സമന്വയം 2018 
ലോക മലയാളീ കലക്ടേഴ്സ്  സംഗമം



2014 ല്‍ രൂപംകൊണ്ട മലയാളി കലക്ടേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ കീഴില്‍ നാണയം സ്റ്റാമ്പ് കറൻസി പുരാവസ്തു ശേഖരണം ഹോബിയാക്കിയ മലയാളികള്‍ക്കായി, എല്ലാ വർഷവും കേരളത്തിലെ ഏതെങ്കിലും ജില്ലകളിൽ വെച്ച് സൗഹൃദ സംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആദ്യത്തെ കലക്ടേഴ്സ് സംഗമം 'സമന്വയം 2018' ഡിസംബർ 7, 8 (വെള്ളി, ശനി) ദിവസങ്ങളിൽ വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ സംഘടിപ്പിച്ചു.

മലപ്പുറം ജില്ലാ കലക്ടർ അമിത് മീണ IAS ഉദ്ഘാടനം ചെയ്ത സംഗമത്തിന്‍റെ പ്രദർശന ഉദ്ഘാടനം ഡോ. ഹുസൈൻ രണ്ടത്താണിയും മലയാളി കളക്ടേഴ്സ് സംഗമ ഉദ്ഘാടനം എം.ഇ.എസ് സംസഥാന സെക്രട്ടറി ഡോ.എൻ.എം മുജീബ് റഹ്മാനും നിര്‍വഹിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി രാവിലെ 10 മുതൽ വൈകീട്ട് 7 വരെയായിരുന്നു പ്രദർശനം.


 പ്രധാന ചടങ്ങുകൾ


2018 ലെ "ബെസ്റ്റ് മലയാളി കലക്ടർ"മാരെ പ്രഖ്യാപിച്ചു.

ഡിസംബർ 7 വെള്ളിയാഴ്ച്ച നാല് വിഭാഗങ്ങളിലേക്ക് നടക്കുന്ന പ്രദർശന മത്സരത്തിൽ വിജയികളാകുന്നവർക്ക് ''ബെസ്റ്റ് മലയാളി കലക്ടർ'' അവാർഡ് നൽകി. മലയാള ചരിത്രത്തിലാദ്യമായി നാണയം, സ്റ്റാമ്പ്, കറൻസി, പുരാവസ്തുക്കൾ  ശേഖരിക്കുന്നവരിൽ നിന്ന് ബെസ്റ്റ് മലയാളി കലക്ടറെ തിരഞ്ഞെടുക്കുന്ന മത്സരം സമന്വയം-2018 എക്സിബിഷനിൽ നടക്കുകയുണ്ടായി. ഒട്ടേറെപ്പേർ പങ്കെടുത്തു. നാല് വിഭാഗങ്ങളിൽ നിന്നുമായി വിന്നർ, റണ്ണറപ്പ് എന്നിങ്ങനെ രണ്ടുപേരെ വീതം തെരഞ്ഞെടുത്തു.

വിധി കർത്താക്കളായി പങ്കെടുത്ത 14 വിദഗ്ദരുടെ ജഡ്ജ്മെൻ്റുകൾ നാലുപേരടങ്ങുന്ന വിദഗ്ദ സമിതി പരിശോധിച്ച് ഫലം പ്രഖ്യാപിക്കുകയായിരുന്നു. 

രൂപ് ബൽറാം, ആൻറണി പോൾ, ബാബുരാജ് കെ.ബി, തോമസ് പോൾ, പി.എ.അബ്രഹാം എറണാകുളം, ഒ.കെ. പ്രകാശ്, റഷീദ് ചുങ്കത്തറ, സിബി മുള്ളാനിക്കാട്, ആർ.ഷൈൻ, എം.സി.ആബ്ദുൽ അലി, ഷൈജു കല്ലിങ്ങൽ, നികേഷ് കളത്തിൽ, ഹക്കീം മാളിയേക്കൽ, കെ.ടി. ജോസഫ് എന്നിവർ ജഡ്ജിമാരായിരുന്നു.




Best Malayali Collector Award -ൻ്റെ വിധി കർത്താക്കൾ 

ആർ.ഷൈൻ
രൂപ്ബൽറാം
ഒ.കെ.പ്രകാശ് 
തോമസ് പോൾ
റഷീദ് ചുങ്കത്തറ
കെ. ടി. ജോസഫ്
ആൻറണി പോൾ
ഷൈജു കല്ലിങ്ങൽ
നികേഷ് കളത്തിൽ
ബാബുരാജ് കെ.ബി
സിബി മുള്ളാനിക്കാട്
ഹക്കീം മാളിയേക്കൽ
എം.സി.അബ്ദുൽ അലി
PAഅബ്രഹാം എറണാകുളം





സമന്വയം ക്വിസ്സ് മത്സരം
സമന്വയം - 2018 എക്സിബിഷൻ്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഡിസംബർ 7 ന് നടന്ന മത്സരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മുഹമ്മദ് സഫുവാൻ K, മുഹമ്മദ് ഫഹീം.TP (PKMMHSS എടരിക്കോട്), 
സനയ് കുമാർ K, ഹരി M (MES HSS ഇരിമ്പിളിയം) എന്നീ ഗ്രൂപ്പുകൾ യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടി. 
ക്വിസ് മത്സരത്തിലെ വിജയികൾക്ക് സി. ഹസീന താഴേക്കോട് സ്മാരക അവാർഡ്‌ നൽകി. കാശ്പ്രൈസും ട്രോഫിയുമായും അടങ്ങുന്ന  അവാര്‍ഡ്  പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ  വിദ്യാര്‍ഥികള്‍ക്ക് കൈമാറി.


