Quiz2

🌹 ഒരു രാജ്യം” നോട്ടുകൾ മുറിച്ചുപയോഗിക്കുന്നതു നിരോധിച്ചിരിക്കുന്നു” എന്ന് പ്രിന്റ് ചെയ്തു നോട്ടിറക്കി.
മറ്റൊരു രാജ്യം രണ്ടായി മുറിച്ചു ഉപയോഗിക്കുന്നതിനായി 
നോട്ടിന്റെ മധ്യത്തിലൂടെ മുകളിൽ നിന്നും താഴെ വരെ ചെറു സുഷിരങ്ങൾ ഇട്ടു നോട്ടിറക്കി.
 ആ നോട്ടിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. മുറിച്ചുപയോഗിക്കുമ്പോൾരണ്ടുനോട്ടുകളായി ഉപയോഗിക്കുന്നതിനായി, രണ്ടു ഭാഗത്തും പ്രത്യേകം ഡിനോമിനേഷനുകൾ രേഖപ്പെടുത്തിയിരുന്നു. 

ചോദ്യങ്ങൾ  : 

1 . ഏതൊക്കെ രാജ്യങ്ങളായിരുന്നു ഈ കറൻസികൾ പുറത്തിറക്കിയത് ?
2. ഈ കറൻസികൾ ഇഷ്യൂ ചെയ്ത വർഷങ്ങൾ?
Ans: 
1. GREECE & CEYLON.
2. 1900 & 1942.

🌹 ഏതു മഹാനായ വ്യക്തിയുടെ പേരിൽ നിന്നാണ് " Lek" എന്ന കറൻസിയുടെ ഉദ്ഭവം? ഈ കറൻസി ഉപയോഗിക്കുന്ന രാജ്യമേത്?
Ans: അലക്സാണ്ടർ ചക്രവർത്തി - അൽബേനിയ

🌹 ISBN മാഗസീൻ ഒരു രാജ്യത്തിന്റെ "നിശബ്ദനായ അംബാസിഡർ " ( Silent Ambassador ) എന്ന് വിശേഷിപ്പിച്ചതെന്തിനെ?
Ans: പോസ്റ്റൽ സ്റ്റാമ്പുകളെ

🌹 കേരളത്തിൽ ഏറ്റവും കുറവ് പോസ്റ്റോഫീസുകൾ ഉള്ള ജില്ല ഏത്?
Ans: വയനാട്

🌹 മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ സ്മരണാർത്ഥമിറങ്ങിയ ഇന്ത്യൻ സ്റ്റാമ്പിൽ ഉൾപ്പെട്ട മറ്റൊരു ചിത്രം ഏതായി രുന്നു
Ans: കഥകളി 

🌹 കാനഡയുടെ ആദ്യ പോസ്റ്റൽ സ്റ്റാമ്പിറങ്ങിയ വർഷമേത് ?ഏതു ജീവിയുടെ ചിത്രമാണ് അതിലുള്ളത്?
Ans: 1851 , ബീവർ (Beaver)

🌹 ലോകത്തിൽ ആദ്യമായി തപാൽപ്പെട്ടി നിലവിൽ വന്ന രാജ്യം ഏത്?
Ans: റഷ്യ

🌹 " Qanza " എന്ന നദിയുടെ പേരിൽ നിന്നും രൂപം കൊണ്ട കറൻസി ഏത്? ഉപയോഗിക്കുന്ന രാജ്യമേത്?
Ans: ക്വാൻസ ( kwanza ), അംഗോള

🌹 സ്റ്റാമ്പ് കളക്ഷൻ ഹോബിയുള്ള യു എസ് പ്രസിഡന്റ് ആരായിരുന്നു?
Ans: ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

🌹 ഈസ്റ്റിന്ത്യാ കമ്പനി പുറത്തിറക്കിയ ഏതു നാണയത്തിൽ നിന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എംബ്ലം സ്വീകരിച്ചത്?
Ans: ഡബിൾ മൊഹർ 

🌹 1989 ൽ ശ്രീ ശങ്കരാചാര്യരുടെ സ്മരണാർത്ഥമിറക്കിയ പോസ്റ്റൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന ചിത്ര മേത്? സ്റ്റാമ്പിൽ എഴുതിയിരുന്ന വാക്ക് എന്തായിരുന്നു?
Ans: ഹിമാലയ പർവതം, അദ്വൈത.

🌹 2018 ൽ പുറത്തിറക്കിയ എല്ലാ പുതിയ കറൻസികളിലും  ബട്ടർഫ്ലൈയുടെ ചിത്രം ഉൾപ്പെടുത്തിയ രാജ്യമേത്? കറൻസി ഏത് ?
Ans: സാവോ ടോം ആന്റ് പ്രിൻസിപ്പെ (Sao Tome and Principe ) - ഡോ ബ്രാസ് (Dobras)

🌹 ഏതു മലയാളിയുടെ സ്മരണാർത്ഥമിറക്കിയ ഇന്ത്യൻ സ്റ്റാമ്പിലാണ് പായ്ക്കപ്പലിന്റെ ചിത്രമുള്ളത്?
Ans: കുഞ്ഞാലി മരയ്ക്കാർ

🌹 പ്രാചീന കേരളത്തിൽ "കലി ഹരായൻ " എന്ന നാണയമാക്കിയ രാജാക്കന്മാർ ആര്?
Ans: കോലത്തിരി രാജാക്കൻമാർ

🌹 ഒരു പ്രശസ്ത കുടുംബത്തിലെ അര ഡസനിലേറെപ്പേരെ തപാൽ സ്റ്റാമ്പിലൂടെ ആദരിച്ചു. - രാജ്യമേത്? ഏതാണ് ആ കുടുംബം ?
Ans: ഇന്ത്യ, നെഹ്റു കുടുംബം 

🌹 ഇന്ത്യ പുറത്തിറക്കിയ ആദ്യ 500 രൂപ നാണയത്തിന്റെ തീം എന്തായിരുന്നു?
Ans: ഇന്ത്യ - ആഫ്രിക്ക ഉച്ചകോടി

🌹 തിരുവിതാംകൂറിലുണ്ടായിരുന്ന ഒരു അഞ്ചലാപ്പീസിൻ്റെ പേര് പൂർത്തിയാക്കുക.
രാജാക്ക.....................?
Ans: രാജാക്കമംഗലം

🌹 1932ൽ ഇറങ്ങിയ ഒരു തപാൽ സ്റ്റാമ്പിൽ അച്ചടിച്ചുവന്ന ഭൂപടത്തെച്ചൊല്ലി വലിയൊരു യുദ്ധമുണ്ടായി - ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു യുദ്ധം?ഏതു രാജ്യമായിരുന്നു ആ വിവാദ സ്റ്റാമ്പിറക്കിയത്?
Ans: പരാഗ്വായ് - ബൊളീവിയ ,പരാഗ്വായ്

🌹 ആസാദ് ഹിന്ദ് സ്റ്റാമ്പുകൾ ഏതു തരം സ്റ്റാമ്പുകളാണ്?
Ans: സിൻഡ്രല്ല സ്റ്റാമ്പുകൾ

🌹 സിംഹമാണ് ഈ രാജ്യത്തിന്റെ ദേശീയ മൃഗം - "സിംഹം" എന്നർത്ഥം വരുന്ന കറൻസിയും ഉപയോഗിക്കുന്നു രാജ്യമേത്? കറൻസിയുടെ പേരെന്ത്?
Ans: ബൾഗേറിയ - ലെവ് ( Lev )

🌹 ബ്രിട്ടീഷ് സിലോണിൽ ആദ്യ സ്റ്റാമ്പിറങ്ങിയ വർഷമേത്?
Ans: 1857

🌹 ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ് എവിടെ സ്ഥിതി ചെയ്യുന്നു?
Ans: ഹിക്കിം (ഹിമാചൽ പ്രദേശ്)

🌹 സ്വിറ്റ്സർലന്റിനെ കൂടാതെ സ്വിസ്ഫ്രാങ്ക് കറൻസിയായി ഉപയോഗിക്കുന്ന രാജ്യമേത്?
Ans: ലീച് ടെൻസ്റ്റെയിൻ (Liechtenstein )

🌹 1987 ൽ ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി ആര്?
Ans: ഏലിയാസ് കുരിയാക്കോസ് ചവറയച്ചൻ

🌹 "പൂർണ്ണചന്ദ്രൻ " ( Full Moon) എന്നർത്ഥം വരുന്ന കറൻസി ഏത്? ഉപയോഗിക്കുന്ന രാജ്യമേത്?
Ans: ടുഗ്രിക്ക് (tugrik or togrog), മംഗോളിയ

🌹 ' കുടുംബം' എന്ന തീമിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ നാണയങ്ങൾ ഏവ?
Ans: 2 രൂപ (1993), 1 രൂപ (1994) 

🌹 ആദ്യത്തെ War Tax stamp പുറത്തിറക്കിയ രാജ്യമേത്?
Ans: സ്പെയിൻ (1874)

🌹 തിരുവിതാംകൂർ തപാൽ ചരിത്രം പഠിക്കുമ്പോൾ പലപ്പോഴും 
"തരണനല്ലൂർ ഇല്ലത്തെ"പറ്റി പരാമർശം ഉണ്ടാവാറുണ്ട്. എന്താണ് തരണനല്ലൂരിൻ്റെ പ്രാധാന്യം?
Ans: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തന്ത്രിമാരാണ് തരണനല്ലൂർ ഇല്ലക്കാർ.

🌹 തിരുവിതാംകൂറിലെ ഒരു അഞ്ചൽ ഓഫീസിന്റെ പേർ complete ചെയ്യുക.
യു സി ......   ( U   C .....)
Ans: യു സി കോളേജ്

🌹 തിരുവനന്തപുരത്തെ ഒരു ഡെലിവറി ക്യാൻസലേഷന്റെ ചിത്രം താഴെ കൊടുത്തിരിക്കുന്നു.


 അതിൽ 'പ' എന്നും  "൮" എന്നും  കാണാം. ഇത് 'പകൽ' എന്നും '8മണി' എന്നുമാണ്. ഇതുപോലെ മറ്റൊരു അഞ്ചലോഫീസിൽ കൂടി ഇത്തരം ക്യാൻസലേഷൻ ഉണ്ട്. അത് എവിടെയാണ്?
Ans: ആലപ്പുഴ

🌹 പിൻകോട് സിസ്റ്റത്തിന്റെ ഉപജ്ഞാതാവ് ആര്?
Ans: ശ്രീ ശ്രീറാം ഭിക്കാജി വേലങ്കാർ

🌹 ഇന്തൃൻ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട കേരളത്തിൽ നിന്നുള്ള വ്യവസായി ആര്?
Ans: തങ്ങൾ കുഞ്ഞ് മുസ്ലിയാർ (2001)

🌹 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏതു കാലയളവിലാണ് ക്രോസ് നാണയങ്ങൾ ഇറക്കിയിരുന്നത്?
Ans: 2004-2007

🌹 " Som" എന്നു പേരുള്ള കറൻസിയിറക്കുന്ന രാജ്യങ്ങൾ ഏവ?
Ans: കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ

🌹 1851 മുതൽ ആസ്ട്രിയ ന്യൂസ് പേപ്പറുകൾ മെയിൽ ചെയ്യാൻ ഉപയോഗിച്ച സ്റ്റാമ്പുകൾ അറിയപ്പെടുന്ന പേരെന്ത്?
Ans: റെഡ് മെർക്കുറി സ്റ്റാമ്പ്.

