Philatelic terms – Page 02

   Prepared by
Ashwin Ramesh
     

♛♛♛♛♛♛♛♛♛   Philatelic terms – 21   ♛♛♛♛♛♛♛♛♛♛

Bantams (ബാൻറ്റംസ്)
സൌത്ത് ആഫ്രിക്കയിൽ (1942-43) യുദ്ധകാലത്തെ സമ്പദ്-നടപടികളുടെ ഭാഗമായി പേപ്പർ ചുരുക്കിക്കൊണ്ട് ചെറിയ വലിപ്പത്തിലുള്ള സ്റ്റാമ്പുകൾ നിർമ്മിക്കാൻ ഇടയായി. ഈ സീരീസിൽപെട്ട ടെഫിനിറ്റീവ് സ്റ്റാമ്പുകളെയാണ് ബാൻറ്റംസ് എന്ന് വിളിക്കുന്നത്.


♛♛♛♛♛♛♛♛♛   Philatelic terms – 22   ♛♛♛♛♛♛♛♛♛♛

 Batonne (ബാട്ടോൺ)
വരികളുടെ രൂപത്തിലുള്ള വാട്ടർമാർക്ക് മനപൂർവ്വം വെച്ചു ചേർത്ത, നെയ്ത തുണി പോലെയുള്ള പേപ്പർ ആണ് ബാട്ടോൺ. വരികൾ, കൈയക്ഷരം മെച്ചപ്പെടുത്താൻ സഹായിക്കാനാണ് ഉൾപെടുത്തുന്നത്. ഇവയിൽ ചിലതിൽ വർഷവും വാട്ടർമാർക്ക് ആയി കാണാം.


♛♛♛♛♛♛♛♛♛   Philatelic terms – 23   ♛♛♛♛♛♛♛♛♛♛

Bicolour (ബൈകളർ)
രണ്ടു നിറങ്ങളിൽ മാത്രം ഉപയോഗിച്ച് അച്ചടിച്ചവ.


♛♛♛♛♛♛♛♛♛   Philatelic terms – 24   ♛♛♛♛♛♛♛♛♛♛

Bilingual (ബൈലിംഗ്വൽ)
രണ്ടു ഭാഷകൾ  മാത്രം ഉപയോഗിച്ച് അച്ചടിച്ചവ.


♛♛♛♛♛♛♛♛♛   Philatelic terms – 25   ♛♛♛♛♛♛♛♛♛♛

Bisect (ബൈസെക്റ്റ്)
മുറിച്ച്/സുഷിരങ്ങളാൽ രണ്ടു ഭാഗങ്ങളാക്കിയ സ്റ്റാമ്പ് ആണ് ബൈസെക്റ്റ്. ഓരോ ഭാഗവും യഥാർത്ഥ സ്റ്റാമ്പിന്റെ പകുതി മുഖവില പ്രതിനിധീകരിക്കും. ഔദ്യോഗികമായി അംഗീകരിച്ച ബൈസെക്റ്റ് പലപ്പോഴും സാധാരണയായി ഉപയോഗിക്കുന്ന മൂല്യങ്ങളിലുള്ള സ്റ്റാമ്പുകൾ താൽക്കാലികമായി ലഭ്യമല്ലാത്ത കാലത്ത് ഉപയോഗിക്കപെട്ടവയാണ്.


♛♛♛♛♛♛♛♛♛   Philatelic terms – 26   ♛♛♛♛♛♛♛♛♛♛

Bishop Mark (ബിഷപ്പ് മാർക്ക്)
ലോകത്തിലെ ആദ്യത്തെ തപാൽ സീലാണ് ബിഷപ്പ് മാർക്ക്. 1661ൽ ഇംഗ്ലണ്ടിന്റെ പോസ്റ്റ്മാസ്റ്റർ ജനറൽ ആയ ഹെൻട്രി ബിഷപ്പായിരുന്നു ഈ ആദ്യകാല തപാല്‍ മുദ്ര ഇറക്കിയതിന്റെ പിന്നിൽ.


♛♛♛♛♛♛♛♛♛   Philatelic terms – 27   ♛♛♛♛♛♛♛♛♛♛

Black Jack (ബ്ലാക് ജാക്ക്)
അമേരിക്ക 1863-1875 നും ഇടയിൽ പുറത്തിറക്കിയ പ്രസിഡന്റ് ആൻഡ്രൂ ജാക്സൺന്റെ 2 സെന്റിന്റെ സ്റ്റാമ്പിനെയാണ് ബ്ലാക് ജാക്ക് എന്ന് വിളിക്കുന്നത്.


