Prepared by
♛♛♛♛♛♛♛♛♛♛ Philatelic terms – 41 ♛♛♛♛♛♛♛♛♛♛
|
Cape Triangle (കേപ് ട്ട്രയാങ്കിൾ)
കേപ് ഒഫ് ഗുട് ഹോപ്പ് 1853-64ൽ ഇറക്കിയ ത്രികോണ സ്റ്റാമ്പുകളെ ആണ് കേപ് ട്ട്രയാങ്കിൾ എന്ന് വിളിക്കുന്നത്.
Image Courtesy: Google
♛♛♛♛♛♛♛♛♛♛ Philatelic terms – 42 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 43 ♛♛♛♛♛♛♛♛♛♛
|
Catalogue value (കാറ്റലോഗ് വാല്യു)
ഫിലാറ്റലിക് വസ്തുക്കൾക്ക് കാറ്റലോഗിൽ പറഞ്ഞിരിക്കുന്ന വിലയാണ് കാറ്റലോഗ് വാല്യു.
♛♛♛♛♛♛♛♛♛♛ Philatelic terms – 44 ♛♛♛♛♛♛♛♛♛♛
|
Censored Mail (സെൻസർട് മെയിൽ)
സൈന്യ വിവരങ്ങൾ മുതലായവ ചോരാതിരിക്കാൻ യുദ്ധ സമയത്ത് അയക്കുന്ന കത്തുകൾ സാധാരണ ഒരു വ്യക്തി വായിച്ച് പരിശോദിച്ചു നോക്കുന്ന സബ്രദായം ഉണ്ടായിരുന്നു.അങ്ങനെ സെൻസർ ചെയ്ത ഒരു കത്ത് ചിത്രത്തിൽ കാണാം. വായിച്ചതിനു ശേഷം സെൻസർട് / എക്സാമിൻട് എന്ന ലേബൽ പതിച്ച് എക്സാമിനർ പേരെഴുതി ഒപ്പിട്ടതിനു ശേഷമാണ് ഇത്തരം കത്തുകൾ യാത്ര വീണ്ടും തുടരുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 45 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 46 ♛♛♛♛♛♛♛♛♛♛
|
Certified Mail (സർട്ടിഫൈട് മെയിൽ)
കത്ത് അയച്ച ആൾ അത് അയച്ചിരുന്നെന്നും, അല്ലെങ്കിൽ സ്വീകർത്താവിന് ലഭിച്ചു എന്ന വിവരം അറിയാൻ പോസ്റ്റൽ അഡ്മിനിസ്ട്രേഷനുകൾ ചെയ്യുന്ന ഒരു സേവനമാണ് ഇത്. ചിത്രത്തിൽ കാണുന്ന കത്ത് അയച്ചതായുള്ള രേഖകൾ അയച്ച വ്യക്തി പോസ്റ്റോഫീസിൽ നിന്നും കൈപറ്റിയതായി കത്തിന്റെ മുകളിൽ രേഖപ്പെടുത്തിയതായി കാണാം.
♛♛♛♛♛♛♛♛♛♛ Philatelic terms – 47 ♛♛♛♛♛♛♛♛♛♛
|
Chalky Paper (ചോകീ പേപ്പർ)
ചോക്ക് പൊടി ലെയർ ചെയ്ത് നിർമ്മിച്ച പേപ്പർ ആണ് ചോകീ പേപ്പർ. ഉപയോഗിച്ച സ്റ്റാമ്പുകൾ വീണ്ടും ഉപയോഗിക്കാതിരിക്കാൻ ആണ് ഇത്തരം പേപ്പറുകൾ കൊണ്ട് സ്റ്റാമ്പ് പ്രിന്റ് ചെയ്യുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 48 ♛♛♛♛♛♛♛♛♛♛
|
Challenging (ചാലഞ്ചിങ്ങ്)
രാസവസ്തുക്കളുടെ ഉപയോഗത്താൽ നിറം മങ്ങിയ സ്റ്റാമ്പുകളെ/പ്രക്രിയയെ ആണ് ചാലഞ്ചിങ്ങ് എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 49 ♛♛♛♛♛♛♛♛♛♛
|
Charity seals (ചാരിറ്റി സീൽ)
സ്റ്റാമ്പുമായി സാമ്യതയുള്ള ലേബലുകളാണ് ഇവ. ഇവയ്ക്ക് യാതൊരു പോസ്റ്റൽ വാല്യുവു ഇല്ല , എന്നാലും പലപ്പോഴും ഇവ തപാലിൻമേൽ ഒട്ടിച്ചതായി കാണാം. ഇവയുടെ വിൽപനയിൽ നിന്നും ലഭിക്കുന്ന കാശ് ചാരിറ്റി ആവശ്യങ്ങൾക്കായി ഉപയോഗിക്കപെടാറുണ്ട്.
