കണ്ണീരഞ്ജലിസുഹ്റ പടിപ്പുര അനുസ്മരണയോഗം  (Remembrance meeting 16/Jun/2021)

Sᵃʳᵍᵃ ˢᵒᵘʰʳᵘᵈᵃᵐ& Mᵃˡᵃʸᵃˡⁱ ᶜᵒˡˡᵉᶜᵗᵒʳˢ ᵍʳᵒᵘᵖˢ

ലയാളി കളക്ടേഴ്സ് അംഗവും എഴുത്തുകാരിയുമായ സുഹ്റ പടിപ്പുര (മരണം : 2021 ജൂൺ 14 ന് തിങ്കളാഴ്ച) കോവിഡ് ബാധിച്ച് മരണപ്പെട്ടു. യുവ കവയിത്രിയും അദ്യാപകയുമായ സുഹ്റ പടിപ്പുരയുടെ അനുസ്മരണ യോഗം ജൂൺ 16 ന് സർഗ സൗഹൃദം, മലയാളി കലക്ടേഴ്സ് എന്നീ കൂട്ടായ്മകള്‍ ചേര്‍ന്ന് ഓണ്‍ലൈനായി നടത്തി. JCI സോൺ ട്രെയ്നറും സൈക്കോളജിക്കൽ കൗൺസലറുമായ ശറഫുദ്ദീൻ കാളികാവ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകൃത്തുക്കളും  നോവലിസ്റ്റുകളുമായ അബു ഇരിങ്ങാട്ടിരി, റഹ്‌മാൻ കിടങ്ങയം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഗിഫു മേലാറ്റൂർ, പ്രമോദ് മണ്ണിൽതൊടി, നിഷാദ് കാക്കനാട്, സുല്‍ഫിക്കര്‍ പത്തേച്ചാലി, ചൂച്ചാസ് അങ്ങാടി, സി. അരവിന്ദന്‍, സലീം പടവണ്ണ, അബ്ദുല്‍ അലി തൃപ്പനച്ചി, സജാദ് കരുളായി, റഷീദ് ചുങ്കത്തറ, നൗഷാദ് ചുള്ളിയന്‍, ശമീര്‍ ബാബു പെരിന്തല്‍മണ്ണ, അബ്ബാസ് പാലക്കല്‍, വി.സഗീര്‍, റഹീം കരിഞ്ചാപാടി, ശ്രീവല്ലി പത്തപ്പിരിയം, സുനീര്‍ കെ.പി, അബ്ദുറഹ്മാന്‍ വെറ്റിലപ്പാറ, അഡ്വ. മുഹമ്മദ് റാഫി, സിദ്ധീഖ് എം., അബ്ദുസലാം വേങ്ങര, വേണു കിളിമാനൂര്‍, അസീസ് പുലാവഴി, ശിഹാബ് സി.പി, അല്‍ത്താഫ് തലശ്ശേരി, മനോജ് പ്രഭു, അജ്മല്‍ മഞ്ചേരി, ഉമ്മര്‍ പി.എന്‍. പൂക്കാട്, മമ്മു കോട്ടുമല, ഇസ്മയില്‍ നീലിയാട്ട്, ഉമ്മര്‍ മാഷ്, എം.വി. മുഹമ്മദ്, അഫ്സല്‍ പൊന്നാനി, മോന്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു.

ദേവരാജന്‍ കാഞ്ഞാണി, യൂനുസ് കാപ്പന്‍, ലത്തീഫ് ബിസ്മി, ജോണ്‍ എം.ടി., സലീം കണ്ണൂര്‍, ശിവരാമകൃഷ്ണന്‍, രാജീവ് ഭാസ്കര്‍, പി.സി.രാമചന്ദ്രന്‍ ദുബൈ, അഗസ്റ്റിന്‍ ഡിസൂസ, ഡാമി പോള്‍, ദേവരാജന്‍ കാഞ്ഞാണി, മധുസൂദനന്‍, എ.കെ. ശ്രീദീപ്, ജോണ്‍സന്‍ മാത്യു, പ്രശാന്ത് കണ്ണൂര്‍, മനേഷ് മാവേലിക്കര, അരുൺകുമാർ കായംകുളം(ഇറാഖ്), അഹ്മദ് റഷീദ്, രാജേഷ് ആര്‍.കാസറഗോഡ്, മജീദ് കലകപ്പാറ, മുനീബ് സി.കെ., അമീര്‍ ആഷിഖ്, അമീര്‍ ഹംസ, ജിതിനം രാധാകൃഷ്ണന്‍, സാജിദ് പയ്യോളി, ഗഫൂര്‍ എടപ്പാള്‍, കലാദരന്‍, ഷാമിന്‍ തിരുവനന്തപുരം എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ബി.എം.എ. കരീം പെരിന്തല്‍മണ്ണ അദ്ധ്യക്ഷം വഹിച്ചു. പി.എ. അബ്രഹാം എറണാകുളം സ്വാഗതവും കെ.പി.എ  റഫീഖ് രാമപുരം നന്ദിയും പറഞ്ഞു.


welcome speech :  PA. Abraham


അദ്ധ്യക്ഷന്‍BMA കരീം പെരിന്തല്‍മണ്ണ  (𝑎𝑑𝑚𝑖𝑛 𝑓𝑜𝑟 𝑚𝑎𝑙𝑎𝑦𝑎𝑙𝑖 𝑐𝑜𝑙𝑙𝑒𝑐𝑡𝑜𝑟𝑠)

നമ്മുടെ സുഹൃത്ത് സുഹുറ പടിപ്പുരയെ അനുസ്മരിപ്പിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിനീതമായ നമസ്കാരം. പുരോഗമന കലാസാഹിത്യ സംഘം ഏർപ്പെടുത്തിയ എം.എൻ. കുറുപ്പ് കാവ്യ പുരസ്കാരം, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിദ്യാരംഗം കവിതാ അവാർഡ്, അദ്ധ്യാപകർക്കായി തലസ്ഥാന തലത്തിൽ നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം മുതലായ നിരവധി പുരസ്കാരങ്ങളും നാട്ടുകാരുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും അനുമോദനങ്ങളും കവി എന്ന നിലയിൽ സുഹുറ പടിപ്പുരയുടെ കഴിവിന്റെ സാക്ഷ്യപത്രങ്ങളാണ്.

