന്റെ അമരത്തേക്ക്, ക്യപ്റ്റന്‍ ഖാനായി എത്തുന്നു. ഇനി അറിയേണ്ടത് ‘അധികാരത്തിൽ വന്നാൽ പാക്കിസ്‌ഥാനെ പ്രവാചകന്റെ കാലത്തെ മദീന പോലെയാക്കും’എന്ന ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ സത്യം ആകുമോ എന്നാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    കാൾ ബെൻസ് (ജന്മദിനം)

കാൾ ഫ്രീഡ്രിക്ക് ബെൻസ് 25 നവംബർ 1844 – 4 ഏപ്രിൽ 1929) ഒരു ജർമ്മൻ ഓട്ടോമൊബൈൽ എഞ്ചിനിയർ ആയിരുന്നു. 1885-ൽ ഇദ്ദേഹം നിർമ്മിച്ച ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ ആണ് ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോർ കാർ ആയി കരുതപ്പെടുന്നത്.1844-ൽ ജർമ്മനിയിലെകാൾസ്റൂഹെയ്ക്കടുത്തുള്ള മ്യൂൾബർഗിൽ ജനനം. കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 1883 ൽ മാൻഹൈമിൽ ആന്തരിക ദഹന യന്ത്രംനിർമ്മിക്കാൻ ബെൻസ് ആൻഡ് കമ്പനി (Benz & Co.) സ്ഥാപിച്ചു. 1885 ൽ കമ്പനി ലോകത്തിലെ ആദ്യത്തെ മോട്ടോർ കാർ നിർമ്മിച്ചു. ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ എന്നറിയപ്പെടുന്ന ഈ ത്രിചക്ര വാഹനം ഇപ്പോൾ ജർമ്മനിയിലെമ്യൂണിക്കിൽ സൂക്ഷിച്ചിരിക്കുന്നു. 1886 ജനുവരി 29 നാണ് ബെൻസ് അതിന്റെ ഡിസൈൻ പേറ്റന്റ് സ്വന്തമാക്കുന്നത്. 1888ൽ കാൾ ബെൻസിന്റെ ഭാര്യയും വ്യവസായ പങ്കാളിയുമായ ബെർത്ത ബെൻസ് ഈ വാഹനത്തിൽ പര്യടനം നടത്തി ഒരു മോട്ടോർ വാഹനം നീണ്ടദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയായി. ഈ ഉദ്യമം വഴി ബെൻസ് പേറ്റൻറ്-മോട്ടോർവാഗണിലേയ്ക്ക് ലോക ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നതിനും കമ്പനിയുടെ ആദ്യവിൽപ്പന നടത്തുന്നതിനും സാധിച്ചിരുന്നു. 1899 ൽ കമ്പനി റേസിങ് കാറുകളുടെ ഒരു പരമ്പര നിർമ്മിച്ചു. 1926-ൽ ബെൻസ് കമ്പനി ഡൈംലറുമായി ലയിച്ച് മെഴ്‌സിഡസ് ബെൻസ്വാഹന നിർമ്മാതാക്കളായ ഡൈംലർ-ബെൻസ് രൂപീകരിച്ചു. മെഴ്‌സിഡസ് ബെന്‍സിലെ ‘ബെന്‍സ്’ അദ്ദേഹത്തിന്റെ പേരില്‍നിന്ന് സ്വീകരിച്ചതാണ്. എന്നാല്‍ കാള്‍ ബെന്‍സിന്റെ മകളുടെ പേരാണ് ബ്രാന്‍ഡിന് നല്‍കിയതെന്ന് പൊതുവേ വിശ്വാസമുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. ഓസ്ട്രിയന്‍ മോട്ടോര്‍ എന്‍ജിനീയറായിരുന്ന എമില്‍ ജെല്ലിനെകിന്റെ മകളായിരുന്നു യഥാര്‍ത്ഥത്തില്‍ മെഴ്‌സിഡസ്. ഡയ്മ്‌ലര്‍-ബെന്‍സ് മോട്ടോര്‍  ഗ്രൂപ്പിന്റെ ട്രേഡ്മാര്‍ക് സൃഷ്ടിച്ചത് എമില്‍ ജെല്ലിനെക് ആയിരുന്നു. 1929-ൽ 84 ആം വയസ്സിൽ ജർമ്മനിയിലെ ലാഡൻബുർഗിൽ വച്ച് മരണം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   26-11-2018   ♛♛♛♛♛♛♛♛♛♛

ദേശിയ നിയമ ദിനം 

ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ,മൗലികാവകാശങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന .

നീണ്ട ചർച്ചകൾക്കും അക്ഷീണ പരിശ്രമങ്ങൾ മൊടുവിൽ തയ്യാറാക്കപ്പെട്ട ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും സ്വികരിക്കപ്പെടുകയും ചെയ്ത ദിനം.1949 നംവബർ 26 ഈ ദിനത്തിന്റെ ഓർമ്മ പുതുക്കി എല്ലാ വർഷവും നവംബർ 26 ദേശിയ നിയമ ദിനമായി ആചരിക്കുന്നു. 1946-ലെ കാബിനറ്റ് മിഷൻ പദ്ധതിയിലൂടെ കീഴിൽ രൂപവത്ക്കരിച്ച ഭരണഘടന നിർമ്മാണ സഭയയായിരുന്നു ഇന്ത്യൻ ഭരണഘടന തയ്യാറാക്കാൻ ചുമതലയേല്പിച്ചത് 1947. ലെ സഭ അന്നത്തെ നിയമന്ത്രിയും, പണ്ഡിതനും അധസ്വിത വിഭാഗത്തിന്റെ നേതാവുമായിരുന്ന ഡോ.ബി.ആർ.അംബേദ്ക്കറിന്റെ നേതത്വത്തില് ഒരു കരട് കമ്മറ്റി രൂപവത്ക്കരിക്കപ്പെട്ടു. ഇന്ത്യൻ ഭരണഘടനയെന്ന ദൗത്യം പൂർത്തിയാക്കൽ രണ്ടു വർഷവും, പതിനൊന്ന് മാസവും പതിനെഴ് ദിവസവും വേണ്ടിവന്നു. കരട് ഭരന്ന ഘടനയില് 7,635 ഭേദഗതികളാണ് നിർദ്ദേശിക്കപ്പെട്ടത്. 2,437 ഭേദഗതികള് തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യ പകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധികരിച്ചു.1949 നവംബർ 26 ന് ഘടക സഭ ഡ്രാഫ്റ്റിംഗ് കമ്മറ്റി തയ്യാറാക്കിയ ഭരണഘടന സ്വീകരിക്കുകയും, അംഗീകരിക്കുകയും ചെയതു.ഈ സുപ്രധാന ദിനത്തിന്റെ ഓർമ്മ പുതുക്കി എല്ലാ വർഷവും നവംബർ 26 ന് ഇന്ത്യയിൽ ദേശീയ നിയമ ദിനമായി പ്രഖ്യാപിച്ചു. ഘടക സഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ ഇന്ത്യൻ ഭരണഘടനയില് 395 വകുപ്പുകളും, 8 പട്ടികകളും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 444 ലേറെ വകുപ്പുകളും, 12 പട്ടികകളും ഭരണഘടനയിലുണ്ട്. ദേശിയ നിയമ ദിനം സെമിനാറുകൾക്കുൾപ്പെടെ വിവിധ പരിപാടികളോടെ ബാർ അസോസിയേഷനുകളും, അഭിഭാഷ സംഘടനകളും ആചരിച്ച് വരികയാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   27-11-2018   ♛♛♛♛♛♛♛♛♛♛

ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ (ജന്മദിനം)

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്നു ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ (ജനനം. 27 നവംബർ 1888 - മരണം. 27 ഫെബ്രുവരി 1956). ദാദാസാഹിബ് എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബോംബെ നിയമസഭാ സ്പീക്കർ(1946 - 1947), ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്പീക്കർ(1952-1956), എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകൻ പുരുഷോത്തം മാവ്ലങ്കാറും ഗുജറാത്തിൽ നിന്നുമുള്ള ലോക് സഭാ അംഗമായിരുന്നു.

മാവ്‌ലങ്കാർ ജനിച്ചത് മറാഠി കുടുംബത്തിൽ ആണെങ്കിലും ജോലിയും ജീവിതവും എല്ലാം ഗുജറാത്തിന്റെ പഴയ തലസ്ഥാനമായ അഹമ്മദാബാദിൽ ആയിരുന്നു. ബോംബെയുടെ കീഴിൽ വരുന്ന രത്നഗിരി ജില്ലയിലെ മാവ്‌ലങ്ക് വംശത്തിൽപെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബം. രാജാപൂരിലും ബോംബേയുടെ പരിസര പ്രദേശങ്ങളിലും ഉള്ള പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1902ൽ മാവ്‌ലങ്കാർ ഉന്നത വിദ്യാഭ്യാസത്തിനായി അഹമ്മദാബാദിലേക്ക് പോയി. നിയമപഠനത്തിൽ ഫസ്റ്റ്ക്ലാസോടെ പാസായ മാവ്‌ലങ്കാർ പിന്നീട് മഹാത്മാഗാന്ധിയുമായും സർദാർ വല്ലഭായി പട്ടേലുമായും സമ്പർക്കത്തിലായി. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുകയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. കോൺഗ്രസ് പ്രതിനിധിയായി സഭയിലെത്തിയ മാവ്‌ലങ്കർ സ്പീക്കർ പദവിയിൽ ഇരിക്കുമ്പോൾ തന്നെ അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ബ്രൂസ് ലീ (ജന്മദിനം)

മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ്‌ ബ്രൂസ്‌ ലീ (നവംബർ 27, 1940 - ജൂലൈ 20, 1973). ചൈനീസ് ജനതയെ ലോകത്തിന് മുന്നില്‍ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങളിലൊന്നാണ് ബ്രൂസ് ലീ. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നും ആരാധക മനസുകളില്‍ ആയോധനകലയുടെ അവസാനവാക്കായി തുടരുന്ന ബ്രൂസ്‍ലി 1940 നവംബര്‍ 27 നാണ് ജനിച്ചത്. നൂറു കിലോ തൂക്കമുള്ള ആളെ പുറത്തിരുത്തി ഒറ്റ വിരലിൽ പുഷ് അപ്പ് എടുക്കാൻ കഴിയുന്ന, കുങ്ഫു എന്ന ആയോധനകലയെ ആഗോളതലത്തിൽ ജനപ്രിയമാക്കിയ ബ്രൂസ്‌ലി എക്കാലവും സ്മരിക്കപ്പെടുന്ന ഒരു സവിശേഷ വ്യക്തിത്ത്വമാണ്. ചുരുങ്ങിയ ജീവിത കാലയളവിനുള്ളിൽ ജനകോടികളുടെ മനസിൽ ഇടംനേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. പതിനെട്ട് വയസിനിടെ ഇരുപതോളം സിനിമയില്‍ ബ്രൂസ് ലി അഭിനയിച്ചു. അപ്പോഴും ആയോധനകലയോടുള്ള അഭിനിവേശം ഉപേക്ഷിച്ചില്ല. 1958-1964 കാലഘട്ടത്തില്‍ അഭിനയ മോഹം ഉപേക്ഷിച്ച് ലീ ആയോധന കലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.പിന്നീട് ഗ്രീൻഹോണറ്റിലൂടെയാണ് അദ്ദേഹം വീണ്ടും അഭിനയ രംഗത്തേയ്ക്കു വന്നത്.  അപ്പോഴേക്കും ലീ സ്റ്റാറായിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിലെല്ലാം ഉപരിയായി അഭ്രപാളികളില്‍ ആയോധനകലയുടെ അവിസ്മരണീയ പ്രകടനം കൊണ്ടാണ് ബ്രൂസ് ലി ആരാധകരെ കയ്യിലെടുത്തത്.ഒരു ടി.വി.ഷോയിൽ അഞ്ചു മരക്കട്ടകൾ ഒന്നിച്ച് അടിച്ചു തകർക്കുന്നതു കണ്ട റെയ്മണ്ട് ചോ ബ്രൂസ് ലീയെ നായകനാക്കി പുതിയ ഒരു ചലച്ചിത്രം നിർമ്മിയ്ക്കാൻ തീരുമാനിച്ചു. 1971-ൽ തായ്‌ലാന്റിൽ ചിത്രീകരിച്ച ആദ്യ ചിത്രം "Tan Shan da Xiong"(ഇംഗ്ലീഷിൽ "The Big Boss"), ഹോങ് കോങിൽ വലിയ ചലനമുണ്ടാക്കി. 1973-ൽ റോബർട്ട് ക്ലൗസ് സം‌വിധാനം ചെയ്ത എന്റെർ ദ ഡ്രാഗൺ എന്ന ചിത്രം കലക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറി. ലോകസിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാവായി ബ്രൂസ് ലീ ഉയര്‍ന്നു. എന്നാല്‍ ഈ സിനിമയുടെ വിജയയാത്രയില്‍ അവസാനം വരെ ബ്രൂസ് ലി ഉണ്ടായിരുന്നില്ല. ഗെയിം ഓഫ് ഡെത്ത്("Game Of Death") എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ലീയുടെ അപ്രതീക്ഷിത അന്ത്യം. ഒരു നിമിഷം പോലും പാഴാക്കാതെയുള്ള പരിശ്രമത്തിലൂടെ ജീവിതത്തിൽ ഉന്നത ശ്രേണിയിൽ എത്തപ്പെട്ട ബ്രൂസ്‌ലി ഏവർക്കും ഒരു പ്രചോദകനാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   28-11-2018   ♛♛♛♛♛♛♛♛♛♛

