'സമന്വയം 2018' - അഭിപ്രായങ്ങള്‍




''സമന്വയം - 2018 എൻ്റെ ദൃഷ്ടിയിൽ'' 

ഡിസംബർ 7 & 8 (വെള്ളി, ശനി) ദിവസങ്ങളിൽ വളാഞ്ചേരി MES കോളേജിൽ സമന്വയം 2018 എന്ന പേരിൽ നടന്ന ആന്തർ ദേശീയ നാണയ - സ്റ്റാമ്പ് - പുരാവസ്തു പ്രദർശനത്തെ സംബന്ധിച്ച് മലയാളി കലക്ടേഴ്സ് ഗ്രൂപ്പിൽ നടന്ന ചർച്ച. 

സമന്വയം പരിപാടിയില്‍ ശനിയാഴ്ച രാവിലെ മുതല്‍ പന്ത്രണ്ടര വരെ പങ്കെടുത്ത ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. പ്രദര്‍ശനം ഉഷാറായിരുന്നു. സെമിനാറില്‍ സമയക്രമം പാലിക്കാന്‍ സാധിക്കാത്തതില്‍ വിഷയാവതാരകര്‍ക്കും ശ്രോതാക്കള്‍ക്കും ഒരു വിഷമം അനുഭവപെട്ടിടുണ്ടോ എന്ന് ഒരു സംശയം. കൂടാതെ കാറിന്‍റെ പ്രദര്‍ശനം പറഞ്ഞിരുന്നുവെങ്കിലും കണ്ടില്ല. അത്തരം താല്പര്യമുള്ള ആളുകള്‍ക്ക് അതൊരു പോരായ്മ തോന്നിയിട്ടുണ്ടാവാം. പരസ്യങ്ങളില്‍ മറ്റും അത് സൂചിപ്പിച്ചിരുന്നു. അതിന്‍റെ കാരണം അവസാനം വിശദീകരിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു. മറ്റുള്ള എലാ കാര്യങ്ങളും മികവുറ്റതായിരുന്നു.
- MV Muhammed  (+91 94007 11478)

സമന്വയം-2018 സെമിനാർ അടക്കമുള്ള എല്ലാ പരിപാടികളും കൃത്യസമയത്ത് തന്നെയാണ് നടന്നത്, സമയം വൈകിയല്ല.
സെമിനാർ 11 മണിക്ക് എന്നാണ് പ്രചരിപ്പിച്ചത് എങ്കിലും സംഘാടകർ തീരുമാനിച്ച സമയം 11: 30 നായിരുന്നു. കൃത്യ സമയത്ത് സെമിനാർ ആരംഭിച്ചിരുന്നു. ആർക്കും വിഷമം നേരിടാൻ സാധ്യതയില്ല.

തിരുവനന്തപുരം, എറണാകുളം തൃശൂർ കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സെമിനാർ അവതരിപ്പിച്ചതും മോഡറേറ്ററായ വ്യക്തിയും. അവർക്ക് എത്തിപ്പെടാനുള്ള സമയം അനുവദിക്കേണ്ടത് സംഘാടകരുടെ ബാധ്യതയായിരുന്നു.

സെമിനാറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവർക്ക് പേഡും പേനയും IDകാർഡും നൽകിയിരുന്നു. വിജ്ഞാന ദാഹികൾ പങ്കെടുത്തു. അവർക്ക് ഉപകാരപ്പെട്ടതായി അറിയാനും കഴിഞ്ഞു.

സമന്വയം പരിപാടി കൊണ്ട് ഉദ്ധ്യേശിച്ചത് പ്രദർശനവും, സെമിനാറുകളും, ബെസ്റ്റ് മലയാളി കലക്ടർ അവാർഡുമാണ്. ആ പരിപാടിക്ക് മോടി കൂട്ടാൻ വേണ്ടിയാണ് വിൻ്റേജ് കാർ ഷോ, മൈസ്റ്റാമ്പ്, ഡീലേഴ്സ് മീറ്റ്, മ്യൂസിക് സിസ്റ്റം, ലോകത്തിലെ വലിയ വാൾ മാഗസിൻ, കിസ്-വ പ്രദർശനം, തീപ്പെട്ടി പ്രദർശനം എന്നിവ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

vintage കാർ കാണുക എന്ന ഉദ്ദേശത്തോടെ മാത്രം ആളുകൾ അവിടെ വരാൻ സാധ്യതയില്ല, അങ്ങിനെ ആരും പറഞ്ഞു കേട്ടതുമില്ല.  വിൻ്റേജ് കാർ പ്രദർശനത്തിനെത്തിക്കാമെന്നേറ്റയാൾ സഗീറുമായി തീരുമാനത്തിലെത്തിയിരുന്നു. സമന്വയം സംഘാടകരെ വിവരങ്ങൾ ഒന്നും അറിയിക്കാത്തതാണ് തടസ്സമായത്. 

2 മണിക്കുള്ള MNS മീറ്റിംഗ് തുടങ്ങുന്നത് വരെയെങ്കിലും അവിടെ തങ്ങാതിരുന്നതാണ് സമന്വയത്തിൻ്റെ ഗുണങ്ങൾ കണ്ടെത്താൻ താങ്കൾക്ക് കഴിയാതെപോയത്.
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
മലയാളി കലക്ടേഴ്സിൻ്റെ എക്സിബിഷൻ നന്നായി നടന്നു എന്നുതന്നെ പറയാമെങ്കിലും ഒരുപാട് കുറവുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.
1. എക്സിബിഷൻ ഹാളിലേക്ക് ഒരു ഫ്ലക്സ് വെച്ചിട്ടില്ലായിരുന്നു.
2. തീപ്പെട്ടി കലക്ഷൻ പ്രദർശനം മുകളിൽ ആണെന്ന വിവരം രണ്ടാം ദിവസമാണ് ഞാൻ അറിയുന്നത്.
3. ജനസാന്നിദ്ധ്യം കുറവ് അനുഭവപ്പെട്ടു. പരസ്യത്തിൻ്റെ കുറവുകൊണ്ടല്ല സെമിനാറിൽ ആളുകൾക്ക് താൽപര്യം ഇല്ലാത്തത്കൊണ്ടാകാം.
4. ഡീലർമാർക്ക് മന്ദഗതിയിലാണേന്നാണ് എനിക്ക് തോന്നിയത്.

മറ്റുള്ളവയൊക്കെ സംഘാടക സമിതി വളരെ വിജയകരമായി പ്രവർത്തിച്ചിട്ടുണ്ട്. അതിനനുസരിച്ച് വിജയിച്ചില്ല എന്നാണ് എനിക്ക് തോന്നുന്നത്. വേറെ ആർക്കെങ്കിലും തോന്നിയോ എന്ന് എനിക്ക് അറിയില്ല.
- Abdul kareem PV നിലമ്പൂർ ( +91 96456 64800) 
പ്രതികരണത്തിന് നന്ദി.
ഫ്ലക്സ് ബോഡുകൾ പരമാവധി കുറക്കാനാണ് സംഘാടകർ തീരുമാനിച്ചത്.
എന്നാലും പ്രധാന കവാടത്തിൽ രണ്ടു കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ആ ബോർഡുകളിൽ മൂന്ന് നിലകളിലെ പ്രധാന ഇനങ്ങളുടെ വിവരങ്ങൾ എഴുതിച്ചേർത്തിട്ടുമുണ്ടായിരുന്നു.

ഡയറക്ഷൻ മാർക്കുകൾ പ്രിൻ്റ് ചെയ്ത് വെച്ചിരുന്നെങ്കിലും 
പ്രദർശന ഹാളിലേക്ക് ഇരുപതോളം സന്നദ്ധസേവകരെ കോളേജ് നിയമിച്ചതിനാൽ മാർക്കുകൾ ചുമരുകളിൽ പതിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയിരുന്നു. മൂന്ന് നിലകളിലും സന്നദ്ധ സേവകരായി പ്രവർത്തിച്ചവർ നൂറ് ശതമാനം പ്രേക്ഷകർക്ക് ഉപകാരപ്പെടുന്ന തരത്തിലായിരുന്നു. അവരുടെ ചുമതല വസ്തുക്കളുടെ സംരക്ഷണവും ഡയറക്ഷൻ പറഞ്ഞു കൊടുക്കലും മാത്രമായിരുന്നു. വസ്തുക്കളുടെ  വിവരണം പ്രദർശിപ്പിച്ചവരുടെ ഉത്തരവാദിത്തമായിരുന്നു.