സാധാരണക്കാർക്കും ആസ്വദിക്കാവുന്ന ലളിതമായ ഭാഷയിൽ എന്നാൽ വിഷയത്തിന്റെ തീവ്രത വിടാതെ സമൂഹത്തിലെ അനീതി, ഫാസിസം, വിവേചനം മുതലായ തീഷ്ണമായ ആനുകാലിക പ്രശ്നങ്ങളെ കവിതകളിലൂടെ പ്രദിപാതിക്കുന്നു. "രാജ്യദ്രോഹി", "മക്കളറിയാൻ", "ഇന്ത്യ എൻറെ രാജ്യമാണ്", എന്നിവ ഉദാഹരണങ്ങളാണ്. പൻസാരെ, കുൽബുർഗി, ഗൗരി ലങ്കേഷ് മുതലായവർ പോരാടാനായി ഉപയോഗിച്ച "മാരകായുധത്തെ" കുറിച്ചാണ് രാജ്യദ്രോഹി എന്ന കവിത. എനിക്ക് ഇഷ്ടപ്പെട്ട പല കവിതകളിൽ ഒന്നാണ് "പിണങ്ങിപ്പോക്ക്". ഒരു പക്ഷേ, ഒരു എഴുത്തുകാരനോ (എഴുത്തുകാരിയോ) മാത്രം അനുഭവിക്കുന്ന ഒരു സ്ഥിതി വിശേഷം.

"ഇനി കനൽ പക്ഷികൾ പാടട്ടെ",  "ഇന്ത്യ എൻറെ രാജ്യമാണ്" എന്നിവയാണ് പ്രസിദ്ധീകരിച്ച രണ്ട് കാവ്യ സമാഹാരങ്ങൾ.

സുഹൃത്തുക്കളോടും കുടുംബങ്ങളോടും നല്ല ബന്ധം പുലർത്തുന്ന ഒരു വ്യക്തി കൂടിയായിരുന്നു സുഹറ പടിപ്പുര. സൗമ്യമായ, വിനീതമായ സംസാരവും പെരുമാറ്റവും. സുഹുറക്ക് നിത്യ ശാന്തിയും അവരുടെ കുടുംബത്തിന് എല്ലാ നന്മകളും ആശംസിക്കുന്നു.

ഉദ്ഘാടനംശറഫുദ്ദീൻ കാളികാവ്  (𝑡𝑟𝑎𝑖𝑛𝑒𝑟 𝑎𝑛𝑑 𝑝𝑠𝑦𝑐ℎ𝑜𝑙𝑜𝑔𝑖𝑐𝑎𝑙 𝑐𝑜𝑢𝑛𝑠𝑒𝑙𝑜𝑟 𝑎𝑡 𝐽𝐶𝐼 )

അനുസ്മരണ ഭാഷണം :
അബു ഇരിങ്ങാട്ടിരി
(ℎ𝑒 𝑖𝑠 𝑓𝑎𝑚𝑜𝑢𝑠 𝑠𝑡𝑜𝑟𝑦𝑡𝑒𝑙𝑙𝑒𝑟 𝑎𝑛𝑑 𝑛𝑜𝑣𝑒𝑙𝑖𝑠𝑡)


അനുസ്മരണ ഭാഷണം : റഹ്‌മാന്‍ കിടങ്ങയം


അനുസ്മരണ ഭാഷണം : അരവിന്ദാക്ഷന്‍ (മുന്‍ വൈസ് പ്രസിഡണ്ട്, MNS)


അനുസ്മരണ ഭാഷണം :
സലീം പടവണ്ണ (പ്രസിഡണ്ട് MNS)

അനുസ്മരണ ഭാഷണം :
അബ്ദുല്‍ അലി MC (മുന്‍ പ്രസിഡണ്ട് MNS)

അബ്ദുറഹ്മാന്‍ വെറ്റിലപ്പാറ 


സജാദ് കരുളായി


ചൂച്ചാസ് (ന്യൂസ് റീഡര്‍)


പ്രമോദ് മണ്ണില്‍തൊടി (എഴുത്തുകാരന്‍)


റഷീദ് ചുങ്കത്തറ & അബ്ദുള്ളക്കുട്ടി മാവൂര്‍


സുനീര്‍ വെറ്റിലപ്പാറ 


ഗിഫു മേലാറ്റൂർ (എഴുത്തുകാരന്‍)
പ്രിയപ്പെട്ടവരുടെ വിയോഗ വാർത്തകളാണ് ആസുരമായ ഈ കൊവിഡ് മഹാമാരിക്കാലം നമുക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ചിലവിയോഗ വാർത്തകൾ നമുക്കു നൽകുന്ന നടുക്കങ്ങൾ വളരെ വലുതായിരിക്കും. കഴിഞ്ഞ ആഴ്ചയാണ് കാർട്ടൂണിസ്റ്റ് പ്രിയ ചങ്ങാതി ഇബ്രാഹിം ബാദുഷ കൊവിഡിനു കീഴടങ്ങിയത്
ഇപ്പോഴിതാ, കവയത്രി പ്രിയങ്കരിയായ സുഹ്റ ടീച്ചറും...! 

ടീച്ചറുടെ വിയോഗ വാർത്ത ഉണ്ടാക്കിയ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല... 
എൻ്റെ കസിൻ്റെ മകളുടെ സഹപാഠിയാണ് സുഹ്‌റ ടീച്ചറുടെ ഒരേയൊരു പുത്രി. അങ്ങനെയാണ് ടീച്ചറെ പരിചയമാകുന്നത്. അങ്ങനെ ടീച്ചർ എഴുതിയ കവിതകൾ വാട്സ പ്പിലൂടെ എനിക്കയച്ചു തന്നു
പൊതുവേ ഇന്നത്തെ കവിതകളിൽ പകുതി മുക്കാലിലുമേറെയും എനിക്കു മനസ്സിലാകാറില്ല.. അതുകൊണ്ടുതന്നെ ഒരു നല്ല'കവിതാസ്വാദകൻ അല്ല ഞാൻ എന്ന അപേക്ഷയോടു കൂടിയാണ് ഞാൻ കവിതകൾ വായിച്ചു തുടങ്ങിയത്.