ഗോവിന്ദറാവു ഫൂലെ (ചരമദിനം)

സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, സന്നദ്ധപ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, ദൈവശാസ്ത്രജ്ഞൻ, തത്ത്വജ്ഞാനി എന്നീ ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാരാഷട്രയിൽനിന്നുള്ള ഒരു വിപ്ലവകാരിയായിരുന്നു ജോതിബ ഗോവിന്ദറാവു ഫൂലെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890). മഹാത്മ ജോതിബ ഫൂലെ എന്നും അദ്ദേഹം അറിയപ്പെടുന്നു. ജോതിബ ഫൂലെയും അദ്ദേഹത്തിന്റെ ഭാര്യ കാന്തിജ്യോതി സാവിത്രിഭായ് ഫൂലെയും ഭാരതത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു. വിദ്യാഭ്യാസം,കൃഷി,എന്നീ രംഗത്തും ജാതിവ്യവസ്ഥ ഇല്ലാതാക്കുന്നതിലും ,സ്ത്രീജനങ്ങളുടേയും പ്രത്യേകിച്ച് വിധവകളായവരുടെ ഉന്നതിക്കായും തൊട്ടുകൂടായ്മ നിർമാർജ്ജനം ചെയ്യുന്നതിലും ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തി. സ്ത്രീകളുടേയും താഴ്ന്ന ജാതിക്കാരുടേയും പ്രത്യേകിച്ച് ബഹുജൻ സമാജത്തിനും വിദ്യാഭ്യാസം നൽകുന്നതിനായുള്ള പ്രയത്നങ്ങളിലൂടയാണ്‌ ജ്യോതിറാവു ഫൂലെ അറിയപ്പെട്ടത്. മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ ഒരാളായിട്ടാണ്‌ അദ്ദേഹത്തെ പരിഗണിക്കപ്പെടുന്നത്. 1848 ൽ ഇന്ത്യയിലെ ആദ്യത്തെ പെൺകുട്ടികൾക്കയുള്ള സ്കൂൾ ജ്യോതിറാവു ഫൂലെയാണ്‌ സ്ഥാപിച്ചത്

1873 സെപ്റ്റംബറിൽ ജ്യോതിറാവു അദ്ദേഹത്തിന്റെ കുറച്ചു അനുയായികളോടൊത്ത് "സത്യ ശോധക് സമാജ്" (സത്യം തേടുന്നവരുടെ സംഘം)എന്ന സംഘടന സ്ഥാപിച്ചു. സംഘടനയൂടെ ആദ്യ അധ്യക്ഷനും ഖജാൻ‌ജിയും അദ്ദേഹം തന്നെയായിരുന്നു. ബഹുജൻ വിഭാഗങ്ങൾ,ശ്രൂദ്ധർ എന്നിവർക്ക് നേരെയുള്ള ബ്രാഹ്മണ വിഭാഗത്തിന്റെ വിവേചനത്തെയും ചൂഷണത്തേയും തടയുകയും അതിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ സംഘടനയുടെ മുഖ്യലക്ഷ്യം.

പത്ര പ്രവർത്തക രംഗത്തും കഴിവു തെളിയിച്ച അദ്ദേഹം 1879-ൽ കൃഷ്ണറാവുബാലേക്കർ ദീനബന്ധു എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പ് ആരംഭിച്ചു. പത്രങ്ങൾക്ക് എതിരെ നിയമംകൊണ്ടുവന്ന ലിറ്റണ്‍ പ്രഭുവിന്റെ പത്രനയത്തെ ജ്യോതിറാവു ഒരിക്കൽ വിമർശിക്കുകയും ചെയ്തു. ബാലവിവാഹത്തെ എതിർക്കുകയും വിവാഹാഘോഷങ്ങളിൽ ആർഭാടം ഒഴിവാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട് .സമൂഹത്തിലെ അനാചാരങ്ങൾക്കും അനീതിക്കും എതിരെ പുസ്തകങ്ങളും അദ്ദേഹം എഴുതി. ‘അടിമത്തം’ അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട കൃതിയാണ്. ഭാരതത്തിൽ ഒരു മഹാത്മാവുണ്ടെങ്കിൽ അത് മഹാത്മാജ്യോതിറാവു ഫൂലെ മാത്രമാണെന്ന് മഹാനായ ഡോ.അംബേദ്ക്കർ ഒരിക്കൽ പറയുകയുണ്ടായി. .ഗാന്ധിജിയും അംബേദ്ക്കറും മഹാത്മ ജ്യോതിറാവുവിന്റെ ആശയങ്ങൾ സ്വന്തം ജീവിതത്തിലേക്കു സ്വാംശീകരിച്ചവർ കൂടിയാണ്. 1890-നവംബർ 28-തിയതി മഹാത്മ ജ്യോതിറാവു ഫൂലെ 64-മത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.ഭാരതീയ ദളിത് സാഹിത്യ അക്കാദമി എന്ന പേരിൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം മാത്രമാണ് ഇന്ന് അദ്ദേഹത്തിന്റെ സ്മരണയിൽ നിലവിലുള്ളത്.രാഷ്ട്രീയ സ്വയം സേവക സംഘം ഭാരതത്തിലെ മഹാന്മാരെ സ്മരിച്ചു കൊണ്ട് ചൊല്ലുന്ന ഏകാത്മതാ സ്തോത്രത്തിlലും ജ്യോതിറാവു ഫൂലെയെ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ഗോവിന്ദറാവു ഫൂലെ (ചരമദിനം)

സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, സന്നദ്ധപ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, ദൈവശാസ്ത്രജ്ഞൻ, തത്ത്വജ്ഞാനി എന്നീ ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാരാഷട്രയിൽനിന്നുള്ള ഒരു വിപ്ലവകാരിയായിരുന്നു ജോതിബ ഗോവിന്ദറാവു ഫൂലെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890)പേഷ്വാ രാജവംശത്തിന് പരമ്പരാഗതമായി പൂക്കച്ചവടം നടത്തി വന്നവരായതുകൊണ്ടാണ് ജ്യോതിറാവുവിന്റെ കുടുംബക്കാരുടെ പേരിനൊപ്പം ഫൂലേ എന്ന വിളിപ്പേര് കൂടി ചേർക്കപ്പെട്ടത്.ദരിദ്രരുടെയും താഴ്ന്ന ജാതിക്കാരുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകൂ എന്ന് മനസ്സിലാക്കി അതിനായി സ്വന്തം ജീവിതം തന്നെ നീക്കി വച്ച ജ്യോതി റാവു ഫൂലെ എന്ന മഹാനെയാണ് നമ്മൾ പരിചയപ്പെടുന്നത്. ഇന്ത്യയിൽ ദളിത് പ്രസ്ഥാനങ്ങൾ ആരംഭിക്കാൻ പ്രേരണയായത് ജ്യോതി റാവുവിന്റെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളാണ്.

