Philatelic terms – Page 08

   Prepared by
Ashwin Ramesh
     

♛♛♛♛♛♛♛♛♛   Philatelic terms – 141   ♛♛♛♛♛♛♛♛♛♛

Line Pair (ലൈൻ പെയർ)
നടുവിലൂടെ ലൈൻ പ്രിന്റ് ഉള്ള ഒരു ജോടി കോയിൽ സ്റ്റാമ്പുകളെയാണ് ലൈൻ പെയർ എന്നു വിളിക്കുന്നത്.


♛♛♛♛♛♛♛♛♛   Philatelic terms – 142   ♛♛♛♛♛♛♛♛♛♛

Liner (ലൈനർ)
സെൽഫ് അട്ഹിസീവ് സ്റ്റാമ്പുകളുടെ പിറകുവശം കാണുന്ന, പറിച്ച് കളയാനാവുന്ന പേപ്പർ ആണ് ലൈനർ.

♛♛♛♛♛♛♛♛♛   Philatelic terms – 143   ♛♛♛♛♛♛♛♛♛♛

Linerless (ലൈനർലെസ്സ്)
ലൈനർ ഇല്ലാത്ത റോൾ-രൂപത്തിൽ ഉള്ള അട്ഹിസ്സീവ് സ്റ്റാമ്പുകളെയാണ് ലൈനർലെസ്സ് എന്ന് വിളിക്കുന്നത്.

♛♛♛♛♛♛♛♛♛   Philatelic terms –144   ♛♛♛♛♛♛♛♛♛♛

Lithography (ലിതോഗ്രാഫി)
പണ്ടുകാലം സ്റ്റാമ്പ് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് ലിതോഗ്രാഫി. 

Image Courtesy: Google
♛♛♛♛♛♛♛♛♛   Philatelic terms – 145   ♛♛♛♛♛♛♛♛♛♛

Local (ലോക്കൽ)
ഒരു ചെറിയ കാലയളവിൽ / മേഖലയിൽ മാത്രം ഉപയോഗിക്കാൻ വേണ്ടി അച്ചടിക്കപെട്ട സ്റ്റാമ്പിനെയാണ് ലോക്കൽ എന്നു വിളിക്കുനത്.


♛♛♛♛♛♛♛♛♛   Philatelic terms – 146   ♛♛♛♛♛♛♛♛♛♛

Machin  (മാചിൻ)
അർനോൾഡ് മാചിൻ ഡിസൈൻ ചെയ്ത ക്യൂൻ എന്നബത്ത് 2ന്റ പ്ലാസ്റ്റേട് പോട്രേറ്റ് അടങ്ങിയ ടെഫിനിറ്റീവ് സ്റ്റാമ്പുകളെയാണ് മാചിൻ എന്ന് വിളിക്കുന്നത്.


♛♛♛♛♛♛♛♛♛   Philatelic terms – 147   ♛♛♛♛♛♛♛♛♛♛

Mail Early Block (മെയിൽ എർളി ബ്ലോക്ക്)
സെൽവേജിൽ മെയിൽ എർളി എന്ന് അച്ചടിച്ച ഭാഗം ഉൾപെടുന്ന ബ്ലോക്കുകളെയാണ് മെയിൽ എർളി ബ്ലോക്ക് എന്നു വിളിക്കുന്നത്.


♛♛♛♛♛♛♛♛♛   Philatelic terms – 148   ♛♛♛♛♛♛♛♛♛♛

Makeshift Booklet (മേക്ക്ഷിഫ്റ്റ് ബുക്ക്ലെറ്റ്)
നീല ചട്ടയോട് കൂടിയ, സാധാരണ സ്റ്റാമ്പ്പെയിൻ അടങ്ങുന്ന ബുക്ക്ലെറ്റുകളെയാണ് മേക്ക്ഷിഫ്റ്റ് ബുക്ക്ലെറ്റ് എന്ന് വിളക്കുന്നത്.

Image courtesy: Google
♛♛♛♛♛♛♛♛♛   Philatelic terms – 149   ♛♛♛♛♛♛♛♛♛♛

Macrophily (മേക്രോഫിലി)
പോസ്റ്റ്മാർക്കുകളുടെ ശേഖരണത്തെയാണ് മേക്രോഫിലി എന്ന് വിളിക്കുന്നത്.

♛♛♛♛♛♛♛♛♛   Philatelic terms – 150   ♛♛♛♛♛♛♛♛♛♛

Margin (മാർജിൻ)
സ്റ്റാമ്പുകളുടെ വക്കുകളെയാണ് മാർജിൻ എന്ന് വിളിക്കുന്നത്.