🌹 U N തപാൽ സ്റ്റാമ്പുകൾ ( യുണൈറ്റഡ് നേഷൻസ്) ഏതെല്ലാം സ്ഥലങ്ങളിലാണ് പുറത്തിറക്കുന്നത് ?
Ans: (a) ന്യൂയോർക്ക്, (b) ജനീവ, (c) വിയന്ന

🌹 ഏതെല്ലാം കറൻസികളിലാണ് U N സ്റ്റാമ്പുകൾ ഇറക്കുന്നത് ?
Ans: (a) U S ഡോളർ, (b) സ്വിസ്സ് ഫ്രാൻക്, (c) യൂറോ

🌹 "Moneta" (coin) എന്ന വാക്കിൽ നിന്നും രൂപം കൊണ്ട കറൻസി ഏത്? ഉപയോഗിക്കുന്ന രാജ്യങ്ങളേവ?
Ans: മനാത് (Manat), തുർക്മെനിസ്ഥാൻ, അസർബൈജാൻ

🌹 പോസ്റ്റൽ സ്റ്റാഫ് കോളേജ് ഏവിടെ സ്ഥിതി ചെയ്യുന്നു?
Ans: ഗാസിയാബാദ് (UP)

🌹 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ,ജനറൽ സർക്കുലേഷനു വേണ്ടി അവസാനമിറക്കിയ പത്തു രൂപയുടെ സിൽവർ നാണയം ഏത്?
Ans: 25 വർഷ സ്വാതന്ത്ര്യ ദിനാഘോഷം (1972)

🌹 ലോകപ്രശസ്തമായ അപൂർവ്വ സ്റ്റാമ്പ് " മജന്ത (1cent Magenta) "1856 ൽ ഇറക്കിയ രാജ്യമേത്?
Ans: ബ്രിട്ടീഷ് ഗയാന

🌹 ഇന്ത്യയുടെ പോസ് റ്റോഫീസ് നവീകരണം ലക്ഷ്യമാക്കിയ "പ്രോജക്ട് ആരോ പദ്ധതി " ഏതു പ്രധാനമന്ത്രിയുടെ കാലത്ത് ആയിരുന്നു?
Ans: മൻമോഹൻ സിങ്

🌹 പതിനാറാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന ഒരു തദ്ദേശ ഭരണാധികാരിയായ കാസിക്യൂ ലെംപീറ- യുടെ പേരിൽ നിന്നും വന്ന കറൻസി ഏത്? പുറത്തിറക്കിയ രാജ്യമേത്?
Ans: ലെംപീറ (Lempira), ഹോണ്ടുറാസ്

🌹 സ്റ്റാമ്പ് ശേഖരണത്തിന് "ഫിലാറ്റലി " എന്ന പേര് നല്കിയതാര്?
Ans: ജോർജസ് ഹെർ പിൻ (ഫ്രാൻസ്)

🌹 1851 ൽ ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ് ഇന്ത്യയിൽ ടെലഗ്രാഫ് സർവീസ് ആരംഭിച്ചത്?
Ans: കൽക്കത്ത- ഡയമണ്ട് ഹാർബർ

🌹 ഏതു കാലയളവിലാണ് ചെഗുവേര ക്യൂബ നാഷണൽ ബാങ്ക് പ്രസിഡൻറായിരുന്നത്?
Ans: 1959-1961 

🌹 ക്ലെയർ അബ്രെയ്ഹൂസ്റ്റൺ ഡിസൈൻ ചെയ്ത ലോകപ്രശസ്തമായ സ്റ്റാമ്പേത്?
Ans: ഇൻവർട്ടഡ് ജെനി (Inverted Jenny)

🌹 (a)ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിലകൂടിയതും അപൂർവ്വവുമായ കറൻസി [ or ട്രഷറി നോട്ട് ] ഏതാണ് ? (b) അവസാനത്തെ  ലേലത്തിൽ ഈ കറൻസി എന്ത് വിലയ്ക്കാണ് വിറ്റ് പോയത് ? (c) ഏത് വർഷമാണ് ഈ കറൻസി പുറത്തിറങ്ങിയത് ? (d) ഈ കറൻസി ഏത് രാജ്യം ആണ് പുറത്തിറക്കിയത്. ? (e)ഈ കറൻസിയിൽ ആരുടെ ചിത്രം ആണ് ഉള്ളത് ?
Ans: (a) ഗ്രാന്റ് വാട്ടർമെലൺ ബിൽ $1000, (b) 3. 29 Million ($), (c)1890, (d) അമേരിക്ക, (e) 5. യൂണിയൻ ജനറൽ ജോർജ് മേഡേ.

🌹 "ഡ്രാം " എന്ന വെയിംഗ് യൂണിറ്റിന്റെ പേരിൽ നിന്നും, Money എന്നർത്ഥം വരുന്നതുമായ കറൻസി ഉപയോഗിക്കുന്ന രാജ്യമേത്?
Ans: അർമേനിയ

🌹 പോസ്‌റ്റോഫീസ് സേവിംഗ് അക്കൗണ്ട് തുടങ്ങാനുള്ള ഏറ്റവും കുറഞ്ഞ തുക എത്ര?
Ans: 50 രൂപ

🌹 ത്രീസ്കില്ലിംഗ് യെല്ലോ (Treskilling yellow) എന്ന ലോകപ്രശസ്തമായ സ്റ്റാമ്പിറക്കിയ രാജ്യമേത്?
Ans: സ്വീഡൻ

🌹 ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമായി പ്രത്യക്ഷപ്പെട്ട യൂണിവേഴ്സിറ്റി ഏത്??
Ans: കൽക്കത്ത, ബോംബേ,മദ്രാസ് യൂണിവേഴ്സിറ്റികൾ

🌹 2004-2007 കാലയളവിൽ ജനറൽ സർക്കുലേഷനുവേണ്ടി ഇറക്കിയ ഇന്ത്യൻ നാണയങ്ങളിലെ ക്രോസ് ഡിസൈൻ എന്തിനെ സൂചിപ്പിക്കുന്നു?
Ans: യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി (Unity in Diversity)

🌹 പതിനേഴാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന കൂർത്ത വശങ്ങൾ (Jagged) ഉള്ള സ്പാനിഷ് സിൽവർഡോളറിൽ നിന്നും രൂപം കൊണ്ട കറൻസി ഏതാണ്? ഉപയോഗിക്കുന്ന രാജ്യമേത്?
Ans: റിംഗിറ്റ് (Ringgit), മലേഷ്യ

🌹 ബെയ്സൽ ഡോവ് (Basel Dove) എന്ന പ്രശസ്തമായ സ്റ്റാമ്പ് ഇറക്കിയിരുന്ന രാജ്യമേത്?
Ans: സ്വിറ്റ്സർലാന്റ്

🌹 ടെലഗ്രാഫ് കണ്ടു പിടിച്ചതാര്?
Ans: സാമുവൽ മോഴ്സ്

🌹 1943ൽ ഇറങ്ങിയ വൺ പൈസ ഹോൾ നാണയത്തിൽ വർഷത്തിനടിയിലുള്ള ചെറിയ ഡോട്ട് ( minute dot) ഏത് മിന്റിനെ സൂചിപ്പിക്കുന്നു?
Ans: പ്രിട്ടോറിയ (ദക്ഷിണാഫ്രിക്ക ) 

🌹 ഇന്ത്യൻ സ്റ്റാമ്പിലൂടെ രണ്ടു തവണ ആദരിക്കപ്പെട്ട മലയാളി വനിതയാണ് സിസ്റ്റർ അൽഫോൻസാമ്മ - ആദ്യ വർഷം ഏത്?
Ans: 1996

🌹 ലയൺ (Lion) എന്നർത്ഥം വരുന്ന ലൂ (Leu ) എന്ന കറൻസി ഉപയോഗിക്കുന്ന രാജ്യങ്ങൾ ഏവ?
Ans: റൊമാനിയ, മോൾഡോവ

🌹 ലോകത്തിലെ ആദ്യ ട്രൈ കളേഡ് (Tri coloured) സ്റ്റാമ്പ് ഏത്?
Ans: ബേസൽഡോവ് (Basel Dove) - സ്വിറ്റ്സർലാന്റ്

🌹 ഗ്രാമഫോൺ (phonograph) കണ്ടു പിടിച്ചതാര്?
Ans: തോമസ് ആൽവ എഡിസൺ

🌹 സ്വതന്ത്ര്യ ഇന്ത്യയിൽ മൂന്ന് പൈസ അച്ചടിച്ചിറക്കിയ കാലയളവ് ഏത്?
Ans: 1964-1971 

🌹 "പോസ്റ്റോഫീസ് " എന്ന പേരിൽ 1847 ൽ സ്റ്റാമ്പിറക്കിയിരുന്ന രാജ്യം ഏത്?
Ans: ബ്രിട്ടീഷ് മൗറീഷ്യസ്

🌹 ആദ്യകാലത്ത് ബാർളിയുടെ ഭാരത്തെ സൂചിപ്പിച്ചിരുന്ന വാക്ക് പിന്നീട് ആ രാജ്യത്തെ കറൻസിയായി - ഏതു രാജ്യം? കറൻസി ഏത്?
Ans: ഇസ്രായേൽ, ഷെക്കൽ (ShekeI)

🌹 റേഡിയോ കണ്ടെത്തിയ ഇദ്ദേഹം പിന്നീട് ഇറ്റലിയുടെ നാണയങ്ങളിലും കറൻസികളിലും പ്രത്യക്ഷപ്പെട്ടു. ആര്?
Ans: ഗൂഗ്ലി യെൽമോ മാർക്കോണി

🌹 "കേരളത്തിന്റെ ഭഗത് സിങ് " എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിച്ചു. ആര്?
Ans: വക്കം അബ്ദുൽ ഖാദർ

🌹 സ്വതന്ത്ര ഇന്ത്യയിറക്കിയ ആദ്യ 20 രൂപ നാണയമേത്?
Ans: ഗ്രോ മോർ ഫുഡ് (1973)

🌹 Snake's eyes, Goat's eyes, Cat's eyes - എന്നീ പേരുകളിൽ സ്റ്റാമ്പിറക്കിയ രാജ്യമേത്?
Ans: ബ്രസീൽ

🌹 ഹാൻഡ (Handa) എന്ന് അറിയപ്പെട്ടിരുന്ന നാണയം ഏത്?
Ans: കട്ടംഗ (Katanga) ക്രോസ്

🌹 റെയിൽവേ മെയിൽ സർവീസ് (RMS) ഇന്ത്യയിൽ ആരംഭിച്ച വർഷം ഏത്?
Ans: 1863

🌹 കേരളത്തിലെ ഏതു സ്ഥാപനത്തിന്റെ അറുപതാമത് വാർഷികം പ്രമാണിച്ചാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2014ൽ നാണയമിറക്കിയത്? എത്ര രൂപയുടെ നാണയങ്ങൾ ആയിരുന്നു?
Ans: കേരള കയർബോർഡ്- 60 രൂപ, 10 രൂപ

🌹 ഒരു ഇൻലന്റ് ലറ്റർ നിവർത്തി വയ്ക്കുമ്പോഴുള്ള മാക്സിമം നീളവും വീതിയും (സെന്റീമീറ്ററിൽ ) എത്ര?
Ans: 28.2cm x 18.2cm 

