SPEECH COMPETITION

മലയാളി ഭാഷയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ജനു.26 ന് റിപ്പബ്ലിക് ദിനത്തിൽ MC ഗ്രൂപ്പുകളിലേയും സർഗസൗഹൃദം ഗ്രൂപ്പിലേയും അംഗങ്ങൾക്കുവേണ്ടി പ്രസംഗ മത്സരം സംഘടിപ്പിച്ചു.



മത്സരത്തിന്‍റെ വിഷയം...
"സ്വതന്ത്ര ഭാരതം  എൻ്റെ ദൃഷ്ടിയിൽ"



മത്സരത്തിൻ്റെ നിബന്ധനകൾ :

 🎤 മലയാളി കലക്ടേർസ്, സർഗസൗഹൃദം ഗ്രൂപ്പുകളിലെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം.

🎤 ഒരു വിഷയം ആസ്പദമാക്കി ഗ്രൂപ്പിൽ 2 മിനിട്ട് സംസാരിക്കുക എന്നതാണ് മത്സരം.

🎤 90 സെക്കൻ്റിൽ കുറയാത്ത വോയ്സ് ആയിരിക്കണം. എന്നാൽ, 180 സെക്കൻ്റിൽ കൂടാനും പാടില്ല.

🎤 ജനുവരി 26 വൈകുന്നേരം 8:00 നും 8:10 നും ഇടയിൽ ലഭിക്കുന്ന വോയ്സുകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.

🎤 കുടുംബാംഗങ്ങൾക്കും സ്പോട്ട് വോയ്സിലൂടെ പങ്കെടുക്കാം. ഫോർവേഡ് വോയ്സുകൾ പരിഗണിക്കുന്നതല്ല.

🎤 അഡ്മിൻസ്, ജഡ്ജസ്, സമ്മനാർമായ വിഷയം  അയച്ചയാൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല.

🎤 വിഷയം ജനുവരി 26 വൈകുന്നേരം 7:50 ന് നാല് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുന്നതാണ്.


മത്സരത്തിൻ്റെ വിധികർത്താക്കൾ

സുഹ് പടിപ്പുര

മലപ്പുറം ഇരിങ്ങാട്ടിരി സ്വദേശി. പ്രശസ്ത കവയത്രിയും കാളികാവ് അടയ്ക്കാക്കുണ്ട് ക്രസന്റ് H.S സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയുമാണ്.

മലപ്പുറം ന്യുമിസ്മാറ്റിക് സൊസൈറ്റി മെമ്പറാണ്. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. രണ്ട് കവിത സമാഹാരങ്ങൾ പുറത്തിറക്കി.

അവാർഡുകൾ:

2017 ൽ M.N.കാവ്യ പുരസ്‌കാരം, വിദ്യാരംഗം സംസ്ഥാനതല കവിത പുരസ്കാരം, 2019 ൽ N.H.R.F. പുരസ്ക്കാരം, AKSTU സംസ്ഥാന തല കവിത പുരസ്കാരം, ജില്ലാതല കവിത മത്സരത്തിൽ ഒന്നാം സ്ഥാനം എന്നിവ കരസ്തമാക്കിയിട്ടുണ്ട്.



സി.അരവിന്ദാക്ഷൻ

ഇരുമ്പൂഴി സ്വദേശി. മലപ്പുറത്തെ പ്രമുഖ പുരാവസ്തു ഗവേഷകരിൽ ഒരാളും, ഹസ്താക്ഷര വിദഗ്ദനുമാണ്. നിലവിൽ മലപ്പുറം ന്യുമിസ്മാറ്റിക് സൊസൈറ്റി ജോ.സെക്രട്ടറി സ്ഥാനം വഹിക്കുന്നു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോട്ടക്കൽ ഗവ. വനിത പോളിടെക്നിക്കിലാണ് ജോലിചെയ്യുന്നത്.


 പ്രൊഫസർ ഷാജിദ്

മലപ്പുറം വളാഞ്ചേരി സ്വദേശി. 20 വർഷത്തോളമായി അധ്യാപകനായി സേവനം. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്ക്കൂൾ, M.E.S.H.S.S ഇരിമ്പിളിയം, കേളപ്പൻ മെമ്മോറിയൽ ഗവർമെണ്ട് ഹയർ സെക്കണ്ടറി സ്കൂൾ തവനൂർ, MES KVM കോളേജ് വളാഞ്ചേരി എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.. ഇപ്പോൾ മണ്ണാർകാട് MES കല്ലടി കോളേജിലെ മലയാളം വിഭാഗം മേധാവിയാണ്.

പുരാവസ്തു ശേഖരണവും ഗവേഷണവും വർഷങ്ങളായി തുടരുന്നു.

മലയാളി കലക്ടേഴ്സ് സംഘടിപ്പിച്ച സമന്വയം -2018 ൻ്റെ ചീഫ് കോർഡിനേറ്ററായിരുന്നു.  തിരൂർ NAPS ൻ്റെ എക്സിക്യൂട്ടീവ് മെമ്പറാണ്.