എന്നാൽ ടീച്ചർ അയച്ചു തന്ന കവിതകൾ വളരെ ലളിതമായിരുന്നു. ഒറ്റ വായനയിൽത്തന്നെ നിരവധി അർത്ഥങ്ങളും അർത്ഥ തലങ്ങളുമുള്ള കുറഞ്ഞ വരികളിൽ ചമച്ച ആശയങ്ങളുടെ  പുതുമയുള്ള  മാസ്മര ലോകം...!
ഓരോ വരിയിലും
ഒളിഞ്ഞിരിക്കുന്ന  ആന്തരാർത്ഥങ്ങളുടെ  അക്ഷയഖനി..
അക്ഷരം പഠിച്ച് അത്യാവശ്യം കവിത ആസ്വദിക്കുന്ന ഏതൊരു കുട്ടിക്കും  എളുപ്പം മനസിലാകുന്ന ആശയ ഖജനാവ്...!

ഇവ ആനുകാലികങ്ങൾക്ക് നൽകാത്തതെന്തേ, ടീച്ചർ.. എന്ന് ഞാൻ അതിശയത്തോടെ ചോദിച്ചപ്പോൾ., ഇവയൊക്കെ അച്ചടിക്കാൻ കൊള്ളാമോ? ആരെങ്കിലും എടുക്കുമോ.. എന്നുള്ള നിഷ്കളങ്കമായ മറു ചോദ്യമായിരുന്നു ഉത്തരം!

ഇത്തരം കവിതകളുടെ അഭാവമാണ് കവിതാ വായനയിൽ നിന്ന് ആളുകളെ അകറ്റുന്നത്, ഇവ 'വായനക്കാർക്ക് നൽകിയേ പറ്റൂ.. എന്ന് നിർദ്ദേശിച്ച് ഞാൻ തന്നെയാണ് കോഴിക്കോട്ടുള്ള പത്രങ്ങളുടെ വാരാന്തപ്പതിപ്പുകൾ, ആഴ്ച്ചപ്പതിപ്പുകൾ, മാസികകൾ എന്നിവയുടെ വിലാസങ്ങൾ ടീച്ചർക്കു നൽകിയത്.. നിർദ്ദേശിക്കപ്പെട്ടതു പോലെത്തന്നെ ടീച്ചർ എല്ലാം ഭംഗിയായി പകർത്തി തപാൽ വഴിയും. ഇമെയിൽ വഴിയും, 'നൽകിയ വിലാസങ്ങളിലേക്ക് അയച്ചു.

അവയിൽ മുക്കാലും ഭംഗിയായി അച്ചടിക്കപ്പെട്ട സുവിശേഷമാണ് പിന്നെ ടീച്ചർ എന്നെ അറിയിച്ചത്...!
അങ്ങനെ കവിതകൾ നിരന്തരം വന്നുകൊണ്ടിരുന്നപ്പോൾ ഒരു നിർദ്ദേശം കൂടി ഞാൻ ടീച്ചർക്കു മുമ്പാകെ വെച്ചു -
ഇവയിൽ നിന്ന് ഏറ്റവും മികച്ചവ ( എല്ലാം മികച്ച വ തന്നെ എന്നാണ് എൻ്റെ പക്ഷം!) എന്നു ടീച്ചർക്കു തോന്നുന്നവ തിരഞ്ഞെടുത്ത് ഗ്രന്ഥമാക്കിയാലോ...?

ഞാൻ പറയാതെ തന്നെ 
ഈ ചിന്തയും ടീച്ചർക്കുണ്ടായിരുന്നു...
അങ്ങനെയാണ് ആദ്യ കവിതാ സമാഹാരമായ "ഇനി കനൽ പക്ഷികൾ പാടട്ടേ " ഉണ്ടാകുന്നത്.
(ഗ്രന്ഥത്തിൻ്റെ പ്രസാധനവുമായി ബന്ധപ്പെട്ട ചില മോശം അനുഭവങ്ങൾ കൂടി ഉണ്ടായിരുന്നതായി അന്നേ ടീച്ചർ പറഞ്ഞിരുന്നു.. പുത്തരിയിൽത്തന്നെ കല്ലുകടിച്ച അനുഭവം!)

ഈ ഗ്രന്ഥത്തിൻ്റെ പ്രകാശനം കരുവാരക്കുണ്ട് - ചേറുമ്പ് ഇക്കോ വില്ലേജിലായിരുന്നു. എന്നെ ഹാർദ്ദമായി ക്ഷണിച്ചിരുന്നുവെങ്കിലും എനിക്കു പക്ഷേ, ചടങ്ങിന്  പങ്കെടുക്കാൻ കഴിഞ്ഞതുമില്ല. (ഇതുവരേയും ടീച്ചറെ ഞാൻ നേരിൽ കണ്ടിട്ടില്ല... )
 
പിന്നീട് ടീച്ചർ വളരുക തന്നെയായിരുന്നു.. അവാർഡുകളും അംഗീകാരങ്ങളും പ്രാദേശിക നിലയിലും സംസ്ഥാന തലത്തിലും ഒട്ടേറേ  ടീച്ചറെ തേടിയെത്തിക്കൊണ്ടേയിരുന്നു.. 
"ഇന്ത്യ എൻ്റെ രാജ്യം " എന്ന രണ്ടാമത്തെ പുസ്തകം ഒലിവാണ് പ്രസിദ്ധീകരിച്ചത്..