🌹 ലോകത്തിലെ മനോഹരമായ സ്റ്റാമ്പുകളിലൊന്ന് എന്നറിയപ്പെടുന്ന ബ്ലൂ നോസ് (Bluenose) ഇറക്കിയ രാജ്യമേത്?
Ans: കാനഡ

🌹 1996 ൽ ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട പക്ഷിശാസ്ത്രജ്ഞൻ ആര്?
Ans: ഡോ.സലിം അലി

🌹 നാഷണൽ ബാങ്ക് ഓഫ് എത്യോപ്യ നിലവിൽ വന്നതും, അബിസീനിയയെ എത്യോപ്യ എന്നു പുനഃ നാമകരണം ചെയ്തതും ഏതു ഭരണാധികാരിയുടെ കാലത്താണ്?
Ans: ഹെയ്ലി സെലാസ്സി I

🌹 സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട പക്ഷി ഏത്?
Ans: പ്രാവ് (1954)

🌹 ഇന്ത്യ പുറത്തിറക്കിയ ആദ്യ 50 രൂപ നാണയം ഏത്?
Ans: Planned Families - Food for AII (1974) 

🌹 ഇന്ത്യ പുറത്തിറക്കിയ ആദ്യ ചിൽഡ്രൻസ് ഡേ സ്റ്റാമ്പിലെചിത്രം എന്തായിരുന്നു?
Ans: പഴം തിന്നുന്ന ആൺകുട്ടി, പുസ്തകം വായിക്കുന്ന പെൺകുട്ടി ,കുതിര (1957)

🌹 2019 ൽ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ വച്ചു നടന്ന മത്സരത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ സ്റ്റാമ്പ് ഡിസൈനിങ്ങിനുള്ള അവാർഡ് ലഭിച്ച 'മഞ്ഞ് മൂങ്ങ ' (Snowy owl) പുറത്തിറക്കിയ രാജ്യമേത്?
Ans: നോർവെ

🌹 2004 നു മുൻപ് സുരിനാമിലെ കറൻസി ഏതായിരുന്നു? ഈ രാജ്യത്തിന്റെ പുതിയ കറൻസി ഏത്?
Ans:  ഗിൽഡർ ( Guilder ), സുരിനാമീസ് ഡോളർ

🌹 2019 ൽ ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിച്ച കേരളത്തിലെ ആയുർവേദ ആചാര്യൻ ആര്?
Ans: വൈദ്യരത്നം രാഘവൻ തിരുമുൽപ്പാട്

🌹 ഏതു കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ രൂപീകരണത്തിനു കാരണമായത്?
Ans: ഹിൽട്ടൺ - യങ് കമ്മീഷൻ 

🌹 സ്വതന്ത്ര ഇന്ത്യ പുറത്തിറക്കിയ ആദ്യ 100 രൂപ നാണയമേത്?
Ans: Rural Women's Advancement(1980)

🌹 തങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധം നടന്ന പ്രധാന പട്ടണത്തിന്റെ പേര് കറൻസിയായി സ്വീകരിച്ച ആഫ്രിക്കൻ രാജ്യമേത്?കറൻസിയുടെ പേരെന്ത്?
Ans: എറിത്രിയ, നക്ഫ (Erithrea - Nakfa )

🌹 യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ സ്ഥാപകനാര്?
Ans:  ഹെൻട്രിച്ച് വോൺ സ്റ്റീഫൻ

🌹 പോസ്റ്റ് കാർഡ് ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത്?
Ans: 1879

🌹 "ഗോൾഡൻ മങ്കി " ( Golden Monkey) എന്ന പ്രശസ്തമായ സ്റ്റാമ്പിറക്കിയ രാജ്യം ഏത്?
Ans: ചൈന 

🌹 1998 ൽ പുറത്തിറങ്ങിയ ഏതുവിദേശ രാജ്യത്തിന്റെ കറൻസിയിലാണ് ഗണപതിയുടെ രൂപമുള്ളത്?
Ans: ഇന്ത്യോനേഷ്യ

🌹 2018ൽ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ സ്മരണാർത്ഥം റഷ്യ ഇറക്കിയ 100 റൂബിൾ കറൻസിയിൽ ഏത് ഫുട്ബോളറുടെ ചിത്രമാണുള്ളത്?
Ans: ലെവ് യാഷിൻ (റഷ്യൻ ഗോൾകീപ്പർ )

🌹 'ബവേറിയ സ്കോട്ട് ' (Bavaria Scott) എന്ന പ്രശസ്തമായ സ്റ്റാമ്പിറക്കിയ രാജ്യമേത്?
Ans:  ജർമ്മനി

🌹 ബൊഹീമിയ ആൻഡ് മൊറാവിയ ഇപ്പോൾ ഏതു രാജ്യത്തിന്റെ ഭാഗമാണ്?
Ans: ചെക്ക് റിപ്ലബ്ലിക്ക്

🌹 പുരാതന കാലത്ത് ഡോൾഫിൻ നാണയങ്ങൾ ഇറക്കിയിരുന്ന രാജ്യമേത്?
Ans: ഒലിബിയ (ഗ്രീക്ക്) 

🌹 മലേഷ്യ 600 റിങ്കിറ്റ്സിന്റെ ഏറ്റവും വലിയ കറൻസി ഇറക്കിയത് എന്തിന്റെ സ്മരണാർത്ഥം?
Ans: ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ അറുപതാം വാർഷികം

🌹 1880 മുതൽ 1990 വരെ കിസ്സി പെന്നി (Kissi penny )എന്ന ഇരുമ്പ് നാണയം ഉപയോഗിച്ചിരുന്ന രാജ്യം ഏത്?
Ans: സിറാ ലിയോൺ (Sierra Leone )

🌹 2018ൽ ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിച്ച തിരു-കൊച്ചി മുഖ്യമന്ത്രി ആര്?
Ans:  സി.കേശവൻ

🌹 സ്വതന്ത്ര ഇന്ത്യ പുറത്തിറക്കിയ 100 രൂപ നാണയത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട വ്യക്തി ആര്?
Ans: ഇന്ദിരാഗാന്ധി

🌹 വെൽവെറ്റ് വിഛേദം (velvet Separation) വഴി രൂപം കൊണ്ട രാജ്യങ്ങളേവ?
Ans: ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവാക്യ 

🌹 1966 ൽ ഇന്ത്യൻ സ്റ്റാമ്പിലും, 1958ൽ ഡൊമിനിക്കൻ റിപ്പബ്ലിക് സ്റ്റാമ്പിലും, 1976 ൽ മെക്സിക്കോ സ്റ്റാമ്പിലും പ്രത്യക്ഷപ്പെട്ട ഈ മാസം അന്തരിച്ച ഹോക്കി ഇതിഹാസം ആര്?
Ans: ബൽബീർ സിങ് സീനിയർ

🌹 ബോക്സ് ബീൻ എന്ന പയറിന്റെ ശാസ്ത്രനാമത്തിൽ നിന്നും പേരു വന്ന കറൻസി ഏത്? ഉപയോഗിക്കുന്ന രാജ്യമേത്?
Ans: പാംഗ -ടോംഗ (Paanga - Tonga)

🌹 'വടോഫിൽ' (vadophil) എന്ന  ന്യൂസ് ലെറ്റർ പ്രസിദ്ധീകരിക്കുന്നത് ആര്?
Ans:  ബറോഡ ഫിലാറ്റെലിക് സൊസൈറ്റി

🌹 2015ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആരാധനാലയം ഏത്?
Ans: ഓൾഡ് സെമിനാരി, കോട്ടയം

🌹 യൂറോ കറൻസിക്ക് ചിഹ്നം നൽകിയതാര്?
Ans: അലൻ ബില്ലെറ്റ് 

🌹 ആദ്യ കാലത്ത് രാജ്യത്തിന്റെ പേരെഴുതാതെ പോസ്റ്റ് സെഗെൽ (Post Zegel) എന്ന് രേഖപ്പെടുത്തി സ്റ്റാമ്പിറക്കിയിരുന്ന രാജ്യമേത്?
Ans: നെതർലാൻറ്


🌹 ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യമേത്? ഈ രാജ്യത്തിന്റെ പഴയ പേരുകൾ ഏവ?
Ans: ജിബൂട്ടി (Djibouti ), ഫ്രഞ്ച് ആഫാർസ് ആന്റ് ദി ഇസാസ് (French Afars and the Issas), ഫ്രഞ്ച് സൊമാലി ലാൻറ്

🌹 2012 ൽ ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ കേരളത്തിൽ നിന്നും പ്രത്യക്ഷപ്പെട്ട ചിത്രമേത്?
Ans:  ആലപ്പുഴ ലൈറ്റ് ഹൗസ്

🌹 ഇൻവെർട്ടഡ് സ്വാൻ (Inverted swan ) ,ഇന്നു വിലയേറിയ സ്റ്റാമ്പുകളിൽ ഒന്ന് - ഈ സ്റ്റാമ്പിറക്കിയ രജ്യമേത്?
Ans: ആസ്ട്രേലിയ

🌹 ഇന്ത്യ പുറത്തിറക്കിയ ആദ്യ 150 രൂപ നാണയം ഏതായിരുന്നു?
Ans: രവീന്ദ്രനാഥ ടാഗോർ 150 ജന്മവാർഷികം 

🌹 ലക്സംബർഗ് 1852 ൽ ആദ്യമായി പുറത്തിറക്കിയ സ്റ്റാമ്പിലുള്ള ചിത്രം ആരുടേതായിരുന്നു?
Ans: കിംഗ് വില്യം മൂന്നാമൻ

🌹 സമോവ (Samoa) എന്ന രാജ്യത്തിന്റെ കറൻസി ഏത്? ഈ രാജ്യത്തിന്റെ പഴയ പേരെന്ത്?
Ans: ടാല (Tala), വെസ്‌റ്റേൺ സമോവ

🌹 പ്രേംനസീർ ,സി അച്ചുതമേനോൻ ,നിയമസഭാമന്ദിരം, മലയാള മനോരമ ഇവയെല്ലാം കേരളത്തിൽ നിന്നും ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയവർഷമേത്?
Ans:  2013

🌹 പ്ലസന്റ് ഐലന്റ് (Pleasant Island) എന്നറിയപ്പെട്ടിരുന്ന രാജ്യമേത്?
Ans: 3. നൗറു ( Nauru )

🌹 ടു ബിറ്റ്സ് (Two bits) എന്നറിയപ്പെടുന്ന നാണയങ്ങൾ ഏവ?
Ans: അമേരിക്കൻ ക്വാർട്ടർ നാണയങ്ങൾ (50 state coins)

🌹 ന്യൂസ് പേപ്പർ എന്ന പേരിൽ ആദ്യത്തെ സ്റ്റാമ്പിറക്കിയ രാജ്യമേത്? 
Ans: ന്യൂസിലാൻറ്

🌹 ജോർജ് കാസ്ട്രിയോട്ട് ( George Castriot) എന്ന വ്യക്തിയുടെ ചിത്രത്തോടു കൂടി ആദ്യ സ്റ്റാമ്പിറക്കിയ രാജ്യമേത്?
Ans: അൽബേനിയ

