Philatelic terms – Page 06

   Prepared by
Ashwin Ramesh
     

♛♛♛♛♛♛♛♛♛   Philatelic terms – 101   ♛♛♛♛♛♛♛♛♛♛

First Day Cover (ഫസ്റ്റ് ഡേ കവർ)
ഒരു സ്റ്റാമ്പ്, കവറിൻമേൽ പതിച്ച്, ആ സ്റ്റാമ്പിന്റെ അതാത് 'ഫസ്റ്റ് ഡേ കാൻസലേഷൻ' കൂടി ആ സ്റ്റാമ്പിന്റെ മേലെ പതിച്ചാൽ, ഈ കവറിനെ ഫസ്റ്റ് ഡേ കവർ എന്ന് വിളിക്കാം.


♛♛♛♛♛♛♛♛♛   Philatelic terms – 102   ♛♛♛♛♛♛♛♛♛♛

Fiscal (ഫിസ്കൽ)
റവന്യു / ടാക്സ് / കോർട്ട് ഫീ സ്റ്റാമ്പുകളെ അണ് ഫിസ്കൽ എന്ന് വിളിക്കുന്നത്.


♛♛♛♛♛♛♛♛♛   Philatelic terms – 103   ♛♛♛♛♛♛♛♛♛♛

Flat Plate (ഫ്ലാറ്റ് പ്ലേറ്റ്)
പരന്ന സ്റ്റാമ്പ് -പ്രിന്റിങ്ങ് പ്ലേറ്റുകൾ ആണ് ഫ്ലാറ്റ് പ്ലേറ്റ്.

♛♛♛♛♛♛♛♛♛   Philatelic terms –104   ♛♛♛♛♛♛♛♛♛♛

Flaw (ഫ്ലോ)
സ്റ്റാമ്പ് പ്രിന്റിങ്ങ് പ്ലേറ്റുകളിൽ കാലപഴക്കം കാരണം ഉണ്ടാവുന്ന വ്യത്യാസംകൊണ്ട് അച്ചടിച്ച ഫിലാറ്റലിക്ക് മെറ്റീരിയലിൽ കാണപ്പെടുന്ന മാറ്റങ്ങളെയാണ്  ഫ്ലോ എന്ന് വിളിക്കുന്നത്.

♛♛♛♛♛♛♛♛♛   Philatelic terms – 105   ♛♛♛♛♛♛♛♛♛♛

Fleet Post Office (ഫ്ലീറ്റ് പോസ്റ്റ് ഒഫീസ്)
നാവികർക്ക് തപാൽ വിനിമയത്തിനു വേണ്ടി നിർമിക്കപെടുന്ന താൽകാലിക പോസ്റ്റ് ഒഫീസുകൾ ആണ് ഫ്ലീറ്റ് പോസ്റ്റ് ഒഫീസ്.

♛♛♛♛♛♛♛♛♛   Philatelic terms – 106   ♛♛♛♛♛♛♛♛♛♛

Forerunner (ഫോർറണ്ണർ)
ചില സാഹചര്യങ്ങളിൽ, പുതുതായി ഭൂപടത്തിൽ ചേർക്കപ്പെടുന്ന രാജ്യങ്ങൾ, പുതിയ രാജ്യത്തിന്റെ സ്റ്റാമ്പ് രൂപകല്പ്ന ചെയ്യാനുള്ള കാലതാമസം മൂലം, കുറച്ച് കാലത്തേക്ക് പഴയ രാജ്യത്തിന്റെ തന്നേ സ്റ്റാമ്പ് / പോസ്റ്റൽ സ്റ്റേഷനറി ഉപയോഗിക്കാറുണ്ട്.  ചില അടയാളങ്ങൾ നൽകിയതിനു ശേഷം.

സ്വതന്ത്ര പാക്കിസ്ഥാനിലെ ഫോർറണ്ണർ ചിത്രത്തിൽ കാണാം.


♛♛♛♛♛♛♛♛♛   Philatelic terms – 107   ♛♛♛♛♛♛♛♛♛♛

Forgery (ഫോർജറി)
വ്യജ ഫിലാറ്റലിക് മെറ്റീരിയലുകളെയാണ് ഫോർജറി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

♛♛♛♛♛♛♛♛♛   Philatelic terms – 108   ♛♛♛♛♛♛♛♛♛♛

Frank (ഫ്രാങ്ക്)
തപാൽ കൂലി അടച്ചതായ് തപാല്മൽ കൊടുക്കുന ഒരു അടയാളമാണ് ഫ്രാങ്ക്.


♛♛♛♛♛♛♛♛♛   Philatelic terms – 109   ♛♛♛♛♛♛♛♛♛♛

Franking (ഫ്രാങ്കിങ്ങ്)
തപാൽ കൂലി അടച്ചതായ് തപാല്മൽ അടയാളപ്പെടുത്തുന്ന ഒരു പ്രക്രിയ/രീതിയാണ് ഫ്രാങ്കിങ്ങ്.

♛♛♛♛♛♛♛♛♛   Philatelic terms – 110   ♛♛♛♛♛♛♛♛♛♛

Freak (ഫ്രീക്ക്)
ഓവർ ഇങ്കിങ്ങ്, പർഫോറേഷൻ ഷിഫ്റ്റിങ്ക് പോലുള്ള ചെറിയ കാരണങ്ങളാൽ ഫിലാറ്റലിക്ക് മെറ്റീരിയലുകളുടെ അച്ചടിയിൽ വരുന്ന വ്യത്യാസങ്ങളെ ആണ് ഫ്രീക്ക് എന്ന് വിളിക്കുനത്.

