സ്റ്റാമ്പുകളിലെ പിശകുകൾ

Prepared by  NISHAD KakKanad
Page 1, Page 2, Page 3

📮📮📮📮📮📮📮📮📮    151    📮📮📮📮📮📮📮📮📮 


Hungary പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?




ഉത്തരം: 2, 4- ബോബ്സ്ലീഗുകൾക്കായി ബോബ്സ്ലീ മത്സരങ്ങളുണ്ട്, പക്ഷേ ഇവിടെ ചിത്രീകരിച്ചിരിക്കുന്നതുപോലെ 3- ബോബുകൾക്കായി മത്സരമില്ല


📮📮📮📮📮📮📮📮📮    152    📮📮📮📮📮📮📮📮📮 

ECUADOR പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ഡോ.ആൽബർട്ട് ഷ്വൈറ്റ്സർ ന് 1954 അല്ല, 1952 ലാണ് നോബൽ സമ്മാനം ലഭിച്ചത്.

📮📮📮📮📮📮📮📮📮    153    📮📮📮📮📮📮📮📮📮 

Sharjah പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റു ചെയ്യുമല്ലോ?


ഉത്തരം: യൂണിയൻ ജാക്കിന്റെ ഡയഗണൽ ക്രോസിൽ വെളുത്തതും, ചുവപ്പു വരകളും തെറ്റായി ചിത്രീകരിച്ചിരിക്കുന്നു.

📮📮📮📮📮📮📮📮📮    154    📮📮📮📮📮📮📮📮📮 

DJIBOUTI പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?



ഉത്തരം: വിജയികളെ ബഹുമാനിക്കാനുള്ള വിചിത്രമായ മാർഗം: രണ്ടാം സ്ഥാനത്തിന് പകരം ഏഴാം സ്ഥാനം.

📮📮📮📮📮📮📮📮📮    155    📮📮📮📮📮📮📮📮📮 

Swedenപുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ...


ഉത്തരം: ഗ്രീക്ക് കുതിരസവാരിക്കാരനെ സ്റ്റാംപിൽ ചിത്രീകരിച്ചിരിക്കുന്നു. കടിഞ്ഞാണും,foot rest ഇല്ല, കുതിരയുടെ ഒരു കാലും സവാരിക്ക് യോജിച്ചതല്ല.


📮📮📮📮📮📮📮📮📮    156    📮📮📮📮📮📮📮📮📮 

DOMINICA പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ഈ പെയിന്റിംഗ് നിർമ്മിച്ചത് 'റൂബൻസ' അല്ല, സെബാസ്റ്റ്യാനോ ഡെൽ പിയോംബോയാണ്

📮📮📮📮📮📮📮📮📮    157    📮📮📮📮📮📮📮📮📮 

Republic central Africa പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ഈ പെയിന്റിംഗ് നിർമ്മിച്ചത് 'റൂബൻസ' അല്ല, സെബാസ്റ്റ്യാനോ ഡെൽ പിയോംബോയാണ്.

📮📮📮📮📮📮📮📮📮    158    📮📮📮📮📮📮📮📮📮 

China പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: 8 Fen സ്റ്റാമ്പിൽ മൂന്ന് പിൻകാലുകളും, ഒരു മുൻകാലുമുള്ള കുതിരയെ ചിത്രീകരിച്ചിരിക്കുന്നു.

📮📮📮📮📮📮📮📮📮    159    📮📮📮📮📮📮📮📮📮 

Sweaden പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റു ചെയ്യുമല്ലോ?


ഉത്തരം: മൂന്ന് കുതിരകൾക്ക് 12 കാലുകൾ കാണണം പകരം പതിനൊന്ന് കാലുകൾ മാത്രം.


📮📮📮📮📮📮📮📮📮    160    📮📮📮📮📮📮📮📮📮 

Maldives island പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ഒളിമ്പിക് വളയങ്ങൾ തലകീഴായി ചിത്രീകരിച്ചിരിക്കുന്നു

📮📮📮📮📮📮📮📮📮    161    📮📮📮📮📮📮📮📮📮 

GERMAN DEMOCRATIC REPUBLIC പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ഈ മനുഷ്യൻ സമാനമായ രണ്ട് ഇടത് ഷൂ ധരിച്ചതായി സ്റ്റാമ്പിൽ ചിത്രീകരിച്ചിരിയ്ക്കുന്നു


📮📮📮📮📮📮📮📮📮    162   📮📮📮📮📮📮📮📮📮 

TurksandCaicosIslandsപുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: രാജ്ഞിയുടെ 90-ാം ജന്മദിനം.50 സെൻറ് സ്റ്റാമ്പിൽ ജോർജ്ജ് ആറാമൻ രാജാവിനെ ചിത്രീകരിക്കുന്നു, എന്നാൽ അടിക്കുറിപ്പ് "ജോർജ്ജ് നാലാമൻ" എന്ന് ചേർത്തിരിയ്ക്കുന്നു.

📮📮📮📮📮📮📮📮📮    163   📮📮📮📮📮📮📮📮📮 

Yemen പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ...


ഉത്തരം: 1972 മ്യൂണിക് നടന്ന സമ്മർ ഒളിമ്പിക്  ഗെയിംസിൽ സ്കീ ജമ്പിംഗ് ചിത്രീകരിച്ചിരിയ്ക്കുന്നു. വേനൽക്കാല ഒളിമ്പിക്സിൽ  സ്കീ ജമ്പിംഗ് ഉണ്ടാകാറില്ല.


📮📮📮📮📮📮📮📮📮    164   📮📮📮📮📮📮📮📮📮 

GERMAN DEMOCRATIC REPUBLIC പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: Hurdles race -ന് അനുയോജ്യമായ വസ്‌ത്രമല്ല ഈ സ്ത്രീകൾ ധരിച്ചിരിക്കുന്നത്. കൂടാതെ ചെസ്റ്റ് നമ്പർ കാണുന്നുമില്ല.


📮📮📮📮📮📮📮📮📮    165   📮📮📮📮📮📮📮📮📮 

GERMANY പുറത്തിറക്കിയ ഈസ്റ്റാംപിൽഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: 30 + 15-പിഫെനിഗ് സെമി-പോസ്റ്റൽ സ്റ്റാമ്പിൽ ഒരു പക്ഷി വിൽപ്പനക്കാരനെ ചിത്രീകരിച്ചിരിക്കുന്നു, പക്ഷെ കൂട്ടിൽ നിന്ന് പക്ഷി പുറത്തായിരിക്കുന്നു


📮📮📮📮📮📮📮📮📮    166   📮📮📮📮📮📮📮📮📮 

IRAN പുറത്തിറക്കിയ ഈ സ്റ്റാംപിൽഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: റോമിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ അമ്പെയ്ത്ത് മത്സരം ഉണ്ടായിരുന്നില്ല. ഇനിഉണ്ടായിരുന്നെങ്കിൽതന്നെ അമ്പ് ഇല്ലാതെ എങ്ങനെ അമ്പെയ്യും

📮📮📮📮📮📮📮📮📮    167   📮📮📮📮📮📮📮📮📮 

India പുറത്തിറക്കിയ ഈ സ്റ്റാംപിൽഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ജനന വർഷം 1847 ആണ്.1837 അല്ല

📮📮📮📮📮📮📮📮📮    168   📮📮📮📮📮📮📮📮📮 

Afghanistan പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റു ചെയ്യുമല്ലോ?


ഉത്തരം: POSTES ന് പകരം POSSTES


📮📮📮📮📮📮📮📮📮    169   📮📮📮📮📮📮📮📮📮 

Uruguay പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ...


ഉത്തരം:  അമേരിക്കൻ പതാകയിലെ നീല ചതുരത്തിന് താഴെയുള്ള ആദ്യത്തെ വര വെളുത്തതാണ്, ചുവപ്പല്ല


📮📮📮📮📮📮📮📮📮    170   📮📮📮📮📮📮📮📮📮 

COOK ISLAND പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ക്യാപ്റ്റൻ ജെയിംസ് കുക്ക്, കുക്ക് ഐലൻ്റുകൾ കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി പുറത്തിറക്കിയ സ്റ്റാമ്പ്. 