വാണിജ്യ, വിപണന മേളകളിൽ കാണുന്ന ജനസാന്നിദ്ധ്യം ഇത്തരം പ്രദർശനത്തിൽ പ്രതീക്ഷിക്കരുത്. ഈ വിഷയത്തിൽ താൽപര്യമുള്ളവർ വിദേശത്തുനിന്ന് ലീവെടുത്ത് വന്നു. തിരുവനന്തപുരത്ത് നിന്നും കാസർകോട് നിന്നും വന്നവർ റൂം എടുത്ത് രണ്ടുദിവസം പങ്കെടുത്തു. അതിലേറെ പ്രതീക്ഷിച്ചാൽ നിരാശയാകും ഫലം.

ഡീലേഴ്സ് ആരും കച്ചവടം കിട്ടാതെ നിരാശരായി മടങ്ങിയിട്ടില്ല. അങ്ങിനെ പരാതിയുള്ളവർക്ക് സമന്വയം സ്റ്റാൾ ഫീ തിരിച്ച് നൽകാൻ തയ്യാറാണ്.
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
സമന്വയത്തിൻ്റെ രണ്ടു ദിവസവും ഞാൻ അവിടെ ഉണ്ടായിരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ ഈ പ്രോഗ്രാമിന് Aപ്ലസ് കൊടുക്കേണ്ടതാണ്.

ഉദ്ഘാടന വേദിയിൽ ഉണ്ടായിരുന്നവരെല്ലാം പ്രമുഖരായ വ്യക്തികളായിരുന്നു. ചരിത്രത്തെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യഗതയും, ഈ കൂട്ടായ്മയുടെ ലക്ഷ്യവും പ്രസംഗകരിൽ ഒരാൾ വ്യക്തമായി അവതരിപ്പിച്ചിരുന്നു. ഹാളിൽ നിറഞ്ഞുനിന്ന ആ കോളേജിലെ സ്റ്റുഡൻസിന് കൃത്യമായി അത് മനസ്സിൽ കയറിയിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. സമന്വയത്തിൻ്റെ ഭാഗമായിട്ടാണ് സ്റ്റുഡൻസിനെ ആ തരത്തിൽ ഉൽബുദ്ധരാക്കാൻ സാധിച്ചത്. അത് സമന്വയത്തിൻ്റെ പ്ലസ് പോയൻ്റുകളിൽ ഒന്നുതന്നെയാണ്.

പ്രദർശനം ന്യുമിസ്മാറ്റിക്, ഫിലാറ്റലിക്, ആൻ്റിക്സ് എന്നിവ പ്രത്യേകം പ്രത്യേകം  മൂന്ന് ഡിവിഷനുകളിലായി ഒരുക്കിയിരുന്നു. ഫിലാറ്റലിക് തെരഞ്ഞെടുത്ത വിഷയങ്ങൾ നന്നായി. ഓരോ വിഷയങ്ങളും ആധികാരികമായിട്ടുതന്നെ അവതരിപ്പിക്കാൻ സാധിച്ചിരുന്നു.

ഞാൻ ഒരു ന്യുമിസ്മാറ്റിസ്റ്റാണ്. എനിക്ക് അസൂയതോന്നിയ മൂന്ന് ഐറ്റംസ് അവിടെ ഉണ്ടായിരുന്നു. അവ ഗംഭീരമായിരുന്നു. പ്രദർശിപ്പിച്ച രീതിയും വളരെ വളരെ നന്നായിരുന്നു. കൃത്യമായി അത് കണ്ട് പോകുന്ന ആളുടെ തലയിലത് ഒരോ പീസും കയറിയിരിക്കും അത്ര ഭംഗിയായി ഡിസ്പ്ലെ ചെയ്തിട്ടുണ്ട്.

അടുത്തത് ബാബുരാജിൻ്റെ 2600 വർഷത്തെ ചരിത്രം പറയുന്ന നാണയങ്ങൾ. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ കേട്ടിട്ടില്ലാത്ത കൊച്ചു കൊച്ചു നാട്ടുരാജ്യങ്ങൾ പോലും നാണയങ്ങൾ ഇറക്കിയിരുന്നു. അത് കലക്ട് ചെയ്ത് കൃത്യമായ ഓർഡറിൽ തന്നെ ഡിസ്ക്രിപ്ഷൻ സഹിതം പ്രദർശിപ്പിച്ചത് ചരിത്ര പഠനം തന്നെയായിരുന്നു. അദ്ധേഹത്തെ സമന്വയത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ച ഓർഗനൈസേഴ്സ് പ്രത്യേക അഭിനന്ദനമർഹിക്കുന്നു.

ആൻ്റിക്സ് വിഭാഗവും അങ്ങിനെ തന്നെ. ചരിത്രത്തിൻ്റെ സൂക്ഷിപ്പുകാർ എന്ന് വിശേഷിപ്പിക്കാവുന്ന ഐറ്റങ്ങളായിരുന്നു അവിടെ പ്രദർശിപ്പിച്ചത്. വർക്കിംഗ് കണ്ടീഷനോടു കൂടിയ ഗ്രമഫോൺ വല്ലതെ ആകർഷിച്ചു. അതോടൊപ്പം മറ്റുള്ളവയും ആകർഷണീയം തന്നെ.

തീപ്പെട്ടി ശേഖരം പ്രൊഫഷണൽ സ്റ്റൈലിലാണ് കലക്ട് ചെയ്തതും ഡിസ്പ്ലെ ചെയ്തതും. സന്തോഷ് ഗിൽബർട്ട് പ്രത്യേക അഭിനന്ദനമർഹിക്കുന്നു.

മറ്റൊന്ന് ഇത്തരം പ്രദർശനങ്ങളുടെ അവിഭാജ്യ ഘടകമായ ഡീലർമാർ തന്നെ. അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ചെയ്ത് കൊടുത്തിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. സാധാരണ കാണുന്നതുപോലെ ഡീലർമാർക്ക് പ്രാധാന്യം കൊടുത്ത് പ്രദർശനം ചെറുതാക്കുന്ന പ്രവണത ഇവിടെ കണ്ടില്ല. രണ്ടിനും തുല്ല്യ പ്രാധാന്യം നൽകിയിട്ടുണ്ട്. സംഘാടകർക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.

വിദ്യാർത്ഥികൾക്ക് പൊതുവിജ്ഞാനം പകരാൻ ക്വിസ് മത്സരം കാരണമായി. സെമിനാർ സമന്വയത്തിൽ ഉൾപ്പെടുത്താൻ സാധിച്ചത് വളരെ നല്ല കാര്യം. ഇതിൻ്റെ ഭാഗമായി സാധാരണ ആരും സെമിനാർ സംഘടിപ്പിച്ചതായി കണ്ടിട്ടില്ല. വിഷയങ്ങളും അവതരിപ്പിക്കാൻ കണ്ടെത്തിയ വ്യക്തികളും പ്രഗൽഭരായിരുന്നു. സമയക്കുറവ്  നന്നായി ബാധിച്ചു. ഓരോ വിഷയത്തിനും 45 മിനിട്ടെങ്കിലും ലഭിച്ചിരുന്നെങ്കിൽ അത് മാത്രം മതിയായിരുന്നു സമന്വയം ഗംഭീര വിജയമായിരുന്നു എന്നുപറയാൻ.

താൽപര്യത്തോടെ കേട്ട് ഇരുന്നവർക്ക് അത്  മുഴുവനും തലയിൽ കയറിയിട്ടുണ്ട് . പലരും നോട്ട് എഴുതിയെടുക്കുന്നതും ഞാൻ  ശ്രദ്ധിച്ചിരുന്നു.
പങ്കെടുത്തവരൊക്കെ  അതിൻ്റെ പ്രയോജനം  ഉണ്ടാക്കി എന്നുവേണം കരുതാൻ.

മലയാളി കലക്ടേഴ്സ് അംഗങ്ങൾക്ക് പരസ്പരം കാണാനും  പരിചയപ്പൊനും ഈ സമന്വയം വേദിയായി. വാട്സാപ്പിലുടെ മാത്രം ബന്ധമുള്ള പലരേയും എനിക്ക് അവിടെ വെച്ച് കാണാനും പരിചയപ്പൊനും കഴിഞ്ഞു. പരസ്യത്തിൽ പറഞ്ഞ  മലയാളി കലക്ടേഴ്സ് സംഗമം പൂർണ്ണ അർത്ഥത്തിൽ നടന്നു എന്നുതന്നെ ഞാൻ കരുതുന്നു.