കേരള വിദ്യാഭ്യാസ വകുപ്പിൻ്റെ സ്കൂൾ തല വായനക്കു വേണ്ടി എഴുത്തുകാരിൽ നിന്ന് ഗ്രന്ഥങ്ങൾ (വിഷയം നൽകി) എഴുതി വാങ്ങുന്ന പദ്ധതിയിൽ ഒലിവ് പബ്ളിക്കേഷനു വേണ്ടി എന്നെ ക്ഷണിച്ചതും പ്രിയപ്പെട്ട സുഹ്റ ടീച്ചർ ആയിരുന്നു.. ( ഇതിൽ രണ്ടെണ്ണം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.)
ഇനിയും എത്രയോ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു വ്യക്തിയുടെ നിര്യാണം മലയാള കാവ്യ ലോകത്തിന് തീരാനഷ്ടം തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഇത് വെറുമൊരു ഭംഗിവാക്കല്ല, കെട്ടുകാഴ്ച്ചയുമല്ല.... 
കൊവിഡ് എന്ന മഹാമാരി പിഴുതെടുത്ത പാവം മാനവ ജീവനുകളിൽ നമ്മുടെ പ്രിയപ്പെട്ട കനൽപക്ഷിയുടെ പാട്ടും....

ഈ അനുസ്മരണവേളയിൽ 
നന്മയൂറുന്ന അനുഗ്രഹീതരായ ആത്മാ വുകളിൽ സർവ്വശക്തൻ  പ്രിയ ടീച്ചറേയും ഉൾപ്പെടുത്തട്ടേ....


KPA Rafeeq Ramapuram 
*സാഹിത്യ നഭസ്സിലെ നക്ഷത്ര ശോഭയായി തിളങ്ങിയ സുഹ്റ=* _(പ്രശോഭിത)_ *എന്ന ആ പ്രകാശജ്വാല അപാരതയിലേക്കു മാഞ്ഞുപോയതായി ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അത്രക്ക് ആത്മബന്ധമായിരുന്നു അവരുമായിട്ട്.*

*ഞാന്‍ മലപ്പുറം ന്യുമിസ്മാറ്റിക് സൊസൈറ്റി സെക്രട്ടറി ആയിരിക്കേയാണ് പരിചയം. ഒരു പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ട് അവര്‍ സർഗം പബ്ലിക്കേഷനെ സമീപിക്കുമ്പോള്‍, എല്ലാം ഉപേക്ഷിച്ച് ഞാനൊരു പ്രവാസിയായി മാറിയിരുന്നു.* 

*സർഗ സൗഹൃദം ഗ്രൂപ്പിലും മലയാളി കലക്ടേഴ്സ് ഗ്രൂപ്പിലും അംഗമായതോടെ പലവിഷയങ്ങളിലും ആശയവിനിമയം തുടര്‍ന്നു. വളാഞ്ചേരിയില്‍* _'സമന്വയം' എക്സിബിഷന്‍_  *സംഘടിപ്പിച്ചപ്പോള്‍ അവര്‍ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.*

_''ഇനി കനൽ പക്ഷികൾ പാടട്ടെ''_ എന്ന *ആദ്യത്തെ കവിതാ സമാഹാരം പുറത്തിറങ്ങിയപ്പോൾ നേരില്‍ കണ്ട് കൈമാറാമെന്ന് അറിയിച്ചിരുന്നെങ്കിലും; വിരലിലെണ്ണാവുന്ന പ്രയാ'സിയുടെ ലീവ് തിരിച്ചറിഞ്ഞതുകൊണ്ടാകണം, രണ്ടു കവിതാ സമാഹാരങ്ങളും പലപ്പോഴായി എന്‍റെ മേല്‍വിലാസത്തില്‍ എത്തിച്ചുതന്നു.*

*ഗ്രൂപ്പുകളില്‍ നടത്തിയ 'വാഗ്ധാടി' മത്സരത്തിന്‍റെ വിധികർത്തൽ പാനലിലെ ഏക വനിത മെമ്പറായിരുന്നു സുഹ്റ ടീച്ചര്‍.*

*തന്‍റെ രണ്ട് പുഷ്പസഞ്ചയങ്ങളുടെ പടത്തോടൊപ്പം അടിക്കുറിപ്പായി ഫെയ്സ്ബുക്കില്‍ അവള്‍ കുറിച്ചിട്ടത് ഇപ്രകാരമായിരുന്നു :* _''ഇവിടെ ഉണ്ടായിരുന്നു എന്നറിയിക്കാൻ പൊഴിച്ചിട്ടു പോയ രണ്ടു തൂവലുകൾ''_ എന്ന്.
*ശരിക്കും അങ്ങിനെയല്ല, അവക്കൊപ്പം താങ്കള്‍  ബന്ധങ്ങളുടെ പരിമളം വീശുന്ന, ഒരിക്കലും ഉലയാത്ത ഒരു തൂവല്‍ കൊട്ടാരം തന്നെ തീര്‍ത്തിരിക്കുന്നു...*
പ്രണാമം...

MNS group അനുസ്മരണ യോഗത്തില്‍ മുന്‍ സെക്രട്ടറി KPA Rafeeq 
ചരിത്രത്തിനൊപ്പം_അലിഞ്ഞു_ചേർന്നവൾ
 'മലപ്പുറം ന്യുമിസ്മാറ്റിക് സൊസൈറ്റി'യില്‍ നിന്നും 'മലയാളി കലക്ടേഴ്സി'ലൂടെ കടന്നുവന്ന് 'സർഗ സൗഹൃദം' നിലനിർത്തിയ സുഹ്റ ടീച്ചർ....
 അവിടുത്തെയുടെ വിയോഗം ഇനിയുമെനിക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അല്ലെങ്കിലും ചിലരുടെ മരണവാര്‍ത്ത അങ്ങനെയാണല്ലോ...
മരണത്തെക്കുറിച്ചുള്ള 'ഒസ്യത്ത്' പാട്ടെഴുതി വെച്ചപ്പോൾ ഞാനോര്‍ത്തില്ല അങ്ങയുടെ ഉള്‍വിളിയെകുറിച്ച്.
എന്‍റെ പോസ്റ്റിലെ 'ഖത്തപ്പുര' യെക്കുറിച്ച് ആഴത്തില്‍ ആരാഞ്ഞപ്പോള്‍ ഞാനറിഞ്ഞില്ല, അവയൊരു രചനയായി പിറവിയെടുക്കും മുമ്പേ ഇങ്ങനെയൊരു പ്രാർത്ഥനാനിർഭരമായ കുഴിമാടം ഒരുങ്ങുമെന്ന കാര്യം.