🌹 ചിത്രപൂർ മഠം 2011ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടു. ഏതു സംസ്ഥാനത്താണിത്?
Ans:  കർണ്ണാടക

🌹 ഇന്തൃൻ കറൻസികളുടെ സെക്യൂരിറ്റി ത്രെഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഏതെല്ലാം?
Ans: ആർബിഐ എന്നു ഇംഗ്ലീഷിലും ഭാരത് എന്ന് ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കുന്നു

🌹 ഡൽഹിഏഷ്യൻ ഗയിംസ് സ്മരണാർത്ഥം 1982ൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളിലും സ്റ്റാമ്പിലും കാണുന്ന ലോഗോ ഏതു ചരിത്ര സ്മാരകത്തിൽ നിന്നെടുത്തതാണ്?
Ans: ജന്തർ മന്തർ 

🌹 2011 ൽ ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളി ആര്? 
Ans: കെ.എം മാത്യു ( മലയാള മനോരമ)

🌹 ഏതു രാജ്യത്തിന്റെ നാണയങ്ങളിലാണ് 'കി ബ്രിസ് ' (Kibris) എന്നെഴുതിയിരുന്നത്?
Ans: സൈപ്രസ് (Cyprus)

🌹 2010 ൽ ഇന്ത്യൻ സ്റ്റാമ്പിൽ സി.വി രാമൻപിള്ള, വേലുത്തമ്പി ദളവ ഇവരെ കൂടാതെ ഇടം നേടിയ മലയാളി ആര്?
Ans:  സയ്ദ് മുഹമ്മദലി ഷിഹാബ് തങ്ങൾ

🌹 പുതിയ 100 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ഗുജറാത്തിലെ റാണി കി വാവ് നിർമ്മിച്ചതാര്? ഇത് ഏതു നദിയുടെ തീരത്താണ്?
Ans: രാജ്ഞി ഉദയമതി, സരസ്വതീ നദി

🌹 ബ്ലൂ മിലിട്ടറി സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യമേത്?
Ans: ചൈന 

🌹 25 നയാ പൈസ പ്രചരിച്ചിരുന്ന കാലയളവ് ഏത്? 
Ans: 1957- 1963

🌹 രാഷ്ട്രപിതാവായ ഇസ്മായിൽ സമാനി (Ismail Samani ) യുടെ പേരിൽ നിന്നു വന്ന കറൻസി ഏത്? രാജ്യമേത്?
Ans: സൊമാനി ,തജാക്കിസ്താൻ (Somoni, Tajikistan )

🌹 ആദ്യ തലശ്ശേരി 1/5 രൂപയിൽ ഏതു ചക്രവർത്തിയുടെ പേരാണ് ആലേഖനം ചെയ്തിരുന്നത്?
Ans:  ഷാജഹാൻ II

🌹 ഏറ്റവും കുറഞ്ഞ കാലം റിസവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണ്ണയിരുന്നത് ആര്?
Ans: അമിതാഭ് ഘോഷ്

🌹 2016ൽ ഇന്ത്യ പുറത്തിറക്കിയ 50 രൂപ സ്റ്റാമ്പിൽ ആരുടെ ചിത്രമാണുള്ളത്?
Ans: മദർ തെരേസ 

🌹 സ്വതന്ത്ര ഇന്ത്യ പുറത്തിറക്കിയ 5 രൂപ നാണയത്തിൽ ഒരു വ്യക്തിയുടേതല്ലാതെ വന്ന ആദ്യ നാണയം എന്തുമായി ബന്ധപ്പെട്ടതായിരുന്നു? 
Ans: വേൾഡ് ഓഫ് വർക്ക് - ILO (1994)

🌹 ഗിൽബെർട്ട് ആന്റ് എലീസ് ഐലൻറ് (Gilbert and Ellice Island) വിഭജിച്ച് 1976 ൽ ഉണ്ടായ രാജ്യങ്ങൾ ഏവ?
Ans: കിരിബാത്തി, ടുവാലു ( Kiribati, Tuvalu)

🌹 2014ൽ ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിച്ച കേരളീയൻ ആര്?
Ans:  ചട്ടമ്പിസ്വാമികൾ

🌹 1849 ൽ "Epauletters " എന്ന പേരിലുള്ള ആദ്യ സ്റ്റാമ്പിറക്കിയ രാജ്യം ഏത്?
Ans: ബെൽജിയം

🌹 ടുവാലു എന്ന രാജ്യത്തിന്റെ കറൻസി ഏത്?
Ans: ആസ്ട്രേലിയൻ ഡോളർ, ടുവാലു ഡോളർ

🌹 യു എസ് പോസ്റ്റൽ സ്റ്റാമ്പിൽ ആദ്യമായിപ്രത്യക്ഷപ്പെട്ട ആഫ്രിക്കൻ വംശജനായ അമേരിക്കക്കാരൻ ആര്? 
Ans: ബുക്കർ T വാഷിംഗ്ടൺ (1940)

🌹 ക്രിസ്റ്റഫർ കൊളംബസിൻ്റെ പേരിൽ നിന്നും ഉത്ഭവിച്ച കറൻസി ഏത്? ഇപ്പോൾ നിലവിൽ ഉപയോഗിക്കുന്ന രാജ്യമേത്?
Ans: കോളൻ (colon),  കോസ്റ്റോറിക്ക (Costa Rica).
.
🌹 2009ൽ ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിച്ച കേരളീയർ ആരെല്ലാം?
Ans:  ആർ. ശങ്കർ,  വൈക്കം മുഹമ്മദ് ബഷീർ.

🌹 1860 ൽ " ഹാഫ് പെന്നി യെല്ലോ " ( Half Penny YeIlow )എന്ന പേരിലുള്ള ആദ്യ സ്റ്റാമ്പിറക്കിയ രാജ്യം ഏത്?
Ans: മാൾട്ട (Malta).

🌹 ഈ രാജ്യത്തിൻ്റെ പഴയ പേര് നോർത്തേൺ റൊഡേഷ്യ ( Northern Rhodesia ). ആഫ്രിക്കയിലെ സാംബസി നദിയുടെ പേരിൽ നിന്നും പുതിയ പേര് ലഭിച്ചു.- രാജ്യമേത്?
Ans: സാംബിയ (Zambia).

🌹 2009 ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട നാഷണൽ പാർക്ക് ഏത്? 
Ans: സൈലൻ്റ് വാലി.

🌹 "മാർട്ടെൻ (Marten) - നീർനായ " എന്നർത്ഥം വരുന്ന കറൻസി ഏത്? ഉപയോഗിക്കുന്ന രാജ്യ മേത്?
Ans: കുന (Kuna), ക്രൊയേഷ്യ (Croatia)

🌹 1929 ൽ സെർബ്സ്, ക്രെയാട്സ് ആൻ്റ് സ്ലൊവൻസ് (Serbs, Croats and SIovens)എന്നിവ ചേർന്നുണ്ടായ രാജ്യമേത്?
Ans:  യുഗോസ്ലാവിയ

🌹 ഏതു വ്യക്തികളുടെ സ്മരണാർത്ഥം സ്വതന്ത്ര ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളിലാണ് വർഷം രേഖപ്പെടുത്താത്തത്?
Ans: മഹാത്മാ ബാസവേശ്വര, ശ്രീനാരായണ ഗുരു

🌹 പേൾ ബ്ലാക്ക് കോപ്പർ നിക്കൽ ഉപയോഗിച്ച് കറുത്ത നിറത്തിലുള്ള നാണയം ആദ്യം പുറത്തിറക്കിയ രാജ്യമേത്?
Ans: അയിൽ ഓഫ് മാൻ ( Isle of Man)

🌹 2008 ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട പുഷ്പമേത്?  
Ans: മുല്ല (Jasmine)

🌹 അബ്കാസിയ (Abkhazia), സൗത്ത് ഒ സേഷ്യ (South Ossetia) എന്നീ രാജ്യങ്ങൾ ഉപയോഗിക്കുന്ന ' ലാറി ' (Lari) എന്ന കറൻസി നിലവിലുള്ള മറ്റൊരു രാജ്യമേത്?
Ans: ജോർജിയ

🌹 2007 ൽ ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ നാഷണൽ പാർക്ക് ഏത്?
Ans:  പെരിയാർ

🌹 പഴയ മൊംബാസ റിപ്പബ്ലിക്ക് ഇന്ന് ഏതു രാജ്യത്തിൻ്റെ ഭാഗമാണ്?
Ans: കെനിയ

🌹 ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് വലിയ നാണയമായ 1000 മഹർ പുറത്തിറക്കിയത്?
Ans: ജഹാംഗീർ 

🌹 ഗോളം, സ്തൂപം എന്നിവയുടെ ആകൃതിയിൽ നാണയമിറക്കിയ രാജ്യം ഏത്? 
Ans: സൊമാലിയ

🌹 ബ്രിട്ടീഷ് നാവികൻ ജോൺ വില്യം മാർഷൽ പേര് നൽകിയ രാജ്യമേത്? ഈ രാജ്യം ഉപയോഗിക്കുന്ന കറൻസി ഏത്?
Ans: മാർഷാൽ ഐലൻഡ് (Marshall Islands), അമേരിക്കൻ ഡോളർ

🌹 2006 ൽ ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള പുഷ്പമേത്?
Ans:  നീലക്കുറിഞ്ഞി

🌹 സ്വതന്ത്ര ഇന്ത്യ പുറത്തിറക്കിയ 20 പൈസ നാണയങ്ങളിൽ, ഏറ്റവും ഒടുവിൽ വന്ന നാണയത്തിലെ ചിത്രം എന്തിനെ കുറിച്ചായിരുന്നു?
Ans: ഫിഷറീസ്(1983)

🌹 എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് 2016ൽ "90'' എന്ന സംഖ്യ എഴുതുമ്പോൾ കാണുന്ന രൂപത്തിലുള്ള ഒരു ഡോളർ നാണയമിറക്കിയ രാജ്യമേത്?
Ans: ബ്രിട്ടീഷ് വെർജിൻ ഐലൻഡ് 

🌹 ഇന്ത്യ ആദ്യമിറക്കിയ ആരോമാറ്റിക്ക് സ്റ്റാമ്പിൻ്റെ സുഗന്ധം എന്തായിരുന്നു? 
Ans: ചന്ദനസുഗന്ധം

🌹 നൂറ്റിത്തൊണ്ണൂറ്റൊന്നാമത്തെ യുഎൻ അംഗീകൃത രാജ്യമേത്? ഈ രാജ്യം ഇപ്പോൾ ഉപയോഗിക്കുന്ന കറൻസി ഏതാണ്?
Ans: ഈസ്റ്റ് തിമോർ , അമേരിക്കൻ ഡോളർ

🌹 2004ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ആര്?
Ans:  പി എൻ പണിക്കർ

🌹 ജർമ്മൻ ഈസ്റ്റ് ആഫ്രിക്ക ഇന്നത്തെ ഏതെല്ലാം രാജ്യങ്ങൾ ചേർന്നതായിരുന്നു?
Ans: ബുറുണ്ടി, റിവാണ്ട, ടാൻസാനിയ

🌹 പാരീസിലെ ഈഫൽ ടവറിൻ്റെ രൂപത്തിലുള്ള നാണയമിറക്കിയ രാജ്യമേത്?
Ans: ബ്രിട്ടീഷ് വെർജിൻ ഐലൻഡ് 