♛♛♛♛♛♛♛♛♛   Philatelic terms – 28   ♛♛♛♛♛♛♛♛♛♛

Blind perforation (ബ്ലൈന്റ് പെർഫോറേഷൻ)
സ്റ്റാമ്പ് ഷീറ്റുകൾക്ക് സുഷിരങ്ങൾ നൽകുമ്പോൾ, സുഷിരമുണ്ടാക്കുന്ന പിൻ ശരിയായ വിതം പതിയാതേ വന്നാൽ ഷീറ്റിന്റെ ചില ഭാഗങ്ങളിൽ സുഷിരങ്ങൾ ഭാഗികമായേ കാണു. ഇങ്ങനെ ഉണ്ടാവുന്ന സുഷിര പിശകിനെയാണ് ബ്ലൈന്റ് പെർഫോറേഷൻ എന്ന് വിളിക്കുന്നത്.


♛♛♛♛♛♛♛♛♛   Philatelic terms – 29   ♛♛♛♛♛♛♛♛♛♛

Block (ബ്ലോക്ക്)
സ്റ്റാമ്പ് ഷീറ്റുകളിൽ നിന്നും മുറിച്ചു മാറ്റിയ ഒരു ഭാഗം സ്റ്റാമ്പുകളാണ് ബ്ലോക്ക്. ബ്ലോക്ക് ഒഫ് ഫോർ എന്ന് പറഞ്ഞാൽ, 4 സ്റ്റാമ്പുകൾ അടങ്ങുന്ന ഒരു 2 X 2 ബ്ലോക്ക് എന്നാണ് അർത്ഥം.


♛♛♛♛♛♛♛♛♛   Philatelic terms – 30   ♛♛♛♛♛♛♛♛♛♛

Bluenose (ബ്ലൂനോസ്)
1929 ൽ കാനഡ പുറത്തിറക്കിയ  ഷൂനർ ബ്ലൂനോസ് കപ്പലിന്റെ ചിത്രമടങ്ങിയ 50 സെന്റിന്റെ തപാൽ സ്റ്റാമ്പ് ആണ് ബ്ലൂനോസ് എന്ന പേരിൽ അറിയപ്പെടുന്നത്.

Image courtesy: Google

♛♛♛♛♛♛♛♛♛   Philatelic terms – 31   ♛♛♛♛♛♛♛♛♛♛

Bogus (ബോഗസ്)
കളക്ടർമാർക്ക് വില്പനയ്ക്കായി സൃഷ്ടിച്ച സാങ്കല്പിക സ്റ്റാമ്പു , കവറുകൾ പോതെ ഉള്ള ഫിലാറ്റലിക് വസ്തുക്കൾ അണ് ബോഗസ്.


♛♛♛♛♛♛♛♛♛   Philatelic terms – 32   ♛♛♛♛♛♛♛♛♛♛

Booklet (ബുക്ക്ലെറ്റ്)
ഒന്നോ അതിലധികമോ ചെറിയ പെയിനുകൾ അല്ലെങ്കിൽ, ബ്ലോക്കുകൾ (ബുക്ക്ലെറ്റ് പെയിനുകൾ എന്ന് അറിയപ്പെടുന്ന) ഒരു ചട്ടക്കുള്ളിൽ ഖടിപ്പിച്ച രൂപത്തി പണ്ടു കാലങ്ങളിൽ ലഭ്യമായിരുന്നു. ഇവയെ ആണ് ബുക്ക്ലെറ്റ് എന്ന് വിളിക്കുന്നത്.


♛♛♛♛♛♛♛♛♛   Philatelic terms – 33   ♛♛♛♛♛♛♛♛♛♛

Bourse (ബോഴ്സ്)
സ്റ്റാമ്പ് ശേഖരിക്കുന്നവരുടെയും, ടീലർമാരുടെയും ഒക്കെ മീറ്റിങ്ങുകളാണ് ബോഴ്സ്. ഇതായ് ബന്ധപ്പെട്ട്, സ്റ്റാമ്പുകളുടെ വിൽപനയും കൈമാറ്റങ്ങളൊക്കെ നടക്കാറുണ്ട്.