എല്ലാം പ്ലസ്പോയൻ്റുകൾ പറഞ്ഞെങ്കിലും മൈനസുകൾ കണ്ടുപിടിക്കണമെങ്കിൽ ആകാം. പക്ഷേ അത് നിസ്സാരകാര്യങ്ങളാണ്.
ആരോമാർക്ക് ചെയ്തില്ല അത് ചെയ്തില്ല ഇത് ചെയ്തില്ല എന്നതൊക്കെ കണ്ണടക്കാവുന്ന  കുറവുകൾ  മാത്രമാണ്. ആദ്യത്തെ സംരംഭമാകുമ്പോൾ ചെറിയ കുറവുകൾ സ്വാഭാവികം. നൂറ് ശതമാനം പെർഫെക്ടായിട്ട്  ലോകത്ത് ഒന്നുമില്ല. രണ്ടാമത് പരിപാടിയിൽ അവ പരിഹരിക്കാവുന്നതേയുള്ളൂ. 

ഇത്രയും പ്ലസ്പോയൻ്റുകൾ ഉണ്ടാക്കിയ ഒരു ഉദ്യമം സംഘടിപ്പിക്കാൻ മുന്നിട്ട്ഇറങ്ങിയവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ !!
- അഗസ്റ്റിൻ സ്റ്റീഫൻ ഡിസൂസ തിരുവനന്തപുരം. (+919895433420)

രണ്ടുദിവസം പൂർണ്ണമായി സമന്വയത്തിൽ പങ്കാളിയായ അഗസ്റ്റിൻ സാറിന് samanwayaത്തെ  യഥാവിധി പറയാൻ കഴിഞ്ഞു. 
നന്ദി !! സമന്വയത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും ഭാഗികമായി പങ്കെടുത്തവർക്കും സമന്വയത്തെ വിശദമായി മനസ്സിലാക്കാൻ ഈ വോയിസ് ഉപകാരപ്പെടും.
- admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
സമന്വയം - 2018 വളരെ നല്ല നിലവാരം പുലർത്തുന്ന എക്സിബിഷനായിരുന്നു .ഇതിൽ എക്സിബിറ്റ് ചെയ്തവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കാരണം അവർ ഓരോരുത്തരും ഒന്നിനോടൊന്ന് മെച്ചമായ രീതിയിലായിരുന്നു  എക്സിബിറ്റ് വെച്ചിരുന്നത്. അതിന് പിറകിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാർക്കുo പ്രത്യേകം അഭിനന്ദനങ്ങൾ .ഇത് മലയാളി കളക്ടേഴ്സിന്റെ വിജയമാണ്. ഇതിൽ എനിക്ക് തോന്നിയ ഒരു പോരായ്മ ഇത്രയും നല്ല ഒരു എക്സിബിഷൻ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാഞ്ഞത് ഒരു പോരായ്മ തന്നെയാണ്. അതിന് പ്രധാന കാരണം ഞായറാഴ്ച കൂടി ഉൾപ്പെടുത്താതിരുന്നതാണ്.പിന്നെ എല്ലാ എക്സിബിറ്റും ഒരേ ഹാളിൽ വെക്കണമായിരുന്നു .അടുത്ത തവണ ഒന്നു ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ്.
- KG Devarajan Kanjani (+91 81119 11808)

ബെസ്റ്റ് മലയാളി കലക്ടറായി തെരഞ്ഞെടുത്ത താങ്കളുടെ പ്രദർശനം സമന്വയത്തിന് നല്ലൊരു മുതൽ കൂട്ടായിരുന്നു തൃശൂരിൽ നിന്നും വന്ന താങ്കളും മധുസൂദനൻ സാറും ഈ പരിപാടി ഗംഭീരമാക്കി. പരിമിതമായ സമന്വയം ഫണ്ടിൽനിന്ന് പങ്കെടുത്തവർക്ക് ഓണറേറിയം പ്രഖ്യാപിച്ചപ്പോൾ അത് സന്തോഷത്തോടെ നിരസിച്ചതും നന്ദിയോടെ സ്മരിക്കുന്നു. വിജയത്തിന് ആധാരം വിപുലമായ രീതിയിൽ പ്രദർശനം ഒരുക്കിയവർ തന്നെ.
പിന്നെ മലയാളി കലക്ടർമാരുടെ ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കധീതമായ  ഐക്യവും.
- admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
വളരെ അധികം ദൂരത്തുനിന്നും ഈ ഹോബിയോടുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ടും,അവരുടെ എല്ലാ തിരക്കുകളും മാറ്റിവെച്ചും  എക്സിബിഷൻ വളരെ ഭംഗിയാകണമെന്നും ആഗ്രഹിച്ചു അവിടെ സ്റ്റാമ്പ്‌കളും, നാണയങ്ങളും, പുരാവസ്തുക്കളും പ്രദര്ശിപ്പിച്ചവർ അവിടെ വന്നതാണ് സമന്വയത്തിന്റെ വിജയം.
-Madhusudanan Trissur 

തീർച്ചയായും... സമന്വയത്തിന് നിറപ്പകിട്ടേകിയത് ഒട്ടും പ്രതിഫലേച്ഛ കൂടാതെ പ്രദർശനം ഒരുക്കിയ താങ്കളെ പോലുള്ളവരുടെ നല്ല മനസ്സാണ്.
പ്രഥമ Best Malayali Collector (winner) അവാർഡ് നേടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ !!
-Admin 
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
എന്റെ കാഴ്ചപ്പാടിൽ സമന്വയം 2018 നല്ല ഒരു അനുഭവമായി. രണ്ട് ദിവസവും പൂർണമായി ഉണ്ടായിരുന്ന ഞാൻ മലയാളി കളക്റ്റേഴ്സ് ഗ്രൂപ്പിലുള്ള പലരെയും നേരിൽ കാണാനും  പരിചപ്പെടാനും  സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട് എന്റെ തിരക്കുപിടിച്ച ജീവിതത്തിൽ ഇത് പോലെ ഒരു EXPO കാണാനും പ്രവർത്തിക്കാനും  അവസരംതന്നതിന് MC ഗ്രൂപ്പിന് നന്ദി.  പ്രദർശനവും, ക്വിസ് മത്സരവും, സെമിനാറും വേറിട്ടനുഭവമായിരുന്നു. പ്രോഗ്രാമിന് വേണ്ടി MES കോളേജും, ഹാളുകളും , ഭക്ഷണവും. മറ്റ് സൗകര്യങ്ങൾ ഒരുക്കി തന്ന ദിനിൽ സാർ, ഷാജിദ് സാറ്, MC ഗ്രൂപ്പ്‌ അഡ്മിൻമാരെയും,പ്രോഗ്രാമിന് വേണ്ടി ദിവസങ്ങളോളം വർക്ക്‌ ചെയ്ത KPA റഫീഖിനെയും, ദിവസങ്ങളോളം ജോലിയും മറ്റു പലകാര്യങ്ങളും മാറ്റിവെച്ചു പരിപാടിക്ക് തിളക്കം കൂട്ടാൻ മുന്നിലിങ്ങിയ MNSന്റെ യുവതാരങ്ങളെയും    എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരായിരം അഭിനന്ദനങ്ങൾ
- Haris Angadippuram (+91 98477 88004)

അതെ, ഓരോ മലയാളി കലക്ടേഴ്സ് മെമ്പർമാരുടേയും സേവനങ്ങളാണ് സമന്വയത്തിൻ്റെ വിജയം.
-Admin 
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. സംഘാടകരും, പ്രദർശനംനടത്തിയവരും, ഡീലർമാരും.. എന്നാൽ പ്രദർശനം നടക്കുന്ന വളാഞ്ചേരി ടൗണിലോ കോളേജിനടുത്തുള്ള സ്ഥലത്തോ ഒരു പോസ്റ്ററോ ബാനറോ വയ്ക്കാമായിരുന്നു. ഉത്ഘാടന ദിവസം 10 മണിക്ക്‌ ശേഷം മാത്രമാ ണ് ഒരു പ്രചാരണം വന്നിരുന്നത്. ഇനിയുള്ള പ്രദർശനങ്ങളിലെങ്കിലും ഇത്തരം പോരായ്മകൾ പരിഹരിക്കപെടേണ്ടതുണ്ട്. ഫേസ്ബുക്ക്, വാട്സാപ്പ് പ്രചരണങ്ങൾ മാത്രം പോരല്ലോ. ചെറിയ ന്യൂനതകൾ ഉണ്ടെങ്കിലും പരിപാടികളെല്ലാം മെച്ചപ്പെട്ടതാണ്.