🌹 ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിലൂടെ 2004ൽ ആദരിച്ച റിസർവ് ബാങ്ക് ഗവർണ്ണർ ആര്? 
Ans: സി ഡി ദേശ്മുഖ്


🌹 'ലാൻഡ് ഒഫ് ഫയർ ആൻഡ് ഐസ് '(Land of Fire and Ice) എന്നറിയപ്പെടുന്ന രാജ്യ മേത്? ഈ രാജ്യത്തിൻ്റെ കറൻസി ഏതാണ്?
Ans: ഐസ് ലാൻഡ്, ഐസ് ലാൻഡ് ക്രോണ

🌹 ഏതു രാജ്യത്തിൻ്റെ പഴയ നാണയങ്ങളിലാണ് ഫോസ്റ്റർലാൻഡ് (Fosterlandet) എന്ന് എഴുതിയിരിക്കുന്നത്?
Ans:  സ്വീഡൻ

🌹 2003 ൽ ഇന്ത്യൻ സ്റ്റാമ്പിലൂടെ തകഴി ശിവശങ്കരപ്പിള്ള, എസ് കെ പൊറ്റക്കാട്, ജി.ശങ്കരക്കുറുപ്പ് എന്നീ കേരളീയരെ ആദരിച്ചു. ഇവർക്ക് ലഭിച്ച പുരസ്ക്കാരമേത്?
Ans: ജ്ഞാനപീഠ പുരസ്ക്കാരം

🌹 ബ്രിട്ടീഷ് ഇന്ത്യ പുറത്തിറക്കിയ രണ്ട് മൊഹർ നാണയത്തിൽ ഏതു ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രമാണുള്ളത്?
Ans: വില്യം IV 

🌹 സതേൺ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം ഏത്? 
Ans: സിംബാബ്‌വേ


🌹 മുത്തവാക്കിലിറ്റ് കിങ്ഡം (Mutawakkilite kingdom) ഇപ്പോൾ ഏതൊക്കെ രാജ്യങ്ങളുടെ ഭാഗമാണ്?
Ans: യെമൻ, സൗദി അറേബ്യ

🌹 ഏതു കേരളീയ കലാരൂപമാണ് 2002 ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത്?
Ans:  കഥകളി

🌹 1959ൽ ബ്ലൂ ജിംനാസ്റ്റ് (Blue Gymnast) എന്ന പ്രശസ്തമായ സ്റ്റാമ്പിറക്കിയ രാജ്യമേത്?
Ans: സോവിയറ്റ് യൂണിയൻ

🌹 സ്വതന്ത്ര ഇന്ത്യ പുറത്തിറക്കിയ ഒരു രൂപയുടെ സ്റ്റീൽ നാണയത്തിൽ ആദ്യം വന്ന ചിത്രമേത്?
Ans: ഇൻറർനാഷണൽ ഇയർ ഓഫ് ദി ഫാമിലി

🌹 2002 ൽ ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ് ആര്? 
Ans: മഹാത്മ അയ്യങ്കാളി

🌹 ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിലൂടെ രണ്ടായിരത്തിൽ ആദരിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി ആര്?
Ans: ഡോ.ശങ്കർ ദയാൽ ശർമ്മ

🌹 ടാടാർസ്ഥാൻ (TATARSTAN) ഏതു രാജ്യത്തിൻ്റെ ഫെഡറൽ റിപ്പബ്ലിക്കാണ്?
Ans:  റഷ്യ

🌹 ഇന്ത്യയിൽ ഒരണയുടെ കോപ്പർനിക്കൽ നാണയം ഏതു ബ്രിട്ടീഷ് ഭരണാധികാരിയുടെ കാലത്താണ് ആദ്യം ഇറങ്ങിയത്?
Ans: എഡ്വേർഡ് VII

🌹 ന്യാസാലാൻ്റ് (Nyasal and) ൻ്റെ ഇന്നത്തെ പേരെന്ത്?
Ans: മലാവി (Malawi) 

🌹 1897 അമരാവതി കോൺഗ്രസ് സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ ഒരു മലയാളി ആയിരുന്നു. ഇദ്ദേഹത്തെ ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിച്ചു. ആരാണ് ആ മലയാളി?ഏതു വർഷം? 
Ans: സി ശങ്കരൻ നായർ - 2001

🌹 ലൂയിസ് കബ്രാൾ ഏതു രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റായിരുന്നു? ഈ രാജ്യത്തിൻ്റെ കറൻസി ഏത്?
Ans: ഗിനി - ബിസൗ( Guinea -Bissau), വെസ്റ്റ് ആഫ്രിക്കൻ CFA ഫ്രാങ്ക്

🌹 1996, 1997 എന്നീ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ആര്?
Ans:  മൊറാർജി ദേശായ്

🌹 സ്വതന്ത്ര ഇന്ത്യ പുറത്തിറക്കിയ സ്റ്റീൽ 5 രൂപ നാണയത്തിൽ ആദ്യമായി വന്ന വ്യക്തിയുടെ ചിത്രമേത്?
Ans: ലാൽ ബഹദൂർ ശാസ്ത്രി

🌹 ബ്രിട്ടീഷ് ഇന്ത്യയിൽ ഹാഫ് റുപീ (Half Rupee) നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ ബ്രിട്ടീഷ് ഭരണാധികാരി ആര്?
Ans:  വില്യം IIII

🌹 സാൻസിബാർ (Zanzibar) ൻ്റെ പുതിയ പേരെന്ത്??  
Ans: ടാൻസാനിയ

🌹 ഡെൻമാർക്കിൻ്റെ ആശ്രിത രാജ്യങ്ങൾ ( dependencies) ഏതെല്ലാം?
Ans: ഗ്രീൻലാൻ്റ്, ഫറോ ഐലൻ്റ്

🌹 1998 ൽ ഇന്തൃൻ പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മുൻ രാഷ്ട്രപതി ആര്?
Ans:  ഡോ.സക്കീർ ഹുസൈൻ

🌹 സ്വതന്ത്രഇന്ത്യ പുറത്തിറക്കിയ 2 രൂപ നാണയത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട വ്യക്തി ആര്?
Ans: തിരുവള്ളുവർ

🌹 ഏതു ബ്രിട്ടീഷ് ഭരണാധികാരിയുടെ കാലത്താണ് 4 അണ, 8 അണ എന്നീ നാണയങ്ങൾ പുറത്തിറക്കിയത്?
Ans: ജോർജ് V 

🌹 ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിച്ച ക്വിറ്റ് ഇന്ത്യാ സമര നായിക ആര്? 
Ans: അരുണ ആസഫലി

🌹 ബ്രിട്ടീഷ് ഹോണ്ടുറാസിൻ്റെ പുതിയ പേരെന്ത്?
Ans: ബെലീസ് (Belize)

🌹 1994 ൽ ഇന്തൃൻ പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട പ്രശസ്ത സിനിമാ സംവിധായകൻ ആര്?
Ans:  സത്യജിത്ത് റേ

🌹 എന്തിൻ്റെ ശേഖരണമാണ് പെനോഫിലെ ?
Ans: പേന

🌹 ഏതു രാജ്യത്തെ നാട്ടുരാജ്യമായിരുന്നു പലേം ബാംഗ് (Palembang) സുൽത്താനേറ്റ്?
Ans: ഇന്തോനേഷ്യ 

🌹 ഏതു സംസ്ഥാനത്തിൻ്റെ 25 മത് വാർഷിക സ്റ്റാമ്പാണ് 1993 ൽ ഇന്ത്യ പുറത്തിറക്കിയത്? 
Ans: ഹരിയാന


🌹 ആസാദ് ഹിന്ദ് സ്റ്റാമ്പുകൾ അച്ചടിച്ച രാജ്യം ?
Ans: ജർമനി

🌹 സ്റ്റാർ( * ) സീരിസിൽ ഇറക്കിയ നോട്ടുകളിൽ ഏറ്റവും ചെറിയ ഡിനോമിനേഷൻ ?
Ans:  1 രൂപ

🌹 m എന്ന് ഓവലിൽ എഴുതിയിട്ടുള്ളത് ഏത് വിദേശ മിൻ്റ് മാർക്കാണ് ?
Ans: സൗത്ത് ആഫ്രിക്ക , പ്രിട്ടോറിയ മിൻ്റ്

🌹 1 നയാ പൈസ നാണയം ആദ്യമായി ഇറക്കിയ വർഷം ?
Ans: 1957

🌹 1000 രൂപ നോട്ടിൽ ആദ്യമായി ഒപ്പിട്ട ഗവർണർ ? 
Ans: JB Taylor


🌹 Coin എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത് ?
Ans: ലാറ്റിൻ

🌹 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഒരു രൂപ നിർമിച്ചിരിക്കുന്ന ലോഹം ? ഏത് വർഷം ?
Ans:  നിക്കൽ , 1950

🌹 തിരുവിതാംകൂറിൽ രാജകൊട്ടാരങ്ങൾ തമ്മിലോ , കൊട്ടാരവും പ്രമുഖ വ്യക്തികളുമായോ ഉള്ള എഴുത്തുകൾ അറിയപ്പെട്ടിരുന്നത് ?
Ans: പാലസ് മെയിൽ

🌹 സ്വതന്ത്ര ഇന്ത്യയിലെ ഒരു രൂപ നോട്ടിൽ ആദ്യമായി ഒപ്പിട്ട ഫിനാൻസ് സിക്രട്ടറി ?
Ans: KRK മേനോൻ

🌹 സ്വതന്ത്ര ഇന്ത്യയിൽ 5000 രൂപ നോട്ട് ആദ്യമായി ഇറക്കിയ വർഷം ?
Ans: 1954


🌹 ഇന്ത്യയിലെ ഒഴുകുന്ന പോസ്റ്റോഫീസ്  ഏത് നദിയിലാണ് ?
Ans: ദാൽ തടാകം

🌹 ഹജ്ജ് പിൽഗ്രിം സീരിസിൽ ഏതൊക്കെ ഡിനോമിനേഷൻ നോട്ടുകളാണ് ഇറക്കിയത് ?
Ans:  10 & 100

🌹 ആദ്യ 1000 രൂപ കോമെമൊറേറ്റീവ് കോയൻ ഏത് ?ഇറക്കിയ വർഷം ?
Ans: 1000 th year of Brihadeeshwar temple , Thanjavoor, 2010

🌹 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് 2015ൽ ഇറക്കിയ കോയിനുകളുടെ ഡിനോമിനേഷൻ ?
Ans: 10 & 100

🌹 തിരുവിതാംകൂറിലെ ആദ്യ സ്റ്റാമ്പിൻ്റെ ചിത്രമേത് ?
Ans: ശംഖ്


🌹 ലോകത്ത് രണ്ടാമതായി സ്റ്റാമ്പിറക്കിയ രാജ്യം ?
Ans: Zurich , SwitSerland

🌹 കോയിനിലെ വർഷത്തിൻ്റെ ആദ്യ അക്കത്തിന് താഴെയുള്ള സ്റ്റാർ ഏത് വിദേശ മിൻ്റ് മാർകാണ് ?
Ans:  Taegu Korea

🌹 അരയണ (half anna ) കോയിൻ അവസാനമായി ഇറക്കിയ വർഷം ?
Ans: 1955

🌹 ഇന്ത്യ സ്വതന്ത്രമാകുമ്പോൾ റിസർവ് ബാങ്ക് ഗവർണർ ആരായിരുന്നു ?
Ans: CD ദേശ്മുഖ്

🌹 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പത്ത് രൂപ നോട്ട് ഇറക്കിയ വർഷം ?
Ans: 1949