♛♛♛♛♛♛♛♛♛♛ Philatelic terms – 50 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 51 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 52 ♛♛♛♛♛♛♛♛♛♛
|
Classic (ക്ലാസിക്)
ഒരു പഴയകാല ഫിലാറ്റലിക്ക് ഇഷ്യു. ഇവ റെയർ ആവാം,ആവാതിരിക്കാം. ഉദാഹരണത്തിന് കാണിച്ചിരിക്കുന്നത് ഒരു ക്രോസ് ഗട്ടർ ആണ്.ഇതിന്റെ പ്രത്യേഗത എന്തെന്നു വച്ചാൽ, ഒരു ഫുൾ ഷിറ്റിൽ നിന്നും ഇത്തരത്തിൽ 2 ക്രോസ് ഗട്ടറേ പരമാവതി ലഭിക്കിനാവു. അടുത്തകാലത്ത് ഇറങ്ങിയ റെയർ ഫിലാറ്റലിക് ഐറ്റത്തെ മോടേൺ ക്ലാസിക് എന്ന് വിളിക്കാം.
♛♛♛♛♛♛♛♛♛♛ Philatelic terms – 53 ♛♛♛♛♛♛♛♛♛♛
|
Cleaning (ക്ലീനിങ്ങ്)
അഴുകിയ സ്റ്റാമ്പ് വൃത്തിയാകുകയോ ഉപയോഗിച്ച സ്റ്റാമ്പിൽ നിന്നും കാൻസലേഷനുകൾ ഒഴിവാക്കുകയോ ചെയ്താൽ ഈ പ്രവൃത്തിയെ ക്ലീനിങ്ങ് എന്ന് വിളിക്കും.
♛♛♛♛♛♛♛♛♛♛ Philatelic terms – 54 ♛♛♛♛♛♛♛♛♛♛
|
Cliché (ക്ലീഷെ)
ഒരു സ്റ്റാമ്പ് പ്രിന്റിങ്ങ് പ്ലേറ്റിലെ ഏറ്റവും ചെറിയ യൂനിറ്റാണ് ക്ലീഷെ. ചിത്രത്തിൽ കാണുന്ന പ്ലേറ്റിലെ ഏറ്റവും ചെറിയ ചതുരങ്ങളാണ് ഇവ.
♛♛♛♛♛♛♛♛♛♛ Philatelic terms – 55 ♛♛♛♛♛♛♛♛♛♛
|
♛♛♛♛♛♛♛♛♛♛ Philatelic terms – 56 ♛♛♛♛♛♛♛♛♛♛
|
Collateral material (കൊളേട്ടറൽ മെറ്റീരിയൽ)
ചരിത്രം ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫിലാറ്റലിക് എക്സിബിറ്റ് തയ്യാറാകുമ്പോൾ, ചർച്ചചെയ്യപെടുന്ന വിഷയത്തിന്റെ വാസ്തവികത കാണികൾക്ക് മനസിലാക്കാൻ പേപ്പർ കട്ടിങ്ങ് എന്നിവ എക്സിബിറ്റിൽ ഉൾപെടുത്തേണ്ടി വരും. അത്തരത്തിൽ ഉള്ള വസ്തുകളെയാണ് കൊളേട്ടറൽ മെറ്റീരിയൽ എന്ന് വിളിക്കുന്നത്.
വിമാനാപകടത്തിൽ നശിച്ച് പോയ തപാലുകളേ പറ്റി ഒരു എക്സിബിറ്റ് തയ്യാറാക്കുകയാണെങ്കിൽ ചിത്രത്തിൽ കാണിച്ച പത്രകുറിപ്പുപോലുളവ ആവശ്യമാണ്.