എന്നാൽ ക്യാപ്റ്റൻ കുക്കിന് ദ്വീപിൽ കാല്കുത്താൻ കഴിഞ്ഞില്ല. ക്യാപ്റ്റൻ കുക്കിനെ നിവാസികൾ സ്വീകരിച്ചില്ല.മടങ്ങിപ്പോകേണ്ടിവന്നു


📮📮📮📮📮📮📮📮📮    171   📮📮📮📮📮📮📮📮📮 

St Kitts-Nevisപുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ?


ഉത്തരം:  ഒരു നൂറ്റാണ്ടിനുശേഷം കണ്ടുപിടിക്കപ്പെടുന്ന ഒരു മാഗ്നിഫയറിലൂടെ കൊളംബസ് അമേരിക്കൻ തീരത്തേക്ക് നോക്കുന്നു.

📮📮📮📮📮📮📮📮📮    172   📮📮📮📮📮📮📮📮📮 

Armenia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവകണ്ടെത്തി ഇവിടെ പോസ്റ്റു ചെയ്യുമല്ലോ?


ഉത്തരം:  2006 ജർമ്മനിയിൽ നടന്ന ഫിഫ ലോകകപ്പ് സോക്കർ ചാമ്പ്യൻഷിപ്പിന്റെ സ്മരണയ്ക്കായി 350-ഡ്രാം സ്റ്റാമ്പ് കാണിച്ചിരിക്കുന്നു. കാണിച്ചിരിക്കുന്ന പതാകകളിൽ ഗ്രീസ് ഉൾപ്പെടുന്നു, എന്നാൽ ഈ രാജ്യം ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നില്ല

📮📮📮📮📮📮📮📮📮    173   📮📮📮📮📮📮📮📮📮 

GRENADA GRENADINES പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: 

Wrong : GHANDI
Correct : GANDHI

📮📮📮📮📮📮📮📮📮    174   📮📮📮📮📮📮📮📮📮 

Barbuda പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  വില്യം ഒന്നാമന്റെ സമകാലിക ഛായാചിത്രമൊന്നും നിലവിലില്ല, അതിനാൽ സ്റ്റാമ്പ് രൂപകൽപ്പന ചെയ്ത കലാകാരൻ (ചാൾസ് മക് മിറാം) ജേതാവിനെ ചിത്രീകരിക്കുന്നതിന് സ്വയം ഒരു ഛായാചിത്രം വരച്ചതാകാം.

📮📮📮📮📮📮📮📮📮    175   📮📮📮📮📮📮📮📮📮 

German democratic republic പുറത്തിറക്കിയ ഈ സ്റ്റാംപിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  യഥാർത്ഥ സ്പുട്നിക് I ൻ്റെ ആന്റിനകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റാമ്പിലെ സ്പുട്നിക് I ൻ്റെ ആന്റിനകൾ വളരെ ചെറുതാണ്.

📮📮📮📮📮📮📮📮📮    176   📮📮📮📮📮📮📮📮📮 

Niger പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ?


ഉത്തരം:  48 നക്ഷത്രങ്ങളുള്ള ഒരു അമേരിക്കൻ പതാക ഈ ലോക്കോമോട്ടീവ് നിർമ്മിച്ച സമയവുമായി (1863), സ്റ്റാമ്പിന്റെ ഇഷ്യു തീയതിയുമായി (1975) പൊരുത്തപ്പെടുന്നില്ല.


📮📮📮📮📮📮📮📮📮    177   📮📮📮📮📮📮📮📮📮 

France പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ഈ എയർ മെയിൽ വിമാനത്തിന് വാല് കാണുന്നില്ല


📮📮📮📮📮📮📮📮📮    178   📮📮📮📮📮📮📮📮📮 

Austria പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  പ്രസിഡന്റ് അഡോൾഫ് ഷോർഫിന്റെ ജാക്കറ്റിന്റെ ഇടത് കോളർ കാണുന്നില്ല


📮📮📮📮📮📮📮📮📮    179   📮📮📮📮📮📮📮📮📮 

Germany പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  1, 2 പാതകളിൽ റണ്ണേഴ്സ് ഇല്ല, പക്ഷേ 3 ൽ 2 റണ്ണേഴ്സ്.

📮📮📮📮📮📮📮📮📮    180   📮📮📮📮📮📮📮📮📮 

Cuba പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ബെൽജിയൻ കോംഗോയിൽ ചെ ഗുവേരയുടെ താമസത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ സ്റ്റാമ്പ്.  മുൻ ഡിആർ കോംഗോയുടെ തലസ്ഥാനമായ കിൻഷാസ കാണിക്കുന്നതിന് പകരം ചെ ഗുവേര ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത മുൻ ഫ്രഞ്ച് കോളനിയായ മിഡിൽ കോംഗോയുടെ തലസ്ഥാനമായ ബ്രസാവില്ലെ കാണിച്ചിരിക്കുന്നു.

📮📮📮📮📮📮📮📮📮    181   📮📮📮📮📮📮📮📮📮 

Austria പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  
■ ഓസ്ട്രിയൻ വിമാനങ്ങൾക്ക് കമ്പനി രജിസ്ട്രേഷൻ നമ്പറുകളോടൊപ്പം 'A' ലെറ്റർ ചേർക്കാറില്ല.

■  ഓസ്ട്രിയൻ വിമാനങ്ങളുടെ മൂക്കിന് മൂന്ന് ലൈനുകളും ഇല്ല

■ ഓസ്ട്രിയൻ വിമാനക്കമ്പനികൾ ഇതുവരെ ഡിസി 8 വിമാനങ്ങൾസ്വന്തമാക്കിയിട്ടില്ല.
[അമേരിക്കൻ ഡഗ്ലസ് (Douglas) എയർക്രാഫ്റ്റ് കമ്പനി നിർമ്മിച്ച ഇടുങ്ങിയ ബോഡി വിമാനമാണ് ഡഗ്ലസ് ഡിസി -8]

📮📮📮📮📮📮📮📮📮    182   📮📮📮📮📮📮📮📮📮 

Nyasaland പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റു ചെയ്യുമല്ലോ?


ഉത്തരം:  പിന്നിൽ സൂര്യൻ ഉള്ളതിനാൽ പുലിയുടെ കാലുകൾക്ക് താഴെ ഒരു നിഴൽ ഉചിതമായിരിക്കും.


📮📮📮📮📮📮📮📮📮    183   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ശ്രദ്ധാപൂർവ്വം നോക്കൂ, ചന്ദ്രൻ കപ്പലിന്റെ കയറിൽ കുടുങ്ങിക്കിടക്കുന്നത്  കാണാം. ആകാശത്ത് വിരാചിക്കുന്ന ചന്ദ്രൻ ഒരിക്കലും ഭൂമിയിലുള്ള കപ്പലിൻ്റെ കയറിൽ ചുറ്റിപ്പിണഞ്ഞ് കിടക്കില്ല.


📮📮📮📮📮📮📮📮📮    184   📮📮📮📮📮📮📮📮📮 

Pakistan പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ?


ഉത്തരം: ഡാഫോഡിൽസ് പുഷ്പതിന് 6 ഇതളുകളാണുള്ളത്, 5 അല്ല 


📮📮📮📮📮📮📮📮📮    184   📮📮📮📮📮📮📮📮📮 

Nikaraqua  പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റു ചെയ്യുമല്ലോ?


ഉത്തരം:  മീൻപിടുത്തം ഒരു ഒളിമ്പിക് മത്സര ഇനമല്ല

📮📮📮📮📮📮📮📮📮    185   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ഈ മുദ്രയിൽ എഴുതിയ MISSISSIPPI -യിൽ ഒരു ''S'' കാണുന്നില്ല.
■ഈ പിശക് ശ്രദ്ധാപൂർവ്വം പകർത്തുകയല്ലാതെ സ്റ്റാമ്പിന്റെ ഡിസൈനർക്ക് മറ്റ് മാർഗമില്ല.