🌹 ഓട്ടോഗ്രാഫ് കലക്ട് ചെയ്യുന്നവർ അറിയപ്പെടുന്നത് ?
Ans: ഫിലോഗ്രാഫിസ്റ്റ്


🌹  കൊച്ചി രാജ്യത്തെ ആദ്യ സ്റ്റാമ്പ് ഇറക്കിയത് എന്ന് ?
Ans:  1892 ഏപ്രിൽ 1

🌹 സ്വതന്ത്ര ഇന്ത്യയിൽ ഒരണ നാണയങ്ങൾ ഇറക്കിയത് ഏതൊക്കെ വർഷങ്ങളിലാണ് ?
Ans: 1950 & 54

🌹 ഒരു രൂപ നോട്ട് ഇറക്കുന്നത് ഇടക്ക് നിർത്തിയത് ഏത് വർഷമായിരുന്നു ?
Ans: 1994 മാർച്ച്‌

🌹 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഇരുപത് രൂപ നോട്ടിൽ എത്ര ഭാഷകളാണുണ്ടായിരുന്നത് ?
Ans: 13

🌹 കോയിനിലെ വർഷത്തിൻ്റെ അവസാന അക്കത്തിന് താഴെയുള്ള സ്റ്റാർ ഏത് വിദേശ മിൻ്റ് മാർകാണ്?
Ans: Seoul korea


🌹  പാവകൾ ശേഖരിക്കുന്നവർ അറിയപ്പെടുന്നത് ?
Ans:  Plangonologist

🌹 സ്വതന്ത്ര ഇന്ത്യയിൽ 20 രൂപ  ഇറക്കിയ വർഷം ?
Ans: 1972

🌹 സ്വതന്ത്ര ഇന്ത്യയിലെ 'രണ്ടണ' നാണയങ്ങൾ ഏത് മിൻ്റാണ് ഇറക്കിയത് ?
Ans: ബോംബെ

🌹 വെള്ളി (silver) എന്നർത്ഥമുള്ള കോയൻ ഏത്  രാജ്യത്തിൻ്റേതാണ് ? കോയൻ ഏത് ?
Ans: മംഗോളിയ , mongo

🌹  ഗ്രാമഫോൺ റെകോർഡുകൾ ശേഖരിക്കുന്നവർ അറിയപ്പെടുന്നത് ?
Ans: Discophilist


🌹  സ്വതന്ത്ര ഇന്ത്യയിലെ  1/4 രൂപ (കാൽ രൂപ) യിലെ ചിത്രം ?
Ans:  അശോക സ്തംഭം

🌹 സ്റ്റാർ സീരിസിലെ ആദ്യ പത്ത് രൂപ നോട്ട് ഇറക്കിയ വർഷം ?
Ans: 2006

🌹 1991 ലെ സ്റ്റാമ്പിൽ ഇടം നേടിയ മലയാളി കാർട്ടൂണിസ്റ്റ് ?
Ans: കെ ശങ്കരപിള്ള (ശങ്കർ)

🌹 പുഴ എന്നർത്ഥം വരുന്ന കറൻസി ഏത് ? ഏത് രാജ്യത്തിൻ്റെതാണ് കറൻസി ?
Ans: Zaire , കോംഗോ

🌹  ടെലിഫോൺ കാർഡ്‌ ശേഖരിക്കുന്നവർ അറിയപ്പെടുന്നത് ?
Ans: Fusilatelist


🌹  ഗാന്ധി സീരിസിലെ ആദ്യ രണ്ട്  രൂപ നോട്ട് ഇറങ്ങിയ വർഷം ?
Ans:  1969

🌹 സ്വതന്ത്ര ഇന്ത്യയിലെ 1/ 2 (അര) രൂപ നാണയം നിർമിച്ച ലോഹം ?

Ans: നിക്കൽ

🌹 1993 ൽ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ബോളിവുഡ് നടി ?
Ans: നർഗിസ് ദത്ത്

🌹 വെള്ള (white ) എന്നർത്ഥമുള്ള നാണയം ഏത് രാജ്യത്തിൻ്റെതാണ് ? നാണയം ഏത് ?
Ans: ജോർജിയ , ടെട്രി

🌹  ടെഡ്ഡി ബിയർ ( Teddy bear ) ശേഖരിക്കുന്നവർ അറിയപ്പെടുന്നത് ?
Ans: Arctophilist


🌹  സ്വതന്ത്ര ഇന്ത്യയിൽ ഒരു പൈസ (1 Paisa ) നാണയം ആദ്യമായി ഇറക്കിയ വർഷം ?
Ans:  1 പൈസ 1964   (1 നയാ പൈസ 1957)

🌹 എന്നു മുതലാണ് ഇന്ത്യൻ നോട്ടുകളിൽ  വർഷം രേഖപെടുത്താൻ തുടങ്ങിയത്  ?
Ans: 2005

🌹 ഏത് സ്ഥാപനത്തിൻ്റെ 200 ആം വാർഷിക സ്റ്റാമ്പാണ് 1994 ൽ ഇറങ്ങിയത് ?
Ans: ബോംബെ ജനറൽ പോസ്റ്റോഫീസ് & College of Eng. Guindy , madras

🌹 സൂര്യ ദൈവം എന്നർത്ഥം വരുന്ന കറൻസിയുള്ള രാജ്യം ? കറൻസി ഏത്?
Ans: പെറു , സോൾ

🌹  ചിപ്പികൾ (Shells) ശേഖരിക്കുന്നവർ അറിയപ്പെടുന്നത് ?
Ans: Conchologist


🌹  2 പൈസ നാണയം അവസാനമായി ഇറക്കിയ വർഷം ?
Ans: 1979 

🌹 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ 50 രൂപ നോട്ടിൽ ഒപ്പു വെച്ച ഗവർണർ ?
Ans: എസ് ജഗന്നാഥൻ

🌹 സിനിമയുടെ 100 ആം വാർഷിക സ്റ്റാമ്പിറക്കിയ വർഷം ?
Ans: 1995  (2013 - 100 years of Indian Cinema )

🌹 തിളങ്ങുന്ന' എന്നർത്ഥം വരുന്ന കറൻസിയുള്ള രാജ്യം ?കറൻസി ഏത് ?
Ans: കമ്പോഡിയ , Riel

🌹 1950 ൽ ഇറങ്ങിയ 100 രൂപ നോട്ടിൽ ഏത് ഡാമിൻ്റെ ചിത്രമാണ് ഉള്ളത് ?
Ans: ഹിരാകുഡ്

🌹  2 പൈസ നാണയം അവസാനമായി ഇറക്കിയ വർഷം ?
Ans: 1979


🌹  ജൂൺ 30 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന രാജ്യം ?
Ans: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ

🌹 അൽഫോൻസാമ്മയുടെ  സ്റ്റാമ്പ് ഇറക്കിയ വർഷം ?
Ans: 1996 & 2008

🌹 അൽബേനിയയുടെ കറൻസി ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?
Ans: മഹാനായ അലക്സാണ്ടർ

🌹 ആദ്യമായി 3 പൈസ നാണയം ഇറങ്ങിയ വർഷം ?
Ans: 1964

🌹  സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി 500 രൂപ നോട്ട് ഇറക്കിയതെപ്പോൾ ?
Ans: 1987 ,ഒക്ടോബർ 2

🌹  ആരുടെ സ്മരണാർത്ഥമാണ് ജൂലൈ 1 'ദേശീയ ഡോക്ടേർസ് ഡേ' ആയി ആചരിക്കുന്നത് ? അദ്ദേഹത്തിൻ്റെ സ്റ്റാമ്പ് ഏത് വർഷമാണ് പുറത്തിറക്കിയത് ?
Ans: ഡോ: ബിധാൻ ചന്ദ്ര റോയ്, 1982

🌹 റിയാൽ ന് മുമ്പ് ഇറാൻ്റെ നാണയം ?
Ans: ക്വിറാൻ, ടോമൻ, ഷാഹി

🌹 ലോകത്തിലെ ആദ്യ വൃത്താകൃതിയിലുള്ള സ്റ്റാമ്പ് ?
Ans: സിന്ധ് ഡാക്

🌹 സിന്ധ് ഡാക് പിൻവലിച്ചതെന്ന് ?
Ans: 1854 സെപ്തമ്പർ 30

🌹  അവസാനമായി പുറത്തിറക്കിയ 5 പൈസ നാണയം എത് മിൻ്റാണ് ?
Ans: ഹൈദ്രാബാദ്

🌹  സ്വതന്ത്ര ഇന്ത്യയിലെ ആദ്യ 1000 രൂപ നോട്ടിലെ ചിത്രം ?
Ans: തഞ്ചാവൂർ ക്ഷേത്രം

🌹 പസഫിക് സമുദ്രം കണ്ടെത്തിയ ആളുടെ പേരിൽ കറൻസിയുള്ള രാജ്യം ? കറൻസി ?
Ans: balboa , പനാമ

🌹 ജൂലൈ 2 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ബ്രസീലിയൻ സ്റ്റേറ്റ് ?
Ans: ബഹിയ

🌹 സിന്ധ് ഡാക് രൂപകല്പന ചെയ്തതാര് ?
Ans: ഹെൻ്റി ബാർട്ടിൻ ഫ്രെറേ

🌹  അവസാനമായി ഇറങ്ങിയ 10 പൈസ നാണയം നിർമിച്ച ലോഹം ?
Ans: സ്റ്റെയിൻലസ് സ്റ്റീൽ

🌹  സ്വതന്ത്ര ഇന്ത്യയിലെ 5000 രൂപ നോട്ടിലെ ചിത്രം ?
Ans: ഗേറ്റ് വേ ഓഫ് ഇന്ത്യ

🌹 ലാറ്റിൻ ഭാഷയിൽ 'തെക്ക് ' എന്നർത്ഥം വരുന്ന കറൻസിയുള്ള രാജ്യം ? കറൻസി ഏത് ?
Ans: Austral, അർജൻ്റീന

🌹 ജൂലൈ 3 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന രാജ്യം ?  ആ രാജ്യത്തിൻ്റെ കറൻസി ഏത് ?
Ans: ബെലാറസ് , ബെലാറേഷ്യൻ റൂബിൾ

🌹 സിന്ധ് ഡാക് ഏതൊക്കെ നിറങ്ങളിലാണ് ഇറക്കിയത് ?
Ans: വെള്ള, നീല , ചുവപ്പ് (scarelet)

🌹  ആദ്യത്തെ 20 പൈസ നാണയം ഇറങ്ങിയ വർഷം ?
Ans: 1968

🌹  സ്വതന്ത്ര ഇന്ത്യയിലെ ആദ്യ 10000 രൂപ ഇറങ്ങിയതെന്ന് ?
Ans: ഏപ്രിൽ 1 , 1954

🌹 വെനിസ്വലയുടെ കറൻസി ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?
Ans: സൈമൺ ബൊളിവർ

🌹 ജൂലൈ 4 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന രാജ്യം ? ആ രാജ്യത്തിൻ്റെ കറൻസി ഏത് ?
Ans: അമേരിക്ക, അമേരിക്കൻ ഡോളർ