കോവിഡിന്റെ താണ്ഡവത്തിൽ ഇടിച്ചുപിഴിഞ്ഞ വേദനകളുമായി മല്ലിടുന്നവരെകുറിച്ച് താങ്കള്‍  മുഖപുസ്തകത്തിലെഴുതിയപ്പോള്‍ ആരുമോര്‍ത്തില്ല; ഈ മഹാമാരിക്ക് തോറ്റു കൊടുക്കുമെന്ന്.
കഴിഞ്ഞ മാസത്തെ ശവ്വാൽപ്പിറയില്‍, ഉള്ളിൽ ഉയരുന്നത് ആഘോഷത്തിന്റെ ആരവങ്ങളല്ലെന്ന് നീ കുറിച്ചപ്പോൾ ഞങ്ങളാരും കരുതിയില്ല അടുത്തമാസത്തെ പെരുന്നാളിന് മുന്നേ നീ വേര്‍പ്പാടിന്‍റെ കൊടിയ ദുഃഖം സമ്മാനിക്കുമെന്ന്...

ശ്രദ്ധിക്കപ്പെട്ട രണ്ടു ഗ്രന്ഥങ്ങളിലൂടെ ഡോക്യുമെൻററിയിലൂടെ മുഖപുസ്തകത്തിൽ കോറിയിട്ട വരികളിലൂടെ മലയാളമനസ്സിൽ ഇടംനേടിയ നീ അവരുടെ ആദരം ഏറ്റുവാങ്ങാൻ ഇനിയില്ലല്ലോ...
 
സുഹ്റ പടിപ്പുര എന്ന കനല്‍ കെട്ടുപോയാലും നീ വിതറിയ വെളിച്ചം അനശ്വരമായിരിക്കും എന്നതില്‍ ശ്ലേഷമില്ലയൊട്ടും !!


അഫ്സൽ പൊന്നാനി.
ചങ്ക് പറിക്കുന്ന നീറലോടെയാണ് ടീച്ചറുടെ വിയോഗം അറിഞ്ഞത്. അത്രയും നിഷ്കളങ്കമായ സൗഹൃദത്തിനുടമയും,
സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധചെലുത്തുകയും ചെയ്തിരുന്നുടീച്ചർ. മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി 2016-ൽ മലപ്പുറം കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിൽ വെച്ചുനടത്തിയ നുമിസ്‌പിലാ എക്സ്പോയിൽ വെച്ചാണ് ഞാൻ സുഹറടീച്ചറെ ആദ്യമായി പരിചയപെട്ടത്.
പിന്നീട് ടീച്ചർഎഴുതുന്ന പുതിയ വരികളും ടീച്ചറുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ്ചെയ്യുന്ന പുതിയ വീഡിയോലിങ്കുകളും എല്ലാവർക്കും അയക്കുമ്പോലെ എനിക്കും സെന്റ് ചെയ്തുതരുമായിരുന്നു.
വായനക്കാരെ ചിന്തിപ്പിക്കുന്ന വരികളാണ് ടീച്ചറുടെ ഓരോ വരികളും. പുരസ്‌കാരങ്ങൾ ഒരുപാട് ടീച്ചറെ തേടിവന്നെങ്കിലും, ഇനിയും ഒരുപാട് കിഴടകേണ്ടവളായിരുന്നു.
ടീച്ചറുടെ പരലോകജീവിതം സുഖവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നമ്മോട് വിടപറയുന്ന  രണ്ടാമത്തെ വനിതയാണ് സുഹറടീച്ചർ. മുന്നേ നമ്മോട് വിടപറഞ്ഞ ഹസീനഎന്ന സഹോദരിയെ സ്മരിച്ചുകൊണ്ട്....

അബ്ദുൽ റഹീം കരിഞ്ചാപ്പാടി
നേരിട്ട് പരിചയം ഇല്ലെങ്കിലും വായന ഇഷ്ടപ്പെടുന്നത് കൊണ്ടും നല്ല എഴുത്തിനേയും എഴുത്തുകാരെയും പിന്തുടരാൻ ശ്രമിക്കാറുണ്ട് എന്നത് കൊണ്ടും സുഹ്‌റ ടീച്ചറുടെ കവിതകളും എഴുത്തുകളും എല്ലാം വായിക്കാറുണ്ടായിരുന്നു... പലതും മനസ്സിൽ തട്ടുന്നതും ധരിച്ചു വച്ചതിനെ പുനർവിചിന്തനം നടത്താൻ പ്രേരിപ്പിക്കുന്നതുമായിരുന്നു...   

നമ്മുടെ സർഗ്ഗ സൗഹൃദം, മലയാളി കലക്ടർസ് ഗ്രൂപ്പുകളിലും പൊതുവെ മറ്റു സോഷ്യൽ മീഡിയകളിലെല്ലാം തൻ്റെ നിറ സാനിധ്യം കൊണ്ട് മറ്റുള്ളവർക്കെല്ലാം ഒരു പ്രചോദനമായി നിറഞ്ഞു നിന്നിരുന്ന ടീച്ചറുടെ വിയോഗം ഞെട്ടലോടെയാണ് കേൾക്കാനായത്... അകാലത്തിൽ പൊലിഞ്ഞുപോയ ആ നക്ഷത്ര ശോഭ നമ്മളുടെയെല്ലാം മനസ്സിൽ എന്നും നിലനിൽക്കും... ഞാനും ഇവിടെ ജീവിച്ചിരുന്നു എന്നതിന് തൻ്റെ തൂലികയിലൂടെ നൂറുകണക്കിന് തെളിവുകൾ ബാക്കിയാക്കിയിട്ടാണ് ടീച്ചർ ഈ ലോകത്തോട് വിട പറഞ്ഞത്...   