📮📮📮📮📮📮📮📮📮    186   📮📮📮📮📮📮📮📮📮 

Luxemberg പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റു ചെയ്യുമല്ലോ?


ഉത്തരം:  ഡച്ച്, ലക്സംബർഗ് പതാകകളിലെ നീല നിറം സമാനമല്ല.


📮📮📮📮📮📮📮📮📮    187   📮📮📮📮📮📮📮📮📮 

Fujeira പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ലോകപ്രശസ്ത പിയാനോ വിദ്വാൻ ബീഥോവൻ (1770 - 1827) ജീവിച്ചിരുന്ന കാലഘട്ടത്തിൽ നിലവിലില്ലായിരുന്ന ഒരു ആധുനിക സംഗീതോപകരണമാണിത്.


📮📮📮📮📮📮📮📮📮    188   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ബ്രിട്ടീഷ് കൊളംബിയയെ കനേഡിയയുമായി  ബന്ധിപ്പിക്കുന്ന 1500 മൈൽ ദൂരമുള്ള അലാസ്ക ഹൈവേയുടെ അമ്പതാം വാർഷികത്തിന്  പുറത്തിറക്കിയ സ്റ്റാമ്പ്. യഥാർത്ഥ ഫോട്ടോയുമായി താരതമ്യപ്പെടുത്തുമ്പോൾ, റോഡ് വളഞ്ഞ്പുളഞ്ഞ് കിടക്കുന്നു.


📮📮📮📮📮📮📮📮📮    189   📮📮📮📮📮📮📮📮📮 

Ajman പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ...


ഉത്തരം:  അമേരിക്കൻ പതാകയിൽ നക്ഷത്രങ്ങൾക്ക് പകരം വെളുത്ത വൃത്തങ്ങളാൽ ചിത്രീകരിച്ചിരിക്കുന്നു.



📮📮📮📮📮📮📮📮📮    189   📮📮📮📮📮📮📮📮📮 

Jersey പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  മൂന്ന് റോവറുകളുള്ള ഒളിമ്പിക് മത്സരങ്ങൾ നിലവിലില്ല

📮📮📮📮📮📮📮📮📮    190   📮📮📮📮📮📮📮📮📮 

Jersey പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ചലച്ചിത്രങ്ങളുടെ ആദ്യ പ്രൊജക്ഷൻ 1894 ൽ അമേരിക്കയിലല്ല, 1895 ൽ ഫ്രാൻസിലാണ് നടന്നത്

📮📮📮📮📮📮📮📮📮    191   📮📮📮📮📮📮📮📮📮 

DOMINICA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  കൈ കഴുകുന്ന പീലാത്തോസ്' പെയിന്റിംഗ് സൂചിപ്പിച്ചതുപോലെ റെംബ്രാന്റ് വരച്ചിട്ടില്ല, ചിത്രകാരൻ അജ്ഞാതനാണ്.


📮📮📮📮📮📮📮📮📮    192   📮📮📮📮📮📮📮📮📮 

Libiria പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റുമല്ലോ?


ഉത്തരം:  ലൈബീരിയയേക്കാൾ 100 മടങ്ങ് വലുതാണ് യു‌എസ്‌എ, പക്ഷേ സ്റ്റാമ്പിൽ ഏതാണ്ട് സമാന വലുപ്പം


📮📮📮📮📮📮📮📮📮    193   📮📮📮📮📮📮📮📮📮 

NewZealand  പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  
■ രണ്ട് മാലാഖമാർക്ക് ഒരു ചിറക് വീതം ഉള്ളു.
■  "H" ഇല്ലാത്ത CHRISTMAS


📮📮📮📮📮📮📮📮📮    194   📮📮📮📮📮📮📮📮📮 

Mongolia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റു ചെയ്യുമല്ലോ?


ഉത്തരം:  കൈത്തണ്ട കാണുന്നില്ല


📮📮📮📮📮📮📮📮📮    195   📮📮📮📮📮📮📮📮📮 

GUINEA BISSAU പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  അക്കാലത്ത് നിലവിലില്ലാത്ത പശ്ചിമ ജർമ്മനിയുടെ പതാകയുമായി 1936 ലെ ഗെയിംസിന്റെ അനുസ്മരണം.


📮📮📮📮📮📮📮📮📮    196   📮📮📮📮📮📮📮📮📮 

France പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ▪️ കോൺകോർഡ് വിമാനത്തിന്റെ ആദ്യ പറക്കൽ 1969 മാർച്ച് 2 ന് ആയിരുന്നു. മെയ് 2ന് അല്ല.

▪️ കോൺകോർഡിന്റെ മൂക്ക് തെറ്റായ ചിത്രീകരണം


📮📮📮📮📮📮📮📮📮    197   📮📮📮📮📮📮📮📮📮 

Ajman പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  
■ അമേരിക്കൻ പതാകയിൽ നക്ഷത്രങ്ങൾക്ക് പകരം വൃത്തങ്ങളാണ് ചേർത്തിരിക്കുന്നത്.
■ അവയുടെ എണ്ണത്തിലും കുറവുണ്ട്.


📮📮📮📮📮📮📮📮📮    198   📮📮📮📮📮📮📮📮📮 

German democratic republic പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  വലതുവശത്തുള്ള റൈഫിൾമാന്, നെഞ്ചിൽ നമ്പറുകൾ കാണുന്നില്ല

📮📮📮📮📮📮📮📮📮    199   📮📮📮📮📮📮📮📮📮 

Grenada പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  നോർവേയിൽ നടന്ന 1975 ലെ സ്ക്കൗട്ട് ജാംബോറിയ്ക്കായിപുറത്തിറക്കിയതാണ് ഈ സ്റ്റാമ്പ് .മുയൽ തലയുള്ള ഇത്തരം ഭീമാകാരമായ ചുവന്ന അണ്ണാൻ നോർവേയിൽ നിലവിലില്ല.


📮📮📮📮📮📮📮📮📮    200   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  1777 ൽ മാർക്വിസ് ലഫായെറ്റ് അമേരിക്കയിലെത്തിയതിനെ അനുസ്മരിപ്പിക്കുന്ന സ്റ്റാമ്പിൽ 1777 ലെ പതാകക്ക് പകരം  1952 ലെ പതാകകൾ ചിത്രീകരിച്ചിരിക്കുന്നു.


📮📮📮📮📮📮📮📮📮    201   📮📮📮📮📮📮📮📮📮 

France പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ■ ഈ സ്റ്റാമ്പിന്റെ ഡിസൈനർ‌ സൈക്കിൾ‌ എങ്ങനെയാണ്‌ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് വ്യക്തമല്ല.
■ ഷൂവെങ്കിലും മുഴുവനായി വരക്കാമായിരുന്നു.


📮📮📮📮📮📮📮📮📮    202   📮📮📮📮📮📮📮📮📮 

DOMINICA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  നീല ചതുരത്തിന് ചുവടെ ആറിന് പകരം ഏഴ് വരകളുണ്ട്.


📮📮📮📮📮📮📮📮📮    203   📮📮📮📮📮📮📮📮📮 

Cayman islands പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ടെലിഫോൺ റീസീവറിൽ നിന്നുള്ള വയറ് ദൃശ്യമല്ല.


📮📮📮📮📮📮📮📮📮    204   📮📮📮📮📮📮📮📮📮 

Togolaise പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റുചെയ്യുമല്ലോ?


ഉത്തരം:  ചന്ദ്രനിലെ അന്തരീക്ഷത്തിൽ ഓക്സിജനില്ല, അതിനാൽ ലാൻഡിംഗ് പ്രക്രിയയിൽ ഇത് പോലൊരു കഠിനമായ തീജ്വാല സാധ്യമല്ല

📮📮📮📮📮📮📮📮📮    205   📮📮📮📮📮📮📮📮📮 

France പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  രണ്ട് വശത്തും ചക്രം ഇല്ലെങ്കിൽ ഒരു വാഹനത്തിന് സുഖമമായി ചലിക്കാൻ സാധ്യമല്ല

📮📮📮📮📮📮📮📮📮    206   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  13-ാം വിന്റർ ഒളിമ്പിക് ഗെയിംസിനെ അനുസ്മരിപ്പിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക 15 സെൻറ് സ്റ്റാമ്പിൽ ഒരു ഐസ് ഹോക്കി ഗോളിയെ  ചിത്രീകരിച്ചിരിക്കുന്നു.