അയിത്ത ജാതിക്കാരുടെ അവകാശങ്ങൾക്കായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കണ്ട് ബറോഡ മഹാരാജാവ് സായാജി റാവു അദ്ദേഹത്തെ ഇന്ത്യയുടെ 'ബുക്കർ ടി വാഷിങ്ടൺ' എന്നു വിളിച്ചു. മഹാത്മ ജോതിബ ഫൂലെ എന്നും അദ്ദേഹം അറിയപ്പെടുന്നു. ജോതിബ ഫൂലെയും അദ്ദേഹത്തിന്റെ ഭാര്യ കാന്തിജ്യോതി സാവിത്രിഭായ് ഫൂലെയും ഭാരതത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു. വിദ്യാഭ്യാസം,കൃഷി, എന്നീ രംഗത്തും ജാതിവ്യവസ്ഥഇല്ലാതാക്കുന്നതിലും, സ്ത്രീജനങ്ങളുടേയും പ്രത്യേകിച്ച് വിധവകളായവരുടെ ഉന്നതിക്കായും തൊട്ടുകൂടായ്മ നിർമാർജ്ജനം ചെയ്യുന്നതിലും ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തി. സ്ത്രീകളുടേയും താഴ്ന്ന ജാതിക്കാരുടേയും പ്രത്യേകിച്ച് ബഹുജൻ സമാജത്തിനും വിദ്യാഭ്യാസംനൽകുന്നതിനായുള്ള പ്രയത്നങ്ങളിലൂടയാണ്‌ ജ്യോതിറാവു ഫൂലെ അറിയപ്പെട്ടത്. മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ ഒരാളായിട്ടാണ്‌ അദ്ദേഹത്തെ പരിഗണിക്കപ്പെടുന്നത്. 1848 ൽ ഇന്ത്യയിലെ ആദ്യത്തെ പെൺകുട്ടികൾക്കയുള്ള സ്കൂൾ ജ്യോതിറാവു ഫൂലെയാണ്‌ സ്ഥാപിച്ചത്.മഹാരാഷ്ട്രയിലെ സാമൂഹിക മേഖലകളിൽ ജ്യോതിറാവു ഫൂലെ നടപ്പിലാക്കിയ വിപ്ളവകരമായ സാമൂഹ്യപരിഷ്കാരങ്ങളുടെ മാറ്റൊലി അവിടെ മാത്രമൊതുങ്ങുന്നതല്ലായിരുന്നു. അത് ഇന്ത്യയിലെങ്ങും മുഴങ്ങുകതന്നെ ചെയ്തു. പക്ഷാഘാതം പിടിപെട്ട് 1890-ൽ ഈ ലോകത്തോട് അദ്ദേഹം വിടചൊല്ലിയെങ്കിലും അദ്ദേഹം സാമൂഹ്യമേഖലയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ പിന്നീട് അനേകം സാമൂഹ്യപരിഷ്കർത്താക്കൾക്ക് പ്രചോദനമായിത്തീർന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

   ഫ്രെഡറിക് ഏംഗൽസ് (ചരമദിനം)

ഫ്രെഡറിക് ഏംഗൽസ് (നവംബർ 28, 1820 - ഓഗസ്റ്റ് 5, 1895) ഒരു ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞനും, തത്വ ചിന്തകനും കാൾ മാർക്സിനൊപ്പം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയെടുത്ത വ്യക്തിയും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ(1848) എഴുതിയ വ്യക്തികളിൽ ഒരാളുമാണ്.മാർക്സിന്റെ മരണശേഷം ദാസ് ക്യാപ്പിറ്റലിന്റെ രണ്ടും മൂന്നും ലക്കങ്ങൾ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചതും ഏംഗൽസ് ആയിരുന്നു.

ജര്‍മ്മനിയിലെ ധനികനായ വ്യവസായിയുടെ മൂത്ത മകനായിരുന്നു ഏംഗൽസ്. അച്ഛന്‍റെ പരുത്തി ഫാക്ടറി നോക്കി നടത്താനായി ഇംഗ്ലണ്ടില്‍ എത്തിയ അദ്ദേഹം ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ശോചനീയമായ ദാരിദ്ര്യാവസ്ഥ കണ്ട് അതിനെ കുറിച്ച് പഠിക്കുകയും സ്വയം കമ്മ്യൂണിസ്റ്റ് ആവുകയും ചെയ്തു. ഫ്രെഡെറിക് ഏംഗല്‍‌സ്
1844 ല്‍ "കണ്ടീഷന്‍ ഓഫ് ദി വര്‍ക്കിംഗ് ക്ലാസസ് ഇന്‍ ഇംഗ്ലണ്ട്" എന്ന പേരില്‍  പുസ്തകമെഴുതി. കാറല്‍ മാര്‍ക്സ് പാരീസില്‍ നിന്നും പുറത്തിറക്കിയ "ഫ്രാന്‍കോ ജര്‍മ്മന്‍ ആനല്‍‌സ്" എന്ന വിപ്ലവ മാസികയില്‍ അദ്ദേഹം എഴുതി തുടങ്ങുകയും ചെയ്തു. ഇത് ചരിത്രപരമായ ഒരു ദൌത്യവും ഇരുവരും  തമ്മിലുള്ള ഒരു  സൌഹൃദവുമായി വളരുകയും ലോകത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമാവുകയും ചെയ്തു. മുതലാളിത്തത്തെ കുറിച്ചുള്ള  ഇരുവരുടെയും വീക്ഷണങ്ങളും അതുപോലെ  എല്ലാ തത്വസംഹിതകളോടും ഇരുവര്‍ക്കും പൂര്‍ണ്ണമായ യോജിപ്പായിരുന്നു.അങ്ങനെ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