🌹 മൈ സ്റ്റാമ്പ് പദ്ധതി തുടങ്ങിയ വർഷം ?
Ans: 2011

🌹  അവസാനമായി ഇറങ്ങിയ 25 പൈസ നാണയത്തിൻ്റെ ചിത്രം ?
Ans: റൈനോസർ

🌹   സ്വതന്ത്ര ഇന്ത്യയിൽ 1000 , 5000 & 10000 രൂപ നോട്ടുകൾ ഒരുമിച്ച് പിൻവലിച്ചതെന്ന് ?
Ans: ജനുവരി 15 , 1978

🌹 കൊളമ്പസിൻ്റെ പേരിൽ അറിയപ്പെടുന്ന കറൻസി ഉപയോഗിക്കുന്ന രാജ്യങ്ങൾ ഏവ ? കറൻസി ഏത് ?
Ans: Colon , എൽസാൽവദോർ & ഈസ്റ്ററിക്ക

🌹 ജൂലൈ 5 ന് അന്തരിച്ച പ്രസിദ്ധ കഥാകൃത്ത് ആര് ? അദ്ദേഹത്തിൻ്റെ സ്റ്റാമ്പ് ഇറക്കിയ വർഷം ?
Ans: വൈക്കം മുഹമ്മദ് ബഷീർ, 2009

🌹 റൗളൻ്റ് ഹില്ലിൻ്റെ സ്മരണക്കായി ഇന്ത്യ സ്റ്റാമ്പിറക്കിയത് എന്ന് ?
Ans: ജനുവരി 25, 1980

🌹  ആദ്യ 50 നയാ  പൈസ നാണയം ഇറങ്ങിയതെന്ന് ?
Ans: 1957

🌹  1978 ലെ പിൻവലിക്കലിന് ശേഷം ,1000 രൂപ നോട്ട് വീണ്ടും ഇറക്കിയ വർഷം ?
Ans: 2000

🌹 മെക്സികോയിലെ യുകാറ്റൻ കണ്ടെത്തിയ ആളുടെ പേരിൽ അറിയപ്പെടുന്ന കറൻസിയുള്ള രാജ്യം ? കറൻസി ഏത് ?
Ans: Nicaragua, Cordoba

🌹 ജൂലൈ 6 ന് അന്തരിച്ച ഏത്  പ്രമുഖ വ്യവസായിയുടെ സ്റ്റാമ്പാണ് 2002 ൽ പുറത്തിറക്കിയത് ?
Ans: ദീരുഭായ് അംബാനി

🌹 റെഡ് ക്രോസ് എന്ന് 33 ഭാഷയിൽ അച്ചടിച്ച് സ്റ്റാമ്പ് ഇറക്കിയ രാജ്യം ?
Ans: ഡെൻമാർക്

🌹  രൂപയുടെ ചിഹ്നം ( ₹ ) മുദ്രണം ചെയ്ത്  1 രൂപ നാണയം ആദ്യമായി ഇറക്കിയ വർഷം ?
Ans: 2011

🌹  ഹജ്ജ് പിൽഗ്രിം സീരീസ് നോട്ടുകളിൽ ഒപ്പു വെച്ച ഗവർണർ ?
Ans: HVR അയ്യൻകാർ

🌹 പോർച്ചുഗീസ് ഭാഷയിൽ 'മടക്കുക( fold)' എന്നർത്ഥം വരുന്ന കറൻസിയുള്ള രാജ്യം ? കറൻസി ഏത് ?
Ans: Sao Thomas & Prinicipe , Dobra

🌹 2011 ജൂലൈ 9 ന് സ്വതന്ത്രമായ രാഷ്ട്രം ?
Ans: ദക്ഷിണ സുഡാൻ.

🌹 1964 ൽ ലോട്ടറി സ്റ്റാമ്പ് ഇറക്കിയ രാജ്യം ?
Ans: നോർവെ

🌹  ആദ്യ 2 രൂപ നാണയം നിർമിച്ചിരിക്കുന്ന ലോഹങ്ങൾ ഏവ ?
Ans: കോപ്പർ & നിക്കൽ

🌹  ഹജ്ജ് പിൽഗ്രിം സീരീസ് നോട്ടുകൾ ഇറങ്ങിയ വർഷം ?
Ans: 1959

🌹 'സൂര്യൻ ' എന്നർത്ഥം വരുന്ന കറൻസി ഉണ്ടായിരുന്ന രാജ്യം ? കറൻസി ഏത് ?
Ans: പെറു , Sol

🌹 1889 ജൂലൈ 8 ന് പ്രസിദ്ധീകരണം ആരംഭിച്ച  പ്രസിദ്ധമായ അന്താരാഷ്‌ട്ര ദിനപത്രം  ?
Ans: The Wall Street Journal

🌹 യേശുവിൻ്റ സ്വർണ്ണ സ്റ്റാമ്പ് ഇറക്കിയ രാജ്യം
Ans: ഫലസ്ഥീൻ

🌹  Unity in diversity സീരീസിലെ 5 രൂപ കോയൻ ഏത് മിൻ്റാണ് ?
Ans: കൽകട്ട

🌹  Pearl shell (മുത്തുച്ചിപ്പി) എന്നർത്ഥം വരുന്ന കറൻസിയുളള രാജ്യം ? കറൻസി ഏത് ?
Ans: Papua New Gunea, Kina

🌹 ജൂലൈ 10 ന് ജനിച്ച ഒരു പ്രശസ്ഥ ശാസ്ത്രജ്ഞൻ്റെ ജോയിൻ്റ് സ്റ്റാമ്പ് 2018 ൽ ഇന്ത്യ പുറത്തിറക്കിയിരുന്നു. ആരാണ് അദ്ദേഹം ? ജോയിൻ്റ് സ്റ്റാമ്പിൽ ഉൾപെട്ട മറ്റേ രാജ്യം ?
Ans: നികോള ടെസ്ല , സെർബിയ

🌹 2011 ൽ രാജകുമാരൻ്റെ കല്യാണത്തിൻ്റെ സ്വർണ്ണ സ്റ്റാമ്പ് ഇറക്കിയ രാജ്യം ?
Ans: ഭൂട്ടാൻ

🌹  Unity in diversity സീരീസിലെ 10 രൂപ നാണയം  ആദ്യമായി ഇറക്കിയ വർഷം ?
Ans: 2005

🌹  1954 ലെ ആദ്യ 5000 രൂപ നോട്ടിലെ പിശക് എന്താണ് ?
Ans: ഹിന്ദിയിൽ 'ഹസാർ രൂപയെ' എന്നതിന് പകരം 'ഹജാർ രൂപയ' എന്നാണുള്ളത്

🌹 ലോക ജനസംഖ്യ ദിനം എന്ന് ?ഇന്ത്യ  World Population year സ്റ്റാമ്പ് ഇറക്കിയ വർഷം ?
Ans: ജൂലൈ 11 & 1974

🌹 താപനിലക്കനുസരിച്ച് നിറം മാറുന്ന സ്റ്റാമ്പ് ആദ്യമിറക്കിയ രാജ്യം ?
Ans: ബെൽജിയം

🌹 ആദ്യ 5 പൈസ കോമെമ്മറേറ്റീവ് നാണയം ഇറങ്ങിയ വർഷം ?
Ans: 1976

🌹  ഹജ്ജ് പിൽഗ്രിം സീരീസ് നോട്ടുകളിലെ നമ്പറിന് മുന്നിലുള്ള  പ്രിഫ്രിക്സ് ഏത് ?
Ans: HA

🌹  പ്രധാനപ്പെട്ട 3 സ്കാൻഡിനേവിയൻ രാഷ്ട്രങ്ങൾ ഏവ ? ഈ രാഷ്ട്രങ്ങളുടെ പൊതുവായ കറൻസി ഏത് ?
Ans: ഡെൻമാർക്, നോർവെ , സ്വീഡൻ . Krone

🌹 'മലാല ദിനം' എന്ന് ? 2015 ൽ മലാലയുടേയും കൈലാഷ് സത്യാർത്ഥിയുടേയും സ്റ്റാമ്പിറക്കിയ രാജ്യം ?
Ans: ജൂലൈ 12. Guinea

🌹 ഉൽകയിൽ നിന്ന് ലഭിച്ച തിളങ്ങുന്ന പൊടി കൊണ്ട് സ്റ്റാമ്പ് ഇറക്കിയ രാജ്യം ?
Ans: ഓസ്ട്രിയ/ ന്യൂസിലൻ്റ്

🌹 ആദ്യ കോമെമ്മറേറ്റീവ് 10 പൈസ നാണയം ഏത് ?
Ans: Planned Families: Food for all(1974)

🌹  'ഗാന്ധിജി ജന്മ ശതാബ്ദി' ഒരു രൂപ നോട്ടിൽ ഒപ്പു വെച്ച RBI ഗവർണർ ?
Ans: IG പട്ടേൽ (1969)

🌹  'Marten' എന്ന ജീവിയുടെ പേരിൽ അറിയപെടുന്ന കറൻസിയുള്ള രാജ്യം ? കറൻസി ഏത് ?
Ans: ക്രൊയേഷ്യ , kuna

🌹 Bastille day ഏത് രാജ്യത്തിൻ്റെ ദേശീയ ദിനമാണ് ? ഏത് ദിവസമാണ് ഇത് ആഘോഷിക്കുന്നത് ?
Ans: ഫ്രാൻസ് , July 14

🌹 ഇന്ത്യയിലെ ആദ്യ സുഗന്ധ സ്റ്റാമ്പ് ഏത് ? ഇറക്കിയ വർഷം ?
Ans: ചന്ദനം , 2006

🌹 ആദ്യ കോമെമ്മറേറ്റീവ് 20 പൈസ നാണയം ഏത് ?
Ans: മഹാത്മാ ഗാന്ധി (1969)

🌹  ഇംഗ്ലീഷ്, ദേവനാഗരി   ലിപികളിൽ '2' എന്ന് അക്കത്തിൽ എഴുതി പുറത്തിറക്കിയ നോട്ടിൽ ഒപ്പിട്ട ഗവർണർ ?
Ans: ബി രാമറാവു (1950)

🌹  'Dawn (പ്രഭാതം)' എന്ന് അർത്ഥം വരുന്ന കറൻസിയുള്ള രാജ്യം ? കറൻസി ഏത് ?
Ans: മലാവി & സാമ്പിയ. Kwacha

🌹 രൂപയുടെ ചിഹ്നം ₹ നിലവിൽ വന്നതെന്ന് ?
Ans: ജൂലൈ 15, 2010

🌹 ചോക്ലേറ്റിൻ്റെ രുചിയുള്ള സ്റ്റാമ്പ് ഇറക്കിയ രാജ്യം ?
Ans: ബെൽജിയം (2013)

🌹 ആദ്യ കോമെമ്മറേറ്റീവ് 25 പൈസ നാണയം ഏത് ? ഇറങ്ങിയ വർഷം ?
Ans: റൂറൽ വുമൺസ് എംപവർമെൻ്റ് (1980)

🌹  ആദ്യ 5 രൂപ നോട്ടിൽ എത്ര മാനുകളാണ് ഉള്ളത് ?
Ans: മൂന്ന് (1950)

🌹  നദിയുടെ പേരിൽ കറൻസിയുള്ള രാജ്യം ? കറൻസി ഏത് ?
Ans: അംഗോള, Kwanza (Zaire എന്നാൽ നദി. നദിയുടെ പേരാണ് Kwanza)