 ▪️ ഗോൾപോസ്റ്റിന് വലയില്ല
▪️ ഒളിമ്പിക് വളയങ്ങൾക്ക് പകരം നക്ഷത്രങ്ങൾ


📮📮📮📮📮📮📮📮📮    207   📮📮📮📮📮📮📮📮📮 

Yugoslovia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റു ചെയ്യുമല്ലോ?


ഉത്തരം:  1956 ലെ സമ്മർ ഒളിമ്പിക് ഗെയിംസിൽ സ്ത്രീകൾക്കുള്ള ടേബിൾ ടെന്നീസ്  മത്സരം ഉണ്ടായിരുന്നില്ല

📮📮📮📮📮📮📮📮📮    208   📮📮📮📮📮📮📮📮📮 

Austria പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ■ 1934 പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഇദ്ധേഹത്തിന്റെ രണ്ട് ചെവികളും തലതിരിഞ്ഞാണ് അച്ചടിച്ചത്.
■ പിശക് ശരിയാക്കി പ്രിൻ്റ് ചെയ്ത ചിത്രം ഇതോടൊപ്പം ചേർക്കുന്നു

📮📮📮📮📮📮📮📮📮    209   📮📮📮📮📮📮📮📮📮 

Botswana പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  75–76 വർഷത്തെ  കാലയളവിൽ പ്രത്യക്ഷപ്പെടുന്നതും ഭൂമിയിൽ നിന്ന് ദൃശ്യമാകുന്നതുമായ ഒരേഒരു ഹ്രസ്വകാല വാൽ നക്ഷത്രമാണ് ഹാലി. എന്നാൽ, ഇവ മനസ്സ് മാറി യൂ-ടേൺ അടിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ 😄

📮📮📮📮📮📮📮📮📮    210   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  വൈറ്റ് ഹൗസിന്റെ ഇടതുവശത്തുള്ള മഗ്നോളിയ  മരങ്ങൾ പൂർണ്ണമായും വെട്ടിമാറ്റിയിരിക്കുന്നു. പോരാത്തതിന് രാജ്യത്തിൻ്റെ പേരും.
 



📮📮📮📮📮📮📮📮📮    211   📮📮📮📮📮📮📮📮📮 

Benin പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ചാൾസ് രാജകുമാരന്റെ ഹെയർസ്റ്റൈൽ സ്റ്റാമ്പിൽ ചിത്രീകരിച്ചത് വിപരീതമായാണ്

📮📮📮📮📮📮📮📮📮    212   📮📮📮📮📮📮📮📮📮 

Spain പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  കൊളംബസ് അമേരിക്കയിൽ എത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു പുരോഹിതനും ഉണ്ടായിരുന്നില്ല!

📮📮📮📮📮📮📮📮📮    213   📮📮📮📮📮📮📮📮📮 

Equatorialguineaപുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  തലതിരിഞ്ഞ നാസി-ക്രോസ് (blues swastika ) ചിത്രീകരിച്ചിരിക്കുന്നു

📮📮📮📮📮📮📮📮📮    214   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ഈ സൈക്കിളിന് ബ്രേക്കുകളും, വീൽക്കമ്പി (spokes)കളുമില്ല


📮📮📮📮📮📮📮📮📮    215   📮📮📮📮📮📮📮📮📮 

Fujeira പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  1952-ലെ ശീതകാല ഒളിമ്പിക് ഗെയിംസിന്  നോർവേയുടെ തലസ്ഥാനമായ ഓസ്ലോയാണ് ആതിഥേയത്വം വഹിച്ചത്, സ്വീഡനല്ല

📮📮📮📮📮📮📮📮📮    216   📮📮📮📮📮📮📮📮📮 

Egypt പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  പാൻ അറബ് ഗെയിമുകൾ എന്നതിനു പകരം ബാൻ അറബ് ഗെയിമുകൾ

📮📮📮📮📮📮📮📮📮    217   📮📮📮📮📮📮📮📮📮 

Zambia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:  ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് കൽക്കട്ടയിലല്ല. മുംബൈയിലാണ്

📮📮📮📮📮📮📮📮📮    218   📮📮📮📮📮📮📮📮📮 

Ugandaപുറത്തിറക്കിയ ഈ സ്റ്റാമ്പിൽഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ഈ ഉഗാണ്ടൻ സ്റ്റാമ്പിൽജർമ്മനിയുടെ 1851ലെ 9-ക്രൂസർ സ്റ്റാമ്പാണ് ചിത്രീകരിക്കുന്നത്.  ജർമ്മൻ സാമ്രാജ്യം 1871 ലാണ് നിലവിൽ വരുന്നത്. ജർമ്മനി എന്നതിന് പകരം അന്നത്തെ പേരായ 'ബാഡൻ' എന്നാണ് എഴുതേണ്ടിയിരുന്നത്.


📮📮📮📮📮📮📮📮📮    219   📮📮📮📮📮📮📮📮📮 

France പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   1968 ലെ ഗ്രെനോബിൾ ഒളിമ്പിക് ഗെയിംസിൽ, ജീൻ ക്ലോഡ് കില്ലി തന്റെ മൽസരങ്ങളിൽ വിജയിച്ചത് പതിനാലാം നമ്പർ ജഴ്സിയിലായിരുന്നു, 16 അല്ല.


📮📮📮📮📮📮📮📮📮    220   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   കുതിരകളുടെ എട്ട് കാലുകൾക്ക് പകരം ഏഴ് കാലുകൾ മാത്രം.


📮📮📮📮📮📮📮📮📮    221   📮📮📮📮📮📮📮📮📮 

Mexico പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   U.S. പ്രസിഡന്റ് കെന്നഡി, മെക്സിക്കൻ പ്രസിഡന്റ് Matthiasനേക്കാൾ ഉയരമുള്ളവനായിരുന്നു


📮📮📮📮📮📮📮📮📮    222   📮📮📮📮📮📮📮📮📮 

Germany പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   അസാധ്യം !! ഒരു കുതിരയ്ക്ക് ഒരേ സമയം ഒരേ വശത്തെ രണ്ട് കാലുകളിൽ നിൽക്കാൻ കഴിയില്ല

📮📮📮📮📮📮📮📮📮    223   📮📮📮📮📮📮📮📮📮 

France പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   കളിക്കാർ വസ്ത്രം ധരിച്ചിരിക്കുന്ന രീതി അനുസരിച്ച്, മൂന്ന് വ്യത്യസ്ത ടീമുകൾ പരസ്പരം കളിക്കുന്നതായി തോന്നുന്നു


📮📮📮📮📮📮📮📮📮    224   📮📮📮📮📮📮📮📮📮 

Gambia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   തീർച്ചയായും, മോട്ടോർ കാറുകളുടെ  ഉപജ്ഞാതാവ് LARL BENZ അല്ല; CARL BENZ ആണ്.

📮📮📮📮📮📮📮📮📮    225   📮📮📮📮📮📮📮📮📮 

France പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ബഹിരാകാശത്തേക്ക് ആദ്യത്തെ മനുഷ്യനെ  അയച്ച കാലത്ത് ക്ലോക്കുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ഡിജിറ്റൽ പ്രതീകങ്ങൾ നിലവിലില്ലായിരുന്നു.


📮📮📮📮📮📮📮📮📮    225   📮📮📮📮📮📮📮📮📮 

Jordan പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   വംശീയ വിവേചനത്തിനെതിരായ അന്താരാഷ്ട്ര വർഷത്തെ അടയാളപ്പെടുത്തുന്ന ജോർദാൻ സ്റ്റാമ്പിൽ, "KINGDOM''-ത്തിലേക്ക് ആവശ്യമില്ലാത്ത ഒരു ''I'' കടന്നുകൂടിയിരിക്കുന്നു

📮📮📮📮📮📮📮📮📮    226   📮📮📮📮📮📮📮📮📮 

Guadalupe പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?