 First price
Sanjay AS   Kannur

മെഡിക്കൽ റപ്പ് ആയി ജോലിചെയ്യുന്നു. 28 വർഷങ്ങളായി സ്റ്റാമ്പ് ശേഖരണം ഹോബിയായി തുടരുന്നു. 2019 ലെ കേരപെക്സിൽ silverbronze medal നേടിയിട്ടുണ്ട്.

Kannur philatelic club ലൈഫ് മെമ്പറാണ്.

SECOND price
Muhamed MV Kondotty

ജോലി ആധാരം എഴുത്ത്. മലപ്പുറം, കോഴിക്കോട്, കൊല്ലം ന്യുമിസ്മാറ്റിക് സൊസൈറ്റികൾ, ബോംബെ ICCG, SNS ക്ലബ്ബുകൾ എന്നിവയിൽ മെമ്പറാണ്.

ആധാരമെഴുത്ത് സംഘടനയുടെ മലപ്പുറം ജില്ല പ്രവർത്തക സമിതി അംഗമായി പ്രവർത്തിക്കുന്നു.

THIRD price
Rajeevan Kanhangad

പ്രൈവറ്റ് കമ്പനിയിൽ എൻജിനീയറായി സേവനമനുഷ്ഠിക്കുന്നു. 
കുടുംബത്തോടൊപ്പം മുംബെയിൽ. സ്റ്റാമ്പ്, തീപ്പെട്ടി ചിത്ര ശേഖരണം, വായന, പൂന്തോട്ട പരിപാലനം എന്നിവയാണ് ഹോബി. ചരിത്രത്തിലും, ക്വിസ് പ്രോഗ്രാമിലും താൽപര്യം.
.




മത്സരത്തിൽ പങ്കെടുത്തവരുടെ പ്രസംഗത്തിൻ്റെ വിലയിരുത്തലുകൾ

ഇടതടവില്ലാത്ത ഭാഷണ ചാതുരി, വിഷയത്തോട് പരമാവധി നീതി പുലർത്തൽ, അന്യവിഷയങ്ങളും ഭാഷകളും കടന്നുവരാതെ ശ്രദ്ധിച്ച വോയ്സുകൾ എന്നിവ പരിഗണിച്ചാണ് ഫലം നിർണ്ണയിച്ചത്.

സമയം കൃത്യമായി പാലിച്ചവരെ മുൻഗണനാ ക്രമത്തിൽ പരിഗണിച്ചു. ചടുലമായ ഭാഷയിൽ ഒഴുക്കോടെ സംസാരിച്ചെങ്കിലും രാജ്യത്തെപ്പറ്റിയുള്ള നെഗറ്റീവ് കമൻ്റുകൾ അമിതമായി ഉപയോഗിച്ചതും അനുവദിച്ച സമയപരിധി ലംഘിച്ചതും ചില പ്രസംഗകരെ പുറകോട്ടടിച്ചു. 

എങ്കിലും വളരെ പക്വമായ രീതിയിൽ വിഷയം അവതരിപ്പിച്ച്  ഹരിദാസ് പെരിന്തൽമണ്ണ മികച്ച പ്രകടനം  കാഴ്ചവെച്ചതായി ജൂറി പരാമർശിച്ചു.

വിഷയം ഉൾക്കാഴ്ചയോടെ സമര്‍ത്ഥമായി അവതരിപ്പിച്ച ശ്രേയ ജയരാജ് ചേന്ദമംഗലം (STD lV), റെജ ഫാത്വിമ രാമപുരം (STD Vll), ഷബ്ന ഷെറിൻ തിരൂർക്കാട് (Plus 2) എന്നീ വിദ്യാർത്ഥിനികളുടെ പ്രകടനം പ്രത്യേക ശ്രദ്ധയാകർഷിച്ചു.

അജിത് എടവണ്ണ, റഷീദ് MV വട്ടപ്പോയിൽ, MT ജോൺ ആലപ്പുഴ എന്നിവർ  സർഗാത്മകമായി സംസാരിച്ചെങ്കിലും വിഷയത്തോട് ബന്ധപ്പെടുത്തി സംസാരിക്കാനായില്ല. മൊയ്തുട്ടി കാച്ചിനിക്കാട്, ഫസൽ മൂന്നിയൂർ, തസ്‌വീർ തലശ്ശേരി, പി.മമ്മു കോട്ടുമല എന്നിവരുടെ പ്രസംഗത്തിൽ ഇന്നിൻ്റെ വൈകാരികത പ്രകടമായിരുന്നു.

സിദ്ധീഖ് നീരോൽപ്പലം, സജീദ് കണ്ണൂർ, സലീന കെ.പി,  പ്രമോദ് മണ്ണിൽതൊടി എന്നിവർ വിഷയാധിഷ്ടിതമായി സംസാരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇവരുടെ ശബ്ദമാധുരി പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നവയായിരുന്നു.

പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ

Return to Competitions homepage