♛♛♛♛♛♛♛♛♛   Philatelic terms – 34   ♛♛♛♛♛♛♛♛♛♛

Bull's Eye (ബുൾസ് ഐ)
ബ്രസീൽ ന്റെ, 1843 ൽ ഇറക്കിയ ആദ്യ സ്റ്റാമ്പാണ് ബുൾസ് ഐ എന്ന പേരിൽ അറിയപ്പെടുന്നത്.


♛♛♛♛♛♛♛♛♛   Philatelic terms – 35   ♛♛♛♛♛♛♛♛♛♛

Burelage  (ബർലേജ്)
സ്റ്റാമ്പുകളുടെ അനധികൃത അച്ചടി ഒഴിവാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പേപ്പറാണ് ബർലേജ്. ഈ പേപ്പറിൽ വളരെ പ്രയാസമായ ലൈൻ-ഡ്രോയിങ്ങുകൾ ഉണ്ടാകും. ഇതിനാൽ അനധികൃത പ്രിന്റിംഗ് പ്രയാസമാണ്.

Image : Missing

♛♛♛♛♛♛♛♛♛   Philatelic terms – 36   ♛♛♛♛♛♛♛♛♛♛

Cachet  (കേഷറ്റ്)
കത്തുകൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന സീലുകളാണ് കേഷറ്റ്.


♛♛♛♛♛♛♛♛♛   Philatelic terms – 37   ♛♛♛♛♛♛♛♛♛♛

Cancelled-to-Order (CTO) (സി.ട്ടി.ഒ)
കേഷറ്റ് ഉപയോഗിച്ച് കാൻസൽ ചെയ്യപ്പെട്ട മിന്റ്-സ്റ്റാമ്പുകളാണ് സി.ട്ടി.ഒ.
ചില രാജ്യങ്ങൾ കൂടുതൽ റവന്യൂ ലഭിക്കിൻ ഇത്തരം സ്റ്റാമ്പുകൾ മുഖവിലയിൽ  നിന്ന് വലിയ ഡിസ്കൗണ്ട് ചെയ്തത് ടീലർമാർക്ക് വിൽകാറുണ്ട്.


♛♛♛♛♛♛♛♛♛   Philatelic terms – 38   ♛♛♛♛♛♛♛♛♛♛


Camp Post Office (ക്യാമ്പ് പോസ്റ്റ് ഓഫീസ്)
പലപ്പോഴും ചില പ്രധാന പ്രോഗ്രാം നടക്കുന്ന ഇടത്ത്, അല്ലെങ്കിൽ പലരും ഒത്തുചേരുന്ന ഇടത്ത് (സർക്കാർ പ്രാധാന്യമുള്ള) തപാൽ വകുപ്പ് താൽകാലിക പോസ്റ്റ് ഓഫീസ് നിലനിർത്താറുണ്ട്. ഉദാഹരണത്തിന്, കുംഭ മേള, പകർച്ചവ്യാധി മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ.

ചിത്രത്തിൽ കാണുന്ന തപാൽ ക്യാമ്പ് പോസ്റ്റ് ഓഫീസിൽ നിന്നും അയച്ചതാണ്. 
                  
 കേരള ഗവർണർ ക്യാമ്പ് പോസ്റ്റ് ഓഫീസ്


♛♛♛♛♛♛♛♛♛   Philatelic terms – 39   ♛♛♛♛♛♛♛♛♛♛

Cancel (കാൻസൽ)
ഉപയോഗിച്ച സ്റ്റാമ്പ്, ഉപയോഗിക്കാത്തവയിൽ നിന്നു തിരിച്ചറിയാൻ, കത്തുകൾ കൈകാര്യം ചെയ്യുമ്പോൾ സ്റ്റാമ്പുകൾക്ക് കൊടുക്കുന്ന അടയാളമാണ് കാൻസൽ.


♛♛♛♛♛♛♛♛♛   Philatelic terms – 40   ♛♛♛♛♛♛♛♛♛♛


Cantonal Stamp (കൻട്ടോനൽ സ്റ്റാമ്പ്)

സ്വിറ്റ്സർലൻഡിൽ ആദ്യകാലങ്ങളിൽ ഇറക്കിയ സ്വിസ് പ്രവിശ്യകളുടെ സ്റ്റാമ്പുകളെ ആണ് കൻട്ടോനൽ സ്റ്റാമ്പ് എന്ന് വിളിക്കുന്നത്.