ഉത്തരം:   രണ്ട് ഒട്ടകങ്ങൾക്ക് ഏഴ് കാലുകൾ മാത്രം തൂണ് പോലെ വരച്ച കാല് ആരുടേതാണെന്ന് പോലും വ്യക്തമല്ല


📮📮📮📮📮📮📮📮📮    227   📮📮📮📮📮📮📮📮📮 

Switzerland പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ഓരോ ടവറിലും 3 ജോഡി ട്രാൻസ്മിഷൻ വയറുകളും ഒരു ground വയറും (ആകെ 7 വീതം) ഉണ്ടായിരിക്കണം, അതിനാൽ രണ്ട് ജോഡികൾ തമ്മിലുള്ള വിടവിൽ 14 വയറുകൾ കാണണം, പക്ഷേ 11 എണ്ണം മാത്രമേയുള്ളൂ.


📮📮📮📮📮📮📮📮📮    228   📮📮📮📮📮📮📮📮📮 

St. Kitts പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ ഇറങ്ങിയതിന്റെ ഇരുപതാം വാർഷികം പ്രമാണിച്ച് പുറത്തിറക്കിയ സ്റ്റാമ്പിൽ; ദൗത്യം നിർത്തലാക്കുകയും, ചന്ദ്രനിൽ എത്താതിരിക്കുകയും ചെയ്ത APPOLLO-13 ചാന്ദ്ര റോവർ ചിത്രീകരിച്ചിരിക്കുന്നത് വിചിത്രമാണ്.

📮📮📮📮📮📮📮📮📮    229   📮📮📮📮📮📮📮📮📮 

German Democratic Republic പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ആദ്യകാല  വൈദ്യശാസ്ത്രത്തിന്റെ പിതാവ് അവിസെന്ന ജനിച്ചത് 980 ലാണ്, സ്റ്റാമ്പിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ 952 അല്ല.


📮📮📮📮📮📮📮📮📮    230   📮📮📮📮📮📮📮📮📮 

Namibia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   സിറിയ പുറത്തിറക്കിയ NAMIBIA ദിനത്തെ അനുസ്മരിപ്പിക്കുന്ന സ്റ്റാമ്പിൽ "നമ്പിയ" എന്ന് തെറ്റായി എഴുതിയിരിക്കുന്നു.


📮📮📮📮📮📮📮📮📮    231   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   പോസ്റ്റ്മാന്റെ കയ്യിലിരിക്കുന്ന എൻവലപ്പിലെ സ്റ്റാമ്പ് തെറ്റായ കോണിലാണ്.


📮📮📮📮📮📮📮📮📮    232   📮📮📮📮📮📮📮📮📮 

Germany പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   കണ്ണാടിയിലെ ചിത്രം തെറ്റായ ദിശയിലാണ് കാണുന്നത്.


📮📮📮📮📮📮📮📮📮    233   📮📮📮📮📮📮📮📮📮 

France പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   മരം, കൽക്കരി എന്നിവയിൽ നിന്ന് പുറന്തള്ളുന്ന വാതകം ഫ്രഞ്ച് ശാസ്ത്രജ്ഞനായ Lebon കണ്ടെത്തി.

 ഉയർന്ന താപനില കാരണം, ഇൗ ഉപകരണം ഗ്ലാസ് കൊണ്ടല്ല, ഫയർക്ലേ പാത്രങ്ങളാൽ നിർമ്മിച്ചതാണ്.


📮📮📮📮📮📮📮📮📮    234   📮📮📮📮📮📮📮📮📮 

Liberia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?

ഉത്തരം:   ലൈബീരിയ സിയറ ലിയോണിനേക്കാൾ വളരെ വലുതാണ്, പക്ഷേ സ്റ്റാമ്പിൽ അവയ്ക്ക് ഏതാണ്ട് ഒരേ വലുപ്പമുണ്ട്.



📮📮📮📮📮📮📮📮📮    235   📮📮📮📮📮📮📮📮📮 

Ghana പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   

▪️ 1988 ലെ ഒളിമ്പിക് ഗെയിംസ് മാരത്തോണിൽ 579-ാം നമ്പർ ജേഴ്സിയിലാണ് ഗാലിൻഡോ ബോർഡിൻ (Galindo Bordin) വിജയം നേടിയത്.
▪️ Starting blockകളിൽ നിന്ന് ഒരിക്കലും ഒരു മാരത്തൺ ആരംഭിക്കുന്നില്ല
▪️ നക്ഷത്രത്തിന്റെ കോണുകൾ മുകളിലെ ചുവപ്പിലും താഴെ പച്ചയിലും മുട്ടണം.


📮📮📮📮📮📮📮📮📮    236   📮📮📮📮📮📮📮📮📮 

Dominican republic പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെയും നെതർലൻഡിന്റെയും പതാകകൾ ചിത്രത്തിലുണ്ട്. എന്നാൽ,നെതർലാന്റ്സ് പതാകയുടെ മൂന്ന് വരകളും ഒരേ വീതി ആയിരിക്കണം.


📮📮📮📮📮📮📮📮📮    237   📮📮📮📮📮📮📮📮📮 

Egypt പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   1956 ൽ ഈജിപ്ഷ്യൻ റെയിൽ‌വേയുടെ നൂറാം വാർഷികം (1856-1956) ആഘോഷിക്കുന്നു, പക്ഷേ 1854 ൽ തലസ്ഥാനമായ കെയ്‌റോയ്ക്കും മെഡിറ്ററേനിയൻ തുറമുഖ നഗരമായ അലക്സാണ്ട്രിയക്കും ഇടയിൽ ഒരു റെയിൽ‌വേ ഉണ്ടായിരുന്നു എന്നകാര്യം മറന്നുപോയി.


📮📮📮📮📮📮📮📮📮    238   📮📮📮📮📮📮📮📮📮 

Canada പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   കനേഡിയൻ ഐക്യത്തിന്റെ പ്രതീകമായ മേപ്പിൾ മരത്തിന്റെ ഇലകൾ ഒരേ സ്ഥലത്ത് നിന്ന് മൂന്ന് ഇലകൾ വളരുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പ്രകൃതിയിൽ അത്തരമൊരു കാര്യം കേട്ടുകേൾവി ഇല്ല. മേപ്പിൾ ഇലകൾ ജോഡികളായാണ് കാണപ്പെടുക.


📮📮📮📮📮📮📮📮📮    239   📮📮📮📮📮📮📮📮📮 

Djibouti പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റു ചെയ്യുമല്ലോ?


ഉത്തരം:   ഒളിമ്പിക് വളയങ്ങളുടെ നിറങ്ങൾ ശരിയായി ചിത്രീകരിച്ചിട്ടില്ല.


📮📮📮📮📮📮📮📮📮    240   📮📮📮📮📮📮📮📮📮 

Mozambique പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ഒളിമ്പിക് ഗെയിമുകളിൽ ചെസ്സ് ഉൾപ്പെടുത്തിയിട്ടില്ല

📮📮📮📮📮📮📮📮📮    241   📮📮📮📮📮📮📮📮📮 

Fujeira പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ബ്രിട്ടൻ പതാകയുടെ തെറ്റായ  രൂപകല്പന.


📮📮📮📮📮📮📮📮📮    242   📮📮📮📮📮📮📮📮📮 

Burundi പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   നമുക്കറിയാവുന്നിടത്തോളം, സ്നോ- സ്കൂട്ടിംഗ് ഒരു ഒളിമ്പിക് കായിക വിനോദമല്ല.
📮📮📮📮📮📮📮📮📮    243   📮📮📮📮📮📮📮📮📮 

Greece പുറത്തിറക്കിയ ഈസ്റ്റാമ്പിൽഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ഇന്ത്യ, മെക്സിക്കോ, ടാൻസാനിയ എന്നിവയുടെ പതാകകൾ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു.