അമൂര്‍ത്തമായ ആശയങ്ങളെ മാര്‍ക്സ് വിശകലനം ചെയ്യുകയും അവയെല്ലാം  ബഹുജനങ്ങള്‍ക്ക് മനസ്സിലാവും വിധം വിവരിക്കുകയും അവതരിപ്പിക്കുകയും ചെയ്തത് ഏംഗല്‍‌സായിരുന്നു. "ദി ഹോളി ഫാമിലി" എന്ന ആദ്യത്തെ ലേഖനവുമായി പ്രവര്‍ത്തിക്കുന്ന സമയത്ത് കാറല്‍ മാര്‍ക്സിനെ ഫ്രാന്‍സിലെ പ്രഷ്യന്‍ ഭരണാധികാരികള്‍ പുറത്താക്കി. തുടര്‍ന്ന് ആവിഷ്കാര സ്വാതന്ത്ര്യം ഏറെയുണ്ടായിരുന്ന യൂറോപ്പിലെ ബെല്‍ജിയത്തിലേക്ക് ഇരുവരും മാറി. സാമ്പത്തിക നില വളരെ മോശമായിരുന്ന മാര്‍ക്സിനെ  തന്‍റെ പുസ്തകത്തിന്‍റെ റോയല്‍റ്റിയില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് ഏംഗല്‍‌സ്സ ഹായിച്ചുപോന്നു. ഏംഗല്‍‌സിന്‍റെ പുസ്തകം സമാന മനസ്കരില്‍ നിന്നും ധാരാളം സംഭാവനകള്‍ കിട്ടാന്‍ സഹായിച്ചു. തന്‍റെ സാമ്പത്തികവും രാഷ്ട്രീയവുമായ തത്വശാസ്ത്രങ്ങള്‍ മെനയാന്‍ മാര്‍ക്സിന് സൌകര്യം കിട്ടിയത് അങ്ങനെയായിരുന്നു. 

1845 ജൂലൈയില്‍ ഏംഗല്‍‌സന്റെ കൂടെ മാര്‍ക്സ് ഇംഗ്ലണ്ടിലേക്ക് പോയി. മാഞ്ചസ്റ്റര്‍ ലൈബ്രറിയിലായിരുന്നു ഏറെ സമയം ചെലവഴിച്ചത്. 1846 ല്‍ ഇരുവരും ബ്രസ്സല്‍‌സിലേക്ക് മടങ്ങി. യൂറോപ്പിന്‍റെ പല ഭാഗങ്ങളിലായി കിടക്കുന്ന സോഷ്യലിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ട് അവരെ ഒന്നിച്ചു നിര്‍ത്താന്‍ ഇരുവരും ശ്രമിച്ചു. പിന്നീട്  കമ്മ്യൂണിസ്റ്റ് ലീഗ് എന്ന സംഘടന പിറക്കുന്നത്  ലണ്ടനില്‍ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ നിന്നാണ്. മാര്‍ക്സ്  തയ്യാറാക്കിയ പ്രിന്‍സിപ്പിള്‍സ്   ഓഫ് കമ്മ്യൂണിസം. ഇതാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നറിയപ്പെട്ടത്. 1848 ഫെബ്രുവരിയില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ഇതോടെ ബെല്‍ജിയം മാര്‍ക്സിനെയും ഏംഗല്‍‌സിനെയും പുറത്താക്കി. ഇരുവരും പാരീസിലെത്തി. അതിനു ശേഷമാണ് കൊളോണില്‍ ന്യൂ റെനിഷ് ഗസറ്റ് എന്ന വിപ്ലവ പത്രം ഇരുവരും ചേര്‍ന്ന് തുടങ്ങിയത്.

1849 ല്‍ പുറത്താക്കുന്നതു വരെ മാര്‍ക്സ് പാരീസില്‍ കഴിഞ്ഞു. ഏംഗല്‍‌സും മാര്‍ക്സും ലണ്ടനിലെത്തി. ഇരുവരെയും പുറത്താക്കാന്‍ ഫ്രാന്‍സ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഉദാരമനോഭാവം ഉള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ റസ്സല്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.

1883 മാര്‍ച്  ന് മാര്‍ക്സ് അന്തരിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ രചനകള്‍ എഡിറ്റ് ചെയ്തും തര്‍ജ്ജമ ചെയ്തും ഏംഗല്‍‌സാണ്.മൂലധനത്തിന്‍റെ രണ്ടാമത്തെ വാള്ല്യം ഏംഗല്‍‌സാണ് പുറത്തിറക്കിയത്.1894 ല്‍ മാര്‍ക്സിന്‍റെ ചില കുറിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി ഏംഗല്‍‌സ് മൂലധനത്തിന്‍റെ (ദാസ് ക്യാപിറ്റല്‍) മൂന്നാം വാല്യവും പ്രസിദ്ധീകരിച്ചു. 1895 ൽ തൊണ്ടയിലെ അർബുദരോഗം മൂലം അദ്ദേഹം മരണമടഞ്ഞു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   29-11-2018   ♛♛♛♛♛♛♛♛♛♛

ജെ.ആർ.ഡി. ടാറ്റ  (ചരമദിനം)

ഇന്ത്യയിലെ പ്രമുഖ വ്യവസായിയും,വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻ‌ജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി.ടാറ്റ.(ജൂലൈ 29 1904-നവംബർ 29 1993).ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർ‌വ്വം വ്യക്തികളിലെരാളാണ്‌ ഇദ്ദേഹം.ഇന്ത്യയിലെ പാർസി-സൗരാഷ്ട്രിയൻ സമൂഹത്തിലെ ഒരംഗമായിരുന്നു ഇദ്ദേഹം. ഇന്ത്യയിലെ “ജീവിക്കുന്ന ഇതിഹാസ“ മാണ് ജെ ആര്‍ ഡി ടാറ്റ.മരിച്ചിട്ടും അദ്ദേഹം ജീവിക്കുന്നു കര്‍മ്മമേഖലകളില്‍ പ്ര്ചോദനമായി. സ്താപനങ്ങളില്‍ ശക്തിയും വിജയവുമായി.

രാഷ്ട്രത്തെ ആപേര്‍ ഇന്നും പ്രചോദിപ്പിക്കുന്നു.സാഹസികത-ബിസിനസ്സിലും വ്യോമയാനത്തിലും-യുടെ ആള്‍ രൂപമായിരുന്ന ജെഹാംഗിര്‍ രത്തന്‍ജി ദാദാഭായ് ടാറ്റ.