♛♛♛♛♛♛♛♛♛   Philatelic terms – 111   ♛♛♛♛♛♛♛♛♛♛


♛♛♛♛♛♛♛♛♛   Philatelic terms – 112   ♛♛♛♛♛♛♛♛♛♛

Front (ഫ്രണ്ട്)
ഒരു തപാൽ / കവറിന്റ മുൻവശം മാത്രം (മുഴുവൻ അല്ലാത്തവ) ആണ് ഫ്രണ്ട് എന്ന് വിളിക്കുന്നത്.

♛♛♛♛♛♛♛♛♛   Philatelic terms – 113   ♛♛♛♛♛♛♛♛♛♛

Fugitive Ink (ഫുഗിറ്റീവ്  ഇങ്ക്)
എളുപ്പത്തിൽ അലിഞ്ഞു പോവുന്ന തരത്തിൽ ഉള്ള മഷിയാണ് ഇവ . ഒരിക്കൽ ഉപയോഗിച്ച സ്റ്റാമ്പ് പിന്നീട് ഉപയേഗിക്കാതിരിക്കാൻ വേണ്ടി ആണ് സ്റ്റാമ്പുകൾ ഇത്തരത്തിൽ ഉള്ള മഷി ഉപയോഗിച്ച് അച്ചടിക്കുനത്.

♛♛♛♛♛♛♛♛♛   Philatelic terms – 114   ♛♛♛♛♛♛♛♛♛♛

Ghost error/tagging (ഗോസ്റ്റ് എറർ /ട്ടാഗിങ്ങ്)
ഒരു സ്റ്റാമ്പ് അച്ചടിച്ചതിനു ശേഷം ഉന്നങ്ങുന്നതിനു മുൻപെ മറ്റെരു സ്റ്റാമ്പ് ഷീറ്റുമായി കോൺടാക്റ്റ് വന്നാൻ, ഉണങ്ങാത്ത മീറ്റിലെ മഷിമറ്റു ഷീറ്റുകളിൽ പതിഞ്ഞതുകൊണ്ട് ഉണ്ടാവുന്ന എറർ ആണ് ഗോസ്റ്റ് എറർ /ട്ടാഗിങ്ങ്.


♛♛♛♛♛♛♛♛♛   Philatelic terms – 115   ♛♛♛♛♛♛♛♛♛♛

Glassine (ഗ്ലാസിൻ)
സ്റ്റാമ്പ് താൽകാലികമായി സൂക്ഷിക്കൻ ഉപയോഗിക്കുന്ന കവറുകളും, ഹിഞ്ചുകളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു തരം പേപ്പർ ആണ് ഗ്ലാസിൻ.

♛♛♛♛♛♛♛♛♛   Philatelic terms – 116   ♛♛♛♛♛♛♛♛♛♛

Goldbeater's Skin (ഗോൾഡ്ബീറ്റേഴ്സ് സ്കിൻ)
സ്റ്റാമ്പ് പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു പേപ്പർ  ആണ് ഗോൾഡ്-ബീറ്റേഴ്സ് സ്കിൻ. ഇതിൽ പ്രിന്റ് ചെയ്യുന്ന സ്റ്റാമ്പ് ഒരിക്കൽ ഒട്ടിച്ചാൽ, കത്തിൽ നിന്നും വേർപെടുത്താൻ കഴിയില്ലാ.

♛♛♛♛♛♛♛♛♛   Philatelic terms – 117   ♛♛♛♛♛♛♛♛♛♛

Granite Paper (ഗ്രാനൈറ്റ് പേപ്പർ)
സ്റ്റാമ്പ് പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു പേപ്പർ  ആണ് ഗ്രാനൈറ്റ് പേപ്പർ. ഇതിൽ വ്യത്യസ്ത നിറങ്ങളിൽ ഉള്ള ഫൈബർ കഷ്ണങ്ങൾ കലർത്തിയതായ് കാണാൻ പറ്റുന്നതാണ്.


♛♛♛♛♛♛♛♛♛   Philatelic terms – 118   ♛♛♛♛♛♛♛♛♛♛

Gravure (ഗ്രാവ്യർ)
ഇറ്റലിഗോ പ്രിന്റിങ്ങ് പ്ലേറ്റ് ഉപയോഗിച്ച് സ്റ്റാമ്പ് പ്രിന്റ് ചെയ്യുന്ന ഒരു രീതിയാണ് ഗ്രാവ്യർ.

♛♛♛♛♛♛♛♛♛   Philatelic terms – 119   ♛♛♛♛♛♛♛♛♛♛

Grill (ഗ്രിൽ)
ഉപയോഗിച്ച സ്റ്റാമ്പ് വീണ്ടും ഉപയോഗിക്കാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഉരു സെക്യൂരിറ്റീ ഫീച്ചർ ആണ് ഗ്രിൽ.

Image courtesy: google
♛♛♛♛♛♛♛♛♛   Philatelic terms – 120  ♛♛♛♛♛♛♛♛♛♛

Gum (ഗം)
സ്റ്റാമ്പുകളുടെ പിറകുവശത്തെ പശയെ ആണ് ഗം എന്ന് വിളിക്കുന്നത്