📮📮📮📮📮📮📮📮📮    244   📮📮📮📮📮📮📮📮📮 

Fujeira പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ബീഥോവൻ തന്റെ രചനകളിൽ കിന്നരം(Harp) ഉപയോഗിച്ചിരുന്നില്ല.


📮📮📮📮📮📮📮📮📮    245   📮📮📮📮📮📮📮📮📮 

Lesotho പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ലെസോതോയുടെ  സ്റ്റാമ്പിൽ, ഓസ്‌ട്രേലിയയിലെ "Sydney" യെ "Sidney" എന്ന് തെറ്റിച്ച് എഴുതിയിരിക്കുന്നു/


📮📮📮📮📮📮📮📮📮    246   📮📮📮📮📮📮📮📮📮 

Ireland പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   അയർലണ്ടിലെ ഡബ്ലിനിലെ പോസ്റ്റ് ബിൽഡിംഗിന് മുകളിലുള്ള പ്രതിമ ഇടത് കൈയ്യിൽ ജാവലിൻ പിടിച്ചിരിക്കുന്നു. ശരിക്കും വലതു കൈയ്യിൽ വേണം.


📮📮📮📮📮📮📮📮📮    247   📮📮📮📮📮📮📮📮📮 

Benin പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ആഫ്രിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ മഡഗാസ്കർ ദ്വീപിന്റെ സ്ഥാനം ശരിയല്ല.

📮📮📮📮📮📮📮📮📮    248   📮📮📮📮📮📮📮📮📮 

Burundi പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ?


ഉത്തരം:   ഈ ജിംനാസ്റ്റർ ഷൂ ധരിച്ചിട്ടില്ല.


📮📮📮📮📮📮📮📮📮    249   📮📮📮📮📮📮📮📮📮 

Central African Republic പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റുമല്ലോ?


ഉത്തരം:   ഈ അത്‌ലറ്റ് തന്റെ ജാവലിൻ പൊതുജനങ്ങളിലേക്ക് എറിയാൻ പോകുന്നു 


📮📮📮📮📮📮📮📮📮    250   📮📮📮📮📮📮📮📮📮 

Italy പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   എയ്ഡ്‌സ് വൈറസിനെ സാധാരണയായി പ്രതിനിധീകരിക്കുന്നത് ഗ്രാഹികളായാണ്; സൂചിപോലെ മുനകളായല്ല.


📮📮📮📮📮📮📮📮📮    251   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   പാരീസിന്റെ വിമോചനം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച പരേഡിൽ ആകാശത്ത് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല


📮📮📮📮📮📮📮📮📮    252   📮📮📮📮📮📮📮📮📮 

Brazil പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   യേശുവിന്റെ മാതാപിതാക്കൾ യേശു ജനിച്ചയുടനെ അവനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. ഈ സ്റ്റാമ്പിൽ അവർ ആറു വയസ്സുള്ള ആൺകുട്ടിയുമായി യാത്ര ചെയ്യുന്നു.

📮📮📮📮📮📮📮📮📮    253   📮📮📮📮📮📮📮📮📮 

Spain പുറത്തിറക്കിയ ഈ സ്റ്റാമ്പിൽഒരുതെറ്റ്കടന്ന്കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   1577-ൽ എൽ ഗ്രീക്കോ വരച്ച ഹോളി ട്രിനിറ്റി എന്ന പെയിന്റിംഗ് ആണ് ഇത്.യേശുക്രിസ്തു ഭൂമിയിലെ തന്റെ  യാത്രയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് കയറുന്നതിനെ ഹോളി ട്രിനിറ്റിയിൽ ചിത്രീകരിച്ചിരിക്കുന്നു. പക്ഷെ പരിശുദ്ധാത്മാവിനെ പ്രതിനിധീകരിക്കുന്ന പ്രാവിനെ സ്റ്റാമ്പിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.


📮📮📮📮📮📮📮📮📮    254   📮📮📮📮📮📮📮📮📮 

Fujeira പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   പെയിന്റിംഗുമായി സ്റ്റാമ്പ് താരതമ്യം ചെയ്യുക, പിശക് വ്യക്തമാണ്


📮📮📮📮📮📮📮📮📮    255   📮📮📮📮📮📮📮📮📮 

Italy പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ? 


ഉത്തരം:   മഡഗാസ്കർ ദ്വീപ് കാണുന്നില്ല,


📮📮📮📮📮📮📮📮📮    256   📮📮📮📮📮📮📮📮📮 

British virgin island പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   1978–81 കാലഘട്ടത്തിൽ ഉപയോഗിച്ച ഡൊമിനിക്കൻ പതാകയിലെ കുരിശിലെ കറുത്ത വര മധ്യഭാഗത്തല്ല, മറിച്ച് ശരിയായ ഡൊമിനിക്കൻ സ്റ്റാമ്പിൽ കാണിച്ചിരിക്കുന്നതുപോലെ താഴെയും വലത്തും.


📮📮📮📮📮📮📮📮📮    257   📮📮📮📮📮📮📮📮📮 

Sanmarino പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   അമേരിക്കൻ പതാകയിൽ, വെള്ള, ചുവപ്പ് വരകൾക്ക് ഒരേ വീതിയുണ്ട് സ്റ്റാമ്പിൽ തെറ്റായിചിത്രീകരിച്ചിരിക്കുന്നു.


📮📮📮📮📮📮📮📮📮    258   📮📮📮📮📮📮📮📮📮 

Tanzania പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ഡാർട്ട്സ് ഒരു ഒളിമ്പിക് കായിക വിനോദമല്ല.


📮📮📮📮📮📮📮📮📮    259   📮📮📮📮📮📮📮📮📮 

Germany പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   സ്റ്റാമ്പിന്റെ ഡിസൈനർരണ്ട് വലതു കൈകൾ വരച്ചു. ഒന്ന്  ട്രിഗർ വലിക്കുന്നു, മറ്റൊന്ന് ഫോറണ്ട് ഉപയോഗിച്ച് റൈഫിൾ പിടിക്കുന്നു.


📮📮📮📮📮📮📮📮📮    260   📮📮📮📮📮📮📮📮📮 

France പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   
അമേരിക്കൻ പതാകയ്ക്ക് 48 നക്ഷത്രങ്ങളുള്ളപ്പോൾ, അവ ക്രമീകരിച്ചത് എട്ട് നക്ഷത്രങ്ങൾ അടങ്ങിയ ആറ് വരികളിലായിരുന്നു, ആറ് നക്ഷത്രങ്ങളടങ്ങിയ എട്ട് വരികളിലല്ല


📮📮📮📮📮📮📮📮📮    261   📮📮📮📮📮📮📮📮📮 

Germany പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ഈ സൈക്കിളുകൾക്ക്‌ ബ്രേക്കുകളും, വീൽക്കമ്പി (spokes)കളുമില്ല


📮📮📮📮📮📮📮📮📮    262   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ഗ്രീൻ‌ലാൻ‌ഡ് ഭൂമുഖത്ത് നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായതായി കാണുന്നു.


📮📮📮📮📮📮📮📮📮    263   📮📮📮📮📮📮📮📮📮 

Canada പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   വിചിത്രം !!  എഞ്ചിനുകളില്ലാത്ത ഒരു എയർ കാനഡ വിമാനത്തിന്റെ ചിത്രമാണ് സ്റ്റാമ്പില്‍...


📮📮📮📮📮📮📮📮📮    264   📮📮📮📮📮📮📮📮📮 

Yemen പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   പതാക കൊള്ളാം, പക്ഷേ പിടിച്ചിരിക്കുന്നത് തലകീഴായാണ് !!


📮📮📮📮📮📮📮📮📮    265   📮📮📮📮📮📮📮📮📮 

Germany പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:   ജർമ്മൻ അത്‌ലറ്റ് റുഡോൾഫ് ഹാർബിഗ്  ലോക റെക്കോർഡ് ഉടമയായിരുന്നു. എന്നാല്‍ അദ്ധേഹം ഒരിക്കലും ഒളിമ്പിക് മെഡൽ ജേതാവായിരുന്നില്ല.