വ്യവസായിയായ രത്തൻ ദൊറാബ് ടാറ്റായുടെയും ഫ്രഞ്ചുകാരിയായ സൂനിയുടെയും മകനായി 1904 ജൂലൈ 29-ന്‌ പാരീസിൽ ജനിച്ചു. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ടാറ്റാ ഗ്രൂപ്പിൽ പ്രവർത്തിച്ചു തുടങ്ങി.1938-ൽ ടാറ്റാ ഗ്രൂപ്പിന്റെ സാരഥിയുമായി. ദേശീയപ്രസ്ഥാനവുമായി ടാറ്റായ്ക്ക് വളരെയധികം അടുപ്പമുണ്ടായിരുന്നു.ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ 1942-ലെ മുബൈ കോൺഗ്രെസ്സ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. നെഹ്രുവുമായി ടാറ്റാ ആത്മബന്ധം പുലർത്തിയിരുന്നു. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരനാണ്‌ ജെ.ആർ.ഡി. ടാറ്റ. 1932-ൽ ടാറ്റാ തുടങ്ങിയ ടാറ്റാ എയർലൈൻസ് ഇന്ത്യയുടെ വ്യോമഗതാഗതരംഗത്ത് ഒരു മുന്നേറ്റമായിരുന്നു. നിരവധി ഗവേഷണസ്ഥാപനങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. 1953-ൽ ടാറ്റാ എയർ ഇന്ത്യ ചെയർമാനായി.

ധാരാളം അംഗീകാരങ്ങളും ടാറ്റായെ തേടിയെത്തി. 1955-ൽ പത്മഭൂഷൺ നൽകി ജെ.ആർ.ഡി. ടാറ്റയെ രാജ്യം ആദരിച്ചു. 1974-ൽ ഇന്ത്യൻ എയർഫോഴ്സ് ഓണററി എയർ വൈസ് മാർഷൽ പദവി നൽകി. 1983-ൽ ഫ്രഞ്ച് സർക്കാരിന്റെ ഉന്നതബഹുമതിയായ കമാൻഡർ ഓഫ് ദ ഫ്രഞ്ച് ലീജിയൻ ഓഫ് ഓണർ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. 1992-ൽ ഭാരതരത്നവും അതേവർഷം തന്നെ ഐക്യരാക്ഷ്ട്രസഭയുടെ പോപ്പുലേഷൻ അവാർഡും ടാറ്റാ നേടി. 1993 നവംബർ 29-ന് അദ്ദേഹം അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

   ഫോണോഗ്രാഫ് അഥവാ ഗ്രാമഫോണ്‍

ഒരു നൂറ്റാണ്ടിലേറെയായി മനുഷ്യ ശബ്ദത്തെ ഗ്രഹിക്കാനും സൂക്ഷിക്കാനും, ആവശ്യമുള്ളപ്പോള്‍ കേള്‍പ്പിക്കാനുമുള്ള സംവിധാനം സ്വനഗ്രാഹി യന്ത്രങ്ങളായിരുന്നു. തോമസ് ആല്‍വാ എഡിസണ്‍ ആണിത് കണ്ടുപിടിച്ചത്. 1877 നവംബര്‍ 21 ന് എഡിസണ്‍ അതിനെ ഫോണോഗ്രാഫ് അഥവാ ഗ്രാമഫോണ്‍ എന്നുവിളിച്ചു. 

1870 മുതല്‍1980 വരെ റെക്കോഡ് ചെയ്ത ശബ്ദം - പ്രസംഗം, പാട്ട്, സംഭാഷണം എല്ലാം കേള്‍പ്പിക്കാനായി ഉപയോഗിച്ചുപോന്ന പൊതു ഉപകരണമാണ്. കേരളത്തിലും ഈ ഉപകരണം ഏറെ പ്രസിദ്ധമായിരുന്നു. ചിലരിതിനെ പാട്ടുപെട്ടിയെന്നു വിളിച്ചു. 

പണ്ട് നാട്ടിന്‍പുറങ്ങളില്‍ കല്യാണങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു ഗ്രാമഫോണ്‍ റെക്കോഡുകളും പ്ളയറും അത് ഉച്ചത്തില്‍ കേള്‍പ്പിക്കുന്ന കോളാമ്പികളുമെല്ലാം. ആഢ്യന്മാരും രാജാക്കന്മാരും കൗതുകകരങ്ങളായ റെക്കോഡ് പ്ളെയറുകള്‍ സ്വീകരണ മുറിയില്‍ സൂക്ഷിച്ചും പാട്ടു കേള്‍പ്പിച്ചും കേമത്തം കാട്ടിയിരുന്നു. പലപ്പോഴും ശബ്ദം ഗ്രഹിക്കാനല്ല നേരത്തെ ഗ്രഹിച്ച ശബ്ദം കേള്‍പ്പിക്കാനായിരുന്നു ഇവ ഏറെ ഉപയോഗപ്പെട്ടിരുന്നത്. നവംബര്‍ 29 നയിരുന്നു എഡിസണ്‍ ആദ്യം ഈ ഫോണോഗ്രാഫ് ആദ്യം പ്രവര്‍ത്തിപ്പിച്ചു കാട്ടിയത്. 

എഡിസണ്‍ ആദ്യം സിലിണ്ടറുകളിലായിരുന്നു ശബ്ദം രേഖപ്പെടുത്തിയത്. പിന്നീടാണത് ഡിസ്ക്കുകളിലേക്ക് മാറ്റിയത്. 1889 ല്‍ റെക്കോഡുകളില്‍ ശബ്ദം രേഖപ്പെടുത്താനുള്ള പേറ്റന്‍റ് ബെല്ലും ടെയ്ന്‍ററും നേടി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   30-11-2018   ♛♛♛♛♛♛♛♛♛♛

ജഗദീഷ് ചന്ദ്ര ബോസ് (ജന്മദിനം)

ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). (ജനനം.30 നവംബർ 1858. മരണം 23 നവംബർ) സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ് ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പഠിക്കാനാരംഭിച്ചു.