🌹 ലോക പാമ്പ് ദിനം എന്ന് ?  പാമ്പുകളുടെ 4 തരം സ്റ്റാമ്പ് ഇന്ത്യ പുറത്തിറക്കിയ വർഷം ?
Ans: ജൂലൈ 16 , 2003

🌹 അൾട്രാ വയലറ്റ് പ്രകാശത്തിൽ മാജിക് ചിഹ്നങ്ങൾ തെളിയുന്ന ഹാരി പോർട്ടർ സീരീസ് സ്റ്റാമ്പുകൾ ഇറക്കിയ രാജ്യം ?
Ans: ബ്രിട്ടൺ

🌹 ആദ്യ കോമെമ്മറേറ്റീവ് 50 പൈസ നാണയം ? ഇറങ്ങിയ വർഷം ?
Ans: ജവഹർലാൽ നെഹറു(1964 )

🌹  സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പത്ത് രൂപ നോട്ടിൽ എത്ര പ്രാദേശിക ഭാഷകളാണ്   ഉണ്ടായിരുന്നത് ?
Ans: 8 (1949)

🌹  ദക്ഷിണാഫ്രിക്കൻ കറൻസി ഏത് ? ഏത് സ്ഥലത്തിൻ്റെ പേരാണ് കറൻസിക്ക് നൽകിയത് ?
Ans: Rand , Witwatersrand

🌹 എന്നാണ് ഇൻ്റർനാഷനൽ ജസ്റ്റിസ്  ഡേ ?
Ans: ജൂലൈ 17

🌹 കുരിശിൻ്റെ വഴിയിലെ 14 സ്ഥലങ്ങൾ ചിത്രീകരിക്കുന്ന ഈസ്റ്റർ സ്റ്റാമ്പുകൾ ഇറക്കിയ രാജ്യം ?
Ans: നിക്കരാഗ്വെ ( 1975)/ ബെലീസ് (1988)

🌹 ആദ്യ കോമെമ്മറേറ്റീവ് ഒരു രൂപ നാണയ ഏത് ? ഇറങ്ങിയ വർഷം ?
Ans: ജവഹർലാൽ നെഹ്റു  ,1964

🌹  സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഇരുപത് രൂപ നോട്ടിൽ എത്ര പ്രാദേശിക ഭാഷകളാണ് ഉണ്ടായിരുന്നത് ?
Ans: 13 ( 1972)

🌹  'ജനങ്ങളുടെ കറൻസി' എന്ന് അർത്ഥം വരുന്ന കറൻസിയുള്ള രാജ്യം ? കറൻസി എത് ?
Ans: Renminbi ,ചൈന

🌹 നെൽസൺ മണ്ടേല  സ്റ്റാമ്പ് ഇന്ത്യ ഇറക്കിയ വർഷം ?
Ans: 2018

🌹 മരം കൊണ്ട് നിർമ്മിച്ച ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
Ans: സ്വിറ്റ്സർലൻ്റ് (2004)

🌹 ആദ്യ കോമെമ്മറേറ്റീവ് 2 രൂപ നാണയം ഏത് ? ഇറങ്ങിയ വർഷം ?
Ans: ഏഷ്യൻ ഗെയിംസ്, 1982

🌹  സ്വതന്ത്ര ഇന്ത്യയിലെ ആദ്യ 50 രൂപ നോട്ടിലെ പ്രധാനപ്പെട്ട തെറ്റ് എന്താണ് ?
Ans: പാർലമെൻറ് മന്ദിരത്തിന് മുകളിലെ കൊടിമരത്തിൽ പതാക ഇല്ല.

🌹  'മഴ' എന്നർത്ഥം വരുന്ന കറൻസിയുള്ള രാജ്യം ? കറൻസി ഏത് ?
Ans: ബോട്സ്വാന , Pula

🌹 ജൂലൈ 19 ന് അന്തരിച്ച, തിരുവിതാംകൂറിൻ്റെ അവസാനത്തെ ഭരണാധികാരി ആര് ? അദ്ദേഹത്തിൻ്റെ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?
Ans: ചിത്തിര തിരുനാൾ ബാലരാമവർമമ , 1991

🌹 ഇന്ത്യയിലെ ആദ്യ ശിശുദിന സ്റ്റാമ്പിലെ 'ബനാന ബോയ്' എന്നറിയപ്പെട്ട കുട്ടിയുടെ പേര് ?
Ans: ശേഖർ ബോക്കർ

🌹 ആദ്യ കോമെമ്മറേറ്റീവ് 5 രൂപ നാണയം ഏത് ? ഇറങ്ങിയ വർഷം ?
Ans: ഇന്ദിരാഗാന്ധി ,1985

🌹  കൊച്ചി ഹെഡ് പോസ്റ്റ് ഓഫീസിലെ പിക്റ്റോറിയൽ ക്യാൻസലേഷൻ ചിത്രം ഏത് ?
Ans: ചീനവല

🌹  ആദ്യ 500 രൂപ കോമെമ്മറേറ്റീവ് നാണയം ഏത് ? ഇറങ്ങിയ വർഷം ഏത് ?
Ans: 3rd India-Africa forum Summit, 2015

🌹 20 രൂപ ഗാന്ധി സീരീസ് നോട്ടിൽ ആദ്യമായി ഒപ്പുവെച്ച RBI ഗവർണർ ആര് ?
Ans: ബിമൽ ജലാൻ

🌹 ആഗസ്റ്റ് 21 ന് അന്തരിച്ച പ്രസിദ്ധ ഷഹനായി വാദകൻ ആര് ? അദ്ദേഹത്തിൻ്റെ സ്റ്റാമ്പ് ഇറക്കിയ വർഷങ്ങൾ ഏവ ?
Ans: ഉസ്താദ് ബിസ്മില്ല ഖാൻ, 2008 & 2016


🌹 ആഗസ്റ്റ് 21 അന്തരിച്ച, നോബൽ സമ്മാന ജേതാവായ പ്രസിദ്ധ ശാസ്ത്രജ്ഞൻ ആര് ? അദ്ദേഹത്തിൻ്റെ സ്റ്റാമ്പ് 2008 ൽ  പുറത്തിറക്കിയ രാജ്യം ഏത് ?
Ans: സുബ്രഹ്മണ്യം ചന്ദ്രശേഖർ , ഗയാന

🌹  തിരുവനന്തപുരം ഐ.എസ്.ആർ.ഒ. പിക്റ്റോറിയൽ ക്യാൻസലേഷൻ ചിത്രം ഏത് ?
Ans: റോക്കറ്റും തെങ്ങും

🌹  ആദ്യ 550 രൂപ കോമെമ്മറേറ്റീവ് നാണയം ഏത് ?
Ans: 550th Parkash Purab of Sri Guru Nanak Dev Ji



🌹 അന്ധർക്കുള്ള ബ്രെയിലി തിരിച്ചറിയൽ അടയാളം ഉള്ള 20 രൂപ നോട്ടിൽ ആദ്യമായി ഒപ്പിട്ട RBI ഗവർണർ ആര് ?
Ans: ബിമൽ ജലാൻ

🌹 ഗാന്ധിജി, ''നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്'' സ്ഥാപിച്ചത് എന്ന് ?
Ans: 1894, ആഗസ്റ്റ് 22


🌹 "മദ്രാസ് ദിനം" ആഘോഷിക്കുന്നതെന്ന് ?
Ans: ആഗസ്റ്റ് 22

🌹  പൊന്മുടിയിലെ പിക്റ്റോറിയൽ ക്യാൻസലേഷൻ ചിത്രം ഏത് ?
Ans: Hill resort

🌹  ആദ്യ 350 രൂപ കോമെമ്മറേറ്റീവ് നാണയം ഏത് ?
Ans: 350th Prakash Utsav of Sri Guru Gobind Singh Ji

🌹 50 രൂപ ഗാന്ധി സീരീസ് നോട്ടിൽ ആദ്യമായി ഒപ്പുവെച്ച RBI ഗവർണർ ആര് ?
Ans: ഡോ: സി. രംഗരാജൻ

🌹 ആഗസ്റ്റ് 23 ന് ജനിച്ച, 'ആന്ധ്രാ കേസരി' എന്നറിയപ്പെടുന്ന വ്യക്തി ആര് ? അദ്ദേഹത്തിൻ്റെ സ്റ്റാമ്പ് ഇറക്കിയ വർഷം ഏത് ഏത് ?
Ans: ടി. പ്രകാശം, 1972

🌹 അടിമക്കച്ചവടത്തെ അനുസ്മരിക്കുന്നതിനും അത് നിർത്തലാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നത് എന്ന് ?
Ans: ആഗസ്റ്റ് 23

🌹  മധൂർ പിക്ടോറിയൽ ക്യാൻസലേഷൻ ചിത്രം ഏത് ?
Ans: മധൂർ അനന്തേശ്വര വിനായക ക്ഷേത്രം

🌹  ആദ്യ 20 രൂപ നാണയം ഏത് ? ഇറങ്ങിയ വർഷം ?
Ans: Grow more food , 1973

🌹 ഗവർണറുടെ ഒപ്പ് ഹിന്ദിയിലും ഇംഗ്ലീഷിലും  അച്ചടിച്ച ആദ്യ 100 രൂപ നോട്ടിൽ ഒപ്പു വെച്ച RBI  ഗവർണർ ആര് ?
Ans: LK Jha

🌹 ആഗസ്റ്റ് 25 ന് ജനിച്ച കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ആര് ? അദ്ദേഹത്തിൻ്റെ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏത് ?
Ans: ചട്ടമ്പി സ്വാമികൾ , 2014

🌹 ആഗസ്റ്റ് 25 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന രാജ്യം ഏത് ? അതിൻ്റെ കറൻസി ഏത് ?
Ans: ഉറുഗ്വേ, ഉറുഗ്വേയൻ പെസോ

🌹  കോഴിക്കോട്  ഹെഡ് പോസ്റ്റ് ഓഫീസ് പിക്റ്റോറിയൽ ക്യാൻസലേഷൻ ചിത്രം ഏത് ?
Ans: തെയ്യം

🌹  ആദ്യ 50 രൂപ നാണയം ഏത് ? ഇറങ്ങിയ വർഷം ?
Ans: Planned families- Food for all, 1974

🌹 ആദ്യ സ്റ്റാർ ( *) സീരീസ്  100 രൂപ നോട്ടിൽ ഒപ്പുവെച്ച RBI ഗവർണർ ആര് ? ഏത് വർഷം ?
Ans: ഡി. സുബ്ബറാവു, 2009

🌹 ആഗസ്റ്റ് 26 ന് ജനിച്ച, നോബൽ സമ്മാന ജേതാവായ ലോക പ്രശസ്ത  ക്രൈസ്തവ സന്യാസിനി ആര് ?അവരുടെ സ്റ്റാമ്പ് ആദ്യമായി പുറത്തിറക്കിയ വർഷം ഏത് ?
Ans: മദർ തെരേസ, 1980


🌹 ആഗസ്റ്റ് 26 ന് അന്തരിച്ച, സേവാദൾ സ്ഥാപക നേതാവ് ആര് ? അദ്ദേഹത്തിൻ്റെ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏത് ?
Ans: നാരായണ സുബ്ബറാവു ഹർദികർ, 1989