📮📮📮📮📮📮📮📮📮    266   📮📮📮📮📮📮📮📮📮 

Belgium പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം:    3-അക്കം കാണുന്നില്ല, " 2 " രണ്ടുതവണ ദൃശ്യമാകുന്നു.


📮📮📮📮📮📮📮📮📮    267   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?Belgium പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ...


ഉത്തരം: ഒരു ത്രീ സ്റ്റാർ ജനറലായിരുന്നിട്ടും ലീയുടെ ഛായാചിത്രത്തിൽ അദ്ദേഹത്തിന്റെ കോളറിൽ മൂന്ന് നക്ഷത്രങ്ങൾക്ക് പകരം രണ്ട് നക്ഷത്രങ്ങൾ മാത്രമാണ് കാണിച്ചിട്ടുള്ളത്.


📮📮📮📮📮📮📮📮📮    268   📮📮📮📮📮📮📮📮📮 

Niger പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: റഷ്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ അനറ്റോലി കാർപോവിനെ "കാപ്രോവ്" എന്ന് തെറ്റായി എഴുതിയിരിക്കുന്നു.


📮📮📮📮📮📮📮📮📮    268   📮📮📮📮📮📮📮📮📮 

Germany പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: കുതിരയുടെ കാലുകള്‍ വരച്ച് പൂര്‍ത്തീകരിച്ചിട്ടില്ല


📮📮📮📮📮📮📮📮📮    269   📮📮📮📮📮📮📮📮📮 

St Helena പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: 

▪️ സെന്റ് ഹെലീനയിൽ പുതുതായി എത്തിച്ചേർന്ന നിവാസികൾ നിർമ്മാണത്തിലും വൃത്തിയാക്കലിലും ഏർപ്പെടുന്നതാണ് ചിത്രത്തില്‍. പശ്ചാത്തലത്തിൽ കാണുന്ന ഈന്തപ്പനകള്‍ അന്ന് ദ്വീപിൽ ഉണ്ടായിരുന്നില്ല. അരനൂറ്റാണ്ടിലേറെ കഴിഞ്ഞാണ് ഈന്തപ്പന അവിടെ   അവതരിപ്പിക്കപ്പെട്ടത്.

▪️ മഴുവിന്റെ പിൻഭാഗം ഉപയോഗിച്ചാണ് മരം മുറിക്കുന്നത്.

📮📮📮📮📮📮📮📮📮    270   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ശീതകാല റേസിംഗ് കായിക വിനോദമായ ബോബ്‌സ്ലീയിംഗ് മത്സരത്തില്‍  (Bobsleighing match) ആറ് പേരുടെ മത്സരം ഇല്ല.

📮📮📮📮📮📮📮📮📮    271   📮📮📮📮📮📮📮📮📮 

Russia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: 1962 - ല്‍ പോളണ്ടില്‍ നടന്ന International Ski Championship മായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്റ്റാമ്പ്, ഈ Ski jumper ന്റെ ജഴ്സിയിൽ നമ്പർ രേഖപ്പെടുത്തിയിട്ടില്ല.


📮📮📮📮📮📮📮📮📮    272   📮📮📮📮📮📮📮📮📮 

Denmark പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ഈ ബെഞ്ചിന്റെ ഇടത് കാൽ കാണുന്നില്ല.


📮📮📮📮📮📮📮📮📮    273   📮📮📮📮📮📮📮📮📮 

Belgiumപുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ഒരേ സമയം ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ച് ഈ മത്സരത്തിൽ പങ്കെടുക്കാറില്ല

📮📮📮📮📮📮📮📮📮    274   📮📮📮📮📮📮📮📮📮 

Mexico പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ആദ്യത്തെ സ്റ്റാമ്പായ ബ്ലാക്ക് പെന്നിയുടെ ശതാബ്ദിയുടെ സ്മരണയ്ക്കായി പുറത്തിറക്കിയ സ്റ്റാമ്പാണിത്.
കറുപ്പ് നിറത്തിൽ മാത്രമാണ് ബ്ലാക്ക് പെന്നി പുറത്തിറക്കിയിരുന്നത്.


📮📮📮📮📮📮📮📮📮    275   📮📮📮📮📮📮📮📮📮 

France പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: പർവതവും പശ്ചാത്തലത്തിലുള്ള പള്ളിയും യാഥാർത്ഥ്യത്തിൽ നിലവിലില്ല.

📮📮📮📮📮📮📮📮📮    276   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: കാലുകളുടെ എണ്ണത്തിൽ കുറവ്


📮📮📮📮📮📮📮📮📮    277   📮📮📮📮📮📮📮📮📮 

Chile പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ചിലി സ്റ്റാമ്പിൽ കാസ്റ്റിലോ പർവതനിരകൾ എന്ന് ആലേഖനം ചെയ്തിരിക്കുന്നു. എന്നാൽ ഇവ കാസ്റ്റിലോ പർവതങ്ങളല്ല, ഇറ്റലിയിലെ ഡോളോമൈറ്റിലുള്ള പ്രശസ്തമായ മൂന്ന് പാറകളാണ്.


📮📮📮📮📮📮📮📮📮    278   📮📮📮📮📮📮📮📮📮 

Nyasaland പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ന്യാസാലാന്റ് സ്റ്റാമ്പിൽ ഒരു പ്രാദേശിക മത്സ്യബന്ധന ഗ്രാമവും വലതുവശത്ത് റോയിംഗ് മത്സ്യത്തൊഴിലാളിയുമായി ഒരു ബോട്ടും ചിത്രീകരിക്കുന്നു. ഈ ദ്വീപുവാസികൾ രണ്ട് ദളങ്ങളുള്ള പങ്കായം ഉപയോഗിച്ചിട്ടില്ല.


📮📮📮📮📮📮📮📮📮    279   📮📮📮📮📮📮📮📮📮 

Guyana പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: $ 700 സ്റ്റാമ്പിൽ "എഡ്വേർഡ് എട്ടാമൻ" രാജാവിനെ ചിത്രീകരിച്ചിരിക്കുന്നു, പക്ഷേ  "എഡ്വേർഡ് പതിമൂന്നാമൻ" എന്നാണ് ആലേഖനം ചെയ്തിട്ടുള്ളത്.


📮📮📮📮📮📮📮📮📮    280   📮📮📮📮📮📮📮📮📮 

Switzerland പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ഇലക്ട്രിക്കൽ പവർ ലൈൻകാണുന്നില്ല.


📮📮📮📮📮📮📮📮📮    281   📮📮📮📮📮📮📮📮📮 

Cuba പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ക്യൂബൻ പതാകയിലെ വെളുത്ത നക്ഷത്രത്തിന്റെ സ്ഥാനം തെറ്റാണ്.  വരകൾക്ക് ഇരുണ്ട നീലക്ക് പകരം ഇളം നീലയാണ് നൽകിയിരിക്കുന്നത്.


📮📮📮📮📮📮📮📮📮    282   📮📮📮📮📮📮📮📮📮 

Sanmarino പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: അസാധ്യം!!
ഡിസ്കസ് ത്രോയിൽ അത്‌ലറ്റ് മൂങ്ങയെപ്പോലെ 180 ഡിഗ്രി തല തിരിച്ചുപിടിച്ചിരിക്കുന്നു


📮📮📮📮📮📮📮📮📮    283   📮📮📮📮📮📮📮📮📮 

Ghana പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: കപ്പലിലെ പതാകകൾ കാറ്റിനെതിരെ പറക്കുന്നു (കപ്പൽ പായകൾ ശ്രദ്ധിക്കുക)

📮📮📮📮📮📮📮📮📮    284   📮📮📮📮📮📮📮📮📮 

Tokelau Islands പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: സൗത്ത് പസഫിക് കമ്മീഷന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ടോക്കെലാവ് (Tokelau) പുറത്തിറക്കിയ 15 C. ന്‍റെ സ്റ്റാമ്പിൽ Pacific എന്ന പദത്തിൽ " i "കാണുന്നില്ല.