♛♛♛♛♛♛♛♛♛♛ Philatelic terms – 57 ♛♛♛♛♛♛♛♛♛♛
|
Colour Variation (കളർ വേരിയേഷൻ)
ഫിലാറ്റെലിക് മെറ്റീരിയൽ ആച്ചടിക്കുന്ന സമയം അവയിൽ ഉണ്ടാവുന്ന നിറ വ്യത്യാസമാണ് കളർ വേരിയേഷൻ എന്ന് പറയുന്നത്. ചിത്രത്തിൽ ഗ്വാട്ടിമാലയുടെ രണ്ടു കവർ കാണിച്ചിട്ടുണ്ട്. താഴെ കാണുന്ന കവറിൽ ഉപയോഗിച്ച സ്റ്റാമ്പാണ് യഥാർത്ത നിറമുള്ളത്, മുകളിൽ ഉള്ള കവറിലെ സ്റ്റാമ്പുകൾ കളർ വേരിയേഷൻ ഉള്ളവയാണ്.
♛♛♛♛♛♛♛♛♛♛ Philatelic terms – 58 ♛♛♛♛♛♛♛♛♛♛
|
Combination Cover/Cancellation (കോമ്പിനേഷൻ കവർ/കാൻസലേഷൻ)
ഒരേ വിഷയത്തിൽ ഇറങ്ങുന്ന സ്റ്റാമ്പുകൾ ഒരേ കവറിൻമേൽ പതിച്ച്, അതാത് സ്റ്റാമ്പുകളുടെ ഫസ്റ്റ് ടേ കാൻസലേഷൻ നൽകിയാൽ അവയെ കോമ്പിനേഷൻ കവർ/കാൻസലേഷൻ എന്ന് വിളിക്കാവുന്നതാണ്. കവറിൻമേൽ ഒരേ രാജ്യത്തിന്റെ സ്റ്റാമ്പ് മാത്രമോ, ഒന്നിൽ കൂടുതൽ രാജ്യങ്ങളുടെ തോ ഉപയോഗിക്കാവുന്നതാണ്.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഉദാഹരണങ്ങൾ:
1. ബെൽജിയം-ഫ്രാൻസ്-സ്വിറ്റ്സർലൻഡ് ജോയന്റ് ഇഷ്യൂ.
2. കൊറിയ-ഓസ്ട്രേലിയ ജോയന്റ് ഇഷ്യൂ.
3. ഇന്ത്യ -ഫ്രാൻസ് ജോയന്റ് ഇഷ്യൂ 2003 & 2015.
4. ശ്രീലങ്ക-ഇന്ത്യ : ആനഗാരിക ധർമപാല.
5. സ്ലോവേനിയ-ഇന്ത്യ ജോയന്റ് ഇഷ്യൂ.
6. ഇസ്രായേൽ-ഇന്ത്യ ജോയന്റ് ഇഷ്യൂ.
♛♛♛♛♛♛♛♛♛♛ Philatelic terms – 59 ♛♛♛♛♛♛♛♛♛♛
|
Commatology (കൊമ്മറ്റോളജി)
കാൻസലേഷണുകളുടെ ശേഖരണവും, അതുമായി ബന്ധപ്പെട്ട പഠനത്തേയുമാണ് കൊമ്മറ്റോളജി എന്ന് വിളിക്കുന്നത്.
♛♛♛♛♛♛♛♛♛♛ Philatelic terms – 60 ♛♛♛♛♛♛♛♛♛♛
|
Commemorative (കൊമെമ്മോറേറ്റിവ്)
പരിമിതമായ അളവിൽ അച്ചടിക്കുന്ന, പരിമിതമായ സമയത്തേക്ക് വാങ്ങുന്നതിന് ലഭ്യമായ ഒരു സ്റ്റാമ്പാണ് കൊമെമ്മോറേറ്റിവ്. ലോകത്തിൽ നടന്ന ഒരു സംഭവത്തിന്റെ അനുസ്മരണക്കായ് അച്ചടിക്കുന്നതാണ് ഇവ.