സമന്വയത്തിന്റെ വിജയം എല്ലാവർക്കും അവകാശപെട്ടതാണ്.അത് സംഘാടക സമിതിക്കും,  പ്രദർശനക്കാർക്കും, കാണികൾക്കും, പ്രത്യേകിച്ച് ഡീലർമാർക്കും... കാരണം അവരാണ് ഇതിന്റെ ജീവനാഡി കിട്ടാത്ത വസ്തുക്കൾ നമ്മുടെ ശേഖരത്തിലേക്ക് പണം കൊടുത്തിട്ടാണെങ്കിലും നമ്മൾ വാങ്ങി വെച്ച് ശേഖരണത്തിന്റെ മാറ്റ് കൂട്ടുന്നത് ഇവരിലൂടെയാണ് വാങ്ങാൻ കിട്ടും എന്നുള്ള ഉദ്യേശത്തോടെ മാത്രം വന്നവരുമുണ്ട് .ഒത്തിരി പ്രദർശനം കണ്ടപ്പോൾ എനിക്ക് തോന്നിയതും ഇതു തന്നെയാണ്.. വാങ്ങുന്നവരും വിൽക്കുന്നവരും ഇതിന്റെ ഭാഗം തന്നെയാണ് ...
- പ്രേമരാജന്‍ (+91 99610 12111)
രണ്ടുദിവസം വൈകുന്നേര സമയങ്ങളിൽ ടൗണിൽ നോട്ടീസ് പ്രചരണങ്ങൾ ഉണ്ടായിരുന്നു. വിളംബരമായി നഗരപ്രദക്ഷിണം ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെപോയി. പിന്നെ പ്രാദേശിക ചാനലുകൾ നന്നായി റിപ്പോർട്ട് ചെയ്തു. പത്രങ്ങൾ എല്ലാ എഡിഷനിലും പ്രത്യേകം പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
-Admin 
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
വളരെ നല്ലൊരു പ്രദര്‍ശനമായിരുന്നു എങ്കിലും സ്കൂൾ കുട്ടികൾ അല്ലാതെ കാണികൾ കുറവുണ്ടോ എന്ന് എനിക്ക് ഒരു സംശയം.  ഡീലർസ് സ്ഥിരം വരുന്നവർ ആയതിനാൽ കാര്യമായി ഒന്നും കിട്ടിയില്ല.
- Numis fazal (+91 94973 33424)

3 നിലകളിലായും പുറത്തെ പന്തലിലും ഭക്ഷണ സ്റ്റാളുകളിലും ഉദ്ഘാടന- സെമിനാർ-ക്വിസ് മത്സര ഹാളുകളിലുമായും പരന്നുകിടക്കുന്നത് കാരണം ജനത്തിരക്ക് ദൃശ്യമായില്ല എന്നുമാത്രം. 
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
ഞാൻ ഒന്നാമത്തെ ദിവസം താമസിച്ചാണ്‌ എത്തിയത് . നമ്മുടെ കലക്ടേർസിൻ്റെ ഒത്തു കൂടൽ നടന്നിരുന്നോ ? എല്ലാവരെയും പരിചയപ്പെടാനും അനുഭവങ്ങൾ പങ്ക് വെക്കാനും മറ്റും ആഗ്രഹിച്ചിരുന്നു.
Sajeed Kannur (Bangaluru)

പ്രത്യേക ചടങ്ങായി ഒത്തുകൂടിയിട്ടില്ല. വിവിധ പരിപാടികളിലായി എല്ലാവർക്കും ഒരുമിച്ച്കൂടാൻ കഴിഞ്ഞു. അടുത്ത സമന്വയത്തിൽ കലക്ടേഴ്സ് സംഗമം പ്രത്യേക പരിപാടിയായി ഉൾപ്പെടുത്താൻ ശ്രമിക്കുന്നതാണ്.
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿

അലുംനി വന്ന് ചേർന്നത് കൊണ്ട് നിങ്ങളെയെല്ലാവരേയും വേണ്ടരീതിയിൽ പരിചയപ്പെടാനോ സൗകര്യങ്ങൾ ഒരുക്കാനോ ഞങ്ങൾക്കായിട്ടില്ല. മറ്റു അധ്യാപകരും തിരക്കിലായി പോയി.കോളേജിന് നല്ലൊരു മുതൽകൂട്ടായ എക്സിബിഷൻ തന്നെയായിരുന്നു സമന്വയമെന്ന് കുട്ടികളും സഹപ്രവർത്തകരും സന്തോഷത്തോടെ പറഞ്ഞകാര്യം പങ്കുവെക്കട്ടെ.... എല്ലാവരോടും കടപ്പാട്. നന്ദി !!
- Prof. ഷാജിദ് വളാഞ്ചേരി (+91 98468 84800)
പരിപാടിയുടെ തുടക്കം മുതൽ ഞങ്ങളോടൊപ്പം സഹകരിച്ച താങ്കൾക്ക് പ്രത്യേക നന്ദി. അതോടൊപ്പം മീഡിയ വിംഗായി വർത്തിച്ച താങ്കളുടെ സേവനം സമന്വയത്തിന് ഏറെ ഉപകാരപ്പെട്ടു. രണ്ടു ദിവസത്തെ ഭക്ഷണം നമ്മുടെ അംഗങ്ങൾക്ക് നകാൻ അവസരമൊരുക്കിയതിനും, യഥാസമയങ്ങളിൽ  വിതരണം ചെയ്യാൻ കഴിഞ്ഞതും, താങ്കളും ദിനിൽ സാറും കോളേജ് അധികൃതരും കാണിച്ച താൽപര്യമാണ്. നന്ദിയോടെ സ്മരിക്കുന്നു.
- Admin 
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
Samanayam 2018 വളരെ നല്ല പ്രോഗ്രാം ആയിരുന്നു. ആദ്യ ദിവസം മാത്രമേ പങ്കെടുക്കാൻ സാധിച്ചുള്ളൂ എന്ന വിഷമം ഉണ്ട്. പഠന ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പലരെയും നേരിട്ട് കാണാൻ അവസരം ലഭിച്ചു. ചിലരെ പ്രദര്ശന സ്ഥലത്തുണ്ടായിട്ടും തിരിച്ചറിയാതെയും പോയി. പിന്നെ അൽപം കൂടി പ്രധാനപ്പെട്ട ടൗൺ ഏരിയയിൽ ആയിരിന്നെങ്കിൽ കൂടുതൽ ആളുകൾ പങ്കെടുത്തേനെ. എന്തായാലും വിവിധ രാജ്യങ്ങളിൽ, ദേശങ്ങളിൽ ആയിരുന്ന ചരിത്രത്തിന്റെ സൂക്ഷിപ്പുകാരെ ഒരുമിപ്പിക്കാൻ ഈ ദിവസങ്ങളിൽ അഹോരാത്രം പാടുപെട്ട  മലയാളി collectors whatsap ഗ്രൂപ്പ്‌ അഡ്മിൻമാരെയും കൂടെ പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute. അടുത്ത തവണ ഇതിലും മേൽത്തരമായി ചെയ്‍വാൻ സർവേശ്വരൻ നമ്മളോരോരുത്തരെയും സഹായിക്കട്ടെ. 
- Biju Abraham Kalapurackal (+91 98468 85250)

അടുത്തത് കൂടുതൽ ആളുകളെ ആകർഷിക്കുന്ന വിധത്തിൽ ആക്കാൻ ശ്രമിക്കാം. ഔദ്യോഗിക സ്വഭാവത്തിലുള്ള ഒരു സംഗമം ഇല്ലാതെ പോയത് ഒരു കുറവ്തന്നെയായിരുന്നു

-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
സമ്മേളനം ഭംഗിയായി നടത്തിയ എല്ലാ അംഗങ്ങൾക്കും അഭിവാദ്യങ്ങൾ. മിക്ക സ്ഥലങ്ങളിലും പേരു് എക്സിബിഷൻ എന്നാണെങ്കിലും കച്ചവട സ്റ്റാളുകൾക്ക് പ്രാമുഖ്യം നൽകി 10 കാശ് എങ്ങിനെയും ഉണ്ടാക്കുക എന്നതാണ് കണ്ടു വരുന്നത്. ഇവിടെ മറിച്ചായിരുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. പിന്നെ സ്ഥലത്ത് ഇല്ലാത്ത ആൾ എക്സിബിഷനെ പ്പറ്റി എന്തു പറയാനാണ്. അടുത്ത തവണ നടത്തുമ്പോൾ എറണാകുളം / ത്രിശ്ശൂർ / കോഴിക്കോട് എന്നീ സ്ഥലങ്ങൾക്ക് മുൻഗണന കൊടുക്കുക.
- Murali Kumar B (+91 94464 24115)

കച്ചവട സ്റ്റാളുകൾക്ക് തുല്യമായ പരിഗണന കൊടുത്തു. അതേപോലെ മറ്റുള്ള പരിപാടികൾക്കും. സാമ്പത്തികനേട്ടം നമ്മുടെ ലക്ഷ്യമല്ലായിരുന്നു. നമ്മുടെ മെമ്പർമാർ സഹായിച്ച തുകകൊണ്ട് exhibit ചെയ്ത തെരഞ്ഞെടുത്ത ആളുകൾക്ക് ചെറിയ വിഹിതം കൊടുക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു.