📮📮📮📮📮📮📮📮📮    285   📮📮📮📮📮📮📮📮📮 

Mongolia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: 
മോസ്കോയിൽ നടന്ന ഒളിമ്പിക് ഗെയിംസ്, ഭാരോദ്വഹനം സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നു. വെയ്റ്റ് ഡിസ്ക് ബാർബെല്ലിൽ ചേർത്തിരിന്നത് തെറ്റായ രീതിയിലാണ്. 


📮📮📮📮📮📮📮📮📮    286   📮📮📮📮📮📮📮📮📮 

South Arabia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ഔദ്യോഗിക മത്സരങ്ങളിൽ, ഫെൻസറുകൾ അവരുടെ ഹിറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിന് കേബിൾ വഴി ബന്ധിപ്പിച്ചിരിക്കണം.


📮📮📮📮📮📮📮📮📮    287   📮📮📮📮📮📮📮📮📮 

Sweden പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: കുതിരയുടെ ഇടതു കാലിലെ കുളമ്പു പൂർത്തിയാക്കാൻ ഡിസൈനർ മറന്നു. അതിനാൽ ഇത് സുതാര്യമായ കുളമ്പു ഉപയോഗിച്ച് അച്ചടിച്ചു.


📮📮📮📮📮📮📮📮📮    288   📮📮📮📮📮📮📮📮📮 

Antiqua പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ആന്റിഗ്വ സ്റ്റാമ്പിൽ ഇംഗ്ലീഷ് ഹാർബർ ചിത്രീകരിച്ചിരിക്കുന്നു. സ്റ്റാമ്പിലെ ഡ്രോയിംഗ് യാഥാർത്ഥ്യത്തിന് വിരുദ്ധമാണ് - തെറ്റായ ലാൻഡ്സ്കേപ്പ്, ഇവിടെ ഒരിക്കലും വളരാത്ത ഈന്തപ്പനകളുടെ സാന്നിധ്യം


📮📮📮📮📮📮📮📮📮    289   📮📮📮📮📮📮📮📮📮 

Wallis and Futuna പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: പസഫിക് സമ്മർ ഗെയിംസിനായി സമർപ്പിച്ച ഈ സ്റ്റാമ്പിൽ, ഒരു അത്‌ലറ്റ് ഒരു ജാവലിൻ എറിയുന്നു.  എന്നാൽ ജാവലിൻ വളരെ നീളമുള്ളതാണ്.  അത്തരം പകർപ്പുകൾ കായിക മത്സരങ്ങളിൽ നിലവിലില്ല.


📮📮📮📮📮📮📮📮📮    290   📮📮📮📮📮📮📮📮📮 

Portugal പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ബെൽജിയൻ, ഫ്രഞ്ച് പതാകകൾ വിപരീതമായാണ് കാണുന്നത്. പോർച്ചുഗീസ് പതാകയിൽ നടുവിലെ ചിത്രമില്ല.


📮📮📮📮📮📮📮📮📮    291   📮📮📮📮📮📮📮📮📮 

Honduras പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: 1959 ലെ റിപ്പബ്ലിക് ഓഫ് ഹോണ്ടുറാസ് സ്റ്റാമ്പിൽ യുഎസ് പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ കൊലപാതകം ചിത്രീകരിക്കുന്നു.ഇടതുവശത്ത് ഹോണ്ടുറാസിന്റെ പതാക, വലതുവശത്ത് അമേരിക്കയുടെ പതാക.  യു‌എസ് പതാക  പിശകുകളാൽ ചിത്രീകരിച്ചിരിക്കുന്നു.


📮📮📮📮📮📮📮📮📮    292   📮📮📮📮📮📮📮📮📮 

Germany പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: 1965 ലെ ജർമ്മനിയിലെ ബസിന്റെ ചിത്രം തെറ്റാണ്. കാരണം 1965 മുതൽ ഇന്നുവരെ ട്രാഫിക് പോക്കുവരവ് വലതുവശം ചേര്‍ന്നാണ്. അതിനാല്‍  ഡോർ വലതുവശത്തായിരിക്കണം.


📮📮📮📮📮📮📮📮📮    293   📮📮📮📮📮📮📮📮📮 

New Caledonia പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: വളയാത്ത ചൂണ്ടയിലൂടെ 50 കിലോയോളം വരുന്ന മത്സ്യത്തെ വലിച്ചെടുക്കുന്നു.

📮📮📮📮📮📮📮📮📮    294   📮📮📮📮📮📮📮📮📮 

Jaipur state പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: ജയ്പൂരിലെ (ഇന്ത്യ) സ്റ്റാമ്പിൽ സൂര്യദേവനായ സൂര്യയെ തന്റെ അഗ്നി രഥത്തിൽ ചിത്രീകരിച്ചിരിക്കുന്നു.  എന്നാൽ ചിത്രം വളരെ വിചിത്രമാണ്: രഥത്തിന്റെ ചക്രത്തിന്റെ അഭാവം. ആറ് കുതിരകളിൽ നാല് കാലുകൾ മാത്രമേയുള്ളൂ.



📮📮📮📮📮📮📮📮📮    298   📮📮📮📮📮📮📮📮📮 

📮📮📮📮📮📮📮📮📮    295   📮📮📮📮📮📮📮📮📮 

Sweden പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: സ്വീഡിഷ് സ്റ്റാമ്പിൽ ഉയർന്നു പറക്കുന്ന കോസ്റ്റ് ഗാർഡ് വിമാനത്തെ ചിത്രീകരിക്കുന്നു. എന്നാൽ പ്രൊപ്പല്ലറുകൾ കറങ്ങാത്തതിനാൽ വിമാന എഞ്ചിനുകൾ പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമാണ്.


📮📮📮📮📮📮📮📮📮    296   📮📮📮📮📮📮📮📮📮 

Monaco പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: 1968 ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക് ഗെയിംസിനുള്ള മൊണാക്കോ സ്റ്റാമ്പ് ഒരു വാട്ടർ പോളോ മത്സരത്തെ ചിത്രീകരിക്കുന്നു.  ഗോൾകീപ്പറിന് തൊപ്പിയുടെ അഭാവമാണ് സ്റ്റാമ്പിലെ തെറ്റ്.


📮📮📮📮📮📮📮📮📮    297   📮📮📮📮📮📮📮📮📮 

PAPUA NEW GUINEA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: 
ഈ വിമാനത്തിന്റെവാലിലെ ലോഗോ വിപരീതമാണ്

Belgium പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: പങ്കായമില്ലാതെ പ്രക്ഷുബ്ധമായ വെള്ളത്തിൽ ബോട്ടിംഗ്. ഇനി, കടൽ കാറ്റിൽ  അകപ്പെട്ടതാണെങ്കിൽ അതിന്റെ ആശങ്കകൾ പ്രകടമവുമല്ല.

📮📮📮📮📮📮📮📮📮    299   📮📮📮📮📮📮📮📮📮 

Italy പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റുചെയ്യുമല്ലോ?


ഉത്തരം: ട്രാഫിക് ലൈറ്റുകളിൽ ചുവന്ന നിറം എല്ലായ്പ്പോഴും മുകളിലാണ് വരുന്നത്.


📮📮📮📮📮📮📮📮📮    300   📮📮📮📮📮📮📮📮📮 

USA പുറത്തിറക്കിയ ഈ സ്റ്റാമ്പിൽ ഒരു തെറ്റ് കടന്ന് കൂടിയിട്ടുണ്ട് അവ കണ്ടെത്തി ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ?


ഉത്തരം: റൈറ്റ് സഹോദരന്മാരുടെ ഫ്ലൈറ്റുകൾ അറിയപ്പെടുന്നത് "ആദ്യത്തെ പവർ ഫ്ലൈറ്റ്" എന്നല്ല, കാരണം അവർക്ക് മുമ്പുള്ള പലരും ഫ്ലൈയിംഗ് എഞ്ചിനുകൾ പരീക്ഷിച്ചിരുന്നു.



Page 1, Page 2, Page 3