ടീച്ചറുടെ പരലോക ജീവിതം വെളിച്ചമാക്കണേ എന്നും കുടുംബത്തിനും മറ്റു ബന്ധപ്പെട്ടവർക്കും ഈ വിയോഗം താങ്ങാനുള്ള കരുത്തു നൽകണേ എന്നും സർവ ശക്തനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....  



















അബ്ദുല്‍ അസീസ്  പുഴക്കാട്ടിരി
ആയ  കാലം സ്നേഹവും പരിഗണനയും  ചിലർക്ക് ആവോളം നൽകാൻ നമുക്ക് സാധിച്ചെന്ന് വരും  അങ്ങിനെ ഉള്ളവർ മരിച്ചു പിരിഞ്ഞു പോകുമ്പോൾ അസഹനീയമായ ഒരു നീറ്റലിൽ നമ്മളകപ്പെട്ടു  പോകും .എന്നാൽ ആ നോവിനെ കുറിച്ചല്ല ഞാൻ പറഞു വരുന്നത് ആയ കാലത്തൊന്നു സ്നേഹത്തോടെ ചേർത്ത് പിടിക്കാനോ ഒരു നല്ല വാക്ക് പറയാനോ എന്തിനേറെ നമ്മൾ സ്നേഹിക്കുന്നുണ്ടെന്ന ഒരു തോന്നലു പോലും അവർക്കു പകർന്ന് നൽകാൻ കഴിയാത്ത അല്ലെങ്കിൽ ഇൻബോക്സുകളിൽ വന്നു കിടക്കുന്ന അവരുടെ സ്നേഹാന്വേഷണങ്ങൾക്ക്  മറുപടി പോലും പറയാൻ കഴിയാതെ  പോയ എന്നാലോ നമ്മുടെ ഒരിറ്റ് സ്നേഹത്തിനും പരിഗണനക്കും വല്ലാതെ കൊതിച്ചിരുന്ന മനുഷ്യർ ഏതോ ഒരു സായംസന്ധ്യയിൽ അവർ ജീവിതം വിട്ടിറങ്ങി പോയെന്ന് കേൾക്കുമ്പോൾ നമ്മെ പൊതിയുന്ന ഒരു തരം തണുത്ത നിസ്സംഗതയുണ്ട് വല്ലാത്തൊരു കനം തൂങ്ങുന്ന നോവുണ്ട് ,വേദനയുണ്ട് ,പിടച്ചിലുണ്ട് ,നീറ്റലുണ്ട് ഒരു കാലത്തും നമുക്കതിന്റെ തോട് പൊട്ടിച്ചു പുറത്തു കടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല !!! ഒന്നും പ്രധാനമല്ല .പ്രധാനമെന്ന് നമുക്ക് തോന്നുന്നതൊന്നും .സ്നേഹിക്കുക സ്നേഹിച്ചു കൊണ്ടേയിരിക്കുക അവരൊക്കെ മടങ്ങി പോകുമ്പോൾ ഉള്ള കാലം അവരെ നെഞ്ചോട് ചേർത്ത് പിടിക്കാനെങ്കിലും കഴിഞ്ഞല്ലോ എന്നോർത്ത് സമാധാനിക്കുകയെങ്കിലും ചെയ്യാം .ഇങിനെ പതം പറഞ്ഞു കരയാനല്ലാതെ.

നാഥാ സ്വർഗീയ സുഖങ്ങളാൽ നീ പുതപ്പിക്കണേ....


Mohammed Althaf., MAK Thalassery.
എനിക്ക് സുഹ്‌റ ടീച്ചറുമായി നേരിട്ട് പരിചയമില്ല.
എന്നിരുന്നാലും മലയാളി കളക്ടർമാരായ വാട്സപ്പ് ഗ്രൂപ്പിലൂടെ ഞങ്ങൾ പരസ്പരം അറിയുന്നു.

അറിയപ്പെടുന്ന ഒരു കവിയെയും എഴുത്തുകാരിയെയും ഞങ്ങൾക്ക് നഷ്ടമായി.
സർവ്വശക്തനായ ദൈവം അവളുടെ ആത്മാവിന് സമാധാനം നൽകുകയും സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യട്ടെ.
സുഹ്‌റ ടീച്ചറുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.




അയ്യൂബ് തനാളൂര്‍
തൂലിക കൊണ്ട്
മനസ്സിനെ
പിടിച്ചുലച്ച പ്രിയ
എഴുത്തുകാരി
പല ഗ്രൂപ്പുകളിലും
ഒന്നിച്ചുള്ളത്
സന്തോഷമായിരുന്നു
കവിതയിലൂടെ
ഭാവനയുടെ വ്യത്യസ്ത തലങ്ങളിലേക്ക്
കൈപിടിച്ചുയർത്തിയ, ഉണർത്തിയ
പ്രിയ കവിയത്രി ..
അനുവദിച്ച സമയം
ധന്യമായി അവസാനിപ്പിച്ച്
ജഗദീശ്വരൻറെ
കാരുണ്യത്തിലേക്ക്
യാത്രയായിരിക്കുന്നു
നമുക്ക് മുമ്പേ ..
നമുക്കും പോകേണ്ട
വഴിയേ ..
നിത്യതയിലേക്ക്.
നാഥാ ...
കരുണെ ചൊരിയണേ....


സിദ്ധീഖ് വേങ്ങര
വിട പറയുമ്പോൾ ആണ് ഒരാളുടെ വില മനസ്സിലാവുക .അവിടെ യാണ്  ടീച്ചർ പ്രസക്തമാകുന്നത്. mns നാല് വർഷം മുമ്പ് നടത്തിയ Expo കാണാൻ ടീച്ചർ വന്ന പ്പോൾ എന്നെ തിരക്കി വന്നു.
 ടീച്ചർ പുരാവസ്തുകളെ കുറിച്ചും ക്ലബിനെ കുറിച്ചും പറഞ്ഞു തുടങ്ങി എനിക്ക്ക്ലാസ് കാരണം ക്ലബിൽ വരാൻ പറ്റുന്നില്ല എന്ന് വിഷമം പങ്ക് വെച്ചു.
എനിക്ക് ഇഷ്ടപ്പെട്ട വിഷയമല്ല കവിത പക്ഷെ ടീച്ചറുടെ ലളിതമായ കവിത എപ്പോഴും ഞാൻ നോക്കാറുണ്ട്. നമ്മുക്ക് നഷ്‌ടപ്പെട്ടത് വലിയ ഒരു പ്രതിഭയെയാണ്. ടീച്ചറുടെ വേർപാടിന്‍റെ  ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു.