ശ്വാസകോശമില്ലെങ്കിലും ചെടികളും മരങ്ങളും ശ്വസിക്കുന്നുണ്ട്. ഹൃദയമില്ലെങ്കിലും അവ വേരില്‍നിന്നു മുകളറ്റം വരെ ദ്രാവകങ്ങള്‍ എത്തിക്കുന്നു. നാം തൊട്ടാല്‍ സസ്യങ്ങള്‍ അതറിയുന്നു. മുറിവേല്‍പിച്ചാല്‍ അവയ്ക്കു വേദനിക്കുന്നു. ഇത് ഇന്ന് ആരും അവിശ്വസിക്കുന്നില്ല. എന്നാല്‍, കുറേക്കാലം മുമ്പ് ഇങ്ങനെയായിരുന്നില്ല ശാസ്ത്രജ്ഞന്‍മാരുടെ നിലപാട്. സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്നത് മണ്ടത്തരമായാണ് വിവരമുള്ളവര്‍ എന്നു ഭാവിച്ചവര്‍ പോലും ധരിച്ചിരുന്നത്. അതു തിരുത്തിയത് ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ്- ജഗദീഷ് ചന്ദ്രബോസ്.
ജന്തുക്കളിലും സസ്യങ്ങളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനപരമായി സാദൃശ്യമുണ്ടോ എന്നതിനെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയത് അദ്ദേഹമാണ്. ജന്തുക്കള്‍ക്കൊപ്പം സസ്യങ്ങളെയും നിരീക്ഷിച്ചപ്പോള്‍ സസ്യങ്ങള്‍ എങ്ങനെയായിരിക്കും ബാഹ്യപ്രേരണകളോടു പ്രതികരിക്കുക എന്ന സംശയമുണ്ടായി. ഈ വഴിക്കുള്ള അന്വേഷണം അവസാനിച്ചത് അവയുടെ പ്രതികരണശേഷി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളുടെ രൂപകല്‍പനയിലാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രെസ്‌കോഗ്രാഫ് എന്ന ഉപകരണത്തിലൂടെ സസ്യങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും ജെ സി ബോസ് ശാസ്ത്രലോകത്തിനു കാട്ടിക്കൊടുത്തു

സസ്യങ്ങള്‍ ശ്വസിക്കുകയും മണ്ണില്‍ നിന്നു പോഷകങ്ങള്‍ വലിച്ചെടുക്കുകയും സ്പര്‍ശനത്തോടു പ്രതികരിക്കുകയും മയക്കുമരുന്നു കൊടുത്താല്‍ മയങ്ങുകയും രോഗം വന്നാല്‍ ക്ലേശിക്കുകയും ചെയ്യുന്നുണ്ടെന്നും ബോസ് തെളിയിച്ചു. സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ ജീവനുണ്ടെന്നും അവ ബാഹ്യപ്രേരണകളോടു പ്രതികരിക്കുമെന്നും അദ്ദേഹം തെളിയിച്ചത് തൊട്ടാവാടി, രാമനാമപ്പച്ച,  ആമ്പല്‍ എന്നിവയില്‍ നടത്തിയ  പരീക്ഷണങ്ങളിലൂടെയായിരുന്നു. സസ്യങ്ങള്‍ ശ്വസിക്കാറുണ്ടെന്നും അവ വലിച്ചെടുക്കുന്ന ജലം വേരു മുതല്‍ നാമ്പു വരെ എത്താറുണ്ടെന്നും അദ്ദേഹം തെളിയിച്ചു. ബാഹ്യ പ്രചോദനങ്ങളോട് പ്രതികരിക്കുമ്പോള്‍ കോശങ്ങള്‍ തമ്മില്‍ വൈദ്യുത സിഗ്നലുകള്‍ കൈമാറാറുണ്ടെന്നായിരുന്നു ജഗദീഷിന്റെ കണ്ടെത്തല്‍. സസ്യങ്ങളിലെ ജലാഗിരണം, സൈലം വഴി മുകളിലേക്കുള്ള ജലത്തിന്റെ ചലനം എന്നിവയും അദ്ദേഹം കണ്ടെത്തി. 1923ല്‍ ഇതിനായി അദ്ദേഹം മുന്നോട്ടുവച്ച സിദ്ധാന്തം വൈറ്റല്‍ ഫോഴ്‌സ് എന്ന പേരിലറിയപ്പെടുന്നു. ഈ സിദ്ധാന്തവുമായി ബന്ധപ്പെട്ട് അദ്ദേഹം ഇലക്ട്രിക് ഫ്രോബ് എന്ന ഒരു ഉപകരണവും രൂപകല്‍പന ചെയ്തു.

1916ല്‍ സര്‍ പദവി ലഭിച്ചു. 1917ല്‍ കല്‍ക്കത്തയില്‍ ബോസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചു. 1937 നവംബര്‍ 23ന് ജഗദീഷ് ചന്ദ്രബോസ് അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

   സർ വിൻസ്റ്റൺ ചർച്ചിൽ (ജന്മദിനം)

1940 മുതൽ 1945 വരെയും 1951 മുതൽ 1955വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ,(1874 നവംബർ 30– 1965 ജനുവരി 24). ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രസംഗകനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ഏക പ്രധാനമന്ത്രി ഇദ്ദേഹമാണ്.രണ്ടാം ലോക മഹായുദ്ധം കൊടുന്പിക്കൊണ്ടിരിക്കെ 1941 ജൂലൈ 19 ന്ന് ലോകം കണ്ട മികച്ച രാജ്യതന്ത്രഞ്ജനും പ്രാസംഗികനുമായിരുന്ന ഇംഗ്ലീഷ്‌ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ തന്റെ പ്രസംഗത്തിൽ ചൂണ്ടുവിരലും നടുവിരലും ഉയർത്തി വി എന്നാൽ വിക്‌ടറി ആണെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടനിലെ ജനങ്ങൾ അതേറ്റ്‌ വാങ്ങി. വിജയത്തിന്റെ പ്രതീകമായി ആ ആംഗ്യത്തെ ഉപയോഗിച്ചു പോന്നു. വിൻസ്റ്റൺ ചർച്ചിലിന്റെ മുഖമുദ്രയായി ഇത്‌ ചിത്രീകരിക്കപ്പെടുകയും ചെയിതു. ഇതിന്ന് ശേഷം ചർച്ചിലിന്റെ വി ആംഗ്യം വിജയചിഹ്നമായി തന്റെ പ്രസംഗങ്ങളിൽ നിറഞ്ഞ്‌ നിന്നു.ഇന്ത്യ ബ്രിട്ടീഷുകാരുടെ തന്നെയാണെന്ന നിലപാടായിരുന്നു ചർച്ചിലിന് എല്ലാക്കാലവും ഉണ്ടായിരുന്നത്. 1930 കളിൽ ഇന്ത്യയ്ക്ക് കൂടുതൽ സ്വയംഭരണം നൽകുന്നതിനെ ചർച്ചിൽ എതിർത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നത് ചിന്തിക്കാനേ ആവാത്ത കാര്യമാണെന്ന് കരുതിയ അയാൾ ഗാന്ധിജിയുടെ നേതൃത്ത്വത്തിലുള്ള സമരപരിപാടികളുടെ കടുത്ത വിമർശകനായിരുന്നു. 1945-ലെ യുണൈറ്റഡ് കിങ്ങ്ഡം പൊതുതിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ചർച്ചിൽ പ്രതിപക്ഷ നേതാവായി. 1951-ൽ ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1955-ൽ ചർച്ചിൽ രാഷ്ട്രീയരംഗത്തു നിന്നും വിരമിച്ചു. മരണശേഷം ചർച്ചിലിന്റെ രാഷ്ട്രബഹുമതികളോടെയുള്ള അന്ത്യയാത്രയിൽ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ ഒരു വലിയ സംഘം പങ്കെടുത്തു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

   മാർക്ക് ട്വെയ്ൻ (ജന്മദിനം)

അമേരിക്കൻ എഴുത്തുകാരൻ, ഹാസ്യകാരൻ, സംരംഭകൻ, പ്രസാധകൻ, പ്രഭാഷകൻ എന്നിവരായിരുന്നു മാർക്ക് ട്വെയ്ൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാമുവൽ ലാംഗോർൺ ക്ലെമെൻസ്.