ക്വിസ് മത്സരത്തിലെ വിജയികൾക്ക് C.Haseena thazhekod memorial award നൽകാനും കഴിഞ്ഞു. ക്വിസ് മത്സര വിജയികൾക്ക് താങ്കൾ സമ്മാനം സ്പോൺസർ ചെയ്ത കാര്യം പ്രത്യേകം ഓർക്കുന്നു.
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
എക്സിബിഷൻ വളരെ നന്നായി. ഫസ്റ്റ് ടൈം അല്ലെ... പാളിച്ചകളുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകാം.
- ശിവരാമകൃഷ്ണൻ, Palakad (+91 8848641557)

തീർച്ചയായും. പാളിച്ചകൾ തിരുത്തി മുന്നോട്ട് പോകാം. രണ്ടു ദിവസവും താങ്കളുടെ സാന്നിധ്യമുണ്ടായതിൽ സന്തോഷം.
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
സമന്വയം മൊത്തത്തില്‍ വളരെ ഉഷാറായിരുന്നു. ചരിത്ര സൂക്ഷിപ്പുകാര്‍ വല്ലാത്ത സംഭവം തന്നെ. സമന്വയത്തെ സംബന്ധിച്ച് നല്ല ജനപങ്കാളിത്തം തന്നെയായിരുന്നു. അല്ലാതെ ഷാരൂഖ്ഖാന്‍ വരുമ്പോഴോ ജില്ലാസമ്മേളനം നടക്കുമ്പോഴോ ഉണ്ടാകുന്ന ജനപങ്കാളിത്തം ഏതായാലും ഇത്തരം ചരിത്ര പരിപാടികള്‍ക്ക് ഉണ്ടാവില്ല. എത്രത്തോളമെന്ന് വച്ചാല്‍ നമ്മെപോലെയുള്ള ചരിത്ര സൂക്ഷിപ്പുകാരുടെ അത്ര ആത്മാര്‍ഥത ചരിത്ര അധ്യാപകര്‍ക്ക് പോലും ഇല്ല. മിക്കവാറും ചരിത്ര അധ്യാപകര്‍ പോലും അത് വരെ പഠിച്ചത് പറഞ്ഞു കൊടുക്കുക, പുസ്തകത്തില്‍ ഉള്ളത് പഠിപ്പിക്കുക എന്നാ കണ്‍സപ്റ്റില്‍ ആണ് പോകുന്നത്. അതുകൊണ്ട് ശരിക്കും ചരിത്രം കൊണ്ട് നടക്കേണ്ടത് നമ്മള്‍ തന്നെയാണ്. അത്കൊണ്ട് തന്നെ കൂടുതല്‍ ആളുകള്‍ വരുമെന്നൊന്നും പ്രതീക്ഷിക്കേണ്ട. എന്‍റെ അഭിപ്രായത്തില്‍ സമന്വയം വമ്പന്‍ വിജയമായിരുന്നു.  
- Abbas Manjeri 

അതെ, ഇതിൻ്റെ താൽപര്യക്കാർ എവിടെയും ഓടിഎത്തും. നമ്മുടെ പരിപാടിയുടെ വിജയം നമ്മുടെ വിജയമാണ്.
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
ഞാൻ ഒന്നാമത്തെ ദിവസം താമസിച്ചാണ്‌ എത്തിയത് . നമ്മുടെ കലക്ടേർസിൻ്റെ ഒത്തു കൂടൽ നടന്നിരുന്നോ ?
എല്ലാവരെയും പരിചയപ്പെടാനും അനുഭവങ്ങൾ പങ്ക് വെക്കാനും മറ്റും ആഗ്രഹിച്ചിരുന്നു.
Sajeed Kannur (Bangaluru)

പ്രത്യേക ചടങ്ങായി ഒത്തുകൂടിയിട്ടില്ല. വിവിധ പരിപാടികളിലായി എല്ലാവർക്കും ഒരുമിച്ച്കൂടാൻ കഴിഞ്ഞു. 
അടുത്ത സമന്വയത്തിൽ കലക്ടേഴ്സ് സംഗമം പ്രത്യേക പരിപാടിയായി ഉൾപ്പെടുത്താൻ ശ്രമിക്കുന്നതാണ്.
-Admin

⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
തീർച്ചയായും സമന്വയം 2018 ഒരു വൻ വിജയം തന്നെയായിരുന്നു. സാജിദ് സർ, ദിനിൽ സർ എന്നിവരുടെ അകമഴിഞ്ഞ സഹകരണങ്ങൾ തന്നെയാണ് നമ്മുടെ വിജയത്തിന്റെ തുടക്കം; പിന്നെ റഫീഖ് ഭായ്, കരീംക്കാ എന്നിവരുടെ കൂടെ ഒരു കൂട്ടം ചെറുപ്പക്കാരുടെയും ആത്മാർത്ഥമായ പ്രവർത്തനവും ഈ കൂട്ടായ്മയുടെ മുന്നോട്ടുള്ള യാത്രക്ക് സഹായമാക്കി. പല എക്സിബിഷനുകളിലും കാണാത്ത പല ഐറ്റംസുകളും ഈ എക്സ്പോയിലൂടെ കാണാൻ കഴിഞ്ഞു. എന്റെ അഭിപ്രായത്തിൽ അടുത്ത എക്സ്പോയാൽ എക്സിബിറ്റുകളെല്ലാം ഒറ്റൊറ്റ ഹാളിൽ സെറ്റ് ചെയ്യാൻ കഴിയണം . ഗോവണികൾ കയറിയിറങ്ങുന്നത് പലർക്കും ബുദ്ധിമുട്ടായി എന്ന് തോന്നുന്നു. നമ്മൾ ഒരുക്കിയ സെമിനാറിൽ നിന്ന് വളരെയഥികം പുതിയ അറിവുകൾ ലഭിച്ചു. നല്ലൊരു അനുഭവമായിരുന്നു അത്.  സെമിനാറിനെ  സമയക്കുറവ് നല്ല തോതിൽ ബാധിച്ചു എന്നാണ് എനിക്ക് തോന്നുന്നത്, അടുത്ത എക്സ്പോ 3 ദിവസങ്ങളിൽ വേണം എന്നാൽ സെമിനാറുകൾക്കും ക്വിസ് പ്രോഗ്രാമുകൾക്കും കൂടുതൽ സമയം കണ്ടെത്താൻ കഴിയും; പിന്നെ ഒട്ടുമിക്ക കച്ചവടക്കാരും സന്തുഷ്ടരാണ് എന്നാണ് അവരോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. വാട്സപ്പിലൂടെ മാത്രം പരിചയമുള്ള പലരുടെ ശബ്ദങ്ങളും നേരിട്ട് ആസ്വദിക്കാൻ സഹായിച്ച ഇതിന്റെ ഭാരവാഹികളോടുള്ള നന്ദി അറിയിക്കുന്നതിനോടൊപ്പം അടുത്ത വർഷവും ഇത് പോലെ ഗംഭീരമാക്കി നടത്തണമെന്നും അതിന് വേണ്ടി എന്ത് സഹകരണവും ഉറപ്പ് നൽകുന്നു '
- Salam phila (+91  96565 55100)

അതെ, BMA കരീംക്ക, മുഹമ്മദ് കുട്ടി ചമ്രവട്ടം ഉമ്മർ ചിറക്കൽ എന്നിവരോടൊപ്പം ഒരുകൂട്ടം യുവാക്കൾ അദ്ധ്വാനിച്ച് വിജയിപ്പിച്ചെടുത്തു.
തുടർന്നുള്ള പ്രവർത്തനങ്ങളിലും സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
We r very much happy dat, we got a chance to organise  such a wonderful event in our college.... I extent my sincere thanks to all d people behind this programme..... I got very few chance to meet all our members in d group due to some busy work on saturday(Alumni Prgms)......Anyway Me and Sajid sir extermely thankful to all the members in this group..... To select our college as d venue... 
- Prof. Dinil S. Idukki (+91 94472 13574)

തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങളോടൊപ്പം സംഘാടകരിലൊരാളായി വർത്തിച്ച താങ്കൾക്ക് നന്ദി !!
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
Conducting an exhibition is a very difficult task and we did it in its best way for its 1st time.
- Vikas Kozhikod (+91 82814 09523)

പ്രദർശനം നടത്തുക എന്നത് വളരെ പ്രയാസമുള്ളതാണ് എന്നത് ശരി.
ആദ്യഘട്ടത്തിൽ ഏറ്റവും മികച്ച വിധത്തിൽ ചെയ്തു എന്ന് അറിയുന്നതിൽ സന്തോഷം. താങ്കളുടെ സേവനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ചുമതല ഏറ്റവർ പിൻമാറിയപ്പോൾ ദൗത്യം ഭംഗിയായി നിർവ്വഹിച്ചതിന് നന്ദി !!
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
Totally our exhibition was a good one. Lot of good exhibits mainly antique item. Seminars, etc. Normally almost all exhibitions are only dealers meet. But we give preference for exhibition, study classes, get together.
- Abraham Ernakulam

പ്രതികരണത്തിന് നന്ദി. അതെ, എല്ലാ പരിപാടികൾക്കും സമന്വയത്തിൽ തുല്ല്യ പ്രാധാന്യം നൽകാൻ ശ്രമിച്ചിട്ടുണ്ട്. സമന്വയത്തിൻ്റെ മാർഗ്ഗദർശിയായി കൂടെ നിന്നതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു.
- Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿

ചെറിയ പോരായ്മകൾ ഉണ്ടായിരുന്നുവെങ്കിലും,  Expo വലിയ വിജയം തന്നെയായിരുന്നു. സമന്വയം, expo നടത്തുന്നതിന്  വളരെ അനുയോജ്യമായ ഒരു സ്ഥലം തന്നെ ആയിരിന്നു MES KVM College. Shajid Sir, Dinil Sir, Principal എന്നിവരുടെ  സഹായ സഹകരണങ്ങളും പ്രാദേശികമായ  ബന്ധങ്ങളും വളരെ സഹായകമായി. 

ഉമ്മർ ചിറക്കൽ എന്നവരുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും വളരെ ഉപകാരപ്രദമായി. പ്രദർശനവും സെമിനാറും വളരെ ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.  Seminar presentation അവതരിപ്പിക്കുന്നതിന് ചില സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെട്ടു. അത് കാരണം അവതരണങ്ങളുടെ നിലവാരത്തിനനുസരിച്ചുള്ള പ്രയോചനം ലഭിച്ച് കാണില്ല. 

ഇത്തരമൊരു event സംഘടിപ്പിക്കാനുള്ള പ്രവർത്തകരുടെ കുറവ് ഉണ്ടായിരുന്നു. അത് കാരണം ചില ചെറിയ കാര്യങ്ങൾ വിട്ടു പോയി. പ്രാദർശനങ്ങളുടെ വിവരങ്ങൾ അടങ്ങിയ flex, arrows, എന്നിവ സ്ഥാപിക്കാൻ തീരുമാനിച്ചിരിന്നുവെങ്കിലും അവ സ്ഥാപിക്കപ്പെട്ടില്ല. മലയാളി collectors ൻറെ ഔപചാരിക മായ ഒരു ഒത്ത് ചേരലും  പരസ്പരം പരിചയപ്പെടലും നടന്നില്ല. Expo ഒരു വിജയം തന്നെ ആയിരുന്നു എന്ന് ഒരിക്കൽ കൂടി ആവർത്തിക്കുന്നു.
- Kareem Balayil (+91 97469 06200)

സെമിനാർ അവതരിപ്പിക്കാനുള്ള സജീകരണങ്ങൾ ഒരുക്കാനും ബെസ്റ്റ് മലയാളി കലക്ടേഴ്സ് അവാർഡിനുള്ള 14 ജഡ്ജിമാർക്കുള്ള സൗകര്യങ്ങൾ ഒരുക്കാനും പ്രോഗ്രാമുകൾ യഥാസമയങ്ങളിൽ ക്രമീകരിക്കാനും വേണ്ടത്ര പ്രവർത്തകർ ഉണ്ടായില്ല. പ്രവർത്തകരുടെ കുറവ് അനുഭവപ്പെട്ടിരുന്നു.
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
എന്റെ കാഴ്ചപ്പാടിൽ സമന്വയം 2018 നല്ല ഒരു അനുഭവമായി .2 ദിവസവും പൂർണമായി ഉണ്ടായിരുന്ന ഞാൻ ഗ്രൂപ്പിലുള്ള പലരെയും പരിചപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ജനപങ്കാളിത്തം കുറവായിരുന്നെങ്കിലും ക്വിസ് മത്സരവും, സെമിനാറും വേറിട്ടനുഭവമായിരുന്നു.പ്രത്യേകിച്ച് സെമിനാറിൽ ടിപ്പു സുൽത്താന്റെ നാണയങ്ങളെക്കുറിച്ച് സംസാരിച്ച വ്യക്തി (പേരു് ഓർക്കുന്നില്ല) സമയ കുറവ് സെമിനാറിനെയും ബാധിച്ചെങ്കിലും നന്നായിരുന്നു. മറ്റുള്ളExhibition നുകളിൽ നിന്നും വിഭിന്നമായി ഹാളും, ഭക്ഷണവും. മറ്റ് സൗകര്യങ്ങൾ ഒരുക്കി തന്ന ദിനിൽ സാർ, ഷാജിദ് സാറ്, അഡ്മിൻറഫീഖിനും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരായിരം അഭിനന്ദനങ്ങൾ !!
- Nishad Kakkanad (+91 9961332238)

വളാഞ്ചേരിയിൽ മുറി എടുത്ത് മുഴുസമയം സമന്വയം പ്രവർത്തകരോടൊപ്പം ചെലവഴിച്ചു. സന്തോഷ് ഗിൽബർട്ടിൻ്റെ വ്യത്യസ്ഥ ശേഖരം പ്രദർശിപ്പിക്കാൻ കൂടുതൽ താൽപര്യമെടുത്തു. അതിഥികളായി ക്ഷണിക്കേണ്ടവരെ പ്രത്യേകം ശ്രദ്ധയിൽ പെടുത്തി, അവരെ  പരിചയപ്പെടുത്തി തന്നു. നന്ദി !!
-Admin 
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
സമന്വയം 2018പ്രതീക്ഷിച്ചതിലും വളരെ നന്നായിരിന്നു mes ൽ വിജയിക്കുമോ എന്നൊരു തോന്നലുണ്ടായി. Mes ലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും  സഹായ സഹകരണം സമന്വയത്തിന്റെ വിജയത്തിന് പ്രധാന പങ്കുവഹിച്ചു. മലയാളി കളക്ടേഴ്‌സിന്റെ അഡ്മിൻ പാനലിൽ ഉള്ള ചിലരുടെ കഠിന പ്രയത്നമാണ് ഈ സമന്വയത്തിന്റെ വിജയം. പുരാവസ്തു exbit ചെയ്യാൻgraund ഫ്ലോർ വേണമായിരുന്നു വെളിച്ചം കുറവുണ്ടായിരുന്നു. ചിലപോരായ്മകൾ ഉണ്ടായെങ്കിലും വളരെ വളരെ ഗംഭീരം.
- Yoosaf Karakutth (+91 98460 77300)

ഫിലാറ്റലിക് ഫ്രെയിമുകൾ വളരെയേറെ ഭാരമുള്ളതിനാലാണ് അവ താഴത്തെ നിലയിൽ സെറ്റ് ചെയ്തത്.
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
സമന്വയം നല്ല നിലവാരമുണ്ടായി - ജനപങ്കാളിത്വം കുറവായതും സെമിനാറിൽ വിഷയം അവതരിപ്പിച്ചവർക്ക് വേണ്ടത്ര സമയം ലഭിക്കാതെ പോയതും പോരാഴ്മയാണ് -  ടിപ്പു നാണയങ്ങളെ പറ്റിയുള്ള ക്ലാസ് കൂടുതൽ സമയവും വിശദീകരണവും വേണ്ടിയിരുന്നു - റഫീഖ് സർ ന്റെ പ്രവർത്തനവും സംഘാടനവുമാണ് ഇത്ര വിജയത്തിന് കാരണമെന്ന് ബോധ്യപ്പെടുന്നു -
- Abdurahman Pazhayangadi (+91 85474 72239)