അബ്ബാസ് പാലക്കൽ കാരക്കുന്ന്
സുഹ്റ ടീച്ചർ....
മലയാളി കളക്ടർ  കുടുംബത്തിലെ ഒരംഗം....
നേരിട്ട് പരിചയമില്ല.....
ടീച്ചർക്ക് പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ....
അവരുടെ കുടുംബത്തിനു ക്ഷമ നൽകട്ടെ.....ആമീൻ
മലയാളി സ്നേഹകുടുംബത്തോടൊപ്പം ഞാനും പങ്കാളി ആവുന്നു.......
          

അമീര്‍ ഹംസ

സർഗ സൗഹൃദം ഗ്രൂപ്പ് വഴിയുള്ള പരിചയം മാത്രം. ഗ്രൂപ്പിൽ വന്ന കവിതളൊഴികെ സമാഹാരങ്ങളൊന്നും വായിച്ചിട്ടില്ല .കണ്ട ഫോട്ടോകളിലെല്ലാം പുഞ്ചിരിക്കുന്ന മുഖം മാത്രം. കുടുബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു...       

അബ്ദുൽ സലാം
AL ABRAR, വേങ്ങര
സൗഹൃദം ഗ്രൂപ്പിലൂടെ കിട്ടിയ സൗഹൃദം.
നേരിട്ട് കാണാൻ അവസരം കിട്ടിയില്ലെങ്കിലും ' ഫോണിലൂടെ നിരന്തരം ബന്ധം പുലർത്തിയിരുന്നു.
" വിളക്ക് കത്തിച്ചു.
പ്രകാശം പരന്നു
വിളക്കണഞ്ഞു
പ്രകാശം ബാക്കിയായി ''
അതെ ,സുഹ്റ ടീച്ചർ കൊളുത്തിയ പ്രകാശം കെടാതിരിക്കട്ടെ.


അഡ്വ. മുഹമ്മദ് റാഫി 
മഞ്ചേരി
മലപ്പുറം ന്യുമിസ്മാറ്റിക് സൊസൈറ്റിയിലൂടെ ഒരു പ്രാവശ്യത്തെ നേരിട്ട് കാണൽ. പിന്നീട് പലപ്പോഴും പലയിടത്തും പല വേദികളിലും മാസികകളിലും കേട്ടതും വായിച്ചതുമായ ഒരു പേരാണ് സുഹറ പടിപ്പുര....
41ാം വയസിലെ വേർപാട്
ഇനിയും ഈ കൊച്ചു കേരളത്തിന് എന്തൊക്കെയോ തന്റെ കൊച്ചു കവിതയിലൂടെ നൽകണമെന്ന് ആഗ്രഹിച്ച് അത്  സഫലീകരിക്കാൻ കഴിയാതെ അകാലത്തിൽ പിരിഞ്ഞു പോയ സഹോദരീ...
ഇനി നിനക്ക് ഞങ്ങൾക്ക് തരുവാനുള്ളത് ഒന്നു മാത്രം
പ്രാർത്ഥനകൾ
സഹോദരീ നീന്റെ പരലലോക ജീവിതം പടച്ചവൻ സുഖകരമാക്കട്ടെ !
നിന്റെ ഖബറിടം വിശാലമാക്കി തരുമാറാകട്ടെ !!
നിങ്ങളുടെ വിയോഗംമൂലം കുടുംബത്തിന് വന്ന തീരാനഷ്ടത്തിലും സങ്കടത്തിലും പങ്ക് ചേരുന്നു....

മമ്മു കോട്ടുമല
സുഹ്‌റ പടിപ്പുര എന്ന കവിയത്രിയുടെ പേരിലുള്ള ഈ അനുശോചന യോഗത്തിൽ പങ്കെടുക്കുമ്പോൾ നിങ്ങളെ പോലെ ഞാനും ദുഖിതനാണ്.അകാലത്തിൽ അവരുടെ വിയോഗം തീർത്ത വിഷമം താങ്ങാനുള്ള ക്ഷമ അവരുടെ കുടുംബത്തിന് ദൈവം കൊടുക്കട്ടെ എന്ന്  പ്രാർത്ഥിക്കുന്നു. MNS നടത്തിയ എക്സിബിഷൻ കാണാൻ വന്നപ്പോൾ പരിചയപ്പെടാൻ സാധിച്ചിരുന്നു. ഞങ്ങൾ ആവിശ്യപ്പെട്ട ഉടൻ സന്തോഷപ്പൂർവം MNS ന്റെ  മെമ്പർഷിപ് എടുക്കുകയും ചെയ്തു. വളരെ സൗമ്യമായ അവരുടെ പെരുമാറ്റം ഇപ്പോഴും ഓർമയിലുണ്ട്. അവരുടെ പരലോകജീവിതം പ്രകാശമുള്ളതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

ഉമ്മർ  പി.എൻ.  പൂക്കാട്
രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്ന് എം.ടി. നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട്
  ടീച്ചറെ നേരിട്ട് പരിചയമില്ല അവരെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ
വല്ലാത്ത വേദന
പ്രപഞ്ചനാഥൻ കുടുംബാംഗങ്ങൾക്ക് വേർപാട് സഹിക്കാനുള്ള ശക്തി നൽകട്ടെ
തെറ്റുകൾ വന്നു പോയിട്ടുണ്ടെങ്കിൽ പൊറുത്തു കൊടുക്കട്ടെ
  സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ!

സഗീർ വെളളക്കാട്ട്
സർവ്വശക്തൻ ടീച്ചറുടെ
പാപങ്ങൾ പൊറുത്തു കൊടുക്കുകയും ഖബറിടം വിശാലമാക്കിക്കൊടുക്കുകയും ചെയ്യട്ടെ. 
ടീച്ചറുടെ വേർപാട് മൂലം വിഷമിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമയെ പ്രധാനം ചെയ്യട്ടെ. 
ടീച്ചറുടെ വേർപ്പാടിൽ അഗാധ ദുഖം രേഖപ്പെടുത്തുന്നു. 