ഇംഗ്ലീഷ് സാഹിത്യത്തിലെ കുലപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍ക് ട്വയ്ന്‍ 1835 നവംബര്‍ 30 ന് ജനിച്ചു. മിസൗറിയിലെ ഫ്‌ളോറിഡയാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. സാമുവല്‍ ലാങ്ഹോണ്‍ ക്ലെമന്‍സ് എന്നായിരുന്നു മാതാപിതാക്കള്‍ അദ്ദേഹത്തിന് നല്‍കിയ പേര്. 13 വയസ്സു മുതല്‍ ക്ലെമന്‍സ് ഒരു പ്രസിദ്ധീകരണശാലയില്‍ സഹായിയായി ജോലി ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് തന്റെ മൂത്ത സഹോദരനൊപ്പം ഹനിബാള്‍ എന്ന പ്രശസ്തമായ പ്രസിദ്ധീകരണത്തില്‍ ജോലിക്കു ചേര്‍ന്നു. സാഹിത്യരംഗത്തേക്ക് കടക്കുന്നതിനു മുമ്പ് ക്ലെമസ് ആവിയന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് ഓടിക്കാനുള്ള പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു.  തന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സിലാണ് ഈ ലൈസന്‍സ് അദ്ദേഹം സ്വന്തമാക്കുന്നത്. തുടര്‍ന്ന് രണ്ടു വര്‍ഷം അദ്ദേഹം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു. ഈ സമയത്താണ്് മാര്‍ക് ട്വയ്ന്‍ എന്ന് പേര് അദ്ദേഹം നേടുന്നത്. ബോട്ട് ഡ്രൈവര്‍ എന്ന നിലയില്‍ നടത്തുന്ന യാത്രകള്‍ ഹാസ്യരൂപത്തില്‍ എഴുതുന്നതില്‍ വൈദഗദ്യം കാണിച്ചിരുന്ന മാര്‍ക് ട്വയ്ന്‍ വൈകാതെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ റിപ്പോര്‍ട്ടറായി ജീവിതം ആരംഭിച്ചു. ദി സെലിബ്രേറ്റഡ് ജംപിങ് ഫ്രോഗ് ഓഫ് കലവെറസ് കണ്‍ട്രി എന്ന കൃതിയിലൂടെയാണ് ലോക സാഹിത്യത്തിലേക്ക് മാര്‍ക്് ട്വയ്ന്‍ കടന്നുവരുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രം.അദ്ദേഹത്തിന്റെ നോവലുകളിൽ ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സായർ (1876), അതിന്റെ തുടർച്ചയായ അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾബെറി ഫിൻ (1885) എന്നിവ ഉൾപ്പെടുന്നു, രണ്ടാമത്തേത് “ദി ഗ്രേറ്റ് അമേരിക്കൻ നോവൽ” എന്നും വിളിക്കപ്പെടുന്നു. 1865 ൽ കാലിഫോർണിയയിലെ ഏഞ്ചൽസ് ക്യാമ്പിലെ ഏഞ്ചൽസ് ഹോട്ടലിൽ കേട്ട ഒരു കഥയെ അടിസ്ഥാനമാക്കി XNUMX ൽ പ്രസിദ്ധീകരിച്ച “കാലവേരസ് കൗണ്ടിയിലെ സെലിബ്രേറ്റഡ് ജമ്പിംഗ് തവള” എന്ന അദ്ദേഹത്തിന്റെ നർമ്മ കഥ പ്രസിദ്ധീകരിച്ചു. ചെറുകഥ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുകയും ഫ്രഞ്ച് ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ വിവേകവും ആക്ഷേപഹാസ്യവും ഗദ്യത്തിലും സംസാരത്തിലും വിമർശകരിൽ നിന്നും സമപ്രായക്കാരിൽ നിന്നും പ്രശംസ നേടി

നിരവധി യാത്രാവിവരണങ്ങളുടെ കർത്താവാണ് മാർക്ക് ട്വെയിൻ. ദി ഇന്നസെന്റ്‌സ് എബ്രോഡ് (1869), റഫിങ് ഇറ്റ് (1872), ലൈഫ് ഓൺ ദ് മിസിസിപ്പി (1883), ഫോളോയിങ് ദി ഇക്വേറ്റർ (1897) തുടങ്ങി നിരവധി കൃതികൾ ഇക്കൂട്ടത്തിലുണ്ട്. അൾട്ടാ കാലിഫോർണിയ എന്ന ആനുകാലികത്തിനെഴുതിയ കത്തുകളുടെ രൂപാന്തരമെന്നു പറയാവുന്ന ഇന്നസെന്റ്‌സ് എബ്രോഡിൽ 1867ലെ പാലസ്തീൻ സന്ദർശനവേളയിൽ തനിക്കുണ്ടായ രസകരങ്ങളായ അനുഭവങ്ങളാണ് മാർക്ക് ടൈ്വൻ വിവരിക്കുന്നത്.

മാർക്ക് ട്വെയിന്റെ ആത്മകഥ ദി ഓട്ടോബയോഗ്രഫി എന്ന പേരിൽ 1959ൽ ചാൾസ് നീഡർ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. ഹൗ റ്റു റ്റെൽ എ സ്റ്റോറി അൻഡ് അദർ എസെയ്‌സ് (1897), വാട്ട് ഇസ് മാൻ? ആൻഡ് അദർ എസെയ്‌സ് (1917) എന്നിവ ഉപന്യാസകാരൻ എന്ന നിലയിലും മാർക്ക് ട്വെയിന് പ്രശസ്തി നേടിക്കൊടുത്തു. 1910 ഏ. 21ന് അദ്ദേഹം അന്തരിച്ചു, ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...