ഹൈസ്ക്കൂൾ വിഭാഗത്തിൽ മെഹ്ബൂബ് അലി, മുഹമ്മദ് ജാസിഫ്  (MES HSS ഇരിമ്പിളിയം), ഫാത്തിമ ഷെറിൻ .പി, ഷഹാനപി എന്നിവർ  ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടി.   
ക്വിസ്സ് മത്സര വിജയികൾക്ക് സി.ഹസീന താഴേക്കോട് സ്മാരക അവാർഡും ക്യാഷ് പ്രൈസും പ്രൊഫ.ആബിദ് ഹുസ്സൈൻ  തങ്ങൾ എം.എൽ.എ വിതരണം ചെയ്തു.


സെമിനാര്‍ 

8ന് ശനിയാഴ്ച്ച സെമിനാറില്‍  വിവിധ വിഷയങ്ങളെ ആസ്പദമാക്കി  പ്രമുഖര്‍ പ്രബന്ധം അവതരിപ്പിച്ചു.
ഡോ.എൻ. ശ്രീധർ (ടിപ്പു സുൽത്താൻ നാണയ പഠനം)
ബാലഗോപാൽ ചാണയിൽ (ഡച്ച് - ഇന്ത്യ നാണയ പഠനം)
റൈഹാന്‍ ഖാന്‍ (തലശേരി നാണയ പരിചയം)
ഒ.കെ പ്രകാശ് (തപാൽ സ്റ്റാമ്പിന്റെ ചരിത്രം)
അബ്ദുൽ അലി M.C (പുരാവസ്തു സൂക്ഷിപ്പും സംരക്ഷണവും)
സന്തോഷ് ഇളയിടം (കേരളത്തിന്റെ താളിയോല പാരമ്പര്യം)
എസ്.എസ്.എ ട്രയിനർ ഡാമി പോൾ മോഡറേറ്ററായിരുന്നു.


ഓൺലൈൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
2018 ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ മലയാളി കലക്ടേഴ്സ് ഗ്രൂപ്പിൽ അവതരിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ  സമന്വയം എക്സ്പോ വേദിയിൽ വെച്ച് വിതരണം ചെയ്തു.




ഓൺലൈനിലൂടെ മത്സരം നടത്തിയതും സമ്മാനങ്ങൾ സ്പോൺസർ ചെയ്തതും നിഷാദ് കാക്കനാട് ആയിരുന്നു. വിജയികളായ 9 പേർക്ക് നൂറ് രൂപ മുഖവിലയുള്ള കോഫീസ്റ്റാമ്പ് ആണ് നൽകിയത്. തിരുവനന്തപുരത്തുനിന്നുള്ള അഗസ്റ്റിൻ സ്റ്റീഫൻ ഡിസൂസ coffee മണമുള്ള സ്റ്റാമ്പ് എറണാകുളം ക്ലബ്ബിൻറെ ട്രഷറർ അബ്രഹാമിൽ നിന്നും ബാംഗ്ലൂരിൽ നിന്നുള്ള സജീദ്, സന്തോഷ് ഗിൽബർട്ടിൽ നിന്നും ഏറ്റുവാങ്ങി.

'സമന്വയം 2018'  ഇൻറർനാഷണൽ expo ചാരിറ്റി ഫണ്ട് കൈമാറി.
സമന്വയം എക്സിബിഷൻ്റെ നടത്തിപ്പിന് മലയാളി കലക്ടേഴ്സ് മെമ്പർമാരിൽ നിന്നും സംഭാവനയായി കളക്ട് ചെയ്ത തുകയും ഡീലേഴ്സ് ഫീസും ചേർത്ത് മിച്ചം വന്ന തുക  ചാരിറ്റി പ്രവർത്തനത്തിന് നീക്കിവെക്കാൻ കഴിഞ്ഞു.

MES കോളേജിൽ നടന്ന ചടങ്ങിൽ സമന്വയം പ്രോഗ്രാം കൺവീനർ പ്രൊഫ. ദിനിൽ,  M.E.S. സംസ്ഥാന പ്രസിഡണ്ട് ഫസൽഗഫൂർ സാറിന്  ഫണ്ട് കൈമാറി. വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ റുഫീന,  എം.ഇ.എസ്. കോളേജ് പ്രിൻസിപ്പാൾ സി. അബ്ദുൽഹമീദ്,  പ്രൊഫസർ ഷാജിദ് എന്നിവർ സംസാരിച്ചു.


'സമന്വയം 2018'ൽ പങ്കെടുത്ത MNS മെമ്പർമാരുടെ സർട്ടിഫിക്കറ്റ് വിതരണം നടക്കുന്ന ചടങ്ങ്