Latheef. VC  . Bismillah
സർവ്വശക്തൻ ടീച്ചറുടെ
പാപങ്ങൾ പൊറുത്തു കൊടുക്കുകയും ഖബറിടം വിശാലമാക്കിക്കൊടുക്കുകയും ചെയ്യട്ടെ. 
ടീച്ചറുടെ വേർപാട് മൂലം വിഷമിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമയെ പ്രധാനം ചെയ്യട്ടെ. 
ടീച്ചറുടെ വേർപ്പാടിൽ അഗാധ ദുഖം രേഖപ്പെടുത്തുന്നു. 

ശ്രീവല്ലി പത്തപ്പിരിയം
സുഹറ ടീച്ചറെ എനിക്ക് പരിചയം ഇല്ല. എന്നാലും നമ്മുടെ ഗ്രൂപ്പിലെ നിറസാന്നിധ്യമായ  ടീച്ചറുടെ വിയോഗത്തിൽ ഞാനും  പങ്കുചേരുന്നു. ടീച്ചർ നാടിനും വീടിനും  വിളക്കായിരുന്നു.
പരലോകത്ത് ടീച്ചറുടെ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്തു സ്വർഗ്ഗം നൽകി  അനുഗ്രഹിക്കട്ടെ. അതുപോലെ വീട്ടുകാർക്കും കുട്ടിക്കും ഭർത്താവിനും നല്ലത് മാത്രം വരുത്തട്ടെ എന്ന് ഈശ്വരനോട് ഇരുകരവും നീട്ടി പ്രാർത്ഥിക്കുന്നു.

ഇസ്മയില്‍ നീലിയാട്ട്
ടീച്ചറുടെ വിയോഗം ഒരു തീരാനഷ്ടമാണ്
ഒരു EXPO  യിൽ വെച്ച്  ഒരു കാഴ്ച 
പിന്നീട് അവരുടെ സ്കൂളിൽ   question paper വിതരണത്തിന് പോയ സമയത്തെ അപ്രതീക്ഷിത കൂടികാഴ്ച... 
പിന്നീടിങ്ങോട്ട് വാട്സ്ആപ്പ് വഴിയുളള സർഗസൗഹൃദം 
മലയാളി കളക്ടേഴ്സ് ആയി തുടർന്നു.
അവരുടെ കവിതാ സമാഹാരം പ്രകാശനത്തിന് ശേഖരണക്കാരിലെ മറ്റു ചിലരെയും പോലെ എന്നേയും നേരിട്ട് ക്ഷണിച്ചിരുന്നു , പോകാൻ കഴിഞ്ഞില്ല ... ടീച്ചറുടെ വിയോഗത്തിൽ -   കുടുംബത്തിന്റെ ദു:ഖത്തിൽ മറ്റു  കളക്ടേഴ്സിനോടൊപ്പം ഞാനും എന്റെ കുടുംബവും  പങ്കുചേരുന്നു.

എൻ.എൽ.മനോജ് പ്രഭു, വെട്ടിച്ചിറ
അകാലത്തിൽ നമ്മെ വിട്ടു പോയ സുഹറ ടീച്ചറുടെ ഒരു കവിത മാത്രമേ ഞാൻ വായിച്ചിട്ടുള്ളു. ഇന്നുവരെ ടീച്ചറെ നേരിൽ കാണാനോ സംസാരിക്കാനോ പരിചയപെടാനോ ഉള്ള ഭാഗ്യമുണ്ടായില്ല കവിയത്രിയുടെ വിയോഗം ഏറെ വേദനയൊടെയാണ് മലയാളി കളക്ടേഴ്സിലൂടെയാണ് ആദ്യം വിവരം അറിഞ്ഞത്       എൻ്റെ കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട വേദന യോടെ സുഹ്റ ടീച്ചറുടെ ആത്മാവിനു നിത്യശാന്തി നേരുന്നു ഒപ്പം കുടുംബത്തിനും എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു                    

നന്ദി പ്രകാശനം :
Sulfeeqer Pathechali
പ്രിയരെ,
നമ്മുടെ സുഹൃത്തും സഹചാരിയുമായിരുന്ന സുഹ്റ പടിപ്പുരയുടെ  അനുസ്മരണ യോഗം ഇവിടെ അവസാനിക്കുകയാണ്. 

തിരക്കുകൾക്കിടയിലും ഈ പരിപാടിയിൽ അതിഥികളായി പങ്കെടുത്ത് സംസാരിച്ച  അബു ഇരിങ്ങാട്ടിരി, റഹ്‌മാൻ കിടങ്ങയം എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

സർഗ്ഗം പബ്ലിക്കേഷൻറെ ആരംഭഘട്ടം തൊട്ട് ഞങ്ങളുടെ സുഹൃത്തായിരുന്ന ശറഫുദ്ദീൻ കളികാവ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അദ്ദേഹത്തിനും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ഈ അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച ബി എം എ കരീം സ്വാഗതം ആശംസിച്ച പി എ എബ്രഹാം അധ്യക്ഷൻ റെ അസാന്നിധ്യത്തിൽ തുടക്കം മുതൽ ഒടുക്കം വരെ സഭാനാഥനായി വര്‍ത്തിച്ച കെ.പി.എ റഫീഖ്, നിഷാദ് കാക്കനാട് എന്നിവർക്കും ക്കും നന്ദി അറിയിക്കുന്നു.

ശബ്ദ - ദൃശ്യ - വാചക സന്ദേശങ്ങളായി ദുഃഖത്തിൽ പങ്കു ചേരുകയും യും അനുശോചനം അറിയിക്കുകയും ചെയ്തു ഇത് മുഴുവൻ ഗ്രൂപ്പ് മെമ്പർമാർക്കും നന്ദി അറിയിച്ചുകൊള്ളുന്നു.