സമന്വയം രണ്ടു ദിവസം മാത്രമാക്കി പരിമിതപ്പെടുത്തിയതാണ് പല കൊച്ചു പോരായമകളും വലുതായി അനുഭവപ്പെട്ടത്. അടുത്ത സമന്വയങ്ങൾ പാഠങ്ങൾ ഉൾകൊണ്ട്കൊണ്ടുള്ളതായിരിക്കും.
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
സമന്വയം 2018 എന്ന പേരിൽ ഡിസംമ്പർ 7, 8 തീയതികളിൽ നടന്ന എക്സിബിഷൻ വളരെ ചെറിയ ചില അപാകതകൾ ഒഴിച്ച് ,വളരെ നല്ല നിലവാരം പുലർത്തിയ ഒന്നാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നാൽ നേരിൽ കാണതെ വാട്ട്സ്  ആപ്പ് ഗ്രൂപ്പിലുടെ മാത്രം പരിചയം ഉള്ളവർ മുൻകൈ എടുത്ത് ഒരു വൻ വിജയമാക്കി എന്നതിനാണ്. ഇതിനായി പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും എന്റെ വ്യക്തിപരമായ അനുമോദനങ്ങൾ. എന്നെ സംബന്ധിച്ചിടത്തോളം 2012 നു ശേഷം ഞാൻ പങ്കെടുത്ത ഒരു പ്രദർശനം കൂടിയാണ് ഇത്. എന്റെ ആദ്യ തീപ്പെട്ടി പ്രദർശനം കൂടിയായിരുന്നു ഇത്. ഇതിന് അവസരം ഒരുക്കിത്തന്ന മലയാളി കളക്ക്ടേഴ്സ് ഗ്രൂപ്പിനും പ്രത്യേകിച്ച് അഡ്മിൻ റഫീക്ക് ഭായ്ക്കും, നിഷാദ് കാക്കനാടിനും എന്റെ നന്ദി അറിയിക്കുന്നു.
- Santhosh Gilbert (+91 98470 33686)

താങ്കളെപ്പോലെ പലർക്കും എക്സിബിഷൻ പുതിയ അനുഭവമായി എന്നറിയുന്നതിൽ സന്തോഷമുണ്ട്. നമ്മുടെ നാട്ടിൽ ഇനി നടക്കുന്ന എക്സിബിഷനുകൾ പഠനങ്ങൾക്കും പ്രദർശനങ്ങൾക്കും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
- Admin 
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
പരിപാടി വളരെ നന്നായിരുന്നു. എന്നെ കൊണ്ട് ആവുന്ന വിധം ഞാൻ സഹായിച്ചിരുന്നു. കോയിൻ ഡിസ്പ്ലൈ ബോക്സും പോസ്റ്റൽ ബോക്സും അവിടെ എത്തിക്കുന്നതിലും തിരിച്ച് ഏല്പിക്കുന്നതിലും എന്നാൽ കഴിയുന്ന വിധം ആ ഉത്തരവാദിത്വം ഞാൻ നിറവേറ്റി അത് ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആയിരുന്നു. കാരണം അങ്ങനെ ഉള്ള സ്ഥലത്തായിരുന്നു അത് ഉണ്ടായത് .കൂടാതെ മെമ്പർ എന്നതിലുപരി ഞാൻ ഒരു ഡീലറായിട്ടാണ് വന്നത് മോശമല്ലാത്ത രീതിയിൽ എന്റെ സാധനങ്ങൾ വില്ക്കാൻ പറ്റി. എനിക്ക് അവിടെ വരാനും എല്ലാം ചെയ്ത് തരാനും ഒരു പാട് മെമ്പർ മാർ രാത്രിയും പകലും സഹായിച്ചു. പ്രത്യേകിച്ച് വികാസ് ബായി ഒരു പാട് സഹായിച്ചു.
- Latheef MK Kozhikod (+91 99617 77778)

ഞങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ താങ്കളും വികാസും ചേർന്ന് വളരെ ഭംഗിയായി ചെയ്തു. 50 ബോക്സുകൾ, ഫിലാറ്റലിക് ഫ്രെയിമുകൾ എല്ലാം കോഴിക്കോട് നിന്ന് വളാഞ്ചേരിയിൽ എത്തിക്കുകയും തിരിച്ച് അതേ സ്ഥലത്തുതന്നെ തിരിച്ച് ഏല്പിക്കുകയും ചെയ്യുക എന്ന ദൗത്യം കൃത്യമായി നിർവഹിച്ചു. താങ്കളുടെ സഹകരണത്തിന് പ്രത്യേകം നന്ദി
- Admin 
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
Samannoyam 2018 - ഞാൻ ഒരു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, വളരെ നല്ല അനുഭവം ആയിരുന്നു. തീപ്പെട്ടി കളക്ഷനെ പറ്റി പറയാൻ വാക്കുകൾ ഇല്ല. ഞാൻ ആദ്യമായി കാണുകയാണ് ഇത്രയധികം തീപ്പെട്ടി ചിത്രങ്ങൾ. ഞാൻ ആദ്യമായി കളക്ഷൻ തുടങ്ങിയത് തീപ്പട്ടി ചിത്രങ്ങൾ ശേഖരിച്ചു കൊണ്ടാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മാത്രം പരിചയം ഉണ്ടായിരുന്ന പലരെയും നേരിൽ കാണാൻ പറ്റി. Exibit ചെയ്‌ത എല്ലാവരെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. Samannoyam 2018 ഒരു വലിയ വിജയമാണ് എന്നാണ് എന്റെ അഭിപ്രായം. 
- Shaiju Kallungal (+91 70251 00185)

നന്ദി ! താങ്കളെപോലുള്ളവരുടെ സാന്നിദ്ധ്യം പ്രദർശനത്തിൻ്റെ മൂല്യ നിർണ്ണയത്തിന് ഉപയോഗപ്പെടുത്താനും ഞങ്ങൾക്ക് കഴിഞ്ഞു.
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿

Malayali collectors നേതൃത്വം നൽകി നടത്തിയ Samannoyam Inter'l Expo 2018 വളരെ നല്ല ഒരു programme തന്നെയായിരുന്നു. കുറ്റവും കുറവുകളും കൺടേകാമെങ്കിലും ചൂണ്ടി കാണിച്ചു ഇനിയും ഇതു പോലെ വരുന്ന പരിപാടികളിൽ    പരിഹരികാവുനതേയുളളു. സംഘാടകർകും പ്രത്യേകമായി ഓടി നടന്നു ഏല്ലാ കാര്യങൾകും പ്രത്യേക ശ്രദ്ധ പതിപ്പിച്ച റഫീക് സാഹിബ്, ഷമീർബാബു, സലാം, കരീംക, ഇസ്മയിൽ, സിറാജ്, ഹാരിസ്, സുനീർ തുടങി എല്ലാവർകും പ്രത്യേക അഭിനന്ദനങ്ങൾ! ഇനിയും പല അവസരങൾകായി നമുക്ക് ദീർഘായുസിന് പ്രാർഥികുകയും ചെയ്യുന്നു. - Mohammed Kutty (+91 96459 60916)


ടേബിൾ സെറ്റ് ചെയ്യാൻ ഈ വയസ്സാം കാലത്തും  താങ്കൾ കൂടി. താങ്കൾക്കും വിജയത്തിൽ പങ്ങുണ്ട് നന്ദി !
-Admin
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿

ഞാന്‍ അവിടെ Antique വിഭാഗത്തില്‍ പങ്കെടുത്ത ഒരാളാണ്. ഞങ്ങളുടെ ഹാളില്‍ വളരെയതികം വെളിച്ചക്കുറവുണ്ടായിരുന്നു. അത് കൊണ്ട് കരീമിന്‍റെ ഒരു പാട് സാധനങ്ങള്‍ ആളുകള്‍ക്ക് കാണാന്‍ സാധിക്കാത്ത ഒരു അവസ്തയുണ്ടായി. ഞങ്ങള്‍ ഇതിനെക്കുറിച്ച്‌ പല ആളുകളോടും സംസാരിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഇത്തരത്തില്‍ ഒരു പരിപാടി  വെള്ളിയാഴ്ച്ചക്ക് പകരം ശനിയും ഞായറും ആണെങ്കില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടാകും എന്നാണു എനിക്ക് തോന്നുന്നത്. ഞായറാഴ്ച കൂടുതല്‍ ആളുകള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന ഒരു ദിവസമാണ്. ഇനി നടത്തുന്ന എക്സിബിഷനിലെങ്കിലും ഇങ്ങിനെ ഒരു നീക്ക് പോക്ക് നടത്തണം എന്നാണ് എന്റെ അഭിപ്രായം.
- Saleem Padavanna (+91 94478 22088)

ഹാളിൽ വെളിച്ചക്കുറവ് ഉള്ള കാര്യം സംഘാടകരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ജനറേറ്റർ ഓൺ ചെയ്യാൻ എടുത്ത സമയം  ലൈറ്റ് നിശ്ചലമായിട്ടുണ്ടാകാം.
പ്രദർശനത്തിൽ ഞായറാഴ്ച കൂടി ഉൾപ്പെടുത്താൻ കഴിയാതെപോയത് വീഴ്ചയായി കാണുന്നു. അടുത്ത പ്രാവശ്യം പരിഗണിക്കുന്നതാണ്.