♛♛♛♛♛♛♛♛♛   Philatelic terms – 151   ♛♛♛♛♛♛♛♛♛♛

Mat (മാറ്റ്)
സ്റ്റാമ്പുകളുടെ മുകളിൽ ഓവർ-പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഹാർഡ് റബർ സീലാണ് മാറ്റ്.

♛♛♛♛♛♛♛♛♛   Philatelic terms – 152   ♛♛♛♛♛♛♛♛♛♛

Maximaphily (മേക്സിമാഫിലി)
മേക്സിം കാർഡിന്റെ കലക്ഷനെയാണ് മേക്സിമാഫിലി എന്ന് വള്ളിക്കുന്നത്.


♛♛♛♛♛♛♛♛♛   Philatelic terms – 153   ♛♛♛♛♛♛♛♛♛♛

Maximcard/Maximum Card (മേക്സിം / മേക്സിമം കാർഡ്)
ഒരു വിഷയത്തിൽ ഇറങ്ങുന്ന സ്റ്റാമ്പ് / കാൻസലേഷൻ, അതേ വിഷയത്തിൽ പെടുന്ന ഒരു പിക്ചർ പോസ്റ്റ്കാർഡിന്റെ ചിത്രം ഉള്ള വശത്ത് പതിച്ച് കാൻസലേഷൻ നൽകിയാൽ ആ കാർഡിനെ മേക്സിം / മേക്സിമം കാർഡ് എന്നു വിളിക്കാം.

♛♛♛♛♛♛♛♛♛   Philatelic terms – 154   ♛♛♛♛♛♛♛♛♛♛

Meter (മീറ്റർ)
മീറ്റർ സ്റ്റാമ്പുകൾ ഉത്പാദനം / വിൽക്കുന്ന മെഷീൻ ആണ് മീറ്റർ.

♛♛♛♛♛♛♛♛♛   Philatelic terms – 155   ♛♛♛♛♛♛♛♛♛♛

Microprinting (മൈക്രോ പ്രിന്റിങ്ങ്)
സ്റ്റാമ്പ് ഡിസൈനുകളിൽ സുരക്ഷാ സവിശേഷത ആയി ഉൾപ്പെടുത്തുന്ന സൂക്ഷ്മമായ എഴുത്തുകൾ ആണ് മൈക്രോ പ്രിന്റിങ്ങ്.

♛♛♛♛♛♛♛♛♛   Philatelic terms – 156   ♛♛♛♛♛♛♛♛♛♛

Miniature Sheet  (മിനിയേച്ചർ ഷീറ്റ്)
മിനിയേച്ചർ ഷീറ്റ് ഒരു തരം സ്റ്റാമ്പ് ഷീറ്റ് ആണ്. സ്റ്റാമ്പ് ഡിസൈനിനു പുറമെ, മിനിയേച്ചർ ഷീറ്റുകളിൽ മറ്റ് അലങ്കാര ഡിസൈനുകളും കാണാം.


♛♛♛♛♛♛♛♛♛   Philatelic terms – 157   ♛♛♛♛♛♛♛♛♛♛

Mint (മിന്റ്)
ഉപയോഗിക്കാത്തതും, വളരെ നല്ല കണ്ടീഷനിലും ഉള്ള സ്റ്റാമ്പിനെയാണ് മിന്റ് എന്ന് വിളിക്കുന്നത്.

♛♛♛♛♛♛♛♛♛   Philatelic terms – 158   ♛♛♛♛♛♛♛♛♛♛

Mirror Image (മിറർ ഇമേജ്)
പ്രിന്റിങ്ങ് പ്ലേറ്റുകളുടെ റിവേഴ്സ് ഇംപ്രഷൻ പതിഞ്ഞതു മൂലം വരുന്ന അച്ചടിയെയാണ് മിറർ ഇമേജ് എന്ന് വിളിക്കുന്നത്.

♛♛♛♛♛♛♛♛♛   Philatelic terms – 159   ♛♛♛♛♛♛♛♛♛♛

Mission Mixture (മിഷൻ മിക്സചർ)
തരംതിരിയ്ക്കാത്ത ഒരു സ്റ്റാമ്പ് ലോട്ട് ആണ് മിഷൻ മിക്സചർ.

♛♛♛♛♛♛♛♛♛   Philatelic terms – 160  ♛♛♛♛♛♛♛♛♛♛

Missionaries (മിഷനറിസ്)
1851-52 കാലയളവിൽ ഇറക്കിയ ഹവായിയുടെ ആദ്യ സ്റ്റാമ്പുകളെയാണ് മിഷനറിസ് എന്ന് വിളിച്ചിരിക്കുന്നത്.

Image Courtesy: Google