Dealers സ്റ്റാൾ മനപ്പൂർവമാണ് എൻട്രൻസിൽ ഒരുക്കിയത്. തമിഴ്നാട്, തിരുവനന്തപുരം, കണ്ണൂര് ഇത്രയും ദൂരസ്ഥലങ്ങളിൽ നിന്നും വന്ന ഡീലർമാർ കച്ചവടത്തിലൂടെ  ലാഭമുണ്ടാക്കാനുദ്ദേശിച്ചാണ് അവിടെ എത്തിയത്.
സമന്വയത്തിൽ സ്റ്റാൾ ഫീസ് അടച്ച് ബുക്ക് ചെയ്തവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടത് സംഘാടകരുടെ ബാധ്യതയായിരുന്നു. അതുകൊണ്ട് ഏതെങ്കിലും പ്രോഗ്രാമിന് തടസ്സവുമുണ്ടായി എന്ന് കരുതുന്നില്ല.
എല്ലാ പരിപാടികൾക്കും തുല്യ പ്രാധാന്യം ലഭിച്ചു എന്നാണ് പൊതുവായ വിലയിരുത്തൽ.

സമന്വയം ഏറ്റവുംകൂടുതൽ കൂടുതൽ പ്രദർശനം ഒരുക്കിയ പരിപാടി കൂടിയായിരുന്നു. കൂടുതൽ പേർക്ക് പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു എന്നു മാത്രമല്ല എട്ടുപേരെ ബെസ്റ്റ് മലയാളി കലക്ടർ അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. അതിൽ ബഹുമാനപ്പെട്ട മുഹമ്മദ് കുട്ടി ഇക്കയുമുണ്ട്.

പ്രമുഖർ പങ്കെടുത്ത വേദിയിൽ ന്യുമിസ്മാറ്റിക്, ഫിലാറ്റലിക്  മേഖലകളില്നിന്നുള്ള പ്രായമേറിയവരെ ആദരിക്കൽ ചടങ്ങ് വേണമെന്ന് നിശ്ചയിച്ചിരുന്നു. കേരളത്തിലെ പ്രമുഖരായ പ്രായംകൂടിയ എല്ലാവരേയും  കണ്ടെത്താനും അവരെ ക്ഷണിക്കാനും കഴിയാത്തതുകൊണ്ട്, ഏതാനും പേരിലേക്ക് ചുരുക്കി ആദരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു
ബഹുമാനപ്പെട്ട മന്ത്രി കെ ടി ജലീൽ ഡീലേഴ്സ് സ്റ്റാൾ മാത്രമല്ല സന്ദർശിച്ചത്. ഫിലാറ്റലി വിഭാഗം പ്രദർശിപ്പിച്ച ഹാളും നാണയത്തിൽ മലയാളി കലക്ടേഴ്സ് അവാർഡ് നേടിയ ഹാളും അദ്ദേഹം സന്ദർശിക്കുകയുണ്ടായി.
മുമ്പ് നിശ്ചയിക്കപ്പെട്ട പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ മുഴുവൻ ഹാളിലും അദ്ദേഹത്തിന് എത്തിപ്പെടാൻ കഴിഞ്ഞില്ല എന്നത് ശരിതന്നെ.
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
സമന്വയം 2018 പരിപാടി വളരെ വിജയകരമാക്കുവാൻ വേണ്ടി നാലഞ്ച് ദിവസം വളരെ ആത്മാർത്ഥതയോടെ ഊണും ഉറക്കവും ഒഴിച്ചു വളരെയധികം കഷ്ടപ്പെട്ട എല്ലാ മെമ്പർമാർക്കും എന്റെ ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു.
- Madathil Muhammed ali (+91 90613 19198)
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
Malayali Collectors ന്റെ ഈ Exhibition വലിയൊരു വിജയമാക്കി തീർക്കുവാൻ വേണ്ടി പ്രവർത്തിച്ച ഭാരവാഹികൾക്കും, മറ്റു Members നും അഭിനന്ദനങ്ങൾ.
- Jestin gilbert  (+91 77366 05028)
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
7ന് രാവിലെ 10 മണി മുതൽ 8ന് ഉച്ചയ്ക്ക് 2 വരെ സമന്വയം പരിപാടിയിൽ സജീവമായി പങ്കെടുത്ത എനിക്ക് ഇത്തരം മികച്ചൊരു കൂട്ടായ്മയിൽ പങ്കാളിയവൻ കഴിഞ്ഞതിൽ കൃതജ്ഞത യോടെ  എല്ലാ വിധ ആശംസകളും നേരുന്നു.
- Sudhi TN karthika (+9194973 06258)
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുളളവരുടെ സൗഹൃദ സംഗമം  ആണവിടെ നടന്നത്. അതിന് ശേഖരണം ഒരു കാരണമായി. ഡോക്ടർമാരും , വക്കീലൻമാരും, അദ്ധ്യാപകരും ,  കൂലിപ്പണിക്കാരനും, ഗവ: ജോലിക്കാരനും, ബിസിനസ്സ്കാരും , വിദ്യാർത്ഥികളും  , തെരുവോരത്ത് കച്ചവടം ചെയ്യുന്നവരും , പത്രപ്രവർത്തകർ ഇങ്ങനെയുളളവർ എല്ലാം ഒത്തുചേരുന്നത് ശേഖരണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. ആ  സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ. കോളേജിലെ  രണ്ട് സാറന്മാരോടാണ് നന്ദി പറയേണ്ടത്. നിങ്ങളുടെ നിസ്സീമമായ സഹകരണമാണ് ഈ പരിപാടി ഇത്രയേറെ വിജയിപ്പിച്ചത്
- Ismail Neeliyat (+91 98958 59849)
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
സമന്വയം 2018 ഇൻറർനാഷണൽ expo Was superb .. totally mind blowing , all good facilities were available at the expo, need to organize more such expos in future . All the best . 
- Sooraj Pai (+91 95674 19088)
⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿⇿
പരിപാടിക്ക് വരണമെന്നും അതിന്‍റെ  പുരാണ രേഖകളില്‍ നീന്തി തുടിച്ച് പവിഴമാവുന്ന കനപെട്ട അറിവും വിജ്ഞാനവും കരസ്തമാക്കണമെന്ന് വിചാരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ സാധിച്ചില്ല. എന്നാല്‍ സ്നേഹിതന്‍ അയച്ച് തന്ന ഫോട്ടോസ് ഓരോ പോയിന്‍റും മുക്കി എടുത്തിട്ടുള്ളതായിരുന്നു. സങ്കടം തോന്നി.. ഒപ്പം നഷ്ട ബോധവും. ആ മഹത്തായ പുരാണ ശേഖര പ്രദര്‍ശനത്തില്‍ പങ്കെടുക്കാത്തതിന്. പല വര്‍ണ്ണത്തിലും വലിപ്പത്തിലും ഉള്ള സ്റ്റാമ്പുകള്‍ ആയിരുന്നു കാണാന്‍ കൗതുകം. ഇത്രയേറെ തപാല്‍ സ്റ്റാമ്പുകള്‍ ഉണ്ടോ എന്ന് ഒരു വേള ഞാന്‍ സംശയിച്ചു. നാണയം ടിപ്പു സുല്‍ത്താന്‍ കാലത്തേതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.
- Jabar taj Wayanad